വിവിധ തരം ഫണ്ടുകള്‍ Madhyamam News Feeds | ![]() |
- വിവിധ തരം ഫണ്ടുകള്‍
- ഓഹരി നിക്ഷേപം മ്യൂച്വല്‍ ഫണ്ടിലൂടെ
- കടല്‍ക്കൊല: ഇറ്റാലിയന്‍ അംബാസഡര്‍ രാജ്യം വിടരുതെന്ന് സുപ്രീംകോടതി
- ഹമദ് വിമാനത്താവളം: പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരം
- പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയത്താല്‍ വിദ്യാര്‍ഥി ആസൂത്രണം ചെയ്ത നാടകമെന്ന് പൊലീസ്
- കടല്‍ക്കൊല: നാവികരുടെ ഒളിച്ചോട്ടം സുപ്രീംകോടതിയെ കബളിപ്പിച്ചു തന്നെ
- സൗദിയിലെ പ്രവാസികളുടെ സേവനം അവഗണിക്കാനാവാത്തത് - അബ്ദുല്‍അസീസ് അല്‍ ഈസാ
- ജോര്‍ജ് മരിയോ ബെര്‍ഗോലിയോ പുതിയ മാര്‍പാപ്പ
- ബെര്‍ഗോലിയോ പാവങ്ങളുടെ ഇടയന്‍
- മുഗ്ധ കാല്‍പനികതയുടെ സൗന്ദര്യം
Posted: 13 Mar 2013 11:53 PM PDT Image: ![]() Subtitle: മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എങ്ങനെ? -2 നിക്ഷേപലക്ഷ്യത്തെ അടിസ്ഥാനമാക്കി മ്യൂച്വല്‍ ഫണ്ടുകളെ വീണ്ടും തരം തിരിക്കാം. അവയില്‍ പ്രധാനപ്പെട്ടവ: ഗ്രോത്ത് അഥവാ ഇക്വിറ്റി ഫണ്ട് ഡെബ്റ്റ് അഥവാ ഇന്‍കം ഫണ്ട് ബാലന്‍സ്ഡ് ഫണ്ട് മണി മാര്‍ക്കറ്റ് അഥവാ ലിക്വിഡ് ഫണ്ട് ഗില്‍റ്റ് ഫണ്ടുകള്‍ ഇന്‍ഡക്സ് ഫണ്ടുകള്‍ സെക്ടര്‍ ഫണ്ട് ഫണ്ട് ഓഫ് ഫണ്ട്സ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എങ്ങനെ? -1 |
ഓഹരി നിക്ഷേപം മ്യൂച്വല്‍ ഫണ്ടിലൂടെ Posted: 13 Mar 2013 11:47 PM PDT Image: ![]() ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും അതിലെ അപകടസാധ്യതയും സാങ്കേതിക പരിജ്ഞാനക്കുറവും കാരണം വിട്ടുനില്‍ക്കുന്ന ധാരാളം പേരുണ്ട്. ആദായനികുതിയില്‍ കിഴിവ് ലഭിക്കുന്നതിന് ഓഹരിവിപണിയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അറിയാത്തവരും കുറവല്ല. |
കടല്‍ക്കൊല: ഇറ്റാലിയന്‍ അംബാസഡര്‍ രാജ്യം വിടരുതെന്ന് സുപ്രീംകോടതി Posted: 13 Mar 2013 11:03 PM PDT Image: ![]() ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മാന്‍സീനിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. ഈ മാസം 18 വരെ രാജ്യം വിട്ടുപോകരുതെന്നും സുപ്രീംകോടതി മാന്‍സീനിയോട് നിര്‍ദേശിച്ചു. നേരത്തെ, ഇറ്റലിയുടെ നിലപാട് ആശങ്കാ ജനകമാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.ഇറ്റാലിയന്‍ സ്ഥാനപതി സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ചുവെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പരമോന്നത നീതിപീഠം മാന്‍സീനിക്ക് നോട്ടീസയച്ചിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമസ് കബീറിന്റെനേതൃത്വത്തിലുള്ള ബെഞ്ചാണ്് മാന്‍സീനിക്ക് നോട്ടീസയച്ചിരിക്കുന്നത്. ഇറ്റലിയിലേക്ക് കടന്ന നാവികര്‍ക്കും സ്ഥാനപതി മുഖേന സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്്. വിചാരണയ്ക്കായി നാവികരെ തിരികെ എത്തിക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതിനെക്കുറിച്ച് വിശദീകരണം നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദശേം. വിശദീകരണം മാര്‍ച്ച് 18 ന് മുന്‍പ് നല്‍കണം. അറ്റോണി ജനറല്‍ ജി.ഇ വഹന്‍വതിയാണ് വിഷയം സുപ്രീംകോടതിക്ക് മുമ്പാകെ ഉന്നയിച്ചത്.
|
ഹമദ് വിമാനത്താവളം: പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരം Posted: 13 Mar 2013 10:54 PM PDT Image: ![]() ദോഹ: നിര്‍ദിഷ്ട ഹമദ് അന്താരാഷ്ട്രവിമാനത്താവളത്തിന്‍െറ ആദ്യഘട്ടം അടുത്ത മാസം ഒന്നിന് ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി ഒരുക്കങ്ങള്‍ ഊര്‍ജിതമായി. ഇതിന്‍െറ ഭാഗമായി വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടന്നുവരുന്നതായി ഖത്തര്‍ എയര്‍വെയ്സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. |
പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയത്താല്‍ വിദ്യാര്‍ഥി ആസൂത്രണം ചെയ്ത നാടകമെന്ന് പൊലീസ് Posted: 13 Mar 2013 10:46 PM PDT Image: ![]() മസ്കത്ത്: വാദി കബീറില്‍ മലയാളി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം കെട്ടുകഥയാണെന്ന് വ്യക്തമായി. മാര്‍ക്ക് കുറഞ്ഞാല്‍ പിതാവ് വഴക്ക് പറയുമെന്ന ഭയത്താല്‍ പരീക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ വിദ്യാര്‍ഥി തന്നെ ആസൂത്രണം ചെയ്ത നാടകമായിരുന്നു സംഭവമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിദ്യാര്‍ഥിയുടെ മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍ പെട്ട പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. താന്‍ കാറില്‍ നിന്നിറങ്ങി മലമുകളിലേക്ക് പോകുകയായിരുന്നുവെന്ന് വിദ്യാര്‍ഥി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മലമുകളില്‍ പലയിടത്തായി 26 മണിക്കൂര്‍ ഒളിച്ചുകഴിഞ്ഞു. ഒടുവില്‍ കൈയും കാലും കയര്‍ ഉപയോഗിച്ച് ബന്ധിച്ച ശേഷം നിലവിളിക്കുകയായിരുന്നുവത്രെ. കേസ് പബ്ളിക് പ്രോസിക്യൂഷന് കൈമാറിയതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ റൂവി പൊലീസ് സ്റ്റേഷനിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി സുലൈമാന്‍ അല്‍ റഷീദി അറിയിച്ചു. |
കടല്‍ക്കൊല: നാവികരുടെ ഒളിച്ചോട്ടം സുപ്രീംകോടതിയെ കബളിപ്പിച്ചു തന്നെ Posted: 13 Mar 2013 10:21 PM PDT Image: ![]() ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ നാട്ടിലേക്ക് രക്ഷപ്പെട്ടത് സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ചു തന്നെയായിരുന്നുവെന്നതിന് പുതിയ തെളിവ്. നാവികര്‍ക്ക് വോട്ടുചെയ്യാനായി നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മാന്‍സീനി കോടതിയെ തെറ്റിധരിപ്പിച്ചാണ് ഇത്തരമൊരു വിധി നേടിയെടുത്തതെന്ന് വിധി പ്രസ്താവം വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് വോട്ടുചെയ്യാന്‍ പ്രതികള്‍ക്ക് സാധ്യമല്ലെന്നും അതുകൊണ്ടു തന്നെ അവരെ നാട്ടിലേക്ക് അയക്കണമെന്നുമാണ് മാന്‍സീനി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇക്കാര്യം ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരന്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ടിങ്ങിന് സൗകര്യമുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് മാന്‍സീനി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് ഇതോടെ വ്യക്തമായി. പോസ്റ്റല്‍ വോട്ടിങ് സൗകര്യമുള്ളപ്പോള്‍ നാവികര്‍ക്ക് ജാമ്യം അനുവദിച്ചതെന്തിന് എന്ന ചോദ്യം തുടക്കം മുതലേ പല കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വിധി പ്രസ്താവം പുറത്തുവന്നതോടെയാണ് ഇറ്റാലിയന്‍ സ്ഥാനപതി സുപ്രീംകോടതിയെ കബളിപ്പിച്ചതിന്റെകഥ വെളിപ്പെട്ടത്. 2001 വരെ ഇറ്റലിയില്‍ പോസ്റ്റല്‍ വോട്ടിങ് സൗകര്യമില്ലായിരുന്നു. വിദേശത്തുള്ള നിരവധി ഇറ്റാലിയന്‍ പൗരന്മാരുടെ ആവശ്യത്തെ തുടര്‍ന്ന് 2006ലാണ് പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഇറ്റലി ഉപയോഗപ്പെടുത്തി തുടങ്ങിയത്. 2013ല്‍െ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ ഇക്കാര്യം എടുത്തു പറയുന്നുമുണ്ട്. അന്താരാഷ്ട്ര ദൗത്യങ്ങളിലേര്‍പ്പെട്ടിട്ടുള്ള സൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിജ്ഞാപനത്തില്‍ പ്രത്യേകം പരമാര്‍മശിക്കുന്നുമുണ്ട്. ഇക്കാര്യമെല്ലാം മറച്ചുവെച്ചാണ് മാന്‍സീനി കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയത്.
|
സൗദിയിലെ പ്രവാസികളുടെ സേവനം അവഗണിക്കാനാവാത്തത് - അബ്ദുല്‍അസീസ് അല്‍ ഈസാ Posted: 13 Mar 2013 10:19 PM PDT Image: ![]() റിയാദ്: രാജ്യത്തെ പ്രവാസിസമൂഹം വിവിധ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്നും രാഷ്ട്രത്തിന്‍െറ സര്‍വതോമുഖമായ പുരോഗതിയില്‍ അവരുടെ പങ്ക് അവഗണിക്കാനാവില്ലെന്നും സൗദി ശൂറാ കൗണ്‍സില്‍ അംഗവും ‘അദ്ദഅ്വ’ പത്രത്തിന്‍െറ ചീഫ് എഡിറ്ററുമായ അബ്ദുല്‍അസീസ് ബിന്‍ അബ്ദുല്‍കരീം അല്‍ ഈസാ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസസ്ഥാപനങ്ങളിലും ആതുരാലയങ്ങളിലും നിര്‍മാണമേഖലയിലും പ്രവാസി സമൂഹത്തിന്‍െറ വന്‍സാന്നിധ്യമുണ്ട്. സാമൂഹികജീവിതത്തില്‍ ഉണ്ടാകാറുള്ള സ്വാഭാവിക പ്രശ്നങ്ങളല്ലാതെ പ്രവാസിസമൂഹത്തെക്കുറിച്ച് ഭരണകൂടത്തിന് പരാതികളോ പരിഭവമോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റിയാദില്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍രംഗത്ത് പുതുതായി വന്നുകൊണ്ടിരിക്കുന്ന നിയമങ്ങള്‍ രാജ്യത്തിന്‍െറ സുഗമമായ മുന്നോട്ടുപോക്കിനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണെന്നും ഇത് ഏതെങ്കിലും വിഭാഗത്തെ പ്രയാസപ്പെടുത്താനുദ്ദേശിച്ചു കൊണ്ടുള്ളതല്ലെന്നും ചോദ്യത്തിനു മറുപടിയായി അബ്ദുല്‍അസീസ് ഈസാ പറഞ്ഞു. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് അധികബാധ്യത തീരുമാനം തൊഴില്‍രംഗത്തെ പരിഷ്കരണങ്ങളുടെ ഭാഗമായി തൊഴില്‍ മന്ത്രാലയം കൈക്കൊണ്ട നടപടിയാണ്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം പരിഷ്കരണങ്ങള്‍ കമ്പനികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പ്രതികൂലമായി ബാധിച്ചതായി അറിവില്ലെന്നു അദ്ദേഹം പറഞ്ഞു. |
ജോര്‍ജ് മരിയോ ബെര്‍ഗോലിയോ പുതിയ മാര്‍പാപ്പ Posted: 13 Mar 2013 09:46 PM PDT Image: ![]() വത്തിക്കാന്‍ സിറ്റി: ലോകമെങ്ങുമുള്ള 120 കോടി കത്തോലിക്കാ വിശ്വാസികളുടെ കാത്തിരിപ്പിനറുതി. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി അര്‍ജന്‍റീനയില്‍നിന്നുള്ള കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെര്‍ഗോലിയോ സഭയുടെ 266ാമത് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിന് പുറത്തുനിന്ന് പാപ്പയാകുന്ന ആദ്യ വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യത്തെയാള്‍, ആദ്യ ജെസ്യൂട്ട് സഭാഗം എന്നീ വിശേഷണങ്ങളോടെയാണ് 76കാരനായ ബെര്‍ഗോലിയോ സഭയുടെ തലവനാകുന്നത്. ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന എന്ന പേരിലായിരിക്കും അദ്ദേഹം അറിയപ്പെടുക.
|
ബെര്‍ഗോലിയോ പാവങ്ങളുടെ ഇടയന്‍ Posted: 13 Mar 2013 09:36 PM PDT Image: ![]() വത്തിക്കാന്‍ സിറ്റി: കര്‍ദിനാളായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തനിക്ക് അനുവദിക്കപ്പെട്ട ഔദ്യാഗിക മണിമേട ഒഴിവാക്കി ഒരു കൊച്ചു വീട്ടിലേക്ക് താമസംമാറ്റിയ ആ വൈദികന്‍ അര്‍ജന്‍റീനക്കാര്‍ക്ക് ശരിക്കും അദ്ഭുതമായിരുന്നു. ബസില്‍ യാത്രചെയ്യുന്ന, കുശിനിക്കാരെ ഒഴിവാക്കി സ്വന്തമായി ഭക്ഷണം പാചകംചെയ്യുന്ന ഒരു സാധാരണക്കാരില്‍ സാധാരണക്കാരന്‍. പുതിയ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് മരിയോ ബെര്‍ഗോലിയോ അക്ഷരാര്‍ഥത്തില്‍ പാവങ്ങളുടെ ഇടയനാണ്. |
മുഗ്ധ കാല്‍പനികതയുടെ സൗന്ദര്യം Posted: 13 Mar 2013 08:39 PM PDT Image: ![]() മലയാളത്തിലെ മറ്റു കാഥികന്മാരില്‍നിന്ന് തികച്ചും വ്യത്യസ്തനായ കഥാകൃത്താണ് എസ്.കെ. പൊറ്റെക്കാട്ട്. സമകാലികരായ സുഹൃത്തുക്കളുടെ രചനാരീതിയോ വീക്ഷണമോ ജീവിതദര്‍ശനമോ അല്ല അദ്ദേഹം കൈക്കൊണ്ടത്. യഥാതഥ പ്രസ്ഥാനവും വിപ്ളവ ജീവിത ദര്‍ശനങ്ങളും ചുറ്റും ശക്തിപ്രാപിച്ചുകൊണ്ടിരുന്നപ്പോള്‍ പൊറ്റെക്കാട്ട് സ്വന്തമായ ഒരുവഴി തിരയുകയായിരുന്നു. പ്രകൃതിയോടുള്ള അദ്ദേഹത്തിന്‍െറ അഭികാമനയും മനുഷ്യജീവിതത്തോടുള്ള അനുകമ്പയും പ്രകൃതിയെയും മനുഷ്യനെയും ഏകസത്യത്തിന്‍െറ ദൈ്വതഭാവങ്ങളായി കാണുന്ന കാഴ്ചപ്പാടും പൊറ്റെക്കാട്ടിന്‍െറ രചനകളെ മുഗ്ധകാല്‍പനിക സൗന്ദര്യത്തിന്‍െറ അധിത്യകകളിലേക്കെത്തിക്കുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment