സ്വാഗതം
WELCOME

News Update..

Thursday, March 7, 2013

പട്ടുവം ജപ്പാന്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം 14ന് Madhyamam News Feeds

പട്ടുവം ജപ്പാന്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം 14ന് Madhyamam News Feeds

Link to

പട്ടുവം ജപ്പാന്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം 14ന്

Posted: 07 Mar 2013 12:51 AM PST

ഇരിക്കൂര്‍: 11 ഗ്രാമപഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി പട്ടുവം ജപ്പാന്‍ കുടിവെള്ള പദ്ധതി മാര്‍ച്ച് 14ന് ഉദ്ഘാടനം ചെയ്യും. 2006ല്‍ തുടക്കമിട്ട് 390 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനം രണ്ട് സ്ഥലങ്ങളിലായി നടക്കും.
മാര്‍ച്ച് 14ന് രാവിലെ 10ന് പെരുവളത്ത്പറമ്പിലെ ശുദ്ധീകരണ വിതരണ പ്ളാന്‍റിന്‍െറയും പമ്പിങ്ങിന്‍െറയും ഉദ്ഘാടനം സംസ്ഥാന ജലസേചന മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. വൈകീട്ട് മൂന്നിന് തളിപ്പറമ്പ് താലൂക്ക് ഓഫിസ്പരിസരത്ത് നടക്കുന്ന ജലവിതരണ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും. ജെയിംസ് മാത്യു എം.എല്‍.എ അധ്യക്ഷത വഹിക്കും.
പദ്ധതിയില്‍ അംഗങ്ങളായ മുഴുവന്‍ പഞ്ചായത്തുകളിലും അടുത്തയാഴ്ചയോടെ വാട്ടര്‍ കണക്ഷന്‍ നല്‍കാനുള്ള നടപടി ആരംഭിച്ചതായും ഏപ്രില്‍ അവസാനത്തോടെ പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും പദ്ധതി ചുമതലയുള്ള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയറും പ്രോജക്ട് മാനേജറുമായ പി.വി. മോഹനന്‍ നമ്പൂതിരി വ്യക്തമാക്കി.
തളിപ്പറമ്പ് നഗരസഭ, പട്ടുവം, ഏഴോം, കുറുമാത്തൂര്‍, പരിയാരം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശ്ശേരി,പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, മാട്ടൂല്‍, ചപ്പാരപ്പടവ് പഞ്ചായത്തിലെ പകുതി ഭാഗങ്ങള്‍ എന്നിവയാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ വിതരണ മേഖലകള്‍. കൂടാതെ, പദ്ധതിയുടെ സംഭരണ ട്രീറ്റ്മെന്‍റ് പ്ളാന്‍റുകള്‍ സ്ഥിതിചെയ്യുന്ന പെരുവളത്തുപറമ്പ് ഉള്‍പ്പെടുന്ന ഇരിക്കൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പ്രതിദിനം 20 ലക്ഷം ലിറ്റര്‍ മറ്റൊരു ടാങ്കിലേക്ക് മാറ്റി വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 22 വര്‍ഷം മുമ്പ് 15 വില്ലേജുകളിലേക്കുള്ള ജലവിതരണത്തിനായി നിര്‍മിച്ച വാട്ടര്‍ടാങ്ക് യോഗ്യമാണെങ്കില്‍ അതിലേക്കോ അല്ലെങ്കില്‍ പകരം പുതിയ ടാങ്ക് നിര്‍മിച്ചോ ആണ് ഇരിക്കൂറിലേക്ക് വെള്ളം വിതരണം നടക്കുക.  ഇരിക്കൂര്‍ പെരുവളത്തുപറമ്പില്‍ 130 കോടി രൂപ ചെലവില്‍ സ്ഥാപിച്ച മെയിന്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ മൂന്ന് പ്രധാന സെക്ഷനുകളുണ്ട്. കെമിക്കല്‍, ശുദ്ധീകരണം, വിതരണം എന്നിവയാണ് അവ. പത്ത് ഏക്കര്‍ സ്ഥലത്ത് ഇതിന്‍െറ എല്ലാ പണികളും നേരത്തേ പൂര്‍ത്തിയായിരുന്നു. 20 മീറ്റര്‍ അകലെയുള്ള പഴശ്ശി റിസര്‍വോയറിനു മുകളില്‍ പുഴമധ്യത്തില്‍ സ്ഥാപിച്ച വലിയ കിണറില്‍നിന്ന് വെള്ളം പമ്പുചെയ്ത് ട്രീറ്റ്മെന്‍റ് പ്ളാന്‍റിലെത്തിച്ച് ശുദ്ധീകരിച്ചാണ് തളിപ്പറമ്പിന് പരിസരങ്ങളിലെ ടാങ്കുകളിലേക്ക് എത്തിക്കുന്നത്. പ്രതിദിനം 93 മില്യണ്‍ ലിറ്റര്‍ വെള്ളം  ശേഖരിച്ച് ശുദ്ധീകരിക്കാനും സൂക്ഷിക്കാനും കഴിവുള്ള പ്ളാന്‍റാണിവിടെ നിര്‍മിച്ചിട്ടുള്ളത്. മലിനജലം വീണ്ടും ശുദ്ധീകരിക്കാന്‍ സൗകര്യമുള്ളതിനാല്‍ ഇവിടെയെത്തുന്ന ഒരു തുള്ളി വെള്ളംപോലും നഷ്ടമാവുന്നില്ല.
പദ്ധതിക്കായി ജില്ലയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ 13 വാട്ടര്‍ടാങ്കുകളുടെ ജോലി നേരത്തേ പൂര്‍ത്തിയായിരുന്നു. പട്ടുവം, ഏഴോം, മടക്കാട്, കാരക്കുന്ന്, കണ്ണപുരം, കല്യാശ്ശേരി, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ്, ധര്‍മശാല, കൂനം, കുറുമാത്തൂര്‍ എന്നിവിടങ്ങളിലാണ് വന്‍ വാട്ടര്‍ടാങ്കുകള്‍ പണികഴിപ്പിച്ചിട്ടുള്ളത്. പരിയാരം, കല്യാശ്ശേരി, ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമമനുഭവിക്കുന്ന ചില ഭാഗങ്ങളിലേക്ക് ഇതിനകം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കുടിവെള്ള വിതരണം ട്രയല്‍ അടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുണ്ട്. മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ എന്‍ജിനീയറിങ് കോളജ്, നിഫ്റ്റ് കാമ്പസ്, കെല്‍ട്രോണ്‍ എന്നിവിടങ്ങളിലും പദ്ധതിയുടെ ഭാഗമായി കുടിവെള്ള വിതരണം തുടങ്ങിയത് ഏറെ അനുഗ്രഹമായിട്ടുണ്ട്.
പദ്ധതിയുടെ എവിടെയെങ്കിലും തകരാര്‍ വന്നാല്‍ തത്സമയം സ്ഥലത്തെത്തി അറ്റകുറ്റപ്പണി നടത്തി ജലവിതരണം കുറ്റമറ്റതാക്കാന്‍ പെരുവളത്തുപറമ്പ് ട്രീറ്റ്മെന്‍റ് പ്ളാന്‍റിനു മാത്രം 33 ജീവനക്കാരുണ്ട്. തളിപ്പറമ്പ് മേഖലകളിലും 50ഓളം ജീവനക്കാര്‍ വേറെയുമുണ്ട്. പദ്ധതി കേരള വാട്ടര്‍ അതോറിറ്റിയെ പൂര്‍ണമായി ഏല്‍പിച്ചിരിക്കുകയാണ്.
ദീര്‍ഘമായ 623 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നത്. നാലു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി 2010 ഡിസംബറില്‍ പദ്ധതി കമീഷന്‍ ചെയ്യാനായിരുന്നു ആദ്യതീരുമാനവും പദ്ധതിയും. എന്നാല്‍, ഇടക്ക് പൈപ്പിടല്‍ ചുമതലയുണ്ടായിരുന്ന കരാര്‍ കമ്പനിയുടെ അനാസ്ഥ കാരണമാണ് മൂന്ന് വര്‍ഷംകൂടി നീണ്ടുപോകാനിടയായത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാര്‍ച്ചില്‍ ഇടതുസര്‍ക്കാറിന്‍െറ ഭരണത്തില്‍ ഇതിന്‍െറ ഉദ്ഘാടനം നടത്താന്‍ തീയതി വരെ നിശ്ചയിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പുചട്ടം നിലവില്‍വന്നതിനാല്‍ മാറ്റിവെക്കുകയായിരുന്നു. അന്ന് ജലവിതരണ പദ്ധതിയുടെ പണി 70 ശതമാനം മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ.
പുതിയ സര്‍ക്കാര്‍ വന്ന്, പൈപ്പിടല്‍ ജോലിയില്‍ അനാസ്ഥ വരുത്തിയ കമ്പനിയെ ഒഴിവാക്കി പകരം രണ്ട് കമ്പനികള്‍ക്ക് പൈപ്പിടുന്ന ചുമതല നല്‍കിയതിനെതുടര്‍ന്നാണ് പദ്ധതി വേഗത്തില്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാവുന്നത്.
14ന് പെരുവളത്തുപറമ്പിലും തളിപ്പറമ്പിലും നടക്കുന്ന ഉദ്ഘാടനചടങ്ങുകളുടെ സ്വാഗതസംഘം രൂപവത്കരണം നടന്നു. ഉദ്ഘാടന ചടങ്ങ് ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും.
 

കരുളായിയില്‍ സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

Posted: 06 Mar 2013 10:40 PM PST

നിലമ്പൂര്‍\കരുളായി:  മാരകായുധങ്ങളുമായി എത്തിയ സംഘം യുവാവിനെ അടിച്ച് പരിക്കേല്‍പിച്ചു. വാരിക്കല്‍ സ്വദേശി ചേലക്കാടന്‍ ശിഹാബുദ്ദീനാണ് (30) ആദ്യം ആക്രമണത്തിനിരയായത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരെ മാരകായുധങ്ങളുമായി എത്തിയ സംഘം വീണ്ടും ആക്രമണം അഴിച്ചുവിട്ടു. സുഹൃത്തുക്കളായ കോഴിശ്ശേരി അനീഷ് ബാബു (30), നൈതക്കോടന്‍ മുജീബ് (37) എന്നിവര്‍ക്കാണ് നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ വെച്ച് മര്‍ദനമേറ്റത്. സാരമായി പരിക്കേറ്റ അനീഷ്ബാബുവിനെ വിദഗ്ധചികിത്സക്കായി മഞ്ചേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മാരകായുധങ്ങളുമായി എത്തിയ എട്ടംഗ സംഘം ശിഹാബിനെ അഡ്മിറ്റ് ചെയ്ത ജനറല്‍ വാര്‍ഡില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു.
ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് കരുളായിയെയും പരിസരപ്രദേശങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങളുടെ തുടക്കം. ആയുധങ്ങളുമായി ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം ശിഹാബുദ്ദീനെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് വാരിക്കലില്‍നിന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്‍റ് പൂവത്തി ഉസ്മാന്‍, പിതാവ് ഉമര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. ജനല്‍ ചില്ലുകളും ഉസ്മാന്‍െറ വീട്ടുമുറ്റത്തുണ്ടായിരുന്ന കാറും കല്ലേറില്‍ തകര്‍ന്നു.  തുടര്‍ന്ന് പുന്നോത്ത് ഉമ്മറിന്‍െറ ഹോട്ടലും പുന്നോത്ത് ബഷീറിന്‍െറ ചുരിദാര്‍ ശാലയും തകര്‍ക്കപ്പെട്ടു. നിലമ്പൂരില്‍നിന്നും എടക്കരയില്‍ നിന്നുമുള്ള പോലീസ് എത്തിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്.
ഒരാഴ്ച മുമ്പ് ഫുട്ബാള്‍ മത്സരത്തിന്‍െറ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട്  പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ്  സംഭവമെന്നാണ് സൂചന.  വീട്ടില്‍ കയറി ആക്രമിച്ചതായ ഉസ്മാന്‍െറ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഏഴോടെയാണ് ആശുപത്രിയില്‍ ആക്രമണമുണ്ടായത്. എട്ടംഗസംഘത്തിലെ മൂന്നുപേരാണ് താഴത്തെ നിലയിലെ വാര്‍ഡില്‍ ആദ്യമെത്തിയത്. ഇതിലൊരാള്‍ ശിഹാബുദ്ദീനെ കാണിച്ചുകൊടുത്തതിനു ശേഷമാണ് ആക്രമണമുണ്ടായത്.  ഈ സമയം വാര്‍ഡിലുണ്ടായിരുന്ന രോഗികളും കൂടെയുള്ളവരും പുറത്തേക്കോടി രക്ഷപ്പെട്ടു. ശിഹാബുദ്ദീനു നേരെയുള്ള അടി തടയുന്നതിനിടെയാണ് അനീഷിന് തലക്കടിയേറ്റത്. ഇയാളുടെ അരക്കെട്ടിന് കുത്തേറ്റിട്ടുണ്ട്. പത്തുമിനിറ്റ് അക്രമികള്‍ ആശുപത്രി വാര്‍ഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
സെക്യൂരിറ്റി ഗാര്‍ഡുകള്‍ സ്ഥലത്തെത്തും മുമ്പ് അക്രമിസംഘം മോര്‍ച്ചറി ഇടനാഴിയിലൂടെ ആശുപത്രി ചുറ്റുമതിലും ചാടിക്കടന്ന് റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമിസംഘത്തിലെ രണ്ടുപേരെ തിരിച്ചറിഞ്ഞതായി അനീഷ് പൊലീസിന് മൊഴി നല്‍കി. ഇതില്‍ ഒരാള്‍ കരുളായിയിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണെന്നും മൊഴിയിലുണ്ട്. കരുളായിയില്‍ നടന്ന അക്രമസംഭവത്തില്‍ പ്രതിഷേധിച്ച് സര്‍വകക്ഷി കരുളായിയില്‍ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് ആശുപത്രിയില്‍ മിന്നലാക്രമണമുണ്ടായത്.
ആശുപത്രിയിലും കരുളായിയിലും പൊലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വീണ്ടും കടുവ: അനിഷ്ട സംഭവങ്ങളില്‍ ഗ്രാമത്തില്‍ ആശങ്ക

Posted: 06 Mar 2013 10:01 PM PST

പുല്‍പള്ളി: പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലിയില്‍ ബുധനാഴ്ച രാവിലെ കടുവയിറങ്ങിയ സംഭവം രാത്രി വരെ നാടകീയ നീക്കങ്ങള്‍ക്കും സംഭവങ്ങള്‍ക്കും പൊലീസ് ഇടപെടലിനും കാരണമായി.
കടുവയെ മയക്കുവെടി വെച്ച് കൊണ്ടുപോയെങ്കിലും ഇന്നലെ നടന്ന സംഭവങ്ങള്‍ ഭീതിയും ആശങ്കയും പടര്‍ത്തി. കടുവയുടെ ആക്രമണത്തില്‍ പുളിമൂട്ടില്‍ ബിനു, വാസു കറുത്തുംകാല എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതേസമയം, കല്ലേറിലും ലാത്തിച്ചാര്‍ജിലും പലര്‍ക്കും പരിക്കുണ്ട്. വിവരങ്ങള്‍ വ്യക്തമായി പുറത്തുവന്നിട്ടില്ല. അപ്രതീക്ഷിതമായാണ് കടുവ നാടിനെ ഇളക്കിമറിച്ചത്. നാട്ടുകാരും വനപാലകരും പൊലീസുമെല്ലാം പുലിവാല് പിടിച്ചതുപോലെയായി. പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇന്നലെ കടുവ പുറത്തേക്ക് ചാടിയത്.
മൂടക്കൊല്ലി മാവത്ത് ശിവന്‍െറ തോട്ടത്തിലാണ് രാവിലെ കടുവയെ കണ്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റതോടെ ജനരോഷം ആര്‍ത്തിരമ്പി. മയക്കുവെടി വെച്ച് പിടികൂടണമെന്ന ആവശ്യം ഉയര്‍ന്നു. ഇതോടെ വനപാലകര്‍ മയക്കുവെടി വെക്കാന്‍ ഒരുക്കങ്ങള്‍ നടത്തുകയും വൈകുന്നേരത്തോടെ വിജയം കാണുകയും ചെയ്തു.
മയങ്ങിവീണ കടുവയെ കൂട്ടിലാക്കി. ഇതിനിടെയാണ് അപ്രതീക്ഷിതമായി സംഘര്‍ഷങ്ങളും കല്ലേറും ലാത്തിപ്രയോഗവുമുണ്ടായത്. അനിഷ്ട സംഭവങ്ങളില്‍ നാട്ടുകാരും ആശങ്കയിലാണ്. വനപാലകര്‍ക്കുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നാട്ടുകാരില്‍ പലരും ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിട്ടില്ല. ചിലര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.
സംഭവത്തെക്കുറിച്ച് കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.
ബുധനാഴ്ച ഉച്ചകഴിഞ്ഞതു മുതല്‍ ബത്തേരി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ സംവിധാനങ്ങളും താറുമാറായി.
ഇതുമൂലം മൂടക്കൊല്ലി ഭാഗത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ വിവരങ്ങള്‍ പുറത്തുവരാന്‍ വൈകി. ലഭിച്ച വിവരങ്ങള്‍തന്നെ അവ്യക്തത നിറഞ്ഞതായിരുന്നു.
കല്ലേറും ലാത്തിച്ചാര്‍ജുമുണ്ടായ സാഹചര്യത്തില്‍ പ്രദേശത്ത് പൊലീസ് കാവലുണ്ട്.

ഡി.ഡി.ഇ ഓഫിസിലെ ക്രമക്കേട്: വിജിലന്‍സ് റിപ്പോര്‍ട്ട് അട്ടിമറിച്ചതായി ആക്ഷേപം

Posted: 06 Mar 2013 10:01 PM PST

കോഴിക്കോട്: ധനകാര്യ വകുപ്പിന്‍െറ വിജിലന്‍സ് വിഭാഗം ഒരുവര്‍ഷം മുമ്പ് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് അട്ടിമറിച്ചു. 2008, 2009 വര്‍ഷങ്ങളിലെ ജില്ലാ സ്കൂള്‍ കലോത്സവം, 2010ല്‍ കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടും തുടര്‍ നടപടികള്‍ അട്ടിമറിക്കപ്പെട്ടു. കലോത്സവ വിധി നിര്‍ണയത്തില്‍ അപ്പീല്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളും വിധികര്‍ത്താക്കളില്‍നിന്ന് തുക എഴുതി വാങ്ങാതെ വൗച്ചറില്‍ ഒപ്പിട്ട് സാമ്പത്തിക തിരിമറി നടത്തിയതും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ തോടന്നൂര്‍ ഉപജില്ലയില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്‍, മറ്റൊരു സെക്ഷന്‍ ക്ളര്‍ക്ക് എന്നിവര്‍ക്കെതിരെയാണ് തെളിവുകള്‍ കണ്ടെത്തിയത്.
ജില്ല പഞ്ചായത്തും നഗരസഭയും ചേര്‍ന്ന് വിദ്യാഭ്യാസ വകുപ്പില്‍ നടപ്പാക്കിയ ചില പദ്ധതികളിലും സാമ്പത്തിക തിരിമറി കണ്ടെത്തിയിരുന്നതായി പറയുന്നു. രണ്ടു ഘട്ടങ്ങളിലായി നടത്തിയ പരിശോധനയില്‍ ഡി.ഡി.ഇ ഓഫിസിലെ ഏതാനും ഫയലുകള്‍ കസ്റ്റഡിയിലെടുക്കുകയുണ്ടായി. അപ്പീല്‍ അനുവദിച്ച മത്സരാര്‍ഥികള്‍ കെട്ടിവെച്ച തുക പിന്നീട് തിരിച്ചുനല്‍കാതെ ജൂനിയര്‍ സൂപ്രണ്ട് കൈവശം വെച്ചതായും കണ്ടെത്തി. ഭരണാനുകൂല സംഘടനകളുടെ സഹായത്തോടെ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ തുടരന്വേഷണം അട്ടിമറിച്ചതായി ഡി.ഡി.ഇ ഓഫിസിലെ ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട്ടെ പൊതുപ്രവര്‍ത്തക വിദ്യാഭ്യാസ മന്ത്രിക്കും ഡി.പി.ഐക്കും പരാതി അയച്ചിട്ടുണ്ട്.
 

ഗണേഷ് രാജിവെച്ചാലും ഇല്ലെങ്കിലും പ്രശ്നമില്ല -സുകുമാരന്‍ നായര്‍

Posted: 06 Mar 2013 10:00 PM PST

Image: 

ചങ്ങനാശ്ശേരി: പരസ്ത്രീ ആരോപണത്തിന്റെ പേരില്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രാജിവെച്ചാലും മന്ത്രിസഭയില്‍ തുടര്‍ന്നാലും പ്രശ്നമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. ബുധനാഴ്ച രാത്രി ഗണേഷ് കുമാറുമായി ഒരു മണിക്കൂറോളം സംസാരിച്ചു. പ്രശ്നത്തില്‍ ആരുടെയും പക്ഷം പിടിക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഗണേഷ് പ്രശ്നം യു.ഡി.എഫിന്റെആഭ്യന്തര കാര്യമാണ്. പ്രശ്നം വഷളാക്കിത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്നും എന്‍.എസ്.എസ് ആസ്ഥാനത്തു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

ആര്‍. ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ് കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിക്കണമെന്ന് നേരത്തേയുള്ള ആഗ്രഹമായിരുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, പി.സി. ജോര്‍ജുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അഭിപ്രായം പറയാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു.

ഖത്തറില്‍ പുകയിലവിരുദ്ധ നിയമത്തില്‍ കര്‍ശനമായ വ്യവസ്ഥകള്‍

Posted: 06 Mar 2013 09:46 PM PST

Image: 

ദോഹ: പെതുസ്ഥലങ്ങളില്‍ പുക വലിക്കുന്നവര്‍ക്ക് കനത്ത പിഴ വ്യവസ്ഥ ചെയ്യുന്ന പുതിയ പുകയില വിരുദ്ധ നിയമം രാജ്യത്ത് ഉടന്‍ പ്രാബല്യത്തില്‍ വരും. മന്ത്രിസഭയുടെ പരിഗണനയിലുള്ള നിയമം അംഗീകാരം ലഭിച്ചാലുടന്‍ നടപ്പാക്കുമെന്ന് സുപ്രീം ആരോഗ്യ കൗണ്‍സിലിലെ (എസ്.സി.എച്ച്) പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ആല്‍ഥാനി അറിയിച്ചു.
പുകവലി നിരോധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വിലക്ക് ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതും വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ബന്ധപ്പെട്ട ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതുമാണ് നിര്‍ദിഷ്ട നിയമം. നിയമം നടപ്പിലാകുന്നതോടെ ഷോപ്പിങ് മാളുകളുടെ പരിസരങ്ങളില്‍ പുകവലിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ മാള്‍ അധികൃതര്‍ക്ക് അധികാരം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പരിശോധകര്‍ക്ക് ശാസ്ത്രീയമായി പിഴ ഈടാക്കാനും പുതിയ നിയമം സഹായകമാകും. നിയമപരമായ അധികാരമില്ലാത്തതിനാല്‍ നിലവില്‍ മാള്‍ പരിസരങ്ങളില്‍ പുകവലിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാള്‍ മാനേജ്മെന്‍റുകള്‍ക്ക് കഴിയാറില്ല.
മന്ത്രിസഭ നിര്‍ദേശിച്ച ഭേദഗതികളോടെയാണ് നിയമം അന്തിമ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്. മന്ത്രിസഭയുടെ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഡോ. മുഹമ്മദ് ആല്‍ഥാനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം എസ്.സി.എച്ചിലെ പുകയില വിരുദ്ധ യൂണിറ്റ് പൊതുസ്ഥലങ്ങളില്‍ പുകവലിച്ചവരില്‍ നിന്ന് പിഴയായി മൂന്ന് ലക്ഷത്തിലധികം റിയാല്‍ ഈടാക്കിയതായി അദ്ദേഹം അറിയിച്ചു. ജനുവരിക്കും നവംബറിനുമിടയില്‍ നടത്തിയ ആയിരത്തിലധികം പരിശോധനകളിലായി 829 പേരില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. 2002ലെ 20ാം നമ്പര്‍ നിയമമാണ് പൊതുസ്ഥലങ്ങളിലെ പുകവലി ശിക്ഷാര്‍ഹമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റര്‍ ചുറ്റളവിനുള്ളിലും 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമാണ്.

ഗതാഗത സുരക്ഷ ഉറപ്പാക്കാന്‍ ‘അബൂദബി സമഗ്ര കര്‍മപരിപാടി’

Posted: 06 Mar 2013 09:40 PM PST

Image: 

അബൂദബി: തലസ്ഥാന എമിറേറ്റില്‍ ഗതാഗത സുരക്ഷ ഉറപ്പാക്കാന്‍ അബൂദബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ‘അബൂദബി സമഗ്ര കര്‍മപരിപാടി’ നടപ്പാക്കുന്നു. ഗതാഗത നിയന്ത്രണം, വിദ്യാഭ്യാസ-ബോധവത്കരണ പരിപാടികള്‍, നൂതന സാങ്കേതികതകള്‍ നടപ്പാക്കല്‍, ധ്രുത പ്രതികരണം, നടപടികളുടെ വിലയിരുത്തല്‍ എന്നിവയാണ് കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിസി പറഞ്ഞു. റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും സൂക്ഷ്മമായി പഠിച്ച ശേഷമാണ് കര്‍മപരിപാടികള്‍ ഏതൊക്കെ മേഖലയില്‍ നടപ്പാക്കണമെന്ന് തീരുമാനിക്കുക. റോഡ് ഉപയോഗിക്കുന്നവരുടെ നിലവാരം ഉയര്‍ത്തുക, ഗതാഗത ബോധവത്കരണം ശക്തമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
‘നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ലക്ഷ്യം’ എന്ന സന്ദേശവുമായി ജി.സി.സി രാജ്യങ്ങളില്‍ മാര്‍ച്ച് പത്തിന് ആരംഭിക്കുന്ന ഗള്‍ഫ് ഗതാഗത വാരത്തിന്‍െറ അബൂദബിയിലെ പരിപാടികള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടികളുടെ സ്ഥിരമായ വിലയിരുത്തല്‍,ആധുനിക സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തല്‍, മികച്ച മാനവ വിഭവശേഷി ഒരുക്കല്‍ എന്നീ കാര്യങ്ങളിലൂന്നിയാണ് 2013ലെ ഗതാഗത സുരക്ഷാ പരിപാടികള്‍ ഡയറക്ടറേറ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ച സ്മാര്‍ട്ട് ട്രാഫിക് സിസ്റ്റംസ് സെന്‍റര്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഗതാഗത നിയന്ത്രണവും സുരക്ഷാ പ്രവര്‍ത്തനങ്ങളും മികവുറ്റ നിലവാരത്തില്‍ നടത്താന്‍ ഇത് സഹായിക്കും. എമിറേറ്റിലെ എല്ലാ ട്രാഫിക് കണ്‍ട്രോള്‍ സെന്‍ററുകളെയും സ്മാര്‍ട്ട് ട്രാഫിക് സിസ്റ്റംസ് സെന്‍ററുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.   
29ാമത് ഗതാഗത വാരാചരണമാണ് അബൂദബിയില്‍ നടക്കുന്നത്. ഇതിന്‍െറ ഭാഗമായി ഗതാഗത ബോധവത്കരണ ലഘുലേഖകള്‍, ബ്രോഷറുകള്‍ എന്നിവ വിതരണം ചെയ്യും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലും ബോധവത്കരണം ശക്തമാക്കും. ഡയറക്ടറേറ്റിന്‍െറ ശക്തമായ നടപടികളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം അപകട മരണങ്ങള്‍ 2011നെ അപേക്ഷിച്ച് 19 ശതമാനം കുറഞ്ഞു. വാഹനങ്ങളുടെ എണ്ണത്തില്‍ ആറ് ശതമാനവും ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ എട്ട് ശതമാനവും വര്‍ധനയുണ്ടായിട്ടും  അപകടങ്ങളുടെ എണ്ണത്തിലും 10 ശതമാനം കുറവ് ഉണ്ടായി. 2030ഓടെ അപകട മരണങ്ങള്‍ ഇല്ലാതാക്കുകയെന്ന ‘സീറോ വിഷന്‍ 2030’ന്‍െറ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്‍ ഫുതൈം മോട്ടോഴ്സ് ജനറല്‍ മാനേജര്‍ (ഗവണ്‍മെന്‍റ് റിലേഷന്‍സ്) യൂസുഫ് അല്‍ റയ്സിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അന്താരാഷ്ട്ര ഷൂട്ടിങ് മത്സരത്തില്‍ ഒമാന് സ്വര്‍ണ മെഡല്‍

Posted: 06 Mar 2013 09:32 PM PST

Image: 

മസ്കത്ത്: കുവൈത്തില്‍ നടക്കുന്ന ശൈഖ് സബാഹ് അഹ്മദ് അന്താരാഷ്ട്ര ഷൂട്ടിങ് മത്സരത്തില്‍ ഒമാന്‍െറ സൈദ് ബിന്‍ മുസല്ലം അല്‍ ഹാഷ്മി സ്വര്‍ണ മെഡല്‍ നേടി. അന്താരാഷ്ട്ര തലത്തില്‍ ഷൂട്ടിങില്‍ ഒമാന് ലഭിക്കുന്ന ആദ്യ സ്വര്‍ണ മെഡലാണിത്. ടൂര്‍ണമെന്‍റ് ആരംഭിച്ചത് മുതല്‍ ആദ്യമായി സ്വര്‍ണം നേടുന്ന അറബ് ഷൂട്ടര്‍ എന്ന ബഹുമതിക്കും സൈദ് അല്‍ ഹാഷ്മി അര്‍ഹനായി. 45 രാജ്യങ്ങളില്‍ നിന്നായി 600 ഷൂട്ടര്‍മാരാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ലണ്ടല്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത താരങ്ങളും ഇതില്‍ ഉള്‍പ്പെടും. പോയന്‍റ് അടിസ്ഥാനത്തിലാണ് സൈദ് മെഡലിന് അര്‍ഹത നേടിയത്. 25 മീറ്റര്‍ വിഭാഗത്തിലാണ് മെഡല്‍. ഒമാന്‍ ടീമംഗങ്ങള്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. 50 മീറ്റര്‍ വിഭാഗത്തില്‍ ഹമദ് ബിന്‍ സഈദ് അല്‍ കാദിരി, പത്ത് മീറ്റര്‍ വിഭാഗത്തില്‍ സാലിം ബിന്‍ അലി അല്‍ നാബി, ജമാല്‍ ബിന്‍ സാലിഹ് അല്‍ ബലൂഷി എന്നിവരാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP