സ്വാഗതം
WELCOME

News Update..

Monday, March 11, 2013

സിറിയയില്‍ നദിയില്‍ നിന്ന് വീണ്ടും യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി Madhyamam News Feeds

സിറിയയില്‍ നദിയില്‍ നിന്ന് വീണ്ടും യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി Madhyamam News Feeds

Link to

സിറിയയില്‍ നദിയില്‍ നിന്ന് വീണ്ടും യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Posted: 11 Mar 2013 12:47 AM PDT

Image: 

ഡമസ്കസ്: സിറിയന്‍ സേന വെടിവെച്ചു കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന 20 ഓളം യുവാക്കളുടെ മൃതദേഹങ്ങള്‍ അലപ്പൊയിലെ നദിയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതാദ്യമായാണ് ഇത്രയും പേരുടെ മൃതദേഹങ്ങള്‍ ഒറ്റ ദിവസം കൊണ്ട് നദിയില്‍ നിന്ന് കണ്ടെടുക്കുന്നത്.

വിമത സേനയുടെ നിയന്ത്രണത്തിലുള്ള ബുസ്താന്‍ അല്‍ ഖസറിലെ ഖുവൈഖ് നദിയിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. സിറിയന്‍ വിമതസേനയായ അല്‍ നുസ്രത് ഫ്രണ്ടിന്റെപ്രവര്‍ത്തകരാണ് ജനുവരിയില്‍ നിരവധി പേരെ കൊലപ്പെടുത്തി നദിയില്‍ തള്ളിയിരുന്നതെന്നാണ്  സര്‍ക്കാര്‍ നല്‍കിയിരുന്ന വിശദീകരണം.

നദിയില്‍ മൃതദേഹങ്ങള്‍ ഒഴൂകുന്ന നടക്കുന്നതിന്റെസ്ഥിരീകരിക്കാത്ത വീഡിയൊ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൈകള്‍ ബന്ധിച്ച്  നെഞ്ചിലും തലക്കും വെടിയേറ്റ നിലയിലാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചിലരുടെ മൃതദേഹങ്ങള്‍ ചളിയില്‍ പൊതിഞ്ഞ നിലയിലുമാണുള്ളത്.

പ്രസിഡന്‍്റ് ബഷര്‍ അല്‍ അസദിന്റെനിയന്ത്രണത്തിലുള്ള മധ്യ അലപ്പൊയില്‍ നിന്ന് ഒഴുകി വരുന്ന നദിയിലാണ് മൃതദേഹങ്ങള്‍ തള്ളിയതെന്ന് വിമതസേന പറഞ്ഞു. അലപ്പൊയില്‍ നിന്ന് പിടികൂടി ശേഷം സര്‍ക്കാര്‍ സേന കൊലപ്പെടുത്തിയ വിമതപ്രവര്‍ത്തകരാണിവരെന്ന് അലപ്പൊയിലെ വിമത പ്രവര്‍ത്തകന്‍ ലൂയ് അല്‍ ഹലബി പറഞ്ഞു. കണ്ടെത്തിയവയില്‍ സിവിലിയന്‍മാരുടെ മൃതദേഹങ്ങളുമുണ്ടെന്ന് വിമത പ്രവര്‍ത്തകനായ മുഹമ്മദ് നൂര്‍ പറഞ്ഞു.

ജനുവരിയില്‍ ഇതേ നദിയില്‍ നിന്ന് 65 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

വാഹന പരിശോധനക്കിടെ അപകട മരണം: അര്‍ധരാത്രിയും അക്രമം; വാഹനങ്ങള്‍ തകര്‍ത്തു

Posted: 11 Mar 2013 12:24 AM PDT

കോഴിക്കോട്:  തിരുവണ്ണൂരില്‍ വാഹന പരിശോധനക്കിടെ യുവാക്കള്‍ അപകടത്തില്‍പെട്ട് മരിച്ചതിലും തുടര്‍ന്നുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ചുണ്ടായ അക്രമം ഞായറാഴ്ച അര്‍ധരാത്രി പിന്നിട്ടതോടെ നഗരത്തിന് പുറത്തേക്ക് വ്യാപിച്ചു. മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കുണ്ടായിത്തോടുണ്ടായ ആക്രമണത്തില്‍ യാത്രക്കാരന്‍ വടകര സ്വദേശി രജീഷിന് പരിക്കേറ്റു. തൊടുപുഴയില്‍ നിന്ന് തിരുവമ്പാടിയിലേക്ക് വന്ന ബസ്സിന് നേരെയായിരുന്നു ആക്രമണം. രാമനാട്ടുകര ബൈപാസില്‍ മാമ്പുഴ പാലത്തിനു സമീപം രാത്രി 12.15 ഓടെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി. കോട്ടയത്തേക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവര്‍ പ്രമോദിന് കല്ലേറില്‍ പരിക്കേറ്റു. പാലക്കാട് ഭാഗത്തേക്ക് പോകുന്ന ടി.ടി. ബസിനുനേരെയും കല്ലേറുണ്ടായി. രണ്ടു ബസുകളുടെയും ചില്ലുകള്‍ തകര്‍ന്നു. യാത്ര മുടങ്ങി പെരുവഴിയിലായ യാത്രക്കാര്‍ ബദല്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ബഹളം വെച്ചു. സംഭവം നടന്ന് നേരെമേറെ കഴിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്ന് പരാതി ഉയര്‍ന്നു.
അക്രമബാധിത പ്രദേശങ്ങളില്‍ 12 മണിക്കുശേഷവും സിറ്റി പൊലീസ് കമീഷണര്‍ നേതൃത്വത്തില്‍ പത്തോളം പൊലീസ് ജീപ്പുകളിലായി റോന്തുചുറ്റുകയാണ്. ഇതിനിടയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍നിന്ന് കല്ലേറുണ്ടായി. നല്ലളം പൊലീസ് 20 ഓളം പേരെ കസ്റ്റഡിയിലെടുത്തു.

മഅ്ദനി അന്‍വാര്‍ശ്ശേരിയില്‍

Posted: 11 Mar 2013 12:00 AM PDT

Image: 

ശാസ്താംകോട്ട: രോഗാതുരരായ മാതാപിതാക്കളെ സന്ദര്‍ശിക്കാനായി അബ്ദുന്നാസിര്‍ മഅ്ദനി അന്‍വാര്‍ശ്ശേരിയിലെത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 12.40ഓടെയാണ് മഅ്ദനി അന്‍വാര്‍ശ്ശേരിയിലെത്തിയത്. വലിയ ജനക്കൂട്ടമാണ് മഅ്ദനിയെ കാണാന്‍ ഇവിടെ തടിച്ചുകൂടിയത്. ഷാള്‍ അണിയിച്ച് സ്വീകരിച്ച മഅ്ദനിയെ യതീംഖാനയിലെ കുട്ടികള്‍ ദഫ് മുട്ടോടു കൂടിയാണ് സ്വീകരിച്ചത്.

പക്ഷാഘാതം വന്ന് ശയ്യവലംബിയായ പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്ററെയും ശ്വാസകോശരോഗം ബാധിച്ച മാതാവ് അസ്മാബീവിയെയും കാണാനാണ് മഅദനിയെ അന്‍വാര്‍ശ്ശേരിയിലെത്തിയത്. മഅ്ദനിയെ കാണാനെത്തുന്നവരുടെ തിരക്ക് നിയന്ത്രണാതീതമാകുമെന്നതിനാല്‍ അദ്ദഹത്തേിന്റെ കുടുംബവീടായ തോട്ടുവാല്‍ മന്‍സിലില്‍ എത്തി മാതാപിതാക്കളെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയായിരുന്നു.

ഇവിടത്തെ മസ്ജിദില്‍ മധ്യാഹ്ന, സായാഹ്ന നമസ്‌കാരങ്ങളും പ്രാര്‍ഥനകളും നിര്‍വഹിച്ചശേഷം വൈകുന്നേരം അഞ്ചോടെ കൊല്ലം അസീസിയ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മടങ്ങും. മഅ്ദനിക്കൊപ്പം നമസ്‌കരിക്കാന്‍ നിരവധി പേര്‍ എത്തിയതിനാല്‍ വന്‍ സുരക്ഷാക്രമീകരണമാണ് അന്‍വാര്‍ശ്ശേരിയില്‍ പൊലീസ് ഏര്‍പ്പാടാക്കിയിരിക്കുന്നത്.
 

‘സെല്ലുലോയ്ഡി’ന് പിന്നിലെ പ്രവാസിയുടെ കഥ

Posted: 10 Mar 2013 11:23 PM PDT

Image: 

മസ്കത്ത്: ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും കെ. മുരളീധരന്‍ ഉയര്‍ത്തിയ വിവാദങ്ങളുമായി ‘സെല്ലുലോയ്ഡ്’ വാര്‍ത്തകളില്‍ നിറയുമ്പോള്‍ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറി പ്രവാസലോകത്ത് തന്‍െറ കച്ചവടവുമായി ഒതുങ്ങി കഴിയുകയാണ് ഈ സിനിമയുടെ മുഖ്യനിര്‍മാതാവ് ഉബൈദ്.
38 വര്‍ഷമായി ഒമാനിലുള്ള തൃശൂര്‍ പെരിങ്ങോട്ടുകര കല്ലറക്കല്‍വീട്ടില്‍ ഉബൈദ് എന്ന പ്രവാസി ബിസിനസുകാരനെ പലരും അറിയും. എന്നാല്‍, ഉബൈദിലെ സിനിമാക്കാരനെ അറിയുന്നവര്‍ വിരളം.
മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്‍െറ കഥ സെല്ലുലോയിഡിലേക്ക് പകരാന്‍ സംവിധായകന്‍ കമലിന്‍െറ സര്‍ഗശേഷിക്ക് സാമ്പത്തിക ഊര്‍ജം പകര്‍ന്നത് മത്രയിലെ ഈ റെഡിമെയ്ഡ് മൊത്ത വ്യാപാരിയാണ്. നേരത്തേ നിര്‍മിച്ച മൂന്ന് സിനിമകളില്‍ രണ്ടെണ്ണം സാമ്പത്തികമായി പരാജയപ്പെട്ടപ്പോള്‍ പത്തുവര്‍ഷത്തോളം സിനിമാലോകത്ത് നിന്ന് അകന്നു നിന്ന ഉബൈദ് പലരും പണം മുടക്കാന്‍ മടിച്ച ‘സെല്ലുലോയിഡി’ന്‍െറ നിര്‍മാതാവാകാന്‍ രംഗത്തത്തെുകയായിരുന്നു.
തന്‍െറ അടുത്ത സുഹൃത്തായ കമലിന്‍െറ ഏറ്റവും വലിയ സ്വപ്നമായിരുന്നു ജെ.സി. ഡാനിയേലിന്‍െറ ജീവിതം അഭ്രപാളികളില്‍ എത്തിക്കുക എന്നത്. ഇത് നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് കമലുമായി സഹകരിച്ച് നിര്‍മാണത്തിലെ മുഖ്യപങ്കാളിയായത്. പല നിര്‍മാതാക്കളെയും കമല്‍ നേരത്തേ സമീപിച്ചിരുന്നെങ്കിലും അവര്‍ മറ്റു പ്രോജക്ടുകളാണെങ്കില്‍ പണം മുടക്കാം എന്ന് അറിയിക്കുകയായിരുന്നു. കമല്‍ ആവട്ടെ ‘സെല്ലുലോയിഡി’ന് ശേഷമേ ഇനി സിനിമയുള്ളു എന്ന തീരുമാനത്തിലുമായിരുന്നു. കഥ കേട്ടപ്പോള്‍ നഷ്ടം സഹിച്ചാണെങ്കിലും ഈ സിനിമ നിര്‍മിക്കണമെന്ന് തോന്നിയെന്ന്  ഉബൈദ് പറഞ്ഞു.
ശ്രീനിവാസന്‍െറ ‘ചിന്താവിഷ്ടയായ ശ്യാമള’യുടെ വിതരണം ഏറ്റടെുത്താണ് ഉബൈദ് സിനിമാരംഗത്ത് എത്തുന്നത്. മലയാളത്തില്‍ ആദ്യമായി പൂര്‍ണമായും സ്റ്റഡി കാമില്‍ പകര്‍ത്തിയ ടി.കെ. രാജീവ് കുമാറിന്‍െറ ‘ഇവര്‍’, കലാഭവന്‍ മണി നായകനായ ‘വാല്‍കണ്ണാടി’, അനില്‍ബാബുവിന്‍െറ ‘പകല്‍പൂരം’ എന്നീ സിനിമകള്‍ നിര്‍മിച്ചു. പലതും സാമ്പത്തികമായി പരാജയമായിരുന്നു. എന്നാല്‍, സാമ്പത്തിക ലാഭം നോക്കാതെയാണ് സെല്ലുലോയ്ഡിന് പണം മുടക്കാന്‍ തീരുമാനിച്ചത്. മികച്ച സിനിമക്കുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ പുരസ്കാരം ഏറ്റുവാങ്ങാന്‍ കമലിനൊപ്പം താനുണ്ടാകുമെന്ന് ഉബൈദ് പറഞ്ഞു. ജീവിതത്തില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്ന അത്തരമൊരു അവസരം നഷ്ടപ്പെടുത്തില്ല.
അറബി സബ്ടൈറ്റ്ലിങ് പൂര്‍ത്തിയാക്കി വൈകാതെ ‘സെല്ലുലോയ്ഡ്’ ഗള്‍ഫില്‍ പ്രദര്‍ശനത്തിനെത്തുമെന്നും നിര്‍മാതാവ് അറിയിച്ചു. കാറ്റേ..കാറ്റേ..എന്ന ഹിറ്റ് ഗാനവും, അനാവശ്യമെങ്കിലും കെ. മുരളീധരന്‍ ഉയര്‍ത്തിവിട്ട വിവാദവും സിനിമക്ക് കൂടുതല്‍ പ്രേക്ഷകരെ കിട്ടാന്‍ സഹായിച്ചിട്ടുണ്ട്.
ഭാര്യ ഷാബി, മക്കളായ ഷെനീബ്, മുഫീദ, നദീം എന്നിവര്‍ക്കൊപ്പം ഒമാനില്‍ കഴിയുന്ന ഉബൈദ് 27 വര്‍ഷമായി റെഡിമെയ്ഡ് മൊത്ത വ്യാപാരരംഗത്താണ്. പക്ഷെ,  റെഡിമെയ്ഡ് ഫോര്‍മുലാ സിനിമകളോട് തനിക്ക് താല്‍പര്യമില്ലെന്ന് ഉബൈദ് പറയുന്നു. വ്യക്തിത്വമുള്ള വേറിട്ട സിനിമകള്‍ നിര്‍മിക്കാനാണ് ഈ കലാപ്രേമിക്ക് താല്‍പര്യം.

‘റോയല്‍ ഗ്രേസ്’ ഇന്ന് എത്തിയേക്കും; മോചനംകാത്ത് ഇനിയും മൂന്നു മലയാളികള്‍

Posted: 10 Mar 2013 11:20 PM PDT

Image: 

ദുബൈ: സോമാലി കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ച എണ്ണ ടാങ്കര്‍ ‘എം.ടി റോയല്‍ ഗ്രേസ്’ മിക്കവാറും തിങ്കളാഴ്ച രാത്രി ഒമാനിലെ സലാല തീരത്ത് എത്തിയേക്കും. കപ്പല്‍ എത്തുന്നത് സംബന്ധിച്ച് ഞായറാഴ്ച രാത്രി വരെ ഒമാന്‍ തീരസംരക്ഷണ സേനയില്‍നിന്ന് ഔദ്യാഗിക വിവരം ലഭിച്ചിട്ടില്ല. എങ്കിലും തിങ്കളാഴ്ച രാത്രി വൈകിയോ ചൊവ്വാഴ്ചയോ എത്തുമെന്നാണ് പ്രതീക്ഷ.
കപ്പല്‍ ഒമാന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചാല്‍ മാത്രമേ സലാല തുറമുഖത്ത് എത്തുന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് പ്രകാരം മണിക്കൂറില്‍ നാല് നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് ‘റോയല്‍ ഗ്രേസ്’ സഞ്ചരിക്കുന്നത്. ഇത് പതിവില്‍ കുറഞ്ഞ വേഗമാണ്. ഒരു വര്‍ഷത്തിലേറെ കപ്പല്‍ സഞ്ചരിക്കാത്തതിനാലും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലുമാണ് വേഗം കുറച്ചതെന്ന് കരുതുന്നു. യൂറോപ്യന്‍ യൂനിയന്‍ ആന്‍റി പൈറസി ടാസ്ക് ഫോഴ്സിന്‍െറ പടക്കപ്പല്‍ ‘ഇ.എസ്.പി.എസ്. മെന്‍ഡസ് ന്യുനെസ്’ നിരീക്ഷണത്തിനിടെ വെള്ളിയാഴ്ച രാവിലെ വടക്കന്‍ സോമാലിയന്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ ‘റോയല്‍ ഗ്രേസി’നെ കണ്ടിരുന്നു. കൊള്ളക്കാര്‍ മോചിപ്പിച്ച കപ്പലാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ‘റോയല്‍ ഗ്രേസി’ല്‍ പ്രവേശിച്ച യൂറോപ്യന്‍ യൂനിയന്‍ സംഘം, ജീവനക്കാര്‍ക്ക് അടിയന്തര ചികിത്സയും ഭക്ഷണവും നല്‍കി. തുടര്‍ന്ന് ഒമാനിലേക്ക് നീങ്ങിയ ‘റോയല്‍ ഗ്രേസി’ന് സുരക്ഷക്കായി യൂറോപ്യന്‍ യൂനിയന്‍െറ മറ്റൊരു പടക്കപ്പല്‍ ‘ഇ.എസ്.പി.എസ് റായോ’ അകമ്പടി നല്‍കുന്നുണ്ട്. അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 17  ഇന്ത്യക്കാരാണ് ‘റോയല്‍ ഗ്രേസി’ലുള്ളത്. എന്നാല്‍, ഇതോടൊപ്പം മോചിപ്പിച്ചതായി ഇന്ത്യന്‍ ഷിപ്പിങ് മന്ത്രി ജി.കെ. വാസന്‍ പറഞ്ഞ ‘എം.ടി സ്മിര്‍നി’ എന്ന കപ്പലിനെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഈ കപ്പല്‍ വിട്ടയച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതേസമയം, മോചനംകാത്ത് ഇപ്പോഴും മൂന്നു മലയാളികള്‍ സോമാലിയയില്‍ കഴിയുകയാണ്. പത്തനംതിട്ട സ്വദേശി ടി.ബി. ഉണ്ണികൃഷ്ണന്‍, പിറവം സ്വദേശി ജോര്‍ജ് എന്നിവര്‍ക്ക് പുറമെ ഒരു  മലയാളി കൂടിയുണ്ട്. ഇദ്ദേഹം പാല മേഖലയില്‍നിന്നുള്ളയാളാണ്. പേരുവിവരങ്ങള്‍ ലഭിച്ചിട്ടില്ല.
 

ദല്‍ഹിയില്‍ പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി

Posted: 10 Mar 2013 11:12 PM PDT

Image: 

ന്യൂദല്‍ഹി: നഗരത്തില്‍ പട്ടാപ്പകല്‍ അഞ്ചംഗ സംഘം യുവതിയെ കാറില്‍ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. തെക്കന്‍ ദല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിനു സമീപത്തുനിന്നാണ് വിവാഹിതയായ 35കാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

പീഡിപ്പിച്ച ശേഷം മധ്യ ദല്‍ഹിയിലെ പ്രഗതി മൈതാന്‍ മെട്രോ സ്റ്റേഷനു മുന്നില്‍ ഉപേക്ഷിക്കപ്പെട്ട യുവതിയെ വഴിയാത്രക്കാരാണ് കണ്ടെത്തി പൊലീസില്‍ വിവരം അറിയിച്ചത്. ഉടന്‍തന്നെ പൊലീസെത്തി യുവതിയെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

യുവതി പീഡനത്തിനിരയായതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പീഡിപ്പിച്ച സംഘത്തിലെ ചിലരെ തനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നതായി യുവതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
 

ബുധനാഴ്ച മുതല്‍ നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക്

Posted: 10 Mar 2013 10:37 PM PDT

Image: 

റിയാദ്: സൗദി തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നതിന്‍െറ ഭാഗമായി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് മാര്‍ച്ച് 13 (അഥവാ ജുമാദല്‍ ഊലാ ഒന്ന്) മുതല്‍ പുതിയ ഘട്ടത്തിലേക്ക്. പത്തില്‍ കുറഞ്ഞ ജോലിക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലും ഒരു സ്വദേശിയെങ്കിലും തൊഴിലാളിയായി ഉണ്ടായിരിക്കണമെന്ന നിയമം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ചെറുകിട സ്ഥാപനത്തിന്‍െറ ഉടമയോ പങ്കാളിയോ ആയ സ്വദേശി സ്ഥാപനത്തില്‍ തൊഴിലാളിയായി റജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ ഈ നിയമം മറികടക്കാമെന്ന് തൊഴില്‍ മന്ത്രാലയത്തിന്‍െറ പത്രപരസ്യത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന സ്വദേശി മറ്റേതെങ്കിലും സ്ഥാപനത്തിന്‍െറ കീഴില്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (അഥവാ ഗോസിയില്‍) റജിസ്റ്റര്‍ ചെയ്തവരാവരുത്. നിതാഖാത്ത് വ്യവസ്ഥ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതോടെ ഒരു സ്വദേശിയെങ്കിലും ഇല്ലാത്ത ചെറുകിട സ്ഥാപനങ്ങളും ചുവപ്പു ഗണത്തില്‍ ഉള്‍പ്പെടും. അതോടെ അത്തരം സ്ഥാപനത്തിലെ ജോലിക്കാര്‍ക്കും വര്‍ക് പെര്‍മിറ്റ് എടുക്കല്‍, ഇഖാമ പുതുക്കല്‍, സ്പോണ്‍സര്‍ഷിപ്പ് മാറ്റം, തൊഴില്‍മാറ്റം തുടങ്ങിയ തൊഴില്‍ മന്ത്രാലയത്തിന്‍െറ സേവനങ്ങള്‍ തടയപ്പെടും. ചുവപ്പു ഗണത്തില്‍ വരുന്നതോടെ പുതിയ വിസയും സ്ഥാപനത്തിന് ലഭിക്കാതെ വരും.
 

മോഡിയെ പ്രധാനമന്ത്രി ആക്കില്ലെന്ന് ലാലുപ്രസാദ്

Posted: 10 Mar 2013 10:36 PM PDT

Image: 

പട്ന: നരേന്ദ്രമോഡി മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തുന്നത് തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവ്. തനിക്ക് ജീവനുള്ളിടത്തോളം മോഡിയെ പ്രധാനമന്ത്രിയാകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ലാലു,  2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മതേതര സര്‍ക്കാറുണ്ടാക്കാന്‍ എല്ലാ മതേതര ശക്തികളെയും ഒരുമിപ്പിക്കുമെന്നും വ്യക്തമാക്കി.
ഇരു സമുദായങ്ങള്‍ക്കിടയില്‍ കടുത്ത വൈരമുണ്ടാക്കുകയും   2002 ലെ ഗുജറാത്ത് കലാപത്തില്‍ നൂറുകണക്കിനാളുകള്‍ കൊലപ്പെടാന്‍ ഉത്തരവാദിയാവുകയും ചെയ്ത ഒരു രാഷ്ട്രീയക്കാരന് എങ്ങനെയാണ് ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്തിന്‍െറ പ്രധാന മന്ത്രിയാകാന്‍ കഴിയുകയെന്നും ലാലു ചോദിച്ചു.

ഉന്നത തല കുവൈത്ത് പ്രതിനിധി സംഘം ഇന്ത്യയില്‍

Posted: 10 Mar 2013 10:31 PM PDT

Image: 

കുവൈത്ത് സിറ്റി: ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, വ്യാപാര ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് അമീരി ദിവാന്‍ മന്ത്രി ശൈഖ് നാസര്‍ സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിന്‍െറ നേതൃത്വത്തിലുള്ള ഉന്നത തല പ്രതിനിധി സംഘം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹിന്‍െറ കത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറുന്ന സംഘം വിവിധ പ്രമുഖരുമായി കൂടിക്കാഴ്ചയും നടത്തും.
ദല്‍ഹിയിലെ ഇന്ധിരാഗാന്ധി വിമാനത്താവളത്തിലിറങ്ങിയ പ്രതിനിധി സംഘത്തെ പശ്ചിമേഷ്യ കാര്യങ്ങള്‍ക്കുള്ള വിദേശകാര്യ സെക്രട്ടറി സഞ്ജയ് സിങ്, കുവൈത്ത് എംബസി ചാര്‍ജ് ഡി അഫയേഴ്സ് യൂസുഫ് അല്‍ മിഅ്ലം, കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സതീഷ് സി. മത്തേ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുകയാണ് സംഘത്തിന്‍െറ സന്ദര്‍ശന ലക്ഷ്യം. അടുത്ത മൂന്ന് വര്‍ഷത്തിനിടെ വിവിധ മേഖലകളിലെ വികസന പ്രവര്‍ത്തനത്തിനായി കുവൈത്ത് 117 ബില്യന്‍ ഡോളര്‍ ചെലവഴിക്കാനൊരുങ്ങുകയാണ്. രാജ്യത്തിന്‍െറ ശക്തികേന്ദ്രമായ പെട്രോളിയം മേഖലയെ കൂടാതെ മെട്രോ റെയില്‍വെ, വിമാനത്താവള നവീകരണം, ഹോസ്പിറ്റല്‍, സ്കൂള്‍ നിര്‍മാണം തുടങ്ങിയ മേഖലകളിലെല്ലാം വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാനിരിക്കെ ഇന്ത്യയില്‍നിന്നുള്ള നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ഉന്നതതല സംഘത്തിന്‍െറ സന്ദര്‍ശന ലക്ഷ്യം. ഇന്ത്യയും കുവൈത്തും തമ്മില്‍ നിലവില്‍ 17.5 ബില്യന്‍ ഡോളറിന്‍െറ വ്യാപാരമാണ് വര്‍ഷത്തില്‍ നടക്കുന്നത്. കുവൈത്തില്‍നിന്ന് 16 ബില്യന്‍ ഡോളറിന്‍െറ പെട്രോളിയം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.
അടുത്തിടെ അമീറിന്‍െറ സന്ദേശവുമായി വിവിധ ദൂതന്മാര്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് രാഷ്ട്രത്തലവന്മാര്‍ക്ക് സന്ദേശങ്ങള്‍ കൈമാറിയിരിന്നു. അമീരി ദിവാന്‍ ഉപദേഷ്ടാക്കളിലൊരാളായ ശൈഖ് അബ്ദുല്ല അബുല്‍ ഹസനാണ് ഇന്ത്യയിലെത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനുള്ള സന്ദേശം വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് വഴി കൈമാറിയത്. അന്ന് ഇന്ത്യന്‍ സര്‍ക്കാറില്‍നിന്ന് ലഭിച്ച ക്ഷണപ്രകാരമാണ് പ്രതിനിധി സംഘത്തിന്‍െറ സന്ദര്‍ശനം.
ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്ളാനിങ് കമ്മീഷന്‍ ഡെപ്യുട്ടി ചെയര്‍മാന്‍ മോണ്ടേക് സിങ് അഹ്ലുവാലിയ, വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ശിദ്, ധനമന്ത്രി പി.ചിദംബരം, പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി, വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുന്ന പ്രതിനിധി സംഘം വ്യാപാര, വാണിജ്യ, വ്യവസായ മേഖലയിലെ മറ്റു പ്രമുഖരുമായും ചര്‍ച്ച നടത്തുന്നുണ്ട്.
കുവൈത്ത് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്‍റ് ഖാലിദ് അബ്ദുല്ല അല്‍ സഖര്‍, കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ (കെ.പി.സി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഫാറൂഖ് അല്‍ സന്‍കി, അമീരി ദിവാന്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ അണ്ടര്‍ സെക്രട്ടറി മാസിന്‍ അല്‍ ഈസ, കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി (കെ.ഐ.എ) ഏഷ്യന്‍ ഇന്‍വെസ്റ്റ്മെന്‍റ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ മുതൈരി എന്നിവരാണ് പ്രതിനിധി സംഘത്തിലെ പ്രമുഖര്‍.
 

രാം സിങ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന്

Posted: 10 Mar 2013 10:09 PM PDT

Image: 

ന്യൂദല്‍ഹി: തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച ദല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ മുഖ്യപ്രതി രാം സിങ് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മുപ്പത്തിമൂന്നുകാരനായ രാം സിങായിരുന്നു പ്രതികളുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ ആള്‍.

പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവമായിരുന്നു രാംസിങിന്റേത്‌. ചില സമയത്ത് അസ്വാഭാവികമായ പെരുമാറ്റവും മാനസിക വിഭ്രാന്തിയും പ്രകടിപ്പിക്കാറുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന രാംസിങിനെയാണ് അയല്‍വാസികള്‍ പരിചയപ്പെടുത്തുന്നത്.

ബിഹാറിലായിരുന്നു രാംസിങിന്‍െറ ജനനം. മൂന്ന് വര്‍ഷം മുമ്പാണ് വൃക്ക തകരാര്‍ മൂലം ഭാര്യ മരിച്ചത്. നാലു സഹോദരന്മാരില്‍ മൂന്നു പേരും രാംസിങിന്റെ സ്വഭാവദൂഷ്യം മൂലം വീട് വിട്ടിറങ്ങിയിരുന്നു. ഡിസംബറില്‍ അറസ്റ്റിലാകുമ്പോള്‍ ഒറ്റമുറി കൂരയില്‍ ഇളയ സഹോദരന്‍ മുകേഷായിരുന്നു രാം സിങിനൊപ്പം ഉണ്ടായിരുന്നത്. മുകേഷും ദല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതിയാണ്.

അതേസമയം, വാര്‍ത്തയില്‍ തങ്ങള്‍ക്ക് സന്തോഷമില്ലെന്നാണ് ദല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം വാര്‍ത്തയോട് പ്രതികരിച്ചത്. എന്തായാലും മരിക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു. പ്രതികളെ പബ്ളിക്കായി തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടിയെയും സുഹൃത്തിനെയും ബസില്‍ കയറ്റിയ ശേഷം റൂട്ട് മാറ്റി ബസ് നഗരത്തില്‍ കറങ്ങാനുള്ള തീരുമാനം എടുത്തത് ബസ് ഓടിച്ചിരുന്ന രാം സിങായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP