മഅദ്‌നിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ജാമ്യം നല്‍കണം -സൂഫിയ മഅ്ദനി Madhyamam News Feeds | ![]() |
- മഅദ്‌നിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ജാമ്യം നല്‍കണം -സൂഫിയ മഅ്ദനി
- ജെയ്റ്റ് ലിയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയിട്ടില്ലെന്ന് ഷിന്‍ഡെ
- ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം കത്തിച്ചു; വിഷപ്പുക ശ്വസിച്ച് നിരവധി പേര്‍ ചികിത്സ തേടി
- ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം പാളി
- ജില്ലയില്‍ ആദിവാസി പ്രശ്നങ്ങള്‍ രൂക്ഷം -മനുഷ്യാവകാശ കമീഷന്‍
- മെക്കാട്രോണിക്സ് നാളെയുടെ സാങ്കേതികവിദ്യ
- ലോക്സഭാ സെക്രട്ടേറിയറ്റില്‍ ഒഴിവുകള്‍
- കൂട്ടിയിടിച്ച കാറിന് തീപിടിച്ചു; ഇന്ത്യക്കാരന്‍ രക്ഷപ്പെട്ടു
- പ്രവാസികള്‍ക്ക് സ്വര്‍ണം കൊണ്ടുപോകാനുള്ള പരിധി: കേരളത്തിന്‍െറ ശിപാര്‍ശ കേന്ദ്രം തള്ളി
- ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ‘സമുദ്ര പ്രഹരി’ ബഹ്റൈനില്‍
മഅദ്‌നിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ജാമ്യം നല്‍കണം -സൂഫിയ മഅ്ദനി Posted: 28 Feb 2013 11:14 PM PST Image: ![]() കൊച്ചി: കര്‍ണാടകയില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍നാസര്‍ മഅദ്‌നിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ജാമ്യം നല്‍കണമെന്ന് ഭാര്യ സൂഫിയ മഅ്ദനി. നിലവില്‍ ലഭിച്ച ചികിത്സകളൊന്നും തന്നെ ശരിയായ രീതിയില്‍ പൂര്‍ത്തീകരിക്കപ്പെടുകയോ അത് ഫലിക്കുകയോ ചെയ്തിട്ടില്ല. സങ്കീര്‍ണമായ നടപടി ക്രമങ്ങള്‍ പലപ്പോഴും ചികിത്സക്ക് തടസ്സമായെന്നും അവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് നിയന്ത്രണത്തിലുള്ള ചികിത്സ ആയതിനാല്‍ ശരിയായ ഫലം കണ്ടില്ല. ആയുര്‍വേദ ചികിത്സ പൂര്‍ത്തീകരിക്കാനോ കണ്ണിന് ലഭ്യമാകേണ്ട തുടര്‍ ചികിത്സകള്‍ നല്‍കാനോ സാധ്യമായില്ല. നിരന്തരവും സൂക്ഷ്മവുമായ ചികിത്സയുണ്ടെങ്കില്‍ മാത്രമേ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുള്ളൂ. മകളുടെ കല്യാണം ഈ മാസം 10നാണ് നിശ്ചയിച്ചിരിക്കുന്നത്. വിവാഹം ചെയ്ത് കൊടുക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. അതിന് നിര്‍ബന്ധമായും അദ്ദേഹത്തിന് ജാമ്യം ലഭ്യമാക്കണമെന്നും ഇക്കാര്യത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സര്‍ക്കാരും ഇടപെടണമെന്നും സൂഫിയ ആവശ്യപ്പെട്ടു. മഅ്ദനിയുടെ കാര്യത്തില്‍ ഒരു തരം ഭരണകൂട ധാര്‍ഷ്ട്യമാണ് കര്‍ണാടകയില്‍ നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. |
ജെയ്റ്റ് ലിയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയിട്ടില്ലെന്ന് ഷിന്‍ഡെ Posted: 28 Feb 2013 11:13 PM PST Image: ![]() ന്യൂദല്‍ഹി: ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ രാജ്യസഭയില്‍ വ്യക്തമാക്കി. സംഭാഷണം ചോര്‍ത്തിയിട്ടില്ലെന്നും ഫോണ്‍ റെക്കോര്‍ഡുകള്‍ ചോര്‍ത്താനുള്ള ശ്രമം മാത്രമാണ് നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ഡിറ്റക്ടീവ് അനുരാഗ് സിങ് അടക്കം നാലുപേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഷിന്‍ഡെ സഭയെ അറിയിച്ചു. ദല്‍ഹി പൊലീസിലെ ഒരു കോണ്‍സ്റ്റബിളുമായി ചേര്‍ന്ന് ഗാസിയാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരാളാണ് പ്രൈവറ്റ് ഡിറ്റക്ടീവുകളെ ചുമതലപ്പെടുത്തിയതെന്നും ഷിന്‍ഡെ വ്യക്തമാക്കി. അരവിന്ദ് ദബാസ്, നീരജ്, നിതീഷ് എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേര്‍. അതേസമയം, പ്രധാന ബി.ജെ.പി നേതാക്കളുടേതടക്കം 60 പേരുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ ചോര്‍ത്തിയെന്ന് അനുരാഗ് സിങ് വെളിപ്പെടുത്തിയതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ നിതിന്‍ ഗഡ്കരി, വിജയ് ഗോയല്‍, ലളിത് മോഡി, സുധാന്‍ശു മീത്തല്‍ എന്നീ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2005ല്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിങിന്‍െറ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടും അനുരാഗ് സിങ് പ്രതിക്കൂട്ടിലായിരുന്നു. |
ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം കത്തിച്ചു; വിഷപ്പുക ശ്വസിച്ച് നിരവധി പേര്‍ ചികിത്സ തേടി Posted: 28 Feb 2013 10:48 PM PST കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യങ്ങള്‍ കത്തിച്ചു. വിഷപ്പുക ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാതയും നഗരസഭയും ഉപരോധിച്ചു. ജില്ല കലക്ടറും എം.എല്‍.എയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമടങ്ങിയ സംഘമെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. |
ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം പാളി Posted: 28 Feb 2013 10:44 PM PST കോഴിക്കോട്: നഗരസഭാ പരിധിയിലെ രണ്ട് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നഗരസഭാ ഭരണപക്ഷ-പ്രതിപക്ഷ കക്ഷികളുടെ നീക്കം പാളി. വിവിധ സംഘടനകള്‍ നഗരസഭാ ഓഫിസ് സമുച്ചയത്തിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിക്കൊണ്ടിരിക്കെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാഗ്വാദവും പോര്‍വിളിയുമായി ഏറ്റുമുട്ടി. ബാര്‍ ലൈസന്‍സിന് എന്‍.ഒ.സി നല്‍കാനുള്ള അജണ്ടകള്‍ വോട്ടിനിട്ട് തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി മേയറെ വളഞ്ഞുവെച്ചു. അജണ്ടകള്‍ മേയര്‍ക്ക് നേരെ കീറിയെറിയുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമാകവെ, ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട രണ്ട് അജണ്ടകളും മാറ്റിവെക്കുന്നതായി മേയര്‍ പ്രഖ്യാപിക്കുകയും ഭരണപക്ഷം തല്‍ക്കാലത്തേക്ക് തടിയൂരുകയും ചെയ്തു. കൗണ്‍സില്‍ യോഗത്തിനുശേഷം ഭരണ-പ്രതിപക്ഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനങ്ങളില്‍ പരസ്പരം അഴിമതി ആരോപണങ്ങളുമായി നേതാക്കള്‍ രംഗത്തെത്തി. |
ജില്ലയില്‍ ആദിവാസി പ്രശ്നങ്ങള്‍ രൂക്ഷം -മനുഷ്യാവകാശ കമീഷന്‍ Posted: 28 Feb 2013 09:59 PM PST കല്‍പറ്റ: ജില്ലയിലെ ആദിവാസികള്‍ അനുഭവിക്കുന്ന സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാണെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം സത്യബ്രതപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. |
മെക്കാട്രോണിക്സ് നാളെയുടെ സാങ്കേതികവിദ്യ Posted: 28 Feb 2013 09:56 PM PST Image: ![]() പുതിയ കാലത്ത് വിവിധ ശാസ്ത്രശാഖകളുടെ ഏകോപനമാണ് യന്ത്ര രൂപകല്‍പനകളില്‍വേണ്ടത്. ചെലവു കുറഞ്ഞതും ക്ഷമത കൂടിയതുമായ യന്ത്രങ്ങളുടെ നിര്‍മാണത്തിന് അതാണാവശ്യം. ആരീതിയില്‍ നോക്കുമ്പോള്‍ എന്‍ജിനീയറിങ് മേഖലയിലെ പുതുവസന്തമാണ് മെക്കാട്രോണിക്സ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും ഇലക്ട്രോണിക്സും സമാസമം ചേര്‍ന്ന പഠനശാഖയെന്ന് ഇതിനെ സാമാന്യമായി പറയാം. മെക്കാനിക്സിന്‍െറയും ഇലക്ട്രോണിക്സിന്‍െറയും കമ്പ്യൂട്ടിങ്ങിന്‍െറയും സാധ്യതകളെ ഒരുമിച്ച് പ്രയോഗത്തില്‍ വരുത്തുന്ന ലളിതവുമായ സാങ്കേതിക വിദ്യയാണിത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, സോഫ്റ്റ്വേര്‍ എന്‍ജിനീയറിങ്, കണ്‍ട്രോള്‍ എന്‍ജിനീയറിങ്, സിസ്റ്റം ഡിസൈന്‍ എന്‍ജിനീയറിങ് എന്നീ എന്‍ജിനീയറിങ് പഠനപദ്ധതികളുടെ ചേരുവകളും ഇതില്‍ വരും. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ മെക്കാട്രോണിക്സിലെ പ്രധാന പഠന വിഭാഗങ്ങള്‍ ഇവയാണ്: ഇന്ത്യയിലെ മെക്കാട്രോണിക്സ് പഠനകേന്ദ്രങ്ങള്‍ പി.ജി കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ബി.ടെക്കിനുശേഷം സ്പെഷലൈസേഷനോട് കൂടിയ മെക്കാട്രോണിക്സ് ഡിപ്ളോമ കോഴ്സുകളും ഇപ്പോള്‍ ലഭ്യമാണ്. അത്തരം ഏതാനും സ്ഥാപനങ്ങളെ പരിചയപ്പെടാം.
|
ലോക്സഭാ സെക്രട്ടേറിയറ്റില്‍ ഒഴിവുകള്‍ Posted: 28 Feb 2013 09:52 PM PST Image: ![]() ലോക്സഭാ സെക്രട്ടേറിയറ്റില്‍ എക്സിക്യൂട്ടിവ് / ലെജിസ്ലേറ്റിവ്/ കമ്മിറ്റി പ്രോട്ടോകോള്‍ അസിസ്റ്റന്‍റ്, സെക്യൂരിറ്റി അസിസ്റ്റന്‍റ് ഗ്രേഡ് II (ടെക്നിക്കല്‍), ജൂനിയര്‍ ലൈബ്രറി അസിസ്റ്റന്‍റ്, ജൂനിയര്‍ ക്ളര്‍ക്ക് തസ്തികകളിലെ നിയമനത്തിനായി പാര്‍ലമെന്‍റിന്‍െറ ജോയന്‍റ് റിക്രൂട്ട്മെന്‍റ് സെല്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ സമര്‍പ്പണം പരീക്ഷാ കേന്ദ്രം |
കൂട്ടിയിടിച്ച കാറിന് തീപിടിച്ചു; ഇന്ത്യക്കാരന്‍ രക്ഷപ്പെട്ടു Posted: 28 Feb 2013 09:40 PM PST Image: ![]() ദുബൈ: ശൈഖ് സായിദ് റോഡില്‍ അപകടത്തില്‍പ്പെട്ട കാറിന് തീപിടിച്ചു. ഡ്രൈവറായ ഇന്ത്യക്കാരന്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് 1:58നാണ് സംഭവം. ഇതത്തേുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. |
പ്രവാസികള്‍ക്ക് സ്വര്‍ണം കൊണ്ടുപോകാനുള്ള പരിധി: കേരളത്തിന്‍െറ ശിപാര്‍ശ കേന്ദ്രം തള്ളി Posted: 28 Feb 2013 09:37 PM PST Image: ![]() മസ്കത്ത്: പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൊണ്ടുപോകാവുന്ന സ്വര്‍ണത്തിന്‍െറ പരിധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ ശിപാര്‍ശയും കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ നിഷ്കരുണം തള്ളി. സ്വര്‍ണത്തിന്‍െറ വില എത്രയായാലും പ്രവാസി വനിതകള്‍ക്ക് 10 പവനും, പുരുഷന്‍മാര്‍ക്ക് അഞ്ച് പവനും തീരുവയില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ അവസരമൊരുക്കണം എന്നാണ് കേരളം ശിപാര്‍ശ നല്‍കിയിരുന്നത്. പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫ് കഴിഞ്ഞ നവംബറില്‍ മസ്കത്തില്‍ നടത്തിയ മുഖാമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, പുതിയ ബജറ്റില്‍ പരിധി ഉയര്‍ത്തിയെങ്കിലും പ്രവാസി പുരുഷന് 50,000 രൂപയുടെ സ്വര്‍ണവും വനിതകള്‍ക്ക് ഒരുലക്ഷം രൂപയുടെ സ്വര്‍ണവും തീരുവയില്ലാതെ നാട്ടിലെത്തിക്കാന്‍ മാത്രമാണ് അനുമതി നല്‍കുന്നത്. നേരത്തേ 20,000 രൂപയുടെ സ്വര്‍ണം എന്നതായിരുന്നു പരിധി. സ്വര്‍ണവില തീരെ കുറവായിരുന്ന കാലത്ത് നിശ്ചയിച്ച പരിധിയാണിത്. സ്വര്‍ണവില പവന് 25,000 രൂപ പിന്നിട്ടിട്ടും പരിധി പുതുക്കി നിശ്ചയിച്ചപ്പോള്‍ കാലോചിതമായ മാറ്റമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞില്ലെന്നാണ് പരാതി. പുതിയ നിര്‍ദേശപ്രകാരം പുരുഷന് ഏകദേശം രണ്ട്് പവന്‍ സ്വര്‍ണവും സ്ത്രീകള്‍ക്ക് നാലുപവന്‍ സ്വര്‍ണവും മാത്രമേ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയൂ. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുടുംബങ്ങള്‍ക്ക് പുതിയ പരിധിയും തലവേദനയാകും. വില ആധാരണമാക്കാതെ സ്വര്‍ണത്തിന്‍െറ തൂക്കത്തിന്‍െറ അടിസ്ഥാനത്തില്‍ പരിധി പുനര്‍നിര്‍ണയിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ ശിപാര്‍ശയും കേന്ദ്രത്തില്‍ വിലപോയില്ല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതാണ്. മന്ത്രിമാര്‍ ലക്ഷങ്ങള്‍ വൈദ്യുതിബില്ല് നല്‍കുന്ന കാലത്തും അത്രതന്നെ തുകയുടെ സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്ന അവസ്ഥ പ്രവാസികളെ ചൂഷണം ചെയ്യാനുള്ള പുതിയ കളമൊരുക്കമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. |
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ‘സമുദ്ര പ്രഹരി’ ബഹ്റൈനില്‍ Posted: 28 Feb 2013 09:32 PM PST Image: ![]() മനാമ: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍െറ മലിനീകരണ നിയന്ത്രണ കപ്പലായ ‘സമുദ്ര പ്രഹരി’ ബഹ്റൈനില്‍. ഫെബ്രുവരി 15ന് 114 നാവികരെയും 25 ഓഫീസര്‍മാരെയുമായി മുംബെയില്‍നിന്ന് യാത്ര തിരിച്ച കപ്പല്‍ അബൂദബി, ഖത്തര്‍ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് വ്യാഴാഴ്ച ബഹ്റൈനിലെ പഴയ തുറമുഖമായ മിനാസല്‍മാനിലെത്തിയത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച കപ്പല്‍ 2010ലാണ് കമീഷന്‍ ചെയ്തത്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യ മലിനീകരണ നിയന്ത്രണ കപ്പലായ സുമുദ്ര പ്രഹരിയില്‍ സമുദ്ര മലിനീകരണം കണ്ടെത്താനും തടയാനുള്ള അത്യാധുനിക സംവിധാനങ്ങളുണ്ട്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment