സ്വാഗതം
WELCOME

News Update..

Tuesday, March 12, 2013

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 22,040 രൂപ Madhyamam News Feeds

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 22,040 രൂപ Madhyamam News Feeds

Link to

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 22,040 രൂപ

Posted: 12 Mar 2013 09:30 PM PDT

Image: 

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച സ്വര്‍ണം പവന് 40 രൂപ കുറഞ്ഞ് 22,040 രൂപയായിരുന്നു. ഗ്രാമിന് അഞ്ചു രൂപയാണ് കുറഞ്ഞത്. സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ ചൊവ്വാഴ്ചയും ഗ്രാമിന്   2755 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയാണിത്.
 ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. വെള്ളിയാഴ്ച പവന് 120 കുറഞ്ഞ് 22,080 രൂപയായിരുന്നു. 24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.

 

ഇറ്റലിയുടെ നിലപാട് അസ്വീകാര്യമെന്ന് പ്രധാനമന്ത്രി

Posted: 12 Mar 2013 01:40 AM PDT

Image: 

ന്യൂദല്‍ഹി: കടല്‍ കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാട് അസ്വീകാര്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇറ്റാലിയന്‍ അംബാസിഡറെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വിഷയം ഉന്നയിച്ച് പ്രധാനമന്ത്രിയെ കണ്ട ഇടതു എം.പിമാരോടാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

കൗണ്ട്ഡൗണ്‍ തുടങ്ങി, കഥകള്‍ വകഞ്ഞുമാറ്റി ‘അവന്‍’ വരുന്നു

Posted: 12 Mar 2013 01:37 AM PDT

Image: 

അഭ്യൂഹങ്ങള്‍ പെരുമഴപോലെ പെയ്യുകയാണ് മൊബൈല്‍ ലോകത്ത്. എല്ലാം വരാന്‍ പോകുന്ന സാംസങ് ഗ്യാലക്സി എസ് നാലാമനെക്കുറിച്ചാണെന്ന് മാത്രം. എസ്4ന്‍െറ സവിശേഷതകള്‍ ഓരോരുത്തര്‍ പറയുന്നത് കേട്ടാല്‍ അന്തംവിടും. കാരണം അത്രക്കുണ്ട് അതിശയോക്തികള്‍. എന്തായാലും ഒരുപിടി നൂതന സംവിധാനങ്ങളുമായാവും ഈ പുതിയ കൊറിയക്കാരന്‍ വരിക എന്നതില്‍ ആര്‍ക്കും സംശയമില്ല. ന്യൂയോര്‍ക്കില്‍ 2013 മാര്‍ച്ച് 14ന് അമേരിക്കന്‍ സമയം വൈകുന്നേരം ഏഴിന് എസ്4 ഭൂമിയില്‍ അവതരിക്കുമെന്നാണ് വിവരം.  ഈ അന്തമില്ലാത്ത അഭ്യൂഹങ്ങള്‍ക്കുമേല്‍ ഒരുപിടി മണ്ണുവാരിട്ടാവും അവന്‍ ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങുക. സാധാരണ ആപ്പിളിന്‍െറ ഐഫോണിനെക്കുറിച്ചാണ് ടെക്ലോകത്ത് ഇങ്ങനെ കഥകള്‍ പരന്നിരുന്നത്. ഇപ്പോള്‍ ആ സ്ഥാനം സാംസങ്ങിനായെന്ന് മാത്രം. കലികാലവൈഭവം എന്നല്ലാതെ എന്ത് പറയാന്‍?

ഫ്ളോട്ടിങ് ടച്ച്
ഗ്യാലക്സി എസ് 4 ല്‍ സാധാരണ തൊട്ടാല്‍ പ്രതികരിക്കുന്ന ടച്ച് സ്ക്രീനിന് പകരം  ‘ഫ്ളോട്ടിങ് ടച്ച്’ എന്ന സവിശേഷതയാവും ഉണ്ടാവുകയെന്നാണ് പുതിയ കഥ.
ഫോണിന്‍െറ സ്ക്രീനില്‍ വിരല്‍ തൊടേണ്ട കാര്യമില്ലത്രെ. എന്തിനും സ്ക്രീനിന് മുകളില്‍ വിരല്‍ ചലിപ്പിച്ചാല്‍ മതി എന്ന പ്രത്യേകതയാണ് ഇത്തരം ടച്ച്സ്ക്രീനുകള്‍ നല്‍കുന്ന സമ്മാനം. ഈ വിദ്യ അത്ര പുതിയതൊന്നുമല്ല. ജപ്പാന്‍കമ്പനിയായ സോണി എക്സിപീരിയ സോള ടെര്‍മിനല്‍ സ്മാര്‍ട്ട്ഫോണില്‍ ഈ വിദ്യ ഇണക്കിയിട്ടുണ്ട്.

ഐ കണ്‍ട്രോള്‍
മാത്രമല്ല കണ്ണുകള്‍കൊണ്ട് നിയന്ത്രിക്കാവുന്ന  ‘ഐ കണ്‍ട്രോളും’ എസ് 4 നുണ്ടാകുമെന്ന് ചിലര്‍ അടക്കംപറയുന്നുണ്ട്. അതായത് മുന്നിലെ ക്യാമറ നിങ്ങളുടെ കണ്ണുകളുടെ ചലനം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കും. നിങ്ങള്‍ കണ്ണുകള്‍ ചലിപ്പിക്കുന്നതിന് അനുസരിച്ച് സ്ക്രീന്‍ സ്ക്രോള്‍ ചെയ്യാനുള്ള ‘സ്മാര്‍ട്ട് സ്ക്രോള്‍’ എന്നതാണ് ഈ സംവിധാനം. അങ്ങനെയായാല്‍ നിങ്ങള്‍ ഒരുപേജ് വായിച്ചുകഴിഞ്ഞാല്‍ സ്ക്രീന്‍ അടുത്തതിലേക്ക് സ്വയം തെന്നിമാറിക്കൊള്ളും.

 ഗ്രീന്‍ ഫോലെഡ് ഡിസ്പ്ളേ
 ഗ്രീന്‍ ഫോലെഡ് (PHOLED) എന്ന ഡിസ്പ്ളേ ആയതിനാല്‍ കുറഞ്ഞ ബാറ്ററി ചാര്‍ജ് മാത്രമേ ഇഷ്ടം ഉപയോഗിക്കുകയുള്ളൂവത്രെ. സാധാരണ ഡിസ്പ്ളേയേക്കാള്‍ 37 ശതമാനം ഊര്‍ജക്ഷമതയുണ്ട് ഇതിനെന്നാണ് അവകാശവാദങ്ങള്‍. ഫോസ്ഫോറസെന്‍റ് ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡുകളാണ് ഫോലെഡുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഫ്ളൂറസെന്‍സ് എന്ന സങ്കേതമാണ് അമോലെഡില്‍ ഉപയോഗിക്കുന്നത്. ഫോലെഡില്‍ ഫോസ്ഫോറസെന്‍റ് ഓര്‍ഗാനിക് മെറ്റീരിയല്‍ ആണ് ഡിസ്പ്ളേക്ക് ഉപയോഗികുന്നത്. അതിനാല്‍ അമോലെഡ് എന്ന  Active Matrix Organic Light Emitting Diodeനേക്കാള്‍ 25 ശതമാനം കൂടുതല്‍ ഡിസ്പ്ളേ വ്യക്തതയും നല്‍കും. നാലുവര്‍ഷമ മുമ്പാണ് സാംസങ് ഫോലെഡുകള്‍ വികസിപ്പിച്ചത്. ഒരുവര്‍ഷം മുമ്പ് പരിമിതമായ തോതില്‍ ഉല്‍പാദനവും തുടങ്ങിയിരുന്നു. ഫോലെഡ് പാനലുകള്‍ക്ക് 15000 മണിക്കൂര്‍ ശേഷിയുണ്ടെന്ന് സാംസങ് വ്യക്തമാക്കുന്നു. നീലനിറത്തിലുള്ള ഉപ പിക്സലുകളുടെ ജീവദൈര്‍ഘ്യം കുറവായതിനാല്‍ ഫോലെഡ് ഡിസ്പ്ളേകള്‍ വാണിജ്യപരമായി ഉപയോഗിച്ചിരുന്നില്ല. ആ സഹാചര്യത്തിലാണ് സാംസങ് ഗ്രീന്‍ ഫോലെഡുമായി രംഗത്തിറങ്ങിയത്.
 1920x1080 പിക്സല്‍ റസല്യൂഷനുള്ള 4.99 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേയാകുമെന്നും ഒരുകൂട്ടര്‍ പറയുന്നു. ഒരുഇഞ്ചില്‍ 440 പിക്സല്‍ ഉണ്ടാകും.

എട്ട് കോര്‍ പ്രോസസര്‍, വയര്‍ലസ് ചാര്‍ജിങ്
ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, രണ്ട് ജി.ബി റാം, എട്ട്കോറുള്ള1.8 ജിഗാഹെര്‍ട്സ് എക്സൈനോസ് 5 ഒക്ട പ്രോസസര്‍, 544എംപി ഗ്രാഫിക്സ് പ്രോസസിങ് യൂനിറ്റ്, 360 ഡിഗ്രിയില്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന ‘സാംസങ് ഓര്‍ബ്’ എന്ന ക്യാമറ സംവിധാനം, 13 മെഗാപിക്സല്‍ പിന്‍ ക്യാമറ, രണ്ട് മെഗാപിക്സല്‍ മുന്‍ ക്യാമറ, 16 ജി.ബി 32 ജി.ബിമെമ്മറിയുള്ള രണ്ട് മോഡലുകള്‍, നോക്കിയ ലൂമിയ 920, 820 എന്നിവയില്‍ ഉള്ളതുപോലെ വയര്‍ലെസ് ചാര്‍ജിങ് സംവിധാനം, 2600 എം.എ.എച്ച് ബാറ്ററി,  ഇന്‍റര്‍നെറ്റ് അതിവേഗത്തില്‍ ലഭിക്കാന്‍ ഫോര്‍ജി ലോങ് ടേം ഇവല്യൂഷന്‍ അഥവാ എല്‍ടിഇ എന്നിവയാണ് മറ്റ് പറയത്തക്ക സവിശേഷതകള്‍.
ചിലര്‍ നാല് കോറുള്ള എക്സൈനോസ് പ്രോസസറാവും ഉണ്ടാവുകയെന്ന് പറയുന്നുണ്ട്. ഉള്ളില്‍ ഇത്രയൊക്കെ ഉള്ളതിനാല്‍ വിലയും ഏറുമോ എന്നേ  ഇനി കണ്ടറിയാനുള്ളൂ!

features: 
Facebook
Twitter

ഫഹദിന്‍്റെ പാട്ട്

Posted: 12 Mar 2013 12:06 AM PDT

Image: 

കവി ഗോപീകൃഷ്ണന്‍്റെ തിരക്കഥയില്‍ എ.വി.ശശിധരന്‍ ഒരുക്കുന്ന ‘ഒളിപ്പോര്’ യുവ തീഷ്ണതയുടെ ചിത്രമാണ്. സൈബര്‍ ലോകത്തെ വിപ്ളവകൂട്ടായ്മയാണ് ചിത്രത്തിന്‍െറ ഇതിവൃത്തം. ശക്മായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം യുവനായകന്‍ ഫഹദ്ഫാസില്‍ പാടുന്നു എന്നതും ഈ ചലച്ചിത്രത്തിന് വാര്‍ത്താപ്രാധാന്യം നല്‍കുന്നു.
സാധാരണ നായകന്‍മാര്‍ പാടുന്ന പൈങ്കിളിപ്പാട്ടല്ല ഇതില്‍ നായകന്‍ പാടുന്നത്; മറിച്ച് ലോകത്തെങ്ങും യുവമനസുകളെ ഇളക്കിമറിച്ചിട്ടുള്ള വിപ്ളവകവി നെരൂദയുടെ ‘മരണം’ എന്ന കവിതയാണ്.  ഫഹദിന്‍്റെ കഥാപാത്രങ്ങളെ ഇഷ്ടത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികള്‍ ഈ ഗാനവും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

features: 
Facebook

ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാവില്ല -മുഖ്യമന്ത്രി

Posted: 11 Mar 2013 11:11 PM PDT

Image: 

തിരുവനന്തപുരം: കടല്‍ക്കൊലകേസില്‍ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത പ്രതിഷേധമുണ്ട്. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാന്‍ ഇന്ന് രാത്രി തന്നെ ദല്‍ഹിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിനെ കണ്ട് വിഷയത്തില്‍ സംസ്ഥാനത്തിനുള്ള കടുത്ത പ്രതിഷേധം അറിയിക്കും. ഇതോടൊപ്പം വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും കൂടിക്കാഴ്ച നടത്തും. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്നും പരിശോധിക്കും.

കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ നിയമം അനുസരിച്ച് ശിക്ഷിക്കണമെന്നാണ് അന്നും ഇന്നും കേരളം സ്വീകരിച്ചിരിക്കുന്നതെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. ഇറ്റലിയുടെ ഇപ്പോഴത്തെ നിലപാട് സംസ്ഥാനത്തിന് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
 

വിഴിഞ്ഞം തുറമുഖം: എല്‍.ഡി.എഫ് പ്രക്ഷോഭത്തിന്

Posted: 11 Mar 2013 11:01 PM PDT

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വിഴിഞ്ഞം വാണിജ്യ തുറമുഖനിര്‍മാണം അട്ടിമറിക്കുന്നെന്ന് ആരോപിച്ച് പ്രക്ഷോഭം ആരംഭിക്കാന്‍ എല്‍.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
 ഇതിന്‍െറ ഭാഗമായി മാര്‍ച്ച് 30ന് വിഴിഞ്ഞത്ത് ബഹുജന സംഗമം നടത്തും. ഏപ്രില്‍ 15 ന് വിഴിഞ്ഞം മുതല്‍ സെക്രട്ടേറിയറ്റ് വരെ മനുഷ്യച്ചങ്ങലയും തീര്‍ക്കും. തുടര്‍ന്ന് 10 കേന്ദ്രങ്ങളില്‍ പൊതുയോഗവും നടക്കും. വിഴിഞ്ഞം ഉള്‍പ്പെടുന്ന ലോക്സഭാ മണ്ഡലത്തിലെ ജനപ്രതിനിധി കേന്ദ്ര മന്ത്രിയായിട്ടും തുറമുഖനിര്‍മാണത്തിന് കേന്ദ്ര ബജറ്റില്‍ തുക നീക്കിവെപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടുവര്‍ഷമായിട്ടും പരിസ്ഥിതി ആഘാതപഠനം പൂര്‍ത്തിയാക്കാനോ സെക്യൂരിറ്റി ക്ളിയറന്‍സ് വാങ്ങാനോ കഴിഞ്ഞില്ല. സംസ്ഥാനസര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ച മട്ടാണ്. ദേശീയ, അന്തര്‍ ദേശീയശക്തികള്‍ തുറമുഖത്തിനെതിരായി നില്‍ക്കുകയാണെന്നും കമ്മിറ്റി  ആരോ പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ കൂടിയ യോഗത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. എം. വിജയകുമാര്‍, വി. ഗംഗാധരന്‍ നാടാര്‍, വെഞ്ഞാറമൂട് ശശി, ആനാവൂര്‍ നാഗപ്പന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, കെ. ജയകുമാര്‍, പി. കാര്‍ത്തികേയന്‍നായര്‍, ആറ്റിങ്ങല്‍ രാമചന്ദ്രന്‍, ആര്‍. സതീഷ് കുമാര്‍, വി.കെ. മോഹനന്‍, കെ.  ശ്രീവല്‍സന്‍, ആറാലുംമൂട് മുരളീധരന്‍ നായര്‍,   ഉഴമലയ്ക്കല്‍ വേണുഗോപാല്‍, അനന്തപുരി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
 

പൊട്ടിത്തെറി; അനധികൃത പടക്കനിര്‍മാണശാല തകര്‍ന്നു

Posted: 11 Mar 2013 10:56 PM PDT

പുനലൂര്‍: പുനലൂരിന് സമീപം ആരംപുന്നയില്‍ അനധികൃത പടക്കനിര്‍മാണശാല പടക്കം പൊട്ടിത്തെറിച്ച് തകര്‍ന്നു. സംഭവവുമായിബന്ധപ്പെട്ട് ഒരാളെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
 പടക്കനിര്‍മാണശാല തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കോ മറ്റ് നാശങ്ങളോയില്ല. ആരംപുന്ന ചക്കാലതുണ്ടില്‍ ഗോപിയുടെ ഉടമസ്ഥതയിലുള്ള പടക്കനിര്‍മാണശാല ഞായറാഴ്ച രാത്രിയിലാണ് തകര്‍ന്നത്. ഗോപിയടക്കം ഷെഡില്‍ പടക്കം നിര്‍മിക്കുമ്പോള്‍ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. ഷെഡിലുണ്ടായ പടക്കം പൂര്‍ണമായി കത്തിനശിച്ചു. ഓടിട്ട കെട്ടിടത്തിന്‍െറ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. സ്ഫോടനശബ്ദം കേട്ട് ഷെഡിലുണ്ടായിരുന്നവരും പരിസരവാസികളും ഓടി രക്ഷപ്പെട്ടു. ഷെഡില്‍ കൂടുതല്‍ വെടിമരുന്ന് ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. വര്‍ഷങ്ങളായി ഇവിടെ അനധികൃതമായി പടക്കം നിര്‍മാണം നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപക്ഷേത്രങ്ങളിലെ വെടിക്കെട്ടിന് ആവശ്യമായ പടക്കവും മറ്റും ഇവിടെയാണ് നിര്‍മിച്ചിരുന്നത്. ഷെഡിനോട് ചേര്‍ന്ന് നിരവധി വീടുകളും ആള്‍താമസവുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗോപിയുടെ ബന്ധുവും പടക്കനിര്‍മാണ തൊഴിലാളിയുമായ സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. ഗോപി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
കൊല്ലത്തുനിന്ന് ഫോറന്‍സിക് വിദഗ്ധരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സുരക്ഷാമാനദണ്ഡങ്ങള്‍        പാലിക്കാതെ അലക്ഷ്യമായാണ് ഇവിടെ പടക്കനിര്‍മാണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.  ഒരുമാസം മുമ്പ് പത്തനാപുരത്തിന് സമീപം മാലൂരില്‍ ലൈസന്‍സോടെ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയില്‍ സ്ഫോടനമുണ്ടായി ലൈസന്‍സിയുടെ മകനടക്കം മൂന്നുപേര്‍ മരിച്ചിരുന്നു.

നാട് കേഴുന്നു, കുടിവെള്ളത്തിന്

Posted: 11 Mar 2013 10:51 PM PDT

തൊടുപുഴ: പാവപ്പെട്ട തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കാരുപ്പാറ കോളനിയില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. 2010 ല്‍ കോളനി വികസനത്തിന് കേന്ദ്രം മുനിസിപ്പാലിറ്റിക്ക് അനുവദിച്ച 1.5 കോടി രൂപ ഉപയോഗിച്ച് നഗരസഭയിലെ പല കോളനികളും നവീകരിച്ചപ്പോഴും കാരുപ്പാറയെ അവഗണിച്ചു. കി.മീറ്ററുകള്‍ സഞ്ചരിച്ച് തൊടുപുഴയിലെത്തിയാണ് കോളനിക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്ക് 300-400 രൂപ വരെ വിലയ്ക്കാണ് ഇവര്‍ കുടിവെള്ളം വാങ്ങുന്നത്. വെള്ളമില്ലാത്തതിനാല്‍ വീട് വിട്ട് ബന്ധുക്കളുടെയും മറ്റും വീടുകളില്‍ അഭയം തേടിയവരും ഉണ്ട്. എസ്.എസ്.എല്‍.സി പരീക്ഷക്ക് തയാറെടുക്കുന്ന നിരവധി കുട്ടികള്‍ വരെ കോളനിയിലുണ്ട്.  
നഗരസഭക്കും വാട്ടര്‍ അതോറിറ്റിക്കുമെതിരെ ഉയരുന്ന ജനരോഷത്തില്‍ കോളനിവാസികള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പിന്തുണയുമുണ്ടാകുമെന്ന് കോളനി സന്ദര്‍ശിച്ച പാര്‍ട്ടി ജില്ലാ ഭാരവാഹികളായ കെ.എസ്. സുബൈറും സജി നെല്ലാനിക്കാട്ടും അറിയിച്ചു.

ഇറ്റലിയുടെ കത്ത് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് വിദേശകാര്യമന്ത്രി

Posted: 11 Mar 2013 10:51 PM PDT

Image: 

ന്യൂദല്‍ഹി: കടല്‍ക്കൊലകേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് മടക്കി അയക്കില്ലെന്ന ഇറ്റലിയുടെ നിലപാടറിയിച്ചുകൊണ്ടുള്ള കത്ത് പരിശോധിച്ചശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. തിങ്കളാഴ്ച രാത്രിയാണ് ഇതു സംബന്ധിച്ച ഇറ്റലിയുടെ കത്ത് വിദേശകാര്യമന്ത്രാലയത്തിന് ലഭിച്ചത്. കത്ത് പരിശോധിച്ച് വരികയാണെന്നും ഖുര്‍ഷിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതിനിടെ, ഇറ്റലിയുടെ നടപടി വഞ്ചനയാണെന്ന് ബി.ജെ.പി ആരോപിച്ചു. കൊലക്കേസില്‍ പ്രതികളായ നാവികരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ച് വിചാരണ ചെയ്യണമെന്നും ബി.ജെ.പി ദേശീയ വക്താവ് രാജീവ് പ്രതാപ് റൂഡി ആവശ്യപ്പെട്ടു. വിഷയം ലോക്സഭയിലും രാജ്യസഭയിലും ഉന്നയിക്കുമെന്ന് ഇടത് എം. പിമാരും അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ വോട്ട്ചെയ്യാന്‍ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങി ഇറ്റലിയിലേക്കു പോയ നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്ന് ഇറ്റലിയിലെ വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ ഇറ്റലി കത്തിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. കടല്‍ കൊലക്കേസില്‍ അറസ്റ്റിലായ ലെസ്തോറെ മാര്‍സി മിലാനോയെക്കും സാല്‍വതോറെ ഗിറോണിനും വോട്ട് ചെയ്യാന്‍ നാട്ടില്‍ പോകാന്‍ ഫെബ്രുവരി 22നാണ് സുപ്രീംകോടതി അനുമതി നല്‍കിയത്. നാലാഴ്ചക്കു ശേഷം തിരികെയെത്തണമെന്നും ചീഫ് ജസ്റ്റിസ് അല്‍തമസ് കബീര്‍, ജസ്റ്റിസ് അനില്‍ ആര്‍. ഡാവെ, ജസ്റ്റിസ് വിക്രംജി്ധ് സെന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്‍റിക ലെക്സി എന്ന ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ സുരക്ഷാജോലിക്ക് നിയോഗിച്ചിരുന്ന ലെസ്തോറെ മാര്‍സി മിലാനോയും സാല്‍വതോറെ ഗിറോണും കൊല്ലത്തുനിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. കേരള തീരത്തുവെച്ച് നടന്ന സംഭവത്തില്‍ കേസെടുത്ത കേരള പൊലീസ് കപ്പല്‍ കൊച്ചി തുറമുഖത്തെത്തിച്ച് നാവികരെയും അവര്‍ ഉപയോഗിച്ച ആയുധവും പിടിച്ചെടുക്കുകയായിരുന്നു. കേരള പൊലീസ് നിലപാട് ശക്തമാക്കിയതോടെ പ്രശ്നം ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്രപ്രശ്നമായി വളര്‍ന്നു.

സംഭവം വിവാദമായി തുടരുന്നതിനിടെ കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ നാവികരെ നാട്ടില്‍ പോകാന്‍ കോടതി അനുവദിച്ചിരുന്നു. അന്ന് പറഞ്ഞ സമയത്തിലും നേരത്തെ നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ നാട്ടില്‍ പോകാന്‍ അനുമതി തേടിയത്. കോടതി അനുവദിച്ച നാലാഴ്ചത്തെ സമയപരിധി തീരാനിരിക്കെയാണ് നാവികര്‍ ഇനി ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് ഇറ്റലി വ്യക്തമാക്കിയത്.

 

മാഫിയ വാഴും ഭൂമി

Posted: 11 Mar 2013 10:48 PM PDT

റാന്നി: റാന്നി താലൂക്കില്‍ ഭൂമാഫിയയും പാറമടലോബിയും  ശക്തമായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. മണ്ണെടുപ്പും വയല്‍ നികത്തലും താലൂക്കില്‍ സജീവമാണ്. പഞ്ചായത്ത് അധികൃതരും പൊലീസും റവന്യൂവകുപ്പും മാഫിയകളെ സഹായിക്കുന്നതായി ആരോപണം ഉണ്ട്.  താലൂക്ക് വികസന സമിതി യോഗങ്ങളില്‍ പരാതി ഉയരുന്നുണ്ടെങ്കിലും തുടര്‍നടപടിക്ക് വേഗം ഉണ്ടാകാറില്ല.
കഴിഞ്ഞ ദിവസം അങ്ങാടി, പഴവങ്ങാടി വില്ലേജുകളില്‍ മണ്ണാറത്തറ, മന്ദമരുതി ഭാഗങ്ങളില്‍ മണ്ണുകടത്തലും നികത്തലും വ്യാപകമായി നടന്നു. അങ്ങാടിയില്‍ മണ്ണാറത്തറ സ്കൂളിന് സമീപവും പഴവങ്ങാടിയില്‍ മന്ദമരുതി ആശുപത്രിപ്പടിക്ക് സമീപവുമാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ വാങ്ങിയ താഴ്ന്ന സ്ഥലത്ത് മണ്ണിട്ട് നികത്തിയത്. മണ്ണാറത്തറയില്‍ പുലര്‍ച്ചെ മുതല്‍ ടിപ്പറുകള്‍ മണ്ണടിക്കുന്ന സംഭവം അറിഞ്ഞ ആര്‍.ഡി.ഒ പൊലീസുമായി ബന്ധപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലത്രേ.  വൈകി വില്ലേജോഫിസില്‍ നിന്ന് ജീവനക്കാര്‍ എത്തി നിര്‍ത്തിവെപ്പിച്ചെങ്കിലും ടിപ്പറുകളും മണ്ണുമാന്തിയും പിടിച്ചെടുക്കാന്‍ റവന്യൂ അധികൃതര്‍ തയാറായില്ല.
പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ മന്ദമരുതിയില്‍ വയല്‍ നികത്തല്‍ ശക്തമാണ്. അങ്ങാടിയിലും പഴവങ്ങാടിയിലും റിയല്‍ എസ്റ്റേറ്റ് മാഫിയ വന്‍തോതില്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിയിട്ടുണ്ട്. ഇവ നിരപ്പാക്കി മറിച്ച് വില്‍ക്കാനാണ് നീക്കം.
നാറാണംമൂഴി പഞ്ചായത്തില്‍ ജനജീവിതത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പാറമടകള്‍ അടച്ചുപൂട്ടണമെന്നും പുതിയ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പഞ്ചായത്തോഫിസ് പിക്കറ്റ് ചെയ്തിരുന്നു.  ചെമ്പനോലിയില്‍ ആരംഭിച്ച പാറമട ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുകയാണെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. വന്‍ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതുമൂലം വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പൊടിപടലങ്ങള്‍ അസുഖങ്ങള്‍ക്ക് കാരണമാകുന്നു.
പരീക്ഷാ കാലത്തുപോലും ക്രഷറുകളിലെ രാത്രി പ്രവര്‍ത്തനം ശബ്ദമലിനീകരണംമൂലം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. ഇതിനിടെയാണ് ചെമ്പനോലി കേന്ദ്രീകരിച്ച് മറ്റൊരു പുതിയ പാറമടക്ക് ഗ്രാമപഞ്ചായത്ത് പച്ചക്കൊടി കാട്ടിയത്. എന്നാല്‍, അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ അടച്ചുപൂട്ടണമെന്നും പുതിയവക്ക്   ലൈസന്‍സ് നല്‍കരുതെന്നും ആവശ്യപ്പെട്ട് മടന്തമണ്‍ പൗരസമിതി ഫെബ്രുവരി 19 ന് പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തിയിരുന്നെങ്കിലും പഞ്ചായത്ത് കമ്മിറ്റി പാറമടക്ക്് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചു.
 ഇതില്‍ പ്രതിഷേധിച്ച് സംയുക്ത  സമരസമിതി നേതൃത്വത്തില്‍ വീണ്ടും പിക്കറ്റിങ് നടത്തി. ചുരുക്കത്തില്‍ താലൂക്ക് പ്രദേശങ്ങളും പാറമടകളും മാഫിയ അധികൃതരുടെ മൗനാനുവാദത്തോടെ കൈയേറി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP