സ്വാഗതം
WELCOME

News Update..

Wednesday, April 1, 2015

ഭ്രൂണഹത്യാ കുറ്റത്തിന് ഇന്ത്യന്‍ വംശജക്ക് യു.എസില്‍ 30 വര്‍ഷം തടവ് Madhyamam News Feeds

ഭ്രൂണഹത്യാ കുറ്റത്തിന് ഇന്ത്യന്‍ വംശജക്ക് യു.എസില്‍ 30 വര്‍ഷം തടവ് Madhyamam News Feeds

Link to

ഭ്രൂണഹത്യാ കുറ്റത്തിന് ഇന്ത്യന്‍ വംശജക്ക് യു.എസില്‍ 30 വര്‍ഷം തടവ്

Posted: 01 Apr 2015 12:55 AM PDT

Image: 

വാഷിംങ്ടണ്‍: ഭ്രൂണഹത്യാ കുറ്റത്തിന് ഇന്തോ-അമേരിക്കന്‍ വംശജയായ 33 കാരിക്ക് യു.എസില്‍ 30 വര്‍ഷം തടവ്. പൂര്‍വി പട്ടേല്‍ എന്ന യുവതിക്കാണ് ശിക്ഷ. ശിക്ഷയില്‍ പത്തു വര്‍ഷം കോടതി ഇളവ് ചെയ്തു. 20 വര്‍ഷം തടവ് അനുഭവിക്കണം. ആറു വര്‍ഷത്തെ  തടവ് അവര്‍ ഇതിനകം അനുഭവിച്ചുകഴിഞ്ഞു.
2013 ജൂലൈയില്‍ ആണ് പൂര്‍വി പട്ടേല്‍ കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിക്കപ്പെട്ടത്. താന്‍ ഗര്‍ഭിണിയായിരുന്നില്ളെന്ന് ആദ്യം അറിയിച്ചെങ്കിലും ഗര്‍ഭം അലസിപ്പിച്ച് ശരീരാവശിഷ്ടങ്ങള്‍ ബാഗിലാക്കി ചവറ് നിക്ഷേപിക്കുന്ന പാത്രത്തില്‍ ഇട്ടുവെന്ന് പിന്നീട് അവര്‍ ഡോകട്റോട് പറഞ്ഞു. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ഇവരുടെ ഫോണില്‍ നിന്ന് ഗര്‍ഭം അലസിപ്പിച്ചതായി തെളിയിക്കുന്ന മെസേജുകള്‍ കണ്ടത്തെി.
അവിചാരിതമായി ഉണ്ടായ ഗര്‍ഭം ഇല്ലാതാക്കാന്‍ ഹോങ്കോങ്ങില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് ഗുളികകള്‍ വരുത്തി. ഇത് കഴിച്ചതിനെ തുടര്‍ന്ന് ഇവര്‍ ബാത്റൂമില്‍ പ്രസവിക്കുകയായിരുന്നു. യു.എസിലെ ഇന്ത്യാനയില്‍ ഭ്രൂണഹത്യക്ക് ശിക്ഷിക്കപ്പെടുന്ന  ആദ്യ വ്യക്തിയാണ് പൂര്‍വി പട്ടേല്‍.  അപ്പീല്‍ നല്‍കാന്‍ ഇവര്‍ക്ക് കോടതി 30 ദിവസത്തെ സമയം അനുവദിച്ചു.  എന്തെങ്കിലും മറുപടി ബോധിപ്പിക്കാനുണ്ടോ എന്ന ചോദ്യത്തിന് യുവതി ഇല്ളെന്ന് അറിയിച്ചു. ക്രിമിനല്‍ പശ്ചാത്തലം ഒന്നും പ്രതിക്ക് ഇല്ളെന്ന് അറിയിച്ച ജഡ്ജ് എലിസബത്ത് ഹര്‍ലി  അനുതാപ പ്രകടനത്തോടെയാണ് വിധി പ്രസ്താവം നടത്തിയത്. ഇന്ത്യന്‍ കുടിയേറ്റക്കാരായ പൂര്‍വിയുടെ കുടുംബം യു.എസിലെ ഇന്ത്യാനയിലെ ഗ്രന്‍ഗറില്‍ ആണ് താമസിച്ചുവരുന്നത്.

ജമ്മുവില്‍ മഴ വീണ്ടും ശക്തി പ്രാപിക്കുന്നു

Posted: 31 Mar 2015 11:50 PM PDT

Image: 

ശ്രീനഗര്‍: ഝലം നദി കരകവിഞ്ഞതിനത്തെുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ ജമ്മു കശ്മീരില്‍ വീണ്ടും മഴ കനക്കുന്നു.  രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം ബുധനാഴ്ച പുലര്‍ച്ചയോടെയാണ്  വീണ്ടും മഴ ശക്തമായത്. വെള്ളിയാഴ്ച വരെ മഴ ശക്തിയായി പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. രണ്ടു ദിവസം മഴ ശമിച്ചതോടെ നദിയിലെ ജലനിരപ്പ് താഴ്ന്നിരുന്നു.

ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുയാണ്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ മഴ വീണ്ടും ശക്തി പ്രാപിച്ചത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
അതിനിടെ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 17 ആയി. തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് ആറ് മൃതദേഹങ്ങള്‍കൂടി കണ്ടത്തെിയതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. താഴ്വരയില്‍ സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണ്. പ്രളയം മൂലം നാലു ദിവസം അടച്ചിട്ട ജമ്മു ശ്രീനഗര്‍ ദേശീയപാത മഴ കുറഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച തുറന്നിരുന്നു.
 

പീഡനം: എഫ്.ഐ.ആറുകള്‍ നടന്ന സംഭവത്തെക്കാള്‍ ഭീകരം –മുനീര്‍

Posted: 31 Mar 2015 11:06 PM PDT

തിരുവനന്തപുരം: പീഡനക്കേസുകളിലെ പൊലീസ് എഫ്.ഐ.ആര്‍ നടന്ന സംഭവത്തെക്കാള്‍ ഭീകരമാണെന്ന് മന്ത്രി ഡോ.എം.കെ. മുനീര്‍. കനകക്കുന്ന് കൊട്ടാരത്തില്‍ സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ 'ഗാര്‍ഹിക അതിക്രമങ്ങളില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 വെല്ലുവിളികളും കാഴ്ചപ്പാടുകളും' എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ധാരാളം പരിമിതികളുണ്ട്. ഗാര്‍ഹിക പീഡനത്തിന് ഇരകളായി വീടുകളില്‍ കഴിയുന്ന ധാരാളം സ്ത്രീകളുണ്ട്. അതിന് അറുതി വരുത്താന്‍ പഞ്ചായത്ത്തല ജാഗ്രതാ സമിതികള്‍ക്ക് സ്റ്റാറ്റ്യൂട്ടറി പദവി നല്‍കി. ജാഗ്രതാ സമിതി കൂടിയില്ളെങ്കില്‍ വാര്‍ഡ് അംഗത്തിന് സ്ഥാനം നഷ്ടപ്പെടും. ജാഗ്രതാ സമിതിയിലെ ഉദ്യോഗസ്ഥന്‍ സ്ത്രീയായിരിക്കണമെന്നും വ്യവസ്ഥയുണ്ടാക്കി. കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനത്തിന്‍െറ കാര്യത്തിലും മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കി. സംസ്ഥാനത്തെ മുഴുവന്‍ ക്രൈം മാപ്പിങ് കുടുംബശ്രീയെ ഏല്‍പിച്ചുവെന്നും മന്ത്രി പറഞ്ഞു.
സാമൂഹികക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഡോ. ഖമറുന്നിസ അന്‍വര്‍ അധ്യക്ഷത വഹിച്ചു.കേരളസ്ത്രീക്ക് അഭിമാനിക്കാന്‍ ഒന്നുമില്ളെന്ന് കവയിത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. ഗാര്‍ഹിക പീഡനത്തിന്‍െറയും അക്രമത്തിന്‍െറയും കണക്ക് ഞെട്ടിപ്പിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അക്രമം, സ്ത്രീധനം, മദ്യം എന്നിവയാണ് നാട് നേരിടുന്ന പ്രധാന പ്രശ്നം. 14 വയസ്സില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് 40 വയസ്സായാലും നീതി ലഭിക്കാത്ത അവസ്ഥ. സൂര്യനെല്ലി, വിതുര കേസുകളുടെ അവസ്ഥയെന്താണെന്നും സുഗതകുമാരി ചോദിച്ചു. സമൂഹത്തില്‍ മദ്യലോബി അതിശക്തമായി പിടിമുറുക്കുകയാണ്. അതിന്‍െറ കടന്നാക്രമണം ഇല്ലാത്ത വീടുകള്‍ അഞ്ചു ശതമാനമായി. തന്‍െറ വീടിനെ ഉള്‍പ്പെടെ മദ്യം ആക്രമിച്ചുകഴിഞ്ഞെന്ന് സുഗതകുമാരി സൂചിപ്പിച്ചു. 'പെണ്‍കുഞ്ഞ്' എന്ന കവിതയും ചൊല്ലി. വനിതാശിശുക്ഷേമ മന്ത്രാലയം 2015ലെ മികച്ച വനിതാ സാമൂഹികപ്രവര്‍ത്തകരായി തെരഞ്ഞെടുത്തവരെ ചടങ്ങില്‍ ആദരിച്ചു.
ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബി. രേവതി, നിവേദിത നായിക്, ഷാഹിദ കമാല്‍, ഡോ.എ. ഫിലിപ്പോസ്, അഡ്വ. ഇന്ദിര ജയസിങ്, ബീന സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലയിലും ഫാമിലി കൗണ്‍സലിങ് കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

പുകയില വിരുദ്ധ കാമ്പയിന്‍െറ മുഖം സുനിത ടോമര്‍ അന്തരിച്ചു

Posted: 31 Mar 2015 10:35 PM PDT

Image: 

മുംബൈ: രാജ്യത്ത് പുകയില വിരുദ്ധ കാമ്പയിന്‍െറ മുഖമായിരുന്ന സുനിത ടോമര്‍ (28) അന്തരിച്ചു. മുംബൈ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം. ട്രക്ക് ഡ്രൈവറായ ഭര്‍ത്താവും രണ്ടു കുട്ടികളുമുള്ള സുനിതയുടെ പരസ്യം നിരവധി പേരെ പുകവലിയില്‍ നിന്നു പിന്തിരിപ്പിച്ചെന്നാണ് വിലയിരുത്തല്‍.

ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ സുനിത പങ്കാളിയായത്. മധ്യപ്രദേശിലെ ചെറിയ ഗ്രാമത്തില്‍ ജീവിച്ചിരുന്ന സുനിതക്ക് പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വഴി വായില്‍ അര്‍ബുദം പിടിപ്പെട്ടു. ഇതേതുടര്‍ന്ന് മുംബൈ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി അര്‍ബുദം പിടിപ്പെട്ട ഭാഗം നീക്കം ചെയ്തു.

ഈ സാഹചര്യത്തിലാണ് അര്‍ബുദത്തിന്‍െറ ദൂഷ്യവശങ്ങളെ കുറിച്ചുള്ള പരസ്യത്തില്‍ പങ്കാളിയാകാനുള്ള അധികൃതരുടെ അഭ്യര്‍ഥനക്ക് സുനിത സമ്മതം മൂളിയത്. 17 ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ട ഈ പരസ്യം സര്‍ക്കാര്‍^സ്വകാര്യ ടിവി ചാനലുകളിലും റേഡിയോകളിലും സംപ്രേഷണം ചെയ്യുകയുണ്ടായി. കൂടാതെ സിനിമകളിലും തിയേറ്ററുകളിലും പരസ്യം പ്രദര്‍ശിപ്പിച്ചിരുന്നു.

പുകയില പാക്കറ്റുകളില്‍ നിന്നും മുന്നറിയിപ്പ് പരസ്യം പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുനിത കത്തയച്ചിരുന്നു. സിഗരറ്റ് പാക്കറ്റുകളില്‍ മുന്നറിയിപ്പ് സന്ദേശം നല്‍കിയിട്ട് കാര്യമില്ളെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് അത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്നറിയിപ്പ് സന്ദേശം നല്‍കണമെന്നായിരുന്നു സുനിത വ്യക്തമാക്കിയത്. രാജ്യത്ത് 27.5 കോടി ജനങ്ങള്‍ വിവിധ തരത്തിലുള്ള പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതായാണ് സര്‍വെ.

കിഴക്കേനടയിലെ പാര്‍ക്കിങ് ഗ്രൗണ്ട് ലോകബാങ്ക് സഹായത്തോടെ നവീകരിക്കും

Posted: 31 Mar 2015 10:15 PM PDT

ഗുരുവായൂര്‍: കിഴക്കേനടയിലെ നഗരസഭയുടെ പാര്‍ക്കിങ് ഗ്രൗണ്ട് ലോകബാങ്കിന്‍െറ സഹായത്തോടെ നവീകരിക്കും. നഗരസഭ ഓഫിസിലും ലൈബ്രറിയിലും സൗരോര്‍ജ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. പാര്‍ക്കിങ് ഗ്രൗണ്ട് നവീകരണത്തിനും സൗരോര്‍ജ സംവിധാനത്തിനുമായി 89 ലക്ഷം രൂപയാണ് ലോകബാങ്ക് സഹായം നല്‍കുന്നത്. പദ്ധതികള്‍ക്ക് ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ അംഗീകാരം നല്‍കി. എന്നാല്‍, പദ്ധതിയെക്കുറിച്ച ഫയലും എസ്റ്റിമേറ്റും കൗണ്‍സിലിലെ ചര്‍ച്ചക്ക് കൊണ്ടുവരാത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പദ്ധതി വിശദീകരിക്കാനുള്ള ഉദ്യോഗസ്ഥരും കൗണ്‍സിലില്‍ ഉണ്ടായിരുന്നില്ല. കെ.പി.എ. റഷീദ്, കെ.പി. ഉദയന്‍, ഒ.കെ.ആര്‍. മണികണ്ഠന്‍, ദിനേശന്‍ വട്ടംപറമ്പില്‍, ഉണ്ണികൃഷ്ണന്‍ കാഞ്ഞുള്ളി, മേരി ലോറന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് ലോകബാങ്ക് സഹായത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതെന്നും സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനാല്‍ ചൊവ്വാഴ്ച തന്നെ ജില്ലാ ആസൂത്രണ സമിതിക്ക് പദ്ധതി സമര്‍പ്പിക്കേണ്ടതുണ്ടെന്നും ഭരണപക്ഷത്തെ കെ.എ. ജേക്കബ്, മഹിമ രാജേഷ്, കെ.പി. വിനോദ് എന്നിവര്‍ പറഞ്ഞു. സാമ്പത്തിക വര്‍ഷാവസാനത്തെ തിരക്ക് മൂലമാണ് ഉദ്യോഗസ്ഥരില്‍ പലരും കൗണ്‍സിലില്‍ എത്താതിരുന്നതെന്ന് ചെയര്‍മാന്‍ പി.എസ്. ജയന്‍ വിശദീകരിച്ചു. എന്നാല്‍, ഈ വിശദീകരണങ്ങളില്‍ പ്രതിപക്ഷം തൃപ്തരായില്ല. ബഹളം വര്‍ധിച്ചതോടെ പദ്ധതി അംഗീകരിച്ചതായി പ്രഖ്യാപിച്ച് കൗണ്‍സില്‍ പിരിച്ചുവിട്ടു. കോണ്‍ഗ്രസ് അംഗങ്ങള്‍ സെക്രട്ടറിയുടെ ചേംബറിലത്തെി തങ്ങളുടെ വിയോജനം എഴുതി നല്‍കി.
പാര്‍ക്കിങ് ഗ്രൗണ്ട് തറയോട് പതിച്ച് നവീകരിക്കാനാണ് പദ്ധതിയെന്ന് ചെയര്‍മാന്‍ പി.എസ്. ജയന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗ്രൗണ്ടിന് ചുറ്റും ആകര്‍ഷകമായ സംരക്ഷണ വലയവും തീര്‍ക്കും. ഓപണ്‍ എയര്‍ സ്റ്റേജും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്. സൗരോര്‍ജ സംവിധാനം ലൈബ്രറി കെട്ടിടത്തിന് മുകളിലാണ് സ്ഥാപിക്കുക. ലൈബ്രറിക്കും നഗരസഭ ഓഫിസിനും ആവശ്യമായ വൈദ്യുതി ഇവിടെ നിന്നും ലഭിക്കുന്ന വിധത്തിലാണ് സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുക.

സൗഹൃദ ഫുട്ബാള്‍: ഹോളണ്ട്, അര്‍ജന്‍റീന ജയിച്ചു; പോര്‍ച്ചുഗലിന് തോല്‍വി

Posted: 31 Mar 2015 10:10 PM PDT

Image: 

ആംസ്റ്റര്‍ഡാം (നെതര്‍ലന്‍ഡ്സ്): അന്താരാഷ്ട്ര സൗഹൃദ ഫുട്ബാള്‍ മത്സരങ്ങളില്‍ ഹോളണ്ട്, അര്‍ജന്‍റീന, സ്വീഡന്‍, തുര്‍ക്കി, ജപ്പാന്‍ ടീമുകള്‍ ജയം. പോര്‍ച്ചുഗലിനെ കേപ് വെര്‍ദയാണ് അട്ടിമറിച്ചത്. ഏകപക്ഷീയമായ രണ്ട് ഗോളിന് ജയിച്ചാണ് ലോകകപ്പില്‍ സ്പെയിനുമേല്‍ നേടിയ ആധിപത്യം ഹോളണ്ട് അരക്കെട്ടുറപ്പിച്ചത്. സെന്‍റര്‍ ബാക് സ്റ്റെഫാന്‍ വ്റിജ്, മിഡ്ഫീല്‍ഡര്‍ ഡേവി ക്ളാസന്‍ എന്നിവരാണ് ഹോളണ്ടിന്‍െറ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. ലൂയി വാന്‍ ഗാലിന് ശേഷം നെതര്‍ലന്‍ഡിന്‍െറ പുതിയ പരിശീലകനായി ചുമതലയേറ്റ ഗസ് ഹിഡിന്‍കിന് ആശ്വാസമായി ഈ ജയം. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 5^1നാണ് ഹോളണ്ട് സ്പെയിനെ തോല്‍പ്പിച്ചത്.


ഇക്വഡോറിനെതിരെ 2^1നാണ്  അര്‍ജന്‍റീനയുടെ വിജയം. സെര്‍ജിയോ അഗ്യൂറോ, യാവിയര്‍ പാസ്റ്റോര്‍ എന്നിവരാണ് അര്‍ജന്‍റീനയുടെ സ്കോറര്‍മാര്‍. മില്ലര്‍ ബൊലാനോസാണ് ഇക്വഡോറിന്‍െറ ഗോള്‍ നേടിയത്. ആദ്യ രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. തുടര്‍ന്ന് 58ാം മിനിറ്റില്‍ യാവിയര്‍ പാസ്റ്റോര്‍ അര്‍ജന്‍റീനയുടെ വിജയഗോള്‍ നേടുകയായിരുന്നു.

ചെറുമീനുകളായ കേപ് വെര്‍ദയോട് ഞെട്ടിക്കുന്ന തോല്‍വിയാണ് ശക്തരായ പോര്‍ച്ചുഗല്‍ നേരിട്ടത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്‍െറ സ്വന്തം നാട്ടിലെ തോല്‍വി. ഓഡൈര്‍ ഫോര്‍ട്ടസും ഗെജെ സാലുമാണ് 'നീല സ്രാവുകള്‍' എന്നറിയപ്പെടുന്ന കേപ് വെര്‍ദെയുടെ ഗോളുകള്‍ നേടിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പറങ്കികള്‍ കളിക്കാനിറങ്ങിയത്.


ലോകകപ്പിലെ മോശം പ്രകടനം ഇംഗ്ളണ്ടും ഇറ്റലിയും തുരുകയാണ്. പരസ്പരം ഏറ്റുമുട്ടിയ മത്സരം സമനിലയില്‍ (1^1) പിരിഞ്ഞു. ഗ്രാസിനോ പെല്ലെ ഇറ്റലിക്കുവേണ്ടി ഗോള്‍ നേടിയപ്പോള്‍ ആന്‍ഡ്രോസ് ടൗണ്‍സെന്‍റ് ഇംഗ്ളീഷ് ടീമിന്‍െറ സമനില ഗോള്‍ നേടി.  ലോകകപ്പില്‍ ഒരേ ഗ്രൂപ്പിലായിരുന്ന ഇരുടീമുകളും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുകയായിരുന്നു.

3^1നാണ് സ്വീഡന്‍ ഇറാനെ തോല്‍പ്പിച്ചത്. 103ാം അന്താരാഷ്ട്ര മത്സരം കളിച്ച സൂപ്പര്‍ താരം സ്ളാറ്റന്‍ ഇബ്രാഹിമോവിച് മത്സരത്തില്‍ ഗോള്‍ നേടി.

ലക്സംബര്‍ഗിനെ തുര്‍ക്കിയും (2^1), ചെക് റിപബ്ളികിനെ സ്ളോവാക്യയും (1^0) തോല്‍പിച്ചു. ജപ്പാന്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഉസ്ബെകിസ്താനെയും ദക്ഷിണകൊറിയ ഒരു ഗോളിന് ന്യൂസിലന്‍ഡിനെയും പരാജയപ്പെടുത്തി.

കാഞ്ഞിരപ്പുഴ പ്രധാന കനാലുകളിലെ ചീര്‍പ്പുകള്‍ അവഗണനയില്‍

Posted: 31 Mar 2015 10:04 PM PDT

കല്ലടിക്കോട്: കാഞ്ഞിരപ്പുഴ പ്രധാന കനാലുകളിലെ ചീര്‍പ്പുകള്‍ നോക്കുകുത്തിയായതോടെ ഉപകനാലുകള്‍ ഉപയോഗശൂന്യമാവുന്നു. വേനല്‍ക്കാലത്തും മഴക്കാലത്തും പ്രധാന കനാലുകളില്‍നിന്ന് ഉപകനാലിലൂടെ വെള്ളം വിതരണം ചെയ്യാനാണ് കനാല്‍ തീരപ്രദേശങ്ങളോട് ചേര്‍ന്ന് ജലസേചനവകുപ്പ് ചീര്‍പ്പ് നിര്‍മിച്ചിരുന്നത്.
കനാല്‍ പരിപാലനവുമായി ബന്ധപ്പെട്ട ജീവനക്കാരാണ് ചീര്‍പ്പുകള്‍ തുറന്നിരുന്നതും അടച്ചിരുന്നതും. കാലപ്പഴക്കം കാരണം പല ചീര്‍പ്പുകളും തുരുമ്പിച്ച് ജീര്‍ണാവസ്ഥയിലാണ്. അറ്റകുറ്റപ്പണി നടക്കാത്തതുകാരണം പലതും ഉപയോഗിക്കാതെയായി. ഉപകനാലുകളുടെ ശോച്യാവസ്ഥ കാരണം പലയിടത്തും ജലവിതരണം നിര്‍ത്തിവെച്ചു. കാഞ്ഞിരപ്പുഴ പ്രധാനകനാലിന്‍െറ വാലറ്റ പ്രദേശങ്ങളില്‍ ജലവിതരണം സുഗമമാക്കാനും വെള്ളം പാഴാവുന്നത് തടയാനുമാണ് മുന്‍കാലങ്ങളില്‍ തീരപ്രദേശങ്ങളിലെ ചീര്‍പ്പുകള്‍ തുറക്കുന്നത് അധികൃതര്‍ നിയന്ത്രിച്ചിരുന്നത്. ഇതുമൂലം ഉപയോഗിക്കാന്‍ പറ്റാതായ കനാല്‍ ചീര്‍പ്പുകള്‍ നിരവധിയാണ്.

ഓട്ടോകള്‍ക്ക് മൂക്കുകയര്‍: മീറ്റര്‍: ഇന്നുമുതല്‍ പൊലീസ് നോട്ടീസ് നല്‍കും

Posted: 31 Mar 2015 09:47 PM PDT

കോട്ടയം: 20 ദിവസത്തിനുള്ളില്‍ നഗരത്തിലെ ഓട്ടോകള്‍ക്ക് മീറ്റര്‍ നിര്‍ബന്ധമാക്കണമെന്ന് പൊലീസ് നിര്‍ദേശം. നടപടി പ്രായോഗികല്ളെന്നും പ്രീ പെയ്ഡ് സംവിധാനമാണ് കോട്ടയത്തിന് അനുയോജ്യമെന്നും തൊഴിലാളി യൂനിയനുകള്‍. ലീഗല്‍ മെ¤്രടാളജി വകുപ്പ് പരിശോധിച്ച് സീല്‍ ചെയ്ത മീറ്ററുകള്‍ ഘടിപ്പിച്ച് മാത്രമെ ഇനി സര്‍വീസിന് അനുവദിക്കൂവെന്ന് കാട്ടിയുള്ള നോട്ടീസ് ബുധനാഴ്ച മുതല്‍ പൊലീസ് നല്‍കും.
സ്റ്റാന്‍ഡുകളിലത്തെി ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നേരിട്ടാണ് നോട്ടീസ് നല്‍കുന്നത്. നോട്ടീസ് കൈപ്പറ്റി 20 ദിവസം വരെ മീറ്റര്‍ വെക്കാന്‍ സാവകാശം നല്‍കും. അതിനുശേഷം മീറ്റര്‍ വെക്കാതെ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. മീറ്റര്‍ പരിശോധിച്ച് സീല്‍വെച്ച് നല്‍കാനുള്ള സജ്ജീകരണങ്ങളും തിരുനക്കര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെ¤്രടാളജി ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ ഏര്‍പ്പെടുത്തി. സീല്‍ ചെയ്തുനല്‍കുന്ന മീറ്ററുകള്‍ കേടുവരുത്തുകയോ തെറ്റായ രീതിയില്‍ ഉപയോഗിക്കുകയോ ചെയ്യന്നത് കുറ്റകരമാണ്. ലീഗല്‍ മെ¤്രടാളജി ആക്ട് പ്രകാരം ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് പറഞ്ഞു.
മീറ്റര്‍ ഘടിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഓട്ടോകള്‍ക്കെതിരെ പെര്‍മിറ്റ് ലംഘനത്തിന് കേസെടുക്കുകയും രണ്ടായിരം രൂപ പിഴ ചുമത്തുകയും ചെയ്യും. സര്‍ക്കാര്‍ അംഗീകരിച്ച നിരക്കുപ്രകാരം മിനിമം ചാര്‍ജ് ഇരുപതു രൂപ എന്നത് ഒന്നരക്കിലോമീറ്റര്‍ വരെ ദൂരം ഓടുന്നതിന്‍െറ റിട്ടേണ്‍ ചാര്‍ജ് ഉള്‍പ്പെടെയാണ്. പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി പത്തുവരെ സമയത്ത് കോട്ടയം മുനിസിപ്പല്‍ അതിര്‍ത്തിയില്‍ മീറ്റര്‍ ചാര്‍ജ് മാത്രമെ ഈടാക്കാന്‍ പാടുള്ളൂ. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ മാത്രമെ മീറ്റര്‍ ചാര്‍ജിന്‍െറ അമ്പത് ശതമാനം കൂടി കൂലിയായി വാങ്ങാന്‍ അനുവാദമുള്ളൂ. നഗരത്തിലെ ഭൂരിഭാഗം ഓട്ടോകളിലും ഇതുവരെ മീറ്റര്‍ സ്ഥാപിച്ചിട്ടില്ല. നഗരത്തിലെ സാഹചര്യത്തില്‍ മീറ്റര്‍ പ്രായോഗികമല്ളെന്നാണ് ഡ്രൈവര്‍മാരുടെയും യൂനിയന്‍ പ്രതിനിധികളുടെയും വാദം.
കയറ്റിറക്കങ്ങള്‍ കൂടുതലുള്ള സ്ഥലമായതിനാല്‍ മീറ്റര്‍ ചാര്‍ജ് മാത്രം വാങ്ങി സര്‍വീസ് നടത്തിയാല്‍ പണി ഉപേക്ഷിക്കേണ്ടിവരുമെന്നും ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു. വര്‍ധിച്ച സ്പെയര്‍പാര്‍ട്സ് വിലയും ജീവിതച്ചെലവുകളുടെ വര്‍ധനയും റിട്ടേണ്‍ ട്രിപ്പില്‍ ഓട്ടം കിട്ടാത്ത സ്ഥിതിയുമാണ് ഡ്രൈവര്‍മാരുടെ എതിര്‍പ്പിന് കാരണം.
ചില സ്റ്റാന്‍ഡുകളിലെ ഡ്രൈവര്‍മാരൊഴികെ കൂലി കൂടുതല്‍ വാങ്ങുന്നവരാണ് ഏറെയുമെന്ന പരാതി നിലവിലുള്ളതിനത്തെുടര്‍ന്നാണ് പൊലീസിന്‍െറ ശക്തമായ നടപടിക്ക് നീക്കം. യൂനിയനുകള്‍ എതിര്‍പ്പുമായി രംഗത്തുണ്ടെങ്കിലും നടപടികളില്‍നിന്ന് പിന്നോട്ടില്ളെന്ന നിലപാടിലാണ് ഇപ്പോള്‍ അധികൃതര്‍. നിലവില്‍ നാഗമ്പടത്തും റെയില്‍വേ സ്റ്റേഷനിലും പ്രീ പെയ്ഡ് ഓട്ടോ സ്റ്റാന്‍ഡാണ് പ്രവര്‍ത്തിക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങള്‍ക്ക് പട്ടയം ഇനിയും അകലെ

Posted: 31 Mar 2015 09:40 PM PDT

ചെറുതോണി: വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തശേഷം ഉപേക്ഷിച്ച പെരിഞ്ചാംകുട്ടി പ്രദേശത്തുകാരുടെ പട്ടയത്തിനുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നു. രാജാക്കാട്ട് നടന്ന പട്ടയമേളയില്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലുള്ളവര്‍ക്ക് പട്ടയം നല്‍കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചെങ്കിലും തുടര്‍ നടപടി എങ്ങുമത്തെിയില്ല. സര്‍വേ ജോലികള്‍ക്ക് ആവശ്യമായ ഫണ്ടില്ളെന്നാണ് ഇതിന് കാരണമായി സര്‍വേ ഓഫിസില്‍നിന്ന് കര്‍ഷകര്‍ക്ക് കിട്ടുന്ന മറുപടി. രാജാക്കാട് മേഖലയിലെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലുള്ളവര്‍ക്കാണ് രാജാക്കാട്ട് നടന്ന മേളയില്‍ പ്രധാനമായും പട്ടയം ലഭിച്ചത്. എന്നാല്‍, കൊന്നത്തടി പഞ്ചായത്തുള്‍പ്പെടുന്ന പെരിഞ്ചാംകുട്ടി, ചെമ്പകപ്പാറ, ചിന്നാര്‍, ബഥേല്‍ തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് എളുപ്പം പട്ടയം നല്‍കാനായി ബഥേലില്‍ തുറന്ന സര്‍വേ ഓഫിസ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
ആവശ്യത്തിന് ജീവനക്കാരില്ളെന്നതാണ് പ്രധാനപ്രശ്നം. ഫണ്ടനുവദിക്കാത്തതും സര്‍വേ നടത്തിയാലും അതിരുതിരിക്കാന്‍ കല്ലുകള്‍ ഇല്ലാത്തതും തടസ്സമാണ്. പ്രവര്‍ത്തന രഹിതമായ കമ്പ്യൂട്ടര്‍ മാത്രമാണ് ഓഫിസിലുള്ളത്. ഇതിനിടെ, മൈനര്‍ സര്‍ക്യൂട്ടുകളിലെ അതിര്‍ത്തി സര്‍വേക്കല്ലുകള്‍ പലതും നഷ്ടപ്പെട്ടു. സര്‍വേ ജോലികള്‍ക്ക് മൂന്ന് കമ്പ്യൂട്ടറും ഫോട്ടോകോപ്പിയറും പ്രിന്‍ററും സ്കാനറും ആവശ്യമുണ്ട്. സര്‍വേ സൂപ്രണ്ടടക്കമുള്ളവര്‍ക്ക് സഞ്ചരിക്കാന്‍ വാഹനവും അനുവദിച്ചില്ല.
ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശമായ കല്‍ക്കൂന്തല്‍, പാമ്പാടുംപാറ, കൊന്നത്തടി വില്ളേജുകളിലായി 1404 ഹെക്ടര്‍ സ്ഥലത്തിനാണ് പട്ടയം നല്‍കാനുള്ളത്. ആവശ്യമായ ഫണ്ടനുവദിച്ച് സര്‍വേ നടപടി പൂര്‍ത്തിയാക്കി എത്രയും വേഗം പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തത്തെിയിട്ടുണ്ട്. സമരവുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങി

Posted: 31 Mar 2015 09:33 PM PDT

കാഞ്ഞങ്ങാട്: പൊലീസും റെയില്‍വേയും സഹകരിച്ച് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കാഞ്ഞങ്ങാട് മിഡ് ടൗണ്‍ റോട്ടറി ക്ളബിന്‍െറ സഹകരണത്തോടെയുള്ള എയ്ഡ് പോസ്റ്റില്‍ സദാസമയവും രണ്ട് പൊലീസുകാരുടെ സേവനം ലഭ്യമായിരിക്കും.
ഇതോടനുബന്ധിച്ച് പ്രീപെയ്ഡ് ഓട്ടോ, ടാക്സി സ്റ്റാന്‍ഡും ഉടന്‍ നിലവില്‍ വരും. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സന്‍ കെ. ദിവ്യ, വാര്‍ഡ് കൗണ്‍സിലര്‍ ഗംഗ, ഡിവൈ.എസ്.പി ഹരിശ്ചന്ദ്രനായിക്, പാലക്കാട് റെയില്‍വേ ഡിവിഷന്‍ ട്രാഫിക് ഇന്‍സ്പെക്ടര്‍ വത്സലന്‍ കുനിയില്‍, കാഞ്ഞങ്ങാട് സ്റ്റേഷന്‍ മാനേജര്‍ ടി. പത്മകുമാര്‍, ചീഫ് കമേഴ്സ്യല്‍ ഇന്‍സ്പെക്ടര്‍ ബാബു, റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി. മുഹമ്മദ് അസ്ലം, തൊഴിലാളി സംഘടനാ പ്രതിനിധികളായ കാറ്റാടി കുമാരന്‍, നാരായണന്‍ കാട്ടുകുളങ്ങര, കരീം കുശാല്‍നഗര്‍, സ്ക്വാഡര്‍ ലീഡര്‍ നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
റോട്ടറി ക്ളബ് പ്രസിഡന്‍റ് അഡ്വ. കെ.ജി. അനില്‍ സ്വാഗതവും ഹോസ്ദുര്‍ഗ് സി.ഐ യു. പ്രേമന്‍ നന്ദിയും പറഞ്ഞു.

തൃക്കാക്കര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Posted: 31 Mar 2015 09:26 PM PDT

കാക്കനാട്: കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.
തൃക്കാക്കര നഗരസഭയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ജനങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമംമൂലം പൊറുതിമുട്ടുകയാണെന്നും ഇതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം എം.എ. മോഹനനാണ് പ്രശ്നം ഉന്നയിച്ചത്. പാറക്കമുകള്‍, അത്താണി, നിലംപതിഞ്ഞിമുകള്‍, തുതിയൂര്‍, ഓലിക്കുഴി, തെങ്ങോട് എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ളതെന്ന് മോഹനന്‍ പറഞ്ഞു.
ഈ സ്ഥലങ്ങളില്‍ ഉടന്‍ ടാങ്കര്‍ലോറികളില്‍ കുടിവെള്ളം എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ തൃക്കാക്കരയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ ബഹളംവെച്ചു. നടപടി സ്വീകരിക്കാമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി പറഞ്ഞതിനെ തുടര്‍ന്നാണ് ബഹളം ശമിച്ചത്.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരെ അഴിമതി ആരോപണം ഉന്നയിച്ച നിയമസഹായ വേദിയുടെ പ്രതിനിധികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.പാര്‍ക്കിന്‍െറ ഉപകരണങ്ങള്‍ ഉടന്‍ വാങ്ങുന്നതിന് 17 ലക്ഷം രൂപയുടെ ടെന്‍ഡര്‍ അംഗീകരിച്ചു. നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ 10 റിഫ്ളക്ടഡ് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. സേവ്യര്‍ തായങ്കേരി, വി.ഡി. സുരേഷ്, രേഖ ഡിക്സണ്‍, നൗഷാദ് പല്ലച്ചി, എം.എ. മോഹനന്‍, ഷാജി വാഴക്കാല എന്നിവര്‍ പങ്കെടുത്തു.

മാനാഞ്ചിറ–വെള്ളിമാട്കുന്ന് റോഡ്: 25 കോടി ലഭിച്ചു

Posted: 31 Mar 2015 09:18 PM PDT

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന് സര്‍ക്കാര്‍ ആദ്യഗഡുവായി അനുവദിച്ച 25 കോടി രൂപ ജില്ലാ കലക്ടറുടെ അക്കൗണ്ടിലത്തെി.
ഇതോടെ റോഡിന് സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് പ്രതിഫലം നല്‍കുന്ന നടപടികള്‍ക്ക് തുടക്കമാകും. 302 കോടിയുടെ പദ്ധതിക്കാണ് ആദ്യ ഗഡുവായി സര്‍ക്കാര്‍ പണം അനുവദിച്ചത്. എം.ജി.എസ്. നാരായണന്‍െറ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ട് പ്രത്യേക യോഗം ചേര്‍ന്നതും ആദ്യ ഗഡു 25 കോടി അനുവദിച്ച് മന്ത്രിസഭ തീരുമാനമെടുത്തതും. ഏപ്രില്‍ 20ന് കരടുവിജ്ഞാപന കാലാവധി കഴിയുന്ന പദ്ധതി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നീക്കംനടന്നതായി ആരോപണമുയര്‍ന്നിരുന്നു.
നഗര റോഡ് വികസനപദ്ധതിയില്‍പെട്ട മറ്റു റോഡുകളുടെ ഫയലുകള്‍ യഥാസമയം നീങ്ങിയപ്പോള്‍ വെള്ളിമാട്കുന്ന് പദ്ധതി നിലച്ച അവസ്ഥയിലായിരുന്നു. പദ്ധതി ഇല്ലാതാകുന്ന ഘട്ടം വന്നപ്പോള്‍ കോഴിക്കോട് എം.പി എം.കെ. രാഘവന്‍ മുന്‍കൈയെടുത്താണ് മുഖ്യമന്ത്രിയെ പ്രശ്നത്തില്‍ ഇടപെടുവിച്ചത്.
25 കോടി അനുവദിച്ചെന്ന് പ്രഖ്യാപനമുണ്ടായിട്ടും അനിശ്ചിതത്വം മാറിയിരുന്നില്ല. സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിവസമായ ചൊവ്വാഴ്ച പണം ലഭിക്കുമെന്നായിരുന്നു ഒടുവിലത്തെ വിവരം. ബാക്കി പണം ഘട്ടം ഘട്ടമായി അനുവദിക്കുമെന്നാണ് പ്രതീക്ഷ.
25 കോടി കൈയില്‍ കിട്ടിയതോടെ പദ്ധതി ഇല്ലാതായിപ്പോകുമെന്ന ആശങ്ക നീങ്ങിയിരിക്കുകയാണ്. കരടു വിജ്ഞാപന കാലാവധി നീട്ടുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിച്ചുവരുകയാണ്.

യമന്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ ആക്രമണം; കുറ്റകൃത്യമെന്ന് യു.എന്‍

Posted: 31 Mar 2015 08:53 PM PDT

Image: 

യു.എന്‍: യമനിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണം അന്താരാഷ്ട്ര നിയമപ്രകാരം കുറ്റകൃത്യമാണെന്ന് യു.എന്‍. ഗൗരവകരമായ സ്ഥിതി വിശേഷമാണ് യമനിലേത്. ഡസന്‍ കണക്കിന് ആളുകള്‍ നാലു ദിവസത്തിനകം കൊല്ലപ്പെട്ടതായും യു.എന്‍ ഹൈക്കമ്മീഷണര്‍ (മനുഷ്യാവകാശം) സയ്യിദ് റാദ് അല്‍ ഹുസൈന്‍ പറഞ്ഞു.

അതേസമയം, വ്യോമാക്രമണം നടത്തിയിട്ടില്ളെന്നും ഹൂതികള്‍ നടത്തിയ ആക്രമണത്തിലാണ് അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടതെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി. അല്‍ മസ് റാക് ക്യാമ്പിന് നേരെ ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സൗദി അതിര്‍ത്തിക്ക് സമീപം വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഹജ്ജാഹിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. അഭയാര്‍ഥികള്‍ക്കായി 2009 മുതല്‍ പ്രവര്‍ത്തിക്കുന്നതാണ് അല്‍ മസ് റാക് ക്യാമ്പ്.

എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തത് കെജ്രിവാളിന്‍െറ അറിവോടെയെന്ന് ആരോപണം

Posted: 31 Mar 2015 08:00 PM PDT

Image: 
Subtitle: 
മുന്‍ എം.എല്‍.എ രാജേഷ് ഗാര്‍ഗ് ആണ് ആരോപണം ഉന്നയിച്ചത്

ന്യൂഡല്‍ഹി: ബി.ജെ.പി നേതാ ക്കളുടെ പേരില്‍ പണം വാഗ്ദാനം ചെയ്ത് എം.എല്‍.എമാര്‍ക്ക് ഫോണ്‍ വിളിച്ചത് ആം ആദ്മി പാര്‍ട്ടി നേതൃത്വം തന്നെയെന്ന് മുന്‍ എം.എല്‍.എ. കോണ്‍ഗ്രസ് അംഗങ്ങളെ പാട്ടിലാക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ശ്രമിച്ചെന്ന ശബ്ദരേഖ പുറത്തുവിട്ട രാജേഷ് ഗാര്‍ഗ് ആണ് പുതിയ ആരോപണവും ഉന്നയിച്ചത്. ബി.ജെ.പിയെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയ നേതാക്കളുടെ പേരിലാണ് ഫോണുകള്‍വന്നത്.

കോളുകളെല്ലാം അജ്ഞാത നമ്പറുകളില്‍നിന്നായിരുന്നുവെന്നും ബി.ജെ.പിക്കെതിരെ കുതിരക്കച്ചവട ആരോപണം ഉന്നയിക്കുകയായിരുന്നു ലക്ഷ്യമെന്നും ഗാര്‍ഗ് പറയുന്നു. ഇതെല്ലാം അരവിന്ദ് കെജ്രിവാളിന്‍െറ അറിവോടെയായിരുന്നുവെന്നും തന്‍െറ പക്കല്‍ അതു സംബന്ധിച്ച തെളിവുകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അരുണ്‍ ജെയ്റ്റ്ലിയുടെ ഓഫിസില്‍നിന്ന് വിളിക്കുന്നുവെന്ന പേരില്‍ ബി.ജെ.പിയെ പിന്തുണക്കാന്‍ 10 കോടി രൂപയാണ് തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കെജ്രിവാളിന്‍െറ പി.എ സഞ്ജയ് സിങ് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായും ഗാര്‍ഗ് പറയുന്നു.

f2013ല്‍ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട ഗാര്‍ഗിന് ഇക്കുറി ആപ് ടിക്കറ്റ് നിഷേധിക്കുകയായിരുന്നു.  
 

യമനില്‍ നിന്നും ഇന്ത്യക്കാരുമായി ആദ്യ കപ്പല്‍ യാത്രതിരിച്ചു

Posted: 31 Mar 2015 07:55 PM PDT

Image: 

ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം കൊടുംമ്പിരി കൊണ്ട യമനില്‍ നിന്ന് 344 ഇന്ത്യക്കാര്‍ അടക്കം 384 യാത്രക്കാരുമായി ആദ്യ കപ്പല്‍ യാത്ര തിരിച്ചു. ഏദന്‍ തുറമുഖത്തു നിന്നും ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് സുമിത്ര എന്ന കപ്പലാണ് യാത്രതിരിച്ചത്. യാത്രക്കാരില്‍ 220 പുരുഷന്മാരും 101 വനിതകളും 28 കുട്ടികളും ഉള്‍പ്പെടുന്നു.

കപ്പലിലെ യാത്രക്കാരെ ജിബൂത്തിയില്‍ എത്തിക്കും. അവിടെ നിന്ന് വിമാനമാര്‍ഗം മുംബൈയിലും കൊച്ചിയിലും എത്തിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച രാത്രിയാണ് കപ്പലിന് ഏദന്‍ തുറമുഖത്തേക്ക് അനുമതി ലഭിച്ചത്. അപ്പോള്‍ തന്നെ യാത്രക്കാരുമായി തുറമുഖം വിട്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം, മസ്കറ്റിലെത്തിയ ഇന്ത്യന്‍ വിമാനം ജിബൂത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വിദേശകാര്യ സഹമന്ത്രി വി.കെ സിങ്  ജിബൂത്തിലെത്തി.

നാവികസേനയുടെ ഐ.എന്‍.എസ് തര്‍ക്കാഷ്, കൊച്ചിയില്‍ നിന്നു പുറപ്പെട്ട ഐഎന്‍എസ് കവരത്തി, ഐ.എന്‍.എസ് കോറല്‍ എന്നീ കപ്പലുകള്‍ ശനിയാഴ്ച ഏദനിലെത്തും. മലയാളികളടക്കം 3700 ഇന്ത്യക്കാരാണ് യമനില്‍ ഉള്ളത്.

അനിശ്ചിതകാല ലോറി സമരം തുടങ്ങി; ചരക്ക് നീക്കം നിലക്കും

Posted: 31 Mar 2015 07:53 PM PDT

Image: 

പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന്  ആവശ്യപ്പെട്ടുള്ള ലോറി ഉടമകളുടെയും തൊഴിലാളികളുടെയും അനിശ്ചിതകാല സമരം തുടങ്ങി. പാലക്കാട് ജില്ലയിലെ ഏഴു ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചാണ് സമരം നടക്കുന്നത്. ചെക്ക് പോസ്റ്റില്‍ 10 കൗണ്ടറുകള്‍ സ്ഥാപിക്കണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.

സമരത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ ചെക്ക് പോസ്റ്റുകള്‍ വഴിയുള്ള ചരക്കുനീക്കം പൂര്‍ണമായി നിലക്കും. സമര വിവരം അറിയാതെ എത്തിയ ഏഴോളം ലോറികള്‍ ചെക് പോസ്റ്റില്‍ കിടപ്പുണ്ട്. ആള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി), കേരള-തമിഴ്നാട് ലോറി ഓണേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, കേരള ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ എന്നീ സംഘടനകളാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുള്ളത്.   

സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി കെ.എം. മാണി ചൊവ്വാഴ്ച വിളിച്ച യോഗം ലോറി ഉടമകള്‍ ബഹിഷ്കരിച്ചിരുന്നു. ഉടമകള്‍ നിസ്സഹകരിച്ചതിനാല്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി പിരിഞ്ഞു. ഇന്‍, ഒൗട്ട് ചെക്ക് പോസ്റ്റുകളിലായി 14 കൗണ്ടറുകള്‍ തുറക്കും. വാഹനങ്ങളുടെ പാര്‍ക്കിങ്ങിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 30 ഏക്കര്‍ ഏറ്റടെുക്കാന്‍ നടപടി പൂര്‍ത്തിയാക്കിയിരുന്നു. ഇതിനുള്ള കോടതി സ്റ്റേ നീക്കാന്‍ ശ്രമം നടക്കുകയാണ്. ഭൂമി വിട്ടുകിട്ടിയാലുടന്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ബംഗളൂരുവില്‍ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു

Posted: 31 Mar 2015 07:52 PM PDT

Image: 

ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു.  തുമ്പൂര്‍ സ്വദേശിനിയായ പ്ളസ് ടു വിദ്യാര്‍ഥിനി
 ഗൗതമിയാണ് (17) മരിച്ചത്. മറ്റൊരു വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. സംഭവത്തില്‍ സ്കൂള്‍ ഓഫീസ് അസിസ്റ്റന്‍റ് മഹേഷ് എന്നയാളെ പൊലീസ് തെരയുന്നു.

കഡുകോടിയിലെ പ്രഗതി സ്കൂള്‍ ആന്‍റ് പി.യു കോളജില്‍ ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സ്കൂളിലെ ഹോസ്റ്റലിനു സമീപത്തുവെച്ചാണ് പ്രതി പെണ്‍കുട്ടികള്‍ക്കു നേരെ നിറയൊഴിച്ചത്. പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കാരണമെന്നാണ് സൂചന.
സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെജോര്‍ജ് പ്രഗതി സ്കൂള്‍ സന്ദര്‍ശിച്ചു. അന്വേഷത്തിനായി മൂന്നംഗ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഭരണ, സൈനിക, ഗോത്രനേതൃത്വവുമായി രാജാവ് കൂടിക്കാഴ്ച നടത്തി

Posted: 31 Mar 2015 07:49 PM PDT

Image: 

റിയാദ്: നമ്മുടെ വാതിലുകള്‍ തുറന്നുവെച്ചിരിക്കുന്നു. നമ്മുടെ ചെവികളും ഫോണുകളും അങ്ങനെ തന്നെ. ആവശ്യക്കാര്‍ക്ക്, നിര്‍ദേശം സമര്‍പ്പിക്കാനുള്ളവര്‍ക്ക് എപ്പോഴും സ്വാഗതം - രാഷ്ട്രനായകന്‍ സല്‍മാന്‍ രാജാവിന്‍േറതാണ് ഈ വാക്കുകള്‍. കഴിഞ്ഞ ദിവസം റിയാദിലെ യമാമ കൊട്ടാരത്തില്‍ മന്ത്രിമാര്‍, സൈന്യത്തലവന്മാര്‍, മുന്‍ സേനാനായകര്‍, ഗോത്രസാരഥികള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് രാജാവ് ഉള്ളുതുറന്നത്. ദിവ്യഗ്രന്ഥത്തിലും പ്രവാചകചര്യയിലുമാണ് മുഹമ്മദ് ബിന്‍ സുഊദ് ഈ രാജ്യം സ്ഥാപിച്ചത്. പിന്നെ തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സുഊദിന്‍െറ കാലം വന്നു. അതിനു ശേഷം മക്കളായ സുഊദും ഫൈസലും ഖാലിദും ഫഹദും അബ്ദുല്ലയുമൊക്കെ പിതാക്കന്മാര്‍ ഏല്‍പിച്ച ദൗത്യം മുറതെറ്റാതെ പിന്തുടര്‍ന്നു. ഞങ്ങളെല്ലാം നമ്മുടെ രാജ്യത്തിന്‍െറ, മതത്തിന്‍െറ സേവകരാണ്. ചുറ്റുപാടുള്ള രാജ്യങ്ങളില്‍ അസ്വാസ്ഥ്യങ്ങള്‍ തുടരുമ്പോഴും ഈ രാജ്യത്ത് നാം ശാന്തിയും സമാധാനവും കാണുന്നു. സായുധസേനയെല്ലാം നിങ്ങളുടെ മക്കളും സഹോദരങ്ങളുമാണ്. എല്ലാവരും ഒരു മെയ്യും മനസ്സുമായി പൊരുതുകയാണെന്ന് സല്‍മാന്‍ രാജാവ് പ്രകീര്‍ത്തിച്ചു.

രാജ്യത്ത് ഏറ്റവുമധികം വാഹനാപകട മരണങ്ങള്‍ വെള്ളിയാഴ്ചകളില്‍

Posted: 31 Mar 2015 07:36 PM PDT

Image: 

മസ്കത്ത്: കഴിഞ്ഞ വര്‍ഷം ഒമാനില്‍ ഏറ്റവുമധികം വാഹനാപകട മരണങ്ങളുണ്ടായത് വെള്ളിയാഴ്ചകളില്‍. 985 അപകടങ്ങളാണ് വെള്ളിയാഴ്ച ഉണ്ടായത്. ഇവയില്‍ 152 പേര്‍ മരിക്കുകയും 627 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ചകളിലാണ് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടായത്, 1015 എണ്ണം. 2013ല്‍ ശനിയാഴ്ചകളിലാണ് ഏറ്റവുമധികം വാഹനാപകട മരണങ്ങളുണ്ടായത്. 166 പേരാണ് 2013ല്‍ ശനിയാഴ്ചകളില്‍ മരിച്ചത്.  വെള്ളിയാഴ്ചകളിലെ അപകടങ്ങള്‍ കൂടുതല്‍ മാരകമാകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന റോഡുകളില്‍ അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നതാണ് മാരകമായ അപകടങ്ങളുണ്ടാകാന്‍ കാരണമെന്ന് ആര്‍.ഒ.പി പറയുന്നു. ഒരു വിലായത്തില്‍ നിന്ന് മറ്റൊരു വിലായത്തിലേക്ക് വാരാന്ത്യം ചെലവഴിക്കാന്‍ കുടുംബങ്ങള്‍ പോകുന്നതും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. കുടുംബങ്ങളായി പോകുന്നവര്‍ അതീവ ശ്രദ്ധേയോടെ മാത്രമേ വാഹനമോടിക്കാന്‍ പാടുള്ളൂവെന്നും ആര്‍.ഒ. പി പറയുന്നു. ബുധനാഴ്ചയാണ് കഴിഞ്ഞ വര്‍ഷം വാഹനാപകട മരണങ്ങളില്‍ രണ്ടാംസ്ഥാനത്ത്. 985 അപകടങ്ങളിലായി 135 പേര്‍ മരിക്കുകയും 520 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ജൂലൈയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്, 78 പേര്‍. ഏപ്രിലില്‍ 76ഉം ഒക്ടോബറില്‍ 75ഉം പേര്‍ മരിച്ചു. ഗവര്‍ണറേറ്റ് തിരിച്ചുള്ള കണക്കില്‍ മസ്കത്ത് ആണ് മുന്നിലത്തെിയത്.
130 പേരാണ് ഇവിടെ മരിച്ചത്. ദാഖിലിയയില്‍ 126ഉം നോര്‍ത് ബാത്തിനയില്‍ 120ഉം ദോഫാറിലും സൗത്ത് ബാത്തിനയിലും 85 പേര്‍ വീതവും മരിച്ചു. മുസന്ദത്താണ് ഏറ്റവും കുറവ് മരണമുണ്ടായത്. നാലു പേര്‍ മാത്രമാണ് ഇവിടെ മരിച്ചത്. ദോഫാറിലെ അല്‍ മസ്യൂന മേഖലയില്‍ കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായതാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മാരകമായ അപകടം. തെറ്റായി മറികടന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒമ്പത് പേരാണ്  ഇവിടെ മരിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ഇബ്രയിലുണ്ടായ അപകടത്തിലും ഒമ്പത് പേര്‍ മരിച്ചിരുന്നു. റുസ്താഖില്‍ മാര്‍ച്ചില്‍ ഉണ്ടായതാണ് മൂന്നാമത്തെ വലിയ അപകടം. വാഹനം വഴിയരികില്‍ ഇടിച്ചു തകര്‍ന്ന് എട്ട് പേരാണ് മരിച്ചത്.
അപകടങ്ങളില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ പുരുഷന്മാരാണ് മുന്നില്‍. 671 പുരുഷന്മാര്‍ മരിച്ചപ്പോള്‍ 2,964 പേര്‍ക്ക് പരിക്കേറ്റു. 145 സ്ത്രീകള്‍ മരിക്കുകയും 871 സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കുകള്‍ പറയുന്നു. മരണപ്പെട്ടവരില്‍ 535 പേര്‍ ഒമാനികളും 249 പേര്‍ മറ്റ് രാജ്യക്കാരുമാണ്. മൊത്തം 6,717 അപകടങ്ങളിലായി 816 പേര്‍ മരിക്കുകയും 3835 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2013ല്‍ 7,829 അപകടങ്ങളിലായി  913 പേര്‍ മരിക്കുകയും 10,802 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഥാനത്താണിത്.
അപകടങ്ങളിലായി 91.34 ലക്ഷം റിയാല്‍ മൂല്യമുള്ള 4654 വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടതായും കണക്കുകള്‍ പറയുന്നു. 78,819 ലൈസന്‍സുകളാണ് 2014ല്‍ പുതുതായി നല്‍കിയത്. വര്‍ഷാവസാനത്തെ കണക്കനുസരിച്ച് 1,242,721 ലൈസന്‍സുകളാണ് പ്രാബല്യത്തിലുള്ളത്.
 

സഹായ വാഗ്ദാനം വര്‍ധിച്ചു; തുകയില്‍ ലക്ഷ്യമിട്ടതിനെക്കാള്‍ 460 കോടി ഡോളറിന്‍െറ കുറവ്

Posted: 31 Mar 2015 07:28 PM PDT

Image: 
Subtitle: 
യു.എന്‍ സിറിയ സഹായ ഉച്ചകോടി

കുവൈത്ത് സിറ്റി: സംഘര്‍ഷ മേഖലയായ സിറിയയിലെ സിവിലിയന്മാരെയും അഭയാര്‍ഥികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ചേര്‍ന്ന മൂന്നാമത് യു.എന്‍ സിറിയന്‍ സഹായ ഉച്ചകോടിക്ക് (തേഡ് ഇന്‍റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ പ്ളെഡ്ജിങ് കോണ്‍ഫറന്‍സ് ഫോര്‍ സിറിയ) സമാപനമായപ്പോള്‍ വിവിധ രാജ്യങ്ങളുടെ വകയായി ലഭിച്ച വാഗ്ദാനം ആവശ്യമായതിനെക്കാള്‍ വളരെ കുറവ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഒരു കോടി 15 ലക്ഷം സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കാനായി 840 കോടി ഡോളര്‍ സമാഹരിക്കുകയാണ് ഉച്ചകോടിയിലൂടെ യു.എന്‍ ലക്ഷ്യമിട്ടതെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടത് 380 കോടി ഡോളര്‍ മാത്രം. അതായത് 460 കോടി ഡോളറിന്‍െറ കുറവ്. വാഗ്ദാനം ചെയ്യപ്പെട്ടതില്‍ 50 കോടി ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച കുവൈത്തിന്‍െറ വകയായിരുന്നു. യൂറോപ്യന്‍ യൂനിയന്‍ 53.8 കോടി പ്രഖ്യപിച്ചപ്പോള്‍ ആദ്യ രണ്ട് ഉച്ചകോടികളിലും വന്‍ തുക പ്രഖ്യാപിച്ചിരുന്ന സൗദി അറേബ്യയും യു.എ.ഇയും ഇത്തവണ ചെറിയ തുകയാണ് വാഗ്ദാനം ചെയ്തത്. മുന്‍ ഉച്ചകോടികളില്‍ യഥാക്രമം 30 കോടി ഡോളറും 25 കോടി ഡോളറും പ്രഖ്യാപിച്ചിരുന്ന സൗദി ഇത്തവണ ആറു കോടി ഡോളറാണ് വാഗ്ദാനം ചെയ്തത്. മുമ്പ് 30 കോടി ഡോളറും 20 കോടി ഡോളറും വാഗ്ദാനം ചെയ്തിരുന്ന യു.എ.ഇ ഇത്തവണ 10 കോടി ഡോളറായി കുറച്ചു. ഏതായാലും, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൊത്തം വാഗ്ദാനംചെയ്യപ്പെട്ട സംഖ്യ ഇത്തവണ കൂടുതലാണ്. 2013 ജനുവരി 30ന് നടന്ന ആദ്യ ഉച്ചകോടിയില്‍ 150 കോടി ഡോളറും 2014 ജനുവരി 15ന് രണ്ടാം ഉച്ചകോടിയില്‍ 240 കോടി ഡോളറുമായിരുന്നുവെങ്കില്‍ ഇത്തവണ അത് 380 കോടി ഡോളറായി ഉയര്‍ന്നു. ആദ്യ ഉച്ചകോടിയില്‍ യു.എന്‍ ലക്ഷ്യമിട്ട 150 കോടി ഡോളര്‍ തന്നെ വാഗ്ദാനമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ രണ്ടാം പതിപ്പില്‍ ആവശ്യം 650 കോടി ഡോളറായി ഉയര്‍ന്നപ്പോള്‍ 240 കോടി ഡോളര്‍ ആണ് സമാഹരിക്കാനായത്; ലക്ഷ്യമിട്ടതിനെക്കാള്‍ 410 കോടി കുറവ്. അതുപോലെ ഇത്തവണയും സംഭവിച്ചു. വാഗ്ദാന സംഖ്യ കൂടിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്തായി.
 

കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കും- മുഖ്യമന്ത്രി

Posted: 31 Mar 2015 07:22 PM PDT

Image: 

ദുബൈ: സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുബൈയില്‍ പറഞ്ഞു. വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ വ്യവസായ മേഖലയിലെ വികസനമെന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 14 ജില്ലകളും ഇ- ജില്ലകളായി ഇതിനകം മാറിക്കഴിഞ്ഞു. ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്. ആദ്യകാലത്ത് സംശയിച്ചു നിന്നതിനാല്‍ ഐ.ടി രംഗത്ത് കേരളം ഏറെ പിന്നിലായിപ്പോയി. തര്‍ക്കങ്ങളും വിവാദങ്ങളും സമരങ്ങളും മൂലം യുവാക്കള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടു. ഇനി അത്തരമൊരു അവസ്ഥ ഉണ്ടാകാന്‍ പാടില്ളെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.
ഹാര്‍ഡ്വെയര്‍ രംഗത്ത് ചൈന കുതിപ്പ് നടത്തുമ്പോള്‍ സോഫ്റ്റ്വെയര്‍ മേഖലയില്‍ പകരം വെക്കാനില്ലാത്ത ശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞു. യുവാക്കളായ പുതുസംരംഭകര്‍ക്ക് നിറഞ്ഞ പിന്തുണയാണ് കേരള സര്‍ക്കാര്‍ നല്‍കുന്നത്. സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അടുത്തിടെ നടത്തിയ സംഗമങ്ങള്‍ വന്‍ വിജയമായിരുന്നു. ചുവപ്പുനാട ഒഴിവാക്കി ഇത്തരം സംരംഭങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്തേക്ക് പരമാവധി നിക്ഷേപം ആകര്‍ഷിക്കാനും സര്‍ക്കാര്‍ ശ്രമം നടത്തുന്നു. യു.എ.ഇയുടെ പിന്തുണയോടെ നടപ്പാക്കുന്ന സ്മാര്‍ട്ട് സിറ്റിയും വല്ലാര്‍പാടം പദ്ധതിയും ഇതിന് തെളിവാണ്. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത്. ഇവിടെ നടത്തിയ ചര്‍ച്ചകളിലൂടെ ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. മലയാളികള്‍ക്ക് ജോലി ചെയ്യാനും ജീവിക്കാനും സ്വന്തം നാടുപോലെ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന യു.എ.ഇ ഭരണാധികാരികളെ അനുമോദിക്കുന്നു. കേരളത്തിന് മറുനാട്ടില്‍ കിട്ടുന്ന അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയക്ക് സഹായമത്തെിക്കുന്നതില്‍ ബഹ്റൈന്‍ എന്നും മുന്നില്‍

Posted: 31 Mar 2015 07:14 PM PDT

Image: 

മനാമ: സിറിയയിലെ അഭയാര്‍ഥി സമൂഹത്തിനാവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതില്‍ ബഹ്റൈന്‍ എപ്പോഴും മുന്‍പന്തിയിലാണെന്ന് ധനമന്ത്രി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കുവൈത്തില്‍ സിറിയയെ സഹായിക്കുന്ന രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയെ സഹായിക്കുന്നതിന് ആദ്യമായി കുവൈത്തില്‍ സമ്മേളനം സംഘടിപ്പിച്ചപ്പോള്‍ പങ്കെടുക്കുകയും 20 ദശലക്ഷം ഡോളര്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി പ്രഖ്യാപിക്കുകയും ചെയ്ത കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.
സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇത് മൂന്നാം തവണയാണ് കുവൈത്തില്‍ സമ്മേളിക്കുന്നത്.
കഴിഞ്ഞ രണ്ട് സമ്മേളനങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതിനെക്കുറിച്ച് ചര്‍ച്ച നടന്നു.
ബഹ്റൈനിലെ റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിന് വിവിധ രൂപത്തില്‍ ഫണ്ട് സമാഹരണം നടത്തിയിരുന്നു.
അറബ്-ഇസ്ലാമിക ലോകത്ത് സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ ബഹ്റൈന്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെയും അദ്ദേഹം എടുത്തു പറഞ്ഞു.
സമ്മേളനത്തിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ആശംസകള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

300 ബാറുകള്‍ പൂട്ടി; മദ്യത്തിന്‍െറ കണക്കെടുപ്പ് ബുധനാഴ്ച പൂര്‍ത്തിയാക്കും

Posted: 31 Mar 2015 07:12 PM PDT

Image: 
Subtitle: 
സ്റ്റോര്‍ റൂം താക്കോല്‍ എക്സൈസിന്‍െറ പക്കല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 300 ബാറുകള്‍ക്ക് ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി 10.30 ഓടെ താഴുവീണു. വിവിധ ക്ളാസിഫിക്കേഷനുകളിലുള്ള 290 ബാറുകളും കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പത്ത് ബാറുകളുമാണ് പൂട്ടിയത്.

ഇതില്‍ 36 ഫോര്‍ സ്റ്റാര്‍, 228 ത്രീ സ്റ്റാര്‍, എട്ട് ഹെറിറ്റേജ് ഹോട്ടലുകള്‍, ടൂ സ്റ്റാര്‍, ഗുണനിലവാര പരിശോധനയില്‍ അനുമതി കിട്ടിയ 28 ബാര്‍ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കോടതിവിധി വന്നയുടനെ ജില്ലാതലത്തില്‍ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍മാര്‍ ബാറുകള്‍ രാത്രി പൂട്ടണമെന്ന് നിര്‍ദേശിച്ചിരുന്നു. ഫാക്സ്, ഇ-മെയില്‍ സന്ദേശങ്ങളിലൂടെയാണ് വിവരം കൈമാറിയത്.

അവസാനദിവസമായതിനാല്‍ ബാറുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഇതുകണക്കിലെടുക്കാതെ എക്സൈസ് ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. സ്റ്റോര്‍ റൂം പൂട്ടി താക്കോലുമായാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. മദ്യത്തിന്‍െറ കണക്കെടുപ്പ് ബുധനാഴ്ചയോടെ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എക്സൈസ് കമീഷണര്‍ അനില്‍ എക്സ്. അറിയിച്ചു.
ശേഷിക്കുന്നത് 24 ബാറുകള്‍
സര്‍ക്കാറിന്‍െറ മദ്യനയം  അംഗീകരിച്ച ഹൈകോടതി വിധി വന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇനി ശേഷിക്കുന്നത് 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം. ബിവറേജസ് കോര്‍പറേഷന്‍െറ 338ഉം കണ്‍സ്യൂമര്‍ഫെഡിന്‍െറ 35ഉം വിപണനശാലകളില്‍ അവശേഷിക്കുന്നത് 321 എണ്ണം മാത്രമാണ്. പ്രതിവര്‍ഷം പത്തുശതമാനം വിപണനശാലകള്‍ പൂട്ടുമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പായാല്‍ പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണമദ്യനിരോധത്തിലേക്കത്തൊന്‍ സംസ്ഥാനത്തിന് സാധിക്കും.

ഇത് അട്ടിമറിക്കാന്‍ സംഘടിതരും സമ്മര്‍ദശക്തികളുമായ മദ്യലോബി നീക്കം നടത്തുന്നുണ്ടെങ്കിലും മദ്യത്തിനെതിരായ പൊതുവികാരത്തിന് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടിവരുമെന്ന് മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം, സംസ്ഥാനത്ത് വീര്യം കുറഞ്ഞതെന്ന പേരില്‍ മദ്യംവിളമ്പുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ കൂടി പൂട്ടിയാലെ സമ്പൂര്‍ണ വിജയം കൈവരിക്കാനാകൂ. ആദ്യഘട്ടത്തില്‍ പൂട്ടിയ 418 ബാറുകളില്‍ 374 എണ്ണം ഇപ്പോള്‍ ബിയര്‍, വൈന്‍ പാര്‍ലറുകളാണ്. ഇതല്ലാതെ 124 ബിയര്‍ പാര്‍ലറുകള്‍ കൂടി സംസ്ഥാനത്തുണ്ട്. ആകെ 498 എണ്ണം. പുതുതായി പൂട്ടുന്ന 300 ബാറുകള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം ഇവയുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യതയാണ് തുറന്നിടുന്നത്.

എന്നാല്‍, പൂട്ടുന്ന ബാറുകളില്‍ എത്രയെണ്ണം ബിയര്‍ പാര്‍ലറായി തുടരുമെന്ന് കൃത്യമായി പറയാനാവില്ല. ബാര്‍കേസ് ഉടലെടുക്കുന്ന സമയത്ത് 20 ഫൈവ് സ്റ്റാര്‍ ബാറുകളാണ് കേരളത്തിലുണ്ടായിരുന്നത്. പിന്നീട് പുതുതായി നാലെണ്ണം കൂടി വന്നു. 24ല്‍ നാലെണ്ണം ഡീലക്സ് പദവിയുള്ളതാണ്. ഒമ്പത് ജില്ലകളിലാണ് ഇപ്പോള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്ളത്. ഫൈവ് സ്റ്റാറുകള്‍ കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ് (ഒമ്പതെണ്ണം). അതില്‍ രണ്ടെണ്ണം ഡീലക്സാണ്. തലസ്ഥാന ജില്ലക്കാണ് രണ്ടാം സ്ഥാനം (ആറെണ്ണം). കൊല്ലത്തും കോട്ടയത്തും രണ്ടുവീതം ഫൈവ്സ്റ്റാറുകളുള്ളപ്പോള്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, ആലപ്പുഴ ജില്ലകളില്‍ ഓരോന്നുവീതമുണ്ട്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഫൈവ് സ്റ്റാര്‍ ബാറുകളില്ല.

ആ വീട് സ്വന്തമായില്ല: റംല ബീഗം പെരുവഴിയിലേക്ക്

Posted: 31 Mar 2015 07:01 PM PDT

Image: 

കോഴിക്കോട്: സ്വന്തമെന്ന് കരുതി ആശ്വാസത്തോടെ കയറിത്താമസിച്ച വീട്ടില്‍നിന്ന് പ്രശസ്ത കാഥിക റംല ബീഗം ഒടുവില്‍ അപമാനഭാരത്തോടെ കുടിയൊഴിയാന്‍ പോകുന്നു. മാപ്പിളപ്പാട്ടിനും കഥാപ്രസംഗത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ചതിന് ഉപഹാരമായി ലഭിച്ച വീട്ടില്‍നിന്നാണ് സഹായ കമ്മിറ്റി പണം നല്‍കാത്തതിനാല്‍ പടിയിറങ്ങേണ്ടിവരുന്നത്്. പണയവീടുകളില്‍ മാറിമാറി താമസിച്ച റംല ബീഗത്തിന് 2009ലാണ് ഡോ. എം.കെ. മുനീര്‍ ചെയര്‍മാനായ സഹായ കമ്മിറ്റി പാറോപ്പടിയിലെ ലാന്‍ഡ് മാര്‍ക്ക് വില്ലയില്‍ രണ്ട് കിടപ്പുമുറികളുള്ള വീട് സമ്മാനിച്ചത്. ദാരിദ്ര്യം മാത്രം ബാക്കിയായ പാട്ടുജീവിതത്തിനൊടുവില്‍ സഹൃദയരുടെ സ്നേഹത്തില്‍ ആശിച്ച വീട് ലഭിച്ചതിന്‍െറ ആശ്വാസത്തിലായിരുന്നു അവര്‍.

ആഹ്ളാദപൂര്‍വം അവര്‍ സ്വന്തം വീട്ടില്‍ താമസം തുടങ്ങിയത് അന്ന് മാധ്യമങ്ങളും കൊണ്ടാടിയിരുന്നു. എന്നാല്‍, പിന്നീടാണ് അറിയുന്നത് ഈ വീട് തനിക്ക് സ്വന്തമായിട്ടില്ളെന്ന്. ദുരന്തകഥയിലെ ദു:ഖപുത്രിയെപ്പോലെ സ്വപ്നത്തിലെ വീട്ടില്‍നിന്ന് പെരുവഴിയിലേക്കിറങ്ങേണ്ടി വരുന്നതിന്‍െറ ഞെട്ടലിലാണ് 70 പിന്നിട്ട സുപ്രസിദ്ധ കാഥിക. പലവിധ രോഗങ്ങള്‍മൂലം സ്വന്തമായി എഴുന്നേറ്റ് നടക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍ക്ക് ഉടന്‍ വീടൊഴിയണമെന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ ഏക മകളോടൊപ്പമാണ് റംല ബീഗം പാറോപ്പടിയില്‍ താമസിക്കുന്നത്. 28 ലക്ഷം രൂപ നല്‍കിയാലേ ഈ വീട്ടില്‍ താമസിക്കാനാവൂ എന്നാണ് ഉടമകള്‍ പറയുന്നത്.

മന്ത്രി മുനീറുമായി പല തവണ ബന്ധപ്പെട്ടിരുന്നു. അപ്പോഴെല്ലാം കാര്യങ്ങള്‍ ശരിയാവുമെന്ന പ്രതീക്ഷയാണ് അദ്ദേഹം നല്‍കിയിരുന്നതെന്ന് റംല ബീഗം ‘മാധ്യമ’ത്തോടു പറഞ്ഞു. ഏറ്റവുമൊടുവില്‍ അദ്ദേഹം അറിയിച്ചത് സഹായം വാഗ്ദാനം ചെയ്തവര്‍ പിന്മാറിയതിനാല്‍ മറ്റെന്തെങ്കിലും വഴികളെക്കുറിച്ച് ആലോചിക്കണമെന്നാണ്.  ഇതു കേട്ടതോടെ നിസ്സഹായതകൊണ്ട് വീര്‍പ്പുമുട്ടുകയാണ് റംല ബീഗം. ഹൃദ്രോഗവും വൃക്കരോഗവും പ്രമേഹവും അലട്ടുന്ന വാര്‍ധക്യമാണ് ഇവരുടേത്. വല്ലപ്പോഴും ആരെങ്കിലും ആദരിക്കാന്‍ വിളിക്കുമ്പോള്‍ ഉപഹാരമായി ലഭിക്കുന്ന പണമാണ് മരുന്നിനും ചികിത്സക്കും ഉപയോഗിക്കുന്നത്. ദൈനംദിന ജീവിതവും പ്രതിസന്ധിയിലാണ്. ഇനി പാട്ടുപാടി ജീവിക്കാനാവില്ല. കുടുംബത്തില്‍ ആരില്‍നിന്നും സഹായം പ്രതീക്ഷിക്കാനുമില്ല -സംഗീതവേദികളില്‍ ഒരു കാലഘട്ടത്തിന്‍െറ ഉജ്ജ്വല ശബ്ദമായിരുന്ന റംല ബീഗം ഗദ്ഗദത്തോടെ പറയുന്നു.

2009ല്‍ കോഴിക്കോട്ട് ‘റംല ബീഗം നൈറ്റ്’ എന്ന പേരില്‍ ഗാനമേള സംഘടിപ്പിച്ചാണ് എം.കെ. മുനീറിന്‍െറ നേതൃത്വത്തില്‍ സഹായം സ്വരൂപിച്ചത്. ചികിത്സക്കും ഭവനനിര്‍മാണത്തിനും വേണ്ടി ഫണ്ട് ശേഖരണമായിരുന്നു ലക്ഷ്യം. ഈയിനത്തില്‍ ലഭിച്ച അഞ്ച് ലക്ഷത്തോളം രൂപയാണത്രെ പാറോപ്പടിയിലെ വീടിന് നല്‍കിയത്. ദുബൈയിലെ സഹൃദയര്‍ വാഗ്ദാനം ചെയ്ത തുക യഥാസമയം സ്വരൂപിക്കാന്‍ കഴിയാത്തതിനാല്‍ അത് ലഭിച്ചില്ളെന്ന് സഹായ കമ്മിറ്റി ജനറല്‍ കണ്‍വീനറായിരുന്ന  കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ പി. ഇസ്മായില്‍ പറഞ്ഞു.

അതിനാലാണ് വീടിന് മുഴുവന്‍ തുകയും നല്‍കാന്‍ കഴിയാതിരുന്നത്. മുനീര്‍ ഇടപെട്ടതിനാലാണ് അന്ന് ലാന്‍ഡ്മാര്‍ക്ക് ഉടമകള്‍ വീട് നല്‍കാന്‍ തയാറായത്. ജന്മംകൊണ്ട് ആലപ്പുഴക്കാരിയാണെങ്കിലും കോഴിക്കോട് ഫറോക്കിലാണ് റംല ബീഗത്തിന്‍െറ ഉമ്മവീട്. സംഗീതവഴിയില്‍ സംസ്ഥാന സര്‍ക്കാറിന്‍േറതടക്കം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട് ഇവര്‍.  1963 മുതല്‍ കഥാപ്രസംഗവേദികളില്‍ സജീവമായിത്തുടങ്ങി. കാഥികന്‍ സാംബശിവന്‍െറ ഗ്രൂപ്പിലെ തബലിസ്റ്റ് അബ്ദുല്‍ സലാമായിരുന്നു റംല ബീഗത്തെ വിവാഹം ചെയ്തത്. അദ്ദേഹത്തിന്‍െറ മരണശേഷം വീണ്ടും ഇവര്‍ വിവാഹിതയായി. 1986ല്‍ രണ്ടാമത്തെ ഭര്‍ത്താവും മരിച്ചു.

അവര്‍ നമ്മെ തേടിയെത്തുമ്പോള്‍

Posted: 31 Mar 2015 06:49 PM PDT

Image: 

അന്യഗ്രഹജീവികള്‍ ഭൂമിയില്‍വന്ന് മനുഷ്യനെയും ഇവിടെയുള്ള ജീവജാലങ്ങളെയുമെല്ലാം ആക്രമിക്കുമെന്ന വിശ്വാസത്തിന് ഏറെ പഴക്കമുണ്ട്. എച്ച്.ജി. വെല്‍സ് എഴുതിയ ‘വാര്‍ ഓഫ് ദി വേള്‍ഡ്സ്’ എന്ന ശാസ്ത്രകഥയില്‍ ചൊവ്വയില്‍നിന്നുള്ള അതിനാഗരികരായ (super civilized) ജീവികള്‍ ഭൂമിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഇതിവൃത്തം. 1938ല്‍ ഓര്‍സണ്‍ വെല്‍സ് ഈ കഥയെ ആധാരമാക്കി റേഡിയോ നാടകം അവതരിപ്പിച്ചതോടെ, ചൊവ്വാമനുഷ്യരെക്കുറിച്ചുള്ള ഭയം ഭൂമിയില്‍ വ്യാപകമായി. പറക്കുംതളികകളിലും മറ്റും അന്യഗ്രഹങ്ങളില്‍നിന്നുള്ള ജീവികള്‍ ഭൂമിയില്‍ വരുമെന്നും അവര്‍ മനുഷ്യരെ തട്ടിക്കൊണ്ടുപോകുമെന്നുമൊക്കെയുള്ള അന്ധവിശ്വാസങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. അമേരിക്കയില്‍ 20 ശതമാനം ആളുകളും ഈ കഥകളില്‍ വിശ്വസിക്കുന്നൂവെന്നാണ് അടുത്തിടെ റോയിട്ടേഴ്സ് നടത്തിയ സര്‍വേഫലം വ്യക്തമാക്കുന്നത്.

ഈ കഥകള്‍ ഒരുഭാഗത്ത് നിലനില്‍ക്കുമ്പോഴും ഗ്രഹാന്തര ലോകത്തെ ജീവന്‍െറ സാധ്യതയെ നമുക്ക് തള്ളിക്കളയാനാവില്ല. ഭൂമിക്കുസമാനമായ പല ഗ്രഹങ്ങളെയും നാം സമീപകാലത്ത് കണ്ടത്തെിക്കഴിഞ്ഞിരിക്കുന്നു. അവിടെ ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യതയുമുണ്ട്. ഒരുപക്ഷേ, ഭൂമിയില്‍ ജീവന്‍ ആവിര്‍ഭവിക്കുന്നതിനും മുമ്പാണ് അവിടെ ജീവന്‍ ഉടലെടുത്തതെങ്കില്‍, എച്ച്.ജി. വെല്‍സും മറ്റും സങ്കല്‍പിച്ചതുപോലെ  തീര്‍ച്ചയായും അവ അതിനാഗരികര്‍ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ, ഗ്രഹാന്ത ജീവന്‍െറ സാന്നിധ്യം അസന്ദിഗ്ധമായി തെളിയിക്കപ്പെടുമ്പോള്‍ അത് നമ്മുടെജീവിതത്തെ എപ്രകാരം മാറ്റിമറിക്കുമെന്ന അന്വേഷണത്തിന് വലിയ പ്രസക്തിയുണ്ട്.

നാസയിലെ പ്രമുഖ ശാസ്ത്രജ്ഞനും ശാസ്ത്ര ചരിത്രകാരനുമായ സ്റ്റീവന്‍ ഡിക്കിന്‍െറ ഗവേഷണങ്ങള്‍ ഈ വഴിക്കുള്ളതാണ്. ജ്യോതിര്‍ ജീവശാസ്ത്രത്തില്‍ (astrobiology) നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളയാളാണ് ഡിക്. ഭൂമിക്കുപുറത്ത് ഒരുസൂക്ഷ്മജീവിയുടെ സാന്നിധ്യം തെളിയിക്കപ്പെട്ടാല്‍പോലും അത് മൊത്തം ജീവശാസ്ത്രത്തിന്‍െറ അടിസ്ഥാന തത്വങ്ങളെപ്പോലും മാറ്റിയെഴുതേണ്ടി വരുമെന്നാണ് ഇദ്ദേഹത്തിന്‍െറ പക്ഷം. ഭൂമിയിലെ ജീവജാലങ്ങളെമാത്രം നിരീക്ഷിച്ചു തയാറാക്കപ്പെട്ട ഒരു ‘ജീവശാസ്ത്ര’മാണ് ഇപ്പോഴുള്ളത്. ചൊവ്വയിലോ, ഒയ്റോപ്പയിലോ (വ്യാഴത്തിന്‍െറ ഉപഗ്രഹം) ഒരുസൂക്ഷ്മ ജീവിയെ കണ്ടത്തെിയാല്‍ പിന്നെ ‘ഭൗമജീവശാസ്ത്രം’, ‘പ്രാപഞ്ചിക ജീവശാസ്ത്ര’ത്തിന് (universal biology) വഴിമാറേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

സ്റ്റീവന്‍ ഡിക് പറയുന്നതുപോലെ, അന്യഗ്രഹങ്ങളില്‍നിന്നുള്ള ജീവജാലങ്ങളെ കണ്ടത്തെുന്നകാലം അത്ര വിദൂരത്തൊന്നുമല്ളെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ചില അന്യഗ്രഹജീവികളുടെ ഫോസിലുകള്‍ ഇതിനോടകംതന്നെ നമുക്ക് ലഭിച്ചിട്ടുണ്ട്. പാന്‍സ്പെര്‍മിയ എന്നൊരു സിദ്ധാന്തമുണ്ട്.  ധൂമകേതുക്കള്‍ (വാല്‍നക്ഷത്രങ്ങള്‍) വന്‍ പ്രഹരശേഷിയോടെ ഭൂമിയില്‍ പതിച്ചപ്പോഴാകാം ജീവന്‍െറ അടിസ്ഥാന രാസഘടകങ്ങള്‍ ഭൂമിയില്‍ രൂപംകൊണ്ടതെന്ന സിദ്ധാന്തമാണിത്. അഥവാ, ജീവന്‍ ആവിര്‍ഭവിച്ചത് ഭൂമിയിലല്ളെന്നും മറ്റേതോ ലോകത്തുനിന്നാണെന്നുമാണ് ഈ തിയറിയുടെ ചുരുക്കം. 1996ല്‍ നാസയിലെ ശാസ്ത്രജ്ഞര്‍ അലന്‍ഹില്‍സ് എന്ന ഉല്‍ക്കാദ്രവ്യത്തില്‍ സൂക്ഷ്മജീവികളുടെ ഫോസിലുകള്‍ കണ്ടത്തെിയതോടെയാണ്, അതുവരെ കേവലം ഫാന്‍റസി എന്ന് പരിഹസിക്കപ്പെട്ടിരുന്ന ഈ സിദ്ധാന്തം ഗവേഷക ലോകത്തിന്‍െറ സജീവ പരിഗണനയില്‍ വരുന്നത്.

13,000 വര്‍ഷങ്ങള്‍ക്കുമുമ്പ് ചൊവ്വയില്‍നിന്ന് അന്‍റാര്‍ട്ടിക്കയില്‍ പതിച്ച ഉല്‍ക്കാദ്രവ്യമാണ് അലന്‍ഹില്‍സ്. ഇതിന്‍െറ ശിലകളില്‍ കാര്‍ബണ്‍ ഗ്ളോബ്യൂളുകള്‍ക്കൊപ്പം സങ്കീര്‍ണമായ ജൈവതന്മാത്രകളുമാണ് കണ്ടത്തെിയിരിക്കുന്നത്. ബാക്ടീരിയകളുടെ പലസവിശേഷതകളും ഈ തന്മാത്രകള്‍ക്കുണ്ട്. ഇതിന്‍െറ കാലഗണനാക്രമത്തില്‍നിന്ന്, 360 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ചൊവ്വയില്‍ സൂക്ഷ്മജീവികള്‍ ഉണ്ടായിരുന്നൂവെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. പണ്ടുകാലത്ത് ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കാന്‍ അനുയോജ്യമായ സാഹചര്യമുണ്ടായിരുന്നൂവെന്നതിന്‍െറ മറ്റുതെളിവുകളും നമുക്ക് ലഭിച്ചിട്ടുണ്ട്. ഏതായാലും ഭൂമിയില്‍ ജീവന്‍െറ ഉദ്ഭവത്തെക്കുറിച്ച് ശാസ്ത്രലോകത്ത് നിലനില്‍ക്കുന്ന ധാരണകളെ പിഴുതുമാറ്റാന്‍ പര്യാപ്തമാണ് ഈ കണ്ടത്തെല്‍. ഭൗമേതര ജീവികളെ കണ്ടത്തെുന്നതില്‍ ഗവേഷകരെ ഏറ്റവും സഹായിക്കുക പാന്‍സ്പെര്‍മിയയായിരിക്കുമെന്ന് 2009ല്‍ സ്റ്റീഫന്‍ ഹോക്കിങ് അഭിപ്രായപ്പെട്ടിരുന്നു.

അന്യഗ്രഹജീവന്‍ തെളിയിക്കപ്പെട്ടൂവെന്ന് കരുതുക. എങ്കില്‍, ‘അവരുമായി’ നമ്മുടെബന്ധം എപ്രകാരമായിരിക്കും? ഈ ദിശയിലും സ്റ്റീവന്‍ ഡിക്കിന്‍െറ അന്വേഷണങ്ങള്‍ പോയിട്ടുണ്ട്. ചരിത്രത്തില്‍ ഭൂമിയിലെ വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍നിന്നുമാണ് ഇവിടെ അദ്ദേഹത്തിന്‍െറ തിയറി ജനിക്കുന്നത്. 16ാം നൂറ്റാണ്ടില്‍ സ്പാനിഷുകാരനായ ഹെര്‍നാന്‍ കോര്‍ടെസിന്‍െറ അധിനിവേശം ആസ്ടെക് ഭരണകൂടത്തെ തുടച്ചുനീക്കുകയാണ് ചെയ്തത്. 1800കളില്‍ കാനഡയിലത്തെിയ പുറംനാട്ടുകാരായ വ്യാപാരികള്‍ അവിടത്തെ തദ്ദേശീയരുമായി ചേര്‍ന്നാണ് പിന്നീടുള്ള കച്ചവടം തുടര്‍ന്നത്. 15ാം നൂറ്റാണ്ടില്‍ കിഴക്കന്‍ ആഫ്രിക്കയിലേക്ക് കുടിയേറിയ ചൈനക്കാര്‍ അവിടെയൊരു പുതിയ സംസ്കാരത്തിന് തുടക്കം കുറിക്കുകയായിരുന്നുവത്രെ. ഈ മൂന്ന് ചരിത്ര സന്ദര്‍ഭങ്ങളില്‍ ഏതായിരിക്കും നമുക്ക് വന്നുചേരുക? അതെന്തു തന്നെയായാലും നമ്മെയും അവരെയും അകറ്റിനിര്‍ത്തുന്ന ഏറ്റവുംവലിയ ഘടകം ഭാഷയായിരിക്കുമെന്നാണ് ഡിക്കിന്‍െറ വിലയിരുത്തല്‍. ഒരുപക്ഷേ, ആ പരിമിതിയേയും നാം മറികടക്കുമായിരിക്കും. ഗണിതശാസ്ത്രമായിരിക്കും അതിനൊരു പാലമായി വര്‍ത്തിക്കുക. ഗണിതത്തെ പ്രാപഞ്ചിക ഭാഷയെന്നാണ് ഡിക് വിശേഷിപ്പിക്കുന്നത്.

അന്യഗ്രഹജീവികളെ തേടിയുള്ള മറ്റു ചില പരീക്ഷണങ്ങളും കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി നടക്കുന്നുണ്ട്. അന്യഗ്രഹജീവികള്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ അവ പരസ്പര ആശയ വിനിമയത്തിനായി ചില സിഗ്നലുകള്‍ അയക്കാന്‍ സാധ്യതയുണ്ട്. എക്സ്ട്രാ ടെറസ്ട്രിയല്‍ ഇന്‍റലിജന്‍സ് സിഗ്നലുകള്‍ (ഇ.ടി.ഐ സിഗ്നല്‍) എന്നാണ് ഇവയെ വിളിക്കുന്നത്. ഇ.ടി.ഐ സിഗ്നലുകളെ കണ്ടത്തെുകയെന്ന ലക്ഷ്യത്തോടെ നാസ തുടങ്ങിയ പദ്ധതിയാണ് സേറ്റി (സെര്‍ച് ഫോര്‍ എക്സ്ട്രാ ടെറസ്ട്രിയല്‍ ഇന്‍റലിജന്‍സ്). ഭൂമിയുടെ പലഭാഗത്തും ട്രാന്‍സ്മിറ്ററുകള്‍ സ്ഥാപിച്ച് സിഗ്നലുകളെ തിരിച്ചറിയുന്നതിനുള്ള സംവിധാനമായിരുന്നു ഇത്. എന്നാല്‍, ഇക്കാലത്തിനിടെ ഒരൊറ്റ സിഗ്നലുകളെയും തിരിച്ചറിയാനായില്ല. പദ്ധതി ഏറെക്കുറെ പരാജയമായിരിന്നൂവെന്ന തോന്നലില്‍നിന്നാണ് നാസ അന്യഗ്രഹങ്ങളെ അന്വേഷിച്ചുള്ള യാത്രക്കായി ‘കെപ്ളര്‍’ ദൗത്യം ആരംഭിച്ചത്.
ഈപദ്ധതിയിലൂടെ ആയിരക്കണക്കിന് ഭൗമ സമാനഗ്രഹങ്ങളെ തിരിച്ചറിയാന്‍ സാധിച്ചു. അവിടെ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്നത് ഈ ദൗത്യത്തിന്‍െറ രണ്ടാംഘട്ടമാണ്. മൂന്നാംഘട്ടമെന്ന് പറയുന്നത് അന്യഗ്രഹ ജീവികളുമായുള്ള ആശയവിനിമയവും.

സ്റ്റീവന്‍ ഡിക്കിന്‍െറ സിദ്ധാന്തങ്ങളെ മാറ്റിനിര്‍ത്തി, ഭൂമിക്കുപുറത്ത് ജീവന്‍ കണ്ടത്തെിയെന്നു വിചാരിക്കുക. ഇവിടെ കാലത്തിന്‍േറതായ (Time) ചിലപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബ്രില്‍ ബ്രൈസല്‍ എന്ന ശാസ്ത്രമെഴുത്തുകാരന്‍ അദ്ദേഹത്തിന്‍െറ  ‘എ ഷോര്‍ട്ട് ഹിസ്റ്ററി ഒഫ് നിയര്‍ലി എവരിതിങ്’ എന്ന ഗ്രന്ഥത്തില്‍ ഇതിനെ പ്രശ്നവത്കരിക്കുന്നുണ്ട്.  ഭൂമിക്കുപുറത്ത് ജീവന്‍ നിലനില്‍ക്കണമെങ്കില്‍ അത് ഭൂമിയില്‍നിന്ന് ഏകദേശം 200 പ്രകാശവര്‍ഷമെങ്കിലും അകലെയായിരിക്കണം. അഥവാ, അവര്‍ അവിടെ നിന്നും ഭൂമിയെ നിരീക്ഷിക്കുമ്പോള്‍ കാണുക 200 വര്‍ഷംമുമ്പുള്ള ഭൂമിയും അക്കാലത്തെ ആളുകളെയുമായിരിക്കും. വര്‍ത്തമാനകാലം കാണണമെങ്കില്‍, പിന്നെയും അവര്‍ 200 വര്‍ഷം കാത്തിരിക്കണമെന്നര്‍ഥം. ഇതിനെ മറികടക്കണമെങ്കില്‍  പ്രപഞ്ചത്തിന്‍െറ ഫ്രെയ്മില്‍ നിന്നുകൊണ്ട് നാം തയാറാക്കിയെന്ന് അവകാശപ്പെടുന്ന കാലത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങളത്തെന്നെ പൊളിച്ചെഴുതേണ്ടിവരും. മറ്റൊരര്‍ഥത്തില്‍ ജീവനെന്ന പ്രതിഭാസത്തിന്‍െറ നിര്‍വചനം തന്നെയായിരിക്കും അന്യഗ്രഹജീവന്‍ സ്ഥിരീകരിക്കപ്പെടുന്നതോടെ  തിരുത്തപ്പെടേണ്ടിവരുക.
നാസയുടെ ആസ്ട്രോബയോളജി മാസികയിലെ കോളമിസ്റ്റാണ് കാനഡക്കാരിയായ ലേഖിക

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP