സ്വാഗതം
WELCOME

News Update..

Friday, April 24, 2015

ബാര്‍ കോഴ: തെളിവ് ലഭിച്ചാല്‍ നടപടിയെന്ന് സുധീരന്‍ Madhyamam News Feeds

ബാര്‍ കോഴ: തെളിവ് ലഭിച്ചാല്‍ നടപടിയെന്ന് സുധീരന്‍ Madhyamam News Feeds

Link to

ബാര്‍ കോഴ: തെളിവ് ലഭിച്ചാല്‍ നടപടിയെന്ന് സുധീരന്‍

Posted: 24 Apr 2015 12:10 AM PDT

Image: 

കോഴിക്കോട്: ബാര്‍ കോഴ കേസിന്‍്റെ അന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായും രാഷ്ര്ടീയമായും നടപടി ഉണ്ടാവുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍. തെളിവ് ലഭിച്ചാല്‍ അത് ഗൗരവമായി തന്നെ കാണും. തെളിവില്ലാതെ ആരെയും ബലിയാടാക്കില്ളെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തെളിവ് കണ്ടെത്തേണ്ടത് വിജിലന്‍സ് സംഘമാണ്. നിലവില്‍ ബാര്‍ കോഴ ആരോപണത്തിന് ഇതുവരെ തെളിവ് കിട്ടിയതായി അന്വേഷണ സംഘം പറഞ്ഞിട്ടില്ല. പാലക്കാട് വീരേന്ദ്ര കുമാറിന്‍്റെ തോല്‍വി സംബന്ധിച്ച് യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.
 

എസ്.എസ്.എല്‍.സി ഫലം: പിഴവുണ്ടായത് മൂല്യനിര്‍ണയ ക്യാമ്പിലെന്ന് ഡി.പി.ഐ

Posted: 23 Apr 2015 10:06 PM PDT

Image: 

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തിലുണ്ടായ പിഴവ് സംഭവിച്ചത് മൂല്യനിര്‍ണയ ക്യാമ്പിലെന്ന് ഡി.പി.ഐ ഗോപാലകൃഷ്ണ ഭട്ട്. ഇത് സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

സോഫ്റ്റ് വെയറില്‍ വലിയ പ്രശ്നങ്ങള്‍ ഉള്ളതായി തോന്നിയില്ല. ഡാറ്റ എന്‍ട്രിയില്‍ വന്ന തെറ്റാണ് പരീക്ഷാ ഫലത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കാരണം. സാങ്കേതിക പ്രശ്നമാണോ എന്നു പരിശോധിക്കുകയും ചെയ്യുമെന്ന് ഡി.പി.ഐ വ്യക്തമാക്കി. പിഴവുകള്‍ക്കു കാരണം സോഫ്റ്റ് വെയര്‍ തകരാറാണ് എന്നായിരുന്നു വിദ്യഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചത്.

വ്യാപക തെറ്റുകള്‍ കണ്ടത്തെിയ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഒൗദ്യോഗിക സൈറ്റുകളില്‍നിന്ന് നീക്കിയിട്ടുണ്ട്. തെറ്റ് തിരുത്തി പുതിയ ഫലം ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പുതിയ ഫലം പുറത്തിറക്കാന്‍ പരീക്ഷാഭവനില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്നുള്ള ഫലങ്ങള്‍ മിക്കവാറും പരീക്ഷാഭവനില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതും നിലവിലെ മാര്‍ക്ക് ലിസ്റ്റും ഒരുമിച്ചുനോക്കി പിഴവുകള്‍ തിരുത്തും. സാധാരണ ഫലപ്രഖ്യാപനത്തിനുമുമ്പ് ചെയ്യുന്ന ജോലികളാണിത്. ഇക്കുറി അതുണ്ടാകാഞ്ഞതാണ് വ്യാപക പിഴവിന് വഴിതെളിച്ചത്. പിഴവുകള്‍ പൂര്‍ണമായി തിരുത്തിയശേഷം വെബ്സൈറ്റില്‍ പൂര്‍ണമായ ഫലം ലഭ്യമാക്കും. മന്ത്രിയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച രണ്ടു തവണ യോഗം ചേര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു.

ഗുരുവായൂര്‍ നഗരസഭ കൗണ്‍സില്‍: കുടുംബശ്രീ ചെയര്‍പേഴ്സന്മാര്‍ക്കെതിരെ ആരോപണവുമായി ഭരണ പ്രതിപക്ഷാംഗങ്ങള്‍

Posted: 23 Apr 2015 09:49 PM PDT

ഗുരുവായൂര്‍: കുടുംബശ്രീ ചെയര്‍പേഴ്സന്മാര്‍ക്കെതിരായ ആരോപണങ്ങള്‍ നഗരസഭ കൗണ്‍സിലിനെ ഇളക്കി മറിച്ചു. നഗരസഭ പരിധിയിലുള്ള രണ്ട് സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കെതിരെയാണ് ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും ആരോപണം ഉയര്‍ന്നത്.
കുടുംബശ്രീ നിയമാവലിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ജനകീയാസൂത്രണം ചെയര്‍മാന്‍ കൂടിയായ സി.പി.എമ്മിലെ സി.കെ. സദാനന്ദനാണ് ഗുരുവായൂര്‍, തൈക്കാട് മേഖല ഉള്‍പ്പെടുന്ന സി.ഡി.എസ് ഒന്നിലെ ചെയര്‍പേഴ്സണെതിരെ സാമ്പത്തിക ക്രമക്കേട് അടക്കം ആരോപണം ഉന്നയിച്ചത്. കുടുംബശ്രീ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ജനശ്രീക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപിച്ചു. ഇതോടെ പൂക്കോട് മേഖല ഉള്‍പ്പെടുന്ന സി.ഡി.എസ് രണ്ടിലെ ചെയര്‍പേഴ്സണ്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ അംഗങ്ങളെ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസിലെ മേരി ലോറന്‍സും രംഗത്തു വന്നു.
സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ കൗണ്‍സില്‍ കമ്മിറ്റി രൂപവത്കരിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. അന്വേഷണ പരിധിയില്‍ രണ്ടാം സി.ഡി.എസ് ചെയര്‍പേഴ്സണെ കുറിച്ചുള്ള ആരോപണങ്ങളും ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഒരു സി.ഡി.എസ് അംഗം കൗണ്‍സിലര്‍ സദാനന്ദനെതിരെ നല്‍കിയ പരാതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസിലെ ആര്‍.വി. സലിമും ആവശ്യപ്പെട്ടു. എന്നാല്‍, സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചുള്ള ആരോപണം മാത്രം അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു ചെയര്‍മാന്‍െറ തീരുമാനം. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങിയതോടെ ശേഷിക്കുന്ന അജണ്ടകള്‍ പാസാക്കിയതായി പ്രഖ്യാപിച്ച് കൗണ്‍സില്‍ പിരിച്ചുവിട്ടു.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ജോളി ബേബി, കൗണ്‍സിലര്‍ ബിന്ദു പുരുഷോത്തമന്‍, നഗരസഭ സെക്രട്ടറി, കുടുംബശ്രീ മെംബര്‍ സെക്രട്ടറി എന്നിവരാണ് അന്വേഷണ കമീഷനിലെ അംഗങ്ങള്‍. കുടുംബശ്രീ വിലയിരുത്തല്‍ സമിതിയിലേക്ക് കൗണ്‍സിലര്‍മാരായ ആനന്ദവല്ലി മാമ്പുഴ, രാഗി എസ്. വാര്യര്‍, ബിന്ദു പുരുഷോത്തമന്‍, ദീപ ബാബുരാജ്, ഷെര്‍ളി ജോസ് എന്നിവരെ തെരഞ്ഞെടുത്തു.
പടിഞ്ഞാറേ നടയിലെ ബെല്‍മൗത്ത് ഷോപ്പിങ് കോംപ്ളക്സിനുള്ള സ്ഥലത്തു നിന്ന് പത്ത് സെന്‍േറാളം ടൂറിസം വകുപ്പിന് കൈമാറാനുള്ള നീക്കത്തെ ഭരണപക്ഷത്തുനിന്ന് ആര്‍.വി. ഷെരീഫ് എതിര്‍ത്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി.കെ. ശ്രീരാമനും എതിര്‍പ്പ് രേഖപ്പെടുത്തി. ഒടുവില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വിഷയം മാറ്റിവെച്ചു.
കാരക്കാട് വാര്‍ഡില്‍ പൈപ്പ് കമ്പോസ്റ്റ് പദ്ധതി നടപ്പാക്കിയതിന്‍െറ ഫണ്ടിനെ ചൊല്ലിയും ബഹളം നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ ഷെരീഫ് നല്‍കിയ വിശദീകരണത്തെ തുടര്‍ന്ന് ചെയര്‍മാന്‍ താന്‍ നേരത്തെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചു. എന്‍.ആര്‍.എച്ച്.എം ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയതെന്നാണ് ചെയര്‍മാന്‍ വിശദീകരിച്ചിരുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വേണ്ടത്ര മുന്നൊരുക്കമില്ലാത്ത വിധമായിരുന്നു കൗണ്‍സിലില്‍ ഭരണപക്ഷത്തിന്‍െറ പ്രകടനം.
നഗരസഭയുടെ വാര്‍ത്താപത്രിക പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി. വിനോദിനെ ചുമതലപ്പെടുത്തി. ബയോഗ്യാസ് പ്ളാന്‍റിന് പണമടച്ച താന്‍ വര്‍ഷങ്ങളായി കാത്തിരിപ്പാണെന്ന് കെ.പി. ഉദയന്‍ പരിതപിച്ചു.
നഗരസഭയില്‍ മഴക്കൊയ്ത്ത് പദ്ധതി നടപ്പാക്കും. ഇതിന് മേയ് അഞ്ചിന് മുമ്പ് അപേക്ഷ നല്‍കണം. തൈക്കാട് സോണല്‍ ഓഫിസില്‍ ഭരണ സ്തംഭനമാണെന്ന് സി.പി.എമ്മില്‍ നിന്നുതന്നെ വിമര്‍ശമുണ്ടായി.
ചെയര്‍മാന്‍ പി.എസ്. ജയന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ മഹിമ രാജേഷ്, കെ.പി.എ. റഷീദ്, ഒ.കെ.ആര്‍. മണികണ്ഠന്‍,
ആര്‍.വി. മജീദ്, വട്ടംപറമ്പില്‍ ദിനേശന്‍, ടി.വി. വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.

കര്‍ഷകന്‍െറ ആത്മഹത്യ: പ്രസംഗം തുടര്‍ന്നതില്‍ ഖേദിക്കുന്നു^ കെജ്രിവാള്‍

Posted: 23 Apr 2015 09:44 PM PDT

Image: 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍െറ ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ എ.എ.പി നടത്തിയ പ്രതിഷേധ സമരത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു ശേഷവും പ്രസംഗം തുടര്‍ന്നതില്‍ ഖേദിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംഭവം തന്നെ ഏറെ വേദനിപ്പിച്ചു. മരത്തിനു മുകളില്‍ സംഭവിച്ചത് കാണാന്‍ സാധിച്ചിരുന്നില്ളെന്നും സംഭവത്തിനു ശേഷവും റാലി തുടര്‍ന്നതില്‍ ഖേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെയൊരു സമയത്ത് താന്‍ ഒരിക്കലും പ്രസംഗിക്കരുതായിരുന്നു. പ്രസംഗം തുടര്‍ന്നത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. കര്‍ഷകന്‍െറ ആത്മഹത്യ പാര്‍ലമെന്‍റിലടക്കം ചര്‍ച്ചയായി രണ്ടു ദിവസത്തിനകമാണ് കെജ്രിവാള്‍ ഇക്കാര്യത്തില്‍ ഖേദം പ്രകടപ്പിക്കുന്നത്. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് അദ്ദേഹം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹി ജന്ദര്‍മന്ദറില്‍ എ.എ.പി സംഘടിപ്പിച്ച കര്‍ഷക റാലിക്കിടെയായിരുന്നു സമരത്തില്‍ പങ്കെടുക്കാനത്തെിയ കര്‍ഷകന്‍ സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. രാജസ്ഥാന്‍ സ്വദേശി ഗജേന്ദ്രസിങായിരുന്നു ജീവനൊടുക്കിയത്. പൊലിസിനോ എ.എ.പി പ്രവര്‍ത്തകര്‍ക്കോ ഇയാളെ രക്ഷിക്കാനായില്ല. മരത്തില്‍ നിന്നിറക്കി ഇയാളെ തൊട്ടടുത്ത ആശുപത്രിയിലത്തെിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എന്നാല്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിനു ശേഷവും ചടങ്ങ് തുടരുകയും കെജ്രിവാള്‍ 10 മിനിറ്റോളം പ്രസംഗിക്കുകയും ചെയ്തു. ചടങ്ങ് തുടര്‍ന്നത് വ്യാപക വിമര്‍ശത്തിനിടയാക്കിയിരുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ്: 1400 വോട്ടിങ് യന്ത്രങ്ങള്‍ ജില്ലയിലത്തെി

Posted: 23 Apr 2015 09:44 PM PDT

പാലക്കാട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യ ലോഡ് വോട്ടിങ് യന്ത്രങ്ങള്‍ എത്തിയതായി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 1400 കണ്‍ട്രോള്‍ യൂനിറ്റ് യന്ത്രങ്ങളാണ് എത്തിയത്.
പാലക്കാട് റവന്യൂ ഡിവിഷനല്‍ ഓഫിസ് കോമ്പൗണ്ടിലെ പുതുതായി നിര്‍മിച്ച തെരഞ്ഞെടുപ്പ് കമീഷന്‍െറ ഗോഡൗണിലാണ് യന്ത്രങ്ങള്‍ സൂക്ഷിക്കുക.
വോട്ടിങ് യന്ത്രങ്ങള്‍ ഏറ്റുവാങ്ങാന്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം. മുഹമ്മദ് ബഷീര്‍, ആര്‍.ഡി.ഒ കെ. സെല്‍വരാജ്, ഇലക്ഷന്‍ ഓഫിസ് ജീവനക്കാര്‍ എന്നിവര്‍ റവന്യൂ ഡിവിഷന്‍ ഓഫിസ് കോമ്പൗണ്ടിലത്തെി.
ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്ന കമ്പനിയില്‍ നിന്നാണ് 140 അതീവ സുരക്ഷിത പെട്ടികളിലായി 1400 കണ്‍ട്രോള്‍ യൂനിറ്റ് യന്ത്രങ്ങള്‍ എത്തിയത്.
ഒരു പെട്ടിയില്‍ 10 യന്ത്രങ്ങളാണ് ഉള്‍പ്പെടുന്നത്. തെരഞ്ഞെടുപ്പിന് ആവശ്യമായ മറ്റു സാമഗ്രികളും യന്ത്രങ്ങളും താമസിയാതെ ജില്ലയിലത്തെുമെന്നും ബാലറ്റ് പെട്ടിയും അനുബന്ധ ഉപകരണങ്ങളുമായി ഇനി 12 ലോഡുകള്‍ കൂടി എത്താനുണ്ടെന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
കണ്‍ട്രോള്‍ യൂനിറ്റ് യന്ത്രവും ബാലറ്റ് പെട്ടിയും സൂക്ഷിക്കാനുള്ള ഗോഡൗണ്‍ അതീവ സുരക്ഷാസംവിധാനമുള്ളതാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഇലക്ട്രോണിക് വോട്ടിങ് കണ്‍ട്രോള്‍ യൂനിറ്റ് മെഷീന്‍െറ സഹായത്തോടെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 27ന്

Posted: 23 Apr 2015 09:38 PM PDT

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലേക്കുള്ള പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഏപ്രില്‍ 27ന് നടക്കും.
ലീഗിലെ കള്ളിയില്‍ ഫിറോസ് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്‍റ് നിയമനത്തിന് കോഴ ആവശ്യപ്പെട്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് മാര്‍ച്ച് 28നാണ് ഫിറോസ് കള്ളിയില്‍ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചത്.
17ാം വാര്‍ഡ് അംഗവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ പി. ഖദീജയാണ് ലീഗ് സ്ഥാനാര്‍ഥിയായി മത്സര രംഗത്തുള്ളത്. എന്നാല്‍, ലീഗിനെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്തു വന്നിട്ടുണ്ട്.
പി. ഖദീജക്കെതിരെ കോണ്‍ഗ്രസ് അംഗം മത്സരിക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് മുല്ലശ്ശേരി വേണു മാധ്യമത്തോട് പറഞ്ഞു. ഫിറോസ് കള്ളിയില്‍ രാജിവെച്ച സമയത്തുതന്നെ പ്രസിഡന്‍റ് സ്ഥാനം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം ആവശ്യപ്പെട്ട് മണ്ഡലം ഭാരവാഹികള്‍ ഡി.സി.സി പ്രസിഡന്‍റിനെ സമീപിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ് സംവിധാനമുള്ള തേഞ്ഞിപ്പലത്ത് കോണ്‍ഗ്രസിലെ പി.ഒ. സുധാദേവിയാണ് വൈസ് പ്രസിഡന്‍റ്. മുസ്ലിം ലീഗിന് ഏഴും കോണ്‍ഗ്രസിന് ആറും അംഗങ്ങളാണുള്ളത്.

റാന്നി ഗവ. ഐ.ടി.ഐ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

Posted: 23 Apr 2015 09:35 PM PDT

റാന്നി: സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിക്കാത്ത റാന്നി ഗവ. ഐ.ടി.ഐ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഐ.ടി.ഐക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ വക സ്ഥലം പഞ്ചായത്ത് പരിധിയിലുണ്ടെങ്കിലും നടപടിയില്ല.
സ്വന്തമായി സ്ഥലം ലഭിച്ചില്ളെങ്കില്‍ അടുത്ത അധ്യയനവര്‍ഷം റാന്നി ഐ.ടി.ഐയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കേണ്ടെന്നാണ് തൊഴില്‍ പരിശീലന വകുപ്പ് ഡയറക്ടറുടെ ഉത്തരവ്.
പരിമിത സൗകര്യങ്ങള്‍ക്കിടെയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ആവശ്യമായ സ്ഥലം പഞ്ചായത്ത് ലഭ്യമാക്കണമെന്ന വ്യവസ്ഥയോടെയാണ് റാന്നിയില്‍ ഐ.ടി.ഐ പ്രവര്‍ത്തനം തുടങ്ങിയത്.
പെരുമ്പുഴ ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് വക വ്യാപാരസമുച്ചയത്തിലാണ് പ്രവര്‍ത്തനം. രണ്ട് ബാച്ചിന്‍െറ പഠനം പൂര്‍ത്തിയാക്കി.
മൂന്നാമത്തെ ബാച്ചും ഈ വര്‍ഷം പഠിച്ചിറങ്ങും. എന്നാല്‍, മുന്‍ വാഗ്ദാനപ്രകാരം ഇതുവരെ ഐ.ടി.ഐക്ക് സ്വന്തം സ്ഥലവും കെട്ടിടവുമായില്ല.
മെച്ചപ്പെട്ട പ്രാക്ടിക്കല്‍ സംവിധാനം പോലും ക്രമീകരിക്കാന്‍ സ്ഥലപരിമിതിമൂലം കഴിഞ്ഞിട്ടില്ല. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും സൗകര്യമില്ല. സ്വന്തമായി കെട്ടിടം നിര്‍മിച്ചാല്‍ മാത്രമെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയൂ. സ്ഥലസൗകര്യമില്ലാത്തതിന്‍െറ പേരില്‍ നേരത്തേ വിദ്യാര്‍ഥികളുടെ പ്രവേശം നിഷേധിച്ചിരുന്നു. അന്ന് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുകയും സ്ഥല സൗകര്യങ്ങള്‍ ലഭ്യമാക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തശേഷമാണ് വീണ്ടും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയത്.
തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ വിളിച്ച യോഗത്തില്‍ സ്ഥലം ലഭ്യമാക്കുമെന്ന് രാജു എബ്രഹാം എം.എല്‍.എ ഉറപ്പ് നല്‍കിയിരുന്നു. ഉതിമൂട് വലിയകലുങ്കില്‍ പമ്പാ ജലനസേചന പദ്ധതി (പി.ഐ.പി)വക സ്ഥലത്തില്‍ രണ്ട് ഏക്കര്‍ ഐ.ടി.ഐക്കായി ലഭ്യമാക്കാനാണ് നീക്കം. സ്ഥലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴില്‍ പരിശീലന ഡയറക്ടര്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ധാരണയായെങ്കിലും സ്ഥലം അളന്ന് കല്ലിടാന്‍ കഴിഞ്ഞില്ല. പ്രദേശത്തെ കാട് തെളിക്കാന്‍ പഞ്ചായത്ത് ശ്രമിക്കാത്തതാണ് അളക്കാന്‍ തടസ്സമായത്. യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയില്ളെങ്കില്‍ ഉത്തരവ് പ്രകാരം ഐ.ടി.ഐ റാന്നിക്ക് നഷ്ടപ്പെടുമെന്നാണ് ആശങ്ക.

മേടപ്പാറയില്‍ പുലിയിറങ്ങി; ആറ് ആടുകളെ കൊന്നു

Posted: 23 Apr 2015 09:29 PM PDT

കോന്നി: മലയോര മേഖലയില്‍ വളര്‍ത്ത് മൃഗങ്ങളെ കാട്ടുമൃഗങ്ങള്‍ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. കഴിഞ്ഞ രാത്രി മേടപ്പാറ ഈട്ടിമൂട്ടില്‍ റെജിമോന്‍െറ ആറ് ആടുകളെ പുലിപിടിച്ചു. മേടപ്പാറ സ്വാമിമലക്ക് സമീപം പല സ്ഥലങ്ങളിലായാണ് ആടുകളെ ചത്ത നിലയില്‍ കണ്ടത്. അഞ്ച് ആടുകള്‍ മുറിവേറ്റ് ചത്ത നിലയിലും ഒരാടിനെ പകുതി തിന്ന നിലയിലുമാണ് കണ്ടത്. ആടുകളെ കൊന്നത് പുലിതന്നെയാണെന്ന് വനംവകുപ്പ് അധികൃതരും പറയുന്നു. റെജിമോന്‍െറ മേയാന്‍ വിട്ട 10 ആടുകളില്‍ ആറെണ്ണത്തിനെ ബുധനാഴ്ച വൈകുന്നേരം കാണാഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പലയിടത്തായി ചത്ത നിലയില്‍ കണ്ടത്തെിയത്. സാധാരണ വൈകുന്നേരം ആടുകള്‍ വീട്ടില്‍ എത്തുകയാണ് പതിവ്.
രണ്ട് മാസത്തിനിടെ തണ്ണിത്തോട് മേടപ്പാറയില്‍ മൂന്ന് പശുക്കളെ പുലി കൊന്നൊടുക്കിയിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ മാസം മേടപ്പാറ വല്യകാലായില്‍ എന്‍.ആര്‍. രാജന്‍ പ്ളാന്‍േറഷന്‍ കോര്‍ട്ടേഴ്സില്‍ താമസിക്കുന്ന പൊന്നമ്മ, സലിം എന്നിവരുടെ ഓരോ പശുവിനെ വീതവും പുലി പിടിച്ചിരുന്നു.
കൊക്കാത്തോട് അള്ളുങ്കല്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം നാല് ആടുകളെ കാട്ടുമൃഗങ്ങള്‍ കൊന്നിരുന്നു. വനാതിര്‍ത്തി ഭാഗത്ത് താമസിക്കുന്നവര്‍ക്കാണ് മൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നത്. വളര്‍ത്ത് മൃഗങ്ങള്‍ ഇത്രത്തോളം ഉപദ്രവത്തിന് ഇരയാകുന്നത് ഈ വര്‍ഷം മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു.
വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നത് പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നതെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോള്‍ ചത്ത ആറ് ആടുകളില്‍ ഒന്നിനെ തിന്ന നിലയിലും കണ്ടതോടെ പുലിതന്നെയാണ് ആക്രമിക്കുന്നതെന്ന് വനം ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രദേശത്ത് കാര്‍ഷിക വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത് പതിവാണ്. വളരെ പ്രതീക്ഷയോടെ വളര്‍ത്തിക്കൊണ്ടുവരുന്ന മൃഗങ്ങളെയും ഇപ്പോള്‍ കാട്ടുമൃഗങ്ങള്‍ ആക്രമിക്കുന്ന സ്ഥിതിയായതോടെ മലയോര ജനത പൊറുതി മുട്ടിയ നിലയിലാണ്. രാത്രി ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടുമൃഗങ്ങള്‍ പശു, ആട് എന്നിവക്ക് പുറമെ വളര്‍ത്ത് നായ്ക്കളെയും കൊല്ലുന്നു. സന്ധ്യകഴിഞ്ഞാല്‍ ഭയത്തോടെ കഴിയേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.

വേനല്‍ മഴ കനക്കുന്നു

Posted: 23 Apr 2015 09:09 PM PDT

തൊടുപുഴ: കാലവര്‍ഷത്തെ അനുസ്മരിപ്പിച്ച് ജില്ലയില്‍ വേനല്‍ മഴ കനക്കുന്നു. ഇതോടെ ജില്ലയിലെ അണക്കെട്ടുകളിലേക്കെല്ലാം നീരൊഴുക്ക് വര്‍ധിച്ചു. ഒരാഴ്ചയായി ഹൈറേഞ്ച്-ലോറേഞ്ച് ഭാഗങ്ങളില്‍ പരക്കെ മഴപെയ്തു. മഴ ശക്തിപ്പെടുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ എന്നിവയടക്കം ജില്ലയിലെ പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേസമയം 2339 അടിയായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ പത്തടിയോളം വര്‍ധിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലത്തെ കണക്കനുസരിച്ച് അണക്കെട്ടില്‍ 2349.48 അടി വെള്ളമുണ്ട്. സംഭരണ ശേഷിയുടെ 45 ശതമാനമാണിത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 113 അടിയാണ്.
ഇടുക്കി പദ്ധതിപ്രദേശത്ത് ചൊവ്വാഴ്ച 49.2 മില്ലിമീറ്ററായിരുന്നു മഴ. ഏപ്രില്‍ 14ന് 64.4 മില്ലിമീറ്ററാണ് രേഖപ്പെടുത്തിയത്. വേനല്‍ മഴയിലെ ഇത്തവണത്തെ ഏറ്റവും കൂടിയ കണക്കും ഇതാണ്. ബുധനാഴ്ച വൃഷ്ടി പ്രദേശത്ത് കാര്യമായി മഴപെയ്തില്ല. 10 വര്‍ഷത്തിനുള്ളില്‍ ഏപ്രില്‍ പകുതിക്കുള്ളില്‍ ആദ്യമായാണ് ജില്ലയില്‍ ശക്തമായ വേനല്‍ മഴ ലഭിക്കുന്നത്.
മഴ കനത്തതോടെ മൂലമറ്റം വൈദ്യുതി നിലയത്തില്‍ ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടുണ്ട് . 9.90 ദശലക്ഷം യൂനിറ്റായിരുന്നു വ്യാഴാഴ്ച മൂലമറ്റത്തെ വൈദ്യുതോല്‍പാദനം.
നഷ്ടം കോടികള്‍
ജില്ലയില്‍ രണ്ടാഴ്ചയായി പെയ്യുന്ന വേനല്‍ മഴയില്‍ കനത്ത നാശം ഉണ്ടായത് വട്ടവടയിലെ കര്‍ഷകര്‍ക്കാണ്. വേനല്‍ മഴയത്തെുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ 260 ഏക്കറിലെ കൃഷിഭൂമിയാണ് മണ്ണിനടിയിലായത്. പ്രാഥമിക കണക്കെടുപ്പില്‍ ഒന്നരക്കോടിയുടെ നഷ്ടം കണക്കാക്കുന്നു. 250 ഏക്കര്‍ കൃഷിയിടങ്ങളും വിളവെടുക്കാന്‍ പാകമായ 10 ഏക്കര്‍ ഭൂമിയിലെ കൃഷിയും ഇവിടെ വെള്ളത്തിനടിയിലാക്കി. ബീന്‍സ്, ഉരുളക്കിഴങ്ങ്, കാരറ്റ്, മുരിങ്ങ, ബീന്‍സ് തുടങ്ങിയവയാണ് നശിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയുണ്ടായ മഴയില്‍ വണ്ടിപ്പെരിയാറിലെ തോട്ടം-കാര്‍ഷിക മേഖലകളിലും വ്യാപക നാശമുണ്ടായി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകളും കൃഷിയും നശിച്ചിട്ടുണ്ട്. ഡൈമുക്ക് പുതുവലില്‍ കോയില്‍ പിള്ള, കെ.കെ. ഗോപി, ജയിംസ്, രാജു, സുരേഷ് എന്നിവരുടെ വീടുകള്‍ക്കാണ് നാശം നേരിട്ടത്. കനത്ത മഴയത്തെുടര്‍ന്ന് കൊട്ടാരക്കര ദിണ്ഡുഗല്‍ ദേശീയപാതയില്‍ വ്യാഴാഴ്ച രാത്രി ഒരുമണിക്കൂറോളമാണ് ഗതാഗതതടസ്സം നേരിട്ടത്. ദേശീയപാതക്ക് സമാന്തരമായി ഒഴുകുന്ന ചോറ്റുപാറ കൈതോട്ടില്‍നിന്ന് വെള്ളം കയറി നെല്ലിമല, കക്കികവല എന്നിവിടങ്ങളിലാണ് ഗതാഗതം തടസ്സപ്പെട്ടത്. ഒരാഴ്ചയായി തുടരുന്ന മഴയില്‍ മാങ്കുളത്തും വ്യാപക കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തു. കാറ്റില്‍ പ്രദേശത്തെ ഏത്തവാഴ കൃഷിക്കൊപ്പം റബര്‍, ജാതി മരങ്ങള്‍ ഉള്‍പ്പെടെ കടപുഴകി. അമ്പതാം മൈലില്‍ നിരവധി ഏക്കര്‍ സ്ഥലത്തെ ഏത്തവാഴ കാറ്റില്‍ വീണ് നശിച്ചു. ഈ വര്‍ഷം മുമ്പെങ്ങും ഉണ്ടാകാത്ത തരത്തിലുളള മഴയാണ് മാങ്കുളത്ത് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
ഒരാഴ്ചമുമ്പ് തൊടുപുഴ മേഖലയിലും വേനല്‍ മഴ കനത്ത നാശം വിതച്ചിരുന്നു. ശക്തമായ കാറ്റില്‍ പടി. കോടിക്കുളം, അറക്കുളം, ശരംകുത്തി, കാഞ്ഞാര്‍ എന്നിവിടങ്ങളില്‍ വീടുകളും കൃഷികളും നശിച്ചു. കോടിക്കുളം പഞ്ചായത്തിലെ പാറപ്പുഴ, ഇല്ലിച്ചുവട് മേഖലയില്‍ മഴ വന്‍ നാശമാണ് വിതച്ചത്. മൂലമറ്റത്തില്‍ ജയിംസ്, മുണ്ടന്‍മല ജോയി, മഞ്ചേരി ബിബിന്‍, മേക്കുന്നേല്‍ പോള്‍ തുടങ്ങിയവരുടെ റബര്‍, തേക്ക്, പ്ളാവ്, വാഴ മുതലായവ നശിച്ചു.
കുടയത്തൂരില്‍ മരം വീണ് ഗതാഗതം ഒന്നരമണിക്കൂര്‍ തടസ്സപ്പെട്ടു. മൂലമറ്റത്തുനിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്. ശരംകുത്തി, കൊന്തപ്ളാവ്, മൂന്നങ്കവയല്‍, അറക്കുളം എന്നിവിടങ്ങളില്‍ മരം വീണ് നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞു. മൂന്നാറില്‍ മഴയത്തെുടര്‍ച്ച് മണ്ണിടിച്ചിലും ഗതാഗതതടസ്സവും പതിവാണ്.

എന്‍ഡോസള്‍ഫാന്‍ പാക്കേജ്: നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് പദ്ധതികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം –മന്ത്രി

Posted: 23 Apr 2015 09:04 PM PDT

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ നടപ്പാക്കുന്ന നബാര്‍ഡ്-ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (ആര്‍.ഐ.ഡി.എഫ്) ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ത്വരിതപ്പെടുത്തുന്നതിന് കാസര്‍കോട് ഗവ. ഗെസ്റ്റ് ഹൗസില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
ഏപ്രില്‍ 27ന് ചേരുന്ന അവലോകന യോഗത്തില്‍ പ്രവൃത്തികളുടെ പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ജിനീയറിങ് വിഭാഗത്തിന് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ 25ന് തിരുവനന്തപുരത്ത് എല്‍.എസ്.ജി.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഉന്നതാധികാര സമിതി അവലോകനം ചെയ്യും.
ഈ യോഗത്തെ തുടര്‍ന്ന് സ്വീകരിക്കുന്ന നടപടികളും യോഗത്തില്‍ വിലയിരുത്തും. പദ്ധതികളുടെ പുരോഗതി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ വിലയിരുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് മുന്നിട്ടിറങ്ങണം. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ കീഴുദ്യോഗസ്ഥരില്‍നിന്ന് അടിയന്തരമായി റിപ്പോര്‍ട്ട് ശേഖരിക്കണം. ആശുപത്രികള്‍, സ്കൂള്‍, ബഡ്സ് സ്കൂള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ചില പദ്ധതികള്‍ക്ക് സാങ്കേതികാനുമതി ലഭിക്കാത്തതിനെക്കുറിച്ച് പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

ഈരാറ്റുപേട്ട വെടിക്കെട്ടപകടം; ഒരു മരണം

Posted: 23 Apr 2015 09:00 PM PDT

Image: 

ഈരാറ്റുപേട്ട: അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോനാ പള്ളി പെരുന്നാളിനോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. തീക്കോയി ചെങ്ങഴത്തുശേരിയില്‍ കുര്യാക്കോസിന്‍െറ മകന്‍ അമല്‍ സി.കുര്യനാണ് (19) മരിച്ചത്. തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റ. ഇയാളെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വ്യാഴാഴ്ച രാത്രി 10.20 ഓടെയായിരുന്നു അപകടം.  വെടിക്കെട്ട് കാണാനത്തെിയ ആറ് പേര്‍ക്കും നിയന്ത്രിക്കാനത്തെിയവരില്‍   ഒരു പൊലീസുകാരനുമാണ് പരിക്ക്. കുരിശുംതൊട്ടി ഗ്രൗണ്ടില്‍ നടന്ന വെടിക്കെട്ടിന്‍െറ മൂന്നാം സെറ്റിനിടെയാണ് ദുരന്തം.  തീ പകര്‍ന്ന ഉടന്‍ അമിട്ടുകുറ്റി ചരിഞ്ഞ് കാണികള്‍ക്കിടയിലേക്ക് വീണ് പൊട്ടിയാണ് അപകടം. പരിക്കേറ്റ മണിമല കറിക്കാട്ടൂര്‍ ജോസ് (60), പൂവേലില്‍ ജിയോ റോയി, കൊച്ചുകരോട്ട് ടോം, അരുവിത്തുറ സ്വദേശി അലന്‍ (17) എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടുക്കി ചെമ്മണ്ണാര്‍ ആലുംമൂട്ടില്‍ സിബിയുടെ മകന്‍ അലന്‍ (15),  പാണ്ടിപ്പാറ തറയില്‍ ബെന്നി (49), മേരിഗിരി കടപ്ളാക്കല്‍ ലൈജോ (37), തട്ടാംപറമ്പില്‍ ജോണ്‍സണ്‍ (48), തൈപ്പറമ്പില്‍ മധു (43) എന്നിവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും വൈക്കം സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫിസര്‍ കെ.എം. മാത്യുവിനെ പാലായിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെരുന്നാളിന്‍െറ ഭാഗമായി വൈകുന്നേരം നടന്ന പ്രദക്ഷിണത്തിന് ശേഷമായിരുന്നു വെടിക്കെട്ട്.

നൂറുകണക്കിന് പേരാണ് പ്രസിദ്ധമായ വെടിക്കെട്ട് കാണാന്‍ എത്തിയിരുന്നത്. ഇവരെ ഗ്രൗണ്ടിനരുകില്‍ പൊലീസ് നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു.  ചരിഞ്ഞ കുറ്റിയില്‍ നിന്ന് സമീപത്തെ അമിട്ടുകള്‍ക്കും തീപിടിച്ചു. ഇതേ തുടര്‍ന്ന് വന്‍ സ്ഫോടനം ഉണ്ടാകുകയായിരുന്നു.

ജനസമ്പര്‍ക്കം: ജനം ഒഴുകിയത്തെി; പരാതി പ്രളയം

Posted: 23 Apr 2015 08:56 PM PDT

കൊച്ചി: ജനസമ്പര്‍ക്ക പരിപാടി നടന്ന കാക്കനാട് സിവില്‍ സ്റ്റേഷനിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പരാതിക്കാരുടെ പ്രവാഹം. 'കരുതല്‍-2015' രാവിലെ ഒമ്പതിന് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മുന്‍നിരയില്‍ ഇടംപിടിക്കാന്‍ പലരും പുലര്‍ച്ചെതന്നെ എത്തി. ഉദ്ഘാടന സമയമായപ്പോഴേക്കും ജില്ലയുടെ നാനാഭാഗത്തുനിന്നുമായി ആയിരങ്ങള്‍ കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ തയാറാക്കിയ പന്തലിലത്തെിയിരുന്നു. സിവില്‍ സ്റ്റേഷന്‍ പടിഞ്ഞാറെ കവാടത്തിലെ രജിസ്ഷ്രേന് വേണ്ടി സജ്ജമാക്കിയിരുന്ന 24 കൗണ്ടറുകളില്‍ രാവിലെ മുതല്‍ നീണ്ട നിരയായിരുന്നു. ഉദ്ഘാടനച്ചടങ്ങിനുശേഷവും പരാതിക്കാര്‍ എത്തിക്കൊണ്ടിരുന്നു. കലക്ടറേറ്റിലേക്കുള്ള എല്ലാ റോഡും പരാതിക്കാരെക്കൊണ്ട് നിറഞ്ഞു. സമയം കഴിയുന്തോറും രജിസ്റ്റര്‍ ചെയ്ത് ഊഴം കാത്തുനില്‍ക്കുന്നവരുടെ നീണ്ട നിര രൂപം കൊണ്ടു. സിവില്‍ സ്റ്റേഷന്‍ വളപ്പും കഴിഞ്ഞ് റോഡിലേക്ക് നീണ്ടതോടെ അകത്തുതന്നെ പരാതിക്കാരെ നിര്‍ത്താന്‍ പൊലീസും വളന്‍റിയര്‍മാരും നടപടി സ്വീകരിച്ചു. വളഞ്ഞുപുളഞ്ഞ് കിലോമീറ്റര്‍ നീണ്ട ക്യൂവിന് പിന്നെയും നീളം കൂടി വന്നു.
ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍, വളന്‍റിയര്‍മാര്‍, കുട്ടിപ്പൊലീസുകാര്‍ തുടങ്ങിയവര്‍ പരാതിക്കാരെ കൗണ്ടറിന് മുന്നില്‍ എത്തിക്കാനും വേണ്ടസഹായങ്ങള്‍ നല്‍കാനും മുന്നില്‍നിന്നു. ശരീരം തളര്‍ന്ന് വീല്‍ചെയറില്‍ കൊണ്ടുവരുന്നവരെ റെഡ്ക്രോസ് വളന്‍റിയര്‍മാരും പൊലീസുകാരും ചേര്‍ന്ന് പന്തലിനുള്ളിലെ ഇരിപ്പിടങ്ങളിലേക്ക് എടുത്തിരുത്തി. കുടിവെള്ളവും ഭക്ഷണവും ഒരുക്കി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സജീവമായിരുന്നു.
കുടുംബശ്രീ, അക്ഷയകേന്ദ്രങ്ങള്‍, റെഡ്ക്രോസ്, പൊലീസ് അസോസിയേഷന്‍, എന്‍.ജി.ഒ അസോസിയേഷന്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നദ്ധ സേവനവുമായി രംഗത്തുണ്ടായിരുന്നു. അടിയന്തര വൈദ്യസഹായം വേണ്ടവര്‍ക്ക് അത് നല്‍കുന്നതിന് പ്രധാന പന്തലിനോടു ചേര്‍ന്ന് ആംബുലന്‍സ് സൗകര്യം ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീമിനെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ.വി. ബീനയുടെ നേതൃത്വത്തില്‍ ഒരുക്കിനിര്‍ത്തിയിരുന്നു. പരാതി നല്‍കാന്‍ എത്തിയവര്‍ക്ക് ജില്ലാപഞ്ചായത്ത് ഓഫിസിലെ ഹാളില്‍ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.
വൈകുന്നേരമായതോടെ ക്യൂവിന്‍െറ നീളം കുറയുകയും എല്ലാവര്‍ക്കും പന്തിലനകത്ത് ഇടം തേടാനാവുകയും ചെയ്തു. ക്രമേണ തിരക്ക് കുറഞ്ഞുവന്നു. വൈകുന്നേരം അഞ്ചോടെ പുതുതായി രജിസ്റ്റര്‍ ചെയ്ത് പരാതി നല്‍കാനത്തെിയവരില്‍നിന്നും മുഖ്യമന്ത്രി നേരിട്ട് പരാതി സ്വീകരിച്ചു. അപ്പോഴും പരാതി നല്‍കാന്‍ രജിസ്ട്രേഷന്‍ കൗണ്ടറില്‍ ആളുകള്‍ എത്തിക്കൊണ്ടിരുന്നു.

കര്‍ഷകര്‍ക്ക് ദുരിതം വിതച്ച് വേനല്‍മഴ : പുലിയൂരില്‍ 20 ലക്ഷത്തിന്‍െറ നെല്‍കൃഷി നശിച്ചു

Posted: 23 Apr 2015 08:51 PM PDT

ചെങ്ങന്നൂര്‍: കഴിഞ്ഞദിവസമുണ്ടായ കനത്തമഴ കര്‍ഷകര്‍ക്ക് കനത്തദുരിതമായി. 20 ലക്ഷം രൂപയുടെ കൊയ്ത്തിന് പാകമായ നെല്‍കൃഷി നശിച്ചു. പുലിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചിറ്റാറ്റ് വയല്‍ പാടശേഖരത്തിലാണ് 50 ഏക്കറോളം പാകമായ നെല്‍കൃഷി വെള്ളം കയറി നശിച്ചത്.
ചിറ്റാറ്റ് വയല്‍ പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ നാല്‍പതോളം കര്‍ഷകരാണ് നൂറേക്കറോളം വരുന്ന പുഞ്ചക്കണ്ടത്തില്‍ നെല്‍കൃഷി ഇറക്കിയത്. ഇതില്‍ പകുതിയും വെള്ളം കയറി നശിച്ചു.
വെള്ളം പമ്പ് ചെയ്ത് കളയാന്‍ മോട്ടോര്‍ സ്ഥാപിച്ചെങ്കിലും മഴ തുടര്‍ന്നാല്‍ ഇവരുടെ ദുരിതം വര്‍ധിക്കുമെന്ന ആശങ്കയിലാണ് മുഴുവന്‍ കര്‍ഷകരും ഇപ്പോള്‍.
കൃഷി ഓഫിസര്‍ സ്ഥലത്തത്തെി പരിശോധന നടത്തി വേണ്ടനടപടി സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കര്‍ഷകരുടെ ആശങ്ക വിട്ടുമാറുന്നില്ല. തുടര്‍ച്ചയായി എല്ലാ കൊല്ലവും കൃഷിയിറക്കാറുണ്ടെന്നും രണ്ടുവര്‍ഷം മുമ്പും ഇത്തരത്തില്‍ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായും കര്‍ഷകരായ രാമകൃഷ്ണനും രവീന്ദ്രനും അറിയിച്ചു.
അടിയന്തരമായി അധികൃതര്‍ ഈ പാടത്ത് മോട്ടോര്‍തറയും ചിപ്പും നിര്‍മിച്ചുനല്‍കിയെങ്കില്‍ മാത്രമേ ഇതിന് ശാശ്വതപരിഹാരം കണ്ടത്തൊന്‍ കഴിയൂവെന്ന് പാടശേഖരസമിതി സെക്രട്ടറി ഡൊമിനിക് ഇടയാടി അറിയിച്ചു.

ഫണ്ടില്ല: ജില്ലാ ആശുപത്രിയില്‍ പ്രസവാനുകൂല്യം നിലച്ചു

Posted: 23 Apr 2015 08:21 PM PDT

മാനന്തവാടി: ഫണ്ടില്ലാത്തതിന്‍െറ പേരില്‍ ജില്ലാ ആശുപത്രിയില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് നല്‍കിവന്ന പ്രസവാനുകൂല്യ വിതരണം നിലച്ചു.
ജനനി സുരക്ഷ പദ്ധതി പ്രകാരമാണ് പ്രസവത്തിനായി ആശുപത്രിയിലത്തെുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആനുകൂല്യം നല്‍കിയിരുന്നത്. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 1200 രൂപയും നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് 1000 രൂപ വീതവുമാണ് ആനുകൂല്യം നല്‍കിയിരുന്നത്.
ഏപ്രില്‍ ഒന്നുമുതലാണ് ഫണ്ട് വിതരണം നിലച്ചത്.
ആദിവാസികളുള്‍പ്പെടെ നിര്‍ധനരായ നിരവധി സ്ത്രീകളാണ് പ്രസവാനുകൂല്യത്തിനായി ജില്ലാ ആശുപത്രിയെ സമീപിക്കുന്നത്. മലബാറില്‍ തന്നെ ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നാണ് ജില്ലാ ആശുപത്രി.
അടുത്ത കാലത്തായി ജില്ലാ ആശുപത്രിയില്‍ മരുന്ന് ക്ഷാമവും രൂക്ഷമാണ്. മരുന്നിന്‍െറ ലഭ്യതക്കുറവ് നിര്‍ധന രോഗികളെയാണ് ഏറെ വലക്കുന്നത്.
വന്‍ വില നല്‍കി സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് മരുന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികള്‍.

മാവൂര്‍ റോഡ് അഴുക്കുചാലില്‍ സമരത്തിന്‍െറ കല്ലുകടി

Posted: 23 Apr 2015 08:18 PM PDT

കോഴിക്കോട്: പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ളെന്ന പഴഞ്ചൊല്ല് പോലെയാണ് മാവൂര്‍ റോഡിലെ കാര്യങ്ങള്‍. നഗരഗതാഗതം ചക്രപ്പൂട്ടില്‍ കുരുങ്ങുന്നതോ, ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസുകാര്‍ പെടാപ്പാടുപെടുന്നതുമൊന്നും അറിയാതെ ഇഴഞ്ഞുനീങ്ങുകയാണ് നഗരത്തിന്‍െറ ഹൃദയമായ മാവൂര്‍ റോഡിലെ അഴുക്കുചാല്‍ നിര്‍മാണം. ഈ പോക്കുപോയാല്‍ മഴക്കാലം കഴിഞ്ഞ് അടുത്ത മഴക്കാലമായാലും പണി തീരുമെന്ന് തോന്നുന്നില്ല.
അത്രയും അലസമായി ആടിക്കുഴഞ്ഞ് നീങ്ങുകയാണ് അഴുക്കുചാല്‍ നിര്‍മാണം. ഇപ്പോഴും കോണ്‍ക്രീറ്റ് വാര്‍ക്കുന്ന പണി നടത്തിക്കൊണ്ടിരിക്കുന്ന ഏതാനും മറ്റു സംസ്ഥാന തൊഴിലാളികളെ കണ്ടാല്‍ അടുത്തെങ്ങും പണി തീര്‍ക്കണമെന്ന യാതൊരു നിര്‍ബന്ധവുമില്ളെന്ന് ഉറപ്പ്.
പണി വേഗം പൂര്‍ത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കിയില്ളെങ്കില്‍ സമരത്തിന് ഇറങ്ങുമെന്ന കടുത്ത നിലപാടിലേക്കാണ് മാവൂര്‍ റോഡിലെ വ്യാപാരികള്‍ നീങ്ങുന്നത്. വാഹനങ്ങള്‍ക്ക് കടന്നുവരാന്‍ കഴിയാത്ത വിധം മാര്‍ഗം മുടക്കി നടക്കുന്ന പണി കാരണം ദിനേന ആയിരങ്ങളുടെ കച്ചവടം ഓരോരുത്തര്‍ക്കും നഷ്ടമാകുന്നു. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകീട്ട് മാവൂര്‍ റോഡിലെ നന്തിലത്ത് ജങ്ഷനില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച മുതല്‍ ലോ ഫ്ളോര്‍ ബസുകള്‍ കോഴിക്കോട്ടെ നിരത്തുകളില്‍ ഇറങ്ങുകയാണ്. ഇതുംകൂടിയാകുമ്പോള്‍ നഗരം അക്ഷരാര്‍ഥത്തില്‍ സ്തംഭിക്കും. നഗരജീവിതത്തിന് വരാനിരിക്കുന്നത് കടുത്ത പരീക്ഷണത്തിന്‍െറ നാളുകളാണ്. തിരുവനന്തപുരം നഗരത്തില്‍ പെയ്തപോലെ വേനല്‍മഴ കനക്കുകയാണെങ്കില്‍ ഇപ്പോള്‍ ഒച്ച് വേഗത്തില്‍ ഇഴയുന്ന പണി ഒന്നുകൂടി മന്ദഗതിയിലാവും.

കൊടുവള്ളിയിലെ മയക്കുമരുന്ന് വ്യാപാരം തടയാന്‍ ദേശജാഗ്രതാ സമിതി

Posted: 23 Apr 2015 08:18 PM PDT

കൊടുവള്ളി: കൊടുവള്ളിയിലെ പുതുതലമുറയെ കാര്‍ന്നുതിന്നുന്ന മദ്യ-മയക്കുമരുന്ന് വ്യാപാരവും വിപണനവും തടയാന്‍ ദേശജാഗ്രതാ സമിതി രൂപവത്കരിച്ചു. വിവിധ പ്രദേശങ്ങളില്‍നിന്ന് മയക്കുമരുന്ന് വ്യാപാരികളും ഉപഭോക്താക്കളും കൊടുവള്ളിയിലും പരിസരപ്രദേശങ്ങളിലും കേന്ദ്രീകരിച്ച് സ്കൂള്‍-കോളജ് വിദ്യാര്‍ഥികളെയും അന്യസംസ്ഥാന തൊഴിലാളികളെയും കരിയര്‍മാരാക്കിയുള്ള വില്‍പനയും ഉപയോഗവുമെല്ലാം അടുത്തകാലത്തായി വര്‍ധിച്ചിരിക്കുകയാണ്. ഇവരുടെ താവളങ്ങള്‍ കണ്ടത്തെി പ്രതിരോധിക്കുന്നതിന് യുവജനങ്ങളെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപവത്കരിക്കും.
എം.എല്‍.എയുടെയും മറ്റു ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ പൊലീസ്, എക്സൈസ്, ആരോഗ്യവകുപ്പ്, വിവിധ സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കും.
പൊതുജനങ്ങളില്‍നിന്ന് മയക്കുമരുന്ന് വ്യാപാരികളെക്കുറിച്ചും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. റെസിഡന്‍റ്സ് അസോസിയേഷനുകളുടെ സഹകരണം ഉറപ്പുവരുത്തി ബോധവത്കരണ ക്ളാസുകള്‍ നടത്തും.
ലഹരിവസ്തുക്കള്‍ക്ക് അടിമകളായവരെ കണ്ടത്തെി ആവശ്യമായ ചികിത്സ ലഭ്യമാക്കും. ദേശജാഗ്രതാ സമിതി രൂപവത്കരണ യോഗം അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കാരാട്ട് റസാഖ് അധ്യക്ഷത വഹിച്ചു.
കോതൂര്‍ മുഹമ്മദ്, കെ.കെ.എ. ഖാദര്‍, ഇ.സി. മുഹമ്മദ്, ഒ.പി. റസാഖ്, കെ.ടി. അഹമ്മദ്കോയ, എ.കെ. അബ്ദുല്‍മജീദ്, ബാവക്കുട്ടി, പി.സി. ഇബ്രാഹിം, യു.കെ. ഖാദര്‍ മാസ്റ്റര്‍, പി.ടി. അസ്സയിന്‍കുട്ടി, പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഒ.പി.ഐ. കോയ സ്വാഗതവും എം.എം. അഹമ്മദ്കോയ നന്ദിയും പറഞ്ഞു.

ഫോര്‍ഡ് ഫൗണ്ടേഷന്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണത്തില്‍

Posted: 23 Apr 2015 08:12 PM PDT

Image: 

ന്യൂഡല്‍ഹി: യു.എസ് ആസ്ഥാനമായ  പ്രമുഖ അന്താരാഷ്ട്ര സന്നദ്ധ സംഘടന ഫോര്‍ഡ് ഫൗണ്ടേഷന്‍െറ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന്  രാജ്യത്തേക്ക് എത്തുന്ന ഫണ്ടുകള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍െറ ക്ളിയറന്‍സ് നിര്‍ബന്ധമാക്കി. ഫണ്ടുകള്‍ വരുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശ്രദ്ധയില്‍ പെടുത്തണമെന്ന് റിസര്‍വ് ബാങ്കിന് അയച്ച കത്തില്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നേരത്തെ പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്‍െറ ഫണ്ടുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഫോര്‍ഡില്‍ നിന്നും സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ കണക്കുകള്‍ വ്യക്തമാക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു

അതേസമയം ഗുജറാത്ത് സര്‍ക്കാരിന്‍െറ  ആവശ്യപ്രകാരമാണ് ഫോര്‍ഡിനെതിരെ നടപടിയെടുത്തതെന്ന് സൂചനയുണ്ട്. ഫോര്‍ഡ് ഫൗണ്ടേഷനെതിരെ നടപടിയെടുക്കണമെന്ന് ഈമാസം ആദ്യം ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സബ്രംഗ് എന്ന സന്നദ്ധസംഘടന വഴി ഫോര്‍ഡ് ഫൗണ്ടേഷന്‍ രാജ്യത്തിന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണെന്നും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും  ഗുജറാത്ത് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ ടീസ്റ്റ് സെറ്റല്‍വാദിന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ്  സബ്രംഗ്.

അലി സാലിഹ് രാഷ്ട്രീയം വിട്ട് യമന് പുറത്തേക്ക്

Posted: 23 Apr 2015 07:58 PM PDT

Image: 

റിയാദ്: സൗദിയുടെ നേതൃത്വത്തില്‍ സഖ്യസേന യമനില്‍ നടത്തിയ സൈനിക നടപടി ലക്ഷ്യം കണ്ടതായും ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ കരാറിന്‍െറ അടിസ്ഥാനത്തിലുള്ള നിരീക്ഷണം തുടരുന്നതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. യമനില്‍ ‘പ്രതീക്ഷ തിരിച്ചെടുക്കുക’ എന്ന പുതിയ ദൗത്യത്തിന്‍െറ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണവും നടക്കുന്നതായും സഖ്യസേന വക്താവ് പറഞ്ഞു. ഇറാന്‍ ഉള്‍പ്പെടെയുള്ള ബാഹ്യശക്തികളില്‍ നിന്ന് യമനിലെ ഹൂതികള്‍ക്കും അലി സാലിഹ് പക്ഷത്തിനും ആയുധം ലഭിക്കുന്നത് തടയാനും നടപടി സ്വീകരിച്ചിട്ടുണ്ട്. അവസാന ദിവസങ്ങളില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഹുതികളുടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ വന്‍ ആയുധ ശേഖരം നശിപ്പിക്കാന്‍ സഖ്യസേനക്ക് സാധിച്ചു. യമനിലെ രാഷ്ട്രീയ സ്ഥിരത ഉറപ്പുവരുത്തി നിയമാനുസൃത സര്‍ക്കാറിനെ തിരിച്ചത്തെിക്കുക എന്നതാണ് അടുത്ത നടപടി. അതേസമയം അലി സാലിഹ് യമന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങാനും രാജ്യം വിട്ട് വിദേശത്ത് രാഷ്ട്രീയ അഭയം തേടാനും ധാരണയായിട്ടുണ്ടെന്ന് അന്താരാഷ്ട്ര അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അലി സാലിഹിനും കുടുംബത്തിനും ഭാവി യമന്‍ രാഷ്ട്രീയത്തില്‍ പങ്കുണ്ടായിരിക്കില്ല എന്നതാണ് ധാരണയുടെ അടിസ്ഥാനം. രാഷ്ട്രീയ കരുനീക്കം നടത്തുന്ന ഇദ്ദേഹം സ്വദേശത്ത് കഴിയുന്നത് ഭീഷണിയാണെന്ന് ജി.സി.സി വൃത്തങ്ങള്‍ വ്യക്തമാക്കി. രാഷ്ട്രീയ പരിഹാരത്തിന്‍െറ ഭാഗമായി ഹൂതികള്‍ തടവിലാക്കിയിരുന്ന യമന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് അസ്സുബൈഹിയെ കഴിഞ്ഞ ദിവസം മോചിപ്പിച്ചു. മാര്‍ച്ചില്‍ തടവിലാക്കിയ മന്ത്രിയെ മോചിപ്പിക്കാന്‍ രക്ഷാസമിതിയും അഭ്യര്‍ഥിച്ചിരുന്നു. യമന്‍ മുന്‍ വിദേശകാര്യ മന്ത്രി അബൂബക്കര്‍ അല്‍ഖുര്‍ബി കഴിഞ്ഞ ദിവസം റിയാദിലത്തെിയിട്ടുണ്ട്. ഹൂതികള്‍ കയ്യടക്കിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിട്ടുനല്‍കുകയും സൈനികരില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ തിരിച്ചേല്‍പിക്കുകയും വേണമെന്നും രാഷ്ട്രീയ പരിഹാരത്തിന്‍െറ ഭാഗമായി നിബന്ധന വെച്ചിട്ടുണ്ട്.
സൗദിക്കും അയല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഭീഷണി സൃഷ്ടിച്ചിരുന്ന അവസ്ഥ ഇല്ലാതാക്കാന്‍ സഖ്യസേനക്ക് സാധിച്ചിട്ടുണ്ടെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രി ഹമദ് അല്‍ അതിയ്യ പറഞ്ഞു. അതേസമയം സഖ്യസേന വ്യോമാക്രമണം നിര്‍ത്തിവെച്ച നടപടി റഷ്യ, ഇറാന്‍, അമേരിക്ക, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. സൈനിക നടപടി തെറ്റായിരുന്നെന്നും എന്നാല്‍ നിര്‍ത്തിവെച്ച നടപടി സ്വാഗതാര്‍ഹമാണെന്നുമാണ് അലി സാലിഹ് തന്‍െറ ഫേസ് ബുക്കില്‍ കുറിച്ചത്. എന്നാല്‍ സൈനിക നടപടി നിര്‍ത്തിവെച്ച തീരുമാനം തീവ്രവാദ സംഘങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നതിന് എതിരല്ളെന്നും യമന്‍ പ്രസിഡന്‍റിന്‍െറ ഉപദേഷ്ടാവ് മുഖ്താര്‍ അല്‍റാജിഹി പറഞ്ഞു.
 

ഹൂതികള്‍ അവസാന നഗരത്തില്‍ നിന്നും പിന്‍മാറും വരെ വെടിനിര്‍ത്തലിനില്ളെന്ന് യമന്‍ വിദേശകാര്യ മന്ത്രി

Posted: 23 Apr 2015 07:40 PM PDT

Image: 
Subtitle: 
കിരീടാവകാശിയും യമന്‍ വൈസ് പ്രസിഡന്‍റും തമ്മില്‍ ചര്‍ച്ച

മനാമ: യമന്‍ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഖാലിദ് മെഹ്ഫൂദ് ബഹാഹ്, ബഹ്റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായി ചര്‍ച്ച നടത്തി. റിഫ പാലസില്‍ നടന്ന ചര്‍ച്ചയില്‍ യമനില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന്‍െറ പ്രാധാന്യത്തെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. യു.എന്‍ സുരക്ഷാകൗണ്‍സിലിന്‍െറ പ്രമേയത്തെ പിന്താങ്ങുന്നതും യമനില്‍ രാഷ്ട്രീയ പരിഹാരം തേടുന്നതുമായ നീക്കമാകും അടുത്തതായി സഖ്യകക്ഷികള്‍ നടത്തുകയെന്ന് പ്രിന്‍സ് സല്‍മാന്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ യമനി പൗരന്‍മാര്‍ അനുഭവിക്കുന്ന മാനുഷിക പ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നടപടികള്‍ക്കും ബഹ്റൈന്‍െറ പിന്തുണയുണ്ടായിരിക്കുമെന്ന ഹമദ് രാജാവിന്‍െറ പ്രഖ്യാപനം പ്രിന്‍സ് സല്‍മാനും ആവര്‍ത്തിച്ചു.
ആദ്യഘട്ട സൈനിക നടപടിയില്‍ സൗദി വഹിച്ച പങ്ക് നിര്‍ണായകമാണ്. ഇത് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. മേഖലയിലെ സഖ്യകക്ഷികളുമായി ബഹ്റൈന്‍ തുടരുന്ന മികച്ച ബന്ധത്തിന്‍െറ ഭാഗമായാണ് സൈനികനടപടിയില്‍ രാജ്യം പങ്കുചേരുന്നത്. സംസ്കാരിക, നാഗരിക ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള യമനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ബഹ്റൈന്‍ ഒപ്പമുണ്ടാകും.
ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം ശക്തമാക്കേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച നടന്നു. യമനില്‍ സമാധാന പുനസ്ഥാപനത്തിന് ബഹ്റൈന്‍ നല്‍കുന്ന പിന്തുണക്ക് ഖാലിദ് മെഹ്ഫൂദ് ബഹാഹ് നന്ദി അറിയിച്ചു. ബഹ്റൈന്‍ വിശേദകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
  അതിനിടെ, ഹൂതികള്‍ യമനിലെ അവസാന നഗരത്തില്‍ നിന്നും പിന്‍മാറും വരെ വെടിനിര്‍ത്തലിനില്ളെന്ന് യമന്‍ വിദേശകാര്യ മന്ത്രി റിയാദ് യാസിന്‍ പറഞ്ഞു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമതര്‍ക്ക് സഹായമത്തെിക്കാന്‍ ഇറാന്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം സഖ്യസേന വിഫലമാക്കുകയായിരുന്നു. കടല്‍വഴിയും സഹായമത്തെിക്കാനാണ് ഇപ്പോള്‍ നീക്കം. ഇതും അനുവദിക്കില്ല. വിമതര്‍ക്കെതിരായ നടപടി നീണ്ട പ്രക്രിയയാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച ശേഷം മാത്രമേ അത് അവസാനിക്കൂ. പ്രശ്നത്തില്‍ യു.എന്‍ നിര്‍ദേശം അംഗീകരിക്കാനാണ് വിമതര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈന്‍ വിശേദകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയും റിയാദ് യാസിനോടൊപ്പം ഉണ്ടായിരുന്നു. യമന്‍ പ്രശ്നത്തില്‍ എന്താണ് തങ്ങളുടെ പങ്കെന്ന് ബഹ്റൈന് കൃത്യമായ ധാരണയുണ്ടെന്നും അത് നിര്‍വഹിക്കുമെന്നും ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ പറഞ്ഞു. സംഘര്‍ഷമേഖലക്ക് ആവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കും. ഇതിനായി റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ പദ്ധതി തയാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

രാജ്യത്തെ തൊഴില്‍കരാര്‍ ഏകീകരിക്കും –തൊഴില്‍ മന്ത്രി ഹിന്ദ് അസ്സബീഹ്

Posted: 23 Apr 2015 07:29 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് റിക്രൂട്ട്ചെയ്യുന്ന മുഴുവന്‍ തൊഴിലാളികളുടെയും തൊഴില്‍ കരാര്‍ ഏകീകരിക്കുമെന്ന് സാമൂഹിക തൊഴില്‍ വകുപ്പ് മന്ത്രി ഹിന്ദ് അസ്സബീഹ് വ്യക്തമാക്കി. ഏകീകരിക്കുന്ന തൊഴില്‍കരാര്‍ തൊഴിലാളികളുടെ ശമ്പളം, സേവന ആനുകൂല്യങ്ങള്‍, അവധികള്‍ തുടങ്ങിയ എല്ലാ അവകാശങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും.
 തൊഴിലുടമയുടെ അവകാശങ്ങളും സംരക്ഷിക്കുന്ന വിധത്തിലായിരിക്കും പുതിയ തൊഴില്‍ കരാറെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന അറബ് തൊഴില്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമലംഘനം നടത്തുന്ന കമ്പനികളുടെയും തൊഴിലുടമയുടെയും പേര് ഒൗദ്യോഗികമായി പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും. മനുഷ്യക്കടത്ത് തടയുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. അറബ് തൊഴില്‍ കോണ്‍ഫറന്‍സ് പുതിയ അറബ് ലേബര്‍ ഓഫിസ് തലവനായി  കുവൈത്ത് തൊഴിലാളി യൂനിയന്‍ നേതാവായ ഫാഇസ് മുതൈരിയെ തെരഞ്ഞെടുത്തു. തൊഴില്‍ മേഖലയില്‍ അറബ്രാഷ്ട്രങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കും. വിദേശതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അറബ് തൊഴില്‍സംഘടന ആവശ്യമായ നിയമങ്ങള്‍ കൊണ്ടുവരും. അറബ് തൊഴില്‍ കോണ്‍ഫറന്‍സ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കുവൈത്തില്‍ നടന്നുവരുകയാണ്. വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്നലെയാണ് അവസാനിച്ചത്.
അന്താരാഷ്ട്ര തൊഴിലാളി സംഘടനകളെ പ്രതിനിധാനംചെയ്ത് അറബ് രാജ്യങ്ങളില്‍നിന്നും മറ്റു ലോകരാഷ്ട്രങ്ങളില്‍നിന്നുമായി 19 മന്ത്രിമാരും 50 വ്യവസായപ്രമുഖരും ആറ് സാമ്പത്തിക സമിതികളും 67 പ്രമുഖ അന്താരാഷ്ട്ര പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

തൊഴില്‍ തട്ടിപ്പ്: മലയാളി യുവതി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി

Posted: 23 Apr 2015 07:22 PM PDT

Image: 

മസ്കത്ത്: തൊഴില്‍തട്ടിപ്പിനിരയായ മലയാളി യുവതി ബര്‍കയില്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി. തിരുവനന്തപുരം സ്വദേശിനി ഷീജയാണ്, മര്‍ദനം ഭയന്ന് രക്ഷപ്പെടുന്നതിനായി മാന്‍പവര്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്ന നാലുനില കെട്ടിടത്തിലെ  പൂട്ടിയിട്ടിരുന്ന മുറിയില്‍ നിന്ന് ജനാല വഴി ചാടിയത്. കെട്ടിടത്തിനു താഴെ പരസ്യപ്പലകയില്‍  കുടുങ്ങിയതിനാലാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. ആയുര്‍വേദ തെറപ്പിസ്റ്റിന്‍െറ ജോലിക്കെന്ന പേരില്‍ യു.എ.ഇയില്‍നിന്ന് കൊണ്ടുവന്ന ഇവരെ വീട്ടുജോലിക്കായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒമാനിലേക്ക് കൊണ്ടുവന്നത്.
തിരുവനന്തപുരം വിതുര സ്വദേശിയായ ഇവര്‍ പത്രപരസ്യം കണ്ടാണ് ചെന്നൈയിലെ ഏജന്‍സിയില്‍ ആയുര്‍വേദ തെറപ്പിസ്റ്റിന്‍െറ ജോലിക്ക് അപേക്ഷിച്ചത്. ഹൈദരാബാദ് വിമാനത്താവളം വഴി സന്ദര്‍ശക വിസയില്‍ ദുബൈയിലത്തെിയ തന്നെ, ഇബ്രാഹീം എന്നയാള്‍ അജ്മാനില്‍ ശ്രീലങ്കന്‍ സ്വദേശിനിയായ മാജിദ നടത്തുന്ന ഏജന്‍സിക്ക് കൈമാറുകയായിരുന്നെന്ന് ഷീജ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇവിടെവെച്ചാണ് വീട്ടുജോലിക്കാണ്  കൊണ്ടുവന്നതെന്നറിയുന്നത്. തുടര്‍ന്ന്, വീട്ടുജോലിക്കു പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാജിദ  ക്രൂരമായി മര്‍ദിച്ചു. ഇടിക്കുകയും തൊഴിക്കുകയുമൊക്കെ ചെയ്തിരുന്നു.  1300 റിയാല്‍ വാങ്ങിയ ശേഷമാണ് തന്നെ ബര്‍കയിലെ ഏജന്‍സിക്ക് കൈമാറിയതെന്നും ഷീജ പറഞ്ഞു. തിങ്കളാഴ്ച ഒമാനിലത്തെിയ താന്‍ നാട്ടില്‍ പോകണമെന്ന് സ്പോണ്‍സറോടാവശ്യപ്പെട്ടു. തുടര്‍ന്ന്, നാട്ടില്‍ വിടാമെന്നു പറഞ്ഞ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. അവിടെയത്തെിയപ്പോള്‍, തന്നെ സലാലയിലേക്ക് കൊണ്ടുപോകാനാണ് സ്പോണ്‍സര്‍ ഒരുങ്ങുന്നതെന്ന് മനസ്സിലായി. വിമാനത്താവളത്തില്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഇടപെട്ടതോടെ തിരിച്ചുകൊണ്ടുവന്ന് മുറിയിലിട്ട് പൂട്ടുകയായിരുന്നെന്നും ഷീജ പറഞ്ഞു. ബോര്‍ഡില്‍ കുടുങ്ങിയ ഷിജയുടെ കണങ്കാലിന് പരിക്കേറ്റിട്ടുണ്ട്. സംഭവം കണ്ട് ഓടിയത്തെിയവര്‍ ഇവരെ താഴെയിറക്കിയ ശേഷം തൊട്ടടുത്ത ക്ളിനിക്കിലത്തെിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് പൊലീസിന് കൈമാറി.  
ചികിത്സ നല്‍കി അജ്മാനിലേക്ക് തിരികെയത്തെിക്കാന്‍ നിര്‍ദേശിച്ച് പൊലീസ് ഇവരെ സ്പോണ്‍സര്‍ക്ക് കൈമാറിയതായി ബര്‍കയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. മസ്കത്തിലെ ഇന്ത്യന്‍ എംബസിയില്‍ വിവരമറിയിച്ചെങ്കിലും സമയോചിത ഇടപെടല്‍ വൈകിയതായും ആരോപണമുണ്ട്. അജ്മാനിലേക്ക് തിരികെയത്തെിയാല്‍ മര്‍ദനം ഏറ്റുവാങ്ങേണ്ടിവരുമെന്നും ഷീജ പറഞ്ഞു. യു.എ.ഇ ഇന്ത്യന്‍ എംബസി ഇടപെട്ട് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് സാമൂഹികപ്രവര്‍ത്തകരുടെ ആവശ്യം.
 

അര്‍മീനിയന്‍ വംശഹത്യ എന്താണ് ചരിത്ര യാഥാര്‍ഥ്യം?

Posted: 23 Apr 2015 07:07 PM PDT

Image: 

തുര്‍ക്കി നഗരമായ ഇസ്തംബൂളിലെ പ്രശസ്തമായ തഖ്സീം സ്ക്വയറില്‍ ഇന്ന് അപൂര്‍വമായൊരു സംഗമം നടക്കുകയാണ്. ഒരു നൂറ്റാണ്ടുമുമ്പ്, കൃത്യമായി പറഞ്ഞാല്‍, 1915 ഏപ്രില്‍ 24ന് തുടക്കം കുറിച്ചതായി ആരോപിക്കപ്പെടുന്ന അര്‍മീനിയന്‍ വംശഹത്യയുടെ നൂറാം വാര്‍ഷികം ആചരിക്കാന്‍ ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍നിന്നുള്ള അര്‍മീനിയന്‍ വംശജരുടെ ഒത്തുചേരലാണത്.
ഒന്നാം ലോകയുദ്ധകാലത്ത് ഉസ്മാനിയ്യ (ഓട്ടോമന്‍) ഭരണകൂടം നടത്തിയതായി പറയപ്പെടുന്ന കൂട്ടനരഹത്യ ലോകമെങ്ങും അനുസ്മരിക്കപ്പെടുമ്പോള്‍ അതിലടങ്ങിയ രാഷ്ട്രീയത്തോടും മതപക്ഷപാതിത്വത്തോടും തങ്ങള്‍ക്ക് കടുത്ത വിയോജിപ്പുണ്ടെന്ന ഉറച്ച നിലപാടിലാണ് തുര്‍ക്കിയിലെ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഭരണകൂടം. ഏകദേശം 16 ദശലക്ഷം മനുഷ്യര്‍ കൊല്ലപ്പെടുകയും ലോകഭൂപടം മാറ്റിവരക്കുകയും ചെയ്ത ഒന്നാം ലോകയുദ്ധത്തിന്‍െറ, ശതാബ്ദി കഴിഞ്ഞവര്‍ഷം കടന്നുപോയപ്പോള്‍, ഏതാനും ഉപചാര ചടങ്ങുകളില്‍ അനുസ്മരണങ്ങള്‍ ഒതുക്കിയവര്‍ തന്നെയാണ് വിദ്വേഷത്തിന്‍െറ പഴയ മുറിപ്പാടുകള്‍ വീണ്ടും തുറന്നിടുന്ന ആചരണങ്ങള്‍ കൊണ്ട്, രണ്ടു നാഗരികതകള്‍ക്കിടയില്‍  അകല്‍ച്ചയുടെ ഗര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.   
ഒരു നൂറ്റാണ്ടു മുമ്പ് നടന്ന നരമേധങ്ങള്‍ അന്നത്തെ ഭരണകൂടം ആസൂത്രണം ചെയ്ത വംശവിച്ഛേദനമാണെന്ന് അംഗീകരിക്കാന്‍ തുര്‍ക്കി മുന്നോട്ടുവരണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും വിഷയത്തെ ആഗോളതലത്തില്‍ ഇപ്പോള്‍ സജീവമാക്കിയത് പോപ് ഫ്രാന്‍സിസിന്‍െറ പ്രഖ്യാപനമാണ്. ഇരുപതാം നൂറ്റാണ്ടിലെ പ്രഥമ വംശഹത്യയാണിതെന്നും തുര്‍ക്കി ഇതിനു മാപ്പുപറയണമെന്നും പോപ് പറഞ്ഞപ്പോള്‍ കടന്നല്‍ക്കൂടിനാണ് കല്ലെറിയുന്നതെന്ന് അദ്ദേഹം മനസ്സിലാക്കാതിരിക്കില്ല. കൂട്ടക്കൊലക്കിരയായവര്‍ക്കായി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രത്യേക പ്രാര്‍ഥനക്ക് നേതൃത്വം നല്‍കാനും പോപ് ആവേശം കാണിച്ചു. യൂറോപ്യന്‍, ഫ്രഞ്ചു പാര്‍ലമെന്‍റുകളും വംശഹത്യ സിദ്ധാന്തം ആവര്‍ത്തിക്കുകയും ടര്‍ക്കിഷ് നേതൃത്വത്തെ പ്രകോപിപ്പിക്കുകയും ചെയ്തു.‘ചരിത്രസംഭവത്തെ അതിന്‍െറ യഥാര്‍ഥ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിമാറ്റി ഞങ്ങളുടെ രാജ്യത്തിന് എതിരെ കുപ്രചാരണം നടത്താന്‍ അനുവദിക്കില്ല. പോപ്പിന്‍െറ നടപടിയെ അപലപിക്കുന്നുവെന്നു മാത്രമല്ല, തെറ്റ് ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്യുന്നു’ -തുര്‍ക്കി പ്രസിഡന്‍റ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ പ്രതികരണം ഇതായിരുന്നു. യുദ്ധവേളയില്‍ അര്‍മീനിയക്കാരെ പോലെ പതിനായിരക്കണക്കിനു തുര്‍ക്കികളും കുര്‍ദുകളും അറബികളും മരണം വരിച്ചിട്ടുണ്ടെന്നും ഒരു വിഭാഗം നേരിട്ട ദുരന്തത്തെ മാത്രം  നൂറ്റാണ്ടിനുശേഷം ഉയര്‍ത്തിക്കാട്ടി മതവികാരം ആളിക്കത്തിക്കാനുള്ള ശ്രമം അംഗീകരിച്ചുതരാനാവില്ളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  ലോകത്തുടനീളം അര്‍മീനിയന്‍ ‘ജെനോസൈഡി’ന്‍െറ നൂറാം വാര്‍ഷികം ഇന്ന് ആചരിക്കുമ്പോള്‍, തുര്‍ക്കി നിര്‍ണായക വിജയം നേടിയ ഗാളിപോള്‍ യുദ്ധത്തിന്‍െറ  ശതാബ്ദി കൊണ്ടാടാന്‍ തീരുമാനിച്ചിരിക്കയാണ് അങ്കാറ സര്‍ക്കാര്‍.
‘നാഗരിക പോരാട്ടം’ ലോകത്തിന്‍െറ സമാധാനം തുലച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഒരു ചരിത്രസംഭവത്തെ കുഴിമാടത്തില്‍നിന്ന് മാന്തി പുറത്തെടുത്തിടുന്നത്  ആഗോള സാമൂഹികാന്തരീക്ഷം പ്രക്ഷുബ്ധമാക്കാതിരിക്കില്ല. ഒട്ടനവധി അര്‍മീനിയന്‍ ക്രിസ്ത്യാനികള്‍ യുദ്ധം കൊടുമ്പിരിക്കൊണ്ട ഘട്ടത്തില്‍ കൂട്ടനരഹത്യക്ക് ഇരയാവേണ്ടിവന്നിട്ടുണ്ട് എന്ന ചരിത്രസത്യം തുര്‍ക്കി നിഷേധിക്കുന്നില്ല. എന്നാല്‍, അത് നിരപരാധികളായ സ്വന്തം പൗരന്മാര്‍ക്കെതിരെ ഭരണകൂടം ആസൂത്രണം ചെയ്തു നടപ്പാക്കിയ വംശവിച്ഛേദന പ്രക്രിയയാണ് എന്ന പ്രചാരണമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശത്രുക്കളാല്‍ നാനാഭാഗങ്ങളില്‍നിന്നും വലയം ചെയ്യപ്പെട്ട ഓട്ടോമന്‍ സാമ്രാജ്യത്തെ ഒറ്റുകൊടുക്കാന്‍ ഒരു വിഭാഗം പൗരന്മാര്‍ നടത്തിയ വഞ്ചനാപരമായ ചെയ്തിയോടുള്ള സ്വാഭാവിക പ്രതികരണമായിരുന്നു അതെന്നാണ് അവര്‍ മുന്നോട്ടുവെക്കുന്ന ഭാഷ്യം.  മത, വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് അങ്ങേയറ്റം സ്വാതന്ത്ര്യം അനുവദിച്ച പാരമ്പര്യമാണ് ഉസ്മാനിയ്യ ഖിലാഫത്തിന്‍േറത്. അനാതോലിയയിലെ അര്‍മീനിയക്കാര്‍ സാമൂഹിക, വിദ്യാഭ്യാസ, തൊഴില്‍രംഗത്ത് കൈവരിച്ച മേല്‍ഗതി മറ്റുള്ളവരെ അസൂയപ്പെടുത്തുന്നതായിരുന്നു. എന്നാല്‍, അര്‍മീനിയന്‍ വംശജരുടെ വഞ്ചനാപരമായ പെരുമാറ്റം കോണ്‍സ്റ്റാന്‍റിനേപ്പിളിന്‍െറ നിലനില്‍പുപോലും അവതാളത്തിലാക്കിയത് സാമ്രാജ്യത്വത്തിന്‍െറ ശിഥിലീകരണ ഘട്ടത്തിലായിരുന്നു. 1870ല്‍ സാറിസ്റ്റ് റഷ്യ ബാള്‍ക്കനില്‍ ഓട്ടോമന്‍ സൈന്യത്തെ പരാജയപ്പെടുത്തി റുമേനിയ, സെര്‍ബിയ, മോണ്ടിനെഗ്രോ എന്നിവക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തു.1881ല്‍ ഫ്രാന്‍സ് തുനീഷ്യ പിടിച്ചെടുത്തു. അടുത്ത വര്‍ഷം ബ്രിട്ടന്‍ ഈജിപ്ത് കൈക്കലാക്കി. ഓട്ടോമന്‍ സാമ്രാജ്യത്തിന്‍െറ അന്ത്യം അടുത്തുകഴിഞ്ഞു എന്ന കണക്കുകൂട്ടലില്‍ 1894-96 കാലഘട്ടത്തില്‍ കലാപക്കൊടി ഉയര്‍ത്തിയ അര്‍മീനിയന്‍ വംശജരെ അടിച്ചമര്‍ത്തുന്നതിനു സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനു ഉരുക്കുമുഷ്ടി ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്.  ഭീകരസംഘടനകളുണ്ടാക്കി രാജ്യത്ത് കലാപങ്ങള്‍ അഴിച്ചുവിടുകയും ഇതര വിഭാഗങ്ങളുമായി ഏറ്റുമുട്ടുകയുമായിരുന്നു അര്‍മീനിയക്കാരുടെ പൊതുസ്വഭാവം. ഇതിനു പിന്നില്‍ ക്രൈസ്തവ യൂറോപ്പിന്‍െറ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. 1905ല്‍ സുല്‍ത്താനെ  വധിക്കാന്‍പോലും വിഫല ശ്രമമുണ്ടായി.
വടക്കുകിഴക്കന്‍ അനാതോലിയ മേഖലയില്‍ പതിനായിരക്കണക്കിനു തുര്‍ക്കികളെ  കൂട്ടക്കൊല ചെയ്യുന്നതിന് അവര്‍ നേതൃത്വം നല്‍കിയതായി ചരിത്രം പറയുന്നു. യുദ്ധം കൊടുമ്പിരിക്കൊണ്ട ഘട്ടത്തില്‍ കിഴക്കന്‍ അനാതോലിയയിലെ ഇരുപതോളം പട്ടണങ്ങളില്‍നിന്ന് റഷ്യന്‍ സേന പിന്‍വാങ്ങിയപ്പോള്‍ അര്‍മീനിയന്‍ കലാപകാരികള്‍ തുര്‍ക്കി പൗരന്മാരെ കൂട്ടക്കൊല നടത്തി എന്നതിനു ഖണ്ഡിതമായ തെളിവുകളുണ്ടെന്ന് അത്താതുര്‍ക്ക് സര്‍വകലാശാലയിലെ പ്രഫസര്‍ ഇറുല്‍ കുര്‍ക് സുവോഗ്ലു ഈയിടെ വെളിപ്പെടുത്തുന്നു. അര്‍മീനിയന്‍ വംശജര്‍ക്ക് രാജ്യത്തോടുള്ള കൂറില്ലായ്മ ടര്‍ക്കിഷ് അധിപതികളെ യുദ്ധവേളയില്‍ സംഭ്രാന്തരാക്കിയിരുന്നുവെന്ന് മിഷിഗണ്‍ യൂനിവേഴ്സിറ്റിയിലെ റൊണാള്‍ഡ് ഗ്രിഗര്‍ സുനി നടത്തിയ ഗവേഷണങ്ങള്‍ സമര്‍ഥിക്കുന്നുണ്ട്. ഒരുവേള, റോമന്‍ സാമ്രാജ്യത്തെക്കാള്‍ വിസ്തൃതമായി പരിലസിച്ച ഉസ്മാനിയ്യ ഖിലാഫത്തിനെ ‘യൂറോപ്പിലെ രോഗി’യായി ചാപ്പകുത്തി മനോവീര്യം തകര്‍ക്കാനും സൈനികാക്രമണങ്ങളിലൂടെ അതിനു കീഴിലുള്ള ഭൂപ്രദേശങ്ങള്‍ പിടിച്ചെടുത്ത് വീതം വെക്കാനും യൂറോപ്യന്‍ കോളനിശക്തികള്‍ നടത്തിയ ഗൂഢപദ്ധതി നടപ്പാക്കാനുള്ള ഒരു പുകമറയായി ഒന്നാം ലോകയുദ്ധം പരിണമിച്ചപ്പോള്‍ ശത്രുപക്ഷത്തു ചേര്‍ന്നു മാതൃരാജ്യത്തെ പരാജയപ്പെടുത്താനാണ് അര്‍മീനിയന്‍ വംശജര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചത്. ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ഉള്‍ക്കൊള്ളുന്ന സഖ്യകക്ഷികള്‍ വിജയിച്ചാല്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ കോക്കസസ് മേഖലയില്‍ റഷ്യന്‍പക്ഷത്തെ പരസ്യമായി സഹായിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. അതുകൊണ്ടാണ് കിഴക്കന്‍ യുദ്ധമുഖത്തുനിന്ന് അര്‍മീനിയക്കാരെ മാറ്റിത്താമസിപ്പിക്കേണ്ടത് അനിവാര്യമായി തുര്‍ക്കി കണ്ടത്.
1908ല്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്‍െറ കരങ്ങളില്‍നിന്ന്  യുവതുര്‍ക്കികള്‍ സാമ്രാജ്യത്തിന്‍െറ കടിഞ്ഞാണ്‍ ഏറ്റെടുത്തതോടെ ജൂത, ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി തന്നെ കൂടുതല്‍ അവകാശങ്ങളും പരിരക്ഷയും ഉറപ്പുവരുത്താന്‍ പുതിയ ഭരണഘടനപോലും ഉണ്ടാക്കിയെങ്കിലും അതൊന്നും അര്‍മീനിയക്കാരില്‍ ദേശക്കൂര്‍ വളര്‍ത്താന്‍ ഉപകരിച്ചില്ല.
 യുവതുര്‍ക്കികളുടെ സൈനിക നീക്കങ്ങള്‍ അട്ടിമറിക്കുന്ന നിലപാടാണ് അര്‍മീനിയന്‍ വംശജര്‍ കൈക്കൊണ്ടത്.  ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, തങ്ങള്‍ കാത്തിരുന്ന സ്വാതന്ത്ര്യത്തിന്‍െറ നാളുകള്‍ സമാഗതമായി എന്ന കണക്കൂകൂട്ടലില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച സഖ്യകക്ഷികള്‍ക്കു വേണ്ടി അനാതോലിയയിലെ അര്‍മീനിയന്‍ വംശജര്‍ രഹസ്യമായും സംഘടിതമായും കരുനീക്കങ്ങള്‍ തുടങ്ങിയത്രെ. വഞ്ചന മനസ്സിലാക്കിയ തുര്‍ക്കി സൈനിക നേതൃത്വം 2015 ഏപ്രില്‍ 24നു പത്രക്കാരും ബുദ്ധിജീവികളും ബിസിനസുകാരുമടക്കമുള്ള നൂറുകണക്കിനു അര്‍മീനിയക്കാരെ അറസ്റ്റ് ചെയ്തു. റഷ്യയോട് ചേര്‍ന്നുകിടക്കുന്ന, കിഴക്കന്‍ അനാതോലിയയില്‍നിന്ന് ഈ വിഭാഗത്തെ വ്യാപകമായി  ഒഴിപ്പിക്കാന്‍ തുടങ്ങിയത് അതോടെയാണ്.  സിറിയന്‍ മരുഭൂമിയില്‍ തള്ളപ്പെട്ട പതിനായിരക്കണക്കിനു സ്ത്രീകളും കുട്ടികളുമടക്കം വിശന്നും പീഡനങ്ങള്‍ ഏറ്റുവാങ്ങിയും മരണംവരിച്ചുവെന്ന്  വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇങ്ങനെ പതിനഞ്ചു ലക്ഷം അര്‍മീനിയക്കാരെ വംശവിച്ഛേദനത്തിന് ഇരയാക്കിയെന്നും 1922ല്‍ യുദ്ധത്തിന് വിരാമമിട്ടപ്പോള്‍ 3,88,000 പേര്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നും പറയപ്പെടുന്നു. ഇതുസംബന്ധിച്ചു നടന്ന വ്യാപക പ്രചാരണം,  വംശഹത്യക്കു പിന്നില്‍ പ്രവര്‍ത്തിച്ച മേലാളന്മാരെ വകവരുത്തുന്നതിനു പ്രത്യേക കൊലയാളി സംഘത്തിനു രൂപം കൊടുക്കുന്നതിലാണ് കലാശിച്ചത്. ‘ഓപറേഷന്‍ നെമെസിസ് ’ (Operation Nemesis) എന്ന പേരില്‍ തുടങ്ങിവെച്ച രഹസ്യപദ്ധതിയുടെ ഭാഗമായി യുദ്ധകാലത്തെ ആഭ്യന്തരമന്ത്രിയായിരുന്ന മഹമൂദ് തലത്ത് പാഷയെ ബര്‍ലിനില്‍ സൊഗൊമോന്‍ തെഹ്ലിരിയാന്‍ എന്ന അര്‍മീനിയക്കാരന്‍ വെടിവെച്ചു കൊല്ലുകയുണ്ടായി.
ഓട്ടോമന്‍ സാമ്രാജ്യത്തിനെതിരെ പൊരുതാന്‍ 19ാം നൂറ്റാണ്ടില്‍ രൂപവത്കരിക്കപ്പെട്ട അര്‍മീനിയന്‍ റെവലൂഷനറി ഫെഡറേഷന്‍െറ സൃഷ്ടിയാണ് പ്രതികാര ദേവതയുടെ പേരിലുള്ള ഈ കൊലയാളി സംഘമെന്ന് വിചാരണവേളയില്‍ തെളിഞ്ഞട്ടും കോടതി പ്രതിയെ വെറുതെവിടുകയായിരുന്നു. ‘നെമെസിസ്’സംഘം പാരിസിലും ജനീവയിലും മറ്റും ആസ്ഥാനങ്ങള്‍ സ്ഥാപിച്ചു വംശഹത്യയുടെ സൂത്രധാരകരെ കണ്ടത്തെി കഥകഴിക്കാന്‍ പത്ത് സായുധ കൊലയാളി സംഘങ്ങളെയും ചാവേറുകളെയും ചാരന്മാരെയും നിയോഗിച്ചിട്ടും  അവര്‍ക്ക് ‘ഭീകര’മുദ്ര ചാര്‍ത്താന്‍ ആരും മെനക്കെട്ടില്ല. എന്നല്ല, വംശഹത്യ അംഗീകരിക്കാന്‍ തയാറാവാത്ത തുര്‍ക്കി ഭരണസാരഥികളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും വകവരുത്താന്‍ ‘അര്‍മീനിയന്‍ സീക്രട്ട് ആര്‍മി ഫോര്‍ ദ ലിബറേഷന്‍ ഓഫ് അര്‍മീനിയ (‘അസല’) എന്ന പേരില്‍ അധോലോക സംഘടന ഉണ്ടാക്കി എഴുപതുകള്‍ തൊട്ട് ഭീകര ഗ്രൂപ് പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രാന്‍സ്, കാനഡ, ഇറാന്‍, യു.എസ് എന്നിവിടങ്ങളിലായി ഇതിനകം 36 പ്രമുഖരെ ‘അസല’ കൊലപ്പെടുത്തിയിട്ടുണ്ട്. തൊണ്ണൂറുകള്‍ തൊട്ട് സംഘടനയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചുകിടന്നിരുന്നുവെങ്കിലും പോപ്പിന്‍െറയും പടിഞ്ഞാറന്‍ രാഷ്ട്രീയ-മത നേതൃത്വത്തിന്‍െറയും കാര്‍മികത്വത്തില്‍ ‘അര്‍മീനിയന്‍ കൂട്ടക്കൊല’യുടെ ഓര്‍മകള്‍ പുറത്തെടുത്തിടുന്നതോടെ ആഗോളാന്തരീക്ഷം കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നാണ് ഭയപ്പെടേണ്ടത്.  
യുദ്ധങ്ങള്‍ക്ക് എക്കാലത്തും പറയാനുള്ളത്  കൂട്ടക്കൊലകളുടെയും വംശഹത്യകളുടെയും ക്രൂരതകളുടെയും കഥകളാണ്. ആധുനികയുഗത്തിന്‍െറ പിറവി തന്നെ ആഘോഷിക്കപ്പെട്ടത് ചോരച്ചാലുകള്‍ കീറിയും കബന്ധങ്ങള്‍ കുന്നുകൂട്ടിയുമാണ്. യൂറോപ്പാണ് ഈ വിഷയത്തില്‍ ലോകത്തിനു  മാതൃക. ആധുനികതയെക്കുറിച്ചുള്ള യൂറോപ്പിന്‍െറ ചിന്ത അവലംബമാക്കിയത് സംസ്കാരത്തെയും വംശത്തെയുമാണ്. ആധുനികതയുടെ അരുണോദയ വര്‍ഷമായി കൊട്ടിഘോഷിക്കപ്പെടാറുള്ള 1492ല്‍ സംഭവിച്ചത് ഫെര്‍ഡിനന്‍ഡ് രാജാവിന്‍െറയും ഇസബെല്ല രാജ്ഞിയുടെയും നേതൃത്വത്തില്‍ ക്രിസ്റ്റ്യന്‍ സ്പെയിനിന്‍െറ പിറവിക്കായി യഹൂദ, മുസ്ലിം പൗരന്മാരുടെ വംശവിച്ഛേദനമായിരുന്നു. ‘മതനിന്ദാ വിചാരണ’യുടെ (Inquisition) പേരില്‍ ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കി. അല്ളെങ്കില്‍ പിറന്നമണ്ണില്‍നിന്ന് ആട്ടിപ്പുറത്താക്കി. കോളനിവാഴ്ചയുടെ ചരിത്രം കൂട്ടക്കൊലകളുടെയും വംശവിച്ഛേദനത്തിന്‍േറതുമാണ്. അമേരിക്കയിലും ആസ്ട്രേലിയയിലും അവര്‍ ആധിപത്യം സ്ഥാപിച്ചത് അന്നാട്ടുകാരെ കൂട്ടമായി കൊന്നൊടുക്കിയാണ്.
ആഫ്രോ-ഏഷ്യന്‍ വന്‍കരയിലെ ആദിമനിവാസികളെ കാടന്മാരും രാക്ഷസന്മാരുമായി മുദ്രകുത്തി ബ്രിട്ടനും ഫ്രാന്‍സും ഹോളണ്ടും പോര്‍ച്ചുഗലും സ്പെയിനുമൊക്കെ നടത്തിയ ‘എത്നിക് ക്ളെന്‍സിങ്ങി’നെ പോപ് എങ്ങനെയായിരിക്കും ന്യായീകരിക്കാന്‍ പോകുന്നത്? കേട്ടാല്‍ ചോരമരവിച്ചുപോവുന്ന ആ ക്രൂരതകളുടെ പേരില്‍ ആരായിരിക്കും മാപ്പ് ചോദിക്കാന്‍ പോകുന്നത്? വിസ്മൃതിയില്‍ ആണ്ടുകിടക്കുന്ന അത്തരം  മാനുഷിക ദുരന്തങ്ങളെ കുഴിമാടത്തില്‍നിന്ന് മാന്തിയെടുത്ത് പുതിയ തലമുറക്കുമുന്നില്‍ നിരത്തുന്നതുകൊണ്ട്  എന്തു നേടാന്‍;  വിദ്വേഷത്തിന്‍െറ പ്രത്യയശാസ്ത്രത്തില്‍ അഭിരമിക്കുന്നവര്‍ക്ക് അല്ലാതെ. അത് മനസ്സിലാക്കിയാണ് തുര്‍ക്കി പ്രസിഡന്‍റ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചതും അര്‍മീനിയന്‍ ഭരണാധികാരിയെ ഇസ്തംബൂളിലേക്ക് ക്ഷണിച്ച് സൗഹൃദത്തിന്‍െറ പുതിയ അധ്യായത്തിനു തുടക്കമിട്ടതും.  അതുപോരാ എന്നു ശഠിക്കുമ്പോള്‍ അതിന്‍െറ കാരണം പരതേണ്ടത് മറ്റു രോഗങ്ങളിലാണ്.
 

ബഹിരാകാശ കാഴ്ചയുടെ 25 വര്‍ഷങ്ങള്‍

Posted: 23 Apr 2015 06:58 PM PDT

Image: 

പ്രപഞ്ചത്തിന്‍െറ കൂടുതല്‍ വിശാലതകളിലേക്ക് നമ്മെ കൊണ്ടത്തെിച്ച ഹബ്ള്‍ ബഹിരാകാശ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനം കാല്‍നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 1990 ഏപ്രില്‍ 24ന് അമേരിക്കയിലെ കെന്നഡി സ്പേസ് സെന്‍ററില്‍നിന്നായിരുന്നു ഈ ബഹിരാകാശ ദൂരദര്‍ശിനിയുടെ വിക്ഷേപണം. ഏകദേശം 550 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ഭ്രമണം ചെയ്ത് പ്രപഞ്ച നിഗൂഢതകള്‍ ശാസ്ത്രലോകത്തിന് പകര്‍ന്നുനല്‍കിയ ഹബ്ള്‍ എല്ലാ അര്‍ഥത്തിലും ഒരു വിസ്മയംതന്നെയായിരുന്നു. ഹബ്ള്‍ പകര്‍ത്തിയ കോടിക്കണക്കിന് ചിത്രങ്ങള്‍  പ്രപഞ്ചത്തെക്കുറിച്ചുള്ള പല ധാരണകളെയും മാറ്റിമറിച്ചെന്നു മാത്രമല്ല, പ്രപഞ്ച വിജ്ഞാനീയത്തില്‍ പുതിയ ശാഖകളുടെ ഉദയത്തിനും കാരണമായി.
ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്പുട്നിക്കിന്‍െറ വിജയ വിക്ഷേപണം, യൂറി ഗഗാറിന്‍െറ ആദ്യത്തെ ശൂന്യാകാശ യാത്ര, നീല്‍ ആംസ്ട്രോങ്ങിന്‍െറ ചാന്ദ്ര യാത്ര തുടങ്ങി ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നാഴികക്കല്ലുകളായി എണ്ണപ്പെടുന്ന പല സംഭവങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ ഗണിക്കപ്പെടേണ്ട ഒന്നുതന്നെയാണ് ഹബ്ളിന്‍െറ വിക്ഷേപണവും. കാരണം, കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഹബ്ളില്‍നിന്ന് ശാസ്ത്രലോകത്തിന് ലഭിച്ച വിവരങ്ങള്‍ സമാനതകളില്ലാത്തതാണ്. അതിനുപുറമെ, സാങ്കേതികമായി  പ്രപഞ്ച നിരീക്ഷണത്തില്‍ പുതിയ ഒരു മാതൃക  തുറന്നുതന്നുവെന്നതും ഹബ്ളിനെ വ്യത്യസ്തമാക്കുന്നുണ്ട്.
ഏതാണ്ട് നാലുനൂറ്റാണ്ടുമുമ്പ് ജ്യോതിശ്ശാസ്ത്രജ്ഞര്‍ ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയിരുന്ന കാര്യം നമുക്കറിയാം. ലോകത്തിന്‍െറ പലഭാഗങ്ങളില്‍ (ഇന്ത്യയിലുള്‍പ്പെടെ) വലിയ വലിയ വാനനിരീക്ഷണാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. എന്നാല്‍, ഭൂമിയില്‍നിന്നുള്ള നിരീക്ഷണങ്ങള്‍ക്ക് പരിമിതികളുണ്ട്. ഏറ്റവും വലിയ പരിമിതി ഭൂമിയുടെ അന്തരീക്ഷം തന്നെയായിരുന്നു. അന്തരീക്ഷത്തിന്‍െറ സാന്നിധ്യം കാരണം പല ഗഗനവസ്തുക്കളും അവ്യക്തമാണെന്നും അന്തരീക്ഷത്തിന്‍െറ അസാന്നിധ്യത്തില്‍ ലഭ്യമാവുക മറ്റൊരു പ്രപഞ്ച ചിത്രമായിരിക്കുമെന്നും 20ാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ പല ശാസ്ത്രജ്ഞരും സിദ്ധാന്തിച്ചിരുന്നു.
നക്ഷത്രങ്ങളുടെയും ഗാലക്സികളുടെയും മറ്റും കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കണമെങ്കില്‍ ശൂന്യാകാശത്ത് ദൂരദര്‍ശിനി സ്ഥാപിക്കണമെന്ന ആശയവും ഇതോടൊപ്പം ഉയര്‍ന്നു. ഹംഗേറിയന്‍ ശാസ്ത്രജ്ഞനായിരുന്ന ഹെര്‍മന്‍ ഒബെര്‍ത്താണ് ഇത്തരമൊരു ആശയം ആദ്യമായി അവതരിപ്പിച്ചത്. 1920കളില്‍ അദ്ദേഹം തയാറാക്കിയ പ്രബന്ധത്തില്‍, റോക്കറ്റ് വഴി ദൂരദര്‍ശിനികളെ ശൂന്യാകാശത്തത്തെിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ച് പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ ഹബ്ള്‍ എന്ന ആശയം ജന്മമെടുക്കുന്നത് ഇവിടെനിന്നാണെന്ന് പറയാം. ഒബെര്‍ത്തിന്‍െറ ആശയങ്ങളെ അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ലെയ്മാന്‍ സ്പിറ്റ്സര്‍ വികസിപ്പിക്കുകയുണ്ടായി. ഒരു ശൂന്യാകാശ ദൂരദര്‍ശിനിക്കുണ്ടായിരിക്കേണ്ട സവിശേഷതകള്‍ അദ്ദേഹം വിശദീകരിച്ചു. അതിനപ്പുറം, അത്തരത്തിലൊന്നിന്‍െറ നിര്‍മാണത്തിന് അദ്ദേഹം ശ്രമിക്കുകയും ചെയ്തു. 1962ല്‍, യു.എസ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സ് ശൂന്യാകാശ ദൂരദര്‍ശിനി നിര്‍മിക്കാന്‍ തീരുമാനിക്കുകയും അതിന്‍െറ ചുമതല സ്പിറ്റ്സറെ ഏല്‍പിക്കുകയും ചെയ്തു. അങ്ങനെയാണ് ഈ ഭീമന്‍ ദൂരദര്‍ശിനിയുടെ പിറവി.
1983ല്‍ ഹബ്ളിനെ ശൂന്യാകാശത്തത്തെിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, പലകാരണങ്ങളാല്‍ നീണ്ടു പോയി. വിക്ഷേപണം ’90 വരെ നീളാനുള്ള പ്രധാന കാരണം ചാലഞ്ചര്‍ ദുരന്തമായിരുന്നു. നാസയുടെ ബഹിരാകാശ ഗവേഷണ ശ്രമങ്ങളെ പിന്നോട്ടടിച്ച സംഭവമായിരുന്നല്ളോ അത്. ഏതായാലും 1990 ഏപ്രില്‍ 24ന് ഡിസ്കവറി പേടകത്തില്‍ ഹബ്ള്‍ ശൂന്യാകാശത്തേക്ക് ഉയര്‍ന്നു. ഹബ്ളിനെ സജ്ജമാക്കാന്‍ അഞ്ച് യാത്രികരും ഡിസ്കവറിയിലുണ്ടായിരുന്നു. ശൂന്യകാശത്തത്തെി ഒരു മാസം കഴിഞ്ഞപ്പോള്‍, ഹബ്ള്‍ ആദ്യ ചിത്രം ഭൂമിയിലേക്കയച്ചു. ഒരു ഇരട്ട നക്ഷത്രത്തിന്‍െറ ചിത്രമായിരുന്നു അത്. പക്ഷേ, അത് വ്യക്തമായിരുന്നില്ല. പിന്നെ, 1993ല്‍ ഹബ്ളിലേക്ക് വീണ്ടും യാത്രികര്‍ പോയി സര്‍വിസ് നടത്തിയതിനു ശേഷമാണ് വ്യക്തമായ ചിത്രങ്ങള്‍ ദൂരദര്‍ശിനി പകര്‍ത്തിയത്. പിന്നീട് അഞ്ചുതവണകൂടി ഗവേഷകര്‍ ഹബ്ളില്‍ എത്തി സര്‍വിസ് നടത്തി. പുതിയ ഉപകരണങ്ങള്‍ സ്ഥാപിച്ചു.
അള്‍ട്രാവയലറ്റ്, ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ പ്രപഞ്ച നിരീക്ഷണത്തിനുള്ള സാങ്കേതിക സംവിധാനങ്ങളൊക്കെ ഹബ്ളില്‍ ഒരുക്കിയത് ഇതുപോലുള്ള സര്‍വിസിങ്ങിലൂടെയായിരുന്നു. 2009ലാണ് ഏറ്റവുമൊടുവില്‍ സര്‍വിസ് നടത്തിയത്.
മഹാനായ എഡ്വിന്‍ ഹബ്ളിന്‍െറ പേരുതന്നെ ആദ്യത്തെ ബഹിരാകാശ ദൂരദര്‍ശിനിക്ക് നല്‍കിയത് ഒട്ടും യാദൃച്ഛികമല്ല. പ്രപഞ്ചം അനുക്ഷണം വികസിക്കുന്നുവെന്നായിരുന്നുവല്ളോ ഹബ്ളിന്‍െറ പ്രധാന കണ്ടുപിടിത്തം. അദ്ദേഹത്തിന്‍െറ സിദ്ധാന്തത്തിന് നിരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യത്തെ തെളിവ് നല്‍കിയത് ഹബ്ള്‍ ദൂരദര്‍ശിനിയാണ്. പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും ഗാലക്സികളുമെല്ലാം പരസ്പരം അകലുന്നുവെന്നും പുതിയ നക്ഷത്രങ്ങള്‍ ജനിക്കുന്നതെങ്ങനെയെന്നും ഈ ടെലിസ്കോപ് നമുക്ക് നേരില്‍ കാണിച്ചുതന്നു. ഓരോ ഗാലക്സിക്കു നടുവിലും തമോഗര്‍ത്തം ‘ഒളിച്ചിരുക്കുന്നു’വെന്ന് കണ്ടത്തെിയതും ഹബ്ള്‍ തന്നെ.
ഹബ്ളിന്‍െറ വിജയത്തോടെ സമാന മാതൃകയില്‍ ഒട്ടേറെ ബഹിരാകാശ ദൂരദര്‍ശിനികള്‍ വിക്ഷേപിക്കപ്പെടുകയുണ്ടായി. ചന്ദ്ര എക്സ്റേ ഒബ്സര്‍വേറ്ററി, സ്പിറ്റ്സര്‍ ദൂരദര്‍ശിനി തുടങ്ങിയവ ഉദാഹരണം. 2020ഓടെ ഹബ്ളിന്‍െറ പ്രവര്‍ത്തനം നിലക്കുമെന്നാണ് കരുതുന്നത്. അതിനു മുമ്പായി ഹബ്ളിന്‍െറ പിന്‍ഗാമി എന്നു വിശേഷിപ്പിക്കപ്പെടുന്ന ജെയിംസ് വെബ് ടെലിസ്കോപ് വിക്ഷേപിക്കപ്പെടും. 2018ഓടെയാകും വിക്ഷേപണം.

പ്രവാസ മലയാളത്തിന് ഇന്ന് ഉത്സവരാവ്

Posted: 23 Apr 2015 06:49 PM PDT

Image: 

ദുബൈ: പുതുതലമുറ പ്രവാസികളിലെ മലയാളത്തിന്‍െറ പതാകവാഹകരെ കണ്ടത്തൊനും ആദരിക്കാനുമുള്ള മലയാളത്തിന്‍െറ മഹാ ആഘോഷം ഇന്ന്. പ്രവാസി മലയാളി വിദ്യാര്‍ഥികളില്‍ മാതൃഭാഷയുടെ മധുരവും മാതൃനാടിന്‍െറ മഹിതമായ സാംസ്കാരിക^സാഹിത്യ പൈതൃകവും എത്തിക്കാനായി  ഗള്‍ഫ് മാധ്യമം, കേരള സര്‍ക്കാറുമായി ചേര്‍ന്ന് നടത്തുന്ന ‘മധുരമെന്‍ മലയാളം’ ഭാഷാ പദ്ധതിയിലെ അന്തിമ വിജയികളുടെ പ്രഖ്യാപനവും വര്‍ണാഭമായ സാംസ്കാരിക പരിപാടിയും വെള്ളിയാഴ്ച ദുബൈയില്‍ നടക്കും. മൈദാന്‍ ആംഫി തിയറ്ററില്‍ വൈകീട്ട് ഏഴിന് മൂന്നര മണിക്കൂര്‍  സംഗീത-വിനോദ-സാംസ്കാരിക പരിപാടി നടക്കും.

യു.പി,ഹൈസ്കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഓണ്‍ലൈന്‍, എഴുത്തു പരീക്ഷകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 13 പേര്‍ അണിനിരക്കുന്ന അന്തിമ പരീക്ഷ ഇന്ന് രാവിലെ ദുബൈയില്‍ നടക്കും. വിജയികളെ വൈകീട്ട് മുഖ്യവേദിയില്‍ ഗന്ധര്‍വ ഗായകന്‍ കെ.ജെ.യേശുദാസും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ ആദരിക്കും.

ഏക സിവില്‍കോഡ് എളുപ്പമല്ലെന്ന് കേന്ദ്രം

Posted: 23 Apr 2015 06:44 PM PDT

Image: 
Subtitle: 
വനിതസംവരണം നടപ്പാക്കുന്നതിന് സൂക്ഷ്മതല വിഷയങ്ങള്‍ പരിഗണിക്കണം

ന്യൂഡല്‍ഹി: സുപ്രധാനവും വൈകാരികവുമായ വിഷയമാണെന്നിരിക്കെ, ബന്ധപ്പെട്ട എല്ലാവരുമായി വിപുലമായ കൂടിയാലോചന നടത്താതെ ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു.
ബി.ജെ.പിയുടെ കാര്യപരിപാടികളിലെ മുഖ്യ ഇനമായി ഉയര്‍ത്തിക്കാണിക്കപ്പെടുന്ന വിഷയമാണ് ഏക സിവില്‍കോഡ്.  ഭരണഘടനയുടെ 44ാം അനുച്ഛേദത്തിന്‍െറ ലക്ഷ്യം ഏകീകൃത വ്യക്തിനിയമം കൊണ്ടുവരുകയാണെന്ന് നിയമമന്ത്രി സദാനന്ദഗൗഡ ലോക്സഭയില്‍ വിശദീകരിച്ചു. ദേശീയ ഏകോപനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണിത്. ഓരോ സമുദായത്തിലെയും രീതികള്‍ക്കും വഴക്കങ്ങള്‍ക്കും അനുസൃതമായ വ്യക്തിനിയമങ്ങള്‍ക്കുപകരം പരിഷ്കൃത സമൂഹത്തിലെ ഓരോ പൗരനെയും നയിക്കുന്ന പൊതുവായ പെരുമാറ്റസംഹിത കൊണ്ടുവരുക എന്നതാണ് ഏകസിവില്‍കോഡുകൊണ്ട് അര്‍ഥമാക്കുന്നത്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല്‍, ജീവനാംശം എന്നിവയെല്ലാം ഏക സിവില്‍ കോഡിന്‍െറ പരിധിയില്‍ വരുന്നുണ്ട്.  സിവില്‍ നിയമങ്ങളിലെ വിവിധ ഇനങ്ങള്‍ ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ സംഹിതയാക്കി മാറ്റിയിട്ടുണ്ടെന്ന് ഇടക്കാല നിയമനിര്‍മാണ സഭയില്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ വിശദീകരിച്ചിട്ടുണ്ട്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ച എന്നിവയാണ് ഏക സിവില്‍കോഡിന്‍െറ കാര്യത്തില്‍ അവശേഷിക്കുന്ന പ്രധാന ഇനങ്ങള്‍. എന്നാല്‍, ഇത് ഏകീകരിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരുമായി വിശദ ചര്‍ച്ച ആവശ്യമാണെന്ന് ഡോ. എ. സമ്പത്ത്, അനില്‍ ശിരോള്‍, ഭൈറോണ്‍ പ്രസാദ് മിശ്ര എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയില്‍ നിയമമന്ത്രി വ്യക്തമാക്കി.
വനിതസംവരണം നടപ്പാക്കുന്നതിന് സൂക്ഷ്മതല വിഷയങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം രൂപപ്പെടുത്തേണ്ടതുണ്ടെന്നും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ സദാനന്ദഗൗഡ പറഞ്ഞു. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്നു സംവരണം നല്‍കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.
രാജ്യസഭ 2010 മാര്‍ച്ച് ഒമ്പതിന് ബില്‍ പാസാക്കി. എന്നാല്‍, ആ സമയത്തെ 15ാം ലോക്സഭയില്‍ പാസാക്കാന്‍ കഴിയാതെ ബില്‍ ലാപ്സായി. ബില്‍ വീണ്ടും പരിഗണനക്ക് കൊണ്ടുവരുന്നതിന് വിശദമായ പരിശോധനയും സമവായവും ആവശ്യമാണെന്ന് സി.എന്‍. ജയദേവന്‍, പ്രഫ. സാധുസിങ് എന്നിവരെ മന്ത്രി അറിയിച്ചു.  വോട്ടര്‍കാര്‍ഡും ആധാര്‍കാര്‍ഡും ബന്ധിപ്പിക്കുന്ന നടപടികള്‍ മുന്നോട്ടു നീങ്ങുകയാണെന്ന് പി.കെ. ശ്രീമതി ടീച്ചര്‍ അടക്കമുള്ളവര്‍ ഉന്നയിച്ച മറ്റൊരു ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി വിശദീകരിച്ചു. വോട്ടര്‍പട്ടികയിലെ തെറ്റു തിരുത്താനും വ്യാജപേരുകള്‍ ഒഴിവാക്കാനും ഇത് സഹായിക്കും. എന്നാല്‍, ബയോമെട്രിക് വോട്ടിങ് യന്ത്രം കൊണ്ടുവരുന്ന കാര്യം പരിഗണനയിലില്ളെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP