സ്വാഗതം
WELCOME

News Update..

Thursday, April 9, 2015

ചീഫ് വിപ്പിനെ തീരുമാനിച്ച രീതി ശരിയല്ല^ പി.സി ജോര്‍ജ് Madhyamam News Feeds

ചീഫ് വിപ്പിനെ തീരുമാനിച്ച രീതി ശരിയല്ല^ പി.സി ജോര്‍ജ് Madhyamam News Feeds

Link to

ചീഫ് വിപ്പിനെ തീരുമാനിച്ച രീതി ശരിയല്ല^ പി.സി ജോര്‍ജ്

Posted: 09 Apr 2015 12:11 AM PDT

Image: 

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം പുതിയ ചീഫ് വിപ്പിനെ തെരഞ്ഞെടുത്ത രീതി അന്തസില്ലാത്തതാണെന്ന് പി.സി ജോര്‍ജ്. പാര്‍ട്ടിയിലെ മുഴുവന്‍ എം.എല്‍.എമാരെയും വിളിച്ചു ചേര്‍ത്തായിരുന്നു ചീഫ് വിപ്പിനെ തീരുമാനിക്കേണ്ടതെന്നും  ജോര്‍ജ് അഭിപ്രായപ്പെട്ടു.
 തന്നോട് 70 പ്രാവശ്യം ക്ഷമിക്കാന്‍ തയാറായ കെ.എം മാണിയോട് 700 തവണ ക്ഷമിക്കാന്‍ തയാറാണെന്നും പക്ഷേ മാണി മോഷണം നിര്‍ത്തണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. അഴിമതി വിരുദ്ധരായവരെ വിളിച്ചു ചേര്‍ത്ത് സംഘടന രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സത്യം കേസ്: രാമലിംഗ രാജു ഉള്‍പ്പെടെ 10 പ്രതികളും കുറ്റക്കാര്‍

Posted: 08 Apr 2015 11:46 PM PDT

Image: 

ഹൈദരാബാദ്: സത്യം കമ്പ്യൂട്ടേഴ്സ് സര്‍വീസസ് ലിമിറ്റഡിലെ കോടികളുടെ ക്രമക്കേട് സംബന്ധിച്ച കേസില്‍ കമ്പനി സ്ഥാപകനും മുന്‍ചെയര്‍മാനുമായ ബി. രാമലിംഗ രാജു ഉള്‍പ്പെടെ 10 പ്രതികളും കുറ്റക്കാരെന്ന്  കോടതി കണ്ടത്തെി. ഇവരുടെ ശിക്ഷ സി.ബി.ഐ സ്പെഷല്‍ കോടതി ജഡ്ജി ബി.വിഎല്‍.എന്‍ ചക്രവര്‍ത്തി നാളെ വിധിക്കും.
 ഇന്ത്യ കണ്ട ഏറ്റവും വലിയ കോര്‍പറേറ്റ് കുംഭകോണമാണ്  സത്യം കേസ്. രാമലിംഗ രാജുവിന്‍്റെ സഹോദരനും സത്യം മുന്‍ മാനേജിങ് ഡയറക്ടറുമായ ബി. രാമരാജു, മുന്‍ സി.എഫ്.ഒ വഡ്ലമണി ശ്രീനിവാസ്, മുന്‍ പി.ഡബ്ള്യു.സി ഓഡിറ്റര്‍മാരായ സുബ്രഹ്മണി ഗോപാലകൃഷ്ണന്‍, ടി. ശ്രീനിവാസ്, രാജുവിന്‍െറ മറ്റൊരു സഹോദരനായ ബി. സൂര്യനാരായണ രാജു, മുന്‍ ജീവനക്കാരായ ജി. രാമകൃഷ്ണ, ഡി. വെങ്കട്ട്പതി, ശ്രീശൈലം, സത്യം കമ്പ്യൂട്ടേഴ്സിലെ മുന്‍ ഇന്‍റേണല്‍ ചീഫ് ഓഡിറ്റര്‍ വി.എസ്. പ്രഭാകര്‍ ഗുപ്ത എന്നിവരാണ് പ്രതികള്‍.
പ്രത്യേക കോടതിയില്‍ കേസിന്‍െറ വിചാരണ ജൂണ്‍ മധ്യത്തോടെ പൂര്‍ത്തിയാക്കിയിരുന്നു. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, രേഖകളില്‍ കൃത്രിമം  കാണിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസില്‍ 216 സാക്ഷികളെ വിസ്തരിച്ചിരുന്നു.

കമ്പനിയുടെ കണക്കുപുസ്തകങ്ങളില്‍ തിരിമറികള്‍ നടത്തി ലാഭം പെരുപ്പിച്ചുകാണിച്ചുവെന്ന് രാമലിംഗ രാജു കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് 2009 ജനുവരി ഏഴിനാണ് സത്യം കമ്പ്യൂട്ടേഴ്സ് കുംഭകോണം പുറത്തുവരുന്നത്.
 

തലശ്ശേരി സ്റ്റേഡിയം നവീകരണ പ്രവൃത്തി തുടങ്ങുന്നു

Posted: 08 Apr 2015 11:32 PM PDT

തലശ്ശേരി: തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിന് ശാപമോക്ഷമാകുന്നു. സ്റ്റേഡിയം നവീകരണ പ്രവൃത്തിക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തറക്കല്ലിടും. ഏപ്രില്‍ 30ന് രാവിലെ 10.30നാണ് പരിപാടി. നവീകരണം പ്രഖ്യാപിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടികളില്ലാത്തതിനെ കുറിച്ച് 'മാധ്യമം' വാര്‍ത്ത നല്‍കിയിരുന്നു. നഗരസഭാ സ്റ്റേഡിയത്തിന്, കേരളം ആതിഥ്യമരുളിയ 35ാമത് ദേശീയ ഗെയിംസിന്‍െറ ഭാഗമായി ശാപമോക്ഷം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതിന് മുന്നോടിയായി 2014 ഫെബ്രുവരി 22ന് കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിന്‍െറ തീരുമാന പ്രകാരം തയാറാക്കിയ പദ്ധതി രൂപരേഖ അന്ന് നഗരസഭാ ഓഫിസില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പൈതൃക നഗരത്തിലെ സ്റ്റേഡിയം നവീകരണം എങ്ങുമത്തെിയിരുന്നില്ല.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ഒരുകോടി രൂപ, എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നനുവദിച്ച രണ്ടുകോടി രൂപ, ബാസ്കറ്റ് ബാള്‍ കോര്‍ട് നവീകരിക്കുന്നതിന് അനുവദിച്ച 68 ലക്ഷം എന്നിവ ചേര്‍ത്ത് 3.68 കോടി രൂപക്കാണ് നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ തീരുമാനിച്ചത്.
ഫുട്ബാള്‍ സ്റ്റേഡിയം, 400 മീറ്റര്‍ അത്ലറ്റിക് ട്രാക്, 5000 പേര്‍ക്കിരിക്കാവുന്ന ഗാലറി, മേല്‍കൂരയോട് കൂടിയ ബാസ്കറ്റ് ബാള്‍ കോര്‍ട്, സ്റ്റേജ്, വോളിബാള്‍ കോര്‍ട്, ടോയ്ലറ്റ് സൗകര്യം, നിലവിലെ സൗകര്യങ്ങളുടെ നവീകരണം, മൂന്നുനിലകളിലായി 600 സ്ക്വയര്‍ മീറ്റര്‍ വിസ്താരത്തില്‍ ഷോപ്പിങ് കോംപ്ളക്സ് എന്നിവ ഉള്‍പ്പെടെ വിവിധോദ്ദേശ്യ സ്റ്റേഡിയം ആയാണ് നിര്‍മിക്കുക.
1956ല്‍ തറക്കല്ലിട്ട് 1957ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട തലശ്ശേരി സ്റ്റേഡിയം കായിക പാരമ്പര്യത്തിന്‍െറ ഉദാത്ത മാതൃകയായിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിയുന്തോറും സ്റ്റേഡിയം നാശത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങി.
അറ്റകുറ്റപ്പണി ചെയ്താല്‍ തന്നെ സംരക്ഷിക്കാമെന്നിരിക്കെ, അത്തരത്തില്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. നവീകരണ പ്രവൃത്തി പൂര്‍ത്തിയായ ശേഷം മാനേജ്മെന്‍റ് കമ്മിറ്റി രൂപവത്കരിച്ച് പരിപാലിക്കാനാണ് പദ്ധതി.

യാക്കൂബ് മേമന്‍െറ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു

Posted: 08 Apr 2015 11:31 PM PDT

Image: 

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍െറ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. കീഴ്ക്കോടതി വിധിക്കെതിരെ മേമന്‍ സമര്‍പ്പിച്ച പുന:പരിശോധന ഹരജി തള്ളിയ സുപ്രീംകോടതി വിചാരണകോടതിയുടെ വിധി ശരിവെക്കുകയായിരുന്നു. ശിക്ഷ ജീവപരന്ത്യം ആക്കണമെന്നതായിരുന്നു മേമന്‍െറ ആവശ്യം.

കഴിഞ്ഞ വര്‍ഷം മേമന്‍ സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി തള്ളിയിരുന്നു.  മഹാരാഷ്ട്ര സര്‍ക്കാറിന്‍െറയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറയും ശിപാര്‍ശകള്‍ പരിഗണിച്ചാണ് പ്രണബ് മുഖര്‍ജി ദയാഹരജി തള്ളിയത്.

ബോംബാക്രമണത്തിന്‍റെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന ടൈഗര്‍ മേമന്‍റെ സഹോദരനാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായിരുന്ന യാക്കൂബ് മേമന്‍. ടൈഗര്‍ മേമനും വധശിക്ഷ വിധിച്ചിരുന്നെങ്കിലും ഇയാള്‍ പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നതായി സംശയിക്കുന്നു.

1994ല്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍വെച്ചാണ് യാക്കൂബ് അറസ്റ്റിലായത്. 1993ല്‍ മുംബൈയെ നടുക്കിയ സ്ഫോടനങ്ങളില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

ജമ്മുകശ്​മീരിൽ പി.ഡി.പി^ ബി.ജെ.പി സഖ്യത്തിൽ പ്രശ്​നങ്ങളുണ്ടെന്ന്​ മോദി

Posted: 08 Apr 2015 10:42 PM PDT

Image: 

ന്യൂഡൽഹിഃ ജമ്മുകശ്​മീരിൽ മുഫ്​തി മുഹമ്മദ്​ സഇൗദി​​െൻറ നേതൃത്വത്തിൽ അധികാരമേറ്റ പി.ഡി.പി –ബി.ജെ.പി സഖ്യസർക്കാറിൽ പ്രശ്​നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന്​ പ്രധാനമ​ന്ത്രി നരേന്ദ്രമോദി. ‘കശ്​മീരിലെ സഖ്യത്തിൽ തുടക്കത്തി​​​​േൻറതായ ചില പ്രശ്​നങ്ങളുണ്ട്​. പ്രശ്​നത്തിൽ പാർട്ടിയും പ്രധാനമ​ന്ത്രി എന്ന നിലയിൽ താനും നിലപാട്​ വ്യക്തമാക്കിയതാണ്​. ദേശവിരുദ്ധ പ്രവർത്തകരോടും തീവ്രവാദികളോടും വിട്ടുവീഴ്​ചക്കില്ലെന്ന ശക്തമായ നിലപാടാണുള്ളത്​.  പി.ഡി.പി– ബി.ജെ.പി സഖ്യത്തിന്​ ജമ്മുവിലെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കികൊണ്ടും നല്ല ഭരണം കാ​ഴ്​ചവെച്ചും രാജ്യം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്​നത്തിന്​ പരിഹാരം കണ്ടെത്താനുള്ള കഴിവുണ്ട്​.’– ദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ മോദി വ്യക്തമാക്കി.

കശ്​മീരിൽ അധികാരത്തിലേറിയ മുഫ്​തി സർക്കാർ ബി.ജെ.പിയോട്​ കൂടിയാലോചിക്കാതെ വിമത നേതാവ്​ മസാറത്ത്​ ആലമിനെ വിട്ടയച്ചത്​ വൻ വിവാദമായിരുന്നു. കേന്ദ്രസർക്കാറി​ൻറ അനുവാദം കൂടാതെ തീരുമാനമെടുത്തതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരുന്നു.

അയിരൂര്‍ സദാശിവന്‍ വാഹനപകടത്തില്‍ മരിച്ചു

Posted: 08 Apr 2015 10:16 PM PDT

Image: 

ആലപ്പുഴ: പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ അയിരൂര്‍ സദാശിവന്‍ വാഹനപകടത്തില്‍ മരിച്ചു. 78 വയസ്സായിരുന്നു. ആലപ്പുഴ^ ചങ്ങനാശ്ശേരി റോഡില്‍ മനക്കച്ചിറയില്‍ ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മകന്‍ ശ്രീകുമാറിന് പരിക്കേറ്റു. അങ്കമാലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് താമസ സ്ഥലമായ അടൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

1939ല്‍  പത്തനംതിട്ട ജില്ലയിലെ അയിരൂരിലാണ് അദ്ദേഹം ജനിച്ചത്. സംഗീതം അഭ്യസിച്ച അദ്ദേഹം നാടകഗാനരംഗത്ത് പ്രവര്‍ത്തിച്ചു. ചായം എന്നി സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാന രംഗത്ത് സജീവമായി. ജി. ദേവരാജനായിരുന്നു അദ്ദേഹത്തിന്‍്റെ പ്രശസ്തമായ പാട്ടുകള്‍ക്കും സംഗീതം പകര്‍ന്നത്. ആകാശവാണിയില്‍ സംഗീതസംവിധായകനും ഓഡിഷന്‍ കമ്മിറ്റി അംഗവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: രാധ മക്കള്‍: ശ്രീലാല്‍, ശ്രീകുമാര്‍

ഹര്‍ത്താല്‍: ആലപ്പുഴയില്‍ ജനജീവിതം സ്തംഭിച്ചു

Posted: 08 Apr 2015 10:07 PM PDT

ആലപ്പുഴ: മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും നദീസംയോജന പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന തീരദേശ ഹര്‍ത്താല്‍ ആലപ്പുഴയില്‍ പൂര്‍ണം.
ബോട്ടുകള്‍ സര്‍വിസ് നടത്താത്തതിനാല്‍ കുട്ടനാട് നിവാസികള്‍ക്ക് നഗരവുമായി ബന്ധപ്പെടാനായില്ല. നഗരത്തിലെ ഓഫിസുകളും സ്വകാര്യസ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
അനിഷ്ടസംഭവമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. നഗരത്തിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇന്‍ഷുറന്‍സ് സെസിന് എതിരെയുള്ള വാഹന പണിമുടക്ക് കൂടിയായപ്പോള്‍ നഗരത്തില്‍ സ്വകാര്യവാഹനങ്ങള്‍ ഒഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ സേ നോ ഹര്‍ത്താല്‍ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയിരുന്നു. സ്വന്തം വാഹനങ്ങളില്‍ ഇവര്‍ സൗജന്യമായാണ് യാത്രക്കാരെ കൊണ്ടുപോയത്. ഷിബു ഡേവിഡ് നേതൃത്വം നല്‍കി.
അതേസമയം, ഹോട്ടലുകള്‍ അടഞ്ഞുകിടന്നതിനാല്‍ നഗരത്തില്‍ എത്തിയവര്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു. തട്ടുകടകളെയും താല്‍ക്കാലികമായി വില്‍പന നടത്തുന്നവരെയും ആശ്രയിക്കേണ്ടി വന്നു.
വഴിയാത്രികരെ സഹായിക്കാന്‍ നന്മ മനസ്സുകള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ അന്നദാനം നടത്തി മാതൃകയായി. നൂറുദ്ദീന്‍ ഹാഫിയത്ത്, പ്രബിന്‍ പ്രസന്നന്‍, ബിനുരാജ്, ഷമീര്‍ പട്ടരുമഠം, ഷഫീഖ് ഇബ്രാഹീം, ഇലയില്‍ സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പണിമുടക്കില്‍ അണിനിരന്നു. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളും പണിമുടക്കിയിരുന്നു. കയറ്റുമതി സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കടകള്‍ അടച്ച് വ്യാപാരികള്‍ പിന്തുണ പ്രഖ്യാപിച്ചു.
ഹര്‍ത്താല്‍ വന്‍ വിജയമായിരുന്നെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്‍റ് ടി.ജെ. ആഞ്ചലോസ് പറഞ്ഞു.
1178 വിദേശ കപ്പലുകള്‍ക്ക് അനുവാദം നല്‍കാനും 12 നോട്ടിക്കല്‍ മൈല്‍ വരെ വന്ന് മത്സ്യബന്ധനം നടത്താന്‍ വിദേശ കപ്പലുകളെ അനുവദിക്കുകയും ചെയ്യുന്ന മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ആരംഭിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്‍െറ തുടക്കമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍െറ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ പൊതുസമൂഹവും ഹര്‍ത്താലില്‍ സഹകരിച്ചെന്ന് ആഞ്ചലോസ് പറഞ്ഞു.
പണിമുടക്കിയ തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ആലപ്പുഴയില്‍ ടി.ജെ. ആഞ്ചലോസ്, പി.പി. ചിത്തരഞ്ജന്‍, ജാക്സണ്‍ പൊള്ളയില്‍, ജി. ഓമനക്കുട്ടന്‍, സലിംബാബു, എല്‍. സരസപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒറ്റമശ്ശേരിയില്‍ ജോയി സി. കമ്പക്കാരന്‍, ബാബു ഒറ്റമശ്ശേരി, കെ.കെ. ദിനേശന്‍ എന്നിവരും അമ്പലപ്പുഴയില്‍ കെ. ബാബു, വി.സി. മധു, രാജുമോന്‍, ആറാട്ടുപുഴയില്‍ എന്‍. സജീവന്‍, ആര്‍.പ്രസാദ് എന്നിവരും നേതൃത്വം നല്‍കി.
മാവേലിക്കര: കാര്‍ഷികപ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള ഇടതുസംഘടനയുടെ ഹര്‍ത്താല്‍ മാവേലിക്കരയില്‍ പൂര്‍ണമായിരുന്നു. ട്രാന്‍സ്പോര്‍ട്ട്-പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകള്‍ വിജനമായി. കടകമ്പോളങ്ങള്‍ പ്രവര്‍ത്തിച്ചില്ല. നഗരത്തിലും ചെട്ടികുളങ്ങര, തെക്കേക്കര, തഴക്കര പഞ്ചായത്തുകളില്‍ പ്രകടനങ്ങളും നടന്നു.
വടുതല: ഹര്‍ത്താല്‍ അരൂക്കുറ്റിയില്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങളള്‍ അടഞ്ഞുകിടന്നു. പ്രൈവറ്റ് ബസുകള്‍ സര്‍വിസ് നടത്തിയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒന്നും പ്രവര്‍ത്തിച്ചില്ല. പ്രധാന കവലകളില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ സൗജന്യ ഭക്ഷണം നല്‍കിയവര്‍ക്കെതിരെ റെയില്‍വേ പൊലീസ്

Posted: 08 Apr 2015 10:04 PM PDT

കോഴിക്കോട്: ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാനത്തെിയ 'അത്താഴക്കൂട്ടം' ടീമിനെ ഓടിക്കാന്‍ റെയില്‍വേ സംരക്ഷണ സേന. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രാവിലെതന്നെ ഉപ്പുമാവും കാപ്പിയുമായി എത്തിയ അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍ക്കെതിരെയാണ് റെയില്‍വേ സ്റ്റേഷന് പുറത്ത് ഒരധികാരവും ഇല്ലാത്ത ആര്‍.പി.എഫ് ഇറങ്ങിയത്. രാവിലെ ആറോടുകൂടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തത്തെിയ 22ഓളം അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍ ഉപ്പുമാവ് പാകം ചെയ്യുന്നതിനിടെയാണ് പൊലീസത്തെിയത്. റെയില്‍വേ സ്റ്റേഷന്‍െറ എതിര്‍വശത്തെ ഫുട്പാത്തിലായിരുന്നു ഭക്ഷണം പാകം ചെയ്തത്.
ഇത് റെയില്‍വേ ഭൂമിയാണെന്നും ഇവിടെനിന്ന് ഭക്ഷണം നല്‍കരുതെന്നും ആര്‍.പി.എഫുകാര്‍ ആക്രോശിച്ചു. സാധുക്കളെ സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്‍െറ ജോലിയാണെന്നും അവര്‍ക്ക് ഭക്ഷണം നല്‍കാന്‍ നിങ്ങളാരാണെന്നുമെല്ലാം ചോദിച്ച സേനാംഗം പ്രവര്‍ത്തകരോട് സ്ഥലംവിടാനും ആവശ്യപ്പെട്ടു. നാട്ടുകാര്‍ അത്താഴക്കൂട്ടത്തിന് പിന്തുണയുമായത്തെിയപ്പോള്‍ പൊലീസ് പിന്തിരിയുകയായിരുന്നു. സമീപത്തെ കാന്‍റീനുകാര്‍ക്ക് വേണ്ടിയാണ് പൊലീസ് അധികാരദുര്‍വിനിയോഗം നടത്തിയത്.
മുമ്പ് ഹര്‍ത്താല്‍ ദിനങ്ങളില്‍ റെയില്‍വേ കാന്‍റീനുകള്‍ക്ക് വന്‍ കൊയ്ത്തായിരുന്നു. എന്നാല്‍, സൗജന്യ ഭക്ഷണം ലഭിക്കുന്നതിനാല്‍ കാന്‍റീനില്‍ കച്ചവടം കുറഞ്ഞു. ഇതേതുടര്‍ന്ന് കാന്‍റീന്‍ ഉടമകള്‍ റെയില്‍വേ സംരക്ഷണ സേനയുടെ 'സഹായം' തേടുകയായിരുന്നു. ദൂരെ സ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് അത്താഴക്കൂട്ടത്തിന്‍െറ പ്രവൃത്തി വലിയ ആശ്വാസമായിരുന്നു. അതേ സമയം, റെയില്‍വേയുടെ സ്ഥലത്ത് തങ്ങള്‍ ഭക്ഷണം പാകംചെയ്യുകയോ വിതരണംനടത്തുകയോ ചെയ്തിട്ടില്ളെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഹര്‍ത്താല്‍ കാരണം ജനങ്ങള്‍ ഭക്ഷണത്തിനായി വലയരുതെന്ന കാഴ്ചപ്പാടോടെയാണ് ഭക്ഷണം നല്‍കിയതെന്ന് അത്താഴക്കൂട്ടം സെക്രട്ടറി കെ. ജയകൃഷ്ണന്‍ പറഞ്ഞു. രാവിലെ 40 കിലോ റവയുടെ ഉപ്പുമാവും കാപ്പിയും 12 മണിവരെ വിതരണം നടത്തി.
ഉച്ചക്ക് 50 കിലോ അരിയുടെ ചോറും കറികളും വൈകീട്ട് കാപ്പിയും ബിസ്ക്കറ്റും വിതരണം ചെയ്തു. ഭക്ഷണ അവശിഷ്ടങ്ങളും മറ്റും ശേഖരിച്ച് നശിപ്പിക്കുന്നതിനായി ബീച്ച് ക്ളീന്‍ ടീമും സഹായത്തിനത്തെിയിരുന്നു.

29 റോഡുകള്‍ക്കും മൂന്നു പാലങ്ങള്‍ക്കും അനുമതി

Posted: 08 Apr 2015 09:58 PM PDT

കല്‍പറ്റ: വയനാട് ജില്ലയില്‍ പട്ടികവര്‍ഗ സങ്കേതങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‍െറ ഭാഗമായി 29 റോഡുകള്‍ക്കും മൂന്ന് പാലങ്ങള്‍ക്കും അനുമതിയായതായി പട്ടികവര്‍ഗ ക്ഷേമ-യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. നബാര്‍ഡിന്‍െറ സാമ്പത്തിക സഹായത്തോടെ ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം.
കല്‍പറ്റ നിയോജകമണ്ഡലത്തില്‍ പുതുശ്ശേരിക്കുന്ന്-ഗാന്ധിക്കുന്ന് റോഡ് (1.51 കോടി), എടത്തില്‍ കോളനി-നാടുകാണി റോഡ് (83.68 ലക്ഷം), തിരുമംഗലം കോളനി റോഡ് (39.55 ലക്ഷം), ജയ്ഹിന്ദ്-മുത്തപ്പന്‍കുന്ന് കോളനി റോഡ് (95.01 ലക്ഷം), കോട്ടക്കുന്ന്-താഴെയിടം കോളനി റോഡ് (19.31 ലക്ഷം), കല്ലടിയാന്‍ കോളനി റോഡ് (12.55 ലക്ഷം), ചോലപ്പുരം-പാണ്ടിക്കടവ്-വാഴത്താ കോളനി റോഡ് (74.02 ലക്ഷം), വെള്ളക്കെട്ട്-ഗോവിന്ദപ്പാറ-ഇടിഞ്ഞകൊല്ലി റോഡ് (1.51 കോടി), വാഴക്കണ്ടി കുന്നുവയല്‍ കോളനി റോഡ് (21.94 ലക്ഷം), കുഴിവയല്‍-ചൂരല്‍മൂല കോളനി റോഡ് (51.64 ലക്ഷം) എന്നിവക്കാണ് അനുമതിയായത്.
മാനന്തവാടി നിയോജക മണ്ഡലത്തില്‍ കരിമം കോളനി റോഡ് (1.31 കോടി രൂപ), എടത്തന-ആലമുക്ക റോഡ് (45.28 ലക്ഷം), എടത്തന സ്കൂള്‍-വെങ്ങാന-കരിക്കാട്ടില്‍ റോഡ് (85.85 ലക്ഷം), വെണ്‍മണി-കാവില്‍പ്പാടം റോഡ് (42.84 ലക്ഷം), മക്കിമല-മേലെ തലപ്പുഴ-അത്തിമല റോഡ് (1.04 കോടി), എടപ്പടി കോളനി റോഡ് (57.27 ലക്ഷം), കുറ്റിവാല്‍-കാപ്പാട്ടമല റോഡ് (50.15 ലക്ഷം), വാളാട് എച്ച്.എസ്-കുനിയിമ്മല്‍ റോഡ് (99.88 ലക്ഷം), വലക്കോട് കോളനി റോഡ് (58.78 ലക്ഷം). ചെറുവലം കോളനി റോഡ് (37.51 ലക്ഷം), മടത്തുംകുനി-പുല്ളോറ കോളനി റോഡ് (1.5 കോടി) എന്നിവക്കും അനുമതി ലഭിച്ചിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ കഴമ്പുകര കുറുമ കോളനി റോഡ് (1.41 കോടി), ചൂലക്കര കോളനി റോഡ് (40.37 ലക്ഷം), കല്ലൂര്‍-മണ്ണൂര്‍ക്കുന്ന് റോഡ് (55.84 ലക്ഷം), ബോക്കി എസ്.ടി കോളനി റോഡ് (59.65 ലക്ഷം), കാട്ടുകൊല്ലി കോളനി റോഡ് (4.41 കോടി രൂപ), വാളവയല്‍ കോളനി റോഡ് (17 ലക്ഷം), അമ്പലവയല്‍-കാരംകൊല്ലി റോഡ് (1.77 കോടി), കോലമ്പറ്റ പാലം-മൊത്തിമൂല കോളനി റോഡ് (88.03 ലക്ഷം) എന്നിവക്കുമാണ് അനുമതിയായിട്ടുള്ളത്.
ഈ റോഡുകള്‍ കൂടാതെ കൈതക്കൊല്ലി (83.19 ലക്ഷം), അറവനാഴി (33.84 ലക്ഷം), അയനിക്കല്‍ തോട് (64.86 ലക്ഷം) എന്നീ പാലങ്ങള്‍ക്കും അനുമതിയായിട്ടുള്ളതായി മന്ത്രി അറിയിച്ചു.

കുന്നോളം സങ്കടങ്ങളുമായി കമലക്കുന്നിലെ പുഷ്പയും മക്കളും

Posted: 08 Apr 2015 09:07 PM PDT

Image: 

ജന്മനാ നേരിയ കാഴ്ചയും കേള്‍വിയുമുണ്ടായിരുന്നു ഇരുവര്‍ക്കും. പിച്ചവെച്ചു വളര്‍ന്നപ്പോഴേക്കും ഇരുവരും അന്ധകാരത്തിലേക്ക് കൈവിട്ടുപോവുകയായിരുന്നു
കോഴിക്കോട്: കാഴ്ചയും കേള്‍വിയുമില്ലാത്ത മക്കളെചൊല്ലി കുന്നോളം സങ്കടവുമായി കഴിയാനാണ് കക്കോടി കമലക്കുന്നിലെ പുഷ്പയുടെ യോഗം. 26, 24 വയസ്സുള്ള രണ്ട് ആണ്‍മക്കളെ ശിശുക്കളെപ്പോലെ പരിചരിക്കുകയാണവര്‍. കാഴ്ചയും കേള്‍വിയും ബുദ്ധിപരമായ വളര്‍ച്ചയുമില്ലാത്ത മക്കള്‍ യഥാസമയം മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ ആജീവനാന്ത ദുരിതമനുഭവിക്കുന്നു.
കൊച്ചുകുട്ടികളെപ്പോലെ അവരെപ്പോഴും അമ്മയെ ചുറ്റിപ്പറ്റി നടക്കും. എഴുന്നേല്‍ക്കാനും പല്ലുതേക്കാനും കുളിക്കാനും എന്നുവേണ്ട എല്ലാ കാര്യങ്ങള്‍ക്കും അമ്മ വേണം ഈ യുവാക്കള്‍ക്ക്. കുട്ടികളേക്കാള്‍ വാശിയാണിവര്‍ക്കെന്ന് പുഷ്പ പറയുന്നു. കക്കോടി ടൗണില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കമലക്കുന്നിന് ഏറ്റവുംമുകളിലെ പൊളിഞ്ഞുവീഴാറായ വീട്ടിലാണ് പുഷ്പയും മക്കളായ അഭിലാഷും അഖിലേഷും കഴിയുന്നത്. മക്കളെവിട്ട് എങ്ങോട്ടും പോകാന്‍ കഴിയാത്തതിനാല്‍ പുഷ്പ എത്രയോകാലമായി പുറംലോകം കണ്ടിട്ട്. പുറത്തിറങ്ങാന്‍ കുട്ടികള്‍ തയാറാവുകയുമില്ല. രണ്ടുമക്കളെയും വൈകല്യം കീഴടക്കിയത് ജനിച്ചു കഴിഞ്ഞശേഷമായിരുന്നു. ജന്മനാ നേരിയ കാഴ്ചയും കേള്‍വിയുമുണ്ടായിരുന്നു ഇരുവര്‍ക്കും. പിച്ചവെച്ചു വളര്‍ന്നപ്പോഴേക്കും ഇരുവരും അന്ധകാരത്തിലേക്ക് കൈവിട്ടുപോവുകയായിരുന്നു. അത്യുച്ചത്തിലുള്ള ശബ്ദമേ ഇവര്‍ക്ക് കേള്‍ക്കാനാവൂ. വലിയതോതില്‍ ഇടിവെട്ടുമ്പോഴോ, പടക്കം പൊട്ടുമ്പോഴോ മാത്രമാണ് ഇവര്‍ക്ക് കേള്‍വി.
രണ്ടാമത്തെ മകന്‍ അഖിലേഷ് ഈയിടെയായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ ആകെ അസ്വസ്ഥയാണ് പുഷ്പ. മക്കള്‍ അക്രമം കാണിച്ചാല്‍ നിസ്സഹായയായി നോക്കി നില്‍ക്കാനേ പുഷ്പക്കാവൂ. പരിസരത്തെ പള്ളിക്കമ്മിറ്റിക്കാര്‍ ഏര്‍പ്പെടുത്തിയ സഹായം കൊണ്ടാണ് ഇവര്‍ പട്ടിണിയില്ലാതെ കഴിഞ്ഞുപോവുന്നത്. സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന നാമമാത്രപെന്‍ഷന്‍ മാത്രമാണ് പുഷ്പയുടെ വരുമാനം. ഭര്‍ത്താവ് ആണ്ടി മരിച്ചിട്ട് 18 വര്‍ഷത്തോളമായി. കൂലിപ്പണിക്കാരനായിരുന്നു അദ്ദേഹം. ഭര്‍ത്താവുള്ള കാലത്തും ഇവര്‍ക്ക് പാതി പട്ടിണിയായിരുന്നു. കാലില്‍ ആണിരോഗം മൂലം ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ആണ്ടിക്ക്. മക്കളെ ചികിത്സിക്കാന്‍ ആദ്യമൊക്കെ ഡോക്ടറുടെ അടുത്ത് കോണ്ടുപോകുമായിരുന്നു. വിദഗ്ധ ചികിത്സകൊണ്ടല്ലാതെ ഫലമില്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ഇവരെ പിന്നെ ചികിത്സക്കൊന്നും കൊണ്ടുപോയിട്ടില്ല. ഭാരിച്ച ചെലവുള്ള ചികിത്സയെ കുറിച്ച് ഇവര്‍ക്ക്  ആലോചിക്കാന്‍ പോലും വയ്യായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മക്കളെ സാമൂഹികക്ഷേമവകുപ്പിന്‍െറ  ഏതെങ്കിലും സഥാപനങ്ങളിലാക്കാനൊന്നും ഈ അമ്മ തയാറല്ല. മക്കളെ മരിക്കുവോളം തനിക്കുതന്നെ പോറ്റണം. അല്ളെങ്കില്‍ അവരോടൊപ്പം തന്നെയും കൊണ്ടുപോകണമേയെന്നാണ് പുഷ്പ പറയുന്നത്.
അഭിലാഷിനേയും അഖിലേഷിനേയും ചികിത്സിച്ചാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ചെറിയ മാറ്റമുണ്ടാവുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ സഹായിക്കാന്‍ നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണിപ്പോള്‍.
കക്കോടിയിലെ എസ്.ബി.ടി ശാഖയില്‍ പുഷ്പ കുടുംബ സഹായകമ്മിറ്റി എന്നപേരിലാണ് അക്കൗണ്ട്. A/C 67319358549. IFSC: SBTR0000858 CIF NO: 771264358549.

ശിഷ്യരുടെയും കലാപ്രേമികളുടെയും ‘പി.എസ്’

Posted: 08 Apr 2015 09:03 PM PDT

Image: 

തലശ്ശേരി: ശിഷ്യര്‍ക്കും കലാപ്രേമികള്‍ക്കും ഇഷ്ടപ്പെട്ട രണ്ടക്ഷരം; അതായിരുന്നു ‘പി.എസ്’ എന്ന പി.എസ്. കരുണാകരന്‍. ഒൗദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ച ശേഷം ശിഷ്യരുമായി ആത്മബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിനായി. ചിത്രകലക്കായി സമര്‍പ്പിച്ച ഗുരുവിന്‍െറ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് ഒട്ടേറെ ശിഷ്യരും ചിത്രകലയെ ഗൗരവമായി കണ്ടുതുടങ്ങി. ഈ ആത്മബന്ധത്തില്‍ നിന്നാണ് pskarunakar.com എന്ന വെബ്സൈറ്റിന്‍െറ പിറവി.
2006ല്‍ ‘ഗുരുദക്ഷിണ’ എന്ന പേരില്‍ കണ്ണൂരില്‍ ശിഷ്യര്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. സിനിമാ സംവിധായകനും ചിത്രകലാ അധ്യാപകനുമായ പ്രദീപ് ചൊക്ളി ‘വര്‍ണവഴികളില്‍ നിലാവുപോലെ’ എന്ന ഡോക്യുമെന്‍ററിയും ഒരുക്കി. ശിഷ്യരാല്‍ ഏറ്റവും കൂടുതല്‍ വരക്കപ്പെട്ട ചിത്രകാരനായും മറ്റൊരാള്‍ ഉണ്ടാവാനിടയില്ല. 102 ശിഷ്യര്‍ ചേര്‍ന്ന് 2013ലാണ് പി.എസ്. കരുണാകരന്‍െറ ഛായാചിത്രം തീര്‍ത്തത്. ശിഷ്യനും മാഹി എം.എല്‍.എയുമായ ഇ. വത്സരാജ് തുടങ്ങി പി. ശരത് ചന്ദ്രന്‍ പൂര്‍ത്തീകരിച്ച ഈ ചിത്രത്തിന്‍െറ രചനക്ക് ജീവന്‍ചി ആണ് നേതൃത്വം നല്‍കിയത്. അഞ്ചുദിവസംകൊണ്ട് തീര്‍ത്ത ചിത്രത്തില്‍ 102 പേരും ഒപ്പുചാര്‍ത്തി. മള്‍ട്ടിമീഡിയ ആര്‍ടിസ്റ്റ് ഫോറം സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തോടനുബന്ധിച്ചാണ് ഗുരുവിനെ കാന്‍വാസിലേക്ക് പകര്‍ത്തിയത്.
തന്‍െറ മിക്ക രചനകളും സൂക്ഷിച്ചുവെക്കാന്‍ പി.എസ്. കരുണാകരന് സാധിച്ചിരുന്നില്ല. വില്‍പന നടത്താന്‍ നിശ്ചയിച്ചവ പോലും നശിച്ചുപോയ അനുഭവവുമുണ്ടായി. തുടര്‍ന്നാണ് മറ്റൊരു ശിഷ്യന്‍ ഗിരീഷ് മക്രേരി ‘ജലവര്‍ണങ്ങളുടെ ചിത്രരാശി-പി.എസ്. കരുണാകരന്‍; വരയും ജീവിതവും’ എന്ന മള്‍ട്ടി കളര്‍ പുസ്തകവുമായി രംഗത്തത്തെിയത്. പി.എസ് വരച്ച 111 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകം 2014 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്.
ശിഷ്യരുടെയും കലാസ്വാദകരുടെയും സാന്നിധ്യത്തില്‍ 2014 ഏപ്രില്‍ 24ന് കേരള സ്കൂള്‍ ഓഫ് ആര്‍ട്സില്‍ വെച്ച് മന്ത്രി കെ.സി. ജോസഫ് പി.എസ്. കരുണാകരന് അക്കാദമി വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു. ചിത്രഗുരുവിന് അര്‍ഹിക്കുന്ന പുരസ്കാരം തന്‍െറ കര്‍മമണ്ഡലത്തില്‍നിന്ന് ഏറ്റുവാങ്ങാന്‍ ഇതിലൂടെ സാധിച്ചു.
പ്രകൃതി വരച്ചും വരപ്പിച്ചും ചിത്രകലക്കായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു പി.എസ്. കരുണാകരന്‍േറത്. ഒരുകാലത്ത് പരസ്യരംഗത്ത് മുടിചൂടാ മന്നനായിരുന്ന ഇദ്ദേഹം ജലച്ചായങ്ങളില്‍ തന്‍േറതായ ശൈലി വികസിപ്പിച്ചെടുത്തു. 1995ല്‍ തലശ്ശേരി കോസ്മോ പൊളിറ്റന്‍ ക്ളബിലായിരുന്നു ആദ്യ ഏകാംഗ പ്രദര്‍ശനം.

അധികാര ഫെമിനിസം

Posted: 08 Apr 2015 08:48 PM PDT

Image: 
Subtitle: 
അവര്‍ണം

ഡല്‍ഹിയില്‍ ഒരു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനെതിരെയുള്ള ദേശവ്യാപകമായ പ്രതിഷേധത്തിനുശേഷം, സ്ത്രീപക്ഷ വ്യവഹാരങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മുഖ്യധാരയിലേക്കുയര്‍ന്നുവരാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതിന്‍െറ പിന്തുടര്‍ച്ചയായാണ് ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയയിലെ ചില വിദ്യാര്‍ഥികള്‍, സാനിറ്ററി പാഡുകളില്‍ ബലാത്സംഗത്തിനും ആണ്‍കോയ്മക്കുമെതിരെയുള്ള സന്ദേശങ്ങള്‍ എഴുതി, കാമ്പസാകെ ഒട്ടിച്ചുവെക്കുന്ന കാമ്പയിന്‍ തുടങ്ങുന്നത്. കേരളത്തിലും ഈയടുത്താണ് ചുംബനസമരം നടന്നത്. അതുപോലെ, അസ്മ റബര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലിചെയ്യുന്ന സ്ത്രീകളെ (ബാത്ത്റൂമില്‍ സാനിറ്ററി നാപ്കിന്‍ ഉപയോഗിച്ചതിന്‍െറ പേരില്‍) തുണിയൂരി പരിശോധിച്ചതും ‘ശബരിമലയിലേക്ക് പോകുന്ന ബസില്‍നിന്ന് അയ്യപ്പന്മാരെ അശുദ്ധമാക്കുമെന്ന പേരില്‍ (ആര്‍ത്തവമുണ്ടെങ്കില്‍) രണ്ട് സ്ത്രീകളെ ഇറക്കിവിട്ടതും, നിരവധി പ്രതിഷേധങ്ങള്‍ക്കും സ്ത്രീപക്ഷ സംഭാഷണങ്ങള്‍ക്കും വഴിവെച്ചു.
സ്ത്രീയവകാശങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ആണ്‍ അധികാരത്തിനെതിരെയുള്ള, മാറ്റത്തിന്‍െറയും പുരോഗമനത്തിന്‍െറയും ഫെമിനിസ്റ്റ് ശബ്ദമായാണ് പൊതുവ്യവഹാരങ്ങള്‍ ഇത്തരം സമരങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍, ആണ്‍കോയ്മ എന്ന ഒരൊറ്റ അധികാരത്തെക്കുറിച്ച് മാത്രം പറയുന്ന, സെക്കുലര്‍-ലിബറല്‍ മൂല്യങ്ങളെ വിമര്‍ശമില്ലാതെ ഉപയോഗിക്കുന്ന, ജാതി ഹിന്ദുവ്യവസ്ഥയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്ന, മുഖ്യധാരയിലെ മാധ്യമങ്ങളിലൂടെ സ്വയം ഒരു അധീശസ്ഥാനത്തേക്കുയരുന്ന ഒരു ‘അധികാര ഫെമിനിസ’മാണ് വാസ്തവത്തിലിവിടെ ഉണ്ടായിവരുന്നത്.
ആര്‍ത്തവത്തെക്കുറിച്ചിന്ന് നടന്നുവരുന്ന ചര്‍ച്ചകള്‍ തന്നെയെടുക്കുക. ഇവിടെ, പുരുഷാധിപത്യവും പഴഞ്ചന്‍ (മത) വിശ്വാസങ്ങളും അശുദ്ധമാക്കി മാറ്റിനിര്‍ത്തുന്നുവെന്ന് പറയപ്പെടുന്ന ആര്‍ത്തവത്തെ പരസ്യമാക്കാനും അതിനെക്കുറിച്ചുള്ള നാണക്കേട് ഇല്ലാതാക്കാനുമുള്ള ആഹ്വാനങ്ങളാണ് വീണ്ടും വീണ്ടും ഉയര്‍ന്നുവരുന്നത്. ഈയടുത്ത് മീഡിയവണിന്‍െറ ‘കേരള സമ്മിറ്റ്’ ദേവഗിരി കോളജില്‍ സംഘടിപ്പിച്ച ‘ആര്‍ത്തവം ഒരു കുറ്റകൃത്യമാണോ?’ എന്ന പ്രോഗ്രാം കേരളം ആര്‍ത്തവത്തെക്കുറിച്ച്ഇന്ന് ചര്‍ച്ചചെയ്യുന്ന ചില പ്രധാനപ്പെട്ട രീതികള്‍ വെളിപ്പെടുത്തുന്നു.
നിരവധി ജാതികള്‍ക്ക് മേലെ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കപ്പെടുന്ന ഒരു നിര്‍മിതിയാണ് ഹിന്ദുമതം എന്നിരിക്കെ, ജാതിയെക്കുറിച്ച് ഒന്നും പറയാതെ ‘ഹിന്ദുമതം’ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് മേലെ ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തെക്കുറിച്ച് മാത്രമാണ് പരിപാടി ചര്‍ച്ചചെയ്യുന്നത്. വ്യത്യസ്ത ജാതികളും സമുദായങ്ങളും വ്യത്യസ്തമായ രീതിയിലാണ് ആര്‍ത്തവത്തെ കാണുന്നതെന്നും പലപ്പോഴും ഈ വ്യത്യാസങ്ങള്‍ക്ക് മേലെ ബ്രാഹ്മണ വ്യവസ്ഥയുടെ  (ആണ്‍കോയ്മയുടെ മാത്രമല്ല) സമ്പ്രദായങ്ങളാണ് കീഴാള സമുദായങ്ങള്‍ സ്വീകരിക്കുന്നതെന്നും ഈ ചര്‍ച്ച കാണുന്നില്ല.
അതുപോലെ, ഇസ്ലാംമതം ആര്‍ത്തവത്തെ സമീപിക്കുന്ന രീതിയുടെ വ്യത്യാസത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ-ഇതില്‍ പങ്കെടുത്ത ഫാമിലി കൗണ്‍സലര്‍ സുലൈഖ അസീസ് നിരവധിതവണ  ഇതിലേക്ക് ശ്രദ്ധക്ഷണിക്കാന്‍ ശ്രമിച്ചിട്ടും -ഇസ്ലാമും ആര്‍ത്തവത്തെ അശുദ്ധമായി കാണുന്നുവെന്ന അഭിപ്രായമാണിവിടെ നിര്‍ബന്ധപൂര്‍വം നിര്‍മിക്കപ്പെടുന്നത്. അസ്മ റബറിലെ സ്ത്രീകളുടെ കുപ്പായമൂരിയതും ‘മതത്തിന്‍െറ യുക്തിയും’ ഒന്നാണെന്നുപോലും ഈ പരിപാടിയുടെ അവതാരകന്‍ ഒരവസരത്തില്‍ പറയുന്നു!
ഇന്‍റര്‍നെറ്റിലും മറ്റു പത്ര-ദൃശ്യമാധ്യമങ്ങളിലും നടക്കുന്ന ചര്‍ച്ചകളും ഇതുപോലെ ആര്‍ത്തവ സമയത്തുണ്ടാവുന്ന നിയന്ത്രണങ്ങളെക്കുറിച്ച് തന്നെയാണ് വേവലാതിപ്പെടുന്നത്. ശബരിമലയിലേക്ക് പോകുന്ന സര്‍ക്കാര്‍ ബസിനെ ജാതി ആചാരങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന കേരളത്തിലെ മതേതരത്വം, ആര്‍ത്തവകാലത്തുള്ള നിയന്ത്രണങ്ങള്‍ക്കപ്പുറം നിരവധി സ്ത്രീകള്‍, പ്രത്യേകിച്ചും കീഴാളസ്ത്രീകള്‍ നേരിടുന്ന വ്യത്യസ്ത തരത്തിലുള്ള പ്രശ്നങ്ങള്‍-ഇത്തരം വിഷയങ്ങളൊന്നും ഇന്നത്തെ ആര്‍ത്തവ ചര്‍ച്ചകളില്‍ പ്രാധാന്യം നേടുന്നില്ല. വാസ്തവത്തില്‍, തൊഴിലിടത്തില്‍വെച്ച് തങ്ങളുടെ കുപ്പായമൂരുന്ന തരത്തിലുള്ള ലൈംഗിക പീഡനം അനുഭവിക്കേണ്ടിവരുന്ന സ്ത്രീകളുടെ പ്രശ്നത്തേക്കാള്‍, ആര്‍ത്തവരക്തത്തിന്‍െറ ശുദ്ധാശുദ്ധിയെക്കുറിച്ചാണ് എല്ലാവരുമിന്ന് ചര്‍ച്ചചെയ്യുന്നത്. ഇതിന്‍െറ ഭാഗമായാണ് ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍ അസ്മ റബറിലേക്ക് അയക്കാനുള്ള ആഹ്വാനമുണ്ടാകുന്നത്. തുടര്‍ന്ന്, ഇത്തരം പാഡുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളിലൂടെ, പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നതിനെക്കാളുപരി, സമൂഹത്തിലെ ആര്‍ത്തവവിലക്കുകളെ വ്യക്തിപരമായി എതിര്‍ക്കുന്ന ഒരു സമരരീതിയാണ് ഇവിടെ പ്രചാരത്തില്‍ വരുന്നത്. വേറെവിധത്തില്‍ പറഞ്ഞാല്‍, അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ ഉന്നയിച്ച്, സമൂഹത്തിലെ അധികാര ഘടനകളെ ചോദ്യംചെയ്യുന്നതിനു പകരം, ചുരുക്കം ചില സ്ത്രീകളുടെ ലിബറല്‍-സെക്കുലര്‍ തെരഞ്ഞെടുപ്പുകളിലേക്കും സ്വാതന്ത്ര്യത്തിലേക്കും എല്ലാ രാഷ്ട്രീയങ്ങളെയും ചുരുക്കിയെഴുതുന്ന  ഒരു പ്രക്രിയയാണ് ഇവിടെ വീണ്ടും വീണ്ടും ഉണ്ടായിവരുന്നത്. ഡല്‍ഹി റേപ്പിനെതിരെയുള്ള പ്രതിഷേധങ്ങളും ചുംബനസമരവും ഇതേരീതിയിലാണ് മുന്നോട്ടുപോയത്.
ഡല്‍ഹിയിലെ കൂട്ട ബലാത്സംഗത്തില്‍ കൊല്ലപ്പെട്ടത് വളരെ പാവപ്പെട്ട ഒരു കീഴ്ജാതി കുടുംബത്തിലെ പെണ്‍കുട്ടിയാണ്. അതുപോലെ, അനാശാസ്യം ആരോപിച്ചുകൊണ്ട് യുവമോര്‍ച്ചക്കാര്‍ കോഴിക്കോട്ട് ഒരുസംഘം മുസ്ലിം സമുദായക്കാര്‍ നടത്തുന്ന ഒരു ഹോട്ടല്‍ തല്ലിത്തകര്‍ത്തതിനെതിരെയുള്ള പ്രതിഷേധത്തിന്‍െറ ഭാഗമായാണ് ചുംബനസമരം തുടങ്ങുന്നത്. എന്നാല്‍, ജാതിയും ബലാത്സംഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വളരുന്ന മുസ്ലിം വിരുദ്ധതയെക്കുറിച്ചുമുള്ള സംഭാഷണങ്ങളല്ല ഇവിടെ ഉണ്ടായിവന്നത്. പകരം, കീഴാള സ്ത്രീകളുടെ വീക്ഷണങ്ങള്‍ ഒന്നുംതന്നെ ഉള്‍പ്പെടുത്താതെയുള്ള ഒരു പ്രതിഷേധമാണിവിടെ ഉണ്ടായിതീര്‍ന്നത്.
അതുപോലെ കോഴിക്കോട്ട് നടന്ന മുസ്ലിം വിരുദ്ധ ആക്രമണവും-സ്വാതന്ത്ര്യം, ചുംബനം, സദാചാരം എന്നിങ്ങനെയുള്ള വിഷയങ്ങളിലേക്ക് ചുരുക്കിയെഴുതപ്പെടുന്ന ഒരു കാഴ്ചയാണ് നാം കണ്ടത്. ഇങ്ങനെയൊരു രാഷ്ട്രീയത്തിന്‍െറ കേന്ദ്ര സ്ഥാനത്തേക്കുയര്‍ന്നുവന്നത്, തങ്ങളുടെ വ്യക്തിപരമായ  സുരക്ഷയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ആകാംക്ഷപുലര്‍ത്തുന്ന മേലാള സ്ത്രീകള്‍ തന്നെയാണ്. തങ്ങളുടെ സെക്കുലര്‍ ഫെമിനിസ്റ്റ് സ്ഥാനങ്ങളില്‍നിന്ന് സാമ്പ്രദായിക/മതപരമായ എല്ലാതരം സംരക്ഷണത്തെയും പുച്ഛിച്ചുതള്ളുന്ന സമയത്തുതന്നെ, ഭരണകൂടത്തില്‍നിന്ന് കൂടുതല്‍ കൂടുതല്‍ സംരക്ഷണം ആവശ്യപ്പെട്ടാണ് ഇവര്‍ തങ്ങളുടെ രാഷ്ട്രീയം മെനയുന്നത്. ഇങ്ങനെയൊരു സംരക്ഷണം തങ്ങള്‍ക്കൊരിക്കലും നേടാന്‍ കഴിയില്ല എന്ന് ഇവിടത്തെ കീഴാള സ്ത്രീകള്‍ക്ക് അറിയാം. മാത്രമല്ല, ഫ്ളേവിയ ആഗ്നസ് (Flavia Agnes) ഒരു ലേഖനത്തില്‍ പറയുന്നതുപോലെ, ഡല്‍ഹി പ്രതിഷേധങ്ങള്‍ക്കുശേഷം (സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ വേണ്ടി) റേപ്പിനെതിരെയുള്ള നിയമങ്ങളില്‍ വന്ന കര്‍ശനമായ ഭേദഗതികള്‍, കീഴാള പുരുഷന്മാരെ തന്നെയാണ് വളരെ എളുപ്പത്തില്‍ ജയിലുകളിലേക്ക് അയക്കുക എന്നത് വ്യക്തമാണ്.
ചുരുക്കിപ്പറഞ്ഞാല്‍, ജാതിവ്യവസ്ഥയെ ഒരുതരത്തിലും ചോദ്യംചെയ്യാതെ, അതിന്‍െറ ലിബറല്‍ സെക്കുലര്‍ ഘടനക്കുള്ളില്‍ ഒരു പ്രശ്നവുമില്ലാതെ നില്‍ക്കാന്‍ കഴിയുന്ന ചുരുക്കം ചില (മേലാള) സ്ത്രീകളുടെ ജാതി അധികാരത്തെ ഉറപ്പിക്കാനാണ് ഇന്നത്തെ ഫെമിനിസ്റ്റ് പ്രതിഷേധങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കീഴാള ശരീരങ്ങളുടെ മുറിവുകള്‍പോലും അപഹരിച്ച് സ്വന്തമാക്കി, മേലാള അധികാരങ്ങളെ തുണക്കുകയും അതിലൂടെ കീഴാളരെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ/അധികാരസ്ഥാനമാണ് ഇതിലൂടെ ഉണ്ടായിവരുന്നത്. ഇതുകൊണ്ടാണ്, മുഖ്യധാരാ മാധ്യമങ്ങളും മറ്റു അധീശസ്ഥാനങ്ങളും ഇങ്ങനെയൊരു ‘അധികാര ഫെമിനിസത്തെ’ ഇത്രമാത്രം ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതിനെതിരെ എന്തുപറഞ്ഞാലും, സ്ത്രീവിരുദ്ധരായി മുദ്രകുത്തപ്പെടുമെന്ന ഭയം കാരണമാണ് പലരുമിതിനെ ചോദ്യംചെയ്യാതെ വളരാന്‍ അനുവദിക്കുന്നത്.

വീണ്ടും പൊലീസ് കൊലകള്‍

Posted: 08 Apr 2015 08:45 PM PDT

Image: 

ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ തിരുപ്പതിക്കടുത്ത് സേഷാചലം കാടുകളില്‍ ചൊവ്വാഴ്ച കാലത്തുണ്ടായ പൊലീസ് വെടിവെപ്പില്‍ ആദിവാസിഗോത്ര ജനതയില്‍പെട്ട 20 പേര്‍ കൊല്ലപ്പെട്ട സംഭവം ഞെട്ടലുളവാക്കുന്നതാണ്. ഇതേദിവസംതന്നെയാണ് തെലങ്കാന സംസ്ഥാനത്തെ വാറങ്കലില്‍ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്ന അഞ്ചു വിചാരണത്തടവുകാര്‍ പൊലീസ് വാനില്‍ വെടിയേറ്റ് മരിക്കുന്നത്. രക്തചന്ദനം കള്ളക്കടത്ത് നടത്തുകയായിരുന്ന സംഘത്തെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പൊലീസിനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ചിറ്റൂരില്‍ വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് ഭാഷ്യം. മഴുവും കത്തിയുമുപയോഗിച്ചാണ് അവര്‍ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു. പക്ഷേ, ഇത്രയും വലിയ സംഘം ആക്രമിച്ചിട്ടും ഒരു പൊലീസുകാരനും പരിക്കേറ്റില്ളെന്നും 20 ആദിവാസിഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടു എന്നും വരുമ്പോള്‍ അതില്‍ അവിശ്വസനീയതയുടെ അംശങ്ങളാണ് കൂടുതലുള്ളത്. ഇനി, കത്തിയും മഴുവുമായി ആക്രമിച്ചവരെ വെടിവെച്ചു കൊല്ലുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു എന്നു പറഞ്ഞാലും വിശ്വസിക്കാന്‍ കഴിയില്ല. ചുരുക്കത്തില്‍, നിയമബാഹ്യവും നീതിരഹിതവുമായ കൂട്ടക്കൊലയാണ് ചിറ്റൂരിലെ കാടുകളില്‍ നടന്നതെന്ന് കരുതേണ്ടിവരും. എന്തായാലും ദേശീയ മനുഷ്യാവകാശ കമീഷന്‍ ഇതിനകം അന്വേഷണത്തിന് ഉത്തരവിട്ടു കഴിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ തമിഴ്നാട്ടുകാരായ തൊഴിലാളികളായതിനാല്‍ തമിഴ് സംഘടനകളും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
ചിറ്റൂരിലെ കഥ ഇതാണെങ്കില്‍ അതിലേറെ വിചിത്രമാണ് വാറങ്കലില്‍ നടന്നത്. കൈയാമം വെച്ച് പൊലീസ് വാനില്‍ കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്ന, തീവ്രവാദക്കേസിലെ പ്രതികളായ അഞ്ച് മുസ്ലിം യുവാക്കളെയാണ് പൊലീസ് അവിടെ വെടിവെച്ചുകൊന്നിരിക്കുന്നത്. തങ്ങളില്‍നിന്ന് ആയുധം തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചവരെ ആത്മരക്ഷാര്‍ഥം വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. പക്ഷേ, വെടിയേറ്റ് മരിച്ചവരെല്ലാം കൈയാമം വെക്കപ്പെട്ട അവസ്ഥയിലായിരുന്നുവെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. കൈയാമം വെക്കപ്പെട്ടവര്‍ പൊലീസിനെ ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുത്തു എന്നൊക്കെ പറഞ്ഞാല്‍ അത് വിശ്വസിക്കാനും പൊലീസ്തന്നെ തോക്കുചൂണ്ടി ആളെ ഏര്‍പ്പാടാക്കേണ്ടിവരും. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തുവന്നിട്ടുണ്ട്. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാതെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ളെന്നും ബന്ധുക്കള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ ഹൈദരാബാദില്‍നിന്നുള്ള പാര്‍ലമെന്‍റംഗമായ അസദുദ്ദീന്‍ ഉവൈസിയും ശക്തമായി രംഗത്തുവന്നുകഴിഞ്ഞു.
പൊലീസ് തിരക്കഥയെഴുതി നടപ്പാക്കുന്ന ഏറ്റുമുട്ടല്‍ കൊലകള്‍ ഇന്ത്യയില്‍ പുതിയ കാര്യമല്ല. ഡല്‍ഹി, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലെ പൊലീസ് സേന ഇക്കാര്യത്തില്‍ വൈദഗ്ധ്യം തെളിയിച്ചവരാണ്. നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ഗുജറാത്തില്‍ അതിവിപുലമായ രീതിയില്‍ നടപ്പാക്കപ്പെട്ട ഒരു സര്‍ക്കാര്‍ പരിപാടിതന്നെയായിരുന്നു ഏറ്റുമുട്ടല്‍ കൊലകള്‍. അത്തരമൊരു വ്യാജ ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍കഴിയേണ്ടി വന്ന ആളാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്തിലെ പ്രമാദമായ പല വ്യാജ ഏറ്റുമുട്ടലുകളും മുംബൈയിലെയും ഹൈദരാബാദിലെയും പൊലീസിന്‍െറ സഹകരണത്തോടുകൂടി നടപ്പാക്കപ്പെട്ടതായിരുന്നു. നേരത്തേ, മാവോയിസ്റ്റുകളെന്ന് ആരോപിച്ച് ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തുന്നതിലും ആന്ധ്ര പൊലീസ് വൈദഗ്ധ്യം കാണിച്ചിരുന്നു. അതിന്‍െറയൊക്കെ തുടര്‍ച്ചയായിട്ടുവേണം കഴിഞ്ഞ ദിവസം ചിറ്റൂരിലും വാറങ്കലിലും നടന്ന കൂട്ടക്കൊലപാതകങ്ങളെ കാണാന്‍.
നമ്മുടെ ജനാധിപത്യത്തെയും നീതിനിര്‍വഹണ സംവിധാനത്തെയും കൊഞ്ഞനംകുത്തുന്ന നിയമവിരുദ്ധമായ ഏര്‍പ്പാടാണ് വ്യാജ ഏറ്റുമുട്ടലുകള്‍. പൊലീസ്, ഇന്‍റലിജന്‍സ്, അധോലോകം, രാഷ്ട്രീയ നേതൃത്വത്തിലെ നിക്ഷിപ്ത താല്‍പര്യക്കാര്‍ എന്നിവര്‍ കൂട്ടുചേര്‍ന്ന ഒരു അധോരാജ്യം (Deep State) നമ്മുടെ രാഷ്ട്രീയ സംവിധാനത്തിനകത്ത് എന്നും സജീവമായി, എന്നാല്‍ അതിനിഗൂഢമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണ് ഇത്തരം ക്രൂരതകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഹിന്ദുത്വ വലതുപക്ഷവും ചില മാധ്യമങ്ങളും എന്നും ഈ അധോരാഷ്ട്രീയത്തെ പിന്തുണച്ചുപോന്നിട്ടുമുണ്ട്. ഈ നിഗൂഢ അച്ചുതണ്ടിനെ തകര്‍ത്ത് ജനാധിപത്യത്തെ കൂടുതല്‍ സുതാര്യമാക്കിക്കൊണ്ടല്ലാതെ ഈ ദുഷ്പ്രവണത അവസാനിപ്പിക്കാന്‍ കഴിയില്ല. ചിറ്റൂരിലെയും വാറങ്കലിലെയും ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ച് സമഗ്രമായ അന്വേഷണംനടത്തി കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം ജനാധിപത്യ, മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.

അമീര്‍ ഫലസ്തീന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി

Posted: 08 Apr 2015 08:38 PM PDT

Image: 

ദോഹ: ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലത്തെിയ ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സംബന്ധിച്ചും മേഖലയില്‍ നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്തു.
ഫലസ്തീന്‍ മണ്ണിലെ പ്രശ്നങ്ങളെയും ഏറ്റവും പുതിയ സംഭവ വികാസങ്ങളെയും സംബന്ധിച്ച് അമീര്‍ ആരാഞ്ഞു.
ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച മഹ്മൂദ് അബ്ബാസ്, ഫലസ്തീന്‍ വിഷയത്തില്‍ ഖത്തര്‍ സ്വീകരിച്ച നിലപാടുകളെയും മുമ്പോട്ട് വെക്കുന്ന പരിശ്രമങ്ങളെയും അതിരറ്റ് അഭിനന്ദക്കുകയും അമീറിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കൂടിക്കാഴ്ചയില്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനിയും സന്നിഹിതനായിരുന്നു. ഇന്നലെ ഉച്ചക്ക് മുമ്പ് അമീരി ദീവാനിയില്‍ വെച്ചായിരുന്നു ഇരുരാഷ്ട്ര നേതാക്കളുടെയും കൂടിക്കാഴ്ച.

ഇന്ത്യന്‍ സ്കൂള്‍ പ്രവേശം: അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും സീറ്റ് ലഭിക്കാന്‍ സാധ്യത

Posted: 08 Apr 2015 08:30 PM PDT

Image: 

മസ്കത്ത്: മസ്കത്ത് മേഖലയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ പ്രവേശത്തിന് അപേക്ഷ നല്‍കിയ എല്ലാ കുട്ടികള്‍ക്കും പ്രവേശം ലഭിക്കാന്‍ സാധ്യത. ഇന്ത്യന്‍ സ്കൂള്‍ ദാര്‍സൈത്ത്, മൊബേല, സീബ് എന്നിവിടങ്ങളില്‍ സായാഹ്ന ഷിഫ്റ്റ് ഏര്‍പ്പെടുത്തിയാണ് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി ഒമാന്‍ അധികൃതരില്‍നിന്ന് അനുവാദം ലഭിച്ചുകഴിഞ്ഞു.
ഈ സ്കൂളുകളില്‍ അപേക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് അവസരം നല്‍കും. ഒന്നാംഘട്ടത്തില്‍ അഡ്മിഷന്‍ ഉപയോഗപ്പെടുത്താത്തവരും നിരവധിയുണ്ട്. 200ലധികം പേര്‍ ഒന്നാംഘട്ട അലോട്ട്മെന്‍റ് ഉപയോഗപ്പെടുത്തിയിരുന്നില്ല. ഇന്ത്യന്‍ സ്കൂള്‍ മസ്കത്തിലും വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലും സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇതൊക്കെ പരിഗണിച്ച് 1500 ഓളം കുട്ടികള്‍ക്ക് പുതിയ അലോട്ട്മെന്‍റില്‍  പ്രവേശം നല്‍കാന്‍ കഴിയുമെന്ന് കണക്കാക്കുന്നു.
 മറ്റ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും പ്രവേശം നല്‍കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി. ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. 5500 ഓളം കുട്ടികളാണ് ഈ വര്‍ഷം സ്കൂള്‍ പ്രവേശത്തിന് അപേക്ഷ നല്‍കിയത്. ഇതില്‍ കെ.ജി വണ്‍, കെജി ടു, ഒന്ന്, രണ്ട് ക്ളാസുകളിലേക്കാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുണ്ടായിരുന്നത്. ഇതില്‍ 3,400 കുട്ടികള്‍ക്ക് ഒന്നാംഘട്ടത്തില്‍ അലോട്ട്മെന്‍റില്‍ തന്നെ സീറ്റ് നല്‍കിയിരുന്നു.
1900ത്തിലധികം കുട്ടികളാണ് ഇപ്പോള്‍ സീറ്റിനായി കാത്തിരിക്കുന്നത്. രണ്ടാംഘട്ട നറുക്കെടുപ്പ് ഈ മാസം 14 നും 20 നും ഇടക്കാണ് നടക്കുക. ഈ അലോട്ട്മെന്‍റിലും സീറ്റ് ലഭിക്കാത്തവര്‍ക്കായി മൂന്നാംഘട്ട അലോട്ട്മെന്‍റും നടക്കും. ദാര്‍സൈത്ത്, മൊബേല, സീബ് സ്കൂളുകളുടെ സായാഹ്ന ഷിഫ്റ്റുകള്‍ കൂടി നിലവില്‍ വന്നതോടെ രക്ഷിതാക്കള്‍ അവരുടെ പുതിയ ഓപ്ഷന്‍ കൂടി അറിയിക്കേണ്ടി വരും. ഇത് സംബന്ധമായ എസ്.എം.എസ് സന്ദേശം രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ രക്ഷിതാക്കള്‍ക്ക് ലഭിക്കും. നേരത്തേ എട്ടു ഓപ്ഷനാണ് രക്ഷിതാക്കള്‍ക്ക് ലഭിച്ചിരുന്നത്. ആറു ഇന്ത്യന്‍ സ്കൂളുകളുടെ രാവിലെ ഷിഫ്റ്റുകളും ഇന്ത്യന്‍ സ്കൂള്‍ വാദി കബീര്‍, ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത് എന്നിവിടങ്ങളിലെ സായാഹ്ന ഷിഫ്റ്റുമായിരുന്നു ഇത്. പുതുതായി ദാര്‍സൈത്ത്, സീബ്, മൊബേല സ്കൂളുകളുടെ ഓപ്ഷനും ചേര്‍ക്കും. ഒന്നാം അലോട്ട്മെന്‍റില്‍ സീറ്റ് ലഭിച്ചവര്‍ക്ക് ഇത് ഉപയോഗപ്പെടുത്താന്‍ കഴിയില്ല. രക്ഷിതാക്കള്‍ നേരത്തേ നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷാ ഫോറത്തില്‍ കയറി പുതുതായി സ്കൂള്‍ സെലക്ട് ചെയ്യേണ്ടതാണ്. ഇതനുസരിച്ചായിരിക്കും നറുക്കെടുപ്പ് നടത്തുക. എസ്.എം.എസ് സന്ദേശം ലഭിച്ചാല്‍ എത്രയും പെട്ടെന്ന് പുതിയ സെലക്ഷന്‍ രേഖപ്പെടുത്തണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. കെ.ജി വണ്‍, കെ ജി ടു, ഒന്ന്, രണ്ട് ക്ളാസുകളില്‍ രാവിലെ ഷിഫ്റ്റില്‍ സീറ്റുകള്‍ വളരെ പരിമിതമാണ്. ഇതിനാല്‍ സൗകര്യമുള്ള സ്കൂളുകളില്‍ വൈകുന്നേരം ഷിഫ്റ്റില്‍ അപേക്ഷ നല്‍കുന്നതാണ് സീറ്റുകള്‍ ലഭിക്കാന്‍ സാധ്യത കൂടുതല്‍.  രണ്ടാംഘട്ട അലോട്ട്മെന്‍റ് കഴിയുന്നതോടെ അഡ്മിഷന്‍ സംബന്ധമായ പൂര്‍ണ ചിത്രം ലഭിക്കും.അതിനിടെ ജിബ്രുയിലെ ജൂനിയര്‍ സെക്ഷന്‍ സ്കൂളിലും ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത് അല്‍ ഗുബ്റ ഫീഡര്‍ സ്കൂളിലും അഡ്മിഷന്‍ തുടങ്ങാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അല്‍ ഗുബ്റക്ക് അംഗീകാരം പൂര്‍ണമായി ലഭിച്ചിട്ടില്ല. ജിബ്റു ഇന്ത്യന്‍ സ്കൂളില്‍ സായാഹ്ന ഷിഫ്റ്റ് സംബന്ധമായ ചര്‍ച്ചകളും നടക്കുന്നുണ്ട്. ചരക്ക് തുറമുഖം മത്രയില്‍നിന്ന് സൊഹാറിലേക്ക്  മാറ്റിയതോടെ ജിബ്റുവില്‍ ഗതാഗതക്കുരുക്കുകള്‍ കുറഞ്ഞിട്ടുണ്ട്.
അതിനാല്‍  വൈകുന്നേരം ഷിഫ്റ്റിന് അനുവാദം ലഭിക്കാന്‍ എളുപ്പമാണെന്ന്  അധികൃതര്‍ കരുതുന്നു. ഇതൊക്കെ പരിഗണിച്ചാണ് എല്ലാ കുട്ടികള്‍ക്കും സീറ്റ് നല്‍കാന്‍ കഴിയുമെന്ന്  
ഡയറക്ടര്‍ ബോര്‍ഡ് കണക്കുകൂട്ടുന്നത്.

സ്പാനിഷ് ലീഗ്: ബാഴ്സക്കും റയലിനും ജയം

Posted: 08 Apr 2015 08:15 PM PDT

Image: 

ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ വമ്പന്മാരായ ബാഴ്സലോണയും റയല്‍ മാഡ്രിഡും വിജയക്കുതിപ്പ് തുടരുന്നു. അല്‍മേരിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടാണ് മെസിയും സംഘവും ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ബാഴ്സയുടെ തുടര്‍ച്ചയായ ഒമ്പതാം ജയമാണിത്.  ബാഴ്സക്കായി സുവാരസ് രണ്ടും മെസ്സിയും ബാര്‍ത്രയും ഓരോ ഗോള്‍ വീതവും നേടി. 33-ാം മിനിറ്റില്‍ മെസ്സിയിലൂടെയാണ് ബാഴ്സ തുടങ്ങിയത്.  55, 90 മിനിറ്റുകളിലായിരുന്നു സുവാരസ് വല കുലുക്കിയത്. 75-ാം മിനിറ്റില്‍ ഹെഡറിലൂടെ ബാര്‍ത്ര മൂന്നാം ഗോള്‍ നേടി.

ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് വല്ലസാനോയെ തകര്‍ത്തത്. 68-ാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഹെഡറിലൂടെ റയലിനായി ആദ്യം വല കുലുക്കിയത്. റയലിനു വേണ്ടിയുള്ള ക്രിസ്റ്റ്യാനോയുടെ 300-ാം ഗോളായിരുന്നു ഇത്.   73-ാം മിനിറ്റില്‍ കൊളംബിയന്‍ താരം ഹാമസ് റോഡ്രിഗസ് രണ്ടാം ഗോളും വലയിലാക്കി.

 

വിവാദങ്ങളെ പിന്തള്ളി മുന്നേറാന്‍ ചെന്നൈ

Posted: 08 Apr 2015 07:56 PM PDT

Image: 
Subtitle: 
രാത്രി എട്ടുമുതല്‍ സോണി സിക്സ്, സെറ്റ് മാക്സ് ചാനലുകളില്‍ തത്സമയം

ചെന്നൈ: കളത്തിനു പുറത്തെ വിവാദങ്ങളെ ഗാലറിക്കപ്പുറം പായിച്ച് പുതുസീസണ് തുടക്കം കുറിക്കാന്‍ ലക്ഷ്യമിട്ട്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമായ ചെന്നൈ സൂപ്പര്‍ കിങ്സ് എട്ടാം സീസണിലെ ആദ്യമത്സരത്തിന് ഇന്നിറങ്ങും. കഴിഞ്ഞ സീസണില്‍ ഏറ്റവും ഒടുവില്‍ ‘ഫിനിഷ് ചെയ്ത’ ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് ആദ്യ മത്സരത്തില്‍ ചെന്നൈയുടെ എതിരാളി.

കഴിഞ്ഞ സീസണുകളിലെ പരാജയകഥകളെ പിന്നിലാക്കി പുതുനിരയുമായി ജയംപിടിക്കാനാണ് ഡല്‍ഹി ലക്ഷ്യമിടുന്നത്.  മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ രണ്ടു തവണ കിരീടവും മൂന്നു തവണ റണ്ണറപ്പും  മറ്റു രണ്ടു തവണ സെമി സ്ഥാനങ്ങളും സ്വന്തമാക്കിയ ചെന്നൈയെ വാതുവെപ്പ് വിവാദത്തിന്‍െറ കറുത്തദിനങ്ങള്‍ ഇപ്പോഴും വേട്ടയാടുന്നുണ്ട്. ഓഫ്ഫീല്‍ഡിലെ വിവാദങ്ങള്‍ ടീമിന്‍െറ പ്രകടനത്തെ ബാധിക്കാതെ മുന്‍വര്‍ഷങ്ങളിലേതിന് സമാനമായ പ്രകടനം പുറത്തെടുക്കാനാണ് മഞ്ഞപ്പട കോപ്പുകൂട്ടുന്നത്.  ടീമിന്‍െറ മര്‍മം നിലനിര്‍ത്തിയ ചെന്നൈ ഇര്‍ഫാന്‍ പത്താന്‍, മൈക് ഹസി, കെയ്ല്‍ അബോട്ട്, രാഹുല്‍ ശര്‍മ, മാറ്റ് ഹെന്‍റി തുടങ്ങിയ പുത്തന്‍ ശീട്ടുകളിലൂടെയും മിന്നും പ്രകടനം തുടരാമെന്ന ചിന്തയിലാണ്.  മറുവശത്ത്, ടീമിനെ ഉടച്ചുവാര്‍ത്ത്16 കോടി രൂപയുടെ പണക്കിലുക്കത്തിലൂടെ യുവരാജ് സിങ്ങിനെ വിലയേറിയ താരമാക്കിയ ഡല്‍ഹി, ദക്ഷിണാഫ്രിക്കന്‍ താരം ജെ.പി. ഡുമിനിയുടെ നേതൃത്വത്തിലാണ് കളത്തിലിറങ്ങുന്നത്.  യുവിക്ക് പുറമെ പേസര്‍ സഹീര്‍ഖാനെയും നാശംവിതക്കാന്‍ ഡല്‍ഹി ക്യാമ്പിലത്തെിച്ചിട്ടുണ്ട്.

യമനില്‍ സല്‍മാന്‍െറ കുടുംബത്തിന് ഇന്ത്യന്‍ എംബസി അഭയം നല്‍കി

Posted: 08 Apr 2015 07:47 PM PDT

Image: 

റിയാദ്: സംഘര്‍ഷബാധിതമായ യമനിലെ സന്‍ആയില്‍നിന്ന് രണ്ടാഴ്ച മുമ്പ് ഹൂതി തീവ്രവാദികളുടെ പിടിയിലായ മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശി നാലകത്ത് സല്‍മാനെ (43) മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. നിരാലംബരായ സല്‍മാന്‍െറ അഞ്ചു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം ബുധനാഴ്ച സന്‍ആയിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിച്ചു. ഭാര്യ ഖമറുന്നിസ, മക്കളായ ദാവൂദ്, അബ്ദുല്ല, ഫാത്വിമ, അബ്ദുറഹ്മാന്‍ എന്നിവരുടെയും ഇളയ കൈക്കുഞ്ഞിന്‍േറയും സംരക്ഷണം എംബസി ഏറ്റെടുത്തതായും റിയാദിലുള്ള സല്‍മാന്‍െറ സഹോദരന്‍ മുഅ്മിന്‍ അറിയിച്ചു.
ഹൂതികളുടെ തടവില്‍ കഴിയുന്ന പിതാവിനെ കുട്ടികള്‍ ചൊവ്വാഴ്ച സന്ദര്‍ശിച്ചിരുന്നു. തീവ്രവാദികളുടെ ബന്ദിയായി കഴിയുകയാണെങ്കിലും സഹോദരന്‍ സുരക്ഷിതനാണെന്നാണ് ലഭിക്കുന്ന വിവരമെന്നും ജ്യേഷ്ഠ സഹോദരനായ മുഅ്മിന്‍ പറഞ്ഞു. സൗദി സഖ്യസേനയുടെ സൈനിക നടപടി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സന്‍ആയിലെ ദാറുല്‍ ഹദീസ് കോളജില്‍ പഠിതാവായ സല്‍മാനെ മറ്റ് വിദ്യാര്‍ഥികളോടൊപ്പം ഹൂതികള്‍ തട്ടിക്കൊണ്ടുപോയത്. ഒരു വിഭാഗം വിദ്യാര്‍ഥികളെ പിന്നീട് വിട്ടയച്ചെങ്കിലും സല്‍മാനടക്കമുള്ളവരുടെ കാര്യത്തില്‍ ഹൂതികളുടെ നീക്കം അറിവായിട്ടില്ല. അരീക്കോട് സുല്ലമുസ്സലാം കോളജിലും മുറാദാബാദിലെ അറബിക് കോളജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സല്‍മാന്‍ കര്‍ക്കശ മതനിഷ്ഠ വീക്ഷണക്കാരനായി മാറിയ ശേഷം 2007ലാണ് ഭാര്യയും രണ്ടുമക്കളുമായി യമനില്‍ മതപഠനത്തിന് എത്തുന്നത്. ആദ്യം ദമാജിലെ ദാറുല്‍ ഹദീസ് കോളജിലായിരുന്നു. കഴിഞ്ഞവര്‍ഷമാണ് സന്‍അയിലെ കോളജിലേക്ക് മാറിയത്. യമനിലെ ജീവിതത്തിനിടയില്‍ മൂന്ന് കുട്ടികള്‍ കൂടി ഉണ്ടായി. യമനിലത്തെിയ ശേഷം നാട്ടില്‍ പോയിട്ടില്ല. യമനില്‍ വെച്ച് ജനിച്ച കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് കിട്ടാന്‍ വൈകിയതാണ് യാത്ര നീളാന്‍ കാരണമായതെന്നും സഹോദരന്‍ മുഅ്മിന്‍ പറഞ്ഞു.
യമനിലേക്ക് വരുന്നതിന് മുമ്പ് നാട്ടില്‍ കുറച്ചുകാലം ബിസിനസ് നടത്തിയിരുന്ന സല്‍മാന്‍ രണ്ടുവര്‍ഷം ഖത്തറിലും ജോലി ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ സല്‍മാനുമായി ഫോണില്‍ സംസാരിച്ചിരുന്നതായും ഹൂതികള്‍ ഫ്ളാറ്റില്‍ കയറി പിടിച്ചുകൊണ്ടുപോയ വിവരമറിഞ്ഞയുടന്‍ യമനിലെ ഇന്ത്യന്‍ എംബസിക്ക് സഹായം തേടി താന്‍ കത്തയക്കുകയും മറുപടി ലഭിക്കുകയും ചെയ്തിരുന്നതായും റിയാദ് വികസന അതോറിറ്റിയില്‍ ബ്രിട്ടീഷ് ടെലികോം കമ്പനിയുടെ കരാറിന്‍ കീഴില്‍ ഉദ്യോഗസ്ഥനായ മുഅ്മിന്‍ പറഞ്ഞു.
എംബസി ഊര്‍ജിതമായി ശ്രമിച്ചാല്‍ സല്‍മാനെ രക്ഷപ്പെടുത്താനാകുമെന്നാണ് കരുതുന്നതെന്നും മുഅ്മിന്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ സല്‍മാനെ രക്ഷപ്പെടുത്താന്‍ സൗദിയിലെ ഇന്ത്യന്‍ മിഷനും ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ലഭിച്ച വിവരം. മുഅ്മിനെ കൂടാതെ ബഷാര്‍, ഫാത്വിമ നുമൈറ എന്നീ സഹോദരങ്ങളും സല്‍മാനുണ്ട്. അബ്ദുറഹ്മാന്‍, ആസിയ എന്നിവരാണ് മാതാപിതാക്കള്‍.

ഹര്‍ത്താല്‍ ദിനത്തില്‍ നേതാവിന് കാറില്‍ യാത്ര

Posted: 08 Apr 2015 07:25 PM PDT

Image: 

കൊ ച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ സഞ്ചരിച്ച എം.എല്‍.എയെ ചോദ്യം ചെയ്ത ‘സേ നോ ടു ഹര്‍ത്താല്‍’ കണ്‍വീനര്‍ക്ക് സി.പി.എം അനുഭാവിയുടെ മര്‍ദനം. കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയോടെ എറണാകുളം സൗതില്‍ ട്രെയ്നിറങ്ങി  കാറില്‍കയറി പോകാനൊരുങ്ങിയ എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ കാര്‍യാത്ര കാമറയില്‍ പകര്‍ത്തിയതും ചോദ്യംചെയ്തതുമാണ് പ്രകോപനത്തിനിടയാക്കിയത്. എം.എല്‍.എയെ കാറില്‍ കൂട്ടിക്കൊണ്ട് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ സി.പി.എം പ്രവര്‍ത്തകന്‍ ‘സേ നോ ടു ഹര്‍ത്താല്‍’ കണ്‍വീനര്‍ രാജു പി. നായരുടെ കരണത്തടിക്കുകയായിരുന്നു.

ഹര്‍ത്താലല്ളേ വണ്ടിയുമായി പോകാമോ എന്ന ചോദ്യവുമായി എത്തിയ രാജു പി. നായര്‍, എം.എല്‍.എ കാറിലിരിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ രാജുവിനെ തടയുകയും ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം മര്‍ദിക്കുകയുമായിരുന്നു. യാത്രക്കാര്‍ക്ക് സഹായവുമായി രാവിലെ മുതല്‍ ‘സേ നോ ടു ഹര്‍ത്താല്‍’ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നു. ഈ യുവാക്കളുടെ സംഘത്തിന് മുന്നിലേക്കാണ് നേതാക്കള്‍ എത്തിപ്പെട്ടത്.  അതേസമയം, ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് എറണാകുളത്ത്  എത്തിയതെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ വ്യക്തമാക്കി. ടുവീലറുമായി എത്താനാണ് പാര്‍ട്ടി പ്രവര്‍ത്തകനോട് പറഞ്ഞത്. എന്നാല്‍, ഇയാള്‍ കാറുമായാണ് എത്തിയത്. മരണാവശ്യമായതുകൊണ്ട് കിട്ടിയ വാഹനത്തില്‍ യാത്രചെയ്തു. റെയില്‍വേ സ്റ്റേഷനു പുറത്തുനിന്ന് കാറില്‍ നിന്നിറങ്ങി ടുവീലറിലാണ് യാത്ര തുടര്‍ന്നതെന്നും എം.എല്‍.എ പറഞ്ഞു.

റെയില്‍വേ സ്റ്റേഷനില്‍ ആദ്യം എത്തിയ പന്ന്യന്‍ രവീന്ദ്രനോട് ജനത്തെ വലക്കുന്ന ഹര്‍ത്താലിന്‍െറ ആവശ്യകതയെക്കുറിച്ച് ‘സേ നോ ടു ഹര്‍ത്താല്‍’ പ്രവര്‍ത്തകര്‍ സംസാരിച്ചു. പന്ന്യന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ടുനിന്ന യാത്രക്കാരും പ്രതികരിച്ചതോടെ രംഗം കൊഴുത്തു. നേതാക്കന്മാര്‍ക്ക് സുഖമായി യാത്രചെയ്യാം. ഞങ്ങളെപ്പോലുള്ള സാധാരണക്കാരാണ് കഷ്ടപ്പെടുന്നത് എന്ന് യാത്രക്കാര്‍ പറഞ്ഞതോടെ പന്ന്യന്‍ സംവാദം മതിയാക്കി മടങ്ങി.

 

 

ഹർത്താൽ ആഹ്വാനം ചെയ്യുന്ന നേതാക്കൾക്ക് ഹർത്താൽ ബാധകമല്ല !!! എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കോഴിക്കോട് സി . പി ഐ .( എം) MLA എ. പ്രദീപ്കുമാർ ടാക്സി കാറിൽ കയറി പോകാൻ തുടങ്ങുന്നു. സെ നോ ടു ഹർത്താൽ പ്രവർത്തകർ അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ഡ്രൈവർ, സെ നോ ടു ഹർത്താൽ കണ്‍വീനർ ശ്രി രാജു പി നായർ നെ കയ്യേറ്റം ചെയ്യുന്നു .#RajuPNair#SayNoToHarthalovercome #HarthalFear#CPIM#Kerala

Posted by Say NO to Harthal on Tuesday, 7 April 2015

 

ആഹ്വാനം ചെയ്യുന്ന നേതാക്കൾക്ക് ഹർത്താൽ ബാധകമല്ല !!!ഇന്ന് ഇടതുപക്ഷ ഹർത്താൽ . എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാൻ സഖാവ് പന്ന്യന് ഹർത്താൽ തടസമല്ലായിരുന്നു. സെ നോ ടു ഹർത്താൽ പ്രവർത്തകർ അദ്ധേഹത്തെ ചോദ്യം ചെയ്തപ്പോൾ !!!!!#CPI #Panyan #ERN Overcome #HarthalFear #SaynotoHarthal

Posted by Say NO to Harthal on Tuesday, 7 April 2015

 

വിദേശസംഭാവന തടഞ്ഞ കേന്ദ്രനടപടിക്കെതിരെ ഗ്രീന്‍പീസ് കോടതിയിലേക്ക്

Posted: 08 Apr 2015 05:53 PM PDT

Image: 

ന്യൂഡല്‍ഹി: ആരോപണങ്ങളും സാങ്കേതിക പ്രശ്നങ്ങളുമുയര്‍ത്തി വിദേശസംഭാവന തടഞ്ഞുവെച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെതിരെ പരിസ്ഥിതിസംഘടന ഗ്രീന്‍പീസ് വീണ്ടും കോടതിയെ സമീപിക്കുന്നു.
മാര്‍ച്ച് 23ന് സംഘടനയുടെ മാതൃരൂപമായ ഗ്രീന്‍പീസ് ഇന്‍റര്‍നാഷനല്‍ നല്‍കിയ ഒന്നരക്കോടിയാണ് തടഞ്ഞുവെച്ചത്. നേരത്തേ സംഭാവന തടഞ്ഞതിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍നിന്ന് അനുകൂലവിധി സംഘടന നേടിയിരുന്നു. മാതൃസംഘടനയില്‍നിന്നുള്ള സംഭാവന തടയുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയശേഷവും കേന്ദ്രം ബോധപൂര്‍വം ബുദ്ധിമുട്ടിക്കുന്നത് തുടരുകയാണെന്ന് സംഘടന ആരോപിക്കുന്നു.
വികസനത്തിന് തുരങ്കം വെക്കുന്നുവെന്ന ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയും സംഘടനയുടെ കാമ്പയിനുകള്‍ക്ക് തടയിടുകയും ചെയ്ത സര്‍ക്കാര്‍ ദേശവിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് മലയാളിയായ കാമ്പയിനര്‍ പ്രിയ പിള്ളയുടെ വിദേശയാത്ര മുടക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തരം ഒൗദ്യോഗിക പാരകള്‍ക്കിടയിലും പരിസ്ഥിതി സ്നേഹികളില്‍നിന്ന് ഗ്രീന്‍പീസിന് കഴിഞ്ഞ സാമ്പത്തികവര്‍ഷം മികച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 30,746 ആളുകളാണ് സംഘടനക്ക് സംഭാവന നല്‍കാന്‍ പുതുതായി മുന്നോട്ടുവന്നത്.
രാജ്യത്തെ 77,768 ദാതാക്കളില്‍നിന്നായി 20.76 കോടി കഴിഞ്ഞവര്‍ഷം അവര്‍ക്കു ലഭിച്ചു. ഗ്രീന്‍പീസ് ഇന്‍റര്‍നാഷനല്‍, ബെര്‍ത്ത ഫൗണ്ടേഷന്‍ എന്നിവ മുഖേന 9.61കോടി വിദേശത്തുനിന്ന് സംഭാവനയായത്തെി. സര്‍ക്കാര്‍ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുമ്പോഴും ശുദ്ധവായുവിനും വെള്ളത്തിനും വിഷമുക്ത ഭക്ഷണത്തിനും മറ്റുമായി തുടരുന്ന പോരാട്ടങ്ങള്‍ക്ക് രാജ്യത്തെ സന്മനസ്സുകള്‍ പിന്തുണ നല്‍കുന്നുവെന്നത് അഭിമാനകരമാണെന്ന് ഗ്രീന്‍പീസ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സമിത് ഐച്ച് അഭിപ്രായപ്പെട്ടു. എതിരഭിപ്രായം പറയുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ച് വ്യത്യസ്ത വീക്ഷണക്കോണുകള്‍ മനസ്സിലാക്കാനും നിലനില്‍ക്കുന്നതും പങ്കാളിത്തത്തിലൂന്നിയതുമായ വികസനം സാധ്യമാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 

മലബാര്‍ പ്രീമിയര്‍ ലീഗില്‍ ബൂട്ടണിയാന്‍ വന്‍ താരനിര

Posted: 08 Apr 2015 12:36 PM PDT

Image: 
Subtitle: 
എട്ട് ടീമുകള്‍ മാറ്റുരക്കുന്ന പ്രഥമ മലബാര്‍ പ്രീമിയര്‍ ലീഗിന് കോട്ടപ്പടി മൈതാനത്ത് ശനിയാഴ്ച തുടക്കം

മലപ്പുറം: ഫെഡറേഷന്‍ കപ്പിനും സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങള്‍ക്കും ശേഷം മലപ്പുറത്തിന് വീണ്ടും ഫുട്ബാള്‍ നാളുകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മാതൃകയില്‍ രാജ്യത്ത് ആദ്യമായി പ്രാദേശിക ഫുട്ബാള്‍ ലീഗിന് കോട്ടപ്പടി മൈതാനം വേദിയാവുകയാണ്. വന്‍ താരനിരയില്‍ എട്ട് ടീമുകള്‍ മാറ്റുരക്കുന്ന മലബാര്‍ പ്രീമിയര്‍ ലീഗിന് ശനിയാഴ്ച തുടക്കം കുറിക്കും. ഇവര്‍ക്ക് വേണ്ടി കളിക്കാനും സെലബ്രിറ്റി ഗെസ്റ്റുകളായും പരിശീലകരായും അന്തര്‍ദേശീയ, ദേശീയ തലങ്ങളിലെ പ്രമുഖരാണത്തെുന്നത്. ഓരോ ടീമിനും വെവ്വേറെ സ്പോണ്‍സര്‍മാരുണ്ട്. എം.പി.എല്ലിന്‍െറ ലോഗോയും ഭാഗ്യമുദ്രയും തീം സോങ്ങും ഇതിനകം പുറത്തിറങ്ങി. ഉദ്ഘാടന എഡിഷനില്‍ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് ‘എ’ ഡിവിഷന്‍ ടീമുകള്‍ പങ്കെടുക്കും. പൂള്‍ ‘എ’യില്‍ ബാസ്കോ ബ്ളാസ്റ്റേഴ്സ് ഒതുക്കുങ്ങല്‍, എം.എസ്.പി ഡെല്‍റ്റ ഫോഴ്സ്, സൂപ്പര്‍ ഫൈറ്റേഴ്സ് മലപ്പുറം, വള്ളുവനാട് വാരിയേഴ്സ് മങ്കട, പൂള്‍ ‘ബി’യില്‍ ഏറനാട് സ്റ്റാലിയന്‍സ് മഞ്ചേരി, മമ്പാട് ടൈറ്റാന്‍സ്, സോക്കര്‍ സുല്‍ത്താന്‍ അരീക്കോട്, സ്പാര്‍ട്ടന്‍സ് തിരൂര്‍ എന്നിവയാണ് ഇറങ്ങുക. പരീക്ഷണാര്‍ഥം ഇത്തവണ ജില്ലയിലെ തന്നെ സംഘങ്ങളെ കളിപ്പിക്കാനും വിജയമായാല്‍ വരും വര്‍ഷങ്ങളില്‍ സംസ്ഥാന തലത്തിലെ ടീമുകളെ രംഗത്തിറക്കാനുമാണ് തീരുമാനം. ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന എം.പി.എല്ലിന് കേരള ഫുട്ബാള്‍ അസോസിയേഷന്‍െറ അംഗീകാരമുണ്ട്.
 മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയനാണ് ഐക്കണ്‍ ഓഫ് എം.പി.എല്‍.എം.എസ്.പിക്ക് കീഴില്‍ ഇറങ്ങുന്ന ഡെല്‍റ്റ ഫോഴ്സിന്‍െറ സെലബ്രിറ്റി ഗെസ്റ്റ് മുന്‍ അന്താരാഷ്ട്ര താരം കുരികേശ് മാത്യുവാണ്. സന്തോഷ് ട്രോഫി കളിക്കാരായ കേരള പൊലീസ് ടീമിലെ ഗോള്‍കീപ്പര്‍ പി.പി. നിഷാദ്, യു. ജിംഷാദ്, മുഹമ്മദ് മര്‍സൂഖ്, ജിപ്സണ്‍ ജസ്റ്റിസ്, കെ. ഫിറോസ് എന്നിവര്‍ ഐക്കണ്‍ താരങ്ങളാവും. സുബ്രതോ കപ്പില്‍ മികച്ച പ്രകടനം നടത്തിയ എം.എസ്.പി സ്കൂള്‍ ടീമിലെ കളിക്കാരുമുണ്ട്. സുബ്രതോ സംഘത്തെ പരിശീലിപ്പിച്ച ബിനോയ് സി. ജെയിംസാണ് കോച്ച്. മലപ്പുറം സൂപ്പര്‍ ഫൈറ്റേഴ്സിന് കരുത്താവാന്‍ അന്താരാഷ്ട്ര-ഇന്ത്യന്‍ സൂപ്പര്‍ ലീഗ് താരം എന്‍.പി. പ്രദീപ് സെലബ്രിറ്റി ഗെസ്റ്റായുണ്ടാവും. കേരള ക്യാപ്റ്റന്‍ വി.വി. സുര്‍ജിത്ത്, ഗോള്‍ കീപ്പര്‍ അഖില്‍ സോമന്‍, ആര്‍. കണ്ണന്‍, എം.കെ. സുനില്‍ എന്നിവരാണ് ഐക്കണ്‍ താരങ്ങള്‍. നാരായണമേനോന്‍ കോച്ചാവും. വള്ളുവനാട് വാരിയേഴ്സിന്‍െറ സെലബ്രിറ്റി ഗെസ്റ്റ് മുന്‍ ഇന്ത്യന്‍ താരം കെ.ടി. ചാക്കോയാണ്. മുനീര്‍ വയനാട്, വൈ. ഡാനി, വിനീത് ആന്‍റണി, ജോബി ജോസഫ്, ലയണല്‍ തോമസ് എന്നിവരാണ് ഐക്കണ്‍ താരങ്ങള്‍. മുന്‍ കേരള കോച്ച് പീതാംബരന്‍ ടീമിനെ പരിശീലിപ്പിക്കും. മുന്‍ ദേശീയ താരം സി.വി. പാപ്പച്ചനാണ് ബാസ്കോ ബ്ളാസ്റ്റേഴ്സിന്‍െറ സെലബ്രിറ്റി ഗെസ്റ്റ്.
 കെ.പി. സുബൈര്‍, പി. രാഹുല്‍, കെ.പി. അനീഷ്, എ. ഷാജി, രാംജിത് എന്നിവര്‍ ഐക്കണ്‍ താരങ്ങളാവും. സി.പി.എം. ഉമ്മര്‍ കോയയാണ് പരിശീലകന്‍.
ഏറനാട് സ്റ്റാലിയന്‍സിന്‍െറ സെലബ്രിറ്റി ഗെസ്റ്റ് മുന്‍ ദേശീയ താരം എം.എ. അബ്ദുല്‍ ഹക്കീമാണ്. സന്തോഷ് ട്രോഫി കളിക്കാരായ ഉസ്മാന്‍ ആഷിഖ്, ഷൈജുമോന്‍, വി.പി. സുഹൈര്‍, ജിജോ, സജിത്ത് എന്നീ ഐക്കണ്‍ താരങ്ങള്‍ ടീമിലുണ്ട്. പരിശീലകനായി ബിനു ജോര്‍ജുമത്തെും. യു. ഷറഫലിയാണ് സോക്കര്‍ സുല്‍ത്താന്‍ അരീക്കോടിന്‍െറ സെലബ്രിറ്റി ഗെസ്റ്റ്.  ജസീര്‍ കാരണത്ത് പരിശീലിപ്പിക്കുന്ന സംഘത്തിന്‍െറ ഐക്കണ്‍ താരങ്ങള്‍ ഗോള്‍കീപ്പര്‍ കെ.ടി. നവാസ്, എം.വി. നെല്‍സണ്‍, അഹമ്മദ് മാലിക്, കെ. സലീല്‍ തുടങ്ങിയവരാണ്. മുന്‍ കേരള ക്യാപ്റ്റന്‍ ആസിഫ് സഹീര്‍ മമ്പാട് ടൈറ്റാന്‍സിന്‍െറ സെലബ്രിറ്റി ഗെസ്റ്റാവും.
 സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി പന്ത് തട്ടിയ സി. നസറുദ്ദീന്‍, ഷെറിന്‍ സാം, എന്‍. ജോണ്‍സണ്‍, അബ്ദുല്‍ നൗഷാദ്, എം. സജേഷ്, പി.കെ. നസീബ് എന്നിവര്‍ ഐക്കണ്‍ താരങ്ങളാവും. ഡി. മുരുഗരാജാണ് പരിശീലകന്‍.ജോപോള്‍ അഞ്ചേരിയായിരിക്കും സ്പാര്‍ട്ടന്‍സ് തിരൂരിന്‍െറ സെലബ്രിറ്റി ഗെസ്റ്റ്. കെ.ബി. അനഘ്, അബ്ദുല്‍ ബാസിത്ത്, മുഹമ്മദ് റാസി, കെ.വി. ലാലു, കെ. ശരത് എന്നിവര്‍ ഐക്കണ്‍ താരങ്ങളാവും. എന്‍. മുഹമ്മദ് നജീബാണ് പരിശീലകന്‍. ഇരു പൂളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലില്‍ പ്രവേശിക്കും. ഏപ്രില്‍ 25, 26 തീയതികളില്‍ സെമിയും 28ന് ഫൈനലും നടക്കും.

ഗായകന്‍ നാഗൂര്‍ ഹനീഫ അന്തരിച്ചു

Posted: 08 Apr 2015 12:02 PM PDT

Image: 

ചെന്നൈ: തമിഴ്ഗായകന്‍ നാഗൂര്‍ ഇസ്മായില്‍ മുഹമ്മദ് ഹനീഫ (96) നിര്യാതനായി. ബുധനാഴ്ച രാത്രി ഒമ്പതിന് ചെന്നൈ കൊട്ടൂര്‍പുരത്തെ മകന്‍ നൗഷാദ് അലിയുടെ വസതിയിലായിരുന്നു അന്ത്യം. തമിഴ് മുസ് ലിം ഭക്തിഗാനങ്ങളും രാഷ്ട്രീയഗാനങ്ങളും പാടി പ്രശസ്തനായ ഇദ്ദേഹം ചുരുക്കംചില സിനിമകളിലും പിന്നണിഗായകനായിട്ടുണ്ട്.

1919ല്‍ മാതാവിന്റെ നാടായ രാമേശ്വരത്താണ് ഹനീഫ ജനിച്ചത്. അമ്മാവന്‍ അബൂബക്കര്‍ റാവുത്തര്‍ക്കൊപ്പം തിരുവാറൂറില്‍ എത്തിയതാണ് സംഗീതലോകത്തേക്ക് വഴിയൊരുക്കിയത്. സ്കൂള്‍ വിദ്യാര്‍ഥിയും സമപ്രായക്കാരനുമായ എം. കരുണാനിധിയുമായുള്ള അടുപ്പം മരണംവരേക്കുമുള്ള രാഷ്ട്രീയബന്ധമായി വളര്‍ന്നു. കരുണാനിധി സംഘടിപ്പിക്കുന്ന രാഷ്ട്രീയ കൂട്ടായ്മകളില്‍ ഹനീഫയുടെ ഗാനം ഉണ്ടാകുമായിരുന്നു. ഈ ബന്ധം പിന്നീട് പെരിയാറുമായും അണ്ണാദുരൈയുമായും അടുക്കുന്നതിന് വഴിയൊരുക്കി.

നിരവധി രാഷ്ട്രീയഗാനങ്ങള്‍ എഴുതുകയും ഈണംനല്‍കുകയും പാടുകയുംചെയ്ത ഹനീഫ ഡി.എം.കെ ടിക്കറ്റില്‍ രണ്ടുതവണ മത്സരിച്ചെങ്കിലും ജനം തുണച്ചില്ല. 1958ലും 2002ലുമായിരുന്നു അത്. 2007ല്‍ ഡി.എം.കെ സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കി. രണ്ടു സിനിമകളില്‍ പിന്നണിഗായകനായി. 1965ലെ പാവ മണിപ്പൂ, 1995ലെ ഗുലേബ കവാലി എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയായിരുന്നു അത്. ഹനീഫയുടെ നിരവധി ഗാനങ്ങള്‍ ഇന്നും ഡി.എം.കെയുടെ രാഷ്ട്രീയഗാനങ്ങളായി ഉപയോഗിക്കുന്നുണ്ട്. ‘ഓടി വരുകിറന്‍ ഉദയ സൂര്യന്‍’ പ്രസിദ്ധമാണ്.

13ാം വയസ്സില്‍ തഞ്ചാവൂരിലെ തിരുവളന്തൂരില്‍ സംഗീതക്കച്ചേരി അവതരിപ്പിച്ച് അരങ്ങേറ്റംകുറിച്ച ഹനീഫയുടെ ആദ്യകാല പ്രധാന തട്ടകങ്ങളിലൊന്ന് നാഗൂര്‍ ദര്‍ഗയായിരുന്നു. ഭാര്യ: പരേതയായ എ.ആര്‍. റോഷന്‍ ബീഗം. ആറു മക്കളുണ്ട്.
 

ഹര്‍ത്താലില്‍ വലഞ്ഞ് ലിത്വേനിയന്‍ ടൂറിസ്റ്റുകള്‍

Posted: 08 Apr 2015 11:44 AM PDT

Image: 
Subtitle: 
ദൈവത്തിന്‍െറ നാട്ടില്‍ ഇനി വരുന്ന കാര്യം ആലോചിക്കും

ആലപ്പുഴ: ‘ദൈവത്തിന്‍െറ സ്വന്തം നാട്’ കാണാനത്തെിയ ലിത്വേനിയയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ വലഞ്ഞു. അവധിക്കാലം ആസ്വദിക്കാന്‍ ‘കിഴക്കിന്‍െറ വെനീസില്‍’ എത്തിയ ലിത്വേനിയന്‍ സ്വദേശികള്‍ ഹൗസ്ബോട്ട് യാത്രക്കുശേഷം അടുത്ത സ്ഥലമായ മൂന്നാറിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയപ്പോഴാണ് ഹര്‍ത്താലിനെക്കുറിച്ചുള്ള വിവരമറിഞ്ഞത്. നാലുദിവസം മുമ്പാണ് ബൈബൈസ്, അനാലസ് സുജറ്റ, തോമസ്, മോട്ടാ തുടങ്ങിയവര്‍ ദൈവത്തിന്‍െറ സ്വന്തം നാട്ടിലത്തെിയത്.

ആദ്യം കൊച്ചിയും പിന്നീട് മാരാരിയും സന്ദര്‍ശിച്ച ശേഷം ആലപ്പുഴയുടെ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ ഹൗസ്ബോട്ടിലും യാത്രചെയ്തു. ഇതിനിടെ, ഹര്‍ത്താലോ പണിമുടക്കോ ഉള്ള വിവരം അറിഞ്ഞിരുന്നില്ല. അതിനാല്‍ നേരത്തേ തയാറാക്കിയ ചാര്‍ട്ടനുസരിച്ച് ആലപ്പുഴയില്‍നിന്ന് മൂന്നാറിലേക്ക് പോകാന്‍ ഒരുങ്ങവേയാണ് പണിമുടക്കിനെക്കുറിച്ച് അറിയുന്നത്. ഇത് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ഒരു കാരണവശാലും കേരളത്തിലേക്ക് വരില്ലായിരുന്നു.

ജോലി ചെയ്ത് പണമുണ്ടാക്കി അന്തസ്സായി ജീവിക്കുന്നതിന് പകരം പണിമുടക്കി വലിയ നഷ്ടമുണ്ടാക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല -അവര്‍ പറഞ്ഞു.

ഹര്‍ത്താലിന് ആസ്പദമായ വിഷയത്തെക്കുറിച്ച് അവരോട് പറഞ്ഞപ്പോള്‍, സാധാരണക്കാരന്‍െറ ആവശ്യങ്ങള്‍ നേടിയെടുക്കുകതന്നെ ചെയ്യണമെന്നും അത് ഒരിക്കലും പണിമുടക്കിലൂടെയാവാതെ മാതൃകാപരമായ രീതിയിലായിരിക്കണമെന്നും പറഞ്ഞു. കേരളത്തിലേക്ക് ഇനിയൊരു വരവ് ഉണ്ടോയെന്ന ചോദ്യത്തിന് ഇങ്ങനെയെങ്കില്‍ സാധ്യത വളരെ കുറവാണെന്നായിരുന്നു അവരുടെ മറുപടി.
 

റിയല്‍ എസ്റ്റേറ്റ് ഓര്‍ഡിനന്‍സിന് അംഗീകാരം

Posted: 08 Apr 2015 11:42 AM PDT

Image: 
Subtitle: 
ചൂഷണം തടയും, റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കും

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചൂഷണം തടയാന്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി റിയല്‍ എസ്റ്റേറ്റ് (ഡെവലപ്മെന്‍റ് ആന്‍ഡ് റെഗുലേഷന്‍) ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഫ്ളാറ്റുകള്‍, ഷോപ്പിങ് കോംപ്ളക്സുകള്‍ എന്നിവയടക്കമുള്ള ഗാര്‍ഹിക-വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും വില്‍പനയും നിര്‍മാണവും നിയമവിധേയമാക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയും റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലും രൂപവത്കരിക്കും.

മന$പൂര്‍വം പണികള്‍ നടത്താതിരിക്കുക, ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുക, നിബന്ധനകള്‍ പാലിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ അതോറിറ്റിയെ സമീപിക്കാം. ഉപഭോക്താക്കളുടെയും ഉടമകളുടെയും താല്‍പര്യം സംരക്ഷിച്ചാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്നും റിയല്‍ എസ്റ്റേറ്റ് മേഖല സുതാര്യമാക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അപ്പലേറ്റ് ട്രൈബ്യൂണലിന് കോടതിയുടെ അധികാരങ്ങളുണ്ടാകും. രാജ്യത്ത് മഹാരാഷ്ട്രക്കുശേഷം ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു നിയമം നടപ്പാക്കുന്നത്. ഫ്ളാറ്റ്, വില്ല നിര്‍മാണമടക്കമുള്ള റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍തോതില്‍ തട്ടിപ്പുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ഈ രംഗത്ത് സുരക്ഷിത നിക്ഷേപത്തിന് അവസരമൊരുക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഫ്ളാറ്റ് നിര്‍മാതാക്കളും ഉടമകളും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ പുതിയ നിയമത്തിലൂടെ സാധിക്കും.

കരാര്‍പ്രകാരമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കുക, നിലവാരംകുറഞ്ഞ സാമഗ്രികള്‍ ഉപയോഗിക്കുക, സമയത്തിനകം നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറാതിരിക്കുക, പ്ളാനില്‍നിന്ന് വ്യതിചലിച്ച് നിര്‍മാണം നടത്തുക, ബില്‍ഡറുടെ ഉടമസ്ഥതയിലല്ലാത്ത ഭൂമിയില്‍ നിര്‍മാണം നടത്തുക, പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താതിരിക്കുക, തുറസ്സായി ഇടേണ്ട സ്ഥലം പാര്‍ക്കിങ്ങിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുക തുടങ്ങിയ പരാതികള്‍ക്കും പരിഹാരം വരും. നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറയും സ്ഥലത്തിന്‍െറയും വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം.

ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാന്‍ സമയം നല്‍കണം. ഒരു പ്ളോട്ടില്‍ ഒന്നിലധികം വ്യത്യസ്ത കെട്ടിടങ്ങളുണ്ടെങ്കില്‍ ഓരോന്നിനും ഓരോ അസോസിയേഷനും എല്ലാവര്‍ക്കും മുകളിലായി അപ്പെക്സ് അസോസിയേഷനും രൂപവത്കരിക്കേണ്ടതുണ്ട്. ഇവയെല്ലാം അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഫ്ളാറ്റ് ഉടമകള്‍ തമ്മില്‍ കെട്ടിടസംബന്ധമായി തര്‍ക്കമുണ്ടായാലും അതോറിറ്റിക്ക് ഇടപെടാനാകും.
ഓര്‍ഡിനന്‍സിലെ പ്രധാന വ്യവസ്ഥകള്‍

  • കെട്ടിടങ്ങള്‍ വില്‍ക്കും മുമ്പ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്നുമാത്രമേ വില്‍പന പരസ്യം പ്രസിദ്ധപ്പെടുത്താന്‍ പാടുള്ളൂ.
  • വില്‍പനക്കു നിര്‍മിക്കുന്ന ഗാര്‍ഹിക/വാണിജ്യ/ഓഫിസ്/ഐ.ടി/ഐ.ടി.ഇ.എസ് കെട്ടിടങ്ങള്‍ക്കാണ് ഇത് ബാധകം.25 സെന്‍റില്‍ കുറവും 12 ഫ്ളാറ്റില്‍ താഴെയുമാണെങ്കില്‍ നിയമ പരിധിയില്‍ വരില്ല.
  • അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യും മുമ്പ് കെട്ടിടനിര്‍മാണ പെര്‍മിറ്റ്, ഭൂമിയുടെ അവകാശരേഖ തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കണം.
  • കെട്ടിടം/ഫ്ളാറ്റ് വാങ്ങുന്നവരില്‍നിന്ന് മുന്‍കൂര്‍ വാങ്ങുന്ന തുകയുടെ 70 ശതമാനത്തില്‍ കുറയാത്ത തുക (അല്ളെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്നത്) ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിക്ഷേപിക്കണം.  ഈ തുക പ്രസ്തുത കെട്ടിടത്തിനു മാത്രമേ ഉപയോഗിക്കാവൂ.
  • ആവശ്യമെങ്കില്‍ അതോറിറ്റിയിലെ രജിസ്ട്രേഷന്‍ പുതുക്കാം.
  • മന:പൂര്‍വം പണി നടത്താതിരിക്കുക, നിബന്ധനകള്‍ പാലിക്കാതിരിക്കുക തുടങ്ങിയ പരാതിയുണ്ടെങ്കില്‍ അതോറിറ്റിക്ക് ആവശ്യമുള്ളപക്ഷം രജിസ്ട്രേഷന്‍ റദ്ദ് ചെയ്യാം .  റദ്ദ് ചെയ്യുന്നപക്ഷം സര്‍ക്കാര്‍ അനുമതിയോടെ കെട്ടിടത്തിന്‍െറ ബാക്കി പണികള്‍ തീര്‍ക്കാം.
  • റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാരെയും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം. ഇടനിലക്കാരെയും രജിസ്ട്രേഷന്‍ പരിധിയില്‍ കൊണ്ടുവരുന്നതുമൂലം സുതാര്യത ഉണ്ടാകും.
  • കെട്ടിടം കൈമാറ്റം ചെയ്തശേഷം ഉടമസ്ഥരുടെ അസോസിയേഷന്‍ തുടങ്ങാനുള്ള വ്യവസ്ഥയും ഇതിലുണ്ട്. അതോറിറ്റിയില്‍ രജിസ്ട്രേഷനുമുമ്പ് വിലയുടെ 10 ശതമാനത്തില്‍ കൂടിയ തുക അഡ്വാന്‍സ്  വാങ്ങാന്‍ പാടില്ല. കൈമാറ്റം ചെയ്ത് രണ്ടു വര്‍ഷം വരെയുണ്ടാകുന്ന പണിക്കുറവുകള്‍ (ഫ്ളാറ്റ് ഉടമസ്ഥരുടെ കുറ്റംകൊണ്ടല്ലാതെ) ശരിയാക്കേണ്ട ചുമതല നിര്‍മാതാവിനാണ്.
  • ഉടമ്പടി വെച്ചശേഷം സമ്മതമില്ലാതെ കെട്ടിടം കടപ്പെടുത്താന്‍ പാടില്ല.  എന്നാല്‍, കെട്ടിടം വാങ്ങുന്നതിനായി ബാങ്കില്‍ പണയപ്പെടുത്തുന്നതിന് തടസ്സമില്ല. നിര്‍ദിഷ്ട സമയത്തിന് കെട്ടിടം കൈമാറ്റം ചെയ്യാന്‍ പറ്റിയില്ളെങ്കില്‍ തുക പലിശസഹിതം തിരിച്ചുനല്‍കണം.
  • കെട്ടിടം കൈമാറിയതിനുശേഷം സര്‍ക്കാര്‍ നിയമം മൂലമുണ്ടാകുന്ന പ്രയോജനങ്ങള്‍ പിന്നീട് ഈ  സ്ഥലത്ത് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് അവരുടെ സ്ഥലത്തിന്‍െറ വിസ്തീര്‍ണത്തിന് ആനുപാതികമായി പ്രമോട്ടര്‍ക്കും ഉടമസ്ഥര്‍ക്കും എടുക്കാം.  കെട്ടിടം വാങ്ങുന്നവര്‍ കൃത്യസമയത്ത് തുക അടക്കാത്തപക്ഷം പിഴ നല്‍കണം.

ഐ.പി.എല്‍: ആദ്യ ജയം കൊല്‍ക്കത്തക്ക്‌

Posted: 08 Apr 2015 11:33 AM PDT

Image: 
Subtitle: 
മോണി മോര്‍ക്കല്‍ കളിയിലെ താരം

കൊല്‍ക്കത്ത: കഴിഞ്ഞവര്‍ഷം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കപ്പുയര്‍ത്തിക്കൊണ്ട് തല്‍ക്കാലം നിര്‍ത്തിവെച്ച തേരോട്ടം പുതിയ സീസണിന് തുടക്കം കുറിച്ചുകൊണ്ട് സ്വന്തം മണ്ണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പുനരാരംഭിച്ചു. ക്യാപ്റ്റന്മാര്‍ മുന്നില്‍നിന്ന് പടനയിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ ഗൗതം ഗംഭീറിന്‍െറ നായകത്വം ഒരുപടി മുന്നില്‍ നിന്നതോടെ ഏഴു വിക്കറ്റിന്‍െറ തകര്‍പ്പന്‍ ജയമാണ് മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത കുറിച്ചത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട മുംബൈ ആദ്യ തകര്‍ച്ചക്കുശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (98*) കൂറ്റനടികളുടെ ബലത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് ലക്ഷ്യമാണ് ആതിഥേയര്‍ക്ക് നല്‍കിയത്. ഗംഭീറിന്‍െറ ഫിഫ്റ്റിയും (57) സൂര്യകുമാര്‍ യാദവ് (46*), മനീഷ് പാണ്ഡെ(40) എന്നിവരുടെ പിന്തുണയും ചേര്‍ന്നതോടെ 18.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ കുതിരപ്പട 170 റണ്‍സുമായി ലക്ഷ്യം മറികടന്നു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം നല്‍കി രണ്ടു വിക്കറ്റുകള്‍ പിഴുത് മുംബൈ മുന്‍നിരയെ തളര്‍ത്തിയ മോണി മോര്‍ക്കലാണ് കളിയിലെ താരം. സ്കോര്‍: മുംബൈ 20 ഓവറില്‍ മൂന്നിന് 168, കൊല്‍ക്കത്ത 18.3 ഓവറില്‍ മൂന്നിന് 170.
ഓപണറായത്തെി 43 പന്തില്‍ 57 റണ്‍സെടുത്ത ഗംഭീറും 24 പന്തില്‍ 40 റണ്‍സെടുത്ത മനീഷ് പാണ്ഡെയും ജയത്തിലേക്ക് വഴിതെളിച്ചപ്പോള്‍ 20 പന്തില്‍ 46 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും യൂസഫ് പത്താനും (14*) കത്തിക്കയറിയാണ് ജയം പൂര്‍ത്തിയാക്കിയത്. പിരിയാത്ത നാലാം വിക്കറ്റില്‍ 49 റണ്‍സ് പിറന്നു. 5.2 ഓവറില്‍ മൂന്നിന് 37 എന്നനിലയില്‍ പതറിയ മുംബൈയെ രോഹിതും കൊറി ആന്‍ഡേഴ്സനും ചേര്‍ന്ന് 131 റണ്‍സിന്‍െറ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് താങ്ങിയത്. ഓപണിങ്ങിലിറങ്ങി പുറത്താകാതെ നിന്ന രോഹിതിന് സെഞ്ച്വറി തികക്കാനായില്ളെങ്കിലും ഈഡന്‍ ഗാര്‍ഡന്‍സ് പ്രിയ ഗ്രൗണ്ടാണെന്ന് വീണ്ടും തെളിയിച്ചാണ് ബാറ്റിങ് പൂര്‍ത്തിയാക്കിയത്. എന്നാല്‍, 12 ഫോറും നാലു സിക്സും പറന്ന ആ ഇന്നിങ്സിന് കൊല്‍ക്കത്തയുടെ കുതിപ്പിനെ തടഞ്ഞുനിര്‍ത്താനായില്ല.
മത്സരത്തില്‍ ഇരുകൂട്ടരുടെയും ഓപണിങ് ജോടി ഗതിപിടിച്ചില്ല. സ്കോര്‍ പിന്തുടരാനിറങ്ങിയ കൊല്‍ക്കത്തക്ക്, കഴിഞ്ഞ സീസണിലെ ടോപ് സ്കോറര്‍ റോബിന്‍ ഉത്തപ്പയെ (9), കൊറി ആന്‍ഡേഴ്സന് മുന്നില്‍ മൂന്നാം ഓവറില്‍ നഷ്ടമായി. എന്നാല്‍, കൂട്ടത്തകര്‍ച്ചക്ക് വിടാതെ ഗംഭീറും പാണ്ഡെയും ഇന്നിങ്സ് നിയന്ത്രിച്ചു. 85 റണ്‍സിന്‍െറ കൂട്ടുകെട്ട് പാണ്ഡെയെ പുറത്താക്കി ഹര്‍ഭജന്‍ പൊളിക്കുകയും 23 റണ്‍സിനപ്പുറം ഗംഭീറിനെ ജസ്പ്രീത് ബുംറാ മടക്കുകയും ചെയ്തെങ്കിലും ജയം സ്വന്തം വഴിക്കാക്കാന്‍ മുംബൈക്കായില്ല. ഒമ്പതു പന്തുകള്‍ ബാക്കിനില്‍ക്കെ സൂര്യകുമാര്‍ കൊല്‍ക്കത്തയുടെ ജയം കൊണ്ടുവന്നു.
സ്വന്തം ഗ്രൗണ്ടില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗംഭീറിന്‍െറ ഇംഗിതത്തിനൊത്ത് ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ ആതിഥേയര്‍ക്ക് സ്വപ്ന സമാനതുടക്കം സ്വന്തമായി. രോഹിതിന് കൂട്ടായത്തെിയ ആസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച് (5) ഒന്നും ചെയ്യാനാകാതെ രണ്ടാം ഓവറില്‍ തന്നെ മോണി മോര്‍ക്കലിന്‍െറ പന്തില്‍ ഉമേഷ് യാദവിന്‍െറ കൈയില്‍ ഒടുങ്ങി. മൂന്നു ഓവറുകള്‍ക്കപ്പുറം, വൗണ്‍ഡൗണ്‍ ആദിത്യ താരെയും (7) ഉമേഷ് യാദവിന്‍െറ കൈക്കുള്ളില്‍ വിശ്രമിച്ചു. ഷാകിബ് അല്‍ഹസനാണ് ഇത്തവണ ആഞ്ഞടിച്ചത്. അടുത്ത ഓവറില്‍ അമ്പാട്ടി റായുഡുവിനെ പൂജ്യനാക്കി യൂസഫ് പത്താന്‍െറ കൈയിലത്തെിച്ച മോര്‍ക്കല്‍ മുംബൈയുടെ നെഞ്ചിടിപ്പേറ്റി. എന്നാല്‍, സമചിത്തതയോടെ ബാറ്റേന്തിയ രോഹിതും ആന്‍ഡേഴ്സനും സാഹചര്യങ്ങള്‍ മനസ്സിലാക്കി സാവധാനം കളിവരുതിയിലാക്കി മോശമല്ലാത്ത സ്കോറിലേക്ക് നയിച്ചു. എന്നാല്‍ ഒടുവില്‍ അത് കൊല്‍ക്കത്ത ബാറ്റിങ്ങിന് മുന്നില്‍ പാഴായി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP