സ്വാഗതം
WELCOME

News Update..

Saturday, April 11, 2015

കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചു Madhyamam News Feeds

കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചു Madhyamam News Feeds

Link to

കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചു

Posted: 11 Apr 2015 12:02 AM PDT

Image: 

തിരുവനനന്തപുരം: കെ.എം മാണിയുമായി പിണങ്ങി പിരിഞ്ഞ പഴയ പി.സി ജോര്‍ജ് വിഭാഗം കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചു. എറണാകുളം പ്രസ് ക്ളബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ടി.എസ് ജോണാണ് പ്രഖ്യാപനം നടത്തിയത്. ടി.എസ് ജോണ്‍ സെക്യുലര്‍ വിഭാഗം ചെയര്‍മാനാകും. കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പാര്‍ട്ടിക്ക് നിലവില്‍ ജില്ലാ കമ്മിറ്റി ഓഫീസുണ്ട്. മറ്റ് ജില്ലകളില്‍ 10 ദിവസത്തിനകം ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ടി.എസ് ജോണ്‍ മാധ്യമങ്ങളെ അറിയിച്ചു.

നിയമസഭാ^ ത്രിതല പഞ്ചായത്ത് അംഗങ്ങളായ സെക്യുലര്‍ നേതാക്കള്‍ ഭരണകാലാവധി പൂര്‍ത്തിയാകും വരെ യു.ഡി.എഫില്‍ തുടരും. യു.ഡി.എഫ് വിപ്പ് അനുസരിക്കും. ഭരണകാലാവധി പൂര്‍ത്തിയാകുമ്പോള്‍ നേതാക്കളെ സെക്യുലറിലെ അനുയോജ്യ പദവികളില്‍ നിയോഗിക്കും. അഴിമതിയില്ലാത്ത സത് ഭരണമാണ് സെക്യുലര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും ടി.എസ് ജോണ്‍ പറഞ്ഞു.

ബാര്‍കോഴ കേസില്‍ എഫ്.ഐ.ആര്‍ എടുത്ത പശ്ചാത്തലത്തില്‍ രാജിവെക്കാന്‍ കെ.എം മാണിക്ക് ബാധ്യതയുണ്ട്. ഇക്കാര്യം പി.സി ജോര്‍ജ് പരസ്യമായി ആവശ്യപ്പെടുകയാണ് ചെയ്തത്. അതിന് ജോര്‍ജിനെ പാര്‍ട്ടി പദവികളില്‍ നിന്നു പുറത്താക്കി. മാണിയുടെ നടപടി ഭരണഘടനാ ലംഘനവും സ്വഭാവികനീതിയുടെ നിഷേധവുമാണ്. ജോസ് കെ. മാണി 10 കോടി രൂപ വാങ്ങിയെന്ന ആരോപണം അന്വേഷിക്കണം. കര്‍ഷകര്‍ക്കു വേണ്ടി സമരം ചെയ്യാതിരിക്കാന്‍ റബര്‍ കമ്പനികളില്‍ നിന്നാണ് പണം വാങ്ങിയിട്ടുള്ളത്. റബര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ് മാണിയും മകനും ചെയ്തതെന്നും ടി.എസ് ജോണ്‍ ആരോപിച്ചു.

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം പി.സി ജോര്‍ജിന്റെ മാനസിക പിന്തുണയോടെയാണ് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ഇപ്പോഴത്തെ തീരുമാനം. കുറുമാറ്റനിരോധനം നിയമം ശക്തമായതിനാല്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കാന്‍ ജോര്‍ജിന് സാധിക്കില്ല. 2005ല്‍ ജോസഫ് ഗ്രൂപ്പില്‍ നിന്ന് പിളരുമ്പോള്‍ ആകെയുള്ള രണ്ട് എം.എല്‍.എമാരില്‍ ഒരാളായിരുന്നു ജോര്‍ജ്. അന്നത്തെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയില്‍ നിന്ന് രക്ഷപെടാന്‍ പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ മുന്നിലൊന്ന് പേരുടെ പിന്തുണ മതിയായിരുന്നു. എന്നാല്‍, ഇന്ന് പാര്‍ലമെന്‍ററി പാര്‍ട്ടിയിലും സംഘടനയിലും ഭൂരിപക്ഷം വേണം. അതുകൊണ്ട് സെക്കുലറിനെ മുന്‍നിരയില്‍ നിന്നു നയിക്കാന്‍ പി.സി ജോര്‍ജിന് ഈ നിയമസഭാ കാലാവധി പൂര്‍ത്തിയാക്കണം. അല്ളെങ്കില്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നു ജോര്‍ജിനെ മാണി പുറത്താക്കണം. എന്നാല്‍, എത്ര പ്രകോപിപ്പിച്ചാലും പാര്‍ട്ടിയില്‍ നിന്നു ജോര്‍ജിനെ പുറത്താക്കില്ളെന്ന് മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായുള്ള പടലപിണക്കമാണ് 2005 ആഗസ്റ്റില്‍ സെക്കുലറിന്റെ ജനനത്തിന് വഴിവെച്ചത്. പിളര്‍പ്പിനെ തുടര്‍ന്ന് ജോസഫ് ഗ്രൂപ്പിന്റെ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസ് പിടിച്ചെടുക്കലായിരുന്നു സെക്യുലര്‍ വിഭാഗം ആദ്യ ചെയ്തത്. എന്നാല്‍, ഒരാഴ്ചക്ക് ശേഷം ജോസഫ് ഗ്രൂപ്പ്  സംസ്ഥാന കമ്മറ്റി ഓഫീസ് തിരിച്ചുപിടിച്ചു. 2008വരെ ഘടകക്ഷിയായി എല്‍.ഡി.എഫില്‍ തുടര്‍ന്നു. എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിച്ച പി.സി ജോര്‍ജും കൂട്ടരും 2009 ഒക്ടോബറില്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചതോടെ യു.ഡി.എഫിന്റെ ഭാഗമായി.
സെക്യുലര്‍ സംസ്ഥാന ഭാരവാഹികള്‍
ടി.എസ് ജോണ്‍ (ചെയര്‍മാന്‍), എം.ടി ജോസഫ് (വര്‍ക്കിങ് ചെയര്‍മാന്‍), ഇ.കെ ഹസന്‍കുട്ടി, ജോസ് കോലാനി (വൈസ് ചെയര്‍മാന്‍മാര്‍), ജനറല്‍ സെക്രട്ടറിമാര്‍: എസ്. ഭാസ്കരപിള്ള, മാലത്തേ് പ്രതാപചന്ദ്രന്‍, ഡോ. സൈജോ ഹസന്‍, കല്ലട ദാസ്, ജോര്‍ജ് കുരുവിനാത്ത് (ട്രഷറര്‍).  
സംസ്ഥാന പ്രസിഡന്‍റുമാര്‍: ബോബന്‍ തെക്കേല്‍ (യൂത്ത് ഫ്രണ്ട്), സചിന്‍ ജയിംസ് (കെ.എസ്.സി), ഉമ്മച്ചന്‍ കൂറ്റനാല്‍ (കെ.ടി.യു.സി), ടി.ജെ മാത്യു (ലോയേഴ്സ് ഫോറം). ജില്ലാ കണ്‍വീനര്‍മാര്‍: കെ.ഒ രാജന്‍ (തിരുവനന്തപുരം), രവി മൈനാകപ്പള്ളി (കൊല്ലം), പ്രഫ. മോഹന്‍ ജോസഫ് (പത്തനംതിട്ട), ബേബി പാറേക്കാടന്‍ (ആലപ്പുഴ), തോമസ് കുരുവിത്തടം (കോട്ടയം), സാജു പട്ടര്‍മഠം (ഇടുക്കി), ജോസഫ് സാര്‍ദോ (എറണാകുളം), ജോസ് മുട്ടത്തുക്കാട്ടില്‍ (തൃശൂര്‍), ഷാജി പാലാട്ട് (പാലക്കാട്), ജഫ്രി തങ്ങള്‍ (മലപ്പുറം), ജോയ് വളവില്‍ (കോഴിക്കോട്), അഡ്വ. ജോര്‍ജ് വട്ടപറമ്പില്‍ (വയനാട്), എസ്.എം.കെ മുഹമ്മദലി (കണ്ണൂര്‍), സണ്ണി തോമസ് (കാസര്‍കോട്).

ജോര്‍ജിനെതിരെ പാര്‍ട്ടി നടപടി ഉടന്‍

Posted: 11 Apr 2015 12:02 AM PDT

Image: 

കോട്ടയം: പി സി ജോര്‍ജിനെ കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കും. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും നീക്കം. 17 നു തിരുവനന്തപുരത്ത് ചേരുന്ന ഉന്നതാധികാരസമിതി യോഗത്തിന് മുമ്പ് പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ കെ. എം മാണി ഈ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
കേരളാ കോണ്‍ഗ്രസ് സെക്യുലര്‍  പാര്‍ട്ടി പുനരുജ്ജീവിപ്പിച്ച് അതിന്‍റെ  ചെയര്‍മാനായ ടി.എസ് ജോണിനെയും ഉടനെ പുറത്താക്കും. ജോണിനോടൊപ്പം ഇന്ന് കൊച്ചിയില്‍ നടന്ന സെക്യുലര്‍ യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനവും ഇന്ന് തന്നെ ഉണ്ടായേക്കും.
17 ന്‍റെ യോഗത്തില്‍ പങ്കെടുക്കാന്‍ പി.സി ജോര്‍ജ് എത്തുന്നത് ഒഴിവാക്കാനാണ്  അതിനു മുന്‍പേ അദ്ദേഹത്തെ പുറത്താക്കുന്നത്. ഉന്നതാധികാര സമിതി യോഗത്തില്‍ പോകാന്‍ ജോര്‍ജ് തീരുമാനിച്ചിരുന്നു. ജോര്‍ജ് അവിടെ വന്നു സീന്‍ ഉണ്ടാക്കുന്നത് തടയാനാണ് യോഗത്തിന് മുന്‍പേ  പുറത്താക്കുന്നത്.  
 മുന്‍ കേന്ദ്രമന്ത്രി പി.സി തോമസിനെ പാര്‍ട്ടിയില്‍ എടുക്കുന്ന കാര്യം 17 നു ചര്‍ച്ച ചെയ്യും. ജോര്‍ജ് പുറത്തു പോകുന്ന  ഒഴിവില്‍ തോമസിനെ വൈസ് ചെയര്‍മാന്‍ ആക്കാന്‍ മാണിക്കും  ജോസ്. കെ മാണിക്കും താല്‍പര്യമുണ്ട്. എന്നാല്‍ ജോസഫ് ഗ്രൂപ്പിലെ ചിലര്‍ക്ക് എതിര്‍പ്പുണ്ട്. സമവായത്തിലൂടെയേ ഇക്കാര്യം തീരുമാനിക്കൂ.  
 

ബലൂചിസ്താനില്‍ തീവ്രവാദികള്‍ 20 തൊഴിലാളികളെ കൊലപ്പെടുത്തി

Posted: 10 Apr 2015 11:38 PM PDT

Image: 

ഇസ്ലമാബാദ്: പാകിസ്താനിലെ തെക്ക് പടിഞ്ഞാറാറന്‍ പ്രവിശ്യയായ ബലൂചിസ്താനില്‍ തീവ്രവാദികള്‍ 20 തൊഴിലാളികളെ കൊലപ്പെടുത്തി.  തര്‍ബത്തിലെ സൊഹ്റാബ് ഡാമിനോട് ചേര്‍ന്നുള്ള പാലം പണിക്കത്തെിയ തൊഴിലാളികളാണ് തീവ്രവാദികളുടെ വെടിയേറ്റു മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ലേബര്‍ ക്യാംപിലത്തെിയ അക്രമി സംഘം  ഉറങ്ങികിടന്നിരുന്ന തൊഴിലാളികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ചവരില്‍ 16 പേര്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ളവരും നാലു പേര്‍ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ളവരുമാണ്.
വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഡിസ്ട്രിക്റ്റ് ഹെഡ്ക്വാട്ടേഴ്സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
 

കശ്മീര്‍ പണ്ഡിറ്റുകളുടെ പുനരധിവാസം: ജമ്മുവില്‍ ഹര്‍ത്താല്‍

Posted: 10 Apr 2015 10:38 PM PDT

Image: 

ശ്രീനഗര്‍: കശ്മീര്‍ പണ്ഡിറ്റുകളെ പ്രത്യേക മേഖല കണ്ടത്തെി പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ  ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് സംസ്ഥാനമൊട്ടാകെ ഹര്‍ത്താല്‍ ആചരിക്കുന്നു. ഓള്‍ പാര്‍ട്ടി ഹുര്‍റിയത്ത് കോണ്‍ഫറന്‍സും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രത്യേക ടൗണ്‍ഷിപ്പ്  കണ്ടത്തെി കശ്മീരി പണ്ഡിറ്റുകളെ വേര്‍തിരിക്കുന്നത് മതപരമായ സ്പര്‍ദ്ധയുണ്ടാക്കുമെന്നും  മതത്തിന്‍െറ പേരില്‍ കശ്മീരികളെ വിഭജിക്കാനുള്ള കുത്സിത നീക്കത്തിന്‍െറ ഭാഗമാണിതെന്നും  ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മീര്‍വായിസ് ഉമര്‍ ഫാറൂഖ് അഭിപ്രായപ്പെട്ടു.
ഹിന്ദു -മുസ്ലിം വിദ്വേഷമുണ്ടാക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നതെന്ന്  ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്‍മാന്‍ യാസീന്‍ മാലിക് ആരോപിച്ചു.
പണ്ഡിറ്റുകള്‍ക്കായി കശ്മീര്‍ താഴ്വരയില്‍ പ്രത്യേക മേഖല കണ്ടെ ത്തി അവിടെ ടൗണ്‍ഷിപ് സ്ഥാപിച്ച് പുനരധിവാസം നടത്തുമെന്ന പി.ഡി.പി -ബി.ജെ.പി സര്‍ക്കാര്‍  തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം സംസ്ഥാനമൊട്ടാകെ  പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.

സെക്യുലര്‍ യു.ഡി.എഫിന് ഭീഷണിയല്ല ^തോമസ് ഉണ്ണിയാടന്‍

Posted: 10 Apr 2015 10:16 PM PDT

Image: 

തിരുവന്തപുരം: സെക്യുലര്‍ പുനരുജ്ജീവിപ്പിക്കുന്നത് യു.ഡി.എഫിന് ഒരു ഭീഷണിയല്ളെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവും നിയുക്ത ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍. പി.സി ജോര്‍ജിനെയും അദ്ദേഹത്തിന്‍െറ കൂടെയുള്ള ആള്‍ക്കൂട്ടത്തെയും ഭയക്കേണ്ട. കേരളാ കോണ്‍ഗ്രസുകാര്‍ യോജിക്കണമെന്ന പി.സി തോമസിന്‍െറ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വോട്ടുകള്‍ ചോരില്ളെന്നും ഉണ്ണിയാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭരണിക്കാവ് പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനം മൂന്നാം തവണയും നീട്ടി

Posted: 10 Apr 2015 09:57 PM PDT

ശാസ്താംകോട്ട: ആറു മാസംമുമ്പ് നിര്‍മാണം പൂര്‍ത്തിയായ ഭരണിക്കാവിലെ ശാസ്താംകോട്ട പഞ്ചായത്ത് വക ബസ്സ്റ്റാന്‍ഡിന്‍െറ ഉദ്ഘാടനം മൂന്നാം തവണയും മാറ്റി. 10ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച് അതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് വീണ്ടും നീട്ടിവെപ്പ്.
ബസ്സ്റ്റാന്‍ഡിലേക്കുള്ള വാഹനങ്ങളുടെ പോക്കുവരവിലെ അശാസ്ത്രീയതയെച്ചൊല്ലി പ്രതിഷേധം ഉയരുകയാണ്്. അഞ്ച് പ്രധാന പാതകള്‍ സംഗമിക്കുന്ന ഭരണിക്കാവില്‍ എത്തുന്ന സ്വകാര്യബസുകള്‍ ഏതുവഴി ഈ സ്റ്റാന്‍ഡില്‍ ഗതാഗതക്കുരുക്കില്ലാതെ എത്തിക്കും എന്നതും വെല്ലുവിളിയാണ്. സ്റ്റാന്‍ഡിലെ അനുബന്ധറോഡിന്‍െറ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇതിനു കാരണം.
ഫെബ്രുവരിയിലും മാര്‍ച്ചിലും സ്റ്റാന്‍ഡിന്‍െറ ഉദ്ഘാടനം നടക്കുമെന്ന് പഞ്ചായത്ത് ഒൗദ്യോഗികമായി അറിയിച്ചിരുന്നതാണ്. എന്നാല്‍, പിന്നീട് കാരണമൊന്നും പറയാതെ മാറ്റിവെക്കുകയായിരുന്നു. ഇപ്പോള്‍ ഗതാഗതമന്ത്രിയുടെ അസൗകര്യമാണ് മാറ്റിവെക്കലിന് കാരണമായി പറയുന്നത്.
നോട്ടീസ് ഉള്‍പ്പെടെയുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവരവെയാണ് ഉദ്ഘാടനം മാറ്റിവെച്ചുകൊണ്ടുള്ള അറിയിപ്പ് എത്തിയത്. പുതിയ തീയതി അറിയിച്ചിട്ടില്ല.
ഭരണിക്കാവ് ടൗണിലെ ഗതാഗതക്കുരുക്ക് ഇപ്പോഴത്തെ സ്ഥിതിയില്‍ ഇനിയും തുടരുമെന്ന സൂചനയാണ് ബസ്സ്റ്റാന്‍ഡിന്‍െറ ഉദ്ഘാടനം മൂന്നാം തവണയും മാറ്റിവെച്ചതിലൂടെ ലഭിക്കുന്നത്.

62 പഞ്ചായത്തുകളില്‍കൂടി ഹോമിയോ ഡിസ്പെന്‍സറികള്‍ –മന്ത്രി

Posted: 10 Apr 2015 09:47 PM PDT

തിരുവനന്തപുരം: സംസ്ഥാനത്തെ 62 പഞ്ചായത്തുകളില്‍കൂടി ഈ സാമ്പത്തികവര്‍ഷം ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍. 'ആയുഷ'് വകുപ്പ് ഈമാസം യാഥാര്‍ഥ്യമാകും. കനകക്കുന്ന് കൊട്ടാരത്തില്‍ ഹോമിയോപ്പതി സംസ്ഥാന അവാര്‍ഡ് വിതരണവും ഹോമിയോപ്പതി ദിനാചരണ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഫാര്‍മസിസ്റ്റുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് ഗവ.ഹോമിയോ കോളജുകളില്‍ ഫാര്‍മസി കോഴ്സുകള്‍ ആരംഭിക്കും. ഹോമിയോ മരുന്നുകളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന് ഹോംകോയുടെ യൂനിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഹോമിയോ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ഡോ.ഹാനിമാന്‍ അവാര്‍ഡ് ഹോമിയോ കോളജിന്‍െറ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.രവി എം.നായര്‍ ഏറ്റുവാങ്ങി.
ഹോമിയോപ്പതി വകുപ്പിലെ മികച്ച ഡോക്ടര്‍ക്കുള്ള ഡോ. വില്യം ബോറിക് അവാര്‍ഡ് നെടുമങ്ങാട് ഗവ.ഹോമിയോ ഡിസ്പെന്‍സറി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.ബി.എസ്.രാജശേഖരനും ഗവ. ഹോമിയോപ്പതി മെഡിക്കല്‍ കോളജിലെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജോസ് എം. കുഴിത്തോട്ടിലും സ്വീകരിച്ചു. സ്വകാര്യ മേഖലയിലെ മികച്ച ഡോക്ടര്‍ക്കുള്ള ഡോ.എം.എന്‍.പിള്ള അവാര്‍ഡ് ഡോ.എസ്.ചന്ദ്രശേഖരന്‍ നായര്‍ക്ക് നല്‍കി.
കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹോമിയോ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജമുന, ആയുര്‍വേദ വകുപ്പ് ഡയറക്ടര്‍ ഡോ.അനിതാ ജേക്കബ്, ഹോമിയോ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സി.വി.ഹേമകുമാരി, ഡി.എം.ഒ ഡോ.കെ.ബീന, ഹോംകോ മാനേജിങ് ഡയറക്ടര്‍ ഡോ.പി.വി.സന്തോഷ്, ഡോ.പി.ഗോപിനാഥ്, ഡോ.ബി.വിജയകുമാര്‍, ഡോ.ജി.സുരേഷ്ബാബു, ഡോ.റ്റി.എല്‍.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

സിവില്‍ സപൈ്ളസ് വകുപ്പ് റെയ്ഡ് : 65 കടകളില്‍ ക്രമക്കേട് കണ്ടത്തെി

Posted: 10 Apr 2015 09:39 PM PDT

കോട്ടയം: ജില്ലയില്‍ സിവില്‍ സപൈ്ളസ് വകുപ്പ് നടത്തിയ റെയ്ഡില്‍ 65 കടകളില്‍ ക്രമക്കേട് കണ്ടത്തെി. വെള്ളിയാഴ്ച രാവിലെ വിവിധ താലൂക്ക് സപൈ്ളസ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 171 കടകളിലാണ് പരിശോധന നടന്നത്.
11 റേഷന്‍ മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ചിടങ്ങളില്‍ ക്രമക്കേട് കണ്ടത്തെി. സ്റ്റോക്കില്‍ വ്യത്യാസം, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തത് തുടങ്ങിയ കുറ്റങ്ങളാണ് ഇവിടങ്ങളില്‍ കണ്ടത്തെിയത്. സ്റ്റോക്കില്‍ വ്യത്യാസമടക്കം 28 റേഷന്‍ കടകളിലും വിവിധ ക്രമക്കേടുകള്‍ കണ്ടത്തെിയിട്ടുണ്ട്. 59 കടകളിലാണ് റെയ്ഡ് നടത്തിയത്.
ആറ് ഗ്യാസ് ഏജന്‍സികളില്‍ നടത്തിയ പരിശോധനയില്‍ രണ്ടിടത്ത് സ്റ്റോക് വ്യത്യാസം അടക്കമുള്ളവ കണ്ടത്തെി. 38 പച്ചക്കറി കടകളില്‍ ഒമ്പതിടത്തും 36 പലചരക്ക് കടകളില്‍ 16 ഇടത്തും ക്രമക്കേട് കണ്ടത്തെി. 21 ഹോട്ടലില്‍ പരിശോധന നടത്തിയപ്പോള്‍ നാലിടങ്ങളില്‍ നിയമം പാലിക്കുന്നില്ളെന്ന് കണ്ടത്തെി. തട്ടിപ്പുകള്‍ കണ്ടത്തെിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ആറ് സ്ക്വാഡുകളായി നടന്ന പരിശോധനക്ക് ജില്ലാ സപൈ്ള ഓഫിസര്‍ എന്‍. പത്മനാഭ അയ്യര്‍, താലൂക്ക് ഓഫിസര്‍മാരായ പി.എ. അബ്ദുല്‍ ഖാദര്‍,മോഹന്‍ദാസ്, പി.എസ്. ഷംസുദ്ദീന്‍, പി.എന്‍. ഇന്ദിരാദേവി, പി.ഐ. അബ്ദുല്‍കരീം എന്നിവര്‍ നേതൃത്വം നല്‍കി.

സ്ഥലം ഏറ്റെടുത്ത് ഞങ്ങളെ രക്ഷിക്കൂ...

Posted: 10 Apr 2015 09:35 PM PDT

കണ്ണൂര്‍: മാര്‍ക്കറ്റ് വില നല്‍കി ഭൂമിയും വീടും ഏറ്റെടുത്ത് തങ്ങളെ രക്ഷിക്കണമെന്ന് വളപട്ടണം-മാഹി ബൈപാസ് സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകള്‍.
നാടിന്‍െറ വികസനത്തോടൊപ്പം തങ്ങളുടെ രക്ഷയും വേണം. വെള്ളിയാഴ്ച കണ്ണൂരില്‍ നടന്ന വളപട്ടണം-മാഹി ബൈപാസ് സ്ഥലം ഉടമകളുടെ കണ്‍വെന്‍ഷനിലാണ് ആവശ്യമുയര്‍ന്നത്. ബൈപാസ് നിര്‍മാണം കേന്ദ്ര സര്‍ക്കാറിനെക്കൊണ്ട് ഏറ്റെടുപ്പിച്ച് വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് പൊന്നും വില നല്‍കണം.
നിര്‍ദിഷ്ട നാലുവരിപ്പാത നിര്‍മിക്കുന്നതിന് ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ ഉടമകള്‍ അനുഭവിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രതിസന്ധി സങ്കടകരവും സങ്കീര്‍ണവുമാണ്.
നിര്‍ദിഷ്ട ഭൂമിയില്‍ കൃഷിയും വ്യവസായവും സ്ഥലം കൊടുക്കല്‍ വാങ്ങലുകളും ഇന്ന് അന്യമാണ്. മക്കളുടെ വിവാഹമടക്കമുള്ള കാര്യങ്ങള്‍ക്ക് ബാങ്ക് വായ്പ പോലും ഭൂമി ജാമ്യം നല്‍കി ലഭ്യമാകുന്നില്ല. വീടും ഭൂമിയും തങ്ങളുടെ ജീവിതവും രക്ഷപ്പെടണമെങ്കില്‍ മാര്‍ക്കറ്റ് വില തന്ന് തങ്ങളെ പുനരധിവസിപ്പിക്കണമെന്ന് യോഗത്തിനത്തെിയവര്‍ പറഞ്ഞു. വളപട്ടണം-മാഹി പ്രദേശത്തെ 32 കി.മീറ്റര്‍ ബൈപാസിന് പ്രത്യേക സ്കീം തയാറാക്കി മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും കണ്ണൂരിലെ ജനപ്രതിനിധികളും ചേര്‍ന്ന് കേന്ദ്ര സര്‍ക്കാറിനെ സമീപിക്കണം. റോഡ് വികസനത്തിന് സ്ഥലമുടമകളുടെ എതിര്‍പ്പാണ് സാധാരണയായി. എന്നാല്‍, തങ്ങള്‍ അധികൃതരോട് ആവശ്യപ്പെടുന്നത് സ്ഥലം ഏറ്റെടുത്ത് നല്ല റോഡ് നിര്‍മിച്ച് ഞങ്ങളെയും നാടിനെയും രക്ഷിക്കൂ എന്നാണ്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റവന്യൂ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് യോഗം പ്രമേയം വഴി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുഴാതി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍. രാമകൃഷ്ണന്‍, എന്‍.എച്ച്. ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ എം. മധുസൂസനന്‍ എന്നിവരും ബൈപാസ് കടന്നുപോകുന്ന പ്രദേശങ്ങളിലെ സ്ഥലം ഉടമകളായ 200ഓളം പേരും പങ്കെടുത്തു.

സേഷാചലത്ത് കൊല്ലപ്പെട്ടവര്‍ സ്ഥിരം കുറ്റവാളികള്‍ ^ആന്ധ്ര വനം മന്ത്രി

Posted: 10 Apr 2015 09:33 PM PDT

Image: 

ഹൈദരാബാദ്: സേഷാചലം വനത്തില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ 20 പേര്‍ സ്ഥിരം കുറ്റവാളികളാണെന്നതിന് തെളിവുണ്ടെന്ന് ആന്ധ്ര വനം മന്ത്രി ഗോപാലകൃഷ്ണ റെഡ്ഡി. കൊല്ലപ്പെട്ടവര്‍ കള്ളക്കടത്തുകാരാണ്. ഇവര്‍ പലതരം കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ ഗോവിന്ദന്‍ രാജേന്ദ്രന്‍ 2013 മേയില്‍ രക്തചന്ദന കടത്തിന് പിടിയിലായതാണ്. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. കൂടുതല്‍ പൊലീസുണ്ടായിരുന്നെങ്കില്‍ ഇവരെ പിടികൂടാമായിരുന്നു. വന്‍ സംഘമാണ് കള്ളക്കടത്തിന് എത്തിയതെന്നും റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സേഷാചലം വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഏഴുപേരെ പൊലീസ് നേരത്തേ പിടികൂടിയതായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഇവരോടൊപ്പം യാത്ര ചെയ്യേണ്ടിയിരുന്ന ധര്‍മപുരി സ്വദേശിയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇവര്‍ കയറിയ ബസ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരു ബസില്‍ ഇയാള്‍ തിരുപ്പതിയിലേക്ക് പോയിരുന്നു.

 

മില്‍മക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണം –ഇ.പി. ജയരാജന്‍

Posted: 10 Apr 2015 09:18 PM PDT

കാക്കനാട്: സംഭരണത്തെക്കാള്‍ കൂടുതല്‍ വില്‍പന നടത്തുന്ന മില്‍മക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമലംഘനത്തിന് ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ. എട്ടര ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്ന മില്‍മ സംസ്ഥാനത്ത് 13 ലക്ഷം ലിറ്ററാണ് വിറ്റഴിക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന പാല്‍പ്പൊടി കലക്കിയാണ് മില്‍മ സംസ്ഥാനത്ത് വിറ്റഴിക്കുന്നതെന്നും ഇ.പി. ജയരാജന്‍ ആരോപിച്ചു.
സി.പി.എം ജില്ലാ കമ്മിറ്റിയുടെ ജൈവജീവിതം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദ്യ ജൈവ പച്ചക്കറി വിപണന കേന്ദ്രം കാക്കനാട്ട് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മില്‍മയുടെ നടപടി ക്രിമിനല്‍ കുറ്റമാണെന്നും വ്യാജ പാല്‍പ്പൊടി വില്‍ക്കുന്നതിനെതിരെ നടപടി വേണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. പച്ചക്കറികള്‍ക്കും പാലിനുംവേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിമാറണം. വീട്ടുമുറ്റത്തും മട്ടുപ്പാവിലും വരെ കൃഷിചെയ്ത് സ്വയം പര്യാപ്തിയിലത്തെണം. വിഷാംശമുള്ള പച്ചക്കറികള്‍ വില്‍പന നടത്തുന്ന വിനാശകരമായ കച്ചവടം ഉപേക്ഷിക്കണമെന്നും ജയരാജന്‍ പറഞ്ഞു.
കൃഷിയില്‍ പങ്കാളികളായവര്‍ക്ക് പച്ചക്കറികള്‍ നല്‍കിയായിരുന്നു ഉദ്ഘാടനം. ഒന്നര ഏക്കര്‍ സ്ഥലം ജൈവകൃഷിക്കായി വിട്ടുനല്‍കിയ എല്‍ദോ കിഴക്കേടത്ത്, ഷിബു പുത്തന്‍വീട്ടില്‍, ജിനോ, കായിക്ക ഇടച്ചിറ, സുരേഷ് പനക്കുടി, മട്ടുപ്പാവ് കൃഷിയുമായി സഹകരിക്കുന്ന അസറ്റ് ഹോംസ് എം.ഡി വി. സുനില്‍കുമാര്‍ എന്നിവര്‍ ഇ.പി. ജയരാജനില്‍നിന്ന് പച്ചക്കറികള്‍ ഏറ്റുവാങ്ങി.ജില്ലാ സെക്രട്ടറി പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ 160 ഏക്കറിലായാണ് ജൈവ കൃഷി പുരോഗമിക്കുന്നത്. സഹകരണ സംഘങ്ങള്‍ വഴി 20,000 ഗ്രോ ബാഗുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. വെള്ളി, ശനി ദിവസങ്ങളിലായി 100 വിപണന കേന്ദ്രങ്ങള്‍ കൂടി ജില്ലയില്‍ തുറക്കും. മട്ടുപ്പാവില്‍ പച്ചക്കറിക്കൊപ്പം മീന്‍ വളര്‍ത്താനും ജൈവ മുല്ലപ്പൂ കൃഷി വ്യാപകമാക്കാനും ജില്ലാ കമ്മിറ്റിക്ക് പദ്ധതിയുണ്ട്.
മുന്‍ കലക്ടര്‍ കെ.ആര്‍. വിശ്വംഭരന്‍, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ. മോഹനന്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍, പി.ആര്‍. മുരളീധരന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ. പരീത്, എന്‍.ഇ. ബേബി, ഏരിയാ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈന്‍, പട്ടണം റഷീദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പഞ്ചാബ് അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്: മൂന്നു സൈനികര്‍ക്ക് പരിക്ക്

Posted: 10 Apr 2015 08:59 PM PDT

Image: 

ഛണ്ഡിഗഡ്: പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.  പഞ്ചാബിലെ ഇന്ത്യന്‍ അതിര്‍ത്തിയിലാണ് പാക് സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്. അമൃതസറിനടുത്ത് അട്ടാരിയില്‍ പാക് റേഞ്ചേഴ്സ് ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷാ സേനക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ മൂന്നു ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇവരെ അമൃതസറിലെ ഗുരു നാനാക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുംബൈ ഭീകരാക്രമണത്തിന്‍്റെ സൂത്രധാരന്‍ സകിയുര്‍  റഹ്മാന്‍ ലഖ്വിയുടെ ജയില്‍ മോചനത്തിനു തൊട്ടു പിന്നാലെയാണ് പാകിസ്താന്‍്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായിരിക്കുന്നത്.

സമരം നീളുന്നു; മധ്യകേരളത്തില്‍ പാചകവാതക ക്ഷാമം രൂക്ഷം

Posted: 10 Apr 2015 08:30 PM PDT

Image: 

കൊച്ചി: അമ്പലമേട് ബി.പി.സി.എല്‍ എല്‍.പി.ജി ബോട്ട്ലിങ് പ്ളാന്‍റിലെ ലോറി ഡ്രൈവര്‍മാര്‍ നടത്തിവരുന്ന പണിമുടക്കിനത്തെുടര്‍ന്ന് മധ്യകേരളത്തില്‍ പാചകവാതക ക്ഷാമം രൂക്ഷം. കഴിഞ്ഞ മൂന്ന് ദിവസമായി സമരം നടക്കുന്നുണ്ടെങ്കിലും ഇതുവരെയും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. പണിമുടക്കിനത്തെുടര്‍ന്ന് വെള്ളിയാഴ്ചയും പ്ളാന്‍റില്‍ നിന്നുള്ള പാചകവാതക വിതരണം തടസപ്പെട്ടു. എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭാരത് ഗ്യാസിന്‍്റെ പാചകവാതക വിതരണമാണു നിലച്ചത്. സമരം തുടര്‍ന്നാല്‍ പാചകവാതക ക്ഷാമത്തിനിടയാക്കും.

ലോറികളില്‍ സ്ഥിരം ക്ളീനര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മൂന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ സമരം നടത്തുന്നത്. ലോറി ഉടമകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനാലാണ് ചര്‍ച്ച പരാജയപ്പെട്ടത്.
സ്ഥിരം ക്ളീനര്‍മാരെ നിയോഗിക്കാതെ ലോറികളില്‍ ലോഡ് കയറ്റുകയില്ളെന്ന് അമ്പലമേട് എല്‍.പി.ജി ഡ്രൈവേഴ്സ് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. ക്ളീനര്‍മാരെ നിയോഗിക്കുന്ന മുറക്ക് വാഹനത്തില്‍ ലോഡ് കയറ്റുമെന്നും അവര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് സ്ഥിരം ക്ളീനര്‍മാരുള്ള നാല് ലോറികളില്‍ ലോഡ് കയറ്റിയിട്ടുണ്ട്. കൂടാതെ അമ്പലമുകളില്‍നിന്ന് ചെറിയ ലോഡുകളായി ഗ്യാസ് സിലിണ്ടര്‍ നീക്കം നടക്കുന്നുണ്ട്. പാചകവാതക ക്ഷാമം കുറക്കാന്‍ ഭാരത് ഗ്യാസിന്‍െറ കോയമ്പത്തൂര്‍, മംഗലാപുരം പ്ളാന്‍റുകളില്‍നിന്ന് അധിക ലോഡ് കയറ്റുന്നുണ്ട്.

116 എല്‍.പി.ജി ലോറികളാണ് അമ്പലമുകളില്‍നിന്ന് ലോഡ് കയറ്റുന്നത്. ലോറികളില്‍ ക്ളീനര്‍മാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് പലവട്ടം ഇവിടെ നിന്നുള്ള പാചകവാതക നീക്കം നിലച്ചിട്ടുണ്ട്. നിലവില്‍ താല്‍ക്കാലിക ക്ളീനര്‍മാരെ നിയോഗിച്ചാണ് വാഹനങ്ങള്‍ കമ്പനിക്ക് അകത്ത് കയറുന്നത്. എന്നാല്‍, പുറത്തിറങ്ങിയാല്‍ ദീര്‍ഘദൂര യാത്രയിലടക്കം ഡ്രൈവര്‍മാര്‍ തനിച്ചാണ് ലോറികളുമായി പോകുന്നത്. ഇത് നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഏറനാട് താലൂക്ക് വികസന സമിതിയോട് ഉദ്യോഗസ്ഥര്‍ക്ക് അയിത്തം

Posted: 10 Apr 2015 08:06 PM PDT

മഞ്ചേരി: പൊതുജനങ്ങളുടെ പരാതികളും പൊതുവിഷയങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട താലൂക്ക് വികസന സമിതിയോട് മഞ്ചേരിയില്‍ ഉദ്യോഗസ്ഥര്‍ക്ക് അലര്‍ജി.
ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമില്ലാതായതോടെ വെള്ളിയാഴ്ച ചേര്‍ന്ന താലൂക്ക് വികസന സമിതി ജനപ്രതിനിധികള്‍ ബഹിഷ്കരിച്ചു. 60ഓളം പ്രതിനിധികളാണ് താലൂക്ക് വികസന സമിതിയിലുള്ളത്. വെള്ളിയാഴ്ച യോഗത്തിനത്തെിയത് ഏഴുപേരാണ്. സമിതിയിലെ ജനപ്രതിനിധികള്‍ ഒരാഴ്ച മുമ്പ് ജില്ലാ കലക്ടറെ കണ്ട് പരാതി നല്‍കിയപ്പോള്‍ കലക്ടര്‍ ആര്‍.ഡി.ഒയോട് പരാതിക്കാരുടെ മുന്നില്‍ വെച്ച്, പരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടിട്ടില്ല.
മഞ്ചേരി കച്ചേരിപ്പടിയില്‍ താലൂക്ക് ഓഫിസ് യോഗമുറിയില്‍ സമിതി ചേരുമ്പോള്‍ എത്താറ് പത്തില്‍ താഴെപ്പേര്‍ മാത്രമാണ്. 50 മീറ്ററിനുള്ളിലാണ് യോഗത്തില്‍ പങ്കെടുക്കേണ്ട 20ഓളം സര്‍ക്കാര്‍ ഓഫിസര്‍മാര്‍.
ഇവര്‍ ഓഫിസില്‍ വെറുതെയിരുന്നാലും താലൂക്ക് ഓഫിസിലേക്ക് കയറില്ല. വരുന്നില്ളെങ്കില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടതിന്‍െറ ഭാഗമായി കലക്ടര്‍ക്ക് ഒൗദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യേണ്ടത് താലൂക്ക് വികസന സമിതി അധ്യക്ഷനായ തഹസില്‍ദാറാണ്. യോഗം വിളിക്കേണ്ടതും അംഗങ്ങളെ പങ്കെടുപ്പിക്കേണ്ടതും ഇദ്ദേഹമാണ്.
പി. മുഹമ്മദ്, ടി.പി. വിജയകുമാര്‍ കേരള കോണ്‍ഗ്രസ് പ്രതിനിധി ജോസ് എന്നിവരടക്കം ഏഴുപേരാണ് വെള്ളിയാഴ്ച ഉണ്ടായിരുന്നത്.
വിളിപ്പാടകലെ ഓഫിസുകളിലുണ്ടായിട്ടും ഉദ്യോഗസ്ഥ പ്രതിനിധികള്‍ എത്താത്തതിനാലാണ് ജനപ്രതിനിധികള്‍ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. മഞ്ചേരി മിനി സിവില്‍സ്റ്റേഷനില്‍ താലൂക്ക് സപൈ്ള ഓഫിസ്, അളവുതൂക്ക വിഭാഗം ജില്ലാ ഓഫിസ്, സബ്രജിസ്ട്രാര്‍, വില്‍പന നികുതി, ലാന്‍റ് ട്രൈബ്യൂണല്‍, കൃഷി, മൈനിങ് ആന്‍ഡ് ജിയോളജി, തുടങ്ങിയ ഓഫിസുകളുണ്ട്. മഞ്ചേരി സി.ഐയുടെ ഓഫിസും സമീപത്താണ്.
കഴിഞ്ഞ ആഴ്ച നടത്തേണ്ട യോഗം വെള്ളിയാഴ്ചയിലേക്ക് മാറ്റിയെങ്കിലും മുഴുവന്‍ അംഗങ്ങളെയും അറിയിച്ചില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ച പൊതുപരിഹാര സംവിധാനത്തില്‍നിന്ന് കാരണമില്ലാതെ മാറിനില്‍ക്കുന്നവര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്നാണ് ആവശ്യം.
ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അനുവദിക്കരുത്.
ഏറനാട് താലൂക്ക് വികസന സമിതിയുടെ കഴിഞ്ഞ ഒരുവര്‍ഷത്തിനിടയിലെ 12 യോഗങ്ങളുടെ ഹാജര്‍ കലക്ടര്‍ പരിശോധിക്കണമെന്നും വിട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി.

തെരുവുനായ വന്ധ്യംകരണം: അഞ്ചുകോടി വകയിരുത്തണമെന്ന് പ്രതിപക്ഷം

Posted: 10 Apr 2015 08:03 PM PDT

കോഴിക്കോട്: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതിയില്‍ അഞ്ചു കോടി രൂപ വകയിരുത്തുന്നതടക്കം നഗരസഭയുടെ 2015-16 വര്‍ഷത്തെ കരട് പദ്ധതിരേഖയില്‍ ഉള്‍പ്പെടുത്തേണ്ട 14 ഇന നിര്‍ദേശങ്ങളുമായി പ്രതിപക്ഷം മേയര്‍ക്ക് കത്ത് നല്‍കി. പോരായ്മകള്‍ പരിഹരിച്ചുമാത്രമേ കരട് പദ്ധതിരേഖ അംഗീകരിക്കാവൂവെന്ന പ്രതിപക്ഷത്തിന്‍െറ ആവശ്യം കഴിഞ്ഞദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ അനുവദിച്ചിരുന്നു.
ഇതനുസരിച്ചാണ് പ്രതിപക്ഷ ഉപനേതാവ് കെ. മുഹമ്മദലിയുടെ നേതൃത്വത്തില്‍ മേയര്‍ക്ക് കത്തുനല്‍കിയത്. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് റണ്ണിങ് കരാര്‍ നല്‍കുന്നതിന് പ്രത്യേക തുക വകയിരുത്തുക, ജീര്‍ണാവസ്ഥയിലുള്ള പൊതുകുളങ്ങളും കിണറുകളും ഉപയോഗയോഗ്യമാക്കാന്‍ തുക കണ്ടത്തെുക, നഗര ശുചീകരണത്തിന് ആവശ്യമായ യന്ത്രസാമഗ്രികള്‍ വാങ്ങുക, നഗരത്തിലത്തെുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ ടോയ്ലറ്റുകള്‍ നിര്‍മിക്കുക, കോര്‍പറേഷന്‍െറ ഒഴിഞ്ഞുകിടക്കുന്ന ഭൂമികളില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുക, എ.പി.എല്‍-ബി.പി.എല്‍ വ്യത്യാസം നോക്കാതെ സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബത്തിന് വീട് നല്‍കുക, മത്സ്യഅനുബന്ധ വ്യവസായ പദ്ധതി നടപ്പാക്കുക, കുടില്‍ വ്യവസായം പ്രോത്സാഹിപ്പിക്കുക, വിദേശത്ത് തൊഴില്‍ ലഭിക്കുന്ന പട്ടികജാതി/വര്‍ഗക്കാര്‍ക്ക് പതിനായിരം രൂപയും ടിക്കറ്റും നല്‍കുക, ഓടുവീട് ടെറസാക്കുന്നതിന് പരിഗണന നല്‍കുക. പിക് അപ് ഓട്ടോ വാങ്ങാന്‍ വാര്‍ഡില്‍ ഒന്നെന്ന നിലയില്‍ 75 പേര്‍ക്ക് ധനസഹായം നല്‍കുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍. കൗണ്‍സിലര്‍മാരായ പി. കിഷന്‍ചന്ദ്, സക്കറിയ പി. ഹുസൈന്‍ എന്നിവരടങ്ങുന്ന സംഘമാണ് കത്ത് നല്‍കിയത്.

വിജിലന്‍റ് കേരള : ജില്ലയില്‍ ഏഴ് പഞ്ചായത്തുകള്‍ അഴിമതിമുക്തമാകുന്നു

Posted: 10 Apr 2015 08:03 PM PDT

കോഴിക്കോട്: അഴിമതിമുക്ത കേരളമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിജിലന്‍റ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഏഴു പഞ്ചായത്തുകളെ അഴിമതിമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന അഴിമതിനിര്‍മാര്‍ജന പദ്ധതിയായ വിജിലന്‍റ് കേരളയുടെ പൈലറ്റ് പ്രോജക്ടാണ് കോഴിക്കോട് ഉള്‍പ്പെടെയുള്ള എട്ട് വടക്കന്‍ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 44 പഞ്ചായത്തുകളിലായി നടപ്പാക്കുന്നത്. തലക്കുളത്തൂര്‍, നടുവണ്ണൂര്‍, ചെറുവണ്ണൂര്‍, കൂത്താളി, ബാലുശ്ശേരി, രാമനാട്ടുകര, തിരുവമ്പാടി പഞ്ചായത്തുകളാണ് ഈ നേട്ടത്തിനര്‍ഹമാവുക.
വിജിലന്‍സ് ആന്‍റി കറപ്ഷന്‍ ബ്യൂറോ കോഴിക്കോട് യൂനിറ്റിന്‍െറയും ഉത്തരമേഖലാ യൂനിറ്റിന്‍െറയും ആഭിമുഖ്യത്തിലാണ് പദ്ധതി. പഞ്ചായത്തുകളിലെ സര്‍ക്കാര്‍ ഓഫിസ് ജീവനക്കാര്‍, അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, റെസിഡന്‍റ്സ് അസോസിയേഷന്‍ അംഗങ്ങള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കിടയില്‍ ആറു മാസമായി പഠന ക്ളാസുകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചുവരുകയാണ്. സിവില്‍ സപൈ്ളസ് സേവനങ്ങള്‍, അഴിമതിതടയല്‍ നിയമം, വിവരാവകാശനിയമം, രജിസ്ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍, പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്ന രീതി തുടങ്ങിയ വിഷയങ്ങളിലായിരുന്നു ക്ളാസ്.
ഓരോ പഞ്ചായത്തിലും അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡിവൈ.എസ്.പി/ഇന്‍സ്പെക്ടര്‍ തലത്തിലുള്ളവരാണ് നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇവരെ സഹായിക്കും.
പൊതുജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന താഴത്തേട്ടിലുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ ജനസൗഹൃദങ്ങളാക്കി മാറ്റാന്‍ ഒരുപരിധിവരെ സാധിച്ചതായി വിജിലന്‍സ് വിഭാഗം അഭിപ്രായപ്പെട്ടു.
100 ശതമാനം അഴിമതിവിമുക്ത പദ്ധതി നടത്തിപ്പും ഭരണസംവിധാനവുമാണ് പദ്ധതി ലക്ഷ്യം. അഴിമതി നടക്കാനുള്ള സാധ്യതകള്‍ നേരത്തേ കണ്ടത്തെി തടയുകയാണ് വിജിലന്‍റ് കേരളയുടെ രീതി.
സര്‍ക്കാര്‍ ഓഫിസുകളിലോ പ്രവര്‍ത്തനങ്ങളിലോ അഴിമതി അഭിമുഖീകരിക്കുകയോ കാണുകയോ ചെയ്യുന്ന സാധാരണക്കാര്‍, അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അറിവും കഴിവും നേടി സജീവ പങ്കാളികളാവുന്നവര്‍, പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളിലെ പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ജില്ലയിലെ വിജിലന്‍സ് ഉദ്യോഗസ്ഥരും വിജിലന്‍സ് സ്റ്റാഫ്, ജില്ലാതല വിജിലന്‍സ് കമ്മിറ്റി അംഗങ്ങളും മറ്റ് ജില്ലാതല ഭരണമേധാവികളും സംസ്ഥാനതല വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബോര്‍ഡുകളുടെയും മേധാവികളും മറ്റ് ഉന്നതോദ്യോഗസ്ഥരും വിജിലന്‍സ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ഏഴു തലത്തിലുള്ള അംഗത്വഘടനയാണ് വിജിലന്‍റ് കേരളയുടേത്.
പദ്ധതിയുടെ വെബ്സൈറ്റായ www.vigilantkerala.in വഴി ആര്‍ക്കും അഴിമതികളുമായി ബന്ധപ്പെട്ട വിവരങ്ങളും പരാതികളും അറിയിക്കാം.

എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കല്‍: സിഡ്കോക്ക് ടെന്‍ഡര്‍ നല്‍കിയതില്‍ ക്രമക്കേടെന്ന് ആരോപണം

Posted: 10 Apr 2015 08:00 PM PDT

കല്‍പറ്റ: നഗരസഭാ പരിധിയില്‍ എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കുന്നതിന് സിഡ്കോക്ക് കരാര്‍ കൊടുത്തതത് വിവാദത്തില്‍. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കൂടിയ നിരക്കില്‍ കരാര്‍ കൊടുത്തതെന്ന് ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തുവന്നു. ഏപ്രില്‍ ഒമ്പതിന് നടന്ന കൗണ്‍സില്‍ യോഗത്തിലാണ് സംഭവം. വിവിധ വാര്‍ഡുകളിലായി 15 വോള്‍ട്ടിന്‍െറ 200 എല്‍.ഇ.ഡി വിളക്കുകളാണ് സ്ഥാപിക്കുന്നത്. വൈദ്യുതിക്കാലുകളിലാണ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. 2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ ചെയ്യേണ്ട പദ്ധതിയാണിത്. എന്നാല്‍, കൗണ്‍സിലിന്‍െറ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് മുന്‍കൂട്ടി സിഡ്കോക്ക് ടെന്‍ഡര്‍ നല്‍കിയെന്നാണ് കൗണ്‍സില്‍ യോഗത്തില്‍ ആരോപണമുയര്‍ന്നത്. സ്ഥാപിക്കാനുള്ള ചെലവടക്കം ഒരു വിളക്കിന് 2500 രൂപയില്‍ താഴെയാണ് വരികയത്രേ. എന്നാല്‍, ഒന്നിന് 5000 രൂപക്കാണ് സിഡ്കോക്ക് നല്‍കിയെന്നാണ് ആരോപണം. അഞ്ചു ലക്ഷത്തില്‍ താഴെ വരുന്ന മൊത്തം പ്രവൃത്തി പത്തുലക്ഷം രൂപക്ക് ടെന്‍ഡര്‍ നല്‍കിയെന്നും ആരോപണമുയര്‍ന്നു.
യോഗത്തില്‍ പങ്കെടുത്ത ലീഗിന്‍െറ ഏഴംഗങ്ങളും ഇതില്‍ വിയോജിച്ചു.
എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും എതിര്‍ത്തു. തങ്ങളുടെ വാര്‍ഡുകളില്‍ തങ്ങളറിയാതെ അശാസ്ത്രീയമായാണ് വിളക്കുകള്‍ സ്ഥാപിക്കുന്നതെന്ന് ചില കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. കരാറിനെതിരെ നഗരസഭാ മുന്‍ ചെയര്‍മാനും നിലവില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എ.പി. ഹമീദ് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെയുള്ള 28 അംഗങ്ങളില്‍ 25 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതില്‍ ലീഗിന്‍െറ ഏഴും എല്‍.ഡി.എഫിന്‍െറ ഏഴും അടക്കം 14 അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി.
15 വോള്‍ട്ടിന്‍െറ എല്‍.ഇ.ഡി വിളക്കിന് സ്ഥാപിക്കാനുള്ള ചെലവടക്കം 2500 രൂപയില്‍ താഴെ മാത്രമേ ചെലവ് വരൂ എന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇത്തരത്തില്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ നിരവധി കമ്പനികളുള്ളപ്പോള്‍ ടെന്‍ഡര്‍ നല്‍കാതെ വര്‍ധിച്ചനിരക്കില്‍ മുന്‍കൂര്‍ അനുമതി നല്‍കുകയാണ് ചെയര്‍മാന്‍ ചെയ്തതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരായ പി.കെ. അബു, വി. ഹാരിസ്, സി.കെ. ശിവരാന്‍, കെ.ടി. അബു എന്നിവര്‍ ആരോപിച്ചു.
വിവിധ വാര്‍ഡുകളില്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിന് സിഡ്കോ കമ്പനികളുടെ പ്രതിനിധികള്‍ക്കൊപ്പം കോണ്‍ഗ്രസിന്‍െറ യുവജന വിഭാഗം നേതാക്കളത്തെി ഇവരാണ് വിളക്കുകള്‍ എവിടെയൊക്കെയാണ് സ്ഥാപിക്കേണ്ടതെന്ന് കാണിച്ചുകൊടുത്തതത്രേ. തങ്ങളറിയാതെയാണ് വിളക്കുകള്‍ സ്ഥാപിച്ചതെന്ന് ലീഗ് അംഗങ്ങളും കുറ്റപ്പെടുത്തി.

യമനില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Posted: 10 Apr 2015 07:53 PM PDT

Image: 
Subtitle: 
യമനില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു അവശ്യസാധനങ്ങള്‍ക്ക് വില കൂടുന്നു; ശേഷിക്കുന്നവര്‍ ദുരിതത്തില്‍

ദുബൈ: യമനിലെ സഅദയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ചണ്ഡിഗഢ് സ്വദേശി മഞ്ജിത് സിങ്ങാണ് മരിച്ചത്. യമന്‍ പ്രതിസന്ധി സങ്കീര്‍ണമായതിനു ശേഷം കൊല്ലപ്പെടുന്ന ആദ്യ  ഇന്ത്യക്കാരനാണ് മഞ്ജിത് സിങ്. അതേസമയം, ആക്രമണം രൂക്ഷമായതോടെ രാജ്യത്ത് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.

അരിയും പലചരക്കും ഉള്‍പ്പെടെയുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. ഇനിയും യമനില്‍ തുടരുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഇത് ദുരിതത്തിലാക്കിയിരിക്കുകയാണ്. വ്യാഴാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിലാണ് മഞ്ജിത് സിങ് കൊല്ലപ്പെട്ടത്. നാല് യമനികളും മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വര്‍ഷങ്ങളായി യമനില്‍ ജോലി ചെയ്യുകയാണ് മഞ്ജിത് സിങ്. ജിബൂതിയില്‍ എത്തിച്ച മൃതദേഹം അവിടെനിന്ന് ഐ.എന്‍.എസ് തര്‍കാഷ് കപ്പലില്‍ മുംബൈയിലേക്ക് കൊണ്ടുപോകും. വ്യോമാക്രമണം ശക്തമാവുകയും ചേരിതിരിഞ്ഞുള്ള തെരുവുയുദ്ധങ്ങള്‍ വ്യാപിക്കുകയും ചെയ്തതോടെ യമന്‍െറ പലഭാഗങ്ങളിലും സുരക്ഷാ സംവിധാനം തകര്‍ന്നിരിക്കുകയാണ്. സന്‍ആയിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടിയതിനാല്‍ രാജ്യത്ത് ശേഷിച്ച മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ സ്ഥിതി ഏറെ പരുങ്ങലിലാണ്. അടച്ചുപൂട്ടിയ എംബസി ജീവനക്കാര്‍ ഞായറാഴ്ച ജിബൂതിയിലേക്ക് മടങ്ങും. ഇവര്‍ക്കുവേണ്ടി എയര്‍ ഇന്ത്യ വിമാനത്തിന് സന്‍ആയില്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രം സൗദിയോട് ആവശ്യപ്പെട്ടു. ബാക്കിയുള്ള ഇന്ത്യക്കാരെ കുറിച്ച ചോദ്യത്തോട് കേന്ദ്രവും സന്‍ആയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും കൈമലര്‍ത്തുകയാണ്. ആവശ്യത്തിന് സമയം നല്‍കിയിട്ടും എംബസിയെ സമീപിക്കാതിരുന്നവര്‍ ഇനി സ്വന്തം നിലക്ക് ജിബൂതിയില്‍ എത്തുകയല്ലാതെ രക്ഷയില്ളെന്നാണ് കേന്ദ്രത്തിന്‍െറ പ്രതികരണം.

അതിനിടെ, സന്‍ആ ജയിലില്‍ കഴിയുന്ന അരീക്കോട് സ്വദേശി സല്‍മാന്‍െറ മോചനം സംബന്ധിച്ച അനിശ്ചിതത്വവും തുടരുകയാണ്. എംബസി അധികൃതര്‍ രാജ്യം വിടുന്നതോടെ സല്‍മാന്‍െറ തടവ് നീളുമെന്നതിനാല്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
 

അണ്ടര്‍ 17 ലോകകപ്പ്: ധാരണയായി; കൊച്ചി ഒരുങ്ങുന്നു

Posted: 10 Apr 2015 07:33 PM PDT

Image: 

കൊച്ചി: ഇന്ത്യ വിരുന്നൊരുക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിന്‍െറ വേദിയായ കൊച്ചിയിലെ മൈതാനം സംബന്ധിച്ച് ഫിഫ - ജി.സി.ഡി.എ-അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ ത്രികക്ഷി കരാറായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ എ.ഐ.എഫ്.എഫ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ സുനന്ദോ ദറും ജി.സി.ഡി.എ സെക്രട്ടറി ആര്‍. ലാലുവുമാണ് ധാരണയില്‍ ഒപ്പിട്ടത്.
ദേശീയ ഗെയിംസ് മികച്ചനിലയില്‍ സംഘടിപ്പിച്ചതുപോലെ ലോകകപ്പ് മത്സരവും നന്നായി നടത്താന്‍ സാധിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ ആറു കേന്ദ്രങ്ങളില്‍ ഒന്നായി കൊച്ചി മാറുമെന്നതില്‍ സംശയമില്ല. ഇതിന്‍െറ സംഘാടനവുമായി ബന്ധപ്പെട്ട് എല്ലാ കാര്യത്തിനും സര്‍ക്കാറിന്‍െറ പൂര്‍ണ പിന്തുണ അദ്ദേഹം ഉറപ്പുനല്‍കി.

കരാര്‍ പ്രകാരം കളി നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യവും മൈതാനത്തിന്‍െറ ഉടമസ്ഥരായ ജി.സി.ഡി.എ ചെയ്യണം. ഇതിനാവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ മുഖ്യമന്ത്രിയോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു. 2013 സെപ്റ്റംബറില്‍ തന്നെ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് എ.ഐ.എഫ്.എഫിനും ഫിഫക്കും ഗാരന്‍റി നല്‍കിയിരുന്നു.  സുരക്ഷാ സംവിധാനം, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍, ലോകോത്തര നിലവാരത്തിലുള്ള സജ്ജീകരണം, ആവശ്യമായ പെര്‍മിറ്റുകള്‍ മുതലായ എല്ലാ സംവിധാനങ്ങളും ജി.സി.ഡി.എയാണ് ഒരുക്കേണ്ടത്. കളിയുടെ വിപണനത്തിനുള്ള അവകാശം ഫിഫക്കായിരിക്കും. ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം കൊച്ചിയെന്നതൊഴികെയുള്ള ഒരു മുദ്രയും ഫിഫ ഇതുമായി ബന്ധപ്പെട്ട് അനുവദിക്കില്ല.

കളിക്ക് ആറുമാസം മുമ്പ് മൈതാനം ഫിഫക്ക് വിട്ടുകൊടുക്കണം. ഇക്കാലയളവില്‍ പരസ്യം ഉള്‍പ്പെടെയുള്ള പ്രചാരണവും മൈതാനിയിലോ ഈ സമുച്ചയത്തിലോ പാടില്ല. ഇക്കാര്യം മൈതാനം ദീര്‍ഘകാലമായി പാട്ടത്തിനെടുത്തിട്ടുള്ള കെ.സി.എയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഫുട്ബാള്‍ വികസനത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ സഹകരണം വാഗ്ദാനം ചെയ്തിരുന്നു. കളി നടക്കുന്ന ദിവസവും അതിനുമുമ്പുള്ള ദിവസവും സ്റ്റേഡിയം സമുച്ചയത്തിലെ കടകള്‍ ഉള്‍പ്പെടെയുള്ളവ സുരക്ഷാ കാരണങ്ങളാല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

അണ്ടര്‍ 17 ലോകകപ്പ് മത്സരവേദിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിന് രാജ്യത്താദ്യമായി ഒരു നോഡല്‍ ഓഫിസറെ നിയമിക്കുന്നത് കേരളത്തിലാണെന്ന് സുനന്ദോ ദര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഹമ്മദ് ഹനീഷിന്‍െറ പ്രവര്‍ത്തനം ശ്ളാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.  
മൈതാനത്തിന്‍െറ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ജി.സി.ഡി.എ 42 കോടിയുടെ എസ്റ്റിമേറ്റാണ് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇവക്ക് ബജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. നെഹ്റു സ്റ്റേഡിയം രണ്ടുതവണ ഫിഫ പ്രതിനിധികള്‍ സന്ദര്‍ശിച്ച് സൗകര്യം വിലയിരുത്തുകയും ചെയ്തിരുന്നു.

ജി.സി.ഡി.എ-ഫിഫ കരാര്‍ നടപ്പായാലേ മൈതാനം സംബന്ധിച്ച് ഫിഫയുടെ പ്രഖ്യാപനം ഉണ്ടാവൂ.  അടുത്തവര്‍ഷം ഡിസംബറിനകം ടൂര്‍ണമെന്‍റ് പൂര്‍ത്തിയാകുമെന്നതിനാല്‍ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് തടസ്സമാകില്ളെന്ന് സുനന്ദോ ദര്‍ അഭിപ്രായപ്പെട്ടു.
ജി.സി.ഡി.എ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി, മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹീംകുഞ്ഞ്, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ലൂഡി ലൂയിസ്, ലോകകപ്പ് നോഡല്‍ ഓഫിസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എഫ്.എ പ്രസിഡന്‍റ് കെ.എം.ഐ. മത്തേര്‍, ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് ടി.സി. മാത്യു, ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളായ അനന്തരാമന്‍, ജയേഷ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് തിങ്കളാഴ്ച വിശാഖപട്ടണത്ത് തുടക്കം

Posted: 10 Apr 2015 07:25 PM PDT

Image: 
Subtitle: 
കാരാട്ട് പടിയിറങ്ങും, അടവുനയം പുതുക്കും

ന്യൂഡല്‍ഹി: സി.പി.എമ്മിന്‍െറ 21ാം പാര്‍ട്ടി കോണ്‍ഗ്രസിന് തിങ്കളാഴ്ച വിശാഖപട്ടണത്ത് കൊടിയേറുമ്പോള്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത് പുതിയ ചുവടുവെപ്പ്. പതിറ്റാണ്ടിലേറെയായി സി.പി.എമ്മിനെ നയിക്കുന്ന പ്രകാശ് കാരാട്ട് ഇക്കുറി ജനറല്‍ സെക്രട്ടറിസ്ഥാനമൊഴിയും. പാര്‍ട്ടി ഇതുവരെ തുടര്‍ന്നുവന്ന അടവുനയ രേഖയിലെ തിരുത്തും പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ അജണ്ടയിലുണ്ട്.

ചുവപ്പുകോട്ടയായ ബംഗാളിലടക്കം പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയും പാര്‍ലമെന്‍റില്‍ അംഗബലം ഒറ്റ അക്കത്തില്‍ ഒതുങ്ങിപ്പോവുകയും ചെയ്ത സാഹചര്യമാണ് സി.പി.എമ്മിന് ഇപ്പോഴുള്ളത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ആര്‍.എസ്.എസ് വര്‍ഗീയ അജണ്ടക്കൊപ്പം കോണ്‍ഗ്രസ് തുടങ്ങിവെച്ച ഉദാരീകരണ നയങ്ങളും ഊര്‍ജിതമായി നടപ്പാക്കുമ്പോള്‍ ഇടതുപക്ഷത്തിന്‍െറ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള മാര്‍ഗങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യുക. ഫാഷിസത്തോട് സന്ധിയില്ളെന്ന കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെങ്കിലും അതിന് കോണ്‍ഗ്രസ് ഉള്‍പ്പെടെ പാര്‍ട്ടികളുമായുള്ള സഹകരണം എങ്ങനെയെന്ന കാര്യത്തില്‍  അഭിപ്രായ ഐക്യമില്ല. അടവുനയ അവലോകനം, രാഷ്ട്രീയ പ്രമേയം എന്നിവയുടെ ചര്‍ച്ചകളില്‍ ഇതുസംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുമെന്ന് തീര്‍ച്ചയാണ്.

ചരിത്രത്തിലാദ്യമായി എസ്.യു.സി.ഐയും സി.പി.ഐ (എം.എല്‍)ഉം ക്ഷണിക്കപ്പെട്ടുവെന്നതാണ് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ സവിശേഷതകളിലൊന്ന്. സി.പി.എം, സി.പി.ഐ, ഫോര്‍വേര്‍ഡ് ബ്ളോക്, ആര്‍.എസ്.പി എന്നീ നാലു  പാര്‍ട്ടികള്‍ക്ക് അപ്പുറമുള്ള കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ മുഖ്യധാരയിലേക്ക് കൂട്ടി ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം എസ്.യു.സി.ഐ, സി.പി.ഐ (എം.എല്‍) എന്നിവയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതിന്‍െറ തുടര്‍ച്ചയായാണ് അവയുടെ നേതാക്കളെ പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു. പാര്‍ട്ടിയുടെ അമരത്ത് മൂന്ന് ടേം പൂര്‍ത്തിയാക്കി പടിയിറങ്ങുന്ന കാരാട്ടിന്‍െറ പിന്‍ഗാമി ആരാകുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുതിര്‍ന്ന പി.ബി അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. ദേശീയരാഷ്ട്രീയത്തിലെ വര്‍ധിച്ച സ്വീകാര്യതയാണ് യെച്ചൂരിയുടെ ശക്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതക്കും പുതിയ ശക്തിയായി വളരുന്ന ബി.ജെ.പിക്കും മുന്നില്‍ പിടിച്ചുനില്‍ക്കണമെന്നതിനാല്‍ കോണ്‍ഗ്രസിനോട് ചേര്‍ന്നുപോകാന്‍ ആഗ്രഹിക്കുന്ന ബംഗാള്‍ ഘടകത്തിന് കോണ്‍ഗ്രസിനോട് കടുത്ത ‘അയിത്തം’ ഇല്ലാത്ത യെച്ചൂരിയോടാണ് താല്‍പര്യം. എന്നാല്‍, ബംഗാള്‍ ഘടകത്തെ പോലത്തെന്നെ പ്രബലരായ കേരള ഘടകത്തിന്‍െറ പിന്തുണ ഏറെയും എസ്.ആര്‍.പിക്കാണ്. സംഘടനാ ചുമതലയുള്ള പി.ബി അംഗം ജനറല്‍ സെക്രട്ടറിയാവുകയെന്ന പതിവനുസരിച്ച് അദ്ദേഹത്തിന് സാധ്യതയുണ്ട്.

മലയാളം ലോകമെങ്ങും; ഭാഷാമധുരം നുണഞ്ഞ് ആയിരങ്ങള്‍

Posted: 10 Apr 2015 06:55 PM PDT

Image: 

ദുബൈ: ഇത് മലയാളത്തിന്‍െറയും മലയാളികളുടെയും സുകൃതം. ‘അ’യില്‍ തുടങ്ങി ‘റ’യില്‍ അവസാനിക്കുന്ന വെറും അക്ഷരക്കൂട്ടമോ കൊച്ചുകേരളത്തിന്‍െറ അതിര്‍ത്തിക്കകത്തുള്ളവര്‍ മാത്രം ഉപയോഗിക്കുന്ന ഭാഷയോ അല്ല മലയാളമെന്ന് ലോകത്തിനുമുന്നില്‍ തെളിഞ്ഞ ദിവസമായിരുന്നു വെള്ളിയാഴ്ച. സ്വന്തം മണ്ണില്‍നിന്ന് ഏറെ അകലെ കഴിയുമ്പോഴും മാതൃഭാഷയും കേരളത്തനിമയും  വിദേശരാജ്യങ്ങളിലെ മലയാളികള്‍  പെറ്റമ്മയോളം നെഞ്ചിലേറ്റുന്നു എന്നതിന് സാക്ഷ്യമായി മധുരമെന്‍ മലയാളം ഓണ്‍ലൈന്‍ പരീക്ഷ.
‘ഗള്‍ഫ് മാധ്യമ’വും കേരള സര്‍ക്കാറും ചേര്‍ന്ന് പ്രവാസി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഭാഷാ പരീക്ഷ പങ്കാളിത്തം കൊണ്ടും പുതുമ കൊണ്ടും ലാളിത്യം കൊണ്ടും ശ്രദ്ധേയമായി. വിവിധ ഭൂഖണ്ഡങ്ങളിലെ 40 ലേറെ രാജ്യങ്ങളില്‍നിന്ന് യു.പി, ഹൈസ്കൂള്‍ വിഭാഗത്തിലായി ആയിരക്കണക്കിനു കുട്ടികള്‍ മലയാളത്തിന് പുതിയ ചരിത്രം കുറിക്കുന്നതില്‍ ആഹ്ളാദത്തോടെ പങ്കാളികളായി. വീടുകളിലും വിദ്യാലയങ്ങളിലും അയല്‍ക്കൂട്ടങ്ങളിലുമിരുന്ന് അവര്‍ കണ്ണും മനസ്സും  കേരളത്തിനും മാതൃഭാഷക്കും അര്‍പ്പിച്ചു.
രസകരവും ആഹ്ളാദകരവുമായിരുന്നു പരീക്ഷയെന്നും സമ്മര്‍ദമേതുമില്ലാതെ ഇത്തരമൊന്ന് പുതിയ അനുഭവമായിരുന്നെന്നും മിക്ക വിദ്യാര്‍ഥികളും അഭിപ്രായപ്പെട്ടു. പലര്‍ക്കും ഓണ്‍ലൈന്‍ പരീക്ഷ തന്നെ ആദ്യ അനുഭവമായിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ ലളിതമായ പാഠ്യപദ്ധതിയും പഠനക്കുറിപ്പുകളും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ശരിയുത്തരം തെരഞ്ഞെടുക്കാന്‍ പ്രയാസപ്പെട്ടവര്‍ ചുരുക്കം. നാടിന്‍െറ ഊഷ്മളതയും നറുമണവും പച്ചപ്പും ചോദ്യരൂപത്തില്‍ കമ്പ്യൂട്ടറില്‍ ഒന്നൊന്നായി തെളിഞ്ഞപ്പോള്‍ അതൊരു പരീക്ഷയായേ തോന്നിയില്ല പലര്‍ക്കും. ഗള്‍ഫ് മാധ്യമം ദിനപത്രത്തിലും മധുരമെന്‍ മലയാളം വെബ്പേജിലുമായി പ്രസിദ്ധീകരിച്ച അധ്യായങ്ങള്‍ നേരത്തേ തന്നെ വായിച്ചവര്‍ക്ക് ഭാഷയുടെ മാധുര്യം ശരിക്കും നുണയാനായി. പരീക്ഷാ സമയത്തുണ്ടാകുന്ന സംശയങ്ങള്‍ തീര്‍ക്കാനായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഹെല്‍പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത് നിരവധിപേര്‍ക്ക് തുണയായി.
രണ്ടുഘട്ടങ്ങളായി മൊത്തം 51 ചോദ്യങ്ങളായിരുന്നു ഇന്നലത്തെ പരീക്ഷയില്‍. ഇതില്‍ ആദ്യഘട്ടത്തിലെ 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിനെങ്കിലും ശരിയുത്തരം രേഖപ്പെടുത്തിയവര്‍ക്ക് രണ്ടാംഘട്ടത്തിലേക്ക് പ്രവേശം ലഭിച്ചു.
ഇവര്‍ക്ക് കേരള സര്‍ക്കാറിന്‍െറ പ്രശംസാപത്രവും ലഭിക്കും. 50 ചോദ്യങ്ങള്‍ ശരിയുത്തരം തെരഞ്ഞെടുക്കാനുള്ളതായിരുന്നെങ്കില്‍ അവസാന ചോദ്യം ചിത്രത്തിന് അടിക്കുറിപ്പ് എഴുതാനുള്ളതായിരുന്നു. ഇതും ഏറെ രസകരമായെന്ന് പരീക്ഷയെഴുതിയവര്‍ അഭിപ്രായപ്പെട്ടു. നേരത്തേ തയാറാക്കിയ ആയിരത്തിലേറെ ചോദ്യങ്ങളില്‍നിന്ന് കമ്പ്യൂട്ടര്‍ തെരഞ്ഞെടുത്ത വ്യത്യസ്ത കൂട്ടം ചോദ്യങ്ങളാണ് ഓരോ പരീക്ഷാര്‍ഥിക്കും ലഭിച്ചത്.
ഓണ്‍ലൈന്‍ പരീക്ഷയിലെ വിജയികളെ വരുന്ന ഞായറാഴ്ച പ്രഖ്യാപിക്കും. ഇവര്‍ക്ക് ഈ മാസം 17ന് വിവിധ കേന്ദ്രങ്ങളിലായി എഴുത്തുപരീക്ഷ നടക്കും. ഇവരില്‍നിന്ന് 24ന് ദുബൈയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലേക്കുള്ള 14 പേരെ തെരഞ്ഞെടുക്കും.

മാഹി കേരളത്തിന്‍െറ ഭാഗമായാലെന്ത്?

Posted: 10 Apr 2015 06:53 PM PDT

Image: 

ഫോര്‍ സ്റ്റാറും അതിനു താഴെയും പദവികളുള്ള ഹോട്ടലുകളില്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ളെന്ന കേരള സര്‍ക്കാറിന്‍െറ നയത്തിന് അനുകൂലമായി ഹൈകോടതി വിധിപുറപ്പെടുവിച്ചപ്പോള്‍ ഉടനടിയുണ്ടായ പ്രത്യാഘാതങ്ങളിലൊന്ന് ബാര്‍രഹിത കണ്ണൂര്‍ ജില്ലയുമായും  ഏക ബാറുള്ള കോഴിക്കോടുമായും അതിര്‍ത്തിപങ്കിടുന്ന കൊച്ചു പട്ടണമായ മാഹിയില്‍ മദ്യവില്‍പന റെക്കോഡ് ഭേദിച്ച് കുതിച്ചുയര്‍ന്നതാണ്. 30 മൊത്ത മദ്യവ്യാപാര ഷാപ്പുകളും 34 ചില്ലറ വില്‍പന ഷാപ്പുകളുമുള്ള മാഹി എന്ന മയ്യഴി സ്വതേ മദ്യപരുടെ സൈ്വരവിഹാര കേന്ദ്രമാണെങ്കില്‍ കേരളത്തിലെ ഭാഗിക മദ്യനിയന്ത്രണത്തോടെ അവിടെ ജനജീവിതം തീര്‍ത്തും ദുസ്സഹമായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായതുകൊണ്ട് നേരത്തേതന്നെ കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ വിലക്ക് വിദേശമദ്യം ലഭിക്കുന്നതിനാലാണ് മദ്യപരും മദ്യക്കടത്തുകാരും മാഹിയെ പറുദീസയായി കണ്ടിരുന്നത്. ഇപ്പോഴാകട്ടെ കേരളത്തില്‍ മദ്യത്തിന്‍െറ ലഭ്യതതന്നെ പ്രശ്നമായതിനാല്‍ ലഹരി കാമുകരുടെയും മദ്യക്കടത്തുകാരുടെയും തള്ളിക്കയറ്റമാണ് നടക്കുന്നത്. ദിനേന ലക്ഷം ലിറ്റര്‍ മദ്യമാണത്രെ വെറും ഒമ്പത് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മാഹിയില്‍ വിറ്റഴിയുന്നത്. 38,000 ജനസംഖ്യ മാത്രമുള്ള മാഹിക്കാര്‍ തന്മൂലം കണക്ക് പ്രകാരം ഇന്ത്യയിലെന്നല്ല ലോകത്തിലത്തെന്നെ ഏറ്റവും കൂടിയ മദ്യോപഭോക്താക്കളായി മാറുന്നു! സത്യമോ, ഇതില്‍ സിംഹഭാഗവും പുറത്തേക്കും പുറത്തുനിന്ന് വന്നവര്‍ക്കും വേണ്ടിയാണ് ഒഴുകുന്നത്. മദ്യപരായ മാഹിക്കാരുടെ അനുപാതം കേവലം 15 ശതമാനമാണെന്ന് പറയുന്നു. അതോടൊപ്പം, കേരള എക്സൈസ് വകുപ്പിന് കിട്ടേണ്ട നികുതിയില്‍ ഗണ്യമായ ഭാഗം നഷ്ടപ്പെടുത്തിക്കൊണ്ട് അധികൃതര്‍ അറിഞ്ഞും അറിയാതെയും കള്ളക്കടത്ത് തഴച്ചുവളരുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന വിഖ്യാത നോവലിലൂടെ അനുവാചകരുടെ മനംകവര്‍ന്ന മാഹിയുടെ അഭിമാനമായ എം. മുകുന്ദന്‍ മുന്നോട്ടുവെച്ച നിര്‍ദേശം പ്രസക്തമാവുന്നത്. വെറും ഒമ്പത് ചതുരശ്ര കിലോമീറ്റര്‍ വിസ്താരവും കേരളത്തിലെ ഒരു താലൂക്കിലെ മാത്രം ജനസംഖ്യയുള്ള മാഹിയെ ഇനിയും സംസ്ഥാനത്തില്‍നിന്ന് വേറിട്ട് നിര്‍ത്തുന്നതിന് ന്യായീകരണമില്ളെന്നാണ് അദ്ദേഹം പറഞ്ഞത്.

1954 വരെ മയ്യഴി ഫ്രഞ്ച് കോളനിയായിരുന്നുവെന്നത് ശരിയാണ്. 1947 ആഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയപ്പോഴും മയ്യഴി പുതുച്ചേരിയെപ്പോലെ ഫ്രഞ്ച് അധിനിവേശത്തില്‍ തുടര്‍ന്നു. എന്നാല്‍, ഐ.കെ. കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ധീരദേശാഭിമാനികളടെ ഗാന്ധിയന്‍ പോരാട്ടങ്ങളുടെ ഫലമായി 1954ല്‍ ഫ്രഞ്ചുകാര്‍ കെട്ടുകെട്ടി. 1962ല്‍ പ്രായോഗികമായി മയ്യഴി മാതൃഭൂമിയില്‍ ലയിക്കുകയും ചെയ്തു. അന്നേരം ആ പ്രദേശം മുന്‍ ഫ്രഞ്ച് കോളനികളോടൊപ്പം പ്രത്യേക പദവിയില്‍ തുടര്‍ന്നതിന് ന്യായമുണ്ട്. എന്നാല്‍, അര നൂറ്റാണ്ടിനുശേഷവും പുതുച്ചേരിയില്‍നിന്ന് 630 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന മാഹിയെ അങ്ങനത്തെന്നെ നിലനിര്‍ത്തേണ്ടതുണ്ടോ എന്നാലോചിക്കേണ്ടതുണ്ട്. കേന്ദ്രഭരണ പ്രദേശമായിരുന്നതുകൊണ്ട് തുടക്കത്തില്‍ കേരളീയരെ അപേക്ഷിച്ച് ചില ആനുകൂല്യങ്ങള്‍ മാഹി നിവാസികള്‍ക്ക് ലഭിച്ചിരുന്നത് ശരിയാണ്. ഇപ്പോള്‍ അത്തരം നേട്ടങ്ങളും കാര്യമായൊന്നുമില്ളെന്നാണ് എം. മുകുന്ദന്‍ ചൂണ്ടിക്കാട്ടുന്നത്. തന്മൂലം ഇന്ത്യയിലേറ്റവും കുടിയന്മാരുള്ള കേരളത്തിന്‍െറ മദ്യശാലയായി തുടരാതെ മാഹിയെ കേരളത്തില്‍ ലയിപ്പിക്കുന്നതാണ് നല്ലത് എന്നാണ് അദ്ദേഹത്തിന്‍െറ അഭിപ്രായം. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമമായി വിധിപറയേണ്ടത് ജനങ്ങളാണെന്ന അദ്ദേഹത്തിന്‍െറ അഭിപ്രായം മാനിക്കപ്പെടണം. അതു പറയുമ്പോള്‍ ഒരു നിയമസഭാംഗത്വവും ചിലപ്പോള്‍ മന്ത്രിസ്ഥാനവും ലഭിക്കുമെന്ന ഏക കാരണത്താല്‍ മാഹിയെ പുതുച്ചേരിയുടെ ഭാഗമായി തുടരാന്‍ അനുവദിക്കണമെന്ന് രാഷ്ട്രീയക്കാര്‍ ശഠിക്കാനാണിട. പണംകൊയ്യുന്ന മദ്യഷാപ്പുടമകളും അവരോടൊപ്പം നില്‍ക്കും.  എല്ലാം സ്വാര്‍ഥ കണ്ണടയിലൂടെ നോക്കിക്കാണുക രാഷ്ട്രീയക്കാരുടെ സ്ഥിരം ദൗര്‍ബല്യമായിത്തീര്‍ന്നിട്ടുണ്ടല്ളോ. പക്ഷേ, സമാധാന ജീവിതം ആഗ്രഹിക്കുന്ന സാധാരണ പൗരന്മാര്‍ ഇക്കാര്യത്തില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നാണാരായേണ്ടതും അറിയേണ്ടതും. റോഡിന്‍െറ ഒരുവശം പുതുച്ചേരിയുടേതും മറുഭാഗം കേരളത്തിന്‍േറതുമായ വിചിത്ര ഗ്രാമങ്ങളിലെ നിവാസികളുടെ ഹിതമാണ് കൂടുതല്‍ പരിഗണനീയം എന്നുകൂടി ചൂണ്ടിക്കാണിക്കട്ടെ.

‘മധുരമെന്‍ മലയാളം‘: ഒമാനില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി

Posted: 10 Apr 2015 06:35 PM PDT

Image: 

മസ്കത്ത്: പ്രവാസി വിദ്യാര്‍ഥികളില്‍ മലയാളത്തിന്‍െറ മാധുര്യം പകര്‍ന്നുനല്‍കാന്‍ ഗള്‍ഫ് മാധ്യമം കേരള സര്‍ക്കാറിന്‍െറ സഹകരണത്തോടെ സംഘടിപ്പിച്ച ‘മധുരമെന്‍ മലയാളം’ പരീക്ഷയില്‍ ഒമാനിലെ നൂറുകണക്കിന് വിദ്യാര്‍ഥികളും പങ്കാളികളായി. ഒമാന്‍ സമയം രാവിലെ 5.30 മുതല്‍ രാത്രി 9.30 വരെയായിരുന്നു പരീക്ഷ. യു.പി,ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് ഓണ്‍ലൈനായി നടത്തിയ പരീക്ഷയില്‍ ഭാഗഭാക്കായത്. വീടുകളിലും ഓഫിസുകളിലുമുള്ള ഇന്‍റര്‍നെറ്റ് സൗകര്യമുപയോഗിച്ചാണ് കുട്ടികള്‍ പരീക്ഷയെഴുതിയത്.
 ചിലയിടങ്ങളില്‍ കുട്ടികള്‍ ഒന്നിച്ചുചേര്‍ന്ന് പരീക്ഷയെ ആഘോഷമാക്കി. ഇബ്രി ഇന്ത്യന്‍ സ്കൂളിന്‍െറ ആഭിമുഖ്യത്തില്‍ പരീക്ഷയെഴുതാന്‍ സജ്ജീകരണം ഒരുക്കിയിരുന്നു. അവധി ദിനത്തിലും പരീക്ഷയെഴുതുന്നതിന് നിരവധി കുട്ടികളാണ് ഇവിടെ എത്തിയത്.
പ്രിന്‍സിപ്പല്‍ എം.പി. വിനോഭ, കമ്പ്യൂട്ടര്‍ അധ്യാപകന്‍ ഫിലിപ്പ്, മലയാളം അധ്യാപിക ബീന ഷാജി, ‘ഗള്‍ഫ് മാധ്യമം’ ഇബ്രി ലേഖകന്‍ ജമാല്‍ ഹസന്‍ എന്നിവര്‍ ഇബ്രി ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷക്ക് നേതൃത്വം നല്‍കി. സലാലയിലും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. രണ്ടു ഘട്ടങ്ങളിലായി 51 ചോദ്യങ്ങളാണ് ഇന്നത്തെ പരീക്ഷക്ക് ഉണ്ടായിരുന്നത്. ഇതില്‍ ആദ്യഘട്ടത്തിലെ 20 ചോദ്യങ്ങളില്‍ 12 ശരിയുത്തരം രേഖപ്പെടുത്തിയവര്‍ക്ക് പ്രശംസാപത്രം ലഭിക്കും.
 ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള എഴുത്തുപരീക്ഷ ഈ മാസം 17ന് നടക്കും.
അസൈബ പ്രൈവറ്റ് സ്കൂള്‍, സലാല ഐ.എം.എ ഹാള്‍ എന്നിവിടങ്ങളിലാണ് രണ്ടാംഘട്ട പരീക്ഷ നടക്കുക. ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെ പ്രത്യേക അറിയിക്കും.
 

സൗദി വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സപ്പോര്‍ട്ട് വിദേശ കമ്പനിക്ക്

Posted: 10 Apr 2015 06:29 PM PDT

Image: 

റിയാദ്: സൗദി വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സപ്പോര്‍ട്ട് സ്വിറ്റ്സര്‍ലന്‍ഡ് കമ്പനിയായ സ്വിസ് പോര്‍ട്ടിന് കരാര്‍ നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വിസ് പോര്‍ട്ട് കമ്പനിയുടെ സേവനം ആറു മാസത്തിനകം രാജ്യത്തെ വിമാനത്താവളങ്ങളില്‍ ആരംഭിക്കുമെന്ന് അതോറിറ്റി വക്താവ് കൂടിച്ചേര്‍ത്തു.
ഗ്രൗണ്ട് സപ്പോര്‍ട്ട് മേഖലയിലെ രണ്ടാമത്തെ കമ്പനിയായാണ് സ്വിസ് പോര്‍ട്ട് കടന്നുവരുന്നത്. സൗദി എയര്‍ലൈന്‍സ് സ്വകാര്യവത്കരണത്തിന്‍െറ ഭാഗമായി നിലവില്‍ ഈ രംഗത്ത് കുത്തക നിലനിര്‍ത്തുന്ന സൗദി ഗ്രൗണ്ട് സപ്പോര്‍ട്ട് കമ്പനിയോട് മത്സരിച്ചാണ് വിദേശ കമ്പനി കടന്നുവരുന്നത്.
ഗ്രൗണ്ട് സപ്പോര്‍ട്ട് രംഗത്ത് ദീര്‍ഘകാല അന്താരാഷ്ട്ര പരിചയത്തോടെയാണ് സ്വിസ് പോര്‍ട്ട് സൗദിയില്‍ പ്രവര്‍ത്തനം ആരംഭിക്കുക. ഗ്രൗണ്ട് സപ്പോര്‍ട്ടിന് ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ അപേക്ഷ സമര്‍പ്പിച്ച 18 സ്വദേശ, വിദേശ കമ്പനികളില്‍ നിന്ന് 12 കമ്പനികള്‍ക്കും കൂട്ടായ്മകള്‍ക്കുമാണ് ടെണ്ടര്‍ സമര്‍പ്പിക്കാന്‍ അര്‍ഹത ലഭിച്ചത്.
ഇതില്‍ ടെണ്ടര്‍ സമര്‍പ്പിച്ച 11 കമ്പനികളില്‍ നിന്ന് നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വിസ് പോര്‍ട്ടിനെ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി തെരഞ്ഞെടുത്തത്.
സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി ആറ് മാസത്തിനകം സ്വിസ് പോര്‍ട്ടിന്‍െറ പ്രവര്‍ത്തനം ആരംഭിക്കും. ഗ്രൗണ്ട് സപ്പോര്‍ട്ട് രംഗത്ത് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താന്‍ സ്വിസ് പോര്‍ട്ടിന്‍െറ രംഗപ്രവേശം കാരണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദി വിമാനത്താവളങ്ങളിലെ സേവനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന്‍െറ ഭാഗമായി കാര്‍ഗോ, കാറ്ററിങ് തുടങ്ങിയ മേഖലയും സൗദി എയര്‍ലൈന്‍സിന്‍െറ കുത്തക അവസാനിപ്പിച്ച് വിവിധ സ്വദേശ, വിദേശ കമ്പനികള്‍ക്ക് കരാര്‍ നല്‍കുമെന്നും അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.
 

രഞ്ജി അച്ചന്‍ മടങ്ങുന്നു; സേവനത്തിന്‍െറ പുതിയ കര്‍മ്മകാണ്ഡത്തിലേക്ക്

Posted: 10 Apr 2015 06:25 PM PDT

Image: 

മനാമ: സേവന പാതയില്‍ പുതിയ അധ്യായങ്ങള്‍ രചിച്ച രഞ്ജി അച്ചന്‍ എന്ന രഞ്ജി വര്‍ഗീസ് മല്ലപ്പള്ളി ഒടുക്കം ബഹ്റൈനോട് വിടപറയാന്‍ ഒരുങ്ങുകയാണ്. ദൈവസ്നേഹം മനുഷ്യനോടുള്ള സ്നേഹമാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കും വിധമായിരുന്നു അച്ചന്‍െറ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍. ജാതി,മത,ലിംഗ,ദേശ പരിമിതികളുടെ അതിരുകള്‍ മറികടന്ന് അശരണരുടെ കണ്ണീരൊപ്പിയ ആ കൈകകള്‍ ഇനി പുതിയ ഇടങ്ങളിലെ ദൗത്യങ്ങള്‍ തിരഞ്ഞുപോകുകയാണ്.
1993ല്‍ പുരോഹിതനായി മാറിയ രഞ്ജി വര്‍ഗീസിന്‍െറ ആത്മീയ ജീവിതം തുടങ്ങുന്നത് അമ്മവീട് നിലനിന്നിരുന്ന തിയ്യാടിക്കല്‍ കുംബ്ളങ്ങാനത്തു വച്ചാണ്. അവിടുത്തെ സെന്‍റ് ജോണ്‍സ് മാര്‍ത്തോമാ പള്ളിയിലെ ആരാധനകള്‍ അദ്ദേഹത്തിന്‍െറ മനസില്‍ ആത്മീയതയുടെ വിത്തുപാകി.  അഞ്ചാം ക്ളാസിന് ശേഷം അദ്ദേഹം മല്ലപ്പള്ളിയിലേക്ക് പോന്നു.
രഞ്ജി അച്ചന്‍െറ പിതാവ് പരേതനായ ടി.എസ്. ഗീവര്‍ഗീസ് തടത്തില്‍ ബീഹാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ആയിരുന്നു. ഇദ്ദേഹത്തിന്‍െറ നാലുമക്കളില്‍ ഏറ്റവും ഇളയ ആളാണ് രഞ്ജി വര്‍ഗീസ്.
മല്ലപ്പള്ളിയിലത്തെിയ ശേഷം അവിടുത്തെ മാര്‍ത്തോമ പള്ളിയില്‍ നിന്നും സണ്‍ഡെ സ്കൂളിലെ യുവജന സഖ്യം പ്രാര്‍ഥനാക്കൂട്ടത്തില്‍ നിന്നും സ്വായത്തമാക്കിയ ആത്മീയ ശക്തിയാണ് തന്നെ ഈ ശുശ്രൂഷയിലേക്ക് ഒരുക്കിയെടുത്തത് എന്ന് അച്ചന്‍ പറഞ്ഞു. എന്നാല്‍ അപ്പോഴും ഒരു പട്ടക്കാരനാകാന്‍ അദ്ദേഹം പൂര്‍ണമായും ആഗ്രഹിച്ചിരുന്നില്ല. പിതാവ് ജോലി ചെയ്യുന്ന പട്നയില്‍ പോയി എം.ബി.എ എന്‍ട്രന്‍സ് പരീക്ഷയും അഭിമുഖവും ജയിച്ച് അഡ്മിഷനു വേണ്ടി കാത്തിരിക്കുന്ന വേളയില്‍ സഭയിലെ പ്രമുഖ പുരോഹിതനായ പി.കെ.സക്കരിയ അച്ചനുമായി ചെലവഴിച്ച സമയമാണ് അദ്ദേഹത്തെ ആത്മീയ ജീവിതത്തിലേക്ക് പൂര്‍ണമായും വഴിതിരിച്ചു വിട്ടത്.
പമ്പാവാലി തുലാപ്പള്ളി സെന്‍റ് തോമസ് ഇടവകയിലാണ് രഞ്ജി അച്ചന്‍ തന്‍െറ പുരോഹിത ജീവിതം തുടങ്ങുന്നത്. ഓരോ ഇടവകയിലും മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള സേവന കാലാവധി കേവലം ആരാധനക്കായി ഒരിക്കലും അദ്ദേഹം മാറ്റിവച്ചിട്ടില്ല. തുലാപ്പള്ളിയില്‍ നിയമിതനാകുമ്പോള്‍ കടത്തുകടന്നാണ് അദ്ദേഹം പള്ളിയിലേക്ക് പോയത്. തിരികെ വരുമ്പോള്‍ പാലമുണ്ടായിരുന്നു. അത് ഇടവകയിലെ ശുശ്രൂഷാകാലം നിതാന്ത സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിയതു കൂടി വന്ന പാലമാണ്. അതോടൊപ്പം അവിടെ പ്രവര്‍ത്തിച്ചിരുന്ന അനധികൃത കള്ള്ഷാപ്പിനെതിരെ 42 ദിവസം നീളുന്ന ഐതിഹാസികമായ സമരവും നടത്തി. ഇതിനെല്ലാം ആ പ്രദേശത്തെ ജനത മുഴുവന്‍ അച്ചനോടൊപ്പം നിന്നു.
96ല്‍ അദ്ദേഹം രാജസ്ഥാനിലെ കോട്ടയില്‍ പുരോഹിതനായി നിയമിതനായി. അവിടുത്തെ നാലു വര്‍ഷത്തെ പ്രവര്‍ത്തനകാലയളവില്‍ ഒരു പള്ളി പണിയിച്ചു. മതഭേതമന്യേ നിരവധി പേരുടെ സങ്കടങ്ങള്‍ക്ക് കാതോര്‍ത്തു. 2000ത്തില്‍ അദ്ദേഹം സൂറത്തിലേക്ക് മാറി. അവിടെയും നാലു വര്‍ഷം പ്രവര്‍ത്തിച്ചു. പൊതുവെ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ ഉയര്‍ന്നുകേള്‍ക്കുന്ന ‘മതം മാറ്റല്‍’ ആരോപണം രഞ്ജി അച്ചനെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല. ആളുകളെ മതം മാറ്റുന്ന നടപടിയിലേക്ക് പോകേണ്ടതില്ല. മറിച്ച് നാം അനുഭവിക്കുന്ന സന്തോഷത്തിന്‍െറ കാരണം എന്തെന്ന രഹസ്യം വ്രണിത ഹൃദയവുമായി വരുന്നവരുമായി പങ്കിട്ടാല്‍ മതി എന്നാണ് അദ്ദേഹത്തിന്‍െറ പക്ഷം.
സൂറത്തില്‍ നിന്ന് റാന്നി പെരുമ്പെട്ടിയിലെ അത്ത്യാല്‍ ശാലോം പള്ളിയിലേക്ക് മാറിയ കാലത്താണ് അച്ചന്‍െറ ജീവന്‍ തന്നെ അപകടത്തിലാക്കിയ ബൈക്കപകടം നടക്കുന്നത്. എല്ലാവരും പ്രതീക്ഷ കയ്യൊഴിഞ്ഞ ആ വേളയില്‍ പരീക്ഷണാര്‍ഥം ഓപറേഷന്‍ നടത്താമെന്നായി ഡോക്ടര്‍മാര്‍. ഓപറേഷന് 15മിനിറ്റ് മുമ്പുണ്ടായ അത്ഭുത പ്രവൃത്തി മൂലമാണ് ജീവിതത്തിലേക്ക് തിരിച്ചു വരാനായതെന്നും അത് തന്‍െറ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. റാന്നിയില്‍ വച്ച് രഞ്ജി അച്ചന്‍െറ നേതൃത്വത്തില്‍ നടന്ന മദ്യവര്‍ജ്ജന മതസൗഹാര്‍ദ്ദ റാലികള്‍ ശ്രദ്ധേയമായിരുന്നു.
 2008ല്‍ റാന്നി അത്തിക്കയം നാറാണന്‍മുഴി ഇടവക ശുശ്രൂഷാ കാലവും കഴിഞ്ഞാണ് 2011 മെയ് മാസത്തില്‍ അദ്ദേഹം ബഹ്റൈനില്‍ എത്തുന്നത്. അങ്ങിനെ 1050ലേറെ കുടുംബങ്ങളുള്ള ഇടവകയുടെയും ക്രമേണ ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്‍െറയാകെയും വിളക്കായി അദ്ദേഹം മാറുകയായിരുന്നു. ബഹ്റൈന്‍ ഇടവകയിലെ പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങായി സഹവികാരി ജേക്കബ് വി.ജോര്‍ജ്ജും രഞ്ജി അച്ചനോടൊപ്പം ഉണ്ടായിരുന്നു.
അച്ചന്‍െറ നേതൃത്വത്തില്‍ നടന്ന ‘കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്‍െറ’ പ്രവര്‍ത്തനം സമാനതയില്ലാത്ത സേവനങ്ങളാണ് ഈ മേഖലയില്‍ നടത്തിയത്. കാന്‍സര്‍ ബാധിച്ച ഒരാള്‍ക്കു പോലും ചികിത്സയോ സഹായമോ ഇല്ലാതെ ജീവന്‍ നഷ്ടപ്പെടരുത് എന്ന നിശ്ചയദാര്‍ഡ്യം നിരവധി പേര്‍ക്ക് തുണയായി. സംഘടനയുടെ പ്രവര്‍ത്തന ഫലമായി ഇന്ത്യയിലെ ഏറ്റവും മികച്ച കാന്‍സര്‍ ചികിത്സകനായ ഡോ. വി.പി ഗംഗാധരന്‍ രണ്ട് തവണയായി ബഹ്റൈനില്‍ വരുകയും ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കയച്ച നിരവധി രോഗികളെ അദ്ദേഹം നേരിട്ട് ചികിത്സിക്കുകയും ചെയ്തു.
ഇടവടയുടെ സമൂഹത്തിലേക്കുള്ള വാതിലായി 2013ല്‍ ‘കാരുണ്യസ്പര്‍ശം’ തുടങ്ങി. പരസ്പരം സഹായിക്കുക എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ‘കാരുണ്യ സ്പര്‍ശം’ വഴി നിരവധി പേര്‍ക്ക് ആശ്വാസമത്തെിച്ചു. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാനാണ് ഇതു വഴി ശ്രമിക്കുന്നത്. ലേബര്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്നേഹദൂതുമായി സംഘടന എത്തിയിരുന്നു.
ബഹ്റൈന്‍ ഭരണാധികാരികളുടെ സുമനസും നിര്‍ലോഭമായ പിന്തുണയും മൂലമാണ് ബഹ്റൈനില്‍ എല്ലാ മതസ്ഥര്‍ക്കും അവരവരുടെ ആചാര-വിശ്വാസ ക്രമങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കുന്നതെന്ന് രഞ്ജി അച്ചന്‍ പറഞ്ഞു. ബഹ്റൈനിലെ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ കെ.സി.ഇ.സിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. നിതാന്തസേവനത്തിന്‍െറ നാലരവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മല്ലപ്പള്ളി ആനിക്കാട് സെന്‍റ് തോമസ് പള്ളിയിലേക്ക് സ്ഥലം മാറി പോകുമ്പോള്‍ ബഹ്റൈനെക്കുറിച്ച് നല്ലതു മാത്രമേ അച്ചന് പറയാനുള്ളൂ.
കുഞ്ഞമ്മ വര്‍ഗീസ് ആണ് രഞ്ജി അച്ചന്‍െറ മാതാവ്. അധ്യാപികയായ എരുമേലി കനകപ്പാലം ടെനി ആണ് ഭാര്യ. ഇന്ത്യന്‍ സ്കൂളില്‍ നിന്ന് പത്താം തരം പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന സ്നേഹ രഞ്ജി ആണ് മകള്‍.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP