സ്വാഗതം
WELCOME

News Update..

Thursday, April 16, 2015

രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തി Madhyamam News Feeds

രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തി Madhyamam News Feeds

Link to

രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തി

Posted: 16 Apr 2015 12:04 AM PDT

Image: 

ന്യൂഡൽഹി: അജ്​ഞാത വാസം അവസാനിപ്പിച്ച്​ ​കോൺഗ്രസ്​ ഉപാധ്യക്ഷൻ ​രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തി. ബാ​​േങ്കാിക്കിൽ നിന്നുള്ള തായ്​ എയർവേസ്​ വിമാനത്തിലാണ്​  ഇന്ന്​ രാവിലെ 11.15 രാഹുൽ ഡൽഹിയിലെത്തിയത്​.  ബാ​​​​േങ്കാക്കിൽ നിന്നുള്ള വിമാനത്തിലാണ്​ എത്തിയതെങ്കിലും   വിയറ്റ്​നാമിൽ നിന്നോ മ്യാൻമറിൽ നിന്നോ രാഹുൽ തായ്​ലൻഡ്​  തലസ്ഥാനമായ ബാ​​േങ്കാക്കിലെത്തിയതാകാമെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ​ചെയ്യുന്നു.

ഇന്നലെ രാത്രി 11 മണിയോടെ രാഹുൽ തിരച്ചെത്തിയതായി വാർത്തകൾ വന്നിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ ഒാഫിസ്​ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. കോൺഗ്രസ്​ പ്രസിഡൻറ്​ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തുഗ്ലക്​ റോഡിലെ രാഹുലി​െൻറ വസതിയിലെത്തിയിരുന്നു. രണ്ട്​ മാസം നീണ്ട അഭ്യൂഹങ്ങളും വിവാദങ്ങളും അവസാനിപ്പിച്ചാണ്​ രാഹുൽ തിരിച്ചെത്തുന്നത്​.

പാർലമെൻറിൽ ബജറ്റ്​ സമ്മേളനം തുടങ്ങാനിരിക്കെ ഫെബ്രുവരി 20 നാണ്​ രാഹുൽ ഗാന്ധി രണ്ടാഴ്​ചത്തെ അവധിയെടുത്തത്​. പിന്നീട്​ പലഘട്ടങ്ങളിലായി അവധി നീട്ടുകയായിരുന്നു. അതിനിടെ രാഹുൽ എവിടെയാ​െണന്നത്​ സംബന്ധിച്ച്​ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. 57 ദിവസത്തെ അജ്ഞാത വാസം അവസാനിപ്പിച്ചാണ്​ രാഹുൽ തിരിച്ചെത്തുന്നത്​. ഭൂനിയമ ഒാർഡിനൻസിനെതിരെ ഏപ്രിൽ 19ന്​ ന്യൂഡൽഹിയിൽ നടക്കുന്ന കർഷക റാലിയിൽ രാഹുൽ പ​െങ്കടുക്കുമെന്ന്​ കോൺഗ്രസ്​ നേതൃത്വം അറിയിച്ചിരിന്നു. അതിനിടെ രാഹുലി​െൻറ നേതൃശേഷിയിൽ സംശയം പ്രകടിപ്പിച്ച്​  മുതിർന്ന കോൺഗ്രസ്​ നേതാക്കളും രംഗത്ത്​ വന്നിരുന്നു.
 

വിദേശ പണമിടപാട്: ടി.സി മാത്യുവിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു

Posted: 15 Apr 2015 11:19 PM PDT

Image: 

കൊച്ചി: വിദേശ പണമിടപാടുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റും കെ.സി.എ പ്രസിഡന്‍റുമായ ടി.സി മാത്യുവിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്സ്മെന്‍റ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. ഇടക്കൊച്ചി സ്റ്റേഡിയവുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. സ്റ്റേഡിയത്തിന്‍െറ പ്ളാന്‍ തയാറാക്കിയതുമായി ബന്ധപ്പെട്ടു ലണ്ടന്‍ ആസ്ഥാനമായ ഹോക്കിങ്സ് കമ്പനിക്ക് 88 ലക്ഷം രൂപ അനധികൃതമായി കൈമാറിയെന്നാണ് ആരോപണം.

ആര്‍.ബി.ഐയുടെ അനുമതി ഇല്ലാതെയാണ് പണം കൈമാറിയതെന്ന് എന്‍ഫോഴ്സ്മെന്‍റ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ 25 ലക്ഷം രൂപ മാത്രമാണ് കമ്പനിക്ക് കൈമാറിയതെന്നും ബാക്കി 63 ലക്ഷം രൂപ എവിടെ പോയെന്നുമാണ് എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കുന്നത്. മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും ടി.സി മാത്യു എന്‍ഫോഴ്സ്മെന്‍റ് മുമ്പാകെ ഹാജരായിരുന്നില്ല.

അതേസമയം, ലണ്ടന്‍ കമ്പനിക്ക് പണം നല്‍കിയത് നിയമപരമായിട്ടാണെന്ന് ടി.സി മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു. 88 ലക്ഷം രൂപ ലണ്ടന്‍ കമ്പനിക്ക് നല്‍കേണ്ടതാണ്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സ്ഥിരം ശക്തികളാണ് സംഭവത്തിന് പിന്നില്ളെന്നും മാത്യു ആരോപിച്ചു.

ലൈംഗികപീഡനത്തിന് ഇരയായെന്ന പരാതിയുമായി ബോളിവുഡ് നടി

Posted: 15 Apr 2015 10:37 PM PDT

Image: 

ഉദയ്പുര്‍: ബിഗ് ബോസ്^5 ടിവി റിയാലിഷോ മത്സരാര്‍ഥിയും ബോളിവുഡ് നടിയുമായ പൂജ മിശ്രയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ഉദയ്പുരില്‍ റാണി റോഡിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍വെച്ചാണ് നടി  പീഡനത്തിന് ഇരയായത്. ഉദയ്പുരില്‍ കലണ്ടര്‍ ഫോട്ടോ ഷൂട്ടിന് എത്തിയതായിരുന്നു ഇവര്‍.

ഏപ്രില്‍ 11 മുതല്‍ 15 വരെയുള്ള കാലയളവിലാണ് നടി ഹോട്ടലില്‍ താമസിച്ചിരുന്നത്. 11ാം തീയതി രാത്രിയാണ് മുറിയില്‍ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം നടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അത്താഴ വിരുന്നില്‍ നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കിയതാവാമെന്ന് സംശയിക്കുന്നതായി ഉദയ്പുരിലെ അംബമാതാ പൊലീസിന് നല്‍കിയ പരാതിയില്‍ നടി പറയുന്നു.

അത്താഴവിരുന്നിനും മദ്യപാനത്തിനും ശേഷം മുറിയിലെത്തിയ താന്‍ ഉറങ്ങിപോയെന്നും പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായത് മനസിലാക്കിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. കൂടാതെ അക്രമികള്‍ പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

ഐ.പി.സി 354, 379 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതായി ഡി.എസ്.പി ഗോപാല്‍ സിങ് ഭാട്ടി അറിയിച്ചു. നടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ഇതിന്‍െറ റിപ്പോര്‍ട്ട് നാളെ ലഭിക്കും. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

മാണിയുടെ അടുക്കളക്കമ്മിറ്റിയില്‍ പങ്കെടുക്കില്ല ^പി.സി ജോര്‍ജ്

Posted: 15 Apr 2015 10:20 PM PDT

Image: 

തൃശൂര്‍: കെ.എം മാണിയുടെ അടുക്കളക്കമ്മിറ്റിയില്‍ പങ്കെടുക്കില്ളെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ജോര്‍ജിന്‍െറ മറുപടി. ഉന്നതാധികാര സമിതി യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ല. എന്നാല്‍, പാര്‍ട്ടി ഓഫീസിലാണ് യോഗം നടക്കുന്നതെങ്കില്‍ ക്ഷണിച്ചില്ളെങ്കിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഘടകകക്ഷികളെ നിരീക്ഷിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞത് ശരിയാണ്. തന്നെയും നീരീക്ഷിച്ചിട്ടുണ്ട്. അത് ആഭ്യന്തര മന്ത്രിയോട് പറഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ നേതാക്കളെ നിരീക്ഷിക്കുന്നത് അപമാനകരമാണെന്നും ജോര്‍ജ് പറഞ്ഞു.  ഈമാസം 20ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന്‍െറ വോട്ടെടുപ്പിനുള്ള വിപ്പിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

 

റാലിയിൽ പാക്​ പതാക; മസർറത്ത്​ ആലമിനെതിരെ കേസെടുത്തു

Posted: 15 Apr 2015 10:04 PM PDT

Image: 

ന്യൂഡൽഹി: ശ്രീനഗറിൽ നടത്തിയ റാലിയിൽ പാകിസ്​താൻ പതാക ഉപയോഗിച്ചതിനും പാക്​ അനുകൂല മുദ്രാവാക്യം വിളിച്ചതിനും ഹുർറിയത്ത്​ കോൺഫറൻസ്​ നേതാവ്​ മസർറത്ത്​ ആലമിനെതിരെ ​കേസെടുത്തു. ഡൽഹിയിൽ നിന്ന്​ തിരിച്ചുവന്ന സയ്യിദ് അലിഷാ ഗീലാനിയെ സ്വീകരിക്കാൻ ബുധനാഴ്​ച നടത്തിയ റാലിയിലാണ്​ മസർറത്തി​െൻറ അനുയായികൾ പാക്​ അനുകൂല മുദ്രാവക്യങ്ങൾ വിളിക്കുകയും പാകിസ്​താൻ പതാക വീശുകയും ചെയ്​തത്​. റാലിയിൽ പ​െങ്കടുത്ത മറ്റ്​ നേതാക്കൾക്കെതിരെയും കേസെടുത്തു.

ദേശീയ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്​ചയില്ലെന്നും മസർറത്ത്​ ആലമിനെതിരെ ശക്​തമായ നടപടിയെടുക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​ ജമ്മുകശ്​മീർ മുഖ്യമന്ത്രി മുഫ്​തി മുഹമ്മദ്​ സഇൗദിനോട്​ ആവശ്യപ്പെട്ടു.

മൂന്ന്​ യുവാക്കളെ സൈന്യം കൊലപ്പെടുത്തിയതിനെ തുടർന്ന്​ 2010 ലുണ്ടായ പ്രക്ഷോഭങ്ങൾക്ക്​ നേതൃത്വം കൊടുത്തത്​ മസർത്ത്​ ആലമായിരുന്നു. ഇതിനെ തുടർന്ന്​ അറസ്​റ്റിലായ മസർത്ത്​ ആലമിനെ കഴിഞ്ഞ മാസമാണ്​ കശ്​മീരിലെ പി.ഡി.പി സർക്കാർ വിട്ടയച്ചത്​. രാഷ്​ട്രീയ തടവുകാ​രെ വിട്ടയക്കാനുള്ള തീരുമാനത്തി​െൻറ ഭാഗമായാണ്​ മസർറത്ത്​ ആലമിനെ വിട്ടയച്ചത്​.

ഇറാനുമായുള്ള ആണവകരാര്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷ ^ജോണ്‍ കെറി

Posted: 15 Apr 2015 09:24 PM PDT

Image: 

ലൂബെക്: ഇറാനുമായുള്ള ആണവകരാര്‍ നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. കരാര്‍ യാഥാര്‍ഥ്യമാക്കുക വഴി ലോകത്തിന്‍െറ സുരക്ഷയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായുള്ള കരാറുകള്‍ പുനഃപരിശോധിക്കാന്‍ യു.എസ് കോണ്‍ഗ്രസിന് അധികാരമുണ്ടെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ വ്യക്തമാക്കിയതിന് പിന്നാലെയാണ് കെറിയുടെ അഭിപ്രായ പ്രകടനം. ഗ്രൂപ്പ് 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വടക്കന്‍ ജര്‍മനിയിലെത്തിയപ്പോഴാണ് കെറി ഇക്കാര്യം വ്യക്തമാക്കിയത്.

യു.എസിന്‍െറ നേതൃത്വത്തില്‍ അഞ്ച് ലോക രാജ്യങ്ങളും ഇറാനും തമ്മിലുള്ള ആണവ പദ്ധതി സംബന്ധിച്ച അന്തിമ കരാര്‍ ജൂണ്‍ 30ന് ഒപ്പിടാനാണ് ധാരണ. കരാര്‍ ഒപ്പിടുന്ന ദിവസം എല്ലാ ഉപരോധങ്ങളും പിന്‍വലിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ ആവശ്യപ്പെട്ടിരുന്നു.

ദേശീയ യൂത്ത് അത് ലറ്റിക്സ്: പി.ആര്‍ അലീഷക്ക് റെക്കോഡ്

Posted: 15 Apr 2015 09:04 PM PDT

Image: 

പനജി: ദേശീയ യൂത്ത് അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളാ താരത്തിന് ദേശീയ റെക്കോഡോടെ സ്വര്‍ണം. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് പി.ആര്‍ അലീഷ സ്വര്‍ണം നേടിയത്.

മെഡല്‍ ലഭിച്ചതു വഴി ഈ വര്‍ഷം അവസാനം നടക്കുന്ന ലോക ജൂനിയര്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്ക് അലീഷ യോഗ്യത നേടി. കൊച്ചി മേഴ്സിക്കുട്ടന്‍ അത് ലറ്റിക് അക്കാദമിയിലെ താരമാണ് അലീഷ.
 

പെണ്‍കുട്ടിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം: പ്രതി അറസ്റ്റില്‍

Posted: 15 Apr 2015 07:36 PM PDT

Image: 

തൃശൂര്‍:  പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ചിറയ്ക്കല്‍ പുതുപ്പള്ളി ഷിബിനെയാണ് പഴനിയില്‍ നിന്ന് അന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന പിതാവ് സുരേന്ദ്രനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വെളുത്തൂര്‍ തച്ചംപിള്ളി സ്വദേശിനിയായ 21കാരിയെ ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തില്‍ നിന്ന് മടങ്ങി വരുമ്പോഴാണ് ഷിബിന്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.

അരിമ്പൂര്‍ തച്ചമ്പിള്ളി കരിപ്പാറ സുനിലിന്‍െറ മകള്‍ അലിഗ്രയെയാണ് പ്രതി കാറ് കൊണ്ടിടിപ്പിച്ചത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച നാലു സ്ത്രീകള്‍ക്കും വിദ്യാര്‍ഥിക്കും പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെ 9.45ഓടെ അരിമ്പൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം റോഡില്‍വെച്ചായിരുന്നു സംഭവം. അലിഗ്രയെ ഉന്നംവെച്ചായിരുന്നു യുവാവിന്‍െറ അതിക്രമം. വെളുത്തൂര്‍ നമ്പോര്‍കാവ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു യുവതി. കാറിലത്തെിയ ഷിബിന്‍ യുവതിയോട് പ്രേമാഭ്യര്‍ഥന നടത്തിയത്രേ. യുവതി നിരസിച്ചതോടെ ഷിബിന്‍ യുവതിക്ക് നേരെ കാര്‍ ഓടിച്ചുകയറ്റി.

ഇടിയുടെ ശക്തിയില്‍ അലിഗ്ര റോഡരികിലേക്ക് തെറിച്ചുവീണു. യുവതി അപകടത്തില്‍പെട്ടത് കണ്ട് സമീപത്ത് താമസിക്കുന്ന പത്മിനി, ശ്യാമള, അമൃത, രമ്യ, രാഹുല്‍ എന്നിവരടക്കം ആളുകള്‍ ഓടിവന്ന് അലിഗ്രയെ പിടിച്ച് എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു. അതിനിടെ യുവാവ് കാര്‍ തിരിച്ചുകൊണ്ടുവന്ന് വീണ്ടും ഇവരെ ലക്ഷ്യമാക്കി ഓടിച്ചുകയറ്റി. കാര്‍ പാഞ്ഞുവരുന്നത് കണ്ടവര്‍ ചാടി രക്ഷപ്പെട്ടു.

ആറുപേരെ ഇടിച്ച് തെറിപ്പിച്ച കാര്‍ മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ഇതുകണ്ട് നാട്ടുകാര്‍ ഓടിവന്നതോടെ യുവാവ് കാറുമായി രക്ഷപ്പെട്ടു. അപകടത്തില്‍പെട്ടവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. യുവതിക്ക് കാലിലാണ് കാര്യമായി പരിക്കേറ്റത്. മറ്റുള്ളവര്‍ക്കും കാലിലും കൈക്കും ദേഹത്തും പരിക്കേറ്റു.

ആണവ സഹകരണ കരാറുകളില്‍ ഇന്ത്യയും കാനഡയും ഒപ്പുവെച്ചു

Posted: 15 Apr 2015 08:45 AM PDT

Image: 

ഒട്ടാവ: ആണവമേഖലയിലെ സഹകരണം അടക്കമുള്ള 13 കരാറുകളില്‍ ഇന്ത്യയും കാനഡയും ഒപ്പുവെച്ചു. ഇന്ത്യയിലെ ആണവോര്‍ജ പദ്ധതികള്‍ക്കായി അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള യുറേനിയം കാനഡ കൈമാറും. കനേഡിയന്‍ ഉത്പാദകരായ കെയിംകോ കോര്‍പറേഷനാണ് യുറേനിയം നല്‍കുന്നത്.

ഇരു രാജ്യങ്ങളുടെയും ആഗോള താല്‍പര്യങ്ങള്‍ക്ക് ശക്തമായ ഉഭയകക്ഷി ബന്ധം അനിവാര്യമാണെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും പറഞ്ഞു. തീവ്രവാദം നേരിടുന്നതിന് ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ത്രിദിന സന്ദര്‍ശനത്തിനാണ് മോദി കാനഡിലെത്തിയത്. വ്യാഴാഴ്ച മോദി വാന്‍കൂവര്‍ സന്ദര്‍ശിക്കും.
 

യു.ഡി.എഫ് എം.എല്‍.എമാരെ നിരീക്ഷിച്ചിട്ടില്ലെന്ന്‌ ഉമ്മന്‍ചാണ്ടി

Posted: 15 Apr 2015 07:18 AM PDT

Image: 

തിരുവനന്തപുരം: യു.ഡി.എഫ് എം.എല്‍.എമാരെ സ്പെഷല്‍ ബ്രാഞ്ച് നിരീക്ഷിച്ചിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു എം.എല്‍.എയെയും നിരീക്ഷിക്കുന്ന സംവിധാനം യു.ഡി.എഫ് സര്‍ക്കാറിനില്ല. ഇപ്പോഴത്തെ വിവാദത്തിന്‍െറ സാഹചര്യം എന്താണെന്ന് അറിയില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഘടകകക്ഷികളെ നിരീക്ഷിച്ചെന്ന പ്രസ്താവന യു.ഡി.എഫ് കണ്‍വീനര്‍ തന്നെ നിഷേധിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിശദീകരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഇബ്രാഹിം അൽ റുബായിഷ്​ കൊല്ലപ്പെട്ടു

Posted: 15 Apr 2015 06:46 AM PDT

Image: 

സൻആ: സൗദി സ്വദേശിയും അൽഖാഇദ നേതാവുമായ ഇബ്രാഹിം അൽ റുബായിഷ്​ യമനിൽ കൊല്ലപ്പെട്ടു. അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിലാണ്​ റുബായിഷ്​ കൊല്ലപ്പെട്ടതെന്ന്​ റിപ്പോർട്ടുണ്ട്​. കാലിക്കറ്റ്​ സർവകലാശാല ബിരുദ വിദ്യാർഥികൾക്ക്​ വേണ്ടിയുള്ള ഇംഗ്ലീഷ്​ പുസ്​തകത്തിൽ ഉൾപ്പെടുത്തിയ റുബായിഷി​െൻറ കവിത ‘ഒാഡ്​ റ്റു ദ സീ’  വിവാദമായതിനെ തുടർന്ന്​ പിൻവലിച്ചിരുന്നു.

യമനിലെ തെക്ക്​ കിഴക്കൻ പ്രവിശ്യയിൽ തിങ്കളാഴ്​ച നടന്ന വ്യോമാക്രമണത്തിലാണ്​ റുബായിഷ്​ ​കൊല്ലപ്പെട്ടതെന്ന്​ അൽഖാഇദയുടെ മാധ്യമ വിഭാഗം ഒാൺലൈനിൽ പ്രസിദ്ധീകരിച്ച പ്രസ്​തവാനയിൽ അറിയിച്ചു.

അറേബ്യൻ ഉപദ്വീപിലെ അൽഖാഇദ നേതാവാണ്​ ഇബ്രാഹിം അൽ റുബായിഷ്​. അഫ്​ഗാനിസ്ഥാനിൽ നിന്ന്​ അമേരിക്ക കസ്​റ്റഡിയിലെടുത്ത റുബായിഷ്​ 2006 വരെ ഗ്വാണ്ടനാമോയിൽ തടവിലായിരുന്നു. സൗദിയുടെ പുനരധിവാസ പദ്ധതി പ്രകാരമാണ്​  റുബായിഷിനെ വിട്ടയച്ചത്​. ഗ്വാണ്ടനാമോയിൽ തടവിൽ കഴിയുന്ന കാലത്ത്​ എഴുതിയ കവിതയാണ്​ ഒാഡ്​ റ്റു ദ സീ. നേരത്തെ അമേരിക്ക റുബായിഷി​െൻറ തലക്ക്​ 50 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

റുബായിഷി​െൻറ കവിത ‘ഒാഡ്​ റ്റു ദ സീ’
 

മൂന്നാം മുന്നണി പ്രായോഗികമല്ല; വിശാല ഇടത്​ ​െഎക്യം തെരഞ്ഞെടുപ്പ്​ ലക്ഷ്യം വച്ചല്ലെന്ന്​ പ്രകാശ്​ കാരാട്ട്​

Posted: 15 Apr 2015 05:06 AM PDT

Image: 

വിശാഖപട്ടണം: ദേശീയ തലത്തിൽ മൂന്നാം മുന്നണി എന്ന ആശയം പ്രായോഗികമല്ലെന്ന്​ സി.പി.​എം ജനറൽ ​സെക്രട്ടറി പ്രകാശ്​ കാരാട്ട്​. വിശാല ഇടത്​ ​െഎക്യമെന്ന ആശയം തെരഞ്ഞെടുപ്പ്​ ലക്ഷ്യംവച്ചല്ല. ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കെതിരായ ബദല്‍ എന്ന നിലക്കാണ് ഇടതു പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സി.പി.എം ആഹ്വാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക പാർട്ടികളുമായി സി.പി.എം രാഷ്​ട്രീയ സഖ്യമുണ്ടാക്കില്ല. അതേസമയം സംസ്ഥാന തലങ്ങളിൽ മതേതര കക്ഷികളുമായി ധാരണകളാവാം. കേരളത്തിൽ മുസ്​ലിം ലീഗിനോടുള്ള സമീപനത്തിൽ മാറ്റമില്ലെന്നും പ്രകാശ്​ കാരാട്ട്​ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ദേശീയ തലത്തിൽ മൂന്നാം മുന്നണി എന്ന ആശയം പ്രാവർത്തികമല്ലാത്തതിനാലാണ്​ വിശാല ഇടത്​ ​െഎക്യമെന്ന ആശയം മുന്നോട്ട്​ വച്ചത്​. കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരായ ശക്തമായ ബദലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിനെ തോല്‍പിക്കുകയും, ബി.ജെ.പിയെ ഒറ്റപ്പെടുത്തുകയുമാണ് ലക്ഷ്യം. അതിനുള്ള നിർദേശങ്ങള്‍ ആരായുന്നതിനാണ് വിശാല ഇടത് ഐക്യം എന്ന ആശയം മുന്നോട്ട് വച്ചതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

മൂന്നാം മുന്നണി പ്രായോഗികമാകണമെങ്കില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കേണ്ടി വരും. മുമ്പ്​ മൂന്നാംമുന്നണി എന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ എ.ഐ.എ.ഡി.എം.കെ, ബിജു ജനതാദള്‍ തുടങ്ങിയ പാർട്ടികൾ അതിലേക്ക് വരുന്ന സ്ഥിതിയുണ്ടായി. നവലിബറല്‍ ആശയങ്ങളുള്ള പാർട്ടികളെ ഉള്‍പ്പെടുത്തി മൂന്നാം മുന്നണി സാധ്യമല്ലെന്നും പ്രകാശ്​ കാരാട്ട്​ പറഞ്ഞു.

ജനതാപാര്‍ട്ടികള്‍ ലയിച്ചു; മുലായം അധ്യക്ഷന്‍

Posted: 15 Apr 2015 04:56 AM PDT

Image: 

ന്യൂഡല്‍ഹി: വിവിധ ജനതാ പാര്‍ട്ടികള്‍ ലയിച്ചു. ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരത് യാദവാണ് പ്രഖ്യാപനം നടത്തിയത്. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവാണ് പാര്‍ട്ടി അധ്യക്ഷന്‍. പാര്‍ട്ടിയുടെ പേര്, ചിഹ്നം, കൊടി എന്നിവ തീരുമാനിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. മുലായമിന്‍െറ ഡല്‍ഹിയിലെ വസതിയില്‍ നടന്ന യോഗത്തിലാണ് തീരുമാനങ്ങള്‍.  

മുലായം സിങ് യാദവിന്‍െറ സമാജ് വാദി പാര്‍ട്ടിക്കു പുറമെ നിതിഷ്കുമാര്‍ നയിക്കുന്ന ജനതാദള്‍^യു, ലാലുപ്രസാദ് യാദവിന്‍െറ രാഷ്ട്രീയ ജനതാദള്‍, ദേവഗൗഡയുടെ ജനതാദള്‍^എസ്, കമല്‍ മൊറാര്‍ക്കയുടെ സമാജ് വാദി ജനതാപാര്‍ട്ടി, ഓംപ്രകാശ് ചൗതാലയുടെ ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് ലയിച്ച് ഒന്നായത്. ആറംഗ പാര്‍ലമെന്‍ററി ബോര്‍ഡിനും രൂപം നല്‍കി. മുലായം സിങ് അധ്യക്ഷനായ ബോര്‍ഡില്‍ നിതീഷ്കുമാര്‍, ദേവഗൗഡ, ലാലുപ്രസാദ് യാദവ്, കമല്‍ മൊറര്‍ക്ക, ഓംപ്രകാശ് ചൗത്താല എന്നിവരാണ് മറ്റ് അംഗങ്ങള്‍.  

ബിഹാറില്‍ ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട്, നിതീഷും ലാലുപ്രസാദുമാണ് ഏറ്റവും നേരത്തെ ലയന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയത്.

പെട്രോളിന് 80 പൈസയും ഡീസലിന് 1.30 രൂപയും വില കുറച്ചു

Posted: 15 Apr 2015 04:54 AM PDT

Image: 

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 80 പൈസയും ഡീസലിന് 1 രൂപ 30 പൈസയുമാണ് കുറച്ചത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

എണ്ണ കമ്പനി മേധാവികളുടെ യോഗത്തിലാണ് ഇന്ധന വില കുറയ്ക്കാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില കുറഞ്ഞതാണ് രാജ്യത്ത് വില കുറയ്ക്കാനുള്ള തീരുമാനത്തിന് വഴിവെച്ചത്.

ഏപ്രില്‍ രണ്ടിന് പെട്രോള്‍ ലിറ്ററിന് 49 പൈസയും ഡീസലിന് 1.21 രൂപയും എണ്ണ കമ്പനികള്‍ വില കുറച്ചിരുന്നു.

നേതാജിയുടെ തിരോധാനം: ഉന്നതതല സമിതിക്കു രൂപം നല്‍കി

Posted: 15 Apr 2015 04:29 AM PDT

Image: 

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍െറ തിരോധാനത്തെ കുറിച്ച ചുരുളഴിക്കുന്നതിന് രാജ്യത്തെ ഒൗദ്യോഗിക രഹസ്യ നിയമം പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിക്കു രൂപം നല്‍കി. കേന്ദ്ര ക്യാമ്പിനറ്റ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ആഭ്യന്തര മന്ത്രാലയത്തിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളാണ്. നിയമം പുനഃപരിശോധിക്കുന്നതിലൂടെ സുഭാഷ് ചന്ദ്ര ബോസിന്‍െറ തിരോധാനത്തെ കുറിച്ച രഹസ്യ രേഖകള്‍ പുറത്തുവിടുന്നതിന് വഴിയൊരുക്കും. 1945 ആഗസ്റ്റ് 18നാണ് തായ് വാനില്‍വെച്ച് സുഭാഷ് ചന്ദ്ര ബോസ് മരണപ്പെടുകയോ അപ്രത്യക്ഷമാകുകയോ ചെയ്തത്.

ഉന്നതതല സമിതിയുടെ അനുമതി ലഭിച്ചാല്‍ ബോസിനെ കുറിച്ചുള്ള രഹസ്യരേഖകള്‍ പരസ്യപ്പെടുത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതുപ്രകാരം ഒൗദ്യോഗിക രഹസ്യ നിയമം നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് ഉണ്ടോ എന്ന് സമിതി പരിശോധിക്കും. ഇക്കാര്യത്തില്‍ നാളെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.  

അതേസമയം, ഒരാളുടെ തിരോധാനത്തിന് ശേഷം 30 വര്‍ഷം കഴിഞ്ഞാല്‍ ആ വ്യക്തിയെകുറിച്ചുള്ള രേഖകള്‍ ഒൗദ്യോഗിക നിര്‍ദേശം ഇല്ലാതെ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടതായി കണക്കാക്കാമെന്നും ഈ നിയമത്തില്‍ പറയപ്പെടുന്നുണ്ട്. നേതാജിയും പ്രധാനമന്ത്രിയുടെ ഓഫീസും തമ്മില്‍ ബന്ധമുള്ള 58 രഹസ്യ ഫയലുകളാണുള്ളത്. ഇതില്‍ 25 എണ്ണം വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ടതാണ്.

നേതാജിയുടെ ബന്ധു സുര്യ കുമാര്‍ ബോസ് പ്രധാനമന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ രഹസ്യരേഖകള്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേതാജിയെ മഹത്വവല്‍കരിക്കുന്നതും അല്ലാത്തതുമായ സംഭവങ്ങള്‍ രഹസ്യരേഖകളില്‍ ഉണ്ടായിരിക്കാം. എന്നാല്‍, നേതാജിയുടെ വ്യക്തിത്വത്തെ ബാധിക്കുമെന്ന് കരുതി നിലപാടില്‍ നിന്നു പിന്നാക്കം പോകാനാവില്ല. ഏതു പ്രത്യാഘാതവും നേരിടാന്‍ കുടുംബം തയാറാണെന്നും സുര്യ കുമാര്‍ ബോസ് വ്യക്തമാക്കി. രേഖകള്‍ പരസ്യപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇതേതുടര്‍ന്നാണ് ഉന്നതതല സമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്.
 

യു.ഡി.എഫ് എം.എല്‍.എമാരെ പൊലീസ് നിരീക്ഷിച്ചിട്ടില്ല ^ആഭ്യന്തര മന്ത്രി

Posted: 15 Apr 2015 03:39 AM PDT

Image: 

തിരുവനന്തപുരം: യു.ഡി.എഫ് എം.എല്‍.എമാരെ പൊലീസ് നിരീക്ഷിച്ചിട്ടില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എം.എല്‍.എമാരെ സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിച്ചിരുന്നുവെന്ന തരത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പ്രസ്താവന നടത്തിയിട്ടില്ളെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, യു.ഡി.എഫ് എം.എല്‍.എമാരെയും ഘടകകക്ഷികളെയും പൊലീസ് നിരീക്ഷിച്ചത് ശരിയായില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. എം.എല്‍.എമാരുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണിത്. സംഭവത്തില്‍ ആഭ്യന്തര മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ഉറപ്പിക്കുന്നതിന്‍െറ ഭാഗമായാണ് നിരീക്ഷണമെന്നും കോടിയേരി ആരോപിച്ചു.
 

രാത്രിയാത്രാ നിരോധം നീക്കാനാവില്ലെന്ന്​ കര്‍ണാടക

Posted: 15 Apr 2015 02:38 AM PDT

Image: 

ബംഗളൂരു: ബന്ദിപൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധം നീക്കാനാവില്ലെന്ന്​ കര്‍ണാടക. ഇത് അപ്രായോഗികമാണെന്നും കേരള^കര്‍ണാടക മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ വ്യക്തമാക്കി. അതേസമയം കേരളം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി പരിശോധിച്ച ശേഷം മൂന്ന് മാസത്തിനകം തീരുമാനിക്കുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും സുപ്രീംകോടതിയില്‍ സംയുക്ത ഹരജി സമര്‍പ്പിക്കുന്ന കാര്യം പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി.

രാത്രിയാത്രാ നിരോധം രണ്ട് മണിക്കൂര്‍ കുറക്കുക, രാത്രി സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ കേരളം മുന്നോട്ടുവെച്ചു. രാത്രി ഒമ്പത് മുതല്‍ ആറ് വരെയുള്ള യാത്രാ നിരോധം രാത്രി 10 മുതല്‍ അഞ്ച് വരെ ആക്കണമെന്നാണ് കേരളത്തിന്‍െറ ആവശ്യം. കേരളത്തിന്‍െറയും കര്‍ണാടകയുടെയും എട്ടുവീതം ബസുകളാണ് നിലവില്‍ ഇതുവഴി സര്‍വീസ് നടത്തുന്നത്. ഇത് വര്‍ധിപ്പിക്കണമെന്നാണ് കേരളത്തിന്‍െറ ആവശ്യം. നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി പരിശോധിക്കും. പ്രശ്ന പരിഹാരത്തിന് തീരുമാനമെടുക്കാന്‍ ആറ് ആഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചതിനെ തുടര്‍ന്നാണ് ഇരു മുഖ്യമന്ത്രിമാരും യോഗം ചേര്‍ന്നത്.

വിധാന്‍ സൗധയില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി പി.കെ ജയലക്ഷ്മി, എം.പിമാരായ എം.ഐ ഷാനവാസ്, എം.കെ രാഘവന്‍, എം.എല്‍.എമാരായ എം.വി ശ്രേയംസ്കുമാര്‍, ഐ.സി ബാലകൃഷ്ണന്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

2009ലാണ് ദേശീയ പാത 212ല്‍ (പുതിയ പേര് ദേശീയ പാത 766) ബന്ദിപൂര്‍ വഴിയുള്ള രാത്രിയാത്ര നിരോധിച്ചത്. ഉത്തരവ് കര്‍ണാടക ഹൈകോടതി ശരിവെച്ചതോടെയാണ് കേരളം കോടതിയെ സമീപിച്ചത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP