സ്വാഗതം
WELCOME

News Update..

Tuesday, April 7, 2015

മോദി ബി.ജെ.പി എം.പിമാരുടെ വായിലുള്ള മാലിന്യം വൃത്തിയാക്കട്ടെ ^ശിവസേന Madhyamam News Feeds

മോദി ബി.ജെ.പി എം.പിമാരുടെ വായിലുള്ള മാലിന്യം വൃത്തിയാക്കട്ടെ ^ശിവസേന Madhyamam News Feeds

Link to

മോദി ബി.ജെ.പി എം.പിമാരുടെ വായിലുള്ള മാലിന്യം വൃത്തിയാക്കട്ടെ ^ശിവസേന

Posted: 06 Apr 2015 11:16 PM PDT

Image: 
മുംബൈ: വിവാദ പ്രസ്താവന നടത്തുന്ന ഭരണപക്ഷ എം.പിമാര്‍ക്കെതിരെ ശിവസേന. വിവാദ പ്രസ്താവന നടത്തുന്ന ബി.ജെ.പി എം.പിമാരുടെ വായ വൃത്തിയാക്കാന്‍ മോദി ശ്രദ്ധിക്കണമെന്ന് ശിവസേന പറഞ്ഞു. ഇക്കാര്യം മോദിയുടെ ക്ളീന്‍ ഇന്ത്യ കാമ്പയിനില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തണമെന്നും ശിവസേന വിമര്‍ശിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്നയാണ് വിമര്‍ശമുന്നയിച്ചത്. പുകവലി കാന്‍സറിന് കാരണമാകുമെന്ന് ഇന്ത്യയിലെ ഒരു പഠനവും വ്യക്തമാക്കിയിട്ടി െല്ലന്ന് 2003 ലെ പുകയില ഉത്പന്ന നിയന്ത്രണ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്‍റ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ദിലീപ്കുമാര്‍ ഗാന്ധി പ്രസ്താവന നടത്തിയിരുന്നു. പ്രസ്താവനക്ക് ദിലീപ് ഗാന്ധിക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്നും സാമ്ന വിമര്‍ശിച്ചു. 
 
പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ 100 വര്‍ഷത്തിലേറെ ജീവിക്കുന്നു എന്നും ദിലീപ് ഗാന്ധി പറഞ്ഞിരുന്നു. പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളില്‍ നല്‍കുന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പിന്‍െറ വലിപ്പം 40ല്‍ നിന്നും 85 ശതമാനം ആക്കുന്നതിന് എതിരെയും ദിലീപ് ഗാന്ധി അധ്യക്ഷനായ പാര്‍ലമെന്‍റ് കമ്മിറ്റി രംഗത്തുവന്നിരുന്നു. മഹാരാഷ്്ട്രയില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ദിലീപ് ഗാന്ധി. 
 
എന്നാല്‍ മുന്നറിയിപ്പിന്‍െറ വലിപ്പം കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. 

നുവൈസീബില്‍ മിനിബസ് നിര്‍ത്തിയിട്ട ട്രാക്ടറിലിടിച്ച് നാലുപേര്‍ മരിച്ചു

Posted: 06 Apr 2015 10:16 PM PDT

Image: 

കുവൈത്ത് സിറ്റി: മിനിബസ് നിര്‍ത്തിയിട്ട ട്രാക്ടറിലിടിച്ച് നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഫഹാഹീലില്‍ നുവൈസീബ് ഭാഗത്തേക്ക് മീന അബ്ദുല്ലക്ക് അഭിമുഖമായിട്ടുള്ള റോഡിലാണ് അപകടം. കോണ്‍ട്രാക്റ്റിങ് കമ്പനിയുടെ ട്രാന്‍സ്പോര്‍ട്ടിങ് ബസാണ് അപകടത്തില്‍പ്പെട്ടത്. കൂടുതലും ഏഷ്യക്കാരാണ് ബസിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ചവര്‍
ഇന്ത്യക്കാരാണെന്ന് സംശയ മുണ്ട്. മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും ഉറപ്പില്ല. സംഭവം നടന്ന ഉടന്‍ മീന അബ്ദുല്ല, ഉമ്മുഐമന്‍ എന്നീ മേഖലകളിലെ അഗ്നിശമന വകുപ്പും സുരക്ഷാ സേനയും എത്തി രക്ഷാനടപടികള്‍ സീകരിച്ചു. സുരക്ഷാ വിഭാഗം തലവന്മാരായ സാലിം അല്‍അന്‍സി, നവാഫ് ജദ്ആന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
 

രാഹുലിന്‍െറ മരണം കൊലപാതകം; അഞ്ചുപേര്‍ അറസ്റ്റില്‍

Posted: 06 Apr 2015 10:11 PM PDT

Image: 

ദുബൈ: ദുബൈയിലെ ഫ്ളാറ്റില്‍ കണ്ണൂര്‍ സ്വദേശിയെ മരിച്ചനിലയില്‍ കണ്ടത്തെിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവതികളടക്കം അഞ്ചുപേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മലയാളികളാണെന്ന് സൂചനയുണ്ട്. അനാശാസ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന പറഞ്ഞു.
കണ്ണൂര്‍ പഴയങ്ങാടി മാടായി പഞ്ചായത്ത് വെങ്ങര സ്വദേശി പറത്തി രാഹുലിനെയാണ് (39) വെള്ളിയാഴ്ച രാത്രി 10.30ഓടെ ഖിസൈസ് ലുലു വില്ളേജിന് പുറകിലെ കെട്ടിടത്തിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ ശ്വാസം മുട്ടി മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് രാഹുലിന്‍െറ രണ്ട് സുഹൃത്തുക്കളും രണ്ട് യുവതികളും ഫ്ളാറ്റിലത്തെിയിരുന്നു. ഹോര്‍ലാന്‍സ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവരായിരുന്നു യുവതികള്‍. രാത്രി 7.30ഓടെ രണ്ട് സുഹൃത്തുക്കളും ഒരു യുവതിയും പുറത്തേക്ക് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. രാത്രി 10 മണിയോടെ ഫ്ളാറ്റിലുണ്ടായിരുന്ന യുവതിയും മദ്യലഹരിയിലായിരുന്ന രാഹുലും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവതി രാഹുലിനെ തള്ളിയിട്ട് കിടപ്പുമുറി പുറത്തുനിന്ന് പൂട്ടി. വീട് പരിശോധിച്ച് സ്വര്‍ണാഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്നു. അലമാരയില്‍ നിന്ന് വസ്ത്രങ്ങള്‍ എടുത്ത് കിടപ്പുമുറിയോട് ചേര്‍ന്ന ബാല്‍ക്കണിയിലിട്ട് തീയിട്ടു. വീട് പുറത്തുനിന്ന് പൂട്ടി ഹോര്‍ലാന്‍സിലെ താമസ സ്ഥലത്തേക്ക് പോയി. പുക വീടുമുഴുവന്‍ നിറഞ്ഞ് ശ്വാസം മുട്ടിയാണ് രാഹുല്‍ മരിച്ചതെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. ഉടന്‍ സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ് തീയണച്ചെങ്കിലും രാഹുലിനെ രക്ഷപ്പെടുത്താനായില്ല. സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിലെ ദൂരൂഹതയൊഴിഞ്ഞത്. തുടര്‍ന്ന് ഹോര്‍ലാന്‍സില്‍ നടത്തിയ പരിശോധനയില്‍ രണ്ട് യുവതികളെയും മാനേജറെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കള്‍ ഇവരുടെ താമസ സ്ഥലത്തുനിന്ന് കണ്ടെടുത്തു. അഞ്ചുപേരെയും പബ്ളിക് പ്രോസിക്യൂഷന് കൈമാറി. 20 വര്‍ഷത്തിലേറെയായി യു.എ.ഇയിലുള്ള രാഹുല്‍ ദുബൈയില്‍ ബിസിനസ് നടത്തുകയാണ്. ഒ.ഐ.സി.സി ദുബൈ എക്സിക്യുട്ടിവ് അംഗവും പ്രിയദര്‍ശിനി ജനറല്‍ സെക്രട്ടറിയുമായിരുന്നു. സംഭവത്തിന് രണ്ടുദിവസം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചുവന്നത്. വിവാഹമോചിതനായ ഇയാള്‍ക്ക് ഒരു മകളുണ്ട്.

സൗദിയില്‍ ആയിരക്കണക്കിന് കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു

Posted: 06 Apr 2015 10:07 PM PDT

Image: 

റിയാദ്: മാതൃഭാഷയിലേക്കുള്ള മധുരം തുളുമ്പും അക്ഷരയാത്രയില്‍ ചേരാന്‍ അവസരം ബുധനാഴ്ച കൂടി മാത്രം. ലോകമൊട്ടാകെ പ്രവാസി മലയാളി വിദ്യാര്‍ഥികള്‍ക്കുവേണ്ടി കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, മലയാളം മിഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി കൈകോര്‍ത്ത് ‘ഗള്‍ഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘മധുരമെന്‍ മലയാളം’ മാതൃഭാഷ അഭിരുചി പരീക്ഷയില്‍ ചേരുന്നതിനുള്ള അവസരമാണ് നാളെ അവസാനിക്കുന്നത്.
മാതൃഭാഷയിലേക്ക് അക്ഷരയാത്രയൊരുക്കാനും കേരളീയ സംസ്കാരത്തേയും പൈതൃകത്തേയും കുറിച്ച് പ്രവാസി വിദ്യാര്‍ഥികളെ ബോധവാന്മാരാക്കാനും കേരളവുമായി വൈകാരിക ബന്ധം വളര്‍ത്തിയെടുക്കാനും വേണ്ടി നടത്തുന്ന പഠന യാത്രയില്‍ മാതൃഭാഷയുടെ മാധുര്യത്തോടൊപ്പം വിലപിടിച്ച സമ്മാനങ്ങളുടെയും സാക്ഷ്യപത്രങ്ങളുടെയും ഇരട്ടിമധുരവും കുട്ടികള്‍ക്കായി കാത്തുവെച്ചിരിക്കുന്നു. യാത്ര തുടരാന്‍ ഏപ്രില്‍ 10ന് നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിക്കാനുള്ള തയാറെടുപ്പിലാണ് റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍.
വിജയം കാണാന്‍ വേണ്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും ‘ഗള്‍ഫ് മാധ്യമം’ ഒരുക്കിവെച്ചിട്ടുണ്ട്. പേര് രജിസ്റ്റര്‍ ചെയ്യാനും മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാനും പാഠഭാഗങ്ങള്‍ മനസിലാക്കാനും മാതൃകാ ചോദ്യങ്ങളിലൂടെ പരിശീലനത്തിനും പത്രത്തിന്‍െറ വെബ്സൈറ്റില്‍ വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്‍റര്‍നെറ്റിലേക്ക് കടന്ന് http://www.madhyamam.com/madhuramenmalayalam എന്ന ഐ.ഡി ടൈപ്പ് ചെയ്താല്‍ മതി, മുന്നില്‍ മലയാളത്തിന്‍െറ മധുരചെപ്പ് തുറക്കുകയായി. അഞ്ചാം ക്ളാസ് മുതല്‍ ഏഴാം ക്ളാസുവരെയുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും എട്ടാം ക്ളാസ് മുതല്‍ പത്താം ക്ളാസുവരെയുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലുമാണ് പ്രവേശം ലഭിക്കുക. പരീക്ഷയും അങ്ങനെയാണ് നടക്കുക. ഇനിയും കാത്തുനില്‍ക്കാതെ അവശേഷിക്കുന്ന വിദ്യാര്‍ഥികളെയും കൂട്ടുകാരെയും ബന്ധുക്കളെയുമൊക്കെ പരീക്ഷക്കു ചേര്‍ത്താനുള്ള ആവേശത്തിലാണ് എല്ലാവരും.
ഈയൊരു വാതില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ അടയും. ഏപ്രില്‍ 10ന് രാവിലെ മുതല്‍ ഓണ്‍ലൈനില്‍ ആരംഭിക്കുന്ന ഒബ്ജക്ടീവ് ടൈപ് പരീക്ഷയില്‍ അവരവരുടെ വീടുകളിലോ സ്കൂളിലോ എവിടെയിരുന്നും കുട്ടികള്‍ക്ക് പങ്കെടുക്കാം. ഇതിനുവേണ്ടിയുള്ള മാര്‍ഗ നിര്‍ദേശങ്ങളും പാഠഭാഗങ്ങളും ഫെബ്രുവരി 22 മുതല്‍ ‘ഗള്‍ഫ് മാധ്യമം’ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. അത് ശേഖരിക്കാന്‍ കഴിഞ്ഞില്ളെങ്കിലും വിഷമിക്കേണ്ടതില്ല, മാധ്യമം ഓണ്‍ലൈനില്‍ അതെല്ലാമുണ്ട്.
ഈ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവരെ അതത് രാജ്യങ്ങളില്‍ ഒരുക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 17ന് നടത്തുന്ന എഴുത്തുപരീക്ഷയില്‍ പങ്കെടുപ്പിക്കും. അതില്‍ ഉന്നത വിജയം നേടുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ ദുബൈയില്‍ ഏപ്രില്‍ 24ന് നടത്തുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ടില്ളെങ്കിലും നിരാശ വേണ്ട, എഴുത്തുപരീക്ഷയില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും സമ്മാനങ്ങളും മലയാളം മിഷന്‍െറ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. ഉയര്‍ന്ന മാര്‍ക്കുവാങ്ങുന്നവര്‍ക്കോ, ദുബൈയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനുള്ള സുവര്‍ണാവസരമാണ് കൈവരുന്നത്.
ആറ് ജി.സി.സി രാജ്യങ്ങളില്‍നിന്ന് ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ ഓരോ കുട്ടി വീതം 12 പേര്‍ക്കും മറ്റ് രാജ്യങ്ങളില്‍നിന്നെല്ലാം കുടി രണ്ടുപേര്‍ക്കുമാണ് ഗ്രാന്‍ഡ് ഫിനാലെയിലെ അന്തിമ മത്സരത്തിലത്തൊന്‍ അവസരം. ആദ്യ മൂന്ന് സ്ഥാനങ്ങളിലത്തെുന്നവര്‍ക്ക് മാത്രമല്ല ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനമുണ്ട്.
സംഘാടകരെ വിസ്മയിപ്പിച്ച് 22 ലോക രാജ്യങ്ങളില്‍നിന്നാണ് മലയാളി വിദ്യാര്‍ഥികള്‍ ഇതിനകം പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞത്. സൗദി അറേബ്യയിലെ 42 ഇന്ത്യന്‍ സ്കൂളുകളില്‍നിന്ന് മാത്രം ആയിരക്കണക്കിന് കുട്ടികള്‍ ആവേശപൂര്‍വം പങ്കാളികളായി കഴിഞ്ഞു. ഓണ്‍ലൈന്‍ പരീക്ഷയിലെ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ സൗദിയില്‍ ജിദ്ദ, റിയാദ്, ദമ്മാം മേഖലയില്‍നിന്ന് 120 കുട്ടികളെയാണ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കുക. ഇവര്‍ക്കുവേണ്ടി ഈ മൂന്ന് കേന്ദ്രത്തിലും വെച്ച് എഴുത്തുപരീക്ഷ നടത്തും.
പഠനപരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജിദ്ദയിലും ദമ്മാമിലും റിയാദിലും വിവിധ പരിപാടികള്‍ ഇതിനകം നടന്നു. സാംസ്കാരിക പരിപാടിയും ഭാഷാധ്യാപക സംഗമവുമാണ് സംഘടിപ്പിച്ചത്. ‘ഗള്‍ഫ് മാധ്യമം’ പ്രവര്‍ത്തകര്‍ സ്കൂളുകള്‍ സന്ദര്‍ശിച്ചു ഭാഷാധ്യാപകരുമായി ആശയവിനിമയം നടത്തി.
പരിപാടിയുടെ വിജയത്തിനുവേണ്ടി മലയാളം അധ്യാപകര്‍ തുറന്ന മനസോടെ ആവേശപൂര്‍വം രംഗത്തിറങ്ങി. അതേ, മാതൃഭാഷയിലേക്കുള്ള മടക്കത്തിന് പ്രവാസികളില്‍ തീവ്രമായ അഭിനിവേശമാണുള്ളതെന്ന് ‘മധുരമെന്‍ മലയാളം’ കൈരളിയോട് ഉറക്കെ പറയുകയാണ്.

ആന്ധ്രയില്‍ പൊലീസും ചന്ദനകടത്തുകാരും തമ്മില്‍ ഏറ്റുമുട്ടല്‍; 20 മരണം

Posted: 06 Apr 2015 08:39 PM PDT

Image: 

ഹൈദരാബാദ്: ആന്ധ്രയിലെ ചിറ്റൂരില്‍ രക്തചന്ദനകടത്ത് തടയാനത്തെിയ പൊലീസും കള്ളകടത്തുകാരും തമ്മില്‍ ഏറ്റുമുട്ടി. 20 ഓളം കള്ളകടത്തുകാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച രാവിലെ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ നീക്കത്തിലാണ് രക്തചന്ദനം കടത്തുകയായിരുന്ന സംഘത്തെ കണ്ടെ ത്തിയത്. ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്കോ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ പരിക്കേറ്റിട്ടില്ല.

വായ്പാ നയം ചൊവ്വാഴ്ച്ച; പലിശ നിരക്ക് കുറച്ചേക്കില്ല

Posted: 06 Apr 2015 11:03 AM PDT

Image: 

മുംബൈ: വാണിജ്യ-വ്യവസായ മേഖലകളെ പ്രതീക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പുതിയ വായ്പാ നയം ചൊവ്വാഴ്ച്ച അവതരിപ്പിക്കും. പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷ വ്യവസായ മേഖല വെച്ചുപുലര്‍ത്തുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത വിരളമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. കരുതല്‍ ധന അനുപാതം ഒരിക്കല്‍ കൂടി കുറച്ച് പണലഭ്യത ഉയര്‍ത്തി പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ വാണിജ്യ ബാങ്കുകളെ പ്രേരിപ്പിക്കുന്ന നിലപാടാവും ഇക്കുറിയും ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പയറ്റുക.
പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തില്‍ എത്തിക്കാനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. ഈ നിലവാരത്തിലേക്ക് പണപ്പെരുപ്പം നീങ്ങയാല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചന വായ്പാ നയത്തില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ നല്‍കിയേക്കും.
മുമ്പ് രണ്ട് തവണ വായ്പാ നയത്തിന് കാത്തു നില്‍ക്കാതെ തന്നെ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചിരുന്നു. ഇതിന്‍െറ ഗുണം ജനങ്ങളില്‍ എത്തുകയും കാലവര്‍ഷം ചതിക്കുകയും ചെയ്താല്‍ പണപ്പെരുപ്പം വീണ്ടും കുതിക്കും. കൂടാതെ ഗള്‍ഫ് മേഖലയില്‍ ശക്തമാകുന്ന സംഘര്‍ഷവും ഇന്ത്യയിലെ പണപ്പെരുപ്പത്തെ ബാധിച്ചേക്കാം. എന്നിരിക്കെ ഇപ്പോള്‍ പലിശ നിരക്ക് കുറയ്ക്കുകയെന്ന സാഹസത്തിന് ആര്‍.ബി.ഐ മുതിരില്ളെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സികളിലെ വിധഗ്ദര്‍ വിലയിരുത്തുകയും ചെയ്യുന്നു.
 

സരിതയുടെതെന്ന് പറയുന്ന കത്ത് പുറത്ത്; നിഷേധിച്ച് സരിത

Posted: 06 Apr 2015 05:59 AM PDT

Image: 

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ എഴുതിയതെന്ന പറയുന്ന 25 പേജ് വരുന്ന കത്തിന്‍െറ മൂന്ന് പേജുകള്‍ വാര്‍ത്താ ചാനലുകള്‍ പുറത്ത് വിട്ടു. ജോസ് കെ. മാണി, കെ.പി.സി.സി ഭാരവാഹി എന്‍. സുബ്രഹ്മണ്യന്‍,  തോമസ് കുരുവിള എന്നിവരുടെ പേരുകള്‍ കത്തിലുണ്ട്. യു.ഡി.എഫ് മന്ത്രിമാരും എം.പിമാരും രഷ്ട്രീയ നേതാക്കളും കാര്യം നടത്തി തരാം എന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ദുരുപയോഗം ചെയ്തതായാണ് കത്തിലുള്ളത്. അതേസമയം, കത്തിന്‍െറ ആധികാരികത സരിത പൂര്‍ണമായും നിഷേധിച്ചു. ഇത്തരത്തിലൊരു കത്ത് താനെഴുതിയിട്ടില്ളെന്നും ഇത് വ്യാജമാണെന്നും അത് തന്‍െറ കൈയ്യക്ഷരമല്ളെന്നും അവര്‍ പ്രതികരിച്ചു.

ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ ജോസ് കെ. മാണിയുടെ ഓഫീസില്‍ പോയിരുന്നെങ്കിലും അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ളെന്ന് പറയുകയാണ് ചെയ്തതെന്ന് സരിത പറഞ്ഞു. ഓഫീസിലെ ജീവനക്കാരോടൊപ്പമാണ് അദ്ദേഹത്തെ കാണാന്‍ പോയതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം കത്ത് വായിച്ചിട്ടുണ്ടെന്ന് പി.സി ജോര്‍ജും ആര്‍. ബാലകൃഷ്ണപിള്ളയും വെളിപ്പെടുത്തി. ബ്ളാക്ക് മെയ് ലിങ്ങിന് നിന്ന് കൊടുക്കില്ളെന്നും നാളെ പൊലീസില്‍ പരാതി നല്‍കുമെന്നും ജോസ് കെ. മാണി ഒരു ചാനലിനോട് പ്രതികരിച്ചു. കെ.എം മാണിയും പി.സി ജോര്‍ജും തമ്മിലുള്ള പ്രശ്നത്തിന്‍െറ ഭാഗമായാണോ കത്ത് പുറത്ത് വന്നതെന്നും സംശയിക്കപ്പെടുന്നു.
 

കോണ്‍ഗ്രസിന് മൂന്ന് തങ്ങന്മാര്‍! കാര്യങ്ങള്‍ അവര്‍ തീരുമാനിക്കും

Posted: 06 Apr 2015 03:07 AM PDT

Image: 

തിരുവനന്തപുരം: മുസ്ലിം ലീഗിന് ഒരു പാണക്കാട് തങ്ങളാണ് ഉള്ളതെങ്കില്‍ കോണ്‍ഗ്രസിന് മൂന്നു തങ്ങന്മാര്‍! അവര്‍ പറയുന്നതാണ് പാര്‍ട്ടി തീരുമാനമെന്നും അത് നേതാക്കളുംപ്രവര്‍ത്തകരും അനുസരിക്കണമെന്നും തിങ്കളാഴ്ച ഇന്ദിരാ ഭവനില്‍ ചേര്‍ന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവര്‍ കൂട്ടായി എടുക്കുന്ന തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗീകരിക്കണം. അതിനെതിരെ പരസ്യ വിമര്‍ശം പാടില്ളെന്നും യോഗത്തില്‍ തീരുമാനമായി..

അഴിമതിക്കാരെ കോണ്‍ഗ്രസ് നേതാക്കള്‍ സംരക്ഷിക്കുന്നതിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി ഡി സതീശന്‍ വിമര്‍ശം ഉന്നയിച്ച യോഗത്തിന്‍്റെ അവസാനം പ്രസിഡന്‍റ് വി എം സുധീരനാണ് പാര്‍ട്ടി തീരുമാനങ്ങള്‍ മേലില്‍ മൂവര്‍ സംഘം കൂട്ടായാണ് എടുക്കുകയെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിക്ക് ഗുണകരമായ തീരുമാനങ്ങളാണ് കൈക്കോള്ളണ്ടേതെന്നും സതീശന്‍ പറഞ്ഞു. അഴിമതിക്കാരെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നു എന്ന പ്രചാരണം നാട്ടിലുണ്ടെന്ന് കെ എം മാണിയുടെ പേര് പറയാതെ അദ്ദേഹംചൂണ്ടിക്കാട്ടി. ഈ പ്രചാരണം ദോഷം ചെയ്യും. യു പി എ സര്‍ക്കാരിന്‍െറ അവസ്ഥ ഇവിടെ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണം.

വയലാര്‍ രവിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയതില്‍ തനിക്കു എതിര്‍പ്പ് ഇല്ളെങ്കിലും അത് തീരുമാനിച്ച രീതി ശരിയല്ളെന്ന് സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി വിളിക്കാതെ മൂന്നു പേര്‍ ചേര്‍ന്ന് തീരുമാനം എടുത്തത് ശരിയായില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേ സമയം സതീശനെ ഖണ്ഡിച്ചും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ന്യായീകരിച്ചും എം എം ഹസ്സന്‍ രംഗത്തത്തെി. ഒരു മുന്നണി ആകുനേപാള്‍ മറ്റെന്താണ് പോംവഴിയെന്ന് ഹസ്സന്‍ ചോദിച്ചു. സംരക്ഷിക്കേണ്ട ബാധ്യത കൂട്ടായുണ്ട്. മാണിയേക്കാള്‍ വലിയ അഴിമതി നടത്തിയവര്‍ ഈ ഗവണ്‍മെന്‍റിലില്ളേ? അത് തുറന്നു പറയാന്‍ പറ്റുമോ? സോളാര്‍ വിവാദം വന്നപ്പോള്‍ ഘടകകക്ഷിക്കാര്‍ സംരക്ഷിക്കാന്‍ ഉണ്ടായിരുന്നില്ളേ ?. മാണി ചോദിച്ചതില്‍ ന്യായമുണ്ട്. മാണിക്കെതിരെ വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി. കെ ബാബുവിനെതിരെ അത് ഉണ്ടായോ എന്നാണ് മാണി ചോദിച്ചത്. അത് ശരിയല്ളേ? നമുക്കത് ചെയ്യാന്‍ പറ്റുമോ? ഹസ്സന്‍ ചോദിച്ചു. കൂടുതല്‍ പേര്‍ ഈ വിഷയത്തില്‍ സംസാരിക്കാന്‍ ഒരുങ്ങിയപ്പോള്‍ ചര്‍ച്ച അനുവദിക്കിലെലന്ന കര്‍ശന നിലപാട് സുധീരന്‍ കൈക്കോണ്ടു.

ഡി.കെ രവിയുടെ മരണം അന്വേഷിക്കാനാവില്ലെന്ന്​ സി.ബി.ഐ.

Posted: 06 Apr 2015 02:54 AM PDT

Image: 

ബംഗളൂരു:  കര്‍ണാടക ഐ.എ.എസ് ഓഫീസര്‍ ഡി.കെ രവിയുടെ ദുരൂഹ മരണം അന്വേഷിക്കാനാവില്ലെന്ന്​ സി.ബി.ഐ. മൂന്നു മാസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ ഉപാധിയാണ് അന്വേഷണം നിരസിക്കാന്‍ കാരണമായി സി.ബി.ഐ പറയുന്നത്. ഇതുപോലുള്ള ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയില്ളെന്ന് സി.ബി.ഐ അറിയിച്ചതായും എന്നാല്‍, അന്വേഷണ ഉത്തരവ് തങ്ങള്‍ വീണ്ടും സി.ബി.ഐക്ക്  അയക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
കര്‍ണാടയിലെ കോലാറില്‍  മണല്‍- റിയല്‍ എസ്റ്റേറ്റ് മാഫിക്കെതിരെ ശക്തമായ നിലപാട് എടുത്ത 36കാരനായ ഐ.എ.എസ് ഓഫീസറുടെ മരണം ഏറെ  പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതെ തുടര്‍ന്നാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.
മാര്‍ച്ച് 16നാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് ഫാനില്‍ തൂങ്ങിയ നിലയില്‍ രവിയുടെ മൃതദേഹം കണ്ടത്തെിയത്. രവി ഒരിക്കലും ആത്മഹത്യ ചെയ്യില്ളെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും മാതാപിതാക്കളും ആവര്‍ത്തിച്ചു പറയുന്നു.
രവി മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് തനിക്ക് വാട്സ് ആപ് മെസേജ് അയച്ചുവെന്ന് പറഞ്ഞ് മറ്റൊരു വനിതാ ഐ.എ.എസ് ഓഫീസര്‍ ഇതിനിടെ രംഗത്തുവന്നിരുന്നു. ഇത് ആത്മഹത്യാ കുറിപ്പ് പോലെ തോന്നിക്കുന്നുവെന്ന് പറഞ്ഞ പൊലീസ് എന്നാല്‍, ഇതിലെ ഉള്ളടക്കം പരസ്യമാക്കാന്‍ തയാറായിരുന്നില്ല.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം ഇന്ത്യ നയിക്കും ^പ്രധാനമന്ത്രി

Posted: 06 Apr 2015 12:48 AM PDT

Image: 

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ലോക രാജ്യങ്ങളെ നയിക്കാന്‍ ഇന്ത്യക്കാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടക്കുന്ന ദ്വിദിന പരിസ്ഥിതി സമ്മേളനത്തില്‍ ദേശീയ അന്തരീക്ഷ ഗുണനിലവാര പരിശോധനാ സൂചികയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമഘട്ട സംരക്ഷണം അടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ വനം^പരിസ്ഥിതി മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്.

അന്തരീക്ഷ മലിനീകരണത്തിന് ഏറ്റവും കുറഞ്ഞ സംഭാവന നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇതര ലോകരാജ്യങ്ങള്‍ക്ക് ഈ കാര്യത്തില്‍ അവബോധം നല്‍കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.  മലിനീകരണത്തിന്‍റെ തോത് ഇനിയും കുറച്ചുകൊണ്ട് വരേണ്ടതുണ്ട്. പരിസ്ഥി സംരക്ഷണവും വികസനവും ഒന്നിച്ചു കൊണ്ടുപോവാന്‍ കഴിയും. പരിസ്ഥിതി സംരക്ഷണത്തില്‍ ഇന്ത്യ കാണിക്കുന്ന ശ്രദ്ധ ഒരു രാജ്യത്തിനും ചോദ്യം ചെയ്യാനാവാത്തതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകം ആഗോളതാപനം എന്ന വെല്ലുവിളി നേരിടുകയാണ്. ഇതിനെ മറികടക്കാനുള്ള വഴികള്‍ കണ്ടത്തൊനായിട്ടില്ല.  ഊര്‍ജ നഷ്ടം വരുത്തുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കില്ളെന്ന് നമ്മള്‍ പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു. ഊര്‍ജം പരിരക്ഷിക്കുന്ന തരത്തിലുള്ള ജീവിതരീതി രൂപപ്പെടുത്തുന്നതിനെ കുറിച്ച് നിര്‍ബന്ധമായും ആലോചിക്കേണ്ടിയിരിക്കുന്നു.

അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് പൊതു ജനങ്ങള്‍ക്ക് അറിയാന്‍ പാകത്തിലുള്ള സംവിധാനമാണ് നാഷണല്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയടക്കം പത്ത് നഗരങ്ങളില്‍ ആണ് ഇത് നടപ്പാക്കുന്നത്. ലകത്തെ ഏറ്റവും മലിനീകൃത നഗരമായ ചൈനയിലെ ബെയ്ജിങ്ങിനെയും കവച്ചുവെച്ച് ഡല്‍ഹി ആ സ്ഥാനം കയ്യടക്കിയിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP