സ്വാഗതം
WELCOME

News Update..

Monday, April 13, 2015

രാത്രിയാത്രാ നിരോധം: ഉന്നതതല ചര്‍ച്ച നടത്താനായില്ല Madhyamam News Feeds

രാത്രിയാത്രാ നിരോധം: ഉന്നതതല ചര്‍ച്ച നടത്താനായില്ല Madhyamam News Feeds

Link to

രാത്രിയാത്രാ നിരോധം: ഉന്നതതല ചര്‍ച്ച നടത്താനായില്ല

Posted: 13 Apr 2015 01:12 AM PDT

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 212ലെ രാത്രിയാത്രാ നിരോധവുമായി ബന്ധപ്പെട്ട കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണനക്കെടുക്കുന്നു. കോടതി നിര്‍ദേശപ്രകാരം കേരള-കര്‍ണാടക ഉന്നതതല ചര്‍ച്ച സമയബന്ധിതമായി നടത്താന്‍ കഴിയാതിരുന്ന പശ്ചാത്തലത്തില്‍ കേസ് നീട്ടിവെക്കണമെന്ന് കേരളം തിങ്കളാഴ്ച കോടതിയില്‍ ആവശ്യപ്പെടുമെന്ന് എം.ഐ. ഷാനവാസ് എം.പി 'മാധ്യമ'ത്തോട് പറഞ്ഞു.
കേരള, കര്‍ണാടക മുഖ്യമന്ത്രിമാരുടെ ചര്‍ച്ച ബംഗളൂരുവില്‍ 15നാണ് നടക്കുക. ഏറെക്കാലമായി തുടരുന്ന രാത്രിയാത്രാ നിരോധത്തിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേ 2015 ജനുവരി 30നാണ് ഇരുസംസ്ഥാനങ്ങളും ഉഭയകക്ഷി ചര്‍ച്ച നടത്തി പൊതുനിര്‍ദേശം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. കേരളത്തിന്‍െറ അഭിഭാഷകന്‍ അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍െറ ആവശ്യം അംഗീകരിച്ചാണ് കോടതി ഇതിന് അനുമതി നല്‍കിയത്. എട്ടാഴ്ചക്കുള്ളില്‍ ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിന് സംയുക്ത നിര്‍ദേശം സമര്‍പ്പിക്കാനായിരുന്നു ഉത്തരവ്.
കലങ്ങിമറിഞ്ഞ രാഷ്ട്രീയ കാലാവസ്ഥയും സ്വതസിദ്ധമായ അനാസ്ഥയും മൂലം ആഴ്ചകള്‍ 10 പിന്നിടുമ്പോഴും കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് സമയം കണ്ടത്തൊന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞില്ല. വയനാടന്‍ ജനസമൂഹവും വാര്‍ത്താമാധ്യമങ്ങളും കടുത്ത വിമര്‍ശമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഏറെ വൈകി ഏപ്രില്‍ 15ന് ഉന്നതതല ചര്‍ച്ചക്ക് സമയം കണ്ടത്തെിയത്.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചീഫ് സെക്രട്ടറി, എം.ഐ. ഷാനവാസ് എം.പി അടക്കമുള്ളവര്‍ മുഖ്യമന്ത്രിയോടൊപ്പം ബംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്‍െറ നേതൃത്വത്തിലുള്ള ഭരണം നടക്കുന്ന പശ്ചാത്തലത്തില്‍ ഉന്നതതല ചര്‍ച്ചനടന്നാല്‍ ഊരാക്കുരുക്ക് അഴിയുമെന്ന പ്രതീക്ഷ നിലവിലുണ്ടായിരുന്നു. കോടതി അനുവദിച്ച രണ്ടുമാസ കാലാവധി പിന്നിട്ടിട്ടും ജനങ്ങളുടെ പ്രതിസന്ധി പരിഹരിക്കാന്‍ ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാറും മുന്നോട്ടുവരാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്തരോഷം നിലനില്‍ക്കുന്നുണ്ട്. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അടക്കമുള്ളവരുടെ സമ്മര്‍ദം മൂലമാണ് വൈകിയാണെങ്കിലും ചര്‍ച്ചക്ക് വഴിതെളിയുന്നത്. എന്നാല്‍, എട്ടാഴ്ച സമയം അനുവദിച്ചിട്ടും ചര്‍ച്ചനടത്താന്‍ ശ്രമിക്കാതെ പ്രശ്നത്തെ അവഗണിച്ച കേരള സര്‍ക്കാറിന്‍െറ അവധി അപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതി സ്വീകരിക്കുമോയെന്നതില്‍ ആശങ്കയുണ്ട്.
ഇതിനിടയില്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനത്തെിയ ഉമ്മന്‍ ചാണ്ടിയും സിദ്ധരാമയ്യയും അനൗപചാരിക ചര്‍ച്ച നടത്തിയതായും നിരോധം തുടരണമെന്ന നിലപാടില്‍ കര്‍ണാടക മുഖ്യമന്ത്രി ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും എം.ഐ. ഷാനവാസ് എം.പി ഞായറാഴ്ച വൈകീട്ട് 'മാധ്യമ'ത്തോടു പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ പെരുമാറ്റം കോണ്‍ഗ്രസ് നേതാക്കളുടേത് ^വി.എസ്

Posted: 13 Apr 2015 12:30 AM PDT

Image: 

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. ചീഫ് സെക്രട്ടറി പെരുമാറുന്നത് കോണ്‍ഗ്രസ് നേതാക്കളെ പോലെയെന്ന് വി.എസ് പറഞ്ഞു. വിദ്യാഭ്യാസം കൊണ്ട് വിവരവും വിവേകവും ഉണ്ടാകില്ളെന്ന് ചീഫ് സെക്രട്ടറി തെളിയിച്ചു. പെരുമാറ്റത്തെ കുറിച്ചുള്ള സര്‍ക്കുലര്‍ അദ്ദേഹം വായിക്കണം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും വി.എസ് വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറിയുടെ ഒൗദ്യോഗിക വസതി പുതുക്കിപണിയുന്നതിനെതിരെ വി.എസ് കഴിഞ്ഞ ദിവസം നിശിത വിമര്‍ശം നടത്തിയിരുന്നു. ‘നാലുകെട്ടിനെക്കാള്‍ വലിയ പടിപ്പുര’ എന്ന് പറയുന്നതു പോലെയാണ് ക്ളിഫ് ഹൗസിനെ വെല്ലുന്ന സൗകര്യങ്ങളോടെ ചീഫ് സെക്രട്ടറിക്കായി മാളിക പണിയുന്നതെന്നാണ് വി.എസ് പറഞ്ഞത്. ഇതിനോട് പ്രതികരിച്ച ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രതിപക്ഷ നേതാവിന്‍െറ ആരോപണങ്ങളെ വിവരക്കേടെന്ന് പറഞ്ഞിരുന്നു.
 

ബാര്‍ കേസ് : ഹരജി പരിഗണിക്കുന്നത് 20 ലേക്ക് മാറ്റി

Posted: 13 Apr 2015 12:17 AM PDT

Image: 

ന്യൂഡല്‍ഹി: ബാര്‍ കേസില്‍ ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ നല്‍കിയ ഹരജി  പരിഗണിക്കുന്നത് ഏപ്രില്‍ 20 ലേക്ക് മാറ്റി. കേസില്‍ ഹൈകോടതി ഉത്തരവിന്‍റെ പകര്‍പ്പും അനുബന്ധ രേഖകളും ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹരജി 20 ലേക്ക് മാറ്റിയത്.
സംസ്ഥാനത്തെ ഫെവ് സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ളവ അടച്ചുപൂട്ടണമെന്ന ഹൈകോടതിയുടെ ഉത്തരവിനെതിരെയാണ് ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സര്‍ക്കാറിന്‍റെ മദ്യനയം വിവേചനപരാമാണെന്നും ഹൈകോടതി വസ്തുതകള്‍ പരിശോധിച്ചില്ളെന്നും ബാറുടമകള്‍ ഹരജിയില്‍ ആരോപിക്കുന്നുണ്ട്.

മടങ്ങിവരവിനെ കുറിച്ച് രാഹുല്‍ വ്യക്തമാക്കണം ^മണിശങ്കര്‍ അയ്യര്‍

Posted: 13 Apr 2015 12:06 AM PDT

Image: 

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നിന്നു ദീര്‍ഘ അവധിയെടുത്ത ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്ത്. രാഹുലിന് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് എത്താന്‍ ആഗ്രഹമുണ്ടെങ്കിലും ഇല്ളെങ്കിലും അവധി അവസാനിപ്പിച്ച് എപ്പോള്‍ മടങ്ങിവരുമെന്ന് വ്യക്തമാക്കണമെന്ന് മണി ശങ്കര്‍ ആവശ്യപ്പെട്ടു. അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ രാഹുലിന് താല്‍പര്യമുണ്ടെങ്കില്‍ അക്കാര്യം പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്യും. അധ്യക്ഷ സോണിയ ഗാന്ധിയുടെ നിലപാട് അനുസരിച്ച് ഈ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സേഷാചലം വെടിവെപ്പ്: ദൃസാക്ഷികളുടെ മൊഴി രേഖപ്പെടുത്തി

Posted: 12 Apr 2015 11:24 PM PDT

Image: 

ഹൈദരാബാദ്: ആന്ധ്രയിലെ സേഷാചലത്തില്‍  ചന്ദനകടത്തുകാരെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സാക്ഷികളുടെ മൊഴിയെടുത്തു. സംഭവത്തിന്‍റെ ദൃക്സാക്ഷികളായ ശേഖരന്‍, ബാലചന്ദ്രന്‍ എന്നിവരുടെ മൊഴിയാണ് കമ്മീഷന്‍ രേഖപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍  20 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ 13 പേര്‍ തമിഴ്നാട്ടുകാരാണ്.
അതേസമയം, ആന്ധ്രപ്രദേശില്‍ 63 ചന്ദനമരംവെട്ടുകാരെ പൊലീസ് ഇന്ന് അറസ്റ്റു ചെയ്തു. ഇവരില്‍ കൂടുതല്‍ പേരും തമിഴ്നാട്ടിലെ നെല്ലൂര്‍, കടപ്പ സ്വദേശികളാണ്.
ഏപ്രില്‍ ഏഴിന് ചിറ്റൂരിലുള്ള സേഷാചലം വനമേഖയലയില്‍  രക്തചന്ദനമരം മുറിച്ചുകടത്തുന്നതിനിടെ  20 പേരെയാണ്  ആന്ധ്രപൊലീസിന്‍്റെ പ്രത്യകേ ദൗത്യസേന വെടിവെച്ചുകൊന്നത്. കള്ളകടത്തു സംഘത്തില്‍ 80 ഓളം പേര്‍ ഉണ്ടായിരുന്നതായും അന്ന് ഏറ്റുമുട്ടലിനിടെ ഓടിരക്ഷപ്പെട്ടവരെയാണ് ഇപ്പോള്‍ അറസ്റ്റുചെയ്തതെന്നുമാണ് പൊലീസ് ഭാഷ്യം.
സേഷാചലത്ത് രക്തചന്ദന കൊള്ളക്കാരാണു കൊല്ലപ്പെട്ടതെന്നും സ്വരക്ഷക്കായാണു വെടിവെപ്പ് നടത്തിയതെന്നുമാണ് പൊലീസ് വ്യക്തമാക്കിയതെങ്കിലും  വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നു് ആരോപണമുയര്‍ന്നിരുന്നു.

വിഷുവിനെ വരവേല്‍ക്കാന്‍ ഒരുക്കം തകൃതി

Posted: 12 Apr 2015 10:07 PM PDT

Image: 

ഷാര്‍ജ: കേരളത്തിന്‍െറ കാര്‍ഷിക വിളവെടുപ്പ് ഉത്സവമായ വിഷുവിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രവാസ ലോകത്ത് ഒരുക്കങ്ങള്‍ തകൃതിയായി. വിഭവങ്ങള്‍ക്കും പൂജകള്‍ക്കുമുള്ള സാധന സാമഗ്രികള്‍ എല്ലാ കച്ചവട കേന്ദ്രങ്ങളിലും നിറഞ്ഞു കഴിഞ്ഞു. കേരളത്തില്‍ നിന്നാണ് പ്രധാനമായും പച്ചക്കറികള്‍ വരുന്നത്. എന്നാല്‍ വിഷുവിനെ വരവേല്‍ക്കാന്‍ ലോകമാകെ മത്സരിക്കുകയാണെന്ന് തോന്നും വന്‍കിട കച്ചവട കേന്ദ്രങ്ങളില്‍ എത്തിയാല്‍. ഗള്‍ഫ് നാടുകള്‍ക്ക് പുറമെ യുറോപ്പില്‍ നിന്നും അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നും വിവിധ തരത്തിലുള്ള പച്ചക്കറികളാണ് എത്തിയിരിക്കുന്നത്.
വിഷുവിന് ഒഴിച്ച് കൂടാനാവാത്ത കണി കാണാനുള്ള സാധനങ്ങളെല്ലാം കേരളത്തില്‍ നിന്നാണ് എത്തിയിരിക്കുന്നത്. വാഴപ്പഴത്തിന്‍െറ കുത്തക ഇത്തവണയും ഒമാന്‍ തന്നെയാണ് കൈവശപ്പെടുത്തിയിരിക്കുന്നത്. ഗള്‍ഫിലെ കേരളമായ സലാലയില്‍ നിന്നാണ് പഴങ്ങള്‍ എത്തിയിരിക്കുന്നത്. പതിവ് പോലെ ഇത്തവണ മലയാളികളില്‍ അധികപേരും സദ്യ ഉണ്ണുന്നത് ഒമാനിലെ വാഴയുടെ നാക്കിലയിലായിരിക്കും. പ്രവാസി മലയാളികള്‍ക്ക് വിഷുകൈനീട്ടം എന്നപോലെ യു.എ.ഇയിലെ കണിക്കൊന്നകളില്‍ ചിലത് പൂത്ത് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മേയ്മാസത്തിലെ ചൂട് ഏറ്റാലെ ഇവിടെത്തെ കൊന്നകളില്‍ പൂക്കള്‍ നിറയൂ. മിക്ക കടകമ്പോളങ്ങളിലും ചക്കകള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ വിലകേട്ടാല്‍ സാധാരണക്കാരന്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും. പത്ത് ചുളകളുള്ള ഒരു തുണ്ടം ചക്കക്ക് 10 ദിര്‍ഹത്തിനടുത്ത് നല്‍കണം.
ചക്കക്ക് പുറമെ ചക്കക്കുരുവും വിപണിയിലുണ്ട്. സദ്യയിലെ മധുര വിഭവങ്ങളായ ശര്‍ക്കര ഉപ്പേരി, കായവറുത്തത് എന്നിവയൊക്കെ വിപണി കൈയടക്കി കഴിഞ്ഞു. പായസങ്ങളുടെ വന്‍ നിരയാണ് എത്തിയിരിക്കുന്നത്. വെള്ളം തിളച്ചാല്‍ പായസം റെഡിയെന്നാണ് കമ്പനികളുടെ വാഗ്ദാനം. എന്നാല്‍ തേങ്ങ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാംപാലും മൂന്നാംപാലും മാറ്റിവെച്ച് ഇളം തീയില്‍ പാചകം ചെയ്യുന്ന പായസമാണ് പായസമെന്നാണ് പ്രവാസത്തിലെ മുത്തശ്ശിമാര്‍ പറയുന്നത്.
യു.എ.ഇയിലെ തോട്ടങ്ങളില്‍ വിളവെടുപ്പ് കാലമായതിനാല്‍ മണ്ണിന്‍െറ മണമുള്ള പച്ചക്കറികള്‍ വിപണികളിലുണ്ട്. ഇവക്ക് വില കുറവായതിനാല്‍ വലിയ അനുഗ്രഹമാണെന്നാണ് സാധാരണക്കാരായ പ്രവാസികള്‍ പറയുന്നത്. റാസല്‍ഖൈമയിലെ ഹംറാനിയ്യ, ഷാര്‍ജയുടെ അല്‍ ദൈദ്, ഉമ്മുല്‍ഖുവൈനിലെ ഫലജ് അല്‍മുല്ല, ഫുജൈറയിലെ ദിബ്ബ, അല്‍ഐന്‍, അബുദബി എന്നിവിടങ്ങളില്‍ നിന്നെല്ലാം പച്ചക്കറികള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. പൂജക്കും കണികാണാനുമുള്ള സാധനങ്ങളും എത്തിയിട്ടുണ്ട്. കൊന്നപ്പൂക്കള്‍ വിഷുവിന്‍െറ തൊട്ടടുത്തുള്ള ദിവസങ്ങളില്‍ എത്തുമെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ബര്‍ദുബൈയിലെ ക്ഷേത്ര നടയിലെ പൂക്കടകളിലാണ് കൂടുതല്‍ പൂക്കള്‍ എത്തുക. ക്ഷേത്രത്തില്‍ വിഷുദിനത്തില്‍ പ്രത്യേക പൂജകളും നടക്കും.
കസവുകരയുള്ള സാരികളും ചുരിദാറുകളും മുണ്ടുകളും തുണിക്കടകളില്‍ എത്തിയിട്ടുണ്ട്. ഇവ വാങ്ങാനും നല്ല തിരക്കുണ്ട്. മരുഭൂമിയില്‍ കൃഷി ചെയ്ത് കൊയ്തെടുത്ത നെല്ലും സ്വന്തം തോട്ടത്തിലെ പച്ചക്കറികളും കൊണ്ടാണ് ഇത്തവണ വിഷുവിന് സദ്യ ഒരുക്കുന്നതെന്ന് ഗുരുവായൂര്‍ സ്വദേശി സുധീഷ് കുമാര്‍ പറഞ്ഞു. വിഷുവിനോടനുബന്ധിച്ച് ഇയാളുടെ തോട്ടത്തിലെ ജൈവ പച്ചക്കറി വാങ്ങാന്‍ നിരവധി പേരാണ് കാത്തിരിക്കുന്നത്.  മക്കളോടൊപ്പം വിഷു ആഘോഷിക്കാന്‍ നിരവധി രക്ഷിതാക്കള്‍ ഇവിടെ എത്തിയിട്ടുണ്ട്.
ഭക്ഷണ ശാലകളില്‍ വിഷുസദ്യയുടെ മുന്‍ക്കൂര്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വിഭവങ്ങള്‍ അനുസരിച്ചാണ് വില ഈടാക്കുന്നത്. ഇളംനീര്‍ പായസം മുതല്‍ 20ലേറെ പായസങ്ങളാണ് ഭക്ഷണ ശാലകളില്‍ തയ്യാറാക്കുക. വിഷു ആഘോഷമാക്കാന്‍ കമ്പനിയില്‍ നിന്ന് മുന്‍കൂട്ടി അവധി വാങ്ങിയവര്‍ നിരവധിയാണ്. അവധി കിട്ടാത്തവര്‍ കമ്പനിയിലെ മറ്റ് രാജ്യക്കാരോടൊപ്പം വിഷു ആഘോഷിക്കും.
യു.എ.ഇയിലെ വിപണികളില്‍ പടക്കം വാങ്ങാന്‍ കിട്ടാത്ത സങ്കടം കുട്ടികള്‍ക്കുണ്ട്. എന്നാല്‍ അപകടം കുറഞ്ഞ ചില ഇനങ്ങള്‍ കിട്ടുന്ന സന്തോഷവും അവര്‍ക്കുണ്ട്. 

ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്ന് സീതാറാം യെച്ചൂരി

Posted: 12 Apr 2015 09:42 PM PDT

Image: 

വിശാഖപട്ടണം: പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്ന് സി.പി.എം പി.ബി അംഗം സീതാറാം യെച്ചൂരി. ഇതുവരെ പാര്‍ട്ടി ഏല്‍പിച്ച എല്ലാ നിര്‍ദേശങ്ങളും അംഗീകരിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ പദവി ആഗ്രഹിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.

പുതിയ ജനറല്‍ സെക്രട്ടറിയെയും ഭാവി പരിപാടികളും പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിക്കും. രാജ്യത്ത് വലിയ പോരാട്ടങ്ങളാണ് നടക്കാനിരിക്കുന്നത്. ഇതിന് പാര്‍ട്ടിയെ സജ്ജമാക്കേണ്ടതുണ്ടെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിക്ക് പുതിയ ദിശാബോധം നല്‍കുന്നതായിരിക്കും വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് എന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

സംഘടനാ വിഷയങ്ങള്‍ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമേ ഉണ്ടാകുവെന്ന് പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പുതിയ ജനറല്‍ സെക്രട്ടറിയെകുറിച്ച് പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ആന്ധ്രയില്‍ നിന്ന് ഒരാള്‍ ജനറല്‍ സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിക്കുന്നില്ളെന്ന് മറ്റൊരു പി.ബി അംഗമായ ബി.വി രാഘവലു പ്രതികരിച്ചു.

ഇടത് ഐക്യം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് വിശദമായ ചര്‍ച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുമെന്ന് പി.ബി അംഗം എം.എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.

യു.എന്‍ ക്രൈം കോണ്‍ഗ്രസിന് തുടക്കമായി

Posted: 12 Apr 2015 09:37 PM PDT

Image: 

ദോഹ: 13-ാമത് ഐക്യരാഷ്ട്ര സഭ ക്രൈം പ്രിവന്‍ഷന്‍ ആന്‍റ് ക്രിമിനല്‍ ജസ്റ്റിസ് കോണ്‍ഗ്രസിന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പ്രൗഢോജ്വല തുടക്കം. ഖത്തര്‍ അമീര്‍  ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും യു.എന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യു.എന്‍ ജനറല്‍ അസംബ്ളി 69-ാം സെഷന്‍ പ്രസിഡന്‍റ് സാം കുതേസ, ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്ന് കേന്ദ്ര നിയമ, നീതിന്യായ കാര്യമന്ത്രി ഡി.വി. സദാനന്ദഗൗഡ അടക്കം വിവിധ രാജ്യങ്ങളിലെ ഭരണ മേധാവികളും മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ലോകത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ വെളിച്ചത്തിലാണ് യു.എന്‍ ക്രൈം കോണ്‍ഗ്രസ് ചേര്‍ന്നിരിക്കുന്നതെന്ന് പ്രധാന മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ലോകത്തിന്‍റ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങളും അരക്ഷിതത്വവും അസ്ഥിരതയും വര്‍ധിച്ചുവരികയാണ്. വികസന പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയാണ് രക്തരൂക്ഷിത കലാപങ്ങളും ഭീകരവാദവും തീവ്രവാദവും വര്‍ധിക്കുന്ന സാഹചര്യമുണ്ടാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തില്‍ നീതിയുടെയും സ്വാതന്ത്ര്യത്തിന്‍െറയും സിദ്ധാന്തങ്ങളിലുമൂന്നി സുരക്ഷിതമായ അന്തരാഷ്ട്ര സമൂഹത്തെ നിര്‍മിക്കാനുള്ള അന്താരാഷ്ട്ര ചുമതല ഏറ്റെടുക്കുകയെന്നെ മഹത്തായ ദൗത്യത്തില്‍ നിന്നാണ് ഖത്തര്‍ ഈ കോണ്‍ഗ്രസിന് ആതിഥ്യം വഹിച്ചത്. സുരക്ഷക്കും നീതിക്കും സമാധാനത്തിനും കനത്ത വെല്ലുവിളിയായി ഉയര്‍ന്നുവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായി പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
മധ്യപൗരസ്ത്യ ദേശത്ത് ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഇരകളായി അഭയാര്‍ഥികളുടെ ഭാവി സംരക്ഷിക്കുന്നതിന്‍െറ ഭാഗമായി അവര്‍ക്ക് മികച്ച വിദ്യാഭ്യാസമൊരുക്കുന്നത് പ്രധാനമന്ത്രി സൂചിപ്പിച്ചു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സ്കൂള്‍ വിദ്യാഭ്യാസവും സമന്വയിപ്പിച്ച് ദ്വി വിദ്യാഭ്യാസ സമ്പ്രദായമാണ് നടപ്പാക്കേണ്ടതെന്നും അതിനായി അഭയാര്‍ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങളുമായി സഹകരിച്ച് വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ സ്കൂളുകള്‍ നിര്‍മിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മധ്യ പൗരസ്ത്യ ദേശത്തിലൊതുങ്ങാതെ ആഗോളാടിസ്ഥാനത്തില്‍ ജനകീയവും വ്യാപകവുമാക്കണം. അതിനായി ലോക രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും വിവിധ സന്നദ്ധ സംഘടനകളും സര്‍ക്കാരേതര സംവിധാനങ്ങളും മുമ്പോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കുറ്റകൃത്യങ്ങള്‍ തടയുന്നതിലും നീതി നടപ്പാക്കുന്നതിലുമുള്ള അന്താരാഷ്ട്ര നിയമ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വരുത്തുന്ന പിഴവുകളെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, ജനങ്ങളുടെ സര്‍വതോന്മുഖമായ വികസനത്തിന് മുഖ്യ തടസവും ഇത് തന്നെയാണെന്ന് ഉറപ്പിച്ചുപറഞ്ഞു. ചില പ്രദേശത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും കുറ്റകൃത്യങ്ങളും കുറ്റങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് ശിക്ഷിക്കപ്പെടില്ളെന്ന ധാരണയില്‍ നിന്ന് ഉണ്ടാവുന്നതാണ്.
ഇത് മനുഷ്യാവകാശങ്ങളുടെ വിശ്വാസ്യതയെതന്നെ ബാധിക്കും. വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര നിയമസാധുത ഉപയോഗിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയിലൂടെ എല്ലാ നിലക്കും പോരാടണമെന്നും അതുവഴി നീതി നടപ്പാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍െറ വിശ്വാസ്യത വീണ്ടെടുക്കുകയും വേണം. എല്ലാ ജനങ്ങള്‍ക്കും സുരക്ഷയൊരുക്കുന്നതില്‍ ഐക്യരാഷ്ട്ര സഭ മുമ്പോട്ട് വരണമെന്നും പ്രധാനമന്ത്രി  ആവശ്യപ്പെട്ടു. യു.എന്‍ കോണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനം പ്രധാനമന്ത്രിയും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
 

യു.എസ് പ്രസിഡന്‍റ്: ഹിലരി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു

Posted: 12 Apr 2015 08:25 PM PDT

Image: 

വാഷിങ്ടണ്‍: 2016ലെ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ഹിലരി ക്ളിന്‍റന്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ, വീഡിയോ എന്നിവ വഴിയാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഈ യാത്രയില്‍ നിങ്ങളും എന്നോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്ന് ഹിലരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് പദം തേടി രംഗത്തെത്തുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് ഹിലരി. എന്നാല്‍, 50 സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രൈമറി വോട്ടെടുപ്പുകളില്‍ മേല്‍കൈ നേടാനായാല്‍ മാത്രമേ ഹിലരിക്ക് ഡെമോക്രറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധിക്കൂ. ഒബാമ ഭരണത്തില്‍ സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നപക്ഷം ഹിലരി അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റാകും. ഹിലരിയുടെ ഭര്‍ത്താവ് ബില്‍ ക്ളിന്‍റന്‍ യു.എസിന്‍െറ 42മത്തെ പ്രസിഡന്‍റ് ആയിരുന്നു.

അതേസമയം, ഹിലരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്ന അയോവയില്‍ 2008ല്‍ അവര്‍ മൂന്നാം സ്ഥാനത്തായിരുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച റിപ്പബ്ളിക്കന്‍ പ്രതിനിധി റാന്‍ഡ് പോളിന് അയോവയില്‍ ഹിലരിയെക്കാള്‍ ജനപിന്തുണയുമുണ്ട്.

എന്നാല്‍, ഹിലരിക്ക് പിന്തുണ പ്രഖ്യാപിച്ചു പ്രസിഡന്‍റ് ബറാക് ഒബാമ രംഗത്തെത്തി. ഹിലരി വൈറ്റ്ഹൗസിലേക്ക് തീര്‍ത്തും യോഗ്യയെന്ന് ഒബാമ പ്രതികരിച്ചു. 2008ലെ തെരഞ്ഞെടുപ്പ് പ്രൈമറിയില്‍ ഒബാമയുടെ എതിരാളിയായിരുന്ന ഹിലരി അന്നുതന്നെ എല്ലാ അര്‍ഥത്തിലും മികച്ച സ്ഥാനാര്‍ഥിയായിരുന്നുവെന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ മികച്ച പ്രസിഡന്‍റാകുമെന്നും ഒബാമ അഭിപ്രായപ്പെട്ടു.

യമനില്‍ നിന്ന് മലയാളി വിദ്യാര്‍ഥികള്‍ സലാലയിലെത്തി

Posted: 12 Apr 2015 07:40 PM PDT

Image: 
Subtitle: 
ഇന്ന് നാട്ടിലേക്ക് മടങ്ങും

സലാല: യുദ്ധം മുറുകിയ യമനില്‍ നിന്ന് മലയാളി വിദ്യാര്‍ഥികള്‍ സലാലയിലത്തെി. ഹളര്‍മൗത്തിലെ ദാറുല്‍ മുസ്തഫ യൂനിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തുന്ന 12 വിദ്യാര്‍ഥികളാണ് ശനിയാഴ്ച രാത്രി ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സലാലയിലത്തെിയത്.
മലപ്പുറത്തെ മഅ്ദിന്‍ അക്കാദമി വഴിയാണ് ഇവര്‍ യമനില്‍ ഉപരിപഠനത്തിന് പോയത്. താമസിച്ചിരുന്ന പ്രദേശവും മറ്റും ശാന്തമായിരുന്നെങ്കിലും വിദേശികള്‍ രാജ്യംവിടണമെന്ന യമന്‍ സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരമാണ് രാജ്യംവിടാന്‍ തീരുമാനിച്ചത്.

യമനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ സന്‍ആ, മുക്കല്ല എന്നിവിടങ്ങളിലേക്ക് ചെല്ലാനാണ് ആവശ്യപ്പെട്ടതെന്ന് സംഘത്തലവനായ ‘മുഹമ്മദ് ജവാദ്’ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. പ്രശ്നബാധിതപ്രദേശങ്ങള്‍ മറികടന്നുവേണമായിരുന്നു ഇവിടെയത്തൊന്‍.
അതിനാലാണ് ഇവര്‍ ഏറ്റവുമടുത്ത അതിര്‍ത്തി വഴി ഒമാനിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. മസ്കത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ സഹായം വാഗ്ദാനം ചെയ്തു. ഐ.സി.എഫ് പ്രവര്‍ത്തകര്‍ ആവശ്യമായ സഹായ സഹകരണങ്ങളുമായി മുന്നോട്ടുവന്നതും  യാത്ര എളുപ്പമാക്കി.

സലാലയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് നാട്ടിലേക്ക് തിരിക്കുക. ഗ്രാമപ്രദേശങ്ങളിലും മറ്റുമായി നിരവധി മലയാളികള്‍ യമനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലക്കാരായ  അബ്ദുല്‍ റഷീദ്, അബ്ദുല്‍ ഗഫൂര്‍, കാസിം കോയ തങ്ങള്‍, സിനാന്‍, മുഹമ്മദ് ഹിശാം, റാഷിദ് മൊയ്തീന്‍, സഫ്വാന്‍, ഇര്‍ഷാദ്, മുഹമ്മദ് ഷാഫി, മുഹമ്മദ് ജവാദ്, നുഅ്മാന്‍, മഹാദ് എന്നിവരാണ് സംഘത്തിലുള്ളത്.

ഒരു വര്‍ഷം മുമ്പാണ്  യമനിലത്തെിയത്. സലാലയില്‍ എംബസി കോണ്‍സുലാര്‍ ഏജന്‍റ് മന്‍പ്രീത് സിങ്ങും ഐ.സി.എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. യമനില്‍നിന്ന് ഇന്ത്യക്കാരടക്കം നിരവധി പേര്‍ ഇതിനകം സലാലയില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ മലയാളികള്‍ ഇനിയും സലാലയില്‍ എത്തുമെന്നാണ് സൂചന.

യമന്‍ സംഘര്‍ഷത്തിലെ ഉള്‍പ്പിരിവുകള്‍

Posted: 12 Apr 2015 06:56 PM PDT

Image: 

ഉത്തരാഫ്രിക്കന്‍/പശ്ചിമേഷ്യന്‍ മുസ്ലിം രാജ്യങ്ങളിലെ സമകാലിക സംഘര്‍ഷങ്ങളെക്കുറിച്ചുള്ള മാധ്യമ വിവരണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മുഴക്കമുള്ള ഒരു വാക്കാണ് ‘വിഭാഗീയത’. നമുക്ക് ഏറെ പരിചിതമായ വര്‍ഗപരമോ വംശീയപരമോ പ്രാദേശികപരമോ ആയ വിഭാഗീയത അല്ല, നേരെമറിച്ച് സുന്നി-ശിയാ വിഭാഗങ്ങള്‍ തമ്മിലുള്ള മതപരമായ വിഭാഗീയതയാണ് പൊതുചര്‍ച്ചയില്‍ ഏറെ കാണപ്പെടുന്നത്. എന്തുകൊണ്ട് ഇങ്ങനെയൊരു വിവര്‍ത്തനം വിഭാഗീയത എന്ന വാക്കിന് കൈവരുന്നുവെന്ന് ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു. 1500 വര്‍ഷത്തെ ഇസ്ലാമിക ചരിത്രം പരിശോധിച്ചാല്‍ സുന്നി, ശിയാ വിഭാഗീയ സംഘര്‍ഷത്തിന്‍െറ രേഖീയമായ വികാസം നമുക്ക് കാണാന്‍ കഴിയില്ളെന്ന് ജോസഫ് ഷഷ്ടിനെ (Joseph schacht) പോലുള്ള ഓറിയന്‍റലിസ്റ്റുകള്‍ തന്നെ എഴുതിയിട്ടുണ്ട്. പക്ഷേ, എന്നിട്ടും എന്തുകൊണ്ട് മാധ്യമങ്ങള്‍ സുന്നി, ശിയാ എന്ന മത വിഭാഗീയതയില്‍ അമിതമായി ഊന്നല്‍ കൊടുത്തുകൊണ്ട് മേഖലയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കുന്നു?

ഇപ്പോള്‍ യമനില്‍ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ തന്നെയെടുക്കുക. അത് ശിയാക്കളിലെ സാമൂഹിക പ്രസ്ഥാനമായ ഹൂതികളും ബാക്കിവരുന്ന സുന്നികളും തമ്മിലുള്ള സംഘര്‍ഷമാണോ? തീര്‍ച്ചയായും സുന്നി, ശിയാ തുടങ്ങിയ മത വിഭാഗീയതയുടെ പ്രശ്നങ്ങള്‍ മറ്റു പല രാജ്യങ്ങളിലെയും പോലെ അവിടെ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, വിശദമായ പഠനങ്ങള്‍ കാണിക്കുന്നത് മതം അവിടെ സാമൂഹിക വിഭജനത്തിന്‍െറ നിരവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണെന്നാണ്. അതായത് വര്‍ഗം, പ്രദേശം, ഭൂമിശാസ്ത്രം, ഭരണകൂടം, ചരിത്രം തുടങ്ങിയ നിരവധി ഘടകങ്ങളാല്‍ തീര്‍ത്തെടുക്കുന്ന ഒന്നാണ് യമനിലെ വിഭാഗീയത. ഈ സാഹചര്യത്തില്‍ യമനിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ നിര്‍മിച്ച ചില സുപ്രധാന ഘടകങ്ങള്‍ എന്താണെന്ന് പരിശോധിക്കുന്നത് യമനിലെ വിഭാഗീയതയും സാമൂഹിക സംഘര്‍ഷങ്ങളും ശിയാ, സുന്നി എന്ന ഘടകത്തെ മാത്രം ആശ്രയിച്ചുനില്‍ക്കുന്നതല്ല എന്ന് മനസ്സിലാകാന്‍ സഹായിക്കും. ലോറന്‍സ് ജി. പോട്ടര്‍ എഡിറ്റ് ചെയ്ത സെക്ടേറിയന്‍ പൊളിറ്റിക്സ് ഇന്‍ പേര്‍ഷ്യന്‍ ഗള്‍ഫ് (ഹസ്റ്റ് പബ്ളിഷേഴ്സ് 2013) എന്ന പഠനസമാഹാരത്തിന്‍െറ ഭാഗമായി യമനിലെ സാമൂഹിക വിഭജനത്തിന്‍െറ കാരണങ്ങളന്വേഷിക്കുന്ന ഗവേഷകനാണ് ഖാലിദ് ഫത്താഹ്. ഫത്താഹ് തന്‍െറ അന്വേഷണത്തിനൊടുവില്‍ യമനിലെ സാമൂഹിക വിഭജനത്തിന്‍െറ മൂന്നു അടിസ്ഥാന കാരണങ്ങള്‍ കണ്ടത്തെുന്നു.
1. യമനി ഭരണകൂടത്തിന്‍െറ തകര്‍ച്ച.
2. മേഖലയില്‍  ഇപ്പോള്‍ രൂക്ഷമായ റിയാദ്-തെഹ്റാന്‍ വടംവലി.
3. സെപ്റ്റംബര്‍ 11 സംഭവത്തിനുശേഷം  അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിയ അധിനിവേശങ്ങള്‍ മേഖലയില്‍ ഉണ്ടാക്കിയ രാഷ്ട്രീയ അസ്വസ്ഥതകള്‍.
ഈ മൂന്നു ഘടകങ്ങള്‍ എങ്ങനെയാണ് യമനില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിശദീകരിക്കാന്‍ ഫത്താഹ്  ഉപയോഗിക്കുന്ന ഉദാഹരണങ്ങളില്‍ ചിലത് മാത്രം സൂചിപ്പിക്കാം.

യമനിലെ സാമൂഹിക വിഭജനം അതിന്‍െറ ഭൂമിശാസ്ത്രത്തില്‍തന്നെ കാണാമെന്നു ഫത്താഹ് പറയുന്നു. ഉത്തര യമനിലെ മലനിരകളില്‍, ഭരണകൂടത്തിന്‍െറ കണ്ണുകള്‍ക്ക് അധികം പിടികൊടുക്കാതെ, ശിയാ സെയ്ദി വിശ്വാസം പുലര്‍ത്തുന്ന ഗോത്രവിഭാഗങ്ങള്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. അവശേഷിക്കുന്ന ശിയാ സെയ്ദികള്‍ കിഴക്കന്‍ യമനിലെ വരണ്ട ഭൂപ്രദേശത്ത് താമസിക്കുന്നു. ഗോത്രജീവിതം നയിക്കുന്ന അലഞ്ഞു തിരിയുന്ന ശിയാ സെയ്ദി ഗോത്രസമൂഹങ്ങള്‍ ഈ ഭൂമിശാസ്ത്രത്തിന്‍െറ സൃഷ്ടിയാണ്. യമനിലെ ആകെ ജനസംഖ്യയുടെ 35-40 ശതമാനമാണ് ശിയാ സെയ്ദികള്‍. സുന്നി ശാഫികള്‍ തെക്കന്‍ യമനിലും യമനിലെ തീരപ്രദേശങ്ങളിലും  താമസിക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ നഗരങ്ങളില്‍ ഏറെ കാണപ്പെടുന്നു. കൃഷി, വാണിജ്യം, മത്സ്യബന്ധനം എന്നിവയൊക്കെ മുഖ്യ തൊഴിലാക്കുകയും ചെയ്തിരിക്കുന്നു. സുന്നി ശാഫി വിഭാഗത്തില്‍പെട്ട യമനികള്‍ ഏദന്‍ അടക്കമുള്ള തുറമുഖത്തിലൂടെ നിലനിര്‍ത്തുന്ന ആഗോള ബന്ധങ്ങള്‍ എങ്സങ്ങ് ഹോയെ പോലുള്ള ഗവേഷകര്‍ വിശദമായി എഴുതിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സാമൂഹിക ഐക്യത്തിന്‍െറയും വിഭജനത്തിന്‍െറയും ഉപാധി ഭരണകൂടമല്ല, മറിച്ച് ഗോത്രങ്ങളാണ് എന്നത് ഏറെ ശ്രദ്ധിക്കേണ്ട വസ്തുതയാണ്. യമനില്‍ പ്രബലമായ 185ഓളം ഗോത്രങ്ങളാണുള്ളത്. ഭരണകൂടം അതുകൊണ്ടുതന്നെ ഗോത്രങ്ങളുമായി കരാറുകള്‍ ഉണ്ടാക്കുകയാണ് പതിവ്. എല്ലാ ശക്തിയുമുള്ള എല്ലാം നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന  ഭരണകൂടം യമനില്‍ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. മാത്രമല്ല, അയല്‍ രാജ്യമായ സൗദി പോലും പല ഘട്ടത്തിലും യമനിലെ ഭരണകൂടത്തെക്കാള്‍ അവിടത്തെ ഗോത്രങ്ങളുമായി രഞ്ജിപ്പിലത്തൊനും തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയം ഭദ്രമാക്കി നിലനിര്‍ത്താനും ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, യമന്‍െറ തെക്കന്‍ അതിര്‍ത്തിയില്‍ ശിയാ ഗോത്രങ്ങളുമായി ധാരാളം കരാറുകള്‍ ആഭ്യന്തര സമാധാനത്തെ മുന്‍നിര്‍ത്തി സൗദി ഭരണകൂടം ഉണ്ടാക്കിയിരുന്നുവെന്ന് ഫത്താഹ് വിശദീകരിക്കുന്നു.

യമനിലെ ഉല്‍പാദന ബന്ധത്തിലെ ഈ പ്രത്യേകത സാമൂഹിക വിഭജനത്തിന്‍െറയും സാമൂഹിക ശേഷിയുടെയും വ്യത്യസ്തമായൊരു ചിത്രം നമുക്ക് നല്‍കുന്നു. യമനിലെ ഭരണകൂടം അവിടത്തെ ഏറ്റവും ക്ഷയിച്ച സാമൂഹിക സ്ഥാപനമാണ്  എന്നാണ് കണക്കുകള്‍ പറയുന്നത്. യമനി ജീവിതത്തില്‍ ഒരു ഘട്ടത്തിലും സക്രിയമായി ഇടപെടാന്‍ സന്‍ആയിലെ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. യു.എന്‍.ഡി.പിയുടെ മനുഷ്യ വികസന സൂചിക പറയുന്നത് ലോകത്തെ ദാരിദ്ര്യത്തിന്‍െറ കണക്കെടുത്താല്‍ ആകെ 176 ലോകരാജ്യങ്ങളില്‍ വെച്ച് യമന്‍ 154ാം സ്ഥാനത്താണെന്നാണ്. സാമൂഹിക/സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യമന്‍ ഭരണകൂടം വമ്പിച്ച പരാജയമാണെന്നു കാണാം. സ്വതന്ത്രമായ ഗോത്രങ്ങളും അവയുടെ ആയുധബലവും കണക്കിലെടുത്താല്‍ യമനിലെ ഭരണകൂടം സ്വന്തം രാജ്യത്തിനകത്ത് മറ്റൊരു സമാന്തര അധികാര സ്ഥാപനം മാത്രമാണ്.

പക്ഷേ, എന്താണ് യമനെ കുറെ വര്‍ഷങ്ങളായി ആഗോള രാഷ്ട്രീയത്തിലെ മുഖ്യ ഇടമാക്കി മാറ്റുന്നത്? 2000 ഒക്ടോബറിലും 2002 ഒക്ടോബറിലും യഥാക്രമം യു.എസ്, ഫ്രഞ്ച് എണ്ണക്കപ്പലുകള്‍ യമന്‍ തീരത്ത് ആക്രമിക്കപ്പെട്ടു. യമന്‍ ആഗോള ശക്തികളുടെ കണ്ണിലെ കരടായി. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അമേരിക്കന്‍ വിരുദ്ധ സായുധ സംഘങ്ങള്‍ യമനിലുണ്ടെന്ന് ജോര്‍ജ് ബുഷ് ഭരണകൂടം അക്കാലത്ത് ആരോപണമുന്നയിച്ചിരുന്നു. ഒരുവര്‍ഷം 22,000 എണ്ണക്കപ്പലുകള്‍ കടന്നുപോകുന്ന ഏദന്‍ കടലിടുക്കിന്‍െറ സുരക്ഷയാണ് യൂറോ-അമേരിക്കന്‍ അച്ചുതണ്ടിന്‍െറ ഉറക്കം കെടുത്തിയിരുന്നതെന്ന് കാണാന്‍ വലിയ പ്രയാസമില്ല. ഇപ്പോള്‍ ശക്തിയാര്‍ജിച്ച ഹൂതി പ്രസ്ഥാനത്തിന്‍െറ സ്ഥാപക നേതാവ്, കൊല്ലപ്പെട്ട  ഹുസൈന്‍ ബദറുദ്ദീന്‍ ഹൂതി, യമനിലെ രാഷ്ട്രീയ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമായി ഗള്‍ഫിലെ അമേരിക്കന്‍ സാന്നിധ്യമാണെന്ന  പ്രചാരണവുമായി തെരുവുകള്‍ പിടിച്ചടക്കാന്‍ തുടങ്ങിയത് ഇതേ കാലത്താണ്.

അറബ് വസന്തത്തെ തുടര്‍ന്ന് 1978  മുതല്‍ 2012 വരെ യമന്‍ ഭരിച്ച ശിയാ സെയ്ദി കൂടിയായ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹ് അധികാരം വിട്ടു. സാലിഹിനെതിരെ ഫലപ്രദമായ ജനാധിപത്യ ബദല്‍ നിര്‍മിക്കാന്‍ യമനിലെ പ്രക്ഷോഭകാരികള്‍ പരാജയപ്പെട്ടതോടെ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് വഴി മാറി.  പ്രധാന പ്രതിപക്ഷമായ സലഫികള്‍, ഇഖ്വാനികള്‍, ശിയാ സായുധ സംഘങ്ങള്‍ ഒക്കെ ഒരുമിച്ചിരുന്നു പരിഹരിക്കാന്‍ കഴിയാത്തത്ര രാഷ്ട്രീയ വിഭജനം യമനില്‍ സംഭവിച്ചിരിക്കുന്നു. എന്നാല്‍, ഈ എല്ലാ വിഭാഗങ്ങളും  ഒരുമിക്കുന്ന ഒരേ ഒരു പോയന്‍റ് അമേരിക്കന്‍ വിരുദ്ധതയാണ്. ഇറാന്‍ വിപ്ളവകാലത്തെ അനുസ്മരിപ്പിക്കുന്ന അമേരിക്കന്‍ വിരുദ്ധ ചുവരെഴുത്തുകള്‍ യമനില്‍ എമ്പാടും കാണാമെന്ന് ഫത്താഹ് പറയുന്നു.  ഹൂതികളുടെ മുന്നേറ്റം അങ്ങനെയുള്ള രാഷ്ട്രീയ വിഭജനങ്ങളുടെ വികാസമായാണ് കാണേണ്ടത്.  

സിറിയ, ഇറാഖ്, ഈജിപ്ത് തുടങ്ങിയ ഉത്തരാഫ്രിക്കന്‍/പശ്ചിമേഷ്യന്‍ രാജ്യങ്ങളെപ്പോലെ യമനും മറ്റൊരു രാഷ്ട്രീയ ഭാവിയുടെ അന്വേഷണത്തിലാണ്. യമനിലെ ഇപ്പോഴത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ ശിയാ/സുന്നി എന്ന ദ്വന്ദ്വത്തിലേക്ക് ചുരുക്കുന്നതില്‍ അനുഭവപരമയും വിശകലനപരമായും ധാരാളം പരിമിതികളുണ്ട്. നിരവധി അടരുകളുള്ള യമനിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ആഗോള  ദേശീയ പ്രാദേശിക ചലനങ്ങളുടെ അലയൊലികള്‍ ഉള്‍വഹിക്കുന്നുണ്ട്.

മോദി നേരിട്ട് കച്ചവടമുറപ്പിക്കുമ്പോള്‍

Posted: 12 Apr 2015 06:42 PM PDT

Image: 

പ്രതിരോധമേഖലയിലെ അപര്യാപ്തതകള്‍ പരിഹരിക്കാനെന്ന പേരില്‍ ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത തീരുമാനത്തിനെതിരെ പാളയത്തില്‍ നിന്നുതന്നെ വെടി പൊട്ടിച്ചിരിക്കുന്നു ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം സുബ്രമണ്യന്‍ സ്വാമി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശല്യക്കാരന്‍ വ്യവഹാരിയായ സ്വാമി ഈ ആയുധ ഇടപാടിനെ വിമര്‍ശിക്കുന്നതിന് നിരത്തിയ കാരണങ്ങള്‍ അത്ര നിസ്സാരമല്ല. എന്നുമാത്രമല്ല, വന്‍കിട സ്വദേശികുത്തകകളും അവരുടെ മെഗാഫോണുകളായ മുഖ്യധാരാ സാമ്പത്തികമാധ്യമങ്ങളും സ്വന്തം കാര്യസാധ്യത്തിനായി കൊണ്ടുപിടിച്ച് എഴുന്നള്ളിക്കുന്ന മോദിയുടെ അപഹാസ്യമായ നിസ്സഹായതയിലേക്കു കൂടി വിരല്‍ ചൂണ്ടുന്നുണ്ട്  ഈ വിമാന ഇടപാട് അടക്കം അദ്ദേഹം പാരിസില്‍ ഒപ്പിട്ട 17 കരാറുകളും.

സഹസ്ര കോടികള്‍ ചെലവിട്ട് ഇന്ത്യ വാങ്ങുന്ന റാഫേല്‍ പോര്‍വിമാനങ്ങള്‍ ലോകവിപണിയിലെ എടുക്കാച്ചരക്കാണെന്ന് സ്വാമി ചൂണ്ടിക്കാട്ടുന്നു. പല രാജ്യങ്ങളും വേണ്ടെന്നു വെച്ചതാണ് ഇന്ത്യ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. സ്വിറ്റ്സര്‍ലന്‍ഡ് അടക്കം കരാര്‍ ഉണ്ടാക്കിയ രാജ്യങ്ങളൊന്നും ഡസോള്‍ട്ട് ഏവിയേഷന്‍ കമ്പനിയില്‍നിന്നു വിമാനങ്ങള്‍ വാങ്ങിയില്ളെന്നും ഇന്ത്യ കൂടി ഇടപാട് നടത്തിയില്ളെങ്കില്‍ പൂട്ടുമെന്നതാണ് കമ്പനിയുടെ സ്ഥിതിയെന്നും സുബ്രമണ്യന്‍ സ്വാമി പറയുന്നു. ഇതിലും ഭേദം കമ്പനി തന്നെ വിലക്കെടുക്കുകയായിരുന്നുവെന്ന് കളിയാക്കുന്നുമുണ്ട് അദ്ദേഹം.

2007 ആഗസ്റ്റില്‍ ഇടത്തരം വിവിധോദ്ദേശ്യ പോര്‍ വിമാനം (മീഡിയം മള്‍ട്ടിറോള്‍ കോമ്പാറ്റ് എയര്‍ക്രാഫ്റ്റ്- എം.എം.ആര്‍.സി.എ) വാങ്ങാന്‍ ഇന്ത്യന്‍ വ്യോമസേന ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നു. അന്നുമുതല്‍ പല കമ്പനികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഒന്നും എവിടെയുമത്തൊതെ നില്‍ക്കെയാണ് 2012 ജനുവരിയില്‍ ഡസോള്‍ട്ട് ഏറ്റവും ചെറിയ വിലയില്‍ കരാറിനു വന്നത്. എന്നാല്‍, യു.പി.എ സര്‍ക്കാര്‍ നടത്തിയ വിശദമായ ചര്‍ച്ചകളില്‍ വിലനിലവാരത്തില്‍ മുകളില്‍തന്നെയാണ് ഡസോള്‍ട്ട് എന്നുകണ്ടു. അങ്ങനെ, 126 റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ അന്നു ധാരണയായി. 18 എണ്ണം ഫ്രാന്‍സിലെ കമ്പനിയില്‍നിന്നു നേരിട്ടുവാങ്ങാനും ബാക്കി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനു കീഴില്‍ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു ധാരണ. എന്നാല്‍, കൂടുതല്‍ എണ്ണം ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാനായി അവരുടെ സാങ്കേതികവിദ്യ കൈമാറാന്‍ തയാറാകാത്തതും ഇന്ത്യയില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന എയര്‍ക്രാഫ്റ്റുകള്‍ സമയബന്ധിതമായി സ്വീകരിക്കാന്‍ കൂട്ടാക്കാത്തതും ഒക്കെയായി നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നു കരാറിന്‍െറ നടപടിക്രമങ്ങള്‍ എങ്ങുമത്തൊതെ പോയി. എന്നാല്‍, സ്വാമി പറയുന്നതുപോലെ ഈ മൂന്നു വര്‍ഷത്തിനിടെ ഈ കമ്പനിയില്‍നിന്നാരും വാഹനം വാങ്ങിപ്പോയിട്ടുമില്ല. ഈജിപ്തും ഖത്തറും സമീപകാലത്ത് ധാരണയുണ്ടാക്കിയ 50ല്‍ താഴെ എണ്ണമൊഴിച്ചാല്‍ പുറംരാജ്യങ്ങളില്‍ നിന്നാരും റാഫേലിനെ തേടിയത്തെിയിട്ടില്ല. നേരത്തേ ഇന്ത്യയുമായി കരാര്‍ ഉറപ്പിക്കാന്‍ മുന്നോട്ടുവന്ന ടൈഫൂണ്‍ കമ്പനിയുടെ യൂറോഫൈറ്ററിന് ആറു രാജ്യങ്ങള്‍ 571 എണ്ണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഡസോള്‍ട്ടിനെക്കാള്‍ മൂന്നുമടങ്ങ് കുറവാണ് ഇതിന്‍െറ ചെലവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മാറിവരുന്ന കലുഷാന്തരീക്ഷവും സമീപത്തുള്ള പാകിസ്താനും ചൈനയുമൊക്കെ ഉയര്‍ത്തുന്ന യുദ്ധഭീഷണിയുമൊക്കെ എടുത്തുകാട്ടി വ്യോമസേന മേധാവികള്‍ അടിയന്തരാവശ്യം ഉന്നയിച്ചെന്നാണ് പറയുന്നത്. തന്ത്രപ്രധാന വിഷയങ്ങളില്‍ കൂടി രാഷ്ട്രീയ കൂടിയാലോചനകള്‍ക്കു പകരം ഉദ്യോഗസ്ഥരെ പൂര്‍ണവിശ്വാസത്തിലെടുത്തുള്ള സമീപനമാണ് നരേന്ദ്ര മോദി സ്വീകരിച്ചുപോരുന്നത്. പ്രതിരോധമന്ത്രി മനോഹര്‍ പരീകറിനെ കൂടെ ക്കൂട്ടാതെയുള്ള യാത്രയില്‍ ഈ പോര്‍വിമാന ഇടപാട് നടന്നതും വളരെ ലളിതമായിതന്നെ. ഇതിനെ സാങ്കേതികത്വത്തിന്‍െറ ചുവപ്പുനാട മറികടക്കുന്ന മോദി ഇഫക്ട് ആയി കങ്കാണിമാധ്യമങ്ങള്‍ കൊണ്ടാടുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഭാവിബജറ്റിനെ കാര്യമായി ബാധിക്കുന്നതും മോദി തന്നെ ഉയര്‍ത്തിയ ‘മേക് ഇന്‍ ഇന്ത്യ’ മുദ്രാവാക്യത്തെ തുരങ്കംവെക്കുന്നതുമാണ് ഈ വിമാന ഇടപാട് എന്നതാണ് ശരി. അതാകട്ടെ, നിലവില്‍ സംഭാഷണത്തിലുള്ള കരാറിന്‍െറ പുറമെയുള്ള പുതിയ കരാറുമാണ്. 126 പോര്‍വിമാനങ്ങളുടെ ചര്‍ച്ച എങ്ങുമത്തൊതിരിക്കെയാണ് പുതിയ 36 എണ്ണത്തിന് മോദി നേരിട്ടുതന്നെ ഓര്‍ഡര്‍ കൊടുത്തുകഴിഞ്ഞത്. ഇതെല്ലാം ഫ്രാന്‍സില്‍ നിര്‍മിച്ച് ഇന്ത്യക്ക് കൈമാറുമെന്നാണ് ധാരണ. ചുരുക്കത്തില്‍ നില്‍ക്കക്കള്ളി തേടി ആശങ്കയില്‍നിന്ന കമ്പനിയെ വിമാനം ഒന്നിന് 150-200 കോടി ഡോളര്‍ ചെലവിട്ട് ശതകോടികളുടെ വന്‍വരുമാനം നല്‍കി കരകയറ്റുകയാണ് ഇന്ത്യ. അതാകട്ടെ, വിലപേശാന്‍ പ്രതിരോധമന്ത്രാലയത്തിനുള്ള കോസ്റ്റ് നെഗോഷിയേഷന്‍ കമ്മിറ്റിയെയൊക്കെ നോക്കുകുത്തിയാക്കി നിര്‍ത്തി, പ്രധാനമന്ത്രി തന്നെ നേരിട്ടാണ് കച്ചവടമുറപ്പിച്ചിരിക്കുന്നത്. ബാക്കിയെല്ലാം തന്‍െറ വിശ്വസ്തരായ ബ്യൂറോക്രസിയിലെ ബാബുമാര്‍ നോക്കിക്കൊള്ളും എന്ന മട്ട്. ഇങ്ങനെ മഹാരാഷ്ട്രയിലെ ജയ്താപൂരിലെ ആണവറിയാക്ടറുകള്‍ അടക്കമുള്ള കാര്യങ്ങളില്‍ ഫ്രാന്‍സ് വേണ്ടതെല്ലാം നേടിയെടുത്ത ശേഷമാണ് മോദിയെ എലീസി കൊട്ടാരത്തില്‍ വിരുന്നൂട്ടി പറഞ്ഞയക്കുന്നത്. ‘ഇന്ത്യയില്‍ പണിയാന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി നടക്കുന്ന മോദിക്ക് അകത്തും പുറത്തുമുള്ള കുത്തകകളും വന്‍ശക്തികളും പണികൊടുക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഇക്കണക്കിനുപോയാല്‍ എന്‍.ഡി.എ നാടിനെ കുത്തുപാളയെടുപ്പിക്കാന്‍ അധികം താമസമുണ്ടാവില്ല.

നന്മയുടെ ഓട്ടോകളില്‍ വൃക്ക രോഗികള്‍ക്ക് സൗജന്യയാത്ര

Posted: 12 Apr 2015 06:18 PM PDT

Image: 
Subtitle: 
വൃക്കരോഗികള്‍ക്ക് ആശ്വാസത്തണലൊരുക്കി ഷാജഹാനും സംഘവും

കോട്ടയം: ചങ്ങനാശേരി ചത്തെിപ്പുഴയിലെ ഒരുകൂട്ടം ഡ്രൈവര്‍മാര്‍ നന്മയുടെ വേറിട്ടപാതകളിലാണ് തങ്ങളുടെ ഓട്ടോ ഓടിക്കുന്നത്. ജീവകാരുണ്യത്തിന്‍െറ മഹനീയ മാതൃകയാണ് അവര്‍ ഒരുക്കുന്നത്. ഓട്ടോകളില്‍ വൃക്കരോഗികള്‍ക്ക് ഡയാലിസിസ് കേന്ദ്രത്തിലേക്ക് സൗജന്യയാത്ര ചെയ്യാം. ജീവിതത്തിന്‍െറ നൂല്‍പാലത്തില്‍ മല്ലടിക്കുന്ന നിര്‍ധനര്‍ക്കാണ് ഈ സേവനം.

ഒരുമാസമായി 10ലധികം നിര്‍ധന ഡയാലിസിസ് രോഗികളാണ് നന്മയുടെ യാത്രാ പുണ്യം അനുഭവിക്കുന്നത്. ചത്തെിപ്പുഴ സെന്‍റ് തോമസ് ആശുപത്രിക്കു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡിലെ ബിരുദധാരിയായ ഡ്രൈവര്‍ ഷാജഹാനാണ് ‘നന്മയുടെ യാത്ര’ എന്ന ആശയത്തിന്‍െറ സ്രഷ്ടാവ്.
ഡയാലിസിസ് കേന്ദ്രത്തില്‍നിന്ന് രോഗിയെ കയറ്റിയുള്ള ഒരു സവാരിയാണ് പ്രചോദനം. ആശുപത്രി ബില്‍ അടച്ചശേഷം വീട്ടിലത്തെിയപ്പോള്‍ ഓട്ടോക്കൂലി നല്‍കാന്‍ പണമില്ല. യാത്രക്കൂലി പിന്നെ വാങ്ങിക്കോളാമെന്ന് പറഞ്ഞ് മടങ്ങിയ ഷാജഹാന്‍െറ ചിന്തയില്‍ നന്മയുടെ യാത്രാസംഘം പിറവിയെടുത്തു. ഓട്ടോ ഡ്രൈവര്‍മാര്‍ അന്ന് നിര്‍ധന രോഗികള്‍ക്കായി ഒരു ചെറുസഹായഹസ്തമെങ്കിലും നീട്ടുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തു.  ഡയാലിസിസ് രോഗികള്‍ക്ക് ആശുപത്രിയിലേക്കുള്ള വരവും പോക്കും സൗജന്യമായി നല്‍കാന്‍ ആദ്യതീരുമാനം.  തീരുമാനം പരസ്യമാക്കി ആശുപത്രിക്കു മുന്നില്‍ ബോര്‍ഡുയര്‍ന്നു. അതിലെ നമ്പറില്‍ ഫോണ്‍കാളുകള്‍ എത്തിയതോടെ പദ്ധതിക്ക് തുടക്കമായി. ഒന്നരമാസം പിന്നിടുമ്പോള്‍ സ്ഥിരം കസ്റ്റമേഴ്സ് പട്ടിക 10 കവിഞ്ഞു.

ആലപ്പുഴ ജില്ലയിലെ കിടങ്ങറ, കാവാലം, പത്തനംതിട്ട ജില്ലയിലെ ആഞ്ഞിലിത്താനം എന്നീ ദൂരസ്ഥലങ്ങളില്‍നിന്നുള്ളവരും ഇതില്‍പെടും. 30 കിലോമീറ്റര്‍ ദൂരമാണ്  ഇതുവരെയുള്ളതിലെ ദൈര്‍ഘ്യയാത്ര. 400ഉം 500ഉം രൂപവരെ കൂലിയായി ലഭിക്കേണ്ടത് സൗജന്യമാക്കുമ്പോള്‍ ഓട്ടോയുടെ വായ്പയും കുടുംബപ്രാരബ്ധവും ഉള്ളവരുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് സംഘാംഗങ്ങളുടെ വിഹിതം ഉറപ്പാക്കാന്‍ തീരുമാനിച്ചു. ഓട്ടോയില്‍ ഡ്രൈവര്‍സീറ്റിനു പിന്നിലായി ചാരിറ്റി ബോക്സ് ഘടിപ്പിച്ച് അതിലേക്ക് 20 രൂപ സ്വന്തം വിഹിതം സംഘാംഗം നിക്ഷേപിക്കും. ഓരോദിനവും ആദ്യത്തെ കൂലി വാങ്ങുമ്പോള്‍തന്നെ വിഹിതം ബോക്സിലിടും. സവാരിപോയി തിരികെവരുമ്പോള്‍ ലഭിക്കുന്ന റിട്ടേണ്‍ട്രിപ് കാശും ചാരിറ്റിബോക്സിലേക്ക്. എല്ലാ ഓട്ടോകളിലെയും ബോക്സിലെ പണം സമാഹരിച്ച് അതില്‍നിന്ന് സൗജന്യയാത്രയുടെ ചെലവുകാശ് അതത് ഡ്രൈവര്‍ക്ക് നല്‍കും. 25 ഡ്രൈവര്‍മാരാണ് ഈ കൂട്ടായ്മയിലുള്ളത്.

തങ്ങളുടെ സേവനസന്നദ്ധത അറിയിച്ച് ഓട്ടോയില്‍ പ്രത്യേക സ്റ്റിക്കറും പതിച്ചു. പാവപ്പെട്ട ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യയാത്ര എന്നെഴുതി ഫോണ്‍ നമ്പറുകളും രേഖപ്പെടുത്തിയിട്ടുണ്ട്. രോഗിയോ ബന്ധുക്കളോ ഫോണ്‍ ചെയ്താല്‍ സ്റ്റാന്‍ഡിലെ മുന്‍നിരയില്‍ ഉള്ളവര്‍ ആദ്യഓട്ടം പോകും. അവശര്‍ക്കും രോഗികള്‍ക്കും ആശ്വാസമത്തെിക്കാനുള്ള പദ്ധതികള്‍ വ്യാപിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് ഈ കൂട്ടായ്മ. വക്കച്ചന്‍പടിയിലെ ഒരു കുടുംബത്തില്‍ മുഴുവന്‍പേര്‍ക്കും ചിക്കന്‍പോക്സ് ബാധിച്ച് എല്ലാവരും അകന്നുനിന്നപ്പോഴും സഹായഹസ്തവുമായി ഈ സംഘമത്തെിയിരുന്നു.

സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കാന്‍ ഷാജഹാന്‍ കോഓഡിനേറ്ററായി യുവധാര ചാരിറ്റബ്ള്‍  ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്ക് രൂപംനല്‍കിയിട്ടുണ്ട്. പെരുന്ന എന്‍.എസ്.എസ് കോളജിലെ വിദ്യാഭ്യാസത്തിനിടെ കണ്ടത്തെിയ ജീവിതസഖി ശാലുവിനും മക്കളായ അയനക്കും റെയ്ഹാനുമൊപ്പം ചത്തെിപ്പുഴയിലെ ചെറിയ വീട്ടില്‍ ജീവിക്കുമ്പോഴും ദുരിതമനുഭവിക്കുന്നവര്‍ക്ക് തന്‍േറതായ കൈത്താങ്ങ് എന്ന വിശ്വാസത്തെ മറ്റെന്തിനെക്കാളും മുന്നില്‍ നിര്‍ത്തുകയാണ് ഷാജഹാന്‍.

കേന്ദ്ര റിപ്പോര്‍ട്ടിലും വി.എസിന് വിമര്‍ശം

Posted: 12 Apr 2015 12:14 PM PDT

Image: 
Subtitle: 
സി.പി.എം. 21ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം

വിശാഖപട്ടണം: വിശാഖപട്ടണത്ത് തിങ്കളാഴ്ച ആരംഭിക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ കേന്ദ്ര കമ്മിറ്റിയംഗം വി.എസ്. അച്യുതാനന്ദന് വിമര്‍ശം. കേരളാ ഘടകത്തില്‍ നടത്തിയ അച്ചടക്കലംഘനങ്ങളുടെ പേരിലാണ് വി.എസിനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നത്. വി.എസ് പാര്‍ട്ടിയുടെ അടിസ്ഥാന സംഘടനാ തത്വം ലംഘിച്ചുവെന്നാണ് പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടിലുള്ളത്. വി എസ് പല തവണ അച്ചടക്കം ലംഘിച്ചു, ശാസനകള്‍ ഏറ്റു വാങ്ങി, തെറ്റായ പരാമര്‍ശങ്ങള്‍ നടത്തി തുടങ്ങിയ വിമര്‍ശനങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, വി.എസിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് സംസ്ഥാന നേതൃത്വം പി.ബിയുടെ മുന്നില്‍ വെച്ച  കുറ്റപത്രത്തിന്‍െറ ഭാഗങ്ങള്‍  റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്‍െറ പേരില്‍ വി.എസിനെ കേന്ദ്രകമ്മിറ്റി പലകുറി ശാസിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് വി.എസിനെതിരായ പരാമര്‍ശം പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചത്. സംസ്ഥാന ഘടകവുമായി  ഉടക്കി ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വി.എസ് പാര്‍ട്ടി കോണ്‍ഗ്രസിന്  എത്തുന്നുണ്ട്. തന്നെ പാര്‍ട്ടി വിരുദ്ധ മനോഭാവമുള്ളയാള്‍ എന്ന് കുറ്റപ്പെടുത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്‍െറ പേരിലാണ് വി.എസ് സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
 കേന്ദ്ര നേതൃത്വത്തിന്‍െറ സംഘടനാ റിപ്പോര്‍ട്ടില്‍ തന്നെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നതിനോട് വി.എസ് എങ്ങനെ പ്രതികരിക്കുമെന്നാണ് പാര്‍ട്ടി നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. വി.എസിന് പുറമെ, ഒഡിഷയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗം  ജനാര്‍ദ്ദന്‍ പതിയെ മാത്രമാണ് സംഘടനാ റിപ്പോര്‍ട്ടില്‍ പേരെടുത്ത് വിമര്‍ശിച്ചിട്ടുള്ളത്.
കേരളത്തില്‍ സംസ്ഥാന സമ്മേളനം കഴിഞ്ഞ് ചേര്‍ന്ന കേന്ദ്ര കമ്മിറ്റി, പി.ബി യോഗങ്ങളില്‍ വി.എസിന്‍െറ അച്ചടക്ക ലംഘനം ചര്‍ച്ച ചെയ്തിരുന്നു. വിഷയത്തില്‍ കേന്ദ്ര കമ്മിറ്റിയും പി.ബി യും വി.എസിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. ജനറല്‍ സെക്രട്ടറി വി.എസിന്‍െറ നിലപാടുകളില്‍ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു. വിഷയങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ വി.എസ് മാത്രമാണ് സ്വന്തം നിലപാടുകളെ പിന്തുണക്കാനുണ്ടായിരുന്നത്.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം ഈ പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള സംഘടനാ കാര്യങ്ങളാണ്  റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരള പാര്‍ട്ടിയിലെ സംഘടനാ  ്രപശ്നങ്ങള്‍ സംഘടനാ റിപ്പോര്‍ട്ടില്‍  വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ പിബി കമ്മിഷന്‍ രൂപീകരിച്ചത് സംഘടനാ വിഷയങ്ങള്‍ തീരുമാനിക്കാനാണെന്നും പരാമര്‍ശമുണ്ട്.
 

കിങ്സിന് ആദ്യ ജയം

Posted: 12 Apr 2015 11:32 AM PDT

Image: 

മുംബൈ: അപ്രതീക്ഷിത ഒറ്റയാള്‍ പോരാട്ടവുമായി കളംനിറഞ്ഞ വാലറ്റക്കാരന്‍ ഹര്‍ഭജന്‍ സിങ്ങിനും മുംബൈ ഇന്ത്യന്‍സിന്‍െറ തോല്‍വിയെ തടുക്കാനായില്ല. ഞായറാഴ്ച നടന്ന ഐ.പി.എല്‍ രണ്ടാം മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനോട് മുംബൈ 18 റണ്‍സിന് തോറ്റമ്പി. 178 റണ്‍സ് വിജയലക്ഷ്യവുമായി സ്വന്തം കാണികള്‍ക്കുമുന്നില്‍ ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159ന് മുട്ടുകുത്തി.
മുന്‍നിരയും മധ്യനിരയും വിക്കറ്റ് വലിച്ചെറിഞ്ഞ് 6 ന് 59 എന്നനിലയില്‍ കനത്തതോല്‍വി തുറിച്ചുനോക്കിയ ആതിഥേയരെ ഹര്‍ഭജന്‍െറ തകര്‍പ്പനടികളാണ് ഒടുവില്‍ താങ്ങിയത്. 24 പന്തില്‍ അഞ്ചു ഫോറും ആറു സിക്സും പറത്തി 64 റണ്‍സുമായി കത്തിക്കയറിയ ഹര്‍ഭജന്‍ പക്ഷേ, വൈകിപ്പോയിരുന്നു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ താരം പുറത്തായി.

ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി മുന്നില്‍നിന്ന് പടനയിച്ചാണ് പഞ്ചാബിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. 61 റണ്‍സുമായി പുറത്താകാതെനിന്ന ബെയ്ലിയാണ് കളിയിലെ താരം. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍, കണക്കുകൂട്ടലുകള്‍ തകര്‍ത്ത് മുരളി വിജയും വീരേന്ദര്‍ സെവാഗും ചേര്‍ന്ന ഓപണിങ് കൂട്ടുകെട്ട് ബൗളിങ്ങിനെ അടിച്ചൊതുക്കി. ബൗണ്ടറികളിലൂടെ റണ്‍സ് ഊറ്റിയ ഇരുവരും 5.2 ഓവറില്‍ സ്കോര്‍ 50 കടത്തി.

സെവാഗിനെ(36) പറഞ്ഞയച്ച് ഹര്‍ഭജന്‍ സിങ്ങാണ് മുംബൈക്ക് ആശ്വാസം പകര്‍ന്നത്. 60 റണ്‍സാണ് ഓപണിങ് വിക്കറ്റില്‍ പിറന്നത്. തൊട്ടുപുറകെ വെടിക്കെട്ടുവീരന്‍ ഗ്ളെന്‍ മാക്സ്വെല്ലിനെ (6) പഞ്ചാബിന് നഷ്ടമായി. മൂന്ന് ഓവറുകള്‍ക്കപ്പുറം മുരളി വിജയും ഹര്‍ഭജന്‍െറ മുന്നില്‍ അടിയറവു പറഞ്ഞു. 29 പന്തില്‍ ആറു ബൗണ്ടറികള്‍ അടിച്ച് 35 റണ്‍സായിരുന്നു വിജയുടെ സമ്പാദ്യം. മൂന്നിന് 88 എന്ന നിലയില്‍ പരുങ്ങിയ പഞ്ചാബിന് ഡേവിഡ് മില്ലറും ജോര്‍ജ് ബെയ്ലിയും ചേര്‍ന്ന സഖ്യം താങ്ങായി.

ഡോക്ടറുടെ വീട്ടില്‍ മലയണ്ണാന് പരമസുഖം

Posted: 12 Apr 2015 11:29 AM PDT

Image: 

കുമളി: കാക്കകളുടെ കൊത്തേറ്റ് മരത്തില്‍നിന്ന് താഴെവീണ് അവശനിലയിലായ മലയണ്ണാന്‍ കുഞ്ഞിന് കാട്ടിലെ ഡോക്ടറുടെ വീട്ടില്‍ പരമസുഖം. പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ ഡോക്ടര്‍ ഫിജി ഫെര്‍ണാണ്ടസിനും സഹായി ശേഖറിനുമൊപ്പമാണ് ഒരു മാസം മാത്രം പ്രായമുള്ള അണ്ണാന്‍കുഞ്ഞിന്‍െറ ഉല്ലാസ ജീവിതം.

സ്പ്രിങ് വാലിക്ക് സമീപത്തെ കൃഷിയിടത്തിലെ മരത്തില്‍നിന്നാണ് അണ്ണാന്‍കുഞ്ഞ് നിലത്തുവീണത്. കാക്കക്കൂട്ടം കൊത്തി താഴെയിടുകയായിരുന്നു. ചലനമറ്റുകിടന്ന കുഞ്ഞിനെ നാട്ടുകാരാണ് ഡോക്ടറെ ഏല്‍പിച്ചത്. ഡോക്ടറുടെയും സഹായിയുടെയും പരിലാളനയില്‍ അണ്ണാന്‍കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് ഉഷാറായി.

പാലും പഴങ്ങളും മണിയെന്ന വിളിപ്പേരും കിട്ടിയതോടെ ഇരുവരെയും വിട്ടുമാറാതെ ചുറ്റും ഓടിക്കളിച്ച് നടക്കുകയാണിപ്പോള്‍. കൈകാലുകളിലെ നഖങ്ങളൊക്കെ നീണ്ടെങ്കിലും ഇരുവരെയും മാന്തിമുറിവേല്‍പിക്കാതെയാണ് സ്നേഹപ്രകടനം. കാട്ടിലേക്ക് തുറന്നുവിട്ടാലും തന്‍െറ രക്ഷകരെ അണ്ണാന്‍കുഞ്ഞ് വിട്ടുപോകില്ളെന്ന് ഡോക്ടര്‍ പറയുന്നു.
 

അംഗനമാര്‍ 600; ഹരമായി പിന്നല്‍ തിരുവാതിര

Posted: 12 Apr 2015 11:26 AM PDT

Image: 

കൊച്ചി: അംഗനമാരുടെ ലാസ്യച്ചുവടുകളുമായി പിന്നല്‍ തിരുവാതിര. പുരുഷന്മാരും തിരുവാതിരക്ക് ചുവടുവെച്ചത് അപൂര്‍വ കാഴ്ചയായി. പനമ്പിള്ളി നഗറിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലാണ് മാലതി ജി. മേനോന്‍െറ നേതൃത്വത്തില്‍ പാര്‍വണേന്ദു സ്കൂള്‍ ഓഫ് തിരുവാതിര പിന്നല്‍ തിരുവാതിര അവതരിപ്പിച്ചത്. എട്ടുപേര്‍ അടങ്ങുന്ന 75 ടീമായിട്ടായിരുന്നു അവതരണം. വിവിധജില്ലകളില്‍നിന്ന് എത്തിയ 600 നര്‍ത്തകിമാര്‍ പങ്കെടുത്തു.

വൃത്താകൃതിയിലെ പലകയിലെ ദ്വാരത്തില്‍ തൂക്കിയിട്ട ചരടുകള്‍ കൈയിലെടുത്തായിരുന്നു ചുവടുകള്‍. എട്ടുപേരുടെ കൈയിലും എട്ട് നിറങ്ങളിലെ ചരടുകള്‍. നൃത്തംവെച്ച് സംഘാംഗങ്ങള്‍ മുന്നോട്ടുനീങ്ങുമ്പോള്‍ ചരടുകള്‍ പിണഞ്ഞ് ഒറ്റച്ചരടാകും. രണ്ടാംഘട്ടത്തില്‍ ഒറ്റച്ചരട് വ്യത്യസ്ത ചരടുകളായി മാറും. പാട്ടിന്‍െറ താളത്തിനും നര്‍ത്തകിമാരുടെ ചലനങ്ങള്‍ക്കുമനുസൃതമായി കയറുകള്‍ ഒന്നാവുകയും വേര്‍പിരിയുകയും ചെയ്യും.

ലിംക ബുക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക് ഓഫ് റെക്കോഡ്സ്, ഇന്ത്യ ബുക് ഓഫ് റെക്കോഡ്സ് എന്നിവയുടെ അധികൃതര്‍ പിന്നല്‍ തിരുവാതിരക്ക് സാക്ഷ്യം വഹിക്കാനത്തെി. താമസിയാതെ തിരുവാതിരക്കളി റെക്കോഡ് ബുക്കുകളില്‍  ഇടംപിടിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാലതി ജി. മേനോന്‍ പറഞ്ഞു. പരിപാടി ഗിന്നസ് റെക്കോഡിന് പരിഗണിക്കാന്‍ വേണ്ടി സമര്‍പ്പിക്കുകയാണ് ലക്ഷ്യം. ഗ്രൗണ്ടില്‍ അണിനിരന്ന വനിതകളുടെ 20 മിനിറ്റ് പ്രകടനത്തിനുശേഷം 30 പേര്‍ അടങ്ങുന്ന ടീമുകളാണ് പിന്നല്‍ തിരുവാതിര അവതരിപ്പിച്ചത്. തിരുവാതിര കാണാനും നൂറുകണക്കിന് ആളുകള്‍ എത്തി.

പനമ്പിള്ളി നഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടി സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, മേയര്‍ ടോണി ചമ്മണി, ശ്രീകുമാരി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

200 മീറ്ററിലേക്ക് വീണ്ടും ബോള്‍ട്ട്

Posted: 12 Apr 2015 10:55 AM PDT

Image: 

കിങ്സ്റ്റണ്‍:  20 മാസത്തെ നീണ്ട ഇടവേളക്കുശേഷം 200 മീറ്റര്‍ മത്സരച്ചൂടിലേക്ക് തിരിച്ചത്തെിയ വേഗരാജന്‍ ഉസൈന്‍ ബോള്‍ട്ടിന് ജയം. ജന്മനാടായ ജമൈക്കയില്‍ നടന്ന മത്സരത്തിലാണ് അനായാസ വിജയംനേടി ബോള്‍ട്ട് തിരിച്ചുവരവ് ഗംഭീരമാക്കിയത്. 20.20 സെക്കന്‍ഡിനുള്ളിലാണ് അദ്ദേഹം ഫിനിഷ്ചെയ്തത്.

കിങ്സ്റ്റണില്‍ ഞായറാഴ്ച നടന്ന യുടെക് ക്ളാസിക് ഇവന്‍റില്‍ വെല്ലുവിളികളില്ലാതെ മത്സരിച്ച ബോള്‍ട്ടിന് തൊട്ടുപിറകില്‍ സഹതാരം നെസ്റ്റാ കാര്‍ട്ടനായിരുന്നു. 20.60 സെക്കന്‍ഡാണ് കാര്‍ട്ടന്‍െറ സമയം. അതേസമയം, 20 സെക്കന്‍ഡില്‍ താഴെ ഓടാന്‍ കഴിയാതിരുന്നതില്‍ ബോള്‍ട്ട് നിരാശ പ്രകടിപ്പിച്ചു.  19.19 സെക്കന്‍ഡ് ആണ് ഈ വിഭാഗത്തില്‍ ബോള്‍ട്ടിന്‍െറ പേരിലുള്ള ലോക റെക്കോഡ്.

മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ളെന്ന് പറഞ്ഞ  ബോള്‍ട്ട്, മത്സരത്തിന്‍െറ വിഡിയോ കണ്ട് വേഗം മെച്ചപ്പെടുത്താന്‍ ആവശ്യമായത് ചെയ്യുമെന്നും കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കി. 2013 മോസ്കോ ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചതിനുശേഷം 200 മീറ്ററിനായി ബോള്‍ട്ട് ട്രാക്കിലിറങ്ങിയിരുന്നില്ല. 100 മീറ്ററില്‍ ഏപ്രില്‍ 19ന് റിയോവിലാണ് അടുത്തമത്സരം.

ജൂണ്‍ 13ന് ന്യൂയോര്‍ക്കിലെ ഡയമണ്ട് ലീഗ് മീറ്റിലും ബോള്‍ട്ട് മത്സരിക്കും. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു.

ആവേശച്ചിറകില്‍ റോയല്‍സ്

Posted: 12 Apr 2015 10:48 AM PDT

Image: 
Subtitle: 
ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ അവസാന പന്തില്‍ മൂന്നു വിക്കറ്റ് ജയം

ഡല്‍ഹി: ആവേശം നിറഞ്ഞൊഴുകിയ മത്സരത്തില്‍, അവസാന പന്ത് ബൗണ്ടറി ചുംബിച്ച് വിധിനിര്‍ണയിച്ചപ്പോള്‍ ഐ.പി.എല്‍ എട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ മൂന്നു വിക്കറ്റ് ജയമാണ് സ്റ്റീവന്‍ സ്മിത്തിന്‍െറ നേതൃത്വത്തില്‍ രാജസ്ഥാന്‍ പിടിച്ചത്.  സ്വന്തം മണ്ണില്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 185 റണ്‍സിന്‍െറ കൂറ്റന്‍ ലക്ഷ്യമുയര്‍ത്തിയിട്ടും രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങാനായി ഡല്‍ഹിയുടെ വിധി. ക്യാപ്റ്റന്‍ ജെ.പി. ഡുമിനി 44 റണ്‍സുമായി പുറത്താകാതെനിന്ന് ഡല്‍ഹിയുടെ ടോപ്സ്കോററായി.

മധ്യനിരക്കാരന്‍ ദീപക് ഹൂഡയുടെ കൂറ്റനടികളാണ് രാജസ്ഥാന്‍െറ സ്കോര്‍ പിന്തുടരല്‍ അനായാസമാക്കിയത്. 25 പന്തില്‍ മൂന്നു ഫോറും നാലു സിക്സും പറത്തിയ ഹൂഡ 54 റണ്‍സുമായി പുറത്താകുമ്പോള്‍ റോയല്‍സ് ലക്ഷ്യത്തിന് അടുത്തത്തെിയിരുന്നു. ഹൂഡയാണ് കളിയിലെ താരം. ഓപണിങ്ങില്‍ അജിന്‍ക്യ രഹാനെയുടെ 47 റണ്‍സ് പ്രകടനവും വിജയികള്‍ക്ക് ഊര്‍ജമായി. ഇംറാന്‍ താഹിറിന്‍െറ നാലു വിക്കറ്റ് വേട്ടക്ക് ഫലമില്ലാതെപോയി. അവസാന ഓവറില്‍ സമ്മര്‍ദത്തിന് വഴങ്ങാതെ പിടിച്ചുനിന്ന ടിം സൗതിയും ക്രിസ് മോറിസുമാണ് സന്ദര്‍ശകരുടെ ജയം സാധ്യമാക്കിയത്. ഒരു പന്തില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് എന്ന നിലയില്‍ സൗതി എയ്ഞ്ചലോ മാത്യൂസിനെ ബൗണ്ടറിയടിക്കുകയായിരുന്നു.

ഡല്‍ഹിയെ ബാറ്റിങ്ങിനുവിട്ട രാജസ്ഥാന്‍ തീരുമാനത്തിന് തിരിച്ചടി നല്‍കി മികച്ച തുടക്കമാണ് ആതിഥേയര്‍ കുറിച്ചത്. മായങ്ക് അഗര്‍വാളും (37) ശ്രേയസ്സ് അയ്യരും ചേര്‍ന്ന കൂട്ടുകെട്ട് അഞ്ചാം ഓവറിലെ നാലാം പന്തില്‍ പിരിയുമ്പോള്‍ 45 റണ്‍സ് ബോര്‍ഡിലത്തെിയിരുന്നു. പിന്നീട് ശ്രേയസിനൊപ്പം ഡുമിനി ചേര്‍ന്നതോടെ മികച്ചരീതിയില്‍ ഡല്‍ഹി ഇന്നിങ്സ് മുന്നേറി. 40 റണ്‍സെടുത്ത ശ്രേയസിനെ മോറിസ് പറഞ്ഞയച്ചു. തുടര്‍ന്ന് യുവരാജ് സിങ് രണ്ടു സിക്സുകളുമായി ക്ഷണത്തില്‍ 17 പന്തില്‍ 27 റണ്‍സെടുത്ത് മോറിസിന് മുന്നില്‍ കീഴടങ്ങി. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഡുമിനിയും എയ്ഞ്ചലോ മാത്യൂസും(27*) ആണ് പൊരുതാവുന്ന ലക്ഷ്യം പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍ (11), സ്മിത്ത് (10), കരുണ്‍ നായര്‍ (20), സ്റ്റുവര്‍ട്ട് ബിന്നി (1) എന്നിവരെ പറഞ്ഞയച്ച് നാലിന് 78 എന്ന നിലയിലേക്ക് രാജസ്ഥാനെ ഒതുക്കിയ ഡല്‍ഹി വിജയ പ്രതീക്ഷ പുലര്‍ത്തി. എന്നാല്‍, പിടിച്ചുനിന്ന രഹാനെക്ക് ഹൂഡയുടെ കൂട്ടുകിട്ടിയതോടെ തകര്‍ച്ചയില്‍നിന്ന് രാജസ്ഥാന്‍ തിരിച്ചുവന്നു. 130ല്‍ രഹാനെയെ നഷ്ടപ്പെട്ട അവര്‍ക്ക് 19ാം ഓവറിലെ ആദ്യ പന്തിലാണ് ഹൂഡയെ നഷ്ടപ്പെട്ടത്.
കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി ഫോക്നറും (17) അതേഓവറില്‍ തിരിച്ചുകയറിയതോടെ ഡല്‍ഹി വീണ്ടും മത്സരനിയന്ത്രണം ഏറ്റെടുത്തു. എന്നാല്‍, അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് എന്നനിലയില്‍ രണ്ടു ഫോറുകള്‍ പറന്നതോടെ കളി ഇഞ്ചോടിഞ്ചായി. അവസാന പന്തില്‍ രാജസ്ഥാന്‍ അത് തങ്ങള്‍ക്ക് സ്വന്തമാക്കുകയും ചെയ്തു. രഹാനെ, ബിന്നി, ഹൂഡ, ഫോക്നര്‍ എന്നിവരാണ് ഇമ്രാന്‍ താഹിറിന്‍െറ ഇരകളായത്.

സ്പാനിഷ് ലീഗ് ബാഴ്സക്കും അത് ലറ്റികോക്കും സമനില

Posted: 12 Apr 2015 10:44 AM PDT

Image: 

മഡ്രിഡ്: സ്പാനിഷ് ലീഗില്‍ മുന്‍നിര ക്ളബുകളായ ബാഴ്സലോണക്കും അത്ലറ്റികോ മഡ്രിഡിനും സമനിലക്കുരുക്ക്. രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ക്കയറിയശേഷം എതിരാളികള്‍ക്ക് മേലുള്ള നിയന്ത്രണം കൈവിട്ട ബാഴ്സലോണ സെവിയ്യയോടാണ് 2^2ന് സമനിലയില്‍ പിരിഞ്ഞത്. മലാഗക്കെതിരായ മത്സരത്തില്‍ ഫെര്‍ണാണ്ടോ ടോറസിന്‍െറ സെല്‍ഫ് ഗോളാണ് അത്ലറ്റികോ മഡ്രിഡിന് 2^2ന്‍െറ തലവേദനയായത്.   

സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയുടെയും നെയ്മറിന്‍െറയും ആദ്യ പകുതി ഗോളുകളിലൂടെ 2-0ത്തിന് ലീഡ് പിടിച്ച ബാഴ്സ, എല്ലാ മത്സരങ്ങളിലുമായുള്ള തുടര്‍ച്ചയായ 10ാം ജയം അനായാസം കുറിക്കുമെന്ന പ്രതീക്ഷ ജനിപ്പിച്ചിരുന്നു.  എന്നാല്‍, സന്ദര്‍ശകരുടെ പ്രതിരോധത്തില്‍ വന്ന പിഴവുകള്‍ മുതലാക്കി സെവിയ തിരിച്ചടിച്ചു. മെസ്സി 14ാം മിനിറ്റിലും നെയ്മര്‍ 31ാം മിനിറ്റിലുമാണ് വലകുലുക്കിയത്. എന്നാല്‍, ഞെട്ടിച്ചുകൊണ്ട് 38ാം മിനിറ്റില്‍ എവര്‍ ബെനേഗയിലൂടെ സെവിയ ഒരു ഗോള്‍ മടക്കി. എങ്കിലും വിജയപ്രതീക്ഷപുലര്‍ത്തിയ ബാഴ്സക്ക് അടിനല്‍കി മത്സരം അവസാനിക്കാന്‍ ആറു മിനിറ്റ് ശേഷിക്കെ കെവിന്‍ ഗമെയ്റോ സമനില ഗോള്‍ സ്വന്തമാക്കി.

ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കിലായിരുന്ന അത്ലറ്റികോയെ ഇരട്ടഗോള്‍ നേടിയ അന്‍േറാണി ഗ്രീസ്മന്‍ ആണ് രക്ഷിച്ചത്. ഗ്രീസ്മന്‍ 25ാം മിനിറ്റില്‍ നേടിയ ഗോളിന് 37ാം മിനിറ്റിലെ ടോറസിന്‍െറ സെല്‍ഫടിയിലൂടെ മലാഗ മറുപടിനല്‍കി. 71ാം മിനിറ്റില്‍ സമുവിന്‍െറ ഗോളിലൂടെ ലീഡ് പിടിച്ച മലാഗ ഭീഷണിയുയര്‍ത്തവേ 78ാം മിനിറ്റില്‍ ഗ്രീസ്മന്‍ വീണ്ടും വലകുലുക്കി അത്ലറ്റികോ ആശ്വാസം നല്‍കുകയായിരുന്നു.

ഖമറുസ്സമാനെ തൂക്കിക്കൊന്ന സംഭവം: രാജ്യം പ്രതിഷേധച്ചൂടിലേക്ക്

Posted: 12 Apr 2015 10:33 AM PDT

Image: 

ധാക്ക: രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക കക്ഷിയായ ജമാഅത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവ് മുഹമ്മദ് ഖമറുസ്സമാനെ തൂക്കിലേറ്റിയതിനെതിരായ പ്രതിഷേധം ബംഗ്ളാദേശിനെ വീണ്ടും സംഘര്‍ഷഭരിതമാക്കാനൊരുങ്ങുന്നു. ശനിയാഴ്ച രാത്രി ധാക്ക സെന്‍ട്രല്‍ ജയിലിലാണ് ഖമറുസ്സമാനെ തൂക്കിലേറ്റിയത്. രാജ്യത്ത് ജമാഅത്തിന്‍െറ ഒരു നേതാവുകൂടി തൂക്കുകയറിലേറിയത് കനത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാജ്യത്ത് പൊതുപണിമുടക്കിന് പാര്‍ട്ടി ആഹ്വാനംചെയ്തു.

1971ലെ സ്വാതന്ത്ര്യസമരത്തിനിടെ യുദ്ധക്കുറ്റം നടത്തിയെന്നാരോപിച്ച് ജമാഅത്തിനെയും പ്രതിപക്ഷത്തെ മൊത്തത്തിലും പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശൈഖ് ഹസീന സര്‍ക്കാര്‍ ശ്രമം തുടരുന്നത്. ഖമറുസ്സമാന്‍െറ ശിക്ഷ നടപ്പാക്കരുതെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടിരുന്നു. വിചാരണ നീതിപൂര്‍വമല്ളെന്നും പുനര്‍വിചാരണ നടത്തണമെന്നും സമിതി ഹൈകമീഷണര്‍ റവീന ഷംദസാനി നിര്‍ദേശിച്ചു. ശിക്ഷ നടപ്പാക്കുന്നതിനെതിരെ യു.എസും രംഗത്തുവന്നു. ഇവ അവഗണിച്ചാണ് ബംഗ്ളാദേശ് സര്‍ക്കാര്‍ ശിക്ഷ നടപ്പാക്കിയത്.

ഒമ്പതു മാസം നീണ്ട 1971ലെ സ്വാതന്ത്ര്യസമരത്തിനിടെ 30 ലക്ഷത്തോളം പേര്‍ രാജ്യത്ത് കൂട്ടക്കുരുതിക്കിരയായെന്നാണ് കരുതുന്നത്. ഇവയിലേറെയും നടത്തിയത് പാക് സൈന്യമായിരുന്നു. ജമാഅത്തെ ഇസ്ലാമി സ്വാതന്ത്ര്യത്തെ എതിര്‍ത്ത് പാക് സൈന്യത്തിനൊപ്പം നിലനിന്നുവെന്നാണ് ആരോപണം. സ്വാതന്ത്ര്യസമര കാലത്തെ അക്രമങ്ങള്‍ അന്വേഷിക്കാനെന്ന പേരില്‍ 2010ല്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയാണ് പ്രത്യേക ട്രൈബ്യൂണലിനെ വെച്ചത്. ട്രൈബ്യൂണല്‍ നടത്തിയ അന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ ജമാഅത്ത് നേതാവ് അബ്ദുല്‍ ഖാദിര്‍ മുല്ലയെ 2013 ഡിസംബറില്‍ തൂക്കിക്കൊന്നിരുന്നു.

ഹിലരി മികച്ച പ്രസിഡന്‍റാകുമെന്ന് ഒബാമ

Posted: 12 Apr 2015 10:27 AM PDT

Image: 

വാഷിങ്ടണ്‍: 2016ലെ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി രംഗത്തുവന്ന ഹിലരി ക്ളിന്‍റന്‍ വൈറ്റ്ഹൗസിലേക്ക് തീര്‍ത്തും യോഗ്യയെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ. 2008ലെ തെരഞ്ഞെടുപ്പ് പ്രൈമറിയില്‍ ഒബാമയുടെ എതിരാളിയായിരുന്ന ഹിലരി അന്നുതന്നെ എല്ലാ അര്‍ഥത്തിലും മികച്ച സ്ഥാനാര്‍ഥിയായിരുന്നുവെന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ മികച്ച പ്രസിഡന്‍റാകുമെന്നും ഒബാമ അഭിപ്രായപ്പെട്ടു.

പ്രസിഡന്‍റ് പദത്തില്‍ ഊഴംതേടി ഇത്തവണ രംഗത്തുണ്ടാകുമെന്നും ഈ മാസം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതായും ഹിലരി നേരത്തേ വ്യക്തമാക്കിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് പദം തേടി രംഗത്തത്തെുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് ഹിലരി ക്ളിന്‍റന്‍. ഒബാമ ഭരണത്തില്‍ സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നപക്ഷം ഹിലരി അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റാകും.

അതേസമയം, ഹിലരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്ന അയോവയില്‍ 2008ല്‍ ഹിലരി മൂന്നാം സ്ഥാനത്തായിരുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച റിപ്പബ്ളിക്കന്‍ പ്രതിനിധി റാന്‍ഡ് പോളിന് അയോവയില്‍ ഹിലരിയെക്കാള്‍ ജനപിന്തുണയുമുണ്ട്.

ലോകോ പൈലറ്റ് ചായ കുടിക്കാനിറങ്ങി; ട്രെയിന്‍ 26 കിലോമീറ്റര്‍ പിറകോട്ടോടി

Posted: 12 Apr 2015 10:19 AM PDT

Image: 

ധാക്ക: യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും സൗകര്യമൊരുക്കി സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ എന്‍ജിന്‍ ഡ്രൈവറില്ലാതെ യാത്രക്കാരുമായി സഞ്ചരിച്ചത് 26 കിലോമീറ്റര്‍. ബംഗ്ളാദേശിലെ രാജ്ബാഡിയില്‍നിന്ന് ഫരീദ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് 23 യാത്രക്കാരെ മരണമുനമ്പിലാക്കി പിറകോട്ടോടിയത്.

സ്റ്റേഷനില്‍ നിര്‍ത്തി ലോകോ പൈലറ്റ് ചായ കുടിക്കാന്‍ പുറത്തിറങ്ങിയ സമയം ട്രെയിന്‍ എന്‍ജിന്‍ അവിചാരിതമായി ഓട്ടോഗിയറിലേക്ക് മാറുകയായിരുന്നു. ഗാര്‍ഡും ഈ സമയം ട്രെയിനിലുണ്ടായിരുന്നില്ല. ഒടുവില്‍ ടിക്കറ്റ് പരിശോധകന്‍ ഏറെ സാഹസപ്പെട്ട് വാഹനം നിര്‍ത്തിയതോടെയാണ് യാത്രക്കാര്‍ക്ക് ശ്വാസം നേരെവീണത്. ട്രെയിന്‍ പിന്നീട് രാജബാഡി സ്റ്റേഷനില്‍ തിരികെയത്തെിച്ച് യാത്രതുടര്‍ന്നു. ലോകോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയമിച്ചിട്ടുണ്ട്.
 

റഷ്യക്കുമേല്‍ ശത്രുരാജ്യ ഉപഗ്രഹങ്ങളെന്ന്

Posted: 12 Apr 2015 10:15 AM PDT

Image: 

മോസ്കോ: തങ്ങളുടെ രാജ്യത്തിനുമേല്‍ ശത്രുരാജ്യങ്ങളുടെ ഒരു കൂട്ടം കൃത്രിമ ഉപഗ്രഹങ്ങള്‍ ചാരവൃത്തി നടത്തുന്നതായി റഷ്യ വെളിപ്പെടുത്തി. റഷ്യന്‍ ബഹിരാകാശ ഗവേഷണങ്ങളെപ്പറ്റിയുള്ള ഡോക്യുമെന്‍ററിയിലാണ് സ്പേസ് കമാന്‍ഡ് മേധാവി ഒലെഗ് മയ്ദനോവിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

ബഹിരാകാശത്തിലെ പ്രയോജനരഹിതമായ പദാര്‍ഥങ്ങള്‍ എന്ന ഭാവത്തിലാണ് വിവിധ രാജ്യങ്ങളുടെ ചാര ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് റഷ്യന്‍ സ്പേസ് കമാന്‍ഡ് വ്യക്തമാക്കി. റഷ്യയുടെ പ്രതിരോധ ഉപഗ്രഹങ്ങള്‍ക്കു നേരെയുള്ള മിസൈല്‍, വ്യോമ ആക്രമണങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കാനുള്ള സൈന്യത്തിന്‍െറ വിഭാഗമാണ് സ്പേസ് കമാന്‍ഡ്. എന്നാല്‍, ഏതൊക്കെ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് റഷ്യക്കുമേല്‍ നിരീക്ഷണം നടത്തുന്നതെന്ന് വ്യക്തമാക്കാന്‍ ഒലെഗ് മയ്ദനോവിച്ച് മടിച്ചു.

മോസ്കോയില്‍ സ്പേസ് സ്പെഷല്‍ ഫോഴ്സ് എന്ന ഡോക്യുമെന്‍ററിയുടെ പ്രക്ഷേപണം പ്രതിരോധ മന്ത്രാലയം ചാനല്‍ സ്വിസ്ഡ കഴിഞ്ഞ ദിവസം നടത്തി. 1961 ഏപ്രില്‍ 12ന് യൂറി ഗഗാറിന്‍ ആദ്യ ബഹിരാകാശ യാത്ര നടത്തിയതിന്‍െറ അനുസ്മരണമായാണ് 40 മിനിറ്റ് ഡോക്യുമെന്‍ററി ഒരുക്കിയത്.

അതേ സമയം, റഷ്യന്‍ പോര്‍വിമാനം തങ്ങളുടെ നിരീക്ഷണ വിമാനത്തെ അപകടകരവും അശാസ്ത്രീയവുമായ വിധത്തില്‍ തടഞ്ഞെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം പെന്‍റഗണും കുറ്റപ്പെടുത്തി.

മുസ് ലിംകളുടെ വോട്ടവകാശം എടുത്തു കളയണമെന്ന് ശിവസേന

Posted: 12 Apr 2015 07:00 AM PDT

Image: 

മുംബൈ: മുസ് ലിംകളുടെ വോട്ടവകാശം എടുത്തു കളയണമെന്ന ആവശ്യവുമായി ശിവസേന എം.പി സഞ്ജയ് റൗട്ട് രംഗത്ത്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് രാജ്യത്തെ മുസ് ലിംകള്‍ നേരിടുന്ന എല്ലാ വെല്ലുവിളികള്‍ക്കും കാരണം. വോട്ടവകാശം റദ്ദാക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. ശിവസേനാ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് വിവാദ പരാമര്‍ശം നടത്തിയിട്ടുള്ളത്.

മുസ് ലിംകളെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നിടത്തോളം കാലം അവര്‍ക്ക് ഭാവിയില്ല. അതുകൊണ്ടാണ് അവരുടെ വോട്ടവകാശം എടുത്തു കളയണമെന്ന് ബാല്‍ താക്കറെ മുമ്പ് ആവശ്യപ്പെട്ടത്. ആവശ്യം ശരിയുമാണ്. മുസ് ലിംകളുടെ വോട്ടവകാശം എടുത്തു മാറ്റുന്ന ദിവസം മതേതരവാദികള്‍ എന്ന് അവകാശപ്പെടുന്നവരുടെ യഥാര്‍ഥ മുഖം വെളിപ്പെടുമെന്നും സഞ്ജയ് റൗട്ട് ചൂണ്ടിക്കാട്ടി.

ശിവസേനാ എം.പിയുടെ പരാമര്‍ശത്തോട് രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. നാം ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണെന്നും താലിബാന്‍ അധീനതയിലല്ളെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ് വി പറഞ്ഞു. ശിവസേന എം.പിയുടെ പരാമര്‍ശം നിരാശാജനകമാണെന്നും സിങ് വി ചൂണ്ടിക്കാട്ടി.  
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP