സ്വാഗതം
WELCOME

News Update..

Tuesday, January 7, 2014

ജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു Madhyamam News Feeds

ജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു Madhyamam News Feeds

Link to

ജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

Posted: 06 Jan 2014 11:22 PM PST

വെണ്ണിക്കുളം: വെണ്ണിക്കുളത്തിന് ഇനി രാഗതാള സാന്ദ്രമായ നാലു രാപകലുകള്‍. റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിഞ്ഞു. ടൗണിലും പരിസരങ്ങളിലുമുള്ള വേദികളില്‍നിന്ന് നാല് രാപകലുകള്‍ രാഗതാളമേളങ്ങളുയരും.
വര്‍ണശബളമായ ഘോഷയാത്രയോടെയാണ് കൗമാര കലാ മാമാങ്കത്തിന് തുടക്കം കുറിച്ചത്. ബാന്‍ഡ്മേളം നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയ കലാവിഭവങ്ങളാല്‍ സമൃദ്ധമായിരുന്നു ഘോഷയാത്ര. സെന്‍റ് ബഹനാന്‍സ് എച്ച്.എസ്.എസ്, എം.ഡി.എല്‍.പി സ്കൂള്‍, സെന്‍റ് മേരീസ് ഇ.എം.യു.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് വേദികള്‍. യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 4254 കലാപ്രതിഭകളാണ് മേളയില്‍ മാറ്റുരക്കുന്നത്. ഇതില്‍ 2348 പേര്‍ പെണ്‍കുട്ടികളാണ്. സെന്‍റ് ബഹനാന്‍സ് ഗ്രൗണ്ടിലുള്ള പന്തലാണ് പ്രധാന വേദി. സെന്‍റ് തോമസ് ഇ.എം.യു.പി സ്കൂളിലാണ് മത്സരാര്‍ഥികള്‍ക്കുംമറ്റുമുള്ള ഭക്ഷണം ഒരുക്കിയിരിക്കുന്നത്. പ്രധാന വേദികളില്‍നിന്ന് അകലെയായതിനാല്‍ ഇത് വിദ്യാര്‍ഥികളെ വലക്കുന്നു. ഈ വര്‍ഷം 42 പേരാണ് അപ്പീലുവഴി മത്സരത്തിനത്തെിയത്.
ജില്ലാ കലോത്സവത്തില്‍ അപ്പീലിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. ഉച്ചക്ക് 12ന് തുടങ്ങേണ്ട മത്സരങ്ങള്‍ 2.30 ഓടെയാണ് ആരംഭിച്ചത്.  അതുമൂലം മത്സരഫലങ്ങള്‍ ഏറെ വൈകിയാണ് ലഭിച്ചത്.
 

ഇറാഖിലെ ഫലൂജയില്‍ സൈന്യവും അല്‍ഖാഇദയും തമ്മില്‍ പോരാട്ടം രൂക്ഷം

Posted: 06 Jan 2014 11:15 PM PST

Image: 

ഫലൂജ: അല്‍ഖാഇദ പ്രവര്‍ത്തകര്‍ പിടിച്ചടക്കിയ ഇറാഖിലെ ഫലൂജ പട്ടണത്തില്‍ പോരാട്ടം രൂക്ഷം. അല്‍ ഖാഇദ പ്രവര്‍ത്തകരെ നീക്കാന്‍ ഇറാഖിസേന ശ്രമം തുടങ്ങി. ഫലൂജയുടെ നിയന്ത്രണം പിടിച്ചടെുത്ത അല്‍ഖാഇദയും സൈന്യവും രൂക്ഷ പോരാട്ടം തുടരുകയാണ്. ഫലൂജ തിരിച്ചു പിടാക്കാന്‍ ശക്തമായ ആക്രമണത്തിനാണ് സൈന്യം പദ്ധതി തയാറാക്കിയിരിക്കുന്നത്.

അംബാര്‍ പ്രവിശ്യയിലെ റമാദിയില്‍ ഞായറാഴ്ച 22 സൈനികര്‍ ഉള്‍പ്പെടെ 34 ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരുക്കേറ്റു. തീവ്രവാദികളുടെ താവളങളില്‍ സൈന്യം വ്യോമാക്രമണം നടത്തുന്നുണ്ട്. അല്‍ഖാഇദയോടൊപ്പം ചേര്‍ന്ന് സൈന്യത്തിനെതിരെ പോരാടുമെന്ന നിലപാടിലാണ് ചില സുന്നി ഗോത്ര വര്‍ഗക്കാര്‍.പ്രധാനമന്ത്രി നൂരി അല്‍ മാലിക്കിയുടെ നേതൃത്വത്തിലുള്ള ഷിയാ ഭൂരിപക്ഷ സര്‍ക്കാറിന്‍്റെ നയങ്ങള്‍ക്കെതിരെ സുന്നി വിഭാഗം രംഗത്തത്തെിയതോടെയാണ് ഇറാഖില്‍ വീണ്ടും അക്രമങ്ങള്‍ ശക്തമായത്.

കഴിഞ്ഞ വര്‍ഷം ശിയ-സുന്നി സംഘര്‍ഷത്തില്‍ 9,000 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലെ സംഭവവികാസങ്ങളില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചിരുന്നു.

 

കൊതുകിനെ ‘പിടിക്കാന്‍’ നഗരസഭ

Posted: 06 Jan 2014 11:09 PM PST

Subtitle: 
കേന്ദ്രീകൃത ഫോഗിങ് നടപ്പാക്കും, വഴിയോര മീന്‍ കച്ചവടം വിലക്കും, പഴം, പച്ചക്കറി വാഹനങ്ങള്‍ പിടികൂടും

കൊച്ചി: കൊതുകുകള്‍ മൂളിപ്പറന്ന കൊച്ചി  കൗണ്‍സില്‍ യോഗത്തില്‍ ഒടുവില്‍ കൗണ്‍സിലര്‍മാരുടെ ആവലാതികള്‍ പരിഹരിക്കാന്‍ സഭ തീരുമാനിച്ചു. നാട്ടില്‍ കൊതുക് കൂടുമ്പോള്‍ വീട്ടിലിരിക്കാന്‍ കൊതുകും ജനവും സമ്മതിക്കുന്നില്ല എന്ന  കൗണ്‍സിലര്‍മാരുടെ പരിദേവനത്തിന് കേന്ദ്രീകൃത ഫോഗിങ് സമ്പ്രദായം തിരിച്ചുകൊണ്ടുവരുമെന്ന് മേയറുടെ ഉറപ്പ്. കഴിഞ്ഞ വര്‍ഷം കൊണ്ട് വന്ന വികേന്ദ്രീകൃത ഫോഗിങ്  സമ്പ്രദായം വിജയകരമായില്ളെന്ന തിരിച്ചറിവിന്‍െറ പുറത്താണ് പഴയ സമ്പ്രദായം പുന$സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. ഒപ്പം പ്രശ്നപരിഹാരത്തിന് കാര്യക്ഷമമായ ഫലം ഉണ്ടാക്കാന്‍ ഉദ്യോഗസ്ഥരുടെ സഹായത്തിന് എല്ലാ ഹെല്‍ത്ത്  സര്‍ക്കിളുകളിലും ഈമാസം അവസാന വാരത്തോടെ യോഗങ്ങള്‍ ചേര്‍ന്ന്  നടപടി തീരുമാനിക്കുമെന്നും മേയര്‍ ടോണി ചമ്മണി വ്യക്തമാക്കി.
വഴിയോരത്ത് മീന്‍ കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാനും സഭ തീരുമാനിച്ചു. പഴം, പച്ചക്കറി എന്നിവ  വാഹനത്തില്‍ വില്‍ക്കുന്നവരെയും നടപടിക്ക് വിധേയരാക്കും. വണ്ടികള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറും. ഹെല്‍ത്ത്  ഓഫിസര്‍മാരെ ഇതിന് നിയോഗിക്കും. മേല്‍നോട്ട ചുമതല ഹെല്‍ത്ത്  ഓഫിസര്‍ക്കാണ്. പ്ളാസറ്റിക് മാലിന്യനീക്കം തടസ്സപ്പെട്ടത് അന്വേഷിക്കുമെന്നും മേയര്‍ പറഞ്ഞു. മാലിന്യം ശേഖരിക്കുന്നവര്‍ പ്ളാസ്റ്റിക് മാലിന്യമെടുക്കുന്നില്ളെന്ന പരാതിക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ധനച്ചെലവ്  നിയന്ത്രിക്കുന്നതിന് വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഈ പേരിലാണ് മാലിന്യം ശേഖരിക്കാന്‍ പലരും വിസമ്മതിക്കുന്നതെന്നും മേയര്‍ പറഞ്ഞു. 5000 ടണ്‍ മാലിന്യം നിറക്കാത്ത ഒറ്റ ലോറിയും ബ്രഹ്മപുരം പ്ളാന്‍റിലേക്ക് കടത്തി വിടില്ളെന്നെും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനയോഗത്തില്‍ നഗരപിതാവിനെ ക്ഷണിക്കാത്തത് കൊച്ചിയെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. ഇത്തരം യോഗങ്ങളില്‍ നിന്ന് തുടര്‍ച്ചയായി മാറ്റിനിര്‍ത്തുന്നത് ശരിയല്ളെന്നും പ്രതിഷേധം പ്രധാനമന്ത്രിയുടെ കാര്യാലയത്തെ അറിയിക്കണമെന്നുംആവശ്യമുയര്‍ന്നു. നേരത്തേ ചാള്‍സ് രാജകുമാരന്‍ കൊച്ചിയില്‍ നടത്തിയ സന്ദര്‍ശനത്തോടനുബന്ധിച്ചും കൊച്ചി മെട്രോയുടെ പരിപാടികളില്‍നിന്നും മേയറെ ഒഴിവാക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.  
ഇക്കാര്യത്തില്‍ ഭരണപക്ഷത്തുതന്നെയാണ് ഗൂഢാലോചന നടക്കുന്നതെന്ന് കൗണ്‍സിലര്‍മാരായ പ്രേംകുമാര്‍, തമ്പി സുബ്രഹ്മണ്യം എന്നിവര്‍ കുറ്റപ്പെടുത്തി.  പച്ചാളം മേല്‍പാലത്തിനു ഭൂമി ഏറ്റെടുക്കാന്‍ പണം ഇതു വരെ കിട്ടിയില്ളെന്നും ഇ.ശ്രീധരന്‍ പ്രായോഗികമായ പദ്ധതി ഉണ്ടാക്കാമെന്ന് പറഞ്ഞതായും മേയര്‍ സഭയെ അറിയിച്ചു.  പാലം പണിക്ക് പ്രായോഗികമായ പദ്ധതികള്‍ ഉയര്‍ന്നുവരുമ്പോള്‍ പ്രതിപക്ഷ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ മുന്‍ ഭരണസമിതി തീരുമാനിച്ച വിധം 22 മീറ്റര്‍ വീതിയുള്ള പാലം തന്നെ നിര്‍മിക്കണമെന്നും 10 മീറ്റര്‍ വീതിയില്‍ നിര്‍മിക്കാനുള്ള പുതിയ രൂപരേഖ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ് പ്രമേയം സമര്‍പ്പിച്ചിരുന്നു. ഈ പ്രമേയം പിന്‍വലിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. പ്രമേയം അപ്രസക്തമാണെന്നും പിന്‍വലിക്കണമെന്നും ടി.ജെ.വിനോദും ആവശ്യപ്പെട്ടു. എന്നാല്‍, പിന്‍വലിക്കാന്‍ ഒരുക്കമല്ളെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കാന്‍  കൂടുതല്‍ തുക വേണമെന്ന ന്യായം പറഞ്ഞാണ് മേയര്‍ പച്ചാളം പാലം പത്തുമീറ്ററില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതെന്ന് സി.എ.  ഷക്കീര്‍  കുറ്റപ്പെടുത്തി.  പഴയ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഭൂമി ഏറ്റെടുക്കാന്‍  ആര്‍.ബി.ഡി.സി 100കോടി തരുമെന്നു പറഞ്ഞിരുന്നു. റെയില്‍വേയും ജി.സി.ഡി.എയും ഭൂമി ഏറ്റെടുക്കാന്‍ പണം തരാമെന്നു സമ്മതിച്ചു. എല്‍.ഡി.എഫ്  കൗണ്‍സിലിന്‍െറ കാലത്തെ ഡി.ടി.പി സ്കീം നടപ്പാക്കാതെ ജനങ്ങളെ  പറ്റിക്കുകയാണ് മേയര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.  മേയര്‍ ഏകാധിപത്യ തീരുമാനം നടപ്പാക്കുന്നെന്ന് അഡ്വ.അനില്‍കുമാര്‍ കുറ്റപ്പെടുത്തി. പശ്ചിമകൊച്ചിയുടെ യാത്രാദുരിതം പരിഹരിക്കാന്‍ പ്രത്യേക  കൗണ്‍സില്‍  വിളിച്ചു ചേര്‍ക്കണമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ്  ആവശ്യപ്പെട്ടു.  ചര്‍ച്ചയില്‍  അഡ്വ. സുനില്‍ കുമാര്‍, സുനില ശെല്‍വന്‍, സുധ ദിലീപ്, ശ്യാമള എസ്.പ്രഭു, ലെസ്ലി  സ്റ്റീഫന്‍, കെ.ജെ. സോഹന്‍, സോജന്‍ ആന്‍റണി, ജോജി കുരീത്തറ, കര്‍മിലി ആന്‍റണി, തമ്പി സുബ്രഹ്മണ്യം, കെ.വി. മനോജ്, പ്രേംകുമാര്‍, ലിനോ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

കാലടി മിനി സിവില്‍ സ്റ്റേഷന്‍: 2.24 കോടിയുടെ അനുമതി

Posted: 06 Jan 2014 10:54 PM PST

Subtitle: 
ഗ്രൗണ്ട് ഫ്ളോറിന്‍െറയും ഫസ്റ്റ് ഫ്ളോറിന്‍െറയും നിര്‍മാണത്തിനാണ് തുക അനുവദിച്ചത്

കാലടി:  മിനി സിവില്‍ സ്റ്റേഷന്‍െറ ഒന്ന്-രണ്ട് ഘട്ടം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി 2.24 കോടിയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. ജോസ് തെറ്റയില്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നാണ് തുക ലഭ്യമാക്കിയത്.
മൂന്ന് നിലകളിലായാണ് സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിന്‍െറയും ഫസ്റ്റ് ഫ്ളോറിന്‍െറയും നിര്‍മാണത്തിനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. മൊത്തം തറവിസ്തീര്‍ണം 19800 സ്ക്വയര്‍ ഫീറ്റാണ്. അടങ്കല്‍ തുക മൂന്നരക്കോടി രൂപയാണ്. വില്ളേജ് ഓഫിസിനും പൊതുമരാമത്ത് റെസ്റ്റ് ഹൗസിനും സമീപമാണ് കെട്ടിടം നിര്‍മിക്കുന്നത്.
 വാടകക്കും തകര്‍ന്നുവീഴാറായ കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ - ആയുര്‍വേദ ആശുപത്രികളും കൃഷിഭവന്‍, വില്ളേജ് ഓഫിസ് തുടങ്ങിയവയും പല സ്ഥലങ്ങളില്‍ ചിതറിക്കിടക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫിസുകളും ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാവുന്ന രീതിയിലാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം.
 42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് രണ്ട് കൊല്ലമായിട്ടും ശ്രീശങ്കര പാലത്തിന് സമാന്തരമായി പാലം നിര്‍മിക്കുന്നത്  തുടങ്ങിയിടത്തുതന്നെ നില്‍ക്കുന്നത് വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.
30 വര്‍ഷത്തിലധികമായി 356 കോടിയോളം രൂപ ചെലവിട്ട് നിര്‍മിക്കുന്ന ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതിയില്‍ വ്യാപക  അഴിമതിയുള്ളതായി ആക്ഷേപമുണ്ട്. കോണ്‍ട്രാക്ടര്‍മാരും ഉദ്യോഗസ്ഥരും തമ്മിലെ അവിഹിത കൂട്ടുകെട്ട് നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല.
 കാലടി-മലയാറ്റൂര്‍ റോഡിലെ പുറമ്പോക്കുഭൂമി ഏറ്റെടുത്ത് റോഡ് വീതി കൂട്ടാനുള്ള സര്‍വേ നടപടി ഉടന്‍ ആരംഭിക്കും.എല്‍.ഡി.എഫ് നേതാക്കളായ എം.ടി. വര്‍ഗീസ്, വി.ബി. സിറില്‍ കുമാര്‍, എം.എല്‍. ചുമ്മാര്‍, മാത്യൂസ് കോലഞ്ചേരി, ബിജു മാണിക്യമംഗലം, ജിന്‍സ് പോള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ പോളി വിദ്യാര്‍ഥികള്‍ ത്രിശങ്കുവില്‍

Posted: 06 Jan 2014 10:31 PM PST

Subtitle: 
എ.ഐ.സി.ടി.ഇ അംഗീകാരമായില്ല

കുഴല്‍മന്ദം: ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കുഴല്‍മന്ദം ഐ.എച്ച്.ആര്‍.ഡി മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളജിന് എ.ഐ.സി.ടി.ഇ (ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍) അംഗീകാരം ലഭിക്കാത്തത് വിദ്യാര്‍ഥികളെ ത്രിശങ്കുവിലാക്കി. 2010 ജൂണിലാണ് അനര്‍ട്ട്, ഐ.എച്ച്.ആര്‍.ഡി എന്നിവയുടെ കൂട്ടുത്തരവാദിത്വത്തോടെ കുഴല്‍മന്ദത്ത് മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളജ് പ്രവര്‍ത്തനം തുടങ്ങിയത്.
കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്ത് സൗജന്യമായി വിട്ടുകൊടുത്ത താല്‍ക്കാലിക കെട്ടിടത്തിലാണ് ക്ളാസുകള്‍ തുടങ്ങിയത്. ജീവനക്കാരുടെ ശമ്പളം ഐ.എച്ച്.ആര്‍.ഡി.യും വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍, വാഹനസൗകര്യം, ലാബ്  തുടങ്ങിയ കാര്യങ്ങള്‍ അനര്‍ട്ടുമാണ് വഹിച്ചിരുന്നത്. മാത്രമല്ല, അനര്‍ട്ട് ആര്‍.ഇ.ആര്‍.ടി.സിക്ക് വേണ്ടി ഏറ്റടുത്ത കുഴല്‍മന്ദം പുല്ലുപാറയിലുള്ള സ്ഥലത്തുനിന്ന് അഞ്ച് ഏക്കറില്‍ 22 കോടി രൂപ ചെലവില്‍ സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. എന്‍വയോണ്‍മെന്‍റ് എന്‍ജിനീയറിങ്, വാട്ടര്‍ റിസോഴ്സ് മാനേജ്മെന്‍റ് എന്നീ വിഷയങ്ങളിലായി 60 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 50 ശതമാനം സീറ്റ് പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
ഒരു വര്‍ഷത്തിനുള്ളില്‍ പണി തീര്‍ക്കണമെന്ന വ്യവസ്ഥയോടെ പട്ടികജാതി വികസനക്ഷേമ വകുപ്പ് അനുവദിച്ച എട്ടു കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് അനര്‍ട്ട് പണി ആരംഭിച്ചെങ്കിലും ഇതുവരെയായിട്ടും കെട്ടിടം തുറന്നുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അനര്‍ട്ടില്‍നിന്ന് ഐ.എച്ച്.ആര്‍.ഡിക്ക് കോളജിന്‍െറ പൂര്‍ണ ചുമതല ഏല്‍പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. എ.ഐ.സി.ടി.ഇയുടെ അംഗീകാരം ഇല്ലാതെ ഇവിടത്തെ കോഴ്സുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും വിലയുണ്ടാവില്ളെന്നതാണ് വിദ്യാര്‍ഥികളെ മുള്‍മുനയിലാക്കിയത്. ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കിയിട്ടില്ല.
കോളജിനു താല്‍ക്കാലികമായി അനുവദിച്ച കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്ത് ഓഫിസിന്‍െറ കെട്ടിടങ്ങളില്‍ സ്ഥലമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ ക്ളാസുകള്‍ പാലക്കാട് ഗവ. പോളിടെക്നിക് കോളജിലാണ് നടത്തിവരുന്നത്.
ഇത് വിദ്യാര്‍ഥികള്‍ക്ക് കഷ്ടതകളും സ്ഥാപനത്തിന് ഭീമമായ സാമ്പത്തികഭാരവും സൃഷ്ടിക്കുന്നു.
എ.ഐ.സി.ടി.ഇയുടെ നിബന്ധനയനുസരിച്ച് അംഗീകാരം കിട്ടണമെങ്കില്‍ കോളജിനുവേണ്ട അഞ്ച് ഏക്കര്‍ സ്ഥലം, കെട്ടിടം എന്നിവ മാനേജ്മെന്‍റിനു സ്വന്തമായി വേണം.  കെട്ടിടത്തിന്‍െറ പണി പൂര്‍ത്തീകരിച്ചെങ്കിലും വൈദ്യുതി, വെള്ളം എന്നിവ ഇനിയും ലഭ്യമായിട്ടില്ല.
 

അപേക്ഷകളില്‍ ജനുവരി 30നകം തീരുമാനം

Posted: 06 Jan 2014 10:27 PM PST

Subtitle: 
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി

മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നവംബര്‍ നാലിന് ജില്ലയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളില്‍ ജനുവരി 30നകം അന്തിമ തിരുമാനമെടുക്കും. അപേക്ഷകളില്‍ തുടര്‍നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലാ കലക്ടര്‍ കെ. ബിജുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.
ജനസമ്പര്‍ക്ക പരിപാടിക്ക് മുമ്പ് ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ ബാക്കിയുള്ളവയില്‍ ജനുവരി 14നകം നടപടിയെടുത്ത് കലക്ടറേറ്റില്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജനസമ്പര്‍ക്ക പരിപാടിയുടെ ദിവസം ലഭിച്ച അപേക്ഷ ജനുവരി 22നകം തീര്‍പ്പാക്കണം. മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ച് നടപടി നിര്‍ദേശിച്ചതും കൗണ്ടറില്‍ സ്വീകരിച്ചതുമായി 7,565 അപേക്ഷകളാണ് ഇത്തരത്തിലുള്ളത്.
മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ചശേഷം കൂടുതല്‍ അന്വേഷണത്തിനും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനുമായി  നിര്‍ദേശിച്ച അപേക്ഷകള്‍ ജനുവരി 30നകം തീര്‍പ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
അപേക്ഷകള്‍ നിരസിക്കുകയാണെങ്കില്‍ വ്യക്തമായ കാരണം രേഖപ്പെടുത്തണം.
ജില്ലാതല ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കലക്ടറേറ്റില്‍ വിശദമായി പരിശോധിച്ചശേഷമാണ് അപേക്ഷകര്‍ക്ക് മറുപടി നല്‍കുക. പഞ്ചായത്ത്തല സ്ക്രീനിങ് കമ്മിറ്റികള്‍ അംഗീകരിച്ച  ബി.പി.എല്‍ പട്ടിക നിലവില്‍ 77 പഞ്ചായത്തുകളാണ് കലക്ടറേറ്റില്‍ നല്‍കിയിട്ടുള്ളത്. പട്ടിക സമര്‍പ്പിക്കാത്ത പഞ്ചായത്തുകളും നഗരസഭകളും ജനുവരി 15നകം നിര്‍ബന്ധമായും നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ എ.ഡി.എം പി. മുരളീധരന്‍, ആര്‍.ഡി.ഒ കെ. ഗോപാലന്‍, ഹുസൂര്‍ ശിരസ്താര്‍ ജോസഫ്, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ ജനം വിടില്ല -ആക്ഷന്‍ കമ്മിറ്റി

Posted: 06 Jan 2014 09:53 PM PST

Subtitle: 
വയനാട് റെയില്‍വേ:

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാതക്കുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തോടടുക്കുമ്പോള്‍ ചില ലോബികള്‍ പദ്ധതി അട്ടിമറിക്കാന്‍ തീവ്രശ്രമം നടത്തുന്നതായി നീലഗിരി-വയനാട് നാഷനല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികളും പരിസ്ഥിതി സംഘടനകളുമാണ് പിന്നില്‍. ബംഗളൂരുവിലെ ടൂറിസ്റ്റ് ബസ്, ചരക്കുലോറി ലോബികളും റെയില്‍വേ വരുന്നതിനെ എതിര്‍ക്കുന്നു. പാദ യാഥാര്‍ഥ്യമാക്കാന്‍ കൂട്ടായ പരിശ്രമം വേണ്ട സന്ദര്‍ഭത്തില്‍ അതിനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്. ആക്ഷന്‍ കമ്മിറ്റിക്ക് രാഷ്ട്രീയ പക്ഷപാതിത്വമില്ല. എം.പിമാരായ എം.ഐ. ഷാനവാസ്, എ. രാജ, ആര്‍. ധ്രുവനാരായണ, അഡഗൂര്‍ എച്ച്. വിശ്വനാഥ് എന്നിവരെ ഏകോപിപ്പിച്ചാണ് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ തിമിരം ബാധിച്ച വിമര്‍ശങ്ങള്‍ സി.പി.എം ഉന്നയിക്കരുത്.
 2004ല്‍ എന്‍ജിനീയറിങ് സര്‍വേ നടക്കുമ്പോഴുണ്ടായ രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്നാണ് 80 കി.മീ. മാത്രം ദൂരമുള്ള ബത്തേരി നിലമ്പൂര്‍ ഭാഗത്ത് വളഞ്ഞുചുറ്റി 164 കി.മീ. പാത നിര്‍ണയിക്കപ്പെട്ടത്. നിര്‍ദിഷ്ട നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയില്‍ നഞ്ചന്‍കോട്-ബത്തേരി ഭാഗത്തെ നിര്‍മാണ ചെലവ് 641.79 കോടി രൂപ മാത്രമാണ്.
 എന്നാല്‍, ബത്തേരി-നിലമ്പൂര്‍ ഭാഗത്തിന് 3625.08 കോടിയാണ് ചെലവ്. തമിഴ്നാട്ടിലെ ചോലാടിയില്‍നിന്ന് വെറും മൂന്ന് കി.മീ. മാത്രം അകലെയുള്ള ചേരമ്പാടിയില്‍ പാതയത്തെുന്നത് ഏറെ ദുര്‍ഘടമായ വെള്ളരിമലയിലൂടെ കറങ്ങിത്തിരിഞ്ഞ് 62 കി.മീ. പിന്നിട്ടാണ്. ഈ ഭാഗത്തിനു മാത്രം 2000 കോടിയിലധികമാണ് നിര്‍മാണ ചെലവ്. ഇത് പ്രായോഗികമല്ലാത്തതിനാലാണ് വീണ്ടും എന്‍ജിനീയറിങ് സര്‍വേ നടത്തി തെറ്റ് തിരുത്തി ഈ ഭാഗത്തെ പാത പുനര്‍നിര്‍ണയിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടത്. ഇതിന് താമസമെടുക്കുമെന്നതിനാലാണ് നഞ്ചന്‍കോട്-ബത്തേരി ഭാഗം ഒന്നാം ഘട്ടമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെട്ടത്. കര്‍ണാടക, തമിഴ്നാട് എം.പിമാരും ഇതിനെ പിന്തുണച്ചു.
 എന്നാല്‍, കടുത്ത അപരാധമായിട്ടാണ് സി.പി.എം പ്രചരിപ്പിക്കുന്നത്.  സാമൂഹികപരമായ അര്‍ഹത എന്ന മാനദണ്ഡത്തിലാണ് വയനാട് റെയില്‍വേയെ കേന്ദ്രം പരിഗണിക്കുന്നത്. ഇത്തരം പദ്ധതികളുടെ നിര്‍മാണ ചെലവിന്‍െറ പാതി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ കൊടുക്കണം. കേരളത്തിന്‍െറ പാതിയായ 54 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതോടെ പാത യാഥാര്‍ഥ്യമാകുന്നതില്‍ ശ്രദ്ധേയമായ മുന്നേറ്റമുണ്ടായി.
ഈ സന്ദര്‍ഭത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി പദ്ധതി അട്ടിമറിക്കുന്നവരെ ജനം വെറുതെ വിടില്ല -ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സഭാ കവാടത്തില്‍ ഇടത് എം.എല്‍.എമാരുടെ സമരം

Posted: 06 Jan 2014 09:52 PM PST

Image: 

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അടിയന്തരപ്രമേയം അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ആശങ്കകള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇടത് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹം ആരംഭിച്ചു. മലയോര മേഖലയില്‍ നിന്നുള്ള ഏഴ് എം.എല്‍.എമാരാണ് സത്യഗ്രഹമാരംഭിച്ചത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ക്വാറി മാഫിയകളെ സഹായക്കാനാണെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ക്വാറി മാഫിയകള്‍ക്ക് എതിരായിരുന്നുവെന്നും  പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ സഭയില്‍ പറഞ്ഞു.

ആശങ്കകള്‍ കേന്ദ്രത്തെ അറിയിക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമെന്നും മലയോര കര്‍ഷകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വനം പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ മറുപടി നല്‍കി.
കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍്റെ പേരില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ ആരെയും കുടിയിറക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. റിപ്പോര്‍ട്ടിനെക്കുറിച്ച് ജനങ്ങളുടെ ആശങ്കകള്‍ സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ചനടത്തും. ഇതിന്‍്റെ തീയതി പിന്നീട് തീരുമാനിക്കും. ഗ്രീന്‍ ട്രൈബ്യൂണലില്‍ സംസ്ഥാനം മുതിര്‍ന്ന അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇരുഭാഗവും വിട്ടുവീഴ്ചക്കില്ല; കൊയിലാണ്ടിയില്‍ സി.പി.എം വിയര്‍ക്കുന്നു

Posted: 06 Jan 2014 09:33 PM PST

Subtitle: 
സംസ്ഥാന നേതൃത്വം പ്രശ്നം പരിഹരിക്കാന്‍ ഇടപെടുന്നു

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം എന്‍.വി. ബാലകൃഷ്ണനെതിരെ നടപടി സ്വീകരിച്ചതിനത്തെുടര്‍ന്ന് പാര്‍ട്ടിയില്‍ രൂപപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ല.
നേരത്തേ കാഴ്ചക്കാരായി നിന്ന സംസ്ഥാന നേതൃത്വം പ്രശ്നം പരിഹരിക്കാന്‍ താല്‍പര്യം കാണിച്ചുതുടങ്ങി.
സസ്പെന്‍ഷനും അനന്തരനടപടികളും പ്രാദേശിക വിഷയമായി കെട്ടടങ്ങുമെന്ന നിലയില്‍നിന്നുമാറി സംസ്ഥാന ശ്രദ്ധ പിടിച്ചുപറ്റുന്ന അവസ്ഥയിലത്തെിയത് സംസ്ഥാന നേതൃത്വം ഗൗരവമായി കാണുന്നുണ്ട്. പാര്‍ട്ടി നടപടി അംഗീകരിക്കാന്‍ ബാലകൃഷ്ണനിലും നഗരസഭാ ചെയര്‍പേഴ്സന്‍ സ്ഥാനത്ത് തുടരാന്‍ ശാന്തയോടും സമ്മര്‍ദം തുടരുകയാണ്. എന്നാല്‍, ഇരുവരും വഴങ്ങിയിട്ടില്ല.
 ബാലകൃഷ്ണനെതിരെ കൈക്കൊണ്ട നടപടികള്‍ പിന്‍വലിക്കുക, ആരോപണവിധേയനായ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുക എന്നീ കാര്യങ്ങളില്‍ ബാലകൃഷ്ണന്‍ വിഭാഗം വിട്ടുവീഴ്ചക്ക് തയാറല്ല. ബാലകൃഷ്ണന്‍ അപ്പീല്‍ നല്‍കിയെങ്കിലേ സംസ്ഥാന നേതൃത്വത്തിന് ശിക്ഷാനടപടിയില്‍ ഇടപെടാന്‍ കഴിയൂ. എന്നാല്‍, ബാലകൃഷ്ണന്‍ അതിന് തയാറായിട്ടില്ല.
നഗരസഭാ ചെയര്‍പേഴ്സന്‍ കെ. ശാന്തക്ക് പിന്തുണയേകി 11 കൗണ്‍സിലര്‍മാരും രംഗത്തുണ്ട്. ഇവരെ അനുനയിപ്പിക്കാനുള്ള ഒൗദ്യോഗിക വിഭാഗത്തിന്‍െറ നീക്കവും വിജയിച്ചിട്ടില്ല.
അതേസമയം, ലേഖനങ്ങളിലെ ചില വരികളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു നടപടി വേണ്ടിയിരുന്നില്ല എന്ന അഭിപ്രായക്കാരും സി.പി.എമ്മിലുണ്ട്. ഡി.വൈ.എഫ്.ഐ തുടങ്ങിയ ബഹുജന സംഘടനകളിലും ബാലകൃഷ്ണന് അനുകൂല പടയൊരുക്കങ്ങള്‍ നടക്കുന്നുണ്ട്.
കീഴരിയൂര്‍, ചേമഞ്ചേരി, തുറയൂര്‍, മൂടാടി ഭാഗങ്ങളിലും അനുകൂല തരംഗമുണ്ട്.
ഇത്തരം നീക്കങ്ങള്‍ മുളയിലേ നുള്ളാന്‍ പാര്‍ട്ടി ജാഗ്രത കാണിക്കുന്നുണ്ട്.
 

ഡല്‍ഹി ജല ബോര്‍ഡിലെ 800 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Posted: 06 Jan 2014 08:28 PM PST

Image: 

ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹി ജല ബോര്‍ഡിലെ 800 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ജലവിതരണം കാര്യക്ഷമമാക്കുന്നതിന്‍്റെ ഭാഗമായാണ് ആം ആദ്മി സര്‍ക്കാര്‍ ഒറ്റയടിക്ക് 800 പേരെ സ്ഥലം മാറ്റിയത്. ഡല്‍ഹി ജല ബോര്‍ഡിന്‍്റെ ചെയര്‍പേഴ്സണ്‍ കൂടിയായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍്റെ നിര്‍ദേശം അനുസരിച്ചാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.

ഡിസംബര്‍ 28 ന്  മുഖ്യമന്ത്രിയായി ചുമതലയേറ്റ കെജ്രിവാള്‍ അന്നു തന്നെ ജല ബോര്‍ഡിന്‍്റെ സി.ഇ.ഒ ദെബാശിശ് മുഖര്‍ജിയെ സ്ഥലംമാറ്റിയിരുന്നു.
മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഒരേ സ്ഥലത്തു ജോലി ചെയ്തു വരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നതെന്ന് ജല ബോര്‍ഡിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ജലവിതരണം കാര്യക്ഷമമായി നടത്തുന്നതിന് കൂടുതല്‍ നടപടികള്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി. ഡല്‍ഹിയില്‍ ഓരോ കുടുംബത്തിനും 700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന് മുമ്പ്  വാഗ്ദാനം നല്‍കിയിരുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP