സ്വാഗതം
WELCOME

News Update..

Wednesday, January 22, 2014

ഈസ്റ്റേണ്‍ ബൈപാസിന് നിര്‍ദേശം Madhyamam News Feeds

ഈസ്റ്റേണ്‍ ബൈപാസിന് നിര്‍ദേശം Madhyamam News Feeds

Link to

ഈസ്റ്റേണ്‍ ബൈപാസിന് നിര്‍ദേശം

Posted: 21 Jan 2014 11:32 PM PST

Subtitle: 
നഗരസഭ വികസന രൂപരേഖ

ആലപ്പുഴ: നഗരസഭയുടെ വികസന രൂപരേഖയില്‍ ഈസ്റ്റേണ്‍ ബൈപാസിന് നിര്‍ദേശം. നിലവില്‍ നഗരത്തിന് പടിഞ്ഞാറുഭാഗത്തെ ബൈപാസിന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഇതിനുപുറമെയാണ് പക്കി ജങ്ഷനില്‍നിന്ന് തുമ്പോളിയില്‍ എത്തുന്ന നിലയില്‍ നഗരത്തിന്‍െറ കിഴക്കുഭാഗത്തുകൂടി പുതിയ ബൈപാസ് വേണമെന്ന് നഗര ആസൂത്രണ വകുപ്പ് തയാറാക്കിയ രൂപരേഖയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തേ ഡോ. തോമസ് ഐസക് എം.എല്‍.എയും ബൈപാസ് ആശയം മുന്നോട്ടുവെച്ചിരുന്നു.
ചൊവ്വാഴ്ച ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് നഗരത്തിന്‍െറ സമഗ്രവികസനം ലക്ഷ്യമാക്കുന്ന വികസന രൂപരേഖയുടെ കരട് ഉദ്യോഗസ്ഥന്‍ അവതരിപ്പിച്ചത്. വിവിധ ജങ്ഷനുകളുടെ വികസനവും നഗരത്തിലെ റോഡുകള്‍ വീതികൂട്ടുന്നതും ഗതാഗതപ്രശ്നം പരിഹരിക്കാനുള്ള പ്രധാന നിര്‍ദേശങ്ങളാണ്.
പടിഞ്ഞാറുഭാഗത്ത് പുതിയ ബൈപാസ് യാഥാര്‍ഥ്യമാകുമ്പോള്‍ ദീര്‍ഘദൂര ബസുകള്‍ക്ക് ബൈപാസിനോട് ചേര്‍ന്ന് കളര്‍കോടിനും ആലപ്പുഴക്കും ഇടയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് വേണമെന്നും കരടിലുണ്ട്.  നഗരത്തിലെ കനാലുകളിലൂടെയുള്ള ഗതാഗതം പ്രോത്സാഹിപ്പിക്കണം,  പുലയന്‍വഴിയിലെ ലോറി സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തീകരിക്കണം, മാലിന്യ പ്രശ്നത്തിന് ശാശ്വതപരിഹാരം, പ്ളാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് നിര്‍മാണത്തിന് ഉപയുക്തമാക്കണം എന്നിവക്കും നിര്‍ദേശമുണ്ട്. പൈതൃകപ്രാധാന്യമുള്ള കെട്ടിടങ്ങളും കടല്‍പ്പാലം, വിളക്കുമരം എന്നിവയും സംരക്ഷിച്ച് നിലനിര്‍ത്തണം.
നഗരത്തിലെ ജനസംഖ്യ കാലാകാലങ്ങളായി കുറഞ്ഞുവരുന്നെന്നും വികസനരേഖ ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കത്തക്ക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതും ഭാവി വികസനത്തിന് അനിവാര്യമാണ്. കയര്‍മേഖലയുടെ വികസനത്തിന് തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കണം. ഇതുവഴി കൊപ്ര, വെളിച്ചെണ്ണ വ്യവസായങ്ങളും ശക്തിപ്രാപിക്കും. വിനോദസഞ്ചാരവുമായി വ്യവസായമേഖലയെ കൂട്ടിയിണക്കണം. നെഹ്റുട്രോഫി വേദിയുടെ പരിസരങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വിനോദസഞ്ചാര മേഖലക്കും കരുത്തുപകരണം.
കനാലുകളുടെ സൗന്ദര്യവത്കരണവും ഉറപ്പുവരുത്തണം. കനാലുകളില്‍ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കണം. തുറമുഖവുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരം സാധ്യമാക്കണമെന്നും കരട്റിപ്പോര്‍ട്ടിലുണ്ട്. കൗണ്‍സിലര്‍മാര്‍ രേഖാമൂലം നല്‍കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നീട് വിശദ ചര്‍ച്ച കൗണ്‍സിലില്‍ നടക്കും. തുടര്‍ന്നാകും അന്തിമ രൂപരേഖ തയാറാക്കുക.
 

കുടിവെള്ള പദ്ധതി നവീകരണമായില്ല; നെന്മാറയില്‍ കുടിവെള്ളക്ഷാമം

Posted: 21 Jan 2014 11:26 PM PST

Subtitle: 
കുടിവെള്ള ടാങ്ക് നവീകരണമില്ലാതെ ചോര്‍ന്നൊലിക്കുന്നു

നെന്മാറ: കൊട്ടിഘോഷിച്ച പോത്തുണ്ടി കുടിവെള്ള പദ്ധതി നവീകരണം എങ്ങുമെത്താതായതോടെ നെന്മാറയിലേയും സമീപ പഞ്ചായത്തുകളിലേയും ജനങ്ങള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നു.
പോത്തുണ്ടി ജലസംഭരണിയിലെ ജലം ശുദ്ധീകരിച്ച് നെന്മാറ, അയിലൂര്‍, മേലാര്‍ക്കോട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വിതരണം ആരംഭിച്ചത് 1985ലാണ്. പിന്നീട്, നാല് ഘട്ടങ്ങളിലായി കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഗാര്‍ഹിക കണക്ഷനും നല്‍കിയിരുന്നു.
ആദ്യകാലത്ത് നെന്മാറ എന്‍.എസ്.എസ് കോളജിനടുത്ത് ടാങ്ക് നിര്‍മിച്ച് അയിലൂര്‍, മേലാര്‍ക്കോട് പ്രദേശങ്ങളിലേക്ക് എല്ലാ ദിവസവും ശുദ്ധജലവിതരണം നടത്തിയിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തിലുള്ള ജലവിതരണം തൃപ്തികരവും ആയിരുന്നു.
എന്നാല്‍, 1995ന് ശേഷം കൂടുതല്‍ പേര്‍ക്ക് കണക്ഷന്‍ നല്‍കാന്‍ വാട്ടര്‍ അതോറിറ്റി  തീരുമാനിച്ചു. അതിനനുസൃതമായി കുടിവെള്ള പദ്ധതി വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായില്ല.
അയിലൂര്‍, വല്ലങ്ങി, വിത്തനശ്ശേരി, നെന്മാറ ഭാഗങ്ങളിലെ കുടിവെള്ള പദ്ധതികളുമായി പോത്തുണ്ടി പദ്ധതിയെ സംയോജിപ്പിച്ച് വര്‍ധിച്ചുവരുന്ന ജലക്ഷാമത്തിന് പരിഹാരം കാണാന്‍ നിര്‍ദേശമുണ്ടായിട്ടും ഇതിനൊന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ മെനക്കെട്ടില്ല. നവീകരണവും നടത്തിയില്ല. എന്‍.എസ്.എസ് കോളജിനടുത്തുള്ള ടാങ്ക് നവീകരണമില്ലാതെ ദ്വാരങ്ങള്‍ വീണ് ചോര്‍ന്നൊലിക്കുകയാണ്.
നവീകരണമെന്ന് പ്രഖ്യാപിച്ച് ഒന്നേകാല്‍ കോടി ചെലവഴിച്ച് 2010ല്‍ പൂര്‍ത്തിയാക്കിയ മെയിന്‍ പൈപ്പ്ലൈന്‍ ഫലവത്തായില്ല. പല ഭാഗങ്ങളിലും പൈപ്പ് ലൈന്‍ തകര്‍ന്ന് കുടിവെള്ളം പാഴാവുന്നത് സാധാരണയായി. മേഖലയിലെ പകുതിയോളം പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്.
 

ചോക്കാട് നാല്‍പത് സെന്‍റ് കോളനിയില്‍ സര്‍വേ പൂര്‍ത്തിയായി

Posted: 21 Jan 2014 11:11 PM PST

Subtitle: 
ചേനപ്പാടി ആദിവാസികളുടെ പുനരധിവാസം

കാളികാവ്: കുടിലുകള്‍ പൊളിച്ചുമാറ്റിയതിനെ തുടര്‍ന്ന് പെരുവഴിയിലായ ചേനപ്പാടി കോളനിയിലെ ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ സര്‍വേ നടപടി പൂര്‍ത്തിയായി. ചോക്കാട് നാല്‍പത് സെന്‍റ് ഗിരിജന്‍ കോളനിയിലെ പട്ടികവര്‍ഗ സഹകരണ സംഘത്തിന്‍െറ കൈവശമുള്ള ഭൂമിയില്‍നിന്നാണ് പത്ത് കുടുംബങ്ങള്‍ക്കും വീട് വെക്കാന്‍ ഭൂമി നല്‍കുന്നത്. 50 സെന്‍റ് വീതം പത്ത് കുടുംബങ്ങള്‍ക്കാണ് ഭൂമി നല്‍കുക.
ഏറെ വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവിലാണ് ചേനപ്പാടി ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ നടപടി തുടങ്ങിയത്. കഴിഞ്ഞ ദിവസം ആദിവാസികള്‍ സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫിസറെ തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്നാണ് ചേനപ്പാടിക്കാര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച ഭൂമിയില്‍ കാട് വെട്ടിത്തെളിയിച്ച് സര്‍വേ തുടങ്ങിയത്.
പത്രങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ചേനപ്പാടി കോളനി സന്ദര്‍ശിച്ചിരുന്നു.
തുടര്‍ന്ന്  മന്ത്രി എ.പി. അനില്‍കുമാറും കാട് കയറി കോളനിയില്‍ എത്തി. അന്നുതന്നെ കാട്ടാനകളും പുലികളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ താവളമായ കാടിനുള്ളിലെ ഷെഡുകളില്‍ കഴിഞ്ഞ ചേനപ്പാടി ആദിവാസികളെ നാല്‍പത് സെന്‍റ് ഗിരിജന്‍കോളനി സ്കൂളിലേക്ക് താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
രണ്ട് മാസം കൊണ്ട് പുനരധിവസിപ്പിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍, പുനരധിവാസ നടപടികള്‍ മാസങ്ങളോളം വൈകി. തുടര്‍ന്ന് നിരവധി സമരങ്ങള്‍ നടന്നു.
കുടിവെള്ളത്തിനും പ്രാഥമിക കൃത്യങ്ങള്‍ക്കും പ്രയാസത്തിലായ കോളനിക്കാര്‍ വീണ്ടും ചേനപ്പാടിയിലേക്ക് തന്നെ താമസം മാറിയിരിക്കുകയാണ്. അളന്നിട്ട ഭൂമിയില്‍ ഉടന്‍ വീട് വെച്ച് നല്‍കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. നിലമ്പൂര്‍ തഹസില്‍ദാര്‍ എം. അബ്ദുല്‍ സലാം, അഡീഷനല്‍ തഹസില്‍ദാര്‍ പ്രസന്ന, താലൂക്ക് ഹെഡ് സര്‍വേയര്‍ ശൈലേന്ദ്രന്‍, സര്‍വേയര്‍മാരായ സി. ഫൈസല്‍, മുസ്തഫ, ശ്രീജേഷ്, സജ്ജാദ്, സുമേഷ്, ചോക്കാട് വില്ലേജ് ഓഫിസര്‍ ഷമീര്‍, വില്ലേജ് അസിസ്റ്റന്‍റ് ഗഫൂര്‍ എന്നിവരാണ് സര്‍വേ നടപടി പൂര്‍ത്തിയാക്കിയത്.  കാളികാവ് എസ്.ഐ പി. രാധാകൃഷ്ണന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
 

കേസില്‍ പ്രതികള്‍ 76; കുറ്റക്കാര്‍ 12

Posted: 21 Jan 2014 11:10 PM PST

Image: 

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പ്രതികളുടെ എണ്ണം 76. വിചാരണ കോടതി കുറ്റക്കാരായി കണ്ടത്തെിയത് 12 പേരെ!

കേസിന്‍െറ ആരംഭത്തില്‍ തന്നെ യാതൊരു തെളിവുമില്ലാത്തതിനാല്‍ രണ്ടുപേരെ കോടതി വെറുതെ വിട്ടു. കെ.കെ.രാഗേഷ് അടക്കം 15 പേരുടെ വിചാരണ കോടതി സ്റ്റേ ചെയ്തു. പ്രതികളില്‍ രണ്ടുപേരെ ഇനിയും കിട്ടാനുണ്ട്.

ഒഞ്ചിയം ഏരിയാ സെക്രട്ടറിയായിരുന്ന സി.എച്ച്. അശോകന്‍ വിചാരണക്കിടെ മരിച്ചു. വിചാരണ പൂര്‍ത്തിയായ ശേഷം 20 പേരെ കോടതി വിട്ടയച്ചു. അവശേഷിച്ച 36 പ്രതികളില്‍ 24 പേരെ വെറുതെവിട്ടു. 12 പേരെയാണ് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി കുറ്റക്കാരനാണെന്നു കണ്ടത്തെിയത്.

ഇവരില്‍ ആദ്യത്തെ ഏഴു പ്രതികള്‍ ക്വട്ടേഷന്‍ സംഘങ്ങളാണ്. മറ്റു 15 പ്രതികളില്‍ മൂന്നുപേര്‍ സി.പി.എം നേതാക്കന്‍മാരും. പി.കെ കുഞ്ഞനന്തന്‍,കെ.സി രാമചന്ദ്രന്‍,ട്രൗസര്‍ മനോജ് എന്നിവരാണവര്‍.

കുറ്റവാളികളുടെ വാദം കേട്ട ശേഷം ബുധനാഴ്ച ജ്ഡ്ജ് ആര്‍. നാരായണ പിഷാരടി ശിക്ഷ വിധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സോംനാഥ് ഭാരതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ഉഗാണ്ട സ്വദേശിനി

Posted: 21 Jan 2014 11:03 PM PST

Image: 

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ഖിര്‍കി എക്സ്റ്റങ്ഷനില്‍ അര്‍ധരാത്രി നടത്തിയ റെയ്ഡിനിടെ ആക്രമിക്കുകയും വംശീയമായി അപമാനിക്കുകയും ചെയ്തത് ഡല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് ആഫ്രിക്കന്‍ യുവതിയുടെ മൊഴി. സാകേത് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയ ഉഗാണ്ട സ്വദേശിനി മൊഴി നല്‍കിയത്. ജനുവരി 15 ന് അര്‍ധരാത്രി താമസസ്ഥലത്ത് റെയ്ഡ് നടത്തിയത് സോംനാഥ് ഭാരതിയുടെ നേതൃത്വത്തിലാണെന്ന് അറിഞ്ഞത് പിറ്റേദിവസം മന്ത്രിയെ ടി.വി ചാനലില്‍ കണ്ടപ്പോഴാണെന്ന് യുവതി പറഞ്ഞു.
‘നിങ്ങള്‍ കറുത്തവരാണെന്നും രാജ്യം വിട്ടുപോകണമെന്നും അക്രമി സംഘം ആവശ്യപ്പെട്ടു. ഞങ്ങളെ അധിക്ഷേപിക്കുകയും അവരുടെ കൈയിലുണ്ടായിരുന്ന വടികൊണ്ട് അടിക്കുകയും ചെയ്തു. രാജ്യം വിട്ടുപോയില്ലങ്കെില്‍ ഓരോരുത്തരെയായി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.’ യുവതി മൊഴി നല്‍കി.  കറുത്തവരായത് ഒരു കുറ്റമാണോയെന്നും പരാതിക്കാരി ചോദിച്ചു.
ഉഗാണ്ട സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ സെക്ഷന്‍ 156(3) സി.ആര്‍.പി.സി പ്രകാരം സോംനാഥ് ഭാരതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഡല്‍ഹിയില്‍ നാല് ആഫ്രിക്കന്‍ സ്വദേശികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അനാശാസ്യം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് റെയ്ഡ് നടത്താന്‍  സോംനാഥ് ഭാരതി ഉത്തരവിടുകയായിരുന്നു. അര്‍ദ്ധരാത്രി വാസസ്ഥലത്തു നടത്തിയ റെയ്ഡ് നിയമ വിരുദ്ധമാണെന്നും തങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപമുണ്ടായെന്നും ആരോപിച്ചാണ് യുവതികള്‍ കോടതിയെ സമീപിച്ചത്.
യുവതി നേരത്തെ നല്‍കിയ പരാതിയില്‍ മന്ത്രി സോംനാഥ് ഭാരതിയുടെ പേരുണ്ടായിരുന്നില്ല. എന്നാല്‍ പരാതിക്കാരി സോംനാഥ് ഭാരതിയെ തിരിച്ചറിഞ്ഞതോടെ കേസ് വഴിത്തിരിവിലത്തെി.
കെട്ടിടത്തിലുണ്ടായിരുന്ന ആരോടും  പാര്‍ട്ടി പ്രവര്‍ത്തകര്‍  അപമര്യാദയായി പെരുമാറിയിട്ടുല്ളെന്നും  സംഭവങ്ങള്‍ മുഴുവന്‍ റെക്കോഡ് ചെയ്തിട്ടെന്നും സോംനാഥ് ഭാരതി പ്രതികരിച്ചിരുന്നു. പൊലീസിനെ കൂട്ടിയാണ് മന്ത്രി  റെയ്ഡിനത്തെിയത്. എന്നാല്‍, വാറന്‍്റില്ലാതെ റെയ്ഡ് നടത്താന്‍ പൊലീസ് വിസമ്മതിച്ചത് മന്ത്രിയും പൊലീസുമായുള്ള തര്‍ക്കത്തിന് വഴിവെച്ചിരുന്നു.

പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ തകര്‍ന്നു -പിണറായി

Posted: 21 Jan 2014 10:51 PM PST

Image: 

ന്യൂഡല്‍ഹി: സി.പി.ഐ.എമ്മിനെതിരെയുള്ള ആരോപണങ്ങള്‍ തകരുന്നതാണ് ഇന്നത്തെ കോടതി വിധിയില്‍  വ്യക്തമാകുന്നതെന്ന്് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ടി.പി കൊല്ലപ്പെട്ടത് നിര്‍ഭാഗ്യകരമെന്നും കൊലപാതകത്തില്‍ പര്‍ട്ടിക്ക് പങ്കില്ളെന്നും അന്ന് തന്നെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. അക്കാര്യം തന്നെയാണ് ഇന്നത്തെ വിധിയോടെ തെളിഞ്ഞതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

കൊലപാതകത്തിന് ഉത്തരവാദികളെ പിടികൂടിയപ്പോള്‍ കൊലപാതകം രാഷ്ട്രീയപ്രേരിതമല്ളെന്നും വ്യക്തിപരമാണെന്നും അന്നത്തെ ഡി.ജി.പി പ്രസ്താവിച്ചിരുന്നു. ഉടന്‍ അന്നത്തെ ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് അന്വേഷണം അവസാനിച്ചിട്ടില്ല എന്നായിരുന്നു. അത് പാര്‍ട്ടിയെ കുടുക്കുന്നതിന് വേണ്ടിയായിരുന്നു.  മോഹനന്‍ മാസ്റ്ററെ മുന്‍ നിര്‍ത്തിയാണ് പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ മോഹനനടക്കം 24 പേരെ വെറുതെ വിട്ട നടപടിയോടെ പാര്‍ട്ടിക്കെതിരെയുള്ള ഗൂഢാലോചനയാണ് തര്‍ന്നത്. കുഞ്ഞനന്തന്‍ കുറ്റക്കാരില്‍ ഉള്‍പെട്ടത് നിര്‍ഭാഗ്യകരമായിപ്പോയി -പിണറായി പറഞ്ഞു.

അന്നത്തെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമാണ് ഈ കേസ് പാര്‍ട്ടിക്കെതിരെ വഴി തിരിച്ചുവിട്ടതെന്നും പിണറായി പറഞ്ഞു. കുറ്റക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അതില്‍ ഉള്‍പെട്ടവരുണ്ടെങ്കില്‍ പാര്‍ട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

മഞ്ചേശ്വരത്ത് വീട്ടില്‍ നിന്ന് 80 പവന്‍ മോഷണം പോയി

Posted: 21 Jan 2014 10:32 PM PST

മഞ്ചേശ്വരം: മഞ്ചേശ്വരം മേഖലയില്‍ വീണ്ടും മോഷണം.  മഞ്ചേശ്വരം കടമ്പാര്‍ വില്ലേജ് ഓഫിസിനു സമീപത്തെ അബ്ദുല്‍ഖാദറിന്‍െറ വീട്ടില്‍ നിന്നാണ് 80 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്.
സംഭവം തിങ്കളാഴ്ച പുലര്‍ച്ചെ. വീട് കുത്തിത്തുറന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ച  സ്വര്‍ണാഭരണങ്ങളാണ് കൊണ്ടുപോയത്.വീടുപൂട്ടി ബന്ധുവീട്ടില്‍ പോയി തിരിച്ചുവന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
പിറകുവശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്നാണ് മോഷണം നടത്തിയത്.
വിവരമറിഞ്ഞ് കാസര്‍കോട് ഡിവൈ.എസ്.പി രാമചന്ദ്രന്‍നായര്‍, കുമ്പള സി.ഐ സിബി തോമസ്, മഞ്ചേശ്വരം എസ്.ഐ ബിജുലാല്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവ് ശേഖരിച്ചു.പ്രവാസിയായ അബ്ദുല്‍ഖാദര്‍ കുറച്ച് മാസം മുമ്പാണ് നാട്ടിലെത്തിയത്.
ഇദ്ദേഹത്തിന്‍െറ പരാതിപ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ മഞ്ചേശ്വരം മേഖലയില്‍ മാത്രം 14 മോഷണങ്ങളാണ് നടന്നത്. മോഷണങ്ങള്‍ അരങ്ങേറുമ്പോഴും പ്രതികളെക്കുറിച്ച്  സൂചന ലഭിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്.
 

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്ഡെങ്കിപ്പനി

Posted: 21 Jan 2014 10:29 PM PST

Subtitle: 
വൃത്തിഹീനമായ ചുറ്റുപാടില്‍ താമസം

തലശ്ശേരി: തലശ്ശേരി നഗരത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഡെങ്കിപ്പനിയെന്ന് സൂചന. പത്തോളം പേരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തലശ്ശേരി കസ്റ്റംസ് റോഡിലെ മൂന്ന് ലോഡ്ജുകളില്‍ അന്യസംസ്ഥാന തൊഴിലാളികളെ വൃത്തിഹീനമായി പാര്‍പ്പിച്ചത് പ്രദേശവാസികളെ പേടിപ്പെടുത്തുകയാണ്. ഇവിടത്തെ മാലിന്യം പുറത്തു തള്ളുന്നതും രോഗവാഹകരായ കീടാണുക്കള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നു.
അധിക വാടക ഈടാക്കി ഒരു മുറിയില്‍തന്നെ അഞ്ചും ആറും പേരെയാണ് പാര്‍പ്പിക്കുന്നത്. ഇതുസംബന്ധിച്ച് അധികൃതര്‍ നേരത്തെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ചൊവ്വാഴ്ച ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. രഘുനാഥിന്‍െറ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. തൊഴിലാളികളെ ഉടന്‍ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗികളുടെ രക്തം പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
നേരത്തെ മുറികളും പരിസരവും വൃത്തിയാക്കിയ ശേഷം താമസിപ്പിച്ചാല്‍ മതിയെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അങ്ങനെ ചെയ്തതായാണ് ഉടമകളുടെ വാദം. എന്നാല്‍, തൊഴിലാളികള്‍ വീണ്ടും വൃത്തികേടാക്കുന്നതായും അവര്‍ പറയുന്നു.
ബുധനാഴ്ച പരിസരത്തെ ഓവുചാലുകളും മറ്റും ശുചീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഫോഗിങ് നടത്തും. ചത്ത എലികള്‍ ഉള്‍പ്പെടെ പലവിധ മാലിന്യങ്ങളാണ് റോഡരികിലും ഓവുചാലുകളിലും നിറഞ്ഞിരിക്കുന്നത്. പകര്‍ച്ച വ്യാധികളുള്‍പ്പെടെ പടര്‍ന്നുപിടിക്കാന്‍ പാകത്തില്‍ നഗര ഹൃദയത്തിലാണ് ഇത്തരം കാഴ്ചകള്‍.അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.

ശ്രീ ചിത്തിര മെഡിക്കല്‍ സെന്‍ററിന് ഫെബ്രുവരിയില്‍ തറക്കല്ലിടും

Posted: 21 Jan 2014 10:03 PM PST

Subtitle: 
16.35 കോടി അനുവദിച്ചു

മാനന്തവാടി: ഏറെ കാലത്തെ കാത്തിരിപ്പിനും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് ജില്ലയില്‍ ആരംഭിക്കുന്ന ശ്രീ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് സെന്‍ററിന്‍െറ തറക്കല്ലിടല്‍ ഫെബ്രുവരിയില്‍ നടക്കും. ഫെബ്രുവരി പത്തിന് മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കും. സ്ഥലമെടുപ്പിനും അനുബന്ധ കെട്ടിട നിര്‍മാണത്തിനും 16.35 കോടി രൂപ അനുവദിച്ച് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവിറക്കി. ബജറ്റ് വിഹിതത്തിന്‍െറ അധിക വിഹിതമായാണ് തുക അനുവദിച്ചത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ബോയ്സ് ടൗണിലെ ഗ്ളന്‍ ലെവന്‍ എസ്റ്റേറ്റിന്‍െറ ഉടമസ്ഥതയിലുള്ള 75 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്.
സ്ഥലം ഏറ്റെടുക്കുന്നതിനും പണം കൈമാറുന്നതിനുമുള്ള നടപടി ക്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 2009ല്‍ ആണ് സെന്‍റര്‍ ജില്ലയില്‍ അനുവദിച്ചത്. തുടര്‍ന്ന് സ്ഥലമെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കുകയും വിവിധ സ്ഥലങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഒടുവില്‍ ശ്രീ ചിത്തിര ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദിഷ്ട ഗ്ളന്‍ലെവന്‍ സ്ഥലം അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വനം റവന്യൂ വകുപ്പുകള്‍ സംയുക്ത സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി.
 സ്ഥലം ഏറ്റെടുക്കുന്നതിനുള്ള  വിജ്ഞാപനം ഇറക്കി. നിയമ തടസ്സങ്ങള്‍ ഉയര്‍ന്നെങ്കിലും മന്ത്രി പി.കെ. ജയലക്ഷ്മിയും എം.ഐ. ഷാനവാസ് എം.പിയും മുഖ്യമന്ത്രിയും മന്ത്രിമാരുമായി നിരന്തരം സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് സ്ഥലമെടുപ്പ് നടപടികള്‍ ലക്ഷ്യത്തിലെത്തിയിരിക്കുന്നത്. സെന്‍റര്‍ യാഥാര്‍ഥ്യമാക്കുന്നതോടെ വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും കര്‍ണാടകയിലെ കുടക്, മൈസൂര്‍ ജില്ലകളിലുള്ളവര്‍ക്കും സെന്‍ററിന്‍െറ പ്രയോജനം ലഭിക്കും.
 

ടി.പി വധം:ക്വട്ടേഷന്‍ സംഘത്തിലെ ഏഴംഗങ്ങള്‍ അടക്കം 12 പേര്‍ കുറ്റക്കാര്‍

Posted: 21 Jan 2014 10:01 PM PST

Image: 
Subtitle: 
പി.കെ കുഞ്ഞനന്തനും കെ.സി രാമചന്ദ്രനും കുറ്റക്കാര്‍

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എം നേതാക്കളായ പി.കെ കുഞ്ഞനന്തനും കെ.സി രാമചന്ദ്രനും അടക്കം 12 പേര്‍ കുറ്റക്കാര്‍. എം.സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി,ടി.കെ രജീഷ്,മുഹമ്മദ് ഷാഫി,അണ്ണന്‍ സിജിത്ത്, ഷിനോജ് എന്നീ ഏഴംഗ കൊലയാളി സംഘവും ഇവരെക്കൂടാതെ സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കോഴിക്കോട് കുന്നുമ്മക്കര ജയസുര വീട്ടില്‍ കെ.സി.രാമചന്ദ്രന്‍, സി.പി.എം കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ തുവ്വക്കുന്ന് കൊളവല്ലൂര്‍ ചെറുപറമ്പ് വടക്കെയില്‍ വീട്ടില്‍ ട്രൗസര്‍ മനോജന്‍, സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പാനൂര്‍ കണ്ണങ്ങോട് കുന്നോത്ത്പറമ്പ് കൊളവല്ലൂര്‍ കേളോത്തന്‍്റവിട് പി.കെ.കുഞ്ഞനന്തന്‍, മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി.റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ്, കണ്ണൂര്‍ ചൊക്ലി മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ.പ്രദീപന്‍ എന്ന ലംബു പ്രദീപന്‍ എന്നിവരെയാണ് കുറ്റക്കാര്‍ ആണെന്ന് കോടതി വിധിച്ചത്.


സി.പി.എം നേതാക്കളായ പി.മോഹനന്‍ മാസ്റ്റര്‍,പടയങ്കണ്ടി രവീന്ദ്രന്‍ അടക്കം 24 പ്രതികളെ വെറുതെ വിട്ടു. സംശയത്തിന്‍്റെ ആനുകൂല്യത്തിലാണ് പി.മോഹനനെ കോടതി വെറുതെ വിട്ടത്. കെ.കെ കൃഷ്ണന്‍,ജ്യോതി ബാബു എന്നിവരും വെറുതെ വിട്ടവരില്‍ ഉള്‍പ്പെടും. ശിക്ഷാവിധിയെ പറ്റി ഇരു ഭാഗത്തിന്‍്റെയും വാദം കോടതി നാളെ കേള്‍ക്കും.


പി.മോഹനനെ വെറുതെ വിട്ട നടപടിക്കെതിരെ അപ്പീല്‍ പോവുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടത്തെിയ പി.കെ കുഞ്ഞനന്തനും കെ.സി രാമചന്ദ്രനും ട്രൗസര്‍ മനോജും ഗൂഢാലോചനയുടെ ഭാഗമെന്ന് തെളിഞ്ഞതായും പ്രോസിക്യൂഷന്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പി.മോഹനന്‍. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ് പി. കെ കുഞ്ഞനന്തന്‍.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP