സ്വാഗതം
WELCOME

News Update..

Thursday, January 23, 2014

പോരുവഴി ബാങ്ക് തെരഞ്ഞെടുപ്പ്: സി.പി.എം, സി.പി.ഐ രണ്ടുതട്ടില്‍ Madhyamam News Feeds

പോരുവഴി ബാങ്ക് തെരഞ്ഞെടുപ്പ്: സി.പി.എം, സി.പി.ഐ രണ്ടുതട്ടില്‍ Madhyamam News Feeds

Link to

പോരുവഴി ബാങ്ക് തെരഞ്ഞെടുപ്പ്: സി.പി.എം, സി.പി.ഐ രണ്ടുതട്ടില്‍

Posted: 23 Jan 2014 12:52 AM PST

ശാസ്താംകോട്ട: പോരുവഴി സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടില്‍.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം വ്യാഴാഴ്ച ഉച്ചക്ക് അവസാനിക്കാനിരിക്കെ മുഴുവന്‍ സീറ്റുകളിലേക്കും പത്രിക നല്‍കി പരസ്പരം മത്സരിക്കാനുള്ള തീരുമാനത്തിലാണ് ഇരുപാര്‍ട്ടികളും.
ഈ വര്‍ഷം ആകെ സീറ്റുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 11 ആയി ഉയര്‍ന്നു. ആറ് സീറ്റില്‍ തങ്ങള്‍ക്ക് മത്സരിക്കണമെന്നും വിജയിച്ചാല്‍ മുഴുവന്‍ കാലയളവിലും പ്രസിഡന്‍റ് പദവി ലഭിക്കണമെന്നുമാണ് സി.പി.എമ്മിന്‍െറ നിലപാട്.
എന്നാല്‍, വര്‍ധിപ്പിക്കപ്പെട്ട സീറ്റുകള്‍ ഇരുപാര്‍ട്ടികള്‍ക്കുമായി വീതംവെക്കണമെന്നും പ്രസിഡന്‍റ് പദവി പകുതി കാലത്തേക്ക് വേണമെന്നുമാണ് സി.പി.ഐയുടെ നിലപാട്. ഇത് അംഗീകരിക്കാന്‍ സി.പി.എം ഇതുവരെയും കൂട്ടാക്കിയിട്ടില്ല.

മകന്‍ അന്യജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; പിതാവ് കേസ് കൊടുത്തു

Posted: 23 Jan 2014 12:17 AM PST

Image: 

പട്ന: ബീഹാറില്‍ മകന്‍ അന്യജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെതിരെ പിതാവ് മാനനഷ്ടത്തിന് കേസ് കൊടുത്തു. തന്‍െറ സാമൂഹ്യപദവിയും പ്രശസ്തിയും മകന്‍ സുഷാന്ത് ജസു വിവാഹത്തിലൂടെ തകര്‍ത്തെന്ന് ആരോപിച്ചാണ് പിതാവ് സിദ്നാഥ് ശര്‍മ  മാനനഷ്ടത്തിന് കേസ് കൊടുത്തത്. മാനനഷ്ടത്തിന് പിഴയായി മകന്‍ ഒരുലക്ഷം രൂപ  നല്‍കണമെന്നും തന്‍െറ കുടുംബപ്പേര് ഉപയോഗിക്കുന്നതില്‍ നിന്ന് മകനെ തടയണമെന്നുമാണ് സിദ്നാഥ് ശര്‍മയുടെ ആവശ്യം. അഭിഭാഷകനായ സിദ്നാഥ് ശര്‍മ ബീഹാറിലെ ഉയര്‍ന്ന ജാതിയായ ബൂമിഹാറില്‍പെട്ടയാളാണ്.

സ്വന്തം ജാതിയില്‍പെട്ടവരെ മാത്രം വിവാഹം കഴിക്കുന്നതാണ് കാലങ്ങളായി തങ്ങള്‍ തുടര്‍ന്ന് വരുന്നതെന്നും ആ സമ്പ്രദായമാണ് മകന്‍ തകര്‍ത്തതെന്നും സിദ്നാഥ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
ഗുജറാത്തില്‍ സര്‍ക്കാര്‍ ഉദ്യോഗത്തിലുള്ള മകന്‍ കഴിഞ്ഞ നവംബറിലാണ്  ധാന്‍പൂരിലെ ബാങ്ക് ഉദ്യോഗസ്ഥയെ വിവാഹം കഴിച്ചത്.
 

സോംനാഥ് ഭാരതി സംഭവം: കെജ് രിവാള്‍ ഗവര്‍ണറെ കണ്ടു

Posted: 22 Jan 2014 11:26 PM PST

Image: 

ന്യുഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഗവര്‍ണര്‍ നജീബ് ജങ്ങുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതി ഉള്‍പെട്ട വിവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് ഗവര്‍ണറെ കണ്ടെതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഇക്കാര്യം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചു. ആഴ്ചയിലൊരിക്കല്‍ ഗവര്‍ണറെ കാണുന്ന പതിവുണ്ടെന്നും അതിന്‍െറ ഭാഗമായാണ് സന്ദര്‍ശനമെന്നും പാര്‍ട്ടി വ്യക്തമാക്കി.

സോംനാഥ് ഭാരതി ഉള്‍പെട്ട സംഘം ദക്ഷിണ ഡല്‍ഹിയിലെ ഖിര്‍കി എക്സ്റ്റങ്ഷനില്‍ അര്‍ധരാത്രി നടത്തിയ റെയ്ഡിനിടെ തന്നെ ആക്രമിക്കുകയും വംശീയമായി അപമാനിക്കുകയും ചെയ്തുവെന്ന് ആഫ്രിക്കന്‍ യുവതി കഴിഞ്ഞ ദിവസം സാകേത് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ജനുവരി 15 ന് അര്‍ധരാത്രി തങ്ങലുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തിയത് സോംനാഥ് ഭാരതിയുടെ നേതൃത്വത്തിലാണെന്ന് അറിഞ്ഞത് പിറ്റദേിവസം മന്ത്രിയെ ടി.വി ചാനലില്‍ കണ്ടപ്പോഴാണെന്നും യുവതി പറഞ്ഞിരുന്നു.

ഉഗാണ്ട സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ സെക്ഷന്‍ 156(3) സി.ആര്‍.പി.സി പ്രകാരം സോംനാഥ് ഭാരതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഡല്‍ഹിയില്‍ നാല് ആഫ്രിക്കന്‍ സ്വദേശികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അനാശാസ്യം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് റെയ്ഡ് നടത്താന്‍ സോംനാഥ് ഭാരതി ഉത്തരവിടുകയായിരുന്നു. അര്‍ദ്ധരാത്രി വാസസ്ഥലത്തു നടത്തിയ റെയ്ഡ് നിയമ വിരുദ്ധമാണെന്നും തങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപമുണ്ടായെന്നും ആരോപിച്ചാണ് യുവതികള്‍ കോടതിയെ സമീപിച്ചത്.

കെട്ടിടത്തിലുണ്ടായിരുന്ന ആരോടും പാര്‍ട്ടി പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയിട്ടില്ളെന്നും സംഭവങ്ങള്‍ മുഴുവന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും സോംനാഥ് ഭാരതി പ്രതികരിച്ചിരുന്നു. പൊലീസിനെ കൂട്ടിയാണ് മന്ത്രി റെയ്ഡിനത്തെിയത്. എന്നാല്‍, വാറന്‍്റില്ലാതെ റെയ്ഡ് നടത്താന്‍ പൊലീസ് വിസമ്മതിച്ചത് മന്ത്രിയും പൊലീസുമായുള്ള തര്‍ക്കത്തിന് വഴിവെച്ചിരുന്നു.
 

കണ്ണാശുപത്രിയില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നിയമനത്തിന് നീക്കം

Posted: 22 Jan 2014 11:24 PM PST

തിരുവനന്തപുരം: റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്ത്താല്‍മോളജിയില്‍ ഒപ്റ്റോമെട്രി ട്യൂട്ടര്‍ ടെക്നീഷ്യന്‍െറ യോഗ്യതയും നിയമനരീതിയും നിലവിലെ മാനദണ്ഡങ്ങള്‍ മറികടന്ന് പുനര്‍നിര്‍ണയിക്കാന്‍ നീക്കം.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്യൂട്ടര്‍ ടെക്നീഷ്യന്‍ (ഒപ്റ്റോമെട്രി) തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയത്. തസ്തികക്ക് ആവശ്യമായ യോഗ്യതയും നിയമനരീതിയും സംബന്ധിച്ച് 2012 ജൂലൈ ഏഴിന് ആരോഗ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായാണ് ഈ തസ്തികയുടെ യോഗ്യതയും നിയമനരീതിയും പുനര്‍നിര്‍ണയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 2010ല്‍ ആരംഭിച്ച ബി.എസ്സി (ഒപ്റ്റോമെട്രി ) കോഴ്സിന് വേണ്ടിയാണ് ട്യൂട്ടര്‍ ടെക്നീഷ്യന്‍െറ യോഗ്യത പുനര്‍നിര്‍ണയിക്കുന്നത്  എന്നാണ് ഡി.എം.ഇ വ്യക്തമാക്കുന്നത്.
എന്നാല്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഒരേസമയം ആരംഭിച്ച കോഴ്സില്‍ തിരുവനന്തപുരത്തെ ട്യൂട്ടര്‍ ടെക്നീഷ്യന്‍െറ കാര്യത്തില്‍ മാത്രമാണ് ഡി.എം.ഇ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ജോലിചെയ്യുന്ന ജൂനിയറായ ഒരു ഓഫ്താല്‍മിക് അസിസ്റ്റന്‍റിനെ തിരുവനന്തപുരത്തെ ആര്‍.ഐ.ഒയില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നിയമിക്കാനുള്ള ഗൂഢാലോചനയാണ് ഈ നീക്കമെന്നാണ് സൂചന.
നിലവില്‍ ആര്‍.ഐ.ഒയില്‍ എട്ടുവര്‍ഷത്തിലധികമായി ട്യൂട്ടര്‍ ടെക്നീഷ്യന്‍ തസ്തികയില്‍ ജോലി ചെയ്യുന്നയാളെ പുറത്താക്കിയാണ് പുതിയ നിയമനത്തിന് വാശിപിടിക്കുന്നത്.
തസ്തികയുടെ നിയമനരീതിയും യോഗ്യതയും പുനര്‍നിര്‍ണയിക്കാനുള്ള നടപടികള്‍ക്കെതിരെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി, മന്ത്രി എന്നിവര്‍ക്ക് കേരള ഗവണ്‍മെന്‍റ് ഒപ്റ്റോമെട്രിസ് അസോസിയേഷന്‍ പരാതി നല്‍കി.

അക്വാട്ടിക് കോംപ്ളക്സില്‍ നിന്ന് ലക്ഷങ്ങളുടെ പൈപ്പുകള്‍ കടത്താന്‍ നീക്കം

Posted: 22 Jan 2014 11:14 PM PST

Subtitle: 
പരിശീലനത്തിനെത്തിയ കായിക താരങ്ങള്‍ നീക്കം തടഞ്ഞു

തൃശൂര്‍: നഗരത്തിലെ അക്വാട്ടിക് കോംപ്ളക്സിലെ സ്വിമ്മിങ് പൂളില്‍ നിര്‍മാണപ്രവൃത്തികള്‍ക്കായി കൊണ്ടുവന്ന പൈപ്പുകള്‍ കടത്താന്‍ നീക്കം. രാത്രി പൈപ്പ് കടത്താന്‍ ശ്രമിക്കുന്നത് പവര്‍ലിഫ്റ്റിങ്  പരിശീലനത്തിന് എത്തിയവര്‍ തടയുകയായിരുന്നു. സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ അറിവോടെയാണ് പൈപ്പ് കടത്താന്‍ ശ്രമിച്ചതെന്നാണ് കായികതാരങ്ങളുടെ ആരോപണം. കടത്താന്‍ ശ്രമിച്ച പൈപ്പുകള്‍ മൂന്നു ലക്ഷം രൂപ വില  വരുന്നതാണ്. സ്പോര്‍ട്സ് മന്ത്രിക്ക് പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു.  സ്പോര്‍ട്സ് കൗണ്‍സില്‍ ഉടമസ്ഥതയിലുള്ള പൂളിലെ സാമഗ്രികളാണ്  ലോറിയില്‍  വൈകീട്ട് കടത്താന്‍ ശ്രമിച്ചത്. ആര് പറഞ്ഞിട്ടാണ് പൈപ്പ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചപ്പോള്‍ ലോറിക്കാര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. നിര്‍മിതികേന്ദ്രമാണ് സ്വിമ്മിങ്ങ് പൂളില്‍ നിര്‍മാണപ്രവൃത്തി നടത്തുന്നത്. നിര്‍മിതികേന്ദ്രത്തില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ തങ്ങള്‍ ആരേയും ചുമലപ്പെടുത്തിയിട്ടില്ലെന്ന് അറിയിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളും കൈ മലര്‍ത്തി. അതോടെ സംശയം ബലപ്പെട്ടു. പവര്‍ലിഫ്റ്റിങ് പരിശീലനത്തിന് എത്തിയവര്‍ കലകടര്‍ക്ക് പരാതി നല്‍കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് യോഗം  സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. പൊലീസ് അന്വേഷണം കൃത്യമായി നടന്നില്ലെങ്കില്‍ ആഭ്യന്തര മന്ത്രിക്കും  സ്പോര്‍ട്സ് മന്ത്രിക്കും പരാതി നല്‍കും. കടത്താന്‍ ശ്രമിച്ച പൈപ്പിന് മൂന്നുലക്ഷം രൂപ കണക്കാക്കുന്നു. പൈപ്പ് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ഇഗ്നിമാത്യു പറഞ്ഞു. കലക്ടറുടെ നിര്‍ദേശം അനുസരിച്ച് സംഭവത്തെക്കുറിച്ച് എ.ഡി.എം അന്വേഷണം നടത്തുന്നുണ്ട്.

ആനിക്കാട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി.പി.എം നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് യു.ഡി.എഫ്

Posted: 22 Jan 2014 11:04 PM PST

മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതിക്കെതിരെ സി.പി.എം  നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതവും പഞ്ചായത്തിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ് ഇതിന്‍െറ പിന്നിലെ ലക്ഷ്യമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തോമസ് മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചായത്തില്‍ എം.പി, എം.എല്‍.എ, ജില്ലാപഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത് ഫണ്ടും പഞ്ചായത്തിന്‍െറ വാര്‍ഷിക ഫണ്ടും  ഉപയോഗിച്ച് കൃഷി, മൃഗ, വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ മേഖല ഉള്‍പ്പെടെ വിവിധ മേഖലകള്‍ക്ക് ഏകദേശം ഏഴുകോടി രൂപയോളം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചു. തൊഴിലുറപ്പിന് മാത്രം മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടി അഞ്ചുലക്ഷം രൂപ ചെലവഴിച്ചു. ആരോഗ്യ രംഗത്ത് പാലിയേറ്റിവ് കെയര്‍ സംവിധാനം കാര്യക്ഷമമാക്കി. ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങല്‍ പ്രദേശത്ത് ശുദ്ധജലം എത്തിക്കാന്‍ വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് സ്ഥാപിക്കാന്‍ പുളിക്കാമല, ഹനുമാന്‍കുന്ന്, പൊന്നിരിക്കുംപാറ എന്നിവിടങ്ങളില്‍ സ്ഥലം സൗജന്യമായി വാട്ടര്‍ അതോറിറ്റിക്ക് കൊടുത്തു.
ഇതിന്  34 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നു. ആശ്രയ, സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി നടപ്പാക്കി. ശാരീരിക -മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ശനിയാഴ്ചകളില്‍ ബോധവത്കരണ ക്ളാസും വൈദ്യസഹായവും നല്‍കാന്‍ ജില്ലയില്‍ കെട്ടിടവും അനുബന്ധ സൗകര്യവും ആദ്യമായി നല്‍കിയത് ആനിക്കാട് പഞ്ചായത്താണ്.
എല്ലാ പട്ടികജാതി കോളനികളിലും സമഗ്ര വികസനം, ഇ.എം.എസ് ഭവന പദ്ധതിയില്‍ 42 വീടുകള്‍ അനുവദിച്ചു. രണ്ട് അങ്കണവാടി കെട്ടിടങ്ങളും ഗ്രാമസഭ മന്ദിരവും പഞ്ചായത്ത് കമ്യൂണിറ്റി ഹാളും പി.എച്ച്.സി കെട്ടിടവും നിര്‍മിച്ചു. കഴിഞ്ഞ 27 ന് നടന്ന പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്  എം അംഗം ഉഷ ശശിയെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കൂറുമാറ്റി. പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയത്. വൈസ് പ്രസിഡന്‍റിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വോറമില്ലാത്തതിനാല്‍ പരാജയപ്പെടുകയായിരുന്നു. ഡാറ്റ എന്‍ട്രി സ്റ്റാഫിന്‍െറ നിയമനം സംബന്ധിച്ച് 2013 ഡിസംബര്‍ 23ന് കൂടിയ കമ്മിറ്റിയില്‍ ഏകകണ്ഠമായി പഞ്ചായത്ത് കമ്മിറ്റി, പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ ഇന്‍റര്‍വ്യൂ നടത്തി നിയമിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു.
താല്‍ക്കാലിക നിയമനമാണ് നടത്തിയത്. മൂന്ന് അപേക്ഷകളില്‍ ഒരാള്‍ക്ക് മാത്രമാണ് നിശ്ചിത യോഗ്യത ഉണ്ടായിരുന്നത്. ഈ നിയമത്തില്‍ അഴിമതിയോ സ്ഥാപിത താല്‍പര്യമോ ഉണ്ടായിട്ടില്ല. സി.പി.എം പഞ്ചായത്തംഗം എന്‍. രാജന്‍ വൈസ് പ്രസിഡന്‍റിനെ അസഭ്യം പറഞ്ഞ് തല്ലാന്‍ ശ്രമിക്കുകയായിരുന്നു. എം. രാജന്‍െറ ജനപിന്തുണയില്ലാത്ത വ്യക്തിതാല്‍പര്യമാണ് പഞ്ചായത്തില്‍ നടക്കുന്നത്. പഞ്ചായത്തില്‍ ഓവര്‍ഹെഡ് ടാങ്ക് പണിയുന്നതിന് അഞ്ച് സെന്‍റ് സ്ഥലം ജനങ്ങളില്‍നിന്ന് സംഭാവന സ്വീകരിച്ചുവാങ്ങിയതാണ്. സി.പി.എം നേതാവായ കെ.കെ. സുകുമാരന്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാധികാരികളായിരുന്നു. ആനിക്കാട് പഞ്ചായത്തില്‍ അഴിമതിമുഖമില്ലാതെ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കണ്ട് സി.പി.എം ലോക്കല്‍ സെക്രട്ടറി എം. രാജന് സ്ഥിരബുദ്ധി നഷ്ടപ്പെട്ടെന്ന് തോന്നുന്നതായി  വൈസ് പ്രസിഡന്‍റ് പറഞ്ഞു. ഡി.സി.സി അംഗം പി.കെ. തങ്കപ്പന്‍, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സിബി, മണ്ഡലം സെക്രട്ടറി എബ്രഹാം വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

ടി.പി വധക്കേസ്: ശിക്ഷാവിധി 28ന്; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

Posted: 22 Jan 2014 11:04 PM PST

Image: 

കോഴിക്കോട്: ടി.പി വധക്കേസിലെ കുറ്റക്കാരുടെ ശിക്ഷ ഈ മാസം 28ന് വിധിക്കും.  പ്രതിഭാഗത്തിന്‍്റെയും വാദിഭാഗത്തിന്‍്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജി നാരായണ പിഷാരടി ശിക്ഷാവിധിയുടെ തിയതി പ്രഖ്യാപിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആണിതെന്നും 11പേര്‍ക്കും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, വധശിക്ഷ നല്‍കാന്‍ മാത്രമുള്ള കുറ്റം പ്രതികള്‍ ചെയ്തിട്ടില്ളെന്നും മിനിമം ശിക്ഷയായ ജീവപര്യന്തം മാത്രമേ നല്‍കാവൂ എന്ന് പ്രതിഭാഗവും വാദിച്ചു.  കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി.

12 പ്രതികളുടെയും മൊഴികള്‍ കോടതി രേഖപ്പെടുത്തി. അടുത്തേക്ക് വിളിച്ചുവരുത്തിയാണ് ജഡ്ജി  മൊഴി രേഖപ്പെടുത്തിയത്. കേസില്‍ ലംബു പ്രദീപന്‍ ഒഴികെയുള്ളവര്‍ ചെയ്തിരിക്കുന്നത് വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണെന്ന് ജഡ്ജി പ്രതികളെ അറിയിച്ചു. ലംബുവിന് പരമാവധി ഏഴു വര്‍ഷം വരെ തടവു ലഭിച്ചേക്കും.

രാഷ്ട്രീയ പകപോക്കലിന്‍്റെ ഇരയാണ് താന്‍ എന്ന് പ്രതി കെ.സി രാമചന്ദ്രന്‍ കോടതിയോട് പറഞ്ഞു. പ്രായമായ അമ്മയും ഭാര്യയും കുട്ടികളും തനിക്ക് ഉണ്ടെന്നും ശിക്ഷ പരമാവധി ലഘൂകരിച്ച് നല്‍കണമെന്നും രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
താന്‍ രോഗിയാണെന്നും ഒരു കേസില്‍ പോലും ഇതുവരെ പ്രതിയായിട്ടില്ളെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും ശിക്ഷ പരമാവധി കുറച്ചു തരണമെന്നും മറ്റൊരു പ്രതിയായ പി.കെ കുഞ്ഞനന്തനും പറഞ്ഞു. തങ്ങള്‍ക്ക് മാതാപിതാക്കള്‍ ഉണ്ടെന്നും ശിക്ഷ കുറച്ചു തരണമെന്നും എം.സി അനൂപ് മുതലുള്ള കേസിലെ ഏഴു പ്രതികളും ആവശ്യപ്പെട്ടു.

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.പി.എം നേതാക്കളടക്കം 12 പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടത്തെിയിരുന്നു. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം 13ാം പ്രതി പി.കെ. കുഞ്ഞനന്തന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം എട്ടാം പ്രതി കെ.സി. രാമചന്ദ്രന്‍, 11ാം പ്രതി കുന്നോത്തുപറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി വടക്കയില്‍ മനോജന്‍ എന്ന ട്രൗസര്‍ മനോജ് എന്നിവരും കൊലയാളിസംഘത്തില്‍പെട്ട ആദ്യ ഏഴ് പ്രതികളും 18ാം പ്രതി പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖും 31ാം പ്രതി ലംബു എന്ന എം.കെ. പ്രദീപനും കുറ്റക്കാരാണെന്നാണ് കണ്ടത്തെല്‍.

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ , കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗം ജ്യോതിബാബു, ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണന്‍, ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം പടയംകണ്ടി രവീന്ദ്രന്‍ എന്നിവരടക്കം 24 പ്രതികളെ വിട്ടയച്ചു. റിമാന്‍ഡിലുണ്ടായിരുന്ന 12 പ്രതികളില്‍ പി. മോഹനന്‍ , 27ാം പ്രതി സി. രജിത്ത് എന്നിവര്‍ ബുധനാഴ്ചതന്നെ ജയില്‍മോചിതരായി.

സി.പി.എം-ആര്‍.എം.പി ശത്രുതയുള്ളതായും കൊല രാഷ്ട്രീയവൈരംകൊണ്ടുള്ളതാണെന്നും കുറ്റക്കാരെന്ന് കണ്ടത്തെിയ മൂന്ന് സി.പി.എം നേതാക്കളും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും തെളിഞ്ഞതായും കോടതി കണ്ടത്തെി. എന്നാല്‍, മോഹനന്‍ മാസ്റ്റര്‍ക്കെതിരെ നിയമപരമായി സ്വീകാര്യമായ തെളിവുകളില്ളെന്നാണ് കോടതി നിരീക്ഷണം.

ആദ്യത്തെ ഏഴു പ്രതികളും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായ അനൂപ് (31), കിര്‍മാണി മനോജ് എന്ന മനോജ് കുമാര്‍ (33), എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടിസുനി (30), ടി.കെ. രജീഷ് (35), കെ.കെ. മുഹമ്മദ് ശാഫി (28), എസ്. സിജിത്ത് എന്ന അണ്ണന്‍ (25), കെ. ഷിനോജ് (30) എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 143 (അന്യായമായി സംഘംചേരുക), 147 (കലാപം), 149 (അന്യായ സംഘത്തില്‍ അംഗമാകുക) എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു.

കിര്‍മാണി മനോജ്, കൊടി സുനി എന്നിവര്‍ സ്ഫോടകവസ്തു നിരോധ നിയമപ്രകാരവും കുറ്റക്കാരാണെന്ന് കണ്ടത്തെിയിട്ടുണ്ട്. 76 പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയ കേസിലാണ് 12 പേര്‍ കുറ്റം ചെയ്തതായി കണ്ടത്തെിയത്. കുറ്റക്കാരെന്ന് കണ്ട 12ല്‍ 11 പേര്‍ക്കും വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. 11 പേര്‍ക്കും വധശിക്ഷ നല്‍കണമെന്ന് വ്യാഴാഴ്ച കോടതിയില്‍ ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. 284 സാക്ഷികളില്‍ 52 പേര്‍ കൂറുമാറി.

ശബരിമല സീസണ്‍: കെ.എസ്.ആര്‍.ടി.സിക്ക് ഇത്തവണ വരുമാനം കുറഞ്ഞു

Posted: 22 Jan 2014 10:58 PM PST

Subtitle: 
ഇക്കുറി എട്ടുലക്ഷം രൂപയുടെ കുറവ്

കോട്ടയം: ശബരിമല സീസണുമായി ബന്ധപ്പെട്ട സര്‍വീസുകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി കോട്ടയം ഡിപ്പോക്ക് കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഇത്തവണ വരുമാനം കുറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട രണ്ട് സീസണുകളിലെ സര്‍വീസുകളിലായി എട്ട് ലക്ഷം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്ഥിരം റൂട്ടുകളില്‍നിന്ന് ബസുകള്‍ പിന്‍വലിച്ച് പമ്പ സര്‍വീസിന് ഉപയോഗിച്ചതുവഴിയുണ്ടായ പ്രതിദിന നഷ്ടം ലക്ഷങ്ങള്‍ വരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26 വരെ മണ്ഡലപൂജ സീസണും ഡിസംബര്‍ 30 മുതല്‍ ജനുവരി 20 വരെ മകരവിളക്ക് സീസണുമാണുള്ളത്. ഇത്തവണ കോട്ടയം ഡിപ്പോക്ക് മണ്ഡലപൂജ സീസണില്‍ ഒന്നേകാല്‍ കോടി രൂപയും മകരവിളക്ക് സീസണില്‍ 96 ലക്ഷം രൂപയുമാണ് വരുമാനം.
  കഴിഞ്ഞ സീസണില്‍ ഇത് യഥാക്രമം ഒരു കോടി നാല് ലക്ഷവും 1.26 കോടിയുമാണ്. മകരവിളക്ക് സീസണിലെ വരുമാനം ഇത്തവണ ഒരു കോടി കടന്നില്ലെന്നത് ശ്രദ്ധേയമാണ്.
കോട്ടയം ഡിപ്പോയില്‍നിന്ന് പമ്പാ സര്‍വീസിനായി ഇത്തവണ 55 ബസുകളാണ് ഉപേയോഗിച്ചത്. കഴിഞ്ഞതവണ 52 ബസുകളായിരുന്നു.
 മൂന്ന് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബസുകളാണ് പമ്പാ സര്‍വീസിന് ഉപയോഗിക്കുന്നത്. സ്ഥിരം സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ ബസ് ഒന്നിന് പ്രതിദിനം ശരാശരി 17,000 രൂപയാണ്  വരുമാനം.
  എന്നാല്‍, പമ്പാ സ്പെഷല്‍ സര്‍വീസിലൂടെ ഒരു ബസിന് പ്രതിദിനം ശരാശരി 7400 രൂപ മാത്രമാണ് ലഭിച്ചത്.
 പമ്പാ സര്‍വീസുമായി ബന്ധപ്പെട്ട് കോട്ടയം ഡിപ്പോയില്‍ നിന്ന് ഇരുപതോളം ജീവനക്കാരെ പ്രത്യേകം നിയോഗിക്കുകയും ചെയ്തിരുന്നു.
പമ്പയിലേക്ക് സ്പെഷല്‍ സര്‍വീസ് നടത്തിയ മറ്റ് ഡിപ്പോകളിലും ഇത്തവണ വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
 വരുമാനം കുറയുന്നതിനുള്ള കാരണങ്ങള്‍ കൃത്യമായി വിശദീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്കും കഴിയുന്നില്ല. കോട്ടയത്തിന് പുറമെ ചെങ്ങന്നൂര്‍, എരുമേലി, എറണാകുളം, തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ ഡിപ്പോകളില്‍നിന്നും ശബരിമല സീസണില്‍ പമ്പയിലേക്ക് സ്പെഷല്‍ സര്‍വീസ് നടത്തുന്നുണ്ട്.

വഞ്ചിവയല്‍ ട്രൈബല്‍ സ്കൂള്‍ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Posted: 22 Jan 2014 10:49 PM PST

Subtitle: 
വിദ്യാഭ്യാസ വകുപ്പിന്‍െറ അനാസ്ഥ

വണ്ടിപ്പെരിയാര്‍: വിദ്യാഭ്യാസ വകുപ്പിലെ അനാസ്ഥ കാരണം വള്ളക്കടവ് വഞ്ചിവയല്‍ ട്രൈബല്‍ സ്കൂള്‍ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. 2010-2011ല്‍ യു.പി സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തത് വിദ്യാര്‍ഥികളെയും അധ്യാപകരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഒന്നുമുതല്‍ 10വരെ 524ഓളം വിദ്യാര്‍ഥികളാണ് സ്കൂളിലുള്ളത്. പട്ടികജാതി-വര്‍ഗ കോളനികളിലെ വിദ്യാര്‍ഥികളില്‍ ഏറെയും പഠിക്കുന്നതും ഇവിടെയാണ്. ഇത്രയും കുട്ടികള്‍ക്ക് അഞ്ച് ശൗചാലയങ്ങള്‍ മാത്രമാണുള്ളത്.
ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോള്‍ ആര്‍.എം.എസ്.എ പദ്ധതി വഴി 58 ലക്ഷം രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരുന്നു. സ്ഥല  പരിമിതി നിമിത്തം പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തടസ്സം നേരിട്ടതോടെ പഴയ കെട്ടിടത്തിന് മുകളിലേക്ക്  കെട്ടിടം നിര്‍മിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍, അതും നടപ്പായില്ല. കെട്ടിടമില്ലാത്തതിനാല്‍ ലൈബ്രറിയും കമ്പ്യൂട്ടര്‍ ലാബും ക്ളാസ് മുറിക്കുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുകയാണ്. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് കുടിവെള്ള വിതരണത്തിന് ഒന്നരലക്ഷം രൂപയും ശൗചാലയ നിര്‍മാണത്തിന് ഒരുലക്ഷം രൂപയും അനുവദിച്ചെങ്കിലും നടപടിയില്ല.
വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍  കൊണ്ടുവരുന്ന വസ്തുക്കള്‍ സുരക്ഷിതമല്ലാത്ത സ്ഥലത്ത് സൂക്ഷിക്കുന്നതും പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഉപയോഗശൂന്യമായ അരി ഉപയോഗിച്ച് ഭക്ഷണം തയാറാക്കി നല്‍കിയപ്പോള്‍ ഏഴോളം കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം സംഭവിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വള്ളക്കടവ് പ്രദേശത്തെ ഏക സര്‍ക്കാര്‍ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം പ്രദേശത്തെ ഭൂരിഭാഗം വിദ്യാര്‍ഥികളും മെച്ചപ്പെട്ട സ്വകാര്യ സ്കൂളിലേക്ക് മാറിയിരിക്കുകയാണ്.

ചോര കുടിച്ച് കൊതുകുകള്‍; ഉണരാതെ നഗരസഭ

Posted: 22 Jan 2014 10:39 PM PST

കൊച്ചി: നഗരത്തില്‍ കൊതുകിന്‍െറ ശല്യം രൂക്ഷമായിട്ടും കടിയറിയാത്ത മട്ടില്‍ നഗരസഭ. കണ്ണില്‍പൊടിയിടുമ്പോലെ അഴുക്കുചാലിന്‍െറ വിടവുകളില്‍ അല്‍പം ഉപ്പുകല്ല് വിതറിയ ശേഷം ഉദ്ഭവ കേന്ദ്രത്തില്‍തന്നെ കൊതുകിനെ നശിപ്പിച്ചുവെന്ന് വീമ്പിളക്കുകയാണ് അധികൃതര്‍.
അടിയന്തരമായി ഫോഗിങ് നടത്തുമെന്ന് പറഞ്ഞിട്ട് ആഴ്ചകള്‍ മൂന്നു കഴിഞ്ഞിട്ടും  നടപടിയായില്ല. കൂത്താടികളെ നശിപ്പിക്കാനായി കാനകളില്‍  കൊതുകു നശീകരണി തളിക്കാനും ഒരു നടപടിയുമില്ല.  കൊതുകു തിരിയെയും കൊതുകുവലകളെയുമൊക്കെ മറികടക്കുന്ന രീതിയില്‍ നാള്‍ക്കുനാള്‍   പെരുകുന്ന സ്ഥിതിയാണുള്ളത്. ടൂറിസ്റ്റ് സീസണായിട്ടും കാര്യമായി സഞ്ചാരികള്‍ കൊച്ചിയിലേക്ക് എത്താത്തത്  കൊതുകു പെരുകിയതുകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊച്ചിയിലെത്തിയ വിനോദ സഞ്ചാരികള്‍ ഏറെയും സന്ദര്‍ശനം വെട്ടിച്ചുരുക്കി നാടുവിട്ടു.  സ്റ്റാര്‍ സൗകര്യമുള്ള ഹോട്ടലുകളില്‍പോലും കൊതുകുശല്യത്താല്‍ പൊറുതിമുട്ടുകയാണ്.
നഗരത്തിലെ കാനകള്‍ ശുചീകരിക്കാത്തതാണ്  പ്രധാന കാരണം. പ്രധാന കാനകളെല്ലാം ഇറിഗേഷന്‍ വകുപ്പിനെ ഏല്‍പിച്ചതിനാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നാണ് നഗരസഭ പറയുന്നത്.  ചളി നീക്കിയിട്ട് വര്‍ഷങ്ങളായി. പശ്ചിമ കൊച്ചിയിലെ പ്രധാന കനാലായ രാമേശ്വരം കനാല്‍ ചളിനീക്കിയിട്ട് നാലു വര്‍ഷമായി. പശ്ചിമ കൊച്ചിയിലെ  മുഴുവന്‍ അഴുക്കുചാലുകളും വന്നുചേരുന്ന  കനാലില്‍ ഒഴുക്ക് നിലച്ച അവസ്ഥയാണ്.
തേവര-പേരണ്ടൂര്‍ കനാല്‍ കായലുമായി ചേരുന്ന ഭാഗം ചളിനിറഞ്ഞ്  കനാലിലേക്ക് ഉപ്പുവെള്ളം  കയറുന്നത് തടസ്സപ്പെട്ടത് നീക്കാനും നടപടി സ്വീകരിച്ചിട്ടില്ല.  മാന്ത്ര കനാല്‍, ഇടപ്പള്ളിത്തോട്,  കല്‍വത്തി കനാല്‍, കാരണക്കോടം തോട്, മുണ്ടശേരി കനാല്‍ എന്നിവിടങ്ങളിലെല്ലാം  ഒഴുക്ക് നിലച്ചുകിടക്കുകയാണ്.  ചളിവെള്ളം കെട്ടിക്കിടക്കുന്നതുമൂലം വേലിയേറ്റത്തിന്‍െറ ഗുണഫലം ഈ പ്രദേശങ്ങളിലൊന്നും ലഭ്യമായില്ല. ചെറുകാനകളിലേക്ക് പലരും തുറന്നുവിട്ട സെപ്റ്റിക് ടാങ്കുകള്‍ അടക്കാനും നടപടിയില്ല.കൊതുകുതിരികള്‍, വേപ്പറൈസറുകള്‍, മാറ്റുകള്‍, റിപ്പല്ലന്‍റ് ജെല്ലുകള്‍, ക്രീമുകള്‍, എയ്റോസോളുകള്‍, കൊതുകുബാറ്റുകള്‍, വലകള്‍ എന്നിവയുടെ കച്ചവടം കൊച്ചിയില്‍ പൊടിപൊടിക്കുകയാണ്. മറ്റു ജില്ലകളില്‍ മഴക്കാലത്താണ് ഇത്തരം വസ്തുക്കളുടെ വില്‍പന കൂടുതലെങ്കില്‍  കൊച്ചിയില്‍ ചൂടുകാലത്താണ്.  മഴക്കാലത്ത് കൊച്ചിയില്‍ കൊതുക് കുറവാണെന്നാണ് വിലയിരുത്തല്‍. മഴക്കാലത്ത് കെട്ടിക്കിടക്കുന്ന മാലിന്യം കുത്തിയൊലിച്ച് പോകുന്നതിനാല്‍ ലാര്‍വകളടക്കം നശിക്കുന്നു.
രണ്ടു മാസമായി നഗരം കൊതുകുകളുടെ പിടിയിലായിട്ട്. നടപടിക്കായി നഗരസഭ അധികൃതരോടും കൗണ്‍സിലര്‍മാരോടും  നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ്  തുടരുന്നത്.
 ജനം ശക്തമായി പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെയാണ് കഴിഞ്ഞ ദിവസം മേയറും കൂട്ടരും  ഉപ്പുചാക്കുമായി രംഗത്തിറങ്ങിയത്.
മേയറും ഡെപ്യൂട്ടി മേയറും ഏതാനും കൗണ്‍സിലര്‍മാരും  കൂടി കാനയിലേക്ക് ഉപ്പ് വിതറി ഫോട്ടോയെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയതോടെ  തങ്ങളുടെ ജോലി പൂര്‍ത്തിയായ മട്ടിലാണ്. ഇതുകൊണ്ട് മാത്രം  ലാര്‍വ നശിച്ചുപോകുമെന്നാണ് നഗരസഭയുടെ നിലപാട്.
ക്യൂലക്സ്, ഈഡിസ്, അനോഫിലിസ്, ആര്‍മിജെറസ് തുടങ്ങിയ നാലുതരം കൊതുകുകളും കൊച്ചിയില്‍ സജീവമാണെന്നാണ്  ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. ഡെങ്കിപ്പനി, ചികുന്‍ഗുനിയ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ ഭീതിയിലാണ് കൊച്ചി നഗരവാസികള്‍.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP