സ്വാഗതം
WELCOME

News Update..

Monday, January 20, 2014

ഹിന്ദുത്വത്തിലേക്കൊഴുകുന്ന കായല്‍ നവോത്ഥാനം Madhyamam News Feeds

ഹിന്ദുത്വത്തിലേക്കൊഴുകുന്ന കായല്‍ നവോത്ഥാനം Madhyamam News Feeds

Link to

ഹിന്ദുത്വത്തിലേക്കൊഴുകുന്ന കായല്‍ നവോത്ഥാനം

Posted: 19 Jan 2014 11:21 PM PST

കേരളത്തിലെ ദലിതരില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിട്ടുനില്‍ക്കാന്‍ കൊച്ചിയിലെ ദലിതരായ പുലയര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ദലിത് സമുദായത്തില്‍ ആദ്യമായും ഇന്ത്യയില്‍ ദലിത് സ്ത്രീകളില്‍ ആദ്യമായും കോളജ് ബിരുദം നേടിയ കൊച്ചിക്കാരി ദാക്ഷായണി വേലായുധന്‍ കൊച്ചി നിയമസഭയിലേക്കും തുടര്‍ന്ന് ഭരണഘടനാ നിര്‍മാണസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദലിതരില്‍നിന്ന് ആദ്യമായി എസ്.എസ്.എല്‍.സി പാസാവുകയും പിന്നീട് മന്ത്രിയാവുകയും ചെയ്ത  കെ.കെ. കൊച്ചുകുട്ടനും കൊച്ചിയിലെ പുലയനാണ്. രാഷ്ട്രീയരംഗത്ത് ഇവരെ കൂടാതെ, കൊച്ചി ലെജിസ്ളേറ്റിവ് സഭയില്‍ അംഗമായിരുന്ന കെ.പി. വള്ളോന്‍, പി.സി. ചാഞ്ചന്‍, സ്വതന്ത്ര ഇന്ത്യയില്‍ പാര്‍ലമെന്‍റംഗമായിരുന്ന കെ.കെ. മാധവന്‍, കേരള നിയമസഭാംഗങ്ങളായിരുന്ന പി.കെ. ചാത്തന്‍ മാസ്റ്റര്‍, എം.കെ. കൃഷ്ണന്‍ (ഇരുവരും മന്ത്രിമാരായിരുന്നു), ടി.എ. പരവന്‍ എന്നിവരും കൊച്ചിയിലെ ദലിതരായിരുന്നു. ഗവണ്‍മെന്‍റ് സര്‍വീസില്‍ സി.ടി. സുകുമാരനും കെ. സുരേഷ്കുമാറും ശ്രദ്ധേയരായെങ്കില്‍ സാഹിത്യകാരന്മാരായ ടി.കെ.സി. വടുതലയും പൊന്നാരിമംഗലം ചെല്ലപ്പനും നാടകകൃത്തായ ബാലന്‍ അയ്യമ്പള്ളിയും നാടകസംവിധായകനായ ഉണ്ണി പൂണിത്തുറയും കൊച്ചിയിലെ ദലിതരുടെ സംഭാവനയാണ്. സാമുദായിക പ്രവര്‍ത്തനരംഗത്ത് കെ.വി. കുമാരനും വി.സി. രാജപ്പനും എടുത്തുപറയേണ്ട വ്യക്തിത്വങ്ങളാണ്.
ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ മുഖ്യപങ്കുവഹിച്ചത് 1909ല്‍ രൂപവത്കരിക്കപ്പെട്ട കൊച്ചി പുലയ സംഘടനയും ആ സംഘടനയുടെ തുടര്‍ച്ച നിലനിര്‍ത്തിയിരിക്കുന്ന ദലിത് പ്രസ്ഥാനങ്ങളുമാണ്. കേരളത്തിലെ ദലിതരുടെ ആത്മാഭിമാന പോരാട്ടത്തിന്‍െറ ഉജ്ജ്വല അധ്യായമായ കൊച്ചി പുലയ മഹാസഭ 1914 ഫെബ്രുവരി 14ന് കൊച്ചി കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ പ്ളാറ്റ്ഫോമില്‍ നടത്തിയ സമ്മേളനത്തിന്‍െറ ശതാബ്ദിയാഘോഷം, കേരള പുലയര്‍ മഹാസഭ (കെ.പി.എം.എസ്. ടി.വി. ബാബു വിഭാഗം) ഉദ്ഘാടകനായ നരേന്ദ്ര മോദിയുടെ സൗകര്യാര്‍ഥം ഫെബ്രുവരി ഒമ്പതിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടത്തുകയാണ്. കേരളത്തിലെ പുലയരുടെ അവിസ്മരണീയ ഭൂതകാലമായ കായല്‍ സമ്മേളന ശതാബ്ദി ആഘോഷത്തിലെ മോദിയുടെ സാന്നിധ്യം സൃഷ്ടിക്കുന്നത് ആശങ്കയും അസ്വസ്ഥതയുമാണ്. കാരണം, നരേന്ദ്ര മോദിയെന്ന പ്രതീകവത്കരണത്തിലൂടെ രൂപംകൊള്ളുന്ന നവോത്ഥാന മൂല്യങ്ങളുടെ നിരാസവും വര്‍ത്തമാനകാല ദലിത് ജീവിതത്തെ ഹിന്ദുത്വത്തിന്‍െറ ഇരുള്‍മുറിയിലേക്ക് നയിക്കാനുതകുന്ന രാഷ്ട്രീയ അന്തര്‍ഗതങ്ങളുമാണ്.
കൊച്ചി പുലയ മഹാസഭ (പില്‍ക്കാലത്ത് സമസ്ത കൊച്ചി പുലയ മഹാസഭയായി) രൂപവത്കരിക്കപ്പെടുന്നത് ഹൈന്ദവ പ്രസ്ഥാനമായല്ല മറിച്ച്, ജാതിവിരുദ്ധ നവോത്ഥാനാശയങ്ങള്‍ ഉള്‍ക്കൊണ്ട പരിഷ്കരണ പ്രസ്ഥാനമായാണ്. സംഘടനാ രൂപവത്കരണത്തിന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്, കേരളത്തിന്‍െറ അഭിമാനമായ സാമൂഹിക പരിഷ്കര്‍ത്താവും ജാതിക്കുമ്മിയടക്കമുള്ള കൃതികളുടെ രചയിതാവുമായ പണ്ഡിറ്റ് കറുപ്പനാണ്. പി.കെ. ചാത്തന്‍ മാസ്റ്ററുടെ ഒരു ലഘുഗ്രന്ഥത്തില്‍ വിവരിക്കുന്ന ആ കഥ ഇങ്ങനെയാണ്. സംഘടനാ രൂപവത്കരണത്തിന് മുന്‍കൈയെടുത്ത കൃഷ്ണാതി ആശാനും പി.സി. ചാഞ്ചനും കെ.പി. വള്ളോനുമടക്കം ഒരുസംഘം പണ്ഡിറ്റ് കറുപ്പനെ നേരില്‍കണ്ട് തങ്ങള്‍ക്കൊരു സംഘടന രൂപവത്കരിക്കണമെന്നാവശ്യപ്പെടുകയുണ്ടായി. അദ്ദേഹം ഉപദേശിച്ചത്, കൊച്ചിയിലെ ദലിതരില്‍ ഭൂരിപക്ഷവും പുലയരായതുകൊണ്ട്, പുലയര്‍ സംഘടിച്ച് ഇതര ദലിത് ജാതികളെ സംഘടനയില്‍ ഉള്‍ക്കൊള്ളിക്കണമെന്നായിരുന്നു. ഇപ്രകാരമൊരു നിര്‍ദേശം നല്‍കിയത് 106 ജാതികളും ഉപജാതികളുമായി ഭിന്നിച്ചുനിന്ന് തൊട്ടുകൂടായ്മയും സ്വജാതി വിവാഹവും പുലര്‍ത്തിയിരുന്നവര്‍ എന്‍.എസ്.എസിലൂടെ നായര്‍ സമുദായമായി പരിവര്‍ത്തനപ്പെട്ടതും 37 ജാതി-ഉപജാതികളായി നിലനിന്നവര്‍ എസ്.എന്‍.ഡി.പിയിലൂടെ ഈഴവ സമുദായമായി മാറിയതും ചരിത്രാനുഭവമായിരുന്നതിനാലാണ്.
കൊച്ചി പുലയ മഹാസഭക്ക് വേട്ടുവര്‍, സാംബവര്‍ എന്നീ ജാതി ഉപജാതികളെ സംഘടനാ ശരീരത്തിലുള്‍പ്പെടുത്താന്‍ കഴിഞ്ഞില്ളെങ്കിലും പുലയരിലെ ഉപജാതി സമ്പ്രദായം അവസാനിപ്പിക്കാനായെന്നത് എടുത്തുപറയേണ്ട നേട്ടമാണ്. ഇതിനടിസ്ഥാനമായത് തൊട്ടുകൂടായ്മക്കും സ്വജാതി വിവാഹത്തിനും അടിത്തറയായ ഹൈന്ദവ മൂല്യ വ്യവസ്ഥയേയും നിയമങ്ങളേയും ചട്ടങ്ങളേയും നിഷേധിക്കാന്‍ കഴിഞ്ഞതിനാലാണ്. അക്കാലത്തെ പുലയരുടെ ജീവിതത്തെക്കുറിച്ച് ടി.കെ.സി. വടുതലയുടെ ഒരു കഥയില്‍ ഇപ്രകാരം വായിക്കാം. ‘അഞ്ചു നാഴിക നീളവും അരനാഴിക വീതിയുമുള്ള കൊച്ചുതുരുത്ത് നിറയെ തൈവെപ്പുകളും നെല്‍പാടങ്ങളും മാത്രം. വയലുകള്‍ക്കിടയില്‍ വരമ്പുകള്‍ കോരിപ്പിടിപ്പിച്ചിട്ടുണ്ട്-അതിര്‍ വരമ്പുകള്‍. നാലു ഭാഗത്തുനിന്നുമുള്ള വരമ്പുകള്‍ കൂടിച്ചേരുന്ന സ്ഥാനങ്ങളില്‍ അല്‍പംവീതി കൂടിയും വിസ്താരവും കാണും. അത്തരം കവലകളിലാണ് ആ കുടിലുകള്‍ നിലയുറപ്പിച്ചിട്ടുള്ളത്. ആമത്തോട് കമിഴ്ത്തിയതുപോലുള്ള കൊച്ചുകൂരകള്‍. രണ്ട് ചാണ്‍ പൊക്കത്തിലുള്ള മണ്‍ചുമരുകളുണ്ട്. ഭൂരിഭാഗവും ഒന്നുമില്ലാത്തവയാണ്. അവിടുത്തെ ഇരുകാലിമാടുകളുടെ ജീവിതാവസ്ഥയെ മാറ്റിത്തീര്‍ക്കുന്നതിനായി രൂപവത്കരിക്കപ്പെട്ട സംഘടനക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് പണ്ഡിറ്റ് കറുപ്പനോടൊപ്പം പ്രതിഭാശാലിയും പുരോഗമന വാദിയുമായിരുന്ന ടി.കെ. കൃഷ്ണമേനോനാണ്. അവരുടെ നിര്‍ദേശങ്ങളനുസരിച്ചതിലൂടെ, വഴിനടക്കാനും വിദ്യാഭ്യാസ അവകാശത്തിനും വേണ്ടി നിരവധി പ്രക്ഷോഭങ്ങളാണ് നടന്നിട്ടുള്ളത്. മാത്രമല്ല, സംഘടനയുടെ നിയമാവലിയില്‍ സമ്പാദ്യശീലം വളര്‍ത്താനും ശുചിത്വപരിപാലനത്തിനും പ്രാധാന്യം നല്‍കിയിരുന്നു.
കൊച്ചി പുലയ മഹാസഭയുടെ പ്രവര്‍ത്തനങ്ങളിലൂടെ നാളിതുവരെ തുടര്‍ന്നുകൊണ്ടിരുന്ന ജീവിതരീതികളുടെ നിഷേധമാണ് സവര്‍ണരെ പ്രകോപിതരാക്കിയത്. അവരെ സംബന്ധിച്ചിടത്തോളം പുലയര്‍ പാടങ്ങളില്‍ അരവയറുമായി പകലന്തിയോളം പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. അവര്‍, സമ്പത്തും വിദ്യാഭ്യാസവുമാര്‍ജിച്ചാല്‍ സാമ്പ്രദായികത്തൊഴിലുകള്‍ ഉപേക്ഷിക്കുന്നത് സവര്‍ണരുടെ ആഢ്യജീവിതത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഈയടിസ്ഥാനത്തിലാണ് സംഘടന എതിര്‍ക്കപ്പെട്ടത്. അതുകൊണ്ടാണ് സ്വന്തമായി ഭൂമിയില്ലാതിരുന്ന പുലയര്‍ക്ക് സമ്മേളനം നടത്താന്‍ സവര്‍ണര്‍ (ക്രൈസ്തവരടക്കം) സ്ഥലം നിഷേധിച്ചതിലൂടെ കൊച്ചി കായല്‍പരപ്പിലെ വള്ളങ്ങളില്‍ സമ്മേളനം നടന്നത്. ആ സമ്മേളനം ഭാവി തലമുറക്ക് നല്‍കിയ സന്ദേശം മായ്ച്ചുകളയുകയാണ് നരേന്ദ്ര മോദിയുടെ സാന്നിധ്യമുള്ള അനുസ്മരണ സമ്മേളനം.
ഇന്ത്യയിലെ ദലിതര്‍ നരേന്ദ്ര മോദിയെ വിലയിരുത്തുന്നത്, ഗുജറാത്തിന്‍െറ വികസന നായകനായല്ല, മറിച്ച് സംഘ്പരിവാറിന്‍െറ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന, വംശഹത്യക്ക് നേതൃത്വംകൊടുത്ത ഹിന്ദു നേതാവായാണ്. അദ്ദേഹമുയര്‍ത്തിപ്പിടിക്കുന്ന സനാതന ധര്‍മം ബ്രാഹ്മണിസ്റ്റ് മൂല്യങ്ങളിലൂടെയുള്ള ജാതിവ്യവസ്ഥയുടെ സ്ഥിരപ്പെടുത്തലാണ്. ഇതിനായി ഒരിക്കല്‍ സംഘ്പരിവാര്‍ മുന്നോട്ടുവെച്ച ‘അഖണ്ഡഭാരത’ത്തിന്‍െറ പരിഷ്കരിച്ച പതിപ്പാണ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്‍െറ പ്രതിമാ സ്ഥാപനത്തിനായുയര്‍ത്തിയിരിക്കുന്ന ഐക്യം എന്ന ആഹ്വാനം. ദലിതര്‍ക്ക് സമ്പത്ത്, അധികാരം, പദവി, സംസ്കാരം എന്നിവ നിഷേധിച്ചുകൊണ്ടുള്ള ഈ മതാത്മക ഏകീകരണം, ജാതി വ്യവസ്ഥ അടിച്ചേല്‍പിച്ച പീഡനങ്ങളുടേയും ദുരിതങ്ങളുടെയും മായ്ച്ചുകളയലാണ്. ഗുജറാത്തിലെ ദലിതരുടെ ജീവിതാവസ്ഥയെക്കുറിച്ച് ദാക്ഷായണി വേലായുധന്‍െറ പുത്രിയായ മീര വേലായുധന്‍ ഒരു ഫോണ്‍ സംഭാഷണത്തില്‍ ഈ ലേഖകനോട് പറഞ്ഞത് : ഗുജറാത്തില്‍ കൈകൊണ്ട് കക്കൂസ് വൃത്തിയാക്കുകയും മലം ചുമക്കുകയും ചെയ്യുന്ന ദലിതരുണ്ടെന്നാണ്. ഇത് ചൂണ്ടിക്കാട്ടുന്നത് മോദിയുടെ മാന്ത്രിക വികസനം ദലിതരുടെ ജീവിതത്തെ ഒരിഞ്ചുപോലും മാറ്റിയിട്ടില്ളെന്നാണ്.
വര്‍ത്തമാനകാല ഇന്ത്യയില്‍ ഹിന്ദുത്വത്തിന്‍െറ (ബ്രാഹ്മണിസത്തിന്‍െറ) രാഷ്ട്രീയ മോഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ സംഘ്പരിവാര്‍ നിയോഗിച്ച നരേന്ദ്ര മോദിയെ ഉദ്ഘാടകനായി ക്ഷണിച്ചുവരുത്താന്‍ കെ.പി.എം.എസ് പറയുന്ന കാര്യങ്ങള്‍ ഇവയാണ്.
(1) അയ്യങ്കാളിയുടെ ജന്മസ്ഥലവും സ്മാരകവും പൈതൃക പദ്ധതിയിലുള്‍പ്പെടുത്തും (2) മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയും. (3) സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കും (4) എല്ലാ സംസ്ഥാനങ്ങളിലും ഭൂപരിഷ്കരണം നടപ്പാക്കും. ഇവയില്‍, മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിലൂടെ ദലിത് സംവരണത്തെ ദോഷകരമായി ബാധിക്കാത്ത വിധത്തില്‍ ദലിത് ക്രിസ്ത്യന്‍-ദലിത് മുസ്ലിംകള്‍ക്ക് സംവരണം നല്‍കണമെന്ന അഭിപ്രായം ദലിത് സംഘടനകള്‍ പുലര്‍ത്തുമ്പോള്‍ മുന്‍ചൊന്ന സമുദായങ്ങള്‍ക്ക് സംവരണം പാടില്ളെന്നാണ് സംഘ്പരിവാര്‍ നിലപാട്. അതേസമയം, സംവരണം, ഭൂപരിഷ്കരണം എന്നീ കാര്യങ്ങളില്‍ ദലിതര്‍ക്കനുകൂലമായ നയമല്ല സംഘ്പരിവാറിനും ബി.ജെ.പിക്കുമുള്ളത്. 1992ല്‍ വി.പി. സിങ് ഗവണ്‍മെന്‍റ് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനെടുത്ത തീരുമാനത്തെ, സംവരണ വിരുദ്ധ സമരമാക്കി മാറ്റിയത് സംഘ്പരിവാര്‍ രംഗത്തിറക്കിയ സവര്‍ണ യുവാക്കളാണ്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്ന ബി.ജെ.പി ഗവണ്‍മെന്‍റുകള്‍ തമിഴ്നാട്ടിലോ കേരളത്തിലോ നിലവിലുള്ള രീതിയിലുള്ള സംവരണം നടപ്പാക്കിയിട്ടില്ല. വസ്തുതകള്‍ ഇപ്രകാരമായിരിക്കേ, കോര്‍പറേറ്റുകളുടെ ഇഷ്ടതോഴനായ നരേന്ദ്ര മോദി സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കുമെന്നത്, കെ.പി.എം.എസിന്‍െറ ആഗ്രഹ ചിന്ത മാത്രമാണ്.
ഭൂപരിഷ്കരണത്തിന്‍െറ കാര്യവും മറിച്ചാവുകയില്ല. ചെങ്ങറ സമരത്തിനെതിരെ ഉപരോധം തീര്‍ക്കുന്നതിനെതിരെ മുന്നില്‍ നിന്നത് ആര്‍.എസ്.എസുകാരാണെന്ന സമകാലീന ചരിത്രം കെ.പി.എം.എസ് മറന്നോ? ദലിതര്‍ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് സംഘടിത ശക്തിയിലൂടെയും പ്രക്ഷോഭങ്ങളിലൂടെയുമാണ്. മറിച്ച്, ഏതെങ്കിലും നേതാവിന്‍െറയോ സംഘടനയുടെയോ ചട്ടുകങ്ങളായല്ല. ഇതാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ മുതല്‍ കാന്‍ഷിറാം വരെയുള്ള നേതാക്കള്‍ നല്‍കുന്ന പാഠം. ഇന്ത്യയിലെ ജനസംഖ്യയില്‍ 20 ശതമാനമുള്ള ദലിതരില്‍ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് പുലയര്‍. അവരില്‍ തന്നെ ചെറിയൊരു വിഭാഗത്തെ മാത്രമാണ് കെ.പി.എം.എസ് പ്രതിനിധാനം ചെയ്യുന്നത്. ഇത്തരമൊരു സംഘടന നരേന്ദ്ര മോദിയെപ്പോലൊരു വംശീയവാദിയെ പ്രീണിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുക്കാമെന്ന് കരുതുമ്പോള്‍ ലഭിക്കുന്ന നേര്‍ക്കാഴ്ച വ്യത്യസ്തമാണ്.
നരേന്ദ്ര മോദി കേരളത്തിലത്തെുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയായ ദേശീയ നേതാവ് എന്നതിലുപരി, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണത്തിനായാണ്. പ്രസ്തുത തെരഞ്ഞെടുപ്പില്‍ പുലയരെ വോട്ടു ബാങ്കാക്കാന്‍, നവോത്ഥാന ചരിത്രത്തെ കളങ്കപ്പെടുത്തി കെ.പി.എം.എസ് നടത്തുന്ന രാഷ്ട്രീയ ചതുരംഗക്കളി ഡോ. ബി.ആര്‍. അംബേദ്കറും അയ്യങ്കാളിയും വെട്ടിത്തെളിച്ച വഴി അടക്കുന്നതാണ്. തന്മൂലം, പുലയരെ സനാതന ധര്‍മത്തിലൂടെ ജാതി വ്യവസ്ഥയിലേക്ക് തിരിച്ചുനടത്താനുള്ള ശ്രമത്തെ ദലിതര്‍ ഒന്നടങ്കം ചെറുത്തുതോല്‍പ്പിച്ചില്ളെങ്കില്‍, വിധിക്കപ്പെടുന്നത് മധ്യകാല യുഗങ്ങളിലെ ജീവിതാവസ്ഥയായിരിക്കും.

സോളാര്‍: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണത്തിന് തടസ്സമില്ല-സുപ്രീംകോടതി

Posted: 19 Jan 2014 10:58 PM PST

Image: 

ന്യൂഡല്‍ഹി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം നടത്തുന്നതിന് തടസ്സമില്ളെന്ന് സുപ്രീംകോടതി. ഹൈകോടതി നടത്തിയ പരാമര്‍ശങ്ങള്‍ അന്വേഷണത്തെ ബാധിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജോയ് കൈതാരം നല്‍കിയ ഹരജിയില്‍ ആണ് വിധി. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ളെന്ന ഹൈകോടതിയുടെ നിരീക്ഷണത്തിനെതിരിലാണ് ജോയ് ഹരജി നല്‍കിയത്.  
 

കടല്‍കൊല കേസില്‍ ‘സുവ’ ചുമത്തല്‍: രണ്ടാഴ്ച സമയം അനുവദിച്ചു

Posted: 19 Jan 2014 10:33 PM PST

Image: 

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കടലിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ 'സുവ' (സപ്രഷന്‍ ഓഫ് അണ്‍ലോ ഫുള്‍ ആക്ട്) ചുമത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് സുപ്രീംകോടതി രണ്ടാഴ്ച സമയം അനുവദിച്ചു. ഇക്കാലയളവിനുള്ളില്‍ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന കേന്ദ്രത്തിന്‍്റെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ ‘സുവ’ നിയമം ചുമത്തരുതെന്ന് ഇറ്റലി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. കേസ് അടുത്തതായി ഫെബ്രുവരി മൂന്നിന് പരിഗണിക്കും.

കേസ് വൈകുന്നതായും എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇറ്റലി നിരന്തരം ആവശ്യമുന്നയിക്കുന്നതിനിടെ ഒരു വര്‍ഷത്തിനകം വിചാരണാ നടപടികള്‍ തീര്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്താഗി കോടതിയില്‍ വാദിച്ചിരുന്നു. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പിച്ചിട്ടില്ളെന്നും അതിനാല്‍ തന്നെ രണ്ടു നാവികരും വിചാരണാ നടപടികള്‍ക്കായി അനന്തമായി കാത്തിരിക്കുയാണെന്നും അദ്ദേഹം അറിയിച്ചു.

നിശ്ശബ്ദതയുടെ കലക്ക് കര്‍ണകഠോരമായ പശ്ചാത്തല ശബ്ദം

Posted: 19 Jan 2014 09:56 PM PST

Image: 
Subtitle: 
മൂകാഭിനയം സര്‍ക്കസാവുന്നെന്ന് വിദഗ്ധര്‍

പാലക്കാട്: ‘മൂകാഭിനയമോ, അതോ ഇത് ജംബോ സര്‍ക്കസോ’ ഹയര്‍ സെക്കന്‍ഡറി വിഭാഗം മൂകാഭിനയം ടൗണ്‍ഹാളില്‍ അരങ്ങേറിയപ്പോള്‍ പ്രശസ്ത നടനും മൈം കലാകാരനുമായ സദനം ശ്രീനിവാസന്‍ ചോദിച്ചു. ദ്രുതചലനങ്ങളിലൂടെയും വാചകാഭിനങ്ങളിലൂടെയും പകര്‍ന്നാടേണ്ട മൂകാഭിനയം വിദേശ കലാകാരന്മാരുടെ സ്വാധീനം വഴി ‘ഓപ്പറ സ്റ്റൈലിലേക്ക്’ മാറുന്നെന്നാണ് വിമര്‍ശനം. ഒരു കഥാഭാഗം എടുത്തഭിനയിച്ച് ഫലിപ്പിക്കുന്നതിനുപകരം പാടിയും മറിഞ്ഞും ഒന്നിനുമുകളില്‍ ഒന്നായി മനുഷ്യമതില്‍ തീര്‍ത്തും ഊഞ്ഞാലാടിയും സര്‍ക്കസിലെ ട്രപ്പീസുകളി പോലെയാണ് മൂകാഭിനയം ആസ്വാദകര്‍ക്ക് അനുഭവപ്പെട്ടത്.
വിഷയവൈവിധ്യമില്ലാത്തതാണ് മൂകാഭിനയ വേദികളെ ഇത്രമേല്‍ വിരസമാക്കുന്നതെന്ന് നടനും സിനിമാ സംവിധാനയകനും നാടക പ്രവര്‍ത്തകനുമായ പി. ബാലചന്ദ്രന്‍ അഭിപ്രായപ്പെട്ടു. യൂാേപ്യന്‍ കലാകാരന്‍മ്മാരുടെ സീഡികള്‍ കോപ്പിയടിക്കുന്ന രീതിയും ഈ മേഖലയില്‍ വ്യാപകമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീപീഡനം, കുടുംബത്തകര്‍ച്ചകള്‍, ആഗോളീകരണം,  തുടങ്ങിയവ പതിവ് പ്രമേയങ്ങള്‍ തന്നെയയാിരുന്നു ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അവതരിപ്പിച്ച ഭൂരിഭാഗത്തിന്‍െറയും പ്രമേയം. അതി കഠോരമായ പശ്ചാത്തല ശബ്ദത്തോടെ വരുന്ന ഇത്തരം സാധനങ്ങളില്‍ ഭൂരിഭാഗവും എന്താണെന്ന് പ്രേക്ഷകര്‍ക്ക് പിടികിട്ടിയില്ല. നിശബ്ദതയുടെ സൗന്ദര്യമാവേണ്ട മൂകാഭിനയത്തില്‍ എന്തിനാണ് ഇത്രയും കര്‍ണകഠോര ശബ്ദമെന്ന് തനിക്ക് പിടികിട്ടുന്നില്ളെന്ന് പ്രമുഖ മൈം കലാകാരനായ ചേര്‍ത്തല യൂനുസ് പറഞ്ഞു. അതിദ്രുത ചലനങ്ങള്‍പോലെതന്നെ ‘സ്ലോമോഷനും’ മൂകാഭിനയത്തില്‍ കൃത്യമായി അവതരിപ്പിച്ച് ഫലിപ്പിക്കാമെങ്കിലും അപൂര്‍വം ടീമുകളെ ഇതിന് മുതിരാറുള്ളൂ. ബാക്കിയുള്ളവരെല്ലാം അലറിക്കരച്ചിലും ചാടിക്കളിയുമായി പ്രേക്ഷകരെ വെറുപ്പിച്ചു.
വയനാട് മുള്ളന്‍കൊല്ലി സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ‘ഹരിത മൈം’ പോലുള്ള നാലഞ്ച് ടീമുകള്‍ക്ക് മാത്രമാണ് വേറിട്ട പ്രകടനം കാഴ്ചവെക്കാനായത്. വൃക്ഷങ്ങളായും സുനാമിത്തിരമാലകളായും വനം കൊള്ളക്കാരായുമൊക്കയുള്ള ഇവരുടെ വേഷപ്പകര്‍ച്ചക്കാണ് കാണികളില്‍നിന്ന് നിറഞ്ഞ കൈയടി കിട്ടിയത്.
പ്രശസ്ത നാടക സംവിധായകന്മാരായ ഉണ്ണിസത്താര്‍, നീനമ്പലം സന്തോഷ്, കെ. മുരളീധരന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. മൊത്തത്തില്‍ നിലവാരത്തകര്‍ച്ച പ്രകടമായിരുന്നെങ്കിലും പങ്കെടുത്ത 27ല്‍ 24 ടീമിനും ‘എ’ ഗ്രേഡ് നല്‍കി ഇവര്‍ ഉദാരരായി. എന്നാല്‍, പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ മൈമുകളാകട്ടെ ആദ്യ മൂന്നു സ്ഥാനങ്ങളില്‍  എത്തിയതുമില്ല. ടൗണ്‍ഹാളിലെ വേദിയുടെ സജ്ജീകരണം കൃത്യമല്ലാത്തനാല്‍ നിരവധി കുട്ടികള്‍ മല്‍സരത്തിനിടെ കാലിടറിയും വീണു.
 

സമാധാന കരാര്‍ ഒപ്പിടാതെ ഇസ്രായേലുമായി ബന്ധമില്ല- യു.എ.ഇ

Posted: 19 Jan 2014 09:37 PM PST

Image: 

അബൂദബി: സമാധാന കരാര്‍ ഒപ്പിടാത്ത കാലത്തോളം ഇസ്രായേലുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ലെന്ന് യു.എ.ഇ വ്യക്തമാക്കി. ഇസ്രായേലുമായി നയതന്ത്ര ബന്ധമോ മറ്റ് ഇടപാടുകളോ ആരംഭിക്കുന്നതിന് നിലവിലെ സാഹചര്യത്തില്‍ ഉദ്ദേശ്യമില്ല. സമാധാന കരാറില്‍ ഇസ്രായേല്‍ ഏര്‍പ്പെടാത്ത കാലത്തോളം യു.എ.ഇക്ക് തെല്‍അവീവുമായി ബന്ധങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന് വിദേശകാര്യ സഹമന്ത്രി ഡോ.അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
നാലാമത് അന്താരാഷ്ട്ര പുനരുപയോഗ ഊര്‍ജ ഏജന്‍സി അസംബ്ളിയില്‍ പങ്കെടുക്കാന്‍ ഇസ്രായേല്‍ മന്ത്രി സില്‍വന്‍ ശാലോം യു.എ.ഇയിലെത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് ഡോ. ഗര്‍ഗാഷ് യു.എ.ഇയുടെ നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതും രണ്ട് രാജ്യങ്ങള്‍ തമ്മിലെ ബന്ധവും വേര്‍തിരിച്ച് കൈകാര്യം ചെയ്യാനുള്ള കഴിവ് യു.എ.ഇക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയുടെ വിവിധ മേഖലകളിലുള്ള വിജയവും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സജീവ ഇടപെടലുകളുമാണ് രാജ്യത്തിനെതിരെയുള്ള പ്രചാരണത്തിന് കാരണം. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് അന്താരാഷ്ട്ര ഏജന്‍സികളുടെ ആസ്ഥാനങ്ങളുള്ളത് യു.എ.ഇ, കെനിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ മാത്രമാണ്. അന്താരാഷ്ട്ര പുനരുപയോഗ ഏജന്‍സി ആസ്ഥാനം യു.എ.ഇയിലാണെന്നതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.    
കഴിഞ്ഞയാഴ്ച ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇസ്രായേലിനോടുള്ള നിലപാടില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വ്യക്തമാക്കിയിരുന്നു. സമഗ്രമായ സമാധാന കരാര്‍ ഒപ്പിടാതെ ഇസ്രായേല്‍ ബന്ധത്തില്‍ പുനരാലോചനയുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സുനന്ദയുടെ മരണം അമിത അളവിലുള്ള മരുന്നുപയോഗം മൂലം

Posted: 19 Jan 2014 09:27 PM PST

Image: 

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍്റെ മരണത്തിലെ ദുരൂഹതയൊഴിയുന്നു. അമിതമായ അളവിലുള്ള ഗുളിക ഉള്ളില്‍ ചെന്നതാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ എയിംസ് അധികൃതര്‍ അറിയിച്ചു. മദ്യത്തിന്‍്റേതായ യാതൊരംശവും അവരുടെ ശരീരത്തില്‍നിന്ന് കണ്ടത്തൊനായില്ളെന്നും അതേമസയം, വിഷാദ രോഗത്തിനു കഴിക്കുന്ന അല്‍പ്രാക്സിന്‍്റെ അംശങ്ങള്‍ ആന്തരികാവയവങ്ങളില്‍ നിന്ന് കണ്ടത്തൊനായെന്നും എയിംസ് അധികൃതര്‍ പറഞ്ഞു. അല്‍പ്രാക്സിന്‍്റെ ഒഴിഞ്ഞ കവറുകള്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ഡോക്ടര്‍മാരുടെ പാനല്‍ നാളെ എസ്.ഡി.എം അലോക് ശര്‍മക്ക് കൈമാറുമെന്നാണ് വിവരം.

സുനന്ദയുടെ മരണം പെട്ടെന്നുള്ളതും അസ്വാഭാവികവുമാണെന്ന് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ഉടന്‍ അതിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ സുധീര്‍ ഗുപ്ത അറിയിച്ചിരുന്നു. എന്നാല്‍, ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയച്ചിരിക്കുകയാണെന്നും ഇതിന്‍്റെ  ഫലം അറിഞ്ഞതിനുശേഷം മാത്രമെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ, സുനന്ദയുടെ ഭര്‍ത്താവും കേന്ദ്ര മന്ത്രിയുമായ ശശി തരൂരിന്‍്റെ കുടുംബാംഗങ്ങള്‍ അടക്കം എട്ടു പേരുടെ മൊഴി എസ്.ഡി.എം  രേഖപ്പെടുത്തി. മരിച്ച നിലയില്‍ കാണപ്പെട്ട ദിവസം വൈകുന്നേരം മൂന്നിനും ഏഴിനുമിടയിലുള്ള സുനന്ദയുടെ ഫോണ്‍ റെക്കോര്‍ഡുകളും പരിശോധനക്കു വിധേയമാക്കും.

നടന്‍ ഫഹദും നസ്റിയയും വിവാഹിതരാകുന്നു

Posted: 19 Jan 2014 09:08 PM PST

Image: 

കൊച്ചി: മലയാള സിനിമയുടെ ന്യൂജനറേഷന്‍ ഹീറോ ഫഹദ് ഫാസിലും യുവനടി നസ്റിയ നസീമും വിവാഹിതരാകുന്നു. ആഗസ്റ്റിലാണ് ഫഹദ് -നസ്റിയ താരവിവാഹം. ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതാണ് വിവാഹമെന്ന് ഫഹദിന്‍്റെ പിതാവും സംവിധായകനുമായ ഫാസില്‍ അറിയിച്ചു. ഫഹദും നസ്റിയയും ഇപ്പോള്‍ ബംഗളൂരില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന  സിനിമാ സെറ്റിലാണ്. അഞ്ജലി മോനോന്‍ സംവിധാനം ചെയ്യുന്ന എ ഫോര്‍ ലൗവ് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി നസ്രിയ അഭിനയിക്കുന്നുണ്ട്.

 

അഛന്‍ വാങ്ങിവെച്ച മദ്യം കഴിച്ച് ബാലന്‍ മരിച്ചു

Posted: 19 Jan 2014 08:03 PM PST

Image: 

പത്തനാപുരം:വീട്ടില്‍ അച്ഛന്‍ വാങ്ങി സൂക്ഷിച്ച മദ്യം എടുത്തുകുടിച്ച എട്ടുവയസുകാരന്‍ മരിച്ചു. പത്തനാപുരം മഞ്ഞക്കാലയിലാണ് സംഭവം. മഞ്ഞക്കാല സ്വദേശി ലാജന്‍്റെ മകന്‍ ലിജിനാണ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്. മദ്യം കഴിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തെറ്റ് തിരുത്താന്‍ നല്‍കിയ കൃതി മലയാളി ‘അടിച്ചുമാറ്റി’യെന്ന്

Posted: 19 Jan 2014 07:51 PM PST

Image: 
Subtitle: 
തമിഴിലെ പ്രാചീനകൃതി 'നാലടിയാറി'നെച്ചൊല്ലി വിവര്‍ത്തന വിവാദം

നാഗര്‍കോവില്‍: മലയാളത്തില്‍ വീണ്ടുമൊരു സാഹിത്യമോഷണ വിവാദം. ഇത്തവണ ചെറിയചില വ്യത്യാസങ്ങളുണ്ട്. തമിഴനാണ് പരാതിക്കാരന്‍. കൃതിയാകട്ടെ പ്രാചീന തമിഴ് സാഹിത്യം. എതിര്‍ഭാഗത്ത് മലയാളിയും. താന്‍ വിവര്‍ത്തനംചെയ്ത് തെറ്റ് തിരുത്താന്‍ കേരളത്തിലെ സുഹൃത്തിന് നല്‍കിയ കൃതി സുഹൃത്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്ന പരാതിയുമായി തമിഴ് എഴുത്തുകാരന്‍ കുളച്ചല്‍ യൂസുഫാണ് തമിഴ്നാട് പൊലീസിനെ സമീപിച്ചത്.
തമിഴിലെ പ്രമുഖ വിവര്‍ത്തകനാണ് കന്യാകുമാരി ജില്ലയിലെ കോട്ടാര്‍ സ്വദേശി കുളച്ചല്‍ യൂസുഫ്. ആദ്യം വിവര്‍ത്തനം ചെയ്തത് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകള്‍. അദ്ദേഹത്തിന്‍െറതന്നെ പരലോകം, ലളിതാംബിക അന്തര്‍ജനത്തിന്‍െറ അഗ്നിസാക്ഷി, ബഷീറിന്‍െറ സമ്പൂര്‍ണ കൃതികള്‍ തുടങ്ങി 28ഓളം കൃതികള്‍ മലയാളത്തില്‍നിന്ന് തമിഴിലത്തെി. അതിനിടെ, പൗരാണിക തമിഴ് സാഹിത്യം ലോകത്തിന് പരിചയപ്പെടുത്തുന്നതിന് ‘സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ളാസിക്കല്‍ തമിഴ്’ തയാറാക്കിയ പദ്ധതിയുടെ ഭാഗമായി ‘നാലടിയാര്‍’ എന്ന കൃതി മലയാളത്തിലേക്ക് മൊഴി മാറ്റാന്‍ യൂസുഫിന് അനുമതി ലഭിച്ചു. എ.ഡി 100നും 500നും ഇടയില്‍ ജൈനസന്യാസിമാരാല്‍ രചിക്കപ്പെട്ട ‘നാലടിയാര്‍’ സ്തോത്ര കൃതികളാണ്. നാലു വരികള്‍ വീതമുള്ള 400 പദ്യങ്ങളുള്ള കൃതി വിവര്‍ത്തനത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയായതോടെ വ്യാകരണ പിഴവുകള്‍ തിരുത്താന്‍ സുഹൃത്തിന് കൈയെഴുത്തുപ്രതി അയച്ചുകൊടുത്തു. അയാള്‍ യൂസുഫറിയാതെ കോഴിക്കോട്ടെ മുണ്ടയാടി ദാമോദരന് കൃതി കൈമാറി. വിവര്‍ത്തനത്തില്‍ തെറ്റ് കുറവാണെന്നു കാണിച്ച് അദ്ദേഹം  കുറച്ചുകാലം കഴിഞ്ഞ് കൈയെഴുത്തു പ്രതി തിരിച്ചയച്ചെന്ന് യൂസുഫ് പറയുന്നു. തിരുവനന്തപുരത്തെ ഒരു പുസ്തകശാലയില്‍വെച്ചാണ് ദാമോദരന്‍ തന്‍െറ പേരില്‍ ‘നാലടിയാര്‍’ പ്രസിദ്ധീകരിച്ച കാര്യം യൂസുഫ് അറിയുന്നത്. ഇതേതുടര്‍ന്ന് നാഗര്‍കോവില്‍ എസ്.പിക്ക് പരാതി നല്‍കി. എതിര്‍കക്ഷികള്‍ക്ക് പൊലീസ് നോട്ടീസ് അയച്ചിരിക്കുകയാണ്. എന്നാല്‍, യൂസുഫിന്‍െറ വിവര്‍ത്തനം താന്‍ ഉപയോഗിച്ചിട്ടില്ളെന്ന് മുണ്ടയാടി ദാമോദരന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. യൂസുഫിന്‍െറ കൈയെഴുത്തുപ്രതിയില്‍ തെറ്റുകള്‍ കൂടുതലായിരുന്നു. അതുകൊണ്ട് ഉടന്‍ തന്നെ തിരിച്ചയച്ചുകൊടുത്തു. താന്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് വൃത്തബദ്ധമായി സ്വയം വിവര്‍ത്തനം ചെയ്തതാണ്. ഇന്‍റര്‍നെറ്റില്‍നിന്ന് ഇംഗ്ളീഷില്‍ ലഭിച്ച ‘നാലടിയാറാ’ണ് മലയാളത്തിലത്തെിച്ചതെന്നും ദാമോദരന്‍ വിശദീകരിക്കുന്നു.

പ്രതീക്ഷകള്‍ ഒന്നിക്കുന്ന സംസ്ഥാനം

Posted: 19 Jan 2014 07:24 PM PST

Image: 

ബംഗളൂരു: ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സംസ്ഥാനം. ആകെയുള്ള 28ല്‍ 20ലേറെ സീറ്റുകള്‍ ലക്ഷ്യമിട്ട് ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി, ഇരുപാര്‍ട്ടികളും. ഇവര്‍ക്കിടയില്‍ 5 8 സീറ്റുകളിലെങ്കിലും വിജയിക്കാന്‍ എച്ച്. ഡി. ദേവഗൗഡയുടെ ജനതാദള്‍ എസ് ഇറങ്ങിയതോടെ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഗോദയുടെ രൂപമായി. ബംഗളൂരു നഗരത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്വാധീനവും പരീക്ഷിക്കപ്പെടും.
എട്ടുമാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 121 സീറ്റുനേടി (ആകെ സീറ്റ് 224) സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചത്തെിയ കോണ്‍ഗ്രസ്, വിജയം ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ്. കഴിഞ്ഞ ആഗസ്റ്റില്‍ ബംഗളൂരു റൂറല്‍, മാണ്ഡ്യ ലോക്സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പിടിച്ചെടുത്ത് നേടിയ തകര്‍പ്പന്‍ വിജയം പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ സിദ്ധരാമയ്യ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍ മോശമല്ളെന്നാണ് വിലയിരുത്തല്‍. അഴിമതി ആരോപണവിധേയരായ ഡി.കെ. ശിവകുമാര്‍, റോഷന്‍ ബേഗ് എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെ പാര്‍ട്ടിയിലെ സംഘടനാപ്രശ്നങ്ങളും താല്‍ക്കാലികമായെങ്കിലും പരിഹരിക്കാനായി. മന്ത്രിസഭ രൂപവത്കരിക്കുമ്പോള്‍ സിദ്ധരാമയ്യ മാറ്റിനിര്‍ത്തിയ ഇരുവരെയും ഹൈക്കമാന്‍ഡിന്‍െറ സമ്മര്‍ദത്തിനൊടുവില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അഞ്ച് കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യവും കര്‍ണാടകക്കുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒമ്പതു സിറ്റിങ് എം.പിമാരെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ച കര്‍ണാടക പി.സി.സി, മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച് തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി. ആധാര്‍ പദ്ധതിക്ക് രൂപംനല്‍കിയ ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി ചെയര്‍മാന്‍ നന്ദന്‍ നിലേകനി ബംഗളൂരു സൗത്തില്‍ കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി, ദേശീയ ജനറല്‍ സെക്രട്ടറി എച്ച്. എന്‍. അനന്തകുമാറാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ ബി.ജെ.പി, മുന്‍മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ മടക്കിവിളിച്ച് വിജയത്തിനൊരുങ്ങുകയാണ്. അഴിമതിക്കേസുകളില്‍ പ്രതിയായി മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്ന യെദിയൂരപ്പ, പാര്‍ട്ടിയുമായി കലഹിച്ച് പുറത്തുപോയി കര്‍ണാടക ജനതാ പാര്‍ട്ടിക്ക് രൂപംനല്‍കിയെങ്കിലും പുതിയ പാര്‍ട്ടിക്ക് ഒരുവര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അഴിമതിയുടെ മുദ്രയുണ്ടെങ്കിലും യെദിയൂരപ്പയോളം സ്വാധീനമുള്ള മറ്റൊരു നേതാവ് ബി.ജെ.പിയില്‍ ഇല്ളെന്നതാണ് വസ്തുത. നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് തെളിയുകയും ചെയ്തു. 11 ശതമാനം വോട്ടുനേടിയ കെ.ജെ.പി, ആറു സീറ്റുകളും നേടി. ബി.ജെ.പിക്ക് ലഭിച്ചതാകട്ടെ, 20 ശതമാനം വോട്ടും 40 സീറ്റും. സംസ്ഥാനത്തെ രണ്ടാമത്തെ പ്രബല വിഭാഗമായ ലിംഗായത്തിനെ പ്രതിനിധാനംചെയ്യുന്ന യെദിയൂരപ്പ, സമുദായ വോട്ടുകളും നേടിത്തരുമെന്നാണ് കണക്കുകൂട്ടല്‍.
യെദിയൂരപ്പയുടെ വരവോടെ കര്‍ണാടക പ്രതിപക്ഷ നേതൃപദവി ബി.ജെ.പിക്ക് കൈവരുകയാണ്. 40 സീറ്റുവീതമാണെങ്കിലും വോട്ടുവിഹിതത്തിന്‍െറ അടിസ്ഥാനത്തില്‍ ജനതാദള്‍എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയാണ് പ്രതിപക്ഷ നേതാവ്. യെദിയൂരപ്പയുടെ കെ.ജെ.പി ലയിച്ചതോടെ ബി.ജെ.പിക്ക് അംഗബലം കൂടുന്നതിനാലാണ് പുതിയ നേട്ടം. ബി.ജെ.പി വിട്ട് ബി. എസ്. ആര്‍ കോണ്‍ഗ്രസ് രൂപവത്കരിച്ച മുന്‍മന്ത്രി ബി. ശ്രീരാമുലുവിനെയും മടക്കിവിളിക്കാനൊരുങ്ങുകയാണ് ബി.ജെ.പി.
ജനകീയപ്രശ്നങ്ങള്‍ക്കുപരി നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പിയുടെ പ്രചാരണം. ഇതിനായി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ‘നമോ ബ്രിഗേഡു’കള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. സിദ്ധരാമയ്യ സര്‍ക്കാര്‍ ന്യൂനപക്ഷ അനുകൂല നിലപാടെടുക്കുന്നുവെന്നാരോപിച്ചുള്ള പ്രചാരണവുമുണ്ട്. നിര്‍ധനരായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 50,000 രൂപ വിവാഹധനസഹായം നല്‍കുന്ന പദ്ധതിക്കെതിരെ ഒരുമാസമാണ് യെദിയൂരപ്പ രാപ്പകല്‍ സമരം നടത്തിയത്. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ജാമ്യം നല്‍കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പരന്നപ്പോള്‍, നിയമസഭയില്‍ വിഷയം അവതരിപ്പിച്ച് ബി.ജെ.പി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി. ഇതിലൂടെയെല്ലാം ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടുകള്‍ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക ഈ മാസം തന്നെയുണ്ടാകും.
നിലപാടില്‍ പലതവണ വെള്ളം ചേര്‍ത്ത പാരമ്പര്യമുള്ള ജനതാദള്‍എസ്, മൂന്നാംമുന്നണിക്കുള്ള ശ്രമത്തിലാണെന്നാണ് പറയുന്നത്. സി.പി.എം, സി.പി.ഐ കക്ഷികളെ ഉള്‍പ്പെടുത്തി മുന്നണിയായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ആലോചന. ദേവഗൗഡയെന്ന ഒറ്റ എം.പിയില്‍നിന്നാണ് പാര്‍ട്ടിക്ക് നില മെച്ചപ്പെടുത്തേണ്ടത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മൈസൂര്‍ മേഖലയില്‍ നേടിയ വിജയം പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍, ബംഗളൂരു റൂറല്‍, മാണ്ഡ്യ ലോക്സഭാ മണ്ഡലങ്ങളില്‍ നേരിട്ട ഉപതെരഞ്ഞെടുപ്പ് തോല്‍വി തിരിച്ചടിയായി. ബി.ജെ.പിയുടെ മുന്‍മന്ത്രിമാര്‍ ദള്‍ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി രംഗത്തിറങ്ങിയിട്ടും കോണ്‍ഗ്രസിനോട് ദയനീയമായി തോറ്റു. പ്രമുഖരെ രംഗത്തിറക്കി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. ‘സേവ് കര്‍ണാടക’ എന്നതാണ് പുതിയ പ്രചാരണ മുദ്രാവാക്യം. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുസ്ലിം, പിന്നാക്ക വിഭാഗങ്ങളെ പ്രത്യേകം വിളിച്ചുകൂട്ടി കണ്‍വെന്‍ഷനുകള്‍ നടത്തി.
ബംഗളൂരുവിലെ നാലു മണ്ഡലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 12 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനം. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നഗരങ്ങളില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കുകയാണ് ‘ആപ്’. ഡല്‍ഹി തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമായത് ബംഗളൂരുവിലെ ടെക്കികളായിരുന്നുവെന്നതും കാണാതിരിക്കാനാവില്ല.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP