സ്വാഗതം
WELCOME

News Update..

Saturday, January 4, 2014

അണ്ടര്‍ 19 ഏഷ്യാകപ്പ്: സഞ്ജുവിനും വിജയിക്കും സെഞ്ചുറി Madhyamam News Feeds

അണ്ടര്‍ 19 ഏഷ്യാകപ്പ്: സഞ്ജുവിനും വിജയിക്കും സെഞ്ചുറി Madhyamam News Feeds

Link to

അണ്ടര്‍ 19 ഏഷ്യാകപ്പ്: സഞ്ജുവിനും വിജയിക്കും സെഞ്ചുറി

Posted: 04 Jan 2014 01:30 AM PST

Image: 

അബൂദബി: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സെഞ്ചുറി തിളക്കം. നായകന്‍ വിജയ് സോളും മലയാളി താരവും ഉപനായകനുമായ സഞ്ജു വി. സാംസണുമാണ് സെഞ്ചുറി നേടിയത്.

ആദ്യ ബാറ്റ് ചെയ്ത ടീംഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചു. 88 പന്തില്‍ നിന്ന് 100 തികച്ച സഞ്ജു പുറത്തായി. ഓപ്പണര്‍ ആങ്കുഷ് ബെയ്ന്‍സ് 47 റണ്‍സ് എടുത്തു.

315 റണ്‍സാണ് പാകിസ്താന്‍െറ വിജയലക്ഷ്യം. നായകന്‍ സമി അസ്ലമിന്‍െറ നേതൃത്വത്തിലാണ് പാക് ടീം കളിക്കുന്നത്.

ലൈംഗികാരോപണം: തേജ്പാലിന്‍്റെ റിമാന്‍്റ് നീട്ടി

Posted: 04 Jan 2014 01:06 AM PST

Image: 

പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തോജ്പാലിന്‍്റെ  ജുഡീഷ്യല്‍ കസ്റ്റഡി 10 ദിവസത്തേക്ക് കൂടി നീട്ടി. റിമാന്‍്റ് കാലാവധി തീരുന്നതിനെ തുടര്‍ന്ന്  തേജ്പാല്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയ കോടതി  ഗോവയിലെ സദാ സബ് ജയിലില്‍  കഴിയുന്ന തേജ്പാലിന്‍്റെ  റിമാന്‍്റ് 10 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
നവംബര്‍ ഏഴിനും എട്ടിനും തെഹല്‍ക ഗോവയില്‍ സംഘടിപ്പിച്ച തിങ്ക് ഫെസ്റ്റിനിടെ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. നവംബര്‍ 30ന് ഗോവ പൊലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341, 342, 376 (2), 376 സി എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിട്ടുള്ളത്.
 

പ്രതിമ സ്ഥാപിക്കല്‍: ബി.ജെ.പി സഹായിക്കണമെന്ന് ഹസാരെ

Posted: 04 Jan 2014 12:03 AM PST

Image: 

ഗുഡ്ഗാവ്: സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന് അണ്ണാ ഹസാരെയുടെ കത്ത്. ഹരിയാനയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും വക്താവുമായ ഉമേഷ് അഗര്‍വാള്‍ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് പ്രതിമ സ്ഥാപിക്കാന്‍ സഹായം തേടി ഹസാരെ കത്തയച്ചത്.

വ്യക്തിപരമായി പ്രതിമ സ്ഥാപിക്കുന്നതിന് എതിരാണ്. എന്നാല്‍ അനുയായികളുടെ നിരന്തര ആവശ്യ പ്രകാരമാണ് സമ്മതിച്ചതെന്നും ഹസാരെ കത്തില്‍ പറയുന്നു. ഗുഡ്ഗാവിലാണ് ഹസാരെയുടെ പ്രതിമ സ്ഥാപിക്കുന്നത്.

ഉമ്മന്‍ സമിതിക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍; റിപ്പോര്‍ട്ട് സുതാര്യമെന്ന് ഡോ. ഉമ്മന്‍

Posted: 03 Jan 2014 11:59 PM PST

Image: 

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ച ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്ത്. വി.ഡി. സതീശനും ടി.എന്‍. പ്രതാപനുമാണ് രംഗത്തെത്തിയത്. സമിതിയുടെ ശിപാര്‍ശകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഉമ്മന്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതിലോല പ്രദേശ നിയമം റദ്ദാക്കണമെന്നത് അടക്കമുള്ള ശിപാര്‍ശകള്‍ നിയമസഭയോടുള്ള അവഹേളനമാണെന്ന് ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

അതേസമയം ശിപാര്‍ശകള്‍ സംബന്ധിച്ച് വിശദീകരണവുമായി ഡോ. ഉമ്മന്‍ വി. ഉമ്മന്‍ രംഗത്തെത്തി. സുതാര്യ നടപടികളിലൂടെയാണ് ശിപാര്‍ശകള്‍ തയാറാക്കിയതെന്ന് ഡോ. ഉമ്മന്‍ പറഞ്ഞു. ഇ.എഫ്.എ, ഇ.എസ്.എ എന്നിവ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ട്. ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് ഇ.എഫ്.എല്‍ നിയമം റദ്ദാക്കാന്‍ സമിതി ശിപാര്‍ശ ചെയ്തത്. ജനപ്രതിനിധികള്‍ക്ക് മറിച്ച് അഭിപ്രായമുണ്ടെങ്കില്‍ അതും പരിഗണിക്കണമെന്നും ഉമ്മന്‍ വ്യക്തമാക്കി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശിപാര്‍ശ നല്‍കാനാണ് ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കണ്‍വീനറായും ഡോ. പി.സി.സിറിയക്, ഡോ. വി.എന്‍. രാജശേഖരന്‍ പിള്ള എന്നിവര്‍ അംഗങ്ങളായും സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്.

വി.എം. സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കണം -ടി.എന്‍ പ്രതാപന്‍

Posted: 03 Jan 2014 11:58 PM PST

Image: 

തൃശൂര്‍: മുതിര്‍ന്ന നേതാവ് വി.എം. സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. ആവശ്യം ചൂണ്ടിക്കാട്ടി പ്രതാപന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഫാക്സ് അയച്ചു. കെ.പി.സി.സിയോടും ഈ ആവശ്യം പ്രതാപന്‍ ഉന്നയിച്ചിട്ടുണ്ട്.

രാഷ്ട്രീയ പാരമ്പര്യവും മികച്ച പ്രതിച്ഛായയുമുള്ള നേതാവാണ് സുധീരന്‍. വിഭാഗീയത കൂടാതെ സംഘടനയെ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും പ്രതാപന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ചു മുറികളുള്ള ആഡംബര ഫ്ളാറ്റ് വേണ്ടെന്ന് കെജ്രിവാള്‍

Posted: 03 Jan 2014 11:33 PM PST

Image: 

ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വാഹനമായി അനുവദിച്ച ഇന്നോവ കാര്‍ സ്വീകരിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് തനിക്ക് അനുവദിച്ച ആഡംബര ഫ്ളാറ്റ് നിരസിച്ച് അരവിന്ദ് കെജ്രിവാള്‍. ലൂട്യന്‍സ് മേഖലിയില്‍ ഭഗ് വാന്‍ ദാസ് റോഡില്‍ മുഖ്യമന്ത്രിക്കായി സജീകരിച്ച അഞ്ചു മുറികളുള്ള ആഡംബര ഫ്ളാറ്റില്‍ താമസിക്കുന്നില്ളെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. തനിക്കായി ചെറിയൊരു വീട് കണ്ടെത്താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അതുവരെ ഗാസിയാബാദ് കൗശംബിയിലെ ഫ്ളാറ്റിലാണ് താമസിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് നിലകളിലായി പത്ത് ബെഡ്റൂമുകളുള്ള ഫ്ളാറ്റിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും താമസവും സജീകരിച്ചിരുന്നത്. എന്നാല്‍ ബി.ജെ.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും അനുയായികളും മുഖ്യമന്ത്രി ആഡംബര ഫ്ളാറ്റ് സ്വീകരിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. 

സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ല -വീരപ്പ മൊയ്ലി

Posted: 03 Jan 2014 10:54 PM PST

Image: 

കൊച്ചി: പാചകവാതക സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ളെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി.  സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് മുന്നിലില്ളെന്ന് അദ്ദേഹം വ്യക്തമാക്കി.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അന്തരാഷ്ട്ര വിപണിയില്‍ വര്‍ധിക്കുന്നതിനനുസരിച്ചാണ് ആഭ്യന്തരവിപണിയിലും കൂടുന്നത്. ഒപെക് രാജ്യങ്ങളാണ് എണ്ണവില നിര്‍ണയിക്കുന്നത്. അതില്‍ മന്ത്രിമാര്‍ക്കോ സര്‍ക്കാരിനോ ഇടപെടാന്‍ കഴിയില്ല. പാചകവാതകത്തിന്‍്റെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ വിലയും കുറയും.
രാജ്യത്ത് 15 കോടി ജനങ്ങള്‍ എല്‍.പി.ജി ഉപഭോക്താക്കളാണ്. അര്‍ഹതയുള്ള 90 ശതമാനം പേര്‍ക്കും സബ്സിഡി ലഭിക്കുന്നുണ്ട്. വിലവര്‍ധന ബാധിക്കുന്നത് രാജ്യത്തെ 10 ശതമാനം ആളുകളെയാണ്. വില വര്‍ധന തിരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിനെ ബാധിക്കില്ളെന്നും വീരപ്പ മൊയ്ലി കൊച്ചിയില്‍ പറഞ്ഞു.

ശൈഖ് മുഹമ്മദിന്‍െറ പുസ്തകം ‘ബെസ്റ്റ് സെല്ലര്‍’

Posted: 03 Jan 2014 10:45 PM PST

Image: 

ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം രചിച്ച ‘ഫ്ളാഷസ് ഓഫ് തോട്ട്’  2013 ല്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തത്തെി. ഇതു സംബന്ധിച്ച വോട്ടെടുപ്പില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുത്തത് ശൈഖ് മുഹമ്മദിന്‍െറ പുസ്തകമാണെന്ന് ‘അല്‍ ബയാന്‍’ അറബി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
2013 ഫെബ്രുവരിയില്‍ നടന്ന സര്‍ക്കാര്‍ ഉച്ചകോടിയില്‍ സദസ്സുമായുള്ള സംവാദത്തില്‍ ശൈഖ് മുഹമ്മദ് പങ്കുവെച്ച ചിന്തകളാണ് ഇംഗ്ളീഷില്‍ ‘ഫ്ളാഷസ് ഓഫ് തോട്ട്’  എന്ന പേരില്‍ പുസ്തകമായി ഇറക്കിയത്.
‘ധാരാളം പരിചയസമ്പത്തുള്ള,വിജയിച്ച ഒരു അറബ് നേതാവില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊള്ളാനുള്ള അവസരമാണ് ഈ പുസ്തകമെന്ന് ഞാന്‍ എന്‍െറ മക്കളോടും യുവാക്കളോടും ഉന്നത സര്‍ക്കാര്‍ തസ്തികയില്‍ ഇരിക്കുന്ന സഹോദരങ്ങളോടും പറയുന്നതായി പുസ്തകത്തിന്‍െറ ആമുഖത്തില്‍ അദ്ദേഹം എഴുതുന്നു.
ശൈഖ് മുഹമ്മദിന്‍െറ വ്യക്തിത്വവും ഭരണപാടവവും ഉള്‍ക്കാഴ്ചകളുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന പുസ്തകം അദ്ദേഹത്തിന്‍െറ നേതൃത്വ തത്വചിന്തകളും വെളിപ്പെടുത്തുന്നുണ്ട്. മാനേജ്മെന്‍റ്, സര്‍ഗാത്മകത, വെല്ലുവിളികള്‍ ഏറ്റെടുക്കല്‍, അഭിലാഷങ്ങള്‍, പ്രചോദനങ്ങള്‍, വിജയം തുടങ്ങി 30 ലേറെ വിഷയങ്ങളാണ് പുസ്തകം പ്രതിപാദിക്കുന്നത്. വ്യക്തിപരമായ ആഖ്യാനങ്ങളും കുട്ടിക്കാല ഓര്‍മകളും മുതല്‍ കുതിരക്കമ്പവും ഫുട്ബാളും കവിതയും വരെ വൈവിധ്യങ്ങളുടെ സമാഹാരം കൂടിയാണ് പുസ്തകത്തിന്‍െറ ഉള്ളടക്കം. അറബിയിലുള്ള മൂലകൃതി പിന്നീട് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു.
ശൈഖ് മുഹമ്മദിന്‍െറ ഏറെ പ്രശസ്തമായ ‘റുഅ്യതീ’ എന്ന ഗ്രന്ഥം കഴിഞ്ഞമാസം മലയാളത്തില്‍ പ്രസിദ്ധകരിച്ചിരുന്നു. ‘ഗള്‍ഫ് മാധ്യമം’ ദുബൈ വേള്‍ഡ് ട്രേഡ് സെന്‍റില്‍ നടത്തിയ ‘എന്‍െറ സ്വന്തം മലയാളം’ സംസ്കാരികോത്സവത്തില്‍ ദുബൈ രാജകുമാരന്‍ ശൈഖ് മന്‍സൂര്‍  ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം  മലയാള സാഹിത്യത്തിലെ പെരുന്തച്ചനായ എം.ടി.വാസുദേവന്‍ നായര്‍ക്ക് ആദ്യപ്രതി നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

വിദൂര നിയമന പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം

Posted: 03 Jan 2014 09:50 PM PST

Image: 

ജിദ്ദ: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ‘വിദൂര’പഠന സംവിധാനത്തിന്‍െറ ചുവടുപിടിച്ച് ഇതാദ്യമായി തൊഴില്‍ മന്ത്രാലയം ‘വിദൂര’ തൊഴില്‍ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നു. വിവിധ ലോക രാജ്യങ്ങളില്‍ നിലവിലുള്ള ഓഫിസില്‍ ഹാജരാകാതെ തന്നെ തൊഴിലെടുക്കാവുന്ന സംവിധാനാണ് സൗദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നതെന്നും ‘വിദൂര’ തൊഴില്‍ പദ്ധതി പ്രഖ്യാപിക്കുന്നതിനുള്ള അവസാന മിനുക്കുപണികള്‍ നടന്നുവരികയാണെന്നും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതൊക്കെ തൊഴിലുകളില്‍ ഏത് രീതിയിലാണ് ‘വിദൂര’ തൊഴില്‍ സംവിധാനം നടപ്പാക്കുന്നതെന്ന പ്രഖ്യാപനം വൈകാതെയുണ്ടാകും. വീടുകളോ വിദൂര തൊഴിലിടങ്ങളോ കേന്ദ്രീകരിച്ച് ജോലിചെയ്യാവുന്ന രീതിയിലുള്ള ‘വിദൂര’ തൊഴില്‍ പദ്ധതിക്ക് തൊഴില്‍ മന്ത്രാലയം ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തും.
‘വിദൂര’ തൊഴില്‍ പദ്ധതിയില്‍ സ്വദേശിവനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാനും അതുവഴി സ്ഥാപനങ്ങള്‍ക്ക് സൗദിവത്കരണ നിരക്ക് ഉയര്‍ത്താനാകും. എന്നാല്‍ ‘വിദൂര’ തൊഴില്‍ പദ്ധതി പ്രകാരമുള്ള നിയമനം നിതാഖാത് പ്രകാരമുള്ള എക്സലന്‍റ് കാറ്റഗറിയിലെ മൊത്തം ജീവനക്കാരുടെ 15 ശതമാനത്തില്‍ കൂടാന്‍ അനുവദിക്കില്ല. പച്ച കാറ്റഗറിയില്‍ മൊത്തം ജീവനക്കാരുടെ 10 ശതമാനത്തിലും മഞ്ഞ കാറ്റഗറിയില്‍ അഞ്ച് ശതമാനത്തിലും കൂടരുതെന്നും പദ്ധതിയുടെ കരടില്‍ പറയുന്നു. ചുവപ്പ് കാറ്റഗറിയിലുള്ള സ്ഥാപനങ്ങള്‍ക്ക് വിദൂര തൊഴില്‍ നിയമനത്തിനു അര്‍ഹതയുണ്ടാവില്ല. എന്നാല്‍ 10 ജീവനക്കാരില്‍ കുറവുള്ള ചെറുകിട തൊഴില്‍ സ്ഥാപനങ്ങളില്‍ വിദൂര തൊഴില്‍പദ്ധതി പ്രകാരം സ്വദേശി വനിതകളെ നിയമിക്കുന്നതിനുള്ള ശതമാനം എക്സലന്‍റ്, പച്ച, മഞ്ഞ എന്നീ സ്ഥാപനങ്ങളില്‍ യഥാക്രമം 30, 20, 15 എന്നിങ്ങനെയാണ് നിജപ്പെടുത്തിയിരിക്കുന്നത്.
വാര്‍ത്താവിതരണം, ട്രാവല്‍ ഏജന്‍സി സര്‍വീസ്, വിവര സാങ്കേതിക രംഗം, ഇന്‍റര്‍നെറ്റ് മാര്‍ക്കറ്റിങ്, തര്‍ജമ, മാര്‍ക്കറ്റിങ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച്, ഡിസൈനിങ് ആന്‍ഡ് പ്രോഗാമിങ്, കസ്റ്റമര്‍ സര്‍വീസ്, ഫോണ്‍ ആന്‍ഡ് ഇന്‍റര്‍നെറ്റ് സെയില്‍സ്, പരസ്യകല, മാധ്യമ രംഗം, ഇ-വെബ് അഡ്മിനിസ്ട്രേഷന്‍, സാമൂഹികസേവനം തുടങ്ങിയ തൊഴില്‍ മേഖലകളിലാണ് സ്വദേശി വനിതകളെയും മറ്റും വിദൂര ജീവനക്കാരായി പരിഗണിക്കുന്ന വിദൂര’ തൊഴില്‍ പദ്ധതി അനുവദിച്ചിട്ടുള്ളത്. വിദൂര തൊഴില്‍ പദ്ധതികളില്‍ നിയമിക്കപ്പെടുന്ന വനിതകള്‍ 18 വയസ്സിനു മുകളിലും 50 വയസ്സിനു താഴെയും പ്രായമുള്ളവരായിരിക്കുകയും സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുകയും വേണം.
‘വിദൂര’ തൊഴില്‍ പദ്ധതിയുടെ ഭാഗമായി ഒരു വികലാംഗന് നിയമനം നല്‍കിയാല്‍ അത് സ്വദേശിവത്കരണ നയമനുസരിച്ച് നാലു സ്വദേശി ജീവനക്കാര്‍ക്കു തുല്യമായി ഗണിക്കപ്പെടും. എന്നാല്‍ ഇവര്‍ക്ക് 3000 റിയാലിനു മുകളില്‍ ശമ്പളം നല്‍കണമെന്നും സോഷ്യല്‍ ഇന്‍ഷൂറന്‍സ് അടച്ചിരിക്കണമെന്നും നിയമമുണ്ട്. മറ്റു സ്ഥാപനങ്ങളില്‍ ജോലിചെയ്യാനും പാടില്ല. മൊത്തം ജീവനക്കാരുടെ 10 ശതമാനത്തില്‍ കൂടിയാല്‍ വികലാംഗ ജീവനക്കാരെയും സാധാരണ സ്വദേശി ജീവനക്കാരായി പരിഗണിക്കും. ഫുള്‍ടൈം പാര്‍ട്ട്ടൈം ജീവനക്കാരായും വിദൂര തൊഴില്‍ പദ്ധതി പ്രകാരം ജോലി ചെയ്യാം. എന്നാല്‍ ഈ നിയമത്തിന്‍െറ മറപിടിച്ച് സൗദിവത്കരണ തോത് ഉയര്‍ത്താനും മറ്റുമായി ‘കൃത്രിമ’ നിയമനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കുമെന്നും പദ്ധതി വ്യക്തമാക്കുന്നുണ്ട്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്‍്റെ ആശങ്കകള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി

Posted: 03 Jan 2014 09:45 PM PST

Image: 

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്‍്റെ ആശങ്കകള്‍ പരിഗണിച്ചശേഷം മാത്രമേ തീരുമാനം ഉണ്ടാകൂവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലും പാചകവാതക സബ്സിഡിയിലും നിലനില്‍ക്കുന്ന ആശങ്കകളും ആവശ്യങ്ങളുമടങ്ങുന്ന നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  കൈമാറി.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച മേഖലകളില്‍ ഭേദഗതി വരുത്തണം. കാര്‍ഷികമേഖലയെയും ജനവാസപ്രദേശത്തെയും പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ഒഴിവാക്കണം.
പാചക വാതക സിലിണ്ടറുകളുടെ എണ്ണം 12 ആക്കുക, ബാങ്ക്​ അക്കൗണ്ട്​ ആധാറുമായി ലിങ്ക്​ ചെയ്യാന്‍ 6 മാസം കൂടി അനുവദിക്കണം,  രാജ്യത്തിനകത്ത് തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക്ഗതാഗതം ഇന്ത്യന്‍ കപ്പലുകള്‍ക്ക് മാത്രമേ നിര്‍വഹക്കാനാവൂ എന്ന ആഭ്യന്തര കപ്പല്‍ നിയമത്തില്‍ നിന്ന്  (കബോട്ടേജ്) വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖത്തിനെ് ഇളവു നല്‍കുക എന്നിവയാണ് നിവേദനത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്.

പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍ വേ കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് റെയില്‍ വേക്ക് അനുമതി നല്‍കുക, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടരുടെ സൗകര്യം പരിഗണിച്ച് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന അങ്കമാലി -ശബരി റെയില്‍വേ പദ്ധതിയില്‍ നിന്ന് സംസ്ഥാന വിഹിതം ഒഴിവാക്കുക,  കേരളത്തില്‍ സബര്‍ബന്‍ റെയില്‍ വേ പദ്ധതിക്ക് അംഗീകാരം,  നിലമ്പൂര്‍ -സുല്‍ത്താന്‍ ബത്തേരി -നഞ്ചങ്കോട് റെയില്‍ വേ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങി 12 ആവശ്യങ്ങളാണ് കേരളം  ഉന്നയിച്ചിട്ടുള്ളത്.  
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP