സ്വാഗതം
WELCOME

News Update..

Saturday, January 25, 2014

മുഖ്യമന്ത്രി സമരം നടത്തരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല -കെജ് രിവാള്‍ Madhyamam News Feeds

മുഖ്യമന്ത്രി സമരം നടത്തരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല -കെജ് രിവാള്‍ Madhyamam News Feeds

Link to

മുഖ്യമന്ത്രി സമരം നടത്തരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല -കെജ് രിവാള്‍

Posted: 25 Jan 2014 12:51 AM PST

Image: 

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്‍്റെ മുഖ്യമന്ത്രി ധര്‍ണ നടത്താന്‍ പാടില്ളെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി അരവിന്ദ് കെജ് രിവാള്‍.

താന്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, ഭരണഘടന വീണ്ടും എടുത്തുവെച്ച് വായിച്ചു നോക്കിയിട്ടും മുഖ്യമന്ത്രി സമരം നടത്താന്‍ പാടില്ളെന്ന കാര്യം അതില്‍ എവിടെയും കണ്ടത്തൊനായില്ളെന്നും കെജ് രിവാള്‍ പറഞ്ഞു.
മയക്കുമരുന്ന്-പെണ്‍വാണിഭ സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്ന കാരണത്താല്‍ പൊലീസ് ഒഫീസര്‍മാരെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി  കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. താന്‍ ധര്‍ണയില്‍ ഏര്‍പെട്ടിരിക്കെ കൂട്ടംകൂടി നില്‍ക്കുന്നത് നിരോധിക്കുന്ന 144ാം വകുപ്പ് ചുമത്തിയെന്നും  മുഖ്യമന്ത്രി തന്നെ ഡല്‍ഹി നഗരത്തിന് ഭീഷണി സൃഷ്ടിക്കുമോ എന്ന് താന്‍ ചിന്തിച്ചുപോയെന്നും  അദ്ദേഹം പറഞ്ഞു.

ലോക്പാല്‍ ബില്‍ പാസാക്കാന്‍ ഫെബ്രുവരിയില്‍ രാംലീലാ മൈതാനിയില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി. സന്ധ്യക്കും അനില്‍കാന്തിനും രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍

Posted: 24 Jan 2014 11:47 PM PST

Image: 

ന്യൂഡല്‍ഹി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. എ.ഡി.ജി.പിമരായ ബി സന്ധ്യയും അനില്‍കാന്തും മെഡലുകള്‍ക്കര്‍ഹരായി. തമ്പി എസ്.ദുര്‍ഗാ ദത്ത്, എം.കെ ശ്രീനിവാസന്‍,ബി. ഹരിപ്രസാദ്,കെ.ജെ വര്‍ഗീസ്, ബി. റാഫേല്‍,എസ്.ഷാജഹാന്‍,ഫിറോസ് എന്നീ മലയാളി പൊലീസുകാരും സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലിന് അര്‍ഹരായി. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.

നിങ്ങള്‍ക്കിതിന് മോദിയില്‍ നിന്ന് എത്ര പണം കിട്ടിയെന്ന് സോംനാഥ് ഭാരതി

Posted: 24 Jan 2014 10:44 PM PST

Image: 

ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയത്തില്‍ ‘അര്‍ധരാത്രി റെയ്ഡ്’ വിവാദം കത്തിനില്‍ക്കെ മാധ്യമങ്ങള്‍ക്കെതിരെ കടുത്ത ചോദ്യമുയര്‍ത്തി നിയമ മന്ത്രി സോംനാഥ് ഭാരതി. ഈ വിവാദം കത്തിക്കാന്‍ ബി.ജെ.പിയില്‍ നിന്ന് നിങ്ങള്‍ക്ക് എത്ര പണം ലഭിച്ചു എന്ന് ആംആദ്മി പാര്‍ട്ടിയുടെ മന്ത്രി ചോദിച്ചു. തന്നെ കോടതിക്കൂട്ടില്‍ കയറ്റാന്‍ ശ്രമിക്കുന്ന വനിതാ കമ്മീഷന്‍ അംഗം കോണ്‍ഗ്രസ് മെമ്പര്‍ ആണെന്നും അദ്ദേഹം തുറന്നടിച്ചു.

ഡല്‍ഹിയില്‍ യുഗാണ്ടന്‍ സ്വദേശിനികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ അനാശാസ്യം നടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് അര്‍ധരാത്രി റെയ്ഡ് നടത്താന്‍ ഡല്‍ഹി നിയമമന്ത്രിയായ സോനാഥ് ഭാരതി ഉത്തരവിട്ടതാണ് വിവാദമായത്.

തങ്ങളെ വംശീയമായി അധിക്ഷേപിച്ചെന്നു കാണിച്ച് ആഫ്രിക്കന്‍ സ്വദേശിനികള്‍ കോടതിയെ സമീപിച്ചതോടെ ഈ പ്രശ്നം വനിതാ കമ്മീഷന്‍ ഏറ്റെടുക്കുകയായിരുന്നു.

തണുപ്പിലും ആവേശം വിതറി ദുബൈ മാരത്തണ്‍

Posted: 24 Jan 2014 10:36 PM PST

Image: 

ദുബൈ: കനത്ത തണുപ്പും  മൂടല്‍മഞ്ഞും വകവെക്കാതെ എത്തിയ ആയിരക്കണക്കിനാളുകള്‍ ആവേശം വിതറിയ ദുബൈ മാരത്തണ്‍  മത്സരത്തില്‍ ഇതോപ്യന്‍ ആധിപത്യം. ലോകത്തിലെ മികച്ച നാലാമത്തെ മാരത്തണ്‍ മത്സരത്തില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ ആദ്യ സ്ഥാനങ്ങള്‍ ഇതോപ്യക്കാര്‍ തൂത്തുവാരി.
വിവിധ ഭാഷക്കാരും ദേശക്കാരും അണിനിരന്ന ഓട്ടമത്സരം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മല്‍സരം നടന്ന നിരത്തുകളിലെല്ലാം കാണികളായി ആളുകള്‍ കൂടിയത് അത്ലറ്റുകളിലും ആവേശം വിതറി. 42 കിലോമീറ്റര്‍, പത്ത് കിലോമീറ്റര്‍, മൂന്ന് കിലോമീറ്റര്‍ ഫണ്‍ റണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിരുന്നു മത്സരം.
 മുഖ്യ വിഭാഗമായ  42 കിലോമീറ്റര്‍ ദൂരം മത്സരത്തില്‍   പുരുഷ വിഭാഗത്തില്‍ ഇത്യോപ്യയുടെ 18-കാരന്‍  സെഗായെ മകൊനന്‍ അസേഫയും വനിതകളില്‍ ഇത്യോപ്യയുടെ തന്നെ മൂല സെബോക്ക യും ജേതാക്കളായി. രണ്ട് മണിക്കൂര്‍,നാല് മിനിറ്റ്, 32 സെക്കന്‍റ് സമയത്തില്‍ പൂര്‍ത്തിയാക്കിയാണ് സെഗായെ മകൊനന്‍ അസോഫ  രണ്ട് ലക്ഷം ഡോളര്‍ സമ്മാനത്തുക കരസ്ഥമാക്കിയത്. രണ്ട് മണിക്കൂര്‍, 25 മിനിറ്റ്, ഒരു സെക്കന്‍റ് സമയമെടുത്താണ് മൂല സെബോക്ക ഒന്നാമതത്തെിയത്.നാട്ടുകാരായ എതിരാളികളെ കടുത്ത പോരാട്ടത്തില്‍ കീഴടക്കിയാണ് ഇരുവരും കിരീടം ചൂടിയത്. പുരുഷ വിഭാഗത്തില്‍ ഇത്യോപ്യക്കാരായ മാര്‍ക്കോസ് ഗനത്തി(2:05:13),ഗിര്‍മയ് ബിര്‍ഹാനു ഗെര്‍ബു(2:05:49) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും  സ്ഥാനങ്ങള്‍ നേടി. വനിതാവിഭാഗത്തില്‍ ഇത്യോപ്യക്കാരായ മെസെലെക് മെല്‍കമു ഹൈലൈസസ്  (2:25:23, ഫയര്‍വാട് ദാടെ (2:25:5)എന്നിവര്‍ രണ്ടും മൂന്നും   സ്ഥാനങ്ങള്‍ നേടി.
പുരുഷന്മാരുടെ 10 കിലോമീറ്റര്‍ ഓട്ടത്തില്‍ കെനിയയുടെ ജോണ് ദുഗു ആണ് ഒന്നാമതത്തെിയത്. സമയം 28 മിനിറ്റ് 56 സെക്കന്‍റ്., ദുബൈയില്‍ താമസിക്കുന്ന ഇത്യോപ്യക്കാരന്‍ ഫെയ്സ ജെനെ അമോഷ (28:58)രണ്ടാമതും മൊറോക്കൊയുടെ ഇഹിയ ബിന്‍ യൂസഫ്  (28:32) മൂന്നാമതുമായി. ഇതേ വിഭാഗത്തില്‍ വനിതകളില്‍ കെനിയയുടെ ഗ്ളാഡിസ് ജെമൈയോ (33:40) ഒന്നാമതായി.     ഷൈല ജെപ്ടു റോന (35:00), സാലിം വെയില്‍ മിഹ്റത്ത്(35:55) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.  
ഒരു കാലത്ത് ദുബൈ മാരത്തണില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കെനിയക്കാര്‍ ഇത്തവണ നിരാശപ്പെടുത്തി. ദുബൈ മാരത്തണ്‍ റെക്കോഡിനൊപ്പമത്തൊനായില്ളെങ്കിലും ജേതാവാകാനായതില്‍ സന്തോഷമുണ്ടെന്ന് മത്സര ശേഷം സെഗായെ മകൊനന്‍ അസോഫ പറഞ്ഞു. പുരുഷ വിഭാഗത്തില്‍ 2:04:23 സെക്കന്‍ഡും വനിതാ വിഭാഗത്തില്‍ 2:19:31 സെക്കന്‍ഡുമാണ് നിലവിലെ റെക്കോഡ്.
മൂടല്‍ മഞ്ഞിനെയും തണുപ്പിനെയും അവഗണിച്ച് വന്‍ പങ്കാളിത്തമാണ് ഇത്തവണ മാരത്തണിനുണ്ടായത്. പുലര്‍ച്ചയോടെ  തന്നെ മദീനത്ത് ജുമൈരയിലെ ഉമ്മു സുഖീം റോഡില്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറമെ  മത്സരം വീക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ആയിരങ്ങളാണ് എത്തിയിരുന്നത്. ദുബൈക്ക് പുറമേ വിവിധ എമിറേറ്റ്സുകളില്‍ നിന്നും നിരവധി പേര്‍ എത്തി.
42 കിലോമീറ്റര്‍ മല്‍സരം ഏഴു മണിക്കും പത്ത് കിലോമീറ്റര്‍ 7.15 നും, മൂന്ന് കിലോമീറ്റര്‍ ഫണ്‍ റണ്‍ 11 മണിയോടെയുമാണ് ആരംഭിച്ചത്. ഉമ്മുല്‍ സുഖീം റോഡില്‍ ബുര്‍ജുല്‍ അറബ് കെട്ടിടത്തിന് സമീപത്തു നിന്ന് തുടങ്ങിയ ഓട്ടം ജുമൈറ പള്ളി, മദീനത്ത് ജുമൈറ, യുനിയന്‍ ഹൗസ് വഴി   ദുബൈ പൊലീസ് അക്കാദമിക്ക് സമീപമാണ് അവസാനിച്ചത്.  മലയാളികളടക്കം നിരവധി ഇന്ത്യക്കാരും ഓട്ടത്തിനുണ്ടായിരുന്നു. പലരും കുടുംബ സമേതമാണ് എത്തിയത്.  ഇത്യോപ്യ, കെനിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ലോകപ്രശസ്ത മാരത്തണ്‍ ഓട്ടക്കാര്‍ ദുബൈയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം ജപ്പാന്‍, ഖത്തര്‍, ബഹ്റൈന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഏതാനും താരങ്ങളും എലൈറ്റ് വിഭാഗത്തിലായി മത്സരിക്കനത്തെിയിരുന്നു. യു.എ.ഇയിലെ വിവിധ പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ഷെഫുമാരും മറ്റും പങ്കെടുത്തത് ശ്രദ്ധേയമായി.
 ദുബൈ കിരീടാവകാശിയും സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ നടന്ന  ദുബൈ മാരത്തണിന്‍റെ മുഖ്യസ്പോണ്‍സര്‍ ഇത്തവണയും സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് ചാര്‍ട്ടേഡ് ബാങ്കായിരുന്നു.
പുരുഷ വനിതാ വ ിഭാഗങ്ങളിലെ വിജയികള്‍ക്ക് മൊത്തം പത്ത് ലക്ഷം യു.എസ്. ഡോളറാണ് സമ്മാനത്തുക. രണ്ടാംസ്ഥാനക്കാര്‍ക്ക് 80,000 ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് 40,000 ഡോളറും ലഭിക്കും.

ജാബിരിയയില്‍ ഫ്ളാറ്റിന് തീപിടിച്ച് കുടുംബത്തിലെ നാല് പേര്‍ മരിച്ചു

Posted: 24 Jan 2014 10:26 PM PST

Image: 

കുവൈത്ത് സിറ്റി: ജാബിരിയയില്‍ തീപിടിത്തത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേര്‍ ശ്വാസംമുട്ടി മരിച്ചു. അറബ് വനിതയും മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്.
ജാബിരിയയിലെ ബഹുനില കെട്ടിടത്തിലെ ഇവര്‍ താമസിച്ചുവന്ന രണ്ടാം നിലയിലെ ഫ്ളാറ്റില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീ പടര്‍ന്നത്. പരിസരവാസികള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഹവല്ലി, സാല്‍മിയ എന്നിവിടങ്ങളില്‍നിന്ന് ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ സംഭവ സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഫയര്‍ഫോഴ്സിലെ ഒരു വിഭാഗം ഫ്ളാറ്റില്‍ കുടുങ്ങിയവരെ പുറത്തത്തെിക്കുകയും മറ്റൊരു വിഭാഗം തീ അണക്കുകയുമായിരുന്നു.
മാതാവടക്കം പുറത്തത്തെിച്ച നാലുപേരും മുബാറക് ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരണത്തിന് കീഴടങ്ങിയത്. 37 കാരിയായ മാതാവും അഞ്ചും നാലും ഒന്നും വയസ് പ്രായമുള്ള കുട്ടികളുമാണ് ദാരുണമായി മരിച്ചത്. ഗൃഹനാഥന്‍ രാജ്യത്തിന് പുറത്തായതിനാല്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.
ജനറല്‍മാരായ മുഹമ്മദ് അല്‍ ഖദ്റ്, അബ്ബാസ് ശംസാന്‍, കേഡര്‍ മുഹമ്മദ് സാലിം എന്നിവരാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

 

നിര്‍ത്തിയിട്ട കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

Posted: 24 Jan 2014 10:22 PM PST

Image: 

മനാമ: കണ്ണൂര്‍ കക്കാട് പൊന്നുംകയ്യില്‍ കുനിയില്‍ പരേതനായ അബ്ദുല്ലക്കുട്ടിയുടെ മകന്‍ സമീര്‍ (39) ബഹ്റൈനില്‍ വാഹനാപകടത്തില്‍ മരിച്ചു.
റോഡരികില്‍ കാര്‍ നിര്‍ത്തി റേഡിയേറ്ററില്‍ വെള്ളമൊഴിക്കുന്നതിനിടെ റേഞ്ച് റോവര്‍ കാര്‍ പുറകിലിടിക്കുകയായിരുന്നു. ബഹ്റൈന്‍- സൗദി കോസ്വേക്ക് സമീപം റഫയിലേക്കുള്ള ഹൈവേയില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കാറിലുണ്ടായിരുന്ന സഹോദരി ജസ്യക്കും സഹപ്രവര്‍ത്തകന്‍ മനോജിനും പരിക്കേറ്റു. ജസ്യക്ക് നിസ്സാര പരിക്കേയുള്ളൂ.
മനോജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുപ്രീം കൗണ്‍സില്‍ ഓഫ് വിമണില്‍ മെസഞ്ചറായി ജോലി ചെയ്യുകയായിരുന്നു സമീര്‍. ഭാര്യ ഹൈഫയും മക്കളായ അമന്‍, ഹനീന്‍ എന്നിവരും മൂന്ന് സഹോദരിമാരും ബഹ്റൈനിലുണ്ട്.
മാതാവ്: സൈനബ. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു.

സംസ്ഥാനസ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം

Posted: 24 Jan 2014 08:31 PM PST

Image: 

പാലക്കാട്: സംസ്ഥാന കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. അവസാന ദിവസത്തിലത്തെുമ്പോള്‍ സ്വര്‍ണക്കപ്പിനായി ആതിഥേയരായ പാലക്കാടും  നിലവിലെ ജേതാക്കളായ കോഴിക്കോടും ഇഞ്ചോടിഞ്ച് പൊരുതുകയാണ്.
ശനിയാഴ്ച രാവിലെ ജില്ലകളുടെ പോയന്‍്റ് നില പുറത്തുവരുമ്പോള്‍ പാലക്കാടും കോഴിക്കോടും 905 പോയന്‍്റുമായി ഒപ്പത്തിനൊപ്പമാണ്. 895 പോയന്‍്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുണ്ട്.
തൊട്ടുപിന്നിലുള്ള മലപ്പുറത്തിന് 874 പോയന്‍റാണുള്ളത്. കണ്ണൂര്‍ 857 പോയിന്‍റും നേടി. അവസാന ദിവസമായ ഇന്ന് ഹൈസ്കൂള്‍ വിഭാഗം വഞ്ചിപ്പാട്ട്,  മിമിക്രി,  ഹയര്‍സെക്കന്‍ഡറി പെണ്‍കുട്ടികളുടെ കഥകളിസംഗീതം,  ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ പാഠകം  എന്നിങ്ങനെ നാലിനങ്ങളില്‍ മാത്രമാണ് മത്സരമുള്ളത്.

യാഥാര്‍ഥ്യബോധം കൈവിട്ട ബജറ്റ്

Posted: 24 Jan 2014 07:54 PM PST

Image: 
Subtitle: 
അവലോകനം

കെ.എം. മാണിയുടെ മൂന്നാം ബജറ്റില്‍ പ്രതീക്ഷ ഏറെയുണ്ടായിരുന്നു. എന്നാല്‍ ബജറ്റ് ഒട്ടും റിയലിസ്റ്റിക് അല്ല. കേരളത്തിന്‍െറ സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിന് വേണ്ട കാര്യമായ നിര്‍ദേശങ്ങളൊന്നും ബജറ്റില്‍ ഇല്ല. ബജറ്റ് കമ്മി 2.6 ശതമാനമായി വര്‍ധിക്കുകയാണുണ്ടായത്. ശാസ്ത്രീയമായല്ല ബജറ്റ് തയാറാക്കിയത്. പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഒരു സമീപനമല്ല ബജറ്റില്‍. പ്രത്യേകിച്ചും വിലക്കയറ്റം, വ്യവസായ മാന്ദ്യം, കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവക്കൊന്നും പരിഹാരമില്ല.
കേന്ദ്രസര്‍ക്കാര്‍ 2015ല്‍ രാജ്യമൊട്ടാകെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സി(ജി.എസ്.ടി)നനുസൃതമായ ഘടനാപരമായ നിര്‍ദേശങ്ങളൊന്നും ബജറ്റില്‍ ഇല്ല. അത് സംബന്ധിച്ച് പരാമര്‍ശം പോലുമില്ല. തെരഞ്ഞെടുപ്പ് ബജറ്റ് എന്ന് പൂര്‍ണ അര്‍ഥത്തില്‍ പറയാന്‍ കഴിയില്ളെങ്കിലും പരമാവധി വോട്ട് ലക്ഷ്യമാക്കിയുള്ള ബജറ്റായി ഇതിനെ കണക്കാക്കാം. കൃഷി, വ്യവസായം, ഗ്രാമവികസനം എന്നിവക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റായാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഒരു ഹൈടെക് കാര്‍ഷിക സംസ്ഥാനമാക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന നിര്‍ദേശങ്ങള്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഗൃഹനാഥന്‍ മരിച്ചാല്‍ സഹായിക്കാനുള്ള പദ്ധതി, കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതി, കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, കാര്‍ഷിക ഉല്‍പന്നങ്ങളുടെ ന്യായവില, വില നിര്‍ണയാവകാശം, കര്‍ഷക കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ലാപ്ടോപ് മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അടിസ്ഥാന സൗകര്യവികസനത്തിന്‍െറ കാര്യത്തില്‍ വളരെ പിറകിലാണ്. ഇതിന് ഒരു അളവുവരെ പരിഹാരമായി 1225 കോടി രൂപ മാറ്റിവെച്ചത് സ്വാഗതാര്‍ഹമാണ്. വ്യവസായ വളര്‍ച്ചക്കുതകുന്ന രൂപത്തിലുള്ള നിര്‍ദേശങ്ങള്‍ പരിമിതമാണ്. ചെറുകിട വ്യവസായം, പരമ്പരാഗത വ്യവസായം, കൈത്തറി, കയര്‍, കശുവണ്ടി എന്നിവക്ക് നീക്കിവെച്ച തുക തുച്ഛമാണ്. ഇ-ഗവേണന്‍സിന് ഊന്നല്‍ നല്‍കി വ്യവസായ നയത്തില്‍ മാറ്റം വരുത്തേണ്ടതാണ് എന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ഐ.ടി പാര്‍ക്കുകളുടെ വികസനത്തിന് 311 കോടി രൂപ, കോളജ് വിദ്യാര്‍ഥികളില്‍നിന്ന് പുതിയ സംരംഭകരെ ലക്ഷ്യംവെച്ച് ഇ.ഡി ക്ളബുകള്‍ എന്നിവക്കുള്ള നിര്‍ദേശം സ്വാഗതാര്‍ഹമാണ്. പുതിയ സംരംഭകര്‍ക്കായുള്ള ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്‍റര്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം ശ്രദ്ധേയമാണ്. ടൂറിസം പ്രോത്സാഹനത്തിന് 206 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ടൂറിസം വ്യവസായത്തിന്‍െറ വളര്‍ച്ചക്ക് ആവശ്യമായ കാര്യമായ നിര്‍ദേശങ്ങളൊന്നും ഇല്ല. ഇന്‍റര്‍ സ്റ്റേറ്റ് സര്‍വീസ് ടാക്സ്, ഓട്ടോ ടാക്സി ടാക്സ് വര്‍ധന, ബ്രാന്‍റഡ് ഇനങ്ങള്‍ക്കുള്ള ടാക്സ്  തുടങ്ങിയവ ടൂറിസം വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തിന് വേണ്ടി 150 കോടി രൂപ മാറ്റിവെച്ചത് ഒട്ടും പര്യാപ്തമല്ല. വിദ്യാഭ്യാസത്തിന് വേണ്ട ഊന്നല്‍ ബജറ്റില്‍ ഇല്ല. ബി.പി.എല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഹയര്‍സെക്കന്‍ഡറി വരെയുള്ള പഠനചെലവ്  സര്‍ക്കാര്‍ വഹിക്കുമെന്ന നിര്‍ദേശമാണ് എടുത്തുപറയാനുള്ളത്. പാലക്കാട് ഐ.ഐ.ടിക്കായുള്ള നടപടി ആശ്വാസകരമാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍വകലാശാലകളെ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇല്ല. വിദ്യാര്‍ഥികളുടെ സ്കില്‍ ഡെവലപ്മെന്‍റിനായി 85 കോടി രൂപ നീക്കിവെച്ചത് നല്ലതാണ്. കല്‍പിത സര്‍വകലാശാലകള്‍ക്ക് പത്ത് കോടി ഉള്‍ക്കൊള്ളിച്ചതിന്‍െറ ഉദ്ദേശം വ്യക്തമല്ല. സ്മാര്‍ട്ട് ക്ളാസ്മുറികള്‍ക്കായി അനുവദിച്ച 50 ലക്ഷം രൂപ പര്യാപ്തമല്ല. ആരോഗ്യമേഖലയില്‍ അനുവദിച്ച  690 കോടി രൂപ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കുന്നതിന് മതിയായതല്ല. വിദേശമദ്യത്തിന്‍െറ നികുതി, ആഡംബര വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. തുണി, വെളിച്ചെണ്ണ ഒഴികെയുള്ള ഓയിലുകള്‍ക്കുള്ള നികുതികള്‍, കെട്ടിട നികുതി എന്നിവ വര്‍ധിപ്പിച്ചത് സാധാരണക്കാരന്‍െറ ജീവിതനിലവാരത്തെ ബാധിക്കും. സ്വര്‍ണ നികുതി ലഘൂകരിച്ചത് സ്വര്‍ണ വില കുറക്കാന്‍ ഇടയാക്കും. വിവാഹ ആവശ്യാര്‍ഥം സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇത് ആശ്വാസമാകും. ഭൂമിയിടപാടിന്‍െറ സ്റ്റാമ്പ് ഡ്യൂട്ടി ഏകീകരണം ഒരളവുവരെ സര്‍ക്കാറിന് ഗുണം ചെയ്യും. നിര്‍ഭയ കേരളം സുരക്ഷിത കേരളം പോലുള്ള ആശയങ്ങള്‍ എത്രത്തോളം നടപ്പാക്കാന്‍ കഴിയും എന്നത് സംശയകരമാണ്. ബജറ്റിലെ 43 ശതമാനം നികുതി നിര്‍ദേശം പെട്രോള്‍, മദ്യം, ലോട്ടറി എന്നിവയില്‍നിന്നാണ്. 23 ശതമാനം  പരോക്ഷ നികുതി, ബാക്കി വരുമാന നികുതിയില്‍ നിന്നുമാണ് ലഭിക്കുന്നത്. ഇത് ഒട്ടും  നല്ലതല്ല.
റവന്യൂ വരുമാനവും റവന്യൂ ചെലവുകളും തമ്മില്‍ സന്തുലിതമാകേണ്ടത് ആവശ്യമാണ്. ബജറ്റ് കമ്മി .9 ശതമാനത്തില്‍ നിന്ന് 2.6 ശതമാനമായി കൂടുകയാണ്. വാണിജ്യ നികുതി ഇനത്തില്‍ 28456.62 കോടി  പ്രതീക്ഷിച്ചതാണെങ്കില്‍ നവംബര്‍ 30 വരെ പിരിച്ചത് 15797.94 കോടി മാത്രമാണ്. ഇത് സംസ്ഥാനത്തിന്‍െറ റവന്യൂവരുമാനത്തില്‍ ഗണ്യമായ കുറവാണ് കാണിച്ചിരിക്കുന്നത്.
അധിക നികുതി ചുമത്തുന്നതിന് പകരം ഉള്ള നികുതി പിരിച്ചെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇതില്‍ കാര്യമായ ശ്രദ്ധകാണിച്ചിട്ടില്ല. ഇത് സംസ്ഥാനത്തിന്‍െറ ധനകമ്മി കൂട്ടാനും പ്രതിസന്ധിയിലേക്ക് നയിക്കാനും കാരണമാകും. രാജ്യത്ത് കടബാധ്യത കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2013ല്‍ സര്‍ക്കാറിന് അനുവദനീയമായത് 12300 കോടി രൂപയാണ്. ഇതില്‍ 9500 കോടിയിലേറെ ഇതിനകം വാങ്ങിക്കഴിഞ്ഞു. ഇനിയുള്ള മാസങ്ങളില്‍ വരവും ചെലവും തമ്മിലുള്ള പൊരുത്തക്കേട് രൂക്ഷമാകും. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ കേരളത്തിന് വിപണിയിലെ ഇടപെടല്‍ അനിവാര്യമായിരുന്നു.
എന്നാല്‍ ബജറ്റില്‍ അതുണ്ടായില്ല. വികസന പ്രഖ്യാപനങ്ങളില്‍ പ്രായോഗികക്ഷമത കുറവാണ്. കര്‍ഷക, യുവജന, വനിതാ സൗഹൃദ നിലപാടുകള്‍ ശ്രദ്ധേയമാണ്. കാന്‍സര്‍ ചികിത്സക്ക് നല്‍കിയ ഊന്നല്‍ എടുത്തുപറയേണ്ടതാണ്. എന്നാല്‍ ധനപരമായ പ്രതിസന്ധിക്കുള്ള പരിഹാരം ബജറ്റില്‍ ഇല്ല. പൊതുവിതരണ മേഖല ശക്തിപ്പെടുത്തുന്നതില്‍ ബജറ്റ് മൗനമാണ്. സര്‍ക്കാറിന്‍െറ സാമ്പത്തിക പ്രതിസന്ധിയെ ബജറ്റ് അഭിമുഖീകരിക്കുന്നില്ല. പൊതുവിതരണ മേഖലയെ ശക്തിപ്പെടുത്താതെ, പ്രാഥമിക, ദ്വിതീയ, ത്രിതീയ മേഖലകളിലെ വിലക്കയറ്റം നിയന്ത്രിക്കാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. ചെറുകിട വ്യവസായത്തിന് ഊന്നല്‍ നല്‍കിയെങ്കിലും വ്യവസായ സൗഹൃദമാണെന്ന് പറയാന്‍ കഴിയില്ല. നികുതി പിരിച്ചെടുക്കുന്നതിലെ കാര്യക്ഷമത ബജറ്റില്‍ കാണാനില്ല. സഹകരണ മേഖലയിലെ പ്രശ്നങ്ങളെ ബജറ്റ് അഭിമുഖീകരിക്കുന്നില്ല. ആര്‍.ബി.ഐ സഹകരണ ബാങ്കുകളുടെ കരുതല്‍ ധനം രണ്ട് ശതമാനത്തില്‍ നിന്ന് നാല് ശതമാനമാക്കിയത് സഹകരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതില്‍ സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്ന് സഹായം ആവശ്യമായിരുന്നു. അതും ബജറ്റില്‍ ഉണ്ടായില്ല. പൊതുവെ ഈ ബജറ്റ് സാധാരണക്കാരന്‍െറ ജീവിതം ദുസ്സഹമാക്കും.

തയാറാക്കിയത്:

ഡോ.കെ. ശശികുമാര്‍
(മുന്‍ ഡയറക്ടര്‍,കേരള സര്‍വകലാശാല സ്കൂള്‍ ഓഫ്
ബിസിനസ് മാനേജ്മെന്‍റ് ആന്‍ഡ് ലീഗല്‍ സ്റ്റഡീസ്)  
ഡോ. സി.വി. ജയമണി
(സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്, കുസാറ്റ്)
ബി. രാജേന്ദ്രന്‍
(അഡീ. ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
കോഓപറേറ്റിവ് മാനേജ്മെന്‍റ്)

ജീവിതഭാരം കൂട്ടുന്ന ബജറ്റ്

Posted: 24 Jan 2014 07:43 PM PST

Image: 

പൊതുതെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കെ ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ച 20142015 വര്‍ഷത്തെ ബജറ്റ് ജനപ്രിയമാണെന്നതോടൊപ്പം സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതഭാരം വര്‍ധിപ്പിക്കുന്നതുകൂടിയാണെന്ന് സമ്മതിച്ചേ തീരൂ. ഭാരം കുറക്കാന്‍ പരിചയസമ്പത്തും പക്വതയും വേണ്ടത്രയുള്ള മാണി ആഗ്രഹിക്കാത്തതുകൊണ്ടാവില്ല. തിക്ത യാഥാര്‍ഥ്യങ്ങള്‍ ഭാരം ലഘൂകരിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ളെന്നതാവും ശരി. ബുധനാഴ്ച നിയമസഭയില്‍ ധനമന്ത്രി സമര്‍പ്പിച്ച 2013ലെ സാമ്പത്തികാവലോകനം സംസ്ഥാനത്തിന്‍െറ സുസ്ഥിതി വിളംബരം ചെയ്യുന്നതായിരുന്നില്ല. വരുമാനം കുറഞ്ഞു, ചെലവ് കുതിച്ചുയര്‍ന്നു, റവന്യൂകമ്മി വര്‍ധിച്ചു, വിലക്കയറ്റം വന്‍തോതില്‍ ഉയര്‍ന്നു. 201112ല്‍ കേരളം 7.89 വളര്‍ച്ചനിരക്ക് നേടിയ സ്ഥാനത്ത് 201213ല്‍ അത് 8.24 ആയി ഉയര്‍ന്നതും പ്രതിശീര്‍ഷ വരുമാനം 59,052 രൂപയില്‍നിന്ന് 63,491 രൂപയായി വര്‍ധിച്ചതും അഭിമാനകരമെന്ന് മന്ത്രി മാണി അവകാശപ്പെട്ടപ്പോഴും ഫലത്തില്‍ ഈ വളര്‍ച്ചയും ഉയര്‍ച്ചയും അനുഭവിക്കാന്‍ അനുവദിക്കുന്നതായിരുന്നില്ല ഭീമമായ ജീവിതച്ചെലവുകള്‍. നിര്‍ഭാഗ്യവശാല്‍ ദുസ്സഹമായ ചെലവുകള്‍കൊണ്ട് പൊറുതിമുട്ടിയ ജനസാമാന്യത്തെ പൂര്‍വാധികം ഞെരിക്കുന്നതായി പുതിയ ബജറ്റില്‍ നിര്‍ദേശിച്ച നികുതിഭാരം.
ചെറിയതെന്നോ ആഡംബരമെന്നോ വ്യത്യാസമില്ലാതെ എല്ലാതരം വാഹനങ്ങള്‍ക്കും നികുതി വര്‍ധിപ്പിച്ചതുവഴി ജനങ്ങളുടെ യാത്രാചെലവുകള്‍ കുത്തനെ കൂടുമെന്നുറപ്പ്. ഓട്ടോ, ടാക്സി മുതല്‍ അന്തര്‍സംസ്ഥാന ബസുകള്‍ വരെ ഇതിലുള്‍പ്പെടുന്നു. കെട്ടിടനിര്‍മാണമാണ് പ്രതിസന്ധിയിലാവുന്ന മറ്റൊരു രംഗം. എംസാന്‍ഡിന് നികുതി ഏര്‍പ്പെടുത്തുകയും മെറ്റല്‍ ക്രഷറുകളുടെ നികുതി വര്‍ധിപ്പിക്കുകയും ചെയ്യുകവഴി പാര്‍പ്പിടനിര്‍മാണം കൂടുതല്‍ ദുഷ്കരമാവും. വന്‍കിട തുണിക്കടകള്‍ക്ക് രണ്ടു ശതമാനം അധികനികുതി ഏര്‍പ്പെടുത്തിയത് തുണിയുല്‍പന്നങ്ങളുടെ വിലക്കയറ്റത്തിനാണ് വഴിയൊരുക്കുക. വെളിച്ചെണ്ണ ഒഴികെയുള്ള ഭക്ഷ്യ എണ്ണകളുടെ നികുതി അഞ്ചു ശതമാനമാക്കുമ്പോള്‍ സ്വതേ വില കുതിച്ചുയര്‍ന്ന റസ്റ്റാറന്‍റ് നിരക്കുകള്‍ ഒന്നുകൂടി ഉയരും. യു.പി.എസ്, ഇന്‍വെര്‍ട്ടര്‍ എന്നിവ സാധാരണക്കാരുടെ വീടുകളില്‍പോലും ഒഴിച്ചുകൂടാനാവാത്തതായി കഴിഞ്ഞിരിക്കെ അവയുടെ വില വര്‍ധിപ്പിക്കുന്ന നടപടി സാമാന്യജനത്തെ ബാധിക്കും. അതേസമയം, പതിവുപോലെ ബജറ്റ് ജനക്ഷേമകരമെന്ന് തോന്നിപ്പിക്കുന്ന ഒട്ടേറെ പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കാന്‍ ധനമന്ത്രി മനസ്സിരുത്തിയിട്ടുണ്ട്. കര്‍ഷകരാണ് മാണിയുടെ ദയാവായ്പിന് അര്‍ഹരായവരില്‍ പ്രധാനം. അടക്ക കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ്, മില്‍മ മാതൃകയില്‍ കര്‍ഷക സഹകരണ സംഘം, ഗ്ളോബല്‍ അഗ്രി മീറ്റ്, കര്‍ഷകര്‍ക്ക് അഗ്രി കാര്‍ഡ്, ഹൈടെക് കൃഷിക്ക് മുന്തിയ പരിഗണന, രണ്ട് ഹെക്ടറില്‍ താഴെ കൃഷിയുള്ളവര്‍ക്ക് 50 ശതമാനം പലിശരഹിത വായ്പ, 25 നാണ്യവിളകള്‍ക്ക് ഇന്‍ഷുറന്‍സ്, കര്‍ഷകരുടെ പെണ്‍മക്കള്‍ക്ക് ലാപ്ടോപ് തുടങ്ങി ഒറ്റനോട്ടത്തില്‍ ആനുകൂല്യങ്ങളുടെ പെരുമഴതന്നെയാണ് കേരള കോണ്‍ഗ്രസ് നേതാവ് കൃഷിക്കാര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, സാമ്പത്തിക സര്‍വേയില്‍ മന്ത്രിതന്നെ ചൂണ്ടിക്കാട്ടിയ കാര്‍ഷികമുരടിപ്പില്‍ ഇത്തരം ലൊട്ടുലൊടുക്ക് വിദ്യകള്‍ പരിഹാരമാവുമോ എന്ന ചോദ്യമുണ്ട്. കൃഷിഭൂമിയുടെ വിസ്തൃതി അഭൂതപൂര്‍വമായി കുറയുകയും നെല്ല്, നാളികേരം, പച്ചക്കറികള്‍ മുതലായവയുടെ കൃഷി തീര്‍ത്തും അനാദായകരമാവുകയും ചെയ്ത സാഹചര്യം മൗലികമായി മാറ്റാന്‍ ചൊട്ടുവിദ്യകള്‍ തീര്‍ത്തും അപര്യാപ്തമാണ്. നിര്‍ധന രോഗികള്‍ക്ക് പ്രതിമാസം 1000 രൂപ, മഴവെള്ളസംഭരണികള്‍ക്ക് 50 ശതമാനം സബ്സിഡി, വനിതാ സംരംഭകര്‍ക്ക് 80 ശതമാനം വായ്പ, പത്രജീവനക്കാരുടെ പെന്‍ഷന്‍ തുകയില്‍ 1000 രൂപയുടെയും ക്ഷേമപെന്‍ഷന്‍കാര്‍ക്ക് 100 രൂപയുടെയും വര്‍ധന, 18 വയസ്സില്‍ താഴെയുള്ളവരുടെ ചികിത്സാ ചെലവും അനാഥകുട്ടികളുടെ പഠനച്ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പോളിങ്ബൂത്ത് മുന്നില്‍ കണ്ടായാലും നടപ്പായാല്‍ സാമാന്യജനത്തിന് ആശ്വാസം പകരും. അതേയവസരത്തില്‍ കഴിഞ്ഞ ബജറ്റിലെ പദ്ധതികളില്‍ പകുതിയും നടപ്പായില്ളെന്ന സത്യം ബാക്കിനില്‍ക്കെ ബജറ്റില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതക്ക് ഇടിവ് സംഭവിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. വന്‍ വികസനപദ്ധതികളൊന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടില്ളെന്നത് സംസ്ഥാനം നേരിടുന്ന സാമ്പത്തികമാന്ദ്യം തുറന്നുകാട്ടുന്നു.

സ്വര്‍ണവിലയില്‍ മാറ്റമില്ല: പവന് 22,400 രൂപ

Posted: 24 Jan 2014 07:35 PM PST

Image: 

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്വര്‍ണം പവന് 22,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,800 രൂപയാണ് വില. വെള്ളിയാഴ്ച പവന് 320 രൂപ കൂടി 22,400 രൂപയായിരുന്നു.
വ്യാഴാഴ്ച സ്വര്‍ണം പവന് 22,080 രൂപയിലും  ഗ്രാമിന്  2,760 രൂപയായിലുമാണ്  വ്യാപാരം നടന്നിരുന്നത്. പവന് 21,920 രൂപ നിരക്കിലാണ് ഈ മാസം സ്വര്‍ണവ്യാപാരം ആരംഭിച്ചത്.
വെള്ളിയാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ സ്വര്‍ണാഭരണങ്ങളുടെ കോമ്പൗണ്ടിങ് നികുതി കുറക്കാന്‍ നിര്‍ദ്ദേശമുണ്ടായിട്ടുണ്ട്. ഇത് തുടര്‍ന്നുള്ള സ്വര്‍ണ വിപണിയെ ബാധിക്കും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP