സ്വാഗതം
WELCOME

News Update..

Thursday, January 2, 2014

പോസ്റ്റല്‍ ജീവനക്കാരുടെ ഒഴിവ് നികത്തുന്നില്ല; തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്നു Madhyamam News Feeds

പോസ്റ്റല്‍ ജീവനക്കാരുടെ ഒഴിവ് നികത്തുന്നില്ല; തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്നു Madhyamam News Feeds

Link to

പോസ്റ്റല്‍ ജീവനക്കാരുടെ ഒഴിവ് നികത്തുന്നില്ല; തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്നു

Posted: 02 Jan 2014 01:03 AM PST

തൃശൂര്‍: ആവശ്യത്തിന് പോസ്റ്റ്മാന്മാര്‍ ഇല്ലാത്തതിനാല്‍ തപാല്‍ ഉരുപ്പടികള്‍ പോസ്റ്റോഫിസുകളില്‍ കെട്ടിക്കിടക്കുന്നു. ആധാര്‍ ഉള്‍പ്പെടെ ജനങ്ങള്‍ക്ക് അത്യാവശ്യമായ രേഖകള്‍പോലും ലഭിക്കുന്നില്ളെന്നാണ് വ്യാപക പരാതി.
തൃശൂര്‍ ഡിവിഷനില്‍ 200 പോസ്റ്റല്‍ തസ്തികകളില്‍ നിയമനങ്ങള്‍ നടത്തിയിട്ടില്ല. പലയിടങ്ങളിലും താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് ദിനേന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തൃശൂര്‍ ഡിവിഷനിലുള്ള കുറ്റൂര്‍ പോസ്റ്റോഫിസില്‍ പോസ്റ്റ്മാന്‍െറ കുറവുമൂലം ആറുമാസത്തോളമായി ഉരുപ്പടികളുടെ വിതരണം താളംതെറ്റിയിരിക്കുകയാണ്. മൂന്ന് പോസ്റ്റമാന്മാരുള്ള ഇവിടെ കഴിഞ്ഞ ജൂണില്‍ ഒരാളെ സ്ഥലം മാറ്റി. എന്നാല്‍, പകരം ആളെ ഇതുവരെയും നിയമിച്ചിട്ടില്ല.
താല്‍ക്കാലിക ജീവനക്കാരെ വെച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. കൊട്ടേക്കാട്, കുന്നത്തുപീടിക, ആട്ടോര്‍, കാക്കത്തോപ്പ് എന്നിവിടങ്ങളില്‍ ആറുമാസത്തോളമായി വിതരണം താളം തെറ്റിയിരിക്കുകയാണ്. നാട്ടുകാര്‍ പോസ്റ്റോഫിസില്‍ നേരിട്ടത്തെുമ്പോള്‍ ഉരുപ്പടികള്‍ നല്‍കാന്‍ ജീവനക്കാര്‍ തയാറാകുന്നില്ളെന്നും ആക്ഷേപമുണ്ട്. കത്തുകളും മറ്റ് ഉരുപ്പടികളും ഓഫിസില്‍ ചിതറിക്കിടക്കുകയാണ്. ദിനേന 800 മുതല്‍ 1,000 വരെ ഉരുപ്പടികള്‍ ഇവിടെ വിതരണത്തിനത്തെുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്‍റര്‍വ്യൂ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ കെട്ടിക്കിടക്കുന്നവയില്‍പെടും. ആധാര്‍കാര്‍ഡ് ലഭിക്കാത്തതിനാല്‍ ഈ ഭാഗത്തെ നിരവധിപേര്‍ക്ക് ആനൂകൂല്യം ലഭിക്കുന്നില്ളെന്ന് പരാതിയുണ്ട്.
പോസ്റ്റ്മാന്‍െറ ഒഴിവ് ഇന്‍സ്പെക്ടര്‍ ഓഫിസിലേക്ക് നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും നടപടിയായിട്ടില്ളെന്നും കുറ്റൂര്‍ പോസ്റ്റോഫിസ് അധികൃതര്‍ പറഞ്ഞു.
അതേസമയം, ഇവിടെ പോസ്റ്റ്മാന്‍ മാറിപ്പോയ ഒഴിവിലേക്ക് ജീവനക്കാരിയെ നിയമിച്ചതായും ഇവര്‍ പ്രസവാവധിയിലാണെന്നും തൃശൂര്‍ ഡിവിഷന്‍ ഇന്‍സ്പെക്ടര്‍ ബൈജു പറഞ്ഞു. ഈമാസം അവസാനത്തോടെ ഇവര്‍ ചാര്‍ജെടുക്കും. വിതരണം തടസ്സപ്പെടാതിരിക്കാന്‍ താല്‍ക്കാലിക ജീവനക്കാരനെ നിയമിക്കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. പോസ്റ്റ്മാനെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റോഫിസിലത്തെി പ്രതിഷേധിച്ചു.
ഒഴിവ് ഉടന്‍ നികത്തിയില്ളെങ്കില്‍ ഹെഡ് പോസ്റ്റോഫിസില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
150 മുതല്‍ പരമാവധി 200 രൂപവരെ ദിവസ ക്കൂലിയിലാണ് പലയിടത്തും താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. ചെറിയ തുകക്ക് ജോലി ചെയ്യാന്‍ ആരും സന്നദ്ധമാകുന്നില്ല. ജോലിഭാരം മൂലം നിലവിലെ താല്‍ക്കാലിക ജീവനക്കാര്‍ ജോലി മതിയാക്കി പോവുകയാണ്.

സബ്സിഡിയില്ലാത്ത പാചകവാതക വില കുറക്കാനാകില്ല -വീരപ്പ മൊയ് ലി

Posted: 02 Jan 2014 12:05 AM PST

Image: 

ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചകവാതക വില കുറക്കാനാകില്ളെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ് ലി. എന്നാല്‍, സബ്സിഡിയുള്ള സിലിണ്ടറിന്‍െറ വില വര്‍ധിപ്പിച്ചിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യം എണ്ണക്കമ്പനികളുടെ അധികാരത്തില്‍ ഉള്‍പെടുന്ന കാര്യമാണ്.  സിലിണ്ടര്‍ വിതരണത്തിലെ ആശയക്കുഴപ്പം രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കും. ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി രണ്ട്മാസം കൂടി നീട്ടി. എന്നാല്‍ സബ്സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ മാറ്റമൊന്നുമില്ളെന്നും മൊയ് ലി പറഞ്ഞു.

കേരളത്തില്‍ 60 ശതമാനം പേര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് രണ്ട് മാസത്തെ സാവകാശം നല്‍കിയിട്ടുണെന്നും മൊയ് ലി ചൂണ്ടിക്കാട്ടി.

ചെന്നിത്തല എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു

Posted: 01 Jan 2014 11:48 PM PST

Image: 

ചങ്ങനാശേരി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുന്നയില്‍ എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. രാവിലെ 9.30-ഓടെ പെരുന്നയിലെത്തിയ ചെന്നിത്തല മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം എന്‍.എസ്.എസ് സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി അടച്ചിട്ട മുറിയില്‍ പത്തുമിനിറ്റോളം സംസാരിച്ചു.

മുന്‍മന്ത്രി ഗണേഷ് കുമാറുമായും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും ചെന്നിത്തല ചര്‍ച്ച നടത്തി. ഗണേഷിന്റെമന്ത്രിസഭാപ്രവേശനം സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തുവെന്നാണ് കരുതപ്പെടുന്നത്. എന്‍എസ്എസ് ശതാബ്ദി, മന്നം ജയന്തി സമ്മേളനം നടക്കുന്ന പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് നിരവധി രാഷ്ട്രീയപ്രമുഖരും എത്തിയിരുന്നു.
 

പയ്യനാട് സ്റ്റേഡിയം ഇടത് നേതാക്കള്‍ നാളെ സന്ദര്‍ശിക്കും

Posted: 01 Jan 2014 11:28 PM PST

Subtitle: 
എത്തുന്നത് മുന്‍ മന്ത്രിമാരായ എം. വിജയകുമാറും പാലോളി മുഹമ്മദ് കുട്ടിയും

മഞ്ചേരി: പയ്യനാട് കായിക സമുച്ചയത്തിനും ദേശീയ നിലവാരമുള്ള മൈതാനത്തിനും തുടക്കമിട്ട മുന്‍ ഇടത് മന്ത്രിമാരായ എം. വിജയകുമാറും പാലോളി മുഹമ്മദ് കുട്ടിയും വെള്ളിയാഴ്ച വൈകുന്നേരം നാലിന് സ്റ്റേഡിയം സന്ദര്‍ശിക്കും.
2008 ആഗസ്റ്റില്‍ തദ്ദേശ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് നടന്ന ഉദ്യോഗസ്ഥരുടെയും കായിക പ്രേമികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് മഞ്ചേരിയില്‍ 25 ഏക്കര്‍ ഭൂമിയില്‍ ഫുട്ബാള്‍ അക്കാദമിയും മൈതാനവും നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിന് ഫണ്ടു കണ്ടത്തൊന്‍ തദ്ദേശസ്ഥാപനങ്ങളുടെയും ജില്ലയിലെ എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെയും വിഹിതം വിനിയോഗിക്കാനാണ് തീരുമാനിച്ചത്.
2011ല്‍ കായിക മന്ത്രിയാണ് പയ്യനാട് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ആദ്യഘട്ടത്തിലേക്കുള്ള ഫണ്ടും അന്ന് അനുവദിച്ചു.
     മഞ്ചേരി നഗരസഭ അസയിന്‍കാരാടിന്‍െറ നേതൃത്വത്തില്‍ ഇടതുപക്ഷം ഭരിച്ച ഘട്ടത്തിലാണ് 25 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത്. നഗരസഭയുടെ കായിക പദ്ധതിയായി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. പിന്നീടാണ് സംസ്ഥാന സര്‍ക്കാറിന് ഭൂമി കൈമാറിയത്. യാത്രാ സൗകര്യങ്ങളില്ലാത്ത പയ്യനാട് ഇത്രയും ഭൂമി ഏറ്റെടുക്കുന്നതിനെതിരെ അന്ന് ചില കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു.
പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ ഭാഗമാണ് മുന്‍ വര്‍ഷങ്ങളില്‍ പഞ്ചായത്തുകള്‍ പദ്ധതി വിഹിതത്തില്‍ നിന്ന് ഫണ്ട് നല്‍കിയത്.
ജില്ലയിലെ എം.എല്‍.എമാരുടെ വിഹിതം നല്‍കാന്‍ അനുവദിച്ച് ഉത്തരവിറങ്ങിയപ്പോള്‍ പി. ശ്രീരാമകൃഷ്ണനാണ് ആദ്യം 25 ലക്ഷം രൂപ നല്‍കിയത്.
ഇതിനോട് തീരെ സഹകരിക്കാതെ ഒരു മന്ത്രിയടക്കം ജില്ലയില്‍ പകുതിയോളം എം.എല്‍.എമാരിപ്പോഴുമുണ്ട്.
കായിക മന്ത്രിയായിരുന്ന ഗെണേഷ് കുമാറിനെ പയ്യനാട്ട് കൊണ്ടു വന്ന് ആവശ്യമായ സര്‍ക്കാര്‍ വിവിതം കായിക വകുപ്പില്‍ നിന്ന് വാങ്ങിയെടുക്കാനുള്ള ശ്രമം രാഷ്ട്രീയ വടംവലിയില്‍ മുങ്ങിപ്പോയതാണ്.
പിന്നീട് മന്ത്രി എ.പി. അനില്‍കുമാര്‍ മുന്‍കൈയെടുത്താണ് മുഖ്യമന്ത്രിയെകൊണ്ടുവന്ന് നാലുകോടി രൂപ സര്‍ക്കാറിനെക്കൊണ്ട് അനുവദിപ്പിച്ചത്. 2011 മുതല്‍ 12 വരെ ഒരുവര്‍ഷം പയ്യനാട് സ്റ്റേഡിയം നിര്‍മാണം നിലച്ചു.
   മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇടതുപക്ഷം സമരം പിന്‍വലിച്ചതോടെ സ്റ്റേഡിയം ഉദ്ഘാടനത്തിലും ഫെഡറേഷന്‍കപ്പ് ഉദ്ഘാടനത്തിലും ഇടത് എം.എല്‍എമാരും നേതാക്കളും പങ്കെടുക്കും.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ സരിതക്ക് പണം എവിടെ നിന്ന് -ഹൈകോടതി

Posted: 01 Jan 2014 11:25 PM PST

Image: 
Subtitle: 
വെളിപ്പെടുത്തല്‍ നടത്തുമെന്ന് സരിത

കൊച്ചി: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ പണം ലഭിച്ചതെവിടെ നിന്നെന്ന് ഹൈകോടതി. തട്ടിയെടുത്ത പണമാണോ കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ ഉപയോഗിച്ചത് എന്നതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തിയോയെന്നും കോടതി ആരാഞ്ഞു. മൂന്നു കേസുകളില്‍ സരിതയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഒത്തു തീര്‍പ്പാക്കാനായി ഉപയോഗിച്ച പണത്തിന്‍്റെ സ്രോതസിനെ കുറിച്ച് ആരാഞ്ഞത്. സരിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
സോളാര്‍ പ്ളാന്‍്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശികളായ വി.പി ജോയി,ജോസ് എന്നിവരില്‍ നിന്ന് പണം തട്ടിയ രണ്ടു കേസുകളിലും വ്യാജ ഡ്രൈവിങ് ലൈസന്‍സ് നേടിയ കേസിലുമാണ് ജാമ്യാപേക്ഷ നല്‍കിയത്.
സരിതക്കെതിരെ 33 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.  വി പി ജോയിയില്‍ നിന്ന് നിന്ന് ഒരു ലക്ഷത്തി 25000 രൂപയും ജോസില്‍ നിന്ന് 1,80000 രൂപയും തട്ടിച്ചുവെന്നാണ് കേസ്. കീഴ്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സരിത ഹൈക്കൊടതിയെ സമീപിച്ചത്. ഈ രണ്ടു കേസുകളും പണം കൊടുത്ത് നേരത്തെ ഒത്തുതീര്‍പ്പാക്കിയിരുന്നു. സരിതക്ക് 31 കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു.

അതേസമയം, തന്നെ രക്ഷിക്കാമെന്ന് പറഞ്ഞ യു.ഡി.എഫ് ഉന്നതന്‍്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത പറഞ്ഞു. ഇത് ഭീഷണിയല്ളെന്നും മടുത്തിട്ടാണെന്നും  അവര്‍ പ്രതികരിച്ചു.  തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹാജാരാകാനത്തെിയ സരിത മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

തെറ്റയിലിനെതിരായ ലൈംഗികാരോപണം: ഹരജി സുപ്രീംകോടതി തള്ളി

Posted: 01 Jan 2014 11:18 PM PST

Image: 

ന്യൂഡല്‍ഹി: ലൈംഗികാരോപണ കേസില്‍ ജോസ് തെറ്റയില്‍ എം.എല്‍.എക്കെതിരായ ഹരജി സുപ്രീംകോടതി തള്ളി. ബലാത്സംഗമല്ല കെണിയാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു.

മകനെ വിവാഹം കഴിക്കുന്നതിനായി അഛനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെടുക എന്നത് നമ്മുടെ നാട്ടില്‍ നടക്കാത്ത കാര്യമാണ്. ഇങ്ങനെയൊരു പരാതി ഉന്നയിക്കുന്ന യുവതി ഏതുലോകത്താണ് ജീവിക്കുന്നതെന്നും കോടതി ചോദിച്ചു.

ജോസ് തെറ്റയിലിനെതിരെ ഒരു പാഠം പഠിപ്പിക്കുമെന്ന് സത്യവാങ്മൂലത്തില്‍ യുവതി തന്നെ വ്യക്തമാക്കിയത് ഇത് ഒരു കെണിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. തെറ്റയിലിനെ കുടുക്കാനുള്ള നടപടികള്‍ ആണ് യുവതിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് വ്യക്തമാവുന്നതായും തെറ്റിധാരണജനകമായ കാര്യങ്ങളാണ് യുവതി പറയുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

മകനുമായി വിവാഹം നടത്താമെന്ന് വാഗ്ദാനം നല്‍കി ജോസ് തെറ്റയില്‍  തന്നെ പീഡിപ്പെച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. കേസ് ഹൈകോടതി റദ്ദാക്കിയിരുന്നു. വസ്തുതകള്‍ വിലയിരുത്താതെയാണ് ഹൈകോടതി കേസ് റദ്ദാക്കിയതെന്നായിരുന്നു യുവതിയുടെ വാദം. കേസില്‍ പുനരന്വേഷണം നടത്തണമെന്ന് യുവതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത് തീ കൊളുത്തിയതാണെന്ന് പൊലീസ്

Posted: 01 Jan 2014 10:54 PM PST

Image: 

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ രണ്ടു തവണ കൂട്ട മാനംഭംഗത്തിനിരയാക്കിതിനുശേഷം പെണ്‍കുട്ടിയെ പ്രതികള്‍ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് ഒടുവില്‍ സമ്മതിച്ചു. കൊല്‍ക്കത്തയിലെ മാധ്യംഗ്രാമില്‍ നിന്നുള്ള 16 കാരി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പൊലീസിന്റെശ്രമം. പ്രതികള്‍ക്കനുകൂലമായി നിന്ന പൊലീസും പെണ്‍കുട്ടിയുടെ പിതാവും തമ്മില്‍ വാക്കേറ്റവും നടന്നിരുന്നു. തെളിവുകള്‍ തേച്ചുമായ്ച്ചു കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ ബുധനാഴ്ച വൈകുന്നേരം പെണ്‍കുട്ടിയുടെ പിതാവ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണനെ ചെന്ന് കണ്ടിരുന്നു. ഗുരുതരമായ പൊള്ളലേറ്റതിനാല്‍ തന്റെമകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പറയാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ഈ കേസ് ബലാല്‍സംഗക്കാരായ പ്രതികള്‍ക്ക് അനുകൂലമായി മാറുമെന്ന് ഭയക്കുന്നതായും പിതാവ് ഗവര്‍ണറെ അറിയിച്ചിരുന്നു.

ടാക്സി ഡ്രൈവറുടെ മകളെ  കഴിഞ്ഞ ഒക്ടോബറില്‍ രണ്ടു തവണ ഒരേ സംഘം കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി രണ്ടാഴ്ചയോളം കിടന്നതിനുശേഷം ചൊവ്വാഴ്ച വൈകിട്ട് മരണപ്പെടുകയും ചെയ്തു. പെണ്‍കുട്ടി തീകൊളുത്തിയതാണെന്നായിരുന്നു പൊലീസ് പ്രചരിപ്പിച്ചത്.

മാത്രമല്ല, പെണ്‍കുട്ടി മരിച്ച ചൊവ്വാഴ്ച വൈകുന്നേരം മോര്‍ച്ചറിയില്‍ നിന്ന് എടുക്കുമ്പോള്‍ മൃതദേഹം നേരെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി സംസ്കരിക്കാന്‍ പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍, പൊലീസ് അല്ല താന്‍ ആണ് മകളെ എപ്പോള്‍ സംസ്കരിക്കണമെന്ന് തീരുമാനിക്കുക എന്ന് പറഞ്ഞ പെണ്‍കുട്ടിയുടെ പിതാവും പൊലീസും തമ്മില്‍ രാത്രി ഏറെ വൈകുവോളം തര്‍ക്കം നടക്കുകയുണ്ടായി. ഒടുവില്‍ രാത്രി 2.30ന് ആണ് പൊലീസ് മൃതദേഹം വിട്ടുകൊടുത്തതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

സി.പി.എം ട്രേഡ് യൂണിയന്‍ അംഗം കൂടിയായ പിതാവ് പ്രതിഷേധ പ്രകടനത്തിനുശേഷമെ മകളുടെ മൃതദേഹം സംസ്കരിക്കൂ എന്ന് തീരുമാനിച്ചിരുന്നു. മൃതദേഹവും വഹിച്ച് പ്രതിഷേധ പ്രകടനവുമായി സി.ഐ.ടി.യു ഓഫിസില്‍ പൊതു ദര്‍ശനത്തിന് വെക്കാന്‍ നീങ്ങുന്നതിനിടെ കൊല്‍ക്കത്തിയിലെ ശ്മശാനത്തിനടുത്ത് പൊലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍, പിന്നീട് മൃതദേഹം സി.ഐ.ടി.യു ഓഫിസില്‍ വെക്കാന്‍ അനുവദിച്ചു. പ്രതിഷേധത്തിനുശേഷം ഇന്നലെ ഉച്ച തിരിഞ്ഞ് സംസ്കാരം നടന്നു.

 കേസില്‍ അറസ്റ്റിലായ പ്രതികളുടെ  സുഹൃത്തുക്കളുടെ നിരന്തര ശല്യം കാരണം കൊല്‍ക്കത്തയില്‍നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള മാധ്യംഗ്രാമില്‍നിന്നും നഗരത്തിനു സമീപം വിമാനത്താവളത്തിനടുത്തേക്ക് അടുത്തിടെ താമസം മാറിയതായിരുന്നു ഈ കുടുംബം. എന്നിട്ടും വിടാതെ പിന്തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിവരികയായിരുന്നു.

എന്നാല്‍, മരിക്കുന്നതിന് മുമ്പ് മാനഭംഗം ചെയ്തവരില്‍ രണ്ടുപേര്‍ തന്നെ തീകൊളുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് വെളിപ്പടുത്തിയതോടെയാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം പുറത്തുവന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് എന്തിനാണ് ഇക്കാര്യം മൂടിവെച്ചതെന്ന് വിശദീകരിക്കാന്‍ പൊലീസും സര്‍ക്കാറും നിര്‍ബന്ധിതമായിരിക്കുകയാണ്.

പാചകവാതക സബ്സിഡി: ആധാറിന് രണ്ടുമാസം കൂടി സമയം

Posted: 01 Jan 2014 10:45 PM PST

Image: 

ന്യൂഡല്‍ഹി: കേരളത്തില്‍ പാചകവാതക സബ്സിഡി ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് രണ്ടു മാസത്തെ സമയം കൂടി അനുവദിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.  ഇതു സംബന്ധിച്ച നിര്‍ദേശം പെട്രോളിയം സെക്രട്ടറിക്ക് നല്‍കി. ഉത്തരവ് ഉടന്‍ എണ്ണ കമ്പനികള്‍ക്ക് നല്‍കുമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി അറിയിച്ചു. പാചകവാതക സബ്സിഡിക്ക് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് രണ്ടു മാസത്തെ സാവകാശം കൂടി അനുവദിച്ചതായി മന്ത്രി ബുധനാഴ്ച തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം എണ്ണകമ്പനികളെ അറിയിക്കാതിരുന്നത് ആശയക്കുഴപ്പത്തിന് കാരണമായി.
പാചകവാതക സിലിണ്ടറുകളുടെ വര്‍ധിപ്പിച്ച നിരക്ക് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നതു മൂലം സംസ്ഥാനത്ത് പാചക വാതക വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

 

പിണങ്ങോട് ഐഡിയല്‍ കോളജ് രജതജൂബിലിക്ക് നാളെ തുടക്കം

Posted: 01 Jan 2014 10:35 PM PST

Subtitle: 
ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍

കല്‍പറ്റ: പിണങ്ങോട് ഐഡിയല്‍ കോളജിന്‍െറ രജതജൂബിലി ആഘോഷം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് ആഘോഷപരിപാടികള്‍.
1989ല്‍ പിണങ്ങോട് ഐഡിയല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന് കീഴില്‍ സ്ഥാപിതമായ ഐഡിയല്‍ കോളജ് ജില്ലയിലെ മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച ആദ്യത്തെ സ്ഥാപനമാണ്.
ദാറുല്‍ മര്‍ഹമ (ബോയ്സ് ഹോസ്റ്റല്‍), ഇംഗ്ളീഷ് മീഡിയം നഴ്സറി സ്കൂള്‍, കാമ്പസ് മസ്ജിദ്, ടൗണ്‍ ഇസ്ലാമിക് സെന്‍റര്‍ എന്നീ അനുബന്ധ സ്ഥാപനങ്ങളും ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.
2005ല്‍ സീനിയര്‍ കോളജായി ഉയര്‍ത്തപ്പെട്ട കലാലയത്തില്‍ ഇപ്പോള്‍ പ്ളസ്ടു കോമേഴ്സ്, പ്ളസ്ടു ഹ്യുമാനിറ്റീസ്, ബി.കോം, ബി.എ സോഷ്യോളജി എന്നീ കോഴ്സുകളിലായി 300ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
രജതജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തത്. മൂന്നു ദിവസത്തെ ഉദ്ഘാടന പരിപാടികള്‍ വെള്ളിയാഴ്ച നാലുമണിക്ക് നഴ്സറി കലോത്സവത്തോടെയും പൊതുസമ്മേളനത്തോടെയും ആരംഭിക്കും. ജില്ലാ കലക്ടര്‍ കെ.ജി. രാജു ഉദ്ഘാടനം ചെയ്യും. നഴ്സറി വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.
ജനുവരി നാലിന് രാവിലെ 10ന് രക്ഷാകര്‍തൃ കുടുംബസംഗമം ജമാഅത്തെ ഇസ്ലാമി കേരള ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12ന് കോളജ് വിദ്യാര്‍ഥിനികളുടെ കലാപരിപാടികളും മൂന്നിന് സാംസ്കാരിക സമ്മേളനവും നഗരകാര്യ-ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും.
എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നോവലിസ്റ്റ് പി. സുരേന്ദ്രന്‍, എന്‍.കെ. റഷീദ്, കെ.എല്‍. പൗലോസ്, വിജയന്‍ ചെറുകര എന്നിവര്‍ സംസാരിക്കും. രാത്രി 8.30ന് കോളജ് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.
ജനുവരി അഞ്ചിന് രാവിലെ 10ന് ‘16ാം ലോക്സഭാ തെരഞ്ഞെടുപ്പും ന്യൂനപക്ഷ രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ജൂബിലി പ്രഖ്യാപനവും ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് മുഖ്യപ്രഭാഷണവും നടത്തും. രാത്രി ഒമ്പതിന് ‘മീഡിയവണ്‍’ പതിനാലാം രാവ് സീസണ്‍ വണ്‍ മത്സരജേതാക്കള്‍ക്കൊപ്പം പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന ‘പാട്ടിന്‍െറ പതിനാലാം രാവ്’ ഗാനമേളയുണ്ടാകും.
ഐഡിയല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് വൈ. ചെയര്‍മാന്‍ വി.പി. ബഷീര്‍, ജന. സെക്രട്ടറി കെ. മുസ്തഫ മാസ്റ്റര്‍, മീഡിയ കണ്‍വീനര്‍ ജലീല്‍ കണിയാമ്പറ്റ, പ്രിന്‍സിപ്പല്‍ നവാസ് പൈങ്ങോട്ടായി, വൈ. പ്രിന്‍സിപ്പല്‍ രാജീവ്, വൈ. ചെയര്‍മാന്‍ സി.കെ. കുഞ്ഞബ്ദുല്ല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അവിവാഹിത ആദിവാസി അമ്മമാര്‍: പട്ടികയില്‍ വന്‍ ക്രമക്കേട്

Posted: 01 Jan 2014 09:55 PM PST

Subtitle: 
കിലയുടെ ലിസ്റ്റില്‍ യോഗ്യര്‍ 37, ജില്ലയില്‍ പെന്‍ഷന്‍ വാങ്ങുന്നത് 180 പേര്‍

കോഴിക്കോട്: സംസ്ഥാനത്തെ അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്കുവേണ്ടി നടപ്പാക്കിയ സ്നേഹസ്പര്‍ശം പെന്‍ഷന്‍ പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നതായി കണക്കുകള്‍. കില നടത്തിയ പട്ടികവര്‍ഗ സമഗ്ര സര്‍വേ അനുസരിച്ച് കോഴിക്കോട് ജില്ലയില്‍ 37 അവിവാഹിത ആദിവാസി അമ്മമാരാണുള്ളത്. എന്നാല്‍, സാമൂഹിക സുരക്ഷാ മിഷന്‍ ജില്ലയില്‍ 180 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്.
കിലയുടെ സര്‍വേയില്‍ കരിംപാല-17, പണിയ-15, മുതുവാന്‍-4 മറ്റുള്ളവര്‍-1 എന്നിങ്ങനെ അവിവാഹിത അമ്മമാരുടെ സമുദായം തിരിച്ച പട്ടിക തയാറാക്കിയിരുന്നു. സാമൂഹിക സുരക്ഷാ മിഷന്‍ ഗുണഭോക്താക്കളുടെ കണക്ക് തയാറാക്കിയപ്പോള്‍ കള്ളക്കളി നടത്തിയെന്നാണ് ആക്ഷേപം. ചൂഷണത്തിന് വിധേയരായ അവിവാഹിത അമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപയാണ് പെന്‍ഷന്‍ നല്‍കുന്നത്. ജില്ലയില്‍ പ്രതിമാസം 1,80,000 രൂപ വിതരണം ചെയ്യുന്നുണ്ട്. ഇതില്‍ യഥാര്‍ഥ ഗുണഭോക്താക്കള്‍ 37 പേര്‍ മാത്രമാണ്. കിലയുടെ പട്ടികയിലില്ലാത്ത 143 പേര്‍ക്ക് നല്‍കുന്ന 1,43,000 രൂപ അനര്‍ഹരില്‍ എത്തുന്നുവെന്ന് വ്യക്തം.
വിവാഹം കഴിക്കാതെ അമ്മമാരാവുകയും സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ട്  ജീവിതപ്രതിസന്ധി അനുഭവിക്കുകയും ചെയ്യുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത്. കിലയുടെ സര്‍വേക്ക് മുമ്പ് പട്ടികവര്‍ഗവകുപ്പ് ജില്ലയില്‍ 43 അവിവാഹിത അമ്മമാരെ കണ്ടത്തെിയിരുന്നു. കില സര്‍വേയില്‍ ഇത് 37 ആയി ചുരുങ്ങി. എന്നാല്‍, 180 പേരുടെ ലിസ്റ്റ് തയാറാക്കി പെന്‍ഷന്‍ നല്‍കുന്നത് ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ അഴിമതിയാണെന്ന് ആദിവാസി സംഘടനകള്‍ ആരോപിക്കുന്നു.
പട്ടികവര്‍ഗവകുപ്പ് തയാറാക്കിയ അവിവാഹിത അമ്മമാരുടെ പട്ടികയില്‍ സംസ്ഥാനത്ത് ആകെ 500 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പെന്‍ഷന്‍ നല്‍കിയത്. എന്നാല്‍, ലിസ്റ്റിലുള്ള 935 പേര്‍ക്കും പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണ് മിഷന്‍ പുതിയ പട്ടിക തയാറാക്കിയത്. പദ്ധതി ആനൂകൂല്യത്തിന് അര്‍ഹതയുള്ളവരില്‍നിന്ന് നിശ്ചിത ഫോറത്തില്‍ അപേക്ഷ സ്വീകരിച്ചു. ഡി.ഡി.പി.ഒമാര്‍ അന്വേഷണ റിപ്പോര്‍ട്ടും നല്‍കി. ജില്ലാ സാമൂഹികനീതി ഓഫിസറുടെ ശിപാര്‍ശയുടെയും അന്വേഷണ റിപ്പോര്‍ട്ടിന്‍െറയും അടിസ്ഥാനത്തില്‍ സംസ്ഥാനത്താകെ 1314 പേര്‍ക്കാണ് 1000 രൂപ വീതം പ്രതിമാസ പെന്‍ഷന്‍ അനുവദിച്ചത്. പുതിയ കണക്കനുസരിച്ച് മിഷന്‍ ഏറ്റവുമധികം അവിവാഹിത അമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ്.
പട്ടികവര്‍ഗവകുപ്പ് കണക്കില്‍ വയനാട്ടില്‍ 302 അവിവാഹിത അമ്മമാരുണ്ടെങ്കിലും 91  പേര്‍ക്കേ പെന്‍ഷന്‍ ലഭിച്ചിട്ടുള്ളൂ.
അതേസമയം, പട്ടികവര്‍ഗവകുപ്പിന്‍െറ കണക്കെടുപ്പില്‍ ഒരാള്‍പോലുമില്ലാത്ത ആലപ്പുഴയില്‍ 268 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്.
ഇവിടുത്തെ ആദിവാസി ജനസംഖ്യ തന്നെ 2,983 ആണ്. പട്ടികവര്‍ഗവകുപ്പിന്‍െറ കണക്കെടുപ്പില്‍ അവിവാഹിത ആദിവാസി അമ്മമാരില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP