സ്വാഗതം
WELCOME

News Update..

Sunday, January 5, 2014

ഏറ്റെടുത്ത ഭൂമിക്ക് നഗരസഭയുടെ 15 കോടി; കെടുകാര്യസ്ഥതമൂലമെന്ന് പ്രതിപക്ഷം Madhyamam News Feeds

ഏറ്റെടുത്ത ഭൂമിക്ക് നഗരസഭയുടെ 15 കോടി; കെടുകാര്യസ്ഥതമൂലമെന്ന് പ്രതിപക്ഷം Madhyamam News Feeds

Link to

ഏറ്റെടുത്ത ഭൂമിക്ക് നഗരസഭയുടെ 15 കോടി; കെടുകാര്യസ്ഥതമൂലമെന്ന് പ്രതിപക്ഷം

Posted: 05 Jan 2014 01:20 AM PST

Subtitle: 
നഗരസഭാ കൗണ്‍സില്‍ യോഗം

തിരുവനന്തപുരം: ഭവനപദ്ധതികള്‍ക്കുള്‍പ്പെടെ സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 15 കോടിയോളം രൂപ ഉടമകള്‍ക്ക് നല്‍കണമെന്ന കോടതി ഉത്തരവ് നഗരസഭയുടെ കെടുകാര്യസ്ഥതമൂലം സംഭവിച്ചതാണെന്ന പ്രതിപക്ഷ ആരോപണം കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിന് കാരണമായി. കല്ലടിമുഖം, മണ്ണാമ്മൂല ഉള്‍പ്പെടെ നഗരത്തിലെ ഒമ്പത് സ്ഥലങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി 1999ല്‍ നഗരസഭ ഏറ്റെടുത്ത വസ്തുവിന്‍െറ ഉടമകള്‍ക്കാണ് നിലവിലെ ഭൂമിവില അനുസരിച്ച് തുക നല്‍കണമെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുപ്പെടുവിച്ചത്. ഒപ്പം തുക നല്‍കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 15 ശതമാനം പലിശനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഭൂമി ഏറ്റെടുക്കുമ്പോള്‍തന്നെ കരാര്‍പ്രകാരമുള്ള തുക നല്‍കണമായിരുന്നെന്നും അതിന് കാലതാമസം വന്നതാണ് വലിയൊരു ബാധ്യത ഉണ്ടാകാന്‍ കാരണമായതെന്നും പ്രതിപക്ഷം ആരോപിച്ചു. പ്ളാന്‍ഫണ്ടില്‍ നിന്ന് തുക കണ്ടെത്തി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്ളാന്‍ഫണ്ട്തുക അനാവശ്യമായി നല്‍കുന്നത് നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സി.പി.എം നേതൃത്വവും നഗരസഭയും ഒത്തുചേര്‍ന്ന് കുത്തക മുതലാളിമാര്‍ക്ക് ഫണ്ട് നല്‍കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ കോടതി നിര്‍ദേശം പാലിച്ചില്ലെങ്കില്‍ സ്ഥാവര ജംഗമവസ്തുക്കള്‍ ജപ്തി ചെയ്യുന്ന നടപടിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് മേയര്‍ ചന്ദ്രിക കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. ജില്ലാ പ്ളാനിങ് ബോര്‍ഡിന്‍െറയും കലക്ടറുടെയും നിര്‍ദേശ പ്രകാരമാണ് തുക നല്‍കുന്നതെന്നും മേയര്‍ പറഞ്ഞു.
അതേസമയം 1999ല്‍ കലക്ടര്‍ പൊന്നുംവിലക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ തന്നെ തുകപോരെന്ന് ചൂണ്ടിക്കാട്ടി വസ്തു ഉടമകള്‍ കേസുമായി മുന്നാട്ട് പോവുകയായിരുന്നെന്ന് മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. പത്മകുമാര്‍ പറഞ്ഞു. അത് വര്‍ഷങ്ങള്‍ നീളുകയും ഏറ്റവും ഒടുവില്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് 15 കോടി രൂപ നഗരസഭ നല്‍കണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്. സ്ഥലം അന്ന് ഏറ്റെടുത്തെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴാണ് ആരംഭിച്ചത്. തുക നല്‍കിയില്ലെങ്കില്‍ അത് വലിയ കുറ്റമാകുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ഏറ്റെടുത്ത പൊതുമരാമത്ത് പണികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ ഭരണപക്ഷം വേര്‍തിരിവ് കാണിക്കുന്നതായും കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പ്രോജക്ടുകളില്‍ റിവിഷന്‍ ആവശ്യമുള്ളവക്ക് അത്  ചെയ്യുന്നതിനും ഒഴിവാക്കേണ്ടവ ഒഴിവാക്കി പുതിയവ കൂട്ടിച്ചേര്‍ക്കുന്നതിനുമായി ചേര്‍ന്ന അടിയന്തര പ്രമേയത്തിലാണ് ആക്ഷേപം ഉന്നയിച്ചത്. പുതുതായി കൂട്ടിച്ചേര്‍ത്ത പദ്ധതികളിലാണ് പക്ഷപാതപരമായ തീരുമാനമെടുത്തതായി കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിച്ചത്. സ്വന്തം ഭരണ കക്ഷിയിലെ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ മാത്രമാണ് പൊതുമരാമത്ത് പണികള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ അവഗണിക്കുകയാണെന്നും ബി.ജെ.പി ഉള്‍പ്പെടെ പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ തുല്യപരിഗണന നല്‍കിയാണ് എല്ലാ വാര്‍ഡുകളിലും ഫണ്ട് അനുവദിക്കുന്നതെന്ന് മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. പദ്മകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പരാതിയുള്ളവര്‍ മേയര്‍ക്ക് എഴുതി നല്‍കണം. പരാതി ജനുവരി എട്ടിന് ചേരുന്ന ഡി.പി.സി പരിശോധിക്കും.
സ്കൂള്‍ വളപ്പില്‍കയറി തെരുവുനായ എല്‍.കെ.ജി വിദ്യാര്‍ഥിയെ കടിച്ച സംഭവവും കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തു. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് നഗരസഭ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് വന്ധ്യംകരണത്തിന് തയാറായി എത്തിയിട്ടുണ്ടെന്നും ഇത്തരം സംഘടനകളുടെ സഹായത്തോടെ നായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചു. ജോണ്‍സണ്‍ ജോസഫ്, മഹേശ്വരന്‍ നായര്‍, ഹരികുമാര്‍, മുജീബ്റഹ്മാന്‍, സുകാര്‍ണോ, എം.ആര്‍. രാജീവ്, വിജയകുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ അഭിപ്രായം വ്യക്തമാക്കി.

ഖത്തര്‍ ഓപണ്‍ ടെന്നീസ് കിരീടം റാഫേല്‍ നദാലിന്

Posted: 05 Jan 2014 01:13 AM PST

Image: 

ദോഹ: ഖത്തര്‍ ഓപണ്‍ എക്സോണ്‍ മൊബില്‍ ടെന്നീസ് കിരീടം ലോക ഒന്നാം നമ്പര്‍ താരവും ടോപ്സീഡുമായ റാഫേല്‍ നദാലിന്. ഖലീഫ ഇന്‍റര്‍നാഷനല്‍ ടെന്നീസ് ആന്‍റ് സ്ക്വാഷ് കോംപ്ളക്സില്‍ നടന്ന ഫൈനലില്‍ ലോക റാങ്കിങ്ങില്‍ 31ാം സ്ഥാനത്തുള്ള ഫ്രാന്‍സിന്‍െറ ഗെയ്ല്‍ മോന്‍ഫ്ളിക്സിനെയാണ് കലാശക്കളിയില്‍ നദാല്‍ കീഴ്പ്പെടുത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് മോന്‍ഫ്ളിക്സ് നാദാലിനോട് അടിയറവ് പറഞ്ഞിരുന്നു. മല്‍സരം മൂന്ന് സെറ്റ് നീളുകയും ചെയ്തു. സ്കോര്‍: 6-1,6-7,6-2.
ടൂര്‍ണമെന്‍റില്‍ മല്‍സരിച്ച മുന്‍നിര താരങ്ങളായ ആന്‍ഡി മറി, ഡേവിഡ് ഫെറര്‍, പീറ്റര്‍ ജോജ്യോവിച്ച് എന്നിവരെല്ലാം രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.
പ്രശസ്തമായ എല്ലാ ടെന്നീസ് കിരീടങ്ങളും നേടിയ റാഫേല്‍ നദാലിന് ഇതുവരെ ഖത്തര്‍ ഓപണ്‍ കിരീടം നേടാനായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ടൂര്‍ണ്ണമെന്‍റില്‍ നിന്ന് പരിക്ക് മൂലം പിന്‍മാറേണ്ടി വരികയും ചെയ്തിരുന്നു. 162ാം സീഡും ജര്‍മന്‍ താരവുമായ പീറ്റര്‍ ഗോജ്യോവിച്ചിനെ സെമിഫൈനലില്‍ പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലിലത്തെിയത്. ഖത്തര്‍ ആഭ്യന്തര മന്ത്രി ഡോ. ഖാലിദ് അല്‍ അതിയ്യ നദാലിന് ട്രോഫിയും സമ്മാനത്തുകയും കൈമാറി.
കഴിഞ്ഞ ദിവസം നടന്ന ഡബിള്‍സ് ഫൈനലില്‍ തോമസ് ബെര്‍ഡിക്, ജാന്‍ ഹാജിക് സംഖ്യം കീരിട നേട്ടത്തിന് അര്‍ഹമായിരുന്നു. അലക്സാണ്ടര്‍ പയ, ബ്രൂണോ സോറസ് സംഖ്യത്തെ 6-2, 6-4 സ്കോറിനാണ് തോമസ് ബെര്‍ഡിക്-ജാന്‍ ഹാജിക് സഖ്യം തോല്‍പ്പിച്ചത്.
     

കണിച്ചാതുറ ഓക്സ്ബോ തടാകം ചേറും ചളിയും മൂടി അവഗണനയില്‍

Posted: 05 Jan 2014 12:59 AM PST

Subtitle: 
ദേശീയ പൈതൃകമാക്കാനുള്ള നീക്കം എങ്ങുമെത്തിയില്ല

കാടുകുറ്റി: വൈന്തലയിലെ കണിച്ചാതുറ ഓക്സ്ബോ തടാകം ദേശീയ പൈതൃകമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനം പാഴായി. ദക്ഷിണേന്ത്യയിലെ അപൂര്‍വ പ്രകൃതി പ്രതിഭാസം ഇപ്പോഴും ചേറും ചളിയും മൂടി അവഗണനയില്‍ തന്നെ. ദേശീയ ജൈവ വൈവിധ്യ ബോര്‍ഡ് അധ്യക്ഷന്‍ ഡോ. ബാലകൃഷ്ണ പാശുപതി കഴിഞ്ഞ ജൂണില്‍ തടാകം സന്ദര്‍ശിച്ച് ഇത് രണ്ടുമാസത്തിനുള്ളില്‍ ദേശീയ ബയോ ഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍, ആറുമാസം കഴിഞ്ഞിട്ടും നടപടി മുന്നോട്ടു പോയിട്ടില്ല.
നിരവധി ദേശാടനപക്ഷികള്‍ വന്നെത്താറുള്ള ഓക്സ്ബോ തടാകം രാജ്യത്തിന്‍െറ വിശിഷ്ട പൈതൃകമായി കരുതി സംരക്ഷിക്കണമെന്ന് ആവശ്യമുയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഈ അപൂര്‍വ പ്രതിഭാസത്തെപ്പറ്റി പഠിക്കാന്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ധാരാളം പേര്‍ വന്നെത്തുന്നുണ്ടെങ്കിലും ഇവിടുത്തെ അസൗകര്യങ്ങള്‍ അവരെ കുഴക്കുകയാണ്.
1998 മുതലാണ് വെന്തലയിലെ കണിച്ചാതുറ ഓക്സ്ബോ തടാകം ഗൗരവ പഠനങ്ങള്‍ക്ക് വിധേയമാകുന്നത്. കേവലം ചിറയായി മാത്രം നാട്ടുകാര്‍ കണക്കാക്കിയ കണിച്ചാതുറ ഈ അടുത്ത കാലത്താണ് ഗവേഷകര്‍ ഓക്സ്ബോ ആണെന്ന് തിരിച്ചറിഞ്ഞത്. പ്രത്യേകതകള്‍ മനസ്സിലാക്കി ഒടുവിലാണ് ദേശീയ ജൈവ വൈവിധ്യ ബോര്‍ഡ് അധ്യക്ഷന്‍ ഡോ. ബാലകൃഷ്ണ പാശുപതി സ്ഥലം സന്ദര്‍ശിക്കുന്നത്. എന്നാല്‍, ഇത് ദേശീയ പൈതൃകമായി പ്രഖ്യാപിക്കുന്നതിന് സാങ്കേതിക കടമ്പകള്‍ അവശേഷിക്കുകയാണ്. ദേശീയ ജൈവ വൈവിധ്യ ബോര്‍ഡ് ഇതുസംബന്ധിച്ച് പഠനം നടത്തി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. അത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് ഗസറ്റ് നോട്ടിഫിക്കേഷന്‍ ഇറക്കുകയും വേണം. ഇതുപ്രകാരം തടാകം സംരക്ഷിക്കാന്‍ വേണ്ട സാമ്പത്തിക സഹായം കാടുകുറ്റി ഗ്രാമപഞ്ചായത്തിന് നല്‍കുമ്പോഴാണ് നടപടി പൂര്‍ത്തിയാകുക. ഇതിന് മുന്നോടിയായി കാടുകുറ്റിയില്‍ ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്‍റ് നേരത്തെ രൂപവത്കരിച്ചിട്ടുണ്ട്. അതിന്‍െറ നേതൃത്വത്തിലാണ് തടാകത്തിന്‍െറ സംരക്ഷണം നടത്തേണ്ടത്. ചേറും ചളിയും നിറഞ്ഞ് കിടക്കുന്ന തടാകം വൃത്തിയാക്കി വശങ്ങള്‍ കെട്ടി സംരക്ഷിക്കുകയാണ് അടിയന്തരമായി വേണ്ടത്.
തടാക സംരക്ഷണത്തിന് പ്രദേശവാസികള്‍ വലിയ താല്‍പര്യം എടുക്കുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം. പലരും ഇതിന്‍െറ പ്രാധാന്യം ഇനിയും മനസ്സിലാക്കിയിട്ടില്ല. തടാകത്തിന് മുമ്പ് ഇന്നുള്ളതിനെക്കാള്‍ വിസ്തൃതിയുണ്ടായിരുന്നു. പലരും കാലങ്ങളായി തടാകം കൈയേറിയിട്ടുണ്ട്. ഇത് സംരക്ഷിക്കപ്പെടുമ്പോള്‍ സ്ഥലം വിട്ടുകൊടുക്കേണ്ടിവരുമോയെന്ന ആശങ്കയാണ് പലര്‍ക്കും. അടുത്തകാലം വരെ 2000 മീറ്റര്‍ നീളമുണ്ടായിരുന്ന തടാകം ഇപ്പോള്‍ 1800 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്.
ഓക്സ്ബോ തടാകങ്ങള്‍ പ്രകൃതിയുടെ സവിശേഷ പ്രതിഭാസമാണ്. കാളയുടെ മുതുകിലെ പൂഞ്ഞയുടെ രൂപസാമ്യമുള്ളതുകൊണ്ടാണ് ഇതിന് ഈപേര് ലഭിച്ചത്. മലയാളത്തിലെ റ എന്ന അക്ഷരത്തിന്‍െറ ആകൃതിയില്‍ പുഴ ഒഴുകുന്ന ഭാഗങ്ങളില്‍ മണ്ണൊലിപ്പോ മറ്റ് പ്രകൃതിപരിണാമങ്ങളോ കൊണ്ട് പുഴ നേരെ ഒഴുകുകയും റ പിന്നീട് തടാകമായി രൂപം കൊള്ളുകയും ചെയ്യുന്നതാണ് ഓക്സ്ബോ തടാകങ്ങള്‍. തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയിലാണ് ഇത്തരം പ്രതിഭാസം കണ്ടിട്ടുള്ളത്. വൈന്തലയിലെ ഭൂപ്രകൃതിക്ക് ചില സവിശേഷതകളുണ്ട്. പടിഞ്ഞാറ് ദിക്കിലേക്ക് ഒഴുകിയ ചാലക്കുടിപ്പുഴ വൈന്തലയില്‍വെച്ച് കിഴക്കോട്ട് ഒഴുകുകയാണ്. മണ്ണൊലിപ്പോ മറ്റ് പ്രകൃതിപരിണാമങ്ങളോ കൊണ്ടാകണം ഇത് ഏതോ കാലത്ത് ഓക്സ്ബോ ആയത്.

യാത്രക്കാരുടെ ജീവനുമായി മല്ലപ്പള്ളി പാലത്തില്‍ ബസുകളുടെ മരണപ്പാച്ചില്‍

Posted: 05 Jan 2014 12:40 AM PST

മല്ലപ്പള്ളി: മല്ലപ്പള്ളി-കോഴഞ്ചേരി റോഡിനെ ബന്ധിപ്പിക്കുന്ന മല്ലപ്പള്ളി വലിയ പാലത്തിലൂടെയുള്ള  ബസുകളുടെ മരണപ്പാച്ചില്‍ യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു.
ഒരു സമയം ഒരേദിശയില്‍നിന്ന്  ഒരുവാഹനം മാത്രമേ കടന്നുപോകാവൂ എന്ന കര്‍ശന നിയമമുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ ഇത് മുഖവിലയ്ക്കെടുക്കാതെയാണ് പാലത്തിലൂടെ വാഹനമോടിക്കുന്നത്. ഒരു വലിയ വാഹനം പാലത്തില്‍ കയറിയാല്‍ അത് ഇറങ്ങിയിട്ടേ മറ്റൊരു വാഹനം കയറാവൂ എന്ന സാമാന്യതത്ത്വവും ഇവിടെ സ്ഥിരമായി ലംഘിക്കുകയാണ്.  മണിമലയാറിനെ ബന്ധിപ്പിച്ച്  നിര്‍മിച്ചിട്ടുള്ള  ഈ പാലത്തിന്  കാലങ്ങളുടെ പഴക്കമുണ്ട്. പാലത്തിന്‍െറ    കൈവരിയും മറ്റും ബലക്ഷയം സംഭവിച്ച നിലയിലാണ്.
ഒരേ സമയം രണ്ടുബസിന്   കടന്നു പോകാന്‍  വീതിയില്ലാത്ത പാലത്തില്‍ പലപ്പോഴും ഒരേ സമയം രണ്ടുബസ് കയറി വന്ന് മണിക്കൂറുകള്‍ ഗതാഗതതടസ്സം  സൃഷ്ടിക്കുന്നു. ഡ്രൈവര്‍മാരുടെ അശ്രദ്ധയും വാശിയും  മൂലം ഇരുചക്ര വാഹനവും സ്വകാര്യവാഹനങ്ങളും ബസുകള്‍ മാറ്റുന്ന സമയം വരെ കാത്തുകിടക്കേണ്ട സ്ഥിതിയാണ്. ഇതുമൂലം യാത്രക്കാരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുന്നു. പാലത്തിലെ വാഹനത്തിരക്ക് കണക്കിലെടുത്ത് നിര്‍മിച്ചിട്ടുള്ള നടപ്പാതയും കൈവരികളും നടന്നുപോകുന്ന ഇരുമ്പു തകിടും ദ്രവിച്ച് അപകടാവസ്ഥയിലാണ്. മല്ലപ്പള്ളി, കോഴഞ്ചേരി, പത്തനംതിട്ട, എരുമേലി, റാന്നി തുടങ്ങിയ റൂട്ടുകളിലേക്കുള്ള ഏക സഞ്ചാരമാര്‍ഗമാണ്  പാലം. പാലത്തിന്‍െറ ഇരുവശത്തും കേബ്ള്‍ കുഴലുകള്‍ സ്ഥാപിച്ചിട്ടുള്ളതും വീതിക്കുറവിന് കാരണമായിട്ടുണ്ട്. മണിമലയാറും വറ്റിത്തുടങ്ങിയതോടെ പാലത്തിന്‍െറ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചിരിക്കയാണ്. ദിനേന സ്വകാര്യ- കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്.  മത്സരയോട്ടം നടത്തിയെത്തുന്ന ബസുകള്‍ പാലത്തിലൂടെ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സ്വകാര്യബസും കെ.എസ്. ആര്‍. ടി.സി ബസും  അരമണിക്കൂറിലധികം പാലത്തില്‍ ഗതാഗതതടസ്സം സൃഷ്ടിച്ചു.
 മല്ലപ്പള്ളി ടൗണിലെ തകരാറിലായ ട്രാഫിക് സിഗ്നല്‍ സംവിധാനവും ഇതുവരെ നന്നാക്കിയിട്ടില്ല. റോഡിന്‍െറ ഇരുവശത്തെയും അനധികൃത പാര്‍ക്കിങ്ങും മറ്റും മൂലം ടൗണ്‍ വീര്‍പ്പുമുട്ടുമ്പോഴാണ് നൂറുകണക്കിന് യാത്രക്കാരുടെ ജീവന്‍ പന്താടിക്കൊണ്ട് പാലത്തിലൂടെയുള്ള ബസുകളുടെ മരണപ്പാച്ചില്‍

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ഇടതുപക്ഷം ക്ഷണിച്ചു -ഗൗരിയമ്മ

Posted: 05 Jan 2014 12:36 AM PST

Image: 

ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ എല്‍.ഡി.എഫ് തന്നെ ക്ഷണിച്ചിരുന്നതായി ജെ.എസ്.എസ് നേതാവ് ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. ജെ.എസ്.എസ് തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

എന്നാല്‍, ആദ്യം തന്നെ ഒഴിവാക്കിയതെന്തിനെന്നു പറയണമെന്ന് ക്ഷണിച്ചവരോട് താന്‍ ആവശ്യപ്പെട്ടുവെന്നും ഗൗരിയമ്മ പറഞ്ഞു. മന്ത്രിയായാലും മുഖ്യമന്ത്രിയായാലും പാര്‍ട്ടി സെക്രട്ടറിയായാലും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ഗൗരിയമ്മ ചൂണ്ടിക്കാട്ടി.

കെ.സി വേണുഗോപാലും,വയലാര്‍ രവിയും തെരഞ്ഞെടുപ്പില്‍ ജെ.എസ്.എസിനെ തോല്‍പിക്കാന്‍ ശ്രമിച്ചു. എല്‍.ഡി.എഫ് തന്നത് വിജയസാധ്യത ഇല്ലാത്ത സീറ്റുകള്‍ ആണെന്നും മുന്നണി വിടുന്നകാര്യം പ്രവര്‍ത്തകര്‍ തീരുമാനിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു. യു.ഡി.ഫ് വിടണമെന്ന പ്രമേയം ജില്ലാ സമ്മേളനം പാസാക്കി.

പുതിയ കെ.പി.സി.സി അധ്യക്ഷനെ 9ന് ശേഷം പ്രഖ്യാപിക്കും -ചെന്നിത്തല

Posted: 04 Jan 2014 11:51 PM PST

Image: 

കൊച്ചി: പുതിയ കെ.പി.സി.സി അധ്യക്ഷനെ ജനുവരി 9ന് ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഒമ്പതിന് ദല്‍ഹിയില്‍ അധ്യക്ഷ സോണിയ ഗാന്ധിയുമായി നടക്കുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം താനും പങ്കെടുക്കും. ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല അധ്യക്ഷനെ നിശ്ചിക്കുകയെന്നും ചെന്നിത്തല പറഞ്ഞു.

മാധ്യമങ്ങള്‍ കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കരുത്. പുതിയ അധ്യക്ഷനെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്‍വാങ്ങണമെന്നും ചെന്നിത്തല അഭ്യര്‍ഥിച്ചു.

ആധാര്‍ പരാതി പരിഹാരസെല്‍ പ്രവര്‍ത്തനം തുടങ്ങി

Posted: 04 Jan 2014 11:23 PM PST

Subtitle: 
ഫോണിലും ഇ-മെയിലിലും പരാതി നല്‍കാം

കോട്ടയം: ആധാര്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് അക്ഷയ ജില്ലാ പ്രോക്ട് ഓഫിസില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി അസി.ജില്ലാ കോഓഡിനേറ്റര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് ഫോണ്‍,തപാല്‍, ഇ-മെയില്‍ മുഖേന അറിയിക്കാം: ഓഫിസ് സമയത്ത്  0481 2309249   നമ്പറിലും aadhaarktm@gmail.com ഇ-മെയിലിലും പരാതി നല്‍കാം.
വിലാസം: അക്ഷയ ജില്ലാ പ്രോജക്ട് ഓഫിസര്‍, ആധാര്‍ പരിഹാര സെല്‍, ഓഴത്തില്‍ ബില്‍ഡിങ്, റെയില്‍വേ ഗുഡ്ഷെഡ് റോഡ്, നാഗമ്പടം, കോട്ടയം-6861001.
നിലവില്‍ ജില്ലയില്‍ 21,06,868 ആളുകള്‍ ആധാര്‍ എന്‍റോള്‍മെന്‍റ് നടത്തിയിട്ടുണ്ട്. ഇതില്‍ ആധാര്‍നമ്പര്‍
ജനറേറ്റ് ചെയ്ത 17,72, 564 പേര്‍ക്ക് തപാല്‍വഴി ലഭിക്കും. തപാല്‍ മുഖേന ലഭിക്കാത്തവര്‍ക്ക് ഇ-ആധാര്‍ പോര്‍ട്ടല്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സംവിധാനം
ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങളിലും ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും എന്‍റോള്‍മെന്‍റ് സ്റ്റാറ്റസ് അറിയുന്നതിനും സൗകര്യമുണ്ട്.
എന്‍റോള്‍മെന്‍റ് സ്റ്റാറ്റസ് അണ്ടര്‍പ്രോസസ്-ജനറേഷന്‍ ആണെങ്കില്‍ വീണ്ടും എന്‍റോള്‍ ചെയ്യേണ്ടതില്ല. അതേസമയം നിലവില്‍ എന്‍റോള്‍ ചെയ്യാത്തവര്‍ വീണ്ടും ചെയ്യണം.
മള്ളൂശേരി, സംക്രാന്തി, നട്ടാശേരി, കാണക്കാരി, വയല, പൈക ആശുപത്രി ജങ്ഷന്‍, നീലൂര്‍, ചേനപ്പാടി,
എരുമേലി, വിഴിക്കത്തോട്, ചങ്ങനാശേരി ടൗണ്‍, ചങ്ങനാശേരി കുരിശുംമൂട്,  പായിപ്പാട്, പാമ്പാടി, ചെമ്പ്, തോട്ടുവക്കം, വല്ലകം,തലപ്പാറ, വെള്ളൂര്‍, കുമരകം എന്നീ അക്ഷയകേന്ദ്രങ്ങളില്‍ സേവനം ലഭ്യമാണ്.

ഹൈടെക് കൃഷിരീതി ആവിഷ്കരിക്കണം -കെ.എം. മാണി

Posted: 04 Jan 2014 11:00 PM PST

Subtitle: 
ഗാന്ധിജി സ്റ്റഡി സെന്‍റര്‍ കാര്‍ഷികമേള സമാപിച്ചു

തൊടുപുഴ: ഹൈടെക് കൃഷിരീതി ആവിഷ്കരിച്ച് കേരളത്തിലെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ലോകവിപണിയിലത്തെിക്കണമെന്ന് ധനകാര്യ മന്ത്രി കെ.എം. മാണി.
ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ചും ഉല്‍പാദനച്ചെലവ് കുറച്ചും ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ലോക വിപണിയില്‍ കേരളത്തിലെ കാര്‍ഷിക മേഖലക്ക് നിര്‍ണായക സ്ഥാനം ലഭിക്കുമെന്നും കെ.എം. മാണി പറഞ്ഞു. മന്ത്രി പി.ജെ. ജോസഫ് നേതൃത്വം നല്‍കിയ ഗാന്ധിജി സ്റ്റഡി സെന്‍റര്‍ സംസ്ഥാന കാര്‍ഷിക മേളയുടെ സമാപന സമ്മേളന ഉദ്ഘാടനവും കര്‍ഷക തിലക് അവാര്‍ഡ് വിതരണവും ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണത്തെ ബജറ്റിന് ഊര്‍ജം തേടിയാണ് തൊടുപുഴയിലെ കാര്‍ഷിക മേളയില്‍ എത്തിയത്. കേരളത്തിലെ പ്രഥമ മേഖല കൃഷിയും ദ്വിതീയ മേഖല വ്യവസായവുമാണ്. എന്നാല്‍, തൃതീയ മേഖലയായ സേവന മേഖലക്കാണ് പലപ്പോഴും പ്രാധാന്യം ലഭിച്ചത്.
തലതിരിഞ്ഞ ഈ വളര്‍ച്ചയാണ് കേരളത്തിന് തിരിച്ചടിയായത്. കൃഷിയും വ്യവസായവും പുഷ്ടിപ്പെടുത്തി സേവനമേഖല വിപുലീകരിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ ഇടത്തട്ടുകാര്‍ക്ക് 90 ശതമാനവും കര്‍ഷകന് 10 ശതമാനത്തിന്‍െറയും നേട്ടം മാത്രം കിട്ടുന്ന സ്ഥിതി  ഉല്‍പന്നങ്ങള്‍ മൂല്യവര്‍ധിതമായി മാറുന്നതോടെ ഒഴിവാകുമെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു.
കാര്‍ഷിക മേഖലയിലെ വിജയഗാഥകള്‍ ഉയര്‍ത്തിക്കാട്ടിയും പുതിയ അറിവുകള്‍ പങ്കുവെച്ചും പുതിയതലമുറയെ കൃഷിയിലേക്ക് മടക്കിക്കൊണ്ടുവന്നതാണ് കാര്‍ഷികമേളയുടെ നേട്ടമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗാന്ധിജി സ്റ്റഡി സെന്‍റര്‍ ചെയര്‍മാന്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടി. കേരളത്തിന്‍െറ ക്ഷീര മേഖലയെ രക്ഷിക്കാന്‍ സമഗ്രനടപടി വേണം. 1996ല്‍ 32ലക്ഷമായിരുന്ന കേരളത്തിലെ പശുക്കളുടെ എണ്ണം ഇപ്പോള്‍ 17ലക്ഷമായി കുറഞ്ഞു. ഭക്ഷ്യസുരക്ഷയോടൊപ്പം പോഷകാഹാര കുറവിനും പരിഹാരം വേണമെന്നും മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.
സംസ്ഥാനത്തെ മികച്ച ജൈവകര്‍ഷകനുള്ള രണ്ടുലക്ഷം രൂപയുടെ കര്‍ഷകതിലക് അവാര്‍ഡും പ്രശസ്തിപത്രവും പാലക്കാട് പാലക്കയം എടാട്ടുകുന്നേല്‍ ബിജു ജോസഫ്-രേഖ ദമ്പതികള്‍ മന്ത്രി മാണിയില്‍നിന്ന് ഏറ്റുവാങ്ങി.
മികച്ച ക്ഷീരകര്‍ഷകനുള്ള ഒരുലക്ഷം രൂപയുടെ അവാര്‍ഡ് ഇടുക്കി ഉപ്പുകുന്ന് പൊന്തന്‍പ്ളാക്കല്‍ ടിജി-അനന്തന്‍ ദമ്പതികളും ഇടുക്കി ജില്ലയിലെ മികച്ച ജൈവകര്‍ഷനുള്ള ഒരുലക്ഷം രൂപയുടെ അവാര്‍ഡ് അടിമാലി ഇരുന്നൂറേക്കര്‍ തടത്തില്‍ ടി.പി. വര്‍ഗീസ്-സെല്‍വി ദമ്പതികളും ഏറ്റുവാങ്ങി. എറ്റവും കൂടുതല്‍ വിള പ്രദര്‍ശിപ്പിച്ച പാലക്കാട് മണ്ണാര്‍ക്കാട് അഡ്വ.കെ.വി. മാണിക്ക് ഒരുപവന്‍ സമ്മാനമായി നല്‍കി.
ഗാന്ധിജി സ്റ്റഡി സെന്‍റര്‍ നേതൃത്വത്തില്‍ പത്തുദിവസമായി ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന കാര്‍ഷികമേള സമാപിച്ചു. ഗാന്ധിജി സ്റ്റഡി സെന്‍റര്‍ ചെയര്‍മാന്‍ കൂടിയായ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.
എന്‍. ജയരാജ് എം.എല്‍.എ, കെ. ഫ്രാന്‍സീസ് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരന്‍, ജോണ്‍ നെടിയപാലി,  മുഹമ്മദ് വെട്ടിക്കല്‍, ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍, ഇ.കെ. ജോസഫ്, മാരിയില്‍ കൃഷ്ണന്‍നായര്‍, രാജന്‍ താഴെത്തൊട്ടിയില്‍, കെ. ഗോപിനാഥന്‍നായര്‍, ബെന്നി അഗസ്റ്റിന്‍, സുരേഷ് ബാബു, ബിജു കൃഷ്ണന്‍, ടി.വി. പാപ്പു എന്നിവര്‍ സംസാരിച്ചു. പ്രഫ. എം.ജെ. ജേക്കബ് സ്വാഗതവും മത്തച്ചന്‍ പുരക്കല്‍ നന്ദിയും പറഞ്ഞു.
 

ആഷസ്: ഇംഗ്ളണ്ടിനെ തകര്‍ത്ത് ഓസീസ് പരമ്പര നേടി

Posted: 04 Jan 2014 10:45 PM PST

Image: 

സിഡ്നി: ഇംഗ്ളണ്ടിനെ തകര്‍ത്ത് തരിപ്പണമാക്കി ആഷസ് പരമ്പര ആസ്ട്രേലിയ നേടി. അവസാന ടെസ്റ്റില്‍ 448 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ട് 166 റണ്‍സില്‍ എല്ലാവരും പുറത്തായി. ആസ്ട്രേലിയക്ക് 281 റണ്‍സിന്‍െറ വിജയം. അഞ്ച് വിക്കറ്റ് എടുത്ത റ് യാന്‍ ഹാരിസാണ് ഇംഗ്ളണ്ടിന്‍െറ അന്തകനായത്. മിച്ചല്‍ ജോണ്‍സന്‍ മൂന്നും വിക്കറ്റ് എടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു.

ഒന്നാം ഇന്നിങ്സില്‍ 177 റണ്‍സ് ലീഡ് നേടിയ ആസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ 276 റണ്‍സ് നേടി. ടെസ്റ്റ് പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ ഓസീസ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ ഡേവിഡ് വാര്‍ണര്‍ (16), ഷെയിന്‍ വാട്സന്‍ (9), മൈക്കല്‍ ക്ളാര്‍ക് (6), സ്റ്റീവന്‍ സ്മിത്ത് (7) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

എട്ട് വര്‍ഷത്തിന് ശേഷമാണ് ഓസീസ് പരമ്പര തിരിച്ചു പിടിക്കുന്നത്. 2006ലാണ് ഇംഗ്ളണ്ടിനെ 5-0ന് തകര്‍ത്ത് അവസാനമായി ടെസ്റ്റ് പരമ്പര ഓസീസ് നേടിയത്.

മുളവുകാടിന്‍െറ സമഗ്ര വികസനം: രാപകല്‍ സമരം സമാപിച്ചു

Posted: 04 Jan 2014 10:44 PM PST

കൊച്ചി: മുളവുകാടിന്‍െറ സമഗ്ര വികസനം ആവശ്യപ്പെട്ടുകൊണ്ടും അധികാരികള്‍ തുടരുന്ന അവഗണനക്കുമെതിരെ എസ്. ശര്‍മ എം.എല്‍.എയുടെ നേതൃതത്തില്‍ നടത്തിയ രാപകല്‍ സമരം സമാപിച്ചു.
മൂന്നിന്  ആരംഭിച്ച സമരം ജസ്റ്റിസ് കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. മുളവുകാട് ജനകീയ വികസന സമിതി ചെയര്‍മാന്‍ കെ.എച്ച്. മാക്സി അധ്യക്ഷത വഹിച്ചു. എസ്. ശര്‍മ എം.എല്‍.എ, എം.എം. ലോറന്‍സ്, എ.എന്‍. രാധാകൃഷ്ണന്‍, പി. രാജു, വി.കെ. ബാബു, എം.ജെ. ടോമി, എ.കെ. ദിനകരന്‍, പി.ആര്‍. ജോണ്‍, എം.ആര്‍. രാജീവ്, വി.സി. പ്രസന്നന്‍, മുഹമ്മദ് അസ്ലം, പി.എസ്. ബാബു, പി.എസ്. ഷമി, കെ.കെ. പരമേശ്വരന്‍ എന്നിവര്‍ സംസരിച്ചു. തുടര്‍ന്ന് ബോള്‍ഗാട്ടിയിലെ സമര പ്പന്തലില്‍ എസ്. ശര്‍മ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. ദിനകരന്‍ എന്നിവര്‍ക്കൊപ്പം സമരവളന്‍റിയര്‍മാര്‍ രാത്രിയും പകലും ചെലവഴിച്ചു.
മുളവുകാട് പഞ്ചായത്ത് അംഗം എം.ആര്‍. രാജീവിന്‍െറ മക്കളായ പ്രണവ് (മൂന്നാംക്ളാസ്), പ്രണോയ് ( എല്‍.കെ.ജി) എന്നിവര്‍ സമരപ്പന്തലിലത്തെി എം.എല്‍.എക്കൊപ്പം രാപാല്‍ സമരത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി പുതുവൈപ്പ് എല്‍.എന്‍.ജി പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് പരിഗണിച്ച് സമരം നാലിന് രാവിലെ 11.30 ഓടെ അവസാനിപ്പിച്ചു. സമാപനസമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അജയ് തറയില്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അഡ്വ. പി.ജെ. തോമസ്, സി.പി.ഐ നേതാക്കളായ അഡ്വ. മജ്നു കോമത്ത്, ഇ.സി. ശിവദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വിജി ഷാജന്‍, കെ.എം. ശരത്ചന്ദ്രന്‍, എം.എഫ്. സഹദ്, എം.എഫ്. സഹദ്, എബി എബ്രഹ്രാം എന്നിവര്‍ സംസാരിച്ചു.
മുളവുകാട് ജനകീയ വികസന സിമിതി ഭാരവാഹികളായ രവീന്ദ്രന്‍ ചാക്കിത്തറ, ഇ.സി. മൈക്കിള്‍, ഡി. സെല്‍വരാജ്, സജിനി അജയന്‍, ഷൈല ഗോപന്‍, അനില പ്രതാപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
രണ്ടുവര്‍ഷമായി സര്‍വീസ് റോഡിനുവേണ്ടി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ്  രാപകല്‍ സമരം. സര്‍വീസ് റോഡ് നിഷേധത്തിനെതിരെ മുളവുകാട് നിവാസികളുടെ സമരംമൂലം  പ്രദേശത്തെ കണ്ടെയ്നര്‍ റോഡിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയിലേറെയായി തടസ്സപ്പെട്ടിരിക്കുകയാണ്. സര്‍വീസ് റോഡ് അനുവദിക്കുന്ന മുറക്ക് വിവിധ  സ്ഥലങ്ങള്‍വഴി ബന്ധപ്പെടുത്തുന്ന റോഡുകളും അതോടൊപ്പംതന്നെ ഇടറോഡുകളും നേടിയെടുത്തുകൊണ്ട് സഞ്ചാരസ്വാതന്ത്ര്യത്തിന് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.  കൂടാതെ മുളവുകാട് സര്‍വീസ് റോഡിന് പുറമേ, പി.എച്ച്.സിയില്‍ കിടത്തിച്ചികിത്സ ഉടന്‍ ആരംഭിക്കുക, മുളവുകാട്-ബോള്‍ഗാട്ടി റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുക, മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരങ്ങള്‍ വിതരണം ചെയ്യുക , സി.ആര്‍.ഇസഡ് നിയമത്തില്‍നിന്ന് മുളവുകാടിനെ ഒഴിവാക്കുക, കേരളേശ്വരപുരം പാലം നിര്‍മിക്കുക,  റിങ് ബണ്ട് റോഡ് നിര്‍മിക്കുക, ഡി.പി വേള്‍ഡില്‍ മുളവുകാട് നിവാസികള്‍ക്ക്  തൊഴില്‍ നല്‍കുക, ലുലുവിന്‍െറ പൈലിങ് മൂലം വീടുകള്‍ക്കുണ്ടായ കേടുപാടുകള്‍ക്ക്നഷ്ടപരിഹാരം നല്‍കുക, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്‍െറ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എം.എല്‍.എയുടെ നേതൃത്വത്തില്‍ രാപകല്‍ സമരം നടത്തിയത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP