സ്വാഗതം
WELCOME

News Update..

Tuesday, January 14, 2014

‘പൂപ്പൊലി’ പുഷ്പ-ഫല പ്രദര്‍ശനം ഫെബ്രുവരി രണ്ടു മുതല്‍ Madhyamam News Feeds

‘പൂപ്പൊലി’ പുഷ്പ-ഫല പ്രദര്‍ശനം ഫെബ്രുവരി രണ്ടു മുതല്‍ Madhyamam News Feeds

Link to

‘പൂപ്പൊലി’ പുഷ്പ-ഫല പ്രദര്‍ശനം ഫെബ്രുവരി രണ്ടു മുതല്‍

Posted: 14 Jan 2014 12:41 AM PST

Subtitle: 
റോസ്, ഡാലിയ ഗാര്‍ഡനുകള്‍ തയാറായി

അമ്പലവയല്‍: കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ ഫെബ്രുവരി രണ്ടു മുതല്‍ 12 വരെ പുഷ്പ-ഫല പ്രദര്‍ശനമേള സംഘടിപ്പിക്കും. ‘പൂപ്പൊലി 2014’ എന്ന് പേരിട്ടിരിക്കുന്ന മേള രണ്ടിന് വൈകുന്നേരം മൂന്നിന് മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ഗവേഷണനിലയത്തില്‍ പുരോഗമിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാകും. കൂടാതെ, കാര്‍ഷിക സര്‍വകലാശാലയുടെ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ ഫാമുകള്‍, സംഘടനകള്‍ തുടങ്ങിയവയുടെയും ജില്ലയിലെ കര്‍ഷകരുടെയും സജീവപങ്കാളിത്തം പ്രദര്‍ശനമേളയിലുണ്ടാകും. പ്രദര്‍ശനത്തോടനുബന്ധിച്ച് 11 ദിവസങ്ങളിലും ദേശീയതലത്തില്‍ ശ്രദ്ധേയരായ വിദഗ്ധരെ പങ്കെടുപ്പിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കും. കൂടാതെ, എല്ലാ ദിവസവും വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍െറ വികസന മുരടിപ്പിന് താമസിയാതെ പരിഹാരമാകുമെന്ന് സെനറ്റംഗംകൂടിയായ എം.എല്‍.എ അറിയിച്ചു. ഗവേഷണകേന്ദ്രത്തിലെ ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തുന്നതിന് സര്‍വകലാശാല തീരുമാനമെടുത്തിട്ടുണ്ട്. ഗവേഷണകേന്ദ്രത്തോടനുബന്ധിച്ച് ഹൈടെക് കോളജ് സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍വകലാശാലക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ നിയോഗിച്ച സബ് കമ്മിറ്റി ഗവേഷണകേന്ദ്രം സന്ദര്‍ശിച്ച് അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
കാര്‍ഷിക ജില്ലയായ വയനാട്ടില്‍ പുഷ്പകൃഷിക്ക് അനന്തസാധ്യതകളാണുള്ളതെന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍ അറിയിച്ചു. ജില്ലയുടെ ഭൂപ്രകൃതിയും കാലാവസ്ഥയും പുഷ്പകൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. 250 ഏക്കര്‍ ഭൂമി സ്വന്തമായുള്ള ഗവേഷണകേന്ദ്രത്തെ ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി വളര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനമായാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. 850ഓളം ഇനങ്ങളുള്ള  രാജ്യത്തെ ഏറ്റവും മികച്ച ഡാലിയ ഉദ്യാനം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പൂര്‍ണമായും ഫ്രാന്‍സ്, ഹോളണ്ട് എന്നീ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത മികച്ചയിനം തൈകളാണ് 3.5 ഏക്കറുള്ള ഈ ഉദ്യാനത്തിലുള്ളത്. ഇതിനൊപ്പമാണ് അഞ്ഞൂറോളം ഇനങ്ങളുള്ള റോസ് ഉദ്യാനം ഒരുക്കിയിട്ടുള്ളത്. രണ്ടു വര്‍ഷംകൊണ്ട് 2000 ഇനങ്ങളുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പനിനീര്‍ ഉദ്യാനം സൃഷ്ടിക്കുന്നതിനും ഗവേഷണകേന്ദ്രത്തിന് ലക്ഷ്യമുണ്ട്. വയനാട്ടിലെ ടൂറിസം മേഖലയില്‍ ശക്തമായ സാന്നിധ്യമാകുന്ന വിധത്തില്‍ എല്ലാവര്‍ഷവും പുഷ്പമേള നടത്തുന്നതിനും ഗവേഷണ കേന്ദ്രത്തിന് ഉദ്ദേശ്യമുണ്ട്. പ്രദര്‍ശനമേള വിജയമാക്കുന്നതിന് പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി, എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എമാരായ എം.വി. ശ്രേയാംസ്കുമാര്‍, സി. മമ്മുട്ടി, കെ.എം. ഷാജി തുടങ്ങിയവര്‍ രക്ഷാധികാരികളായി സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. മേളയില്‍ സ്റ്റാളുകള്‍ ബുക് ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 04936 260561 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. ബത്തേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. വിജയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.യു. ജോര്‍ജ്, ജയമുരളി  എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

കടല്‍ക്കൊല: നാവികര്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് ഇന്ത്യക്ക് താക്കീത്

Posted: 13 Jan 2014 11:47 PM PST

Image: 

ന്യൂഡല്‍ഹി: മല്‍സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് ഇന്ത്യക്ക് യൂറോപ്യന്‍ യൂണിയന്‍്റെ മുന്നറിയിപ്പ്. നാവികര്‍ക്ക് വധശിക്ഷ ലഭിച്ചാല്‍ സ്വതന്ത്ര വ്യാപാര കരാറില്‍ നിന്നും പിന്മാറുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍്റെ ഭീഷണി. ഇറ്റലിയും ഇന്ത്യയുമായുള്ള ബന്ധം വഷളാവാത്ത രീതിയില്‍ പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നതായും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി പ്രത്യാശ പ്രകടിപ്പിച്ചു.
കടല്‍ക്കൊല കേസ് അന്വേഷിച്ച എന്‍ഐ.എ സംഘം നാവികര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം തയാറാക്കിയിരുന്നു. പ്രോസിക്യൂഷന്‍ അനുമതിക്കായി റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ്. എന്നാല്‍ ആഭ്യന്തരമന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ടു പേരെ വെടിവച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരായ സാല്‍വതോറെ ഗിറോണെയും, ലെസ്തോറെ മാര്‍സി മിലാനോയും ഇന്ത്യയില്‍ വിചാരണ നേരിടുകയാണ്. നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ളെന്ന് ഇന്ത്യ ഇറ്റലിക്ക് നേരത്തെ ഉറപ്പു കൊടുത്തിരുന്നു.

ഈജിപ്തില്‍ ഇന്ന് ഹിതപരിശോധന

Posted: 13 Jan 2014 11:30 PM PST

Image: 

കൈറോ: ഈജിപ്തില്‍ ഭരണഘടനാ അംഗീകരം തേടി ഹിതപരിശോധന. പ്രസിഡന്‍്റ് മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി അധികാരത്തിലത്തെിയതിനുശേഷം ഭരണകൂടം തയ്യറാക്കിയ പുതിയ ഭരണഘടനക്കാണ് അംഗീകരം തേടുന്നത്. ഇന്നും നാളെയുമായാണ് പുതിയ ഭരണഘടനയുടെ ഹിത പരിശോധന നടക്കുക. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷക്രമീകരണങ്ങളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.

മുഹമ്മദ് മുര്‍സി പ്രസിഡന്‍്റായിരിക്കെ ഹിത പരിശോധനയിലൂടെ അംഗീകാരം നേടിയ ഭരണഘടന ഭേദഗതി ചെയ്താണ് പട്ടാള ഭരണ കൂടം പുതിയ ഭരണഘടനക്ക് രൂപം നല്‍കിയത്.

എന്നാല്‍, ഹിത പരിശോധനയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപകമാണ്. പൗരാവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്രത്തിനും കടിഞ്ഞാണിടുന്ന പുതിയ ഭരണഘടനയുടെ ഹിത പരിശോധനയില്‍ പങ്കടെുക്കില്ളെന്ന് ബ്രദര്‍ഹുഡും മറ്റു ചില പ്രതിപക്ഷ പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.

ഈജിപ്തിലെ സമകാലിന അവസ്ഥയുടെ പ്രതിഫലനമായിരിക്കും ഹിത പരിശോധനയിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍, ജനുവരി എട്ടിനും പന്ത്രണ്ടിനുമിടക്ക് നടന്ന പ്രവാസി വോട്ടെടുപ്പില്‍ 12 ശതമാനം പേര്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ മുമ്പ് മുഹമ്മദ് മുര്‍സിക്ക് കീഴില്‍ നടന്ന ഹിത പരിശോധനയില്‍ 40 ശതമാനം പേര്‍ പങ്കെടുത്തിരുന്നു.

ഓപറേഷന്‍ ബ്ളൂസ്റ്റാറിന് ബ്രിട്ടീഷ് സഹായം ലഭിച്ചിരുന്നെന്ന്

Posted: 13 Jan 2014 10:55 PM PST

Image: 

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണത്തില്‍ നടത്തിയ വിവാദ സൈനിക നീക്കമായ ‘ഓപറേഷന്‍ ബ്ളൂ സ്റ്റാറിന്’ ബ്രിട്ടന്‍്റെ സഹായം ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടി എം.പി ടോം വാട്സണ്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്.  ആയിരക്കണക്കിന് സിഖുകാരുടെ കൂട്ടക്കൊലയിലേക്ക് നയിച്ച ഈ ഓപറേഷനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്‍്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഉത്തരവിട്ടു.
സിഖുകാരുടെ സുവര്‍ണ ക്ഷേത്രത്തില്‍ റെയ്ഡ് നടത്തുന്നതിന് സൈനിക സഹായം നല്‍കാന്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗററ്റ് താച്ചര്‍ തന്‍്റെ മന്ത്രിസഭ അറിയാതെ രഹസ്യ തീരുമാനമെടുത്തിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ താന്‍ കണ്ടതായും ഇവയുടെ ആധികാരിക പരിശോധിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടോം വാട്സണ്‍ അറിയിച്ചു.  
ഒളിച്ചിരുന്ന തീവ്രവാദികളെ ഒഴിപ്പിക്കാനായി 1984ല്‍ പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തിലേക്ക് നടത്തിയ സൈനിക നീക്കത്തിലും അതിനെ തുടര്‍ന്നുണ്ടായ സിഖ് പ്രക്ഷോഭങ്ങളിലുമായി  ഇരുപതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ സംഘര്‍ഷ ഭരിതമാക്കിയ ഓപറേഷന്‍ ബ്ളൂ സ്റ്റാറിന് ഉത്തരവിടുക വഴി ഇന്ദിരാഗാന്ധി ഏറെ പഴികേട്ടിരുന്നു. ഈ സംഭവം നടന്ന് അഞ്ചു മാസങ്ങള്‍ക്കുശേഷം തന്‍്റെ സിഖ് സുരക്ഷാ ഗാര്‍ഡിന്‍്റെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെടുകയും ചെയ്തു.

ആണവോര്‍ജം: ഇറാന്‍ പറയുന്നത് ശരിയെന്ന് ശൈഖ് മുഹമ്മദ്

Posted: 13 Jan 2014 10:35 PM PST

Image: 
ദുബൈ: ആണവ വിഷയത്തില്‍ ഇറാനെതിരായ ഉപരോധം പിന്‍വലിക്കണമെന്നും അതുകൊണ്ട് എല്ലാവര്‍ക്കും ഗുണമുണ്ടാകുമെന്നും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. ബി.ബി.സി വേള്‍ഡ് ന്യൂസിന് നല്‍കിയ  അഭിമുഖത്തിലാണ് ശൈഖ് മുഹമ്മദ് ഈ അഭിപ്രായപ്രകടനം നടത്തിയത്. 
ഇറാന്‍ ഞങ്ങളുടെ അയല്‍ക്കാരാണ്.അവരുമായി ഒരു പ്രശ്നത്തിനും യു.എ.ഇ ആഗ്രഹിക്കുന്നില്ല. സിവിലിയന്‍ ആവശ്യങ്ങള്‍ക്കായാണ് ആണവ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്ന ഇറാന്‍െറ അവകാശവാദം സത്യമാണെന്നാണ് താന്‍ കരുതുന്നത്. അഹ്മദി നജാദിനോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇറാന്‍ ഇസ്രയിലിലേക്ക് റോക്കറ്റ് വിട്ടാല്‍ എത്ര ഫലസ്തീന്‍കാര്‍ മരിക്കുമെന്നാണ്. മാത്രമല്ല അമേരിക്കയും യൂറോപ്പും ഇറാന്‍ നഗരങ്ങളെ നശിപ്പിക്കുകയും ചെയ്യും. ആണവായുധം കഴിഞ്ഞകാലത്തിന്‍െറ ആയുധമാണെന്ന് നജാദ് പറഞ്ഞതായും ശൈഖ് മുഹമ്മദ് പറഞ്ഞു.
മേഖലയിലെ നിരവധി രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള യു.എ.ഇയുടെ നിലപാട് ബി.ബി.സിയുടെ ജോണ്‍ സോപാലുമായുള്ള  അഭിമുഖത്തില്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
സിറിയന്‍ ജനതയെ സഹായിക്കുന്നത് തുടരുമെങ്കിലും സിറിയന്‍ പ്രശ്നത്തില്‍ യു.എ.ഇ ഇടപെടില്ല. സിറിയന്‍ പ്രസിഡന്‍റിന് ഒരിക്കല്‍ പുറത്തുപോകേണ്ടിവരുമെന്നും  സ്വന്തം ജനങ്ങളെ കൊന്നാല്‍ നിങ്ങള്‍ക്ക് അധികാരത്തില്‍ തുടരാനാവില്ളെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
ഈജിപ്തില്‍ ജനറല്‍ അബ്ദുല്‍ ഫതാഹ് അല്‍ സിസി സൈനിക മേധാവി സ്ഥാനത്ത് തുടരുകയും മറ്റാരെങ്കിലും പ്രസിഡന്‍റാവുകയും ചെയ്യുന്നതാണ് ആ രാജ്യത്തിന് നല്ലതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഇത് സഹോദര സ്നേഹത്തോടെയുള്ള ഉപദേശമാണ്. സൈനിക സ്ഥാനാര്‍ഥിയായി അല്‍ സിസി മത്സരിക്കുന്നതിനെതിരെയാണ് ശൈഖ് മുഹമ്മദ് ഉപദേശിച്ചതെന്നും സിവില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അദ്ദേഹത്തിന്‍െറ വ്യക്തിപരമായ കാര്യമാണെന്നും പിന്നീട് ശൈഖ് മുഹമ്മദിന്‍െറ ഓഫീസ് വിശദീകരിച്ചു.
ഫലസ്തീനുമായി സമാധാനക്കരാര്‍ ഒപ്പുവെച്ചാല്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതില്‍ യു.എ.ഇക്ക് വിരോധമില്ല. ഇസ്രയേലുമായി എല്ലാം ഞങ്ങള്‍ ചെയ്യും. അവരുമായി വ്യാപാരം നടത്തും. അവരെ സ്വാഗതം ചെയ്യും. പക്ഷെ സമാധാന നടപടികളില്‍ അവര്‍ ഒപ്പുവെക്കണം-ശൈഖ് മുഹമ്മദ് നയം വ്യക്തമാക്കി.
യു.എ.ഇയൂടെ നിയമ സംവിധാനത്തെക്കുറിച്ചും മനുഷ്യാവകാശ ചരിത്രത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതിന് ശൈഖ് മുഹമ്മദ് മറുപടി നല്‍കി. യു.എ.ഇ സംസ്കാരത്തെ അവഹേളിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചതിന് അമേരിക്കക്കാരനെ തടവിലിട്ടത് ശരിയായ നടപടിയല്ളെന്ന് അദ്ദേഹം സമ്മതിച്ചു. ഞങ്ങള്‍ എല്ലാം തികഞ്ഞവരല്ല. മാറാന്‍ ശ്രമിക്കുകയാണ്. കഴിവിന്‍െറ പരമാവധി ഞങ്ങള്‍ ചെയ്യുന്നുണ്ട്-ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി കോമാളി വേഷം കെട്ടി -പിണറായി

Posted: 13 Jan 2014 10:08 PM PST

Image: 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്‍്റെ നേതൃത്വത്തില്‍ നടത്തിയ യുവകേരള പദയാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജാഥക്കിടെ പൊലീസ് ജീപ്പിന് മുകളില്‍ കയറിയത് നിയമവിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഹുല്‍ പൊലീസ് ജീപ്പിനു മുകളില്‍ കയറി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത നടപടി ലാളിത്യമല്ല. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍്റെ വെളിവില്ലായ്മയാണ് കാണിക്കുന്നത്. രാഹുല്‍ ഗാന്ധി പെരുമാറിയത് കോമാളിയെ പോലെയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.
സംഭവം രാഹുലിന്‍്റെ ലാളിത്യമായി ചിത്രീകരിക്കുകയല്ല വേണ്ടത്. നിയമവിരുദ്ധമായി പൊലീസ് ജീപ്പിനു മുകളില്‍ കയറിയത് അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ആലപ്പുഴയില്‍ നടന്ന യുവകേരള യാത്ര  നൂറനാട് ഭാഗത്തത്തെിയപ്പോഴാണ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാന്‍ രാഹുല്‍ ഗാന്ധി പൊലീസ് ജീപ്പിനു മുകളില്‍ കയറിയത്. പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം കാരണം പൊലീസ് രാഹുലിനെ ജീപ്പിനുമുകളില്‍ കയറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
 

ഭ്രൂണഹത്യക്കെതിരെ കടുത്ത ഭാഷയില്‍ പോപ്

Posted: 13 Jan 2014 09:59 PM PST

Image: 

വത്തിക്കാന്‍ സിറ്റി: ഭ്രൂണഹത്യയെ കടുത്ത ഭാഷയില്‍ അപലപിച്ച് പോപ് ഫ്രാന്‍സിസ്.  വലിച്ചെറിയല്‍ സംസ്കാരത്തിലെ ഏറ്റവും ഭീതിതമായ അനുഭവമായാണ് പോപ് ഇതിനെ വിശേഷിപ്പിച്ചത്. മുമ്പ് ഇക്കാര്യത്തെക്കുറിച്ചുള്ള ആലോചന തന്നെ നടുക്കമുളവാക്കിയിരുന്നുവെന്നും പോപ് പറഞ്ഞു. കുട്ടികളുടെ അവകാശത്തെ കുറിച്ചുള്ള തന്‍്റെ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഭ്രൂണഹത്യക്കെതിരെ ആഞ്ഞടിച്ചത്.

ഭ്രൂണഹത്യയെ കുറിച്ച് ആലോചിക്കുന്നത് തന്നെ പേടിപ്പെടുത്തുന്ന ഒന്നാണ്. ലോകത്താകമാനം എത്ര കുഞ്ഞുങ്ങള്‍ ആണ് പുറംലോകത്തിന്‍്റെ വെളിച്ചം കാണാതെ ഇതിന് ഇരകളാവുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഭക്ഷണവും വസ്തുക്കളും മാത്രമല്ല നമ്മള്‍ വലിച്ചെറിയുന്നത്. അതിനൊപ്പം കുഞ്ഞുങ്ങളെയും വലിച്ചെറിയുന്നു.
ആദ്യമായാണ് പോപ്പ് ഭ്രൂണഹത്യക്കെതിരെ രംഗത്തുവരുന്നത്. തന്‍്റെ മുന്‍ഗാമികളുടേതുപോലെ ഇതിനെതിരെ അദ്ദേഹം കര്‍ക്കശമായി നിലപാട് വ്യക്തമാക്കിയിരുന്നില്ല.
 

ഒരുക്കം പൂര്‍ത്തിയായി; ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോക്ക് വ്യാഴാഴ്ച തുടക്കം

Posted: 13 Jan 2014 09:56 PM PST

Image: 
മനാമ: ജനുവരി 16 മുതല്‍ 18 വരെ സാഖിര്‍ എയര്‍ബേസില്‍ നടക്കുന്ന ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോക്ക് ഒരുക്കം പൂര്‍ത്തിയായതായി ഗതാഗത മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ ആക്റ്റിങ് അണ്ടര്‍സെക്രട്ടറി അഹ്മദ് അലി നിമ അറിയിച്ചു. ലോകോത്തര ഏറോബാറ്റിക് ടീമുകളുടെ അഭ്യാസപ്രകടനം, ആധുനികവും പുരാതനവുമായ വിമാനങ്ങളുടെ പ്രദര്‍ശനം, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ എയര്‍ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
യു.എ.ഇയുടെ അല്‍ ഫുര്‍സാന്‍ ഏറോബാറ്റിക് ടീം, സൗദി അറേബ്യയുടെ ഹോക്സ്, ബ്രീട്ട്ലിങ് വിങ്വാക്കേഴ്സ്, സ്വിപ് ട്വിസ്റ്റര്‍ ഡിസ്പ്ളേ ടീം, റെഡ് ഡെവിള്‍സ് പാരച്യൂട്ട് ഡിസ്പ്ളേ ടീം തുടങ്ങിയവ അഭ്യാസപ്രകടനങ്ങള്‍ നടത്തും. യു.എ.ഇയുടെ മിറാഷ് 2000, എഫ് 16 യുദ്ധവിമാനം, ഡി.എച്ച്.എല്‍ 757 വിമാനം, ഗള്‍ഫ് എയറിന്‍െറ എ330 തുടങ്ങിയവ പ്രദര്‍ശനത്തില്‍ അണിനിരത്തും. 
പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം വീക്ഷിക്കാന്‍ മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനം അധികം സ്ഥലം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ റെസ്റ്റ് റൂമുകള്‍, പ്രാര്‍ഥനാ ഹാളുകള്‍ എന്നിവ ഇതിന്‍െറ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. വിവിധ റെസ്റ്റോറന്‍റുകളുടെയും കമ്പനികളുടെയും ഇരുപതോളം കിയോസ്കുകളുമുണ്ടാകും. പാരച്യൂട്ടിങ് ക്ളബ്, കോറല്‍ ഡൈവിങ് സെന്‍റര്‍ എന്നിവയുടെ കിയോസ്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. സാമൂഹിക വികസന മന്ത്രാലയവുമായി ചേര്‍ന്ന് ഒരുക്കിയ പരമ്പരാഗത ഗ്രാമത്തില്‍ വീടുകളില്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍ വില്‍പനക്കുണ്ടാകും. ഇതിന് പുറമെ ടീട്ടെയ്ല്‍ ഷോപ്പുകള്‍, ഫേസ്പെയിന്‍റിങ്- ഹെന്ന കലാകാരന്മാര്‍, ത്രിഡി സ്ട്രീറ്റ് ആര്‍ടിസ്റ്റുകള്‍ എന്നിവരുമത്തെും. സുരക്ഷാവലക്ക് മീതെ പറക്കല്‍ അനുഭവം സമ്മാനിക്കുന്ന വെര്‍ട്ടിക്കല്‍ വിന്‍ഡ് ടണലും ഇവിടെയുണ്ടാകും. 
കുട്ടികളുടെ സംഗീത ബാന്‍ഡ് പരിപാടികള്‍ അവതരിപ്പിക്കും. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് സംഗീതത്തിനൊപ്പിച്ച് സല്‍സ ഡാന്‍സര്‍മാര്‍ ചുവട് വെക്കും. ഇംഗ്ളണ്ടിലെ നാഷണല്‍ സ്പേസ് സെന്‍ററിന്‍െറ ഇന്‍ററാക്ടിവ് സ്പേസ് സോണ്‍ പ്രദര്‍ശനവുമുണ്ടാകും. 360 ഡിഗ്രിയില്‍ സിനിമാ അനുഭവം സമ്മാനിക്കാന്‍ സ്പേസ് സോണിനാകും. മാഡ് സയന്‍സ് ബഹ്റൈന്‍ ഒരുക്കുന്ന ഫണ്‍ സ്റ്റേഷന്‍, ഇന്‍ററാക്ടീവ് മത്സരങ്ങള്‍ തുടങ്ങിയവ നിരവധി പേരെ ആകര്‍ഷിക്കുമെന്ന് കരുതുന്നു. 
എയര്‍ബേസില്‍ പ്രത്യേകം നിര്‍മിച്ച ഗ്രാന്‍ഡ് സ്റ്റാന്‍റിലിരുന്ന് പൊതുജനങ്ങള്‍ക്ക് അഭ്യാസപ്രകടനങ്ങള്‍ വീക്ഷിക്കാനാകും. ടിക്കറ്റ് വില്‍പന ബാറ്റല്‍കോ ഒൗട്ലറ്റുകളില്‍ പുരോഗമിക്കുകയാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മൂന്ന് ദിനാറും മുതിര്‍ന്നവര്‍ക്ക് ഏഴ് ദിനാറുമാണ് ടിക്കറ്റ് നിരക്ക്. സാംസ്കാരിക മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ എന്നിവയും എയര്‍ഷോയുമായി സഹകരിക്കുന്നുണ്ട്.
 

മലിനീകരണത്തിന്‍െറ ആഴവും വ്യാപ്തിയും

Posted: 13 Jan 2014 08:17 PM PST

കനോലി കനാലിന്‍െറ മലിനീകരണം അവിടെ മാത്രം നില്‍ക്കാതെ സമീപപ്രദേശങ്ങളെക്കൂടി ബാധിക്കുന്നുവെന്ന ഗൗരവമുള്ള പ്രശ്നവും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.  ഇവിടങ്ങളിലെ കിണറുകളില്‍ നടത്തിയ പഠനങ്ങളാണ്  ഇത് കണ്ടത്തെിയത്.  
കനാലിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍  ടൈഫോയ്ഡ്, കോളറ, ഡിസെന്‍ട്രി, ഹെപറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ പടരുന്നതായും കണ്ടത്തെി.  സ്വീഡിഷ് ഗവേഷകരായ ആന്‍ഡേഴ്സ് ഹംനോ, ആസാ പീറ്റേഴ്സണ്‍ എന്നിവര്‍  സി.ഡബ്ള്യൂ.ആര്‍.ഡി.എമ്മിന്‍െറ സഹകരണത്തോടെ സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ നടത്തിയ പഠനത്തില്‍ കനാലില്‍നിന്ന് ദൂരം കുറയുന്നതിനനുസരിച്ച് മലിനീകരണത്തിന്‍െറ തോത് വര്‍ധിക്കുന്നതായി കണ്ടത്തെി.  കടലില്‍നിന്നും പരിസര പ്രദേശത്തുനിന്നും വെവ്വേറെ സാമ്പിളുകള്‍ ശേഖരിച്ച് 78 കിണറുകളാണ് സ്വീഡിഷ് അക്കാദമി പരിശോധിച്ചത്.  ഹൈഡ്രജന്‍െറ അളവ് കുറഞ്ഞും മലിനീകരണത്തോത് ഉയര്‍ന്നുമാണ് കണ്ടത്തെിയത്.  
ക്ളോറൈഡ്, നൈട്രേറ്റ്, വെള്ളത്തിന്‍െറ സാന്ദ്രത എന്നിവ അനുവദനീയമായതിലും ഏറെ കൂടുതലാണ്.  അരയിടത്തുപാലം, എരഞ്ഞിപ്പാലം, കുണ്ടുപറമ്പ് എന്നിവിടങ്ങളിലാണ്  ക്ളോറൈഡ് സാന്നിധ്യം ഏറെയുള്ളത്. പുതിയപാലം, അരയിടത്തുപാലം, എരഞ്ഞിപ്പാലം ഭാഗങ്ങളില്‍ നൈട്രേറ്റ് സാന്നിധ്യം കൂടുതലാണ്. അരയിടത്തുപാലത്തും കുണ്ടുപറമ്പിലും വെള്ളത്തിന്‍െറ സാന്ദ്രത ഉയര്‍ന്നതോതില്‍ കണ്ടത്തെി.  രോഗകാരണക്കാരായ ഇകോളി ബാക്ടീരിയ എല്ലാ ഭാഗത്തെ കിണറുകളിലും ഉണ്ട്.
കല്ലായി-അരയിടത്തുപാലം ഭാഗത്ത് മരവ്യവസായം, നഗര മാലിന്യം തുടങ്ങിയവ മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഉപ്പുരസവും മലിനീകരണവും കാരണം ഈ മേഖലയിലെ നിരവധി കിണറുകള്‍ ഉപേക്ഷിക്കപ്പെടുന്നു. 3.5 കി.മീ. ഉള്ള അരയിടത്തുപാലം-കാരപ്പറമ്പ് ഭാഗത്ത്  വന്‍കിട ആശുപത്രികളില്‍നിന്നുള്ള മാലിന്യമാണ് ഏറെ പ്രശ്നം. വീടുകളില്‍നിന്നുള്ള അഴുക്കുചാലുകളില്‍നിന്നും മാലിന്യം കനാലില്‍ എത്തുന്നുണ്ട്.
 2.25 കിലോമീറ്റര്‍ ഉള്ള കാരപ്പറമ്പ്- കുണ്ടുപറമ്പ് ഭാഗത്ത് അറവുശാലകള്‍, വീടുകളില്‍നിന്നുള്ള അഴുക്കുചാല്‍, ഹോട്ടല്‍ മാലിന്യം എന്നിവയാണ് പ്രധാന മലിനീകരണ കാരണങ്ങള്‍. കീടനാശിനികള്‍, രാസവളങ്ങള്‍ തുടങ്ങിയവയും മലിനീകരണത്തിന് കാരണമാകുന്നുണ്ട്.
കോഴിക്കോട് കോര്‍പറേഷനും മിഷന്‍ ഫോര്‍ ആപ്ളിക്കേഷന്‍ ഓഫ് ടെക്നോളജി ടു അര്‍ബന്‍ റിന്യുവല്‍ ആന്‍ഡ് എന്‍ജിനീയറിങ്ങും ( mature) സി.ഡബ്ള്യൂ.ആര്‍.ഡി.എമ്മുമായി ചേര്‍ന്ന് നടത്തിയ  പഠനത്തിലും സമാനമായ കണ്ടത്തെലുകള്‍ ഉണ്ടായി. ടാങ്കുകള്‍, കുളങ്ങള്‍ എന്നിവ പരിശോധിച്ചു നടത്തിയ പഠനത്തില്‍ 70 ശതമാനം കിണറുകളിലെയും വെള്ളം കുടിക്കാന്‍ പറ്റുന്നതല്ല എന്നും കണ്ടത്തെി.
കനോലി കനാല്‍ പുനരുദ്ധരിക്കാന്‍ നിരവധി പദ്ധതികളാണ് തയാറാക്കപ്പെട്ടത്.  1959ല്‍ നടന്ന ഗോഖലെ കമ്മിറ്റി, 1970ല്‍ ഭഗവതി കമ്മിറ്റി, 1974ല്‍ ത്രിവേണി കമ്മിറ്റി, 1979ല്‍ ഡെച്ച് ടെക്നിക്കല്‍ മിഷന്‍, 1982ല്‍ സംസ്ഥാന സര്‍ക്കാര്‍, 1987ല്‍ സന്നദ്ധ സംഘടനയായ കര്‍മ എന്നിവയുടെയെല്ലാം പഠനം നടന്നു. കനോലി കനാലില്‍  ഉള്‍നാടന്‍ ജലഗതാഗതം പുന$സ്ഥാപിക്കുകയായിരുന്നു ഇത്തരം പഠനങ്ങളുടെയെല്ലാം നിര്‍ദേശം. ഇതത്തേുടര്‍ന്ന് 1997ല്‍ കനാല്‍ നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ജലസേചന വകുപ്പിന് കീഴില്‍ അഞ്ചരക്കോടിയുടെ പദ്ധതി തയാറാക്കി. കനാലിനെ 30 റീച്ചുകളാക്കിത്തിരിച്ച് ചളി കോരുകയും സംരക്ഷണ ഭിത്തികള്‍ കെട്ടുകയുമായിരുന്നു പദ്ധതി.  പ്രവൃത്തി മൂന്ന് വര്‍ഷം വരെ നീണ്ടു. പണം തികയാതെവന്നപ്പോള്‍ തുക എട്ടരക്കോടിയായി വര്‍ധിപ്പിച്ചു. കോടികള്‍ ചെലവഴിച്ചെങ്കിലും ഉദ്ദേശിച്ചപോലെ ജലഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല.
2008 ജനുവരിയില്‍ ആര്‍.ഡി.ഒ പി.എസ്. മുഹമ്മദ് സഗീര്‍ ജില്ലാ കലക്ടര്‍ എ. ജയതിലകിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍, കേരള സ്റ്റേറ്റ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കനോലികനാല്‍ വികസന സമിതി ഭാരവാഹികള്‍ എന്നിവരുമായി എലത്തൂരില്‍നിന്ന് അരയിടത്തുപാലത്തേക്ക് കനാലിലൂടെ ഒരു പരീക്ഷണ യാത്ര നടത്തി.  കനാലിന്‍െറ അവസ്ഥ പരിതാപകരമായി തുടരുന്നു എന്നാണ്  യാത്ര കണ്ടത്തെിയത്.
ആ വര്‍ഷംതന്നെ ജനുവരിയില്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍  ചെയര്‍മാന്‍ ബി.ആര്‍. മേനോന്‍െറ നേതൃത്വത്തില്‍ സംഘം കനോലി കനാല്‍ സന്ദര്‍ശിച്ചു. രണ്ട് കിലോമീറ്റര്‍ ഭാഗത്തെ സംരക്ഷണഭിത്തി ബലപ്പെടുത്താന്‍ 3.10 കോടി ചെലവിടണം എന്ന് അദ്ദേഹം പ്രപോസല്‍ നല്‍കി. സര്‍ക്കാര്‍, സ്വകാര്യഭൂമി വേര്‍തിരിക്കാന്‍ ആക്ഷന്‍ പ്ളാന്‍ വേണമെന്നും ബോട്ട് സര്‍വീസിന് ഗോവിന്ദപുരം, തളി റോഡുകള്‍ നിര്‍മിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. 2009 മേയ് ഒമ്പതിന് ജില്ലാ കലക്ടര്‍ പി.ബി. സലീമിന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന കനോലികനാല്‍ വികസന സമിതി യോഗത്തില്‍ കാരപ്പറമ്പ് മുതല്‍ സരോവരം പാര്‍ക്ക് വരെയുള്ള ഭാഗത്ത് ബോട്ട് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചതായിരുന്നു മറ്റൊരു നീക്കം.
RITES ( Rail India Technical and Economic Service), കര്‍മ, ഇന്ത്യന്‍ ആര്‍കിടെക്ട്സ് അസോസിയേഷന്‍, ഐ.ഐ.എം, സി.ഡബ്ള്യൂ.ആര്‍.ഡി.എം തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. എരഞ്ഞിക്കല്‍- കുണ്ടുപറമ്പ് ടൂറിസ്റ്റ് സ്പോട്ടായി ഉപയോഗിക്കുക, കുണ്ടുപറമ്പ്- കാരപ്പറമ്പ് പബ്ളിക് പാര്‍ക്ക്, ജോഗിങ് ട്രാക്ക്, കാരപ്പറമ്പ്-എരഞ്ഞിപ്പാലം ഭാഗത്ത് സന്ദര്‍ശകള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ഒരുക്കുക, അരയിടത്തുപാലം-കല്ലായി ഭാഗം പഴയ കാല മരവ്യവസായത്തിന്‍െറ പ്രൗഢി സംരക്ഷിച്ച് ഹെറിറ്റേജ് കോറിഡോര്‍ ആക്കുക, എരഞ്ഞിപ്പാലം-അരയിടത്തുപാലം ഭാഗം പൂര്‍ണമായി ഇക്കോ ടൂറിസ്റ്റ് സ്പോട്ടും പക്ഷിസങ്കേതവുമാക്കുക, അരയിടത്തുപാലം-എരഞ്ഞിപ്പാലം ഭാഗത്ത് റിക്രിയേഷന്‍ സെന്‍റര്‍, നടപ്പാതകള്‍, അവന്യൂസ്, പ്ളാസകള്‍, പവലിയനുകള്‍, ഗാലറികള്‍, ബോട്ടിങ്, റിഫ്രഷ്മെന്‍റ്, സീറ്റിങ് എന്നിവ ഏര്‍പ്പെടുത്തുക, സരോവരം ഭാഗത്ത് മൂന്ന് മേല്‍പാലങ്ങള്‍, കളിപ്പൊയ്കയില്‍ മികച്ച ബോട്ടുജെട്ടി തുടങ്ങിയ പദ്ധതികളും നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍, സാങ്കേതികക്കുരുക്കും കാലതാമസവും കൊണ്ട് മിക്കവയും കനാലിനെപ്പോലെ ചരമഗതിയിലേക്ക് നീങ്ങുകയാണുണ്ടായത്.                   (തുടരും)

പാര്‍ട്ടിയെയോ തന്നെയോ അറിയാതെ എം.വി.ആര്‍

Posted: 13 Jan 2014 08:06 PM PST

Image: 

കണ്ണൂര്‍: സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് തീപ്പൊരി പാറും ശൈലിയില്‍ സ്റ്റേജില്‍ ചോദ്യവും ഉത്തരവും നല്‍കി   പ്രസംഗിച്ച് ജനത്തെ കൈയ്യിലെടുക്കുന്ന എം.വി.രാഘവന്‍ എന്ന വിപ്ളവകാരിക്കിത് ലോകം എന്തെന്നറിയാത്ത നിമിഷങ്ങള്‍. സി.എം.പിയിലെ കലാപമെന്തെന്ന് രാഘവന്‍ അറിയുന്നില്ല. തന്‍െറ ജീവിതത്തിലെ ഏറ്റവും വലിയ സഫല ദൗത്യമെന്ന് വിശ്വസിച്ചിരുന്ന വിഷചികിത്സാ സൊസൈറ്റിയിലെ കുടുംബ വിവാദങ്ങളും ഈ കമ്യൂണിസ്റ്റ് വിപ്ളവ നായകനെ അറിയിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല.
സി.പി.എമ്മിന്‍െറ ഭീഷണിയെതുടര്‍ന്ന്, 1993ല്‍ വിലക്കുവാങ്ങിയ ബര്‍ണശ്ശേരിയിലെ വീട്ടില്‍ അവശ നിലയിലാണ് രാഘവനിപ്പോള്‍. ഭാര്യ ജാനകിയും അനാരോഗ്യം കാരണം പരസഹായത്തിലാണ്. മകള്‍ ഗിരിജയാണ് ഏകാവലംബം.
ന്യൂമോണിയ ബാധയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പ്രവേശിപ്പിച്ച് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും പാര്‍ക്കിസണ്‍സ് രോഗമാണ് രാഘവന്‍െറ ഈ ലോകവുമായുള്ള ബന്ധം മുറിച്ചുകളഞ്ഞത്. എന്നും കേട്ടുപരിചയമുള്ള മക്കളുടെയും ഭാര്യയുടെയും ശബ്ദം തിരിച്ചറിയുന്നു. മറ്റൊന്നും ഓര്‍മയില്ല.
വീട്ടില്‍ പരിചരിക്കാന്‍ ഹോംനഴ്സിനെ നിശ്ചയിച്ചപ്പോള്‍ ജീവിതത്തില്‍ ഇന്നേവരെ മറ്റൊരാളുടെ ആശ്രിതനായി പരിചയമില്ലാത്ത വിപ്ളവകാരി അത് നിരാകരിക്കുകയായിരുന്നു. അതിനാല്‍, മകള്‍ ഗിരിജയാണ് സദാസമയം പിതാവിനെ പരിചരിക്കുന്നത്.
വീട്ടില്‍ കിടന്ന് കൂടുതല്‍ അവശതയേല്‍ക്കാതിരിക്കാന്‍ പറശ്ശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ നിത്യവും പരിചരിക്കാന്‍ കൊണ്ടുപോവുകയാണ് രാഘവനെ. രാവിലെ 11 മണിയോടെ ആയുര്‍വേദ ആശുപത്രിയില്‍ കാറില്‍ മൂന്നുപേരുടെ സഹായത്തോടെ എത്തിക്കും. ഉച്ചവരെ അവിടെ വിശ്രമം. ഉച്ചക്ക് അല്‍പം തേങ്ങാപാല്‍ കഞ്ഞി. പിന്നെ മയക്കം. മൂന്ന് മണിയോടെ പഞ്ചകര്‍മ മുറിയിലേക്ക് കൊണ്ടുപോകും. ഒരു മണിക്കൂര്‍ പഞ്ചകര്‍മ ടേബിളില്‍ ആയുര്‍വേദ പരിചരണം. പിന്നെ ആയുര്‍വേദ മുറപ്രകാരമുള്ള സായാഹ്ന കുളി. ഒരു ഗ്ളാസ് ജ്യൂസും പാലും കഴിച്ച് വീണ്ടും വിശ്രമം. പിന്നെ ആറ് മണിയോടെ കണ്ണൂര്‍ ബര്‍ണശ്ശേരിയിലെ വീട്ടില്‍ തിരിച്ചത്തെിക്കുന്നു.
നിത്യവും വീട്ടില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള ആയുര്‍വേദ ആശുപത്രിയിലേക്കുള്ള സഞ്ചാരത്തില്‍ കൂടെയുള്ളത് ഒരു ഗണ്‍മാനും രണ്ട് പരിചാരകരും. വൈകീട്ട് മകള്‍ ഗിരിജ ഓഫിസില്‍ നിന്ന് എത്തുമ്പോഴേക്കും അച്ഛന്‍ വന്നിരിക്കും.
ഒന്നും ഓര്‍മയില്ലാത്ത രാഘവന്‍ കുട്ടികളുടെ പ്രകൃതത്തിലാണ്. പലപ്പോഴും ക്ഷുഭിതനാവും. ബര്‍ണശ്ശേരിയിലെ വീട്ടില്‍ നിന്ന് നിത്യവും പട്ടാളകേന്ദ്രത്തിന് സമീപത്തുകൂടെയുള്ള പ്രഭാത സവാരി രാഘവന്‍െറ നിത്യമുറയായിരുന്നു. ഇപ്പോള്‍ അതെല്ലാം മുടങ്ങി.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും ആരോഗ്യം കൃത്യമായി പരിപാലിക്കാറുള്ള ആളാണ് രാഘവന്‍. ആയുര്‍വേദവും അതിന് തുല്യമായ ഭക്ഷണക്രമവും രാഘവന്‍േറതായ ശൈലിയിലാണ്.
എന്നിട്ടും അദ്ദേഹത്തിന്‍െറ ആരോഗ്യം പെട്ടെന്ന് തകര്‍ന്നു.  മൂന്നാറിനടുത്ത കല്ലാറില്‍ പുഴയോരത്ത് പ്രത്യേക പര്‍ണശാല കെട്ടിയുണ്ടാക്കി ഒരു മാസത്തോളം പുറംലോകമറിയാതെ  രാഘവന്‍ ചികിത്സ നടത്തിയിരുന്നു. അതൊന്നും ഏശിയില്ല. ഇപ്പോള്‍ പാര്‍ട്ടിയിലെ വഴക്കും വക്കാണവും രാഘവനറിയുന്നില്ല.
നേതാക്കള്‍ ഇടക്കിടെ രാഘവന്‍െറ ആരോഗ്യനില വിളിച്ചറിയുന്നുണ്ട്്. സഖാവിന് ഒരല്‍പം ചുറുചുറുക്ക് ഉണ്ടായിരുന്നുവെങ്കില്‍ തങ്ങളുടെ നിലപാട് ശരിവെക്കുമെന്ന് ഇരു ഗ്രൂപ്പുകളും രാഘവനെ പിടിച്ച് ആണയിടുന്നുവെന്ന് മാത്രം.
രാഘവനെ ഇപ്പോള്‍ കണ്ടാല്‍ ആര്‍ക്കും തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരിക്കുന്നു. ചികിത്സക്ക് പറശ്ശിനിയിലേക്ക് കൊണ്ടുപോകുന്ന  ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഗണ്‍മാനും പരിചാരകരും തടയുകയായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP