സ്വാഗതം
WELCOME

News Update..

Saturday, January 11, 2014

ചിത്രക്ക് ട്രിപ്പിള്‍; നാസിമുദ്ദീന് ദേശീയ റെക്കോര്‍ഡ്; കേരളം കുതിപ്പ് തുടരുന്നു Madhyamam News Feeds

ചിത്രക്ക് ട്രിപ്പിള്‍; നാസിമുദ്ദീന് ദേശീയ റെക്കോര്‍ഡ്; കേരളം കുതിപ്പ് തുടരുന്നു Madhyamam News Feeds

Link to

ചിത്രക്ക് ട്രിപ്പിള്‍; നാസിമുദ്ദീന് ദേശീയ റെക്കോര്‍ഡ്; കേരളം കുതിപ്പ് തുടരുന്നു

Posted: 10 Jan 2014 11:18 PM PST

Image: 

റാഞ്ചി: ദേശീയ സ്കൂള്‍ കായികമേളയില്‍  നാലാം ദിനവും കേരളത്തിന്‍്റെ കുതിപ്പ് തുടരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സിലാണ് നാസിമുദ്ദീന്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 14.37 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് നാസിമുദ്ദീന്‍ റെക്കോര്‍ഡിലേക്ക് ഓടിക്കയറിയത്.
 സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ഒന്നാമതത്തെി  പി.യു ചിത്ര മീറ്റിലെ ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കി. മേളയിലെ ആദ്യ ട്രിപ്പിള്‍ നേട്ടമാണ് ചിത്രയുടേത്. പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ വിദ്യാര്‍ഥിയായ ചിത്ര സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലും 3000 മീറ്ററിലും  സ്വര്‍ണം നേടിയിരുന്നു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ കേരളത്തിന്‍്റെ രുഗ്മ ഉദയനും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡെബി സെബാസ്റ്റ്യനും സ്വര്‍ണം നേടി. ഇതോടെ കേരളത്തിന്‍്റെ സ്വര്‍ണ നേട്ടം 19 ആയി.

ഖത്തറില്‍ ഹെവി വാഹനങ്ങള്‍ക്കായി ഏറ്റവും വലിയ പാര്‍ക്കിങ് കേന്ദ്രം വരുന്നു

Posted: 10 Jan 2014 10:47 PM PST

Image: 
ദോഹ: വലിയ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമായി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ബരാഹ മോട്ടോര്‍ സിറ്റി ഒരുങ്ങുന്നു. ട്രക്കുകള്‍, ട്രൈലര്‍, ടാങ്കര്‍ അടക്കമുള്ള ഹെവി വാഹനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിങ്ങ് സൗകര്യമാണ് ഇവിടെ ലഭ്യമാവുക. വാണിജ്യാവശ്യത്തിന് സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കാണ് സൗജന്യ പാര്‍ക്കിങ് അനുവദിക്കുക. ഓഫര്‍ പിരീഡ് കഴിഞ്ഞാല്‍ ഒരു ദിവസം 15 ഖത്തര്‍ റിയാല്‍ എന്ന കണക്കില്‍ വാഹനമുടമകള്‍ പാര്‍ക്കിങ്ങ് ചാര്‍ജ്ജ് നല്‍കണം. എന്നാല്‍ ദീര്‍ഘകാലത്തേക്കുള്ള പാര്‍ക്കിങ് ഇവിടെ അനുവദിക്കില്ല. രണ്ട് ബില്യന്‍ ഖത്തര്‍ റിയാല്‍ ചെലവില്‍ 1.8 മീറ്റര്‍ സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന മോട്ടോര്‍ സിറ്റിക്ക് ബഹുവിധ ലക്ഷ്യങ്ങളുണ്ട്. 4,200 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യത്തോടൊപ്പം താഴ്ന്ന വരുമാനക്കാരായ 40,000 പേര്‍ക്കും, 15,000 എഞ്ചിനീയര്‍മാര്‍ക്കും താമസിക്കാനുള്ള സൗകര്യം കൂടി ഇവിടെ ഒരുക്കും. പെട്രോള്‍ സ്റ്റേഷന്‍, മെഡിക്കല്‍ സെന്‍റര്‍, പൊലീസ് സ്റ്റേഷന്‍, ബാങ്കുകള്‍, ആരാധനാലയം എന്നിവയടക്കമുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കും. ഇതിന് പുറമെ പബ്ളിക്ക് വര്‍ക്സ് അതോറിറ്റി (അശ്ഗാല്‍) ഹെവി വാഹനങ്ങള്‍ക്ക്  പാര്‍ക്ക് ചെയ്യാനായി ദുഖാന്‍, വെസ്റ്റ് നോര്‍ത്ത് ശമാല്‍ എന്നിവിടങ്ങളിലുള്‍പ്പെടെ ആറ് കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കുന്നുണ്ട്.
വാഹന പരിശോധനകേന്ദ്രം, ട്രക്ക് വാഷിങ്ങ് ഏരിയ, ടയര്‍ വര്‍ക്സ് സെന്‍റര്‍, മെയിന്‍റനന്‍സ് സെന്‍റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ മോട്ടോര്‍ സിറ്റി പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ലഭ്യമാവും. താഴ്ന്ന വരുമാനക്കാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം നാല് ഘട്ടങ്ങളിലായാണ് നടത്തുക. ഇതിനായി 64 കെട്ടിടങ്ങള്‍ പണിയും. ആദ്യഘട്ടത്തില്‍ 20,000 പേര്‍ക്കുള്ള സൗകര്യമാണൊരുക്കുക. പിന്നീട് 20,000വും 15,000വും എന്ന ക്രമത്തില്‍ ആളുകള്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ പണിയും. ഇതിനായി 132 മുറികള്‍ വീതമുള്ള എട്ട് കെട്ടിങ്ങളുടെ പണിപൂര്‍ത്തിയായതായി അല്‍ മുഹന്നദി അറിയിച്ചു. ആഭ്യന്ത്ര പ്രതിരോധ മന്ത്രാലയത്തിന്‍െറ അനുമതി ലഭിച്ചാല്‍ ഇത് തുറന്നു കൊടുക്കാന്‍ കഴിയും. 
സിറ്റിയോടനുബന്ധിച്ച് പണിയുന്ന പാര്‍ക്കിങ്ങ് ഏരിയ ഇനി ലോകത്തെ ഏററവും വലിയ പാര്‍ക്കിങ്ങ് കേന്ദ്രമായി അറിയപ്പെടും. 675,000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് ഇത് പണിയുന്നത്. ഏതായാലും മോട്ടോര്‍ സിററി വരുന്നതോടെ രാജ്യം അഭിമുഖീകരിക്കുന്ന പാര്‍ക്കിങ്ങ് പ്രശ്നത്തിന് വലിയ തോതില്‍ ആശ്വാസമാവുമെന്ന് കരുതപ്പെടുന്നു. ദോഹയടക്കമുള്ള പ്രധാന നഗരങ്ങളില്‍ ഹെവി വാഹനങ്ങളുടെ  പാര്‍ക്കിങ്ങ് നിരോധിച്ച് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് ഈയിടെ ഉത്തരവിറക്കിയിരുന്നു.
 

മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് ആരും ക്ഷണിച്ചിട്ടില്ല -ഗൗരിയമ്മ

Posted: 10 Jan 2014 10:33 PM PST

Image: 

തൊടുപുഴ: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തന്നെ എല്‍.ഡി .എഫ്  ക്ഷണിച്ചെന്ന പ്രസ്താവന  കെ.ആര്‍ ഗൗരിയമ്മ തിരുത്തി. മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് തന്നെയാരും ക്ഷണിച്ചിട്ടില്ല. സി.പി.എമ്മില്‍ ചേരാനാണ് വിളിച്ചത്. ഇത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു.
സി.പി.എമ്മില്‍ ചേരുന്ന കാര്യം പാര്‍ട്ടിയില്‍ ആലോചിച്ച് പറയാമെന്ന് മറുപടി നല്‍കി. യു.ഡി.എഫ് വിട്ടാല്‍ സ്വതന്ത്രമായി നില്‍ക്കുമെന്നും കേരളത്തിലെ ചില മണ്ഡലങ്ങളില്‍ ആരു ജയിക്കണമെന്ന് തീരുമാനിക്കാനുള്ള കഴിവ് ജെ.എസ്.എസിന് ഉണ്ടെന്നും ഗൗരിയമ്മ വ്യക്തമാക്കി. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

എ.എഫ്.സി അണ്ടര്‍ 22 ഫുട്ബാള്‍: ആവേശപ്പൂരത്തിലേക്ക് ഒമാന്‍

Posted: 10 Jan 2014 10:31 PM PST

Image: 
മസ്കത്ത്: കാല്‍പന്തുകളിയുടെ യുവപ്രഭാവത്വത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ശനിയാഴ്ച വൈകുന്നേരം സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ്് കോംപ്ളക്സില്‍  ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) അണ്ടര്‍ 22 ചാമ്പ്യന്‍ഷിപ്പിന്‍െറ ഉദ്ഘാടന ചടങ്ങുകളോടെ രാജ്യത്തിന്‍െറ കണ്ണും കാതും ഫുട്ബാളിന് ചുറ്റും കറങ്ങിത്തുടങ്ങും. 
ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന്‍െറ (ഒ.എഫ്.എ) ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്‍റിനെ രാജ്യം വരവേല്‍ക്കുന്നത്. ടൂര്‍ണമെന്‍റിന്‍െറ വിജയത്തിന് വന്‍ ഒരുക്കങ്ങളാണ് ഒ.എഫ്.എ  നടത്തിയിരിക്കുന്നത്. രാജ്യം ആതിഥേയത്വം വഹിക്കുന്ന പ്രധാന ഫുട്ബാള്‍ മത്സരം എന്ന നിലക്ക് ഇതിന്‍െറ വിജയം ഏതു വിധേനയും ഉറപ്പാക്കുമെന്ന് ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഖാലിദ് ഹമദ് ഹമൂദ് അല്‍ ബുസൈദി പറഞ്ഞു. 
ടൂര്‍ണമെന്‍റ് ഒരുക്കങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഒമാന്‍ ഫുട്ബാള്‍ അസോസിയേഷനെ എ.എഫ്.സി പ്രസിഡന്‍റ് ശൈഖ് സല്‍മാന്‍ ബിന്‍  ഇബ്രാഹിം അല്‍ ഖലീഫ പ്രശംസിച്ചു. ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന്‍ വിസ്മയകരമായ ഒരുക്കങ്ങളാണ് നടത്തിയതെന്നും ചാമ്പ്യന്‍ഷിപ്പ് വന്‍ വിജയകരമായിരിക്കുമെന്നതില്‍ സംശയമില്ളെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. 
ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ ശൈഖ് സല്‍മാന്‍ ബിന്‍  ഇബ്രാഹിം അല്‍ ഖലീഫയും 64 എ.എഫ്.സി പ്രതിനിധികളും അതിഥികളായത്തെുന്നുണ്ട്. 
മൂന്ന് വേദികളിലായാണ് മത്സരം നടക്കുക. ബോഷറിലെ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ളക്സ്, വതയ്യയിലെ റോയല്‍ ഒമാന്‍ പൊലീസ് സ്റ്റേഡിയം, സീബ് സ്റ്റേഡിയം എന്നിവിടങ്ങള്‍ മത്സരങ്ങള്‍ക്ക് സാക്ഷിയാകും. 
സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് സെന്‍ററിന് പുറമെ മസ്കത്ത് ക്ളബ്, ബോഷര്‍ ക്ളബ്, സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ രണ്ട് മൈതാനങ്ങള്‍ എന്നിവ ടീമുകളുടെ പരിശീലനത്തിന് അനുവദിക്കും. 2013 ജൂണ്‍ 23 മുതല്‍ ജൂലൈ ഏഴ് വരെയായിരുന്നു ടൂര്‍ണമെന്‍റ് നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ പിന്നീട് 2014 ജനുവരി 11ലേക്ക് മാറ്റിവെക്കുകയായിരുന്നു.
                  

കുവൈത്ത് എയര്‍വേയ്സ് സ്വകാര്യ കമ്പനിയാക്കുന്നതിന് പാര്‍ലമെന്‍റ് അംഗീകാരം

Posted: 10 Jan 2014 10:28 PM PST

Image: 
കുവൈത്ത് സിറ്റി: കെടുകാര്യസ്ഥതയും വഴിവിട്ട പ്രവര്‍ത്തനങ്ങളും കാരണം ഏറക്കാലമായി ആരോപണ വിധേയമായിക്കൊണ്ടിരിക്കുന്ന കുവൈത്തിന്‍െറ ദേശീയ വിമാന ക്കമ്പനി കുവൈത്ത് എയര്‍വേയ്സിനെ സ്വകാര്യ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയായി മാറ്റാനുള്ള തീരുമാനത്തിന് പാര്‍ലമെന്‍റിന്‍െറ പച്ചക്കൊടി. 
അഴിച്ചുപണിക്ക് ശേഷം നിലവില്‍വന്ന പുതിയ മന്ത്രിസഭാംഗങ്ങളും എം.പിമാരും ഉള്‍പ്പെടെ 40 അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ കുവൈത്ത് എയര്‍വേയ്സ് കമ്പനിയാക്കിമാറ്റാനുള്ള സുപ്രധാനമായ തീരുമാനത്തോട് യോജിക്കുകയായിരുന്നു. പാര്‍ലമെന്‍റില്‍ ഇതുസംബന്ധമായി നടന്ന വോട്ടെടുപ്പില്‍ രണ്ട് അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍ മറ്റ് രണ്ട് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയായിരുന്നു. സ്വദേശി തൊഴിലന്വേഷകര്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ പ്രധാനമായ ചില ഭേദഗതികളോട് കൂടിയാണ് പാര്‍ലമെന്‍റ് ഇത് അംഗീകരിച്ചിരിക്കുന്നത്. 
എയര്‍വേയ്സ് ഏറ്റെടുക്കാന്‍ മുന്നോട്ടുവരുന്ന കമ്പനിക്ക് 50 ശതമാനം ഓഹരി മാത്രമേ അനുവദിക്കൂ എന്നതാണള ഒന്ന്. അതോടൊപ്പം 50 ശതമാനത്തില്‍ കുറയാത്ത ഓഹരി കമ്പനിയില്‍ ജോലിക്കാരായ സ്വദേശികള്‍ക്ക് നീക്കിവെച്ചിരിക്കണം. ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്‍റിന്‍െറ പരസ്യമായ അറിയിപ്പുണ്ടായതിന് ശേഷം ഏറ്റെടുക്കാന്‍ തയാറായി മുന്നോട്ടുവരുന്ന കമ്പനിയുമായി അഞ്ചുവര്‍ഷത്തേക്കായിരിക്കും കരാര്‍. മൂന്ന് ശതമാനം ഓഹരി നിലവില്‍ കുവൈത്ത് എയര്‍വേയ്സില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും രണ്ട് ശതമാനം അതില്‍നിന്ന് വിരമിച്ചവര്‍ക്കും പ്രത്യേകമായി മാറ്റിവെക്കണമെന്നും നിബന്ധനയുണ്ട്. പാര്‍ലമെന്‍റംഗം അബ്ദുല്ല അല്‍ തമീമിയാണ് സഭയില്‍ വിഷയം ഉന്നയിച്ചത്. അതിനിടെ, സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം വിഷയം കൂടുതല്‍ ചര്‍ക്ക് വെക്കുമെന്നും തുടര്‍ന്ന് വോട്ടെടുപ്പ് നടത്തുമെന്നും അറിയിക്കുകയായിരുന്നു.
ഏറക്കാലമായി നഷ്ടത്തില്‍ പറക്കുന്ന കുവൈത്ത് എയര്‍വേയ്സിനെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇതിന്‍െറ ഭാഗമായി 2012 നവംബറില്‍ കുവൈത്ത് എയര്‍വേയ്സ് കോര്‍പറേഷന്‍ എന്ന പേര് കുവൈത്ത് എയര്‍വേയ്സ് കമ്പനി എന്നാക്കി മാറ്റുകയും ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ പാര്‍ലമെന്‍റ് ഇതിന് ആദ്യഘട്ട അംഗീകാരവും ജൂണില്‍ രണ്ടാം ഘട്ട അനുമതിയും നല്‍കി. എന്നാല്‍, തൊട്ടുപിന്നാലെ പാര്‍ലമെന്‍റ് പിരിച്ചുവിട്ടതോടെ നടപടികള്‍ മന്ദഗതിയിലാവുകയായിരുന്നു. പുതിയ പാര്‍ലമെന്‍റ് വന്നശേഷം നടപടികള്‍ വേഗത്തിലായെങ്കിലും കൂടുതല്‍ സാധ്യതാ പഠനവും വിലയിരുത്തലും നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി തടയിട്ടു. 
സര്‍ക്കാര്‍ ഇടപെട്ട് അത് പരിഹരിച്ചശേഷം കഴിഞ്ഞ നവംബറില്‍  കുവൈത്ത് എയര്‍വേയ്സ് സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട നിയമ ഭേദഗതിക്ക് പാര്‍ലമെന്‍റിന്‍െറ സാമ്പത്തിക സമിതി അംഗീകാരം നല്‍കി. ഇതിന്‍െറ തുടര്‍ച്ചയായാണ് ഇപ്പോള്‍ പാര്‍ലമെന്‍റിന്‍െറ അനുമതി. ഇനി അമീറിന്‍െറ ഉത്തരവ് കൂടിയുണ്ടായാലാണ് ഇത് പ്രാബല്യത്തില്‍ വരിക. 
 

ആധാര്‍ നിര്‍ബന്ധമാക്കാമെന്ന് കേരളം

Posted: 10 Jan 2014 10:18 PM PST

Image: 

ന്യൂഡല്‍ഹി: പാചകവാതക സബ്സിഡിക്ക്  ആധാര്‍ നിര്‍ബന്ധമാക്കാണമെന്ന്  സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.  ആധാറില്ലാതെ  സബ്സിഡി നല്‍കാനാവില്ളെന്ന സുപ്രീംകോടതി വിധിയുടെ റിവ്യൂ ഹരജിയില്‍ കോടതി സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ചിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തിലാണ് ആധാര്‍ നിര്‍ബന്ധമാണെന്ന് സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കാന്‍ പോകുന്നത്. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക.
സബ്സിഡി ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത് തടയാനും റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കി സബ്സിഡി  അനധികൃതമായി നേടുന്നത് ഒഴിവാക്കാനുമാണ് ആധാര്‍ നിര്‍ബന്ധമാണെന്ന നിലപാട് കേരളം സ്വീകരിച്ചിരിക്കുന്നത്. അതേസമയം, അതേസമയം നിര്‍ബന്ധമാക്കരുതെന്ന നിലപാടാണ് സര്‍ക്കാര്‍ പരസ്യമായി സ്വീകരിച്ചിരുന്നത്.

കെജ്രിവാളിന്‍്റെ ‘ജനസമ്പര്‍ക്ക പരിപാടി’ റദ്ദാക്കി

Posted: 10 Jan 2014 09:15 PM PST

Image: 

ന്യൂഡല്‍ഹി: ജനങ്ങളുടെ പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടുമെന്ന ആം ആദ്മിയുടെ വാഗ്ദാനം പാലിക്കുന്നതിനായി  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍്റെ നേതൃത്വത്തില്‍  ഡല്‍ഹി സെക്രട്ടറിയേറ്റില്‍ സംഘടിപ്പിക്കാനിരുന്ന  ജനതാ ദര്‍ബാര്‍ എന്ന പൊതുപരിപാടി റദ്ദാക്കി. ജനതാ ദര്‍ബാറില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കെജ്രിവാളിനെയും പരിപാടിയില്‍ സംബന്ധിക്കാനത്തെിയ മറ്റ് മന്ത്രിമാരെയും സെക്രട്ടറിയേറ്റില്‍ നിന്നും മാറ്റുകയായിരുന്നു. മന്ത്രിമാരായ രാഖി ബിര്‍ള, സോമനാഥ് ഭാരതി എന്നിവര്‍ നേരത്തെ സെക്രട്ടറിയേറ്റില്‍  എത്തിയിരുന്നു. പരാതിയുമായി നൂറുകണക്കിന് ആളുകള്‍ രാവിലെ തന്നെ സെക്രട്ടറിയേറ്റിനു മുന്നില്‍ തടിച്ചുകൂടിയത്. മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കാനത്തെിയ ജനകൂട്ടത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിലാണ് പരിപാടി റദ്ദാക്കിയത്.

ഒന്നര മണിക്കൂറാണ് ജനതാ ദര്‍ബാറിനു വേണ്ടി കെജ്രിവാളും ആം ആദ്മി മന്ത്രിമാരും നീക്കിവെച്ചിരിക്കുന്നത്. ഒരു വര്‍ഷമായി വേതനം നല്‍കുന്നില്ളെന്ന പരാതിയുമായി ഒഹ് ല ഫാക്ടറിയിലെ ജീവനക്കാരും ജനതാ ദര്‍ബാറില്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയിരുന്നു.  
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുക എന്നത് സര്‍ക്കാരിന്‍്റെ കടമയാണെന്നും എല്ലാ ശനിയാഴ്ചകളിലും ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ അറിയിച്ചിരുന്നു.
പരാതികളുടെ ഗൗരവമനുസരിച്ച് അഞ്ചായി തരംതിരിച്ചുകൊണ്ട് സമയബന്ധിതമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

സ്വര്‍ണവില ഉയര്‍ന്നു: പവന് 22,040 രൂപ

Posted: 10 Jan 2014 08:49 PM PST

Image: 

കൊച്ചി: സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണം പവന് 160 രൂപ കൂടി 22,040 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 27,55 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി പവന് 21,880 രൂപയായിരുന്നു. ഗ്രാമിന് 2735 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്.
പുതിയ വര്‍ഷത്തിന്‍്റെ ആദ്യ ആഴ്ചയില്‍ സ്വര്‍ണവില ഏറിയും കുറഞ്ഞും നില്‍ക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
 

നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ നടപടി ഖേദകരം -യു.എസ്

Posted: 10 Jan 2014 08:32 PM PST

Image: 

വാഷിങ്ടണ്‍: ഇന്ത്യന്‍ മുന്‍ നയതന്ത്രപ്രതിനിധി ദേവയാനി കോബ്രഗെഡെക്കെതിരെ കുറ്റം ചുമത്തി രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥനെ പുറത്താക്കിയ ഇന്ത്യയുടെ നടപടിയി ഖേദകരമെന്ന് അമേരിക്ക.
ഇന്ത്യയുടെ നിര്‍ദേശമനുസരിച്ച് ഉദ്യോഗസ്ഥനെ ഉടന്‍ പിന്‍വലിക്കുമെന്നും ഇത്തരമൊരു നടപടി അനിവാര്യമാണെന്ന് ഇന്ത്യക്ക് തോന്നാനിടയായതില്‍ ഖേദമുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍്റ് വക്താവ്  ജെന്‍ സാക്കി അറിയിച്ചു. ഇന്ത്യ-യു.എസ് ബന്ധത്തില്‍ വെല്ലുവിളിയാകുന്ന സംഭവമാണിത്. എന്നാല്‍ ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവസാനിക്കില്ളെന്നാണ് കരുതുന്നത്. കൂടുതല്‍ ശക്തമായ രീതിയില്‍ ബന്ധം തുടരുന്നതിനാവശ്യമായ നടപടികള്‍ ഇന്ത്യ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും സാക്കി അഭിപ്രായപ്പെട്ടു.
ദേവയാനി ഇന്ത്യയിലേക്ക് വിളിച്ചതിനു തൊട്ടുപിറകെ ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ ദേവയാനിക്ക് തത്തുല്യമായ പദവി വഹിക്കുന്ന ഉദ്യോഗസ്ഥനെ 48 മണിക്കൂറിനുള്ളില്‍ തിരികെവിളിക്കാനാണ് ഇന്ത്യ നിര്‍ദേശം നല്‍കിയത്.
 

വീണ്ടും ജഡ്ജിക്കെതിരെ ലൈംഗിക ആരോപണം; നിഷേധിച്ച് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍

Posted: 10 Jan 2014 08:21 PM PST

Image: 

ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ ജസ്റ്റിസ് ഗാംഗുലിക്കു പിന്നാലെ മറ്റൊരു സുപ്രീം കോടതി ജഡ്ജിയും ലൈംഗിക വിവാദത്തില്‍. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാറിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണം ജസ്റ്റിസ് സത്രന്തര്‍ കുമാര്‍ നിഷേധിച്ചു.
സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി പീഡിപ്പിച്ചതായി കൊല്‍ക്കത്തയിലെ നിയമവിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. സുപ്രീംകോടതി ജഡ്ജിയായിരിക്കെയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

 

.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP