സ്വാഗതം
WELCOME

News Update..

Thursday, January 16, 2014

സുനന്ദയുടെ വാക്കുകള്‍ വളച്ചൊടിച്ചു - തരൂര്‍ Madhyamam News Feeds

സുനന്ദയുടെ വാക്കുകള്‍ വളച്ചൊടിച്ചു - തരൂര്‍ Madhyamam News Feeds

Link to

സുനന്ദയുടെ വാക്കുകള്‍ വളച്ചൊടിച്ചു - തരൂര്‍

Posted: 16 Jan 2014 12:38 AM PST

Image: 

കോഴിക്കോട്: സുനന്ദ പുഷ്കറിന്‍്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ട്വിറ്റര്‍ വിവാദത്തില്‍ ശശി തരൂരിന്‍്റെ ആദ്യ പ്രതികരണം. ഇരുവരും നടത്തുന്ന സംയുക്ത പ്രസ്താവനയായിട്ടാണ് ഈ വിഷയത്തില്‍ തന്‍്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ തരൂരിന്‍്റെ പ്രതികരണം വന്നത്.

ട്വിറ്റര്‍ അക്കൗണ്ടില്‍ ആര് പോസ്റ്റ് ചെയ്തതെന്നറിയാത്ത ട്വീറ്റുകള്‍ ഉണ്ടാക്കിയ വിവാദം തങ്ങളെ വളരെയധികം നിരാശപ്പെടുത്തിയെന്നും സുനന്ദ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞതായി വളച്ചൊടിച്ച വാര്‍ത്തകള്‍ പ്രചരിച്ചുവെന്നും തരൂര്‍ പറഞ്ഞു.

തങ്ങള്‍ രണ്ടുപേരും വളരെ സന്തോഷകരമായ ദാമ്പത്യം നയിച്ചുവരികയാണെന്നും അതു തുടരാനാണ് ആഗ്രഹിക്കുന്നതെന്നും വേര്‍പിരിയല്‍ വാര്‍ത്തക്ക് മറുപടിയായി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാധ്യമങ്ങള്‍ തങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ അനുവദിച്ചാല്‍ അതില്‍ വളരെയധികം നന്ദിയുള്ളവര്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശശി തരൂരിനും പാക് മാധ്യമപ്രവര്‍ത്തകയായ മെഹ്ര്‍ തരാറിനും എതിരെ താന്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ സുനന്ദ പുഷ്കര്‍ നിഷേധിച്ചിട്ടില്ല.

ജയിലിലെ ഫേസ് ബുക്ക് ഉപയോഗം: പ്രതികളെ അറസ്റ്റു ചെയ്യാന്‍ അനുമതി

Posted: 15 Jan 2014 11:36 PM PST

Image: 

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ മൊബൈല്‍ ഫോണും ഫേസ് ബുക്കും ഉപയോഗിച്ച സംഭവത്തില്‍ ആറു പ്രതികളെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റു രേഖപ്പെടുത്തുന്നതിനും അനുമതി. കോഴിക്കോട് മൂന്നാം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്  അനുമതി നല്‍കിയത്.

പ്രതികള്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണും ഫേസ് ബുക്കും ഉപയോഗിച്ചതിന്‍്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊടി സുനി അടക്കമുള്ള ആറു പ്രതികളെ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജി കഴിഞ്ഞ ദിവസം വിചാരണാ കോടതി തള്ളിയിരുന്നു. കേസന്വേഷിക്കുന്ന പൊലീസ് സ്റ്റേഷന്‍്റെ പരിധിയില്‍ വരുന്ന മജിസ്ട്രേറ്റ് കോടതിയിലാണ് ഇതു സംബന്ധിച്ച ഹരജി നല്‍കേണ്ടതെന്നും എരഞ്ഞിപ്പാലത്തെ വിചാരണാ കോടതി നിര്‍ദേശിച്ചിരുന്നു.തുടര്‍ന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാനുള്ള ഹരജി മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കുകയായിരുന്നു.
ടി.പി. കേസിലെ അഞ്ചാം പ്രതി കെ.കെ. മുഹമ്മദ് ഷാഫി (29), നാലാംപ്രതി ടി.കെ രജീഷ് (35), മൂന്നാം പ്രതി കൊടി സുനി (31), രണ്ടാം പ്രതി കിര്‍മാണി മനോജ് (30), ആറാം പ്രതി ഷിനോജ് (25), 27-ാം പ്രതി സി. രജിത്ത് എന്നിവരാണ് ഫേസ് ബുക്ക് കേസിലെ പ്രതികള്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ കോഴിക്കോട് സബ് ജയിലിലത്തെി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

ബിന്നിയുടെ പ്രസ്താവനയില്‍ നിരാശ -യോഗേന്ദ്രയാദവ്

Posted: 15 Jan 2014 11:06 PM PST

Image: 

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കെതിരെ എം.എല്‍.എ വിനോദ് കുമാര്‍ ബിന്നി നടത്തിയ പ്രസ്താവനയില്‍ ഖേദമുണ്ടെന്ന് പാര്‍ട്ടി വക്താവ് യോഗേന്ദ്രയാദവ്. ബിന്നിയുടെ  നടപടിയില്‍ പാര്‍ട്ടിക്കും  പ്രവര്‍ത്തകര്‍ക്കും നിരാശയുണ്ട്. അദ്ദേഹം സ്വന്തം പാര്‍ട്ടിക്കെതിരെയും സര്‍ക്കാരിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത് മറ്റാരോ എഴുതി നല്‍കിയ തിരക്കഥ ഉപയോഗിച്ചാണ്.  ബി.ജെ.പിയുടെ ഭാഷയിലാണ് ബിന്നി സര്‍ക്കാരിനെതിരെ സംസാരിച്ചതെന്നും യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.    
പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം യാതൊരു പരാതിയും ബോധിപ്പിച്ചിട്ടില്ളെന്നും വിനോദ് ബിന്നിക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും
യോഗേന്ദ്ര യാദവ് പറഞ്ഞു.

ഷൂമാക്കര്‍ ഇനിയുള്ള കാലം കോമയില്‍ തുടര്‍ന്നേക്കുമെന്ന്

Posted: 15 Jan 2014 10:31 PM PST

Image: 

പാരിസ്: കറോട്ട ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കര്‍ തുടര്‍ന്നുള്ള കാലം ‘കോമ’ നിലയില്‍ ആയേക്കാമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാനാവാതെ മൗനം പാലിക്കുകയാണ് അദ്ദേഹത്തിന്‍്റെ കുടുംബാംഗങ്ങളും അടുത്ത വൃത്തങ്ങളും.

ആല്‍പ്സ് പര്‍വത നിരയില്‍ മഞ്ഞില്‍ തെന്നിനീങ്ങുന്ന വിനോദത്തിനിടെ ഡിസംബര്‍ 29നാണ് 45 കാരനായ ഷൂമാക്കര്‍ ദാരുണമായ അപകടത്തില്‍പെട്ടത്. വീഴ്ചയില്‍ തല പാറയില്‍ ഇടിക്കുകയായിരുന്നു. അന്നു മുതല്‍ കോമ നിലയില്‍ ആയ ഷൂമാക്കറിന്‍്റെ അവസ്ഥയില്‍ പിന്നീട് പുരോഗതിയുണ്ടായില്ളെന്ന് ഡെയ് ലി മെയില്‍ പുറത്തുവിട്ടു. കഴിഞ്ഞ കുറച്ചു ദിസവങ്ങളായി അദ്ദേഹത്തിന്‍്റെ ആരോഗ്യ നില അറിയിച്ചുകൊണ്ടുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ ഡോക്ടര്‍മാര്‍ ഇറക്കുന്നുമില്ല.

അദ്ദേഹത്തിന്‍്റെ തലക്കേറ്റ പരിക്ക്  അതീവ സങ്കീര്‍ണമാണെന്നാണ് ചികില്‍സിക്കുന്ന വിദഗ്ധ സംഘം നല്‍കുന്ന സൂചന. ഇപ്പോഴുള്ള കോമ നിലയില്‍ ജീവിതകാലം മുഴുവന്‍ തുടര്‍ന്നേക്കാമെന്നും അവര്‍ പറഞ്ഞു. താല്‍ക്കാലികമായ കോമയില്‍ ആണെങ്കില്‍ സാധാരണ രണ്ട് ആഴ്ചയില്‍ കൂടാറില്ളെന്നും എന്നാല്‍, ഇപ്പോള്‍ 19 ദിവസം പിന്നിട്ടിരിക്കുകയാണെന്നും ഡോക്ടര്‍മാരെ ഉദ്ദരിച്ച് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഫ്രഞ്ച് നഗരത്തിലെ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍്റെ തൊട്ടരികെ കുടുംബാംഗങ്ങള്‍ സദാ സമയവും ഉണ്ട്. തങ്ങളുടെ പ്രിയ താരം ജീവിതത്തിലേക്ക് മടങ്ങിയത്തെുമെന്ന പ്രതീക്ഷ ഇനിയും കൈവിടാതെ പ്രാര്‍ഥനകളോടെ കാത്തിരിക്കുകയാണ് ഷൂമാക്കറിന്‍്റെ ആരാധക ലോകം.

ഒറ്റനമ്പര്‍ ലോട്ടറി: ജില്ലയില്‍നിന്ന് ദിവസവും തമിഴ്നാട്ടിലേക്കൊഴുകുന്നത് ലക്ഷങ്ങള്‍

Posted: 15 Jan 2014 10:19 PM PST

Subtitle: 
വില്‍പനക്ക് പിന്നില്‍ കേരള ലോട്ടറി ലൈസന്‍സുള്ള ഏജന്‍റുമാര്‍

കരുവാരകുണ്ട്: കേരള ലോട്ടറിയുടെ മറവില്‍ ഒറ്റനമ്പര്‍ ലോട്ടറി മാഫിയ ദിനംതോറും സമ്പാദിക്കുന്നത് ലക്ഷങ്ങള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഏജന്‍റുമാരും സബ് ഏജന്‍റുമാരും വഴി തമിഴ്നാട്ടിലേക്കൊഴുകുന്നത് ലക്ഷങ്ങളാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടത്തെി. ഇവരിലെ ചില കണ്ണികളെ കഴിഞ്ഞ ദിവസം കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേരള ലോട്ടറിയുടെ ലൈസന്‍സുള്ള ഏജന്‍റുമാരാണ് ഒറ്റനമ്പര്‍ ലോട്ടറി വില്‍പനക്ക് പിന്നില്‍. ടിക്കറ്റ് ആവശ്യപ്പെട്ട് വരുന്നവര്‍ക്ക് വെള്ള പേപ്പറില്‍ അവസാന മൂന്നക്കം എഴുതിനല്‍കലാണ് രീതി. ഇതുകാരണം ഇത്തരക്കാരെ പിടിക്കാന്‍ പ്രയാസമാണെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തില്‍ പിടിക്കപ്പെട്ടാല്‍ തന്നെ ഏജന്‍റുമാരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി ലോട്ടറി വകുപ്പ് എടുക്കുന്നില്ളെന്ന പരാതിയും പൊലീസിനുണ്ട്.
തമിഴ്നാട്ടിലെ കോടീശ്വരന്‍മാരാണ് ഒറ്റനമ്പര്‍ ലോട്ടറിയുടെ ഗുണഭോക്താക്കള്‍. ഇവര്‍ വന്‍ കമീഷന്‍ നല്‍കി കേരളത്തിലെ ഏജന്‍റുമാരെ ടിക്കറ്റ് വില്‍പനക്ക് ഉപയോഗിക്കുകയാണ്. ഒരു മൊത്ത വിതരണ ഏജന്‍സിക്ക് കീഴില്‍ പത്ത് മുതല്‍ 15 വരെ ഏജന്‍റുമാരെ ഓരോ സ്ഥലത്തും നിയോഗിക്കും. ഇവര്‍ പ്രദേശത്തെ ലോട്ടറി കടക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവരെ സബ് ഏജന്‍റുമാരാക്കും. ഇവര്‍ ദിനംതോറും ലക്ഷക്കണക്കിന് രൂപയാണ് മൊത്ത വിതരണ ഏജന്‍റിനത്തെിക്കുന്നത്. അപൂര്‍വമായേ സമ്മാനം ലഭിക്കൂ എന്നതിനാല്‍ ഇതില്‍ കാര്യമായ ചെലവൊന്നുമില്ല. സബ് ഏജന്‍റുമാര്‍ക്കുള്ള കമീഷന്‍ മാത്രമേ ചെലവിനത്തില്‍ വരുന്നുള്ളൂ.
ഒരുവര്‍ഷം തുടര്‍ച്ചയായി ഇത്തരം ടിക്കറ്റെടുത്ത് 20 ലക്ഷം രൂപ നഷ്ടപ്പെട്ട് മാനസിക നില തെറ്റിയ കുടുംബനാഥനെ ചുറ്റിയുള്ള അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം കരുവാരകുണ്ട് പൊലീസ് തമിഴ്നാട് സ്വദേശിയായ വരിക്കോടന്‍ മുഹമ്മദലിയെ തുവ്വൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ഒരു ദിവസത്തെ കലക്ഷന്‍ തുകയായ 49,000 രൂപയും പിടിച്ചെടുത്തു. മുഹമ്മദലിയുടെ കീഴിലുള്ള സബ് ഏജന്‍റായ ഓട്ടോ ഡ്രൈവറെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇവരെ റിമാന്‍ഡ് ചെയ്യാന്‍ പൊലീസിനായില്ല.
വണ്ടൂരിലുള്ള ലോട്ടറി ഏജന്‍റാണ് താനുള്‍പ്പെടെ എട്ടുപേരെ വിവിധ സ്ഥലങ്ങളിലേക്ക് നിയോഗിച്ചതെന്നും തങ്ങളുടെ കീഴില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കം നിരവധി വില്‍പനക്കാരുണ്ടെന്നും മുഹമ്മദലി പൊലീസിന് മൊഴില്‍ നല്‍കിയിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ വണ്ടൂരിലെ റോയല്‍ ലോട്ടറി ഏജന്‍സിയില്‍ പരിശോധന നടത്തി കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തതായും ഉടമയെ അറസ്റ്റ് ചെയ്തതായും എസ്.ഐ അറിയിച്ചു.
കരുവാരകുണ്ട്, തുവ്വൂര്‍, വണ്ടൂര്‍, കാളികാവ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും കൂടുതല്‍ അന്വേഷണം നടത്താനും നീക്കമുണ്ട്. പുതിയ ജില്ലാ പൊലീസ് സൂപ്രണ്ട് വ്യാജ ലോട്ടറി വില്‍പന തടയാന്‍ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി അറിയുന്നു.
 

ഫൈസല്‍ അവാര്‍ഡ് അഹ്മദ് ലിമുവിനും ഡോ. വഹാബിനും

Posted: 15 Jan 2014 10:09 PM PST

Image: 

റിയാദ്: അന്തര്‍ദേശീയ തലത്തില്‍ ഇസ്ലാമിക സേവനത്തിനുള്ള ഈ വര്‍ഷത്തെ കിങ് ഫൈസല്‍ അവാര്‍ഡ് നൈജീരിയയിലെ ഇസ്ലാമിക് റിലീഫ് സൊസൈറ്റി ചെയര്‍മാനും നിരവധി ട്രസ്റ്റുകളുടെ മേധാവിയുമായ ഡോ. ശൈഖ് അഹ്മദ് അബൂബക്കര്‍ ലിമുവിന് ലഭിച്ചു. വിദ്യാഭ്യാസ, പ്രബോധന, വികസനരംഗത്ത് അര്‍പ്പിച്ച സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാമികസംഘടനകളില്‍ അംഗമായ അഹ്മദ് ലിമുവിന് അവാര്‍ഡ് ലഭിച്ചത്.
നിരവധി സ്കൂളുകളും സര്‍വകലാശാലകളും തുറന്ന ലിമു ഐ.ഡി.ബിയുമായി സഹകരിച്ച് നൈജീരിയയിലെ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുകയും സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു. നൈജീരിയന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ഇദ്ദേഹം 1984ല്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.
ഇസ്ലാമിക പഠനത്തിനുള്ള അവാര്‍ഡ് സൗദി ഉന്നത പണ്ഡിതസഭ അംഗമായ ഡോ. അബ്ദുല്‍ വഹാബ് ബിന്‍ ഇബ്രാഹീം അബൂസുലൈമാന് ലഭിച്ചു. മക്കയുടെ നാഗരിക പൈതൃകം പഠനവിധേയമാക്കിയതിനാണ് അവാര്‍ഡ്. മക്ക ഹറമുമായി ബന്ധപ്പെട്ട നാഗരികത പഠിക്കുന്നതിന് നടത്തിയ ശ്രമത്തിന് പുറമെ 'ബാബുസ്സലാം' എന്ന പുസ്തകത്തിന്റെ രചനയും ഡോ. അബ്ദുല്‍വഹാബിന്റെ സേവനമായി അവാര്‍ഡ് കമ്മിറ്റി പരിഗണിച്ചു.
അറബിഭാഷ സാഹിത്യത്തിനുള്ള അവാര്‍ഡ് ഇറാഖുകാരനും ഖത്തര്‍ ദീവാനുല്‍ അമീരിയിലെ സാംസ്കാരികവിഭാഗം ജീവനക്കാരനുമായ ഡോ. അബ്ദുല്ല ഇബ്രാഹീം അല്ലാവിക്കാണ്. ആധുനിക അറബി നോവലുകളെ അടിസ്ഥാനമാക്കി അല്ലാവി നടത്തിയ സംഭാവനകളാണ് അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. ഗര്‍ഭസ്ഥ ശിശുക്കളെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ച് പഠനം നടത്തിയ ബ്രിട്ടീഷ് പൗരത്വമുള്ള ചൈനക്കാരന്‍ യൂക് മിങ് ഡെന്നിസ് ലോ എന്ന ഹോങ്കോങ് സര്‍വകലാശാല പ്രഫസര്‍ക്കാണ് വൈദ്യരംഗത്തെ അവാര്‍ഡ്.
ഗണിതശാസ്ത്രത്തിന് നീക്കിവെച്ച ഈ വര്‍ഷത്തെ ശാസ്ത്രവിഭാഗം പുരസ്കാരത്തിന് ജെര്‍ഡ് ഫാല്‍റ്റിങ്സ് (ജര്‍മനി) അര്‍ഹനായി.
റിയാദില്‍ ഫൈസലിയ്യ ഗ്രൂപ്പിന്റെ കീഴിലുള്ള അല്‍ഖുസാമ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന 36ാമത് അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ അവാര്‍ഡ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല ബിന്‍ സാലിഹ് അല്‍ഉസൈമീന്‍ ജേതാക്കളെ പ്രഖ്യാപിച്ചു.
സൗദി വിദ്യാഭ്യാസമന്ത്രിയും ഫൈസല്‍ അവാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍, കിങ് ഫൈസല്‍ റിസര്‍ച്ച് സെന്റര്‍ പ്രസിഡന്റ് അമീര്‍ തുര്‍ക്കി അല്‍ഫൈസല്‍, റിയാദ് ഡപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല തുടങ്ങിയ ഉന്നതരും പരിപാടിയില്‍ സംബന്ധിച്ചു.
നിലവിലുള്ള അഞ്ച് ശാഖകള്‍ക്ക് പുറമെ പുതിയ ശാഖകള്‍ കൂടി അവാര്‍ഡിന് പരിഗണിക്കണമെന്ന നിര്‍ദേശം അവാര്‍ഡ് കമ്മിറ്റിയുടെ മുമ്പില്‍ എത്തിയിട്ടുണ്ടെന്നും അക്കാര്യം പരിഗണനയിലാണെന്നും അമീര്‍ ഖാലിദ് അല്‍ഫൈസല്‍ പറഞ്ഞു.

രണ്ടാമത് സിറിയന്‍ സഹായ ഉച്ചകോടിയില്‍ സഹായ പ്രവാഹം

Posted: 15 Jan 2014 10:06 PM PST

Image: 

കുവൈത്ത് സിറ്റി: സംഘര്‍ഷം മൂലം കഷ്ടപ്പെടുന്ന സിറിയക്കാരെ സഹായിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്ര സഭ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ഉച്ചകോടിയില്‍ ലോകരാജ്യങ്ങളുടെ വക സഹായ പ്രവാഹം. വിവിധ രാജ്യങ്ങള്‍ വന്‍ തുക സഹായ പ്രഖ്യാപനവുമായി രംഗത്തെത്തിയതോടെ കുവൈത്ത് ആതിഥ്യമൊരുക്കിയ ഉച്ചകോടി വന്‍ വിജയമായി.
ബയാന്‍ പാലസില്‍ നടന്ന ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹ് 50 കോടി ഡോളറിന്റെ സഹായമാണ് പ്രഖ്യാപിച്ചത്. പാലസിലെ കോണ്‍ഫറന്‍സ് ഹാള്‍ നിറഞ്ഞ പ്രതിനിധികള്‍ വന്‍ കരഘോഷത്തോടെ ഇതിനെ സ്വാഗതം ചെയ്തതിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ ചെറുതും വലുതുമായ സഹായ പ്രഖ്യാപനങ്ങള്‍ നടത്തി. അമേരിക്ക 38 കോടി ഡോളറും സൗദി അറേബ്യ 25 കോടി ഡോളറും ബ്രിട്ടന്‍ പത്ത് കോടി ഡോളറും പ്രഖ്യാപിച്ചു. ഇന്ത്യയുടെ വിഹിതമായി  20 ലക്ഷം ഡോളര്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പ്രഖ്യാപിച്ചു.
യുനൈറ്റഡ് നാഷന്‍സ് ഓഫീസ് ഫോര്‍ ദ കോഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (ഒ.സി.എച്ച്.എ) മുന്‍കൈയെടുത്താണ് സെക്കന്റ് ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ പ്ലെഡ്ജിങ് കോണ്‍ഫറന്‍സ് ഫോര്‍ സിറിയ എന്ന പേരില്‍ ഉച്ചകോടി സംഘടിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കുവൈത്ത് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനില്‍ യു.എന്‍ റഫ്യൂജീസ് കോഡിനേറ്റര്‍ വലേറി അമോസ്, റഫ്യൂജീസ് ഹൈക്കമ്മീഷണര്‍ അന്റോണിയോ ഗുട്ടിറെസ് എന്നിവരും സംബന്ധിച്ചു.
 

എ.എ.പി വാഗ്ദാനങ്ങള്‍ പാലിച്ചില്ല -വിനോദ് കുമാര്‍ ബിന്നി

Posted: 15 Jan 2014 10:01 PM PST

Image: 

ന്യൂദല്‍ഹി: അരവിന്ദ് കെജ് രിവാളിന്‍്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ളെന്ന് എം.എല്‍.എ വിനോദ് കുമാര്‍ ബിന്നി. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിച്ചില്ല. കെജ് രിവാള്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. ആം ആദ്മി പറയുന്നതൊന്നും പ്രവര്‍ത്തിന്നത് മറ്റൊന്നുമാണ്.  ദിവസേന 700 ലിറ്റര്‍ വെള്ളം വിതരണം ചെയ്യുമെന്ന് പറഞ്ഞത് വെറും വാക്കായി. വൈദ്യുത ബില്ലിന്‍്റെ കാര്യം അതുപോലെ തന്നെ -ബിന്നി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എ.എ.പി പാര്‍ട്ടി തത്വങ്ങളില്‍ നിന്നു വ്യതിചലിക്കുന്നു. പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിച്ചത്. ഡല്‍ഹിയിലെ നിജസ്ഥിതി അറിയണമെങ്കില്‍ സാധാരണജനങ്ങളെ കണ്ട് നിങ്ങള്‍ സംസാരിക്കണമെന്നും ബിന്നി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആം ആദ്മി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ പാലിച്ചില്ളെങ്കില്‍ ജനുവരി 27 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും വിനോദ് ബിന്നി പറഞ്ഞു.

ആം ആദ്മി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി  നേരത്തെ  രംഗത്തത്തെിയിരുന്നു. അതേസമയം, ലോക്സഭാ സീറ്റ് നല്‍കില്ളെന്ന് പറഞ്ഞതുകൊണ്ടാണ് ബിന്നി പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന്  ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. മന്ത്രിസ്ഥാനമാണ് ബിന്നി ആദ്യം ആവശ്യപ്പെട്ടത്. ഇപ്പോള്‍ ലോക്സഭാ സീറ്റും ചോദിച്ചു. സിറ്റിങ് എം.എല്‍.എമാര്‍ക്ക് ലോക്സഭാ ടിക്കറ്റ് നല്‍കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ താന്‍ ലോക്സഭാ സീറ്റ് ചോദിച്ചിട്ടില്ളെന്നും കെജ്രിവാള്‍ നുണ പറയുകയാണെന്നുമായിരുന്നു ബിന്നിയുടെ പ്രതികരണം.

 

മലക്കം മറിഞ്ഞ് സുനന്ദ; സുനന്ദക്കെതിരെ നിയമ നടപടിയെന്ന് മെഹ്ര്‍ തരാര്‍

Posted: 15 Jan 2014 09:51 PM PST

Image: 

ന്യൂഡല്‍ഹി: ശശി തരൂര്‍ വിഷയത്തില്‍ നിലപാടു മാറ്റി ഭാര്യ സുനന്ദ പുഷ്കര്‍. താനും ശശിയും തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ നിലനില്‍ക്കുന്നില്ല എന്ന് അവര്‍ അല്‍പം മുമ്പ് ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററില്‍ ആളെക്കൂട്ടാനുള്ള പാക് മാധ്യമപ്രവര്‍ത്തകയുടെ താല്‍പര്യമാണ് വിവാദത്തിനു പിന്നില്‍ എന്നും സുനന്ദ പറഞ്ഞു.

അതേസമയം, തന്നെ പാക് ഏജന്‍്റെന്ന് വിളിച്ച സുനന്ദക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് പാക് മാധ്യമപ്രവര്‍ത്തക മെഹ്ര്‍ തരാര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ഇതോടെ വിവാദം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

അതിനിടെ, സുനന്ദയും ശശി തരൂരും ഇരുവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വിഷയത്തില്‍ പ്രതികരിക്കാന്‍ ശശി തരൂര്‍ തയ്യാറായിട്ടില്ല.

സ്ഥാപിക്കണമെന്ന് ട്രാക്; വേണ്ടെന്ന് പ്രദേശവാസികള്‍

Posted: 15 Jan 2014 09:50 PM PST

Subtitle: 
പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റ്

തൊടുപുഴ: വെങ്ങല്ലൂരില്‍  പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ അടിയന്തരമായി യൂനിറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെസിഡന്‍റ്സ് അപ്പെക്സ് കൗണ്‍സില്‍ രംഗത്ത്. മന്ത്രി,  കൗണ്‍സിലര്‍മാര്‍, എം.പി എന്നിവര്‍ക്ക് ഭീമ ഹരജി സമര്‍പ്പിക്കാനും 31 ന് മുനിസിപ്പല്‍ മൈതാനിയില്‍ ജനകീയ പ്രതിഷേധ കണ്‍വെന്‍ഷന്‍ ചേരാനും ട്രാക് യോഗം തീരുമാനിച്ചു.
  തീരുമാനമുണ്ടായില്ളെങ്കില്‍ പ്ളാസ്റ്റിക്കുമായി മുനിസിപ്പല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചതായി ട്രാക് പ്രസിഡന്‍റ് എം.സി. മാത്യു പറഞ്ഞു. വെങ്ങല്ലൂരില്‍ നഗരസഭയുടെ വ്യവസായ എസ്റ്റേറ്റിലാണ് ആധുനിക പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്.
 നഗരസഭ പരിധിയിലെ വീടുകളിലെ പ്ളാസറ്റിക് മാലിന്യം ശേഖരിച്ച് ഖരമാലിന്യമായി സംസ്കരിക്കുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതിനായി 12 ലക്ഷം മുടക്കി യന്ത്ര സാമഗ്രികളും വൈദ്യുതി കണക്ഷനും എടുത്തിരുന്നു. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുമെന്ന പരാതിയുമായി പ്രദേശവാസികള്‍ രംഗത്തത്തെിയതോടെ പ്ളാന്‍റ് സ്ഥാപിക്കുന്നത് തടസ്സപ്പെടുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട്, തൃശൂരിലെ ഒല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ഇത്തരം പ്ളാന്‍റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടെ നടത്തിയ പഠനത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ ഒന്നുമില്ളെന്നും നഗരസഭ  അധികൃതര്‍ പറയുന്നു. എന്നാല്‍, ജനവാസ കേന്ദ്രത്തില്‍ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ ഉറച്ചുനിന്നു. തുടര്‍ന്ന് പി.ടി. തോമസ് എം.പിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം  വിളിച്ചു ചേര്‍ത്തെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍, യോഗം വിളിക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളെ അറിയിച്ചില്ളെന്നും അവരെ കൂടി പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തണമെന്നും ഇവിടെ നിന്നത്തെിയ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതോടെ വീണ്ടും യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, പിന്നീട്  നടപടി ഉണ്ടായില്ല. പൊതുജനാഭിപ്രായത്തിന്‍െറ അടിസ്ഥാനത്തില്‍ നഗരസഭ ഐകകണ്ഠ്യേന നടപ്പാക്കാന്‍ തീരുമാനിച്ച വെങ്ങല്ലൂരിലെ പ്ളാസ്റ്റിക് നിര്‍മാര്‍ജന യൂനിറ്റ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്ന് ട്രാക് ആരോപിക്കുന്നു. എന്നാല്‍, ജനവാസ കേന്ദ്രമായ വെങ്ങല്ലൂരില്‍ യൂനിറ്റ് ആരംഭിക്കാന്‍ പാടില്ളെന്നും അനുയോജ്യമായ സ്ഥലം കണ്ടത്തെുകയാണ് നഗരസഭ ചെയ്യേണ്ടതെന്നും പ്രദേശവാസികളും പറയുന്നു.
വെങ്ങല്ലൂരില്‍  പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ളെന്നും വ്യവസായ പാര്‍ക്കില്‍ യൂനിറ്റിനുള്ള എല്ലാസൗകര്യവും ഒരുക്കിയതായും പ്രശ്നത്തില്‍ സമവായം കണ്ടത്തൊന്‍ ശ്രമം നടക്കുകയാണെന്നും നഗരസഭ അറിയിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP