നൈറോബി ആക്രമണം: ഉത്തരം മുട്ടി കെനിയന്‍ സര്‍ക്കാര്‍ Madhyamam News Feeds | ![]() |
- നൈറോബി ആക്രമണം: ഉത്തരം മുട്ടി കെനിയന്‍ സര്‍ക്കാര്‍
- കുട്ടികളിലെ ദുശ്ശീലം അകറ്റാന്‍ ജില്ലാപഞ്ചായത്തിന്‍െറ കര്‍മപദ്ധതി
- കുട്ടികളിലെ ദുശ്ശീലം അകറ്റാന്‍ ജില്ലാപഞ്ചായത്തിന്‍െറ കര്‍മപദ്ധതി
- വീട്ടു ജോലിക്കാര്‍ക്ക് വേണ്ടിയുള്ള നിയമം മന്ത്രിസഭയുടെ പരിഗണണയില്‍
- സി.പി.എം-സര്‍ക്കാര്‍ ഗൂഢാലോചനയെന്ന് ഐ ഗ്രൂപ്പ്; ഐക്യം വേണമെന്ന് സോണിയ
- നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമില്‍ കോടികളുടെ ഫണ്ട് പാഴാവുന്നു
- ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം നടത്തിയത് വാടക സാമഗ്രികള്‍ ഉപയോഗിച്ച്
- ഹൈറേഞ്ചില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വ്യാപകം
- യുവരാജ് ടീമില്‍ തിരിച്ചത്തെി
- ഇളവുകാലാവധി അവസാന ഘട്ടത്തില്‍; നിറം മങ്ങി ബത്ഹ
നൈറോബി ആക്രമണം: ഉത്തരം മുട്ടി കെനിയന്‍ സര്‍ക്കാര്‍ Posted: 30 Sep 2013 12:51 AM PDT Image: നൈറോബി: കെനിയയിയിലെ നൈറോബി ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ വ്യക്തമായി ഉത്തരം പറായാനാവാതെ സര്‍ക്കാര്‍ കുഴങ്ങുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് തന്നെ ഇന്റലിജന്‍സ് ഓഫീസ് ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കെനിയന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍ജസീറ ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. വെസ്റ്റേജ് ഷോപ്പിങ് മാളിലും നൈറോബിയിലെ ഹോളി ബസലിക്ക ചര്‍ച്ചിലും അശ്ശബാബ് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കെനിയന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ളെന്ന ചോദ്യങ്ങളാണിപ്പോള്‍ ഉയരുന്നത്. ആക്രമണം നടന്ന ഷോപ്പിങ് മാളില്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ടെങ്കിലും ആക്രമണത്തില്‍ കാണാതായവരെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ ഉത്തരം നല്‍കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍, ആക്രണത്തില്‍ കെനിയന്‍ സര്‍ക്കാര്‍ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതില്‍ ഉള്‍പെട്ട വ്യക്തി ഉപയോഗിച്ചുവെന്ന് സംശയിക്കപ്പെടുന്ന കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി ജോസെഫ് ഒലെ ലെങ്കു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ വിവിധ സുരക്ഷാ ഏജന്‍സികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇന്ന് പാര്‍ലമെന്‍്ററി പ്രതിരോധ കമ്മിറ്റി ചോദ്യം ചെയ്യും. |
കുട്ടികളിലെ ദുശ്ശീലം അകറ്റാന്‍ ജില്ലാപഞ്ചായത്തിന്‍െറ കര്‍മപദ്ധതി Posted: 30 Sep 2013 12:26 AM PDT കോഴിക്കോട്: കുട്ടികളില്‍ വര്‍ധിച്ചുവരുന്ന അക്രമവാസനയും ദുശ്ശീലങ്ങളും മാറ്റിയെടുക്കാന്‍ ജില്ലാ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ജില്ലയിലെ ഹൈസ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ബോധവത്കരണ പരിപാടികള്‍ നടത്തുന്നതാണ് കര്‍മപദ്ധതി. ഇതിനായി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് കെ.പി ഷീബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ പദ്ധതികള്‍ക്ക് രൂപം നല്കി. |
കുട്ടികളിലെ ദുശ്ശീലം അകറ്റാന്‍ ജില്ലാപഞ്ചായത്തിന്‍െറ കര്‍മപദ്ധതി Posted: 30 Sep 2013 12:26 AM PDT കോഴിക്കോട്: കുട്ടികളില്‍ വര്‍ധിച്ചുവരുന്ന അക്രമവാസനയും ദുശ്ശീലങ്ങളും മാറ്റിയെടുക്കാന്‍ ജില്ലാ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ജില്ലയിലെ ഹൈസ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ബോധവത്കരണ പരിപാടികള്‍ നടത്തുന്നതാണ് കര്‍മപദ്ധതി. ഇതിനായി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് കെ.പി ഷീബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ പദ്ധതികള്‍ക്ക് രൂപം നല്കി. |
വീട്ടു ജോലിക്കാര്‍ക്ക് വേണ്ടിയുള്ള നിയമം മന്ത്രിസഭയുടെ പരിഗണണയില്‍ Posted: 30 Sep 2013 12:25 AM PDT Image: ദോഹ: ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തില്‍ വേറിട്ട അധ്യായമായി മാറാന്‍ സാധ്യതയുള്ള വീട്ടുജോലിക്കാരുടെ തൊഴില്‍ അവകാശങ്ങളെ കുറിച്ചുള്ള നിയമം കൂടുതല്‍ പഠനങ്ങള്‍ക്കായി മന്ത്രിസഭയുടെ പരിഗണനയിലെത്തി. വീട്ടുജോലിക്കാരുടെ അവകാശങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടന നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് നിയമം. |
സി.പി.എം-സര്‍ക്കാര്‍ ഗൂഢാലോചനയെന്ന് ഐ ഗ്രൂപ്പ്; ഐക്യം വേണമെന്ന് സോണിയ Posted: 30 Sep 2013 12:15 AM PDT Image: ![]() തിരുവനന്തപുരം: കേരള ഘടകത്തിലെ പ്രശ്നങ്ങള്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ധരിപ്പിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് പാര്‍ട്ടി അധ്യക്ഷയുമായുള്ള കൂടിക്കാഴ്ചയില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചത്. സര്‍ക്കാരും സി.പി.എമ്മും തമ്മില്‍ ഗൂഢാലോചന നടക്കുന്നതായാണ് ഐ ഗ്രൂപ്പിന്റെ പ്രധാന ആരോപണം. ടി.പി. ചന്ദ്രശേഖരന് വധക്കേസിലും ഡാറ്റാ സെന്റര്‍ കൈമാറ്റ കേസിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇതാണ് വ്യക്തമാകുന്നത്. ഇതിന് പകരമായി സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് അനുകൂലമായ സമീപനം സ്വീകരിക്കാമെന്നതാണ് സി.പി.എം ധാരണ. സ്വന്തം ഓഫിസ് സംരക്ഷിക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി എങ്ങനെ സംസ്ഥാനത്തെ സംരക്ഷിക്കുമെന്നും നേതാക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് പന്തളം സുധാകരന് അഭിപ്രായം പ്രകടിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചെന്നിത്തല പാര്‍ട്ടിയെ നയിക്കണമെന്നും സോണിയായോട് സുധാകരന് രേഖാമൂലം ആവശ്യപ്പെട്ടു. അതേസമയം, എല്ലാ പ്രശ്നങ്ങളും സോണിയ ഗാന്ധിയെ അറിയിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം കെ. മുരളീധരന് പറഞ്ഞു. ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പാര്‍ട്ടി അധ്യക്ഷ നിര്‍ദേശിച്ചു. ഡാറ്റാ സെന്റര്‍ കൈമാറ്റ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ അറിയിച്ചിട്ടുണ്ട്. ഹൈകോടതി വിധിക്ക് ശേഷമുണ്ടായ സംശയങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി അറിയിച്ചതായി മുരളീധരന് വ്യക്തമാക്കി. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് സോണിയ ഗാന്ധി അറിയിച്ചതായി വി.എം. സുധീരന് പറഞ്ഞു. സംസ്ഥാന ഘടകത്തെ കുറിച്ചുള്ള നിലപാട് പാര്‍ട്ടി അധ്യക്ഷയെ അറിയിച്ചു. യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും സുധീരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. |
നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമില്‍ കോടികളുടെ ഫണ്ട് പാഴാവുന്നു Posted: 30 Sep 2013 12:09 AM PDT നെല്ലിയാമ്പതി: കൃത്യമായ ആസൂത്രണമില്ലാത്തതും അധികൃതരുടെ മേല്‍നോട്ടമില്ലാത്തതും കാരണം ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ചെലവാക്കിയ കോടിക്കണക്കിന് രൂപയുടെ ഫണ്ട് പാഴായിപ്പോകുന്നു. അധികൃതരുടെ അനാസ്ഥമൂലം ഫാമിലെ ഏക്കര്‍കണക്കിന് കൃഷിയാണ് നശിക്കുന്നത്. സര്‍ക്കാര്‍ ജനകീയാസൂത്രണത്തിലുള്‍പ്പെടുത്തി വ്യാപിപ്പിച്ച ഓറഞ്ച് കൃഷി പൂര്‍ണമായും നശിച്ചു. ഏകദേശം 15 ലക്ഷം രൂപയുടെ ഫണ്ടാണ് ഇതിനായി അനുവദിച്ചിരുന്നത്. |
ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം നടത്തിയത് വാടക സാമഗ്രികള്‍ ഉപയോഗിച്ച് Posted: 29 Sep 2013 11:50 PM PDT Subtitle: ഉദ്ഘാടന പിറ്റേന്ന് ഉപകരണങ്ങള്‍ മാറ്റി തിരൂര്‍: ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനത്തിന് ഉപയോഗിച്ചത് വാടക ഡയാലിസിസ് മെഷീനുകള്‍. ഉദ്ഘാടനത്തലേന്ന് പുതിയ മെഷീനുകള്‍ എന്ന തരത്തില്‍ ആശുപത്രിയില്‍ സ്ഥാപിച്ചവ ഉദ്ഘാടനത്തിന്‍െറ തൊട്ടുപിന്നാലെ കരാറുകാര്‍ എടുത്തുകൊണ്ടുപോയി. ശനിയാഴ്ചയായിരുന്നു ഏറെ കൊട്ടിഘോഷിച്ച് ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം. |
ഹൈറേഞ്ചില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വ്യാപകം Posted: 29 Sep 2013 11:42 PM PDT അടിമാലി: ഹൈറേഞ്ചില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വ്യാപകമായി വിറ്റഴിക്കുന്നു. പ്രമുഖ കമ്പനികളുടെ പാക്കറ്റുകളില്‍ എത്തുന്ന വെളിച്ചെണ്ണയില്‍ മെഴുകെന്നാണ് പരാതി. |
Posted: 29 Sep 2013 11:40 PM PDT Image: ![]() മുംബൈ: ആസ്ട്രേലിക്കെതിരായ ഏകദിന, ട്വന്‍്റി -20 മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിങ്ങിനെ ഉള്‍പ്പെടുത്തി. ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ നിന്നും ഒഴിവാക്കി. വീരേന്ദ്ര സെവാഗ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്, ഹര്ഭജന് സിങ് എന്നിവര്‍ക്ക് ടീമില്‍ തിരിച്ചത്തൊനായില്ല. |
ഇളവുകാലാവധി അവസാന ഘട്ടത്തില്‍; നിറം മങ്ങി ബത്ഹ Posted: 29 Sep 2013 11:37 PM PDT Image: റിയാദ്: അനധികൃത താമസക്കാര്‍ക്ക് പദവി ശരിയാക്കാനും അല്ലാത്തവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുമായി സൗദി ഭരണകൂടം നല്കിയ ഇളവുകാലാവധി അവസാന ഘട്ടത്തിലെത്തുമ്പോള്‍ തലസ്ഥാനമായ റിയാദിന്‍െറ നഗര കേന്ദ്രമായ ബത്ഹയുടെ നിറം മങ്ങുന്നു. ഇളവു കാലാവധിയുടെ ആദ്യഘട്ടത്തില്‍ വ്യാപാര, സേവനമേഖലകളില്‍ ചെറിയ തോതില്‍ ബാധിച്ച മാന്ദ്യം അവസാനത്തോടടുക്കുമ്പോള്‍ കടുത്തിരിക്കുന്നു. വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളില്‍ ബത്ഹയിലുണ്ടായിരുന്ന ജനബാഹുല്യത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |