സ്വാഗതം
WELCOME

News Update..

Thursday, December 6, 2012

ധന്യമായ ഗാനജീവിതം Madhyamam News Feeds

ധന്യമായ ഗാനജീവിതം Madhyamam News Feeds

Link to

ധന്യമായ ഗാനജീവിതം

Posted: 06 Dec 2012 12:44 AM PST

Image: 

 

ആറ്റിക്കുറുക്കിയ കവിത എന്ന് മഹാകവി ജി.ശങ്കരക്കുറുപ്പിന്‍്റെ കവിതകളെപ്പറ്റി പറയുന്നതുപോലെ മലയാളത്തില്‍ ആറ്റിക്കുറുക്കിയ ഗാനങ്ങള്‍ എന്ന് പറയാവുന്നത് യൂസഫലി കേച്ചേരിയുടെ പാട്ടുകളെപ്പറ്റിയാണ്. 1962ല്‍ മൂടുപടമെന്ന ചിത്രത്തിലൂടെ മലയാളഗാനശാഖയെ ധന്യമാക്കാനത്തെിയ യൂസഫലി കേച്ചേരി എന്ന പണ്ഡിതനായ കവി ഗാനരചന തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. സിനിമയുടെ ക്ളിക്കുകളില്‍പ്പെടാതെ തിരക്കഥയും സംവിധാനവുമുള്‍പ്പെടെ വിവിധ മേഖലകള്‍ കൈകാര്യം ചെയ്ത, എന്നും കേച്ചേരിയെന്ന സ്വന്തം ഗ്രാമത്തെ മറക്കാത്ത കവിക്ക് കേരളം സ്നേഹാദരമരുളുകയാണിപ്പോള്‍. 
ഒരിക്കല്‍ കുറച്ചുകാലത്തെ ഇടവേളക്കുശേഷം സര്‍ഗ്ഗം എന്ന ചിത്രത്തിനുവേണ്ടി അതിമനോഹരങ്ങളായ ഗാനങ്ങള്‍ യുസഫലി എഴുതിയപ്പോള്‍ ഗാനവിമര്‍ശകനായ ടി.പി.ശാസ്തമംഗലം കലാകൗമുദിയിലെഴുതിയ ലേഖനത്തിന്‍്റെ ആദ്യവരി ‘സൂകരപ്രസവംപോലെ പാട്ടെഴുതുന്ന ആളല്ല യൂഫലികേച്ചേരി’ എന്നായിരുന്നു. അദ്ദേഹത്തിന്‍്റെ നിരീക്ഷണം ശരിയായിരുന്നു. വലിച്ചുവാരിയെഴുതി തന്‍്റെ എഴുത്തിന്‍െറ വില കളയാന്‍ ഒരിക്കലും യൂസഫലി ഒരുക്കമായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്‍െറ പാട്ടുകള്‍ ആറ്റിക്കുറുക്കിയതാണെന്ന് നമുക്ക് നിസ്സംശയം പറയാന്‍ കഴിയുന്നത്. അര്‍ഥശൂന്യമായ പാട്ടുകള്‍ കേട്ട് മടുത്തിരിക്കുമ്പോഴായിരുന്നുആശ്വാസത്തിന്‍്റെ കുളിര്‍കാറ്റുപോലെയത്തെിയ യൂസഫലിയുടെ ഗാനങ്ങളെ ശാസ്തമംഗലം വാനോളം പുകഴ്ത്തിയത്. സര്‍ഗത്തിലെ ‘ആന്തോളനം ദോളനം , സ്വരരാഗഗംഗാ പ്രവാഹമേ, കണ്ണാടിയാദ്യമായെന്‍, സംഗീതമേ അമരസല്ലാപമേ’ എന്നീ ഗാനങ്ങളില്‍ സംഗീതവും കവിതയും സമഞ്ജസമായി മേളിക്കുന്ന ഗാനപുണ്യമാണ് നാം നുകര്‍ന്നത്. 
അന്‍പതു വര്‍ഷവും നിലയ്ക്കാതെ പാട്ടെഴുതിയില്ളെങ്കിലും ഇന്നും മലയാള ഗാനങ്ങളില്‍ അദ്ദേഹം നിറസാന്നിധ്യമാണ്. പാട്ടില്‍ കവിതക്കല്ലാതെ മറ്റൊന്നിനും സ്ഥാനമില്ളെന്ന് വിശ്വസിച്ച കവി ഒരിക്കലും പാട്ടിനുവേണ്ടി സര്‍ഗാത്മകതയെ വിട്ടുവീഴ്ച ചെയ്തില്ല. ഓരോ ദശാബ്ദത്തിലും ശ്രദ്ധേയങ്ങളായ ഗാനങ്ങളുമായി മലയാളഗാനശാഖയെ ധന്യമാക്കിയ യൂസഫലിയുടെ സാന്നിധ്യം മലയാളത്തിന്‍്റെ പുണ്യമായി കാണണം. 
അറുപതുകളില്‍ ‘മൈലാഞ്ചിത്തോപ്പില്‍, അനുരാഗഗാനം പോലെ, സുറുമയെഴുതിയ മിഴികളെ, പാവാടപ്രായത്തില്‍, എഴുതിയതാരാണു സുജാത, ഇക്കരെയാണെന്‍്റെ താമസം, കസവിന്‍്റെ തട്ടമിട്ട്, എഴുപതുകളില്‍ ‘കടലേ നീലക്കടലേ,തമ്പ്രാന്‍ തൊടുത്തത് മലരമ്പ്, ഓമലാളെ കണ്ടുഞാന്‍ പൂങ്കിനാവില്‍,പതിനാലാം രാവുദിച്ചത്, സ്വര്‍ഗം താണിറങ്ങിവന്നതോ, വെണ്ണയോ വണ്ണിലാവുറഞ്ഞതോ, മുറുക്കിച്ചുവന്നതോ, നാദാപുരം പള്ളിയിലെതുടങ്ങിയ ഗാനങ്ങളിലൂടെ മലയാളത്തിന്‍െറ സാംസ്കാരിക വൈവിധ്യം യൂസഫലി പാട്ടുകളിലൊരുക്കി. 
എണ്‍പതുകളില്‍ മലയാള ഗാനങ്ങള്‍ക്ക് പൊതുവെ നിലവാരം കുറഞ്ഞപ്പോള്‍ യൂസഫലിയുടെ ഗാനങ്ങള്‍ ആശ്വാസമേകി. പാട്ടൊന്നു പാടുന്നേന്‍ പാണനാര്, മഞ്ഞേ വാ മധുവിധുവേള, മാനത്തെ ഹൂറിപോലെ, കുങ്കുമസൂര്യന്‍ രാഗംശു ചര്‍ത്തി, വൈശാഖസന്ധ്യേ, ശിശിരമേ നീ ഇതിലേ വാ, ഉല്ലാസപ്പൂത്തിരികള്‍ തുടങ്ങിയ ഹിറ്റുകള്‍ ഇന്നും മലയാളികള്‍ മനസില്‍ സൂക്ഷിക്കുന്നവയാണ്. 
തൊണ്ണൂറുകളിലും ഗാനങ്ങളുടെ നിലവാരം ഇടിഞ്ഞകാലത്തും വലിയ ആശ്വാസമായിരുന്നു യൂസഫലി ഗാനങ്ങള്‍. എണ്‍പതുകളിടെ ഒടുവിലിറങ്ങിയ ധ്വനിയിലെ ഗാനങ്ങള്‍ മറ്റൊരു സര്‍ഗവസന്തമാണ് ഗാനലോകത്തു തീര്‍ത്തത്. തന്നെയുമല്ല തൊണ്ണൂറുകളില്‍ നിത്യസുന്ദരങ്ങളായ ഗാനവസന്തം തന്നെയായിരുന്നു അദ്ദേഹം തീര്‍ത്ത്. സര്‍ഗം, പരിണയം, ഗസല്‍, ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ദീപസ്തംഭം മഹാശ്ചര്യം, വര്‍ണ്ണക്കാഴ്ചകള്‍  തുടങ്ങിയ   ചിത്രങ്ങളിലൂടെ രചനയുടെ സൗകുമാര്യത്തെ മലയാളത്തിലേക്ക് തിരികെകൈാണ്ടുവന്നു. തുടര്‍ന്ന് പുത്തന്‍ സഹസ്രാബ്ദത്തില്‍ ഗാനസംസ്കാരം ഒന്നാകെ മാറിയപ്പോഴും തന്‍്റെ കരുത്തുറ്റ കവിതകളില്‍ ഉറച്ചുനിന്ന് അദ്ദേഹം കാലഘട്ടത്തെ വെല്ലുവിളിച്ചു. ആ വെല്ലുവിളി ഗാനാസ്വാദകര്‍ മനസോടെ സ്വീകരിക്കുകയും ചെയ്തു. ‘മഴ’യിലെ സംസ്കൃതഗാനത്തിലൂടെ അദ്ദേഹം ദേശീയ അവാര്‍ഡ് നേടുകയും ചെയ്തു. തുടര്‍ന്നും ധ്വനിതരംഗതരളം, എന്തുഭംഗി നിന്നെ കാണാന്‍, സഹ്യസാനുശ്രുതിചേര്‍ത്തുവെച്ച, ആകാശദീപമേ, എനിക്കും ഒരു നാവുണ്ടെങ്കില്‍, നെഞ്ചുടുക്കിന്‍െറ, നീയറിഞ്ഞോ നീലക്കുഴലീ, പേടിതോന്നിയാദ്യം കണ്ടപ്പോള്‍ തുടങ്ങിയ ഗാനങ്ങള്‍. 
സിനിമേതരഗാനങ്ങളില്‍ തരംഗിണിക്കുവേണ്ടി അദ്ദേഹഴെമാരുക്കിയ നിരവധി ഗാനങ്ങള്‍ മലയാള കവിതയുടെ വശ്യസൗന്ദര്യം തുളുമ്പുന്നവയാണ്. ഉംബായിയുടെ ഈണത്തില്‍ അദ്ദേഹം രചിച്ച ഗസലുകള്‍ മറ്റൊരു പാട്ടുപാരമ്പര്യത്തിനാണ് നാന്നി കുറിച്ചത്. ധന്യമായ ഗാനജീവിതത്തിന്‍്റെ അരനൂറ്റാണ്ടാണ് അനുഗൃഹീത കവി പിന്നിടുന്നത്. 
features: 
Facebook

കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിന് ജയം

Posted: 05 Dec 2012 11:26 PM PST

തൊടുപുഴ: കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പാഴൂക്കര ഏഴാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ സൗമിയ ഷാജി (മുസ്ലിം ലീഗ്) വിജയിച്ചു. തൊട്ടടുത്ത സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ ലീല ടീച്ചറെ 28 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത 745 വോട്ടില്‍ സൗമിയ ഷാജിക്ക് 347 ഉം ലീല ടീച്ചര്‍ക്ക് 319 ഉം ലഭിച്ചു. എസ്.ഡി.പി.ഐ 68 വോട്ട് നേടി. എല്‍.ഡി.എഫില്‍നിന്ന് ഈ സീറ്റ് യു.ഡി.എഫ് തിരിച്ചുപിടിക്കുകയായിരുന്നു. 11 വോട്ടുകള്‍ അസാധുവായി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ പ്രിയ രാജേഷാണ് വിജയിച്ചത്. ഇവര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിക്ക് ലഭിച്ച അംഗീകാരമാണ് സൗമിയയുടെ വിജയമെന്ന് പ്രസിഡന്‍റ് ബീന ജോളി പ്രസ്താവിച്ചു.
വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കരിമണ്ണൂര്‍ ടൗണില്‍ പ്രകടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന ജോളി, മെംബര്‍മാരായ ദിലീപ്, സണ്ണി, ജോളി അഗസ്റ്റിന്‍, ആന്‍സി സോജന്‍, യു.ഡി.എഫ് നേതാക്കളായ ടി.കെ. നാസര്‍, വി.എ. സക്കീര്‍, റഹീം പുളിക്കക്കുന്നേല്‍, കെ.കെ. ഇസ്മായില്‍, വി.എച്ച്. അബ്ദുല്‍കരീം റാവുത്തര്‍, എം.പി. നാസര്‍, എം.കെ. ഇബ്രാഹിം, വി.കെ. സഹീര്‍, മാഹിന്‍, ഷമീര്‍ മാഞ്ഞുമറ്റം എന്നിവര്‍ നേതൃത്വം നല്‍കി. അനുമോദന യോഗത്തില്‍ യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ജെയ്സണ്‍ ചെമ്പോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി ജോണ്‍ നെടിയപാല, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് വെട്ടിക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന ജോളി, വൈസ് പ്രസിഡന്‍റ് പോള്‍ കുളിപ്പുള്ളില്‍, മെമ്പര്‍ അഡ്വ. സാബു എബ്രഹാം, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. നവാസ്, എസ്.ടി.യു ജില്ലാ പ്രസിഡന്‍റ് പി.എന്‍. സീതി, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.എന്‍. നൗഷാദ്, കെ.എ. അന്‍ഷാദ്, പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്‍റ് എന്‍.കെ. ഇല്യാസ് എന്നിവര്‍ സംസാരിച്ചു.
 

സത്യത്തിന്റെയും നീതിയുടെയും വിജയം -വി.എസ്; വിശദാംശങ്ങള്‍ പഠിച്ച ശേഷം നടപടി- തിരുവഞ്ചൂര്‍

Posted: 05 Dec 2012 11:06 PM PST

Image: 

കൊച്ചി: ഭൂമിദാന കേസില്‍ തന്നെ പ്രതിസ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള ഹൈകോടതി വിധി സത്യത്തിന്റെയും നീതിയുടെയും വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പ്രതിപക്ഷ നേതൃ സ്ഥാനത്തുനിന്നും നീക്കി മറ്റൊരാളെ അവരോധിക്കാനുള്ള  ഉമ്മന്‍ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഗൂഡാലോചനയാണ് തിരിച്ചറിയപ്പെട്ടിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.  ഇതേപ്പറ്റി അന്വേണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ അന്വേഷിക്കട്ടെയെന്നും വി.എസ് പറഞ്ഞു.
അതേസമയം, വിധിയെക്കുറിച്ച് വിശദമായി പഠിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

ഭൂമിദാന കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദനെ പ്രതിസ്ഥാനത്തു നിന്ന് നീക്കിക്കൊണ്ടുള്ള ഹൈകോടതി വിധിയെ സിപി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വഗതം ചെയ്തു. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍തതകരോട് സസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാക്കളെ കള്ളകേസില്‍ കുടുക്കുകയാണ്. യു.ഡി.എഫിന്റെതെറ്റായ നിലാപടിനുള്ള തിരിച്ചടിയാണ്  ഇപ്പോഴത്തെ വിധിയെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ പോളിറ്റ്ബ്യൂറോ യോഗത്തിനായി ദല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം.

വിധിയെക്കുറിച്ച് പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിയെക്കുറിച്ച് പ്രതികരിക്കവെ, വി.എസ്  തനിക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ നടത്തിയ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണ്. ഇക്കാര്യം സി.പി.എമ്മില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. വിധി സര്‍ക്കാറിനുള്ള തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

features: 
Facebook

നമ്പ്യാര്‍കുന്ന്-പൂളക്കുണ്ട് റോഡ് വികസനം തര്‍ക്കത്തില്‍

Posted: 05 Dec 2012 10:32 PM PST

സുല്‍ത്താന്‍ ബത്തേരി: കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് രണ്ടു കോടി രൂപ മുടക്കി നടത്തുന്ന നമ്പ്യാര്‍കുന്ന്-പൂളക്കുണ്ട് റോഡ് വിപുലീകരണ പ്രവൃത്തി തര്‍ക്കത്തില്‍. ആദിവാസി കുഴിമാടം പൊളിച്ചും സ്വകാര്യ വ്യക്തികളുടെ ഭൂമി കൈയേറി നിര്‍ദേശിക്കപ്പെട്ടതിലും വീതിയില്‍ അധികമെടുത്തുമാണ് പണി നടത്തുന്നതെന്നാണ് ആക്ഷേപം. ആരോപണം അടിസ്ഥാനരഹിതമാണെന്നും സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള റവന്യൂ ഭൂമി റോഡിനുവേണ്ടി എടുക്കേണ്ടിവന്നതിലുണ്ടായ അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ മുരളി പറഞ്ഞു.
നെന്മേനി പഞ്ചായത്തിലെ 11ാം വാര്‍ഡിലാണ് റോഡുപണി. 5.600 കി.മീ. റോഡില്‍ ഏതാണ്ട് 700 മീ. മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. നിലവില്‍ എട്ട് മീ. വീതിയുള്ള റോഡ് 12 മീ. വീതിയിലാണ് വിപുലീകരിക്കുന്നത്. റോഡിന് വീതി കൂട്ടിയതോടെ പലരുടെയും വീടിന്‍െറ ഗേറ്റുകള്‍ പൊളിച്ചുനീക്കേണ്ടിവന്നു. റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗം വിളിച്ചിരുന്നതായും ഈ യോഗത്തിലെ തീരുമാനപ്രകാരമാണ് കൈയേറ്റങ്ങള്‍ ഒഴിവാക്കി റോഡ് വീതി കൂട്ടാന്‍ തീരുമാനിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നു. എന്നാല്‍, റോഡ് വിപുലീകരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനോ ഭൂമി ഏറ്റെടുക്കുന്നതിന് ബന്ധപ്പെട്ടവരില്‍നിന്ന് സമ്മതപത്രം വാങ്ങാനോ പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ലെന്ന് സി.പി.എം നേതാവ് കോടതി അബ്ദുറഹ്മാന്‍ പറഞ്ഞു.
30 സെന്‍റ് ഭൂമിയില്‍ ആറ് കുടുംബങ്ങള്‍ കഴിയുന്ന നറമാട് കോളനിയുടെ ശ്മശാന ഭൂമിയുടെ ഒരുഭാഗം ജെ.സി.ബി ഉപയോഗിച്ച് നീക്കിയ സംഭവമാണ് ബുധനാഴ്ച കൂടുതല്‍ പ്രശ്നത്തിനിടയാക്കിയത്. മണ്ണ് നീക്കുന്നത് തടഞ്ഞ വെള്ള എന്ന കോളനിവാസിയെ പിടിച്ചുതള്ളിയതായും ആരോപണമുണ്ട്. അച്ഛനമ്മമാരെ സംസ്കരിച്ച കുഴിമാടം ബലമായി പൊളിച്ചുനീക്കിയെന്നാണ് വെള്ളയുടെ ആക്ഷേപം. പ്രശ്നം ആദിവാസി ക്ഷേമ സമിതി ഏറ്റെടുത്തിട്ടുണ്ട്. സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നു ഭയന്ന് ഇന്നലെ റോഡ് പ്രവൃത്തി നിര്‍ത്തിവെച്ചു.

ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതിന് മികച്ച നേട്ടം

Posted: 05 Dec 2012 10:26 PM PST

കോഴിക്കോട്: ജില്ലയില്‍ നാല് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് നേട്ടം. ഉണ്ണികുളം പഞ്ചായത്തിലെ വാര്‍ഡ് പിടിച്ചെടുത്ത ഇടതുപക്ഷം വിജയിച്ച മറ്റു രണ്ടിടത്തും ഭൂരിപക്ഷം വര്‍ധിപ്പിച്ചു. യു.ഡി.എഫ് വിജയിച്ച മണ്ഡലത്തില്‍ ഭൂരിപക്ഷം കുറക്കുകയും ചെയ്തു.
 ഒഞ്ചിയം, ഏറാമല തുടങ്ങി സി.പി.എം വെല്ലുവിളി നേരിടുന്ന പ്രദേശങ്ങളോടുചേര്‍ന്ന വളയം പഞ്ചായത്തില്‍ നേരത്തേ 348 വോട്ടിന്‍െറ ഭൂരിപക്ഷമാണ് 480 ആക്കി ഉയര്‍ത്തിയത്. കടലുണ്ടിയില്‍ സി.പി.എമ്മിന്‍െറ ഭൂരിപക്ഷം മുന്‍ വര്‍ഷത്തെ 160ല്‍ നിന്ന് 326 ആയി ഉയര്‍ന്നപ്പോള്‍ തൊട്ടടുത്ത രാമനാട്ടുകരയില്‍ വിജയിച്ച ലീഗ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 434ല്‍ നിന്ന് 346 ആയി കുറഞ്ഞു. ഉണ്ണികുളത്ത് 173 വോട്ടിന് യു.ഡി.എഫ് ജയിച്ച വാര്‍ഡാണ് ഇടതുപക്ഷം പിടിച്ചെടുത്തത്.
കടലുണ്ടി 12ാം വാര്‍ഡായ കീഴ്ക്കോട് രമാ സോമനും (സി.പി.എം), ഉണ്ണികുളം 16ാം വാര്‍ഡായ നെരോത്ത് ഷൈനി കൊളിത്തിട്ടിലും (സ്വതന്ത്ര), രാമനാട്ടുകര ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡായ തോട്ടുങ്ങല്‍ അബ്ദുല്‍ അസീസും (മുസ്ലിം ലീഗ്), വളയം പഞ്ചായത്ത് ഒമ്പതാം വാര്‍ഡായ കുറ്റിക്കാട് പി.പി. ഗിരീഷനു (സി.പി.എം)മാണ് ജയിച്ചത്.
വോട്ടിങ് നില: കീഴ്ക്കോട് (കടലുണ്ടി) - രമാ സോമന്‍ (സി.പി.എം) - 578, പാടത്ത് ഷീജ (സ്വത)-252, സി.കെ. ബേബി (ബി.ജെ.പി) - 109, അമ്പാളി ഷീജ (സ്വത) -4, ആകെ വോട്ട് - 1089, പോള്‍ ചെയ്തത് - 947, ഭൂരിപക്ഷം - 326, അസാധു -4.
നെരോത്ത് (ഉണ്ണികുളം) - ഷൈനി കോളിത്തിട്ടില്‍ (സ്വത) -500, ഇരുമ്പോട്ടുപൊയില്‍ വിമല പി. ഗോപാലന്‍ (സ്വത) - 498, സൗമിനി വിശ്വനാഥന്‍ (ബി.ജെ.പി) -50, ആകെ - 1362, പോള്‍ ചെയ്തത് -1054, ഭൂരിപക്ഷം-02, അസാധു -06.
തോട്ടുങ്ങല്‍ (രാമനാട്ടുകര) - അബ്ദുല്‍ അസീസ് (ഐ.യു.എം.എല്‍)-678, മുഹമ്മദ് റാഫി (സ്വത.)-332, മുഹമ്മദ് റാഫി (സ്വത.) -01, സഞ്ജീവ് (സ്വത.)-48, ആകെ - 1326, പോള്‍ ചെയ്തത് - 1066, ഭൂരിപക്ഷം -346, അസാധു -07.
കുറ്റിക്കാട് (വളയം) -പി.പി. ഗിരീശന്‍ (സി.പി.എം) -585, പള്ളിയാടന്‍ വീട്ടില്‍ സുരേഷ് (ഐ.എന്‍.സി)-105, ആകെ -886, പോള്‍ ചെയ്തത് - 698, ഭൂരിപക്ഷം - 480, അസാധു -08.

ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ് വീണ്ടും കുവൈത്ത് പ്രധാനമന്ത്രി

Posted: 05 Dec 2012 10:06 PM PST

Image: 

കുവൈത്ത് സിറ്റി: ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് വീണ്ടും നിയമിച്ചു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കഴിഞ്ഞദിവസം രാജി സമര്‍പ്പിച്ചിരുന്ന ശൈഖ് ജാബിറിനെ പുതിയ മന്ത്രിസഭ രൂപവല്‍ക്കരിക്കാനായി വീണ്ടും അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് ബുധനാഴ്ച പ്രനധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.
ഈമാസം 16ന് തുടങ്ങുന്ന 15ാമത് പാര്‍ലമെന്‍റിന്‍െറ പ്രഥമ സമ്മേളനത്തിന് മുന്നോടിയായി പുതിയ മന്ത്രിസഭാ അംഗങ്ങളെ നിയമിക്കാനും അവരുടെ പേരുകള്‍ തന്നെ അറിയിക്കാനും പ്രധാനമന്ത്രിയെ അമീര്‍ ചുമതലപ്പെടുത്തി.
64കാരനായ ശൈഖ് ജാബിര്‍ നാലാം തവണയാണ് പ്രധാനമന്ത്രിയാവുന്നത്.
2011നവംബര്‍ 28ന് പ്രധാനമന്ത്രിയായിരുന്ന ശൈഖ്  നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹ്മദ് അസ്വബാഹ് രാജിവെച്ചതിനെ തുടര്‍ന്ന് നവംബര്‍ 30നാണ് ആദ്യമായി ശൈഖ് ജാബിര്‍ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. അദ്ദേഹത്തിന്‍െറ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ ഡിസംബര്‍ 13നാണ് അധികാരമേറ്റെടുത്തത്. പത്തംഗ മന്ത്രിസഭയില്‍ എട്ട് പേരും തൊട്ടുമുമ്പുള്ള മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവരായിരുന്നു. ഈ മന്ത്രിസഭക്ക് പക്ഷേ, മൂന്ന് മാസത്തെ ചുരുങ്ങിയ കാലയളവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പാര്‍ലമെന്‍റും സര്‍ക്കാറും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ മൂര്‍ഛിക്കുകയും മന്ത്രിസഭാംഗങ്ങള്‍ക്കെതിരായ കുറ്റവിചാരണ കൂടുകയും ചെയ്ത സാഹചര്യത്തില്‍ 2012 ഫെബ്രുവരി അഞ്ചിന് അദ്ദേഹം രാജിവെച്ചു. എന്നാല്‍, പിറ്റേന്ന് തന്നെ അദ്ദേഹത്തെ രണ്ടാമതും പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള അമീരി ഉത്തരവുണ്ടായി. ഫെബ്രുവരി 14നാണ് 15 അംഗങ്ങളുമായി അദ്ദേഹത്തിന്‍െറ നേതൃത്വത്തിലുള്ള രണ്ടാമത് മന്ത്രിസഭ അധികാരത്തിലേറിയത്.
പഴയതുപോലെ പാര്‍ലമെന്‍റും സര്‍ക്കാറും തമ്മിലുള്ള പോരിന് കുറവൊന്നുമുണ്ടാകാതെ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് 2012ലെ പാര്‍ലമെന്‍റിനെ അയോഗ്യമാക്കിയും 2009 ലെ പാര്‍ലമെന്‍റിനെ പുന:സ്ഥാപിച്ചുമുള്ള ഭരണഘടനാ കോടതിയുടെ അസാധാരണ വിധി വരുന്നത്. ഭരണഘടനാ കോടതി വിധി പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ജൂണ്‍ 25ന് ശൈഖ് ജാബിര്‍ മന്ത്രിസഭ വീണ്ടും രാജിവെച്ചു. തുടര്‍ന്ന് മൂന്നാം തവണയും ശൈഖ് ജാബിര്‍ അല്‍ മുബാറകിനെ തന്നെ അമീര്‍ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. പിന്നീട് ഈ വര്‍ഷത്തെ രണ്ടാം തെരഞ്ഞെടുപ്പിന് ശേഷം പുതിയ പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന്‍െറ മുന്നോടിയായി അദ്ദേഹം തിങ്കളാഴ്ച വീണ്ടും രാജിവെക്കുകയായിരുന്നു.
1948 ജനുവരി അഞ്ചിന് ജനിച്ച ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ് 196871 കാലത്ത് അമീരി ദിവാനിലെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് സൂപ്പര്‍വൈസറായിട്ടാണ് ഭരണരംഗത്തേക്ക് കടന്നുവരുന്നത്. 71 മുതല്‍ 75 വരെ ഇതേ വിഭാഗത്തിന്‍െറ ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം അതിനുശേഷം 79 വരെ അമീരി ദിവാന്‍ അഡ്മിനിസ്ട്രേറ്റീവ് ആന്‍റ് ഫൈനാന്‍ഷ്യല്‍ അഫയേഴ്സ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചു. 79 മുതല്‍ 85 വരെ കാപിറ്റല്‍ ഗവര്‍ണറേറ്റിന്‍െറയും 85 മുതല്‍ 86 വരെ അഹ്മദി ഗവര്‍ണറേറ്റിന്‍െറയും ഗവര്‍ണറായ ശേഷം 8688 കാലത്ത് തൊഴില്‍, സാമൂഹിക വകുപ്പ് മന്ത്രിയായും 8890 കാലയളവില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായും സേവനമനുഷ്ഠിച്ചു. ഇറാഖ് അധിനിവേശത്തില്‍നിന്ന് രാജ്യം മോചിതമായ ശേഷം 2011 വരെ അമീറിന്‍െറ ഓഫീസ് ഉപദേശക പദവിയിലിരുന്ന ശൈഖ് ജാബിര്‍ 2001ലാണ് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി നിയമിക്കപ്പെടുന്നത്. പിന്നീട് ഇതുവരെ അതേ സ്ഥാനത്തിരുന്ന അദ്ദേഹം 2006ല്‍ ഒന്നാം ഉപപ്രധാനമന്ത്രിയുമായി. പിന്നീട് പ്രധാനമന്ത്രി പദത്തിലേറുന്നതുവരെ ആ പദവിയിലായിരുന്നു ശൈഖ് ജാബിര്‍.

 

ജര്‍മന്‍ സഹകരണത്തോടെ ഖത്തറില്‍ കാലാവസ്ഥാ ഗവേഷണ കേന്ദ്രം

Posted: 05 Dec 2012 09:57 PM PST

Image: 

ദോഹ: കാലാവസ്ഥാ രംഗത്തെ ലോകപ്രശസ്ത ജര്‍മന്‍ സ്ഥാപനത്തിന്‍െറ സഹകരണത്തോടെ ഖത്തറില്‍ കാലാവസ്ഥാ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തിന് മുന്നോടിയായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനാണ് കേന്ദ്രം സ്ഥാപിക്കുന്നത്. കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് ജര്‍മനിയിലെ പോട്ട്സ്ഡാം കാലാവസ്ഥാ ആഘാത ഗവേഷണ സ്ഥാപനവും ഖത്തര്‍ ഫൗണ്ടേഷനും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.  ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ ഖത്തര്‍ ഫൗണ്ടേഷനിലെ ഗവേഷണ, വികസന വിഭാഗം പ്രസിഡന്‍റ് ഫൈസല്‍ അല്‍ സുവൈദിയും പോട്ട്സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. ഹാന്‍സ് ജൊവാഷിം ഷെല്‍നൂബറുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, സമ്മേളന അധ്യക്ഷന്‍ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യ, യു.എന്‍.എഫ്.സി.സി.സി എക്സിക്യൂട്ടീവ് സെക്രട്ടറി ക്രിസ്റ്റീന ഫിഗരസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ധാരണാപത്രം അനുസരിച്ച് ദോഹയില്‍ ആഗോള കാലാവസ്ഥാ വ്യതിയാന ഫോറത്തിനും രൂപം നല്‍കും. കാലാവസ്ഥാ വ്യതിയാന തന്ത്രം ആവിഷ്കരിക്കാനും യോജിച്ച് പ്രവര്‍ത്തിക്കാനും സമാനമനസ്കരായ രാജ്യങ്ങള്‍ക്ക് പൊതുവേദിയൊരുക്കുകയാണ് ഫോറത്തിന്‍െറ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്‍െറ അധ്യക്ഷ പദവി അലങ്കരിക്കുന്ന രാജ്യമെന്ന നിലക്ക് നിര്‍ദിഷ്ട ഗവേഷണ കേന്ദ്രത്തിന്‍െറ വലുപ്പവും സാധ്യതകളും ഖത്തര്‍ തീരുമാനിക്കും. ശാസ്ത്ര, ഗവഷേണ രംഗങ്ങളില്‍ പോട്ട്സ്ഡാമുമായുള്ള സഹകരണത്തിലൂടെ ഖത്തറുംമറ്റ് രാജ്യങ്ങളും നേരിടുന്ന കാലാവസ്ഥാ വെല്ലുവിളികള്‍ക്ക് ഉചിതമായ പരിഹാരം കണ്ടെത്താനാകുമെന്ന് ഫൈസല്‍ അല്‍ സുവൈദി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും ആവശ്യമായ സംവിധാനങ്ങളും പോട്ട്സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഖത്തറിന് ലഭ്യമാക്കും. വലുപ്പത്തിലും ജനസംഖ്യയിലും ചെറുതാണെങ്കിലും സ്വപ്നങ്ങളില്‍ വളരെ വലിയ രാജ്യമാണ് ഖത്തര്‍. മനുഷ്യവിഭവശേഷിയും പരിമിതമാണ്. എന്നാല്‍ ഈ പരിമിതികളെയെല്ലാം മറികടക്കുന്ന വിധം ലോകപ്രശസ്ത സ്ഥാപനങ്ങളുമായി കൈകോര്‍ക്കാന്‍ ഖത്തര്‍ ഫൗണ്ടേഷന്‍ വഴി കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനത്തിന്‍െറ കാരണങ്ങളിലും പ്രത്യാഘാതങ്ങളിലും മുന്‍ നിരയിലുള്ള ഖത്തറിന് ഇതിനെതിരായ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിക്കാനും ലോകത്തിന് തന്നെ മാതൃകയാകാനും കഴിയുമെന്ന് ലോകപ്രശസ്ത കാലാവസ്ഥാ വ്യതിയാന ശാസ്ത്രജ്ഞന്‍ കൂടിയായ ഷെല്‍നൂബര്‍ പറഞ്ഞു.

ഊര്‍ജപ്രതിസന്ധി നേരിടാന്‍ ബൃഹദ്പദ്ധതികള്‍

Posted: 05 Dec 2012 09:43 PM PST

Image: 

ജിദ്ദ: രാജ്യത്തെ വര്‍ധിച്ചുവരുന്ന ഊര്‍ജപ്രതിസന്ധി മറികടക്കാന്‍ സൗദി ബൃഹദ് പദ്ധതികള്‍ക്ക് ഒരുങ്ങുന്നു. 2022ല്‍ തിരക്കേറിയ സമയത്ത് 90,000 മെഗാവാട്ട് വൈദ്യുതി വിനിമയം വിഭാവനം ചെയ്യുന്ന 500 ബില്യണ്‍ റിയാലിന്‍െറ പദ്ധതിക്ക് അടുത്ത വര്‍ഷങ്ങളില്‍ തുടക്കം കുറിക്കുമെന്ന് വൈദ്യുതി, ജലവിഭവ മന്ത്രി അബ്ദുല്ല അല്‍ ഹുസൈന്‍ പറഞ്ഞു. ജിദ്ദ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വാട്ടര്‍ ആന്‍ഡ് പവര്‍ ഫോറം ഉദ്ഘാടനസെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ തുകയുടെ 30 ശതമാനം സൗദി ഇലക്ട്രിക് കമ്പനി തന്നെ നിക്ഷേപമിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം ഊര്‍ജസംഭരണത്തിനു വേണ്ടി ലഭ്യമായ പുറം സഹായങ്ങളും രാജ്യം തേടും. പുനരുല്‍പാദക ഊര്‍ജവഴികള്‍ സംബന്ധിച്ച് ഇന്ത്യയുടെ സഹകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ഊര്‍ജാവശ്യം വര്‍ധിച്ചുവരികയാണ്. പുതിയ ഉപഭോക്താക്കളുടെ എണ്ണം നടപ്പുവര്‍ഷം ആറു ലക്ഷത്തോളം വരും. 3500 മെഗാവാട്ട് വൈദ്യുതി കൂടി അടിയന്തരമായി ആവശ്യമുണ്ട്. അതിനാവശ്യമായ രീതിയില്‍ ഉല്‍പാദം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി വെളിപ്പെടുത്തി. വൈദ്യുതി ഉപഭോഗം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം ആവശ്യമായിരിക്കുന്നു. രാജ്യത്തെ വൈദ്യുതിയുടെ 70 ശതമാനം എയര്‍കണ്ടീഷനറുകളുടെ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി റിയാദ് നഗരത്തില്‍ എല്‍.ഇ.ഡി തെരുവുവിളക്കുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കും. സൗരോര്‍ജത്തിന്‍െറ വന്‍സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള ക്രമാനുഗതികമായ പരിപാടികളും ആലോചിച്ചുവരികയാണ്. സൗരോര്‍ജം, കാറ്റ്, ബയോഗ്യാസ് തുടങ്ങി പുനരുല്‍പാദക ഊര്‍ജ സംഭരണത്തിന്‍െറ സാധ്യതകള്‍ സംബന്ധിച്ച് ഇന്ത്യയുടെയും തുര്‍ക്കിയുടെയും യൂറോപ്യന്‍യൂണിയന്‍െറയും സഹായം തേടും.
രാജ്യത്തിന്‍െറ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ 120 ബില്യണ്‍ റിയാലിന്‍െറ പദ്ധതികള്‍ ഇപ്പോള്‍ നിര്‍മാണഘട്ടത്തിലാണ്. ജിദ്ദ, മക്ക, ത്വാഇഫ് എന്നിവിടങ്ങളിലേക്കുള്ള ജലവിതരണം റാബിഗിലെയും ലൈസിലെയും പദ്ധതികള്‍ വഴി സുഗമമാക്കി വരികയാണ്.
ഡിസംബര്‍ രണ്ടിന് ജിദ്ദ ഗവര്‍ണര്‍ മിശ്അല്‍ ബിന്‍ മാജിദ് ഉദ്ഘാടനം ചെയ്ത സമ്മേളനം ചൊവ്വാഴ്ച സമാപിച്ചു.  
 

അക്രമങ്ങള്‍ക്ക് പിന്നിലുള്ളവര്‍ ആരെന്ന് വ്യക്തമായി: മന്ത്രി

Posted: 05 Dec 2012 09:34 PM PST

Image: 

മനാമ: അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളവര്‍ ആരാണെന്ന് വ്യക്തമായതായി പ്രതിരോധ കാര്യ സ്റ്റേറ്റ് മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദു:ഖകരമായ സംഭവങ്ങള്‍ക്ക് സാക്ഷിയായെങ്കിലും അത് മറികടക്കാന്‍ സാധിച്ചത് സന്തോഷകരമാണ്. മേഖലയില്‍ സമാധാനം സാധ്യമാക്കുന്നതില്‍ ബഹ്റൈന്‍ എന്നും മുന്നില്‍ തന്നെയാണ്. അയല്‍ രാഷ്ട്രങ്ങള്‍ക്ക് മേലുള്ള ഏത് തരം ഭീഷണിയും ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. നിയമത്തെ വെല്ലുവിളിച്ച് മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുന്ന ചെറിയ വിഭാഗത്തിന്‍െറ നേതൃത്വത്തിലുള്ള അക്രമങ്ങളാണ് അങ്ങിങ്ങായി നടക്കുന്നത്. എന്നാലിത് രാജ്യത്തിന്‍െറ വികസനത്തെയും വളര്‍ച്ചയെയും ബാധിക്കില്ല. അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുകയും സുരക്ഷാ  സേനക്കും ജനങ്ങള്‍ക്കും നേരെ ആയുധങ്ങള്‍ ഉപയോഗിക്കുകയും റോഡുകള്‍ തടസ്സപ്പെടുത്തുകയും പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്യുന്നവര്‍ ആരെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇത്തരം സംഭവങ്ങള്‍ സാധാരണമായിട്ടാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്.
അക്രമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലും അതൊന്നും തങ്ങളെ ബാധിക്കാത്ത മട്ടില്‍ ജനങ്ങള്‍ അവരവരുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. ജി.സി.സി കൂട്ടായ്മ നല്‍കുന്ന കരുത്ത് രാജ്യത്തിന് ഏറെ ഗുണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഏതെങ്കിലും ജി.സി.സി രാഷ്ട്രത്തിന് നേരെ നടക്കുന്ന അക്രമങ്ങളെ മറ്റ് രാജ്യങ്ങള്‍ കൈയും കെട്ടി നോക്കിനില്‍ക്കുന്ന നിലപാട് സ്വീകരിക്കുകയില്ല.
മേഖലയിലെ മെച്ചപ്പെട്ട 40 ആശുപത്രികളിലൊന്നായി കിഗ് ഹമദ് റോയല്‍ മെഡിക്കല്‍ കോളജ് അംഗീകരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യ സേവനം നല്‍കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ആശുപത്രി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

ഭൂമിദാനം: വി.എസിന് അനുകൂല വിധി; കേസ് റദ്ദാക്കി

Posted: 05 Dec 2012 08:58 PM PST

Image: 

കൊച്ചി: ഭൂമിദാന കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യൂതാനന്ദന് അനുകൂലമായി ഹൈകോടതി വിധി. ഭൂമിദാന കേസ് സംബന്ധിച്ച് വി.എസിനെതിരെ ഉന്നയിച്ച കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ഹൈകോടതി ജഡ്ജി എസ്.എസ് സതീഷ് ചന്ദ്ര വ്യക്തമാക്കി. ഒപ്പം കേസ് റദ്ദാക്കുകയും ചെയ്തു. കുറ്റാരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന വി.എസിന്റെഅഭിഭാഷകന്റെവാദം അംഗീകരിച്ചാണ് ഹൈകോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.  വി.എസിനെതിരായ അഴിമതി ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഹൈകോടതി വ്യക്തമാക്കി. അഴിമതിരഹിതനായ ഒരാളെ കുരിശിലേറ്റാനുള്ള ശ്രമം വിലപ്പോവില്ലെന്ന് നിരീക്ഷിച്ച കോടതി വി.എസിനെ പ്രതി സ്ഥാനത്തു നിന്നും ഒഴിവാക്കി. ഔദ്യാഗിക പദവികള്‍ വി.എസ് ദുരുപയോഗം ചെയ്തതിന് തെളിവില്ല. എന്നാല്‍, അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനത്തെ ദുരുപയോഗപ്പെടുത്തിയെന്നൂം കോടതി നിരീക്ഷിച്ചു. 54 പേജുള്ള വിധിന്യായത്തിലാണ് വി.എസിനെ കുറ്റമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

ഭൂമിദാന കേസില്‍ വി.എസിനെ ഒന്നാം പ്രതിയാക്കികൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു വിധി പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ പ്രതികാരം തീര്‍ക്കുന്നതിന്റെഭാഗമായാണ്  തനിക്കെതിരെയുള്ള കേസുകള്‍ എന്ന് കഴിഞ്ഞ ദിവസം വി.എസ് ആരോപിച്ചിരുന്നു. ഇന്നും നാളെയുമായി ദല്‍ഹിയില്‍ നടക്കുന്ന സി.പി.എം പോളിറ്റ് ബ്യൂറോയില്‍ ഭൂമിദാന കേസുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കുകയായിരുന്നു.

ഭൂമിദാന കേസില്‍ വി.എസിനെയും മുന്‍ റവന്യൂ മന്ത്രി കെ.പി രാജേന്ദ്രനെയും പ്രതികളാക്കാന്‍ തെളിവുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ വിജിലന്‍സിന് നിയമോപദേശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച ഫയല്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ലഭിച്ചിരുന്നു. തുടര്‍ന്ന് വി.എസിന്‍െതിരായ പ്രോസിക്യൂഷന് അഡ്വക്കേറ്റ് ജനറലിന്റെും ഗവര്‍ണറുടെയും അനുമതി തേടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

 

features: 
Facebook

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP