സ്വാഗതം
WELCOME

News Update..

Thursday, December 20, 2012

കടല്‍കൊല: നാവികര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാം Madhyamam News Feeds

കടല്‍കൊല: നാവികര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാം Madhyamam News Feeds

Link to

കടല്‍കൊല: നാവികര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാം

Posted: 20 Dec 2012 01:14 AM PST

Image: 
Subtitle: 
കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: കടല്‍കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് രാജ്യം വിടുന്നതിന് ഹൈക്കോടതി അനുമതി നല്‍കി. കര്‍ശന ഉപാധികളോടെയാണ് കോടതി നാവികര്‍ക്ക് ഇറ്റലിയിലേക്ക് മടങ്ങുന്നതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 10 ന് തിരിച്ചെത്തണമെന്നാണ് കോടതി ഉത്തരവ്.  രാജ്യം വിടുന്നതിന് ആറ് കോടി രൂപ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കണമെന്ന നിബന്ധനയുണ്ട്.
നാവികരെ നാട്ടിലെത്തിക്കുന്നതുമായി  ബന്ധപ്പെട്ട് രണ്ടു കത്തുകളാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ളത്. ക്രിസ്മസ് ആഘോഷിക്കാന്‍ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാവികരായ സാല്‍വതോറെ ഗിരോണിനും ലെസ്റ്റോറെ മാര്‍സി മിലാനോയും ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. നാവികര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചു നിന്നിരുന്നു. പ്രതികള്‍ രാജ്യം വിട്ടാല്‍ തിരിച്ചു വരില്ലെന്നും സംസ്ഥാനം വാദിച്ചിരുന്നു. എന്നാല്‍ നാവികരെ രണ്ടാഴ്ചക്കു ശേഷം തിരിച്ചേല്‍പ്പിക്കാം എന്ന് ഇറ്റലി നല്‍കിയ ഉറപ്പിന് പരിഗണ നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നാവികരെ രാജ്യം വിടുന്നത് അനുകൂലിച്ചെങ്കിലും ഇക്കാര്യത്തില്‍ തീരുമനമെടുക്കേണ്ടത് കോടതിയയാണെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, നാവികരെ നാട്ടിലേക്കയക്കാനുള്ള തീരുമാനത്തെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വിമര്‍ശിച്ചു.

 

വ്യാജരേഖ: ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്‍റടക്കം 14 പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

Posted: 20 Dec 2012 12:33 AM PST

തിരൂര്‍: ചെറിയമുണ്ടം ഗ്രാമപഞ്ചായത്തില്‍ മെമ്പര്‍സ്ഥാനം നഷ്ടമാവാതിരിക്കാന്‍, ഗ്രാമസഭ ചേര്‍ന്നതായി വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവ്. മുസ്ലിംലീഗിലെ 11 അംഗങ്ങള്‍ക്കെതിരെയും കൂട്ടുനിന്ന സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന യു.ഡി ക്ളര്‍ക്കിനെതിരെയും രണ്ട് സ്കൂള്‍ പ്രധാനാധ്യാപകര്‍ക്കെതിരെയുമാണ് അന്വേഷണം. മുന്‍ വൈസ്പ്രസിഡന്‍റ് ഇളംകുളത്ത് ഇസ്മായിലിന്‍െറ പരാതിയിലാണ് തിരൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് എന്‍. ജയരാജ് തിരൂര്‍ എസ്.ഐക്ക് നിര്‍ദേശം നല്‍കിയത്.
പരാതിക്കാരന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ പ്രകാരം പഞ്ചായത്തില്‍ 2011 ഡിസംബര്‍ മുതല്‍ 2012 മേയ്വരെയുള്ള ആറ് മാസത്തിലധികം ഗ്രാമസഭകള്‍ വിളിച്ചിരുന്നില്ല. ആറ് മാസത്തിലൊരിക്കലെങ്കിലും ഗ്രാമസഭ വിളിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട അംഗം അയോഗ്യനാകും. അതില്‍നിന്ന് രക്ഷപ്പെടാനാണ് പഞ്ചായത്തിലെ ഭരണകക്ഷിയായ ലീഗിലെ 11 അംഗങ്ങള്‍ ആറ് മാസത്തിനിടെ ഗ്രാമസഭ ചേര്‍ന്നെന്ന് വ്യാജരേഖയുണ്ടാക്കിയതെന്ന് കോടതിയില്‍ ബോധിപ്പിച്ചു. ഇതിന് അമ്പതോളം വിവരാവകാശ രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ, വൈസ് പ്രസിഡന്‍റ് യൂസുഫ്, അംഗങ്ങളായ ഷൈമ (വാര്‍ഡ് ഒന്ന്) ഷംസിയ സുബൈര്‍ (നാല്) ഇസ്മായില്‍ (ഏഴ്) സക്കീന (എട്ട്) അബ്ദുസ്സലാം (പത്ത്) അബ്ദുല്‍ ഗഫൂര്‍ (11) മോഹന്‍ദാസ് (13) അബ്ദുല്‍ നസീര്‍ (14) ഇസ്മായില്‍ (17) ഹെഡ് ക്ളര്‍ക്ക് അനില്‍കുമാര്‍, ഇരിങ്ങാവൂര്‍ ജി.എം.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ അബ്ദുസ്സമദ്, പറപ്പൂത്തടം ജി.എം.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ദേവാനന്ദന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവ്.
ഒന്ന്, നാല്, ഏഴ്, എട്ട്, 14 ഗ്രാമസഭകള്‍ യഥാക്രമം ഓവുങ്ങല്‍, പൊരുത്തിപ്പാറ, അമ്പലംകുന്ന്, കുറുപ്പിന്‍പടി, മൊയ്തീന്‍ ബസാര്‍ എന്നീ അങ്കണവാടികളില്‍ ചേര്‍ന്നതായാണ് രേഖയുണ്ടാക്കിയത്. എന്നാല്‍, അങ്കണവാടികളുടെ ഡെയ്ലി ഡയറിയില്‍ ഗ്രാമസഭ ചേര്‍ന്നതായി കാണിച്ചിട്ടില്ല.  വിവിധ ഗ്രാമസഭകള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ചേര്‍ന്നതായി രേഖയുണ്ടാക്കിയെങ്കിലും പകര്‍പ്പുകള്‍ പരിശോധിച്ചപ്പോള്‍ അതിലെല്ലാം വെട്ടും തിരുത്തുമാണ് കണ്ടത്. പഞ്ചായത്തിലെ പ്രതിപക്ഷ സിപി.എം-കോണ്‍ഗ്രസ് അംഗങ്ങളും മറ്റും കേസില്‍ സാക്ഷികളാണ്. 12 അംഗങ്ങള്‍ക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനില്‍ അയോഗ്യത സംബന്ധിച്ച കേസ് നിലവിലുണ്ട്. പരാതിക്കാരനുവേണ്ടി അഡ്വ. പി. ജാബിര്‍, അഡ്വ. ദിനേശ് പൂക്കയില്‍ എന്നിവര്‍ ഹാജരായി. ഭരണസമിതിയിലെ 11 പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും പ്രതിപക്ഷ അംഗം ലക്ഷ്മിക്കുട്ടി നാരാംപറമ്പത്തും സി. പി.എം നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  മുന്‍ വൈസ് പ്രസിഡന്‍റ് ഇ. ഇസ്മായില്‍, ചെറുതോട്ടത്തില്‍ അഹമ്മദ്കുട്ടി (കോണ്‍) ലോക്കല്‍കമ്മിറ്റി അംഗങ്ങളായ എന്‍.എ. സമദ്, അറമുഖന്‍ ചേലാട്ട്, മൊയ്തീന്‍കുട്ടി കല്ലിങ്ങത്തൊടി എന്നിവരും   പങ്കെടുത്തു.
 

ക്രിസ്മസ് പോരിന് മലയാളം ബോക്സ് ഓഫീസ് തയാര്‍!

Posted: 19 Dec 2012 11:24 PM PST

Image: 

 

ക്രിസ്മസിന്റെ ഉത്സവാന്തരീക്ഷത്തില്‍ തിയറ്ററുകള്‍ നിറക്കാന്‍ ചിത്രങ്ങള്‍ തയാര്‍, 21 മുതല്‍ മലയാളം ബോക്സ് ഓഫീസില്‍ പോര് തുടങ്ങുന്നു. സൂപ്പര്‍താരങ്ങളും യുവതാരങ്ങളും ന്യൂ ജനറേഷനും ഉള്‍പ്പെടെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഈ സീസണില്‍ ചിത്രങ്ങളുണ്ട്. 
 
ക്രിസ്മസ് അവധിക്കാലം ലക്ഷ്യമാക്കി നാല് പ്രമുഖ മലയാളചിത്രങ്ങളാണ് ഡിസംബര്‍ 21ന് പ്രദര്‍ശനത്തിനെത്തുന്നത്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങളാണ് ഇതില്‍ പ്രധാനം. മമ്മൂട്ടിയുടെ 'ബാവൂട്ടിയുടെ നാമത്തില്‍', മോഹന്‍ലാലിന്റെ 'കര്‍മയോദ്ധ' എന്നീ ചിത്രങ്ങളാണ് ഇത്തവണ നേര്‍ക്കുനേര്‍ മല്‍സരിക്കുക. 
കൂടാതെ ബി. ഉണ്ണികൃഷ്ണന്‍ യുവതാരങ്ങളായ ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, അനൂപ് മേനോന്‍ തുടങ്ങിയവരെ അണിനിരത്തി ഒരുക്കിയ 'ഐ ലൌ മീ', ആഷിഖ് അബു പുതുമുഖമായ ശേഖര്‍ മേനോനെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത 'ടാ തടിയാ' എന്നിവയും മാറ്റുരയ്ക്കാനുണ്ടാകും. 
 
ക്രിസ്മസ് ചിത്രങ്ങളുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്...
 
ബാവൂട്ടിയുടെ നാമത്തില്‍
 
പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് കഥയും തിരക്കഥയും ഒരുക്കി നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'ബാവൂട്ടിയുടെ നാമത്തില്‍'. ജി.എസ്. വിജയനാണ് സംവിധായകന്‍. കാവ്യാ മാധവന്‍, റിമാ കല്ലിംഗല്‍, കനിഹ എന്നിവരാണ് നായികമാര്‍. 
 
മലബാര്‍ മേഖല കഥാപരിസരമാകുന്ന ചിത്രത്തില്‍ താരഭാരം മാറ്റിവെച്ച നാടന്‍ കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ഏറനാടന്‍ സംസ്കാരവും ഭാഷയുമാണ് പശ്ചാത്തലം. സേതുമാധവന്‍ എന്ന ബിസിനിസുകാരന്റെ വീട്ടിലെ ഡ്രൈവര്‍ ബാവൂട്ടിയുടെ വേഷമാണ് മമ്മൂട്ടിക്ക്. 
 
സമ്പന്നനായ സേതുമാധവനാകുന്നത് പ്രമുഖ തിരക്കഥാകൃത്തും 'സ്പിരിറ്റി'ലൂടെ അഭിനയത്തിലേക്ക് കടന്നയാളുമയ ശങ്കര്‍ രാമകൃഷ്ണനാണ്. ഈ കഥാപാത്രത്തിന്റെ ഭാര്യ വനജയായി കാവ്യാ മാധവനെത്തുന്നു. വാല്യക്കാരിയുടെ റോളാണ് കനിഹക്ക്. വനജയുടെ മക്കള്‍ക്ക് ട്യൂഷനെടുക്കുന്ന ടീച്ചര്‍ നൂര്‍ജഹാന്റെ വേഷമാണ് റീമാ കല്ലിംഗലിന്. 
 
ഹരിശ്രീ അശോകന്‍ രൂപത്തിലും ഭാവത്തിലും വ്യത്യസ്തതയുള്ള അലവി എന്ന വേഷത്തിലുണ്ട്. വിനീത്, സുധീഷ്,  ശ്രീരാമന്‍, അഗസ്റ്റിന്‍, ബേബി അനിഘ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഷഹബാസ് അമനാണ്. ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റിങ്: സന്ദീപ് നന്ദകുമാര്‍, കലാസംവിധാനം: സന്തോഷ് രാമന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്. ക്യാപിറ്റോള്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം സെവന്‍ ആര്‍ട്സ് പ്രദര്‍ശനത്തിനെത്തിക്കും. 
 
കര്‍മയോദ്ധ
 
കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ മേജര്‍ രവി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'കര്‍മയോദ്ധ'. 
 
മാഡി എന്നും മാഡ് മേനോന്‍ എന്നും അറിപ്പെടുന്ന മാധവമേനോന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മൊബൈല്‍ ഫോണ്‍ ദുരുപയോഗം, പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി സജീവമായ സമീപകാല സാമൂഹിക പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായതും അണുകുടുംബങ്ങള്‍ വ്യാപകമായതും കുടുംബബന്ധങ്ങളില്‍ ഉണ്ടാക്കിയ വിള്ളലുകളും ചിത്രം ചൂണ്ടിക്കാട്ടുന്നു.
 
മുകേഷ്, രാജീവ് പിള്ള, മുരളി ശര്‍മ, ബിജുമേനോന്‍, ജനാര്‍ദനന്‍, സായികുമാര്‍, ആശാ ശരത്, ഐശ്വര്യ ദേവന്‍, സുകുമാരി, സോന, ബിനീഷ് കോടിയേരി, തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. 
സംഗീതമൊരുക്കുന്നത് എം.ജി ശ്രീകുമാറാണ്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഡോ. മധു വാസുദേവന്‍. പശ്ചാത്തല സംഗീതം: ജെഫ്രി ജൊനാഥന്‍,
കലാസംവിധാനം: സാലു കെ. ജോര്‍ജ്, വസ്ത്രാലങ്കാരം: എസ്.ബി സതീഷ്,മുരളി, എഡിറ്റിംഗ്: ഡോണ്‍മാക്സ്, സംഘട്ടനം: മാഫിയാ ശശി.
 
ഐ ലൌ മീ
 
സൂപ്പര്‍താരങ്ങളെ നായകരാക്കി നിരവധി ചിത്രങ്ങളൊരുക്കിയ ബി. ഉണ്ണികൃഷ്ണന്‍ യുവതാരങ്ങള്‍ക്കൊപ്പം എത്തുന്ന ചിത്രമാണ് 'ഐ ലൌ മീ'. ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. 'തട്ടത്തിന്‍ മറയത്തി'ലൂടെ ശ്രദ്ധേയയായ ഇഷാ തല്‍വാറാണ് നായിക. 
 
യുവതയുടെ ചുറുചുറുക്കും ഒരു ത്രില്ലറിന്റെ കരുത്തും ഒത്തുചേര്‍ന്ന ചിത്രമാണിതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. 
 
സേതുവാണ് തിരക്കഥ ഒരുക്കുന്നത്. ക്യാമറ: സതീഷ് കുറുപ്പ്, എഡിറ്റിംഗ്: മനോജ്, സംഗീതം: ദീപക് ദേവ്, ഗാനങ്ങള്‍: ബി.കെ. ഹരിനാരായണന്‍, വസ്ത്രാലങ്കാരം: എസ്.ബി. സതീശന്‍. വൈശാഖ സിനിമക്ക് വേണ്ടി വൈശാഖ് രാജനാണ് ചിത്രം നിര്‍മിക്കുന്നത്. 
 
 
ടാ തടിയാ
 
മലയാള സിനിമാ രംഗത്തെ പുതുതലമുറ സംവിധായകരില്‍ ശ്രദ്ധേയനായ ആഷിഖ് അബുവിന്റെ 'ടാ തടിയാ'യില്‍ പുതുമുഖം ശേഖര്‍ മേനോനാണ് നായകന്‍. ഡാന്‍സ് ജോക്കിയായിരുന്ന ശേഖര്‍, ശരീരത്തിന്റെ പ്രത്യേകത കൊണ്ടാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. 
 
പേരുപോലെ ചിത്രത്തിന്റെ അവതരണവും വ്യത്യസ്തവും ആസ്വാദ്യവുമായിരിക്കുമെന്നാണ് സംവിധായകന്റെ അവകാശവാദം. വലിപ്പമുള്ള ശരീരമുള്ളവരുടെ ജീവിതത്തിലെ സംഭവങ്ങള്‍ രസകരമായി അവതരിപ്പിക്കുകയാണ് ചിത്രത്തില്‍. ഒരു രാഷ്ട്രീയ പശ്ചാത്തലവും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.
 
ആന്‍ അഗസ്റ്റിനാണ് നായിക. നിവിന്‍ പോളി, ശ്രീനാഥ് ഭാസി, അരുദ്ധതി നാഗ്, മണിയന്‍പിള്ള രാജു, ശ്രീരാമന്‍, ഇടവേള ബാബു, എന്‍.എല്‍. ബാലകൃഷ്ണന്‍, ജയരാജ് വാര്യര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്. 
 
ശ്യാം പുഷ്കരന്‍, ദിലീഷ് നായര്‍, അഭിലാഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്റോ ജോസഫാണ് ഒ.പി.എം സിനിമയുടെ സഹകരണത്തോടെ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്യാമറ: ഷൈജു ഖാലിദ്, സംഗീതം: ബിജിബാല്‍, ഗാനരചന: വേണുഗോപാല്‍, കലാസംവിധാനം: ബാവ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, എഡിറ്റിംഗ്: സാജന്‍.
 
 
വിജയത്തിന് നിരവധി ചേരുവകള്‍ ക്രിസ്മസ് ചിത്രങ്ങള്‍ക്ക് നാലിനുമുണ്ട്. അതുകൊണ്ടുതന്നെ ഇവയുടെ ബോക്സ് ഓഫീസ് പ്രകടനം എന്തെന്നറിയാന്‍ പ്രേക്ഷകരും നിരൂപരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിനയന്‍ സംവിധാനം ചെയ്യുന്ന ത്രീ ഡി ചിത്രം 'ഡ്രാക്കുള 2012' ക്രിസ്മസിന് എത്തുമെന്ന് കരുതിയിരുന്നെങ്കിലും കുറച്ചുനാള്‍ കൂടി വൈകുമെന്നാണറിയുന്നത്. ഇതിനുപുറമേ സല്‍മാന്‍ ഖാന്റെ ഹിന്ദി ചിത്രം 'ദബംഗ് 2' ഉം 21ന് തിയറ്ററുകളിലെത്തുന്നുണ്ട്.
features: 
Facebook
Twitter

കല്‍പറ്റ, പനമരം കാര്‍ഷിക ബാങ്ക് ഡയറക്ടര്‍മാര്‍ സത്യഗ്രഹം നടത്തും

Posted: 19 Dec 2012 11:01 PM PST

കല്‍പറ്റ: കാപ്പി പാക്കേജിന്‍െറ ഭാഗമായി ജില്ലയിലെ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള 6.34 കോടി രൂപ ജോ. രജിസ്ട്രാര്‍ തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ച് കല്‍പറ്റ, പനമരം കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍മാര്‍ ഡിസംബര്‍ 31ന് ജോ. രജിസ്ട്രാര്‍ ഓഫിസിനുമുന്നില്‍ സത്യഗ്രഹം നടത്തുമെന്ന് ബാങ്ക് പ്രസിഡന്‍റുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സഹ. ബാങ്കുകള്‍ക്കുള്ള ബാധ്യത വൈകിക്കാന്‍വേണ്ടി സര്‍ക്കാര്‍ 10 കോടി രൂപയാണ് 2011ലെ ബജറ്റില്‍ അനുവദിച്ചത്. കോഫി ബോര്‍ഡിന്‍െറ വിഹിതമായ 14.47 കോടി രൂപ പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ക്ക് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത 10 കോടി രൂപ കഴിഞ്ഞ മാര്‍ച്ച് 26ന് ജില്ലാ സഹ. ബാങ്കിന് കൈമാറി. എന്നാല്‍, ഈ തുക കാര്‍ഷിക ബാങ്കുകള്‍ക്ക് ലഭിച്ചിട്ടില്ല. തുക തടഞ്ഞുവെച്ചത് കാരണം ബാങ്കുകള്‍ക്ക് 1.32 കോടി രൂപയുടെ നഷ്ടമുണ്ടായി.
വൈത്തിരി പ്രാഥമിക ഗ്രാമവികസന ബാങ്കിന് 2.10 കോടി രൂപയും പനമരത്തെ ബാങ്കിന് 4.24 ലക്ഷം രൂപയുമാണ് ലഭിക്കാനുള്ളത്.
2011 മാര്‍ച്ചില്‍ തുക കൃഷിക്കാരുടെ വായ്പകളിലേക്ക് വരവുവെച്ചതാണ്. വൈത്തിരി ബാങ്ക് 5536 വായ്പകളിലേക്കും വയനാട് കാര്‍ഷിക ബാങ്ക് 3945 വായ്പകളിലേക്കുമാണ് തുക നീക്കിയത്. വരവുവെച്ച തുകക്ക് കഴിഞ്ഞ മാര്‍ച്ചിന് ശേഷം പലിശ ഈടാക്കാന്‍ കഴിയുന്നില്ല.  ഈ തുകക്ക് സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് പലിശയും രണ്ടര ശതമാനം പിഴപ്പലിശയും നല്‍കണം. ഇതുകാരണം ബാങ്കുകള്‍ പ്രതിസന്ധി നേരിടുകയാണ്. സര്‍ക്കാറിന്‍െറ വിഹിതം ലഭിക്കാത്തതിനാല്‍ വായ്പ അടച്ചുതീര്‍ത്ത പലര്‍ക്കും രേഖകള്‍ തിരിച്ചുനല്‍കാന്‍ കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിലാണ് സത്യഗ്രഹം നടത്തുന്നത്. പനമരം ബാങ്ക് പ്രസിഡന്‍റ് കെ.വി. മോഹനന്‍, വൈത്തിരി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍റ് വി.പി. ശങ്കരന്‍ നമ്പ്യാര്‍, വൈ. പ്രസിഡന്‍റ് വി.പി. വര്‍ക്കി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

ബത്തേരി സഹ. ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം

Posted: 19 Dec 2012 10:58 PM PST

സുല്‍ത്താന്‍ ബത്തേരി: ഭരണസമിതിയിലെ കൂട്ടരാജിയെത്തുടര്‍ന്ന് ക്വാറം തികയാതെ വന്ന സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹ. ബാങ്കില്‍ സഹകരണ വകുപ്പ് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് ഭരണം ഏറ്റെടുത്തു. ജില്ലാ സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാര്‍ ഓഫിസിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ ബാബു രാജേന്ദ്രന്‍ കണ്ണോത്തിനെയാണ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. കേരള സഹകരണ നിയമം വകുപ്പ് 33(1) പ്രകാരമാണ് നടപടി.
ബുധനാഴ്ച ഉച്ചക്ക് അസി. രജിസ്ട്രാര്‍ കെ.ജി. ചന്ദ്രശേഖരനോടൊപ്പം ബാങ്കിലെത്തിയ ബാബു രാജേന്ദ്രന്‍ ചാര്‍ജെടുത്തതിന് തൊട്ടുപിന്നാലെ വിവരമറിഞ്ഞെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപരോധമാരംഭിച്ചു. കോണ്‍ഗ്രസിന്‍െറ ജനാധിപത്യവിരുദ്ധ നടപടിക്ക് സഹകരണ വകുപ്പ് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഡയറക്ടര്‍ ബോര്‍ഡ് ഔദ്യാഗികമായി പിരിച്ചുവിടാതെ അഡ്മിനിസ്ട്രേറ്റര്‍ ചാര്‍ജെടുത്തത് ക്രമവിരുദ്ധമാണെന്ന് പുറത്തായ ബാങ്ക് പ്രസിഡന്‍റും ബി.ജെ.പി നേതാവുമായ പി.സി. മോഹനന്‍ മാസ്റ്റര്‍ ആരോപിച്ചു.
സെക്ഷന്‍ 33 പ്രകാരം ഭരണ സമിതി പിരിച്ചുവിടുമ്പോള്‍ മാത്രമേ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കേണ്ടതുള്ളൂവെന്നും ക്വാറം തികയാതെ ഭരണസമിതി സ്വയം പുറത്തായ പശ്ചാത്തലത്തില്‍ പിരിച്ചുവിടല്‍  നോട്ടീസിന് പ്രസക്തിയില്ലെന്നും ബാബു രാജേന്ദ്രന്‍ പറഞ്ഞു.
15 അംഗ ബാങ്ക് ഭരണ സമിതിയില്‍ ബി.ജെ.പി -എട്ട്, കോണ്‍ഗ്രസ് -ആറ്, കേരള കോണ്‍. എം -ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
പ്രസിഡന്‍റുമായുള്ള അഭിപ്രായ വ്യത്യാസത്തിന്‍െറ പേരില്‍ ബി.ജെ.പിക്കാരനായ ഡയറക്ടര്‍ കെ.കെ. രാജന്‍ രാജിവെക്കുകയും ഒക്ടോബര്‍ 15ലെ ഭരണസമിതി യോഗം രാജി അംഗീകരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് മെംബര്‍മാരായ എന്‍.എം. വിജയന്‍, കെ.ടി. കുര്യാക്കോസ്, സരളാ ഉണ്ണിത്താന്‍, വി.ജെ. തോമസ്, ഷാജി പാടിപറമ്പില്‍, ജോര്‍ജ് നൂറനാല്‍, കേരള കോണ്‍. അംഗം അഡ്വ. ഏലിയാസ് പോള്‍ എന്നിവര്‍ കഴിഞ്ഞ 18നാണ് രാജിവെച്ചത്.
ഫാ. മത്തായി നൂറനാലിന്‍െറ നേതൃത്വത്തില്‍ ആരംഭിച്ച ബത്തേരി സര്‍വീസ് സഹ.ബാങ്ക് കേരളത്തിലെ എണ്ണപ്പെട്ട സഹകരണ സ്ഥാപനങ്ങളിലൊന്നായി ഉയരുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരം മത്സരിച്ച് ഒരാളുടെ ഭൂരിപക്ഷത്തില്‍ ബി.ജെ.പിക്ക് ഭരണം കിട്ടി. തൊട്ടു മുമ്പ് കോണ്‍ഗ്രസും ബി.ജെ.പിയും ഭരണകാലം പങ്കിട്ടു.
എ ഗ്രേഡ് നിലനിര്‍ത്തിയിരുന്ന ബാങ്ക് രാഷ്ട്രീയപ്പോരിനിടയില്‍ സി ഗ്രേഡിലേക്ക് കൂപ്പുകുത്തി. ഡി.സി.സി നേതാവിന്‍െറ നേതൃത്വത്തില്‍ നോമിനേറ്റഡ് ഭരണസമിതിയെ സര്‍ക്കാര്‍ നിയോഗിക്കുമെന്ന് സൂചന ലഭിച്ചു.
ഭരണമാറ്റം ബാങ്കിലെ നിക്ഷേപകരെയും ഇടപാടുകാരെയും ബാധിക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ ബാബു രാജേന്ദ്രന്‍ പറഞ്ഞു. 18,000ത്തോളം അംഗങ്ങളുള്ള ബാങ്കാണിത്.

പഞ്ചാബ് നാഷനല്‍ ബാങ്ക്: മറ്റൊരു ലോക്കറില്‍നിന്നും സ്വര്‍ണം നഷ്ടപ്പെട്ടെന്ന് സൂചന

Posted: 19 Dec 2012 10:54 PM PST

കോഴിക്കോട്: നൂറു പവനോളം ആഭരണങ്ങളും വജ്രമാലയും കവര്‍ച്ച ചെയ്യപ്പെട്ട പഞ്ചാബ് നാഷനല്‍ ബാങ്ക് മുഖ്യശാഖയിലെ മറ്റൊരു ലോക്കറില്‍നിന്നും വന്‍തോതില്‍ ആഭരണം നഷ്ടപ്പെട്ടതായി സൂചന.
 2010 ല്‍ ഈ ബാങ്കിലെ ലോക്കറില്‍ ആഭരണങ്ങള്‍ നിക്ഷേപിച്ച ഇടപാടുകാരന്‍ ബുധനാഴ്ച ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി. രണ്ടു വര്‍ഷം മുമ്പ് ലോക്കറില്‍ നിക്ഷേപിച്ച ആഭരണങ്ങളില്‍ വലിയ മാലകളും വളകളും നഷ്ടപ്പെട്ടതായാണ് സംശയം. ഏതാനും തവണ ലോക്കര്‍  തുറന്ന് ആഭരണം എടുക്കുകയും തിരികെ വെക്കുകയും ചെയ്തിട്ടുണ്ടെന്നും ഏതാനും ആഭരണങ്ങള്‍ ഇപ്പോള്‍ കാണുന്നില്ലെന്നും ഇദ്ദേഹം മൊഴി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍, പൊലീസ് ലോക്കര്‍  തുറപ്പിച്ച് പരിശോധിച്ചു. മൊത്തം ആഭരണങ്ങളുടെ വിശദാംശം കൊണ്ടുവരാന്‍ പൊലീസ് ഇദ്ദേഹത്തിന് നിര്‍ദേശം നല്‍കി.
മുന്‍ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡി. സാലിയുടെ മകള്‍, മരുമകള്‍ എന്നിവരുടെ 67 പവന്‍ ആഭരണം ലോക്കറില്‍നിന്ന് കവര്‍ച്ച ചെയ്ത കേസില്‍  പൊലീസ് സംശയിക്കുന്ന ബാങ്ക് ജീവനക്കാരന്‍, ഇതേ ബാങ്കില്‍ 100 പവനിലധികം സ്വര്‍ണം പണയം വെച്ചതായി കണ്ടെത്തിയിരുന്നു. സാലിയുടെ മകളും മരുമകളും ആഭരണം രണ്ടാം ലോക്കറില്‍ വെച്ചതിനു മുമ്പാണ് ബാങ്ക് ജീവനക്കാരന്‍ പണയം വെച്ചത്. ബുധനാഴ്ച പരാതി നല്‍കിയ ആളുടെ ആഭരണം പണയസ്വര്‍ണത്തില്‍ ഉണ്ടോ എന്നത് ഉടന്‍ പൊലീസ് പരിശോധിക്കും. കൂടാതെ കോഴിക്കോട്ടെ ഹോട്ടലുടമ ശരവണന്‍െറ 25 പവന്‍ ആഭരണവും ഇതേ ബാങ്കിലെ ലോക്കറില്‍നിന്ന് നഷ്ടപ്പെട്ടിരുന്നു. ഇതിനിടെ, പഞ്ചാബ് നാഷനല്‍ ബാങ്കിലെ രണ്ട് ജീവനക്കാരെ നുണപരിശോധനക്ക് വിധേയമാക്കണമെന്നഭ്യര്‍ഥിച്ച്  പൊലീസ് നല്‍കിയ ഹരജിയില്‍, കോടതി ജീവനക്കാരെ വിളിച്ചുവരുത്തി അഭിപ്രായം ആരാഞ്ഞു.  നുണപരിശോധനക്ക് ഇരുവരും തയാറായതായാണ് സൂചന. കോടതിയില്‍നിന്ന് ഇതുസംബന്ധിച്ച അനുമതി ലഭിച്ചാലുടനെ നുണപരിശോധന നടത്തും.

കുടുംബശ്രീ: കര്‍ണ്ണാടക കേരളത്തിന് പഠിക്കുന്നു

Posted: 19 Dec 2012 10:31 PM PST

Image: 

കണ്ണൂര്‍:കേരളത്തില്‍'കുടുംബശ്രീ'യുടെ ജനനം മുതല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വരെ പഠിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നടപടിയാരംഭിച്ചു. കുടുംബ ശ്രീസ്ഥാപക എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെനേത്യത്വത്തിലുള്ള കേരള സംഘം കര്‍ണ്ണാടകയുടെ ക്ഷണമനുസരിച്ച് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ക്ളാസെടുത്തു. കേന്ദ്ര സര്‍ക്കാര്‍ ദരിദ്ര സമൂഹങ്ങളില്‍ നടപ്പാക്കുന്ന 'ആജീവിക'(എന്‍.ആര്‍.എല്‍.എം)നിര്‍വഹണത്തിന് നേത്യത്വം നല്‍കാനുള്ള ദേശീയ ഏജന്‍സിയായി കുടുംബശ്രീയെ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം തെരഞ്ഞെടുത്തിരുന്നു. ഇതേ തുടര്‍ന്ന് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.ബി.വത്സല കുമാരി അധ്യക്ഷയായി എംപവേര്‍ഡ് കമ്മിറ്റിയും രൂപവത്കരിച്ചു. സമിതിയുടെ നേത്യത്വത്തില്‍ തിരുവനന്തപുരത്ത്
നാല് ദിവസം ശില്‍പശാലയും നടത്തി.  
ആജീവിക പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട വകുപ്പ് മേധാവികളായ ഐ.എ.എസ് ഉദ്യോഗസ്ഥരും ശില്‍പശാലയില്‍ പങ്കെടുത്തു. കര്‍ണ്ണാടകയിലെ പദ്ധതി ഡയറക്ടര്‍ ഹേമലത കേരളത്തില്‍ കുടുംബശ്രീയുടെ ജനനവും വികാസത്തിന്‍റെ വിവിധ ഘട്ടങ്ങളും വിശദമായി പഠിക്കാന്‍ തന്റെസംസ്ഥാനത്തിന് അവസരമൊരുക്കണമെന്ന് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ
ടി.കെ.ജോസിനോട് രേഖാമൂലം അഭ്യര്‍ഥിച്ചു. കുടുംബശ്രീ സ്ഥാപക എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന ഇദ്ദഹേം ഇപ്പോള്‍ കൊച്ചി ആസ്ഥാനമായ നാളികേര വികസന ബോര്‍ഡ് ചെയര്‍മാനാണ്. ജോസിന്റെനേത്യത്വത്തില്‍ സംഘം അവധിയെടുത്ത് ബംഗളൂരുവില്‍ ചെന്നു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ കോ-ഓര്‍ഡിനേറ്ററായിരുന്ന ഡപ്യൂട്ടി ഡവലപ്പ്മെന്‍റ് കമ്മീഷണര്‍ കെ.ശ്രീകണ്ഠന്‍ നായര്‍,എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്ററായിരുന്ന ധന വകുപ്പ് ഡപ്യൂട്ടി ഡയരക്ടര്‍ കബീര്‍ ബി.ഹാറൂണ്‍,കാസര്‍ക്കൊട് ജില്ലാഅസി.കോ-ഓര്‍ഡിനേറ്ററായിരുന്ന പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍ വൈസര്‍ പി.മുഹമ്മദ് നിസാര്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മറ്റ് അംഗങ്ങള്‍. കോഴിക്കോട് ജില്ലാ മുന്‍ കോ-ഓര്‍ഡിനേറ്റര്‍ സുഭാഷ് ബാബുവിന് ക്ഷണമുണ്ടായെങ്കിലും പങ്കടെുക്കാനായില്ല.  കര്‍ണ്ണാടകയെ പ്രതിനിധീകരിച്ച് ഹേമലതയെക്കൂടാതെ ഗ്രാമ വികസന-പഞ്ചായത്തീരാജ് സെക്രട്ടരി ഇ.വി.രാമണ്ണ റെഡ്ഢി,പദ്ധതി മാനജര്‍ കെ.ക്യഷ്ണ സ്വാമി എന്നിവര്‍ പങ്കടെുത്തു.
കര്‍ണ്ണാടകയില്‍ 'സ്ത്രീശക്തി'എന്ന പേരില്‍ സംവിധാനമാമാണുള്ളത്. ഗ്രാമ വികസന-പഞ്ചായത്തീരാജ് വകുപ്പിന് കീഴിലല്ല,സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനായുള്ള വകുപ്പുമായി ബന്ധപ്പെട്ടാണ് ഇതിന്റെപ്രവര്‍ത്തനം. പഞ്ചായത്തില്‍ ശരാശരി പത്ത് 'സ്ത്രീശക്തി'യേയുള്ളൂ.കേരളത്തില്‍'കുടുംബശ്രീ' 250 എണ്ണമുണ്ട്. ബാല സഭ,അഗതി പുനരധിവാസം, സ്ത്രീ പദവി പഠനം, ഭവനശ്രീ തുടങ്ങി കുടുംബശ്രീയുടെ വിജയ വഴികളിലൂടെ കര്‍ണ്ണാടകയെ സംഘം നടത്തി.
 

കുട്ടികളിലെ ക്യാന്‍സറിനെക്കുറിച്ച് സുപ്രീം ആരോഗ്യ കൗണ്‍സില്‍ ബോധവത്കരണം

Posted: 19 Dec 2012 10:24 PM PST

Image: 

ദോഹ: കുട്ടികളിലെ ക്യാന്‍സറിനെക്കുറിച്ച് ഈ മാസം സമ്പൂര്‍ണ ബോധവത്കരണം സംഘടിപ്പിക്കാന്‍ സുപ്രീം ആരോഗ്യ കൗണ്‍സില്‍ (എസ്.സി.എച്ച്) തീരുമാനിച്ചു. കാന്‍സറിന്‍െറ ലക്ഷണങ്ങളെക്കുറിച്ച് ബോധവത്കരണം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് തയാറാക്കിയ ദേശീയ ക്യാന്‍സര്‍ നയത്തിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്യാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ ബോധത്കരണം സഹായിക്കുമെന്നാണ് പ്രതീക്ഷ.
ബോധവത്കരണ പരിപാടികളില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്.എം.സി), പ്രാഥമികരോഗ്യ കോര്‍പറേഷന്‍ എന്നിവയും എസ്.സി.എച്ചുമായി സഹകരിക്കും.  കാമ്പയിന്‍െറ ഭാഗമായി എസ്.സി.എച്ചിലെ ദേശീയ ക്യാന്‍സര്‍ ഇംപ്ളിമെന്‍േറഷന്‍ ടീം വാര്‍ഷിക ബോധവത്കരണ കലണ്ടര്‍ തയാറാക്കിയിട്ടുണ്ട്. ലുക്കീമിയക്ക് പ്രത്യേക ഊന്നല്‍ നല്‍കി കുട്ടികളിലെ ക്യാന്‍സര്‍ അടക്കമുള്ള വിഷയങ്ങളാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രക്തകോശങ്ങളെയും മജ്ജയെയും ബാധിക്കുന്ന ഒരിനം ക്യാന്‍സറാണ് ലുക്കീമിയ. കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്നത് ഇത്തരം ക്യാന്‍സറാണ്. ക്യാന്‍സര്‍ നേരത്തെ കണ്ടെത്തി ചികില്‍സിക്കുക എന്ന ആശയത്തിന് ഊന്നല്‍ നല്‍കിയാണ് ഖത്തറിന്‍െറ ദേശീയ ക്യാന്‍സര്‍ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ കുട്ടികളിലെ ക്യാന്‍സര്‍ എങ്ങനെ നേരത്തെ കണ്ടെത്താമെന്നതിനെക്കുറിച്ചും രോഗനിര്‍ണയത്തിനും ചികിത്സക്കുമായി അവരെ വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് കൈമാറുന്നതിനെക്കുറിച്ചും രോഗത്തിന്‍െറ ലക്ഷണങ്ങളെക്കുറിച്ചും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കുട്ടികളുടെ അത്യാഹിത വിഭാഗത്തിലെയും ഡോക്ടര്‍മാര്‍ക്ക് എച്ച്.എം.സിയുടെ പീഡിയാട്രിക് ഹീമറ്റോളജി/ഓങ്കോളജി വിഭാഗം പരിശീലനം നല്‍കിവരുന്നുണ്ട്. ക്യാന്‍സര്‍ ചികിത്സാരംഗത്ത് ഖത്തറിനെ മികവിന്‍െറ കേന്ദ്രമാക്കി മാറ്റുക എന്നതാണ് ദേശീയ നയത്തിന്‍െറ പ്രധാന ലക്ഷ്യം.

യു.എ.ഇയില്‍ ക്രിസ്മസ് ആഘോഷത്തിന്

Posted: 19 Dec 2012 10:06 PM PST

Image: 

ദുബൈ: യേശുവിന്‍െറ തിരുപ്പിറവി ദിനത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍. യു.എ.ഇയില്‍ മലയാളികളടക്കമുള്ള ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്മസ് ആഘോഷത്തിനുള്ള തയാറെടുപ്പിലാണ്.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ക്രൈസ്തവ ദേവാലയങ്ങളിലും മറ്റും യേശുവിന്‍െറ ജനനം ചിത്രീകരിക്കുന്ന പുല്‍ക്കൂടുകള്‍, ക്രിസ്മസ് മരങ്ങള്‍, നക്ഷത്രങ്ങള്‍ എന്നിവ നിര്‍മിക്കുന്നുണ്ട്. മിക്ക ദേവാലയങ്ങളിലും ഇതിന്‍െറ നിര്‍മാണം പൂര്‍ത്തിയായി. ചിലയിടങ്ങളില്‍ അവസാന മിനുക്കുപണികള്‍ ബാക്കിയുണ്ട്. പള്ളികള്‍ക്ക് കീഴിലെ വിവിധ കൂട്ടായ്മകളാണ് ഇതിനുവേണ്ടി പ്രധാനമായി രംഗത്തുള്ളത്. ആഘോഷത്തിന് ആവശ്യമായ നക്ഷത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിപണിയിലെത്തി. രണ്ടുമൂന്നു ദിവസത്തിനകം ഇവയുടെ കച്ചവടം സജീവമാകും. ആഘോഷത്തിന്‍െറ ഭാഗമായി ക്രൈസ്തവ യുവജന പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് കാരള്‍ സംഘടിപ്പിക്കുന്നുണ്ട്.
ദേവാലയങ്ങളില്‍ ക്രിസ്മസിനോടനുബന്ധിച്ച് വിവിധ ചടങ്ങുകള്‍ നടക്കും. എല്ലാ ദേവാലയങ്ങളിലും ഡിസംബര്‍ 24ന് വൈകിട്ടാണ് പ്രധാന ചടങ്ങുകള്‍ ആരംഭിക്കുക. പാതിരാ കുര്‍ബാന ഉള്‍പ്പെടെ വ്യത്യസ്ത സഭകള്‍ക്ക് കീഴിലെ ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാന്‍ നാട്ടില്‍നിന്ന് ഉന്നത പുരോഹിതര്‍ എത്തും.
ദുബൈ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്ക് തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്  മെത്രാപ്പൊലീത്ത കാര്‍മികത്വം വഹിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഈ പള്ളിയിലെ ചടങ്ങുകള്‍ക്ക് ഏതാണ്ട് 10,000 വിശ്വാസികള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇടവക വികാരി ഫാ. ടി.ജെ. ജോണ്‍സണ്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
വിപുലമായ ഒരുക്കങ്ങള്‍

മദീനയില്‍ അപകടത്തില്‍പെട്ടവര്‍ തിരിച്ചെത്തി; ദു:ഖമടക്കാനാകാതെ ബന്ധുക്കള്‍

Posted: 19 Dec 2012 09:42 PM PST

Image: 

മനാമ: മദീനയില്‍ ബസ് അപകടത്തില്‍പെട്ട 48 പേരടങ്ങുന്ന ഉംറ സംഘം ബഹ്റൈനില്‍ തിരിച്ചെത്തി. പ്രധാന മന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്രത്യേകം ചാര്‍ട്ട് ചെയ്ത സ്വകാര്യ വിമാനത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘം തിരിച്ചെത്തിയത്. ഇവരില്‍ പരിക്കുള്ളവരെ ആറ് ആംബുലന്‍സുകളിലും രണ്ട് ബസുകളിലുമായി സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കാവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും നല്‍കാന്‍ ആശുപത്രിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ആരോഗ്യ മന്ത്രി സാദിഖ് ബിന്‍ അബ്ദുല്‍ കരീം അല്‍ഷിഹാബി പറഞ്ഞു. അപകടത്തില്‍ മാനസികമായി തകര്‍ന്നവര്‍ക്ക് മന:ശാസ്ത്രപരമായ ചികിത്സയും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആറ് ഡോക്ടര്‍മാരെയും മറ്റു പാരാ മെഡിക്കല്‍ സ്റ്റാഫിനെയും അനുവദിച്ചിട്ടുണ്ട്.
തങ്ങളുടെ കൂട്ടത്തില്‍  പോയവരില്‍ നാല് പേരുടെ വേര്‍പാടിന്‍െറ വിങ്ങുന്ന വേദനയുമായാണ് ഇവര്‍ വിമാനമിറങ്ങിയത്. ആകാംക്ഷയോടെ തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്തു നിന്ന ഉറ്റവരും ബന്ധുക്കളും കണ്ണീരോടെയാണ് ഇവരെ സ്വീകരിച്ചത്. വലിയ ഒരു ദുരന്ത മുഖത്തുനിന്ന് രക്ഷപ്പെട്ടതിന്‍െറ സമാശ്വാസത്തേക്കാള്‍ കൂടെയുള്ളവര്‍ നഷ്ടപ്പെട്ടതിന്‍െറ വേദനയിലായിരുന്നു മിക്കവരും. തങ്ങളുടെ കുടുംബക്കാരെ കണ്ടപ്പോള്‍ പലര്‍ക്കും കരച്ചിലടക്കാനായില്ല. അപകടത്തില്‍ മരിച്ച നാലു പേരെ മദീനയില്‍ ഖബറടക്കിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏഴു പേര്‍ മദീനയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP