സ്വാഗതം
WELCOME

News Update..

Monday, December 10, 2012

സിറിയക്കെതിരെ മുന്നറിയിപ്പുമായി മനാമ ഡയലോഗ് സമാപിച്ചു Madhyamam News Feeds

സിറിയക്കെതിരെ മുന്നറിയിപ്പുമായി മനാമ ഡയലോഗ് സമാപിച്ചു Madhyamam News Feeds

Link to

സിറിയക്കെതിരെ മുന്നറിയിപ്പുമായി മനാമ ഡയലോഗ് സമാപിച്ചു

Posted: 10 Dec 2012 12:40 AM PST

Image: 

മനാമ: സിറിയയിലും ഈജിപ്തിലും ഫലസ്തീനിലും ജനഹിതത്തിനനുസൃതമായ പ്രശ്ന പരിഹാരമുണ്ടാകണമെന്ന ആഹ്വാനത്തോടെ ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച എട്ടാമത് ‘മനാമ ഡയലോഗ് 2012’ സമാപിച്ചു. മൂന്ന് ദിവസം നീണ്ട സമ്മേളനത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 30 രാജ്യങ്ങളുടെ സര്‍ക്കാര്‍ പ്രതിനിധികളും മിലിട്ടറി തലവന്മാരും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഐ.ഐ.എസ്.എസ് ഡയറക്ടര്‍ ജനറല്‍ ജോണ്‍ ചിപ്മാനാണ് ആറ് സെഷനുകളിലായി നടന്ന ചര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചത്.
മിഡില്‍ ഈസ്റ്റിലെ പ്രശ്നങ്ങളും അവക്കുള്ള പരിഹാരവുമാണ് ചര്‍ച്ചകളില്‍ വിഷയീഭവിച്ചത്. സിറിയന്‍ പ്രശ്നത്തില്‍ അസദ് ഭരണകൂടത്തിന്‍െറ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. സിറിയയില്‍ രാസായുധം പ്രയോഗിക്കാനുള്ള നീക്കത്തിനെതിരെ അമേരിക്കന്‍ ഡപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വില്യം ബേണ്‍സ്, യു.എസ് ഇന്‍റലിജന്‍സ് ഹൗസ് കമ്മിറ്റി ചെയര്‍മാന്‍ മൈക്ക് റോജേഴ്സ് കോമണ്‍വെല്‍ത്ത് അഫയേഴ്സ് സെക്രട്ടറി വില്യം ഹോഗ് എന്നിവര്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ചൈന, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളൊഴിച്ച് മറ്റെല്ലാ പ്രതിനിധികളും സിറിയന്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധമുയര്‍ത്തി.
മേഖലയില്‍ അമേരിക്കന്‍ ഇടപെടലുകളുണ്ടാക്കുന്ന പ്രശ്നങ്ങളും ചര്‍ച്ചയായി. ഫലസ്തീനിലെ ഇസ്രായേല്‍ ആക്രമണങ്ങളും അപലപിക്കപ്പെട്ടു. വിഷയത്തില്‍ അമേരിക്ക സ്വീകരിക്കുന്ന പക്ഷപാതപരമായ നിലപാടിനെ ഇറാന്‍ പ്രതിനിധി ഡോ. സയ്യിദ് കാസിം സജ്ജാദ്പൂര്‍ വിമര്‍ശിച്ചു. അതേസമയം, ഇറാന്‍െറ ആണവ പദ്ധതികളാണ് ലോക സമാധാനത്തിന് ഭീഷണിയെന്നാണ് അമേരിക്കന്‍ ഡപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി തിരിച്ചടിച്ചത്. അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധിയാണ് അവരുടെ വിദേശ നയങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡ് അഭിപ്രായപ്പെട്ടു. യു.എസ് പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍തന്നെ ഇംഗ്ളീഷ് ഇതര രാജ്യമായ ചൈനക്കുണ്ടാകുന്ന സാമ്പത്തിക മുന്നേറ്റം ചരിത്രത്തിലെ വഴിത്തിരിവാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹ്റൈന്‍ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണെന്ന് യു.എസ് സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സ് പറഞ്ഞു. ജോര്‍ദാനെയും ബഹ്റൈനെയും യു.എസ് ശക്തമായി പിന്തുണക്കുന്നുണ്ട്. ദീര്‍ഘ കാലത്തേക്കുള്ള ഏറ്റവും നല്ല സുഹൃത്താണ് ബഹ്റൈനെന്നും അദ്ദേഹം വ്യക്തമാക്കി.   
 

മസ്കത്തില്‍ ജലവിതരണം തടസപ്പെട്ടു; വെള്ളമില്ലാതെ ജനം നെട്ടോട്ടത്തില്‍

Posted: 10 Dec 2012 12:36 AM PST

Image: 

മസ്കത്ത്: ശനിയാഴ്ച പുലര്‍ച്ചെ അല്‍ഖൂവൈര്‍ 33ല്‍ ഹല എഫ്.എം റേഡിയോ സ്റ്റേഷന് സമീപം കൂറ്റന്‍ പൈപ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ രൂക്ഷമായ ജലക്ഷാമം. ഞായറാഴ്ച മസ്കത്ത് ഗവര്‍ണറേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ വെള്ളം കിട്ടാക്കനിയായി. അല്‍ഗൂബ്ര ജലസംസ്കരണ പ്ളാന്‍റില്‍ നിന്ന് മസ്കത്ത്, മത്ര, അമിറാത്ത്, റുവി , വാദികബീര്‍ എന്നിവിടങ്ങളിലേക്ക് ജലമെത്തിക്കുന്ന 1000 എം.എം. വ്യാസമുള്ള ഫീഡര്‍ പൈപ് ലൈനാണ് പൊട്ടിയത്്.
ബദല്‍മാര്‍ഗമെന്ന നിലയില്‍ 600 എം.എം. ഡയാമീറ്റര്‍ പൈപ്പ് ലൈനിലൂടെ ജലവിതരണം തുടരുമെന്ന് പബ്ളിക് അതോറിറ്റി അറിയിച്ചിരുന്നെങ്കിലും ഞായറാഴ്ച ഉച്ചയോടെ നഗരത്തില്‍ ജലക്ഷാമം രൂക്ഷമായി. തിങ്കളാഴ്ചയോടെ ജലവിതരണം സാധാരണ നിലയിലാകുമെന്നാണ് പബ്ളിക് അതോറിറ്റി ഫോര്‍ വാട്ടര്‍ ആന്‍റ് ഇലക്ട്രിസിറ്റി അധികൃതര്‍ ഉപഭോക്താക്കളെ അറിയിച്ചത്.
ജലവിതരണം നിലച്ചതോടെ ഈ മേഖലയില്‍ വെള്ളം കിട്ടാതെ ജനം വലഞ്ഞു. പൈപില്‍ നിന്ന് നേരിട്ട് ജലമെത്തുന്ന ഫ്ളാറ്റുകളിലാണ് ജലക്ഷാമം രൂക്ഷമായത്. വലിയ ജലസംഭരണികളുള്ള ഫ്ളാറ്റുകളില്‍ കൂടുതല്‍ വെള്ളം ശേഖരിച്ചിരുന്നതിനാല്‍ ജലവിതരണം പുനസ്ഥാപിക്കാന്‍ കഴിയുന്നത് വരെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
റൂവിയുടെ എല്ലാ ഭാഗങ്ങളിലും ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. മത്രയില്‍ രാവിലെ മുതല്‍ ജലവിതരണം മുടങ്ങിയതായി സ്ഥലവാസികള്‍ പറയുന്നു. ഉച്ചയോടെ പള്ളികളില്‍ അംഗശുദ്ധി വരുത്താന്‍ പോലും വെള്ളം കിട്ടാതായി. ടാങ്കര്‍ ലോറികളില്‍ ജലമെത്തിച്ചാണ് ഹോട്ടലുകളിലും മറ്റും ജലദൗര്‍ലഭ്യം പരിഹരിച്ചത്്. രാത്രി വൈകി ചില ഭാഗങ്ങളില്‍ ജലമെത്തി തുടങ്ങിയിരുന്നു. കാനുകളിലും മറ്റും വെള്ളം വാങ്ങാന്‍ ഹൈപര്‍മാര്‍ക്കറ്റുകളിലും മറ്റും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
മത്രയില്‍ ജലവിതരണം മുടങ്ങിയതിനാല്‍ മിനറല്‍ വാട്ടര്‍ ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്തതെന്ന് മത്രയിലെ താമസക്കാരനായ അഷ്റഫ് പറഞ്ഞു. പള്ളികളില്‍ പോലും വെള്ളമില്ലാത്തതിനാല്‍ നമസ്കാരത്തിനും ആളുകള്‍ എത്തിയിരുന്നില്ല. മലയാളികള്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്ക് ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കേണ്ട അവസ്ഥയായിരുന്നുവെന്ന് താമസക്കാര്‍ പറയുന്നു. ഹോട്ടലുകളും കഫ്തീരിയകളും നേരത്തെ അടച്ചു. കൂളറുകളില്‍ നിന്നും വെള്ളം ബാക്കിയുള്ള ഫ്ളാറ്റുകളില്‍ നിന്നും വെള്ളം ശേഖരിക്കുന്നവരെയും കാണാമായിരുന്നു.
റെക്സ് റോഡ്, എം.ബി.ഡി, സി.ബി.ഡി, ഹോന്‍ഡ റോഡ്, മുംതാസ് ഏരിയ, ഹംരിയ തുടങ്ങിയ എല്ലാ മേഖലകളിലും ജലക്ഷാമം അനുഭവപ്പെട്ടു. ജലവിതരണം മുടങ്ങിയതോടെ ടാങ്കര്‍ ലോറികളില്‍ ജലം എത്തിച്ചാണ് ഹോട്ടലുകളും മറ്റും പ്രവര്‍ത്തിച്ചതെന്ന് റൂവിയിലെ അല്‍ ഫൈലഖ് ഹോട്ടല്‍ മാനേജര്‍ കെ.കെ. അബ്ദുറഹീം പറഞ്ഞു.
ജലക്ഷാമമനുഭവപ്പെട്ടതാടെ ടാങ്കര്‍ ലോറികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്നലെ ഉച്ചയോടെ ചെറിയ ടാങ്കറുകള്‍ക്ക് 15 റിയാലാണ് ഈടാക്കിയത്. സാധാരണ ഏഴ് റിയാലാണ് ഈടാക്കാറുള്ളത്.
വാദി അദായിലും ജലക്ഷാമം രൂക്ഷമായിരുന്നുവെന്ന് താമസക്കാര്‍ പറഞ്ഞു. മസ്ജിദുകളില്‍ ഉച്ചയോടെ വെള്ളം തീര്‍ന്നിരുന്നു.
ഹോട്ടലുകള്‍ അടച്ചു. ജലക്ഷാമം രൂക്ഷമായതിനാല്‍ കുടുംബമായി താമസിക്കുന്നവര്‍ ഏറെ പ്രയാസമനുഭവിക്കുന്നതായി വാദി അദായിലെ താമസക്കാരനായ ഉമര്‍ പറഞ്ഞു. ടാങ്കര്‍ ലോറികളില്‍ വെളളമടിക്കാന്‍ അന്വേഷിച്ചപ്പോള്‍ ഉടമകള്‍ ഫോണ്‍ എടുക്കാന്‍ പോലും തയാറാകാത്ത വിധം തിരിക്കിലായിരുന്നു.
അല്‍ഖുവൈറില്‍ പെപ്പ് പൊട്ടിയുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ ചുരുങ്ങിയത് 20 മണിക്കൂര്‍ വേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. ഞായറാഴ്ച രാത്രി ഏറെ വൈകിയിട്ടും നഗരത്തില്‍ ജലവിതരണം സാധാരണനിലയില്‍ എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ഭൂമിദാനക്കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

Posted: 10 Dec 2012 12:22 AM PST

Image: 

ന്യൂദല്‍ഹി/കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതിയും ഹൈകോടതിയും മാറ്റിവെച്ചു. ഭൂമിദാനക്കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ്സിന്റെ ബന്ധു ടി.കെ. സോമനും വി.എസ്സിന്റെ പി.എ സുരേഷ് കുമാറും സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി മൂന്നാഴ്ചത്തേക്കാണ് മാറ്റിയത്. കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ അറസ്റ്റ് ഉള്‍പ്പെടെ ബലംപ്രയോഗിച്ചുള്ള നടപടികളെടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഭൂമി ദാനത്തില്‍ വി.എസ് ഇടപെട്ടതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം.

അതേസമയം ഭൂമിദാനക്കേസില്‍ വി.എസിന് അനുകൂലമായ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് ഹൈകോടതിയും മാറ്റിവെച്ചു. ജനുവരി മൂന്നാം വാരത്തിലേക്കാണ് മാറ്റിയത്. കേസ് എടുത്തപ്പോള്‍ തന്നെ മാറ്റുന്നതായി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എന്‍ ഷെഫീക്കുമടങ്ങിയ ബെഞ്ച് അറിയിക്കുകയായിരുന്നു. ഇരു ഭാഗം അഭിഭാഷകരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. വി.എസിന് അനുകൂലമായ സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് അന്ന് തന്നെ സ്‌റ്റേ ചെയ്തിരുന്നു.

 

തടവുകാരുടെ കൈമാറ്റം: കരാറിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം

Posted: 09 Dec 2012 10:59 PM PST

Image: 

അബൂദബി: ഇന്ത്യയും യു.എ.ഇയും തമ്മില്‍ തടവുകാരെ പരസ്പരം കൈമാറുന്നതിനുള്ള കരാറിന് മന്ത്രിസഭയുടെ അംഗീകാരം. പാകിസ്താനുമായുള്ള ഇത്തരം കരാറിനും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
കരാര്‍ പ്രകാരം യു.എ.ഇ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെയും പാകിസ്താനികളെയും ആവശ്യമായ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് അയക്കും. ഇവര്‍ തങ്ങളുടെ ശിക്ഷാ കാലാവധിയിലെ ശേഷിക്കുന്ന കാലം ജന്മനാട്ടിലെ ജയിലിലാണ് കഴിയേണ്ടത്. ഇന്ത്യയിലും പാകിസ്താനിലും ശിക്ഷിക്കപ്പെടുന്ന യു.എ.ഇ പൗരന്‍മാര്‍ക്ക് തങ്ങളുടെ നാട്ടിലെ ജയിലിലും കഴിയാനാകും.
2011 നവംബര്‍ 22നാണ് ജയിലില്‍ കഴിയുന്നവരെ പരസ്പരം കൈമാറാനുള്ള സുപ്രധാന കരാറില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ചത്. കുറ്റകൃത്യം നടത്തി രക്ഷപ്പെടുന്നവരെ പിടികൂടി പരസ്പരം കൈമാറാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും നേരത്തെ· ഒപ്പുവെച്ചിരുന്നു.
ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ സഹായിക്കുന്നതിനും അവയുടെ വികസനം സാധ്യമാക്കുന്നതിനുമുള്ള നിയമത്തിനും മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കി. ഇത്തരം സംരംഭങ്ങളുടെ പുതുമയുള്ള പദ്ധതികള്‍, ഗവേഷണം എന്നിവയെ പ്രോത്സാഹിപ്പിക്കുകയാണ് നിയമത്തിന്‍െറ ലക്ഷ്യം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെയും ഏജന്‍സികളുടെയും ഡയറക്ടര്‍ ബോര്‍ഡില്‍ വനിതാ പ്രതിനിധിയെ നിര്‍ബന്ധമാക്കി കൊണ്ടുള്ള പ്രമേയവും മന്ത്രിസഭ പാസാക്കി. 

മാഞ്ചസ്റ്ററില്‍ യുനൈറ്റഡ്

Posted: 09 Dec 2012 09:39 PM PST

Image: 

ലണ്ടന്‍: നഗരവൈരികള്‍ വാശിയോടെ മാറ്റുരച്ച മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഇഞ്ചുറിടൈം ഗോളില്‍ യുനൈറ്റഡിന്‍െറ വിജയഭേരി. ലോകം ഉറ്റുനോക്കിയ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ റോബിന്‍ വാന്‍പെഴ്സിയുടെ ഇഞ്ചുറിടൈം ഗോളില്‍ 3-2നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മറികടന്നത്. സ്വന്തം ഗ്രൗണ്ടില്‍ നിര്‍ണായക മത്സരം തോറ്റ സിറ്റി ഇതോടെ, ഒന്നാം സ്ഥാനത്തുള്ള യുനൈറ്റഡിന് ആറു പോയന്‍റ് പിന്നിലാണിപ്പോള്‍.
ആദ്യ പകുതിയില്‍ വെയ്ന്‍ റൂണിയുടെ ഇരട്ട ഗോളുകളില്‍ 2-0ത്തിന് മുന്നിലെത്തിയ യുനൈറ്റഡിനെതിരെ രണ്ടാം പകുതിയില്‍ യായ ടൂറെ, പാബ്ളോ സബലേറ്റ എന്നിവരുടെ ഗോളുകളില്‍ സിറ്റി തിരിച്ചടിക്കുകയായിരുന്നു. 16ാം മിനിറ്റില്‍ കളിഗതിക്കെതിരായി വാന്‍ പെഴ്സിയും ആഷ്ലി യങ്ങും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് 20 വാര അകലെനിന്ന് റൂണി ആദ്യം നിറയൊഴിച്ചത്. 29ാം മിനിറ്റില്‍ അന്‍േറാണിയോ വലന്‍സിയയും റാഫേലും ചേര്‍ന്ന നീക്കത്തില്‍നിന്ന് റൂണി തന്‍െറ 150ാം പ്രീമിയര്‍ ലീഗ് ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച സിറ്റിക്കെതിരെ യങ് 58ാം മിനിറ്റില്‍ ഗോള്‍ നേടിയെങ്കിലും ഓഫ്സൈഡ് വിസില്‍ മുഴങ്ങി. രണ്ടു മിനിറ്റിനകം സെര്‍ജിയോ അഗ്വേറോയുടെ പാസില്‍ ടൂറെ തിരിച്ചടിക്കുകയായിരുന്നു. 86ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ ഹാഫ് വോളിയുതിര്‍ത്താണ് സബലേറ്റ യുനൈറ്റഡ് വല കുലുക്കിയത്. ഇഞ്ചുറി ടൈമിന്‍െറ രണ്ടാം മിനിറ്റില്‍ വാന്‍ പെഴ്സി തൊടുത്ത ഫ്രീകിക്ക് സമീര്‍ നസ്രിയുടെ കാലില്‍ തട്ടി ആതിഥേയ വലയിലേക്ക് വഴിമാറിയതോടെ ഇത്തിഹാദ് സ്റ്റേഡിയം നിരാശയിലാണ്ടു.

വെള്ളം കൊടുക്കാതെ മോഡി; വെള്ളം കുടിക്കാന്‍ മൊദ്വാദിയ

Posted: 09 Dec 2012 09:10 PM PST

Image: 

സ്വാതന്ത്ര്യലബ്ധി തൊട്ട് ഗുജറാത്ത് കൈവരിച്ച വ്യവസായിക വളര്‍ച്ച അപ്പാടെ തന്‍െറ അക്കൗണ്ടിലേക്ക് വരവുവെക്കുന്നതില്‍ അസാമാന്യ വൈദഗ്ധ്യം കാണിക്കുന്ന മുഖ്യമന്ത്രി നരേന്ദ്ര മോഡി, സ്വന്തം ഭരണത്തിന്‍െറ കെടുതികളുടെ പഴി എതിരാളികളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടുന്നതിന്‍െറ കൗതുകക്കാഴ്ചകള്‍ക്കുകൂടി സാക്ഷ്യംവഹിക്കുകയാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. സത്യത്തിന്‍െറ ജയത്തിന് സത്യഗ്രഹം നടത്തിയ മഹാത്മാഗാന്ധിയുടെ സ്വന്തം മണ്ണില്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോഡി നടത്തുന്ന അസത്യപ്രചാരണത്തില്‍ വെള്ളം കുടിക്കുന്നതാകട്ടെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പദത്തിലേക്ക് കണ്ടുവെച്ച ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് അര്‍ജുന്‍ മൊദ്വാദിയയും.
ധീരുഭായ് അംബാനിക്ക് തുച്ഛവിലക്ക് പതിച്ചുനല്‍കിയ പതിനായിരക്കണക്കിനേക്കര്‍ ഭൂമിയും അവയിലൊരുക്കിയ അടിസ്ഥാനസൗകര്യങ്ങളും കണ്ട് ജാംനഗര്‍ ജില്ലയില്‍നിന്ന് പോര്‍ബന്തറിലേക്ക് പ്രവേശിക്കുമ്പോള്‍ വരവേല്‍ക്കുന്നത് തലയില്‍ കുടമേന്തി സ്ത്രീകളും കുഞ്ഞുങ്ങളും കുടിവെള്ളത്തിന് കിലോമീറ്ററുകള്‍ താണ്ടുന്ന കാഴ്ച. പോര്‍ബന്തര്‍ മണ്ഡലത്തിലെ രാത്ത്ഡി ഗ്രാമത്തിലെത്തിയപ്പോള്‍, ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും മതിയായ വെള്ളമെത്തിക്കാതെ തങ്ങളെന്തു ചെയ്യുമെന്ന് ചോദിക്കാന്‍ സിറ്റിങ് എം.എല്‍.എ ആയ അര്‍ജുന്‍ മൊദ്വാദിയയുടെ വരവും കാത്തിരിക്കുകയാണ് ജനങ്ങള്‍. പ്രചാരണത്തിന് ഉച്ചക്ക് രണ്ടുമണിക്ക് വരുമെന്ന് പറഞ്ഞ മൊദ്വാദിയ ഒരു മണിക്കൂര്‍ വൈകിയെത്തി ഗ്രാമമുഖ്യനിരിക്കുന്ന ആല്‍ത്തറയുടെ ചുവട്ടിലേക്ക് ചെന്നപ്പോള്‍ ഗ്രാമീണര്‍ ആവലാതി നിരത്തി. കുടിവെള്ളമല്ലാതെ മറ്റൊന്നും തങ്ങള്‍ക്ക് ചോദിക്കാനില്ലെന്ന് പറഞ്ഞപ്പോള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വരാതെ പോര്‍ബന്തറില്‍ വെള്ളമെത്തിക്കാന്‍ കഴിയില്ലെന്ന് മൊദ്വാദിയ നിസ്സഹായത പ്രകടിപ്പിച്ചു.
അതിനുശേഷം മൈക്കില്‍ ഹ്രസ്വമായ സംസാരംനടത്തിയ മൊദ്വാദിയ ഏതാനും വ്യവസായികളുടെ വളര്‍ച്ച മാത്രം ലക്ഷ്യംവെക്കുന്ന മോഡി സര്‍ക്കാറിനെ ഗാന്ധിയുടെ മണ്ണില്‍ പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ പ്രാവശ്യം കുടിവെള്ളം വിഷയമാക്കി ജയിക്കാനുള്ള വോട്ട് സമാഹരിച്ച മൊദ്വാദിയ ഇപ്രാവശ്യം പ്രസംഗങ്ങളില്‍ അത് പരാമര്‍ശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് തൊട്ടടുത്ത രണ്ട് ഗ്രാമങ്ങളില്‍ തുടര്‍ന്ന് നടന്ന പ്രചാരണയോഗങ്ങളും തെളിയിച്ചു. തലതിരിഞ്ഞ വികസനത്തില്‍ വെള്ളംകിട്ടാതെ തൊണ്ട വരണ്ട ഗാന്ധിയുടെ നാട്ടുകാരുടെ മുമ്പില്‍ മോഡിക്ക് പകരം സമാധാനം ബോധിപ്പിക്കേണ്ട ഗതികേടിലാണ് മൊദ്വാദിയ.
മേധാപട്കര്‍ അടക്കമുള്ളവര്‍ ജലസമാധി വരെ നടത്തി പോരടിച്ചിട്ടും തോറ്റുകൊടുക്കാതെ നര്‍മദാ നദിയില്‍ അണകെട്ടി നിര്‍ത്തിയ വെള്ളംകൊണ്ട് സൗരാഷ്ട്രക്കാരെ മൊത്തം മതിവരുവോളം കുടിപ്പിക്കുമെന്നായിരുന്നു മോഡിയുടെ വാഗ്ദാനം. നര്‍മദാ സരോവര്‍ പദ്ധതിയുടെ വെള്ളം കനാലുകളിലൂടെ ഒഴുകിയെത്തുന്നതോടെ സൗരാഷ്ട്രയിലെ മുഴുവന്‍ ജില്ലകളിലും കാര്‍ഷികാഭിവൃദ്ധി നേടുമെന്നും 12 വര്‍ഷം മുമ്പ് മുഖ്യമന്ത്രിക്കസേരയിലെത്തിയ മോഡി 2002ലെ തെരഞ്ഞെടുപ്പില്‍ ഉറപ്പുനല്‍കി. എന്നാല്‍, മുഖ്യമന്ത്രി പദത്തിലേറി ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും കുടിവെള്ളം കൊടുക്കാന്‍ കഴിയാത്തതിന്‍െറ പേരിലേല്‍ക്കുന്ന ജനരോഷം ഗാന്ധിയുടെ പിന്തുടര്‍ച്ചാവകാശമേറ്റെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരിലേക്ക് വഴിതിരിച്ചുവിടുകയാണിപ്പോള്‍ മോഡി. നര്‍മദാ നദിയിലെ വെള്ളം പോര്‍ബന്തര്‍ അടങ്ങുന്ന സൗരാഷ്ട്രയിലേക്ക് എത്തിക്കാന്‍ വൈകുന്നത് കേന്ദ്രത്തിന്‍െറയും കോണ്‍ഗ്രസിന്‍െറയും നിസ്സഹകരണം കൊണ്ടാണെന്നാണ് മേഖലയില്‍ മോഡിയും ബി.ജെ.പിയും നടത്തുന്ന പ്രചാരണം. മണ്ഡലത്തിലെ സ്ഥാനാര്‍ഥി പി.സി.സി പ്രസിഡന്‍റായതിനാല്‍ ഇതിനുത്തരവാദി അദ്ദേഹമാണെന്ന് പോര്‍ബന്തറില്‍ പ്രത്യേകം പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ഇസ്രായേലിന്‍െറ തടവറ

Posted: 09 Dec 2012 09:07 PM PST

Image: 
Subtitle: 
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

ഗസ്സ വഴി കൈറോവില്‍നിന്ന് തെല്‍ അവീവിലേക്കും ജറൂസലമിലേക്കുമൊക്കെ ഞാന്‍ ബസില്‍ പോയിട്ടുണ്ട്. വളരെ മുമ്പാണ്. ഇപ്പോഴത്തെ സ്ഥിതിയെന്താണ്? തടവറയുടെ പദവിയാണിന്ന് ഫലസ്തീന്. ഗസ്സയിലും വെസ്റ്റ്ബാങ്കിലുമുള്ളവര്‍ക്കു മുന്നില്‍, നിത്യജീവിതം തടവറ പോലെ വരണ്ടതാണ്. വിഹ്വലവും അനിശ്ചിതവുമായ ജീവിതം. സ്വാതന്ത്ര്യത്തിന്‍െറ സാധ്യതകള്‍ മുന്നില്‍കാണാത്ത ജീവിതം. എങ്ങോട്ടും നീങ്ങാന്‍ കഴിയില്ല. ക്രൂരതയുടെ സൈനിക ചെക്പോസ്റ്റുകള്‍. ഭീമന്‍ ഭിത്തികള്‍. വെസ്റ്റ് ബാങ്കിലെവിടെയും ഇസ്രായേല്‍ സൈന്യം. സ്വന്തം ഭൂമിയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയാത്തവര്‍. എല്ലാക്കാലത്തും അവരുടെ ജീവിതം അങ്ങനെയൊക്കെയാകണമെന്ന് ഇസ്രായേലി അധിനിവേശം നിര്‍ബന്ധിക്കുന്നു. ഇന്നത്തെയും ഭാവിയിലെയും ജീവിതം എന്താണെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കേണ്ട എന്നാണ് ഫലസ്തീനികളോട് കല്‍പിച്ചിരിക്കുന്നത്. രാഷ്ട്രീയ നിലനില്‍പില്ലാത്ത, സ്വയംനിര്‍ണയാവകാശമില്ലാത്ത സമൂഹം. മനുഷ്യാവകാശങ്ങളെക്കുറിച്ച നമ്മുടെ ബോധ്യങ്ങള്‍ക്കു മേലുള്ള വലിയ ചോദ്യചിഹ്നമാണ് ഫലസ്തീന്‍. അന്താരാഷ്ട്ര സമൂഹം ഇതിനെ തങ്ങളുടെ പരാജയമായി കാണുന്നുണ്ടോ? ചോദ്യം അതാണ്.
നമ്മളെല്ലാം പലവിധത്തില്‍ താരതമ്യേന സുരക്ഷിതരാണ്. അവകാശത്തിന്‍െറ നിരവധി കവചങ്ങള്‍ നമുക്ക് സംരക്ഷണം നല്‍കുന്നു.  ഓരോ പദവിക്കും പ്രാമാണ്യത്തിനുമൊത്ത് അവകാശങ്ങള്‍ കൂടുന്നു. നമ്മുടെ അവകാശങ്ങള്‍ രാജ്യം അംഗീകരിക്കുമ്പോഴാണ്, ലോകം അതിനായി കൂടെ നില്‍ക്കുമ്പോഴാണ് നമ്മുടെ ജീവിതം സംരക്ഷിക്കപ്പെടുന്നത്. പക്ഷേ, വ്യക്തിസ്വാതന്ത്ര്യങ്ങളില്ലാതെ ഫലസ്തീനിലെ പുരുഷനും സ്ത്രീയും കുഞ്ഞും വരണ്ടുകീറിയ ജീവിതം നയിക്കുന്നു. ഇസ്രായേലിന്‍െറ അധിനിവേശത്തില്‍ അമര്‍ന്നുപോയ ഫലസ്തീനില്‍ അവകാശങ്ങളെല്ലാം പറിച്ചെറിയപ്പെട്ടിരിക്കുന്നു. കൂടുതല്‍ തടവുശിക്ഷയൊരുക്കാനാണ് എന്നും ഇസ്രായേലിന്‍െറ ശ്രമം. അതിനിടയിലും പക്ഷേ, പരമാധികാര സ്വതന്ത്ര രാഷ്ട്രമെന്ന മോഹം ആ ജനത കൊണ്ടുനടക്കുകയാണ്. ഇച്ഛാശക്തിയോടെ അതിനുവേണ്ടി പൊരുതുകയാണ്.
ചിന്തയുടെയും സങ്കല്‍പങ്ങളുടെയും ലോകത്ത് ഫലസ്തീനികള്‍ സമ്പന്നരാണ്. ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം നേടിയ സമൂഹങ്ങളിലൊന്നുമാണ്. പക്ഷേ, സാഹചര്യങ്ങളുടെ നിര്‍ബന്ധിതാവസ്ഥയില്‍ ഈ ചിന്താലോകത്തിന് സ്വാതന്ത്ര്യം അപ്രാപ്യം. മഹ്മൂദ് ദര്‍വിഷ് ഫലസ്തീന്‍െറ ദേശീയ കവിയാണ്. അദ്ദേഹം ഒരിക്കല്‍ എഴുതി: ‘അവസാനത്തെ ആകാശത്തിനപ്പുറത്തേക്ക് എങ്ങനെയാണ് പക്ഷികള്‍ പറക്കുക?’ അതിരുകളില്ലാത്ത ആകാശത്തിനുമപ്പുറത്തേക്ക് പറക്കാന്‍ കഴിയുന്ന പരമമായ മനുഷ്യ സ്വാതന്ത്ര്യമാണ് കവി വിഭാവനം ചെയ്യുന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, അതില്‍ അടങ്ങിയ വിരോധാഭാസം നമുക്ക് കാണാം. സ്വാതന്ത്ര്യത്തിന്‍െറ ഒടുക്കം ഒരു വലിയ തടവറയായി നില്‍ക്കുകയാണ്. എവിടെയും പോകാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാം. അപ്പോള്‍ പോലും വലിയൊരു പ്രതീക്ഷ കൊണ്ടുനടക്കുകയാണ് അവര്‍. വിവരണാതീതമായൊരു പ്രതിസന്ധി. അധിനിവേശ ശക്തികള്‍ അദൃശ്യരല്ല. ഈ അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീന് എല്ലാ അര്‍ഥത്തിലും അസ്തിത്വം സ്ഥാപിച്ചു കൊടുക്കുകയാണ് ലോകത്തിന് മുമ്പിലുള്ള രാഷ്ട്രീയ ദൗത്യം. ന്യായയുക്തമായ ഒരു രാഷ്ട്രപദവിക്ക് അര്‍ഥം കൈവരുന്നത് അപ്പോഴാണ്.
നിരീക്ഷക രാഷ്ട്രപദവി സംബന്ധിച്ച യു.എന്‍ വോട്ടെടുപ്പില്‍ ബഹുഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്നത് പ്രധാനമാണ്. ലോകക്രമത്തില്‍ ന്യായയുക്തമായൊരു രാഷ്ട്രീയ അസ്തിത്വമാണ് ഫലസ്തീന്‍ എന്നതാണ് യു.എന്‍ നല്‍കിയ പുതിയ പദവി. അതിന്‍െറ സാഹചര്യങ്ങള്‍ നമുക്കറിയാം. സമ്മര്‍ദ സാഹചര്യങ്ങളുടെ ഫലമാണത്. ലോകത്തെ പല വിഷയങ്ങളെക്കുറിച്ചും അടിക്കടി സംസാരിക്കുന്ന രാജ്യാന്തര വേദികള്‍ ഫലസ്തീനെ സൗകര്യപൂര്‍വം മറന്നുകളയുന്നതാണ് ഇതുവരെയുള്ള ചരിത്രം. ലോക രാജ്യങ്ങളുടെ രാഷ്ട്രീയ അജണ്ടയായി ഫലസ്തീന്‍ പ്രശ്നം മാറിയില്ല. ഇതിനിടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്ന ഒരു സ്ഥിതിക്ക് വേണ്ടിയാണ് ഫലസ്തീന്‍ പ്രയത്നിച്ചത്. അതുകൊണ്ടുതന്നെയാകണം, അറുപതുകളിലും എഴുപതുകളിലും ഫലസ്തീന്‍ പോരാട്ടം മിക്കവാറും സായുധ വിപ്ളവമായിരുന്നു. പല സംഘടനകളും പരീക്ഷിക്കുന്നതുപോലത്തെ  സൈനികമായ ശ്രമങ്ങളിലൂടെ ലോകശ്രദ്ധ നേടാന്‍ അവര്‍ ശ്രമിച്ചു. എന്നിരുന്നാലും 1974ല്‍  ഫലസ്തീന്‍ പ്രശ്നം സജീവ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് യാസര്‍ അറഫാത്തിന്‍െറ യു.എന്‍ പ്രസംഗമാണ്. തോക്കും ഒലീവിലയുമായിട്ടാണ് താന്‍ എത്തിയിരിക്കുന്നതെന്ന ആ വാക്കുകള്‍ പ്രസിദ്ധമാണ്.
അവിടം മുതല്‍ നയതന്ത്രത്തിന്‍െറ വഴി പി.എല്‍.ഒ സ്വീകരിച്ചു. ഫലസ്തീന്‍ ജനതയുടെ ന്യായയുക്തമായ ഏക പ്രതിനിധി എന്ന നിലയില്‍ പിന്നീട് പി.എല്‍.ഒയെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചു. എന്നാല്‍, ഈ ന്യായയുക്തത താഴത്തേലത്തില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ടോ എന്നതൊരു പ്രധാന ചോദ്യം തന്നെ. ഗസ്സക്കും റാമല്ലക്കുമിടയില്‍, ഫത്തഹും ഹമാസും തമ്മില്‍, പ്രശ്നങ്ങളുണ്ട്. എങ്കിലും സ്വതന്ത്ര രാഷ്ട്ര പദവി നേടുന്നതില്‍ തങ്ങള്‍ ഒന്നാണെന്ന സന്ദേശം അന്താരാഷ്ട്ര സമൂഹത്തിന് നല്‍കാന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്. വോട്ടിനുപരി, പ്രതീകാത്മകമായ പദവികള്‍ക്കുമപ്പുറത്ത്, അടിസ്ഥാന തലത്തില്‍ ഫലസ്തീന്‍െറ ഭാവിയെ സംബന്ധിച്ചിടത്തോളം ഒരു ധാരണ അവര്‍ക്കിടയിലുണ്ട്. പരസ്പരമുള്ള പോരിന് അതീതമായി ഫലസ്തീന്‍ ജനതയോട് ലോകസമൂഹം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്, അവര്‍ ഉയര്‍ത്തുന്ന വിഷയത്തില്‍ കാതലുള്ളതു കൊണ്ടാണ്. ആ പോരാട്ടത്തിന്‍െറ പാരമ്പര്യം കൊണ്ടാണ്; ധാര്‍മികമായ കരുത്തുകൊണ്ടാണ്. ഒതുക്കപ്പെടുമ്പോള്‍ അവര്‍ ലോകത്തോട് വിളിച്ചുപറയുന്നത്, ഞങ്ങളുടെ വികാരത്തിന്, കാഴ്ചപ്പാടിന്, ആവേശത്തിന് ഒരിക്കലും മരണമില്ലെന്നാണ്.  രാഷ്ട്രീയവും സാമ്പത്തികവും സാങ്കേതികവുമായ ഇസ്രായേലിന്‍െറ കരുത്തിനെതിരെയും അമേരിക്കന്‍-ഇസ്രായേല്‍ അച്ചുതണ്ടിനെതിരെയുമാണ് അവരുടെ പോരാട്ടം. ഖാലിദ് മിശ്അലിന്‍െറ ഗസ്സയിലേക്കുള്ള വരവോടെ ഫലസ്തീന്‍ ജനതയുടെ ഐക്യത്തിനു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ കൂടുതല്‍ മുന്നോട്ടുപോകുമെന്നുവേണം കരുതാന്‍. യു.എന്നിലെ വോട്ടിലുപരി, ഭാവിയിലെ രാഷ്ട്രീയ ചുവടുവെപ്പുകളാണ് നിര്‍ണായകം.

 

നിയമനങ്ങളുടെ പിന്‍വാതില്‍ കൊട്ടിയടക്കണം

Posted: 09 Dec 2012 08:38 PM PST

Image: 

താല്‍ക്കാലിക നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. മുരളീധരന്‍ നമ്പൂതിരി സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. 4500 രൂപ ശമ്പളമുള്ള ശുചീകരണ തൊഴിലാളികളില്‍നിന്ന് 5000 രൂപ, നഴ്സിങ് സ്റ്റാഫില്‍നിന്ന് 10,000, ആശുപത്രി വികസനസമിതി ഓഫിസ് സ്റ്റാഫില്‍നിന്ന് 10,000 എന്നീ നിരക്കില്‍ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. എന്നാല്‍, തനിക്കീ ഇടപാടില്‍ ഒരു പങ്കുമില്ലെന്നും ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് സസ്പെന്‍ഷനിലായ ഡോ. മുരളീധരന്‍ നമ്പൂതിരി. കൈക്കൂലി നിയമനങ്ങളില്‍ ഐ.എന്‍.ടി.യു.സി നിയന്ത്രണത്തിലുള്ള എച്ച്.ഡി.എസ് എംപ്ളോയിസ് ഫെഡറേഷന്‍െറ പങ്ക് പുറത്തുവന്നതിനെ തുടര്‍ന്ന് അതിന്‍െറ പ്രസിഡന്‍റ് അഡ്വ. പി.എം. നിയാസ് തല്‍സ്ഥാനം രാജിവെച്ചിട്ടുണ്ട്. കൃത്യവും ത്വരിതവുമായ അന്വേഷണം നടക്കുമെങ്കില്‍ മാത്രം സംഭവത്തിന്‍െറ ചുരുളഴിയും. ഇല്ലെങ്കില്‍ തുല്യമായ ഒട്ടനവധി പരാതികളെപ്പോലെ ഇതും തുമ്പില്ലാതാവും. താല്‍ക്കാലിക നിയമനങ്ങളുടെ മറവിലെ അഴിമതിയും സ്വജനപക്ഷപാതവും കൈക്കൂലിയും നിര്‍ബാധം തുടരുകയും ചെയ്യും. ഇത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാത്രം കഥയല്ല, പുതിയ സംഭവവും അല്ല. ഒട്ടുമിക്ക സര്‍ക്കാര്‍ വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും കാലാകാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഗുരുതരമായ അധികാര ദുര്‍വിനിയോഗത്തിന്‍െറ ഭാഗം മാത്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്തെ എല്ലാ യൂനിവേഴ്സിറ്റികളിലും ദിവസവേതന വ്യവസ്ഥക്കോ കരാര്‍ പ്രകാരമോ നടക്കുന്ന താല്‍ക്കാലിക നിയമനങ്ങള്‍ക്കുപിന്നില്‍ സ്വജനപക്ഷപാതത്തിന്‍െറയും അഴിമതിയുടെയും നാറിയ കഥകളാണുള്ളത്. പലപ്പോഴും ഇത്തരം നിയമനങ്ങള്‍ കോടതി കയറിയിട്ടുമുണ്ട്. 2008ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ രണ്ടംഗങ്ങള്‍ക്കെതിരെ കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട അഴിമതിക്കേസ് ശബരിമല ക്ഷേത്രത്തില്‍ നടന്ന 2400 താല്‍ക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ദേവസ്വം ബോര്‍ഡിന്‍െറ നിയമനങ്ങളത്രയും സ്ഥിരമായി അഴിമതിക്കും കൈക്കൂലിക്കുമുള്ള കൊയ്ത്ത് അവസരമായതുകൊണ്ട് നിയമനം പി.എസ്.സിക്ക് വിടണമെന്ന മുന്‍ തീരുമാനം ജാതിസംഘടനകളുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് നിലവിലെ യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കുകയാണ് ചെയ്തത്. ജാതിസംഘടനാ മേധാവികളുടെ കറവപ്പശുവാണ് ദേവസ്വംബോര്‍ഡ് എന്നതുതന്നെ കാരണം.
പി.എസ്.സിക്ക് വിടാത്ത ദല്‍ഹിയിലെ കേരളഹൗസിലെയും ട്രാവന്‍കൂര്‍ ഹൗസിലെയും നിയമനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ യുവജനതാദള്‍ സംസ്ഥാന സെക്രട്ടറി സലീം മടവൂര്‍ 2008 ജൂലൈയില്‍ ആവശ്യപ്പെടുകയുണ്ടായി. നിയമനങ്ങളില്‍ സാമുദായിക സംവരണം ഒരിക്കലും പരിഗണിക്കപ്പെടുന്നില്ലെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ബസ് കണ്ടക്ടര്‍മാരെ നിയമിച്ചതില്‍ ഗുരുതരമായ അഴിമതി നടന്നുവെന്ന പരാതിയെ തുടര്‍ന്ന് 2006 മാര്‍ച്ചില്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത്തരം അന്വേഷണങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ വക വേതനം ലഭിക്കുന്ന എല്ലാ തസ്തികകളിലും താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പഴുതുണ്ടെങ്കില്‍ അത് മുതലാക്കാന്‍ മന്ത്രിമാര്‍ മുതല്‍ താഴോട്ട് അലിഖിതവും എന്നാല്‍, കണിശവുമായ സംവിധാനമുണ്ടെന്ന് അറിയാത്തവരില്ല. പ്രാദേശിക പാര്‍ട്ടി ഭാരവാഹികള്‍ മുതല്‍ ഉന്നതശ്രേണികളിലെ കൊലകൊമ്പന്മാര്‍ വരെ നീളുന്നു അവിഹിത നിയമന പ്രക്രിയയുടെ ശൃംഖല. മൂന്ന് ഗുരുതര കുറ്റങ്ങളാണ് തന്മൂലം സംഭവിക്കുന്നത്. ഒന്ന്, അഴിമതിയുടെ അപ്രതിഹത വളര്‍ച്ച. രണ്ട്, അര്‍ഹതയുടെയും യോഗ്യതയുടെയും നിഷേധം. മൂന്ന്, പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക സമുദായ സംവരണത്തിന്‍െറ സമ്പൂര്‍ണ നിരാകരണം. മൂന്നാമതു പറഞ്ഞ കാരണം ചൂണ്ടിക്കാട്ടി താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന മാത്രം വേണമെന്ന് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റി അതിന്‍െറ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. ഒരു ഫലവുമുണ്ടായിട്ടില്ലെന്ന് മാത്രം. മൊത്തം നിയമനങ്ങള്‍ പബ്ളിക് സര്‍വീസ് കമീഷന് വിടുകയും യഥാസമയങ്ങളില്‍ പരീക്ഷയും ഇന്‍റര്‍വ്യൂവും നടത്തി റാങ്ക്ലിസ്റ്റ് തയാറാക്കാന്‍ പാകത്തില്‍ പി.എസ്.സിയെ ശക്തിപ്പെടുത്തുകയും വികേന്ദ്രീകരിക്കുകയുമാണ് യഥാര്‍ഥ പ്രശ്നപരിഹാരം. അതു പക്ഷേ, സത്യസന്ധതയും ആര്‍ജവവുമുള്ള സര്‍ക്കാറിന് മാത്രം സാധിക്കുന്നതാണ്. ഈര്‍ക്കില്‍ പാര്‍ട്ടികളടക്കം കണ്ണികളായ അഴകൊഴമ്പന്‍ മുന്നണികള്‍, അധികാരമെന്ന ചക്കരക്കുടം പൊതുഅജണ്ടയാക്കി പതിറ്റാണ്ടുകളായി ഭരണാഭ്യാസം തുടരുന്ന കേരളത്തില്‍ പി.എസ്.സിയെ കാര്യക്ഷമമാക്കാനും നിയമനങ്ങള്‍  അതുവഴി മാത്രം നടത്താനും താല്‍ക്കാലിക നിയമനങ്ങളുടെ അഴിമതിക്കവാടം കൊട്ടിയടക്കാനും സാധ്യതയെവിടെ? ഇരകളായ പൊതുജനങ്ങള്‍ ഒത്തുചേര്‍ന്ന് അതിശക്തമായ പ്രക്ഷോഭങ്ങളിലൂടെ സര്‍ക്കാറുകളെ നിര്‍ബന്ധിക്കുകയേ പ്രതിവിധിയുള്ളൂ. അല്ലാതെ ആരോപണങ്ങളുയരുമ്പോള്‍ പ്രഖ്യാപിക്കപ്പെടുന്ന മുട്ടുശാന്തി അന്വേഷണങ്ങള്‍ നിഷ്പ്രയോജനകരമായതാണ് ഇത$പര്യന്തമുള്ള അനുഭവം.

വര്‍ഗത്തിനുള്ളിലെ ‘വര്‍ണ’ത്തെ തിരിച്ചറിഞ്ഞ് സി.പി.എം

Posted: 09 Dec 2012 08:28 PM PST

Image: 

കൊല്ലം: വര്‍ഗത്തിനുള്ളില്‍നിന്ന് ‘വര്‍ണ’ത്തെ തിരിച്ചറിഞ്ഞ് സി.പി.എം. ആദിവാസി ക്ഷേമസമിതിക്കുപുറകെ ഞായറാഴ്ച പട്ടികജാതി ക്ഷേമസമിതി കൂടി രൂപവത്കരിച്ചതോടെ വര്‍ഗം മാത്രമല്ല, ജാതിയെന്ന വര്‍ണം കൂടിയുണ്ടെന്ന സാമൂഹികയാഥാര്‍ഥ്യം സി.പി.എം അംഗീകരിക്കുകയാണ്. അതേസമയം സ്വത്വരാഷ്ട്രീയത്തെ ആവര്‍ത്തിച്ച് തള്ളിപ്പറഞ്ഞാണ് ഈ പട്ടികജാതി  സ്വത്വസംഘടനയുടെ രൂപവത്കരണവും. പട്ടികജാതി ക്ഷേമസമിതി രൂപവത്കരണം ഉദ്ഘാടനംചെയ്ത സി.പി.എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടും അധ്യക്ഷതവഹിച്ച സംസ്ഥാനസെക്രട്ടറി പിണറായി വിജയനും സ്വത്വരാഷ്ട്രീയത്തിന്‍െറ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി, അതിനെതിരായ നിലപാട് ആവര്‍ത്തിച്ചു. കണ്‍വെന്‍ഷന്‍ അംഗീകരിച്ച നയരേഖയാകട്ടെ, ‘ദലിതരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിനുവേണ്ടി ഔചാരികമായ ഒരു വേദി രൂപവത്കരിക്കുന്നത് സ്വത്വരാഷ്ട്രീയവുമായുള്ള വിട്ടുവീഴ്ചയല്ലെന്ന്’ മുന്‍കൂര്‍ ജാമ്യമെടുക്കുകയും ചെയ്യുന്നു.
സ്വാതന്ത്ര്യം ലഭിച്ച് ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും ജാതിവിവേചനവും അടിച്ചമര്‍ത്തലും തുടരുന്നത് ദേശവ്യാപകമായി ദലിത് വിഭാഗങ്ങളില്‍  രോഷവും പ്രതിഷേധവും സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്‍െറ ഭാഗമായുള്ള മുന്നേറ്റം സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ് ഇത്തരമൊരു സംഘടനയുടെ രൂപവത്കരണത്തിന് കാരണമെന്ന് രേഖ പറയുന്നുണ്ട്. അതേസമയം ജാതി ഇന്ത്യയുടെ മാത്രമായ ഒരു സാമൂഹിക സവിശേഷതയായതിനാല്‍ മാര്‍ക്സിസത്തിന്‍െറ ക്ളാസിക്കല്‍ വിശകലനത്തില്‍ പൊതുപരാമര്‍ശങ്ങള്‍ക്കപ്പുറം ജാതി വിശകലനം ചെയ്യപ്പെട്ടിട്ടില്ലെന്നും രേഖയില്‍ വ്യക്തമാക്കുന്നു. നയരേഖയില്‍ പറയുന്നതുപോലെ ജാതിവിവേചനവും അടിച്ചമര്‍ത്തലും മൂലമുള്ള സ്വത്വ മുന്നേറ്റങ്ങള്‍ തന്നെയാണ്  ആദിവാസി ക്ഷേമസമിതിയുടെയും ഇപ്പോള്‍ പട്ടികജാതി ക്ഷേമസമിതിയുടെയും രൂപവത്കരണത്തിന് സി.പി.എമ്മിനെ  നിര്‍ബന്ധിതമാക്കുന്നത്. സി.കെ ജാനുവിന്‍െറ നേതൃത്വത്തില്‍ ആദിവാസികള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനം അവര്‍ക്കിടയിലുണ്ടായ ഉണര്‍വ് ഫലത്തില്‍ തങ്ങള്‍ക്ക് ക്ഷീണമുണ്ടാക്കുന്നെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ആദിവാസി ക്ഷേമസമിതിയുടെ രൂപവത്കരിക്കപ്പെടുന്നത്. ആദിവാസി ക്ഷേമസമിതിയുടെ രൂപവത്കരണം അവരുടെ ഭൂപ്രശ്നം സജീവമായി ഉയര്‍ത്തിക്കൊണ്ടുവരാനും പൊതുജന പ്രക്ഷോഭത്തിന്‍െറ ധാരയിലേക്ക് അവരെ പങ്കെടുപ്പിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.
എന്നാല്‍, അപ്പോഴും തങ്ങളുടെ ഉറച്ച കോട്ടകളായ പട്ടികജാതി കോളനികളെയോ അവിടത്തെ ജീവല്‍ പ്രശ്നങ്ങളെയോ കാണാനോ സ്വാതന്ത്യം കിട്ടി 60 വര്‍ഷമായിട്ടും പട്ടികജാതിക്കാര്‍ അനുഭവിക്കുന്ന പരാധീനതകള്‍ക്കെതിരെ പ്രക്ഷോഭം നടത്താനോ പൊതുപ്രക്ഷോഭത്തില്‍ ഇതൊരു അജണ്ടയാക്കാനോ സി.പി.എം ശ്രമിച്ചിരുന്നില്ല. ഇപ്പോള്‍ ളാഹ ഗോപാലന്‍െറ  നേതൃത്വത്തില്‍ നടന്ന ചെങ്ങറസമരവും പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ചുള്ള ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്‍റിന്‍െറ (ഡി.എച്ച്.ആര്‍.എം) പ്രവര്‍ത്തനവും തങ്ങളുടെ ഉറച്ച വോട്ട്ബാങ്കിനെയാണ് ചോര്‍ത്തുന്നതെന്ന് മനസ്സിലാക്കിയപ്പോഴാണ്  പട്ടികജാതി കോളനി അസോസിയേഷനിലേക്കും തുടര്‍ന്നുള്ള പട്ടികജാതി ക്ഷേമസമിതി രൂപവത്കരണത്തിലേക്കും പാര്‍ട്ടി എത്തിയത്. വിദ്യാസമ്പന്നരായ ദലിത് ചെറുപ്പക്കാര്‍ സ്വത്വവാദ ലൈനിലേക്ക് പോകുന്നത് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. പാര്‍ട്ടി സമ്മേളന റിപ്പോര്‍ട്ടുകളില്‍തന്നെ പട്ടികജാതി കോളനികളില്‍ പാര്‍ട്ടി വേരുകള്‍ നഷ്ടപ്പെടുന്നെന്ന് ചൂണ്ടിക്കാണിക്കുകയും ചെത്തിരുന്നു. അതിനുപുറമെയാണ് പരമ്പരാഗത വോട്ട്ബാങ്കുകളായ ദലിതര്‍ മറ്റ് സ്വത്വസംഘടനകളിലേക്കും അവിടെയും നില്‍ക്കാതെ ആര്‍.എസ്.എസിലേക്കുവരെ ചെല്ലുന്നതും. സ്വത്വപ്രശ്നത്തെ പാര്‍ട്ടി സൈദ്ധാന്തികര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പോലും അതിനെ തള്ളിപ്പറയുകയായിരുന്നു നേതൃത്വം. ഏറ്റവുമൊടുവില്‍ നായരീഴവ ഐക്യപ്രഖ്യാപനത്തിലൂടെ മറ്റൊരു വോട്ട്ബാങ്കായ ഈഴവസമുദായം മറ്റ് വഴികളിലേക്ക്  പോകുന്നെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. എന്‍.എസ്.എസും എസ്.എന്‍.ഡി.പി യോഗവും ഒന്നുചേര്‍ന്ന് അഞ്ചാംമന്ത്രി വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ തുടക്കത്തില്‍ ഒന്നും പറയാതിരുന്ന പാര്‍ട്ടി,  ചില പ്രോത്സാഹനവാക്കുകളും ഉപയോഗിച്ചിരുന്നു. ഒടുവില്‍ അവര്‍ അതിരുകടക്കുകയും  അത് ഹിന്ദുത്വ ശക്തികള്‍ മുതലെടുക്കാനും തുടങ്ങിയപ്പോഴാണ് അപകടം മനസ്സിലാക്കി ഇപ്പോള്‍ പ്രതികരിച്ചുതുടങ്ങിയത്. പാര്‍ട്ടിരേഖകളിലും സമ്മേളനറിപ്പോര്‍ട്ടുകളിലും ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള വിഭാഗങ്ങളിലേക്ക് പാര്‍ട്ടിക്ക് കടന്നുചെല്ലാന്‍ കഴിയുന്നില്ലെ്ളന്ന് വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറത്ത് പാര്‍ട്ടിസമ്മേളനം നടത്തിയശേഷവും സ്വത്വവിഭാഗങ്ങളുടെ പ്രത്യേക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനും അവയുടെ  പരിഹാരത്തിനും കഴിയുന്നില്ലെ്ളന്ന തിരിച്ചറിവും പാര്‍ട്ടിക്കുണ്ട്. എന്നാല്‍ ഇവയ്ക്ക് പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഇതുവരെയും ഉണ്ടായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ആദിവാസി, പട്ടികജാതി, സ്വത്വപ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ പുതിയ  സംഘടനകളിലൂടെ സി.പി.എം തയാറാകുന്നത്. ഇത് ഒരു മാറ്റത്തിന്‍െറ സൂചന കൂടിയുമാവാം.

ബാലപീഡനവും പാശ്ചാത്യ മന:ശാസ്ത്രവും

Posted: 09 Dec 2012 08:20 PM PST

Image: 

സ്വന്തം കുട്ടിയെ ശാസിച്ചതിന്റെപേരില്‍ ഇന്ത്യക്കാരനായ ചന്ദ്രശേഖര്‍ വല്ലഭനാനിക്കും പത്നിഅനുപമക്കും നോര്‍വെ കോടതി ജയില്‍ശിക്ഷ വിധിച്ചത് അല്‍പം ഞെട്ടലോടെയാണ് ലോകം ശ്രദ്ധിച്ചത്. ആന്ധ്രപ്രദേശില്‍ നിന്നുമുളള ഈ മാതാപിതാക്കള്‍ക്ക് യഥാക്രമം പതിനെട്ടും പതിനഞ്ചും മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കുട്ടിയെ സ്പൂണ്‍കൊണ്ട് പൊളളിച്ചുവെന്നും ബെല്‍റ്റ് കൊണ്ട് അടിച്ചുവെന്നുമാണ് ഓസ്ലോ പോലീസ് ഡിപ്പാര്‍ട്ട്മെന്‍്റ് പ്രോസിക്യൂഷന്‍ തലവന്‍ കുര്‍ട് ലീര്‍ ആരോപിക്കുന്നത്. സത്യാവസ്ഥ എന്തുതന്നെയായാലും കുട്ടികള്‍ പലപ്പോഴും പീഡനത്തിന് ഇരയാകുന്നുവെന്നുളളത് നിസ്തര്‍ക്കമാണ്. കുട്ടികള്‍ അവരുടെ വയോസംബന്ധമായ നിസഹായവസ്ഥമൂലം മുതിര്‍ന്നവരില്‍ നിന്നും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സഹിക്കേണ്ടിവരുന്നു. ശിശുസംരക്ഷണത്തിനും കുട്ടികള്‍ക്കെതിരായ ഹിംസകള്‍ തടയുന്നതിനും ഒട്ടനവധി നിയമങ്ങളും വകുപ്പുകളും ഇന്ത്യയില്‍ നിലവിലുണ്ട്.
എന്നിട്ടും ബാലപീഡനങ്ങള്‍ തുടര്‍ന്നുവരുന്നത് സാംസ്കാരികമായ അപചയത്തിന്റെഭാഗമായിട്ടുവേണം കാണാന്‍. കുട്ടികളില്‍ കുറച്ച് ഭയഭക്തിയും വിശ്വാസവും വളര്‍ത്തിയെടുക്കാന്‍ അല്‍പം ശാസനയും പ്രഹരവുമെല്ലാം ഭാരതത്തിന്റെഒരു പാരമ്പര്യമാണ്. പക്ഷെ അതിന്റെപേരില്‍ മാതാപിതാക്കളെ കാരാഗൃഹത്തില്‍ അടക്കുന്നത് സാമാന്യമായ അവസ്ഥയില്‍ ഭാരതീയരെ ഞെട്ടിപ്പിക്കുന്ന ഒന്നാണ്. ഇവിടെ വിഷയം പീഡനത്തിന്റേുമാത്രമല്ല, ധാര്‍മ്മികമൂല്യങ്ങളുടെ അടിത്തറ തന്നെ തുരങ്കം വെക്കുന്ന പാശ്ചാത്യരുടെ മന:ശാസ്ത്രത്തിന്റേുകൂടിയാണ്. പാശ്ചാത്യസംസ്കാരവും മന:ശാസ്ത്രവും ആത്മീയ സംസ്കാരമൂല്യങ്ങളെ ഉള്‍ക്കോളളാനോ മാനിക്കാനോ വേണ്ടവിധത്തില്‍ ശ്രമിച്ചിട്ടില്ല എന്ന് വേണം പറയാന്‍. പ്രയോജനാത്മകവാദത്താല്‍ ആത്മീയത ചവിട്ടി ത്താഴ്ത്തുന്ന അവര്‍ സമൂഹത്തിന്റെസംസ്കാരത്തെയല്ല, രാഷ്ട്രത്തെയും വ്യക്തിയെയുമാണ് വലുതായി കാണുന്നത്. പാശ്ചാത്യരുടെ നിയമസംഹിതകള്‍ രൂപപ്പെട്ടിട്ടുളളത് ഇങ്ങനെയൊരു മന:ശാസ്ത്രത്തില്‍ നിന്നാണ്. സ്വതന്ത്രമായ സമൂഹവും വ്യക്തിയും എന്ന ആപത്കരമായ ആശയത്തെ പിന്‍പറ്റി പാശ്ചാത്യര്‍ വയസന്മാരുടെ ചിന്തയും ധാരണയും പുലര്‍ത്തി ശിശുത്വത്തിനെയും സ്ഥാപനവത്കരിക്കാന്‍ ശ്രമിച്ചിരിക്കുന്നു. സ്വാതന്ത്രത്തിന് വികലമായ രൂപകല്പന നല്കി വ്യക്തിക്ക് മാത്രം പ്രാധാന്യം കൊടുത്തുളള ഈ തത്വസംഹിത പാശ്ചാത്യമനുഷ്യനെ കൂടുതല്‍ കൂടുതല്‍ അണ്വീകരിക്കുകയാണ് ചെയ്തിട്ടുളളത്. ഏകാന്തത അവരുടെ ജീവിതത്തെ ഗ്രസിച്ചിരിക്കുന്നു. മാതാ-പിതാ-ഭാര്യാ-ഭര്‍തൃ ബന്ധങ്ങളുടെ പവിത്രതയെ കണ്ടെത്തുവാന്‍ സയന്‍സിലും മത്സരാത്മകമായ വികാസത്തിലും ഉത്പാദന സംസ്കാരത്തിലും അധിഷ്ഠിതമായ അവന്റെമന:ശാസ്ത്രം അവനെ അനുവദിക്കുന്നില്ല. ഭാരതീയ സംസ്കാരത്തില്‍ മാതാ-പിതാ-പുത്ര ബന്ധം വളരെ വലുതാണ്. ഈശ്വരനെ പിതാവും ഗുരുവുമായി ഭാരതീയ ഋഷിമാര്‍ സങ്കല്പിക്കുന്നു.
പൂര്‍വ്വപിതാക്കന്മാരുടെ ആത്മശാന്തിയ്ക്കുവേണ്ടി ഗംഗയെ പൃഥ്വിയില്‍ ആനയിച്ച ഭഗീരഥന്റെകഥ എല്ലാവരും കേട്ടിരിക്കും. ഈശ്വരന്‍ തന്നെയാണ് പിതാവായും പുത്രന്മാരായും ഹൃദയത്തിലും ഗര്‍ഭത്തിലും പ്രവേശിക്കുന്നതെന്ന് അഥര്‍വ്വവേദം പറയുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളും വാക്കില്‍പ്പോലും ഹിംസവരാതെ പരസ്പരം സ്നേഹമസൃണമായി പെരുമാറണമെന്ന് അഥര്‍വ്വവേദം ഉത്ബോധിപ്പിക്കുന്നു. (അ.വേ. 3.30-2-4) മാതാ-പിതാ-ഗുരു-ദൈവം എന്ന സങ്കല്പം ഭാരതത്തില്‍ പ്രസിദ്ധമാണ്. ഒരു കുട്ടി തന്റെമാതാവില്‍ക്കൂടി പിതാവിനെയും പിതാവില്‍ക്കൂടി ഗുരുവിനെയും ഗുരുവില്‍ക്കൂടി ദൈവത്തെയും അറിയുന്ന പ്രക്രിയയാണ് ഈ സങ്കല്പം. അപ്പോള്‍ മാതാ പിതാ ഭാര്യാ ഭര്‍തൃബന്ധങ്ങള്‍ക്കു പിന്നില്‍ ആത്മീയമായ ഒരു തലമുണ്ടെന്നുളളത് വ്യക്തം. ഭാരതീയ പാരമ്പര്യം വിവാഹത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്.


പരസ്പരം പൊരുത്തമില്ലാത്ത ജീവന്‍ അതായത് ഗോത്രപരമായും പിതൃപരമായും സാംസ്കാരികമായും ആത്മീയമായും ഐക്യപ്പെടാത്ത വ്യക്തികള്‍ തമ്മിലുളള വിവാഹം കുടുംബത്തില്‍ അനൈക്യവും ഛിദ്രവും സൃഷ്ടിക്കുന്നു. ഇത് മാതാപിതാക്കളില്‍ നിന്ന് കുട്ടികളിലേക്കും കുട്ടികളില്‍ നിന്ന് തലമുറകളിലേക്കും വ്യാപിക്കുന്നു. പാശ്ചാത്യരുടെ ഇടയില്‍ കുടുംബജീവിതം ഇത്രമാത്രം താറുമാറാകാന്‍ കാരണം ഈ ആദ്ധ്യാത്മിക സത്യങ്ങളെ അവഗണിച്ചുകൊണ്ടുളള ജീവിതരീതി അവലംബിച്ചതുകൊണ്ടാണ്. എല്ലാ ആചാര്യന്മാരും കുടുംബബന്ധത്തിന് വളരെയധികം പ്രാധാന്യം നല്കിയിട്ടുണ്ട് എന്ന് കാണാം. പ്രവാചകനായ മുഹമ്മദ് നബി പറഞ്ഞു, ഈ ലോകത്തിലെ ഏറ്റവും സുകൃതമായ കാര്യങ്ങളില്‍ ഒന്ന് പുണ്യവതിയായ ഒരു ഭാര്യയാണ് എന്ന്. ഭഗീരഥന്റെകഥ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ ഒരിക്കല്‍ പ്രവാചകനോട് ഒരാള്‍ ഒരു ചോദ്യം ചോദിച്ചു. “അല്ലാഹുവിന്റെദൂതനെ, എന്റെമാതാപിതാക്കളുടെ മരണശേഷം അവരുടെ നന്മയ്ക്കായി എന്തെങ്കിലും ചെയ്യാനുണ്ടോ?’’. പ്രവാചകന്‍ പറഞ്ഞു, “ ചെയ്യാനുണ്ട്. അവരുടെമേല്‍ അല്ലാഹുവിന്റെകൃപയുണ്ടാകുവാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. അവരുടെ വാഗ്ദാനങ്ങളെ പാലിക്കുന്നതില്‍ക്കൂടിയും അവരുമായി ബന്ധമുണ്ടായിരുന്നവരോട് കൃപാപൂര്‍വ്വവും ആദരവോടുംകൂടി പെരുമാറുന്നതിലൂടെയും അവര്‍ക്ക് നന്മ ലഭിക്കും’.
എല്ലാ മഹാത്മാക്കളും ദൈവത്തെ പിതാവായി തന്നെ വാഴ്ത്തിയിരിക്കുന്നു. “ഞാന്‍ എന്റെപിതാവിലും എന്റെപിതാവ് എന്നിലും വസിക്കുന്നു”വെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നല്ലോ. പിതാമാതാ പുത്രന്‍ എന്ന ത്രികോണാത്മകമായ സങ്കല്പം ദൈവത്തെ പ്രതിനിധാനം ചെയ്യന്നു. മാതാ-പിതാ-പുത്ര ബന്ധത്തിന്റെആത്മീയതയും പവിത്രതയും മാനവരാശിയുടെ ഈ വിശ്വാസപ്രമാണത്തോട് ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ആത്മീയതയുടെ ഈ ബാലപാഠങ്ങളാല്‍ അനുഗ്രഹീതരായാല്‍ മാത്രമെ മാതാപിതാക്കളെ കാരാഗൃഹത്തിലടയ്ക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ നിന്നും നമുക്ക് രക്ഷപ്പെടാന്‍ സാധിക്കുകയുളളൂ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP