സ്വാഗതം
WELCOME

News Update..

Sunday, December 23, 2012

സ്വത്വപ്രതിസന്ധിയുടെ നാനാര്‍ഥങ്ങള്‍ Madhyamam News Feeds

സ്വത്വപ്രതിസന്ധിയുടെ നാനാര്‍ഥങ്ങള്‍ Madhyamam News Feeds

Link to

സ്വത്വപ്രതിസന്ധിയുടെ നാനാര്‍ഥങ്ങള്‍

Posted: 23 Dec 2012 12:16 AM PST

Image: 

‘കാട്ടുപൂക്കള്‍ക്ക് ആരുടെയും പരിചരണം കിട്ടുന്നേയില്ല. എന്നിട്ടും യാതൊന്നും കൊതിക്കാതെ, കാമിക്കാതെ, ദൈവസ്പര്‍ശമേറ്റ ആ പൂക്കള്‍ ഭൂമിയില്‍ വിരിഞ്ഞുകൊണ്ടേയിരിക്കുന്നു.’

‘വവ്വാലുകളുടെ വഴികള്‍’ എന്ന തന്‍െറ പുതിയ കഥാസമാഹാരത്തിന്‍െറ ആമുഖത്തില്‍ കഥാകൃത്ത് പറഞ്ഞത് ഒരര്‍ഥത്തില്‍ തനിക്കുതന്നെ സംഭവിച്ച വിധിവൈപരീത്യത്തിന്‍െറ നിയോഗമാണ്.
‘വവ്വാലുകളുടെ വഴികള്‍’ എന്ന സമാഹാരം, സമകാലിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രദ്ധയര്‍ഹിക്കുന്നത്, കേരളത്തിലുണ്ടായ ആസൂത്രിതമായ ചില കലാപങ്ങളും വേട്ടയാടപ്പെട്ട മുസ്ലിം സ്വത്വങ്ങളുമടക്കം ഇരകളാക്കപ്പെടുന്ന നിസ്സഹായ സമൂഹത്തിന്‍െറ സാമൂഹിക പശ്ചാത്തലം ആവിഷ്കരിക്കുന്ന കഥകളുടെ പ്രസക്തികൊണ്ടാണ്. ‘നടത്തം’, ‘മേജര്‍ ടാര്‍ഗറ്റ്’, ‘മൂന്നാംലോക ഭീകരനും പുതിയ  രാസായുധവും’, ‘അനുഭൂതികളുടെ പുതിയ ആല്‍ബം’, ‘വവ്വാലുകളുടെ വഴികള്‍’ തുടങ്ങിയ സമാഹാരത്തിലെ മിക്ക കഥകളിലും കേരളീയ- ഭാരതീയ പശ്ചാത്തലത്തിലെ സമകാലിക ജീവിതാവസ്ഥകളുടെ ഭീതിദമായ വശങ്ങള്‍ ആവിഷ്കരിക്കുന്നുണ്ട്.
ഭാരതീയനായിരിക്കുമ്പോഴും പൗരത്വത്തില്‍ സംശയിക്കപ്പെടുകയും ദേശീയതയുടെ വ്യവഹാരങ്ങള്‍ക്കപ്പുറത്തേക്ക് സ്വത്വത്തെ പരിമിതപ്പെടുത്തുകയും ചെയ്യുന്ന പീഡിതവര്‍ഗത്തിന്‍െറ ആശങ്കകള്‍ പങ്കുവെക്കുകയാണ് ‘നടത്തം’ എന്ന കഥ. വൈകീട്ടത്തെ പതിവു നടത്തത്തിനിടയില്‍ ബീരാവുവും ചങ്ങാതി ഗോപാലന്‍ നായരും പറഞ്ഞുപോകുന്ന നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ കടന്നുപോകുന്ന ഉപകഥയിലൂടെയാണ് ദേശസ്നേഹവും  കൂറും ബോധ്യപ്പെടുത്തേണ്ട നിസ്സഹായതയും ചോദ്യം ചെയ്യപ്പെടുന്ന സ്വത്വരാഷ്ട്രീയവുമൊക്കെ കടന്നുവരുന്നത്.
ഗ്രാമത്തില്‍നിന്ന് അങ്ങാടിയിലേക്കുള്ള നടത്തത്തിനിടയില്‍ ബീരാവു ഓര്‍ക്കുന്നു - ‘പണ്ട് കുണ്ടും കുഴിയും കാടും പൊന്തയും കെട്ടിക്കിടന്നിരുന്ന വന്യമായൊരു ഇടവഴിയായിരുന്നു ഈ റോഡ്. കാലത്തിനൊപ്പം നടന്ന് നടന്ന് വൃത്തിയും വെളിച്ചവുമായി...’ എന്നിട്ടും, പുതിയ കാലത്തിന്‍െറ അരക്ഷിതാവസ്ഥ രണ്ടുപേരെയും വല്ലാത്തൊരു ഭയത്തോടെ പിന്തുടരുന്നുണ്ട്. ‘മ്മള് മനുഷ്യമ്മാരുടെ മനസ്സിലെ കാട് വെട്ടിത്തെളിക്കാന്‍ ഇനി ഏത് ഗാന്ധ്യാവോ വര്വാ?’ എന്ന ചോദ്യത്തോടെ  ആ ആധിക്ക്, ബീരാവുവിന്‍െറ ഉള്ളിലെ കൊത്തിവലിക്കുന്ന ഭീതിക്ക്, ജനാധിപത്യരാഷ്ട്രീയത്തില്‍ ഇടം കിട്ടാതെ പോവുന്ന നിസ്സഹായന്‍െറ ചിത്രത്തിന്‍െറ പൂര്‍ണത കൈവരിക്കുകയും ചെയ്യുന്നു.
രണ്ടു മനസ്സുകളുടെ മതാതീതമായ കൂട്ടുകെട്ടുകള്‍ക്കുമേല്‍ അധികാരം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും പ്രണയത്തെ വിചാരണ ചെയ്യുകയുമാണ് ലൗ-ജിഹാദിലൂടെ നിര്‍വഹിക്കപ്പെട്ടത്. അതുപോലും രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായിരുന്നുവെന്നത് ജനാധിപത്യത്തെ കശാപ്പുശാലയാക്കിയതിന്‍െറ ഉദാഹരണമായിരുന്നു. ‘വവ്വാലുകളുടെ വഴികള്‍’ എന്ന കഥ ഈ പശ്ചാത്തലം കാണിച്ചുതരുകയും വായനക്കാരനെ വല്ലാത്തൊരു ഞെട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു.
ഇതോട് ചേര്‍ത്തുവായിക്കേണ്ട രണ്ടു കഥകള്‍ കൂടിയുണ്ട് ഈ സമാഹാരത്തില്‍. ‘മേജര്‍ ടാര്‍ഗറ്റും’ ‘മൂന്നാം ലോക ഭീകരനും പുതിയ രാസായുധവും.’ ഒന്ന്, ആക്ഷേപഹാസ്യത്തിലൂടെ (സറ്റയര്‍) നമ്മുടെ മനസ്സും മണ്ണും ഉഴുതുമറിക്കുകയും മലനിരകളും ഭൂപ്രദേശങ്ങളും തരിശാക്കി പോക്കറ്റ് വീര്‍പ്പിക്കുകയും ചെയ്യുന്ന സാമ്രാജ്യത്വഭീകരരുടെ അജണ്ട തിരിച്ചറിയപ്പെടാതെ പോകുന്നതിനെതിരെയുള്ള ശക്തമായ താക്കീത് ആണെങ്കില്‍ മറ്റൊന്ന് (മേജര്‍ ടാര്‍ഗറ്റ്), വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ന്യൂനപക്ഷമായിപ്പോയ ഒരു സമൂഹവും പ്രദേശവും അപഹസിക്കപ്പെടുന്നതും ടാര്‍ഗറ്റ് ചെയ്യപ്പെടുന്നതും എങ്ങനെയാണെന്നും എന്തിനാണെന്നും സംവാദത്തിന് വെക്കുന്നു. ഒന്നില്‍ ലോകരാഷ്ട്രീയത്തെ വിമര്‍ശത്തിനു വിധേയമാക്കുമ്പോള്‍ മറ്റൊന്നില്‍ പ്രാദേശികമായ രാഷ്ട്രീയഭീതികളാണ് ചര്‍ച്ചചെയ്യുന്നത്.
അബുവിന്‍െറ കഥകളില്‍ നിരന്തരം ആവര്‍ത്തിച്ചു കാണുന്നതാണ് സ്ത്രീ ഉടലുകള്‍. അവക്ക് മിക്കപ്പോഴും പുരുഷകേന്ദ്രീകൃതമായ കാമഭാവമാണ് താനും. എന്നാല്‍, ഈ സമാഹാരത്തിലെ രണ്ടു കഥകള്‍ സ്ത്രീപക്ഷത്തു നിന്നുള്ള ശക്തമായ പ്രതിരോധ കഥകളായി മാറി വരുന്നുണ്ട്. സ്ത്രീകളെക്കുറിച്ചുള്ള, പ്രത്യേകിച്ചും ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള പുരുഷഭാവനകളുടെ മേല്‍ സ്ത്രീ വരിക്കുന്ന വിജയത്തെ ഊട്ടിയുറപ്പിക്കുന്നു ‘മയൂരനൃത്തം’, ‘ഭീകരജന്തു’എന്നീ കരുത്തുറ്റ രണ്ടു കഥകള്‍. അനാഥത്വം പേറുന്ന സ്ത്രീകള്‍ സ്വന്തം ജീവിതത്തിനു മാത്രമല്ല, ശരീരത്തിനുകൂടി കാവലാളാവേണ്ടി വരുന്നുണ്ട് പരിഷ്കൃതസമൂഹത്തില്‍ എന്ന് ഇക്കഥകളിലൂടെ കഥാകൃത്ത് ഓര്‍മിപ്പിക്കുന്നു.
സുഖം, സുഖജീവിതം, പണം, പ്രശസ്തി, ആഡംബരം ഇവയൊക്കെ നേടിയെടുക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഇല്ലാതായിപ്പോകുന്ന  ആധി ‘അനുഭൂതികളുടെ പുതിയ ആല്‍ബം’ എന്ന കഥയില്‍ കാണാം.
‘രാച്ചിറകുകളില്‍ പ്രണയം: അഭിഷാമാരാര്‍’ എന്ന കഥ, കഥയെഴുത്തിനെക്കുറിച്ചുള്ള ഒരു കഥയെന്ന് തോന്നിയേക്കാമെങ്കിലും നിലവിലുള്ള സാമൂഹിക - രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ ഒളിയജണ്ട കൂടി ഉന്നംവെക്കുന്നുണ്ട്. വെറും കഥയില്ലായ്മകളായിത്തീരുന്ന ഓണപ്പതിപ്പുകളും പെണ്ണെഴുത്തുകാരികളുടെ രതിയുടെ തുറന്നെഴുത്തുകള്‍ എഴുത്തിന്‍െറ മുഖ്യ ഇടങ്ങളിലേക്ക് കയറി വരുന്നതുമൊക്കെ പരിഹാസ്യേന വിമര്‍ശവിധേയമാക്കാന്‍ കഥാകൃത്ത് ശ്രമം നടത്തുന്നു. എഴുത്തിലെ ജാതീയമായ കടന്നുകയറ്റങ്ങളും പരിഗണനകളും നിലവിലെ സാംസ്കാരികതയോട് പുലര്‍ത്തുന്ന കൂറിനെയും ഈ കഥ ചോദ്യം ചെയ്യുന്നു.
അബു ഇരിങ്ങാട്ടിരിയുടെ കഥകളുടെ അന്തര്‍ധാര, നഷ്ടപ്പെട്ടുപോകുന്ന ദേശത്തിന്‍െറയും സ്നേഹത്തിന്‍െറയും വൈകാരികമായ ഓര്‍മകള്‍ക്കുമേലുള്ള വേദനകളാണ്. ഉപജീവനം എന്നതിലപ്പുറം അതിജീവനത്തിന്‍െറ രാഷ്ട്രീയമാണ് പ്രവാസം ചര്‍ച്ചചെയ്യുന്നത് എന്ന് അബുവിന്‍െറ കഥകളെക്കുറിച്ചുള്ള ‘വായനയുടെ ഭൂപടം’ എന്ന പഠനത്തില്‍ കെ.പി. ജയകുമാര്‍ അടിവരയിടുന്നതും വെറുതേയല്ല എന്ന് ഈ സമാഹാരത്തിലെ പന്ത്രണ്ടു കഥകളും നമ്മെ ബോധ്യപ്പെടുത്തും. പി. സക്കീര്‍ ഹുസൈന്‍ കഥാകൃത്തുമായി നടത്തിയ ‘കഥാപാത്രം (കത്തിയുമായി) ഹാജരുണ്ട്’ എന്ന അഭിമുഖവും ഹൃദ്യമാണ്.
 

തലസ്ഥാനത്തും പ്രതിഷേധ ജ്വാല

Posted: 22 Dec 2012 10:58 PM PST

തിരുവനന്തപുരം: ദല്‍ഹി കൂട്ടമാനഭംഗത്തിനെതിരെ തലസ്ഥാന നഗരത്തിലും പ്രതിഷേധം. ദല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി വിവിധസംഘടനകളുടെ നേതൃത്വത്തില്‍ കൂട്ടായ്മകളും പ്രകടനങ്ങളും നടത്തി.

മഹിളാ കോണ്‍ഗ്രസ് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. സദസ്സിന്‍െറ സംസ്ഥാനതല ഉദ്ഘാടനം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ എല്ലാവരും ചേര്‍ന്ന് മണ്‍ചെരാത് തെളിയിച്ച് നിര്‍വഹിച്ചു.
സംസ്ഥാന പ്രസിഡന്‍റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഡോ. എം.ആര്‍. തമ്പാന്‍, പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, ഫാ. ലെനിന്‍രാജ്, സ്വാമി അശ്വതി തിരുനാള്‍, മേഴ്സി അലക്സാണ്ടര്‍, ജോളി വര്‍ഗീസ്, സുലേഖാ കുറുപ്പ്, സിമി റോസ് ബെല്‍ജോണ്‍, മോളി അജിത്, സ്വപ്നജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം -സോളിഡാരിറ്റി
തിരുവനന്തപുരം:   ദല്‍ഹി   മാനഭംഗക്കേസിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സ്ത്രീകള്‍ക്കെതിരായ ക്രൂരതകള്‍ തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കണമെന്നും ജമാഅത്തെ ഇസ്ലാമി ജില്ലാപ്രസിഡന്‍റ് എന്‍.എം. അന്‍സാരി ആവശ്യപ്പെട്ടു. ദല്‍ഹിയില്‍നടക്കുന്ന യുവജനപ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച പ്രതിഷേധ ഐക്യദാര്‍ഢ്യ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ സുരക്ഷക്ക് യുവജനങ്ങളും വിദ്യാര്‍ഥികളും ഒറ്റക്കെട്ടായി അണിനിരക്കുന്ന കാഴ്ച ദല്‍ഹിയില്‍ മറ്റൊരു അറബ്വസന്തത്തിന്‍െറ ഇന്ത്യന്‍ പതിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് അമീര്‍ കണ്ടല്‍ അധ്യക്ഷത വഹിച്ചു. ടി. പീറ്റര്‍, എച്ച്. ഷാമില, അഷ്കര്‍ എന്നിവര്‍ സംസാരിച്ചു. ആരിഫ്. എം, സൈഫുദ്ദീന്‍ , ഫഖ്റുദ്ദീന്‍,ഫിറോസ് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

മഹിളാ അസോസിയേഷന്‍ പന്തംകൊളുത്തി പ്രകടനത്തിന്
തിരുവനന്തപുരം: ദല്‍ഹിയിലും കേരളത്തിലും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലും സമരക്കാര്‍ക്ക് നേരെയുള്ള ദല്‍ഹി പൊലീസിന്‍െറ കൈയേറ്റങ്ങളിലും പ്രതിഷേധിച്ച് വില്ലേജ് കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്താന്‍ മഹിളാ അസോസിയേഷന്‍ തീരുമാനിച്ചു. ഡിസംബര്‍ 30നകം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജീവന്‍സുരക്ഷ ഏര്‍പ്പെടുത്തുക, സ്ത്രീ സമൂഹത്തിന് നീതി ലഭ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജില്ലാ കേന്ദ്രങ്ങളില്‍ എസ്.പി ഓഫിസ് മാര്‍ച്ച് നടത്തുമെന്നും സംസ്ഥാന പ്രസിഡന്‍റ് ടി.എന്‍. സീമ എം.പിയും സെക്രട്ടറി കെ.കെ. ശൈലജ ടീച്ചറും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെച്ചു

Posted: 22 Dec 2012 10:48 PM PST

കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.പി.ഐയിലെ അഡ്വ. ആര്‍. ഗോപാലകൃഷ്ണപിള്ള രാജിവെച്ചു.
എല്‍.ഡി.എഫ് തീരുമാന പ്രകാരം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സി.പി.എമ്മിന് കൈമാറുന്നതിന്‍െറ ഭാഗമായാണ് രാജി.  തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനം അംഗീകരിക്കുന്നതോടെ സി.പി.എമ്മിലെ എസ്. ജയമോഹന്‍ ആയിരിക്കും പുതിയ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്.
അതുവരെ വൈസ് പ്രസിഡന്‍റിനായിരിക്കും ചുമതല. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി നിലനിന്ന സി.പി.എം -സി.പി.ഐ തര്‍ക്കം പരിഹരിക്കപ്പെട്ടതോടെയാണ് രാജിക്ക് വഴിതെളിഞ്ഞത്. പ്രസിഡന്‍റ് സ്ഥാനം സി.പി.എമ്മിനും വൈസ് പ്രസിഡന്‍റ് സ്ഥാനം സി.പി.ഐക്കും നല്‍കാനാണ് ധാരണ. സി.പി.എം -സി.പി.ഐ ജില്ലാ നേതൃത്വം ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് രാജി തീരുമാനിച്ചത്.
പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന ദിവസമായിരിക്കും നിലവിലെ സി.പി.എം പ്രതിനിധിയായ വൈസ് പ്രസിഡന്‍റ് രാജിവെക്കുക.
പുതിയ പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി സി.പി. എം-സി.പി.ഐ സംയുക്ത പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രണ്ടുവര്‍ഷത്തേക്കാണ് സി.പി. ഐക്ക് നല്‍കിയിരുന്നതത്രെ. ഇതുപ്രകാരം നവംബറില്‍ ആര്‍. ഗോപാലകൃഷ്ണപിള്ള ഒഴിയാഞ്ഞത്  ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കമായി.
പ്രസിഡന്‍റ് സ്ഥാനം കൈമാറാമെന്ന് ധാരണയില്ലെന്ന് സി.പി.ഐ വ്യക്തമാക്കിയതോടെ പ്രശ്നം രൂക്ഷമായി. സംസ്ഥാനതലത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചയായിരുന്നു.
ഒത്തുതീര്‍പ്പാക്കാന്‍ സി.പി.ഐ സംസ്ഥാന നേതൃത്വം  ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. യോഗ ബഹിഷ്കരണം അടക്കം നടപടികള്‍വരെ സി.പി.എം ആലോചിച്ചിരുന്നു.
 

കാര്‍ഷിക മേളക്ക് അരങ്ങൊരുങ്ങുന്നു

Posted: 22 Dec 2012 10:35 PM PST

തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്‍റര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന കാര്‍ഷിക മേളയുടെ ഉദ്ഘാടനം 26ന് വൈകുന്നേരം 5.30 ന് ന്യൂമാന്‍ കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് സ്റ്റഡി സെന്‍റര്‍ ചെയര്‍മാനും ജലവിഭവ മന്ത്രിയുമായ പി.ജെ. ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൃഷി മന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി.ജെ. ജോസഫ് ആമുഖ പ്രഭാഷണം നടത്തും. എക്സൈസ് മന്ത്രി കെ. ബാബു പ്രദര്‍ശനോദ്ഘാടനം നിര്‍വഹിക്കും. പി.ടി. തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ കെ.കെ. ജയചന്ദ്രന്‍, ഇ.എസ്. ബിജിമോള്‍, റോഷി അഗസ്റ്റിന്‍, എസ്. രാജേന്ദ്രന്‍, ജോസഫ് വാഴക്കന്‍, കോതമംഗലം രൂപതാ വികാരി ജനറാല്‍ മോണ്‍ ഫ്രാന്‍സിസ് ആലപ്പാട്ട്, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ്,  കലക്ടര്‍ ടി. ഭാസ്കരന്‍, ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പല്‍ ടി.എം. ജോസഫ്, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയി തോമസ്, സ്പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ റോയി കെ. പൗലോസ്, സില്‍ക് ചെയര്‍മാന്‍ ടി.എം. സലിം, തൊടുപുഴ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ലീലമ്മ ജോസ്, ഇളംദേശം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സിബി ദാമോദരന്‍, പി.സി. അച്ചന്‍കുഞ്ഞ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ നെജി ഷാഹുല്‍ ഹമീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്‍റ് മാരിയില്‍ കൃഷ്ണന്‍നായര്‍, പ്രസ്ക്ളബ് പ്രസിഡന്‍റ് വിനോദ് കണ്ണോളില്‍ എന്നിവര്‍ സംസാരിക്കും.
വൈകുന്നേരം ആറിന് റിമി ടോമി നേതൃത്വം നല്‍കുന്ന ഗാനമേള. കാര്‍ഷിക മേളയോടനുബന്ധിച്ച് വിള പ്രദര്‍ശനവും മത്സരവും നടക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ കര്‍ഷകര്‍ക്ക് രണ്ടുലക്ഷം രൂപയുടെ കര്‍ഷക തിലക് അവാര്‍ഡും മികച്ച ക്ഷീര കര്‍ഷകന് ഒരുലക്ഷത്തിഴന്‍െറ   പുരസ്കാരവും മേളയില്‍ സമ്മാനിക്കും. പുരയിട കൃഷിയിലൂടെ കാര്‍ഷിക വികസനം എന്ന മുദ്രാവാക്യമാണ് കാര്‍ഷിക മേള ഉയര്‍ത്തുന്നതെന്നും മന്ത്രി ജോസഫ് വ്യക്തമാക്കി.
27ന് ഉച്ചക്ക് 2.30 ന് മേളാ നഗറില്‍ ‘പുരയിട കൃഷിയും കാര്‍ഷിക വികസനവും’ വിഷയത്തില്‍ സെമിനാര്‍ നടക്കും. ടി.യു. കുരുവിള എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാര്‍ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കേരള അഗ്രികള്‍ച്ചറല്‍ യൂനിവേഴ്സിറ്റി അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. ജോസ് മാത്യു, മണ്ണുത്തി കമ്യൂണിക്കേഷന്‍ സെന്‍റര്‍ പ്രഫസര്‍ ആന്‍ഡ് ഹെഡ് ഡോ. ജിം തോമസ്, സി.ടി.സി.ആര്‍.ഐ എക്സ്റ്റന്‍ഷന്‍ ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിവിഷന്‍ ഹെഡ് ഡോ.എം. അനന്തരാമന്‍, വെള്ളാനിക്കര കാഡ്ബറി കൊക്കോ റിസര്‍ച്ച് പ്രോജക്ട് പ്രഫസര്‍ ആന്‍ഡ് ഹെഡ് ഡോ. എസ്. പ്രസന്നകുമാരിയമ്മ, കുമരകം റീജനല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍ പ്രഫ.ഡോ.എന്‍.കെ. ശശിധരന്‍, വാഴക്കുളം പൈനാപ്പിള്‍ റിസര്‍ച്ച് സ്റ്റേഷന്‍ പ്രഫസര്‍ ആന്‍ഡ് ഹെഡ് ഡോ.പി.പി. ജോയി, ഓടക്കാലി അരോമാറ്റിക് ആന്‍ഡ് മെഡിസിനല്‍ പ്ളാന്‍റ് റിസര്‍ച്ച് സ്റ്റേഷന്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ. ഗ്രേസി മാത്യു, ജില്ലാ പഞ്ചായത്ത് മെംബര്‍ ഇന്ദു സുധാകരന്‍, ജോയന്‍റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ വി.എം. ശശികുമാര്‍, അരോമാറ്റിക് ആന്‍ഡ് മെഡിസിനല്‍ പ്ളാന്‍റ് റിസര്‍ച്ച് സ്റ്റേഷന്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ. ആന്‍സി ജോസഫ് എന്നിവര്‍ പങ്കെടുക്കും.
28ന് ഉച്ചക്ക് 2.30ന് ജലസുരക്ഷ വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മുന്‍ ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.ജെ. കുര്യന്‍ മുഖ്യപ്രഭാഷണം നടത്തും. കേരള വാട്ടര്‍ അതോറിറ്റി മ ാനേജിങ് ഡയറക്ടര്‍ അശോക്കുമാര്‍ സിങ്,സി.ഡബ്ള്യു.ആര്‍.ഡി.എം ട്രെയ്നിങ് എജുക്കേഷന്‍ ആന്‍ഡ് എക്സ്റ്റന്‍ഷന്‍ സയന്‍റിസ്റ്റ് ആന്‍ഡ് ഹെഡ് ഡോ. കമലം ജോസഫ്, ഭൂജല വകുപ്പ് ഡയറക്ടര്‍ ബാബു.എന്‍.ജോസഫ്, സി.സി.ഡി.യു ഡയറക്ടര്‍ വി. സുഭാഷ് ചന്ദ്രബോസ്, ഡെവലപ്മെന്‍റ് കണ്‍സള്‍ട്ടന്‍റ് കെ.ജെ. കുര്യന്‍, ജലനിധി മെംബര്‍ മരിയ ബേബി എന്നിവര്‍ ക്ളാസെടുക്കും.
29ന് ‘പച്ചക്കറി കൃഷിയും സ്വയംപര്യാപ്തതയും’ വിഷയത്തില്‍ സെമിനാര്‍ നടക്കും. ഉച്ചക്ക് 2.30 ന് നടക്കുന്ന സെമിനാര്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം.ജി യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ദേശീയ ന്യൂനപക്ഷ കമീഷന്‍ അംഗവുമായ ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.ബി. വത്സലകുമാരി, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 7.30 ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ വിശ്വനാഥ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും.
30ന് ഉച്ചക്ക് 2.30 ന് ‘തെങ്ങുകൃഷിയും നാളികേര ഉല്‍പ്പന്നങ്ങളും’ വിഷയത്തില്‍ സെമിനാര്‍ നടക്കും. അഡ്വ. ജോസി ജേക്കബ് സ്വാഗതം പറയും. കോക്കനട്ട് ഡെവലപ്മെന്‍റ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. കേര ഫെഡ് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍, സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. ജോര്‍ജ് വി.തോമസ്, സി.പി.സി.ആര്‍.ഐ സീനിയര്‍ സയന്‍റിസ്റ്റ് ഡോ.വി. കൃഷ്ണകുമാര്‍, കോക്കനട്ട് ഡെവലപ്മെന്‍റ് ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. രമണി ഗോപാലകൃഷ്ണന്‍,ടെക്നിക്കല്‍ ഓഫിസര്‍ ആര്‍. ദീപ്തി,മാത്യു വര്‍ഗീസ് എന്നിവര്‍ സംസാരിക്കും.
31 ന് മാലിന്യ സംസ്കരണത്തെക്കുറിച്ച് നടക്കുന്ന സെമിനാര്‍ നഗര വികസനകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. സി.എഫ്. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രഫ. എന്‍. ജയരാജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
ജനുവരി ഒന്നിന് ഉച്ചക്ക് 2.30 ന് ഫാം ടൂറിസത്തെക്കുറിച്ച് സെമിനാര്‍ നടക്കും. ചീഫ് വിപ്പ് പി.സി. ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന സെമിനാര്‍ ടൂറിസം  മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ വിജയന്‍ തോമസ്, എയര്‍ ട്രാവല്‍ എന്‍റര്‍പ്രൈസസ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഇ.എം. നജീബ്, കാസിനോ ഗ്രൂപ് ഓഫ് ഹോട്ടല്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ജോസ് ഡൊമിനിക്, ടോമിച്ചന്‍ എം. തോമസ് എന്നിവര്‍ സംസാരിക്കും. വൈകുന്നേരം 7.30 ന് പിന്നണി ഗായിക സിസിലി, അമൃത സുരേഷ്, ജിനോ കുന്നുംപുറം എന്നിവര്‍ പങ്കെടുക്കുന്ന ഗാനമേള.
രണ്ടിന് ഉച്ചക്ക് 2.30 ന് ‘ജൈവ കൃഷിയും ജൈവ സര്‍ട്ടിഫിക്കേഷനും’ വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഭക്ഷ്യ സിവില്‍ സപൈ്ളസ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് അതോറിറ്റി (മിനിസ്ട്രി ഓഫ് കോമേഴ്സ് ദല്‍ഹി), ഓര്‍ഗാനിക് ഡിവിഷന്‍ കണ്‍സല്‍ട്ടന്‍റ് റീബ  അബ്രഹാം, ഇന്‍ഡോസര്‍ട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാത്യു സെബാസ്റ്റ്യന്‍, മണര്‍കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്‍റ് ബിജുമോന്‍ കുര്യന്‍, ബയോസര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇന്‍ഡോര്‍ ഇന്‍സ്പെക്ഷന്‍ മാനേജര്‍ ദിനേഷ് കെ.മേനോന്‍, സി.ജെ. മാത്യു ചെങ്ങളം എന്നിവര്‍ പങ്കെടുക്കും. ആന്‍റണി കണ്ടിരിക്കല്‍ സ്വാഗതവും ജിമ്മി മറ്റത്തിപ്പാറ നന്ദിയും പറയും. വൈകുന്നേരം 7.30 ന് സ്റ്റീഫന്‍ ദേവസി നയിക്കുന്ന ഫ്യൂഷന്‍ നൈറ്റ്.
മൂന്നിന് രാവിലെ 10 ന് ശ്വാന പ്രദര്‍ശനം നടക്കും. ഉച്ചക്ക് 2.30 ന് ജോസ് കെ.മാണി എം.പി അധ്യക്ഷത വഹിക്കുന്ന റബര്‍ കര്‍ഷക സമ്മേളനം റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. റബര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഷീലാ തോമസ് മുഖ്യപ്രഭാഷണം നടത്തും. 7.30 ന് ബേണി ഇഗ്നേഷ്യസ്, മധു ബാലകൃഷ്ണന്‍, അഫ്സല്‍ എന്നിവര്‍ പങ്കെടുക്കുന്ന ഗാനമേള.
നാലിന് രാവിലെ ഒമ്പതിന് കാലി പ്രദര്‍ശനവും ക്ഷീര സംഗമവും നടക്കും. കേരള ഫീഡ്സ് ചെയര്‍മാന്‍ പി.സി. ജോസഫ്  അധ്യക്ഷത വഹിക്കുന്ന സെമിനാര്‍ ഗ്രാമ വികസന മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. മൃഗ സംരക്ഷണ ഡയറക്ടര്‍ ഡോ. കെ.ജി. സുമ, കേരള ഫീഡ്സ് മാനേജിങ് ഡയറക്ടര്‍ ഡോ.അനി എസ്.ദാസ്, കേരള ലൈവ്സ്റ്റോക് ഡെവലപ്മെന്‍റ് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ എം. സുരേഷ്കുമാര്‍, മൃഗസംരക്ഷണ ജോയന്‍റ് ഡയറക്ടര്‍ പി.എന്‍. പ്രസാദ്, എം.എന്‍. ബാബു, എം.എസ്. മുഹമ്മദ്, അഡ്വ. റെനീഷ് മാത്യു എന്നിവര്‍ സംസാരിക്കും.
വൈകുന്നേരം  മൂന്നിന് ‘മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്-കാര്‍ഷിക മേഖലയിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍’ വിഷയത്തെക്കുറിച്ച് നടക്കുന്ന സിമ്പോസിയത്തിന്‍െറ അവതരണം കേരള ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി  ജയിംസ് വര്‍ഗീസ് നിര്‍വഹിക്കും. ജലവിഭവ മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍, സി. ദിവാകരന്‍, എം.വി. ശ്രേയാംസ്കുമാര്‍,ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി,  ജോയി അബ്രഹാം എം.പി, മുന്‍ എം.എല്‍.എമാരായ ഡോ. കെ.സി. ജോസഫ്, ജോണി നെല്ലൂര്‍, പ്ളാനിങ് ബോര്‍ഡ് മെംബര്‍ സി.പി. ജോണ്‍ എന്നിവര്‍ സംസാരിക്കും. വൈകുന്നേരം 7.30 ന് മുക്ത അവതരിപ്പിക്കുന്ന ഡാന്‍സ്, സുബി, ഉണ്ണി എസ്.നായര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കലാപരിപാടി.
അഞ്ചിന് വൈകുന്നേരം നാലിനാണ് കാര്‍ഷിക മേള സമാപനം. ജലവിഭവ മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തിന്‍െറ ഉദ്ഘാടനവും കര്‍ഷക തിലക് അവാര്‍ഡ് വിതരണവും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിക്കും. ക്ഷീര കര്‍ഷക അവാര്‍ഡ്, ഫാം ജേണലിസ്റ്റ് അവാര്‍ഡ് എന്നിവയുടെ വിതരണവും സ്പീക്കര്‍ നിര്‍വഹിക്കും. കാര്‍ഷിക കടാശ്വാസ കമീഷന്‍ അംഗം പ്രഫ. എം.ജെ. ജേക്കബ് സ്വാഗതം പറയും. ഇ.എം. ആഗസ്തി എക്സ് എം.എല്‍.എ, ജോണി പൂമറ്റം,കെ.കെ. ശിവരാമന്‍, കെ.എം.എ. ഷുക്കൂര്‍, ജോണ്‍ നെടിയപാല, വി.വി. മത്തായി, ഡോ. മാനുവല്‍ പിച്ചളക്കാട്ട്, പി.പി. സാനു, രാജന്‍ താഴത്തൊട്ടിയില്‍, കെ. ഗോപിനാഥന്‍നായര്‍, ബെന്നി അഗസ്റ്റിന്‍, സുരേഷ് ബാബു, ബിജു കൃഷ്ണന്‍, ആര്‍. രമേശ് എന്നിവര്‍ സംസാരിക്കും.

കെണിയില്‍ പുലി വീണില്ല; ഭയമൊഴിയാതെ ജനം

Posted: 22 Dec 2012 10:31 PM PST

പത്തനംതിട്ട: പുലിയുടേതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് മേലേവെട്ടിപ്പുറം മോടിപ്പടി ഭാഗത്ത് വനം വകുപ്പ് കെണി സ്ഥാപിച്ചിട്ടും പുലി വീണില്ല. മോടിപ്പടി ജങ്ഷന് സമീപം നിര്‍മിക്കുന്ന വീടിന്‍െറ  തറയിലാണ് കഴിഞ്ഞ ദിവസം പുലിയുടേതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടത്. വെള്ളിയാഴ്ച രാവിലെയാണ് വനംവകുപ്പിന്‍െറ റാപ്പിഡ് റെസ്പോണ്‍സ് സംഘം കെണി സ്ഥാപിച്ചത്.
കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍നിന്ന് ‘വള്ളിപ്പുലി’ ഇനത്തില്‍പ്പെട്ട ജീവിയാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. ശനിയാഴ്ചയും നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും   കണ്ടെത്താന്‍ കഴിഞ്ഞില്ല. മനുഷ്യരെ ഉപദ്രവിക്കുന്ന ഇനമല്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. എങ്കിലും നാട്ടുകാരുടെ പേടി മാറിയിട്ടില്ല.
പുലി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. രാത്രി ചെറിയ ശബ്ദം കേട്ടാല്‍പോലും ഭയത്തോടെ പുറത്തേക്ക് എത്തിനോക്കുകയാണ്. രണ്ടാഴ്ച മുമ്പ് ചുരളിക്കോട് ഭാഗത്ത് കണ്ട ജീവിയുടെ കാല്‍പ്പാടും പുലിയുടെ കാല്‍പ്പാടിനോട് സാമ്യമുള്ളതായിരുന്നു. ഇതേ ജീവിതന്നെയാണ് മോടിപ്പടിയിലും എത്തിയതെന്ന് കരുതുന്നു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ പുലിയെ നേരിട്ട് കണ്ടെന്നും മറ്റുമുള്ള കഥകളും പ്രചരിക്കുന്നുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് വനമേഖലയോട് ചേര്‍ന്ന ചിറ്റാറിലും അരുവാപ്പുലത്തും പുലിയെ കണ്ടെന്ന അഭ്യൂഹം ഒടുവില്‍ ശരിയാണെന്ന് തെളിഞ്ഞിരുന്നു. പുലികളെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് പിടികൂടിയെങ്കിലും ഒടുവില്‍ ചത്തുപോയി. എന്നാല്‍, നഗരപ്രദേശമായ പത്തനംതിട്ടയില്‍ പുലിയെത്താനുള്ള സാധ്യത വിരളമാണെന്നാണ് വനംവകുപ്പ് ജീവനക്കാര്‍ പറയുന്നത്.
മേലേവെട്ടിപ്പുറത്തിന് കിഴക്കുള്ള കുന്ന് ‘പുലിവാരം’ എന്നാണ് മുമ്പ് അറിയപ്പെട്ടിരുന്നത്. പണ്ട് ഇവിടെ പുലിയുണ്ടായിരുന്നതായാണ് പ്രായമായവര്‍ പറയുന്നത്.

കൂട്ടമാനഭംഗം: തലസ്ഥാനത്ത് നിരോധാജ്ഞ; പ്രതിഷേധം തുടരുന്നു

Posted: 22 Dec 2012 10:30 PM PST

Image: 

ന്യൂദല്‍ഹി: രാജ്യത്തെ ഞെട്ടിച്ച കൂട്ടമാനഭംഗത്തില്‍ അണ പൊട്ടിയ ജനരോഷം രണ്ടാം ദിവസത്തിലേക്ക്. ദല്‍ഹിയിലെ കനത്ത തണുപ്പ് വകവെക്കാതെ ആയിരകണക്കിന് യുവാക്കളാണ് ഇന്നും സമരമുഖത്തുള്ളത്. ശനിയാഴ്ച ഭരണസിരാകേന്ദ്രങ്ങള്‍ നിശ്ചലമാക്കിയ പ്രതിഷേധം ഇന്നും തുടരാനുള്ള സാധ്യത കണക്കിലെടുത്ത് തലസ്ഥാനത്ത് ഞായറാഴ്ച രാവിലെ തന്നെ നിരോധാജ്ഞ പ്രഖ്യാപിച്ചരുന്നു. എന്നാല്‍, നിരോധാജ്ഞ വകവെക്കാതെ നിരവധി യുവാക്കള്‍ ഇന്ത്യാഗേറ്റിന് സമീപം തടിച്ചുകൂടുകയായിരുന്നു. ഇവരെ ബലം പ്രയോഗിച്ച് നീക്കാനുള്ള പൊലീസിന്റെ ശ്രമം സംഘര്‍ഷത്തിനിടയാക്കി.

ബസില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ച പൊലീസിനു മുന്നില്‍ കിടന്നാണ് യുവതികള്‍ അടക്കമുള്ള പ്രക്ഷോഭകര്‍ ചെറുത്തുനില്‍പ്പു നടത്തിയത്. പ്രക്ഷോഭകര്‍ ബസിന്റെ അടിയില്‍ കിടന്നു പ്രതിഷേധിച്ചപ്പോള്‍ പൊലീസുകാര്‍ക്ക് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്നു. പ്രക്ഷോഭകര്‍ ബസിന്റെ കാറ്റഴിച്ചുവിട്ടു. പിന്നീട് ബസിന്റെ മുകളില്‍ ദേശീയപതാകയുമായി പ്രക്ഷോഭകര്‍ നിലയുറപ്പിച്ചു. ഒരു സംഘം ഇന്ത്യാഗേറ്റിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. സ്ഥലത്ത് ഇപ്പോഴും സ്ംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതിനിടെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിക്കുകയാണ്.

പ്രശ്‌നപരിഹാരത്തിനും, പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ അനുനയിപ്പിക്കാനും സമരത്തില്‍ പങ്കെടുക്കുന്നവരുടെ അഞ്ചു പ്രതിനിധികളുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ചര്‍ച്ച നടത്തുകയുണ്ടായി. എന്നാല്‍ പ്രക്ഷോഭകരുടെ ആവശ്യങ്ങളില്‍ കൃത്യമായ ഉറപ്പുനല്‍കാന്‍ സോണിയക്ക് സാധിക്കാത്തത് ചര്‍ച്ചക്ക് തിരിച്ചടിയായി.

പ്രതിഷേധം തുടരാനുള്ള സാധ്യത കണക്കിലെടുത്താണ് തലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സമരത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയാന്‍ ഏഴ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്. പട്ടേല്‍ ചൗക്ക്, ഉദ്യോഗ് ഭവന്‍, റേസ് കോഴ്‌സ്, ബരാകാമ്പ റോഡ്, മാന്‍ഡി ഹൗസ്, ഖാന്‍ മാര്‍ക്കറ്റ്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് എന്നീ മെട്രോ സ്‌റ്റേഷനുകളാണ് അടച്ചത്.

ദല്‍ഹിയെ മൂടിയിരിക്കുന്ന കനത്ത മൂടല്‍മഞ്ഞിനെയും കൊടും തണുപ്പിനെയും വകവെക്കാതെ ശനിയാഴ്ച രാത്രിയും റെയിസിനാ ഹില്ലിലും വിജയ് ചൗക്കിലും തമ്പടിച്ച സമരക്കാരെ പുലര്‍ച്ചെയോടെ പൊലീസ് ഒഴിപ്പിച്ചു വിജയ് ചൗക്കിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

സമരത്തെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ നഗരത്തിലെ ഗതാഗതം താറുമാറായിരിക്കുകയാണ്. പൊലീസ് നടപടിയില്‍ പരിക്കേറ്റ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അതേസമയം ദല്‍ഹി രാംലീല മൈതാനിയില്‍ പ്രതിഷേധം നടത്താമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
 

സചിന്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ചു

Posted: 22 Dec 2012 10:29 PM PST

Image: 

മുംബൈ: ലോകക്രിക്കറ്റിലെ ഇന്ത്യന്‍ ഇതിഹാസം മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 23 വര്‍ഷത്തെ സംഭവബഹുലമായ ക്രിക്കറ്റ് കരിയറിന് അന്ത്യം കുറിച്ചാണ് ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റിങ്ങ് ഇതിഹാസം നിയന്ത്രിത ഓവര്‍ ക്രിക്കറ്റിന്‍െറ ക്രീസ് വിടുന്നത്. പാകിസ്താനെതിരായ പരമ്പരക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. 463 ഏകദിനങ്ങളില്‍ നിന്ന് 49 സെഞ്ച്വറികളുടെ അകമ്പടിയോടെ 18,426 റണ്‍സടിച്ചെടുത്ത് ഏറ്റവും വലിയ റണ്‍വേട്ടക്കാരനായാണ് മുംബൈക്കാരന്‍െറ പടിയിറക്കം. ‘ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിക്കുന്നു. ലോകകപ്പ് സ്വന്തമാക്കി എന്‍െറ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടു. വാരനിരിക്കുന്ന നാളില്‍ കൂടുതല്‍ യുവതാരങ്ങള്‍ ഉയര്‍ന്നുവരട്ടെ. എന്‍െറ എല്ലാ ആശംസകളും’ -വിരമിക്കല്‍ സന്ദേശത്തില്‍ സചിന്‍ വ്യക്തമാക്കി.
1989 ഡിസംബര്‍ 18ന് പാകിസ്താനെതിരെ  ഗുര്‍ജന്‍വാല ജിന്ന സ്റ്റേഡിയത്തില്‍ പതിനാറാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച സചിന്‍ ലോകക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരില്‍ കുറിച്ചുകൊണ്ടാണ് ഏകദിന ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങുന്നത്.

ബൈക്കിലെത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ചു

Posted: 22 Dec 2012 10:27 PM PST

മുണ്ടക്കയം: അര്‍ധരാത്രി ബൈക്കിലെ ത്തിയ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ചതായി പരാതി.
 മുണ്ടക്കയം ടൗണില്‍ ദേശീയ പാതയോരത്ത് പ്രവര്‍ ത്തിക്കുന്ന പൊട്ടംകുളം പമ്പിലെ ജീവനക്കാരന്‍ പാറത്തോടെ ശ്രീവിലാസത്തില്‍ പി. ശ്രീകുമാറിനാണ് (45) മര്‍ദനമേറ്റത്.
 കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ് ശ്രീകുമാര്‍.  സംഭവം സംബന്ധിച്ച് ശ്രീകുമാര്‍ പറയുന്നതിങ്ങനെ. രാത്രി പന്ത്രണ്ടോടെ അഞ്ചുബൈക്കുകളിലായി എത്തിയ സംഘം ടയര്‍ പഞ്ചറായതായും പഞ്ചറൊട്ടിച്ചുതരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍, പമ്പില്‍ അതിന് സൗകര്യമില്ലെന്നറിയിച്ചതോടെ ബൈക്ക് സൂക്ഷിക്കാന്‍ സൗകര്യം നല്‍കാന്‍  ആവശ്യപ്പെട്ടു.
അതിന് അനുമതി നല്‍കാതിരുന്നതോടെ  ശ്രീകുമാറിനെ ആക്രമിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ഇയാളെ ഹൈവേ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
കൈവശമുണ്ടായിരുന്ന അയ്യായിരം രൂപയടങ്ങുന്ന ബാഗും നഷ്ടമായതായി പൊലീസിനുനല്‍കിയ മൊഴില്‍ പറയുന്നു.
അന്വേഷണത്തിന്‍െറ ഭാഗമായി പൊലീസ് പമ്പിലെ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു. അക്രമത്തിന്‍െറ ദൃശ്യങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രീകുമാര്‍ നല്‍കിയ ബൈക്കിന്‍െറ നമ്പറിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
 

ആലപ്പുഴക്ക് ചരിത്രനേട്ടം

Posted: 22 Dec 2012 10:22 PM PST

Subtitle: 
ഒറ്റ ദിവസം 73 പഞ്ചായത്തുകളുടെ 8812 പദ്ധതികള്‍ക്ക് ഓണ്‍ലൈന്‍ അംഗീകാരം

ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി, ഒറ്റദിവസം കൊണ്ട് ജില്ലയിലെ 73 പഞ്ചായത്തുകളുടെയും വാര്‍ഷികപദ്ധതികള്‍ക്ക് ഓണ്‍ലൈനിലൂടെ അംഗീകാരം നല്‍കി ആലപ്പുഴ ചരിത്രം കുറിച്ചു. ജില്ലയിലെ മൂന്ന് നഗരസഭകളും അഞ്ച് ബ്ളോക് പഞ്ചായത്തുകളും ഈ നേട്ടത്തില്‍ പങ്കാളികളായി. പഞ്ചായത്തുകളുടെ 270.37 കോടിയുടെ 8812 പദ്ധതികള്‍ക്കാണ് കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കിയത്.മുഴുവന്‍ പഞ്ചായത്തുകളുടെയും 2012-13 വാര്‍ഷിക പദ്ധതികള്‍ക്ക് ഒറ്റദിവസം കൊണ്ട് പൂര്‍ണ അംഗീകാരം നല്‍കിയ സംസ്ഥാനത്തെ ആദ്യ ജില്ലയാണ് ആലപ്പുഴ. അഞ്ച് ബ്ളോക് പഞ്ചായത്തുകളുടെ 27.32 കോടിയുടെ 343 പദ്ധതികള്‍ക്കും മൂന്ന് നഗരസഭകളുടെ 43.09 കോടിയുടെ 635 പദ്ധതികള്‍ക്കും അംഗീകാരമായി. തദ്ദേശസ്ഥാപനങ്ങള്‍ സേവനമേഖലക്ക് 143.14 കോടിയും ഉല്‍പ്പാദനമേഖലക്ക് 45.02 കോടി രൂപയും പശ്ചാത്തലമേഖലയില്‍ 82.19 കോടിയുമാണ് നീക്കിവെച്ചിട്ടുള്ളത്.ജില്ലയിലെ 12 ബ്ളോക് പഞ്ചായത്തുകളില്‍ അഞ്ചെണ്ണത്തിന്‍െറ പദ്ധതികള്‍ക്ക് അംഗീകാരമായി. മുതുകുളം ബ്ളോക് പഞ്ചായത്തിന്‍െറ 3.8 കോടിയുടെ 56 പദ്ധതികള്‍ക്കും തൈക്കാട്ടുശേരിയുടെ 7.67 കോടിയുടെ 41 പദ്ധതികള്‍ക്കും പട്ടണക്കാട് ബ്ളോക്കിന്‍െറ 6.9 കോടിയുടെ 73 പദ്ധതികള്‍ക്കും ഹരിപ്പാടിന്‍െറ 5.34 കോടിയുടെ 87 പദ്ധതികള്‍ക്കും വെളിയനാട് ബ്ളോക്കിന്‍െറ 3.6 കോടിയുടെ 86 പദ്ധതികള്‍ക്കും അംഗീകാരം നല്‍കി.
ആലപ്പുഴ നഗരസഭയുടെ 27.71 കോടിയുടെ 304 പദ്ധതികള്‍ക്കും ചേര്‍ത്തല നഗരസഭയുടെ 8.92 കോടിയുടെ 158 പദ്ധതികള്‍ക്കും മാവേലിക്കര നഗരസഭയുടെ 6.46 കോടിയുടെ 173 പദ്ധതികള്‍ക്കും അംഗീകാരമായി. അപ്പീല്‍ കമ്മിറ്റിയുടെ പരിഗണനക്കായി 13 പദ്ധതികള്‍ മാറ്റി.
സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പ്രതിഭാഹരി അധ്യക്ഷത വഹിച്ചു. ഓണ്‍ലൈനിലൂടെ വിവരങ്ങള്‍ നല്‍കി ആദ്യം വിജയകരമായി പദ്ധതി സമര്‍പ്പിച്ച വീയപുരം പഞ്ചായത്തിനെ കലക്ടര്‍ പി. വേണുഗോപാല്‍ അനുമോദിച്ചു. ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ സാലി ജോസഫ്, ആസൂത്രണസമിതി അംഗങ്ങളായ ജോണ്‍ തോമസ്, സുനില്‍ ജോര്‍ജ്, എം.സി. സിദ്ധാര്‍ഥന്‍, അഡ്വ. ജേക്കബ് എബ്രഹാം, പുഷ്പലതാ മധു, ബിന്ദു ബൈജു, പി.കെ. കുഞ്ഞുമോള്‍, ലതാ രവീന്ദ്രനാഥ്, എം. ത്യാഗരാജന്‍, മേഘനാഥന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

അനധികൃതമായി കടത്തിയ ഗോതമ്പ് വിട്ടുകൊടുത്ത സംഭവം: താലൂക്ക് സപൈ്ള ഓഫിസറെ സസ്പെന്‍ഡ് ചെയ്തു

Posted: 22 Dec 2012 10:18 PM PST

മൂവാറ്റുപുഴ: അനധികൃതമായി കടത്തി യതിന് പൊലീസ് പിടികൂടിയ ഗോതമ്പ് കലക്ടറുടെ അനുമതിയില്ലാതെ പിറ്റേ ദിവസം തന്നെ വിട്ടുകൊടുത്ത കോതമംഗലം താലൂക്ക് സപൈ്ള ഓഫിസര്‍ എന്‍.പി. റോബര്‍ട്ടിനെ ഡി.എസ്.ഒ സസ്പെന്‍ഡ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് റേഷന്‍ മൊത്ത വ്യാപാരി ജോയി കുര്യാക്കോസിന്‍െറ ഉടമസ്ഥതയിലുള്ള എ.കെ. പൗലോസ് ആന്‍ഡ് കമ്പനിയുടെ മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ ഗോഡൗണുകളുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു.
ഡിസംബര്‍ 13 ന് രാത്രി എട്ടോടെയാണ് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിക്ക് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും 206 ചാക്ക് ഗോതമ്പ് മൂവാറ്റുപുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിച്ചെടുത്തത്. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ സപൈ്ള ഓഫിസറുടെ ചുമതല വഹിച്ചിരുന്ന കോതമംഗലം സപൈ്ള ഓഫിസര്‍ എന്‍.പി. റോബര്‍ട്ടിന് പൊലീസ് ഇതുസംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ജോയി കുര്യാക്കോസിന്‍െറ മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തെ ഗോഡൗണിലേക്ക് കൊണ്ടുപോകാനുള്ള ഗോതമ്പാണെന്നും വാഹനം കേടായതിനാല്‍  നിര്‍ത്തിയിട്ടതാണെന്നുമാണ് ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ഡ്രൈവര്‍ പറഞ്ഞ ഗോഡൗണും കഴിഞ്ഞ് മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുള്ള  പൊലീസ് സ്റ്റേഷന്‍ വരെ വണ്ടി ഒരു കുഴപ്പവുമില്ലാതെ ഓടുകയും ചെയ്തു. അങ്കമാലി എഫ്.സി.ഐ ഗോഡൗണില്‍ നിന്നെടുത്ത ഗോതമ്പായിരുന്നു ഇത്. അങ്കമാലിയിലെ മൈദ കമ്പനിയിലേക്ക് കൊണ്ടുപോയിരുന്ന ഒരു ലോഡ് ഗോതമ്പും അന്ന് പൊലീസ് പിടികൂടിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ജോയി കുര്യാക്കോസിന്‍െറ രണ്ട് ഗോഡൗണുകളുടെയും ലൈസന്‍സ് റദ്ദാക്കിയത്.  പൊലീസ് പിടിച്ചെടുത്ത ഗോതമ്പ് അവശ്യ സാധന നിയമമനുസരിച്ച് കലക്ടറുടെ അനുവാദത്തോടെ മാത്രമേ വിട്ടുകൊടുക്കാവൂ എന്നിരിക്കെയാണ്  ഒറ്റ രാത്രികൊണ്ട് 206 ചാക്ക് ഗോതമ്പ് വിട്ടുകൊടുത്തത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP