കെ.പി.സി.സിക്ക് 21 ജനറല്‍ സെക്രട്ടറിമാര്‍, 42 സെക്രട്ടറിമാര്‍ Madhyamam News Feeds | ![]() |
- കെ.പി.സി.സിക്ക് 21 ജനറല്‍ സെക്രട്ടറിമാര്‍, 42 സെക്രട്ടറിമാര്‍
- ലാവലിന്‍ കേസ്: പിണറായിയുടെ ഹരജി തള്ളി
- എയര്‍ കേരള: പ്രവാസി പ്രമുഖര്‍ പിന്‍വാങ്ങി
- അവന്യൂസിനെ നടുക്കി ഡോക്ടറുടെ കൊലപാതകം
- ഖത്തറിന്‍െറ പെട്രോകെമിക്കല്‍ ഉല്‍പ്പാദനം 230 ലക്ഷം ടണ്ണാക്കി ഉയര്‍ത്തും: മന്ത്രി
- നാല് വനിതകള്‍ ഉള്‍പ്പെടെ 192 പേര്‍ ഒമാന്‍ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക്
- ജി.സി.സി ഉച്ചകോടി സ്വകാര്യ മേഖലക്ക് ഉണര്‍വേകും
- അനധികൃത താമസത്തിന് അറുതി വരുത്താന്‍ ശൂറയുടെ നിര്‍ദേശം
- സ്ത്രീ സുരക്ഷക്ക് നടപടി -പ്രധാനമന്ത്രി
- നന്ദി ദൈവത്തിന്
കെ.പി.സി.സിക്ക് 21 ജനറല്‍ സെക്രട്ടറിമാര്‍, 42 സെക്രട്ടറിമാര്‍ Posted: 24 Dec 2012 01:08 AM PST Image: ![]() ന്യൂദല്‍ഹി: നാല് വൈസ് പ്രസിഡന്‍റുമാരെയും 21 ജനറല്‍ സെക്രട്ടറിമാരെയും 42 സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പുന$സംഘടിപ്പിച്ചു. രമേശ് ചെന്നിത്തല പ്രസിഡന്‍റായി തുടരും. എം.എം. ഹസന്‍, ലാലി വിന്‍സന്‍റ്, ഭാരതിപുരം ശശി, എ.കെ. മണി എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. കരകുളം കൃഷ്ണപിള്ള ട്രഷറര്‍. സെക്രട്ടറിമാര്‍- ടി.യു. രാധാകൃഷ്ണന്‍, വി.വി. പ്രകാശ്, അജയ് മോഹന്‍, ജോണ്‍സണ്‍ അബ്രഹാം, കെ.പി. അബ്ദുല്‍ മജീദ്, പി.ജെ. പൗലോസ്, എം.എം. നസീര്‍, മാന്നാര്‍ അബ്ദുല്ലത്തീഫ്, എം. വിന്‍സന്‍റ്, ജ്യോതികുമാര്‍ ചാമക്കാല, ജയ്സണ്‍ ജോസഫ്, പി.എ. സലീം, വി. രഘുറാം, നാട്ടകം സുരേഷ്, വി.കെ. ശ്രീകണ്ഠന്‍, അബ്ദുല്‍ മുത്തലിബ്, പഴകുളം മധു, വി.എ. കരീം, എ. ഷാനവാസ് ഖാന്‍, കെ. നീലകണ്ഠന്‍, കെ.കെ. അബ്രഹാം, കെ. ജയന്ത്, മണക്കാട് സുരേഷ്, എം. പ്രേമചന്ദ്രന്‍, ഹാജി. അബ്ദുല്‍ ഗഫൂര്‍, കെ. പ്രവീണ്‍ കുമാര്‍, മറിയാമ്മ ചെറിയാന്‍, എം.വി. പോള്‍, ഇബ്രാഹിം കുട്ടി കല്ലാര്‍, ത്രിവിക്രമന്‍ തമ്പി, സി. ചന്ദ്രന്‍, ഫിലിപ് ജോസഫ്, എന്‍.കെ. സുധീര്‍, എം.ആര്‍. രാമദാസ്, ജി. രതികുമാര്‍, സക്കീര്‍ ഹുസൈന്‍, ഐ.കെ. രാജു. നെയ്യാറ്റിന്‍കര സനല്‍, ആര്‍. വത്സലന്‍, കെ.പി. ശ്രീകുമാര്‍, പ്രഫ. കെ.കെ. വിജയലക്ഷ്മി, എം.എസ്. വിശ്വനാഥന്‍. ഡി.സി.സി പ്രസിഡന്‍റുമാര്‍- |
ലാവലിന്‍ കേസ്: പിണറായിയുടെ ഹരജി തള്ളി Posted: 23 Dec 2012 10:33 PM PST Image: ![]() തിരുവനന്തപുരം: എസ്.എന്‍.സി ലാവലിന്‍ കേസില്‍ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹരജി തള്ളി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് പിണറായിയുടെ ഹരജി തള്ളിയത്. |
എയര്‍ കേരള: പ്രവാസി പ്രമുഖര്‍ പിന്‍വാങ്ങി Posted: 23 Dec 2012 10:10 PM PST Image: ![]() ദുബൈ: ഗള്‍ഫ് മേഖലയിലുള്ളവരുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ആരംഭിക്കാന്‍ തീരുമാനിച്ച എയര്‍ കേരള പദ്ധതി അനിശ്ചിതത്വത്തില്‍. ഇതിനുവേണ്ടി വന്‍തുക നിക്ഷേപിക്കാന്‍ തയാറായ പല പ്രമുഖ പ്രവാസി ഇന്ത്യക്കാരും പിന്‍വാങ്ങി. കോടികള്‍ നിക്ഷേപിക്കാന്‍ കഴിവുള്ളവര്‍ മാറിനില്‍ക്കുമ്പോള്‍ ഗള്‍ഫിലെ സാധാരണക്കാരില്‍നിന്ന് പണം പിരിച്ച് പദ്ധതി നടപ്പാക്കേണ്ട എന്ന നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. |
അവന്യൂസിനെ നടുക്കി ഡോക്ടറുടെ കൊലപാതകം Posted: 23 Dec 2012 10:02 PM PST Image: ![]() കുവൈത്ത് സിറ്റി: രാജ്യത്തെ പ്രമുഖ ഷോപ്പിങ്, വിനോദ കേന്ദ്രമായ അവന്യൂസില്‍ കഴിഞ്ഞദിവസമുണ്ടായ കൊലപാതകം അക്ഷരാര്‍ഥത്തില്‍ രാജ്യത്തെ നടുക്കി. വെള്ളിയാഴ്ച വൈകീട്ട് തിരക്കേറിയ നേരത്ത് നടന്ന കൊലപതാകത്തിന് ദൃക്സാക്ഷികളായവരും കേട്ടറിഞ്ഞവരുമെല്ലാം വിശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ്. |
ഖത്തറിന്‍െറ പെട്രോകെമിക്കല്‍ ഉല്‍പ്പാദനം 230 ലക്ഷം ടണ്ണാക്കി ഉയര്‍ത്തും: മന്ത്രി Posted: 23 Dec 2012 09:52 PM PST Image: ![]() ദോഹ: 2010ഓടെ ഖത്തറിന്‍െറ രാസവസ്തു, പെട്രോകെമിക്കല്‍ ഉല്‍പ്പാദനം നിലവിലുള്ള 100 ലക്ഷണം ടണ്ണില്‍ നിന്ന് 230 ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ പദ്ധതി തയാറാക്കിയതായി ഊര്‍ജ, വ്യവസായ മന്ത്രയും പുതുതായി നിലവില്‍ വന്ന ഖത്തര്‍ കെമിക്കല്‍ ആന്‍റ് പെട്രോകെമിക്കല്‍ വിപണന, വിതരണ കമ്പനി (മുന്‍ടാജാറ്റ്)യുടെ ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദ അറിയിച്ചു. കെമിക്കല്‍, പെട്രോകെമിക്കല്‍ വ്യവസായത്തില്‍ ലോകത്തിലെ സുപ്രധാന കേന്ദ്രമാക്കി ഖത്തറിനെ മാറ്റുകയാണ് ലക്ഷ്യമെന്നും പുതിയ കമ്പനിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. |
നാല് വനിതകള്‍ ഉള്‍പ്പെടെ 192 പേര്‍ ഒമാന്‍ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് Posted: 23 Dec 2012 09:39 PM PST Image: ![]() മസ്കത്ത്: ഒമാനിലെ ആദ്യ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ നാല് വനിതകള്‍ ഉള്‍പ്പെടെ 192 പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. അമിറാത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സന ബിന്‍ത് ഹിലാല്‍ അല്‍മശ്അറി, ബോഷറിലെ കൗണ്‍സിലര്‍ ശൈമ ബിന്‍ത് അലി ബിന്‍ ഇബ്രാഹിമി, ഖുറിയാത്തിലെ ഫാത്തിമ ബിന്‍ത് നാസര്‍ ബിന്‍ സഈദ് അല്‍ സനാനി, ഖാബൂറയിലെ മൗസ ബിന്‍ത് അബ്ദുല്ല അലിഹുസ്ന എന്നിവരാണ് പുരുഷ എതിരാളികളെ പിന്തള്ളി വിജയിച്ച വനിതകള്‍. |
ജി.സി.സി ഉച്ചകോടി സ്വകാര്യ മേഖലക്ക് ഉണര്‍വേകും Posted: 23 Dec 2012 09:33 PM PST Image: ![]() മനാമ: ജി.സി.സി ഉച്ചകോടി ഗള്‍ഫ് രാജ്യങ്ങളിലെ സ്വകാര്യ മേഖലക്ക് ഉണര്‍വ് നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് പ്രത്യാശിക്കുന്നതായി ഫെഡറേഷന്‍ ഓഫ് ജി.സി.സി ചേംബേര്‍സ് ചെയര്‍മാന്‍ ഖലീല്‍ ഖുന്‍ജി പറഞ്ഞു. രാജ്യങ്ങളുടെ വ്യവസായ, വാണിജ്യ മേഖലകള്‍ പൗരന്മാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് തുറന്നിടണം. നിമപരമായി നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും ധീരമായ കാല്‍വെപ്പ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതുണ്ട്. |
അനധികൃത താമസത്തിന് അറുതി വരുത്താന്‍ ശൂറയുടെ നിര്‍ദേശം Posted: 23 Dec 2012 09:15 PM PST Image: ![]() റിയാദ്: സൗദിയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളുടെ വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ശൂറാ കൗണ്‍സില്‍ നിര്‍ദേശം നല്‍കി. പ്രശ്നത്തിന് സമഗ്രപരിഹാരം ഉടന്‍ നിര്‍ദേശിക്കാനും ശൂറ ആവശ്യപ്പെട്ടു. പൊതുമാപ്പ് ഉള്‍പ്പെടെയുള്ള പരിഹാരമാണ് ശൂറ മുന്നില്‍ കാണുന്നത്. പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ട ഇതര മന്ത്രാലയങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞുവേണം പരിഹാരം നിര്‍ദേശിക്കേണ്ടത്. ശൂറയുടെ നിര്‍ദേശത്തില്‍ വിദേശകാര്യ മന്ത്രാലയം സമര്‍പ്പിക്കുന്ന കരടിന് സൗദി ഉന്നതസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ നിയമസാധുത ലഭിക്കും. |
സ്ത്രീ സുരക്ഷക്ക് നടപടി -പ്രധാനമന്ത്രി Posted: 23 Dec 2012 09:13 PM PST Image: ![]() ന്യൂദല്‍ഹി: ബസ്സില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ പ്രതിഷേധങ്ങളോട് ഇതാദ്യമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍്റെ പ്രതികരണം. സംഭവത്തിന്‍്റെ പശ്ചാതലത്തില്‍ സ്ത്രീ സുരക്ഷക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം വ്യക്തമാക്കി. മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ദല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളെ അംഗീകരിക്കുന്നുവെങ്കിലും അക്രമങ്ങളോട് യോജിക്കാനാവില്ല. അക്രമം ഒന്നിനും പരിഹാരമാവില്ളെന്നും അദ്ദേഹം പറഞ്ഞു.
|
Posted: 23 Dec 2012 08:41 PM PST Image: ![]() 2012 മാര്‍ച്ച് 16. **** **** അജിത് നല്‍കിയ മുത്ത് ചോരയില്‍നിന്ന് ചരിത്രം ബ്രാഡ്മാനോ സചിനോ? ജെന്‍റില്‍മാന്‍ ഓഫ് ക്രിക്കറ്റ് |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment