സ്വാഗതം
WELCOME

News Update..

Monday, December 17, 2012

മഅ്ദനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും- ഉമ്മന്‍ചാണ്ടി Madhyamam News Feeds

മഅ്ദനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും- ഉമ്മന്‍ചാണ്ടി Madhyamam News Feeds

Link to

മഅ്ദനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും- ഉമ്മന്‍ചാണ്ടി

Posted: 17 Dec 2012 12:46 AM PST

Image: 

തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യം ചൂണ്ടികാട്ടി ആഭ്യന്തര സെക്രട്ടറി കര്‍ണാടക സര്‍ക്കാരിന് നേരത്തെ കത്തയച്ചിരുന്നു. അദ്ദേഹത്തിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്ന് കാണിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അവര്‍ മറുപടി നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

എം.എ.ബേബി, രമേശ്‌ ചെന്നിത്തല, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരാണ് മഅ്ദനി പ്രശ്‌നം സഭയില്‍ ഉന്നയിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ കേസുകളില്‍ ഇടപെടാന്‍ പരിമിതികളുണ്ട്. എന്നിരുന്നാലും മഅ്ദനിക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്‌ കര്‍ണാടക സര്‍ക്കാരിനെ വീണ്ടും സമീപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

ട്രോട്ടിന് സെഞ്ച്വറി: ഇംഗ്ളണ്ടിന് 278റണ്‍സ് ലീഡ്

Posted: 16 Dec 2012 11:36 PM PST

Image: 

നാഗ്പൂര്‍: ഇന്തയക്കെതിരായ നാഗ്പൂര്‍ ടെസ്റ്റിന്‍െറ അഞ്ചാം നാള്‍ ഇംഗ്ളണ്ടിന് 278റണ്‍സ് ലീഡ്. രണ്ടാം ഇന്നിംഗ്സില്‍ 123 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ളണ്ടിന് 274 എന്ന മികച്ച സ്കോറിലേക്ക് എത്താന്‍ കഴിഞ്ഞു. ജൊനാദന്‍ ട്രോട്ടിന്‍െറ സെഞ്ച്വറിയും (127) ഇയാന്‍ ബെല്ലിന്‍െറ 74 റണ്‍സുമാണ് ഇംഗ്ളണ്ടിനെ കൂറ്റന്‍ സ്കോറിലേക്കുയര്‍ത്തിയത്. അലിസ്റ്റര്‍ കുക്ക് (13), നിക്ക് ക്രോംപ്ടന്‍(34), കെവിന്‍ പീറ്റേഴ്സണ്‍( 6) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
പ്രഗ്യാന്‍ ഓജ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.
അവസാനദിനമായ ഇന്ന് ഉച്ചയോടെ ഇംഗ്ളണ്ടിനെ പുറത്താക്കി മികച്ച ബാറ്റിംഗ് പുറത്തെടുത്താല്‍ മാത്രമേ ഇന്ത്യക്ക് സമനില നേടാന്‍ കഴിയൂ.
 

ഏഴിമലയിലെ സുരക്ഷാ ജീവനക്കാര്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

Posted: 16 Dec 2012 11:04 PM PST

കണ്ണൂര്‍: വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴിമല നാവിക അക്കാദമിയിലെ സുരക്ഷാ ജീവനക്കാര്‍ കണ്ണൂര്‍ നഗരത്തിലെ യുദ്ധസ്മാരകത്തിന് മുന്നില്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.
ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിമുക്ത ഭടന്മാരായ സുരക്ഷാ ജീവനക്കാര്‍ കഴിഞ്ഞ ആറ് ദിവസമായി സമരത്തിലാണ്. 130ഓളം സുരക്ഷാ ജീവനക്കാരാണ് സമരത്തില്‍. സമരത്തെ തുടര്‍ന്ന് അതീവ സുരക്ഷാ മേഖലയായ നാവിക അക്കാദമി സുരക്ഷാ ഭടന്മാരുടെ നിരീക്ഷണമില്ലാതെയാണ് നിലകൊള്ളുന്നത്.
ബംഗളൂരുവിലെ ഈസ്റ്റ് ഫീല്‍ഡ് സെക്യൂരിറ്റി കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത വിമുക്ത ഭടന്മാരാണ് ഏഴിമലയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍. നേവിയുമായി കരാറുള്ള കമ്പനിയാണ് പട്ടാളക്കാര്‍ക്ക് വേതനം നല്‍കുന്നത്. ഇതുവരെ കിട്ടിക്കൊണ്ടിരുന്ന ശമ്പളത്തില്‍ നിന്ന് 1,500 രൂപയാണ് മുന്നറിയിപ്പൊന്നുമില്ലാതെ കുറച്ചത്. 6680 രൂപ പ്രതിമാസം വേതനം കിട്ടിയവര്‍ക്ക് കഴിഞ്ഞ മാസം ശമ്പളമായി കിട്ടിയത് 5200 രൂപയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ കമ്പനി അധികൃതരുമായി സംസാരിച്ചതിനെ തുടര്‍ന്ന് 6,000 രൂപ നല്‍കാമെന്നും കമ്പനിക്ക് സാമ്പത്തിക ബാധ്യതയുണ്ടെന്നുമാണ് പറഞ്ഞത്.
തുടര്‍ന്ന്, ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുകയായിരുന്നു. 10 വര്‍ഷത്തോളമായി ഇവരില്‍ പലരും ജോലി ചെയ്യുന്നത് ഏഴിമലയില്‍ തന്നെയാണ്. ഇതിനിടയില്‍ ശമ്പള വര്‍ധന ഉണ്ടായത് അപൂര്‍വം അവസരങ്ങളിലായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു.
പൊതുവെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളമാണ് നല്‍കുന്നത്. റിട്ട. മിലിട്ടറിക്കാര്‍ക്ക് ഇതിലും കുറവാണ്. പെന്‍ഷന്‍ തുക ഉള്‍പ്പെടെ വരുമാനമുള്ള കൂട്ടരാണെന്ന നിലപാടാണ് പലര്‍ക്കും.
എന്നാല്‍, 2500 ഏക്കറിലധികം പരന്നു കിടക്കുന്ന ഏഴിമലയിലെ ജോലി കഠിനാധ്വാനമുള്ളതാണെന്നും അതുകൊണ്ടുതന്നെ വേതനം കൂട്ടിക്കിട്ടാതെ ജോലി ചെയ്യാന്‍ നിവൃത്തിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്.  
 

വെള്ളമുണ്ടയില്‍ നെല്‍വയലുകള്‍ ഭൂമാഫിയകളുടെ കൈയില്‍

Posted: 16 Dec 2012 10:56 PM PST

മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ പാലിയണ, കക്കടവ്, കരിങ്ങാരി, കൊമ്മയാട് മേഖലകളിലെ ഏക്കര്‍ കണക്കിന് നെല്‍വയലുകള്‍ ഭൂമാഫിയകളുടെ പിടിയില്‍. വയലുകള്‍ തരിശായിക്കിടക്കുകയാണ്. ഏജന്‍റുമാര്‍ മുഖേന വില്‍പന നടത്തിയതിനാല്‍ ആരാണ് ഭൂമി വാങ്ങിയതെന്നുപോലും കര്‍ഷകര്‍ക്കറിയാത്ത അവസ്ഥയാണ്. പുഞ്ചകൃഷി വ്യാപനത്തിനായി 2000ല്‍ ഒരു കോടി രൂപ മുടക്കി കക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ സ്ഥാപിച്ചിരുന്നു. ഇത് ഉപയോഗപ്പെടുത്താന്‍ നിലവിലെ ഭൂഉടമകള്‍ തയാറാവാത്ത സ്ഥിതിയാണ്.
1948 കാലഘട്ടങ്ങളില്‍ കുടിയേറ്റക്കാരും ജന്മിമാരും ഉള്‍പ്പെടെയുള്ളവര്‍ നല്ലരീതിയില്‍ നെല്‍കൃഷി നടത്തിയിരുന്ന വയലുകളാണ് ഇവ. പാരമ്പര്യ നെല്‍വിത്തിനങ്ങളായ മുണ്ടകന്‍, ചോമാല, വെളിയന്‍, തൊണ്ടി തുടങ്ങിയവയാണ് കൃഷി ചെയ്തിരുന്നത്. വയലുകള്‍ തരിശായതോടെ ഇത്തരം നെല്‍വിത്തുകളും നാമാവശേഷമായി. വിപണിയില്‍ അരിവില കുതിച്ചുയരുമ്പോള്‍ തരിശായി കിടക്കുന്ന നെല്‍വയലുകള്‍ നോക്കി കര്‍ഷകര്‍ നെടുവീര്‍പ്പിടുകയാണ്. റവന്യൂ വകുപ്പിന്‍െറ ധനസഹായത്തോടെ വയലുകളില്‍ കൃഷിചെയ്യാന്‍ കര്‍ഷകര്‍ക്ക് അവസരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

വിലക്കയറ്റത്തില്‍നിന്ന് ആശ്വാസമായി മെട്രോ പീപ്ള്‍സ് ബസാര്‍

Posted: 16 Dec 2012 10:40 PM PST

കോഴിക്കോട്: വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി സപൈ്ളകോയുടെ മെട്രോ പീപ്ള്‍സ് ബസാര്‍. അവശ്യസാധനങ്ങള്‍ക്ക് 50 ശതമാനംവരെയും പച്ചക്കറികള്‍ക്ക് 30 ശതമാനംവരെയും വിലക്കുറവാണ് പീപ്ള്‍സ് ബസാറിലുള്ളത്. ശനിയാഴ്ച കോംട്രസ്റ്റ് വളപ്പില്‍ തുടങ്ങിയ ക്രിസ്മസ്-പുതുവത്സര ചന്തയില്‍ ഞായറാഴ്ച നടന്നത് രണ്ടുലക്ഷം രൂപയുടെ റെക്കോഡ് വില്‍പനയാണ്.
മാവേലി സോര്‍ട്ടക് മട്ട അരിക്കാണ് 50 ശതമാനത്തിലേറെ കുറവുള്ളത്. പൊതുവിപണിയില്‍ കിലോക്ക് 34 രൂപ വിലയുള്ള ഇതിന് പീപ്ള്‍സ് ബസാറില്‍ 16 രൂപയാണ്. പൊതുവിപണിയില്‍ 35 രൂപ വിലയുള്ള കുറവ അരി 19 രൂപക്കും 30 രൂപയുള്ള ജയ 21 രൂപക്കും 22 രൂപയുള്ള സോര്‍ട്ടക് പച്ചരി 16 രൂപക്കുമാണ് വില്‍ക്കുന്നത്. 37 രൂപ വിലയുള്ള പഞ്ചസാരക്ക് ഇവിടെ 25 രൂപയാണ്. 75 രൂപയുടെ മല്ലി 45.90 നും 72 രൂപയുടെ ചെറുപയര്‍ 49 നും 80 രൂപയുടെ വന്‍കടല 44 നും 70 രൂപയുടെ തുവരപരിപ്പ് 34 നും 60 രൂപയുടെ ഉഴുന്ന് 36 നും 77 രൂപയുടെ വറ്റല്‍ മുളക് 45 നും ലഭിക്കും. വെളിച്ചെണ്ണക്ക് പൊതുവിപണിയിലെ അതേ വിലയാണ്.
റേഷന്‍ കാര്‍ഡുമായി പോകുന്നവര്‍ക്ക് മാത്രമേ സാധനങ്ങള്‍ ലഭ്യമാകൂ. ഒരു കാര്‍ഡില്‍ ഒ.എം.എസ്.എസ് അരി 10 കിലോ ലഭിക്കും. ഇത് ആവശ്യമില്ലാത്തവര്‍ക്ക് പകരമായി ബോധന, മട്ട എന്നിവയിലേതെങ്കിലുമൊന്ന് പരമാവധി അഞ്ചു കിലോ നല്‍കും.
പച്ചരിയും പരമാവധി അഞ്ചുകിലോയേ ലഭ്യമാകൂ. വറ്റല്‍ മുളക്, മല്ലി എന്നിവ 500 ഗ്രാമും മറ്റ് അവശ്യസാധനങ്ങളും പച്ചക്കറിയും ഒരു കിലോയുമാണ് കാര്‍ഡിന്മേല്‍ കിട്ടുക. ഈ മാസം 31 വരെ രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുമണിവരെയാണ് മെട്രോ ബസാര്‍ പ്രവര്‍ത്തിക്കുക.

അഫ്ഗാനില്‍ കുഴിബോംബ് സ്ഫോടനം: 10 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു

Posted: 16 Dec 2012 10:40 PM PST

Image: 

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ കൂഴിബോംബ് സ്ഫോടനത്തില്‍ പത്തു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
നാന്‍ഗഢിലെ ദൗലത്സായ് ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. കുഴിബോംബ് ഒളിപ്പിച്ച പ്രദേശത്ത് വിറകുശേഖരിക്കാന്‍ പോയ പെണ്‍കുട്ടികളാണ് ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്. വിറകുശേഖരിക്കുന്നതിനിടയില്‍ കുഴിബോംബിലൊന്നില്‍ മഴുതട്ടിയാണ് സ്ഫോടനമുണ്ടായതെന്ന് നാന്‍ഗഢ്  ഗവര്‍ണറുടെ വക്താവ് അറിയിച്ചു.
അഫ്ഗാന്‍െറ ഉള്‍പ്രദേശങ്ങളില്‍ യുദ്ധസമയത്ത് ഒളിപ്പിച്ച കുഴിബോബുകള്‍  ശേഷിക്കുന്ന ധാരാളം സ്ഥലങ്ങളുണ്ട്.
ഒന്‍പതിനും 11 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ  പെണ്‍കുട്ടികളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

ഖത്തറില്‍ എങ്ങും മഴ; ശൈത്യമേറുന്നു

Posted: 16 Dec 2012 10:30 PM PST

Image: 

ദോഹ: ദേശീയദിനാഘോഷങ്ങളുടെ തിരക്കില്‍ മുഴുകിയ രാജ്യം മഴയില്‍ നനഞ്ഞ് തണുപ്പിലേക്ക്. നേരത്തെ രാജ്യത്തിന്‍െറ വ്യത്യസ്ത ഭാഗങ്ങളില്‍ വിവിധ ദിവസങ്ങളിലായി പെയ്ത് മാറി നിന്ന മഴ ഇന്നലെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലും പെയ്തതായാണ് റിപ്പോര്‍ട്ട്. ഇതോടെ തണുപ്പും ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. മേഘാവൃതമായ ആകാശത്തിന് കീഴെ ഉരുണ്ട് മൂടിയ അന്തരീക്ഷത്തിലേക്കാണ് ഇന്നലെ നേരം പുലര്‍ന്നത്. പകല്‍ മുഴുവന്‍ ആകാശം മേഘാവൃതമായിരുന്നു. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് രാവിലെ മുതല്‍ നല്ല തണുപ്പാണ് അനുഭവപ്പെട്ടത്. 18 ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില. ദോഹയിലടക്കം രാവിലെ നേരിയതോതിലായിരുന്നു മഴ. എന്നാല്‍, ഉച്ചകഴിഞ്ഞും വൈകിട്ടുമായി മിക്ക ഭാഗങ്ങളിലും സാമാന്യം ശക്തമായി തന്നെ മഴ പെയ്തു. ഈ വര്‍ഷം ദോഹയില്‍ കൂടുതല്‍ മഴ ലഭിച്ചതും ഇന്നലെയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ ദോഹയിലും പരിസരപ്രദേശങ്ങളിലൂം ശക്തമായ മഴ പെയ്തു. ഇതിന് പുറമെ അല്‍ഖോര്‍, ദക്കീറ, ദുഖാന്‍, സിക്രീത്, വക്റ, ഇന്‍ഡസ്ട്രിയല്‍ ഏരിയ, മിസഈദ്, ഗറാഫ, കര്‍ത്തിയാത്ത്, ഉംസലാല്‍ മുഹമ്മദ്, ഉംസലാല്‍ അലി എന്നിവിടങ്ങളിലെല്ലാം പല സമയങ്ങളിലായി സാമാന്യം നല്ല തോതില്‍ മഴ പെയ്തതായി പ്രദേശവാസികള്‍ പറഞ്ഞു. ചില പ്രദേശങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് ലേബര്‍ ക്യാമ്പുകളില്‍ വെള്ളം കയറി. ഇടക്ക് കൂടിയും കുറഞ്ഞും നിന്ന തണുപ്പ് ഇന്നലെ മുതല്‍ കൂടുതല്‍ ശക്തമാണ്. പലരും തണുപ്പകറ്റാനുള്ള വസ്ത്രങ്ങളണിഞ്ഞാണ് പുറത്തിറങ്ങിയത്. കനത്ത മഴയും ശക്്തമായ തണുപ്പും കാല്‍നടയാത്രക്കാരെയും വാഹനയാത്രക്കാരെയും കൂടുതല്‍ ദുരിതത്തിലാക്കി. മൂടിക്കെട്ടിയ അന്തരീക്ഷവും റോഡുകളിലെ വെള്ളക്കെട്ടുകളും പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. വൈകിട്ട് മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ മുനിസിപ്പല്‍ ജീവനക്കാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. നാളെ നടക്കുന്ന ദേശീയദിനാഘേഷങ്ങള്‍ക്ക് മുന്നോടിയായി ചില ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണത്തിനൊപ്പം മഴ കൂടിയായപ്പോള്‍ പലിയിടത്തും വാഹനങ്ങള്‍ ഏറെ സമയമെടുത്താണ് മുന്നോട്ടുനീങ്ങിയത്. കാര്യമായ അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ദൂരക്കാഴ്ച കുറയുന്നതിനാലും റോഡുകള്‍ തെന്നുന്നതിനാലും കാല്‍നടയാത്രക്കാരും ഡ്രൈവര്‍മാരും ജാഗ്രതപാലിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അമിതവേഗത ഒഴിവാക്കണമെന്നും ട്രാഫിക് വകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു. തണുപ്പ് കൂടിയതോടെ കമ്പിളി വസ്ത്രങ്ങളുടെ വില്‍പനയും വിപണിയില്‍ സജീവമായിട്ടുണ്ട്.

ദുബൈ ചലച്ചിത്രോത്സവത്തിന് തിരശ്ശീല

Posted: 16 Dec 2012 10:20 PM PST

Image: 
Subtitle: 
നാല് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് അവാര്‍ഡ്

ദുബൈ: ഒമ്പതാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഞായറാഴ്ച തിരശ്ശീല വീണു. നാല് ഇന്ത്യന്‍ ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡ് സ്വന്തമാക്കി. മുഹ്ര്‍ ഏഷ്യ ആഫ്രിക്ക ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ നികോളാസ് ബ്രക്മാന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ ചിത്രം ‘വാലി ഓഫ് സെയിന്‍റ്’ പ്രത്യേക ജൂറി പുരസ്കാരം നേടി. ഇതേ വിഭാഗത്തില്‍ ‘ഷിപ് ഓഫ് തെസ്യൂസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഐദ എല്‍കശഫ് മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയായി. മുഹ്ര്‍ ഏഷ്യ ആഫ്രിക്ക ഡോക്യുമെന്‍ററി വിഭാഗത്തില്‍ നിഷിത ജെയിന്‍ സംവിധാനം ചെയ്ത ‘ഗുലാബി ഗാങ്’ ആണ് മികച്ച ചിത്രം. ഇതേ വിഭാഗത്തില്‍ സൗരവ് സാരംഗിയുടെ ‘ചാര്‍...ദി നോ മാന്‍സ് ഐലന്‍റ്’ പ്രത്യേക പരാമര്‍ശം നേടി.
മേളയുടെ ചരിത്രത്തിലാദ്യമായി രണ്ട് ചിത്രങ്ങള്‍ക്ക് പ്രേക്ഷക പുരസ്കാരം ലഭിച്ചു. ബെഞ്ചമിന്‍ റണ്ണറിന്‍െറ ‘ഏണസ്റ്റ് ആന്‍ഡ് സെലസ്റ്റിനും’ കര്‍സാന്‍ കാദറിന്‍െറ ‘ബേകാസി’നും. മികച്ച അറബ് ഫീച്ചര്‍ ഫിലിമിനുള്ള ഫിപ്രസി പുരസ്കാരം ജമീല സഹ്റോയ്യുടെ ‘യെമ’ക്കാണ്. മികച്ച ഹൃസ്വ ചിത്രം: അംറ് അബ്ദുല്‍ഹാദിയുടെ ‘ഹൊമ്മ ഐലിയ’. മികച്ച ഡോക്യുമെന്‍ററി: ഖാലിദ് ജര്‍റാറിന്‍െറ ‘മുതസല്ലിലൂന്‍’. മുഹ്ര്‍ ഇമാറാത്തി വിഭാഗത്തില്‍ ജുമ അല്‍ സഹ്ലിയുടെ ‘റാസ് അല്‍ ഗനം’ ആണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള അവാര്‍ഡ് ‘ദി പാത്തി’ന്‍െറ സംവിധായകരായ അബ്ദുല്ല അല്‍ ജുനൈബിയും ഹുമൈദ് അല്‍ അവാദിയും പങ്കിട്ടു. മുഹ്ര്‍ ഏഷ്യ ആഫ്രിക്ക ഫീച്ചര്‍ വിഭാഗത്തില്‍ ടര്‍ക്കിഷ് ചിത്രമായ ‘യെറാള്‍ട്ടി’ ഒന്നാംസ്ഥാനത്തെത്തി. ഈ ചിത്രത്തിലെ അഭിനയത്തിന് എന്‍ജിന്‍ ഗുനായ്ഡിന്‍ മികച്ച നടനായി. ‘പിയാത്ത’യിലൂടെ കിം കി ഡൂക് മികച്ച സംവിധായകനായി. മുഹ്ര്‍ അറബ് ഫീച്ചര്‍ വിഭാഗത്തില്‍ റോമന്‍ പോളിന്‍െറ ‘വാജ്ദ’ ആണ് മികച്ച ചിത്രം. അംറ് വാകിദ് മികച്ച നടനും വഅദ് മുഹമ്മദ് മികച്ച നടിയുമായി. കമാല്‍ അല്‍ മഹൂതിയാണ് മികച്ച സംവിധായകന്‍.
എട്ടുദിവസം നീണ്ട മേളയില്‍ മൊത്തം 60 രാജ്യങ്ങളില്‍ നിന്നുള്ള 43 ഭാഷകളിലെ 158 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ആറ് ലക്ഷം ഡോളറിന്‍െറ സമ്മാനങ്ങള്‍ വിവിധ വിഭാഗങ്ങളിലായി വിതരണം ചെയ്തു.

അത്യാധുനിക ഇന്ത്യന്‍ പടക്കപ്പല്‍ കന്നിയാത്രയില്‍ സലാലയിലെത്തുന്നു

Posted: 16 Dec 2012 10:16 PM PST

Image: 

മസ്കത്ത്: ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും പുതിയ പടക്കപ്പല്‍ കന്നിയാത്രയില്‍ സലാലയിലെത്തുന്നു. ഈമാസം ഒമ്പതിന് റഷ്യയിലെ യന്തര്‍ ഷിപ്പിയാര്‍ഡില്‍ നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കി നീറ്റിലിറക്കിയ ഐ.എന്‍.എസ്. ടര്‍കാഷാണ് 22ന് സലാല തീരത്ത് നങ്കൂരമിടുന്നത്. രണ്ടുദിവസം സലാല തീരത്ത് തങ്ങുന്ന അത്യാധുനിക കപ്പല്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും, ഒമാന്‍ സ്വദേശികള്‍ക്കും സൗകര്യമൊരുക്കുമെന്ന് മസ്കത്ത് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. 23ന് രാവിലെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് സന്ദര്‍ശനത്തിന് അനുമതി ലഭിക്കുക.
പടിഞ്ഞാറന്‍ മേഖല കമാന്‍ഡ് ഫ്ളാഗ് ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ ശേഖര്‍ കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍നിരയിലെ ഏറെ കരുത്തനായ ടര്‍കാഷ് കടലില്‍ ഇറക്കിയത്. യന്തറയില്‍ നിര്‍മാണത്തിനായി ഏല്‍പിച്ചിരുന്ന മൂന്ന് പടക്കപ്പലുകളില്‍ രണ്ടാമത്തേതാണ് ടര്‍കാഷ്. കടലില്‍ തന്ത്രപരമായ യുദ്ധനീക്കത്തിന് ഉപയോഗിക്കാവുന്ന ഈ കപ്പലില്‍ നിന്ന് സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈല്‍ പോലും തൊടുത്തുവിടാന്‍ സംവിധാനമുണ്ട്. വിമാനവേധ തോക്കുകള്‍, 100 എം.എം. മീഡിയം റേഞ്ച് തോക്കുകള്‍, ടൊര്‍പിഡോകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, യുദ്ധരംഗത്ത് ഉപയോഗിക്കുന്ന ആധുനിക വാര്‍ത്താവിനിമയ സംവിധാനം എന്നിവര്‍ ‘ടര്‍കാഷി’നെ ശ്രദ്ധേയമാക്കുന്നു. ഇന്ത്യന്‍ നാവികസേനയുടെ മുതല്‍ കൂട്ടുകളിലൊന്നായാണ് റഷ്യന്‍ നിര്‍മിത ‘ഐ.എന്‍.എസ്. ടര്‍കാഷ്’ കണക്കാക്കപ്പെടുന്നത്.

പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല- മുഖ്യമന്ത്രി

Posted: 16 Dec 2012 10:10 PM PST

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. യുവജന സംഘടനകളോട് കൂടിയാലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. സംസ്ഥാനത്ത് നിയമ നിരോധനമില്ലെന്നും അത് സര്‍ക്കാറ നയമല്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
പെന്‍ഷന്‍ പ്രായത്തില്‍ ആശങ്കയുണ്ടാക്കുന്ന പ്രചരണങ്ങളില്‍ നിന്ന് യുവജനസംഘടനകള്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടി.വി രാജേഷ് എം.എല്‍.എ യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
 ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് കെ.മുരളീധരന്‍െറ കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP