സ്വാഗതം
WELCOME

News Update..

Thursday, November 7, 2013

ഷാര്‍ജ പുസ്തകമേള തുടങ്ങി Madhyamam News Feeds

ഷാര്‍ജ പുസ്തകമേള തുടങ്ങി Madhyamam News Feeds

Link to

ഷാര്‍ജ പുസ്തകമേള തുടങ്ങി

Posted: 06 Nov 2013 10:54 PM PST

Image: 

ഷാര്‍ജ: വായനക്ക് മരണമില്ലെന്നും അത് കാലത്തോടൊപ്പം യുവത്വം കൈവരിച്ച് കൊണ്ടിരിക്കുകയാണെന്നും തെളിയിച്ച് ഗള്‍ഫ് മേഖലയുടെ സാംസ്കാരിക തലസ്ഥാന നഗരിയില്‍ അക്ഷരച്ചെപ്പ് തുറന്നു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയാണ് 32 മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകേത്സവം ലോകത്തിന് മുന്നില്‍ തുറന്നത്.
വന്‍ ജനസഞ്ചയമാണ് ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനായി എത്തിയത്. യു.എ.ഇയിലെ ബുദ്ധിജീവികള്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ അതിരില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണെന്ന്  42 പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ശൈഖ് സുല്‍ത്താന്‍ ഖാസിമി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അവരുടെ ചിന്തകള്‍ രാജ്യത്തിന്റെയാഥാര്‍ഥ്യങ്ങളെ പിന്തുണക്കുന്നു. രാജ്യത്തിന്റെസംസ്ക്കാരം ഉയര്‍ത്തി പിടിക്കുന്നതിനായി അവര്‍ സദാ പ്രവര്‍ത്തിക്കുന്നു- അദ്ദേഹം പറഞ്ഞു.
42ാം പിറന്നാള്‍ ആഘോഷിക്കുന്ന യു.എ.ഇയില്‍ മനുഷ്യരുടെ ബൗദ്ധികവും ആത്മീയവുമായ വളര്‍ച്ചക്ക് ആവശ്യമായ സാംസ്കാരിക വികസനം ഉണ്ടായിട്ടുണ്ട്. ഇതിന് നേതൃത്വം നല്‍കിയ ഭരണാധികാരികളെ അഭിനന്ദിക്കുന്നു. ഇതിനിടയില്‍ നിരവധി ആഭ്യന്തരവും രാജ്യാന്തരവുമായ പ്രതിസന്ധികള്‍ തരണം ചെയ്ത കാര്യം മറക്കുന്നില്ല. സര്‍ഗാത്മകതയും ആഴത്തിലുള്ള ചിന്തയും കൊണ്ടാണ് നമ്മള്‍ അതിനെയൊക്കെ നേരിട്ടത്-അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ശേഷം സുല്‍ത്താന്‍ വിവിധ ഹാളുകള്‍ സന്ദര്‍ശിച്ചു. പുസ്തകങ്ങളെ കുറിച്ച് ചോദിച്ചറിയുകയും അക്ഷര സ്നേഹത്തിന് മുന്നില്‍ സദാ ഉണര്‍ന്നിരിക്കുന്നവരെ അഭിനന്ദിക്കുകയും ചെയ്തു. ശൈഖ് സുല്‍ത്താന്റെ42 ാമത്തെ പുസ്തകമായ ‘മൈ ഏര്‍ളി ലൈഫി’ന്‍െറ മൂന്നാം പതിപ്പിന്റെപ്രകാശനവും നടന്നു. ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി, ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ സലിം ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമിയും മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു.
ഷാര്‍ജ, അബുമൂസ, അല്‍ മംസാര്‍, അല്‍ താവുന്‍, അഞ്ചാം നമ്പര്‍ ഹാള്‍ എന്നിവടങ്ങളിലായി 11750 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഒരുക്കിയ പ്രദര്‍ശന ഹാളില്‍ നാലര ലക്ഷത്തോളം പുസ്തകങ്ങളാണ് വിവിധ ഭാഷകളില്‍ നിന്ന് എത്തിയിരിക്കുന്നത്. അതാത് രാജ്യത്തിന്റെതനിമ ഉയര്‍ത്തി പിടിച്ചാണ് സ്റ്റാളുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത്തവണ ശ്രേഷ്ഠ പദം അലങ്കരിക്കുന്ന ലബനാന്‍ അതിന്റെകലാ പാരമ്പര്യം ഉയര്‍ത്തിപിടിച്ചിട്ടുണ്ട്.
അഞ്ചാം നമ്പര്‍ ഹാളില്‍ മലയാളത്തില്‍ നിന്ന് നിരവധി പ്രസാധകരാണ് എത്തിയിരിക്കുന്നത്.  ഡീസി ബുക്സ്, ഐ.പി.എച്ച്, യുവത, കെ.എന്‍.എം, കൈരളി, ചിന്ത, എന്നിവക്കൊപ്പം വിവിധ പത്രങ്ങളുടെയും സാഹിത്യ അക്കാദമിയുടെയും നാഷണല്‍ ബുക്ക് ട്രസ്റ്റിന്‍െറയും സ്റ്റാളുകളുണ്ട്. അഞ്ചാം നമ്പര്‍ ഹാളിലെ എം.31ലാണ് ഗള്‍ഫ് മാധ്യമം സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.
 

വെന്ത ശരീരവും ഉരുകുന്ന മനസ്സുമായി അയ്യപ്പന്‍

Posted: 06 Nov 2013 10:45 PM PST

Image: 

മസ്കത്ത്: ശുചീകരണ ജോലിക്കിടെയുണ്ടായ തീപിടിത്തത്തില്‍ പാതി വെന്ത ശരീരവുമായി തമിഴ്നാട്ടുകാരന്‍ ദുരിതമനുഭവിക്കുന്നു. തമിഴ്നാട് ശിവഗംഗ സ്വദേശി കര്‍മേഖം അയ്യപ്പനാണ് (42) മേലനക്കാനാവാതെയും ചൊറിച്ചില്‍ അനുഭവിച്ചും പ്രയാസപ്പെടുന്നത്.
റൂവിയിലെ ശുചീകരണ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം ദാര്‍സൈതിലെ വീട്ടില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. 2013 ഏപ്രില്‍ 28നായിരുന്നു ഇത്.
പെട്രോളുപയോഗിച്ച് മൊസൈക് തറ വൃത്തിയാക്കുന്നതിനിടെ ശുചീകരണ യന്ത്രം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം പൊട്ടിത്തെറിച്ച് കത്തുകയായിരുന്നു. തുടര്‍ന്ന് പെട്രോളിന് തീപിടിച്ച് അയ്യപ്പന് ഗുരുതര പൊള്ളലേറ്റു.
49 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ മസ്കത്ത് ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍, അയ്യപ്പന്‍െറ ചികിത്സാ ചെലവ് വഹിക്കാനോ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ആവശ്യമായ നടപടികളെടുക്കാനോ കമ്പനി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഭാര്യ ഇന്ത്യന്‍ എംബസിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ജൂലൈ 18നാണ് അയ്യപ്പനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ചികിത്സാ ചെലവായ 5000 റിയാല്‍ ഇതുവരെ അടച്ചിട്ടില്ല. ഭക്ഷണത്തിന് പോലും പണമില്ലാത്ത താന്‍ എങ്ങനെ ഇത്രയും വലിയ തുക അടക്കുമെന്ന് അദ്ദേഹം വേവലാതിപ്പെടുന്നു.
കൈകള്‍ക്കും അരക്ക് താഴെയുമാണ് അയ്യപ്പന് പൊള്ളലേറ്റത്. കടുത്ത വേദനയും ചൊറിച്ചിലും കാരണം ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല.
സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ ഞെരുങ്ങിക്കഴിയുന്നത്. ചികിത്സ നിലച്ചിരിക്കുകയാണ്. ഭക്ഷണത്തിനും വകയില്ല. കൈവശം ആകെയുള്ള ത് 700 ബൈസ മാത്രം.
വിസ റദ്ദാക്കി നാട്ടിലേക്കയച്ചാല്‍ മതിയെന്ന് മാത്രമാണ് ഏഴു വര്‍ഷം താന്‍ സേവനം ചെയ്ത കമ്പനിയോട് അയ്യപ്പനുള്ള അപേക്ഷ.
എന്നാല്‍, പാസ്പോര്‍ട്ടും തൊഴില്‍ കാര്‍ഡും കമ്പനി വിട്ടുകൊടുക്കുന്നില്ല. മാത്രമല്ല, അയ്യപ്പനെതിരെ അല്‍ ഖുവൈര്‍ സിവില്‍ കോടതിയില്‍ കേസ് നല്‍കുകയും ചെയ്തു. കമ്പനിയറിയാതെ മറ്റു ജോലികള്‍ക്ക് പോയെന്നാണ് കേസ്. ഇതിനിടെയാണ് അപകടമുണ്ടായതെന്നും കമ്പനി ആരോപിക്കുന്നു.
എന്നാല്‍, കമ്പനി ഫോര്‍മാനാണ് തന്നെ ദാര്‍സൈതിലെ വീട്ടിലെ ജോലിക്ക് നിയോഗിച്ചതെന്ന് അയ്യപ്പന്‍ പറഞ്ഞു. ചെറിയ ജോലികള്‍ ക്വട്ടേഷന്‍ സ്വീകരിക്കാതെ തന്നെ കമ്പനി ഏറ്റെടുക്കാറുണ്ട്.  അങ്ങനെ കരാര്‍ തയാറാക്കാത്ത ജോലിക്ക് തന്നെ നിയോഗിച്ച് കമ്പനി ഇപ്പോള്‍ തനിക്കെതിരെ നീങ്ങുകയാണെന്നും ഇദ്ദേഹം പരാതിപ്പെടുന്നു.  93727495 ആണ് അയ്യപ്പന്‍െറ ഫോണ്‍ നമ്പര്‍.
അതേസമയം, അയ്യപ്പന് ഇന്‍ഷുറന്‍സ് എടുക്കാതിരുന്നതിന് കമ്പനിക്കെതിരെ കേസ് നല്‍കാനുള്ള ആലോചനയിലാണ് എംബസി. ഇരു കക്ഷികള്‍ക്കുമിടയില്‍ ഒത്തുതീര്‍പ്പിനും ശ്രമം നടക്കുന്നുണ്ടെന്ന് എംബസി ഔദ്യാഗിക അഭിഭാഷകന്‍ എം.കെ. പ്രസാദ് പറഞ്ഞു.
 

സചിന് ആദരമായി ഗര്‍ണിക്കയുടെ കൂറ്റന്‍ പെയ്ന്‍റിങ്

Posted: 06 Nov 2013 10:12 PM PST

Image: 

കോഴിക്കോട്: സചിന്‍ ടെണ്ടുല്‍കറോടുള്ള ആദരസൂചകമായി സര്‍ഗാലയ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ളേജിലെ ഗര്‍ണിക്ക ആര്‍ട്ട് ഗാലറി കലാകാരന്മാര്‍ തയാറാക്കിയ, 170 ചതുരശ്ര അടിയില്‍ കേരളീയ മ്യൂറല്‍ ശൈലിയിലുള്ള പെയ്ന്‍റിങ്, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സചിനെ ആദരിക്കുന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. ഇതിനുള്ള അനുമതി ലഭിച്ചു.
ഈമാസം 11ന് മുംബൈ ഗാന്ധിവാലി ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങിലാണ് പെയ്ന്‍റിങ് പ്രദര്‍ശിപ്പിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗര്‍ണിക്ക ആര്‍ട്ട് ഗാലറിയിലെ അഞ്ചു കലാകാരന്മാരാണ് പെയ്ന്‍റിങ്ങിനു വേണ്ടി ഒരു വര്‍ഷത്തോളം പ്രവര്‍ത്തിച്ചത്.
ചിത്രത്തിന് ഈമാസം എട്ടിന് രാവിലെ 11ന് സര്‍ഗാലയയില്‍ യാത്രയയപ്പ് നല്‍കും.
അതോടൊപ്പം സചിന്‍ 200 നോട്ടൗട്ട് എന്ന വെബ്സൈറ്റ് ഉദ്ഘാടനവും നടക്കും. ചിത്രത്തിന്‍െറ നിര്‍മാണ ഘട്ടങ്ങള്‍ മുതലുള്ള പൂര്‍ണ വിവരങ്ങള്‍ വെബ്സൈറ്റിലൂടെ ലഭ്യമാകും. സചിനെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍താരങ്ങള്‍ നില്‍ക്കുന്ന ചിത്രത്തില്‍ ദേവനാഗിരി ലിപി, ശ്രീബുദ്ധന്‍, അക്ബര്‍, മഹാത്മാ ഗാന്ധി, മദര്‍ തെരേസ, താജ്മഹല്‍, ചെങ്കോട്ട, മോഹന്‍ ജെദാരോ, ഹാരപ്പ സ്മാരകങ്ങള്‍, ഇന്ത്യയുടെ ആദ്യ നാണയം തുടങ്ങിയ  വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സചിനെ ആദരിക്കുന്ന ചടങ്ങിലേക്ക് ദക്ഷിണേന്ത്യയില്‍നിന്നുള്ള ഏക ഉപഹാരമാണിത്. സര്‍ഗാലയ സി.ഇ.ഒ പി.പി. ഭാസ്കരന്‍, ജനറല്‍ മാനേജര്‍ ടി.കെ. രാജേഷ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. എ.എം. നജീബ്, ഗര്‍ണിക്ക ആര്‍ട്ട് ഗാലറി എം.ഡി മെഹ്റാബ് ബച്ചന്‍, ഷാജു നെവരത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സി.ബി.ഐ രൂപീകരണം ഭരണഘടനാ വിരുദ്ധമെന്ന് ഗുവാഹത്തി ഹൈകോടതി

Posted: 06 Nov 2013 10:07 PM PST

Image: 

ഗുവാഹത്തി: സി.ബി.ഐ രൂപീകരണം ഭരണഘടനാ വിരുദ്ധമെന്ന് ഗുവാഹത്തി ഹൈകോടതി. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് സി.ബി.ഐ രൂപീകരിച്ചത്. നിയമനിര്‍മാണത്തിലൂടെ മാത്രമെ കുറ്റാന്വേഷണ ഏജന്‍സിക്ക് രൂപം നല്‍കാവൂ. സി.ബി.ഐയെ കുറ്റാന്വേഷണസേനയായി കാണാനിവില്ളെന്നും ജസ്റ്റിസുമാരായ ഇക്ബാല്‍ അഹമ്മദ് അന്‍സാരിയും ഇന്ദിര ഷായും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ നവേന്ദ്രകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന വിധി. 2001ല്‍ നവേന്ദ്രകുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സി.ബി.ഐയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചേക്കും.

1963 ഏപ്രില്‍ ഒന്നിനാണ് സി.ബി.ഐ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ദല്‍ഹി പൊലീസ് സ്പെഷ്യല്‍ ആക്ട് പ്രകാരമാണ് ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.

മംഗള്‍യാന്‍ ആദ്യ ഭ്രമണപഥം വികസിപ്പിച്ചു

Posted: 06 Nov 2013 09:54 PM PST

Image: 

ചെന്നൈ: ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ പര്യവേക്ഷണ പേടകം മംഗള്‍യാന്‍ വിജയകരമായി  ആദ്യ ഭ്രമണപഥം വികസിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ  ഐ.എസ്.ആര്‍.ഒ യുടെ ബംഗളൂരുവിലെ കമാന്‍ഡ് സെന്‍്ററില്‍ നിന്ന് നല്‍കിയ നിര്‍ദേശമനുസരിച്ചുകൊണ്ടാണ് ഭ്രമണപഥം വികസിപ്പിക്കുന്ന നടപടി പൂറത്തിയാക്കിയത്.

മംഗള്‍യാന്‍ വിക്ഷേപിച്ച് 44 മിനിറ്റ് മുതല്‍ ഭൂമിയുടെ ആദ്യ ഭ്രമണപഥത്തില്‍ കറങ്ങുന്ന പര്യവേക്ഷണ പേടകം ഇതോടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു.

25 ദിവസത്തിനിടെ അഞ്ചു തവണ ഇങ്ങനെ ഭ്രമണപഥം വികസിപ്പിച്ചതിനുശേഷമാണ് ഡിസംബര്‍ ഒന്നിന് നിര്‍ണായകമായ ഘട്ടത്തില്‍ പര്യവേക്ഷണ പേടകം എത്തുക. ആറാം തവണ ഭ്രമണപഥം വികസിപ്പിച്ച് ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ച് സൂര്യന്‍െറ വലയത്തിലേക്ക് മാറുകയും ചൊവ്വയിലേക്ക് യാത്ര ആരംഭിക്കുകയും ചെയ്യന്നത് അന്നുമുതലാണ്. നവംബര്‍ എട്ട്, ഒമ്പത്, പതിനൊന്ന്, പതിനാറ് തിയതികളിലാണ് അടുത്ത കമാന്‍ഡുകള്‍ മംഗള്‍യാനിലേക്ക് നല്‍കുക.
 ചൊവ്വയിലേക്ക് അയച്ച ഉപഗ്രഹങ്ങളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടത് വിക്ഷേപണത്തിന്‍െറ ഈ ഘട്ടത്തിലാണ്.  ഈ ഘട്ടത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് മംഗള്‍യാന്‍ വിജയകരമായി നടത്തിയത്.  

 ഉപഗ്രഹത്തിന്‍െറ ഭൂമിയോട് ഏറ്റവും അടുത്ത ദൂരം 264.1 കിലോമീറ്ററും അകന്ന ദൂരം 23,903 കിലോമീറ്ററുമാണ്.
വിക്ഷേപിച്ചതുമുതല്‍ ഉപഗ്രഹത്തിന്‍െറയും റോക്കറ്റിന്‍െറയും നിയന്ത്രണം ബംഗളൂരുവിലെ സാറ്റലൈറ്റ് ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്റാക്) ശാസ്ത്രജ്ഞരാണ് നിര്‍വഹിക്കുന്നത്.
വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിക്കപ്പെടുന്ന സിഗ്നലുകള്‍ ഡീകോഡ് ചെയ്യന്നതും നിരീക്ഷിക്കുന്നതും ഇവരാണ്. ഉപഗ്രഹത്തിന്‍െറ ഭ്രമണപഥം യഥാസമയം അറിയാന്‍ കഴിയുന്ന www.n2y0.com ല്‍ ഉപഗ്രഹത്തിന്‍െറ സഞ്ചാരം സംബന്ധിച്ച വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യന്നുണ്ട്.
ബുധനാഴ്ച ആഫ്രിക്കന്‍ ഭൂഖണ്ഡം വഴി ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ആസ്ട്രേലിയ വഴി കടന്നുപോകുന്നതായി ട്രാക്കിങ് സിസ്റ്റം വ്യക്തമാക്കുന്നു. ഇന്ത്യയുടെ മുകളില്‍ ‘പറക്കാത്ത’ ഇന്ത്യയുടെ ഉപഗ്രഹത്തിന്‍െറ ഡിസംബര്‍ ഒന്നിലെ നിര്‍ണായക ചുവടുവെപ്പിലേക്ക് കാതോര്‍ക്കുകയാണ് ലോകം.

സ്വര്‍ണവില വീണ്ടും കൂടി; പവന് 22,520 രൂപ

Posted: 06 Nov 2013 09:43 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 22,520 രൂപ. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,815 രൂപയിലാണ് വ്യാപാരം.

ബുധനാഴ്ച 22,320 രൂപയായിരുന്നു പവന്‍ വില. പവന് തിങ്കളാഴ്ച 22,320 രൂപയും ചെവ്വാഴ്ച 22,400 രൂപയുമായിരുന്നു.

എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. ഔണ്‍സിന് 0.28 ഡോളര്‍ താഴ്ന്ന് 1,317.52 ഡോളറിലെത്തി.

കൊല്‍കത്ത ടെസ്റ്റ്: സചിന്‍ പുറത്ത്; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

Posted: 06 Nov 2013 09:38 PM PST

Image: 

കൊല്‍കത്ത: ഈഡന്‍ ഗാര്‍ഡനില്‍ വിടവാങ്ങല്‍ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിനിറങ്ങിയ സചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായി. ആദ്യദിനം ഫീല്‍ഡിങ്ങിലും  വിക്കറ്റ് കൊയ്ത് ബോളിങിലും മിന്നുന്ന പ്രകടനം കാഴ്ച വെച്ച സചിന്‍  രണ്ടാംദിനം 24 പന്തില്‍ നിന്ന്  10 റണ്‍സ് എടുത്ത് പുറത്തായി. ഷെയ്ന്‍ ഷില്ലിങ്ഫോഡിന്‍്റെ പന്തിലാണ് പുറത്തായത്. ഈഡന്‍ ഗാര്‍ഡനിലേത് സചിന്‍്റെ 199ാം ടെസ്റ്റ് മത്സരമാണിത്.

ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യക്ക് 102 റണ്‍സില്‍ അഞ്ചു വിക്കറ്റ് നഷ്ടമായി. 17 റണ്‍സെടുത്ത ചേത്വേശര്‍ പൂജാരയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.  23 റണ്‍സെടുത്ത ശിഖര്‍ ധവാന്‍, മുരളി വിജയ് (26), വിരാട് കോഹ്ലി (3) എന്നിവരും മികച്ച പ്രകടനം കാഴ്ചവെക്കാനാകാതെ പുറത്തായി. രോഹിത് ശര്‍മ്മയും ക്യാപ്റ്റന്‍ ധോണിയുമാണ് ക്രീസില്‍.

സൗദിയില്‍ അഞ്ച് മലയാളികളടക്കം 196 ഇന്ത്യക്കാര്‍ പിടിയില്‍

Posted: 06 Nov 2013 08:08 PM PST

Image: 

ബുറൈദ: നിയമലംഘകരെ കണ്ടത്തൊനുള്ള സൗദി അധികൃതരുടെ പരിശോധനയില്‍ അല്‍ഖസീം പ്രവിശ്യയിലെ അല്‍റസില്‍ അഞ്ച് മലയാളികളടക്കം 89 ഇന്ത്യക്കാര്‍ പിടിയിലായി. അല്‍റസില്‍ നിയമലംഘകരായ 400ഓളം വിദേശ തൊഴിലാളികള്‍ പിടിയിലായതായി സംയുക്ത പരിശോധക സംഘത്തിലെ അംഗം നാസര്‍ സിയാദ് അല്‍ശമ്മരി പറഞ്ഞു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ ഹാശിം അബൂബക്കര്‍, സിയാദ്, കൊല്ലം ചിന്നക്കട സ്വദേശി മുഹ്സിന്‍, നജീബ്, കാസര്‍കോട് സ്വദേശി അബ്ദുറഹ്മാന്‍ എന്നിവരാണ് പിടിയിലായത്. ജിസാന്‍ ഇഖാമയിലുള്ള ബന്ധുക്കളായ ഹിശാമും സിയാദും ബുറൈദയില്‍ തൊഴിലെടുത്തതാണ് കുറ്റമെന്നറിയുന്നു. ഇഖാമ കാലാവധി തീര്‍ന്ന മുഹ്സിനെ തന്‍െറ വാഹനത്തില്‍ കൊണ്ടുവന്നതിനാണ് ബന്ധുവായ നജീബും പിടിയിലായത്. ഇതില്‍ കാസര്‍കോട് സ്വദേശി അബ്ദുറഹ്മാന്‍ ഹുറൂബിലകപ്പെട്ടയാളാണ്.
പരിശോധക സംഘത്തിന്‍െറ പിടിയില്‍ പെട്ട് ബുറൈദ തര്‍ഹീലില്‍ 500ഓളം പേരത്തെിയതായി തര്‍ഹീല്‍ മേധാവി ഫഹദ് അബ്ദുല്ല അല്‍നഈമി പറഞ്ഞു. ഇതില്‍ 107 പേര്‍ ഇന്ത്യക്കാരാണ്. അതേസമയം ബുറൈദ തര്‍ഹീലില്‍ കഴിയുന്നവരില്‍ പലരും മറ്റു പ്രവിശ്യകളില്‍ നടന്ന പരിശോധനകളില്‍ പിടിക്കപ്പെട്ടവരാണ്. ഇവരുടെ ഇഖാമ ബുറൈദയില്‍ ഇഷ്യു ചെയ്തതിനാലാണ് ഇവരെ ബുറൈദ തര്‍ഹീലിലേക്ക് മാറ്റിയത്. ബുറൈദയില്‍ പിടിയിലായവരിലും മലയാളികളുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ബുറൈദ കേരള മാര്‍ക്കറ്റില്‍ നടന്ന പരിശോധനക്കിടയില്‍ പിടിയിലായവരാണ് ഇവരെന്നാണ് സൂചന. ഖസീം മേഖലയില്‍ പരിശോധന മൂന്നാം ദിനമായ ബുധനാഴ്ച ശക്തമാക്കി. തൊഴില്‍കേന്ദ്രങ്ങള്‍, പച്ചക്കറിത്തോട്ടങ്ങള്‍ എന്നിവിടങ്ങളിലടക്കം നടന്ന തെരച്ചിലില്‍ നിരവധിപേര്‍ പിടിയിലായി. ബുറൈദയില്‍ എല്ലാ പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ചും പഴതടച്ച പരിശോധനയാണ് ചൊവ്വാഴ്ച മുതല്‍ നടക്കുന്നത്. ഉനൈസയില്‍ ലേഡീസ് മാര്‍ക്കറ്റ്, സനാഇയ്യ എന്ന എന്നിവിടങ്ങളില്‍ തുടര്‍ച്ചയായ രണ്ടാംദിനവും പരിശോധന നടന്നു. പ്രമുഖ ഷോപ്പിങ് സമുച്ചയമായ ഉനൈസ മാളില്‍ എല്ലാ കവാടങ്ങളും അടച്ച ശേഷമായിരുന്നു പരിശോധന. ഉനൈസയില്‍ രേഖകളില്ലാത്ത ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ തമ്പടിച്ച കെട്ടിടം ബലം പ്രയോഗിച്ച് തുറന്നാണ് പരിശോധക സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.
അനധികൃതര്‍ സുരക്ഷിത പാര്‍പ്പിടം തേടി മാറിയ മരുഭൂമിക്കുള്ളിലെ കൃഷിയിടങ്ങളും പരിശോധകര്‍ അരിച്ചുപെറുക്കുന്നുണ്ട്. ഇതോടെ കാര്‍ഷിക മേഖലയില്‍നിന്ന് പൊതുവിപണിയിലേക്കുള്ള വരവ് കുറഞ്ഞു. കൃഷിയിടങ്ങളില്‍ നിന്ന് പച്ചക്കറി ഉത്പന്നങ്ങള്‍ കൊണ്ടുവരാനായി പോയ വാഹനങ്ങളിലേറെയും ഓട്ടം നിര്‍ത്തി. കെട്ടിട നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നവര്‍ ഭൂരിഭാഗവും ജോലിക്ക് പോകുന്നില്ല. സ്ത്രീകളുടെ ബ്യുട്ടി പാര്‍ലറുകള്‍, സ്റ്റിച്ചിങ് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ വനിത ഉദ്യോഗസ്ഥര്‍ പരിശാധനക്കത്തെി. ഖസീമിലെ വിദൂര ഗ്രാമമായ ദരിയയിലെ മരൂഭൂമിയില്‍ ഒട്ടകജോലിക്കാരൂടെ കൂടാരങ്ങളിലും ആട്ടിടയന്‍മാര്‍ താമസിക്കുന്ന തമ്പുകളിലുമെല്ലാം പരിശോധന നടക്കുന്നുണ്ട്. കാലാവധി കഴിഞ്ഞവരെയും അനധികൃത ജോലിക്കാരെയും മാത്രമാണ് കസ്റ്റഡിയിലെടുക്കുന്നതെന്നും പ്രഫഷന്‍െറ കാര്യത്തില്‍ താക്കീത് നല്‍കുക മാത്രമാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നതെന്നും തൊഴില്‍ മന്ത്രാലയത്തിലെ പരിശോധനാ വിഭാഗം മേധാവി സാമി മുഹമ്മദ് അബ്ദുല്ല അല്‍ റഫീഅ് വ്യക്തമാക്കി.

ആരാധകര്‍ക്ക് സചിന്റെ ഓട്ടോഗ്രാഫ്

Posted: 06 Nov 2013 07:34 PM PST

Image: 

കൊല്‍ക്കത്ത: വിടപറയുന്ന ക്രിക്കറ്റ് ഇതിഹാസത്തില്‍നിന്ന് ഓര്‍മയില്‍ സൂക്ഷിക്കാനൊരു ഓട്ടോഗ്രാഫ് സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് അവസരം. ബി.സി.സി.ഐ ട്വിറ്ററിലൂടെയാണ് സചിന്‍െറ ചിത്രവും ആശംസാ സന്ദേശവും ഒപ്പും ഉള്‍ക്കൊള്ളിച്ച ഓട്ടോഗ്രാഫ് നേടാന്‍ ആരാധകര്‍ക്ക് അവസരം ഒരുക്കിയത്. സചിന്‍െറ കൈയക്ഷരത്തില്‍ ആശംസയും കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ ചിത്രവും ട്വിറ്ററിലൂടെ ലഭിക്കും. മാസ്റ്റര്‍ ബ്ളാസ്റ്ററോടുള്ള ആദരവായാണ് ബി.സി.സി.ഐ ആരാധകര്‍ക്കായി ‘താങ്ക്യു സചിന്‍’ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ബുധനാഴ്ച രാവിലെ ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് ആശംസാ കാര്‍ഡുകളാണ് ആരാധകര്‍ക്ക് വിതരണം ചെയ്തത്. ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, ഗൗതം ഗംഭീര്‍ എന്നിവരും ആശംസയര്‍പ്പിച്ച് ഓട്ടോഗ്രാഫ് സ്വന്തമാക്കിയവരില്‍ ഉള്‍പ്പെടും.

നഷ്ടത്തിലോടുന്ന 500 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശബരിമലക്ക്

Posted: 06 Nov 2013 07:31 PM PST

Image: 

കൊച്ചി: നഷ്ടത്തിലോടുന്ന 500 ബസുകള്‍ നവംബര്‍ 11 മുതല്‍ ശബരിമല സ്പെഷല്‍ സര്‍വീസിനായി ഉപയോഗിക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചു. ഇതിനായി സംസ്ഥാനത്തെ 93 ഡിപ്പോകളില്‍ നിലവില്‍ ലാഭകരമല്ലാത്ത 350ഓളം ഷെഡ്യൂളുകള്‍ റദ്ദാക്കാനും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ് യൂനിറ്റ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ശബരിമല  സര്‍വീസിന് പുതിയ ബസുകളില്ലാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
തീര്‍ഥാടനം ആരംഭിക്കാന്‍  10 ദിവസം ബാക്കിനില്‍ക്കെ പുതിയ ബസുകളൊന്നും നിരത്തിലിറക്കാന്‍ കോര്‍പറേഷന് കഴിഞ്ഞില്ല. എത്തിയ ഷാസികള്‍ ബോഡിചെയ്യാന്‍ കഴിയാതെപോയതും കെ.എസ്.ആര്‍.ടി.സിയെ കടുത്ത പ്രതിസന്ധിയിലാക്കി. സാധാരണ ശബരിമല തീര്‍ഥാടനത്തിന് മുമ്പായി 200-250 വരെ പുതിയ ബസ് നിരത്തിലിറക്കുമായിരുന്നു. ഇത്തവണ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ ബസ് വേണ്ടെന്ന് സര്‍ക്കാറും നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് നിരത്തിലോടിയിരുന്നതും പ്രതിദിനം 7000-7500 രൂപയില്‍ താഴെ കലക്ഷനുള്ളതുമായ സര്‍വീസുകള്‍ റദ്ദാക്കി ശബരിമല സ്പെഷല്‍ സര്‍വീസിനയക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്.  
500 ബസുകള്‍ നിരത്തില്‍നിന്ന് പിന്‍വലിക്കുന്നതോടെ സംസ്ഥാനത്തെ പ്രധാന  റൂട്ടുകളില്‍ യാത്രാക്ളേശം രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, കോട്ടയം ജില്ലകളില്‍നിന്നാണ് ശബരിമല സര്‍വീസിനുള്ള ബസുകള്‍ പിന്‍വലിക്കുന്നത്. പുതിയ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ശബരിമല സര്‍വീസിനായി അറ്റകുറ്റപ്പണി തീര്‍ത്തിടാന്‍ ചീഫ് ഓഫിസില്‍നിന്ന് നേരത്തേ യൂനിറ്റ് ഓഫിസര്‍മാര്‍ക്ക്  നിര്‍ദേശം നല്‍കിയിരുന്നു. മൂന്ന് വര്‍ഷം പഴക്കമുള്ള മിക്ക ബസുകളും ഇതിനായി നിരത്തില്‍നിന്ന് പിന്‍വലിക്കാനാണ് നിര്‍ദേശം.  ശബരിമല സര്‍വീസിന് നവംബര്‍ പത്തിനകം ബസുകള്‍ ഡിപ്പോകളില്‍ എത്തിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കോട്ടയം, പത്തനംതിട്ട, ചെങ്ങന്നൂര്‍, എരുമേലി, കൊട്ടാരക്കര, പൊന്‍കുന്നം, തിരുവനന്തപുരം, ഗുരുവായൂര്‍ ഡിപ്പോകളിലേക്കാണ് പ്രധാനമായും  സ്പെഷല്‍ സര്‍വീസ് ബസുകള്‍ നല്‍കുന്നത്. ചെങ്ങന്നൂരില്‍ 35-50, കോട്ടയത്ത് 30-35, എരുമേലി 10-15, പത്തനംതിട്ട 20 എന്നിങ്ങനെ ബസുകള്‍ ആദ്യഘട്ടത്തില്‍ നല്‍കും. മണ്ഡലകാലത്ത് സര്‍വീസിനായി 250-300 ബസുകള്‍വരെയാണ് വേണ്ടിവരിക. രണ്ടാം ഘട്ടത്തില്‍ ഇവയുടെ എണ്ണം 500-600 എന്ന നിലയിലത്തെും. ഇതിനുപുറമെ,  നിലക്കല്‍-പമ്പ റൂട്ടില്‍ 100 ബസുകള്‍ ഷട്ടില്‍ സര്‍വീസിനായും ഉപയോഗിക്കും. ഇതിനായി തിരുവനന്തപുരം സിറ്റിയില്‍നിന്നുള്ള ബസുകളും ഉപയോഗിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.  കണ്ടക്ടര്‍മാരുടെയും ജീവനക്കാരുടെയും  കുറവും കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 3000 കണ്ടക്ടര്‍മാരുടെ കുറവാണുള്ളത്. ശബരിമല സ്പെഷല്‍ സര്‍വീസിന്‍െറ മറവില്‍ നഷ്ടത്തിലുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കാനും കോര്‍പറേഷന്‍ തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. മൂന്ന് വര്‍ഷമായി കെ.എസ്.ആര്‍.ടി.സി പുതിയ ബസുകളൊന്നും നിരത്തിലിറക്കിയിട്ടില്ല. അതിനിടെ  തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബസുകള്‍ക്ക് സ്പെഷല്‍ പെര്‍മിറ്റ് നല്‍കാനുള്ള നടപടികളും സര്‍ക്കാര്‍തലത്തില്‍ നടക്കുന്നുണ്ട്. 2000ത്തോളം ബസുകള്‍ ഇപ്രകാരം താല്‍കാലിക പെര്‍മിറ്റ് നല്‍കാനാണ് ആലോചന.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP