ഹര്‍ത്താലില്‍ മുങ്ങി വയനാട് Madhyamam News Feeds | ![]() |
- ഹര്‍ത്താലില്‍ മുങ്ങി വയനാട്
- മെഡിക്കല്‍ കോളജ് വികസനത്തിന് പ്രഥമ പരിഗണന -മുഖ്യമന്ത്രി
- കരിമണല്‍ ഖനനം; അപ്പീല്‍ പോവാത്തതിനു പിന്നില്‍ അഴിമതിയെന്ന് വി.എസ്
- റാസ് ഗ്യാസ് കമ്പനിക്ക് എമിറേറ്റ്സ് എനര്‍ജി അവാര്‍ഡ്
- വ്യാജ സ്വദേശിവത്കരണവും നിയമലംഘനവും കണ്ടെത്തി- തൊഴില്‍ മന്ത്രി
- അക്ഷരചെപ്പടച്ചു; ഇനി അടുത്തവര്‍ഷം
- മൂന്നാമത് അറബ്-ആഫ്രിക്കന്‍ ഉച്ചകോടിക്ക് ചൊവ്വാഴ്ച കൊടിയുയരും
- വാദിയില്‍ ഒലിച്ചുപോയ മലയാളി മരിച്ചു
- കരിമണല്‍ ഖനനം: ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല
- ദേശീയ പാതാ വികസനം; പ്രതിഷേധക്കാര്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ തടഞ്ഞു
Posted: 17 Nov 2013 12:51 AM PST കല്‍പറ്റ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. ശനിയാഴ്ച ജില്ലയില്‍ പൊതുവെ ബന്ദിന്‍െറ പ്രതീതിയായിരുന്നു. രാവിലെ മുതല്‍ വൈകീട്ട് ആറുവരെ വാഹനയോട്ടം മുടങ്ങി.
|
മെഡിക്കല്‍ കോളജ് വികസനത്തിന് പ്രഥമ പരിഗണന -മുഖ്യമന്ത്രി Posted: 17 Nov 2013 12:49 AM PST കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറപ്പ്. ആറ് വെന്‍റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 18 ജീവനക്കാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാന്‍സര്‍ ചികിത്സാ സൗകര്യം വിപുലീകരിക്കുന്നതിന് ലീനിയര്‍ ആക്സിലററ്റേര്‍ സ്ഥാപിച്ചുകഴിഞ്ഞു. ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്‍െറ അനുമതി ലഭിച്ചാല്‍ ഇതിന്‍െറ പ്രയോജനം ലഭ്യമാവും. |
കരിമണല്‍ ഖനനം; അപ്പീല്‍ പോവാത്തതിനു പിന്നില്‍ അഴിമതിയെന്ന് വി.എസ് Posted: 17 Nov 2013 12:02 AM PST Image: തിരുവനന്തപുരം: കരിമണല്‍ ഖനനത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സ്വകാര്യ ലോബികള്‍ക്ക് വേണ്ടിയാണ് ഈ ഒത്തുകളിയെന്നും ഇത് അവസാനിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. കരിമണല്‍ കള്ളക്കടത്തിന് ചില മന്ത്രിമാര്‍ ഒത്താശ ചെയ്യുന്നതായി ആക്ഷേപമുണ്ട്. ഇത് ശരിവെക്കുന്നതാണ് പുതിയ തീരുമാനം. ഖനന വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും ഖനനം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. |
റാസ് ഗ്യാസ് കമ്പനിക്ക് എമിറേറ്റ്സ് എനര്‍ജി അവാര്‍ഡ് Posted: 16 Nov 2013 11:23 PM PST Image: ![]() ദോഹ: ദുബൈ സുപ്രിം കൗണ്‍സില്‍ ഓഫ് എനര്‍ജിയുടെ 2013ലെ എമിറേറ്റ്സ് എനര്‍ജി അവാര്‍ഡ് റാസ് ഗ്യാസ് കമ്പനി ലിമിറ്റഡിന് ലഭിച്ചു. പശ്ചിമേഷ്യയിലെയും വടക്കേ അമേരിക്കയിലെയും നിരവധി സ്ഥാപനങ്ങളെയും പദ്ധതികളെയും പിന്തള്ളിയാണ് പൊതുമേഖല സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ റാസ്ഗ്യാസ് അവാര്‍ഡ് സ്വന്തമാക്കിയത്. പുരസ്കാരം ലഭിച്ചത് അഭിമാനാര്‍ഹമാണെന്ന് റാസ്ഗ്യാസ് ഫെസിലിറ്റീസ് മാനേജ്മെന്‍റ് മാനേജര്‍ അലി അല്‍ മര്‍രി വ്യക്തമാക്കി. ഹരിത സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നിര്‍മാണ രീതികളാണ് റാസ്ഗ്യാസ് കമ്പനി സ്വീകരിച്ചിരുന്നത്. കമ്പനിയുടെ ഡിസൈനിങില്‍ ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഹരിതസാങ്കേതികവിദ്യയുടെ പാരിസ്ഥിതി മികവും സാമ്പത്തികവുമായ പ്രയോജനങ്ങളെക്കുറിച്ചും റാസ്ഗ്യാസിനുണ്ടായ നേട്ടത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഖത്തറിന്‍െറ വളര്‍ച്ചക്ക് സഹായകമായ രീതിയില്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികളില്‍ റാസ്ഗ്യാസിന്‍െറ സഹകരണം തുടര്‍ന്നും ഉണ്ടാകുമെന്നും അലി അല്‍മര്‍രി വ്യക്തമാക്കി. ഖത്തര്‍ ഗ്രീന്‍ബിള്‍ഡിങ് കൗണ്‍സിലിലെ സ്ഥാപകാംഗങ്ങളിലൊന്നാണ് റാസ്ഗ്യാസ്. |
വ്യാജ സ്വദേശിവത്കരണവും നിയമലംഘനവും കണ്ടെത്തി- തൊഴില്‍ മന്ത്രി Posted: 16 Nov 2013 11:14 PM PST Image: ![]() റിയാദ്: അനധികൃത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നിയമവിധേയമാകാന്‍ അനുവദിച്ച ഇളവുകാലം അവസാനിച്ചതിനെ തുടര്‍ന്ന് നവംബര്‍ നാലിനു തുടങ്ങിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍മന്ത്രി ആദില്‍ഫഖീഹ്. മന്ത്രാലയം നിഷ്കര്‍ഷിച്ച നിബന്ധനകള്‍ പാലിക്കാത്തതും വ്യാജ സ്വദേശിവത്കരണം നടത്തിയതുമായ സ്ഥാപനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ മന്ത്രി വ്യക്തമാക്കി. പരിശോധനയുടെ പ്രവിശ്യ തിരിച്ചുള്ള കണക്കുകളും അദ്ദേഹം പുറത്തുവിട്ടു. |
അക്ഷരചെപ്പടച്ചു; ഇനി അടുത്തവര്‍ഷം Posted: 16 Nov 2013 11:05 PM PST Image: ഷാര്‍ജ: ഗള്‍ഫ് മേഖലയുടെ സാംസ്കാരിക തലസ്ഥാന നഗരിയില്‍ തുറന്ന അറിവിന്‍െറയും തിരിച്ചറിവിന്‍െറയും അക്ഷരചെപ്പടച്ചു. 11 ദിവസം നീണ്ട് നിന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് തിരശീല വീണു. അടുത്ത വര്‍ഷം തുറക്കും വരെ വായിക്കാനും ചിന്തിക്കാനുമുള്ള വകകള്‍ നല്‍കിയാണ് ലിഖിതാക്ഷരങ്ങളുടെ സ്നേഹത്തിന് താല്‍കാലിക വിരാമമിടുന്നത്. അവസാന ദിനമായിട്ടും മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നും കാര്യമായ പരിപാടികള്‍ ഇല്ലാതിരുന്നിട്ടും വന്‍ തിരക്കാണ് അനുഭവപെട്ടത്. പോയ വര്‍ഷങ്ങളെ കവച്ച് വെക്കുന്ന ജനാവലിയാണ് ഷാര്‍ജ എക്സ്പോ സെന്‍ററിലെ പുസ്തക ചൂരുകളിലൂടെ നടന്നത്. ഉദ്ഘാടന ദിനം മുതല്‍ അവസാനിക്കും വരെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു 32ാമത് പുസ്തകമേള. വിവിധ ഭാഷകളുടെ സംസ്കാര തനിമ ഉയര്‍ത്തിപിടിച്ച 11 ദിനരാത്രങ്ങള്‍. |
മൂന്നാമത് അറബ്-ആഫ്രിക്കന്‍ ഉച്ചകോടിക്ക് ചൊവ്വാഴ്ച കൊടിയുയരും Posted: 16 Nov 2013 10:54 PM PST Image: ![]() കുവൈത്ത് സിറ്റി: അറബ്-ആഫ്രിക്കന്‍ ഉച്ചകോടി ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി കുവൈത്തില്‍ അരങ്ങേറും. അറബ് ലീഗിലെയും ആഫ്രിക്കന്‍ യൂനിയനിലെയും 60 ഓളം അംഗ രാജ്യങ്ങള്‍ സംബന്ധിക്കുന്ന ഉച്ചകോടിയുടെ മൂന്നാമത് പതിപ്പിന് കുവൈത്ത് ആതിഥ്യം വഹിക്കുന്നത്. അരങ്ങൊരുക്കി ഉന്നതതല യോഗങ്ങള്‍ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജം മീഡിയ സെന്‍റര്‍ ഒരുങ്ങി സാംസ്കാരിക പരിപാടികളും സജീവം |
വാദിയില്‍ ഒലിച്ചുപോയ മലയാളി മരിച്ചു Posted: 16 Nov 2013 10:41 PM PST Image: ![]() മസ്കത്ത്: ജോലിക്കിടെ വാദിയില്‍ ഒലിച്ചുപോയ മലയാളി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയും മസ്കത്ത് റൂവി ടവല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്പനിയിലെ ജീവനക്കാരനുമായ നടരാജനാണ് (45) മരിച്ചത്. നടരാജന്‍െറ കൂടെ ഒഴുകിപ്പോയ ആന്ധ്രാപ്രദേശ് നിസാമാബാദ് സ്വദേശി രാജറെഡ്ഢി ഒന്നര കിലോമീറ്റര്‍ ഒഴുകിയ ശേഷം മരത്തില്‍ പിടിച്ചുകയറി രക്ഷപ്പെട്ടു. മരത്തില്‍പിടിച്ച് രാജറെഡ്ഢി
|
കരിമണല്‍ ഖനനം: ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല Posted: 16 Nov 2013 10:23 PM PST Image: ![]() തിരുവനന്തപുരം: കരിമണല്‍ഖനനവുമായി ബന്ധപ്പെട്ട് സ്വകാര്യകമ്പനിക്ക് അനുകൂലമായി ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ളെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.
|
ദേശീയ പാതാ വികസനം; പ്രതിഷേധക്കാര്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ തടഞ്ഞു Posted: 16 Nov 2013 09:57 PM PST Image: ![]() കോഴിക്കോട്: മന്ത്രി ഇബ്രാഹിംകുഞ്ഞിനെ കോഴിക്കോട് ലീഗ് ഹൗസിനു മുന്നില്‍ തടഞ്ഞു. ദേശീയപാത വികസനത്തില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള ദേശീയപാതാ കര്‍മസമിതി പ്രവര്‍ത്തകര്‍ ആണ് മന്ത്രിയെ തടഞ്ഞത്. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാതെ ദേശീയപാത സര്‍വെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ മന്ത്രിയെ തടഞ്ഞത്. മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി വാക്കേറ്റവുമുണ്ടായി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment