ജില്ലാ സ്കൂള്‍ കായികമേള : ആറാം തവണയും കപ്പില്‍ മുത്തമിട്ട് മുക്കം Madhyamam News Feeds | ![]() |
- ജില്ലാ സ്കൂള്‍ കായികമേള : ആറാം തവണയും കപ്പില്‍ മുത്തമിട്ട് മുക്കം
- വലിയങ്ങാടി റോഡ് ഉദ്ഘാടനത്തിനൊരുങ്ങുന്നു
- ലാവലിന്‍: പിണറായി ചിലര്‍ക്ക് നന്ദി പറഞ്ഞത് എന്തിനെന്ന് മുല്ലപ്പള്ളി
- സെന്‍സെക്സ് വീണ്ടും നേട്ടത്തില്‍; രൂപയുടെ മൂല്യം 23 പൈസ ഉയര്‍ന്നു
- ദാനശീലരില്‍ മുമ്പന്‍ അസിം പ്രേംജി
- കുവൈത്തിലും കൊറോണ
- സൗദി വത്കരണം ശക്തമാക്കണമെന്ന് വ്യവസായികളുടെ സംഗമം
- നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു
- നൊമ്പരത്തെരുവുകള്‍ മറന്ന് ശിശുദിനാഘോഷം
- കുട്ടികളോട് സൂക്ഷ്മതയോടെ പെരുമാറുക
ജില്ലാ സ്കൂള്‍ കായികമേള : ആറാം തവണയും കപ്പില്‍ മുത്തമിട്ട് മുക്കം Posted: 14 Nov 2013 12:38 AM PST ചക്കിട്ടപ്പാറ: കായികരംഗത്ത് തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിച്ച് മുക്കം ഉപജില്ല ആറാം തവണയും കപ്പില്‍ മുത്തമിട്ടു. 23 സ്വര്‍ണവും 21 വെള്ളിയും 16 വെങ്കലവും നേടി 215 പോയിന്‍േറാടെയാണ് മുക്കം ഒന്നാമതെത്തിയത്. 18 സ്വര്‍ണവും 12 വെള്ളിയൂം 26 വെങ്കലവും നേടി 164 പോയന്‍േറാടെ താമരശ്ശേരി ഉപജില്ല രണ്ടാമതെത്തി. രണ്ടാം സ്ഥാനത്തിനുവേണ്ടി ആതിഥേയരായ പേരാമ്പ്ര ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. വെറും രണ്ടു പോയന്‍റിന്‍െറ വ്യത്യാസത്തിനാണ് ആതിഥേയര്‍ക്ക് രണ്ടാം സ്ഥാനം നഷ്ടമായത്. 15 സ്വര്‍ണവും 21 വെള്ളിയും 7 വെങ്കലവുമാണ് ആതിഥേയര്‍ കരസ്ഥമാക്കിയത്. 74 പോയന്‍േറാടെ കൊയിലാണ്ടിയും 64 പോയന്‍േറാടെ ബാലുശ്ശേരി ഉപജില്ലയും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. |
വലിയങ്ങാടി റോഡ് ഉദ്ഘാടനത്തിനൊരുങ്ങുന്നു Posted: 14 Nov 2013 12:32 AM PST കോഴിക്കോട്: കാത്തിരിപ്പുകള്‍ക്കൊടുവില്‍ വലിയങ്ങാടിയിലേക്കുള്ള പുതുക്കിയ റോഡ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. പല തവണ തീയതി നിശ്ചയിച്ച് നടക്കാതെപോയ ആഘോഷത്തിനാണ് പുരാതന വാണിജ്യകേന്ദ്രം ഒരുങ്ങുന്നത്. ഉദ്ഘാടനം സംബന്ധിച്ച അവസാന നിര്‍ദേശം നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ചു. |
ലാവലിന്‍: പിണറായി ചിലര്‍ക്ക് നന്ദി പറഞ്ഞത് എന്തിനെന്ന് മുല്ലപ്പള്ളി Posted: 13 Nov 2013 11:25 PM PST Image: ![]() കോഴിക്കോട്: ലാവലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയ ദിവസം പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുറേ പേര്‍ക്ക് നന്ദി പറഞ്ഞത് എന്തിനാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി നന്ദി പറഞ്ഞവരുടെ കൂട്ടത്തില്‍ രമേശ് ചെന്നിത്തലയും കെ.മുരളീധരനും ഉണ്ടല്ളോ എന്ന ചോദ്യത്തില്‍ നിന്നും മുല്ലപ്പള്ളി ഒഴിഞ്ഞുമാറി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. |
സെന്‍സെക്സ് വീണ്ടും നേട്ടത്തില്‍; രൂപയുടെ മൂല്യം 23 പൈസ ഉയര്‍ന്നു Posted: 13 Nov 2013 11:12 PM PST Image: ![]() മുംബൈ: ഏഴു ദിവസത്തെ തകര്‍ച്ചക്ക് ശേഷം മുംബൈ ഓഹരി വിപണി നേട്ടത്തില്‍. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് സൂചിക 260 പോയന്‍റ് ഉയര്‍ന്നു. സെന്‍സെക്സ് 260.18 പോയന്‍റ് ഉയര്‍ന്ന് 20,454.58 പോയന്‍റില്‍ എത്തി. ദേശീയ സൂചിക നിഫ്റ്റി 76.70 പോയന്‍റ് ഉയര്‍ന്ന് 6,066.30 പോയന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1.28 ശതമാനമാണിത്. ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങള്‍, വാഹനം, റിയല്‍ എസ്റ്റേറ്റ് എന്നിവയുടെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. ഏഷ്യന്‍ ഓഹരികളില്‍ ഹോങ്കോങ് സൂചിക ഹാങ്സെങ് 0.92 ശതമാനവും ജപ്പാന്‍ സൂചിക നിക്കി 1.40 ശതമാനവും ഉയര്‍ന്നു. അമേരിക്കന്‍ സൂചിക ഡൗജോണ്‍സ് 0.45 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയതാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 23 പൈസ ഉയര്‍ന്നു. 63.07 രൂപയാണ് ഡോളറിന്റെ വ്യാഴാഴ്ചത്തെ വിനിമയ നിരക്ക്. ബാങ്കുകളും കയറ്റുമതിക്കാരും അമേരിക്കന്‍ ഡോളറുകള്‍ കൂടുതലായി വിറ്റഴിച്ചതാണ് രൂപക്ക് ഗുണം ചെയ്തത്. |
ദാനശീലരില്‍ മുമ്പന്‍ അസിം പ്രേംജി Posted: 13 Nov 2013 10:31 PM PST Image: ![]() മുംബൈ: ഇന്ത്യയില്‍ ദാനശീലരായ വ്യവസായികളുടെ പട്ടികയില്‍ മുന്നില്‍ വിപ്രൊ മേധാവി അസിം പ്രേംജി. ചൈന ആസ്ഥാനമായ ഹുറണ്‍ പുറത്തിറക്കിയ ദാനശീലരുടെ പട്ടികയിലാണ് അസിം പ്രേംജി ഒന്നാമതത്തെിയത്. ഐ.ടി രംഗത്തെ അതികായനായ പ്രേംജി കഴിഞ്ഞ വര്‍ഷം ദാന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 8000 കോടി രൂപയാണ്.
|
Posted: 13 Nov 2013 10:19 PM PST Image: കുവൈത്ത് സിറ്റി: മാരകമായ കൊറോണ വൈറസ് കുവൈത്തിലും കണ്ടെത്തി. 47 കാരനായ സ്വദേശി പൗരനിലാണ് കൊറോണ വൈറസ് ഉള്ളതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ. മിസ്അബ് അല്‍ സാലിഹ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. |
സൗദി വത്കരണം ശക്തമാക്കണമെന്ന് വ്യവസായികളുടെ സംഗമം Posted: 13 Nov 2013 10:10 PM PST Image: ![]() ദമ്മാം: സൗദി വത്കരണം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് വന്‍കിട വ്യവസായ സംരംഭകരുടെ സംഗമം ആവശ്യപ്പെട്ടു. ദമ്മാം ചേംബര്‍ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തില്‍ വാണിജ്യ വ്യവസായ മന്ത്രി ഡോ. തൗഫീഖ് അല്‍റാബിഅയുടെ നേതൃത്വത്തില്‍ നടന്ന അഞ്ചാമത് വ്യവസായികളുടെ സംഗമത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. സൗദിയിലെ പ്രമുഖ കമ്പനിയായ സാബികിന്‍െറ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് അബ്ദുല്ല അല്‍ റബീഅ്, സീനിയര്‍ മാനേജര്‍ ഫൈസല്‍ അല്‍ഖന്നാസ് എന്നിവരാണ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖത്തില്‍ സൗദി വത്കരണം ശക്തപ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത്. വിദേശ തൊഴിലാളികളെ ദീര്‍ഘ നാള്‍ ആശ്രയിക്കാനാവില്ലെന്നും സൗദി പൗരന്മാര്‍ക്കായി വിവിധ തസ്തികകള്‍ സൃഷ്ടിക്കണമെന്നും അബ്ദുല്ല അല്‍ റബീഅ് ആവശ്യപ്പെട്ടു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം തൊഴിലാളികള്‍ക്കുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ശാസ്ത്രീയമായി സൗദി യുവാക്കളെ പരിശീലിപ്പിച്ചാല്‍ 80 ശതമാനം ജോലികളിലും സ്വദേശികള്‍ക്ക് അവസരം നല്‍കാനാവും. 5000 തൊഴിലാളികള്‍ക്ക് കമ്പനി ശാസ്ത്രീയ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഇതില്‍ 4000 പേര്‍ക്കും ജോലി ലഭിച്ചു. മറ്റു കമ്പനികളും ഈ രീതി പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിതാഖാത് മൂലം ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യം രാജ്യത്തുണ്ടെന്നും ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നും യോഗത്തില്‍ പങ്കെടുത്ത സംരംഭകരിലൊരാള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനു മറുപടിയായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാവശ്യമായ വിസ തൊഴില്‍ മന്ത്രാലയം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. |
Posted: 13 Nov 2013 08:57 PM PST Image: ![]() കോഴിക്കോട്: പ്രശസ്ത സിനിമാ നടനും നിര്‍മാതാവുമായ അഗസ്റ്റിന്‍(56) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച അഗസ്റ്റിന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഹാന്‍സിയാണ് ഭാര്യ. ലാല്‍ ജോസിന്‍്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന സിനിമയിലൂടെ നായികയായി മലയാളസിനിമയില്‍ എത്തിയ ആന്‍ അഗസ്റ്റിനും ജീത്തുവുമാണ് മക്കള്‍. കുന്നുമ്പുറത്ത് മാത്യുവിന്‍്റെയും റോസിയുടെയും ആദ്യമകനായി കോടഞ്ചേരിയിലായിരുന്നു അഗസ്റ്റിന്‍്റെ ജനം. താമരശേരി യു പി സ്കൂളില്‍ അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോഴാണ് അഗസ്റ്റിന്‍ ആദ്യമായി മുഖത്ത് ചായമിട്ടത്. തുടര്‍ന്ന് നാടകരംഗത്ത് സജീവമായിരുന്ന അഗസ്റ്റിന്‍ ബിഗ്സ്ക്രീനിലേക്ക് ചുവടുവെക്കുകയായിരുന്നു. രഞ്ജിത്ത്, ഷാജി കൈലാസ്, ലാല്‍ജോസ്, ശ്രീനിവാസന്‍ തുടങ്ങിയവരുമായുള്ള ആത്മബന്ധം സിനിമയില്‍ തന്‍്റേതായ ഇടം കണ്ടത്തൊന്‍ അഗസ്റ്റിനെ സഹായിച്ചു. സദയം, ദേവാസുരം, ആറാം തമ്പുരാന്‍, ചന്ദ്രലേഖ, ഉസ്താദ്, രാവണപ്രഭു, ദാദസാഹിബ്, വാമനപുരം ബസ് റൂട്ട്, കാഴ്ച, പോത്തന്‍വാവ, ബല്‍റാം വെഴ്സസ് താരദാസ്, രാഷ്ട്രം വര്‍ഗം, കഥപറയുമ്പോള്‍, അലിഭായ്, തിരക്കഥ, കേരള കഫേ എന്നിങ്ങനെ 35 വര്‍ഷത്തിനുള്ളില്‍ 250 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. രഞ്ജിത് സംവിധാനം ചെയ്ത "മിഴിരണ്ടിലും" എന്ന സിനിമ നിര്‍മ്മിച്ചു. 2009ല്‍ പക്ഷാഘാതം അഗസ്റ്റിന്‍്റെ ശരീരത്തെ തളര്‍ത്തി. അത് സിനിമാജീവിതത്തില്‍ ചെറിയൊരു ഇടവേള സൃഷ്ടിച്ചവെങ്കിലും അസുഖം പൂര്‍ണമായും മാറുന്നതിന് മുമ്പേ അദ്ദേഹം വെള്ളിത്തിരയില്‍ തിരിച്ചത്തെി. പിന്നീട് ഇന്ത്യന്‍ റുപ്പി, പെണ്‍പട്ടണം, ബാവുട്ടിയുടെ നാമത്തില്‍, സീന്‍ നമ്പര്‍ ഒന്ന് നമ്മുടെ വീട്, ചേട്ടായീസ്, ഷട്ടര്‍ എന്നിങ്ങനെ ഉള്‍പ്പെടെ പത്തോളം സിനിമകളില്‍ അഗസ്റ്റിന്‍ അഭിനയിച്ചു. ജോയ്മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. അഗസ്റ്റിന്‍ : സഹനടന്‍മാരിലെ താരം
അഗസ്റ്റിന്‍ : സഹനടന്‍മാരിലെ താരം
അഗസ്റ്റിന്‍ : സഹനടന്‍മാരിലെ താരം
അഗസ്റ്റിന്‍ : സഹനടന്‍മാരിലെ താരം അഗസ്റ്റിന്‍ : സഹനടന്‍മാരിലെ താരം |
നൊമ്പരത്തെരുവുകള്‍ മറന്ന് ശിശുദിനാഘോഷം Posted: 13 Nov 2013 08:20 PM PST Image: ![]() കോഴിക്കോട്: മാതാപിതാക്കളും വീടും സ്വപ്നം മാത്രമെങ്കിലും രാഷ്ട്രശില്‍പിയുടെ ഓര്‍മയില്‍ ഇവര്‍ക്കും ഇന്ന് ശിശുദിന മധുരം. മംഗലാപുരം തൊട്ട് തൃശൂര്‍വരെ തെരുവോര ദുരിതജീവതങ്ങളില്‍നിന്ന് കണ്ടെടുത്ത 58 പേരാണ് നഗരത്തിലെ വിവിധ സ്കൂളുകളില്‍ ശിശുദിനമാഘോഷിക്കാനത്തെുക. സംസ്ഥാനത്ത് ഏറ്റവുമധികം തെരുവുകുട്ടികളെ കണ്ടെടുത്ത് പുനരധിവസിപ്പിക്കുന്ന കോഴിക്കോട്ടെ ‘ഫ്രീ ബേഡ്സി’ലെ കുട്ടികളാണിവര്‍. പാതയോരങ്ങളില്‍ കൊടിയ മര്‍ദനമേറ്റ് കഴിഞ്ഞവരും ബാലവേലയിലേര്‍പ്പെട്ടിരുന്നവരും ലൈംഗിക ചൂഷണത്തിനിരയായവരുമെല്ലാം കൂട്ടത്തിലുണ്ട്. |
കുട്ടികളോട് സൂക്ഷ്മതയോടെ പെരുമാറുക Posted: 13 Nov 2013 08:18 PM PST Image: ![]() Subtitle: ഇന്ന് ശിശുദിനം ഏതൊരുകാലത്തെയും അപേക്ഷിച്ച് കുഞ്ഞുങ്ങള്‍ പീഢിപ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. അപരിചിതരില്‍ നിന്നും അയല്‍ക്കാരില്‍നിന്നും കുടുംബാംഗങ്ങളില്‍ നിന്നും എന്തിന് പറയുന്നു, സ്വന്തം മാതാപിതാക്കളില്‍ നിന്നുപോലും അവര്‍ പീഢനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പോഷക ദാരിദ്ര്യവും മറ്റ് ഭൗതിക സാഹചര്യങ്ങളുടെ കുറവും ഇന്ന് ഭൂരിപക്ഷം കൂട്ടകളെയും അലട്ടുന്ന പ്രശ്നമല്ല. മറിച്ച് സ്നേഹത്തിന്‍െറയും വൈകാരിക പിന്തുണയുടെയും കാര്യത്തിലാണ് അവര്‍ ദാരിദ്ര്യമനുഭവിക്കുന്നത്. കുടുംബാംഗങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment