എ.ടി.എമ്മിനുള്ളില്‍ ആക്രമിക്കപ്പെട്ട യുവതിക്ക് പക്ഷാഘാതം Madhyamam News Feeds | ![]() |
- എ.ടി.എമ്മിനുള്ളില്‍ ആക്രമിക്കപ്പെട്ട യുവതിക്ക് പക്ഷാഘാതം
- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : വീണ്ടും സര്‍വകക്ഷി യോഗം
- അഗസ്റ്റ വെസ്റ്റാലാന്‍്റുമായുള്ള കോപ്റ്റര്‍ കരാര്‍ ഇന്ത്യ റദ്ദാക്കിയേക്കും
- ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബി ബാബു ഇന്ന് രാജിവെക്കും
- മേച്ചിറയില്‍ റോഡിനും വീടുകള്‍ക്കും ഭീഷണിയായി മെറ്റല്‍ ക്രഷര്‍
- ജില്ലയില്‍ കൊലപാതകങ്ങള്‍ വര്‍ധിച്ചു
- ആറന്മുള: പ്രതിഷേധം പുകയുന്നു
- കൊണ്ടും കൊടുത്തും ഇടുക്കി
- റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേളക്ക് തുടക്കം
- വൈറ്റില- കാക്കനാട് ബോട്ട് സര്‍വീസ് ആരംഭിച്ചു
എ.ടി.എമ്മിനുള്ളില്‍ ആക്രമിക്കപ്പെട്ട യുവതിക്ക് പക്ഷാഘാതം Posted: 19 Nov 2013 11:19 PM PST Image: ![]() ബംഗളൂരു: എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കുന്നതിനിടെ വെട്ടേറ്റ മലയാളി യുവതിയുടെ വലതുവശം തളര്‍ന്നു. ആക്രമത്തില്‍ യുവതിയുടെ തലയോട്ടി തകര്‍ന്നിട്ടുണ്ട്. തലയോട്ടിക്കും മൂക്കിനും പൊട്ടലേറ്റ യുവതിക്ക് വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെയാണ് കോര്‍പറേഷന്‍ ബാങ്ക് മിഷന്‍ റോഡ് ബ്രാഞ്ച് മാനേജര്‍ ജ്യോതി ഉദയ് (38) ആക്രമണത്തിനിരയായത്. യുവതിയെ ആക്രമിക്കുന്നതിന്‍്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടെങ്കിലും ഇതുവരെ അക്രമിയെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.
|
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : വീണ്ടും സര്‍വകക്ഷി യോഗം Posted: 19 Nov 2013 11:19 PM PST Image: ![]() തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷമായിരിക്കും സര്‍വകക്ഷി യോഗം ചേരുക. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം കേന്ദ്രസര്‍ക്കാറിനെ അറിയിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ 123 വില്ളേജുകള്‍ ഉള്‍പ്പെടുത്തിയെന്നതാണ് പ്രധാന ന്യൂനത. അതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. റിപ്പോര്‍ട്ടിലെ അപാകതകളെ കുറിച്ച് കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് സാധിച്ചതായും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പഠിക്കുന്നതിനായി നിയോഗിച്ച മൂന്നംഗ സമിതി നവംബര്‍ 26 മുതല്‍ ഡിസംബര്‍ 5 വരെ കേരളത്തിന്‍്റെ വിവിധ പ്രദേശങ്ങളില്‍ സിറ്റിങ് നടത്തും. പ്രധാനപ്പെട്ട 16 സ്ഥലങ്ങളിലാണ് സമിതി സിറ്റിങ് നടത്തുക. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. റിപ്പോര്‍ട്ട് മലയാളത്തിലാക്കി വെബ്‌സൈറ്റിലുടെയും അച്ചടിച്ചും നല്കുമെന്നും അദ്ദേഹം പറഞ്ഞു. |
അഗസ്റ്റ വെസ്റ്റാലാന്‍്റുമായുള്ള കോപ്റ്റര്‍ കരാര്‍ ഇന്ത്യ റദ്ദാക്കിയേക്കും Posted: 19 Nov 2013 11:17 PM PST Image: ![]() ന്യൂദല്‍ഹി: അഴിമതിയാരോപണം നേരിടുന്ന ആഗ്ളോ-ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റോ വെസ്റ്റ്ലാന്‍റുമായുള്ള കോപ്റ്റര്‍ കരാര്‍ ഇന്ത്യ റദ്ദാക്കിയേക്കും. കമ്പനി എക്സിക്യൂട്ടീവുകളും പ്രതിരോധ മന്ത്രാലയവും തമ്മില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാവുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കരുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ എത്തി നില്‍ക്കവെ നിരവധി അഴിമതി ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ പിടിച്ചുലക്കുന്ന സാഹചര്യത്തില്‍ ആണ് ഈ നീക്കം. അതേസമയം, അഗ്സ്റ്റ വെസ്റ്റ്ലാന്‍റിന്റെ എതിരാളികള്‍ ആയ യുണൈറ്റഡ് ടെക്നോളജീസ് കോര്‍പ്സ് സികോര്‍സി എയര്‍ക്രാഫ്റ്റ്, ഇ.എ.ടി.എസ് യൂറോകോപ്റ്റര്‍,ലോഖീദ് മാര്‍ടിന്‍ എന്നീ കമ്പനികളുമായി കരാറില്‍ ഏര്‍പെടാന്‍ സാധ്യതയും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗ്സഥര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് സഞ്ചരിക്കുന്നതിന് 12 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ 50.6 കോടി യൂറോയുടെ ഇടപാടാണ് നടക്കാനിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കമ്പനിയുടെ അന്നത്തെ ചീഫ് എകസ്ക്യൂട്ടിവിനെ ഇറ്റാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു്. കരാര്‍ ഉറപ്പിക്കുന്നതിനുവേണ്ടി ഇന്ത്യയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇറ്റലിയും ഇന്ത്യയും ഈ ആരോപണങ്ങള്‍ പ്രത്യേകമായി അന്വേഷണം നടത്തിയിരുന്നു. |
ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബി ബാബു ഇന്ന് രാജിവെക്കും Posted: 19 Nov 2013 11:13 PM PST Subtitle: തൃശൂര്‍ കോര്‍പറേഷനിലെ സ്ഥാനകൈമാറ്റം തൃശൂര്‍: കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബി ബാബു ബുധനാഴ്ച രാജിവെക്കും. ഡി.സി.സി പ്രസിഡന്‍റിന്‍െറ നിര്‍ദേശപ്രകാരമാണ് ഇവര്‍ രാജി നല്‍കുന്നത്. |
മേച്ചിറയില്‍ റോഡിനും വീടുകള്‍ക്കും ഭീഷണിയായി മെറ്റല്‍ ക്രഷര്‍ Posted: 19 Nov 2013 10:57 PM PST മുതലമട: മേച്ചിറയിലെ സ്വകാര്യ മെറ്റല്‍ ക്രഷറിന്‍െറ പ്രവര്‍ത്തനം മൂലം റോഡും വീടുകളും തകര്‍ച്ചാഭീഷണിയിലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ടിപ്പര്‍ ലോറികള്‍ തടഞ്ഞു. ചുള്ളിയാര്‍ ഡാമിനടുത്ത അയ്യപ്പന്‍മേട്ടിലാണ് നൂറിലധികം വരുന്ന നാട്ടുകാര്‍ മേച്ചിറയിലെ ക്രഷറിലേക്കുള്ള ടിപ്പര്‍ ലോറികള്‍ ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ മൂന്നുമണിക്കൂര്‍ തടഞ്ഞുവെച്ചത്. അമിതഭാരം കയറ്റി പോകുന്ന വന്‍ ടിപ്പറുകള്‍ മൂലം മിനുക്കംപാറ, അയ്യപ്പന്‍മേട് പ്രദേശത്തെ വീടുകള്‍ക്ക് വിള്ളലുണ്ടാവുകയും ആറ് മാസം മുമ്പ് ടാറിങ് നടത്തിയ റോഡ് തകരുകയും ചെയ്തതാണ് നാട്ടുകാരെ സമരത്തിലേക്ക് നയിച്ചത്. |
ജില്ലയില്‍ കൊലപാതകങ്ങള്‍ വര്‍ധിച്ചു Posted: 19 Nov 2013 10:53 PM PST Subtitle: പ്രധാന കാരണം കുടുംബവഴക്കും സാമ്പത്തിക പ്രശ്നങ്ങളും മലപ്പുറം: കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ കൊലപാതകങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. 2012ലെ ആദ്യ പത്തുമാസം വധിക്കപ്പെട്ടത് 13 പേരായിരുന്നെങ്കില്‍ ഇക്കൊല്ലം 20 ആയി ഉയര്‍ന്നു. 2013ല്‍ ഇതുവരെ 24 പേര്‍ കൊല ചെയ്യപ്പെട്ടതായാണ് കണക്ക്. കുടുംബവഴക്കുകളും മോഷണശ്രമവുമാണ് പലരുടെയും ജീവനെടുത്തത്. കഴിഞ്ഞ ഒന്നരമാസത്തിനിടെ എട്ടുപേര്‍ കൊലക്കത്തിക്കിരയായതില്‍ നാലെണ്ണവും തിരൂര്‍ പൊലീസ് സര്‍ക്കിള്‍ പരിധിയിലായിരുന്നു. |
Posted: 19 Nov 2013 10:29 PM PST പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി വകുപ്പ് നല്‍കിയ അനുമതി ജനങ്ങളോടുള്ള വെല്ലുവിളിയും റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് മുന്നിലുള്ള കീഴടങ്ങലുമാണെന്ന് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപനസമിതി കണ്‍വീനര്‍ എ.പത്മകുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു. കേരള നിയമസഭ പരിസ്ഥിതിസമിതി പദ്ധതിയെ എതിര്‍ത്തിട്ടുണ്ട്. 74 എം.എല്‍.എമാര്‍ പദ്ധതി എതിര്‍ത്ത് ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. വിമാനത്താവളം നിര്‍മിക്കുന്നതുമൂലമുള്ള ഭവിഷ്യത്തുകളെപ്പറ്റി പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. വിമാനത്താവളത്തിനായി നെല്‍വയല്‍ നികത്താന്‍ 72 ലക്ഷത്തിലധികം ലോഡ് മണ്ണ് ആവശ്യമാണ്്. മല്ലപ്പുഴശേരി, ആറന്മുള, കിടങ്ങന്നൂര്‍, മെഴുവേലി വില്ളേജുകളിലെ നെല്‍വയലുകള്‍ നികത്താന്‍ ആവശ്യമായ മണ്ണ് എടുക്കുന്നതുമൂലം നിരവധി മലകള്‍ ഇല്ലാതാവും. വിമാനത്താവളത്തിലേക്ക് ചെങ്ങന്നൂര്‍, തിരുവല്ല, പത്തനംതിട്ട, പന്തളം, കോഴഞ്ചേരി എന്നീ കേന്ദ്രങ്ങളില്‍ നിന്ന് നാലുവരി പാത നിര്‍മിക്കുമ്പോള്‍ വീടുകളും കടകളും നശിപ്പിക്കപ്പെടും. ഈ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. |
Posted: 19 Nov 2013 10:24 PM PST Subtitle: ഇളക്കിമറിച്ച് തെരുവുവാസ സമരം കട്ടപ്പന: ഹൈറേഞ്ച് സംരക്ഷണ സമിതി 48 മണിക്കൂര്‍ തെരുവുവാസ സമരത്തില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. തിങ്കളാഴ്ച രാത്രി 12ന് ആരംഭിച്ച് ചൊവ്വാഴ്ച രാത്രി 12 ന് അവസാനിപ്പിച്ച സമരം ഹൈറേഞ്ചിനെ ഇളക്കിമറിച്ചു. |
റവന്യൂ ജില്ലാ പ്രവൃത്തി പരിചയ മേളക്ക് തുടക്കം Posted: 19 Nov 2013 10:10 PM PST കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേളകളുടെ ഉദ്ഘാടനം ഡോ.എന്‍. ജയരാജ് എം.എല്‍.എ നിര്‍വഹിച്ചു. |
വൈറ്റില- കാക്കനാട് ബോട്ട് സര്‍വീസ് ആരംഭിച്ചു Posted: 19 Nov 2013 10:01 PM PST കൊച്ചി: നഗരഗതാഗതസൗകര്യം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി വൈറ്റില- കാക്കനാട് ബോട്ട് സര്‍വീസ് ആരംഭിച്ചു. സര്‍വീസിന്‍െറ ഉദ്ഘാടനം കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് നിര്‍വഹിച്ചു. വൈറ്റിലയില്‍നിന്ന് കാക്കനാട്ടേക്ക് 20 മിനിറ്റുകൊണ്ട് എത്താനാകും. കേരളത്തിന്‍െറ ആവശ്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ ജനുറം പദ്ധതിയില്‍ ജലഗതാഗത വികസന പദ്ധതികള്‍കൂടി ഉള്‍പ്പെടുത്തിയത് കൊച്ചിക്ക് വലിയ പ്രതീക്ഷയാണ് നല്കുന്നതെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ജലഗതാഗത വികസന പ്രവൃത്തികള്‍ ജനുറം പദ്ധതില്‍ ഉള്‍പ്പെടുത്തുന്നത്. കൊച്ചിക്ക് ചുറ്റും ടൗണ്‍ഷിപ്പുകള്‍, ജലഗതാഗത പദ്ധതികള്‍, മറ്റ് വലിയ വികസന പദ്ധതികള്‍ എന്നിവയാണ് കൊച്ചി മെട്രോ റെയിലിന്‍െറ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. അതിന്‍െറ ആദ്യപടിയാണ് വൈറ്റില- കാക്കനാട് ജലപാതയെന്നും മന്ത്രി പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment