സ്വാഗതം
WELCOME

News Update..

Saturday, November 30, 2013

കളിമുറ്റങ്ങള്‍ കാല്‍പ്പന്ത് ലഹരിയിലേക്ക് Madhyamam News Feeds

കളിമുറ്റങ്ങള്‍ കാല്‍പ്പന്ത് ലഹരിയിലേക്ക് Madhyamam News Feeds

Link to

കളിമുറ്റങ്ങള്‍ കാല്‍പ്പന്ത് ലഹരിയിലേക്ക്

Posted: 30 Nov 2013 12:53 AM PST

മലപ്പുറം: സെവന്‍സ് ഫുട്ബാളിന്‍െറ 2013-14 സീസണിന് ജില്ലയില്‍ തുടക്കമാവുന്നു. ഇനി മലപ്പുറത്തെ കളിമൈതാനങ്ങള്‍ ആരവങ്ങളാല്‍ മുഖരിതമാവും. ഇന്ത്യക്കകത്തും പുറത്തുമുള്ള കളിക്കാര്‍ പന്തുതട്ടുന്ന ടൂര്‍ണമെന്‍റുകള്‍ പുതിയ താരോദയങ്ങള്‍ക്കും സാക്ഷിയാവും. ഇക്കുറി 16 ടൂര്‍ണമെന്‍റുകളാണ് കേരള സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന്‍ (കെ.എസ്.എഫ്.എ) ജില്ലാ കമ്മിറ്റിക്ക് കീഴില്‍ അരങ്ങേറുന്നത്. കെ.എസ്.എഫ്.എയില്‍ അഫിലിയേറ്റ് ചെയ്ത ക്ളബുകളാണ് സംഘാടകര്‍.
സീസണിന്‍െറ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് നടന്നു. 60ഓളം ടൂര്‍ണമെന്‍റുകള്‍ ഇക്കുറി കേരളത്തില്‍ നടക്കും. ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളില്‍നിന്ന് ദേശീയ താരങ്ങളുള്‍പ്പെടെ 50ല്‍പരം പേരാണ് ഇക്കുറി ജില്ലയിലെ വിവിധ ടീമുകള്‍ക്ക് വേണ്ടി ഇറങ്ങുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളായ ഘാന, നൈജീരിയ, അള്‍ജീരിയ, സുഡാന്‍, ഏഷ്യയിലെ  യു.എ.ഇ, കുവൈത്ത്, നേപ്പാള്‍, ബംഗ്ളാദേശ് തുടങ്ങിയിടങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
ഒരു ടീമില്‍ പരമാവധി രണ്ട് വിദേശ താരത്തെയാണ് കളിപ്പിക്കാനാവുക. ഇവര്‍ക്ക് അഡ്വാന്‍സ് തുകക്ക് പുറമെ മത്സരങ്ങള്‍ക്കനുസരിച്ചായിരിക്കും പ്രതിഫലം. ഫിഫ മഞ്ചേരിയിലെ സുഡാന്‍കാരനായ ഫ്രാന്‍സിസാണ് കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച വിദേശതാരമായി തെരഞ്ഞെടുക്കപ്പെട്ടത്.
കാണികള്‍ക്കടക്കം ഇക്കുറി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് കെ.എസ്.എഫ്.എ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് അഞ്ച് കോടി രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിലെ സെവന്‍സ് ഫുട്ബാള്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അധികൃതരില്‍നിന്ന് ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍ അഷ്റഫ്, ജമാല്‍ വളാഞ്ചേരി, കെ.കെ കുട്ടി, കെ. സലാഹുദ്ദീന്‍, ടി. സഫറുല്ല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സെവന്‍സ്: തുടക്കം നാളെ മമ്പാട്ട്
മലപ്പുറം: പുതിയ സീസണിലെ ആദ്യ ടൂര്‍ണമെന്‍റ് ഞായറാഴ്ച ഫ്രന്‍ഡ്സ് മമ്പാട് മൈതാനത്ത് ആരംഭിക്കും.
സംസ്ഥാനത്തിനകത്തും പുറത്ത് നിന്നുമായി 24 ടീമുകളാണ് മാറ്റുരക്കുന്നത്. ശാസ്താ മെഡിക്കല്‍സ് തൃശൂരും മെഡിഗാര്‍ഡ് അരീക്കോടും തമ്മിലാണ് ആദ്യ കളി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോഷയാത്ര, ഫയര്‍ഡാന്‍സ്, വെടിക്കെട്ട് എന്നിവ ഒരുക്കുന്നുണ്ട്. സിനിമാതാരം അബി മുഖ്യാതിഥിയാകും.
എല്ലാ ദിവസവും രാത്രി 7.30 മുതലാണ് മത്സരം.

മറ്റു ടൂര്‍ണമെന്‍റുകള്‍
പെരിന്തല്‍മണ്ണ: ഡിസംബര്‍ 10 മുതല്‍, പരപ്പനങ്ങാടി: ഡിസം. 22, മഞ്ചേരി: ഡിസം. 27, എടപ്പാള്‍, കൊണ്ടോട്ടി: ജനു. ഒന്ന്, തിരൂര്‍: ജനു. 10, വണ്ടൂര്‍: ജനു.15, എടക്കര: ജനു. 20, പൊന്നാനി: ഫെബ്രുവരി ഒന്ന്, വളാഞ്ചേരി, കോട്ടക്കല്‍: ഫെബ്രു. രണ്ട്, ചങ്ങരംകുളം: മാര്‍ച്ച് 10, ആലത്തിയൂര്‍, തെരട്ടമ്മല്‍, എടരിക്കോട്: മാര്‍ച്ച് 24.
 

വിവാദ പരസ്യം: പാര്‍ട്ടി അന്വേഷിക്കും; നടപടി വരും

Posted: 30 Nov 2013 12:06 AM PST

Image: 

കോഴിക്കോട്: സി പി എം പ്ളീനത്തിന്‍്റെ സമാപന ദിവസം ദേശാഭിമാനിയില്‍ വിവാദ വ്യവസായി വി എം രാധാകൃഷ്ണന്‍്റെ ചിത്ര സഹിതം ആശംസാ പരസ്യം പ്രസിദ്ധീകരിച്ചതിനെ പറ്റി പാര്‍ട്ടി അന്വേഷണം നടത്തും. ഇതിനു ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയും വരും .
പ്ളീനത്തിന്‍്റെ ശോഭ കെടുത്തുകയും പാര്‍ട്ടിയെ അപമാനത്തില്‍ ആഴ്ത്തുകയും ചെയ്ത ഒന്നായാണ് ഇതു വിലയിരുത്തപ്പെടുന്നത്. പരസ്യം കൊടുത്തതിനെ ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ.പി ജയരാജന്‍ ന്യായീകരിച്ചെങ്കിലും പാര്‍ട്ടിയുടെ മറ്റു മുതിര്‍ന്ന നേതാക്കന്‍മാര്‍ വിരുദ്ധ അഭിപ്രായക്കാരാണ് .
കളങ്കിത വ്യക്തികളോട് പാര്‍ട്ടി സ്വീകരിക്കേണ്ട സമീപനത്തിന് വിരുദ്ധമായി ചാക്ക്  രാധാകൃഷ്ണന് പ്രത്യേക ആനുകൂല്യം നല്‍കിയെന്നാണ് പാര്‍ട്ടിയിലെ ആക്ഷേപം. മലബാര്‍ സിമെന്‍്റ്സ് അഴിമതി കേസുകളില്‍ പ്രതിയായ രാധാകൃഷ്ണന്‍ ശശീന്ദ്രന്‍്റെ  ദുരൂഹ മരണ കേസില്‍  പ്രതിസ്ഥാനത്ത് ഉള്ള ആളാണ്. കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്ത രാധാകൃഷ്ണന്‍ രണ്ടു മാസം ജാമ്യം കിട്ടാതെ ജയിലില്‍ കഴിഞ്ഞ ആളാണ്. സി പി എമ്മിലെ പിണറായി പക്ഷവുമായി അടുത്ത ബന്ധമുള്ള ആളായാണ് ഇദ്ദേഹം അറിയപ്പെടുന്നത് .
മലപ്പുറം സമ്മേളനത്തിന്‍്റെ സമാപന ദിവസവും കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോഴും ദേശാഭിമാനിയില്‍ ആശംസാ പരസ്യം നല്‍കി രാധാകൃഷ്ണന്‍ വിവാദം സൃഷ്ടിച്ചിരുന്നു .
പാര്‍ട്ടിയെ നക്കി കൊല്ലുന്ന പ്രവര്‍ത്തിയാണ് രാധാകൃഷ്ണന്‍ ചെയ്തതെന്ന് മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഇ. പി ജയരാജന്‍്റെ  അറിവോടെയാണ് പരസ്യം വന്നതെന്ന് പൊതുവില്‍ കരുതപ്പെടുന്നു. പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി മുതല്‍ അടുത്ത ദിവസങ്ങളില്‍ ഇതേ പറ്റി ചര്‍ച്ച നടക്കുമെന്ന് ഉറപ്പാണ്. അംഗങ്ങളുടെ വികാരം അവഗണിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. നേരത്തെ സാന്‍്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനിക്ക് വേണ്ടി രണ്ടു കോടി രൂപ വാങ്ങി വിവാദത്തില്‍ പെട്ടയാളാണ് ജയരാജന്‍. അതിന്‍്റെ പേരില്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് കുറച്ചു കാലത്തേക്ക് മാറ്റി നിര്‍ത്തിയിരുന്നു. അതേ സാഹചര്യമാണ് വീണ്ടും ഉണ്ടായിരിക്കുന്നത്. പത്രത്തിലെ പരസ്യം വിഭാഗം ജീവനക്കാരെ ബലിയാടുകളാക്കി ജയരാജനെ പാര്‍ട്ടി രക്ഷിക്കുമോ, അതോ ജയരാജന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമോ എന്നാണ് ഇനി കാണാനിരിക്കുന്നത്.

കസ്തൂരിരംഗന്‍റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ല-മന്ത്രി കെ.എം. മാണി

Posted: 29 Nov 2013 11:33 PM PST

കോഴിക്കോട്: ഗാഡ്ഗിലിനേക്കാള്‍ ഭയാനകമായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇതേ അവസ്ഥയില്‍ നടപ്പാക്കാന്‍  അനുവദിക്കില്ലെന്ന് ധനമന്ത്രി കെ.എം. മാണി.  സംസ്ഥാന സര്‍ക്കാറുമായും ജനപ്രതിനിധികളുമായും കര്‍ഷക സംഘടനകളുമായും ആലോചിച്ചതിനുശേഷമേ കേന്ദ്ര സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടുണ്ടായിരുന്നുള്ളൂ.  
അതിനെതിരായ സമരത്തില്‍ ഞാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. നമുക്ക് ഒരുമിച്ച് നീങ്ങാം. തലശ്ശേരി  ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന് ‘കര്‍ഷക രക്ഷക്’  അവാര്‍ഡും ശതാഭിഷിക്തനായ അധ്യാപകന്‍ തിരുവമ്പാടിയിലെ തോമസ് തോണിപ്പാറക്ക് ‘ഗുരുശ്രേഷ്ഠ’ അവാര്‍ഡും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ പാലസ് ഓഡിറ്റോറിയത്തില്‍  കുടിയേറ്റ മേഖലയിലെ നൂറുകണക്കിന് കര്‍ഷകരും ജനപ്രതിനിധികളും പങ്കെടുത്തു. തിരുവമ്പാടിയിലെ തോണിപ്പാറ കുടുംബ കൂട്ടായ്മ ഏര്‍പ്പെടുത്തിയ പ്രഥമ കുഞ്ഞൗത മെമ്മോറിയല്‍ ‘കര്‍ഷക് മിത്ര’ അവാര്‍ഡ് മാര്‍ വലിയമറ്റത്തില്‍നിന്ന് മന്ത്രി കെ.എം. മാണി ഏറ്റുവാങ്ങി. കൃഷിക്കാര്‍ക്ക് ഒരു കയ്യാല കെട്ടാനായി  പാറപൊട്ടിക്കാന്‍ പാടില്ല, പുഴയില്‍  കുളിക്കാന്‍ പാടില്ല, വീട് നിര്‍മിക്കാന്‍ ഇത്തിരി മണല്‍ വാരാന്‍ പാടില്ല എന്നൊക്കെ റിപ്പോര്‍ട്ടില്‍ പറയുന്നത് എവിടത്തെ ന്യായമാണ്.  ഒരുപാട് പ്രശ്നം സൃഷ്ടിച്ചിരുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കള്‍ ഭയാനകമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. അത് കേന്ദ്ര സര്‍ക്കാറിന്‍െറ കൈയില്‍തന്നെ ഇരിക്കട്ടെ. പക്ഷേ, നടപ്പാക്കണമെങ്കില്‍ കര്‍ഷക സംഘടനകളോട് ആലോചിച്ചേ മതിയാവൂ’ -മാണി വ്യക്തമാക്കി. ജാടകളില്ലാത്ത, ആദര്‍ശനിഷ്ഠയുള്ള, നിശ്ശബ്ദനായ ജനസേവകനാണ് ശതാഭിഷിക്തനായ തോമസ് തോണിപ്പാറയെന്നും കുടിയേറ്റ മേഖലയുടെ വികസനത്തിനായി അക്ഷീണം പ്രയത്നിച്ച അദ്ദേഹം മലയോര കര്‍ഷകരുടെ അപ്പോസ്തലനാണെന്നും അദ്ദേഹം  പറഞ്ഞു.
 ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം അധ്യക്ഷത വഹിച്ചു.   താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സി. മോയിന്‍കുട്ടി എം.എല്‍.എ, സംഘാടക സമിതി ചെയര്‍മാന്‍ ജോണ്‍ പൂതക്കുഴി, എ.വി. തോമസ് മാസ്റ്റര്‍, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ഏലിയാമ്മ ജോര്‍ജ്, ഫാ. ജോയ്സ് വയലില്‍, മാര്‍ വള്ളോപ്പള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു കണ്ടത്തില്‍, വി.ഡി. ജോസഫ്, കെ.എ. അബ്ദുറഹ്മാന്‍, ബോസ് ജേക്കബ്, വി.സി. ചാണ്ടി മാസ്റ്റര്‍, പി.കെ. ജോര്‍ജ്, എം.സി. കുര്യന്‍, ജോളി ജോസഫ്, ഫിലിപ്പ് പാമ്പാറ, ബാബു കളത്തൂര്‍, റോയി മുരിക്കോലില്‍, കെ.എന്‍. ചന്ദ്രന്‍, ടി.എം. ജോസഫ് തോണിപ്പാറ, ബാബു പൈക്കാട്ട്, ബേബി മാത്യു, അഡ്വ. ടി.ജെ. വര്‍ക്കി എന്നിവര്‍ സംസാരിച്ചു.
 

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ മോഡിക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നു

Posted: 29 Nov 2013 11:29 PM PST

Image: 

ന്യൂദല്‍ഹി: രാജ്യത്തെ ചില ഐടി കമ്പനികള്‍ മോഡിക്ക് വേണ്ടി സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇന്‍വെസ്റ്റിഗേറ്റീവ്  വെബ്സൈറ്റായ കോബ്റ പോസ്റ്റാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ഫെയ്സ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ എന്നിവ വഴി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പരമാവധി ഉയര്‍ത്തിക്കാണിക്കുകയും എതിരാളികള്‍ക്കെതിരെ നിരന്തരം ആക്രമണം അഴിച്ചു വിടുകയും ചെയ്യുന്നതായി കോബ്റ പോസ്റ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്ക കമ്പനികളും നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കും വേണ്ടിയാണ് ഇവ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ 24ാളം ഐടി കമ്പനികളാണ് മറ്റുള്ള ഐ.പി അഡ്രസ് ഹാക്ക് ചെയ്ത് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നതായി ഓപറേഷന്‍ ബ്ളുവൈറസ് എന്ന് പേരിട്ടിരിക്കുന്ന ഒളിക്യാമറ ഓപറേഷനില്‍ കൂടി കണ്ടത്തെിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

കുറ്റിപ്പുറത്ത് ദേശീയപാതാ സര്‍വെ നിര്‍ത്തിവെച്ചു

Posted: 29 Nov 2013 11:03 PM PST

Image: 

കുറ്റിപ്പുറം: ഇരകളുടെ ശക്തമായ ചെറുത്തു നില്‍പ്പിനൊടുവില്‍ കുറ്റിപ്പുറത്തെ ദേശീയപാതാ സര്‍വെ നിര്‍ത്തിവെച്ചു. ശനിയാഴ്ച രാവിലെ 8.30 ഓടെ ആയിരക്കണക്കിന് ഇരകളാണ് ദേശീയ പാത  ഉപരോധത്തിന് എത്തിയത്. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നേരിട്ടു. സമരക്കാരുടെ ശക്തമായ ചെറുത്തു നില്‍പ്പിനൊടുവില്‍ മലപ്പുറം ജില്ലാ കലക്ടര്‍ കെ. ബിജു ദേശീയ പാത സര്‍വെ നിര്‍ത്തിവെച്ചതായി അറിയിച്ചു.
പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റു ചെയ്തു നീക്കുന്നതിനിടെ കുറ്റിപ്പുറം പഞ്ചായത്ത് അംഗം സിദ്ദിഖ് പരപ്പാരക്ക് പരിക്കേറ്റു. അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ ദേശീയ പാത ഉപരോധം തുടരുകയാണ്. പ്രദേശത്തെ സര്‍വെ നടപടികള്‍ നിര്‍ത്തിവെച്ചതായും  സമരക്കാര്‍ റോഡ് ഉപരോധം അവസാനിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

കുവൈത്തുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന -ഇറാഖ് പ്രധാനമന്ത്രി

Posted: 29 Nov 2013 10:49 PM PST

Image: 

കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള ബന്ധം പൂര്‍വാധികം മെച്ചപ്പെടുത്തുന്നതിനാണ് ഇറാഖ് ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നൂരി അല്‍ മാലികി. സമീപകാലത്തായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും കുവൈത്ത് ഭരണകൂടത്തിന്‍െറ പ്രത്യേക ശ്രദ്ധയാണിതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുതായി ചാര്‍ജെടുത്ത ഇറാഖിലെ കുവൈത്ത് അംബാസഡര്‍ ഗസ്സാന്‍ അല്‍ സവാവിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അല്‍ മാലികി. ഇരുരാജ്യങ്ങളും യോജിച്ച് നടപ്പാക്കുന്ന വികസന, നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് നിലവില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിന്‍െറ പിന്തുണ എല്ലാ തടസ്സങ്ങളും മറികടന്ന് മുന്നോട്ടുപാവാന്‍ ഇറാഖിന് കരുത്തുപകരുന്നതായി മാലികി വ്യക്തമാക്കി. ഇറാഖുമായി എല്ലാ മേഖലയിലും സഹകരണം വ്യാപിപ്പിക്കുകയാണ് കുവൈത്തിന്‍െറ ലക്ഷ്യമെന്ന് അംബാസഡര്‍ അല്‍ സവാവി പറഞ്ഞു.

 

സി.പി.ഐയില്‍ ഖനനവും കസ്തൂരിരംഗനും പുകയുന്നു

Posted: 29 Nov 2013 10:26 PM PST

Image: 

കൊച്ചി:  കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്,ധാതു മണല്‍ ഖനനം എന്നിവയില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെച്ചൊല്ലി സി.പി.ഐയില്‍  വിഭാഗീയത പുകയുന്നു. പാര്‍ട്ടി എക്കാലവും സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമായി സ്വകാര്യമേഖലയിലെ ധാതുമണല്‍ ഖനനത്തെ അനുകൂലിച്ച് ഒരുവിഭാഗം രംഗത്ത് വന്നതും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം തന്നെ റദ്ദാക്കണമെന്ന നിലപാട് എടുത്തതും പാളിച്ചയാണെന്നാണ് പാര്‍ട്ടിയിലെ ബുദ്ധിജീവികളും പരിസ്ഥിതിവാദികളും വിലയിരുത്തുന്നത്.  പ്രത്യേകിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ കാര്യത്തില്‍ പാര്‍ട്ടിയെടുത്ത നിലപാട് ഇടതുകാഴ്ചപ്പാടില്‍ വിശദീകരിക്കാന്‍ പാര്‍ട്ടിക്ക് ആയാസപ്പെടേണ്ടി വരുമെന്നും ആലോചനയില്ലാതെ സി.പി.എമ്മിന്‍െറ വഴിയെ സഞ്ചരിച്ചതിന്‍െറ ഫലമാണിതെന്നുമാണ് വിമര്‍ശം.
സ്വകാര്യമൂലധന താല്‍പര്യക്കാരുടെ വക്കാലത്ത് ഏറ്റെടുത്തവര്‍ പാര്‍ട്ടിയെയും ട്രേഡ് യൂനിയനെയും ഹൈജാക് ചെയ്യുന്നെന്ന വിമര്‍ശവും ഈവിഭാഗം ഉയര്‍ത്തുന്നു. ഒളിഞ്ഞും തെളിഞ്ഞും ഈ നിലപാട് പങ്കുവെക്കുന്ന നേതാക്കള്‍, പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടല്ല മറിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തന്നെ നടപ്പാക്കണമെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കമെന്ന വികാരവും പങ്കുവെക്കുന്നുണ്ട്.
  ധാതുമണല്‍ ഖനനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിവാദത്തിലായതോടെയാണ് ഇക്കൂട്ടര്‍ ആദ്യം പ്രകോപിതരായത്.സ്വകാര്യലോബിക്കുവേണ്ടി വാദിക്കുന്നവര്‍ക്ക് കടിഞ്ഞാണിടുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെടുകയാണ് പലപ്പോഴുമെന്ന കുറ്റപ്പെടുത്തലിനും ഇവര്‍ തയാറാകുന്നു.  സ്വകാര്യമേഖലയില്‍ ഖനനാനുമതി തേടി അടുത്തനാളില്‍ നടന്ന സെക്രട്ടേറിയറ്റ് സമരത്തിന് മുന്നില്‍ നിന്നത് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കാനം രാജേന്ദ്രനായിരുന്നു. സി.പി.ഐ പക്ഷത്തെ ഇടതുസൈദ്ധാന്തികനായി അറിയപ്പെടുന്ന പ്രഫ.കെ. അരവിന്ദാക്ഷന്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചു. പിന്നാലെ ഇദ്ദേഹം കഴിഞ്ഞ ദിവസം കാനത്തിന് നേരിട്ട് കത്തെഴുതുകയും ചെയ്തു . എ.ഐ.ടി.യു.സി മുഖപ്പത്രമായ ‘ട്രേഡ് യൂനിയനി’ല്‍ താന്‍ കൈകാര്യം ചെയ്യുന്ന കോളത്തിലേക്ക് ഇനി ലേഖനം അയക്കില്ളെന്ന് വ്യക്തമാക്കിയുമാണ് ഒരാഴ്ച മുമ്പെഴുതിയ കത്ത്.  ചക്കിട്ടപാറ ഇരുമ്പയിര് ഖനനാനുമതി സംബന്ധിച്ച് സംശയത്തിന്‍െറ നിഴലിലായ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീം സ്വകാര്യകമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ തിരുവനന്തപുരത്ത് നടന്ന സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതേ സമരത്തിലാണ്  കാനം രാജേന്ദ്രനും  സംബന്ധിച്ചത്. കരിമണലില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഇല്‍മനൈറ്റ് ഉപയോഗിച്ച് സിന്തറ്റിക് റുട്ടൈയില്‍ നിര്‍മിക്കുന്ന കമ്പനിയായ സി.എം.ആര്‍.എല്ലിനുവേണ്ടി കാനം, സമരനേതൃത്വത്തിലത്തെിയത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നും അതേസമയം ഖനനാനുമതിയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ഇല്‍മനൈറ്റ് ദൗര്‍ലഭ്യം നേരിട്ടിട്ടും സമരം ചെയ്ത് കണ്ടില്ളെന്നും കത്തില്‍ പറയുന്നു.
സി.എം.ആര്‍.എല്ലില്‍ എ.ഐ.ടി.യു.സിക്ക് യൂനിയനില്ലാതിരുന്നിട്ടും പുറമെ നിന്നുള്ള 400 തൊഴിലാളികളെ സമരത്തില്‍ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എയും മുന്‍മന്ത്രി ബിനോയ് വിശ്വവും അടക്കമുള്ളവരാണ് ഈവിഷയത്തില്‍ കാനത്തിനോട് വിയോജിച്ചത്.  ചില്ലറ അപാകതകളുണ്ടെങ്കില്‍ അത് പരിഹരിച്ച് നടപ്പാക്കണമെന്ന് പറയുന്നതിനുപകരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അപ്പാടെ പിന്‍വലിക്കണമെന്ന നിലപാടിനൊപ്പം നിന്നതും ഹര്‍ത്താല്‍ നടത്തിയതും ദോഷം ചെയ്യും. മുന്നണിയുടെ  ലേബലില്‍, സി.പി.എം നയിക്കുന്ന വഴിയെ ഇത്തരം കാര്യങ്ങളില്‍ കണ്ണടച്ച് മുന്നോട്ട് പോകുന്നത് പാര്‍ട്ടി ഇതുവരെ തുടര്‍ന്നുവന്ന പ്രകൃതി ചൂഷണത്തിനെതിരായ നിലപാട് ചോദ്യം ചെയ്യപ്പെടുമെന്ന് പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഖനനം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാനദേശീയ  നിലപാട് സുവ്യക്തമായിട്ടും നേതൃത്വം ഇക്കാര്യത്തില്‍ അലംഭാവം കാട്ടിയെന്ന ആരോപണവും മറുപക്ഷം ഉന്നയിക്കുന്നുണ്ട്.

 

ശീതകാലമെത്തി; കണ്ണിന് കുളിരായി ദേശാടന പക്ഷികളും

Posted: 29 Nov 2013 10:06 PM PST

Image: 

മസ്കത്ത്: തണുപ്പ് കാലം ആരംഭിച്ചതോടെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ദേശാടന പക്ഷികള്‍ ഒമാനിലേക്ക് എത്തിത്തുടങ്ങി. ഡിസംബര്‍ മുതല്‍ മെയ് ആദ്യവാരം വരെ അനുഭവപ്പെടുന്ന ശീതകാലമാണ് ദേശാടന പക്ഷികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്.
ഡിസംബര്‍ ആരംഭിക്കുന്നതോടെയാണ് ആയിരക്കണക്കിന് ദേശാടനക്കിളികള്‍ ഒമാനിലേക്കും മറ്റു അറബ് നാടുകളിലേക്കും കൂട്ടമായെത്തുന്നത്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക വന്‍കരകള്‍ക്ക് പുറമെ ആര്‍ടിക് മേഖലകളില്‍ നിന്നും ആയിരക്കണക്കിന് മൈലുകള്‍ താണ്ടിയാണ് സഞ്ചാര പക്ഷികള്‍ ഒമാനിലണയുന്നത്. കൗതുകകരവും ഹൃദ്യവുമായ കാഴ്ചകള്‍ പകര്‍ന്ന് ഇവ രാജ്യത്തെ മരച്ചില്ലകളില്‍ ചേക്കേറും. 2012ലെ ശീതകാലത്ത് അഞ്ഞൂറിലധികം ഇനം ദേശാടന പക്ഷികള്‍ ഒമാനിലെത്തിയതായി പക്ഷി ഗവേഷകര്‍ പറയുന്നു. ഇവയില്‍ ചിലയിനം കൂടുകെട്ടി മുട്ടയിട്ട് വിരിയിച്ച് കുഞ്ഞുങ്ങളുമായാണ് തിരിച്ചുപറക്കുക.
കടല്‍ അരയന്നങ്ങളാണ് ഏറ്റവും കൂടുതലെത്തുക. മസീറയിലും മുസന്തത്തും മസ്കത്തിലും ആയിരക്കണക്കിന് കടല്‍ അരയന്നങ്ങള്‍ കൂട്ടത്തോടെ നീങ്ങുന്ന കാഴ്ച അതി മനോഹരമാണ്. മത്ര കോര്‍ണീഷില്‍ കുട്ടമായെത്തുന്ന കടല്‍ അരയന്നങ്ങള്‍ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ഹരം പകരും. കൂട്ടമായി കരയണയുകയും കടലില്‍ നീന്തിക്കളിക്കുകയും ചെയ്യുന്ന ഇത്തരം അരയന്നങ്ങളെ ബ്രഡും മറ്റ് ഭക്ഷ്യവിഭവങ്ങളും നല്‍കി ജനങ്ങള്‍ സ്വീകരിക്കും. കടലില്‍ നീന്തിക്കളിക്കുന്ന ഇവ മീന്‍ പിടിക്കുന്ന കാഴ്ചയും രസകരമാണ്.
രാജഹംസം, മന്നാത്തി പുള്ളി, ഞാറക്കിളി തുടങ്ങിയ നിരവധി ഇനം പക്ഷികളാണ് കാഴ്ചക്കാര്‍ക്ക് ആനന്ദം പകര്‍ന്ന് വിരുന്നുകാരായെത്തുന്നത്. സര്‍ക്കാറിന്‍െറ പ്രകൃതി സംരക്ഷണ നടപടികള്‍ മൂലം  മരങ്ങള്‍ വര്‍ധിക്കുന്നതും ജലാശയങ്ങളില്‍ മാലിന്യമടിയാത്തതുമാണ് പക്ഷികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകം.
ദേശാടന പക്ഷികള്‍ക്ക് സൗകര്യമൊരുക്കാന്‍ പ്രകൃതിരമണീയമായ അല്‍ അന്‍സാബില്‍ പക്ഷിനിരീക്ഷണ കേന്ദ്രം നിര്‍മിക്കുന്നുണ്ട്. കേന്ദ്രത്തിന്‍െറ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരമുള്ള കമ്പനിയാണ് ഇതിന് രൂപരേഖ തയാറാക്കിയത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള പക്ഷിനിരീക്ഷകരെ ഒമാനിലേക്ക് ആകര്‍ഷിക്കാന്‍ കേന്ദ്രത്തിന് കഴിയുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.
അല്‍ അന്‍സാബിനെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനും പദ്ധതിക്ക് കഴിയും. വിരുന്നുകാരായെത്തുന്ന പക്ഷികള്‍ക്ക് കൂടയണയാനും മറ്റുമുള്ള നിരവധി സൗകര്യവും ഒരുക്കും. ഒമാന്‍ പരിസ്ഥിതി മന്ത്രാലയം സ്വകാര്യ കമ്പനിയുടെ സഹായത്തോടെ നിര്‍മിക്കുന്ന ഈ കേന്ദ്രം ലോകോത്തര നിലവാരമുള്ളതായിരിക്കും. പത്ത് വര്‍ഷം മുമ്പ് വരെ ഒമാനില്‍ കണികാണാന്‍ പോലും കിട്ടാത്ത കാക്ക അടക്കമുള്ള പക്ഷികള്‍ ഇപ്പോള്‍ സുലഭമായുണ്ട്.
മുന്‍കാലത്ത് ഗള്‍ഫ് കാക്കയില്ലാത്ത രാജ്യമായാണ് അറിയപ്പെട്ടിരുന്നത്. മലയാളിക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്ന കാക്ക ക്കൂട്ടങ്ങളുടെ കാഴ്ച രാജ്യത്ത് ഇപ്പോള്‍ ഏറെയാണ്. മൈനകളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്്. മൈനകളുടെ സ്വന്തം രാജ്യമായി ഒമാന്‍ മാറി. രാജ്യത്തെ മരങ്ങളും പച്ചപ്പും മൈനകള്‍ക്ക് ഏറെ ഗുണകരമായതിനാലാണ് ഇവയുടെ എണ്ണം വര്‍ധിക്കുന്നത്. ഇവയും ഒരുകാലത്ത് അപൂര്‍വ കാഴ്ചയായിരുന്നു. തത്തകളും കുഞ്ഞാറ്റക്കിളികളുമടക്കം നിരവധി പക്ഷികളെയും കാണാം.
 

പൊലീസ് സ്റ്റേഷനുകള്‍ സി.സി.ടി.വി നിരീക്ഷണത്തിലാക്കാന്‍ അമിക്കസ് ക്യുറി നിര്‍ദേശം

Posted: 29 Nov 2013 10:04 PM PST

Image: 

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് അമിക്കസ് ക്യുറി. കൂടാതെ ഇവ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണം. മനുഷ്യാവകാശ കമ്മീഷനുകള്‍ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കണം. കസ്റ്റഡി പീഡനങ്ങള്‍ നിയന്ത്രിക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മേല്‍നോട്ടം വഹിക്കണം.  ലോക്കപ്പ് പ്രതികളും പൊലീസും തമ്മില്‍ ആശയ വിനിമയം നടത്തുന്ന ഇടങ്ങള്‍ തുടങ്ങി സ്റ്റഷേനുകളിലെ എല്ലാ കോണുകളും ദിവസത്തില്‍ 24 മണിക്കൂറും നിരീക്ഷണ വലയത്തില്‍ വരുന്ന വിധത്തില്‍ ക്യാമറകള്‍ സ്ഥാപിക്കണം. പോലീസ് സ്റ്റഷേനുകളെ മാധ്യമ ഓഡിറ്റിംഗിനു വിധേയമാക്കണം. എല്ലാ ജില്ലകളിലും മൂന്ന് മാസത്തിനകം മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്നും അമിക്കസ് ക്യൂറി നിര്‍ദ്ദശേിച്ചു.

കസ്റ്റഡി പീഡനങ്ങളും കസ്റ്റഡി മരണങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിര്‍ദ്ദശേങ്ങളടങ്ങിയ റിപ്പോര്‍ട്ട് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഭിഷേക് മനു സിംഗ്വി സമര്‍പ്പിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളെയും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലകളില്‍ പ്രത്യേക മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദശേവും ഇതുവരെ പാലിക്കപ്പെട്ടില്ല. മൂന്ന് മാസത്തിനകം ഈ നിര്‍ദേശം നടപ്പില്‍ വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

പ്രവാസികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കല്‍; എല്‍.ഡി.എഫും യു.ഡി.എഫും ഉടന്‍ തീരുമാനമെടുക്കും

Posted: 29 Nov 2013 10:02 PM PST

Image: 

അബൂദബി: കേരളത്തില്‍ നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് വിദേശ യാത്രക്കാരെ ഒഴിവാക്കുന്നു. ഇത് സംബന്ധിച്ച് യു.ഡി.എഫും എല്‍.ഡി.എഫും ഉടന്‍ തീരുമാനമെടുക്കും. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി പ്രവാസി മലയാളികളുടെ യാത്രയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാനാണ് ശ്രമം. ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റും രണ്ടും മൂന്നും വര്‍ഷത്തിനുശേഷം നാട്ടില്‍ വരുന്ന പ്രവാസികള്‍ ഹര്‍ത്താലില്‍ വിമാനത്താവളത്തില്‍ കുടുങ്ങി അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ്  പ്രമുഖ പാര്‍ട്ടികള്‍ നടപടി സ്വീകരിക്കുന്നത്. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മുന്നണി യോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് അനുകൂല തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്, സി.പി.ഐ, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കുന്നതിന് അനുകൂലമാണ്. വിഷയത്തില്‍ യു.ഡി.എഫിനെ കൊണ്ടും എല്‍.ഡി.എഫിനെ കൊണ്ടും ഉടന്‍ അനുകൂല തീരുമാനമെടുപ്പിക്കുമെന്ന് പ്രമുഖ ഘടകകക്ഷി നേതാക്കള്‍  പറഞ്ഞു.
ഒരാഴ്ച മുമ്പ് അബൂദബിയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രവാസി മലയാളികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ. യൂസുഫലി ആവശ്യപ്പെട്ടിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ കെ.ഇ. ഇസ്മായില്‍, കേരളത്തില്‍ നിന്നുള്ള മറ്റ് രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ വേദിയിലിരുത്തിയാണ് ഹര്‍ത്താല്‍ മൂലം പ്രവാസികള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ യൂസുഫലി വിവരിച്ചത്. ഏതാനും ആഴ്ചകളിലെയോ ദിവസങ്ങളിലെയോ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ ഒരു ദിവസം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനം കൈക്കൊള്ളുന്നത്. വിമാനത്താവളങ്ങളിലെ വാഹനങ്ങള്‍ക്ക് പ്രത്യേക സ്റ്റിക്കര്‍ അടക്കം നല്‍കി ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാനാണ് ശ്രമം.

എല്‍.ഡി.എഫിനെ കൊണ്ട് തീരുമാനം എടുപ്പിക്കും -കെ.ഇ. ഇസ്മയില്‍
അബൂദബി: കേരളത്തില്‍ നടക്കുന്ന ഹര്‍ത്താലുകളില്‍ നിന്ന് പ്രവാസി മലയാളികളെ ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ കെ.ഇ. ഇസ്മയില്‍ പറഞ്ഞു. തീരുമാനത്തിന് സി.പി.ഐ അനുകൂലമാണ്. ഇടതുജനാധിപത്യ മുന്നണിക്കും എതിര്‍പ്പില്ലെന്ന അബൂദബിയില്‍ സന്ദര്‍ശനത്തിനെത്തിയ കെ.ഇ. ഇസ്മയില്‍ പറഞ്ഞു. അവശ്യ സര്‍വീസുകളെ ഒഴിവാക്കുന്നത് പോലെ പ്രവാസി സമൂഹത്തെയും ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണം. അടുത്ത് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ താന്‍ ഈ വിഷയം ഉന്നയിക്കും. പ്രവാസികളെ ഒഴിവാക്കാനുള്ള തീരുമാനം ഇടതുമുന്നണിയെ കൊണ്ട് എടുപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

തീരുമാനത്തിന് അനുകൂലം; യു.ഡി.എഫ് തീരുമാനിക്കും -ചെന്നിത്തല
അബൂദബി: പ്രവാസി മലയാളികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന അഭിപ്രായമാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. ഹര്‍ത്താലിന്‍െറ ദുരിതത്തില്‍ നിന്ന് പ്രവാസി സമൂഹത്തെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വിഷയം യു.ഡി.എഫ് യോഗത്തില്‍ ഉന്നയിച്ച് എത്രയും വേഗം തീരുമാനമെടുക്കാനുള്ള നടപടി സ്വീകരിക്കും. ബഹുഭൂരിപക്ഷം രാഷ്ട്രീയപാര്‍ട്ടികളും പ്രവാസികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്നതിന് തത്വത്തില്‍ അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താലിന് തന്നെ ലീഗ് എതിരാണ് -കെ.പി.എ. മജീദ്
അബൂദബി: ഹര്‍ത്താലിന് തന്നെ മുസ്ലിം ലീഗ് എതിരാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എല്ലാ സമരങ്ങള്‍ക്കും ലീഗ് എതിരാണ്. അഖിലേന്ത്യാ സെക്രട്ടറിക്ക് നേരെ അക്രമമുണ്ടായിട്ട് പോലും ലീഗ് ഹര്‍ത്താല്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരില്‍ അക്രമം നടത്തിയിട്ടും ഹര്‍ത്താല്‍ നടത്തിയിരുന്നില്ല. പ്രവാസികളടക്കം ആരും ബുദ്ധിമുട്ട് അനുഭവിക്കരുതെന്നാണ് ലീഗ് നിലപാട്. യു.ഡി.എഫില്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഉചിത നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP