സ്വാഗതം
WELCOME

News Update..

Monday, November 4, 2013

കൊള്ളപ്പലിശ സംഘങ്ങള്‍ വീണ്ടും പിടിമുറുക്കുന്നു Madhyamam News Feeds

കൊള്ളപ്പലിശ സംഘങ്ങള്‍ വീണ്ടും പിടിമുറുക്കുന്നു Madhyamam News Feeds

Link to

കൊള്ളപ്പലിശ സംഘങ്ങള്‍ വീണ്ടും പിടിമുറുക്കുന്നു

Posted: 04 Nov 2013 01:10 AM PST

തൃശൂര്‍: ജില്ലയില്‍ കൊള്ളപ്പലിശ സംഘങ്ങള്‍ വീണ്ടും പിടിമുറുക്കുന്നു. ബ്ളാങ്ക് ചെ ക്കുകളും വീടിന്‍െറയും വാഹനത്തിന്‍െറ യും പ്രമാണങ്ങളും ഈടായി വാങ്ങി കൊള്ളപ്പലിശക്ക് പണം നല്‍കുന്ന സ്ഥാപനങ്ങ ളും ഇവരുടെ ഏജന്‍റുമാരും വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. മണി ലെന്‍ഡിങ് ആക്ട് പ്രകാരം പണമിടപാടിന് അംഗീകൃത ലൈസന്‍സ് വേണം. പണം വിനിമയം സംബന്ധിച്ചും പലിശയെ സംബന്ധിച്ചും മാന ദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, ഈ നിയമങ്ങളൊന്നും പാലിക്കാതെയാണ് വസ്തുവകകള്‍ ഈടായി വാങ്ങി ഇത്തരം സ്ഥാപനങ്ങളും ഇവര്‍ക്കായി ഏജന്‍റുമാരും പ്രവര്‍ത്തിക്കുന്നത്. ലക്ഷങ്ങള്‍ കടംവാങ്ങി അമിത പലിശ തിരിച്ചടക്കാന്‍ കഴിയാതെ വസ്തുക്കള്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. മണ്ണ്- ഭൂമി മാഫിയകളെയും മറ്റും കേന്ദ്രീകരിച്ചാണ് വട്ടിപ്പലിശ സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുന്നത്. വട്ടിപ്പലിശ സംഘങ്ങളെ കേന്ദ്രീകരിച്ച് ഗുണ്ടാ സംഘങ്ങളും വളരുന്നുണ്ട്. ഇവരെ ഉപയോഗപ്പെടുത്തിയാണ് പണപ്പിരിവ്. പൊലീസില്‍ സ്വാധീനം ഉള്ളതിനാല്‍ ഇവര്‍ നടത്തുന്ന പണമിടപാടുകളെ സംബന്ധിച്ച് കാര്യമായ അന്വേഷണം നടക്കാറില്ല. പലിശ സംഘങ്ങള്‍ വീട്ടിലെത്തി ഭീഷണിമുഴക്കുന്ന സംഭവങ്ങള്‍ അടുത്തിടെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നഗരപ്രാന്തപ്രദേശങ്ങളില്‍ പലിശക്ക് പ ണം നല്‍കുന്ന സംഘങ്ങളുടെ ഇടപെടല്‍ വ്യാപകമാണ്. പെട്ടന്ന് പണം ലഭിക്കുമെന്നതി നാല്‍ കര്‍ഷകരുള്‍പ്പെടെയുള്ളവരാണ് ഇവരി ല്‍ നിന്ന് പണം പലിശക്കെടുക്കുന്നത്. പലിശ തവണകള്‍ മുടങ്ങുമ്പോള്‍ വീടുകയറി ഭീഷണിപ്പെടുത്തുകയും വീട്ടുസാധനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്യുന്ന സംഭവങ്ങ ളും വിരളമല്ല. പണമടവ് മുടങ്ങുന്നതോടെ ഈടുവെച്ച വസ്തുവകകള്‍ തട്ടിയെടുക്കപ്പെട്ട സംഭവങ്ങളും മുമ്പുണ്ടായിട്ടുണ്ട്. വ്യാപക പരാതിയെത്തുടര്‍ന്ന് നേരത്തെ പൊലീസ് ഇടപെട്ട് പരിശോധന ശക്തമാക്കി ഇവരെ നിയന്ത്രിച്ചിരുന്നു. ഒരിടവേളക്കുശേഷം വീണ്ടും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. നേരത്തെ തമിഴ്നാട്ടില്‍ നിന്നുള്ളവരായിരുന്നു പണം പലിശക്ക് കൊടുക്കുന്നവരില്‍ ഭൂരിഭാഗവും. എന്നാല്‍, വന്‍തുക വാഗ്ദാനം ചെയ്ത് അനധികൃത സ്ഥാപനങ്ങള്‍ ഏജന്‍റുമാരെവച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെ ഇവര്‍ പിന്‍വലിഞ്ഞു. 100 രൂപക്ക് അഞ്ചും 10ഉം രൂപ ദിനേന കൊള്ളപ്പലിശ ഈടാക്കിയാണ്  പണം നല്‍കുന്നത്. പരാതിലഭിച്ച സംഭവങ്ങള്‍ അന്വേഷിക്കണമെന്നും അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
 

കുമളി ടൗണ്‍ റോഡ് വികസനം ഇഴയുന്നു; നാട്ടുകാര്‍ ദുരിതത്തില്‍

Posted: 04 Nov 2013 01:03 AM PST

കുമളി: ശബരിമല തീര്‍ഥാടന കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കുമളി ടൗണിലെ ദേശീയപാത റോഡ് വികസന ജോലി മന്ദഗതിയിലായത് വ്യാപാരികളെയും നാട്ടുകാരെയും ആശങ്കയിലാക്കുന്നു. കുമളി ടൗണില്‍ കുളത്തുപ്പാലം മുതല്‍ കേരള-തമിഴ്നാട് അതിര്‍ത്തിവരെ റോഡിന്‍െറ ഇരുവശത്തേക്കും രണ്ടരമീറ്റര്‍ വീതം വീതി കൂട്ടി നിര്‍മാണം നടത്താനാണ് പദ്ധതി തയാറാക്കിയത്. രണ്ട് മാസം മുമ്പ് നിര്‍മാണ ജോലി ആരംഭിച്ചെങ്കിലും പകുതി ജോലി പോലും പൂര്‍ത്തിയാക്കാന്‍ ദേശീയപാത അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. 
റോഡിന്‍െറ വീതി കൂട്ടുന്നതിന്‍െറ ഭാഗമായി ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ടൗണിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും മുന്‍ഭാഗം പൊളിച്ചുനീക്കി ഭൂമി സൗജന്യമായി  ദേശീയപാത അധികൃതര്‍ക്ക് കെട്ടിട ഉടമകള്‍ വിട്ടുനല്‍കിയെങ്കിലും ഭൂമി ഏറ്റെടുത്തത് സംബന്ധിച്ച് ഇതേവരെ രേഖകള്‍ നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഭൂമി വിട്ടുനല്‍കുന്ന കെട്ടിട ഉടമകള്‍ക്ക് ഭൂമി ഏറ്റെടുത്തതു സംബന്ധിച്ച് രേഖ നല്‍കുമെന്നും ഈ മാസം 15ന് മുമ്പ് റോഡ് നവീകരണ ജോലി പൂര്‍ത്തിയാക്കുമെന്നും ദേശീയപാത അധികൃതര്‍ കുമളി പഞ്ചായത്ത് ഭരണ സമിതിക്കും കെട്ടിട ഉടമകള്‍ക്കും ഉറപ്പ് നല്‍കിയിരുന്നു. റോഡ് വികസനത്തിന്‍െറ ഭാഗമായി പുതുതായി നിര്‍മിക്കുന്ന ഓടക്കായി എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷം പല ഭാഗത്തും ഇത് കോണ്‍ക്രീറ്റ് നടത്തി പണി പൂര്‍ത്തിയാക്കാത്തത് വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ അപകടക്കെണി ഒരുക്കിയതിന് തുല്യമായി. 
വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ മണ്ണ് നീക്കിയ സ്ഥലത്ത് പാറകണ്ടത്തെിയത് പൊട്ടിച്ചെങ്കിലും ഇത് നീക്കി ഇവിടെ നിര്‍മാണ ജോലി ചെയ്തിട്ടില്ല. ടൗണിലെ ഏറ്റവും വലിയ പ്രശ്നമായ വെള്ളക്കെട്ട് പരിഹരിക്കാന്‍ നിലവിലുള്ള കലുങ്കുകള്‍ ഉയരം കൂട്ടി നിര്‍മിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനുള്ള ഫണ്ട് ലഭ്യമായിട്ടില്ളെന്ന് കരാറുകാരന്‍ വ്യക്തമാക്കിയതോടെ ടൗണിലെ വെള്ളക്കെട്ട് തുടരുമെന്ന് വ്യക്തമായി. ടൗണിലൂടെ പുതുതായി നിര്‍മിക്കുന്ന ഓടക്കും നടപ്പാതക്കുമൊപ്പം നിലവിലുള്ള  റോഡ് വീതികൂട്ടി ഉയര്‍ത്തിപ്പണിയുമെന്നാണ് ദേശീയപാത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നത്.  എന്നാല്‍, റോഡ് ഉയര്‍ത്തിപ്പണിയാന്‍ ഫണ്ട് തികയില്ളെന്ന് കരാറുകാരന്‍ അറിയിച്ചതോടെ താഴ്ന്ന റോഡില്‍ നിന്ന് ഫുട്പാത്ത് മറികടന്ന് വാഹനങ്ങള്‍ വ്യാപാരസ്ഥാപനങ്ങളുടെ മുന്നില്‍ പ്രവേശിക്കാന്‍ കഴിയാത്ത വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. നടപ്പാതക്കും ഓടക്കും ഒപ്പം റോഡ് ഉയര്‍ത്തി നിര്‍മിക്കുകയും കലുങ്കുകള്‍ ഉയരം കൂട്ടി നിര്‍മിച്ച് അടിയിലുള്ള തടസ്സങ്ങള്‍ നീക്കുകയും ചെയ്തില്ളെങ്കില്‍ ടൗണിലെ റോഡ്  വികസനം വെറുതേയാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
 

ജോര്‍ദാന്‍ അതിര്‍ത്തിയിലും ഇസ്രായേല്‍ മതില്‍ പണിയുന്നു

Posted: 04 Nov 2013 12:51 AM PST

Image: 

ജറൂസലേം: ഫലസ്തീനിനും ഈജിപ്തിനും പുറമെ ജോര്‍ദാന്‍ അതിര്‍ത്തിയിലും  മതില്‍ തീര്‍ക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു. ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ നടന്നുവരുന്ന വേലി നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്ന മുറക്ക് ജോര്‍ദാന്‍ അതിര്‍ത്തിയില്‍ പണി തുടങ്ങാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തീരുമാനിച്ചതായി ഇസ്രായേലി ദിനപത്രമായ ‘മാരീവ്’ പുറത്തുവിട്ടു. എന്നാല്‍,റിപ്പോര്‍ട്ടിന്‍്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ നെതന്യാഹുവിന്‍്റെ വക്താവ് വിസമ്മതിച്ചു. അതേമസയം, റിപ്പോര്‍ട്ടിനെ ഫലസ്തീന്‍ പ്രസിഡന്‍്റ് മഹ്മൂദ് അബ്ബാസ് അപലപിച്ചു.
അതിനിടെ, വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലേമിലും 1859 അനധികൃത കെട്ടിടങ്ങള്‍ കൂടി നിര്‍മിക്കുന്നതിന് ഇസ്രായേല്‍ ടെണ്ടര്‍ ക്ഷണിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അനുയോജ്യര്‍ ഏറ്റെടുക്കുന്നതോടെ  നിര്‍മാണപ്രവൃത്തികള്‍ ഉടനടി തുടങ്ങുമെന്നും പറയുന്നു. ഈ നീക്കം ഫലസ്തിനെ രോഷാകുലരാക്കിയിട്ടുണ്ട്. ഇതിനെതിരെ യു.എന്‍ സുരക്ഷാ സമിതിയെ സമീപിക്കുമെന്ന് ഫലസ്തീന്‍ അറിയിച്ചു.

മെഡിക്കല്‍ കോളജില്‍ ലിഫ്റ്റുകള്‍ തകരാറില്‍

Posted: 04 Nov 2013 12:49 AM PST

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകള്‍ തകരാറില്‍. അത്യാഹിത വിഭാഗത്തിലത്തെുന്ന രോഗികളെ ചുമന്നുകൊണ്ടാണ് പോകുകയാണ്. പ്രധാന ശസ്ത്രക്രിയ തിയറ്ററിലേക്കുള്ള രണ്ട് ലിഫ്റ്റുകള്‍ തകരാറിലായിട്ട് ഒന്നരമാസം പിന്നിട്ടു. ലിഫ്റ്റിന്‍െറ അടിഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനാലാണ് പ്രവര്‍ത്തന രഹിതമായത്. അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ്വഴി രോഗികളെ പ്രവേശിപ്പിച്ചശേഷം റാമ്പു വഴിയാണ് വാര്‍ഡുകളിലത്തെിക്കുന്നത്. കഴിഞ്ഞയാഴ്ച മുതല്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റുകളും തകരാറിലായി. ഇതിനാല്‍ രോഗികളെ ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് സ്ട്രെച്ചറില്‍ കിടത്തിയ ശേഷം ചുമന്നുകൊണ്ട് പടികള്‍ കയറി വാര്‍ഡുകളില്‍ എത്തിച്ചത്. നിരന്തരമായി രോഗികളെ ചുമന്നുമടുത്ത ജീവനക്കാര്‍ അവസാനം ആംബുലസിലാണ് ഓരോ വാര്‍ഡുകളിലേക്കും രോഗികളെ പ്രവേശിപ്പിക്കുന്നത്. അത്യാഹിത വിഭാഗത്തിലത്തെുന്ന രോഗിയെ വീണ്ടും വാഹനത്തില്‍ കയറ്റി വാര്‍ഡിന് സമീപത്ത് കൊണ്ടുപോയിറക്കിയ ശേഷം വീണ്ടും സ്ട്രച്ചറില്‍ ചുമന്നുവേണം ചില വാര്‍ഡുകളില്‍ എത്തിക്കാന്‍. എന്നാല്‍, തകരാറിലായ ലിഫ്റ്റുകള്‍ നന്നാക്കാത്ത  കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി പറയുന്നു. പി.ഡബ്ള്യു.ഡി അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ളെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
 

യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ സംഘര്‍ഷം

Posted: 04 Nov 2013 12:40 AM PST

ചാരുംമൂട്: ഹര്‍ത്താല്‍ ദിനത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ച സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നൂറനാട് പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊലീസിനും മര്‍ദനമേറ്റു. 
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ അകലെ പൊലീസ് തടഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ തള്ളി മാറ്റി മുന്നോട്ട് പോകാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. 
പൊലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘട്ടനത്തിലാണ് ഇരുകൂട്ടര്‍ക്കും പരിക്ക് പറ്റിയത്. പി.ബി.അബു, ശ്രീനി പണയില്‍, പ്രഭ മറ്റപ്പള്ളി എന്നിവര്‍ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കെ.പി റോഡില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. 
മണിക്കൂറോളം ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തു. ഇതിനിടെ   കെ.എ.പി ആലപ്പുഴ ബറ്റാലിയനില്‍ നിന്നത്തെിയ പൊലീസുകാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതായി ആരോപിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ ബഹളം ഉണ്ടാക്കി. റോഡില്‍ നിന്നും ഉപരോധസമരം സ്റ്റേഷന് മുന്നിലേക്ക് മാറ്റിയപ്പോള്‍ ആലപ്പുഴയില്‍ നിന്നും റിസര്‍വ് ഇരുന്നിരുന്ന വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് അക്രമം അഴിച്ചിവിട്ടു. പ്രവര്‍ത്തകര്‍ വാഹനത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയും വാഹനം അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. 
7.30 ഓടെ യൂത്ത് കോണ്‍ഗ്രസ് - കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും വേണ്ട നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയുമായിരുന്നു. 
പൊലീസിന്‍െറ നിഷ്ക്രിയത്വമാണ് അക്രമം ഉണ്ടാകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് മഠത്തില്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. പി.പി. കോശി, വേണു കാവേരി, ഷാജി നൂറനാട് എന്നിവര്‍ സംസാരിച്ചു. 
 

മാവോയിസ്റ്റ് സാനിധ്യം: കണ്ണവം വനത്തില്‍ തിരച്ചില്‍ നടത്തി

Posted: 04 Nov 2013 12:31 AM PST

കേളകം: കോഴിക്കോട് ജില്ലയിലെ വിലങ്ങാട്-വാകയാട് കുറിച്യ കോളനിയില്‍ കണ്ടെത്തിയ മാവോവാദി സംഘം ജില്ലയിലേക്ക് കടന്നിരിക്കാമെന്ന സംശയത്തെതുടര്‍ന്ന് കണ്ണവം വനമേഖലയില്‍  പൊലീസ് തിരച്ചില്‍ നടത്തി.
കഴിഞ്ഞ വെള്ളിയാഴ്ച 5.30 ഓടെയായിരുന്നു അഞ്ചംഗ സംഘം  വിലങ്ങാട് കോളനിയില്‍ എത്തിയത്. ഇവര്‍ക്ക് പെട്ടെന്ന് എത്തിപ്പെടാവുന്ന പ്രദേശമായതിനാലാണ് കണ്ണവം വനമേഖലയില്‍ നിരീക്ഷണം ശക്തമാക്കിയത്.
ഇതോടൊപ്പം മാവോവാദി ഭീഷണി നിലനില്‍ക്കുന്ന  പേരാവൂര്‍, കേളകം, ആറളം, കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മാവോവാദിസംഘം കടന്നെത്താന്‍ സാധ്യതയുള്ള ആറളം, കൊട്ടിയൂര്‍  വന മേഖലയിലും  നിരീക്ഷണമേര്‍പ്പെടുത്തിയതായി അധികൃതര്‍  അറിയിച്ചു.
ആവശ്യമായ ഘട്ടത്തില്‍ തണ്ടര്‍ ബോള്‍ട്ട് സേനയുടെ സഹായത്തോടെ  തിരച്ചില്‍ ശക്തമാക്കാനാണ് പൊലീസ്  നീക്കം.

ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സാമൂഹികവിരുദ്ധ ശല്യം രൂക്ഷം

Posted: 04 Nov 2013 12:24 AM PST

ആലുവ: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായി. പകല്‍ സമയങ്ങളില്‍ പൊലീസ് നിരീക്ഷണമുണ്ടെങ്കിലും രാത്രിയായാല്‍ സുരക്ഷയില്ലാത്ത അവസ്ഥയാണ്.
മദ്യപര്‍, മയക്കുമരുന്ന് മാഫിയകള്‍, ഭിക്ഷാടന മാഫിയകള്‍, അനാശാസ്യ പ്രവര്‍ത്തകര്‍, മോഷ്ടാക്കള്‍ തുടങ്ങിയവരാണ് റെയില്‍വേ സ്റ്റേഷന്‍ പ്രദേശത്തെ പ്രധാന പ്രശ്നക്കാര്‍. ഇവര്‍ രാത്രിയാകുന്നതോടെ സ്റ്റേഷന്‍ പരിസരങ്ങളില്‍ തമ്പടിക്കുകയാണ്. പ്രദേശത്തെ മദ്യശാലകള്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് കളമൊരുക്കുന്നുണ്ട്. കള്ളുഷാപ്പും ബാറുമടക്കം മൂന്ന് മദ്യശാലകളാണ് അടുത്തടുത്ത് ഉള്ളത്. അമിതമായി മദ്യപിച്ച് രാത്രിയില്‍ പുറത്തിറങ്ങുന്നവര്‍ റെയില്‍വേ സ്റ്റേഷനിലും റെയില്‍വേ സ്ക്വയര്‍ പരിസരത്തും അഴിഞ്ഞാടുകയാണ്. സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് ഇവര്‍ സ്ഥിരം തലവേദനയായിട്ടുണ്ട്. പരിസരത്തെ വ്യാപാരികള്‍ക്കും കടകളില്‍ സാധനങ്ങള്‍ വാങ്ങാനത്തെുന്നവര്‍ക്കും ഇത് ദുരിതമായിട്ടുണ്ട്. സ്ത്രീകള്‍ക്ക് നേരെ പലപ്പോഴും അതിക്രമങ്ങളുണ്ടാകുന്നു. കുറച്ചുദിവസം മുമ്പ് 16 വയസ്സുള്ള പെണ്‍കുട്ടിയെ കയറിപ്പിടിച്ച സംഭവമുണ്ടായി. ബന്ധുക്കളോടൊപ്പം റെയില്‍വേ സ്റ്റേഷനിലത്തെിയ പെണ്‍കുട്ടിയെ മദ്യപന്‍ കടന്നുപിടിക്കുകയായിരുന്നു. ഉടന്‍ പരിസരത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടി കൈകാര്യം ചെയ്തു. പെണ്‍കുട്ടി പരാതിപ്പെടാതിരുന്നതിനാല്‍ പൊലീസ് കേസെടുത്തില്ല. ലഹരിമരുന്ന് വില്‍പനക്കാരുടെയും ഇടപാടുകാരുടെയും പ്രധാന താവളവും റെയില്‍വേ സ്റ്റേഷനാണ്. മയക്കുമരുന്ന് ആംപ്യൂളുകള്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ആലുവ. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ ഇടപാടും നടക്കുന്നത്. ഇവരുടെ അഴിഞ്ഞാട്ടവും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. അനാശാസ്യ പ്രവര്‍ത്തനത്തിന് വരുന്നവരും സ്റ്റേഷന്‍ പരിസരം സുരക്ഷിത കേന്ദ്രമായാണ് കാണുന്നത്. 
പ്രദേശത്തെ പ്രശ്നം പരിഹരിക്കാനായി റെയില്‍വേ സ്ക്വയറില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നു. വ്യാപാരികളുടെ സഹകരണത്തോടെ സ്ഥാപിച്ച എയ്ഡ്പോസ്റ്റില്‍ 24 മണിക്കൂറും പൊലീസ് സേവനം ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, പകല്‍ മാത്രമേ പൊലീസുള്ളൂ.
 

ബസുകള്‍ ചിന്നക്കടയില്‍ നിര്‍ത്തേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി; ആവശ്യക്കാര്‍ ടാക്സി വിളിക്കട്ടെ

Posted: 04 Nov 2013 12:12 AM PST

കൊല്ലം: നഗര ഹൃദയം, വ്യാപാരകേന്ദ്രം,  തുടങ്ങി ഒട്ടനവധി വിശേഷണങ്ങള്‍ ചിന്നക്കടയ്ക്കുണ്ടെങ്കിലും ഇവിടെ നിന്ന്  തിരുവനന്തപുരം ഭാഗത്തേക്കുള്ള ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍  കയറിക്കൂടണമെങ്കില്‍ അടുത്ത ജങ്ഷനുകളിലേക്ക് പായണം. ഒന്നുകില്‍ ഓട്ടോയിലോ പ്രൈവറ്റ് ബസിലോ കയറി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലത്തെണം. അല്ളെങ്കില്‍  വാഹനങ്ങള്‍ തിങ്ങിഞെരുങ്ങിപ്പോകുന്ന റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴി ജീവന്‍ പണയം വെച്ച് നടന്ന് റെയില്‍വേ സ്റ്റേഷന്‍ ജങ്ഷനിലേക്ക് പോകണം. ചിന്നക്കടയില്‍ സ്റ്റോപ്പില്ലാത്തത് മൂലം ജനം നട്ടംതിരിയാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും  അധികാരികള്‍ ഇത് കണ്ട മട്ടില്ല. കരുനാഗപ്പള്ളി, ചവറ ഭാഗങ്ങളില്‍ നിന്ന് ചിന്നക്കടയിലേക്ക് ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ വരുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഒന്നുകില്‍     കെ.എസ്.ആര്‍.ടി. സി സ്റ്റാന്‍ഡിലിറങ്ങി വേറെ വണ്ടി പിടിക്കണം. അല്ളെങ്കില്‍ റെയില്‍വേ സ്റ്റേഷന്‍ സ്റ്റോപ്പിലിറങ്ങി തിരികെ നടക്കണം. നട്ടുച്ച നേരങ്ങളിലും അത്യാവശ്യഘട്ടങ്ങളിലും പെരുവഴിയിലിറങ്ങേണ്ടിവരുന്ന യാത്രക്കാര്‍ അധികൃതരെ ശപിച്ചുകൊണ്ട് ‘ചിന്നക്കടയാത്ര’ തുടരുന്നത് ഗത്യന്തരമില്ലാത്തതുകൊണ്ടാണ്. 
 തിരുവനന്തപുരം ഭാഗത്തുനിന്ന് കൊല്ലത്തേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി  ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക്  ചിന്നക്കടയില്‍ സ്റ്റോപ്പുണ്ട്.  കെ.എസ്.ആര്‍.ടി.സിയുടെ സ്റ്റോപ്പുകള്‍ സംബന്ധിച്ച് പട്ടികയിലും  ചിന്നക്കടക്ക് ഇടമുണ്ട്. താല്‍കാലിക സംവിധാനത്തിന് വേണ്ടിയോ, ഗതാഗത പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയോ ആണ് തിരുവനന്തപുരത്തേക്കുള്ള ബസുകള്‍ക്ക് അധികൃതര്‍ സ്റ്റോപ് അനുവദിക്കാതിരിക്കുന്നതെന്നാണ് അറിയുന്നത്. രണ്ട് വര്‍ഷം മുമ്പ് ചിന്നക്കട സ്റ്റോപ്പിനെ ‘ഐഡന്‍റിക്കല്‍ ഫെയര്‍ സ്റ്റേജ്’ ആയി കെ.എസ്.ആര്‍.ടി.സി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ചിന്നക്കടയില്‍ നിന്ന് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് യാത്രചെയ്യുന്നവര്‍ക്കും തിരികെ വരുന്നവര്‍ക്കും മിനിമം ചാര്‍ജ് നല്‍കിയാല്‍ മതി. നേരത്തെ ചിന്നക്കടയില്‍ നിന്ന് സ്റ്റാന്‍ഡിലേക്ക് കയറിയാല്‍ കൊട്ടിയം മുതലുള്ള ചാര്‍ജ് നല്‍കണമായിരുന്നു. സ്റ്റാഡില്‍ നിന്ന് ചിന്നക്കടക്കുള്ള യാത്രക്കും കൊട്ടിയം വരെയുള്ള ചാര്‍ജ് നല്‍കണം. നഗരപ്രദേശങ്ങളില്‍ പ്രധാന ഡിപ്പോകള്‍ക്ക് സമീപത്തെ ജങ്ഷനുകളിലെ സ്റ്റോപ്പുകള്‍ക്കാണ് ‘ഐഡന്‍റിക്കല്‍ ഫെയര്‍ സ്റ്റേജ്’ പദവി നല്‍കുന്നത്. ഇതനുസരിച്ച് തിരുവനന്തപുരത്തേക്കുള്ള ബസുകള്‍ക്കും ചിന്നക്കടയില്‍ സ്റ്റോപ്പനുവദിച്ചിരുന്നു.എന്നാല്‍ അത് നടപ്പിലാവാതെ പോവുകയായിരുന്നു.  ഐഡന്‍റിക്കല്‍ ഫെയര്‍ സ്റ്റേജ് മൂലമുള്ള യഥാര്‍ഥ പ്രയോജനം   യാത്രക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സിക്കും കിട്ടണമെങ്കില്‍ ഇരുവശങ്ങളിലും സ്റ്റോപ് അനുവദിക്കണം. ചിന്നക്കടയില്‍ സ്റ്റോപ്പില്ലാത്തതുമൂലം തൊട്ടടുത്ത സ്റ്റോപ്പായ റെയില്‍വേ ജങ്ഷനില്‍ ഇറങ്ങണമെങ്കില്‍ ഫാസ്റ്റിലാണെങ്കില്‍ കൊട്ടിയം വരെയും സൂപ്പര്‍ ഫാസ്റ്റിലാണെങ്കില്‍ ചാത്തന്നൂര്‍ വരെയുമുള്ള ടിക്കറ്റെടുക്കണം. 
വിവിധ ആവശ്യങ്ങള്‍ക്കായി ആയിരക്കണക്കിന് യാത്രക്കാര്‍ ദിനേന വന്നുപോകുന്ന  ചിന്നക്കടയില്‍  ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്  ബസുകള്‍ക്ക് സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യമുയര്‍ന്നിട്ട് വര്‍ഷങ്ങളായി. ഏതാനും വര്‍ഷം മുമ്പ് ഈ വിഷയം  മനുഷ്യാവകാശ കമീഷന്‍െറ മുന്നില്‍ വരെയത്തെിയിരുന്നു.  നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍,  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്വകാര്യ വാണിജ്യ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍  എന്നിവയെല്ലാം ചിന്നക്കടയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. കൊല്ലം നഗരത്തില്‍ ഏറ്റവും കൂടുതല്‍ ജനമത്തെുന്ന മേഖലയും ചിന്നക്കടയും പരിസരവുമാണ്.  ജില്ലയിലെ പ്രധാന വിപണയായ കൊല്ലം കമ്പോളവും ചിന്നക്കട കേന്ദ്രീകരിച്ചാണ്. വിനോദസഞ്ചാര കേന്ദ്രമായി കൊല്ലം ബീച്ചിലേക്കുള്ള എളുപ്പമാര്‍ഗവും ചിന്നക്കടയില്‍ നിന്നാണ്. 
കൊല്ലത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ടവരില്‍ അധിക പേരും ചിന്നക്കടയിലോ കലക്ടറേറ്റിലോ വരുന്നവരായിരിക്കും. കലക്ടറേറ്റിന് മുന്നില്‍ സ്റ്റോപ്പുള്ളതിനാല്‍ വലിയ ബുദ്ധിമുട്ടില്ല. ചിന്നക്കടയിലത്തെുന്നവരാണ് ഊരാക്കുടുക്കില്‍ പെടുന്നത്. സുഗമമായി നടന്നത്തൊവുന്ന ദൂരത്തെങ്ങും ദീര്‍ഘദൂര ബസുകള്‍ക്ക് സ്റ്റോപ്പുകളുമില്ല. കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സറ്റാന്‍ഡില്‍  മിക്കയവസരങ്ങളിലും ഇടതടവില്ലാതെ ഓട്ടോകള്‍ യാത്രക്കാരെ ഇറക്കാനത്തെുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ചിന്നക്കടയില്‍ നിന്ന് മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ പറയുന്ന കൂലി കൊടുത്ത് ദീര്‍ഘദൂര  ബസുകളില്‍ കയറിക്കൂടാനത്തെുന്നവരാണ്. 
വളരെവേഗം എത്തിച്ചേരാവുന്ന സ്ഥലങ്ങളിലും ഏറ്റവുമധികം ആളുകളുള്ള സ്ഥലങ്ങളിലുമാണ് സാധാരണ ബസ് സ്റ്റോപ്പുകള്‍ അനുവദിക്കുക. എന്നാല്‍ ട്രെയിന്‍ കിട്ടാന്‍ റെയില്‍വേ  സ്റ്റേഷനുകളിലേക്ക് ഓട്ടോ പിടിച്ചത്തെുന്നതിന് സമാനമായ മുന്നൊരുക്കങ്ങള്‍ നടത്തിയാലേ തിരുവനന്തപുരത്തേക്കുള്ള ദീര്‍ഘദൂര ബസുകളില്‍ കയറിക്കൂടാനാവൂ. രാത്രികാലങ്ങളിലാണ് ഈ ‘സ്റ്റോപ്പില്ലാ പീഡനം’ ഏറ്റവും ദുരിതം വിതയ്ക്കുന്നത്. ചിന്നക്കടയില്‍ നിന്ന് റെയില്‍വേ സ്റ്റേഷന്‍ സ്റ്റോപ്പിലേക്കുള്ള ഏക മാര്‍ഗമായ ഓവര്‍ബ്രിഡ്ജില്‍ മതിയായ തെരുവ് വിളക്കുകളില്ലാത്തതിനാല്‍ കൂരിരുട്ടാണ്. പോരാത്തതിന് തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങളും. കാല്‍നടയാത്രക്കുള്ള ഭാഗം കാടുമൂടിയും വലിയ കല്ലുകള്‍ നിറഞ്ഞും ഗതാഗത യോഗ്യമല്ലാത്ത നിലയിലാണ്. 
ഇനി വൈകുന്നേരം 6ന് ശേഷം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്കോ റെയില്‍വേ സറ്റേഷനിലേക്കോ ഓട്ടോ വിളിക്കാമെന്ന് വെച്ചാല്‍ പോക്കറ്റ് കീറിയായിരിക്കും കൂലി വാങ്ങുക. കൊല്ലത്ത് നിന്ന് ഫാസ്റ്റില്‍ കല്ലമ്പലം വരെ  24 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. എന്നാല്‍ കല്ലമ്പലത്തേക്കുള്ള ബസ് കിട്ടാന്‍ ചിന്നക്കടയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് ഓട്ടോ വിളിച്ചാല്‍ കുറഞ്ഞത് 30 രൂപ വരെ കൂലി നല്‍കണം. രാത്രിയിലാണെങ്കില്‍ പറയുകയും വേണ്ട. ചിന്നക്കട  പ്രധാന കമ്പോളമെന്ന നിലയ്ക്ക് മറ്റ് ജില്ലകളില്‍ നിന്ന് വരെ സാധനങ്ങള്‍ വാങ്ങാന്‍ ആളത്തെുന്നുണ്ട്. 
രാവിലെ 7.30 മുതല്‍ 11 വരെയും വൈകുന്നേരം നാല് മുതല്‍ 7.30 വരെയുമാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള സമയം. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമടക്കം ഈ സമയങ്ങളില്‍ ചിന്നക്കട ഭാഗത്തുനിന്ന് നല്ളൊരു സംഘം ആളുകള്‍ തിരുവനന്തപുരത്തേക്ക്  പോകാനുണ്ടാകും. 
ഇവരെല്ലാം ആരോട് പരാതി പറയണമന്നറിയാതെ ദുരിതം സഹിച്ച് ദിവസവും യാത്ര ചെയ്യുകയാണ്. ജനകീയ വാഹനമെന്ന നിലയില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ചിന്നക്കടയില്‍ സ്റ്റോപ്പനുവദിച്ചാല്‍ ഒരു വലിയ വിഭാഗത്തിനാണ് അത് ഏറെ സഹായകരമാകുന്നത്. 
 

ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted: 03 Nov 2013 11:29 PM PST

പേരാമ്പ്ര: നവംബര്‍ 5, 6, 7, 8 തീയതികളില്‍ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ 17 ഉപജില്ലകളില്‍ നടന്ന മേളകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ശാസ്ത്രമേളയില്‍ 1249 ഉം ഗണിതമേളയില്‍ 1038 ഉം സാമൂഹിക ശാസ്ത്രമേളയില്‍ 1062 ഉം ഗണിതമേളയില്‍ 1038 ഉം സാമൂഹിക ശാസ്ത്രമേളയില്‍ 1062 ഉം ഐ.ടി.മേളയില്‍ 458 ഉം പ്രവൃത്തി പരിചയമേളയില്‍ 3241 ഉം ഉള്‍പ്പെടെ 7048 വിദ്യാര്‍ഥികളാണ് മേളയില്‍ മാറ്റുരക്കുന്നത്. ഇവരെക്കൂടാതെ, അപ്പീല്‍ വഴി മത്സരത്തിനെത്തിയവരും ഉണ്ടാവും. സ്കൂള്‍ ക്ളാസ് മുറികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പ്രവൃത്തി പരിചയമേളക്ക് ഗ്രൗണ്ടില്‍ പന്തലൊരുക്കിയിട്ടുണ്ട്. അഞ്ചിന് എല്‍.പി, യു.പി വിഭാഗങ്ങളിലും ആറിന് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെയും പ്രവൃത്തി പരിചയമേള നടക്കും.
ഏഴിന് ഹൈസ്കൂള്‍, യു.പി വിഭാഗങ്ങളിലും എട്ടിന് ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ, എല്‍.പി വിഭാഗങ്ങളിലും ശാസ്ത്രമേള നടക്കും.
 ഗണിതമേളയില്‍ ഹൈസ്കൂള്‍, എല്‍.പി വിഭാഗങ്ങളിലെ മത്സരങ്ങള്‍ ഏഴിനും യു.പി ഹയര്‍ സെക്കന്‍ഡറി വി.എച്ച്.എസ്.ഇ മത്സരങ്ങള്‍ എട്ടിനും നടക്കും. ഐ.ടി. മേളയില്‍ ആറിന് മലയാളം ടൈപ്പിങ്, ഡിജിറ്റല്‍ പെയിന്‍റിങ്, എന്നിവയും ഏഴിന് പ്രോജക്ട്, മള്‍ട്ടിമീഡിയ എന്നിവയും എട്ടിന് വെബ് ഡിസൈനിങ്ങും ക്വിസ് മത്സരവും നടക്കും. സാമൂഹിക ശാസ്ത്രമേള മത്സരങ്ങള്‍ പേരാമ്പ്ര എ.യു.പി സ്കൂളിലാണ് നടക്കുക. ഏഴിന് എല്‍.പി, യു.പി വിഭാഗങ്ങളിലും എട്ടിന് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലും മത്സരം നടക്കും. ശാസ്ത്രമേളയുടെ ഭാഗമായി നടക്കുന്ന ടാലന്‍റ് സെര്‍ച് പരീക്ഷ, ക്വിസ് മത്സരങ്ങള്‍, സി.വി. രാമന്‍ ഉപന്യാസ മത്സരം എന്നിവ അഞ്ചിനും ശാസ്ത്രനാടകം ആറിനും പേരാമ്പ്ര ഗവ. യു.പി സ്കൂളിലാണ് നടക്കുക.
ഗണിത ക്വിസ് മത്സരങ്ങള്‍ അഞ്ചിനും രാമാനുജന്‍ പേപ്പര്‍ പ്രസന്‍േറഷന്‍, ഭാസ്കരാചാര്യ സെമിനാര്‍ എന്നിവ ആറിന് പേരാമ്പ്ര എച്ച്.എസ്.എസിലും നടക്കും. സാമൂഹിക ശാസ്ത്രമേളയിലെ അറ്റ്ലസ് നിര്‍മാണം, പ്രാദേശിക ചരിത്രരചന എന്നിവ അഞ്ചിന് പേരാമ്പ്ര ജി.യു.പിയില്‍ നടക്കും. മത്സര വിജയികള്‍ക്ക് നല്‍കാന്‍ 800ഓളം ട്രോഫികള്‍ ഒരുക്കിയിട്ടുണ്ട്.
അവ കൂടാതെ, ഓരോ വിഭാഗത്തിലും ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കുന്ന ഉപജില്ലകള്‍ക്കും സ്കൂളുകള്‍ക്കും റോളിങ് ട്രോഫികളും ഉണ്ട്. ആദ്യമായാണ് അഞ്ച് മേളകളും ഒരു കുടക്കീഴില്‍ നടത്തുന്നത്.
ശാസ്ത്രോത്സവം പ്ളാസ്റ്റിക് വിമുക്തമാക്കാന്‍ സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്. ഭാരവാഹികളായ ഡി.ഡി.ഇ എന്‍. അമ്മദ്, പേരാമ്പ്ര എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എസ്.വി. ശ്രീജന്‍, ശശികുമാര്‍ പേരാമ്പ്ര, ഇ. പ്രദീപ് കുമാര്‍, എ.പി. അസീസ്, വി. അരവിന്ദാക്ഷന്‍, വി.കെ. രമേശന്‍, ഇ.സി. സുരേന്ദ്രനാഥ്, കെ. രാജഗോപാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

നെയ്യാറ്റിന്‍കരയില്‍ ബ്ളേഡ് സംഘങ്ങള്‍ വ്യാപകംല്‍

Posted: 03 Nov 2013 11:05 PM PST

നെയ്യാറ്റിന്‍കര: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ബ്ളേഡ് പലിശ സംഘം നെയ്യാറ്റിന്‍കര താലൂക്കിന്‍െറ വിവിധ പ്രദേശങ്ങളില്‍ വ്യാപകമാകുന്നു. ബ്ളേഡുകാരുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ടവരും നിരവധി. പലര്‍ക്കും വ്യാപാര സ്ഥാപനങ്ങളും കിടപ്പാടവും നഷ്ടപ്പെട്ടു.
ഓപറേഷന്‍ കുബേര ശക്തമായതോടെ പല ബ്ളേഡുകാരും പണം നല്‍കുമ്പോള്‍ വാങ്ങുന്ന രേഖകള്‍ വിവിധ സ്ഥലങ്ങളിലും ബന്ധുവീടുകളിലുമാണ് സൂക്ഷിക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് വീടുകള്‍ കേന്ദ്രീകരിച്ച് പലിശക്ക് നല്‍കുന്ന സംഘവും വ്യാപകമാണ്. എന്നാല്‍ ഈടും മറ്റു രേഖകളും വാങ്ങാതെ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും അമിത പലിശക്ക് പണം നല്‍കുന്ന സംഘങ്ങളുമുണ്ട്. പലരും ഭീഷണിയെ തുടര്‍ന്ന് പൊലീസിന് പരാതി നല്‍കാറില്ല. പൊലീസ് നടത്തുന്ന  റെയ്ഡുകളില്‍നിന്ന് ഈ സംഘം രക്ഷപ്പെടുകയാണ് പതിവ്.
ബ്ളേഡ് സംഘത്തിന്‍െറ നിരന്തര ഭീഷണിയെ തുടര്‍ന്ന് പനച്ചമൂട്ടില്‍ കഴിഞ്ഞ ദിവസം ദമ്പതികള്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്നാണ് ഓപറേഷന്‍ കുബേര രണ്ട് എന്ന പേരില്‍ പരിശോധന നടന്നത്. എന്നാല്‍, ബ്ളേഡ് പലിശക്കാരില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തുന്ന സംഘം ഇതേവരെ വലയിലായിട്ടില്ളെന്നതാണ് സൂചന. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ബ്ളേഡ് മാഫിയ സംഘങ്ങളുടെ പട്ടികയില്‍നിന്ന്  ഉന്നതരുടെ പേരുകള്‍ ഒഴിവാകുന്നതിന് പിന്നിലും രാഷ്ടീയക്കാരുടെ ഒത്താശയുണ്ടെന്ന് ആരോപണമുണ്ട്. ഇരുന്നൂറിലെറെ പലിശക്കാരുള്ള പ്രദേശത്താണ് ഇന്നലെ 23 പേരെ കേന്ദ്രീകരിച്ച് പരിശോധന നടന്നത്. പൊലീസിന്‍െറ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പൊലീസുകാര്‍ക്കിടയില്‍ വലിയ തുക പലിശക്ക് നല്‍കുന്നവരുമുണ്ട്. ഇവരാണ് റെയ്ഡ് വിവരം മാഫിയകളെ അറിയിക്കുന്നത്. 
ഇതോടെ രേഖകള്‍ പൂഴ്ത്തിവെക്കുന്ന സംഘം പരിശോധനകളിള്‍നിന്ന് രക്ഷപ്പെടുന്നു. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് മീറ്റര്‍ പലിശ സംഘങ്ങളും വ്യാപകമാണ്. പതിനായിരത്തിന് 500 രൂപയും വ്യാപാര സ്ഥാപനങ്ങളിള്‍നിന്ന് പതിനായിരത്തിന് 100 രൂപയും ദിനംപ്രതി മീറ്റര്‍ പലിശക്ക് നല്‍കുന്ന സംഘങ്ങളുമുണ്ട്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP