സ്വാഗതം
WELCOME

News Update..

Friday, November 22, 2013

ജില്ലയെ നിക്ഷേപസൗഹൃദമാക്കും -മന്ത്രി തിരുവഞ്ചൂര്‍ Madhyamam News Feeds

ജില്ലയെ നിക്ഷേപസൗഹൃദമാക്കും -മന്ത്രി തിരുവഞ്ചൂര്‍ Madhyamam News Feeds

Link to

ജില്ലയെ നിക്ഷേപസൗഹൃദമാക്കും -മന്ത്രി തിരുവഞ്ചൂര്‍

Posted: 22 Nov 2013 12:48 AM PST

പാലക്കാട്: ജില്ലയെ നിക്ഷേപസൗഹൃദമാക്കി മാറ്റുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാലക്കാട് സ്റ്റേഡിയം മൈതാനത്ത് ഇന്‍ഡെക്സ്പോ-2013 വ്യവസായപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൂടുതല്‍ വ്യവസായ സംരംഭകരെ കണ്ടെത്താന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. പഠനത്തിനൊപ്പം പരിശീലനവും നല്‍കാനുള്ള സംവിധാനം ഇന്ന് കേരളത്തിലുണ്ട്. കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്ന് അനുഭവങ്ങളിലൂടെ പുറംലോകം അറിയണമെന്ന് മന്ത്രി പറഞ്ഞു. മികച്ച വ്യവസായ സംരംഭക അവാര്‍ഡും വിതരണം ചെയ്തു.  സി.പി. മുഹമ്മദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ.എന്‍. കൃഷ്ണകുമാര്‍, ഫെഡറല്‍ ബാങ്ക് അസി. ജനറല്‍ മാനേജര്‍ ടി.എന്‍. പ്രസാദ്, എ. രാമസ്വാമി, കെ. പങ്കജാക്ഷന്‍, എം. പരമശിവം, എ. മുഹമ്മദ് ഷാഫി,  കിപ്കോ പ്രസിഡന്‍റും ഇന്‍ഡെക്സ്പോ ചെയര്‍മാനുമായ കെ.എസ്. മണി  എന്നിവര്‍ പങ്കെടുത്തു.
 

സോളാര്‍ കുരുക്കില്‍ മോഡിയും

Posted: 21 Nov 2013 11:33 PM PST

Image: 
Subtitle: 
നിരീക്ഷണത്തിനിരയായ യുവതിക്ക് സോളാര്‍ കമ്പനിയുമായി ബന്ധം

ന്യൂദല്‍ഹി: പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയും സോളാര്‍ കുരുക്കില്‍. ഗുജറാത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ സൗരോര്‍ജ പദ്ധതികളുടെ കരാര്‍ ലഭിച്ച കമ്പനിയുടമയുടെ സഹോദരിയെ നിരീക്ഷിച്ച സംഭവത്തില്‍ ആണ് മോഡി പ്രതിക്കൂട്ടില്‍ അകപ്പെട്ടത്. ഗുജറാത്തില്‍ സ്വര്‍ണ വ്യാപാരം നടത്തിയിരുന്ന ബാംഗ്ളൂര്‍ സ്വദേശിയായ പ്രാണ്‍ലാല്‍ സോണിയുടെ 36 കാരിയായ മകളെയാണ് അമിത്ഷായുടെ നിര്‍ദേശ പ്രകാരം പൊലീസ് നേരിട്ടും അല്ലാതെയും നിരീക്ഷിച്ചത്. ബാഗ്ളൂരിലെ ആര്‍കിടെക്ടായ യുവതിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന മോഡി പ്രത്യേക താല്‍പര്യമെടുത്ത് സൗരോര്‍ജ പദ്ധതികള്‍ യുവതിയുടെ സഹോദരന്‍്റെ സ്ഥാപനത്തിന് നല്‍കുകയായിരുന്നുവെന്നാണ് ആരോപണം. യുവതിയെ നിരീക്ഷിച്ച സംഭവത്തിന് ഇതുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിവിട്ട് ഒരു കമ്പനിക്ക് മാത്രമായി കരാര്‍ നല്‍കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയതായി 2012 ലെ സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ സഹോദരന്‍്റെ പേരില്‍ തട്ടിക്കൂട്ടിയ, മുന്‍ പ്രവര്‍ത്തന പരിചയമില്ലാത്ത ഈ സ്ഥാപനം  കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ കരാര്‍ നേടുന്ന കമ്പനിയായി മാറുകയും ചെയ്തു.

യുവതി മോഡിയെ കണ്ടതിനുശേഷമാണ് ഇക്യുലിബ്രിയം എന്ന കമ്പനി രൂപീകരിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ശക്തി സിങ് കോഹില്‍ ആരോപിച്ചു. 2005ല്‍ കച്ചില്‍ നടന്ന ശൈത്യകാലമേളയില്‍ ആദ്യമായി യുവതിയും മോഡിയും നേരിട്ട് കാണുന്നത്. ഗാന്ധി നഗര്‍ ഗ്രിഡ് പ്രൊജക്ട് ഉള്‍പ്പെടെയുള്ള വലിയ പദ്ധതികളുടെ കരാര്‍ ഈ കമ്പനിക്ക് നല്‍കിയതായും പറയപ്പെടുന്നു. യുവതിയുടെ മൊബൈല്‍ ബില്ലുകള്‍ പോലും ഗുജറാത്ത് സര്‍ക്കാര്‍ ആണ് അടച്ചതെന്ന ആക്ഷേപങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

മകളെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യമില്ളെന്ന് കാണിച്ച യുവതിയുടെ പിതാവ് ദേശീയ വനിതാ കമ്മീഷന് കത്തെഴുതിയിരുന്നു. തങ്ങളുടെ അറിവോടെയാണ് നിരീക്ഷണം നടന്നതെന്നാണ് പിതാവ് പ്രാണ്‍ലാല്‍ വനിതാ കമ്മീഷന് അയച്ച കത്തില്‍ വ്യക്തമാക്കിയത്. ഇതോടെയാണ് വിവാദം വഴിതിരിവിലത്തെിയത്.

കേന്ദ്ര ഫണ്ട് വിനിയോഗിക്കാതെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

Posted: 21 Nov 2013 10:56 PM PST

Subtitle: 
ഫണ്ട് അനുവദിച്ചത് 126 സ്ഥാപനങ്ങള്‍ക്ക്

കാസര്‍കോട്: മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിനിയോഗത്തില്‍ വീഴ്ച. ഭൂരിഭാഗം സ്ഥാപനങ്ങളും പ്രവൃത്തി പൂര്‍ത്തിയാക്കി വിനിയോഗ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയില്ല. രണ്ടാം ഗഡു ലഭിക്കാനും രണ്ടുവര്‍ഷമായി സംസ്ഥാനത്ത് മുടങ്ങിയ ഫണ്ട് പുനരാരംഭിക്കാനുമുള്ള നടപടികള്‍ തടസ്സപ്പെടുകയും ചെയ്തു.
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം 2011-12 വര്‍ഷമാണ് സംസ്ഥാനത്തെ 126 സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചത്. 2011 സെപ്റ്റംബര്‍ 22ന് 2.22 കോടി രൂപ അനുവദിച്ച 10 സ്ഥാപനങ്ങള്‍ വിനിയോഗ സര്‍ട്ടിഫിക്കറ്റുകള്‍ 2012 സെപ്റ്റംബര്‍ 30നകം ഹാജരാക്കേണ്ടതായിരുന്നു. 2012 ജനുവരി നാലിന് 33 സ്ഥാപനങ്ങള്‍ക്ക് 2013 ജനുവരി 31നകം വിനിയോഗിക്കാന്‍ 7.19 കോടി രൂപ, 2013 മാര്‍ച്ച് 31 വിനിയോഗ പരിധി വെച്ച് 41 സ്ഥാപനങ്ങള്‍ക്ക് 2012 മാര്‍ച്ച് 22ന് 8.77 കോടി രൂപ, 2013 മാര്‍ച്ച് 31നകം വിനിയോഗിക്കാന്‍ 42 സ്ഥാപനങ്ങള്‍ക്ക് 2012 മാര്‍ച്ച് 27ന് 9.81 കോടി രൂപ എന്നിങ്ങനെയായിരുന്നു അനുവദിച്ചത്.
വിനിയോഗ സര്‍ട്ടിഫിക്കറ്റുകളുടെ സമര്‍പ്പണം പൂര്‍ത്തിയായില്ലെന്ന് മലബാറിലെ ആറ് ഡി.ഡി.ഇ ഓഫിസുകളില്‍ ‘മാധ്യമം’ നടത്തിയ അന്വേഷണത്തില്‍ അറിവായി. കേന്ദ്രം അനുവദിച്ച ഫണ്ട് സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ കാലതാമസമാണ് വിനിയോഗം വൈകാന്‍ കാരണമെന്ന് മാനേജ്മെന്‍റുകള്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ചാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കിയത്.
കാസര്‍കോട് ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 46.88 ലക്ഷം രൂപ, സെന്‍റ് പോള്‍സ് എ.യു.പി സ്കൂള്‍ 50 ലക്ഷം രൂപ, മാന്യ ജ്ഞാനോദയ എയ്ഡഡ് സീനിയര്‍ ബേസിക് സ്കൂള്‍ 47.25 ലക്ഷം രൂപ, കാഞ്ഞങ്ങാട് കടപ്പുറം പാണക്കാട് പൂക്കോയ തങ്ങള്‍ എല്‍.പി സ്കൂള്‍ 45.63 ലക്ഷം രൂപ, ഉദ്യാവര്‍ സിറാജുല്‍ഹുദാ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ 49.50 ലക്ഷം രൂപ, കൈക്കോട്ടുകടവ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 50 ലക്ഷം രൂപ, തുരുത്തി റൗളത്തുല്‍ ഉലൂം ഇംഗ്ളീഷ് മീഡിയം സ്കൂള്‍ 50 ലക്ഷം രൂപ, മാലക്കല്ല് 50 ലക്ഷം രൂപ, കണ്ണൂര്‍ തായിനേരി സെന്‍റ് സെബാസ്റ്റ്യന്‍ ഹൈസ്കൂള്‍ 48.75 ലക്ഷം രൂപ, തളിപ്പറമ്പ് പെരുമ്പടവ് ബി.വി.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 46.88 ലക്ഷം രൂപ, ഇരിക്കൂര്‍ റഹ്മാനിയ ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 50 ലക്ഷം രൂപ, നാറാത്ത് ദാറുല്‍ ഹസനാത്ത് ഇംഗ്ളീഷ് സ്കൂള്‍ 50 ലക്ഷം രൂപ, പൈസക്കരി ദേവമാതാ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 31.88 ലക്ഷം, കണ്ണപുരം ദാറുല്‍ ഈമാന്‍ മുസ്ലിം എല്‍.പി.എസ് 49.50 ലക്ഷം, കരിമ്പം സര്‍സയ്യിദ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 50 ലക്ഷം, പഴയങ്ങാടി മെക (എം.ഇ.സി.എ) ഇംഗ്ളീഷ് മീഡിയം സ്കൂള്‍ 37.13 ലക്ഷം, പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 44.25 ലക്ഷം, മാട്ടൂല്‍ ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂള്‍ 6.97 ലക്ഷം, വേങ്ങാട് യു.പി സ്കൂള്‍ 1.51 ലക്ഷം, അഞ്ചരക്കണ്ടി മാപ്പിള എല്‍.പി സ്കൂള്‍ 18.38 ലക്ഷം രൂപ എന്നിങ്ങനെയാണ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചത്. ഇതിന്‍െറ പകുതി തുക മാര്‍ച്ചിലെ ഉത്തരവിലൂടെ ഓരോ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പ് കൈമാറി. ഇവ വിനിയോഗിച്ചതിന്‍െറ രേഖകള്‍ ബന്ധപ്പെട്ട ഡി.ഡി.ഇ ഓഫിസുകളില്‍ ഹാജരാക്കേണ്ടതുണ്ട്.  14 ഡി.ഡി.ഇ ഓഫിസുകളില്‍നിന്നുമുള്ള ക്രോഡീകൃത പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് ലഭ്യമാക്കിയാല്‍ മാത്രമേ അവശേഷിക്കുന്ന രണ്ടാം ഗഡു സ്ഥാപനങ്ങള്‍ക്ക് ലഭിക്കൂ.
വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാല്‍ 2012-13ല്‍ സംസ്ഥാനത്തുനിന്നുള്ള അപേക്ഷകള്‍ കേന്ദ്രം പരിഗണിച്ചിട്ടില്ല. ഇക്കാരണത്താല്‍ 2013-14ല്‍ അപേക്ഷകള്‍ അയക്കാനും കഴിഞ്ഞിട്ടില്ല. മുസ്ലിംലീഗ് സംസ്ഥാന നേതാക്കള്‍ ഭാരവാഹികളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സ്ഥാപനങ്ങളാണ് ഫണ്ട് വിനിയോഗത്തില്‍ ഏറെ പിന്നില്‍.

കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Posted: 21 Nov 2013 10:46 PM PST

കണ്ണൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ആറളം നിവാസികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ആറളം പഞ്ചായത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളും പ്രയമായവരുമടക്കം നൂറുകണക്കിനാളുകള്‍ കലക്ടറേറ്റ് പടിക്കലേക്ക് ഇരമ്പിയെത്തിയത്.
ധര്‍ണ തലശ്ശേരി അതിരൂപത ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം ഉദ്ഘാടനം ചെയ്തു. കെ. സുധാകരന്‍ എം.പി അധ്യക്ഷത വഹിച്ചു. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കര്‍ഷകര്‍ക്ക് ദ്രോഹകരമാകുന്ന തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എടുക്കില്ലെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും സുധാകരന്‍ പറഞ്ഞു. ശാസ്ത്രജ്ഞന്മാരാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നത്. അവ നിയമമാക്കുന്നത് ജനവികാരം മനസിലാക്കിയാവണം. അക്രമത്തിലൂടെ അവകാശങ്ങള്‍ നേടാമെന്ന് കരുതരുതെന്നും സുധാകരന്‍ പറഞ്ഞു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, ജയിംസ് മാത്യു എം.എല്‍.എ, പി. ജയരാജന്‍, എം.വി.ജയരാജന്‍, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, കെ. സുരേന്ദ്രന്‍, പി.ടി. ജോസ്, അഡ്വ. കെ.എ. ഫിലിപ്പ്, കടന്നപ്പള്ളി രാമചന്ദ്രന്‍, ഫാ. ആന്‍ഡ്രൂസ്, ജലീല്‍ ഫൈസി, ലീലാമ്മ തോമസ്, എ. പ്രദീപന്‍, അഹമ്മദ് തേര്‍ളായി, സി.വി. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ആറളത്ത് ഹര്‍ത്താലാചരിച്ചാണ് പ്രദേശവാസികള്‍ സമരത്തിനെത്തിയത്. ബസുകളിലും മറ്റു വാഹനങ്ങളിലുമായി എത്തിയ സമരക്കാര്‍ കണ്ണൂര്‍ സെന്‍റ്മൈക്കിള്‍സ് സ്കൂള്‍ പരിസരത്ത് സംഗമിച്ചശേഷം പ്രകടനമായാണ് കലക്ടറേറ്റ് പടിക്കല്‍ എത്തിയത്. പാളത്തൊപ്പിയും മറ്റും ധരിച്ച് കര്‍ഷകവേഷമണിഞ്ഞ് നിരവധി പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. പ്രത്യേക ബാഡ്ജ് ധരിച്ചാണ് സമരക്കാര്‍ എത്തിയത്. കലക്ടറേറ്റ് പരിസരത്ത് ശക്തമായ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

നാട്ടുകാരെ പറ്റിച്ച് കോടികളുമായി സ്ത്രീ മുങ്ങിയതായി പരാതി

Posted: 21 Nov 2013 10:20 PM PST

ആറ്റിങ്ങല്‍: ആറ്റിങ്ങലിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് ആറ്റിങ്ങല്‍ സ്വദേശിനി മുങ്ങി. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോക്ക് സമീപത്തെ ആഡംബര ഫ്ളാറ്റില്‍ വാടകക്ക് താമസിക്കുന്ന ആലംകോട് പള്ളിമുക്ക് സ്വദേശിനിക്കെതിരെയാണ് പരാതി. പലരില്‍ നിന്നായി അത്യാവശ്യകാര്യങ്ങള്‍ പറഞ്ഞാണ് ഇവര്‍ പണം വാങ്ങിയത്. വിദേശ മലയാളികളുടെ ഭാര്യമാരാണ് തട്ടിപ്പിനിരയായിരിക്കുന്നത്. സ്ത്രീകളെ പരിചയപ്പെട്ട് വീട്ടിലെത്തി കൂടുതല്‍ സൗഹൃദം നടിച്ച് വന്‍ തുകകള്‍ കടമായി വാങ്ങും. ഇതിനുശേഷം ഇവര്‍ വഴി ഇവര്‍ക്ക് പരിചയമുള്ള സ്ത്രീകളുമായി ബന്ധപ്പെട്ട് ഇവരെയും തട്ടിപ്പിനിരയാക്കും. ചെക്കും മറ്റ് രേഖകളും നല്‍കിയും യാതൊരു രേഖയും നല്‍കാതെയും പണം കൈക്കലാക്കിയിട്ടുണ്ട്. നിരവധി പേരുടെ സ്വര്‍ണം വാങ്ങി പണയപ്പെടുത്തിയും വസ്തുവിന്‍െറ പ്രമാണം വാങ്ങി മറ്റ് ആള്‍ക്കാര്‍ക്ക് ഈട് വെച്ച് പണം വാങ്ങിയും കബളിപ്പിച്ചിട്ടുണ്ട്. പ്രവാസി മലയാളികളുടെ ഭാര്യമാരോ വിധവകളോ ആണ് തട്ടിപ്പിനിരയായവര്‍. ഭര്‍ത്താക്കന്മാരോ ബന്ധുക്കളോ അറിയാതെയാണ് സ്ത്രീകളില്‍ നിന്ന് ഇവര്‍ പണം വാങ്ങിയിരിക്കുന്നതും. തന്ത്രപൂര്‍വം രഹസ്യമായി ഇടപാട് നടത്താനും ശ്രമിച്ചിരുന്നു. തട്ടിപ്പിനിരയായ പലരും മറ്റുള്ളവരോട് പറഞ്ഞപ്പോഴാണ് വര്‍ഷങ്ങളായി നടന്നുവന്ന തട്ടിപ്പ് പരസ്യമായതും തട്ടിപ്പിന്‍െറ വ്യാപ്തി വ്യക്തമായതും. പണം തിരികെ ആവശ്യപ്പെട്ടവരോട് പല ഒഴിവുകള്‍ പറഞ്ഞ് മാസങ്ങളായി ഒഴിഞ്ഞുമാറുകയായിരുന്നു. ഇവര്‍ താമസിക്കുന്ന ആറ്റിങ്ങലിലെ ഫ്ളാറ്റ് കടയ്ക്കാവൂര്‍ സി.ഐയുടെ സഹോദരിയുടേതാണ്. സി.ഐ താമസിക്കുന്നതും ഇതേ ഫ്ളാറ്റിലാണ്. ഇത് ചൂണ്ടിക്കാട്ടിയും തട്ടിപ്പിന് വിശ്വാസ്യത നേടിയിരുന്നു.
പണം ചോദിച്ച്  ഫ്ളാറ്റിലെത്തിയവരെ സി.ഐയുടെ പേര് പറഞ്ഞും വിരട്ടി വിട്ടു. തട്ടിപ്പിനിരയായവര്‍ സംഘടിക്കുന്നതറിഞ്ഞ് പ്രതി ഇരകള്‍ക്കെതിരേ എ.ഡി.ജി.പിക്ക് പരാതി നല്‍കി. പലിശ ആവശ്യപ്പെട്ട് സ്ത്രീയുടെ വീട് ആക്രമിക്കുവാന്‍ പലിശ മാഫിയ ശ്രമിക്കുന്നുവെന്ന് കാണിച്ചായിരുന്നു പരാതി. പൊലീസിന്‍െറ സഹായവും പ്രതിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇരകള്‍ ആരോപിക്കുന്നു. ഇതിനിടെ പണം തിരികെ ചോദിച്ച സ്ത്രീകളോട് തനിക്കുതന്ന പണത്തിന്‍െറ ഉറവിടം വ്യക്തമാക്കണെന്നും ഇല്ലെങ്കില്‍ പൊലീസിന് വിവരം നല്‍കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഭര്‍ത്താവോ ബന്ധുക്കളോ അറിയാതെയാണ് സ്ത്രീകളെല്ലാം പണം നല്‍കിയിരിക്കുന്നത്. അതിനാല്‍ കേസിന്‍െറ ഭീഷണിയില്‍ ഇവര്‍ പിന്മാറുകയായിരുന്നു. പണം നഷ്ടമായവരില്‍ ചിലര്‍ ആഗസ്റ്റ് 26ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആര്‍.പ്രതാപന്‍നായര്‍ക്ക് ഇതു സംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. കഴിഞ്ഞ ദിവസം ആറ്റിങ്ങലിലെ ഫ്ളാറ്റില്‍ നിന്ന് മുങ്ങിയ പ്രതി കടയ്ക്കാവൂരിന് സമീപത്ത് വീട് വാടക്കെടുത്തതായും സൂചനയുണ്ട്. ചില പരാതിക്കാര്‍ക്ക് വേണ്ടി കടക്കാവൂര്‍ സി.ഐ മധ്യസ്ഥനായതായും ആക്ഷേപമുണ്ട്. 50000 മുതല്‍ 25 ലക്ഷം രൂപ വരെ നഷ്ടമായവര്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി.

ഒളിക്യാമറയില്‍ കുടുങ്ങി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍

Posted: 21 Nov 2013 10:12 PM PST

Image: 

ന്യൂദല്‍ഹി: മീഡിയാ സര്‍ക്കാര്‍ എന്ന വെബ് പോര്‍ട്ടല്‍ നടത്തിയ ഒളിക്യാമറയില്‍ കുടുങ്ങിയത് ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനാര്‍ഥികള്‍. അനധികൃത മാര്‍ഗത്തിലൂടെ എ.പി.പി സ്ഥാനാര്‍ഥികള്‍ പണം നേടാന്‍ ശ്രമിച്ചതായാണ് ചിത്രങ്ങള്‍ പുറത്തുവിട്ട മീഡിയാ സര്‍ക്കാര്‍ എന്ന ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ പറയുന്നത്.

സംഭവത്തെ തുടര്‍ന്ന് ഷാസിയ ഇല്‍മി എന്ന പ്രമുഖ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചു. കുറ്റക്കാരെന്ന് കണ്ടത്തെിയാല്‍ ഇവര്‍ക്കെതിരെ തക്കതായ നടപടി ഉണ്ടാവുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.

ദല്‍ഹി തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഉണ്ടായ പുതിയ വിവാദം അഴിമതിക്കെതിരെ തുറന്ന പോരാട്ടം പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്.

വ്യാഴാഴ്ചയാണ് മീഡിയ സര്‍ക്കാര്‍ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇവ സിഡികളില്‍ പ്രചരിക്കുന്നുമുണ്ട്. എ.എ.പിയുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷണത്തിന് കേന്ദ്രം ഒരുങ്ങവെയാണ് മീഡിയാ സര്‍ക്കാറിന്‍്റെ  ഒളിക്യാമറാ ഓപറേഷന്‍ പുറത്തുവന്നത്. ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷനു’ കിട്ടിയ തുക ആം ആദ്മിക്കുവേണ്ടി കെജ്രിവാള്‍ ഉപയോഗിച്ചു എന്ന് അണ്ണാ ഹസാരെ ആരോപണം ഉന്നയിച്ചിരുന്നു.

ഒളിക്യാമറ പ്രയോഗം നടത്തിയത് കഴിഞ്ഞ മാസം ആണെന്നും ഇതില്‍ എ.എ.പിയുടെ ഒരു നേതാവും എട്ട് സ്ഥാനാര്‍ഥികളും ഉള്‍പ്പെട്ടതായും മീഡിയാ സര്‍ക്കാറിന്‍്റെ സി.ഇ.ഒ അുരഞ്ജന്‍ ദാ പറഞ്ഞു. വെബ് പോര്‍ട്ടലിന്‍്റെ രണ്ട് റിപ്പോര്‍ട്ടര്‍മാരില്‍ നിന്ന് റസീപ്റ്റ് നല്‍കാതെ തുക സ്വീകരിക്കുകയായിരുന്നു ഇവര്‍. കഴിഞ്ഞ നാലു വര്‍ഷമായി ഈ ഓപറേഷനുവേണ്ടി പിന്തുടരുകയായിരുവെന്നും അനുരഞ്ജന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം: 767 പരാതികള്‍ പരിഹരിച്ചു; 3369 എണ്ണത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു

Posted: 21 Nov 2013 09:47 PM PST

Subtitle: 
സ്ക്രീനിങ് കമ്മിറ്റി യോഗം ചേര്‍ന്നു

കല്‍പറ്റ: ഡിസംബര്‍ അഞ്ചിന് കല്‍പറ്റയില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിയില്‍ ഓണ്‍ലൈനായി ലഭിച്ച 10,264 പരാതികളില്‍ 767 എണ്ണം പൂര്‍ണമായും പരിഹരിച്ചു. 3369 പരാതികളില്‍ നടപടികള്‍ നടന്നുവരുകയാണ്.
പരമാവധി പരാതികള്‍ ജില്ലാതലത്തില്‍തന്നെ പരിഹരിക്കുന്നതിനുദ്ദേശിച്ചുള്ള സ്ക്രീനിങ് കമ്മിറ്റി കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു.
ഇതിനകം 5775 പരാതികള്‍ തള്ളിയിട്ടുണ്ട്. ചട്ടവിരുദ്ധമായതോ രേഖകള്‍ ആവശ്യപ്പെട്ടിട്ടും ലഭ്യമാക്കാത്തവയോ നടപടി ആവശ്യമില്ലാത്തവയോ ആണെന്ന കാരണത്താലാണ് ഇവ തള്ളിയത്.
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പരിഗണനക്കായി 353 പരാതികള്‍ തെരഞ്ഞെടുത്തു. എല്ലാ വിഭാഗം പരാതിക്കാര്‍ക്കും സ്വീകരിച്ച നടപടിയും നിജസ്ഥിതിയും വ്യക്തമാക്കുന്ന കത്തുകളയക്കും. ഇതില്‍ മുഖ്യമന്ത്രിയെ നേരില്‍ കാണേണ്ട പരാതിക്കാരെ നാല് ഗ്രൂപ്പുകളാക്കി.
ഇതിനായി പ്രത്യേക സമയക്രമം അനുവദിച്ചിട്ടുണ്ട്. 9.00-11.00, 11.00-1.00, 2.00-4.00, 4.00-6.00 എന്നിങ്ങനെയാണ് സമയക്രമം. പരാതിക്കാര്‍ അനുവദിച്ച സമയത്ത് മാത്രം റിസപ്ഷന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാവും.
പരാതി പരിഹരിക്കപ്പെട്ടവര്‍ അവര്‍ക്ക് ലഭിക്കുന്ന കത്ത് സഹിതം അതില്‍ പരാമര്‍ശിക്കുന്ന കൗണ്ടറുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് ആനുകൂല്യങ്ങള്‍ കൈപ്പറ്റണം. ഇവര്‍ പന്തലിലേക്ക് പ്രവേശിക്കേണ്ടതില്ല.
എ.പി.എല്‍ കാര്‍ഡ്, ബി.പി.എല്‍ കാര്‍ഡ് ആക്കണമെന്നാവശ്യപ്പെട്ടാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്. 5750 അപേക്ഷകള്‍ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ളതാണ്. ഇതില്‍ 675 പേര്‍ക്ക് ബി.പി.എല്‍ കാര്‍ഡ് അനുവദിച്ചു. 1064 പേര്‍ വിവിധ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടിട്ടും ഹാജരാക്കിയിട്ടില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായം ആവശ്യപ്പെട്ടുള്ള അപേക്ഷകളാണ് എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. ഈ ഇനത്തില്‍ 1129 പരാതികള്‍ ലഭിച്ചതില്‍ 660ഉം ജില്ലാതലത്തില്‍തന്നെ പരിഹരിച്ചു. 24.34 ലക്ഷം രൂപ ജില്ലാതലത്തില്‍ അനുവദിച്ചിട്ടുണ്ട്.
വികലാംഗ സഹായത്തിനായി 69 അപേക്ഷകള്‍ ലഭിച്ചതില്‍ 69ഉം അനുവദിച്ചു. വീടും സ്ഥലവും ലഭിക്കാനായി 660 അപേക്ഷകള്‍ ലഭിച്ചതില്‍ 35 എണ്ണം അനുവദിച്ചു. 528 എണ്ണത്തിന്‍െറ കാര്യത്തില്‍ നടപടികള്‍ തുടരുന്നു. നേരത്തേ വീടോ വീടിന് ധനസഹായമോ ലഭിച്ചതുള്‍പ്പെടെ കാരണങ്ങളാല്‍ 82 അപേക്ഷകള്‍ തള്ളി.
ബാങ്ക് വായ്പകള്‍ക്ക് ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് വന്ന 919 അപേക്ഷകളില്‍ എട്ടെണ്ണം തീര്‍പ്പാക്കിയപ്പോള്‍ 71 എണ്ണത്തില്‍ നടപടികള്‍ തുടരുന്നു. 722 അപേക്ഷകള്‍ അര്‍ഹമല്ലെന്ന് കണ്ടുതള്ളി. 11 എണ്ണം മുഖ്യമന്ത്രിയുടെ പരിഗണനക്കായി മാറ്റി.
പട്ടയങ്ങള്‍ക്കായി 274 അപേക്ഷകള്‍ ലഭിച്ചതില്‍ രണ്ടെണ്ണം അനുവദിച്ചപ്പോള്‍ 191 എണ്ണത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 70 അപേക്ഷകള്‍ തള്ളി. രണ്ടെണ്ണം മുഖ്യമന്ത്രി പരിഗണിക്കും.
ജോലി സ്ഥിരപ്പെടുത്തുന്നതിനും മറ്റുമായി 214 അപേക്ഷകള്‍ ലഭിച്ചു. വൈദ്യുതി-വെള്ളം 92, വീട്ടുനമ്പര്‍ അനുവദിക്കുന്നതിന് 28, ഗതാഗത സൗകര്യത്തിനായി 80, സ്കൂള്‍ അപ്ഗ്രഡേഷനും ബാച്ച് കൂട്ടുന്നതിനും മറ്റുമായി 58, ആരോഗ്യം 16, റോഡ്-കെട്ടിടം 128, പഞ്ചായത്ത് സേവനങ്ങള്‍ 39, സഹകരണം 14, പൊലീസ് 12, മറ്റ് സ്ഥാപനങ്ങള്‍ 612 എന്നിങ്ങനെയാണ് പ്രധാനപ്പെട്ട മേഖലകളില്‍ ലഭിച്ച പരാതികളുടെ എണ്ണം.
ജനസമ്പര്‍ക്ക പരിപാടിക്കിടയില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനും അവസരമുണ്ടാകും.

പെണ്‍കുട്ടിയെ മനോരോഗിയാക്കാന്‍ പൊലീസ് ശ്രമമെന്ന്

Posted: 21 Nov 2013 09:46 PM PST

Subtitle: 
പന്തീരിക്കര സെക്സ് റാക്കറ്റ്:

കോഴിക്കോട്: പന്തീരിക്കര സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് ആത്മഹത്യക്ക് ശ്രമിച്ച പ്ളസ്വണ്‍ വിദ്യാര്‍ഥിനിയെ മാനസികരോഗിയായി ചിത്രീകരിക്കാന്‍ പൊലീസ് ശ്രമം തുടരുന്നു. വളരെ ചെറുപ്പത്തിലേ ലൈംഗിക ചൂഷണത്തിന് ഇരയായ പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്ക് അടിമയാണെന്നും കാണുന്നവരെയെല്ലാം പ്രതിയാക്കാനുള്ള പ്രവണത ഉണ്ടെന്നുമാണ് പുതിയ അന്വേഷണ സംഘം കണ്ടെത്തിയ ‘തെളിവുകള്‍’. ഉന്നത ബന്ധമുള്ളതായി പറയുന്ന സെക്സ് റാക്കറ്റിലെ പ്രധാന കണ്ണികളെ രക്ഷപ്പെടുത്താന്‍ പൊലീസ് പുതിയ തെളിവുകള്‍ ശേഖരിക്കുകയാണെന്ന സംശയം ഇതോടെ ബലപ്പെട്ടു. പ്ളസ്വണ്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞെന്നും ആവശ്യമില്ലാത്തവരുടെ പേരുപറഞ്ഞ് കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കയാണെന്നുമാണ് പൊലീസിന്‍െറ നിലപാട്.
കേസ് തുമ്പില്ലാതാക്കിയതായി ആരോപിക്കപ്പെടുന്ന നാദാപുരം ഡിവൈ.എസ്.പി തയാറാക്കിയ തിരക്കഥയനുസരിച്ചാണ് പുതിയ അന്വേഷണ സംഘവും മുന്നോട്ടുപോകുന്നത്. കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വാങ്ങിയ സ്ത്രീയടക്കം പ്രതികളെ ചോദ്യം ചെയ്തതായി പറയുന്നുണ്ടെങ്കിലും തെളിവെടുപ്പ് നടത്തിയിട്ടില്ല. നാട്ടുകാര്‍ പ്രക്ഷോഭം ഉണ്ടാക്കിയതിനുശേഷമാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലും പൊലീസ് തയാറായത്. അന്വേഷണം സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് ഒരു വിവരവും നല്‍കരുതെന്നാണ് മുകളില്‍നിന്ന് ലഭിച്ച നിര്‍ദേശമത്രേ.
മാധ്യമങ്ങള്‍ കുറച്ചുദിവസം കോലാഹലമുണ്ടാക്കുന്നതോടെ പ്രശ്നം തനിയെ കെട്ടടങ്ങുമെന്ന ഉപദേശവും അന്വേഷണ സംഘത്തിന് ലഭിച്ചതായി അറിയുന്നു.
ഇപ്പോള്‍ അറസ്റ്റിലായവരെ രക്ഷപ്പെടുത്താനുള്ള പഴുതുകള്‍ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയതായും പൊലീസ് വൃത്തങ്ങളില്‍ നിന്നുതന്നെ സൂചനയുണ്ട്.
 

പീഡനാരോപണം: തരുണ്‍ തേജ്പാലിനെതിരെ കേസെടുത്തു

Posted: 21 Nov 2013 09:27 PM PST

Image: 

ന്യൂദല്‍ഹി: ലൈംഗിക പീഡനാരോപണം നേരിടുന്ന തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരെ ഗോവ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ഗോവ സര്‍ക്കാറിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആരോപണം പുറത്തുവന്ന ഇന്നലെ തന്നെ ഗോവ പൊലീസ് സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ തെഹല്‍ക പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. വനിതകളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തക ഉര്‍വശി ബുടാലിയ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക.

ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച ഒരു പരിപാടിയുടെ നടത്തിപ്പിന് തേജ്പാലിനൊപ്പം എത്തിയ ജൂനിയറായ വനിതാ പത്രപ്രവര്‍ത്തകയാണ് രണ്ടുദിവസങ്ങളിലായി മാനഭംഗശ്രമത്തിന് ഇരയായത്. സഹപത്രപ്രവര്‍ത്തക പീഡനക്കാര്യം പുറത്തുവിട്ടതിനെ തുടര്‍ന്ന് കുറ്റം ഏറ്റുപറഞ്ഞ തേജ്പാല്‍ തെഹല്‍ക വാരികയുടെ എഡിറ്റര്‍ ഇന്‍ ചീഫ് പദവി ആറുമാസത്തേക്ക് രാജിവെച്ചതായി ഇ മെയിലിലൂടെ അറിയിച്ചിരുന്നു.

തെഹല്‍ക അധികൃതരോട് പരാതിപ്പെട്ടിട്ടും  ആഭ്യന്തരകാര്യമെന്ന് പറഞ്ഞ് വിഷയത്തില്‍ നടപടിയെടുക്കാത്തതിനെതിരെ പത്രപ്രവര്‍ത്തക രംഗത്തത്തെിയിരുന്നു. വിശാഖ കേസിലെ നിര്‍ദേശപ്രകാരം സംഭവം അന്വേഷിക്കുന്നതിന് സമിതി രൂപവല്‍ക്കരിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തെഹല്‍ക പ്രത്യകേ സമിതി രൂപവല്‍ക്കരിച്ചത്. സംഭവത്തത്തെുടര്‍ന്ന് പ്രസാര്‍ഭാരതി ബോര്‍ഡിലേക്ക് തേജ്പാലിനെ നാമനിര്‍ദേശംചെയ്തത് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.

നിയമ ലംഘകരുള്ള സ്ഥാപനങ്ങളിലെ പരിശോധനക്ക് പ്രത്യേക പദ്ധതി

Posted: 21 Nov 2013 09:20 PM PST

Image: 

റിയാദ്: നിയമലംഘകരായ വിദേശികള്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിന് സമഗ്രപദ്ധതിക്ക് തൊഴില്‍ മന്ത്രാലയം രൂപം നല്‍കി. താമസ, തൊഴില്‍ രേഖകള്‍ ശരിയാക്കാത്തവരും സ്വന്തം സ്പോണ്‍സര്‍ക്ക് കീഴില്‍ തൊഴിലെടുക്കാത്തവരുമായ വിദേശ തൊഴിലാളികളിലാണ് ഇനി മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് തൊഴില്‍മന്ത്രാലയത്തിലെ പരിശോധന, തൊഴില്‍കാര്യ വകുപ്പ് അണ്ടര്‍സെക്രട്ടറി അബ്ദുല്ല അബൂസുനൈന്‍ പറഞ്ഞു.
പരിശോധനകളില്‍ ഇതേവരെ ഉള്‍പ്പെടാത്ത ചെറുകിട സ്ഥാപനങ്ങളിലും ചെറുകിട പട്ടണങ്ങളിലും ഇനി ശ്രദ്ധ കേന്ദ്രീകരിക്കും. ഇഖാമയിലുള്ള പ്രഫഷനും ചെയ്യുന്ന തൊഴിലും തമ്മില്‍ വ്യത്യാസമുണ്ടെന്നു കണ്ടെത്തിയ ചിലരെ ഇപ്പോള്‍ നടക്കുന്ന പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്. സ്വന്തം സ്പോണ്‍സര്‍ക്ക് കീഴിലല്ലാതെ തൊഴിലെടുക്കുന്നവരേയും സൗദികള്‍ക്ക് മാത്രമായി സംവരണം ചെയ്ത തൊഴിലെടുക്കുന്നവരേയും പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിയാദ് നഗര പരിധിയിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തുന്നതിനായി 55 പരിശോധക സംഘങ്ങളുണ്ടെന്ന് തൊഴില്‍ മന്ത്രാലയത്തിന്‍െറ റിയാദ് മേഖല ഡയറക്ടര്‍ ഫഹദ് അല്‍ഖിലാവി പറഞ്ഞു. സൗദിവത്കരണം പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍, സ്ത്രീകളെ ജോലിക്ക് വെക്കാത്ത ലേഡീസ് ഷോപ്പുകള്‍ എന്നിവയിലും പിരശോധന ശക്തമാക്കും. പദവി ശരിപ്പെടുത്താത്ത 100 പേരെ കഴിഞ്ഞയാഴ്ച പിടികൂടിയതായി അബൂസുനൈന്‍ പറഞ്ഞു. റിയദ് തഹ്ലിയ സ്ട്രീറ്റ്, ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റ്, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മാള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടക്കും.
തൊഴില്‍ തേടി റോഡില്‍ നില്‍ക്കുന്നവരെ തങ്ങള്‍ അറസ്റ്റ് ചെയ്യില്ലെന്നും അത് പൊലീസിന്‍െറ ഉത്തരവാദിത്വമാണെന്നും അബൂസുനൈന്‍ പറഞ്ഞു. നിലവില്‍ തൊഴില്‍മന്ത്രാലയം തടഞ്ഞുവെച്ച വിവിധ സ്ഥാപനങ്ങളുടെ രേഖകള്‍ ശരിയാക്കി അധികൃതര്‍ക്കു മുമ്പാകെ സമര്‍പ്പിക്കാന്‍ സമയമുണ്ടെന്നും ഇക്കാര്യം പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിലാസം പുതുക്കാത്തവരും വ്യാജ വിലാസം സമര്‍പ്പിച്ചവരുമായ ചില സ്ഥാപനങ്ങളുടെ രേഖകള്‍ മന്ത്രാലയം തടഞ്ഞുവെച്ചിരുന്നു.
സ്ഥാപനങ്ങളുടെ രേഖകളും ഫയലുകളും തടഞ്ഞുവെക്കുക ശിക്ഷയല്ല, തൊഴില്‍ മന്ത്രാലയത്തിന്‍െറ നടപടി ക്രമം മാത്രമാണ്. സ്ഥാപനങ്ങള്‍ പദവിയും രേഖകളും ശരിപ്പെടുത്തും വരെ അത് തുടരുമെന്നും അബൂസുനൈന്‍ പറഞ്ഞു. മന്ത്രാലയം അനുവദിച്ച സമയപരിധിക്കുള്ളില്‍ ജീവനക്കാരുടെ വിവരങ്ങള്‍ മന്ത്രാലയ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്തതും തൊഴിലാളികളുടെ വേതന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ സ്ഥാപനങ്ങളുടെ രേഖകളും മന്ത്രാലയം തടഞ്ഞിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP