സ്വാഗതം
WELCOME

News Update..

Tuesday, November 26, 2013

ഇരുമ്പയിര് ഖനനം: എളമരം കരീമിന്‍െറ ബന്ധു പണം കൈപറ്റിയെന്ന് Madhyamam News Feeds

ഇരുമ്പയിര് ഖനനം: എളമരം കരീമിന്‍െറ ബന്ധു പണം കൈപറ്റിയെന്ന് Madhyamam News Feeds

Link to

ഇരുമ്പയിര് ഖനനം: എളമരം കരീമിന്‍െറ ബന്ധു പണം കൈപറ്റിയെന്ന്

Posted: 25 Nov 2013 11:45 PM PST

Image: 

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ ഖനനാനുമതി നല്‍കാന്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന്‍്റെ ബന്ധു എം.എസ്.പി.എല്‍ കമ്പനിയില്‍ നിന്ന് അഞ്ചു കോടി രൂപ കോഴ കൈപറ്റിയതായി വെളിപ്പെടുത്തല്‍. കരീമിന്‍െറ ബന്ധുവായ നൗഷാദിന്‍റെ ഡ്രൈവര്‍ സുബൈറാണ് സൗകാര്യ ചാനലുകളോടാണ് ഇക്കാര്യം പറഞ്ഞത്.

നൗഷാദ് കരീമിന്‍െറ ബിനാമിയാണെന്നും തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ എം.എസ്.പി.എല്ലുമായി അഞ്ച് കോടി രൂപയുടെ ഇടപാട് നടന്നതായും സുബൈര്‍ ആരോപിച്ചു.

കരീം വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത്. ഭരണം മാറിയാല്‍ പി. കെ കുഞ്ഞാലിക്കുട്ടിയാകും വ്യവസായ മന്ത്രി സ്ഥാനത്ത് എത്തുകയെന്നും അദ്ദഹേം എല്ലാ സഹായങ്ങളും ചെയ്തുതരുമെന്നും നൗഷാദ് അവകാശപ്പെട്ടിരുന്നതായും സുബൈര്‍ ചാനലുകളോട് പറഞ്ഞു.

വികസനത്തിന് സ്വകാര്യപങ്കാളിത്തം തേടും

Posted: 25 Nov 2013 11:02 PM PST

Subtitle: 
പരവൂരില്‍ കുപ്പിവെള്ള നിര്‍മാണ യൂനിറ്റിന് അനുമതി

പരവൂര്‍: നഗരത്തില്‍ കുപ്പിവെള്ള നിര്‍മാണ യൂനിറ്റിന് അനുമതി നല്‍കാന്‍ കൗണ്‍സില്‍തീരുമാനം. മാലിന്യസംസ്കരണപ്ളാന്‍റ് അടക്കം സംരംഭങ്ങള്‍ക്ക് സ്വകാര്യപങ്കാളിത്തം തേടാനും തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
കോങ്ങലിലാണ് കുപ്പിവെള്ള നിര്‍മാണയൂനിറ്റിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. വ്യവസായവകുപ്പിന്‍െറ ഗ്രീന്‍ ഇന്‍ഡസ്ട്രി വിഭാഗത്തില്‍ വരുന്ന സംരംഭത്തിന് വ്യവസ്ഥകള്‍ക്ക് വിധേയമായാകും അനുമതി നല്‍കുകയെന്ന് വൈസ്ചെയര്‍മാന്‍ ജെ. ജയലാല്‍ ഉണ്ണിത്താന്‍ പറഞ്ഞു. സ്വകാര്യസംരംഭകരുടെ അപേക്ഷയിലാണ് തീരുമാനം. മാലിന്യസംസ്കരണം, ഷോപ്പിങ് കോംപ്ളക്സുകള്‍, കണ്‍വെന്‍ഷന്‍ സെന്‍റര്‍, മള്‍ട്ടി പ്ളക്സ് സിനിമാ തിയറ്റര്‍ തുടങ്ങിയവക്കും സ്വകാര്യപങ്കാളിത്തം തേടാന്‍ തീരുമാനമായി. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.
കൂനയില്‍ നിര്‍മാണം നടന്നുവരുന്ന ക്രിമിറ്റോറിയത്തിന്‍െറ പണി ഉടന്‍ പൂര്‍ത്തിയാവുമെന്ന് ചെയര്‍പേഴ്സണ്‍ വി. അംബിക അറിയിച്ചു. മുന്‍സിപ്പല്‍ നെഹ്റു പാര്‍ക്കില്‍ നിര്‍മാണം മുടങ്ങിയ ദേവരാജന്‍ സ്മാരക ഓപണ്‍ എയര്‍ ഓഡിറ്റോറിയം പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ തുക കണ്ടത്തെും. മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ളക്സിനുസമീപത്ത് അനധികൃതമായി സ്ഥാപിച്ച കച്ചവടസ്ഥാപനങ്ങള്‍ നീക്കംചെയ്യണമെന്നും ദൈനംദിനം സാധനങ്ങള്‍ കൊണ്ടുവന്ന് വില്‍ക്കുന്ന കൃഷിക്കാര്‍ക്കും മറ്റും ആവശ്യമായ സൗകര്യമൊരുക്കണമെന്നും കൗണ്‍സിലില്‍ ഭരണ- പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. 2012ല്‍ 497 ബാരല്‍ ടാറിന് ഓര്‍ഡര്‍ നല്‍കി തുക അടച്ചിട്ടും 127 ബാരലുകള്‍ ഇനിയും ലഭിക്കാനുണ്ടെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ മറുപടി നല്‍കി.
സ്വന്തം പാര്‍ട്ടിക്കാര്‍ അവിശ്വാസപ്രമേയത്തിലൂടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ ശ്രീജാകുമാരി കൗണ്‍സിലര്‍ പദവി രാജിവെക്കണമെന്ന് ഇടതുകൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിയത് ഏറെനേരം ഒച്ചപ്പാടിനിടയാക്കി.
എം.എല്‍.എ ഫണ്ടിന്‍െറ മാതൃകയില്‍ കൗണ്‍സിലര്‍മാര്‍ക്ക് പ്രതിവര്‍ഷം ലക്ഷം രൂപ വീതം വികസനഫണ്ട് നല്‍കാനും തീരുമാനമുണ്ട്. പദ്ധതിപ്പണം ചെലവഴിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതുമൂലം പ്രവര്‍ത്തനങ്ങള്‍ വൈകുന്നതും തുക ലാപ്സാകുന്നതും ഒഴിവാക്കാനാണ് ഈ തീരുമാനം. എ. ഷുഹൈബ്, വി. പ്രകാശ്, എസ്. ശ്രീലാല്‍, സുധീര്‍ ചെല്ലപ്പന്‍, എന്‍.എം. ഓമന, ഷീല, ജി. സുരേഷ്ബാബു, സുധീര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
 

തിരുവനന്തപുരത്ത് വീണ്ടും പൈപ്പ്പൊട്ടി

Posted: 25 Nov 2013 10:58 PM PST

Subtitle: 
കുടിവെള്ളവിതരണവും ഗതാഗതവും തടസ്സപ്പെട്ടു

തിരുവനന്തപുരം: നഗരത്തില്‍ വീണ്ടും പൈപ്പ് പൊട്ടി. കുടിവെള്ളം മുടങ്ങിയതിനൊപ്പം ഗതാഗതതടസ്സവും  ഇരുട്ടടിയായി. വൈകുന്നേരത്തോടെ ജലവിതരണം പുന$സ്ഥാപിച്ചെങ്കിലും സന്ധ്യയോടെ പെയ്ത ശക്തമായ മഴ കുഴിമൂടാന്‍ തടസ്സമായി.
പ്ളാമൂട് ജങ്ഷന് സമീപം തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് പൈപ്പ് പൊട്ടിയത്. 20 വര്‍ഷം മുമ്പ് സ്ഥാപിച്ച 100 എം.എം ആസ്ബസ്റ്റോസ് പൈപ്പാണ് പൊട്ടിയത്.  പ്ളാമൂട് നിന്ന് കുറവന്‍കോണം ഭാഗത്തേക്ക് പോകുന്ന പൈപ്പിലാണ് പൊട്ടല്‍ ഉണ്ടായത്.
ഇതോടെ പട്ടം, പ്ളാമൂട്, കണ്ണമ്മൂല, പി.എം.ജി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം  ഭാഗികമായി മുടങ്ങി.  വെള്ളംകുത്തിയൊഴുകി റോഡിന് നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടത്  ഗതാഗതതടസ്സത്തിന് കാരണമായി.
വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടതോടെ പ്ളാമൂടിന് സമീപത്തെ ഉപറോഡുകളില്‍ രൂക്ഷമായ ഗതാഗതസ്തംഭനം ഉണ്ടായി.
എന്‍.എച്ച്- എം.സി റോഡില്‍ നിന്ന് പട്ടം- പി.എം.ജി വഴി പോകേണ്ട വലിയവാഹനങ്ങള്‍ പട്ടം ജങ്ഷനില്‍ നിന്ന് തിരിച്ച് മുട്ടട, കുറവന്‍കോണം, കവടിയാര്‍ വെള്ളയമ്പലംവഴിയും പി.എം.ജി ഭാഗത്തുനിന്ന് എന്‍.എച്ച്- എം.സി റോഡുവഴി പോകേണ്ട വാഹനങ്ങള്‍ വികാസ്ഭവന്‍, തേക്കുംമൂട്, പൊട്ടക്കുഴിവഴിയും തിരിച്ചുവിട്ടു.
ചെറിയവാഹനങ്ങള്‍ പ്ളാമൂട് വഴിതന്നെ കടത്തിവിട്ടു. എട്ട് മണിയോടെ ജല അതോറിറ്റി അധികൃതര്‍ എത്തി പൈപ്പ് മാറ്റാന്‍  നടപടി ആരംഭിച്ചു. എന്നാല്‍, റോഡിന് മധ്യത്തിലായതിനാലും രണ്ട് മീറ്റര്‍ താഴ്ചയിലായതിനാലും പൊട്ടല്‍കണ്ടത്തൊന്‍  ബുദ്ധിമുട്ടി.
മാത്രമല്ല, മണ്ണിനടിയില്‍ നിന്നുള്ള ശക്തമായ ഊറ്റ് പണി ബുദ്ധിമുട്ടിലാക്കി. മൂന്നുമണിയോടെയാണ്  പൊട്ടല്‍കണ്ടത്തെി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്. പരിശോധനക്ക് ശേഷം പമ്പിങ് ആരംഭിച്ചെങ്കിലും സന്ധ്യയോടെ തുടങ്ങിയ ശക്തമായ മഴ കുഴിമൂടുന്നത് ദുഷ്കരമാക്കി. കുഴിമൂടല്‍ രാത്രിയും തുടരുകയാണ്. വൈകുന്നേരത്തോടെ ഇതു വഴിയുള്ള ഗതാഗതം പുന$സ്ഥാപിച്ചു.

ടോള്‍ പിരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം

Posted: 25 Nov 2013 10:40 PM PST

Subtitle: 
മുളങ്കുന്നത്തുകാവ് മേല്‍പ്പാലം നിര്‍മാണം അവസാനഘട്ടത്തില്‍

മുളങ്കുന്നത്തുകാവ്: നിര്‍മാണം അവസാനഘട്ടത്തിലത്തെിയ മുളങ്കുന്നത്തുകാവ് റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. ടോള്‍ പിരിവിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതരും വിവിധ സംഘടനകളും രംഗത്തത്തെി.
2011 ഫെബ്രുവരിയില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ ഉദ്ഘാടകനായ കേന്ദ്രമന്ത്രി ഇ. അഹമ്മദ് മെഡിക്കല്‍ കോളജിലേക്ക് രോഗികള്‍ക്ക് എളുപ്പത്തില്‍ എത്താനുള്ള സൗകര്യമായ മേല്‍പ്പാലത്തില്‍ ടോള്‍ പിരിവ് ഉണ്ടായിരിക്കില്ളെന്ന് പറഞ്ഞിരുന്നു.
മന്ത്രിയുടെ ഉറപ്പാണ് ഇപ്പോള്‍ അട്ടിമറിക്കുന്നത്.
മേല്‍പ്പാലത്തില്‍ ടോള്‍ പിരിവ് കേന്ദ്രം നിര്‍മാണം പകുതിയായി.
ജനുവരിയില്‍ മേല്‍പ്പാലം ഉദ്ഘാടനം നടത്തി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് റെയില്‍വേ മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്. ടോള്‍ ബൂത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നെ് മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജെ. ദേവസി പറഞ്ഞു.
 

കോട്ടത്തറയിലേത് 100 കിടക്കകളുള്ള ആശുപത്രിയാക്കും -ആരോഗ്യ മന്ത്രി

Posted: 25 Nov 2013 10:25 PM PST

അഗളി: കോട്ടത്തറ ഗവ. ട്രൈബല്‍ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ 100 കിടക്കകളുളള ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍.  അട്ടപ്പാടി ആരോഗ്യ പാക്കേജുമായി ബന്ധപ്പെട്ട വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആശുപത്രി പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി നിര്‍ദേശിച്ചു.  ഇതിനുള്ള പണം അടുത്ത ബജറ്റില്‍ വകയിരുത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.  
38 കോടി രൂപയുടെ ആരോഗ്യ പാക്കേജ് കേന്ദ്ര സര്‍ക്കാറിന്‍െറ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ 4.33 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു.  
ദേശീയ ആരോഗ്യദൗത്യം തയാറാക്കുന്ന പ്രോജക്ടില്‍ അട്ടപ്പാടി പോലുളള മേഖലകളിലെ ട്രൈബല്‍ ഹെല്‍ത്ത് വികസനത്തിന് മുന്‍തൂക്കം നല്‍കും. 71 ലക്ഷം രൂപ ചെലവില്‍ പുതിയ നാല് സബ് സെന്‍ററുകളുടെ നിര്‍മാണത്തിന്‍െറയും  1.8 കോടി രൂപ ചെലവില്‍ 24 പഴയ സബ് സെന്‍ററുകളുടെ പുനരുദ്ധാരണ പ്രവൃത്തികളുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.  കോട്ടത്തറ ആശുപത്രിയില്‍ ആരംഭിച്ച നവജാതശിശു പരിചരണ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു.
അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. രാജന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.ജെ. ആന്‍റണി, വാര്‍ഡ് അംഗം പരമേശ്വരന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല, ദേശീയ ആരോഗ്യദൗത്യം സംസ്ഥാന ഡയറക്ടര്‍ ഡോ. എം. ബീന, ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍, ഡി.എം.ഒ ഡോ. കെ. വേണുഗോപാല്‍, അട്ടപ്പാടി പാക്കേജ് നോഡല്‍ ഓഫിസര്‍ ഡോ. എസ്. സുബ്ബയ്യ, എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എം. ശ്രീഹരി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രഭുദാസ്, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. പി.കെ. ജയശ്രീ, കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. എ. ജമാല്‍ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

തിരൂര്‍-പരപ്പനങ്ങാടി റൂട്ടില്‍ ബസ് സമരം പിന്‍വലിച്ചു

Posted: 25 Nov 2013 10:08 PM PST

തിരൂര്‍/താനൂര്‍/പരപ്പനങ്ങാടി: തിരൂര്‍-പരപ്പനങ്ങാടി റൂട്ടിലെ ബസ് സമരം പിന്‍വലിച്ചു. തിങ്കളാഴ്ച രാത്രി തിരൂര്‍ സി.ഐ ബസ് ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. തിങ്കളാഴ്ച രാവിലെ ബസുടമകളുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും തൊഴിലാളികളുടെ തീരുമാനത്തിനനുസരിച്ചാകും സമരത്തിന്‍െറ ഭാവിയെന്ന് ഉടമകള്‍ അറിയിച്ചതോടെയാണ് തൊഴിലാളികളെ ചര്‍ക്ക് വിളിച്ചത്. വൈകീട്ട് ആറിന് തുടങ്ങിയ ചര്‍ച്ച രാത്രി 9.15 വരെ നീണ്ടു. പരപ്പനങ്ങാടിയില്‍ എസ്.ഐ നിര്‍ദേശിച്ച പാര്‍ക്കിങ് ക്രമീകരണം ബസ് തൊഴിലാളികള്‍ അംഗീകരിച്ചു. പാര്‍ക്കിങുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങള്‍ നവംബര്‍ 29ന് പരപ്പനങ്ങാടിയില്‍ ചേരുന്ന ട്രാഫിക്ക് അഡൈ്വസറി യോഗത്തില്‍ തീരുമാനിക്കും.
നിലവില്‍ മൂന്ന് ബസുകളാണ് പരപ്പനങ്ങാടി-തിരൂര്‍ റോഡില്‍ നിര്‍ത്തുന്നതെന്നും അത് തുടരാന്‍ അനുവദിക്കണമെന്നുമായിരുന്നു ബസ് തൊഴിലാളികളുടെ ആവശ്യം. ബസ് നിര്‍ത്തുന്നത് കൊണ്ട് ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നില്ളെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. പരപ്പനങ്ങാടിയില്‍ ഓട്ടോകളും ട്രക്കറുകളും പാരലല്‍ സര്‍വീസ് നടത്തുന്നതിനെതിരെ നടപടിയെടുക്കാത്ത പൊലീസ് സ്വകാര്യ ബസ് ജീവനക്കാരെ പീഡിപ്പിക്കുകയാണെന്നും തൊഴിലാളികള്‍ കുറ്റപ്പെടുത്തി.
ഒരേസമയം രണ്ട് ബസുകള്‍ നിര്‍ത്താമെന്നായിരുന്നു പൊലീസ് നിര്‍ദേശം. മൂന്നാമത് ബസ് വന്നാല്‍ മുന്നിലെ ബസ് ട്രാക്ക് വിടണമെന്ന നിര്‍ദേശവും സി.ഐ മുന്നോട്ടുവെച്ചു. എന്നാല്‍, ഇതു തൊഴിലാളി നേതാക്കള്‍ അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്ന് ഒരുവേള ചര്‍ച്ച പ്രതിസന്ധിയിലായി. ഒടുവില്‍ പ്രശ്നങ്ങള്‍ ട്രാഫിക്ക് അഡൈ്വസറി യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന നിലയില്‍ തൊഴിലാളികള്‍ പൊലീസ് നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.
റാഫി അന്നാര, മൂസ പരന്നേക്കാട്, ദിനേശന്‍ കുറുപ്പത്ത്, ജാഫര്‍ ഉണ്യാല്‍, വെട്ടം മണി, അക്ബര്‍, ടി. ബാബു, ആസിഫ്, സുന്ദരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
താനൂര്‍ സി.ഐ ഓഫിസില്‍ എ.ടി.എ അലി, മലയില്‍ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബസുടമകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. യാത്രാ ദുരിതം കണക്കിലെടുത്ത് സമരം പിന്‍വലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ബസ് ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്നമായതിനാല്‍ അവരുമായി ചര്‍ച്ച നടത്തിയാലെ പരിഹാരം സാധ്യമാകുകയുള്ളൂവെന്ന് ഉടമകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത ലീന ബസ് ഡ്രൈവര്‍ കോയ, കണ്ടക്ടര്‍ മുസ്തഫ, കൃഷ്ണ ബസ് ഡ്രൈവര്‍ സുബീഷ്, കണ്ടക്ടര്‍ വിനോദ് എന്നിവര്‍ക്ക് തിരൂര്‍ കോടതി ജാമ്യം അനുവദിച്ചു. ഇവരെ ആനയിച്ച് ബസ് തൊഴിലാളികള്‍ തിരൂര്‍ നഗരത്തില്‍ പ്രകടനം നടത്തി.
പരപ്പനങ്ങാടിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പരപ്പനങ്ങാടി, തിരൂര്‍ എന്നിവിടങ്ങളില്‍നിന്ന് ആരംഭിക്കുന്ന ബസുകളും തിങ്കളാഴ്ച പണി മുടക്കിയിരുന്നു.
 

കുമളി ടൗണിലെ കുഴികള്‍ അടച്ചു; നിര്‍മാണം ദ്രുതഗതിയില്‍

Posted: 25 Nov 2013 10:02 PM PST

Subtitle: 
ദേശീയപാത വികസനം

കുമളി: ടൗണിലെ റോഡ് വികസനത്തോടനുബന്ധിച്ച് ദേശീയപാത അധികൃതര്‍ നടത്തുന്ന നിര്‍മാണ ജോലികള്‍ക്ക് വേഗമേറി. ശബരിമല തീര്‍ഥാടന കാലമായിട്ടും റോഡ് നിര്‍മാണ ജോലികള്‍ വൈകുന്നത് തീര്‍ഥാടകര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. കുമളി ടൗണിലെ വലിയ കുഴികളില്‍ മഴവെള്ളം കെട്ടിക്കിടന്ന് കാല്‍നട പോലും ദുഷ്കരമായത് നാട്ടുകാരെയും ദുരിതത്തിലാക്കി. റോഡിന്‍െറ ദുരവസ്ഥ ‘മാധ്യമം’ വാര്‍ത്തയാക്കിയതോടെ കുമളി ടൗണ്‍ മുതല്‍ വിവിധ ഭാഗങ്ങളിലെ വലിയ കുഴികള്‍ ദേശീയപാത അധികൃതര്‍ തിങ്കളാഴ്ച മൂടി.
ഇതോടൊപ്പം   ടാറിങ് ജോലികളും വേഗത്തിലാക്കി. കുളത്തുപാലം മുതല്‍ ആരംഭിച്ച ടാറിങ്  രണ്ടുദിവസം കൊണ്ട് പൂര്‍ത്തിയാക്കും. ഇതിനുശേഷം ടൗണില്‍ ഓടയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ഭാഗങ്ങളില്‍ ഇതിനുള്ള ട്രഞ്ച് നിര്‍മിച്ച് കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കും. മൂന്ന് മാസം മുമ്പാണ് ദേശീയപാതയിലെ വിവിധ നിര്‍മാണ ജോലികള്‍ അധികൃതര്‍ ആരംഭിച്ചത്.
 കുമളി ടൗണില്‍ റോഡിന്‍െറ ഇരുവശത്തേക്കും രണ്ടര മീറ്റര്‍ വീതിയില്‍ ഭൂഉടമകള്‍ സ്ഥലം വിട്ടുനല്‍കിയതോടെയാണ് പുതിയ ഓട, നടപ്പാത എന്നിവയുടെ നിര്‍മാണ ജോലികള്‍ ആരംഭിച്ചത്.
 ശബരിമല തീര്‍ഥാടനം ആരംഭിച്ചതോടെ വാഹനങ്ങളുടെ തിരക്ക് കൂടി. ജോലികള്‍ വേഗം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതനുസരിച്ച് റോഡ് ടാറിങ്ങിനുശേഷം ഒന്നര മീറ്റര്‍ ഓടയും ഇതിന് മുകളിലൂടെ നടപ്പാതയും നിര്‍മിക്കും. ശേഷിക്കുന്ന ഒരു മീറ്റര്‍ സ്ഥലത്ത് കോണ്‍ക്രീറ്റ് ചെയ്ത് റോഡിന്‍െറ വീതി കൂട്ടും.  ഇപ്പോള്‍ പൂര്‍ത്തിയാക്കി വരുന്ന ടാറിങ്ങിന് മുകളിലൂടെ വീണ്ടും ഒരു നിര ടാറിങ് കൂടി നടത്തുമെന്നും ജോലികള്‍ വേഗത്തില്‍ തീര്‍ക്കാനാണ്  തീരുമാനമെന്നും ദേശീയപാത അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഐസക് ‘മാധ്യമ’ത്തോട് പറഞ്ഞു.
വണ്ടിപ്പെരിയാര്‍, പീരുമേട്, മത്തായികൊക്ക, പാമ്പനാര്‍ മേഖലകളിലെ റോഡ് ടാറിങ്, സംരക്ഷണ ഭിത്തി നിര്‍മാണം, ഓട എന്നിവയുടെ ജോലികള്‍ പൂര്‍ത്തിയായി വരുന്നതായി ഐസക് പറഞ്ഞു.
 

കരിമ്പുകര്‍ഷകര്‍ പ്രതിസന്ധിയില്‍

Posted: 25 Nov 2013 09:59 PM PST

Subtitle: 
കാലാവസ്ഥ വ്യതിയാനവും തൊഴിലാളി ക്ഷാമവും

മറയൂര്‍: കാലാവസ്ഥവ്യതിയാനവും തൊഴിലാളിക്ഷാമവും മൂലം മറയൂരിലെ കരിമ്പുകര്‍ഷകര്‍ പ്രതിസന്ധിയില്‍. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ വന്‍തോതിലാണ് കരിമ്പ് കൃഷിചെയ്യുന്നത്. ഈ മേഖലകളില്‍ രണ്ടുവര്‍ഷമായി മഴ തീരെ കുറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം  അനുഭവപ്പെട്ട കടുത്ത വേനല്‍  കര്‍ഷകര്‍ക്ക് വ്യാപക നഷ്ടമാണ് വിതച്ചത്. മണ്ഡലകാലം, വിഷു, ഓണം സീസണുകളിലെ ശര്‍ക്കര വിപണി മുന്നില്‍ക്കണ്ടാണ് പ്രദേശത്തെ കര്‍ഷകര്‍ കൃഷിയിറക്കുന്നത്. എന്നാല്‍, കാലാവസ്ഥവ്യതിയാനം കരിമ്പിന്‍െറ വളര്‍ച്ച  മുരടിപ്പിക്കുകയാണ്. ജലലഭ്യതയില്ലാത്തതും രാസവളത്തിന്‍െറ ലഭ്യതക്കുറവും തൊഴിലാളിക്ഷാമവും കൂടിയായപ്പോള്‍ കരിമ്പ് കൃഷി പൂര്‍ണമായും ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്.
സാധാരണയായി കൃഷി ഇറക്കി 11 മാസം പിന്നിടുമ്പോള്‍ വിളവെടുപ്പ് കാലമാകും. എന്നാല്‍, കാലാവസ്ഥവ്യതിയാനം മൂലം  പൂര്‍ണവളര്‍ച്ചയത്തൊതെ തന്നെ കരിമ്പ് പൂവിടുന്ന പ്രതിഭാസമാണ് അനുഭവപ്പെടുന്നത്.  വിളയുന്നതിന് മുമ്പ് പൂവിടുന്നത് കരിമ്പ് പൊങ്ങായി മാറാന്‍ കാരണമാകും. വിളയാത്ത കരിമ്പിന് മധുരം കുറവാണെന്നതിനാലും കരിമ്പിന് നീര് കുറയുന്നതിനാലും ശര്‍ക്കര ഉല്‍പാദനം തീരെ കുറയുമെന്ന് കര്‍ഷകര്‍ പറയുന്നു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുപഞ്ചായത്തിലും തരിശുഭൂമികള്‍ ചത്തെിമിനുക്കുന്നുണ്ടെങ്കിലും ഇവിടെ  കൃഷിയിറക്കാന്‍ കര്‍ഷകര്‍ തയാറാകുന്നില്ല.
ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്ന കരിമ്പിന്‍ പാടങ്ങളില്‍ തൊഴിലാളികളെ വിട്ടുനല്‍കുന്നില്ല. 100ദിനം നല്‍കാനുള്ള നെട്ടോട്ടത്തില്‍ തുടര്‍ച്ചയായി പഞ്ചായത്ത് തൊഴില്‍ദിനങ്ങള്‍ നല്‍കുന്നതിനാല്‍ കരിമ്പുകര്‍ഷകര്‍ക്ക് തൊഴിലാളികളെ ലഭിക്കാത്ത സ്ഥിതിയാണ്. തന്മൂലം യഥാസമയം  കരിമ്പിന് പരിചരണം നല്‍കാന്‍ സാധിക്കാത്തതും കര്‍ഷകരെ വലക്കുന്നു.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൃഷിഭൂമികളില്‍ തൊഴില്‍ നല്‍കാതെ കമുകിന്‍ തോട്ടങ്ങളിലും ഗ്രാന്‍റിസ് തോട്ടങ്ങളിലും തൊഴിലാളികളെ വിട്ടുനല്‍കി വന്‍കിട മുതലാളിമാരെ സംരക്ഷിക്കുന്ന സമീപനമാണ് പഞ്ചായത്തിന്‍േറതെന്ന് ആക്ഷേപമുണ്ട്.
സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്തി കൃഷി ഭൂമികളിലേക്ക് തൊഴിലാളികളെ വിട്ടുനല്‍കണമെന്നാണ് പ്രദേശത്തെ കര്‍ഷകരുടെ ആവശ്യം.
 

14 ക്രിമിനല്‍ കേസുകളില്‍ പെട്ട ‘നേതാവി’നായി യൂത്ത് കോണ്‍ഗ്രസില്‍ കലാപം

Posted: 25 Nov 2013 09:46 PM PST

Subtitle: 
മൂന്ന് പേരുടെ പുറത്താക്കല്‍: 'കുട്ടി'കോണ്‍ഗ്രസിലും കലപില

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ പൊലീസ് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത 14 ക്രിമിനല്‍ കേസുകളിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് പത്തനംതിട്ട അഴൂര്‍ സ്വദേശി അഖില്‍ കുമാറിനെ സംസ്ഥാന നേതൃത്വം പുറത്താക്കിയതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃ നിരയില്‍ കലാപം. അഖിലിനെ സംഘടനയില്‍നിന്ന് പുറത്താക്കിയെന്ന് കഴിഞ്ഞദിവസം സംസ്ഥാന  സെക്രട്ടറി അഡ്വ. രാജേഷ് ചന്ദ്രദാസിന്‍േറതായി മാധ്യമ ഓഫിസുകളില്‍ അറിയിപ്പ് കിട്ടിയിരുന്നു.
 ഇയാള്‍ക്കെതിരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 14 ക്രിമിനല്‍ കേസുകളുടെ വിവരങ്ങളും ഇതോടൊപ്പം എത്തിച്ചിരുന്നു.
അഖിലിനെതിരെ കേസുകളുടെ എഫ്.ഐ.ആര്‍ സഹിതം സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘടനയില്‍നിന്ന് പുറത്താക്കിയിരിക്കുന്നതതെന്ന് അഡ്വ. രാജേഷ് ചന്ദ്രദാസ് ടെലിഫോണിലൂടെ അറിയിച്ചു. ഇദ്ദേഹത്തിനാണ് സംഘടനയുടെ നിയോജകമണ്ഡല ചുമതലയുള്ളത്. എന്നാല്‍ ഇയാളെ പുറത്താക്കിയിട്ടില്ളെന്ന് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് റോബിന്‍ പരുമല വ്യക്തമാക്കി. നടപടിയുണ്ടായിട്ടുണ്ടെങ്കില്‍ ആരോപണ വിധേയന് വിശദീകരണത്തിനുള്ള സമയം അനുവദിച്ചില്ളെന്നും റോബിന്‍ പറഞ്ഞു. റോബിന്‍ പത്രങ്ങളില്‍ നല്‍കിയ പ്രസ്താവന ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നടപടി പുന$പരിശോധിക്കേണ്ടത് പാര്‍ലമെന്‍റ് മണ്ഡലത്തിന്‍െറ ചുമതലയുള്ള സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍. മഹേഷാണെന്നും ചന്ദ്രദാസ് പറഞ്ഞു. സംഘടനയുടെ സംസ്ഥാനകമ്മിറ്റി തീരുമാനത്തിനെതിരെ പ്രസ്താവന നല്‍കിയ റോബിനെതിരെ അഖിലേന്ത്യാ നേതൃത്വത്തിന് പരാതി പോയിട്ടുണ്ട്.
നിരവധി കേസുകളില്‍ പെട്ട ഇയാളെ പുറത്താക്കാന്‍  ചരട് വലിച്ചത് അഖിലിന്‍െറ തന്നെ വാര്‍ഡിലുള്ള മുന്‍ നേതാവാണ്.  അഖിലിനെതിരെ പരാതി നല്‍കിയിരിക്കുന്നത് രാജേഷ് എന്ന് പേരുള്ളയാളാണ്. എന്നാല്‍ രാജേഷിനെ മറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അറിയില്ല. ഡി.സി.സി പ്രസിഡന്‍റിന്‍െറ അയല്‍വാസിയായ അഖിലിനെ സംരക്ഷിക്കാന്‍ പി. മോഹന്‍രാജും ചരട് വലിക്കുന്നുണ്ട്. ഇരുവരും ഐ ഗ്രൂപ്പുകാരുമാണ്.
ഭവന ഭേദനം, വധശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ 14 ക്രിമിനല്‍ കേസുകളാണ് മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയായ അഖിലിനെതിരെയുള്ളതെന്ന് പുറത്താക്കികൊണ്ടുള്ള പത്രക്കുറിപ്പില്‍ പറയുന്നു.
അഖില്‍കുമാറിനെ സംഘടനയുടെ ഭാരവാഹിത്വത്തില്‍നിന്ന് മുമ്പും പുറത്താക്കിയിട്ടുണ്ടെങ്കിലും ജില്ലയില്‍ കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്ന ചിലരിടപെട്ടാണ് തിരിച്ചത്തെിച്ചത്.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ഇയാളെ മത്സരിപ്പിച്ച് നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റാക്കുകായിരുന്നു. വോട്ടെടുപ്പിന്‍െറ എണ്ണലിന്‍െറയിടെ ഡി.സി.സി ഓഫിസിന് മുന്നില്‍ നടന്ന യൂത്തന്‍മാരുടെ ഗ്രൂപ്പടിയിലും ഇയാള്‍ കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്. സംഘ്പരിവാര്‍ സംഘടനയിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ യൂത്ത് കോണ്‍ഗ്രസിലത്തെിയ അഖില്‍, മാസങ്ങള്‍ക്ക് മുമ്പ് ഡി.സി.സി പ്രസിഡന്‍റ് പി.മോഹന്‍രാജിനെയും വൈസ് പ്രസിഡന്‍റ് എ.ഷംസുദ്ദീനെയും അനൂകൂലിക്കുന്നവര്‍ തമ്മില്‍ തെരുവില്‍ തല്ലിയ സംഭവത്തിലും ഉള്‍പ്പെട്ടിരുന്നു. അഖിലുമായിട്ടുണ്ടായ പ്രശ്നമാണ് ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഒരിടവേളക്ക് ശേഷം തെരുവില്‍ തല്ലുണ്ടാക്കുന്നതിന് കാരണമായതും ഡി.സി.സി പ്രസിഡന്‍റിന്‍െറ വീടിന് നേരേ ആക്രമണം നടന്നതായുള്ള ആരോപണത്തിന് ഇടയാക്കിയതും.  
 മറുഗ്രൂപ്പുകാരില്‍നിന്ന് ശാരീരികമായി ഭീഷണിയുള്ള നേതാക്കളാണ് തങ്ങളുടെ രക്ഷക്ക് ഇത്തരം ഗുണ്ടകളെ സംരക്ഷിക്കുന്നതെന്ന് എ ഗ്രൂപ്പ് യൂത്തന്‍മാര്‍ ആരോപിക്കുന്നു. മുമ്പ് ഇയാള്‍ ജില്ലയിലെ അറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘാംഗമായിരുന്നെന്നും പറയുന്നു.
ഇതിനിടെ തിരുവല്ല സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് കെ.എസ്.യുവിലും ‘പുറത്താക്കല്‍- തിരിച്ചെടുക്കല്‍ നടപടികള്‍ ഊര്‍ജിതമായി.   സംഭവവുമായി ബന്ധപ്പെട്ട് ജോബിന്‍ കോശി, ബിജോയി ഗീവര്‍ഗീസ്, ജാസ്പോത്തന്‍ എന്നി പ്രവത്തകരെ മുമ്പ് തന്നെ പുറത്താക്കിയതാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്‍റ്  സോണി എം. ജോസ് അറിയിച്ചു. ബസ് ജീവനക്കാര്‍ക്കുനേരെയും യാത്രാക്കാര്‍ക്കുനേരെയും അക്രമം കാണിച്ചതായി.
പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ.എസ്.യുവിന്‍െറ ഛായാചിത്ര ഘോഷയാത്രക്കിടെ വാഹനം ആക്രമിച്ചതിനും ജില്ലാ പ്രസിഡന്‍റിന്‍െറ വാഹനത്തിന്‍െറ ടയര്‍ കുത്തിക്കീറിയതിനുമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. അതേസമയം ഇവരെ സംരക്ഷിച്ച് ജില്ലാ വൈസ് പ്രസിഡന്‍റ് രംഗത്തത്തെി കഴിഞ്ഞു.
സമരത്തിനിറങ്ങിയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത ജില്ലാ പ്രസിഡന്‍റിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം.
 

സങ്കടക്കെട്ടഴിച്ച് ജനം; സാന്ത്വനസ്പര്‍ശമായി മുഖ്യമന്ത്രി

Posted: 25 Nov 2013 09:31 PM PST

കോട്ടയം: അവര്‍ വെച്ചുനീട്ടിയകുറിപ്പുകളില്‍നിറഞ്ഞത്ദുരിതജീവിതത്തിന്‍െറവേദനകളായിരുന്നു.  സങ്കടക്കടല്‍ തിരയടിച്ച സദസ്സിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇറങ്ങിയതോടെ പരാതി പ്രളയമായി. സാന്ത്വനപുഞ്ചിരികൊണ്ട് മുഖ്യമന്ത്രി ഏവരുടെയും ഹൃദയത്തില്‍ തൊട്ടു.
കാത്തുനിന്ന ആയിരങ്ങള്‍ മുഖ്യമന്ത്രിനിന്ന പ്രധാനവേദിയുടെ താഴത്തെ പന്തലിലേക്ക് ഒഴുകിയത്തെിയതോടെ തിക്കും തിരക്കും രൂക്ഷമായി. അടുക്കും ചിട്ടയുമില്ലാതെ പരാതികള്‍ പ്രവഹിച്ചതോടെ മേശക്ക് മുകളില്‍ നിലയുറപ്പിച്ച മുഖ്യമന്ത്രി നേരിട്ട് ഏറ്റുവാങ്ങാനാകാതെ വിയര്‍ത്തു. ജോസ് കെ. മാണി എം.പിയും ഒപ്പം ഉണ്ടായിരുന്നു.  കൂടിനിന്നവരുടെ വേവലാതികള്‍ നേരിട്ടുകേള്‍ക്കാന്‍ ഇതോടെ കഴിയാതായി. തിരക്ക് വര്‍ധിച്ചതോടെ കാത്തുനിന്നവരുടെ അടുത്തേക്ക് കോണ്‍ഗ്രസ് നേതാക്കളും എന്‍.സി.സി കേഡറ്റുകളും എത്തി പരാതി വാങ്ങി. ഇത് മുഖ്യമന്ത്രിയെ കാത്തിരുന്ന പലര്‍ക്കും മനോവിഷമമുണ്ടാക്കി. ചിലര്‍ കണ്ണീര്‍ പൊഴിച്ചു. വേറെ ചിലര്‍ ഇതാണോ ജനസമ്പര്‍ക്കമെന്ന് നെടുവീര്‍പ്പിട്ടു.  
ഉച്ചക്ക് ഒന്നിനാണ് മുഖ്യമന്ത്രി പുതിയ പരാതികള്‍ കേള്‍ക്കാനായി ആള്‍ക്കൂട്ടത്തിനിടയിലേക്കിറങ്ങിയത്. കൈയില്‍ കുന്നുകൂടിയ പരാതികള്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറിയിരുന്നു. ഇതിനിടെ,ചിലകോണ്‍ഗ്രസ് നേതാക്കള്‍ ശിപാര്‍ശയുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് നേരിട്ടത്തെി പരാതിയും നല്‍കി.
ഇരിപ്പിടത്തിലേക്ക് എത്താതെ മുഖ്യമന്ത്രി ഒരുസ്ഥലത്തുതന്നെ നിലയുറപ്പിച്ചതോടെ കൊച്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ പരാതിയുമായത്തെി. വൈകുന്നേരം 4.15ന് പരാതി സ്വീകരിക്കലിന് താല്‍ക്കാലിക വിരാമമിട്ട് മുഖ്യമന്ത്രി വീണ്ടും വേദിയിലേക്ക് കയറി അപേക്ഷകള്‍ക്ക് തീര്‍പ്പ് കല്‍പിക്കുന്ന പ്രവൃത്തിയിലേക്ക് വഴിമാറി.
ഇതിനിടെ,ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജോസ് കെ. മാണി എം.പിയും ചേര്‍ന്ന് സാമൂഹികക്ഷേമവകുപ്പ് നേതൃത്വത്തില്‍ 10 വികലാംഗര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. ആവലാതികള്‍ കേള്‍ക്കാനും ഇവര്‍ സമയം കണ്ടത്തെി.
വേദിയിലെ അപേക്ഷകള്‍ക്ക്പരിഹാരം കണ്ടത്തെിയശേഷം 4.45ന് മുഖ്യമന്ത്രി വീണ്ടും പുതിയ പരാതി സ്വീകരിക്കാന്‍ മുന്നിട്ടിറങ്ങി.
 ഇരിപ്പിടത്തിലേക്ക് എത്തി ഏറെസമയം ചെലവഴിച്ച് ആവലാതികേട്ടു. ഇതിനിടെ, കളഞ്ഞുകിട്ടിയ നിരവധിറേഷന്‍ കാര്‍ഡുകളുടെ ഉടമകളെ തേടിയും മൊബൈല്‍ ഫോണുകളുടെ ഉടമകളെ തേടിയും മൈക്കിലൂടെ അറിയിപ്പുകള്‍ എത്തിക്കൊണ്ടിരുന്നു.കൈവിട്ടുപോയ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളും ഇടക്കിടെ മൈക്കില്‍ കുടി എത്തുന്നുണ്ടായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP