സ്വാഗതം
WELCOME

News Update..

Saturday, November 16, 2013

മലയോര ഹര്‍ത്താല്‍ പൂര്‍ണം Madhyamam News Feeds

മലയോര ഹര്‍ത്താല്‍ പൂര്‍ണം Madhyamam News Feeds

Link to

മലയോര ഹര്‍ത്താല്‍ പൂര്‍ണം

Posted: 16 Nov 2013 01:17 AM PST

തിരുവമ്പാടി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി പ്രഖ്യാപിച്ച മലയോര ഹര്‍ത്താല്‍ പൂര്‍ണം. എല്‍.ഡി.എഫ് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ പശ്ചിമഘട്ട ജനകീയ സമരസമിതി രംഗത്തിറങ്ങിയതോടെ കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളില്‍ ജനജീവിതം സ്തംഭിച്ചു. മലയോര റോഡുകളിലെല്ലാം ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. ടയറുകളും മരത്തടികളും കത്തിച്ച് സമരക്കാര്‍ റോഡുകളിലിട്ടു.
വെള്ളിയാഴ്ച രാവിലെ തിരുവമ്പാടി കുരിശുപള്ളിക്ക് സമീപത്തെ റോഡില്‍ തടസ്സം മാറ്റി കടന്നുപോകാന്‍ ശ്രമിച്ച പൊലീസ് ജീപ്പ് സമരക്കാര്‍ തടഞ്ഞു. തുടര്‍ന്ന് തിരുവമ്പാടി എസ്.ഐ ജോസ് തോമസിന്‍െറ നേതൃത്വത്തിലുള്ള പൊലീസും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇടതുമുന്നണി നേതാക്കള്‍ ഇടപെട്ട് പൊലീസ് വാഹനത്തിന് പോകാന്‍ വഴിയൊരുക്കി സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.
ഹര്‍ത്താല്‍ പ്രഖ്യാപിക്കാത്ത മുക്കം പഞ്ചായത്തിലെ തോട്ടത്തിന്‍കടവില്‍ കടകള്‍ക്കുനേരെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഫര്‍ണിച്ചര്‍ കടയിലെ വസ്തുക്കള്‍ക്ക് കേടുപാട് സംഭവിച്ചു. മുക്കത്തെ കല്ലുരുട്ടി അങ്ങാടിയിലും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. മലയോരത്തെ തെരുവുകളിലിറങ്ങിയ ജനക്കൂട്ടം  പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പൊലീസ് സാന്നിധ്യം കുറവായതിനാല്‍ പലയിടങ്ങളിലും ഹര്‍ത്താലിന്‍െറ മറവില്‍ സാമൂഹിക വിരുദ്ധരും അഴിഞ്ഞാടി.
സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ഇരുചക്ര വാഹനങ്ങളും സമരക്കാര്‍ തടഞ്ഞു. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. മലയോരത്തെ ടൗണുകളില്‍ വെള്ളിയാഴ്ച റോഡുകളില്‍ തടസ്സം സൃഷ്ടിക്കാനും കടകളടപ്പിക്കാനും ടിപ്പര്‍ ലോറികളില്‍ ഒരു സംഘമാളുകള്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു.
 

ലിബിയയയില്‍ പ്രതിഷേധകര്‍ക്കു നേരെ വെടിവെപ്പ്; 27 മരണം

Posted: 16 Nov 2013 01:08 AM PST

Image: 

ട്രിപളി: ലിബിയയില്‍ ഗദ്ദാഫിയെ പുറത്താക്കി ഭരണം പിടിച്ചെടുക്കുന്നതില്‍ പങ്കുവഹിച്ച സായുധ സംഘം നടത്തിയ വെടിവെപ്പില്‍ 28 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ട്രിപളിയില്‍ നിന്ന് സായുധ സംഘം പിന്‍മാറണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേര്‍ക്കാണ് വെടിവെപ്പുണ്ടായത്. ഗദ്ദാഫി ഭരണം അവസാനിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറാവാത്ത ഇവര്‍  ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാറിന് ഭീഷണിയായി മാറിയിരുന്നു. വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനക്കു ശേഷം ഇമാമിന്‍്റെ ആഹ്വാനമനുസരിച്ചാണ് സായുധ സംഘത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. 

സമാധാന ചിഹ്നങ്ങളും രാജ്യ പതാകയും കയ്യിലേന്തി  ദേശീയ ഗാനം ആലപിച്ച് തലസ്ഥാനത്തെ മെലൈന ചത്വരത്തില്‍ നൂറു കണക്കിന് പ്രതിഷേധകര്‍ ആണ് ഒത്തുകൂടിയത്. ഇതിനുശേഷം ‘മിസ്രത’ എന്ന സായുധ ഗ്രൂപ്പിന്‍്റെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തവെയാണ് വെടിവെപ്പുണ്ടായത്. അതേസമയം, എല്ലാ സായുധ ഗ്രൂപുകളും ഉടന്‍ ട്രിപളി വിടണമെന്ന് ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദാന്‍ ആവശ്യപ്പെട്ടു. പൊലീസിനും സൈന്യത്തിനും പുറത്ത് ആയുധങ്ങള്‍ നിലനില്‍ക്കുന്നത് അപകടകരമണെന്നും അദ്ദേഹം പറഞ്ഞു.
 

മംഗള്‍യാന്‍ അഞ്ചാം ഭ്രമണപഥവും വികസിപ്പിച്ചു

Posted: 15 Nov 2013 11:21 PM PST

Image: 

ബംഗളൂരു: ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ പര്യവേക്ഷണ പേടകം "മംഗള്‍യാന്‍" വിജയകരമായി അഞ്ചാം ഭ്രമണപഥവും വികസിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.27 ഓടെ ഐ.എസ്.ആര്‍.ഒയുടെ ബംഗളൂരുവിലെ കമാന്‍ഡ് സെന്‍്ററില്‍ നിന്ന് നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. മംഗള്‍യാനെ 243.5 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഇതോടെ പേടകത്തിന്‍്റെ ഭ്രമണപഥത്തിന് ഭൂമിയില്‍ നിന്നുള്ള ഏറ്റുവും കൂടിയ അകലം 192,874 കിലോമീറ്ററായി. മംഗള്‍യാന്‍ 118,642 കിലോമീറ്ററില്‍ നിന്നാണ് 192,874 കിലോമീറ്ററിലേക്ക് എത്തിയത്.
ഡിസംബര്‍ ഒന്നിനാണ് മംഗള്‍യാന്‍ അടുത്ത ഭ്രമണപഥത്തിലേക്ക് നീങ്ങുക. ഭൂമിയുടെ ഭ്രമണപഥങ്ങള്‍ പൂര്‍ത്തിയാക്കിയ പേടകം ഇനി സൗരഭ്രമണപഥത്തിലേക്കാണ് നീങ്ങുക.
തുടര്‍ന്ന് പത്തുമാസം സൗരഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന മംഗള്‍യാന്‍ പേടകം 2014 സപ്തംബര്‍ 24 ന് ചൊവ്വാഗ്രഹത്തിന്‍്റെ ഭ്രമണപഥത്തിലത്തെും.

നവംബര്‍ 4 നാണ് സതീഷ് ധവാന്‍ സ്പേസ് സെന്‍ററിന്‍െറ ആദ്യ വിക്ഷേപണത്തറയില്‍നിന്ന് പി.എസ്.എല്‍.വിസി25 റോക്കറ്റ് ചൊവ്വ പര്യവേക്ഷണ പേടകമായ ‘മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍’ എന്ന മംഗള്‍യാനുമായി കുതിച്ചുയര്‍ന്നത്.

ജയത്തോടെ സചിന്‍ ക്രീസ് വിട്ടു

Posted: 15 Nov 2013 11:00 PM PST

Image: 

മുംബൈ:  അവസാന വിടവാങ്ങല്‍ മത്സരത്തില്‍ സചിന് ജയത്തോടെ വിട. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഇന്നിങ്സ് ജയം. ഇന്നിങ്സിനും126 റണ്‍സിനുമാണ് വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 495 റണ്‍സെടുത്തിരുന്നു. ഒന്നാം ഇന്നിങ്സില്‍ 313 റണ്‍സ് ലീഡ് വഴങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 187 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. രണ്ട് ഇന്നിങ്സിലുമായി 10 വിക്കറ്റെടുത്ത പ്രഗ്യാന്‍ ഓജയാണ്് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയിലുടനീളം മികച്ച ബാറ്റിങ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ സീരീസ്.

ഇന്ത്യയുടെ ആദ്യ ഇന്നിങ്്സിലെ ലീഡായ 313 റണ്‍സിനു മുന്നില്‍ രണ്ടാം ഇന്നിംഗ്സിലും വെസ്റ്റ് ഇന്‍ഡീസ് പതറുകയായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരായ പ്രഗ്യാന്‍ ഓജയും ആര്‍. അശ്വിന്‍്റെയും സ്പിന്നിങിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ വിന്‍ഡീസ് 187 റണ്‍സിന് എല്ലാവരും പുറത്തായി. ഓജ അഞ്ചും അശ്വിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസ് നിരയില്‍ 41 റണ്‍സെടുത്ത് ചാന്ദര്‍പോളും 35 റണ്‍സെടുത്ത ഓപ്പണര്‍ ഗെയിലുമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.

ചേതേശ്വര്‍ പൂജാരയുടെയും രോഹിത് ശര്‍മ്മയുടെ സെഞ്ച്വറികളും സചിന്‍്റെയും കോഹ്ലിയുടെയും അര്‍ദ്ധ സെഞ്ചറികളുമാണ് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. പൂജാര 167 പന്തില്‍ 12 ഫോറടക്കം 113 റണ്‍സും രോഹിത് ശര്‍മ്മ 127 പന്തില്‍ മൂന്ന് സിക്സും പതിനൊന്ന് ഫോറുമടക്കം 111 റണ്‍സുമെടുത്തു. കോഹ്ലി 78 പന്തില്‍ അഞ്ച് ഫോറടക്കം 57 റണ്‍സും രോഹിത് ശര്‍മ്മ 93 പന്തില്‍ രണ്ട് സിക്സും എട്ട് ഫോറുമടക്കം 95 റണ്‍സുമെടുത്തു.118 പന്തില്‍ പന്ത്രണ്ട് ഫോറടക്കം 74 റണ്‍സാണ് അവസാന മത്സരത്തില്‍ സച്ചിന്‍്റെ നേട്ടം.

ഇതിഹാസം വിരമിക്കുന്നില്ല.....

Posted: 15 Nov 2013 10:57 PM PST

Image: 

മുംബൈ: വിജയരഥത്തിലേറി മൈതാനത്തില്‍ നിന്നുള്ള ഒടുവിലത്തെ ആ കാലടികളില്‍ അദ്ദേഹം വിതുമ്പലോടെ നിറമിഴികള്‍ തുടക്കുണ്ടായിരുന്നു. ലോകത്തിന്‍്റെ കണ്ണുകള്‍ ആ ‘വലിയ’ കൊച്ചു മനുഷ്യനിലേക്ക് ഉറ്റുനോക്കിയ മുഹൂര്‍ത്തത്തില്‍ വാംഖഡെ സ്റ്റേഡിയത്തിന്‍്റെ പുല്‍തകിടിയില്‍ നിന്ന് സച്ചിന്‍ ലോകത്തെ അഭിവാദ്യം ചെയ്തു. ഉജ്ജ്വലമായിയുന്നു ആ  മടക്കം. തൊപ്പിയഴിച്ച് തന്നെ താനാക്കിയ ലോകത്തിന് അദ്ദേഹം ആദരങ്ങള്‍ അര്‍പിച്ചു.

ലോകം കണ്ട ഏറ്റവും മാന്യനായ ക്രിക്കറ്റ് ഇതിഹാസത്തിന് ലോകം മാന്യമായി തന്നെ വിടയോതി. ‘ഇതിഹാസം ഒരിക്കലും വിരമിക്കുന്നില്ല’ എന്ന കൂറ്റന്‍ ബാനറുകള്‍ സ്റ്റേഡിയത്തില്‍ പാറിക്കളിച്ചു. ഉഛസ്ഥായിയിലുള്ള ആരവങ്ങളും കയ്യടികളും കൊണ്ട് മുഖരിതമായിരുന്നു വാംഖഡെ സ്റ്റേഡിയം. മനോഹരമായ ആ ബാറ്റിങ് നൃത്തം ഇനിയൊരിക്കലും കളത്തില്‍ ആസ്വദിക്കാനാവില്ലല്ളോ എന്ന ചിന്തയില്‍ ആരാധക ലോകം ഒരു നിമിഷത്തേക്ക് മൂകമായി.

സച്ചിനും ഭാര്യയും മകനും മകളും ആരാധക വൃന്ദങ്ങള്‍ക്കു മുന്നില്‍ ക്രീസില്‍ നിരന്നു നിന്നു. വിശിഷ്ടമായ ശനിയാഴ്ചയാണ് ഈ ദിനമെന്ന ആമുഖത്തോടെ രവി ശാസ്ത്രി മൈക്ക് കയ്യിലെടുത്തു. സ്പോര്‍ട്സ് മന്ത്രി ശരത് പവാറില്‍ നിന്ന് സ്പെഷ്യന്‍ ട്രോഫി ഏറ്റുവാങ്ങി.  ശ്രീലങ്കന്‍ സര്‍ക്കാറിന്‍്റെ ഉപഹാരവും ശരത് പവാര്‍ കൈമാറി. മുംബൈ പൊലീസ് കമ്മീഷണറും ഉപഹാരം സമ്മാനിച്ചു. ധോണിയടക്കമുള്ള പ്രമുഖ താരങ്ങള്‍ അദ്ദേഹവുമായുള്ള അനുഭവങ്ങളും ഓര്‍മകളും പങ്കുവെച്ചു.

തുടര്‍ന്ന് സ്വതസിദ്ധമായ എളിമ കൈവിടാതെ സച്ചിന്‍ സംസാരിച്ചു തുടങ്ങി...വികാര നിര്‍ഭരമായിരുന്നു അത്. വിസ്മയകരമായ ഒരു യാത്രയായിരുന്നു കഴിഞ്ഞ 24 വര്‍ഷം എന്ന് പറഞ്ഞ സച്ചിന്‍  മണ്‍മറഞ്ഞുപോയ അഛന്‍ രമേശ് ടെണ്ടുല്‍ക്കറിനെ സ്മരിച്ചു. പിന്നെ, എല്ലാ ത്യാഗത്തിനും അമ്മക്ക് നന്ദി അര്‍പിച്ചു. എല്ലായ്പോഴും തന്നോട് സഹകരിച്ച മുഴുവന്‍ സഹപ്രവര്‍ത്തകര്‍ക്കും, ഗാഗംഗുലിക്കും ദ്രാവിഡിനും ധോണിക്കും പ്രത്യേകമായി നന്ദി പറഞ്ഞു.

എപ്പോഴും താങ്ങും തണലുമായി നിന്ന ഭാര്യ അഞ്ജലിയെ കുറിച്ച് പറഞ്ഞപ്പോള്‍ ആ വാക്കുകള്‍ ഒഴുകുകയായിരുന്നു. തന്‍്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം സംഭവിച്ചത് 1995ല്‍ ആണെന്ന് പറഞ്ഞ സച്ചിന്‍ അന്നാണ് അഞ്ജലിയെ തനിക്ക് ലഭിച്ചതെന്നും പറഞ്ഞു. കുടുംബത്തിന്‍്റെ ഉത്തരവാദിത്തം ഞാന്‍ നോക്കിക്കൊള്ളാം നിങ്ങള്‍ ക്രിക്കറ്റില്‍ തുടര്‍ന്നോളൂ എന്നാണ് അഞ്ജലി എന്നോട് പറഞ്ഞത് ഇത് കേള്‍ക്കെ അഞ്ജലിയുടെ ചുണ്ടുകള്‍ അടക്കിവെക്കനാവാതെ വിതുമ്പുന്നുണ്ടായിരുന്നു. കണ്ണുകള്‍ നിറഞ്ഞു തൂകി. അടുത്തു നിന്ന മകള്‍ അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചു.

മകള്‍ സാറയെയും മകന്‍ അര്‍ജുനെയും വിലമതിക്കാനാവാത്ത രത്നങ്ങള്‍ എന്നാണ് സച്ചിന്‍ വിശേഷിപ്പിച്ചത്. ആദ്യമായി തനിക്ക് ബാറ്റു വാങ്ങിത്തന്ന സഹോദരിയെയും സഹോദരന്‍ അജിത് ടെണ്ടുല്‍ക്കറിനെയും വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ അദ്ദേഹം വിഷമിക്കുണ്ടായിരുന്നു.

തന്നെ സ്നേഹിക്കുന്ന ആരാധകര്‍,മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍, ബി.സി.സി.ഐ, ഡോക്ടര്‍മാര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി അര്‍പിച്ച സച്ചിന്‍്റെ വാക്കുള്‍ ധോണിയും ദ്രാവിഡും അടക്കമുള്ള താരനിരകള്‍  അഭിമാനപൂര്‍വം സശ്രദ്ധം കേള്‍ക്കുന്നുണ്ടായിരുന്നു.

മഹാനായ കളിക്കാരനെ ആദരിച്ച് സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റു നിന്നു. മൂവര്‍ണ ഇന്ത്യന്‍ പതാക പാറിക്കളിച്ചു. ഓരോ നന്ദി പറച്ചിലിലും  സച്ചിന്‍ ഞങ്ങള്‍ താങ്കളെ സ്നേഹിക്കുന്നു എന്ന് ആരാധകര്‍ വിളിച്ചുകൂവി. പലരും കണ്ണുകള്‍ തുടച്ചു. ചിലര്‍ വിങ്ങിപ്പൊട്ടി.  ഒടുവില്‍ ധോണിയുടെയും കോഹ്ലിയുടെയും ചുമലില്‍ ഏറി വാംഖഡെ സ്റ്റേഡിയം വലംവെച്ച് ആരാധക വൃന്ദത്തെ അഭിവാദ്യം ചെയ്താണ് ക്രിക്കറ്റ് ഇതിഹാസം വിടവാങ്ങിയത്.

ഇന്ത്യയില്‍ അസഹിഷ്ണുത കൂടുന്നു-കമല്‍ഹാസന്‍

Posted: 15 Nov 2013 10:25 PM PST

Image: 

ദുബൈ:നമ്മള്‍ ഇന്ത്യക്കാര്‍ കൂടുതല്‍ കൂടുതല്‍ അസഹിഷ്ണുക്കള്‍ ആയിക്കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത നടന്‍ കമല്‍ഹാസന്‍. ഇന്ത്യയിലെ എല്ലാ ഭാഗത്തും ഒരുപോലെ സമാധാനത്തോടെ ജീവിക്കാനാവില്ല. മനുഷ്യമനസ്സുകളില്‍ അസഹിഷ്ണുത സൃഷ്ടിക്കാന്‍ എല്ലാകാലത്തും ഇന്ത്യയില്‍ ശ്രമമുണ്ടായിട്ടുണ്ട്. അസഹിഷ്ണുതയുടെ പേരില്‍ ഇപ്പോഴും മനുഷ്യരെ കൊല്ലുന്നു. ഗാന്ധിജിയെ മാത്രമല്ല അറിയപ്പെടാത്ത എത്രയോ പേരെ മതത്തിന്‍െറ പേരില്‍ കൊന്നുകൊണ്ടിരിക്കുന്നു. ഒരു മതവും ഇത് അംഗീകരിക്കുന്നില്ല. മതത്തെ ദുരുപയോഗം ചെയ്യുകയും നിന്ദിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. ക്ഷോഭം വേഗം സാധിക്കുന്ന പ്രതികരണമാണ്.മനസിലാക്കി പ്രതികരിക്കാന്‍ സമയമെടുക്കും- ഷാര്‍ജ പുസ്തകോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ കമല്‍ഹാസന്‍ ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു.
പുസ്തകങ്ങളോടും അക്ഷരങ്ങളോടും പണ്ടേയുള്ള ഭ്രമമാണ് ഷാര്‍ജ പുസ്തകോത്സവത്തിനായി തന്നെ ഇവിടെ എത്തിച്ചത്.യഥാര്‍ഥത്തില്‍ ഷാര്‍ജ ഭരണാധികാരിയുടെ വ്യക്തിപരമായ താല്‍പര്യം കൊണ്ടാണ് ഇങ്ങിനെയൊരു മേള നടക്കുന്നത്. സര്‍ക്കാരോ ഏതെങ്കിലും കമ്മിറ്റിയോ മറ്റോ ആയിരുന്നെങ്കില്‍ ഇതുപോലെ സംഭവിക്കണമെന്നില്ല. ജനാധിപത്യത്തിന്‍െറ നാട്ടില്‍ നിന്ന് വന്ന് രാജഭരണത്തെ പിന്തുണക്കുകയല്ല. ഷാര്‍ജ ഭരണാധികാരിയുടെ കാഴ്ചപ്പാടിനെ പ്രശംസിക്കുന്നു. അധികാരമുള്ളവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനെ പിന്തുണക്കുന്നു.
തിരക്കുപിടിച്ച ജീവിതമൊന്നുമല്ലെങ്കിലും തന്‍െറ വായനയില്‍ കാര്യമായ കുറവുണ്ട്. അച്ചടിച്ചതും എഴുതപ്പെട്ടതുമായ വാക്കുകളോട് പ്രത്യേക താല്‍പര്യമുണ്ട്. എന്തെങ്കിലും പഠിക്കുകയല്ല അറിയുകയാണ് തന്‍െറ ലക്ഷ്യം. താന്‍ പണ്ഡിതനല്ല. ഓസ്കാര്‍ അവാര്‍ഡ് സിനിമയുടെ അംഗീകാരത്തിനുള്ള അവസാന വാക്കല്ലെന്ന് അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. അടിസ്ഥാനപരമായി അത് അമേരിക്കന്‍ സിനിമയുടെ മികവിനുള്ളതാണ്.മറ്റു സിനിമയെയും പരിഗണിക്കുന്നുണ്ടെന്ന് മാത്രം. ചാര്‍ലി ചാപ്ളിന് ഓസ്കാര്‍ കിട്ടിയിട്ടില്ല. ഓസ്കാറിനെ ആദരിക്കുന്നു. പക്ഷെ അത് 15 പേര്‍ തീരുമാനിക്കുന്നതാണ്. കോടിക്കണക്കിന് പ്രേക്ഷകരാണ് അതിലും പ്രധാനം.
തിരക്കഥകളെ സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ക്ക് പരിഗണിക്കണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. തിരക്കഥയെ സാഹിത്യസൃഷ്ടിയായി കാണണം. അത്തരം ആദരവ് ലഭിക്കണമെന്നത് സിനിമയുടെ ആവശ്യമാണ്. തനിക്ക് വേണ്ടിയല്ല ഇതുപറയുന്നത്.
ഇന്ത്യയില്‍ കേരളവും ബംഗാളും മാത്രമേ സാഹിത്യത്തെ ബോധപൂര്‍വവും കൃത്യമായും സിനിമയില്‍ ഉപയോഗിക്കുന്നുള്ളൂ. മറ്റൊരിടത്തും സിനിമയും സാഹിത്യവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. ഏറ്റവും മോശം തമിഴാണ്. സമ്പന്നമായ സാഹിത്യമുണ്ടായിട്ടും തമിഴ് സിനിമ സാഹിത്യകൃതികളെ അവഗണിക്കുകയായിരുന്നു. എന്നിട്ട് ഒരേതരം സിനിമകള്‍ ആവര്‍ത്തിക്കുന്നു. സാധാരണ തമിഴര്‍ക്ക് അവരുടെ ഭാഷയിലെ അഞ്ചു സാഹിത്യകാരന്‍മാരുടെ പേരു പോലും പറയാനാവില്ല. വായന പൊതുവെ അവിടെ കുറവാണ്.
മലയാളം സിനിമ മോശമായപ്പോള്‍ 10 വര്‍ഷം മുമ്പ് ഞാന്‍ ചീത്തവിളിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ ഗുണപരമായ മാറ്റം വന്നിട്ടുണ്ടെങ്കില്‍ അതില്‍ തനിക്കും സന്തോഷമുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞു.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ക്രിക്കറ്റ് കാണാറില്ലെന്നായിരുന്നു കമല്‍ഹാസന്‍െറ മറുപടി. ഇപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതും താല്പര്യമുള്ളതുമായ കാര്യം ക്രിക്കറ്റാണ്. അല്ലെങ്കില്‍ ബസില്‍ ബലാത്സഗം നടക്കണം- അദ്ദേഹം തമാശയായി പറഞ്ഞു.
ഡി.സി ബുക്സ് സി.ഇ.ഒ രവി ഡി.സിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
 

ഹൂറയില്‍ മലയാളി സഹോദരങ്ങളുടെ കോള്‍ഡ് സ്റ്റോറില്‍ വന്‍ മോഷണം

Posted: 15 Nov 2013 10:12 PM PST

Image: 

മനാമ: ഹൂറയില്‍ മലയാളികളായ സഹോദരങ്ങള്‍ നടത്തുന്ന കോള്‍ഡ് സ്റ്റോറില്‍ വന്‍ മോഷണം. ഹൂറ ഉമ്മുഅയ്മന്‍ സ്കൂളിന് സമീപം നാദാപുരം കുമ്മങ്കോട് സ്വദേശികളായ റാഷിദും സഹോദരന്‍ റഷീദും നടത്തുന്ന ഫാസ് മാര്‍ക്കറ്റിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം അരങ്ങേറിയത്. ഷട്ടറിന്‍െറ പൂട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച ശേഷം താബൂക്ക് ഉപയോഗിച്ച് ഗ്ളാസ് ഡോര്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. മേശയിലും ലോക്കറിലുമായി സൂക്ഷിച്ച 2000 ദിനാര്‍, 1500 ദിനാര്‍ വില വരുന്ന വിവിധ ടെലിഫോണ്‍ കാര്‍ഡുകള്‍, കോസ്മറ്റിക്സും സിഗരറ്റും ഉള്‍പ്പെടെ 1000 ദിനാറിന്‍െറ സാധനങ്ങള്‍ എന്നിവയാണ് നഷ്ടമായത്. മോഷ്ടാവിന്‍െറ ചിത്രം കടയിലെ സി.സി ടിവി കാമറിയില്‍ പതിഞ്ഞിട്ടുണ്ട്. ഹൂറ പൊലീസ് സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ച ശേഷം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
റാഷിദും റഷീദും മൂന്ന് വര്‍ഷമായി നടത്തുന്ന കോള്‍ഡ് സ്റ്റോറില്‍ ആദ്യമായാണ് മോഷണം നടക്കുന്നത്. റഷീദ് ഇപ്പോള്‍ നാട്ടിലാണുള്ളത്. വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് റാഷിദ് ഷോപ്പ് അടച്ചത്. എതിര്‍വശത്തെ ഫ്ളാറ്റില്‍ തന്നെയാണ് റാഷിദ് താമസിക്കുന്നത്. ഇന്നലെ രാവിലെ 7.30ന് ഷോപ്പ് തുറക്കാന്‍ എത്തിയപ്പോഴാണ് ഷട്ടര്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ഷോപ്പിനകത്തേക്ക് നോക്കിയപ്പോള്‍ മോഷണം നടന്നതായി ബോധ്യപ്പെട്ടു. ഉടനെ ഹൂറ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. സി.സി ടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ പാന്‍റ്സും ടീഷര്‍ട്ടും ധരിച്ച യുവാവാണ് മോഷണം നടത്തിയെന്ന് വ്യക്തമായിട്ടുണ്ട്. കുറ്റിത്താടിയുള്ള ഇയാള്‍ കണ്ണടയും വെച്ചിരുന്നു.
പുലര്‍ച്ചെ മൂന്നര മണിയോടെയാണ് മോഷ്ടാവ് ഷോപ്പിനകത്തേക്ക് കടക്കുന്നത്. താബൂക്ക് ഉപയോഗിച്ച് ഡോറിന്‍െറ ഗ്ളാസ് തകര്‍ത്ത ശേഷം നുഴഞ്ഞു കയറുകയായിരുന്നു. ഷോപ്പിനകത്തെ വിവിധ ഭാഗങ്ങള്‍ പരിശോധിച്ച ശേഷം പണവും സാധനങ്ങളും മോഷ്ടിക്കുന്ന രംഗങ്ങളെല്ലാം കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മോഷണം നടത്തുന്നതിനിടെ കാമറ ശ്രദ്ധയില്‍പെട്ട ഇയാള്‍ പിന്നീട് തന്‍െറ കറുത്ത ടീഷര്‍ട്ട് ഊരി കണ്ണ് കെട്ടി. കോള്‍ഡ് സ്റ്റോറിലുണ്ടായിരുന്ന ഒരു ചാക്ക് അരി അവിടെ ചൊരിഞ്ഞ ശേഷം ഈ ചാക്കിലിട്ടാണ് ലോക്കര്‍ കൊണ്ടുപോയത്. ലോക്കറില്‍ റാഷിദിന്‍െറയും റഷീദിന്‍െറയും സി.പിആറുമുണ്ടായിരുന്നു. വയനാട് മുട്ടില്‍ ഓര്‍ഫനേജിന്‍െറ പണപ്പെട്ടിയും നഷ്ടമായി. ഇതില്‍ മൊത്തം 60 ദിനാറുണ്ടായിരുന്നു. സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഇതിന്‍െറ വീഡിയോ ഇന്ന് പൊലീസിന് കൈമാറുമെന്ന് റാഷിദ് പറഞ്ഞു.

മഅ്ദനിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍

Posted: 15 Nov 2013 09:55 PM PST

Image: 

ബംഗളൂരു: ബംഗളൂരു സ്ഫോടനകേസില്‍ പരപ്പര അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി അധ്യക്ഷന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍. മഅ്ദനി രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് വിചാരണ തടസപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ സത്യാവാങ്മൂലം നല്‍കും. മഅ്ദനിക്ക് ജാമ്യം നല്‍കേണ്ടതില്ളെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കാനാവില്ളെന്നും  സത്യവാങ്മൂലത്തില്‍ പറയുന്നു.
ഗുരുതരമായ രാജ്യദ്രോഹകുറ്റത്തിന് വിചാരണ നേരിടുന്ന വ്യക്തിയായതിനാല്‍ ജാമ്യം നല്‍കേണ്ടതില്ളെന്നാണ് സര്‍ക്കാര്‍ നിലപാട്. മഅ്ദനിക്ക് പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മാത്രമേയുള്ളൂവെന്നും  ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും  കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

വയനാട്ടിലും ഇടുക്കിയിലും ഹര്‍ത്താല്‍ പൂര്‍ണം

Posted: 15 Nov 2013 08:25 PM PST

Image: 

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി വയനാട്, ഇടുക്കി ജില്ലകളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.  വയനാട്ടില്‍ കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില  കുറവാണ്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. വിദ്യാഭ്യസ സ്ഥാപനങ്ങള്‍, ബാങ്ക് എന്നിവ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. സമരാനുകൂലികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞു.

മാനന്തവാടി പേര്യ റേഞ്ചിലെ വരയാല്‍ വനംവകുപ്പ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. വനംവകുപ്പ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ഫോസ്റ്റ് സ്റ്റേഷനിന് സമീപത്തുള്ള വനപ്രദേശത്ത് അക്രമികള്‍ തീയിട്ടു. പ്രകടനമായത്തെിയ 100 ഓളം പേരാണ് അക്രമം നടത്തിയത്.
റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചത്തിനാല്‍ പൊലീസിന് സംഭവസ്ഥലത്ത് എത്താനായില്ല. സമരാനുകൂലികള്‍ തോല്‍പെട്ടിയിലെയും ബാവലിയിലെയും ചെക്ക് പോസ്റ്റുകള്‍ അടച്ചു.  കര്‍ണാടകയില്‍ നിന്നുള്ള നൂറുകണക്കിന് വാഹനങ്ങള്‍ ചെക്ക് പോസ്റ്റിനടുത്ത് കുടുങ്ങി കിടക്കുകയാണ്. വിനോദയാത്രക്ക് എത്തിയ 100 ഓളം വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘവും ബാവലി ചെക്ക്പോസ്റ്റിനടുത്ത് കുടുങ്ങികിടക്കുയാണ്.

ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫ്. നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് ശബരിമല തീര്‍ത്ഥാടകരെയും അവശ്യസര്‍വ്വീസുകളെയും ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. മറയൂരില്‍ സമരാനുകൂലികള്‍ റോഡ് ഉപരോധിച്ചു. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി, കണ്ണൂര്‍ ജില്ലയിലെയും മലപ്പുറത്തെയും മലയോരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഹര്‍ത്താലാണ്. മലപ്പുറത്ത് നിലമ്പൂര്‍ മണ്ഡലത്തിലും ഏറനാട് മണ്ഡലത്തിലെ ചാലിയാര്‍ പഞ്ചായത്തിലും വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവ്, കരുവാരക്കുണ്ട്, ചോക്കാട്, പഞ്ചായത്തുകളിലും കേരളസ്റ്റേറ്റ് വില്ലജേിലും പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ മൂന്നു പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ .
കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ , കേളകം, കണിച്ചാല്‍ , പേരാവൂര്‍ , കോളയാട്, മുഴക്കുന്ന്, ആറളം, അയ്യുന്ന്, പായം, ഉളിക്കല്‍, തില്ലങ്കരേി, പാട്യം, പയ്യവൂര്‍, എരുവേശി, നടുവില്‍ , ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി, ചെറുപുഴ, പെരിങ്ങോം, വയക്കര പഞ്ചായത്തുകളിലും  ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
 

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 22,800 രൂപ

Posted: 15 Nov 2013 07:56 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 22,800 രൂപയും ഗ്രാമിന് 2,850 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ പവന് 22,560 രൂപയായിരുന്നു വില. വ്യാഴാഴ്ച 40 രൂപ കൂടി 22,600 രൂപയിലത്തെി.  
അന്തരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. ഒരു ട്രോയ് ഒൗണ്‍സ് സ്വര്‍ണത്തിന് 1,290.40  ഡോളറിലത്തെി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP