സ്വാഗതം
WELCOME

News Update..

Wednesday, November 13, 2013

ജില്ലാ കായികമേള: മുക്കം ഉപജില്ല കുതിപ്പു തുടരുന്നു Madhyamam News Feeds

ജില്ലാ കായികമേള: മുക്കം ഉപജില്ല കുതിപ്പു തുടരുന്നു Madhyamam News Feeds

Link to

ജില്ലാ കായികമേള: മുക്കം ഉപജില്ല കുതിപ്പു തുടരുന്നു

Posted: 13 Nov 2013 12:59 AM PST

ചക്കിട്ടപാറ: ജില്ലാ കായികമേളയില്‍ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ മുക്കം ഉപജില്ല 111 പോയന്‍േറാടെ മുന്നിട്ടുനില്‍ക്കുന്നു. 96 പോയന്‍േറാടെ താമരശ്ശേരി ഉപജില്ലയും 79 പോയന്‍േറാടെ ആതിഥേയരായ പേരാമ്പ്ര ഉപജില്ലയും രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നു. 41 പോയന്‍റുള്ള കൊയിലാണ്ടിയും 36 പോയന്‍റുള്ള ബാലുശ്ശേരിയും 35 പോയന്‍റുള്ള വടകരയും അടുത്ത സ്ഥാനങ്ങളിലുണ്ട്. മുക്കത്തിന് ലഭിച്ച 111 പോയന്‍റില്‍ 86 പോയന്‍റും പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് ഹൈസ്കൂളിന്‍െറ സംഭാവനയാണ്. 96 പോയന്‍റ് ലഭിച്ച താമരശ്ശേരി ഉപജില്ലയെ രണ്ടാംസ്ഥാനത്ത് നിലനിര്‍ത്തുന്നത് നെല്ലിപ്പൊയില്‍ സെന്‍റ് ജോണ്‍സ് ഹൈസ്കൂളിന്‍െറ 73 പോയന്‍റാണ്. 14 സ്വര്‍ണവും 11 വെള്ളിയും എട്ട് വെങ്കലവുമാണ് മുക്കം നേടിയത്. താമരശ്ശേരി 11 സ്വര്‍ണവും എട്ട് വെള്ളിയും 17 വെങ്കലവും നേടി. ആതിഥേയരായ പേരാമ്പ്ര നേടിയ 79 പോയന്‍റില്‍ 57 പോയന്‍റ് നല്‍കിയത് കുളത്തുവയല്‍ സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ്. ഹോം ഗ്രൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് കുളത്തുവയല്‍ സ്കൂള്‍ അടിസ്ഥാനത്തില്‍ മൂന്നാമതെത്തിയത്. കായിക മേളയുടെ ഏറ്റവും ആകര്‍ഷകമായ 4x100 റിലേ മത്സരങ്ങളും 100 മീറ്റര്‍ ഓട്ടം ഫൈനലും അവസാനദിനമായ ബുധനാഴ്ച നടക്കും.

മലബാര്‍ സ്പോര്‍ട്സ് അക്കാദമി
ചിറകിലേറി പുല്ലൂരാംപാറ സ്കൂളും
മുക്കം ഉപജില്ലയും

ചക്കിട്ടപാറ: റവന്യൂ ജില്ലാ കായികമേളയില്‍ പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് സ്കൂളിന്‍െറ ചിറകിലേറി 111 പോയന്‍റുമായി മുക്കം ഉപജില്ല കുതിക്കുമ്പോള്‍ വിജയവീഥിയൊരുക്കി പുല്ലൂരാംപാറയിലെ മലബാര്‍ സ്പോര്‍ട്സ് അക്കാദമി. 111ല്‍ 86  പോയന്‍റും സ്വന്തമാക്കിയ പുല്ലൂരാംപാറ സെന്‍റ് ജോസഫ്സിലെ മുഴുവന്‍ കായികതാരങ്ങള്‍ക്കും പരിശീലനം നല്‍കുന്നത് മലയോരത്തെ ഈ സ്പോര്‍ട്സ് അക്കാദമിയാണ്. 33 താരങ്ങളാണ് പുല്ലൂരാംപാറക്കുവേണ്ടി ട്രാക്കിലിറങ്ങിയത്. ഇവരില്‍ ഏഴുപേര്‍, ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ ബംഗളൂരുവില്‍ നടക്കുന്ന ജൂനിയര്‍ നാഷനല്‍ മീറ്റില്‍ കേരളത്തെ പ്രതിനിധാനം ചെയ്യും. സ്കൂള്‍ തലത്തില്‍ രണ്ടാം സ്ഥാനക്കാരായ നെല്ലിപ്പൊയില്‍ സെന്‍റ് ജോണ്‍സ് സ്കൂളിന്‍െറ ടീമംഗങ്ങളില്‍ പലരും മലബാര്‍ സ്പോര്‍ട്സ് അക്കാദമിയില്‍ പരിശീലനം നേടിയവരാണ്.
ചൊവ്വാഴ്ച മേള സമാപിച്ചപ്പോള്‍ താമരശ്ശേരി ഉപജില്ലയില്‍പെട്ട നെല്ലിപ്പൊയില്‍ 73 പോയന്‍റുകള്‍ സ്വന്തമാക്കി സ്കൂള്‍തലത്തില്‍ രണ്ടാം സ്ഥാനത്തുനില്‍ക്കുന്നു. തിരുവമ്പാടി-കോടഞ്ചേരി പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന ഇരവഞ്ഞിപ്പുഴയുടെ അക്കരെയും ഇക്കരെയുമാണ് പുല്ലൂരാംപാറയും നെല്ലിപ്പൊയിലും. 100, 200 മീറ്റര്‍ സ്പ്രിന്‍റ് ഇനങ്ങള്‍, 400 മീ., 800 മീ. ഓട്ടം, 5000 മീ. നടത്തം, ലോങ്ജംപ്, ഹൈജംപ്, ട്രിപ്പ്ള്‍ ജംപ്, പോള്‍വാള്‍ട്ട് ഇനങ്ങളില്‍ മത്സരിക്കുന്ന പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് ത്രോ ഇനങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയിട്ടില്ല. ത്രോ ഇനങ്ങള്‍ക്ക് ദേശീയ തലത്തില്‍ സാധ്യത കുറവായതാണ് കാരണമെന്ന് മലബാര്‍ സ്പോര്‍ട്സ് അക്കദമി മുഖ്യപരിശീലകനും ദേശീയ അത്ലറ്റിക് കോച്ചുമായ ടോമി ചെറിയാന്‍ പറഞ്ഞു. പുല്ലൂരാംപാറ സ്വദേശിയാണ് ഇദ്ദേഹം. സഹപരിശീലകരായ സി.കെ. സത്യന്‍, ജോസഫ് ജോണ്‍, പുല്ലൂരാംപാറ സ്കൂളിലെ കായികാധ്യാപിക ജോളി തോമസ് എന്നിവരുടെ കീഴിലാണ് പുല്ലൂരാംപാറയുടെ കുട്ടികള്‍ പരിശീലനം നേടിയത്.
പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് സ്കൂള്‍ ടീമംഗങ്ങളായ മരിയ, അപര്‍ണ റോയ്, വിനീജ വിജയന്‍, തെരേസ് ജോസഫ്, റാഷിദ്, അഖില്‍ ബിജു, അമല്‍തോമസ്, നെല്ലിപ്പൊയില്‍ സെന്‍റ് ജോണ്‍സിലെ ആതിര, സുജിത എന്നിവരാണ് വരുന്ന ജൂനിയര്‍ നാഷനല്‍ മീറ്റില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുന്നത്.
 

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ധിപ്പിച്ചു

Posted: 12 Nov 2013 11:47 PM PST

Image: 

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത പത്തുശതമാനം വര്‍ധിപ്പിക്കാനുള്ള ധനമന്ത്രിയുടെ നിര്‍ദേശത്തിന്  മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതുമൂലം മാസം തോറും 130 കോടി രൂപയുടെ അധിക ബാധ്യത  സര്‍ക്കാരിനുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല ജീവനക്കാര്‍ക്ക് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സ്കെയിലില്‍ ശമ്പളം നല്‍കാനും തീരുമാനമായി

1997 ജനുവരിക്ക് മുമ്പ് പട്ടയം നല്‍കിയവര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യാവുന്നതായി  വ്യവസ്ഥ മാറ്റി. സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടു വെച്ച രണ്ടു പദ്ധതികള്‍ക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. കോഴിക്കോട് ഫുട്ബോള്‍ അക്കാദമിക്കും തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ളബ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുമാണ് അംഗീകാരം. വയനാട്ടിലെ തിരുനെല്ലി അട്ടപ്പാറയില്‍ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക എല്‍.പി സ്കൂള്‍ യു.പിയാക്കി ഉയര്‍ത്താനും യോഗം തീരുമാനിച്ചു.

ചേരി രഹിത ഭാരതം പദ്ധതിക്കായി കേന്ദ്രസര്‍ക്കാരിന്‍്റെ രാജീവ് ആവാസ് യോജന  പദ്ധതി നടപ്പിലാക്കും. പദ്ധതിക്കായി 50 ശതമാനം കേന്ദ്രസര്‍ക്കാറും 30 ശതമാനം സംസ്ഥാന സര്‍ക്കാറും 10 ശതമാനം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുമാണ്  വകയിരുത്തേണ്ടത്.
സംസ്ഥാന ബജറ്റ് ജനുവരി 17 അവതരിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ കമ്മി നികത്താന്‍ ലക്ഷം പേരെ റിക്രൂട്ട് ചെയ്യേണ്ടിവരും

Posted: 12 Nov 2013 10:38 PM PST

Image: 

റിയാദ്: സൗദി തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി രാജ്യത്തുനിന്ന് വിദേശ തൊഴിലാളികള്‍ ഒഴിഞ്ഞുപോയ കാരണത്താലുള്ള കമ്മി നികത്താന്‍ ലക്ഷം പേരെ റിക്രൂട്ട് ചെയ്യേണ്ടി വരുമെന്ന് നാഷനല്‍ റിക്രൂട്ടിങ് കമ്മിറ്റി മേധാവി സഅദ് അല്‍ബദ്ദാഹ് പറഞ്ഞു. തൊഴില്‍ മന്ത്രാലയത്തിന്‍െറ അംഗീകാരത്തോടെ പുതുതായി പ്രവത്തനമാരംഭിച്ച ഭീമന്‍ റിക്രൂട്ടിങ് കമ്പനികള്‍ മുഖേനയാണ് പുതിയ റിക്രൂട്ടിങ് നടക്കുക. സ്വകാര്യ മേഖലക്ക് ആവശ്യമുള്ള വീട്ടുവേലക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ സൗദിയിലെത്തിച്ച് കരാര്‍ വ്യവസ്ഥയില്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്ന രീതിയാണ് റിക്രൂട്ടിങ് കമ്പനികള്‍ സ്വീകരിക്കുക.
സ്വകാര്യ മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ 20,000 തൊഴിലാളികളെ ഉടന്‍ റിക്രൂട്ട് ചെയ്യുമെന്നും സഅദ് അല്‍ബദ്ദാഹ് പറഞ്ഞു. വ്യവസായ ശാലകള്‍, കോണ്‍ട്രാക്ടിങ് കമ്പനികള്‍, നിര്‍മാണ മേഖല എന്നിവ വന്‍ തൊഴിലാളിക്കമ്മി നേരിടുന്നുണ്ട്. ഏഴുമാസം നീണ്ട ഇളവുകാലത്തിന് ശേഷം ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ ആരംഭിച്ച പരിശോധന കാരണം നിര്‍മാണ മേഖല സതംഭിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യത്തിന് ജോലിക്കാരെ ലഭിക്കാത്തതിനാല്‍ ഭീമന്‍ പദ്ധതികളുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്.
ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങള്‍ വീട്ടുവേലക്കാരെ സൗദിയിലേക്ക് അയക്കാത്ത സാഹചര്യത്തിലുണ്ടായ പ്രതിസന്ധിയും തൊഴില്‍ വിപണിയില്‍ നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായി തൊഴില്‍ കരാര്‍ ഒപ്പുവെക്കാന്‍ സൗദി അധികൃതര്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാന്‍ പുതിയ സാഹചര്യം കാരണമാവും. ഇന്ത്യക്ക് പുറമെ ഫിലിപ്പീന്‍സ്, നേപ്പാള്‍, കമ്പോഡിയ, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നു തൊഴിലാളികളെ റിക്രൂട്ട് ചെയ്യും. സൗദി വിപണിക്ക് ആവശ്യമായ മാനവവിഭവശേഷി ഉറപ്പുവരുത്തേണ്ടത് സൗദി റിക്രൂട്ടിങ് കമ്മിറ്റിയുടെയും റിക്രൂട്ടിങ് കമ്പനികളുടെയും ബാധ്യതയാണ്. ഒന്നര വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച റിക്രൂട്ടിങ് കമ്പനികള്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും തൊഴിലാളികളെ ആവശ്യമുള്ള സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും രണ്ടാഴ്ചക്കകം ജോലിക്കാരെ നല്‍കാന്‍ റിക്രൂട്ടിങ് കമ്പനികള്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
തൊഴിലുടമയുടെയും തൊഴിലാളിയുടെയും പേരും ഇഖാമ നമ്പറും ചേര്‍ത്ത കാര്‍ഡ് തൊഴില്‍ മന്ത്രാലയം തൊഴിലാളിക്ക് നല്‍കുന്നതോടെ സ്പോണ്‍സറുടെ കീഴിലാണ് ജോലി ചെയ്യുന്നതെന്ന് പരിശോധകര്‍ക്ക് ഉറപ്പുവരുത്താനാവുമെന്നും സഅദ് അല്‍ബദ്ദാഹ് പറഞ്ഞു.
ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത പ്രതിസന്ധി കാരണം രാജ്യത്തെ നിരവധി സ്വകാര്യ മേഖലയെ പരിശോധന പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം പോലുള്ള വന്‍ നഗരങ്ങളിലെ ഷോപ്പിങ് സെന്‍ററുകളില്‍ നിരവധി കടകള്‍ അടഞ്ഞുകിടക്കുകയാണ്. ഹൈവേകളിലെ പെട്രോള്‍ പമ്പുകളെയും അതോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ബഖാല, ബൂഫിയകളും യാത്രക്കാര്‍ക്കും മരുഭൂ സഞ്ചാരികള്‍ക്കും സാധനങ്ങള്‍ വില്‍പന നടത്തുന്ന കടകളും തൊഴിലാളികളുടെ ക്ഷാമം നിയമാനുസൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട തൊഴിലാളികള്‍ ആവശ്യത്തിന് ലഭ്യമായാല്‍ മാത്രമേ ഇത്തരം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാവൂ എന്നും റിക്രൂട്ടിങ് കമ്മിറ്റി മേധാവി കൂട്ടിച്ചേര്‍ത്തു.

ബലാത്സംഗം: സി.ബി.ഐ ഡയറക്ടറുടെ പരാമര്‍ശം വിവാദമാകുന്നു

Posted: 12 Nov 2013 10:17 PM PST

Image: 

ന്യൂദല്‍ഹി: ബലാത്സംഗം തടയാനാകുന്നില്ളെങ്കില്‍ ആസ്വദിക്കൂ എന്ന സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയുടെ പരാമര്‍ശം വിവാദമാകുന്നു. പരാമര്‍ശത്തിനെതിരെ വിവിധ സ്ത്രീ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നു.  കായിക മത്സരങ്ങളില്‍ വാതുവെപ്പ് തടയാന്‍ കഴിയുന്നില്ളെങ്കില്‍ അത് നിയമപരമാക്കുന്നതുപോലെ ബലാത്സംഗം തടയാന്‍ കഴിയുന്നില്ളെങ്കില്‍ അത് ആസ്വദിക്കണമെന്ന പരാമര്‍ശമാണ് വിവാദമായത്. ‘കായികരംഗത്തെ ധാര്‍മികത’ എന്ന വിഷയത്തില്‍ സി.ബി.ഐ ആസ്ഥാനത്തു നടത്തിയ ചര്‍ച്ചയിലാണ് സി.ബി.ഐ ഡയറക്ടര്‍ വിവാദ പരാമര്‍ശം നടത്തിയത്.

സംസ്ഥാനങ്ങളില്‍ ലോട്ടറി വില്‍പനയും റിസോര്‍ട്ടുകളില്‍ ചൂതുകളിയും നടത്താന്‍ അനുവദിക്കുന്നു. കളളപ്പണം വെളിപ്പെടുത്തുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. അങ്ങനെയെങ്കില്‍  വാതുവെപ്പും നിയമവിധേയമാക്കുന്നതില്‍ എന്ത് പ്രശ്നമാണുള്ളതന്ന്  സി.ബി.ഐ ഡയറക്ടര്‍ ചോദിച്ചു.  നിയമപരമായി തെറ്റില്ളെങ്കില്‍  വാതുവെപ്പിന് നിയമപരിരക്ഷ നല്‍കുന്നതിനെ അനുകൂലിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും അഭിപ്രായപ്പെട്ടു.  
അതിനിടെ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്താണ് തന്‍്റെ പ്രസ്താവന വിവാദമാക്കിയതെന്ന് സി.ബി.ഐ ഡയറക്ടര്‍ പ്രതികരിച്ചു.

ബലാത്സംഗത്തെ ന്യായീകരിക്കുന്ന സി.ബി.ഐ ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സി.പി.എം നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു. ബലാത്സംഗത്തെ നിസാരവത്കരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും വൃന്ദ പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരായ കുറ്റവിചാരണ നോട്ടീസ് പാര്‍ലമെന്‍റ് തള്ളി

Posted: 12 Nov 2013 10:14 PM PST

Image: 

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിനെതിരെ എം.പി റിയാദ് അല്‍ അദ്സാനി സമര്‍പ്പിച്ച കുറ്റവിചാരണ പ്രമേയ നോട്ടീസ് പാര്‍ലമെന്‍റ് തള്ളി. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിനെ തുടര്‍ന്നാണിത്. പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം വിഷയം പാര്‍ലമെന്‍റില്‍ വോട്ടിനിട്ടപ്പോള്‍ 45 അംഗങ്ങള്‍ കുറ്റവിചാരണ പ്രമേയ നോട്ടീസിന് എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്. എട്ട് പേര്‍ അനുകൂലിച്ചു.
ഇതോടെ പ്രധാനമന്ത്രിക്കെതിരായ കുറ്റവിചാരണ പ്രമേയം അസാധുവായി. പാര്‍ലമെന്‍റിന്‍െറ രണ്ടാം ഘട്ട സമ്മേളനം തുടങ്ങിയ ഉടന്‍ കഴിഞ്ഞമാസം അവസാനമാണ് റിയാദ് അല്‍ അദ്സാനി പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. രണ്ടു വിഷയങ്ങളായിരുന്നു നോട്ടീസില്‍ ഉന്നയിച്ചിരുന്നത്. രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭവന പ്രതിസന്ധിയും അഴിമതിയുടെ വര്‍ധനയും.
നിലവില്‍ രാജ്യത്തെ സ്വദേശികള്‍ അനുഭവിക്കുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം ഭവന പ്രതിസന്ധിയാണെന്നും സര്‍ക്കാര്‍ ഇതിനെ വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍െറ പദ്ധതികള്‍ ഏറെ ദുര്‍ബലമാണെന്നും സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ടും സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയ നോട്ടീസില്‍ രാജ്യാന്തര തലത്തിലെ അഴിമതി വിരുദ്ധ ഇന്‍ഡക്സില്‍ കുവൈത്തിന്‍െറ സ്ഥാനം പിറകോട്ടുപോയിരിക്കുകയാണെന്നും സാമ്പത്തിക, വാണിജ്യ രംഗം അഴിമതിയില്‍ കുളിച്ചിരിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.
ഇതിനുപിന്നാലെ മന്ത്രിസഭാ കാര്യ-ആരോഗ്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്വബാഹിനെതിരെ എം.പി ഹുസൈന്‍ അല്‍ ഖൈറുവാനും പാര്‍ലമെന്‍ററി കാര്യ-ആസൂത്രണ മന്ത്രി ഡോ. റോള ദശ്തിക്കെതിരെ എം.പി ഡോ. ഖാലിദ് അബ്ദുല്ലയും കുറ്റവിചാരണ പ്രമേയ നോട്ടീസ് സമര്‍പ്പിച്ചിരുന്നു. കുവൈത്ത് ഭരണഘടനയിലെ 100,101,102 വകുപ്പുകളാണ് മന്ത്രിമാരെ കുറ്റവിചാരണക്ക് വിധേയമാക്കാന്‍ അനുമതി നല്‍കുന്നത്. ഇതുപ്രകാരം പ്രധാനമന്ത്രിയടക്കം സര്‍ക്കാറിലെ ഏത് മന്ത്രിക്കെതിരെയും എം.പിമാര്‍ക്ക് കുറ്റവിചാരണക്ക് അനുമതി തേടാം.
 

ചക്കിട്ടപ്പാറയില്‍ താരമായി അന്നാ കല്ലിങ്കല്‍

Posted: 12 Nov 2013 08:36 PM PST

Image: 

ചക്കിട്ടപാറ: റിമ കല്ലിങ്കല്‍ സിനിമയില്‍ പ്രശസ്ത താരമാണെങ്കില്‍ ചക്കിട്ടപാറയില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയില്‍ ‘വലിയ’ താരമാവുകയാണ് ബന്ധു അന്ന കല്ലിങ്കല്‍. നാട് നെഞ്ചേറ്റിയ കായികമേള വിജയിപ്പിക്കാന്‍ ഉദ്ഘാടന ദിവസം മുതല്‍ 78കാരിയായ അന്ന ഗ്രൗണ്ടില്‍ നിറസാന്നിധ്യമായുണ്ട്.
സ്പ്രിന്‍റ്, ത്രോ, ജംപ് തുടങ്ങി ഇനങ്ങള്‍ ഏതുമാവട്ടെ, കൈയടിച്ച് പ്രോത്സാഹിപ്പിക്കാന്‍ നിറചിരിയുമായി ഈ അമ്മ ചക്കിട്ടപാറ  ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിലുണ്ട്.
 ക്രിസ്ത്യന്‍ പരമ്പരാഗത വേഷമായ ചട്ടയും മുണ്ടും ധരിച്ച് കാലില്‍ വെള്ള സോക്സുമണിഞ്ഞാണ് അന്നാമ്മ ചേട്ടത്തിയുടെ വരവ്. സോക്സ് എന്തിനെന്ന് ചോദിച്ചാല്‍ ‘കാലിന് വേദനയാണ്’ എന്നാണ് മറുപടി.
‘രാവിലെ പള്ളിയില്‍ പോയി തിരിച്ചത്തെി വീട്ടില്‍നിന്ന് പ്രാതലും കഴിച്ച് നേരെ ഇങ്ങോട്ടുപോരും. ഇന്നലെയും വന്നു, ഇന്നും വന്നു, നാളെയും മറ്റന്നാളും വരും. ഓടുകയും ചാടുകയും ചെയ്യുന്ന നമ്മുടെ മക്കളെ പ്രോത്സാഹിപ്പിക്കേണ്ടേ’ -പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട് അന്നാമ്മ ചേട്ടത്തി ചോദിക്കുന്നു.
ദാഹമകറ്റാന്‍ കൈയില്‍ ശീതളപാനീയ കുപ്പിയും കരുതിയിട്ടുണ്ട്. പ്രായമായതിനാലാവും മധുരം പെരുത്ത ഇഷ്ടമാണ്. രാവിലെ മുതല്‍ മേള അവസാനിക്കുംവരെ ഗ്രൗണ്ടില്‍ നിറഞ്ഞുനില്‍ക്കുന്ന ചേട്ടത്തിയെ ഭക്ഷണത്തിന് ക്ഷണിച്ചെങ്കിലും സ്നേഹപൂര്‍വം നിരസിച്ചതായി സംഘാടകര്‍ പറഞ്ഞു.
 ‘മക്കള്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന ഒന്നിനും എന്നെ കിട്ടില്ല’ എന്നായിരുന്നു മറുപടി. ഉച്ചക്ക് സ്കൂളിനടുത്ത വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് 10 മിനിറ്റുകൊണ്ട് ഇവര്‍ മടങ്ങിയത്തെും. കോതമംഗലത്തിനടുത്ത തട്ടേക്കാട് പാലമറ്റത്തില്‍നിന്ന് കുടിയേറിയ അന്നാമ്മ ചേട്ടത്തിയുടെ ഭര്‍ത്താവ് കാളാമ്പറമ്പില്‍ മത്തായി 20 വര്‍ഷം മുമ്പ് മരിച്ചു.  ആറ് ആണ്‍മക്കളുള്ള ഇവര്‍ ചക്കിട്ടപാറ സ്കൂളില്‍ അഞ്ചാം തരം വരെ പഠിച്ചിട്ടുണ്ട്.
 

ലോകചെസ്: മൂന്നാമങ്കവും സമനില

Posted: 12 Nov 2013 08:20 PM PST

Image: 

ചെന്നൈ: അവസാനം വരെ പടവെട്ടിയെങ്കിലും സമനിലതന്നെ ഫലം. രാജാവിനൊപ്പം ആനയെ മാത്രം ബാക്കിനിര്‍ത്തി ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സനും വിശ്വനാഥന്‍ ആനന്ദും സമനിലയില്‍ പിരിഞ്ഞു. മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ 1.5 വീതം പോയന്‍റാണ് ഇരുവര്‍ക്കും. 51 നീക്കങ്ങള്‍ നീണ്ട മത്സരം ആദ്യഘട്ടമായ നാലു മണിക്കൂര്‍ പിന്നിട്ട ഉടനെയാണ് സമനിലയിലായത്. വെള്ളക്കരുക്കളുമായി കളത്തിലിറങ്ങിയ കാള്‍സന്‍െറയും ആനന്ദിന്‍െറയും ആദ്യനീക്കങ്ങള്‍ ഒന്നാം റൗണ്ടിലേതിന് സമാനമായിരുന്നു.
കാള്‍സന്‍ വെള്ളക്കരുക്കളുമായി ഇറങ്ങിയ ഒന്നാം മത്സരത്തില്‍ റെട്ടി ഓപണിങ് എന്നറിയപ്പെടുന്ന കുതിരയെ നീക്കിയായിരുന്നു തുടങ്ങിയത്. ഇതിനെതിരെ ഗ്രൂണ്‍വെല്‍ഫെഡ് രീതിയില്‍ രാജാവിനു മുന്നിലെ കാലാളെ രണ്ടുകളം മുന്നോട്ടുനീക്കിയാണ് ആനന്ദ് പ്രതിരോധം ആരംഭിച്ചത്. ആദ്യ രണ്ടു നീക്കങ്ങള്‍ ആദ്യ കളിയിലേതു പോലെയായിരുന്നെങ്കിലും മൂന്നാം നീക്കത്തില്‍ കാള്‍സന്‍ വ്യത്യസ്തമായ വഴിയിലേക്ക് തിരിഞ്ഞു. ആദ്യത്തെ 40 നീക്കങ്ങള്‍ക്ക് അനുവദിച്ച രണ്ടുമണിക്കൂര്‍ അവസാനിച്ച അല്‍പസമയത്തിനകം മത്സരം സമനിലയില്‍ പിരിഞ്ഞു.
ഒമ്പത് മത്സരങ്ങള്‍ അവശേഷിക്കുന്നു. ബുധനാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന നാലാം മത്സരത്തില്‍ ആനന്ദ്  വെള്ളക്കരുക്കളില്‍ ഇറങ്ങും. ഒമ്പതില്‍ അഞ്ച് മത്സരങ്ങളില്‍ ആനന്ദിന് വെളുത്ത കരുക്കള്‍ ലഭിക്കും.
ധാരാളം അവസരങ്ങള്‍ നഷ്ടപ്പെട്ടതായി കാള്‍സന്‍ മത്സരശേഷം പറഞ്ഞു. എന്നാല്‍, ഏതൊക്കെയായിരുന്നു എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. കറുത്ത കരുക്കളുമായി ഇറങ്ങി മത്സരം ജയിക്കല്‍ എളുപ്പമല്ളെന്ന് ആനന്ദും പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തിയ മുന്‍ ലോക ചാമ്പ്യന്‍ കാസ്പറോവ് ചൊവ്വാഴ്ച ഹയാത്ത് ഹോട്ടലിലെ ശ്രദ്ധാകേന്ദ്രമായി. മത്സരത്തിനുമുമ്പ് കാസ്പറോവിനെ കണ്ടിട്ടില്ളെന്ന് ഇരുവരും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു. കാസ്പറോവിന്‍െറ മുന്‍ശിഷ്യനാണ് കാള്‍സന്‍. ആനന്ദിനെതിരെ കാള്‍സനെ സഹായിക്കാന്‍ കാസ്പറോവ് ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
 

വാംഖഡെ കാത്തിരിക്കുന്നു

Posted: 12 Nov 2013 08:12 PM PST

Image: 

മുംബൈ: കളിയഴകിന്‍െറ കളമൊഴിയല്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം.  വാംഖഡെയില്‍ സചിനെന്ന ഇതിഹാസം അവസാന മത്സരത്തിന് പാഡ് കെട്ടാനൊരുങ്ങുമ്പോള്‍ രാജ്യത്തെ ശതകോടി മനസ്സുകള്‍ക്കൊപ്പം മുംബൈ നഗരമാകെ  പ്രാര്‍ഥനയിലാണ്.
സചിന്‍ ബാറ്റിങ്ങിലെ മാന്ത്രിക സ്പര്‍ശത്തിനൊപ്പം ഗാലറിയെ മുഖരിതമാക്കാന്‍ അവര്‍ നിമിഷമെണ്ണിത്തുടങ്ങി.  ശിവാജി പാര്‍ക്കിലെയും വാംഖഡെ സ്റ്റേഡിത്തിലെയും ബൗണ്ടറികള്‍ ഭേദിച്ച് ലോക ക്രിക്കറ്റ് ചരിത്രത്തോളം വളര്‍ന്ന സചിന്‍ ടെണ്ടുല്‍കര്‍ എന്ന വിസ്മയം, അവസാന മത്സരത്തില്‍  ഓര്‍ത്തുവെക്കാവുന്ന പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് ലോകത്തിന്‍െറ പ്രതീക്ഷ.
വ്യാഴാഴ്ച തുടങ്ങുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ സചിനില്‍ മാത്രമാകും ആരാധകരുടെ കണ്ണ്.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രമുഖരും അല്ലാത്തവരുമായ ആരാധകര്‍ ചരിത്രനിയോഗത്തിന് സാക്ഷ്യം വഹിക്കാന്‍ മുംബൈ  നഗരത്തിലേക്ക് ഒഴുകുകയാണ്. സചിന് ആവേശം പകരാന്‍ ഗാലറിയില്‍ നഗരത്തിന്‍െറ ഡബ്ബാവാലകളും ബോളിവുഡ് താരങ്ങളും ആരാധകര്‍ക്കൊപ്പം ആവേശത്തിരയിലലിയും. വാര്‍ധക്യത്തിലെ അവശതയിലും അമ്മ രജനി, സചിന്‍െറ ബാറ്റിങ് ആദ്യമായി നേരില്‍ കാണാനത്തെും.
സചിന്‍െറ സ്വന്തം ക്രീസാണ് വാംഖഡെ. രഞ്ജി ട്രോഫിയടക്കം ആഭ്യന്തര മത്സരങ്ങളില്‍ മുംബൈക്കായി സെഞ്ച്വറികള്‍ വാരിക്കൂട്ടിയ സചിനെ രാജ്യാന്തര മത്സരങ്ങളില്‍ വാംഖഡെ വല്ലാതെ തുണച്ചിട്ടില്ല. ഏകദിനത്തിലും ടെസ്റ്റ് പരമ്പരയിലും ഓരോ സെഞ്ച്വറി മാത്രമേ വാംഖഡെയില്‍ സചിന് നേടാനായിട്ടുള്ളൂ. വാംഖഡെയില്‍ സചിന്‍െറ അവസാന സെഞ്ച്വറി പിറന്നിട്ട് 16 വര്‍ഷത്തോളമായി.  1997 ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു  ടെസ്റ്റില്‍ ഇവിടെ സചിന്‍െറ അവസാന സെഞ്ച്വറി പിറന്നത്.  ഇതുവഴി സചിന്‍ ടെസ്റ്റില്‍ 4000 റണ്‍സെന്ന  നാഴികക്കല്ല് പിന്നിടുകയും ചെയ്തു. 1993 മുതല്‍ വാംഖഡെയില്‍ പത്തു ടെസ്റ്റാണ് സചിന്‍ കളിച്ചത്. 47.05 ശരാശരിയില്‍ 847 റണ്‍സും  ഹോംഗ്രൗണ്ടില്‍ സചിന്‍ കുറിച്ചിട്ടുണ്ട്. സുനില്‍ ഗവാസ്കറാണ് വാംഖഡെയിലെ ഒന്നാം നമ്പര്‍ റണ്‍വേട്ടക്കാരന്‍.  11 ടെസ്റ്റുകളില്‍നിന്ന് 1,122 റണ്‍സാണ് ഗവാസ്കര്‍ സ്വന്തമാക്കിയത്.
അതേസമയം, അവസാന മത്സരത്തില്‍ സചിനെ സ്വന്തം മണ്ണ് കൈവെടിയില്ളെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സചിന്‍ ഫോമിലല്ളെന്ന വിലയിരുത്തല്‍ അവര്‍ സാരമാക്കുന്നില്ല. കപില്‍ ദേവിന്‍െറ വാക്കുകളാണ് അവരും ആവര്‍ത്തിക്കുന്നത്. ‘സചിനെ പ്രവചിക്കാനാകില്ല. എപ്പോള്‍, എങ്ങനെ കളിക്കണമെന്ന് സചിന് നന്നായി അറിയാം’. വിടവാങ്ങല്‍ പരമ്പരയിലെ സചിന്‍െറ 200 ാം ടെസ്റ്റ്  അവിസ്മരണീയമാക്കാനുള്ള നെട്ടോട്ടത്തില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍െറ ആവേശത്തിനും ഒട്ടും കുറവില്ല.

നന്ദി പറയാന്‍ സചിന്‍െറ വിരുന്ന്
മുംബൈ: ക്രിക്കറ്റില്‍ ഇതിഹാസതുല്യനായി തന്നെ വളര്‍ത്തിയവര്‍ക്ക് നന്ദിപറയാന്‍ സചിന്‍ വിരുന്നൊരുക്കുന്നു. സ്കൂള്‍ കാലം മുതല്‍ ഇന്നോളം തന്നെ പ്രോത്സാഹിപ്പിച്ചവര്‍, ടീമില്‍ കൂടെ കളിച്ചവര്‍,   ബ്രയാന്‍ ലാറയടക്കം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രിയതാരങ്ങള്‍  ബി.സി.സി.ഐ, മറ്റ് ക്ളബുകളിലെ പഴയതും പുതിയതുമായ ഭരണ കര്‍ത്താക്കള്‍ എന്നിവരാണ് സചിന്‍െറ അതിഥികള്‍. ഒപ്പം, തന്‍െറ വളര്‍ച്ചക്കൊപ്പം പേന ചലിപ്പിച്ച പ്രമുഖരായ പത്രപ്രവര്‍ത്തകരും കുട്ടിക്കാലത്ത് ബാന്ദ്രയില്‍ അയല്‍ക്കാരായവരും ക്ഷണിക്കപ്പെട്ടിട്ടുണ്ട്. വെസ്റ്റിഡീസുമായുള്ള പരമ്പര അവസാനിക്കുന്ന തിങ്കളാഴ്ച രാത്രിയാണ് വിരുന്ന്. ഇതാദ്യമായാണ് സചിന്‍ ഇത്തരത്തിലൊരു വിരുന്നൊരുക്കുന്നത്. ഇതിന് അന്ധേരി ഈസ്റ്റിലെ വാട്ടര്‍ സ്റ്റോണ്‍ ക്ളബാണ് ബുക് ചെയ്തിരിക്കുന്നത്. ഭാര്യ അഞ്ജലിയും സചിന്‍െറ അടുത്ത സുഹൃത്തുക്കളുമാണ് തയാറെടുപ്പുകള്‍ക്ക് പിന്നില്‍. നന്ദി പ്രകാശിപ്പിക്കുന്ന വിരുന്നില്‍ തന്‍െറ ക്രിക്കറ്റ് ജീവിതത്തില്‍ പ്രധാന പങ്ക് വഹിച്ച പരിശീലകന്‍ രമാകാന്ത് അച്രേക്കറുണ്ടാകില്ളെന്ന വിഷമത്തിലാണ് സചിന്‍.

ആരോഗ്യവും സമ്പത്തും ക്ഷയിച്ചു; ഗോപിനാഥന്‍ പിള്ള തളരുന്നു

Posted: 12 Nov 2013 08:04 PM PST

Image: 

കായംകുളം: ഭരണകൂട ഭീകരതക്കെതിരെയുള്ള പോരാട്ടവഴിയില്‍ ഗോപിനാഥന്‍പിള്ള തളരുന്നു. ആരോഗ്യവും സമ്പത്തും ക്ഷയിച്ചതാണ് ഈ വൃദ്ധന്‍െറ ആത്മവിശ്വാസം കെടുത്തുന്നത്. നരേന്ദ്രമോഡി സര്‍ക്കാര്‍ ഗുജറാത്തില്‍ കാട്ടിയ ഭീകരത വെളിച്ചത്തുകൊണ്ടുവരുന്നതില്‍ താമരക്കുളം കൊട്ടക്കാട്ടുശേരി മണലാടി തെക്കതില്‍ ഗോപിനാഥന്‍പിള്ളയുടെ പോരാട്ടത്തിനും മുഖ്യപങ്കുണ്ട്. ‘തീവ്രവാദിയുടെ പിതാവ്’ എന്ന വിളിപ്പേരില്‍നിന്നും മോചനം തേടിയാണ് 73 വയസ്സിന്‍െറ അവശതകള്‍ വകവെക്കാതെ ഇപ്പോഴും ഗോപിനാഥന്‍പിള്ള ഗുജറാത്തിലേക്ക് തീവണ്ടി കയറുന്നത്.
 ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ഗുലാം ഷേഖ് എന്ന പ്രാണേഷ്കുമാര്‍ പിള്ളയുടെ പിതാവായ ഗോപിനാഥന്‍ പിള്ളയുടെ മുഖത്തെ ചിരി മാഞ്ഞിട്ട് ഒമ്പതുവര്‍ഷം പിന്നിട്ടു. ഇതുവരെയുള്ള പോരാട്ടവഴിയിലായി സമ്പത്തെല്ലാം ചോര്‍ന്നു. കര്‍ഷക പെന്‍ഷന്‍ മാത്രമാണ് ആകെ ആശ്വാസം. സഹായത്തിനായി സര്‍ക്കാറിനെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ദുരന്തങ്ങള്‍ക്ക് പിന്നാലെ ദുരിതങ്ങളും ഒഴിയാബാധയായതോടെ ഗോപിനാഥന്‍പിള്ളയുടെ ചുവടുകള്‍ ഇടറാന്‍ തുടങ്ങി. ആരുടെയെങ്കിലും സഹായമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന അവസ്ഥ. സര്‍ക്കാര്‍ സഹായത്തിനായി കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിന് നല്‍കിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയതായി കാട്ടി അറിയിപ്പ് മാത്രം വന്നു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റും എന്‍.എസ്.എസ് കരയോഗം പ്രസിഡന്‍റുമൊക്കെയായി നാട്ടിലെ പൊതുരംഗത്ത് സജീവസാന്നിധ്യമായിരുന്ന ഗോപിനാഥന്‍പിള്ള ഇന്നത്തെ തന്‍െറ അവസ്ഥകള്‍ വിശദീകരിക്കുമ്പോള്‍ വിങ്ങുകയാണ്. നാട്ടിലെ പൊതുപ്രവര്‍ത്തനം ഉപേക്ഷിച്ചാണ് 1980കളില്‍ പുണെയില്‍ എന്‍ജിനീയറിങ് കമ്പനിയില്‍ സൂപ്പര്‍വൈസറായി പിള്ള ജോലി ചെയ്തത്. 1991ല്‍  മകന്‍ പ്രാണേഷിനെ തന്‍െറ കമ്പനിയില്‍ കൊണ്ടുവന്ന ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്. പിന്നീടാണ് ഗോപിനാഥന്‍പിള്ളയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിത സംഭവങ്ങള്‍ വരുന്നത്. അയല്‍വാസിയായ മുസ്ലിം പെണ്‍കുട്ടിയെ പ്രാണേഷ്കുമാര്‍ സ്നേഹിച്ച് വിവാഹം കഴിച്ചു ജാവേദായി മാറി. ഈ വിവരമൊന്നും തങ്ങളെ അറിയിച്ചിരുന്നില്ളെന്ന് ഗോപിനാഥന്‍ പിള്ള പറയുന്നു. ഇതിന്‍െറ പിണക്കം നിലനില്‍ക്കെയാണ് ’99ല്‍ ഭാര്യ സരസ്വതിഭായിക്ക് കാന്‍സര്‍ ബാധിക്കുന്നത്. മരണാസന്നയായി കിടക്കുന്ന അമ്മയെ കാണാന്‍ എത്തിയതോടെയാണ് പ്രാണേഷുമായുള്ള ബന്ധം വീണ്ടും പുതുക്കുന്നത്.
2004 മേയ് 30ന് സ്വന്തം കാറില്‍ ജാവേദും കുടുംബവും താമരക്കുളത്ത് എത്തിയിരുന്നു. ജൂണ്‍ അഞ്ചിന് മടങ്ങിയ പ്രാണേഷ് 14ന് കൊല്ലപ്പെട്ട വിവരമാണ് ഇദ്ദേഹത്തെ തേടിയത്തെിയത്.
മകന്‍െറ നിരപരാധിത്വം പൂര്‍ണമായി തെളിയിക്കേണ്ടതുണ്ടെന്ന് ഈ പിതാവ് ഇപ്പോഴും വിശ്വസിക്കുന്നു. ഇതിനായി ഇനിയും ഒട്ടേറെ സഞ്ചരിക്കണം. പോരാട്ടവഴിയില്‍ നാട്ടില്‍നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ളെന്ന പരിഭവമാണ് ഗോപിനാഥന്‍ പിള്ളക്കുള്ളത്.
 

വിദേശഫണ്ട് അന്വേഷണം ഹൈകോടതി നിര്‍ദേശപ്രകാരം: ആം ആദ്മി പാര്‍ട്ടി പ്രശ്നച്ചുഴിയില്‍

Posted: 12 Nov 2013 07:56 PM PST

Image: 

ന്യൂദല്‍ഹി: കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ കുറ്റിച്ചൂല്‍ ചിഹ്നമായി നിശ്ചയിച്ച് ദല്‍ഹിയില്‍ ത്രികോണ മല്‍സരമൊരുക്കിയ ആം ആദ്മി പാര്‍ട്ടി പ്രശ്നച്ചുഴിയില്‍. പാര്‍ട്ടിയുടെ വരുമാനസ്രോതസ്സുകളെക്കുറിച്ച കേന്ദ്രാന്വേഷണത്തോടെ പലരുടെയും ‘നോട്ടപ്പുള്ളി’യായി. ആം ആദ്മി പാര്‍ട്ടിയിലെ ജനാധിപത്യമില്ലായ്മ ചോദ്യംചെയ്ത് ഒരു സംഘം ഇതിനിടെ രംഗത്തുവരുകയും ചെയ്തു.
പാര്‍ട്ടിക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ കഴിഞ്ഞദിവസം വെളിപ്പെടുത്തി. ഇത് വേട്ടയാടലാണെന്നും  കോണ്‍ഗ്രസിന് തങ്ങളെ പേടിയാണെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തിയിരുന്നു. മറ്റു പാര്‍ട്ടികളുടെ വരുമാന സ്രോതസ്സും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, ദല്‍ഹി ഹൈകോടതി നിര്‍ദേശ പ്രകാരമാണ് വരുമാന സ്രോതസ് അന്വേഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായത്തെക്കുറിച്ച് അന്വേഷിക്കാനും ഡിസംബര്‍ 10നു മുമ്പ് അന്വേഷണ പുരോഗതി അറിയിക്കാനും ഒക്ടോബര്‍ രണ്ടിന് ദല്‍ഹി ഹൈകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
 ഒരു പൊതുതാല്‍പര്യ ഹരജിയില്‍ ജസ്റ്റിസുമാരായ എന്‍. പ്രദീപ്, വി.കെ. റാവു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. ആഭ്യന്തര മന്ത്രാലയത്തിന്‍െറ വിദേശവിഭാഗം ആം ആദ്മി പാര്‍ട്ടിക്ക് ചോദ്യാവലി അയച്ചുകൊടുത്തിട്ടുണ്ടെന്നും മറുപടി കാക്കുകയാണെന്നും ഷിന്‍ഡെ വിശദീകരിച്ചു.
വഴിവിട്ട വരുമാനമുണ്ടാക്കിയിട്ടില്ളെന്ന വാദമാണ് ആം ആദ്മി പാര്‍ട്ടി ഭാരവാഹികള്‍ ഉയര്‍ത്തുന്നത്. 20 കോടിയുടെ സഹായം വിദേശത്തുനിന്ന് കിട്ടിയിട്ടുണ്ട്. മറ്റു പാര്‍ട്ടികള്‍ക്ക് ഇതിനേക്കാള്‍ കൂടുതല്‍ കിട്ടിയിട്ടുണ്ട്. അതേക്കുറിച്ച് ആരും അന്വേഷിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇതൊരു വേട്ടയാടലാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു.
 ഇതിനിടെയാണ് ചൊവ്വാഴ്ച പാര്‍ട്ടി നേതൃത്വത്തിനെതിരെ രാകേഷ് അഗര്‍വാളിന്‍െറ നേതൃത്വത്തില്‍ ഒരുവിഭാഗം വാര്‍ത്താ സമ്മേളനം നടത്തി. എന്നാല്‍, വാര്‍ത്താസമ്മേളനം കെജ്രിവാളിനെ അനുകൂലിക്കുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ കലക്കി. ഓട്ടോറിക്ഷക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സെക്രട്ടറിയും ആം ആദ്മി പാര്‍ട്ടി അംഗവുമാണ് രാകേഷ്. എന്നാല്‍, രാകേഷ് നേതൃപരമായ ഉത്തരവാദിത്തങ്ങളൊന്നും വഹിക്കുന്നില്ളെന്ന് ആം ആദ്മി പാര്‍ട്ടി വിശദീകരിച്ചു.
ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ ഭീഷണിയാണെന്നിരിക്കേ, ആം ആദ്മി പാര്‍ട്ടി പൊളിക്കാനുള്ള ഗൂഢനീക്കങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് കെജ്രിവാളും സംഘവും സംശയിക്കുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP