സ്വാഗതം
WELCOME

News Update..

Saturday, November 8, 2014

മെക്സിക്കോയില്‍ കാണാതായ വിദ്യാര്‍ഥികളെ കൂട്ടക്കൊല നടത്തിയെന്ന് Madhyamam News Feeds

മെക്സിക്കോയില്‍ കാണാതായ വിദ്യാര്‍ഥികളെ കൂട്ടക്കൊല നടത്തിയെന്ന് Madhyamam News Feeds

Link to

മെക്സിക്കോയില്‍ കാണാതായ വിദ്യാര്‍ഥികളെ കൂട്ടക്കൊല നടത്തിയെന്ന്

Posted: 07 Nov 2014 11:46 PM PST

Image: 

മെക്സികോ സിറ്റി: ഒരുമാസം മുമ്പ് കാണാതായ 43 കോളജ് വിദ്യാര്‍ഥികളെ മെക്സിക്കോയിലെ ഗുണ്ടാസംഘം കൂട്ടക്കൊല നടത്തിയതായി ചീഫ് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളെ അറിയിച്ചു. കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ ശരീരം ദഹിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഗറെറോസ് യുനിഡോസ് എന്ന ഗുണ്ടാ സംഘത്തിലെ മൂന്ന് പേര്‍ കുറ്റം സമ്മതിച്ചതായി അറ്റോര്‍ണി ജനറല്‍ ജീസസ് മുറില്ളോ കറം അറിയിച്ചു. കൊക്കുലയിലെ മാലിന്യപ്രദേശത്ത്  മണ്ണെണ്ണയും ടയറും മരക്കഷ്ണവും കൂട്ടിയിട്ട് മൃതശരീരങ്ങള്‍ ദഹിപ്പിച്ചതായും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ബുദ്ധിമുട്ടാണെന്നും എന്നാല്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തി സ്ഥിരീകരിക്കുന്നത് വരെ വിദ്യാര്‍ഥികള്‍ക്കായി അന്വേഷണം തുടരുമെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ഗുണ്ടാ അംഗം കുറ്റസമ്മതം നടത്തുന്നതിന്‍െറ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.

വിദ്യാര്‍ഥികളെ കണ്ടെ ത്തണമെന്നാവശ്യപ്പെട്ട് മെക്സിക്കന്‍ തലസ്ഥാനത്ത് കഴിഞ്ഞദിവസം പതിനായിരങ്ങള്‍ അണിനിരന്ന കൂറ്റന്‍ റാലി അരങ്ങേറിയിരുന്നു. ‘അവര്‍ ജീവനോടെയാണ് കുട്ടികളെ റാഞ്ചിയത്, ജീവനോടെ അവരെ മടക്കിത്തരണം’ എന്ന ബാനറുയര്‍ത്തിയായിരുന്നു മെക്സികോ സിറ്റിയില്‍ പ്രതിഷേധമിരമ്പിയത്.

തലസ്ഥാനത്തുനിന്ന് 200 കിലോമീറ്റര്‍ അകലെ ഇഗ്വാല പട്ടണത്തില്‍ ആറാഴ്ച മുമ്പാണ് സംഭവം. മയക്കുമരുന്ന് മാഫിയയുടെ ഭരണം കൈയാളുന്ന സ്ഥലം മേയര്‍ ജോസ് ലൂയിസ് അബര്‍കയുടെ പത്നി മരിയ ഡി ലോസ് ആഞ്ജലസ് പിനെഡ പ്രസംഗിക്കാനിരുന്ന പരിപാടിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനായി പുറപ്പെട്ട 49 വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്. ആറുപേരെ വെടിവെച്ചുകൊല്ലുകയും 43 പേരെ കാണാതാവുകയുമായിരുന്നു.  

മാഫിയ ഭരണം ശക്തമായ മെക്സികോയില്‍ 2006-2012 കാലയളവില്‍ മാത്രം 26,000 പേരെയാണ് കാണാതായത്.
 

മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

Posted: 07 Nov 2014 11:34 PM PST

Image: 

പനജി: മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ ചേരാനാണ് പരീക്കര്‍ രാജിവെച്ചത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിയാകാന്‍ പരീക്കറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചത്. ഇപ്പോള്‍ അരുണ്‍ ജെയ്റ്റ്ലി കൈകാര്യം ചെയ്യുന്ന പ്രതിരോധ മന്ത്രിസ്ഥാനമായിരിക്കും അദ്ദേഹത്തിന് ലഭിക്കുക.

നേരത്തെ ഗോവ മന്ത്രിസഭയുടെ തന്‍െറ വിടവാങ്ങല്‍ യോഗത്തില്‍ പരീക്കര്‍ പങ്കെടുത്തു. ഗോവ വിട്ട് പോകുന്നത് ഏറെ മാനസിക വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്ന് പരീക്കര്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തിന്‍െറ താത്പര്യമാണ് തനിക്ക് വലുതെന്നും 58 കാരനായ ഐ.ഐ.ടി ബിരുദധാരി പറഞ്ഞു.

മൂന്നു പേരാണ് ഗോവ മുഖ്യമന്ത്രിസഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, ആരോഗ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍, സ്പീക്കര്‍ രാജേന്ദ്ര അര്‍ലേകര്‍ എന്നിവരാണ് സജീവ പരിഗണനയിലുള്ളത്. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിഷയത്തില്‍ ഇന്ന് തീരുമാനമെടുക്കും.

അതിനിടെ ഫ്രാന്‍സിസ് ഡിസൂസയെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ രാജിവെക്കുമെന്ന ഭീഷണിയുമായി പത്ത് എം.എല്‍.എമാര്‍ രംഗത്തുവന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വിഷ്ണു വാഗ് എം.എല്‍.എയുടെ നേതൃത്വത്തിലാണ് ചില നിയമസഭാംഗങ്ങള്‍ രാജിഭീഷണി മുഴക്കിയത്.

ടുജി സ്പെക്ട്രം: യു.പി.എ സര്‍ക്കാരിന് പിഴച്ചെന്ന് പി. ചിദംബരം

Posted: 07 Nov 2014 10:41 PM PST

Image: 

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പറ്റിയ വീഴ്ചയാണ് ടുജി സ്പെക്ട്രം അഴിമതി ആരോപണം വഷളാവാന്‍ കാരണമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. സുപ്രീംകോടതി ഇടപെടുന്നതിന് മുമ്പുതന്നെ അനുവദിച്ച ലൈസന്‍സ് റദ്ദ് ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാരിന് മുഖം രക്ഷിക്കാമായിരുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും ചിദംബരം പറഞ്ഞു.

നിയമപ്രശ്നങ്ങള്‍ ഭയന്നാണ് അന്ന് പ്രധാനമന്ത്രി നടപടി സ്വീകരിക്കാതിരുന്നത്. വിഷയത്തില്‍ സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കട്ടെ എന്നതായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. കോടതി ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുകയില്ലായിരുന്നുവെന്നും ചിദംബരം വാര്‍ത്താലേഖകരോട് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ "2014: ദ് ഇലക്ഷന്‍ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ" എന്ന പുസ്തകത്തിന്‍െറ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അദ്ദേഹം.
 

ബാര്‍ കോഴ: സര്‍ക്കാരിനെതിരെ കെ. മുരളീധരന്‍

Posted: 07 Nov 2014 10:30 PM PST

Image: 

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ രംഗത്ത്. കോഴ വിവാദം വഷളാകാന്‍ കാരണം സര്‍ക്കാരിന്‍െറ പാളിയ മദ്യനയമെന്ന് മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്‍െറ മദ്യനയം പ്രായോഗികമല്ളെന്ന് പറഞ്ഞ തങ്ങളെ മദ്യലോബിയുടെ ആളുകളായി ചിത്രീകരിച്ചെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. കേരളത്തില്‍ മദ്യപിക്കുന്നവര്‍ ചെറിയ ശതമാനം മാത്രമാണ്. ഇവരെ മദ്യപാനത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയാണ് വേണ്ടത്. എല്ലാം ബാറുകളും പൂട്ടിയപ്പോള്‍ ബാറുടമകള്‍ കോടതിയില്‍ പോയി തുറപ്പിക്കുകയാണ് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു.

അത്തോളിയിലെ ലാത്തിച്ചാര്‍ജ് : ഹര്‍ത്താല്‍ പൂര്‍ണം; നാലുപേര്‍ അറസ്റ്റില്‍

Posted: 07 Nov 2014 09:53 PM PST

അത്തോളി: അമിതവേഗത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ബസ് തടഞ്ഞവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച അത്തോളി പഞ്ചായത്തില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിച്ചു. വ്യാഴാഴ്ച രാത്രി കൊടശ്ശേരിയിലാണ് സംഭവം.
കോഴിക്കോട്ടുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന ഒമേഗ ബസ് കൊടശ്ശേരിക്കുന്നിന്‍െറ ഇറക്കത്തില്‍ മോട്ടോര്‍ ബൈക്ക് യാത്രക്കാരനായ കൊടശ്ശേരി സ്വദേശി പ്രജിത്തിനെ (20) ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് ബസിന്‍െറ അടിയില്‍പെട്ടെങ്കിലും പ്രജിത്ത് ഭാഗ്യംകൊണ്ട് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ജനങ്ങള്‍ ക്ഷുഭിതരാവുകയും ബസ് തടയുകയും ചെയ്തു.
ബസുകളുടെ അമിത വേഗതയില്‍ പല യാത്രക്കാര്‍ക്കും ഇവിടെ ഇതിനു മുമ്പും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇതിനൊരു പരിഹാരം കാണുന്നതിന് ആര്‍.ടി.ഒ, സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ സ്ഥലത്തത്തെണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു. ബസ് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തത്തെിയ അത്തോളി പൊലീസ് എസ്.ഐ സുരേശന്‍ നാട്ടുകാരുമായി ചര്‍ച്ചനടത്തി. തുടര്‍ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും മേലില്‍ ഇങ്ങനെയുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കില്ളെന്ന് ഉറപ്പുവരുത്തണമെന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ചുനിന്നു. ഇതിനിടെ കൊയിലാണ്ടി സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് കൊടശ്ശേരിയില്‍ എത്തുകയും റോഡില്‍ കൂടിനിന്നവരെയും വഴിയാത്രക്കാരെയും അടിച്ചോടിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ അത്തോളി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍ കരുമുണ്ടേരി ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് പരിക്കേറ്റു. പൊലീസുകാരനായ രാധാകൃഷ്ണനും കൈക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. മഫ്തി പൊലീസുകാരും മര്‍ദിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. അത്തോളി പൊലീസും നാട്ടുകാരുമായി മധ്യസ്ഥ ചര്‍ച്ച നടക്കുന്നതിനിടയിലാണ് അജിത്കുമാറിന് പൊലീസിന്‍െറ മര്‍ദനമേറ്റത്.
കൊടശ്ശേരി അങ്ങാടിയില്‍ നിര്‍ത്തിയിട്ട മൂന്ന് ബൈക്കുകള്‍ അടിച്ചുതകര്‍ത്തതായും മൊബൈല്‍, പണം എന്നിവ നഷ്ടപ്പെട്ടതായും പറയുന്നു. സംഭവസ്ഥലത്തുനിന്ന് ബാബുരാജ് (42), ജാബിര്‍ (33), ഗണേശ് (54), ബാബുരാജ് (43) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ അതിക്രമിച്ചെന്ന കേസില്‍ 322 വകുപ്പാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തതെന്ന് അത്തോളി എസ്.ഐ പറഞ്ഞു. അപകടം വരുത്തിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ അത്തോളി പൊലീസ് സ്റ്റേഷനിലേക്ക് ബഹുജന പ്രതിഷേധ പ്രകടനം നടത്തി. സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോര്‍ജ്, താമരശ്ശേരി ഡിവൈ.എസ്.പി ജൈസല്‍ അബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കക്ഷി നേതാക്കളും ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ പൊലീസ് നടപടിയില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ഉറപ്പുനല്‍കി. യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സര്‍വകക്ഷി ഹര്‍ത്താലായി മാറുകയായിരുന്നു. അത്തോളിയില്‍ കടകള്‍ അടഞ്ഞുകിടന്നു.

ആത്മകഥയിലൂടെ റെക്കോഡ് തിരുത്തി 'സചിന്‍'

Posted: 07 Nov 2014 09:51 PM PST

Image: 

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥ "പ്ളെയിങ് ഇറ്റ് മൈ വേ"ക്ക് റെക്കോഡ് വില്‍പന. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മുന്‍കൂട്ടി കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം എന്ന റെക്കോഡാണ് "പ്ളെയിങ് ഇറ്റ് മൈ വേ" നേടിയതെന്ന് പ്രസാധകരായ ഹച്ദേ ഇന്ത്യ അറിയിച്ചു.

വാള്‍ട്ടര്‍ ഐസക്സണിന്‍െറ "സ്റ്റീവ് ജോബ്സിന്‍െറ ജീവചരിത്രം" എന്ന പുസ്തകത്തിന്‍െറ 1,30,000 കോപ്പികള്‍ മുന്‍കൂട്ടി വിറ്റഴിഞ്ഞുവെന്ന റെക്കോഡാണ് "പ്ളെയിങ് ഇറ്റ് മൈ വേ" മറികടന്നത്. പുസ്തക പ്രകാശന ദിവസവും തൊട്ടു മുന്‍പത്തെ ദിവസത്തിലുമായി "പ്ളെയിങ് ഇറ്റ് മൈ വേ"യുടെ 1,50,000 കോപ്പികളാണ് വിറ്റഴിഞ്ഞത്.

ബാറ്റിലൂടെ റെക്കോഡുകള്‍ തിരുത്തിയ മാസ്റ്റര്‍ ബ്ളാസ്റ്റര്‍ പേനയിലൂടെ റെക്കോഡ് മറികടക്കുന്നതില്‍ ആശ്ചര്യപ്പെടാനില്ളെന്ന് ഹച്ദേ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ തോമസ് എബ്രഹാം പറഞ്ഞു. പുതിയ ഇന്നിങ്സ് സചിന്‍ തുടങ്ങിയിട്ടേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെയാണ് സചിന്‍െറ ആത്മകഥയായ "പ്ളെയിങ് ഇറ്റ് മൈ വേ"യുടെ പ്രകാശനം നടന്നത്.

ബാര്‍ കോഴ വിവാദം: സര്‍ക്കാറും മദ്യലോബിയും ഒത്തുകളിക്കുന്നു ^പിണറായി

Posted: 07 Nov 2014 09:41 PM PST

Image: 

കോഴിക്കോട്: ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാറും മദ്യലോബിയും ഒത്തുകളിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോഴ വിവാദം ഒത്തുതീര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടി സംഭാവന സ്വീകരിക്കുന്നതും കോഴ നല്‍കിയതും ഒരുപോലെയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ബാര്‍ കോഴയായി യു.ഡി.എഫ് വലിയ സംഖ്യ വാങ്ങിയെന്നതില്‍ സംശയമില്ളെന്നും പിണറായി പറഞ്ഞു.

അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് സോളാര്‍കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ഇന്ന് കോണ്‍ഗ്രസിന്‍െറ അവസ്ഥ വളരെ പരിതാപകരമാണ്. കോണ്‍ഗ്രസ് നേതൃത്വമെങ്കിലും മുഖ്യമന്ത്രിയെ രാജിവെപ്പിച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടാനുള്ള ആര്‍ജവം കാണിക്കണം -പിണറായി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരം വൃത്തിയാക്കുന്നതിന്‍െറ ഭാഗമായി  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുനാവായ റെയില്‍വേ മേല്‍പാലം ഉദ്ഘാടനം: ഒഴുകിയത്തെിയത് ഒരു നാട്

Posted: 07 Nov 2014 09:25 PM PST

തിരുനാവായ: ദശാബ്ദങ്ങളുടെ കാത്തിരിപ്പിനുശേഷം എടക്കുളത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി യാഥാര്‍ഥ്യമായ തിരുനാവായ റെയില്‍വേ മേല്‍പ്പാലത്തിന്‍െറ ഉദ്ഘാടനത്തിന് വെള്ളിയാഴ്ച രാവിലെ നാടിന്‍െറ നാനാഭാഗങ്ങളില്‍നിന്ന് അയല്‍ പ്രദേശങ്ങളില്‍ നിന്നുമായി ആയിരങ്ങള്‍ ഒഴുകിയത്തെി.
എടക്കുളം തിരുത്തിറോഡ് ജങ്ഷനില്‍ നിന്ന് വാദ്യമേളങ്ങളുടെയും കളരിയഭ്യാസ പ്രകടനത്തിന്‍െറയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെയും വിശിഷ്ടാതിഥികളെയും ആനയിച്ചത്. ചേരൂരാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്‍സ് പൊലീസ്, ജൂനിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, കുടുംബശ്രീ-അയല്‍ക്കൂട്ടം-അങ്കണവാടി-ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. പാലത്തിന്‍െറ തെക്കുഭാഗത്ത് നാടമുറിച്ചാണ് മുഖ്യമന്ത്രിയും ജനസഞ്ചയവും പാലത്തില്‍ പ്രവേശിച്ചത്. ഇതേസമയം, വര്‍ണം വിതറിയ വെടിക്കെട്ടുമുണ്ടായി. പാലത്തിന്‍െറ വടക്കുഭാഗത്തെ വേദിയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങ് കാണാന്‍ സ്ത്രീകളടക്കം വന്‍ജനക്കൂട്ടമുണ്ടായിരുന്നു.
പാലത്തില്‍ ടോള്‍പിരിക്കുന്നതിനും അനുബന്ധ റോഡ് നിര്‍മാണത്തിന്‍െറ അശാസ്ത്രീയതക്കുമെതിരെ പഞ്ചായത്ത് എട്ടാം വാര്‍ഡംഗം വെള്ളാടത്ത് മൊയ്തീന്‍കുട്ടി പാലം പരിസരത്ത് സമരം നടത്തി. ഡോ. കെ.ടി.ജലീല്‍ എം.എല്‍.എ സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ചു. ഉദ്ഘാടനചടങ്ങില്‍ ഇന്നത്തെ സാഹചര്യത്തില്‍ പാലത്തില്‍ ടോള്‍പിരിവ് ഒഴിവാക്കാനാവില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ തുടര്‍ന്നു സംസാരിച്ച ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ ടോള്‍ പിരിവ് പാടെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടത് ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വാഗതം ചെയ്തത്.
"ടോള്‍പിരിവ്: പ്രാദേശിക വാഹനങ്ങളെ ഒഴിവാക്കണം'
തിരുനാവായ: റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാക്കിയതിലെ സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ ടോള്‍പിരിവ് നടപ്പിലാക്കുന്നപക്ഷം പ്രാദേശിക വാഹനങ്ങളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കാതനങ്ങാടി സി.എച്ച്. സെന്‍റര്‍ യോഗം ആവശ്യപ്പെട്ടു. പാലം യാഥാര്‍ഥ്യമാക്കിയ സര്‍ക്കാറിനെ യോഗം അഭിനന്ദിച്ചു. ഹസന്‍ വെള്ളാടത്ത് ഉദ്ഘാടനം ചെയ്തു. ഫള്ലു ആലുങ്ങല്‍ അധ്യക്ഷത വഹിച്ചു. എം.കെ. ഹക്കീം, ഹമീദ് കരിമ്പനക്കല്‍, എ.കെ. ഷരീഫ്, സലീം എന്നിവര്‍ സംസാരിച്ചു.
"ടോള്‍ പിരിവ് അനുവദിക്കില്ല'
തിരുനാവായ: റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ പിരിവ് വേണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ടോള്‍ കൊള്ളക്ക് കൂട്ട് നില്‍ക്കുന്നതാണെന്ന് പി.ഡി.പി കുറ്റപ്പെടുത്തി. സാധാരണക്കാരെ ബാധിക്കുന്നതിനാല്‍ തിരുനാവായ പഞ്ചായത്തിനെ ടോള്‍ പിരിവില്‍നിന്ന് ഒഴിവാക്കണമെന്നും അല്ളെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് പി.ഡി.പി തിരുനാവായ പഞ്ചായത്ത് കമ്മിറ്റി നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി. മുനീര്‍ കോന്നല്ലൂര്‍ അധ്യക്ഷത വഹിച്ചു.
ഷാജി എടക്കുളം, റഷീദ് പട്ടര്‍നടക്കാവ്, സക്കീര്‍ ചേരുലാല്‍, കബീര്‍ കാരത്തൂര്‍, നിസാര്‍ മാങ്കടവത്ത്, എന്നിവര്‍ സംസാരിച്ചു.

പാണ്ടിക്കാട്ടെ ദ്രുതകര്‍മസേന ആസ്ഥാനം ആലപ്പുഴയിലേക്ക് മാറ്റാന്‍ നീക്കം തകൃതി

Posted: 07 Nov 2014 09:25 PM PST

മഞ്ചേരി: പതിറ്റാണ്ടുകളായി മഞ്ചേരി പാണ്ടിക്കാട്ട് പ്രവര്‍ത്തിക്കുന്ന ആര്‍.ആര്‍.ആര്‍.എഫ് ദ്രുതകര്‍മസേന പൊലീസ് ക്യാമ്പ് ആലപ്പുഴയിലേക്ക് മാറ്റുന്നു. റാപ്പിഡ് റസ്പോണ്‍സ് ആന്‍ഡ് റസ്ക്യൂ ഫോഴ്സ് (ആര്‍.ആര്‍.ആര്‍.എഫ്), സ്റ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫോഴ്സ് എന്നിവയാണിപ്പോള്‍ പാണ്ടിക്കാട് കൊളപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ ഇത് എം.എസ്.പി ക്യാമ്പായിരുന്നു. ആലപ്പുഴ ഹരിപ്പാട് വലിയപറമ്പിലേക്ക് മാറ്റാനാണ് നടപടികള്‍ പുരോഗമിക്കുന്നത്. പ്രാദേശിക എതിര്‍പ്പ് മുന്നില്‍കണ്ട് രഹസ്യമായാണ് നടപടികള്‍.
ആലപ്പുഴയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് കൊളപ്പറമ്പിലെ ക്യാമ്പ് ഓഫിസില്‍ ആഭ്യന്തരവകുപ്പിന്‍െറ ഉത്തരവ് എത്തി. ആലപ്പുഴ വലിയപറമ്പില്‍ സൗകര്യമൊരുക്കാന്‍ മൂന്നുവര്‍ഷമെങ്കിലും വേണ്ടി വരുമെന്നതിനാല്‍ ആദ്യം തിരുവനന്തപുരം പേരൂര്‍ക്കട ആംഡ് ഫോഴ്സ് ആസ്ഥാനത്തേക്ക് മാറ്റാനാണ് ഉത്തരവിലുള്ളത്. ഇത് അടുത്തവര്‍ഷം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കണമെന്നും ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കണ്ണൂര്‍ റേഞ്ച് ഐ.ജിമാരുടെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നാല് ആര്‍.ആര്‍.ആര്‍.എഫ് കേന്ദ്രങ്ങളുടെ ഹെഡ്ഓഫിസ് കൂടിയാണ് പാണ്ടിക്കാട്ടേത്. കൂടുതല്‍ പൊലീസുകാരുടെയും സേനയുടെയും ആവശ്യം പെട്ടെന്ന് വരുന്ന ഘട്ടത്തില്‍ ഇവിടുത്തെ ദ്രുതകര്‍മസേനയുടെ സേവനം മുതല്‍ക്കൂട്ടാണ്.
കൊളപ്പറമ്പിലെ ക്യാമ്പ് മാറ്റിയാല്‍ പകരം എന്തെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. മലപ്പുറത്തെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അവസരമാണ് ക്യാമ്പ് നഷ്ടമാവുന്നതോടെ ഇല്ലാതാവുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ദ്രുതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫോഴ്സ് പരിശീലനകേന്ദ്രം കൂടിയാക്കി ഇത് മാറ്റിയത്. ദേശീയ ദുരന്ത നിവാരണസേന വിഭാഗമാണ് ഇവിടെ പരിശീലനം നല്‍കുന്നത്.

കയര്‍ മേഖല ആധുനീകരിക്കും –മന്ത്രി

Posted: 07 Nov 2014 09:21 PM PST

കൊല്ലം: കേരളത്തിലെ പ്രധാന പരമ്പരാഗത വ്യവസായമായ കയര്‍ മേഖലയെ ആധുനീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കൊല്ലം കയര്‍ഫെഡ് റീജനല്‍ ഓഫിസ് അങ്കണത്തില്‍ സ്ഥാപിച്ച ഇലക്ട്രോണിക് വേയ് ബ്രിഡ്ജിന്‍െറ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കയര്‍ഫെഡിന് നല്‍കുന്ന കയറിന്‍െറ തൂക്കം സംബന്ധിച്ച തര്‍ക്കം ഒഴിവാക്കാന്‍ ഇത് ഉപകരിക്കും. കയര്‍ മേഖലയിലെ തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായതെല്ലാം ചെയ്യും. ഇന്‍കം സപ്പോര്‍ട്ട് സ്കീം ഉള്‍പ്പെടെ 300 രൂപ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും സഹായം നല്‍കും. ചില സംഘങ്ങള്‍ പ്രവര്‍ത്തന മൂലധനം വേണ്ടവിധം ഉപയോഗിക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. പാഴാക്കിക്കളയുന്ന തൊണ്ട് കാര്യക്ഷമമായി ശേഖരിച്ചാല്‍ ചകിരിനാര് ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പി.കെ. ഗുരുദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.14.25 ലക്ഷം രൂപ വിനിയോഗിച്ചാണ് വേയ് ബ്രിഡ്ജ് സ്ഥാപിച്ചത്. കയര്‍ഫെഡ് ചെയര്‍മാന്‍ കെ.എം. രാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കേരള ചത്തെുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. അഴകേശന്‍, കയര്‍ വികസന ഡയറക്ടര്‍ കെ. മദനന്‍, കയര്‍ പ്രോജക്ട് ഓഫിസര്‍ കെ. ചന്ദ്രന്‍, അഡ്മിനിസ്ട്രേറ്റര്‍ ആര്‍. ദേവരാജന്‍, മാനേജിങ് ഡയറക്ടര്‍ ബി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

യൂനിവേഴ്സിറ്റി കോളജ്: എസ്.എഫ്.ഐ അതിക്രമത്തെക്കുറിച്ച റിപ്പോര്‍ട്ട് അധ്യാപകരുടെ ഒത്താശയോടെ തിരുത്തി

Posted: 07 Nov 2014 09:18 PM PST

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ അതിക്രമത്തിനും യൂനിയന്‍ ഭാരവാഹികളുടെ സദാചാരപൊലീസിങ്ങിനും എതിരായി കോളജ് കൗണ്‍സില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഒരുവിഭാഗം അധ്യാപകരുടെ ഒത്താശയോടെ തിരുത്തി. സി.പി.എം ജില്ലാനേതൃത്വത്തിന്‍െറ നിര്‍ദേശാനുസരണം, കുറ്റാരോപിതരായ യൂനിയന്‍ ഭാരവാഹികളെ രക്ഷിക്കാനാണ് റിപ്പോര്‍ട്ട് തിരുത്തിയതെന്ന് വിമര്‍ശമുണ്ട്.
മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥി മണികണ്ഠനെ മര്‍ദിച്ച യൂനിയന്‍ ഭാരവാഹികളായ അമ്പാടി ശ്യാം പ്രകാശ്, ജി.ഡി. നന്ദു, എം. അനന്തന്‍, ആര്‍.എസ്. രാഹുല്‍ എന്നിവര്‍ കുറ്റക്കാരാണെന്നും ഇവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ട്. കൗണ്‍സില്‍ അംഗം എ.കെ. സുരേഷാണ് ഒക്ടോബര്‍ 31ന് കൂടിയ യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ശ്യാംപ്രകാശ് ഉള്‍പ്പെടെയുള്ളവരെ പുറത്താക്കുകയോ നിര്‍ബന്ധിത ടി.സി വാങ്ങി പറഞ്ഞുവിടുകയോ വേണമെന്നായിരുന്നു ശിപാര്‍ശ. ഇടത്അധ്യാപക സംഘടനയായ എ.കെ.ജി.സി.ടി അംഗങ്ങള്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷം അധ്യാപകരും റിപ്പോര്‍ട്ടിനോട് യോജിച്ചു. എന്നാല്‍ സി.പി.എം ആജ്ഞാനുവര്‍ത്തികളായ ചിലര്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തു. വിദ്യാര്‍ഥികളുടെ ഭാവി കളയരുതെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ക്രിമിനല്‍കേസുകളില്‍ പ്രതിയായ വിദ്യാര്‍ഥിയെ കോളജില്‍ തുടരാന്‍ അനുവദിച്ചാല്‍ മറ്റുകുട്ടികളുടെ ജീവന് ഭീഷണിയാകുമെന്നും സംഘര്‍ഷാവസ്ഥ തുടരുമെന്നും മറുപക്ഷം വാദിച്ചു. നാല് അധ്യാപകരുടെ വിയോജനക്കുറിപ്പോടെ പാസാക്കിയ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ പരിശോധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയക്കാന്‍ തീരുമാനിച്ചു. എന്നാല്‍, പ്രിന്‍സിപ്പല്‍ ദീര്‍ഘകാല അവധിയില്‍ പോയതിനെ തുടര്‍ന്ന് താല്‍ക്കാലിക ചുമതലയേറ്റ അധ്യാപിക റിപ്പോര്‍ട്ട് ഡയറക്ടറേറ്റിലേക്ക് അയച്ചില്ല. എ.കെ.ജി.സി.ടി നേതാക്കളുടെ നിര്‍ദേശാനുസരണം തിരുത്തലുകളും വരുത്തി.
ഇതിനെതിരെ സംഘടനയിലെ ഒരുവിഭാഗം അധ്യാപകര്‍ രംഗത്തത്തെിയിട്ടുണ്ട്. എസ്.എഫ്.ഐക്കാരുടെ അതിക്രമങ്ങള്‍ക്ക് അധ്യാപകര്‍ ഒത്താശ ചെയ്യേണ്ടതില്ളെന്നും അങ്ങനെ ചെയ്താല്‍ അത് സംഘടനയുടെ നിലനില്‍പ്പിനും കോളജിന്‍െറ യശസ്സിനും കോട്ടമാകുമെന്ന വിലയിരുത്തലിലാണ് ഇവര്‍. വിമതരുടെ എതിര്‍പ്പിനെ അവഗണിച്ച് എസ്.എഫ്.ഐക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് എ.കെ.ജി.സി.ടി നേതാക്കള്‍. അതേസമയം, കോളജിലെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് കുരുവിളയുടെ നേതൃത്വത്തിലുള്ള സംഘം കാമ്പസിലത്തെി തെളിവെടുത്തു. കുരുവിളയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ തുടര്‍നടപടി കൈക്കൊള്ളും.

ബാറുടമകള്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് വി.എം സുധീരന്‍

Posted: 07 Nov 2014 09:00 PM PST

Image: 

കല്‍പ്പറ്റ: ബാര്‍ കോഴ ആരോപണം സംബന്ധിച്ച് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. അതിന് ശേഷമാണ് മറ്റ് അന്വേഷണങ്ങള്‍ ആവശ്യപ്പെടേണ്ടതെന്നും സുധീരന്‍ പറഞ്ഞു. ജനപക്ഷ യാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസ്യതയില്ലാത്ത ആരോപണങ്ങളാണ് ബാറുടമകള്‍ ഉന്നയിക്കുന്നത്. തെളിവുകള്‍ ഉണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെയെന്നും സുധീരന്‍ പറഞ്ഞു. തെളിവുകള്‍ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുമ്പില്‍ അവതരിപ്പിക്കാം. ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് നീക്കം. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് ശ്രമമെന്നും സുധീരന്‍ ആരോപിച്ചു.

ബാറുടമകളുടെ ആരോപണങ്ങള്‍ പൊളിഞ്ഞു വീണു. പ്രശ്നത്തില്‍ നിന്ന് കരകയറാനുള്ള നീക്കമാണ് അവര്‍ നടത്തുന്നത്. കേരള അതിര്‍ത്തിയില്‍ കൂടുതല്‍ മദ്യശാലകള്‍ തുറക്കരുതെന്ന് കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളോട് ആവശ്യപ്പെടുമെന്നും സുധീരന്‍ വ്യക്തമാക്കി.
 

2022 ലോകകപ്പിനെതിരെ പുകമറ യുദ്ധം -ഫിഫ മേധാവി

Posted: 07 Nov 2014 08:58 PM PST

Image: 

ദോഹ: 2022 ലോകകപ്പിനെതിരെ നടക്കുന്നത് പുകമറ യുദ്ധമെന്ന് ഫിഫ മേധാവി സെപ് ബ്ളാറ്റര്‍ അഭിപ്രായപ്പെട്ടു. ഖത്തറിനെതിരെ ശക്തമായ ആക്ഷേപവുമായി രംഗത്തുവന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണ്. തൊഴിലാളികള്‍ക്ക് വേണ്ടത്ര സുരക്ഷ  ഉറപ്പുവരുത്തുന്നില്ളെന്നതടക്കമുള്ള ആരോപണങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്നാണുണ്ടായത്.
എന്നാല്‍, ഈ ആരോപണങ്ങള്‍ വെറും പുകമറ മാത്രമാണെന്നാണ് തന്‍െറ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തറില്‍ നിന്നുള്ള കമ്പനികളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഒരു ആക്ഷേപവും ഉണ്ടായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ മേഖലയില്‍ ഖത്തര്‍ കൊണ്ടു വരുന്ന പുതിയ മാറ്റങ്ങളെ ഏറെ സന്തോഷത്തോടെയാണ് താന്‍ നോക്കികാണുന്നത്.
തുടര്‍ന്നും പുതിയ പരിഷ്കരണങ്ങള്‍ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ രാജ്യം മുമ്പോട്ടുവെച്ച പുതിയ നിര്‍ദേശങ്ങളും തങ്ങള്‍ക്ക് മുമ്പിലുണ്ടെന്നും ബ്ളാറ്റര്‍ അറിയിച്ചു.
ഖത്തര്‍ ലോക കപ്പ് ഒരുക്കങ്ങളില്‍ സജീവമാണെന്ന് അഭിപ്രായപ്പെട്ട ബ്ളാറ്റര്‍ കളി നടക്കേണ്ട സമയം സംബന്ധിച്ച തീരുമാനം ടെക്നിക്കല്‍ കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കുമെന്ന് വ്യക്തമാക്കി.
 

ബാറിനും കോടതിക്കുമിടയില്‍ സര്‍ക്കാര്‍

Posted: 07 Nov 2014 08:55 PM PST

Image: 

കൊച്ചി: ചെകുത്താനും കടലിനുമിടയില്‍പെട്ടതുപോലെ എന്ന ചൊല്ല് അന്വര്‍ഥമാക്കുന്നതായി ബാര്‍ കേസില്‍ സര്‍ക്കാറിന്‍െറ അവസ്ഥ. ഫോര്‍ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള സിംഗ്ള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ വൈകുന്നതും ഇതുകൊണ്ടുതന്നെ. ചൊവ്വാഴ്ച സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നാണ് കഴിഞ്ഞയാഴ്ച ബാറുടമകള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെ അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചത്.
 എന്നാല്‍, ചൊവ്വാഴ്ചയെന്നല്ല, ഒരാഴ്ചതന്നെ കഴിഞ്ഞിട്ടും അപ്പീല്‍ നല്‍കാനായിട്ടില്ല. ഓരോരോ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അപ്പീല്‍ നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് പൂട്ടിക്കിടക്കുന്ന പത്ത് ബാറുകള്‍ തുറന്നുകൊടുക്കാനുള്ള ഉത്തരവ് വെള്ളിയാഴ്ച ഉണ്ടായത്.
ഫോര്‍ സ്റ്റാറിന് ലൈസന്‍സ് അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാമെന്ന സര്‍ക്കാറിന്‍െറ മദ്യനയം ഇല്ലാതാകുമോയെന്ന ഭയം സര്‍ക്കാറിനുണ്ട്.
ഫോര്‍ സ്റ്റാറും ഫൈവ് സ്റ്റാറും തമ്മില്‍ വലിയ വ്യത്യാസമില്ളെന്നും അതുകൊണ്ട് ഫോര്‍ സ്റ്റാറുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് അനുവദിക്കാവുന്നതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. ഈ സാഹചര്യത്തില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ തുറക്കാനുള്ള കോടതി നിര്‍ദേശത്തിനെതിരെ അപ്പീലുമായി പോയാല്‍ ഫലത്തില്‍, കഴിഞ്ഞദിവസത്തെ വിധിയുടെ കൂടി പശ്ചാത്തലത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കാമെന്ന സ്വന്തം നയംതന്നെ തള്ളേണ്ടിവരും. അഥവാ കോടതി ഈ ഉത്തരവ് റദ്ദാക്കിയാല്‍ ഫൈവ് സ്റ്റാറുകളും പൂട്ടേണ്ട അവസ്ഥ വരും.
അപ്പീല്‍ പോയില്ളെങ്കില്‍, ത്രീ സ്റ്റാര്‍ സൗകര്യമുള്ള മുഴുവന്‍ ഹോട്ടലുകള്‍ക്കും അധികം താമസിയാതെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കേണ്ടിയും വരും. മാത്രമല്ല, ടു സ്റ്റാര്‍ ഹോട്ടലുകളില്‍ താഴെയുള്ളവയെ മാത്രമേ നിലവാരം കുറഞ്ഞതെന്ന് വിലയിരുത്താവൂ എന്ന സുന്ദര്‍ദാസ് കേസിലെ സുപ്രീംകോടതി വിലയിരുത്തല്‍കൂടി ഹൈകോടതി പരാമര്‍ശിച്ചതും സര്‍ക്കാറിന് തലവേദനയാണ്. ഈ പരാമര്‍ശത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ ടു സ്റ്റാര്‍ ഹോട്ടലുകളും ബാര്‍ തുറക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചുകൂടായ്കയില്ല.
അതോടെ, ഫലത്തില്‍ ഈ വര്‍ഷം ഏപ്രിലിന് മുമ്പുള്ള സ്ഥിതി കൈവരാനുള്ള സാധ്യതയുമുണ്ട്. ദ്വി നക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്ക് മുഴുവന്‍ ബാര്‍ തുറക്കാനുള്ള സാഹചര്യവും സംജാതമാകും.   
 

സ്വര്‍ണവില കൂടി; പവന് 19,880 രൂപ

Posted: 07 Nov 2014 08:35 PM PST

Image: 

കൊച്ചി: ഒരു ദിവസത്തെ വില സ്ഥിരതക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് 19,880 രൂപയായി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 2,485 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

നാല് ദിവസത്തെ സ്ഥിരതക്ക് ശേഷം നവംബര്‍ അഞ്ചിനാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 19,680 രൂപയായിരുന്ന പവന്‍ വില ബുധനാഴ്ച 19,600 രൂപയിലേക്ക് താഴുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച 200 രൂപ കുറഞ്ഞ് പവന്‍ വില 19,400ല്‍ എത്തി. ഇതേവില വെള്ളിയാഴ്ചയും തുടര്‍ന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 08.21 ഡോളര്‍ കൂടി 1,177.81 ഡോളറിലെത്തി.

ഐ.എസിനെതിരായ പോരാട്ടം: 1500 യു.എസ് സൈനികര്‍ കൂടി ഇറാഖിലേക്ക്

Posted: 07 Nov 2014 08:02 PM PST

Image: 

വാഷിങ്ടണ്‍: ഐ.എസിനെതിരായ പോരാട്ടത്തിനായി ഇറാഖ് സേനക്കും കുര്‍ദുകള്‍ക്കും പരിശീലനം നല്‍കാന്‍ കൂടുതല്‍ സൈനികരെ യു.എസ് അയക്കുന്നു. 1500 സൈനികരെ കൂടി ഇറാഖിലേക്ക് അയക്കാനാണ് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ തീരുമാനിച്ചത്. ഇറാഖ് ഭരണകൂടത്തിന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ ഇറാഖിലുള്ള യു.എസ് സൈനികരുടെ എണ്ണം 2,900 ആയി.

ബാഗ്ദാദിലും ഇര്‍ബിലിന്‍െറ സമീപ പ്രദേശങ്ങളിലുമാണ് ഇവരുടെ പ്രവര്‍ത്തനമേഖല. ഇറാഖ് സേനയുടെ ഒന്‍പത് യുണിറ്റുകള്‍ക്കും കുര്‍ദ് സേനയുടെ മൂന്ന് യൂണിറ്റുകള്‍ക്കുമാണ് യു.എസ് സൈന്യം പരിശീലനം നല്‍കുക.

ഐ.എസിനെതിരായ പോരാട്ടത്തിന് 5.6 ബില്യന്‍ ഡോളര്‍ കൂടി അനുവദിക്കണമെന്ന് യു.എസ് കോണ്‍ഗ്രസിനോട് ഒബാമ ആവശ്യപ്പെട്ടതായി വാര്‍ത്താകുറിപ്പില്‍ പെന്‍റഗണ്‍ അറിയിച്ചു. ഐ.എസിനെതിരെ യു.എസിന്‍െറ നേതൃത്വത്തില്‍ വ്യോമാക്രമണം നടന്നുവരികയാണ്.

കുവൈത്തില്‍ ഇനി വനിതാ പ്രോസിക്യൂട്ടര്‍മാരും

Posted: 07 Nov 2014 07:59 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് 22 മഹിളാമണികള്‍ പബ്ളിക് പ്രോസിക്യൂട്ടര്‍മാരുടെ കുപ്പായമണിഞ്ഞതോടെ സ്ത്രീ സ്വാതന്ത്ര്യത്തിന്‍െറ കാര്യത്തില്‍ എന്നും മുന്‍പന്തിയിലുള്ള കുവൈത്തില്‍ ഇനി നീതിന്യായ രംഗത്തും വനിതാ സാന്നിധ്യം.
സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ മേധാവിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായ ഫൈസല്‍ അല്‍മുര്‍ശിദിന്‍െറ സാന്നിധ്യത്തില്‍ 22 വനിതാ പബ്ളിക് പ്രോസിക്യൂട്ടര്‍മാരും വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റത്. ഡെപ്യൂട്ടി ചീഫ് ജസ്റ്റിസ് യൂസുഫ് അല്‍മുതവ്വ, ചീഫ് പബ്ളിക് പ്രോസിക്യൂട്ടര്‍ ദഹ്രാര്‍ അല്‍അസൂസി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. വനിതാ പബ്ളിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനത്തോടെ രാജ്യചരിത്രത്തില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ നിയമിക്കപ്പെടാനുള്ള സാധ്യതയും തുറന്നിരിക്കുകയാണ്. പബ്ളിക് പ്രോസിക്യൂട്ടര്‍മാരാണ് പിന്നീട് സ്ഥാനക്കയറ്റം ലഭിച്ച് ന്യായാധിപരായി നിയമിക്കപ്പെടുന്നത്.
രണ്ടു വര്‍ഷം മുമ്പുതന്നെ വനിതാ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും ഇസ്ലാമിസ്റ്റ് എം.പിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാകാതെ നീളുകയായിരുന്നു. എന്നാല്‍, അടുത്തിടെ നീതിന്യായ മന്ത്രിയായി ചുമതലയേറ്റ യഅ്ഖൂബ് അല്‍സാനിഇന്‍െറ കര്‍ശനനിലപാടാണ് ഇപ്പോള്‍ വനിതാ പ്രോസിക്യൂട്ടര്‍മാരുടെ നിയമനം യാഥാര്‍ഥ്യമാക്കിയത്. ഇസ്ലാമിസ്റ്റ് എം.പിമാരുടെ പ്രതിഷേധം വകവെക്കാതെ കഴിഞ്ഞയാഴ്ചയാണ് മന്ത്രി ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചത്. തീരുമാനത്തിനെതിരെ ഇസ്ലാമിസ്റ്റ് എം.പിമാര്‍ കടുത്ത വിമര്‍ശവുമായി രംഗത്തത്തെിയിട്ടുണ്ട്. ഇസ്ലാമിക നിയമത്തിന് വിരുദ്ധമായ രീതിയില്‍ രാജ്യത്ത് വനിതാ ന്യായാധിപരെ നിയമിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെടുന്ന ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് എം.പി ഹമൂദ് അല്‍ഹംദാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
2012 സെപ്റ്റംബറിലാണ് നീതിന്യായരംഗത്തെ പുരുഷ മേധാവിത്വത്തിന് വിരാമമിട്ട് സ്ത്രീകള്‍ക്കും ഈ മേഖലയിലേക്ക് കടന്നുവരാന്‍ അവസരമൊരുക്കി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പുതിയ തുടക്കം കുറിച്ചത്. മുമ്പ്, പലതവണ ഈ വിഷയം പരിഗണനക്ക് വന്നിരുന്നെങ്കിലും ഇസ്ലാമിക നിയമത്തില്‍ ഇതിന് പ്രാബല്യമില്ളെന്ന വാദത്തിന് മുന്‍ഗണന ലഭിച്ചതോടെ യാഥാര്‍ഥ്യമായിരുന്നില്ല. എന്നാല്‍, നീതിന്യായ വ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് പ്രവേശം നിഷേധിക്കുന്നതിനുള്ള ന്യായമൊന്നും കാണുന്നില്ളെന്ന് ഒൗഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഫത്വ നല്‍കിയതോടെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അനുമതി നല്‍കുകയായിരുന്നു.
തുടര്‍ന്ന്, 2013 ഫെബ്രുവരിയിലാണ് പബ്ളിക് പ്രോസിക്യൂഷനിലേക്ക് വനിതകളില്‍നിന്ന് ഭരണഘടനയുടെ ഏഴാം ആര്‍ട്ടിക്ക്ള്‍ പ്രകാരം 1827/2012 നമ്പര്‍ ഉത്തരവിലൂടെ അപേക്ഷ ക്ഷണിച്ചത്. ഇതില്‍ അപേക്ഷിച്ച 22 വനിതകളെയാണ് പ്രോസിക്യൂട്ടര്‍മാരായി നിര്‍ദേശിച്ച് നീതിന്യായ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. ഇവര്‍ക്കാണ്, ഒന്നര വര്‍ഷത്തിനുശേഷം സര്‍ക്കാര്‍ തീരുമാനമെടുത്തതോടെ നിയമനം ലഭിച്ചിരിക്കുന്നത്.
80 ശതമാനത്തിനു മുകളില്‍ മാര്‍ക്കോടെ നിയമ ബിരുദം സ്വന്തമാക്കിയ വനിതകളില്‍നിന്നാണ് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിച്ചത്. അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെ പ്രോസിക്യൂട്ടറായി പ്രവര്‍ത്തനപരിചയമുള്ളവരെ പിന്നീട് ജഡ്ജി തസ്തികയിലേക്ക് പരിഗണിക്കും. മറ്റു പല അറബ് രാജ്യങ്ങളിലും നീതിന്യായ സംവിധാനത്തില്‍ വനിതകള്‍ക്ക് ഇടംകിട്ടിയിട്ടുണ്ട്. 1961ല്‍ ആമിന അബ്ദുര്‍റസാഖിനെ വനിതാ ജഡ്ജിയായി നിയമിച്ച മൊറോക്കോയാണ് മുന്‍പന്തിയില്‍. 2006ല്‍ ബഹ്റൈനാണ് വനിതാ ജഡ്ജിയെ നിയമിച്ച ആദ്യ ജി.സി.സി രാജ്യം. മുനാ ജാസിം അല്‍ ഖവാരിയായിരുന്നു ആ ചരിത്ര വനിത. 2008ല്‍ യു.എ.ഇയില്‍ അഹ്മദ് ജുആന്‍ അല്‍ ദാഹിരിയും 2010ല്‍ ഖത്തറില്‍ ശൈഖ മഹാ മന്‍സൂര്‍ അല്‍താനിയും ന്യായാധിപരായി നിയമിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പാര്‍ലമെന്‍റിലേക്ക് മത്സരിക്കാന്‍ വനിതകള്‍ക്ക് അനുമതി നല്‍കി അറബ് മേഖലയില്‍ മാറ്റത്തിന് നാന്ദികുറിച്ച കുവൈത്തില്‍ 2009ലെ പാര്‍ലമെന്‍റില്‍ നാലു വനിതകള്‍ ഇടംപിടിച്ചിരുന്നു. പിന്നീട് മന്ത്രിസഭയിലും റോദാ ദശ്തി, ദിക്റ അല്‍ റശീദി തുടങ്ങിയവര്‍ ചുമതലകള്‍ വഹിച്ചു. നിലവിലെ മന്ത്രിസഭയിലും വനിതാ പ്രതിനിധിയായി ഹിന്ദ് അല്‍സബീഹ് ഉണ്ട്. സര്‍ക്കാര്‍, സ്വകാര്യ തൊഴില്‍ മേഖലകളിലും വന്‍ സ്ത്രീസാന്നിധ്യമുള്ള രാജ്യമാണ് കുവൈത്ത്. ഇതിനുപിന്നാലെയാണ് ജുഡീഷ്യറിയിലും വനിതകളത്തെുന്നത്.
 

സ്റ്റോക് എക്സ്ചേഞ്ചുകളില്‍ നിന്നും കിങ്ഫിഷര്‍ ഓഹരികള്‍ ഒഴിവാക്കി

Posted: 07 Nov 2014 07:59 PM PST

Image: 

മുംബൈ: പ്രമുഖ ഓഹരി ഇടപാടുകാര്‍ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്‍്റെ ഓഹരികള്‍ താല്‍ക്കാലികമായി ഒഴിവാക്കുന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചുമാണ് വിമാന കമ്പനിയായ കിങ്ഫിഷറിന്‍്റെ ഓഹരികള്‍ ഇടപാടില്‍ നിന്നും ഒഴിവാക്കുന്നത്.

ഡിസംബര്‍ മുതലാണ് കിങ്ഫിഷര്‍ ഓഹരികള്‍ സൂചികയില്‍ നിന്ന് നീക്കം ചെയ്യുക. വിജയ് മല്ല്യയുടെ മറ്റൊരു സംരംഭമായ യു.ബി എഞ്ചിനിയറിങ്ങിന്‍്റെയും ഓഹരികളും ഒഴിവാക്കും.

തുടര്‍ച്ചയായി രണ്ടു പാദങ്ങളിലെ  സാമ്പത്തിക സ്ഥിതി  റിപ്പോര്‍ട്ട് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സ്റ്റോക്  എകസ്ചേഞ്ചുകള്‍ കിങ് ഫിഷറിന്‍്റെ ഓഹരികള്‍ ഇടപാടുകളില്‍ നിന്നും ഒഴിവാക്കുന്നത്.

50 ശതമാനം സ്ഥാപനങ്ങളും വേതനസുരക്ഷ നിയമം നടപ്പാക്കിയില്ല: തൊഴില്‍ മന്ത്രാലയം

Posted: 07 Nov 2014 07:54 PM PST

Image: 

റിയാദ്: സൗദിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതിയും തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ച വേതനസുരക്ഷ നിയമം നടപ്പാക്കിയിട്ടില്ളെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. വീഴ്ച വരുത്തിയതില്‍ മുന്നിലുള്ളത് സ്വകാര്യ സ്കൂളുകളാണെന്ന് മന്ത്രാലയത്തിലെ പരിശോധന വിഭാഗം ഉപദേഷ്ടാവ് ഫൈസല്‍ അല്‍ ഉതൈബി പറഞ്ഞു.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1301 സ്വകാര്യ സ്കൂളുകളില്‍ 619 സ്ഥാപനങ്ങള്‍ മാത്രമാണ് മന്ത്രാലയം നിര്‍ദേശിച്ച നിയമം നടപ്പാക്കിയത്. അവശേഷിക്കുന്ന 682 സ്കൂളുകളുടെ ഇലക്ട്രോണിക് സേവനം തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഫൈസല്‍ അല്‍ഉതൈബി കൂട്ടിച്ചേര്‍ത്തു.
മൂവായിരത്തിലധികം ജോലിക്കാരുള്ള സ്വകാര്യ കമ്പനികളിലാണ് ആദ്യ ഘട്ടത്തില്‍ നിയമം നടപ്പാക്കിത്തുടങ്ങിയത്. ഈ ഗണത്തില്‍ വരുന്ന 161 സ്ഥാപനങ്ങളില്‍ 130 സ്ഥാപനങ്ങളും മന്ത്രാലയത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കി. 31 സ്ഥാപനങ്ങളുടെ സേവനം മന്ത്രാലയം തടഞ്ഞുവെച്ചു. രണ്ടാം ഘട്ടത്തില്‍  നിയമം നടപ്പാക്കിയ 2000ന് മുകളില്‍ ജോലിക്കാരുള്ള 104 സ്ഥാപനങ്ങളില്‍ 80 കമ്പനികളും നിയമം പാലിച്ചപ്പോള്‍ 24 സ്ഥാപനങ്ങളുടെ സേവനം നിര്‍ത്തിവെക്കാന്‍ മന്ത്രാലയം നിര്‍ബന്ധിതമായി. മൂന്നാം ഘട്ടത്തില്‍ ആയിരം ജോലിക്കാരുള്ള സ്ഥാപനങ്ങളിലാണ് നിയമം നടപ്പാക്കിയത്. ആകെ 401 സ്ഥാപനങ്ങളാണ് ഈ ഗണത്തില്‍ രാജ്യത്തെ സ്വകാര്യ മേഖലയിലുള്ളത്. ഇതില്‍ 286 സ്ഥാപനങ്ങളും നിയമം നടപ്പാക്കി. 115 സ്ഥാപനങ്ങളുടെ സേവനം മന്ത്രാലയം നിര്‍ത്തിവെച്ചു.
500 ജോലിക്കാരുള്ള സ്ഥാപനങ്ങളില്‍ നാലാം ഘട്ടത്തില്‍ നവംബര്‍ ഒന്ന് മുതലാണ് നിയമം നടപ്പാക്കിത്തുടങ്ങിയത്. 917 ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 6,33,000 തൊഴിലാളികളുടെ സേവന, വേതന വിവരങ്ങള്‍ ഇതോടെ ഇലക്ട്രോണിക് രീതിയില്‍ തൊഴില്‍ മന്ത്രാലയത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് മന്ത്രാലയം തൊഴില്‍ പരിശോധന പൂര്‍ത്തിയാക്കുക. സ്ഥാപനത്തിലെ തൊഴിലാളികളുടെ പേരുവിവരങ്ങള്‍ക്ക്് പുറമെ, ജോലി ചെയ്യുന്ന തസ്തിക, സേവന വേതന വിവരങ്ങള്‍ എന്നിവ മന്ത്രാലയം നിശ്ചയിച്ച ഡാറ്റബേസില്‍ നല്‍കണമെന്നാണ് വേതനസുരക്ഷ നിയമത്തിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നത്.

പ്രൊഫ. ബി. ഹൃദയകുമാരി അന്തരിച്ചു

Posted: 07 Nov 2014 07:39 PM PST

Image: 

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായിരുന്ന പ്രൊഫ. ബി. ഹൃദയകുമാരി (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഹൃദയകുമാരി 38 വര്‍ഷത്തോളം കേരളത്തിലെ വിവിധ കോളജുകളിലായി അധ്യാപന ജീവിതം നയിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗമായിരുന്നു. ഹൃദയകുമാരിയുടെ ‘കാല്‍പനികത’ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് കള്‍ച്ചറല്‍  സൊസൈറ്റി, ഗുപ്തന്‍ നായര്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ വനിതാ രത്നം അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും പ്രശസ്ത കവിയുമായിരുന്ന ബോധേശ്വരന്‍റെ മകളും പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ സഹോദരിയുമാണ്.

സംസ്കാരം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍.
 

അച്ഛനും അമ്മക്കും പൊന്നാണ് ശ്രീ

Posted: 07 Nov 2014 06:29 PM PST

Image: 

കൊച്ചി: പാലക്കാട് വെസ്റ്റ് യാക്കര കളത്തില്‍ വീട്ടിലെ ചില്ലലമാരയില്‍ നിരന്നിരിക്കുന്ന മെഡലുകള്‍ക്ക് ഏഷ്യന്‍ മേളകളോളം വലുപ്പമുണ്ട്. ഈ മെഡലുകള്‍ക്കൊപ്പം വളര്‍ന്ന കുഞ്ഞു ശ്രീശങ്കറിനുമുണ്ടായിരുന്നു വലിയ ചില മോഹങ്ങള്‍. അച്ഛനെയും അമ്മയെയുംപോലെ രാജ്യമറിയുന്ന അത്ലറ്റാകാന്‍ കൊതിച്ച മകന്‍െറ സ്വപ്നങ്ങള്‍ക്ക് 1987 സാഫ് ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി ട്രിപ്ള്‍ ജംപില്‍ സ്വര്‍ണം നേടിയ എസ്. മുരളിയും 1992 ഏഷ്യന്‍ ജൂനിയര്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ് സ്വര്‍ണമെഡല്‍ ജേതാവ് ബിജിമോളും തണലായി. സ്വപ്നങ്ങള്‍, വെള്ളിയാഴ്ച എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍നിന്ന് പടര്‍ന്നുപന്തലിക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സറിഞ്ഞ് സന്തോഷിക്കുകയാണ് അച്ഛനും അമ്മയും.

സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്‍െറ ആദ്യ ദിനത്തില്‍ അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ റെക്കോഡ് പ്രകടനത്തോടെ സ്വര്‍ണം നേടിയാണ് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ 10ാം ക്ളാസുകാരന്‍ ശ്രീശങ്കര്‍ മാതാപിതാക്കളുടെ വഴിയേ യാത്ര ആരംഭിക്കുന്നത്. ഹൈദരാബാദില്‍ അടുത്തിടെ നടന്ന സൗത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കരിയറിലെ ഏറ്റവും മികച്ച ദൂരമായ 6.72 മീറ്റര്‍ ചാടി, കൊച്ചിയിലത്തെിയ ശ്രീശങ്കര്‍ ആദ്യ ശ്രമത്തില്‍ 6.68 മീറ്റര്‍ ചാടിയാണ് ജൂനിയര്‍ മേളയിലെ സംസ്ഥാന റെക്കോഡ് സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തിന്‍െറ ദേവുരാജ് കുറിച്ച 6.45 മീറ്ററെന്ന റെക്കോഡാണ് മാറ്റിക്കുറിക്കപ്പെട്ടത്.റെയില്‍വേ പാലക്കാട് ഡിവിഷനിലെ ചീഫ് റിസര്‍വേഷന്‍ സൂപ്രണ്ട് കൂടിയായ മുരളിയുടെ കീഴിലായിരുന്നു മകന്‍െറ പരിശീലനം. വീട്ടില്‍നിന്ന് 10 കിലോമീറ്ററിലേറെ ദൂരമുള്ള കോട്ടമൈതാനത്തെ താല്‍ക്കാലിക പിറ്റിലത്തെി അച്ഛനും മകനും പരിശീലിക്കുമ്പോള്‍ മനംനിറയെ നിറമുള്ള സ്വപ്നങ്ങളായിരുന്നു.

2011ലെ അമച്വര്‍ മീറ്റില്‍ അണ്ടര്‍ 12 വിഭാഗത്തില്‍ സംസ്ഥാന റെക്കോഡ് സ്ഥാപിച്ച് ശ്രീശങ്കര്‍ മാതാപിതാക്കളുടെ വഴിയാണ് തന്‍േറതുമെന്നും പ്രഖ്യാപിച്ചു. ഇക്കുറി, ആറില്‍ രണ്ടു ശ്രമങ്ങള്‍ ഫൗളില്‍ പിഴച്ചപ്പോള്‍ മൂന്നും 6.6 മീറ്ററിനു മുകളില്‍ ചാടി മാറ്റും തെളിയിച്ചു ഈ മിടുക്കന്‍. ട്രിപ്ള്‍ ജംപ് സാഫ് ഗെയിംസ് ചാമ്പ്യനും മോസ്കോ ഇന്‍റര്‍നാഷനല്‍ ഇന്‍വിറ്റേഷന്‍ മീറ്റ്, ഏഷ്യന്‍ അത്ലറ്റിക് മീറ്റ് പങ്കാളിയുമായ മുരളിയുടെ പരിശീലനവും 800 മീറ്ററിലെ ഏഷ്യന്‍ ജൂനിയര്‍ വെള്ളിമെഡലിസ്റ്റും റിലേ സ്വര്‍ണമെഡല്‍ ജേതാവുമായ അമ്മ ബിജിമോളുടെ പിന്തുണയുമുണ്ട് യാക്കരയിലെ പുതുപ്പിറവിക്ക്. ഏഴാം ക്ളാസുകാരിയായ മകള്‍ ശ്രീപാര്‍വതിയുമുണ്ട് ഈ കുടുംബത്തിലെ നാലാമത്തെ കായികതാരമായി.... നാലാമത്തെ കായികതാരമായി.

പ്രതികാരം വീട്ടാന്‍ ആനന്ദിനാകുമോ?

Posted: 07 Nov 2014 06:22 PM PST

Image: 
Subtitle: 
ചെസ് ലോക ചാമ്പ്യന്‍ഷിപ് പോരാട്ടത്തിന് ഇന്ന് തുടക്കം

 നിലവിലെ ജേതാവ് കാള്‍സന്‍ തന്നെയാണ് ഇത്തവണയും ഫേവറിറ്റ്
സോചി (റഷ്യ): കഴിഞ്ഞ വര്‍ഷം സ്വന്തം നഗരമായ ചെന്നൈയില്‍ തന്നെ തകര്‍ത്ത് മുന്നേറിയ മാന്ത്രികനീക്കങ്ങളെ കീഴടക്കാന്‍ ഇത്തവണ വിശ്വനാഥന്‍ ആനന്ദിനാകുമോ? ചെസ് ലോകം കാത്തിരുന്ന ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സന്‍-ചലഞ്ചര്‍ വിശ്വനാഥന്‍ ആനന്ദ് ലോക ചാമ്പ്യന്‍ഷിപ് പോരാട്ടത്തിന് ശനിയാഴ്ച സോചിയില്‍ തുടക്കമാകും. നവംബര്‍ അവസാനത്തോടെ ആ ചോദ്യത്തിന് ഉത്തരവും ലഭിക്കും.
കഴിഞ്ഞ വര്‍ഷം ആനന്ദിനെ മുട്ടുകുത്തിച്ച് കിരീടം സ്വന്തമാക്കിയ കാള്‍സന്‍ തന്നെയാണ് ഇത്തവണയും ഫേവറിറ്റ്. എന്നാല്‍, ഈ വര്‍ഷം മികച്ച പോരാട്ടം പുറത്തെടുത്ത് ചെസ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് യോഗ്യതാമത്സരമായ കാന്‍ഡിഡേറ്റ് ടൂര്‍ണമെന്‍റില്‍ ഒന്നാമതത്തെിയാണ് ആനന്ദ് ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ചെന്നൈയിലെ പരാജയത്തിനുശേഷം തന്നെ എഴുതിത്തള്ളിയ വിമര്‍ശകരുടെ മുഴുവന്‍ വായടപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത ആനന്ദിന് ഇത്തവണ മെച്ചപ്പെട്ട സാധ്യതയാണുള്ളത്. മാര്‍ച്ചില്‍ കാന്‍ഡിഡേറ്റ് ടൂര്‍ണമെന്‍റിലെ ജയത്തിനുശേഷം ബില്‍ബാവോ ഫൈനല്‍ മാസ്റ്റേഴ്സിലും ആനന്ദ് കിരീടം നേടിയിരുന്നു.
 കഴിഞ്ഞ വര്‍ഷം ഏകപക്ഷീയമായ പോരാട്ടത്തില്‍ തന്നെ തോല്‍പിച്ച കാള്‍സനോട് കണക്ക് തീര്‍ക്കാന്‍ ആനന്ദിന് കിട്ടുന്ന വലിയ അവസരവുമാണിത്. നിശ്ചിത 12 ഗെയിമുകളില്‍ 10 എണ്ണം പൂര്‍ത്തിയായപ്പോഴേക്കും 6.5-3.5 സ്കോറിനായിരുന്നു കാള്‍സന്‍ ചെന്നൈയില്‍ കിരീടം പിടിച്ചത്.
നിലവിലെ ചാമ്പ്യന്‍ എന്ന നിലയില്‍ തന്‍െറ പുതിയ ചലഞ്ചറെ കാത്തിരുന്ന കാള്‍സന്, ആനന്ദിന്‍െറ യോഗ്യതാ മത്സരങ്ങളിലെ ജയം ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. മറുഭാഗത്ത് ഈവര്‍ഷം ആദ്യം വേള്‍ഡ് റാപിഡ്, ബ്ളിറ്റ്സ് കിരീടങ്ങള്‍ സ്വന്തമാക്കിയ കാള്‍സന്‍ എല്ലാ ഫോര്‍മാറ്റിലും ലോക ചാമ്പ്യനാകുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി. അതേസമയം, അടുത്തകാലത്ത് രണ്ടു പ്രമുഖ ടൂര്‍ണമെന്‍റുകളില്‍ രണ്ടാമതത്തൊനേ താരത്തിന് കഴിഞ്ഞിരുന്നുള്ളൂ. കൂടാതെ, നിലവിലെ ലോക ചാമ്പ്യന്‍ എന്ന പ്രതീക്ഷാഭാരവും 23കാരനായ കാള്‍സന് മേലുണ്ട്.
എന്നാല്‍, മാന്ത്രികനെന്ന് ചെസ് ലോകം വാഴ്ത്തുന്ന നോര്‍വീജിയന്‍ താരത്തിനുതന്നെയാണ് സോചിയില്‍ മുന്‍തൂക്കം. ചാമ്പ്യന്‍ഷിപ്പിന്‍െറ ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങ് വെള്ളിയാഴ്ച നടന്നു.
12 ഗെയിമുകളാണ് ചാമ്പ്യന്‍ഷിപ്പിലുള്ളത്. പോസിറ്റിവായാണ് ചാമ്പ്യന്‍ഷിപ്പിനെ സമീപിക്കുന്നതെന്ന് ആനന്ദ് വ്യക്തമാക്കിക്കഴിഞ്ഞു.

ഐ.എസ്.എല്‍ ഇന്ന് ചെന്നൈയും യുനൈറ്റഡും

Posted: 07 Nov 2014 06:21 PM PST

Image: 

ചെന്നൈ: കൊല്‍ക്കത്തയെ പിന്നിലാക്കി പോയന്‍റ് പട്ടികയില്‍ ഒന്നാമതത്തൊനുള്ള അവസരം മുതലാക്കി ജയം പിടിക്കാന്‍ ചെന്നൈയിന്‍ എഫ്.സി ഇന്ന് നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. അഞ്ചു മത്സരങ്ങളില്‍നിന്ന് മൂന്നു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി 10 പോയന്‍റുമായി കൊല്‍ക്കത്ത രണ്ടാമത് നില്‍ക്കുകയാണ്. മുംബൈക്കെതിരായ 5-1ന്‍െറ ജയത്തിനുശേഷം കൊല്‍ക്കത്തയെ 1-1ന് സമനിലയില്‍ പിടിച്ചാണ് ചെന്നൈ എത്തുന്നത്.

നോര്‍ത് ആകട്ടെ ഡല്‍ഹിയില്‍നിന്ന് സമനിലയും (0-0) പുണെ സിറ്റിയില്‍നിന്ന് തോല്‍വിയും (1-0) ഏറ്റുവാങ്ങിയതിന്‍െറ അവശതയുമായാണ് എത്തുന്നത്. ഇരു ടീമുകളും മികച്ച കളിക്കാരാല്‍ സമ്പന്നമാണ്. എന്നാല്‍, ലീഗിലെ ടോപ്സ്കോറര്‍ എലാനോ ബ്ളൂമറിന്‍െറ ബൂട്ടിന്‍െറ കരുത്ത് ചെന്നൈക്ക് മുന്‍തൂക്കം നല്‍കും. മാര്‍കോ മറ്റെരാസിയുടെ പ്രതിരോധമതില്‍ ഭേദിക്കുക എന്നതും പ്രയാസം.0 രണ്ടു വീതം ജയവും തോല്‍വിയും സമനിലയും സ്വന്തമാക്കി എത്തുന്ന യുനൈറ്റഡിനും പോയന്‍റ് പട്ടികയിലെ നാലാം സ്ഥാനം മെച്ചച്ചെടുത്തേണ്ടതുണ്ട്.
 

ബാര്‍ കോഴ വിവാദം ഒത്തുതീര്‍ക്കുന്നു

Posted: 07 Nov 2014 06:19 PM PST

Image: 
Subtitle: 
ബാറുടമകള്‍ നിലപാട് മാറ്റി

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെയും മന്ത്രിസഭയെയും പിടിച്ചുകുലുക്കിയ ബാര്‍ കോഴ വിവാദം ഒത്തുതീര്‍പ്പിലേക്ക്. ധനമന്ത്രി കെ.എം. മാണിയെ സംശയനിഴലില്‍ നിര്‍ത്തിയ രണ്ട് ബാറുടമകളും നിലപാട് മാറ്റി. ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ മലക്കംമറിഞ്ഞതോടെയാണ് ബാറുടമകള്‍ പിന്മാറുകയാണെന്ന് വ്യക്തമായത്. മന്ത്രിക്ക് പണം നല്‍കിയെന്നു പറഞ്ഞ അരൂരിലെ ബാറുടമയും മലക്കംമറിഞ്ഞു. മന്ത്രിക്ക് കോഴ നല്‍കിയെന്നു പറഞ്ഞത് മദ്യലഹരിയിലായിരുന്നെന്നാണ് അരൂരിലെ ബാറുടമ മനോഹരന്‍െറ വിശദീകരണം.

വെള്ളിയാഴ്ച ഉച്ചക്ക് വിജിലന്‍സ് ദക്ഷിണമേഖല എസ്.പി ഓഫിസിലത്തെി മൊഴി നല്‍കിയ ബിജു, പണം കൈമാറുന്നതിന്‍െറ ശബ്ദരേഖയോ ദൃശ്യങ്ങളോ കൈമാറിയില്ല. ബാറുടമകള്‍ ധനമന്ത്രിക്ക് കോഴ നല്‍കിയെന്ന വാദം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പലതവണ ആവര്‍ത്തിച്ച അദ്ദേഹം വിജിലന്‍സിന് മുന്നില്‍ കോഴയെന്ന വാക്കുപോലും ഉച്ചരിച്ചില്ല. ഇതോടെ ബാര്‍ ഉടമകള്‍ ധനമന്ത്രിക്ക് നല്‍കിയ പണം പാര്‍ട്ടിഫണ്ടിലേക്കുള്ള സംഭാവനയായി മാറുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പണം ആര്‍ക്കൊക്കെ നല്‍കിയെന്ന് ബാറുടമകള്‍ വെളിപ്പെടുത്തണമെന്ന് എക്സൈസ് മന്ത്രി കെ. ബാബു ആവശ്യപ്പെട്ടത് പ്രശ്നം കെട്ടടങ്ങുമെന്ന് ഉറപ്പിച്ച ശേഷമാണ്. ബാറുടമകളില്‍നിന്ന് തെരഞ്ഞെടുപ്പ്കാലത്ത് സംഭാവന വാങ്ങാത്തവര്‍ ആരുമില്ളെന്നാണ് ബാബുവിന്‍െറ വിശദീകരണം. കോഴ സംബന്ധിച്ച ഒരു തെളിവും പുറത്തുവരില്ളെന്ന് വെള്ളാപ്പള്ളി നടേശനും പ്രസ്താവിച്ചിട്ടുണ്ട്.

അടച്ച ബാറുകള്‍ തുറക്കാനാണോ പണം കൊടുത്തത് എന്ന ചോദ്യത്തിന് അന്ന് ബാര്‍ അടയ്ക്കുമോ എന്ന് തങ്ങള്‍ക്ക് അറിയില്ലല്ളോ എന്നായിരുന്നു ബിജുവിന്‍െറ പ്രതികരണം. ബിജു വിജിലന്‍സിനോട് പറഞ്ഞ കാര്യങ്ങളും മാധ്യമങ്ങളോട് പറഞ്ഞതും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് സൂചന. പ്രാഥമികാന്വേഷണത്തില്‍തന്നെ കേസ് തള്ളിപ്പോകുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത്. ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. മാണിയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റു എന്നല്ലാതെ പ്രത്യേകിച്ച് നഷ്ടമൊന്നും ആര്‍ക്കും ഉണ്ടായിട്ടുമില്ല. ബാറുകാര്‍ സാമൂഹികദ്രോഹികളാണെന്ന നിലപാട് എടുത്ത രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ആശ്വസിക്കുന്ന ബാറുടമകളുമുണ്ട്. മാണി മാത്രമല്ല പണം വാങ്ങിയതെന്ന് ഉറപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിക്കാനും ശ്രമം നടന്നിരുന്നു.

മധ്യകേരളത്തില്‍ സജീവമായതും മാണിയുടെ അടുപ്പക്കാരുമായ ബാര്‍ ഗ്രൂപ്പുകളാണ് ഇതിന് നേതൃത്വം നല്‍കിയത്. ബാറുടമകള്‍ ആകെ 15 കോടി പിരിച്ചുവെന്നും അതില്‍ 14 കോടി എവിടെപ്പോയി എന്ന് പരിശോധിക്കണമെന്നും ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍  ബാര്‍ ഉടമകളുടെ സംഘടനയില്‍ ചേരിപ്പോര് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് ഏതെങ്കിലും മന്ത്രിമാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം ഉന്നയിക്കാന്‍ അവരില്‍ ആരും തയാറായില്ല. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ ചേര്‍ന്ന ബാറുടമകളുടെ യോഗത്തില്‍ സ്വകാര്യ ചാനലിന്‍െറ ഒളികാമറ ഓപറേഷന്‍ അരങ്ങേറിയത്. ഒരു വിഭാഗം ബാറുടമകളുടെ ഒത്താശയോടെയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യോഗത്തില്‍ സംസാരിച്ചവരൊക്കെ സംയമനത്തോടെ സംസാരിച്ചതും വളച്ചാല്‍ മതി, ഒടിക്കരുത് തുടങ്ങിയ ദ്വയാര്‍ഥ പ്രയോഗങ്ങളില്‍ സര്‍ക്കാറിനോടുള്ള അമര്‍ഷം പ്രകടിപ്പിച്ചതും ഇതിന്‍െറ ഭാഗമായിരുന്നു.

അതേസമയം, ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം. മാണിക്ക് പുറമേ കോണ്‍ഗ്രസ് മന്ത്രിമാരും പണം വാങ്ങിയെന്ന് ബാര്‍ ഹോട്ടല്‍ ഉടമ ബിജു രമേശ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. പണം നല്‍കിയവരുടെ മുഴുവന്‍ പേരുകളും പുറത്തുവിടും. കെ.എം. മാണിക്കെതിരായ ആരോപണത്തില്‍ പ്രാഥമിക തെളിവ് നല്‍കി. റെക്കോഡ് ചെയ്യപ്പട്ട തെളിവുകള്‍ തന്‍്റെ പക്കലുണ്ട്. അന്വേഷണത്തിന്‍്റെ അടുത്ത ഘട്ടത്തില്‍ ഇവ നല്‍കുമെന്നും ബിജു രമേശ് ചാനലിനോട് പറഞ്ഞു.

വര്‍ഗീയ മാലിന്യം ആരു തുടച്ചുനീക്കും?

Posted: 07 Nov 2014 05:46 PM PST

Image: 
Subtitle: 
നേരക്കുറികള്‍

വര്‍ഗീയ കലാപങ്ങളും അവക്കുനേരെ ഭരണകര്‍ത്താക്കള്‍ പുലര്‍ത്തുന്ന നിസ്സംഗതയും ഒൗദ്യോഗിക രേഖകള്‍ പരിശോധിച്ച് വിശകലനം ചെയ്യുന്ന പ്രബന്ധ സമാഹാരം ഈയിടെ പ്രകാശനം ചെയ്യപ്പെട്ടു. സുരഭി ചോപ്ര, പ്രീത് ഝാ എന്നിവര്‍ എഡിറ്റ് ചെയ്ത സമാഹാരത്തിന് ‘On Their watch Mass violence and State apathy in India’ എന്ന് ശീര്‍ഷകം. 2005ല്‍ പാസാക്കിയ വിവരാവകാശ നിയമപ്രകാരം ലഭ്യമായ സര്‍ക്കാര്‍ രേഖകളാണ് സമാഹാരരചനയുടെ മുഖ്യ അവലംഭം.

സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന നാലു സുപ്രധാന വര്‍ഗീയ ലഹളകളാണ് പരിശോധിക്കപ്പെട്ടത്. ഇത്തരമൊരു അപഗ്രഥനം നാളിതുവരെ നടക്കുകയുണ്ടായില്ളെന്ന് വ്യക്തം. കാരണം വിവരാവകാശ നിയമപ്രകാരം ഇത്തരം രേഖകള്‍ മുമ്പ് ലഭ്യമായിരുന്നില്ല. 800ല്‍പരം അപേക്ഷകള്‍ നല്‍കി കാത്തിരുന്ന് കഠിന പരിശ്രമങ്ങളിലൂടെയാണ് ലേഖികമാര്‍ ഇന്ത്യയിലെ വര്‍ഗീയതയുടെ വിപത്കരമായ ആഘാതങ്ങള്‍ പരിശോധനാവിധേയമാക്കിയത്. നീതിന്യായവകുപ്പ്, ക്രമസമാധാനപാലന വിഭാഗം, റവന്യു വകുപ്പ്, നഷ്ടപരിഹാരക്കണക്കുകള്‍, പുനരധിവാസ രേഖകള്‍, സര്‍ക്കാറിന്‍െറ പ്രതികരണം, അന്വേഷണ കമീഷന്‍െറ റിപ്പോര്‍ട്ടുകള്‍ തുടങ്ങി ആയിരക്കണക്കിന് ഫയലുകളിലൂടെ നിരന്തരം പരിശോധന നടത്തി എത്തിച്ചേര്‍ന്ന കണ്ടത്തെലുകളെ ആധാരമാക്കി തയാറാക്കിയ സമാഹാരം നമ്മുടെ സാമൂഹിക ബന്ധങ്ങളുടെ പുരോഗതിയില്‍ തല്‍പരരായ സര്‍വരും വായിക്കുന്നത് ഗുണകരമാകും.

നെല്ലി കലാപം (1983), ദല്‍ഹി കൂട്ടക്കുരുതി (1984), ഭഗല്‍പൂര്‍ കലാപം (1989), ഗുജറാത്ത് കലാപം (2002) എന്നീ നാല് സുപ്രധാന ലഹളകളുടെ രേഖകള്‍ പരിശോധിച്ച ലേഖികമാര്‍ ഈ കലാപങ്ങളിലെല്ലാം ഏറ്റവും കടുത്ത പീഡനങ്ങള്‍ക്കും കൊലകള്‍ക്കും ഇരകളാക്കപ്പെട്ടത് ന്യൂനപക്ഷ വിഭാഗങ്ങളാണെന്നും പൊലീസ് കലാപങ്ങളുടെ ദല്ലാളുകളായി വര്‍ത്തിച്ചതായും സമര്‍ഥിക്കുന്നു. ഭരണനടത്തിപ്പ് വിഭാഗത്തിന്‍െറ നിസ്സംഗ മനോഭാവം ആവശ്യമായ നഷ്ടപരിഹാരം, പുനരധിവാസ പദ്ധതി എന്നിവ ഇല്ലാതാക്കുന്നതില്‍ കലാശിച്ചതായും ലേഖികമാര്‍ ചൂണ്ടിക്കാട്ടുന്നു. അക്രമികള്‍ക്ക് പ്രോത്സാഹനമേകുന്ന സമീപനരീതിയായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടത്.

മാലിന്യങ്ങള്‍ക്കെതിരെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ അനുയായികള്‍ ചൂലുകളുമായി ഇറങ്ങി നടത്തുന്ന ശുചീകരണ പ്രചാരണം യഥാര്‍ഥത്തില്‍ ആത്മാര്‍ഥതയോടെ ആണോ? തലസ്ഥാന നഗരിയിലെ തെരുവുകളിലും ഊടുവഴികളിലും മാലിന്യക്കൂനകള്‍ ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതോടൊപ്പം വര്‍ഗീയതാ മാലിന്യവും നഗരജീവിതം ദുസ്സഹമാക്കുന്നു. പലേടത്തും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളും പ്രചാരണവും ഊര്‍ജിതപ്പെടുകയാണ്. വലതുപക്ഷ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയാകുന്ന മുസ്ലിംകളെ ഉടന്‍ പിടികൂടി ജയിലിലടക്കുന്ന നിയമപാലകരുടെ രീതി ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശങ്കയും അസ്വാസ്ഥ്യവും വിതക്കുന്നു.

സിംഹത്തിന്‍െറ മുന്നിലകപ്പെട്ട ആടിന്‍െറ അവസ്ഥയോടായിരുന്നു ഈയിടെ ടെലിവിഷന്‍ ചര്‍ച്ചയില്‍ ദല്‍ഹിയിലെ ഒരു യുവാവ് മുസ്ലിംകളില്‍ പടരുന്ന അരക്ഷിതബോധത്തെ ഉപമിച്ചത്. കൂട്ടക്കുരുതികള്‍ ഇല്ളെങ്കിലും ഭീതിനിറച്ച് മുസ്ലിംകളെ പലായനത്തിനായി സമ്മര്‍ദമുറകളും ഭീഷണിയും പ്രയോഗിക്കുന്ന സാമൂഹികവിരുദ്ധ ഗ്രൂപ്പുകള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നതിനെതിരെ നിഷ്ക്രിയത പുലര്‍ത്താന്‍ ഒരു ഭരണകൂടത്തിന് കഴിയുമോ? സമുദായ മൈത്രിയുടെ നൂലിഴകളെ പൊട്ടിച്ചുകളയുന്നവര്‍ രാജ്യത്തെ വിനാശത്തിന്‍െറ പടുകഴിയിലേക്കാണ് ആനയിക്കുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP