ജി.കെ വാസന്‍ കോണ്‍ഗ്രസ് വിട്ടു; പുതിയ പാര്‍ട്ടി ഉടന്‍ Madhyamam News Feeds | ![]() |
- ജി.കെ വാസന്‍ കോണ്‍ഗ്രസ് വിട്ടു; പുതിയ പാര്‍ട്ടി ഉടന്‍
- വിഴിഞ്ഞം തുറമുഖം: പരാതിക്കാരന്‍ കേസില്‍നിന്നു പിന്‍മാറി
- പുതിയ ഫേസ്ബുക്ക് പേജുമായി ‘കിസ് ഓഫ് ലവ്’
- ഐ.പി.എല്‍ ഒത്തുകളി: മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍
- ബാര്‍ കോഴ വിവാദം: പ്രതിപക്ഷത്തിന് ആശയക്കുഴപ്പമെന്ന് ചെന്നിത്തല
- ജില്ലയില്‍ കണ്ടല്‍ക്കാടുകള്‍ അപ്രത്യക്ഷമാകുന്നു
- ചെന്നിത്തലക്ക് ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി
- തിരുനാവായ റെയില്‍വേ മേല്‍പ്പാലം ഏഴിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
- ‘ആം ആദ്മിയായി’ ഫട്നാവിസിന്‍റെ ഇക്ണോമി ക്ളാസ് യാത്ര
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,680 രൂപ
- ജില്ലാ ആശുപത്രിയില്‍ ഹെല്‍പ് ഡെസ്ക് യാഥാര്‍ഥ്യമായില്ല
- ചുംബന സമരം: തെളിഞ്ഞത് പൊലീസിന്‍െറ ആസൂത്രണമില്ലായ്മ
- ബിവറേജസ് ഷോപ് ജീവനക്കാര്‍ മദ്യം കടത്തുന്നത് വ്യാപകം
- കുറ്റിച്ചിറയില്‍ ലീഗ് അസംതൃപ്തരുടെ യോഗം
- ഇഫ്ളു കാമ്പസിലെ പീഡനം: രണ്ടുപേര്‍ അറസ്റ്റില്‍
- ശൈഖ് ഖലീഫയുടെ പ്രസിഡന്‍റ് പദത്തിന് ഇന്ന് പത്ത് വയസ്്സ
- അല്‍ ജസീറ മൂല്യങ്ങള്‍ അടിയറ വെക്കില്ല -ചെയര്‍മാന്‍
- ചുംബന സമരവുമായി മുന്നോട്ടു പോകുമെന്ന് സംഘാടകര്‍
- നിലവിലില്ലാത്ത കമ്പനിയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് തുടരുന്നു
- ആശ്രിതവിസയില്‍ അധ്യാപനത്തിന് തൊഴില്‍ മന്ത്രാലയത്തിന്‍െറ സോപാധിക അനുമതി
- അനധികൃത താമസക്കാര്‍: നാലു വര്‍ഷത്തിനിടെ നാലിരട്ടി വര്‍ധന
- കെ.എം. മാണിയുടെ മുഖ്യമന്ത്രി മോഹത്തിനും തിരിച്ചടി
- ലിബിയയെ പാതാളത്തിലാഴ്ത്തി പാശ്ചാത്യര്‍ മിണ്ടാതിരിക്കുന്നു
- മുദ്രകള്‍ തെറ്റുന്ന കലാമണ്ഡലം കല്‍പിത സര്‍വകലാശാല
- നുഴഞ്ഞു കയറുന്ന വിഭാഗീയത
ജി.കെ വാസന്‍ കോണ്‍ഗ്രസ് വിട്ടു; പുതിയ പാര്‍ട്ടി ഉടന്‍ Posted: 03 Nov 2014 12:02 AM PST Image: ![]() ചെന്നൈ: തമിഴ്നാട്ടിലെ അനിഷേധ്യ നേതാവ് അന്തരിച്ച ജി.കെ മൂപ്പനാരുടെ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ ജി.കെ വാസന്‍ കോണ്‍ഗ്രസ് വിട്ടു. വാസനോടൊപ്പം മൂന്ന് എം.എല്‍.എമാരും കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്. തമിഴ് മാനില കോണ്‍ഗ്രസ് വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കും. തമിഴ്നാട് പി.സി.സി പ്രസിഡന്‍റായി മുന്‍ കേന്ദ്രമന്ത്രി ഇ.വി.കെ.എസ് ഇളങ്കോവനെ നിയമിച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സൂചന. മൂന്നു ദിവസത്തിനുള്ളില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് വാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുച്ചിറപള്ളില്‍ നടക്കുന്ന സമ്മേളനത്തില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തും. രാഷ്ട്രീയത്തില്‍ പുതിയ യാത്ര തുടങ്ങുകയാണ്. തമിഴ്നാടിന് പുതിയ രാഷ്ട്രീയ സംസ്കാരമാണ് വേണ്ടത്. രാഷ്ട്രീയത്തില്‍ പിതാവ് മൂപ്പനാരുടെ പാത പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 2002ലാണ് ടി.എം.സി^കോണ്‍ഗ്രസ് ലയനം നിലവില്‍ വന്നത്. കേന്ദ്ര നേതൃത്വം പരിഗണിക്കുന്നില്ളെന്ന ആക്ഷേപമുന്നയിച്ച് ബി.എസ് ജ്ഞാനദേശികന്‍ തമിഴ്നാട് പി.സി.സി പ്രസിഡന്‍റ് സ്ഥാനം നേരത്തെ രാജിവെച്ചിരുന്നു. ജ്ഞാനദേശികനെതിരെ ഏറെക്കാലമായി രംഗത്തുള്ള വാസന്‍ അധ്യക്ഷ കസേര ലക്ഷ്യമിട്ട് കരുനീക്കിയിരുന്നു. എന്നാല്‍, പ്രതീക്ഷ തകിടം മറിച്ച് ഇളങ്കോവനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പി.സി.സി അധ്യക്ഷനാക്കി. തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍െറ നേതാക്കന്മാരായ കാമരാജിന്‍െറയും മൂപ്പനാരുടെയും ചിത്രം പതിച്ച അംഗത്വ കാര്‍ഡ് വിതരണം ചെയ്യാന്‍ സമ്മതിച്ചില്ളെന്നത് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്. കൂടാതെ ജി.കെ വാസന്‍ പാര്‍ട്ടി വിട്ടതോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ ദുര്‍ബലമായ കോണ്‍ഗ്രസിന്‍റെ തകര്‍ച്ച കൂടുതല്‍ വേഗത്തിലാകും. |
വിഴിഞ്ഞം തുറമുഖം: പരാതിക്കാരന്‍ കേസില്‍നിന്നു പിന്‍മാറി Posted: 02 Nov 2014 11:45 PM PST Image: ![]() ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ ഹരജിക്കാരന്‍ കേസില്‍ നിന്നു പിന്‍മാറി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മേരിദാസന്‍ സമര്‍പ്പിച്ച പരാതി ദേശീയ ഹരിത ട്രൈബ്യൂണല്‍ അംഗീകരിച്ചു. തന്‍്റെ അറിവോടെയല്ല കേസില്‍ പരാതി നല്‍കപ്പെട്ടത്. പള്ളി വികാരി ആവശ്യപ്പെട്ടതു പ്രകാരമാണ് ഹരജിയില്‍ ഒപ്പിട്ടത്. തന്നെ കുടുക്കിയതാണെന്നും കേസില്‍ കക്ഷി ചേരാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായെന്നും മേരീദാസന്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. |
പുതിയ ഫേസ്ബുക്ക് പേജുമായി ‘കിസ് ഓഫ് ലവ്’ Posted: 02 Nov 2014 11:05 PM PST Image: ![]() കൊച്ചി: സദാചാര പൊലീസിനെതിരെ മറൈന്‍ ഡ്രൈവില്‍ നടത്തിയ ചുംബന സമരത്തിന്‍റെ പ്രചാരണത്തിനായി സംഘാടകര്‍ പുതുതായി തയാറാക്കിയ ഫേസ്ബുക്ക് പേജ് സജീവമായി. ചുംബന സമരത്തിന് ശേഷം കാണാതായ പഴയതിനു പകരമായാണ് പുതിയ പേജുമായി സംഘാടകര്‍ ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ പുതിയ പേജിന് 2500 ഓളം ലൈക്കുകളാണ് കിട്ടിയത്. കാണാതായ പേജിന് എണ്‍പതിനായിരത്തിനടുത്ത് ലൈക്കുകള്‍ ലഭിച്ചിരുന്നു. കിസ് ഓഫ് ലൗ കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജും അക്കൗണ്ടും ഇന്നു രാവിലെയാണ് അപ്രത്യക്ഷമായത്. ഫേസ്ബുക്ക് പേജ് ഹാക് ചെയ്തെന്ന് സംശയിക്കുന്നതായി സംഘാടകര്‍ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പുതിയ പേജ് രൂപീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചുംബന സമരത്തിന്‍റെ വിവിധ ദൃശ്യങ്ങളും അതുസംബന്ധിച്ച മാധ്യമവാര്‍ത്തകളും പ്രതികരണവും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തിലധികം പോസ്റ്റുകളും ഇട്ടിട്ടുണ്ട്. https://www.facebook.com/kissoflove2/ എന്നാണ് പുതിയ ഫേസ്ബുക്ക് പേജ് ലിങ്ക്. |
ഐ.പി.എല്‍ ഒത്തുകളി: മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ Posted: 02 Nov 2014 10:38 PM PST Image: ![]() മുംബൈ: ഐ.പി.എല്‍ വാതുവെപ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് നവംബര്‍ പത്തിന് സുപ്രീംകോടതി പരിഗണിക്കും. 2013ലെ ഐ.പി.എല്‍ ആറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച മലയാളി താരം ശ്രീശാന്ത്, അജിത് ചന്ദില, അന്‍കിത് ചവാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതോടെയാണ് വാതുവെപ്പും ഒത്തുകളിയും വെളിച്ചുവന്നത്. ബി.സി.സി.ഐ ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്‍െറ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്സിന്‍െറ സി.ഇ.ഒയുമായ ഗുരുനാഥ് മെയ്യപ്പനെയും ബോളിവുഡ് നടന്‍ വിന്ദു ധാരാ സിങിനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ഒക്ടോബറിലാണ് ജസ്റ്റിസ് മുദ്ഗലിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചത്. മുഗ്ദലിനെ കൂടാതെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍. നാഗേശ്വര റാവു, അഭിഭാഷക നിള ദത്ത, നാര്‍കോട്ടിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബി.ബി മിശ്ര, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എന്നിവരായിരുന്നു സമിതിയംഗങ്ങള്‍. കേസ് അന്വേഷണം രണ്ടു മാസം മുമ്പ് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍, ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച മുഗ്ദല്‍ കമ്മിറ്റി രണ്ടു മാസത്തെ സമയം കൂടി സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു. |
ബാര്‍ കോഴ വിവാദം: പ്രതിപക്ഷത്തിന് ആശയക്കുഴപ്പമെന്ന് ചെന്നിത്തല Posted: 02 Nov 2014 09:57 PM PST Image: ![]() തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ആശയക്കുഴപ്പവും അഭിപ്രയ വ്യത്യാസവും പ്രതിപക്ഷത്തിനാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏത് അന്വേഷണമാണ് വേണ്ടതെന്ന് പ്രതിപക്ഷത്തിന് പറയാനാവുന്നില്ല. ഏത് അന്വേഷണവും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സിന്‍െറ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം വേണ്ടിവരും. നീതിപൂര്‍വവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുമെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ നടന്ന ചുംബന സമരം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ചപറ്റിയിട്ടില്ളെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സമരത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമാണ് മറൈന്‍ ഡ്രൈവില്‍ കൂട്ടംകൂടിയത്. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകള്‍ തടിച്ചു കൂടുമ്പോള്‍ ഉണ്ടാകുന്ന സാധാരണ പ്രശ്നങ്ങള്‍ മാത്രമാണ് കൊച്ചിയിലേത്. ജനാധിപത്യപരമായ ഒരു സമരത്തിനും സര്‍ക്കാര്‍ എതിരല്ല. അത് ക്രമസമാധാന പ്രശ്നമായെങ്കില്‍ മാത്രമെ പോലീസ് ഇടപെടുകയുള്ളൂവെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു. |
ജില്ലയില്‍ കണ്ടല്‍ക്കാടുകള്‍ അപ്രത്യക്ഷമാകുന്നു Posted: 02 Nov 2014 09:29 PM PST വേളി: തലസ്ഥാനത്ത് കണ്ടല്‍ക്കാടുകള്‍ അപ്രത്യക്ഷമാകുന്നു. തീരസംരക്ഷണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കണ്ടല്‍ വനങ്ങള്‍ വേളി, പൂവാര്‍, വര്‍ക്കല, കാപ്പില്‍ തുടങ്ങിയ ഭാഗങ്ങളില്‍ മുമ്പ് സമൃദ്ധമായിരുന്നു. |
ചെന്നിത്തലക്ക് ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി Posted: 02 Nov 2014 09:23 PM PST ഗുരുവായൂര്‍: ഗാന്ധി സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ ഗുരുവായൂരിലത്തെിയ മന്ത്രി രമേശ് ചെന്നിത്തലയെ ഡി.വൈ.എഫ്.ഐ കരിങ്കൊടി കാട്ടി. അഴുക്കുചാല്‍ പദ്ധതിക്ക് വേണ്ടി പൊളിച്ചിട്ട റോഡുകള്‍ പുനര്‍നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കിഴക്കേനട റെയില്‍വേ ഗേറ്റിന് സമീപം 'ഗോ ബാക്ക്' വിളികളോടെ കരിങ്കൊടി കാട്ടിയത്. രണ്ടുദിവസം മുമ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരെ കരിങ്കൊടി കാട്ടിയപ്പോള്‍ പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടായ പാളിച്ച ഒഴിവാക്കാന്‍ കനത്ത പൊലീസ് ബന്തവസാണ് ഒരുക്കിയിരുന്നത്. കരിങ്കൊടിയുമായി കാത്തുനിന്ന പ്രവര്‍ത്തകരെ പൊലീസുകാര്‍ വലയത്തിനുള്ളിലാക്കി. ജില്ലാ സെക്രട്ടറി സി. സുമേഷ്, ബ്ളോക് പ്രസിഡന്‍റ് കെ.വി. വിവിധ്, കെ.ആര്‍. സൂരജ്, വി. അനൂപ്, കെ.എന്‍. രാജേഷ്, കെ.കെ. സുകേഷ് എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന പ്രവര്‍ത്തകരാണ് കരിങ്കൊടിയുമായി എത്തിയത്. അസി. പൊലീസ് കമീഷണര്‍ ആര്‍. ജയചന്ദ്രന്‍ പിള്ള, ഗുരുവായൂര്‍ സി.ഐ കെ. സുദര്‍ശന്‍, ടെമ്പിള്‍ സി.ഐ എം.യു. ബാലകൃഷ്ണന്‍, എസ്.ഐമാരായ എം. ശശിധരന്‍, എ.സി. നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാക്രമീകരണം. മന്ത്രി കടന്നുപോയ ശേഷം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ടെമ്പിള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചടങ്ങ് സമാപിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചത്. റോഡുകള്‍ ഗതാഗത യോഗ്യമാകും വരെ മന്ത്രിമാരെ കരിങ്കൊടികാട്ടല്‍ തുടരുമെന്ന് ജില്ലാ സെക്രട്ടറി സി. സുമേഷ് പറഞ്ഞു. |
തിരുനാവായ റെയില്‍വേ മേല്‍പ്പാലം ഏഴിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും Posted: 02 Nov 2014 09:05 PM PST തിരുനാവായ: തിരുനാവായ റെയില്‍വേ മേല്‍പ്പാലം ഏഴിന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. വ്യവസായ വകുപ്പ് പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ സി. മമ്മുട്ടി, ഡോ. കെ.ടി. ജലീല്‍ , അബ്ദുറഹ്മാന്‍ രണ്ടത്താണി, അഡ്വ. എന്‍. ഷംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുല്ലക്കുട്ടി എന്നിവര്‍ സംബന്ധിക്കും. 16.5 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മേല്‍പ്പാലത്തിന് 700 മീറ്ററാണ് നീളം. ചീര്‍പ്പുംകുണ്ട് കെ.എസ്.ഇ.ബി ഓഫിസ് പരിസരത്ത് നിന്നാരംഭിക്കുന്ന പാലം ചൂരമ്പാട് വഴിയാണ് മയ്യത്തങ്ങാടി ഇറക്കത്തിലെ ഐ.എസ് ബ്രാഞ്ച് മദ്റസക്കടുത്തത്തെുന്നത്. 31 അവകാശികള്‍ മുന്‍കൂറായി സ്ഥലം വിട്ടുകൊടുത്ത പാലത്തിന്‍െറ നിര്‍മാണോദ്ഘാടനം 2011 ഫെബ്രുവരി 20ന് മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയാണ് നിര്‍വഹിച്ചത്. |
‘ആം ആദ്മിയായി’ ഫട്നാവിസിന്‍റെ ഇക്ണോമി ക്ളാസ് യാത്ര Posted: 02 Nov 2014 08:55 PM PST Image: ![]() മുംബൈ: ‘ആം ആദ്മിയായി’ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍്റെ വിമാനയാത്ര. മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ കുടുംബത്തോടൊപ്പം എത്തിയ മുഖ്യമന്ത്രി മറ്റു യാത്രക്കാരെ ഞെട്ടിച്ചുകൊണ്ട് വിമാത്തിന്‍റെ ഇക്ണോമി ക്ളാസില്‍ യാത്ര ചെയ്തു. നാഗ്പൂരിലേക്കുള്ള ജെറ്റ് എയര്‍വേസിന്‍റെ വിമാനത്തിലെ ഇക്ണോമി ക്ളാസിലാണ് ദേവേന്ദ്ര ഫട്നാവിസും ഭാര്യയും മകളും യാത്ര ചെയ്തത്. മുഖ്യമന്ത്രിക്കുള്ള ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി കയ്യില്‍ നിന്നും രൂപ മുടക്കിയാണ് അദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒന്നാം ക്ളാസില്‍ യാത്ര ചെയ്യുന്നതിനും സര്‍ക്കാര്‍ പരിപാടികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടത്തുന്നതിനും നരേന്ദ്ര മോദി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്‍്റെ ചുവടുപിടിച്ചാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാരും നീങ്ങുന്നത്. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,680 രൂപ Posted: 02 Nov 2014 08:55 PM PST Image: ![]() കൊച്ചി: വാരാരംഭത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 19,680 രൂപയും ഗ്രാമിന് 2,460 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 150.88 ഡോളര്‍ താഴ്ന്ന് 1,704.75 ഡോളറിലെത്തി. |
ജില്ലാ ആശുപത്രിയില്‍ ഹെല്‍പ് ഡെസ്ക് യാഥാര്‍ഥ്യമായില്ല Posted: 02 Nov 2014 08:48 PM PST കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ഹെല്‍പ് ഡെസ്ക് എന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായില്ല. നവംബറിനു മുമ്പ് തന്നെ ഹെല്‍പ് ഡെസ്ക് ആരംഭിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇതിനുള്ള ഒരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല. |
ചുംബന സമരം: തെളിഞ്ഞത് പൊലീസിന്‍െറ ആസൂത്രണമില്ലായ്മ Posted: 02 Nov 2014 08:45 PM PST കൊച്ചി: ചുംബനസമരത്തിന്‍െറ പേരില്‍ കൊച്ചി നഗരം സംഘര്‍ഷ കേന്ദ്രമായപ്പോള്‍ തെളിഞ്ഞത് പൊലീസിന്‍െറ ആസൂത്രണമില്ലായ്മ. വളരെ നേരത്തെ അറിഞ്ഞിട്ടും കേരളത്തിന് അത്ര പരിചിതമല്ലാത്ത ഇത്തരമൊരു സമരത്തെ മുന്‍വിധിയോടെ കണ്ടതാണ് പൊലീസിന് തിരിച്ചടിയായത്. സമരക്കാരെയും പ്രതിഷേധക്കാരെയും കൂടാതെ കാണികളായി ജനക്കൂട്ടമത്തെുമെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടും മുന്‍കരുതലെടുക്കുന്ന കാര്യത്തില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. |
ബിവറേജസ് ഷോപ് ജീവനക്കാര്‍ മദ്യം കടത്തുന്നത് വ്യാപകം Posted: 02 Nov 2014 08:45 PM PST പറവൂര്‍: സംസ്ഥാന സര്‍ക്കാറിന്‍െറ പുതിയ മദ്യനയത്തെ തുടര്‍ന്ന് ബിവറേജസ് കോര്‍പറേഷന്‍െറ കീഴിലെ ചില്ലറ വില്‍പനശാലകളില്‍നിന്ന് ജീവനക്കാര്‍ വ്യാപകമായി മദ്യം കടത്തുന്നതായി കണ്ടത്തെി. |
കുറ്റിച്ചിറയില്‍ ലീഗ് അസംതൃപ്തരുടെ യോഗം Posted: 02 Nov 2014 08:42 PM PST കോഴിക്കോട്: മുസ്ലിംലീഗ് ശക്തികേന്ദ്രമായ കുറ്റിച്ചിറയില്‍ പാര്‍ട്ടിയിലെ അസംതൃപ്ത വിഭാഗം യോഗം ചേര്‍ന്നു. ഗ്രീന്‍ സ്റ്റാര്‍ കുറ്റിച്ചിറയുടെ ബാനറില്‍ നടന്ന പ്രവര്‍ത്തക സംഗമം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനംചെയ്തു. യു.ഡി.എഫിന് നാല് കൗണ്‍സിലര്‍മാരുള്ള കുറ്റിച്ചിറ മേഖലയില്‍ നേതൃത്വം തിരുത്തലിന് തയാറായില്ളെങ്കില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ യോഗം തീരുമാനിച്ചു. |
ഇഫ്ളു കാമ്പസിലെ പീഡനം: രണ്ടുപേര്‍ അറസ്റ്റില്‍ Posted: 02 Nov 2014 08:25 PM PST Image: ![]() ഹൈദരാബാദ്: ഇഫ്ളു കാമ്പസില്‍ വിദ്യാര്‍ഥിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നിതിന്‍ സോലസമുദ്രം (21) രാജ് സിംഹ(24) എന്നിവരാണ് അറസ്റ്റിലായത്. നിതിന്‍ സര്‍വകലാശാലയിലെ ജേര്‍ണലിസം വിഭാഗം വിദ്യാര്‍ഥിയും രാജ് പൂര്‍വ്വ വിദ്യാര്‍ഥിയുമാണ്. ഇംഗ്ളീഷ് ആന്‍റ് ഫോറിന്‍ ലാഗ്വേജ് വിഭാഗം പി.ജി വിദ്യാര്‍ഥിയാണ് മാനഭംഗത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മയക്കു മരുന്നു ലഹരിയിലായ അക്രമികള്‍ വിദ്യാര്‍ഥിയെ സര്‍വകലാശാലയിലെ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. |
ശൈഖ് ഖലീഫയുടെ പ്രസിഡന്‍റ് പദത്തിന് ഇന്ന് പത്ത് വയസ്്സ Posted: 02 Nov 2014 08:11 PM PST Image: ![]() അബൂദബി: യു.എ.ഇ എന്ന രാജ്യത്തിന്‍െറ ഏകീകരണത്തിനും വികസനത്തിനും വേണ്ടി അഹോരാത്രം പ്രയത്നിച്ച രാഷ്ട്ര പിതാവും പ്രഥമ പ്രസിഡന്‍റുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ പിന്‍ഗാമിയായി ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ചുമതലയേറ്റിട്ട് ഇന്ന് പത്ത് വര്‍ഷം തികയുന്നു. ശൈഖ് സായിദിന്‍െറ വേര്‍പാടിനെ തുടര്‍ന്ന് രാജ്യത്തിന്‍െറ പ്രസിഡന്‍റായി ചുമതലയേറ്റ് ശൈഖ് ഖലീഫയുടെ കീഴില്‍ വികസനത്തിന്‍െറ പതിറ്റാണ്ടിലൂടെയാണ് യു.എ.ഇ കടന്നുപോയത്. വികസനം, വിദ്യാഭ്യാസം, സുതാര്യ ഭരണം, സ്ത്രീസ്വാതന്ത്ര്യം, ജീവ കാരുണ്യം തുടങ്ങി സര്‍വ മേഖലകളിലും യു.എ.ഇ കുതിപ്പിന്‍െറ വര്‍ഷങ്ങളിലൂടെ കടന്നുപോയ പത്ത് വര്‍ഷങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. അന്താരാഷ്ട്ര സമൂഹം അസൂയയോടെ നോക്കിക്കാണുന്ന രാജ്യമായി യു.എ.ഇയെ വളര്‍ത്താനും ശൈഖ് ഖലീഫയുടെ ബുദ്ധിപരവും ധൈഷണികവുമായ നേതൃത്വത്തിന് കഴിഞ്ഞു. |
അല്‍ ജസീറ മൂല്യങ്ങള്‍ അടിയറ വെക്കില്ല -ചെയര്‍മാന്‍ Posted: 02 Nov 2014 08:09 PM PST Image: ![]() ദോഹ: അല്‍ജസീറ ചാനല്‍ ആരംഭിച്ചത് ഏത് ലക്ഷ്യത്തിന് വേണ്ടിയാണോ അതില്‍ നിന്ന് മുമ്പോട്ടല്ലാതെ പിറകോട്ട് പോകുന്ന പ്രശ്നമില്ളെന്ന് ചാനല്‍ ചെയര്‍മാന്‍ ഹമദ് ബിന്‍ ഥാമിര്‍ ആല്‍ഥാനി വ്യക്തമാക്കി. ചാനലിന്‍െറ പതിനെട്ടാമത് വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 വര്‍ഷത്തിനുള്ളില്‍ നിരവധി വെല്ലുവിളികളാണ് ചാനലിന് നേരിടേണ്ടി വന്നത്. മുല്ലപ്പൂ വിപ്ളവത്തിന്‍െറ ശില്‍പികളെന്ന പേരിലും അല്‍ജസീറ ഇന്ന് അറിയപ്പെടുന്നതായി അല്‍ജസീറ ന്യൂസ് ഡയറക്ടര്‍ യാസര്‍ അബൂഹലാല അറിയിച്ചു. നിരവധി ത്യാഗങ്ങളുടെ ഫലമായാണ് ലോകത്ത് ഏറ്റവുമധികമാളുകള്‍ കാണുന്ന ചാനലായി അല്‍ജസീറ മാറിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. |
ചുംബന സമരവുമായി മുന്നോട്ടു പോകുമെന്ന് സംഘാടകര്‍ Posted: 02 Nov 2014 08:09 PM PST Image: ![]() കൊച്ചി: ചുംബന സമരവുമായി മുന്നോട്ടു പോകുമെന്ന് "കിസ് ഓഫ് ലൗ" സംഘാടകര്‍. ചുംബന സമരത്തിലേക്ക് സ്ഥാപിത താല്‍പര്യക്കാര്‍ നുഴഞ്ഞു കയറി. ഉദ്ദേശിച്ചത് പോലെയല്ല കാര്യങ്ങള്‍ നടന്നത്. സമരത്തില്‍ പങ്കെടുത്ത സംഘടനകള്‍ക്ക് തങ്ങളുമായി ബന്ധമില്ളെന്നും രാഹുല്‍ പശുപാലന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. അതേസമയം, കിസ് ഓഫ് ലൗ കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജും അക്കൗണ്ടും അപ്രത്യക്ഷമായി. ഫേസ്ബുക്ക് പേജ് ഹാക് ചെയ്തെന്ന് സംശയിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. |
നിലവിലില്ലാത്ത കമ്പനിയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് തുടരുന്നു Posted: 02 Nov 2014 07:53 PM PST Image: ![]() മനാമ: നിലവിലില്ലാത്ത കമ്പനിയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് തുടരുന്നു. ഒരു മാസം മുമ്പ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ശേഷവും ഇതേ കമ്പനിയുടെ പേരില്‍ തന്നെയാണ് തട്ടിപ്പ് തുടരുന്നത്. കഴിഞ്ഞ ദിവസം മിടെക് എന്‍ജിനിയറിംഗ് ലിമിറ്റഡില്‍ നിന്ന് കോഴിക്കോട് ബാലുശ്ശേരി കോട്ടൂര്‍ സ്വദേശി മിഥുന്‍ രവിക്ക് ‘നിയമന കത്ത്’ ലഭിച്ചു. നാട്ടിലെ ഒരു പത്രത്തില്‍ കണ്ട പരസ്യത്തിന്‍െറ അടിസ്ഥാനത്തിലാണ് മിഥുന്‍രാജ് ജോലിക്ക് അപേക്ഷിച്ചത്. അതുകൊണ്ടുതന്നെ തട്ടിപ്പിന് പിന്നില്‍ മലയാളികളാണെന്ന സംശയം ബലപ്പെടുന്നു. |
ആശ്രിതവിസയില്‍ അധ്യാപനത്തിന് തൊഴില്‍ മന്ത്രാലയത്തിന്‍െറ സോപാധിക അനുമതി Posted: 02 Nov 2014 07:43 PM PST Image: ![]() റിയാദ്: നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ആശ്രിതവിസയിലുള്ള വിദേശികള്‍ക്ക് അധ്യാപനവൃത്തിയാവാമെന്ന് തൊഴില്‍ മന്ത്രാലയം അനുമതി നല്‍കി. നിയമനത്തിന്‍െറ മാനദണ്ഡവും നടപടിക്രമവും കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയത്തിലെ പ്ളാനിങ് ആന്‍റ് ഡവലപ്മെന്‍റ് വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. സാമി അല്‍ഹമൂദ് പുറത്തുവിട്ടു. തൊഴില്‍ മന്ത്രാലയത്തിന്‍െറ ‘അജീര്‍’ സംവിധാനം വഴി അടുത്താഴ്ച മുതല്‍ നിയമനമാവാമെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശ സ്കൂളുകള്‍, ആണ്‍കുട്ടികള്‍ക്ക് മാത്രമായോ പെണ്‍കുട്ടികള്‍ക്ക് മാത്രമായോ രണ്ട് വിഭാഗവും ഒന്നിച്ചോ പഠിക്കുന്ന സ്വകാര്യ സ്കൂളുകള്‍, കിന്‍റര്‍ ഗാര്‍ട്ടനുകള്‍ എന്നിവിടങ്ങളില്‍ ‘അജീര്‍’ വഴി അധ്യാപകരെ നിയമിക്കാം. |
അനധികൃത താമസക്കാര്‍: നാലു വര്‍ഷത്തിനിടെ നാലിരട്ടി വര്‍ധന Posted: 02 Nov 2014 07:43 PM PST Image: ![]() കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇഖാമലംഘകരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനയുണ്ടായതായി വെളിപ്പെടുത്തല്‍. റസിഡന്‍ഷ്യല്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട് എമിഗ്രേഷന്‍ ഡിപ്പാര്‍ട്മെന്‍റ് തയാറാക്കിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യമുള്ളത്. |
കെ.എം. മാണിയുടെ മുഖ്യമന്ത്രി മോഹത്തിനും തിരിച്ചടി Posted: 02 Nov 2014 07:12 PM PST Image: ![]() കോട്ടയം: ബാര്‍ കോഴ ആരോപണത്തില്‍ കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടി പിണറായി വിജയന്‍ രംഗത്തത്തെിയതോടെ കേരള കോണ്‍ഗ്രസ് വെട്ടില്‍. സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ സംശയത്തിന്‍െറ നിഴലിലായത് കെ.എം. മാണിയുടെ മുഖ്യമന്ത്രിപദ മോഹത്തിനും തിരിച്ചടിയായി. ഗൂഢാലോചനയാണെന്ന വാദമുയര്‍ത്തി ആരോപണത്തെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകള്‍ക്കിടെ പിണറായി വിജയന്‍ മൃദുസമീപനം തിരുത്തിയത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ കെ.എം. മാണിക്ക് പൊതുജനമധ്യത്തിലുണ്ടായിരുന്ന അഴിമതിരഹിതമുഖം ഇല്ലാതായത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. പുതിയ വിവാദങ്ങള്‍ സി.പി.എം നേതൃത്വത്തില്‍ മാണിയെ മുഖ്യമന്ത്രിയാക്കാന്‍ നടന്ന ചില അണിയറ നീക്കങ്ങള്‍ക്ക് അന്ത്യംകുറിക്കുകയും ചെയ്തു. അഴിമതിയുടെ കറപുരണ്ട കെ.എം. മാണിയുടെ പിന്നാലെ പോകേണ്ടതില്ളെന്ന വിലയിരുത്തലിലാണ് രാജി ആവശ്യവുമായി പിണറായി രംഗത്തത്തെിയതെന്നാണ് സൂചന. ഇതോടെ, കെ.എം. മാണിയുടെ മുഖ്യമന്ത്രിമോഹം അടഞ്ഞ അധ്യായമാകും. ഇടതുപക്ഷത്തേക്ക് ചേക്കേറാന്‍ കഴിയില്ളെന്ന് മാത്രമല്ല, യു.ഡി.എഫില്‍ ചെറിയ കാലയളവില്‍ മുഖ്യമന്ത്രിപദമെന്ന ആവശ്യവും ഇനി ഉയരാന്‍ സാധ്യതയില്ല. അഴിമതി ആരോപണം തദ്ദേശതെരഞ്ഞെടുപ്പില്‍ മധ്യതിരുവതാംകൂറില്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് വിലപേശലിന്‍െറ ശക്തി കുറക്കുമെന്ന ആശങ്കയിലാണ് താഴെതട്ടിലെ നേതാക്കള്‍. കേരള കോണ്‍ഗ്രസിന്‍െറ വിലപേശല്‍ ശക്തി കുറയുന്നത് മധ്യകേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആഹ്ളാദം പകരുന്നുമുണ്ട്. യു.ഡി.എഫ് നേതാക്കള്‍ ഏക മനസ്സോടെ മാണിയെ സംരക്ഷിക്കാന്‍ രംഗത്തുണ്ടെങ്കിലും പ്രതിഛായ നഷ്ടം എങ്ങനെ പരിഹരിക്കുമെന്ന ചോദ്യമാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്. പുതിയ നീക്കങ്ങള്‍ക്ക് മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയും ‘എ’ വിഭാഗം നേതാക്കള്‍ നേരത്തേ ഉറപ്പിച്ചിരുന്നതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എക്സൈസ് മന്ത്രി കെ.ബാബു, ‘എ’ ഗ്രൂപ്പിന്‍െറ ശക്തനായ വക്താവ് ബെന്നി ബഹനാന്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലാണ് ‘കളി’കളെന്നും ചിലര്‍ ആരോപിച്ചു. അതേസമയം, ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതും ശ്രദ്ധേയമായി. എന്നാല്‍, സി.പി.എമ്മും എതിരായതോടെ ‘എ’ വിഭാഗത്തിനെതിരെ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താനാകാത്ത ധര്‍മസങ്കടത്തിലാണ് കേരള കോണ്‍ഗ്രസ് നേതൃത്വം. അതിനിടെ, വിജിലന്‍സ് അന്വേഷണപ്രഖ്യാപനം കേസ് കോടതിയിലത്തൊതിരിക്കാനുള്ള തന്ത്രമായും ചൂണ്ടിക്കാട്ടുന്നുണ്ട്. അന്വേഷണ പ്രഖ്യാപനത്തോടെ വിവാദം കെട്ടടങ്ങുമെന്നും കേരള കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതിനാല്‍ ഇവരുടെ അറിവോടെയാണത്രേ ആഭ്യന്തരമന്ത്രിയുടെ അന്വേഷണപ്രഖ്യാപനം. |
ലിബിയയെ പാതാളത്തിലാഴ്ത്തി പാശ്ചാത്യര്‍ മിണ്ടാതിരിക്കുന്നു Posted: 02 Nov 2014 07:03 PM PST Image: ![]() Subtitle: ലിബിയയെ ഏകാധിപത്യത്തില്‍നിന്ന് മോചിപ്പിക്കാനെന്ന പേരില്‍ ഗദ്ദാഫിയെ ഇല്ലാതാക്കിയ പാശ്ചാത്യ ശക്തികള്‍ പിന്‍ഗാമിയില്ലാതെ രാജ്യം വലയുമ്പോള്‍ മൗനത്തിന്‍െറ വല്മീകങ്ങളില്‍ ഒളിച്ചിരിക്കുകയാണെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പാട്രിക് കോബേണ്‍
ബെന്‍ഗാസിയിലേക്ക് കാമറണ്‍ പിന്നീട് മടങ്ങിവന്നിട്ടില്ല. പരസ്പരം കൊലവിളിക്കുന്ന മിലീഷ്യകള്‍ സമ്പൂര്‍ണ അരാജകത്വത്തിന്‍െറ മണ്ണാക്കിമാറ്റിയ ഇവിടേക്ക് ഇനിയൊട്ടു വരുമെന്നും തോന്നുന്നില്ല. മുമ്പ് ഗദ്ദാഫിക്ക് കീഴിലായിരുന്നതിനെക്കാള്‍ മോശമായ അവസ്ഥയിലാണിപ്പോള്‍ ലിബിയക്കാര്‍. ചില പ്രദേശങ്ങളില്‍ മാത്രമായിരുന്ന കൂട്ടക്കൊലകള്‍ രാജ്യമൊട്ടുക്കും വ്യാപകമായിരിക്കുന്നു. വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അപകടം നിറഞ്ഞ ഭൂമിയായതിനാലാകണം, ലിബിയയിലെ ഭീകരതകള്‍ ഇന്ന് വാര്‍ത്തപോലുമല്ല. 2011ല്‍ അട്ടിമറിക്ക് കളമൊരുങ്ങുമ്പോള്‍ പോരാളികളെക്കാള്‍ കൂടുതലായിരുന്നു അവിടെ വിദേശ മാധ്യമങ്ങള്‍. സത്യത്തില്‍, നാറ്റോ സേനയാണ് ഗദ്ദാഫിയെ പുറത്തിട്ടത്. അവസാന ജോലി മാത്രമായിരുന്നു മിലീഷ്യകളുടേത്. ഈ ഘട്ടത്തില്‍ മാധ്യമങ്ങളെക്കാള്‍ വ്യക്തമായി രാജ്യത്തിന്‍െറ ചിത്രം ലോകത്തിനു നല്‍കിയത് മനുഷ്യാവകാശ സംഘടനകളായിരുന്നു. മാധ്യമങ്ങള്‍ പറഞ്ഞുവിശ്വസിപ്പിച്ച ഗദ്ദാഫിയുടെ ക്രൂരതകള്‍ പലതും കെട്ടുകഥകളാണെന്ന് അവര്‍ വസ്തുത നിരത്തി. യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് രാജ്യങ്ങള്‍ നയിച്ച യുദ്ധത്തിന് പിന്തുണ ഉറപ്പാക്കുക മാത്രമായിരുന്നു കഥകളുടെ ലക്ഷ്യം. ഗദ്ദാഫിയുടെ സൈന്യം സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന വാര്‍ത്ത ലോകം വിശ്വസിച്ചെങ്കിലും ഇല്ളെന്നു തെളിഞ്ഞു. കൂറുമാറാനിരുന്ന സൈനികരെ കൂട്ടക്കൊല നടത്തിയെന്നതും മാധ്യമങ്ങള്‍ ആഘോഷിച്ചതിനൊടുവില്‍ വിമതര്‍ നടത്തിയതാണെന്ന് കണ്ടത്തെി. ഗദ്ദാഫിക്കുശേഷം ലിബിയയുടെ ദുരന്തം അതിലേറെ ഭീകരമായതിനാലാകണം വിദേശ സര്‍ക്കാറുകള്‍ക്കും മാധ്യമങ്ങള്‍ക്കുമിപ്പോള്‍ ലിബിയ വാര്‍ത്തയേ അല്ല. രാജ്യമത്തെിയ സാഹചര്യം ബോധ്യപ്പെടാന്‍ അടുത്തിടെ ആംനെസ്റ്റിയും ഹ്യൂമന്‍ റൈറ്റ്സ് വാച്ചും തയാറാക്കിയ രണ്ടു റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ മതി. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടില്‍ സെപ്റ്റംബര്‍ 19ന് കറുത്ത വെള്ളിയാഴ്ച ബെന്‍ഗാസിയില്‍ നടന്ന കൂട്ടക്കുരുതിയുടെ കഥ വിശദീകരിക്കുന്നുണ്ട്. തുടര്‍ച്ചയായ മൂന്നുദിവസം പരസ്പരം കൊന്നുതള്ളിയ നാട്ടുകാര്‍ ഈ ദിനത്തില്‍ രണ്ട് യുവ സന്നദ്ധ പ്രവര്‍ത്തകര്‍, ഒരു പണ്ഡിതന്‍, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍, അഞ്ച് സിവിലിയന്മാര്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇതിന്‍െറ തുടര്‍ച്ചയായി 250 പേരാണ് കിഴക്കന്‍ ലിബിയയില്‍ ദിവസങ്ങള്‍ക്കിടെ മരിച്ചുവീണത്. വിവിധ മിലീഷ്യകള്‍ നടത്തിയ കൂട്ടക്കൊലകള്‍ക്കു പുറമെയാണിത്. ലോകം ഇതുവരെ അറിഞ്ഞമട്ടില്ളെങ്കിലും ജൂലൈ 13 മുതല്‍ ലിബിയ ആഭ്യന്തര യുദ്ധത്തിനു മധ്യേയാണ്. മിസ്റത കേന്ദ്രീകരിച്ചുള്ള ലിബിയ ഡോണ്‍ വിഭാഗവും സിന്‍താന്‍ കേന്ദ്രീകരിച്ചുള്ള വിഭാഗവും തമ്മിലാണ് സംഘര്‍ഷം. റിട്ട. സൈനിക മേധാവി ഖലീഫ ഹഫ്താറും ബെന്‍ഗാസി റെവലൂഷനറീസ് ഷൂറാ കൗണ്‍സിലും തമ്മിലെ പോരാട്ടം വേറെയും. സര്‍ക്കാര്‍ സംവിധാനം സമ്പൂര്‍ണമായി തകര്‍ന്ന നിലയിലാണെന്ന് ആംനെസ്റ്റി പറയുന്നു. ഇരകള്‍ക്കുനേരെ ആക്രമണങ്ങള്‍ എല്ലായിടത്തും വ്യാപകവും. കാമറണും സര്‍കോസിയും മൗനം പാലിച്ചാലും ഇല്ളെങ്കിലും, അരനൂറ്റാണ്ട് സമാധാനത്തോടെ ജീവിച്ച നാടിന്ന് സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നിവക്കു സമാനമായ നിലയിലാണ്. പടിഞ്ഞാറിന്‍െറ ഇടപെടലാണ് ഈ ദുരന്തം നാടിന് സമ്മാനിച്ചത്. പടിഞ്ഞാറിന്‍െറ ഇടപെടല്‍ ഇതുതന്നെയാണ് മറ്റു രാജ്യങ്ങള്‍ക്കും സമ്മാനിക്കുന്നതെന്ന് പറയുന്നവരുമിന്ന് ഏറെ. ഇടപെടുന്ന രാജ്യത്തിന്‍െറ താല്‍പര്യത്തിന് മുന്‍തൂക്കം വരുന്നതോടെയാണ് എല്ലാം പിഴക്കുന്നത്. ഇറാഖ്, ലിബിയ, സിറിയ എന്നിവ ഉദാഹരണം. |
മുദ്രകള്‍ തെറ്റുന്ന കലാമണ്ഡലം കല്‍പിത സര്‍വകലാശാല Posted: 02 Nov 2014 06:54 PM PST Image: ![]() ‘നായകന്‍ യോഗ്യനാണോ’ എന്നാണ് കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍നിന്ന് പി.എന്‍. സുരേഷ് കലാമണ്ഡലം സര്‍വകലാശാലയുടെ രണ്ടാം വൈസ് ചാന്‍സലറുടെ കസേരയില്‍ വാഴിക്കപ്പെട്ടത് എങ്ങനെയെന്നതിനെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ ഏറ്റുപാടാതിരിക്കാം. പ്രധാനമന്ത്രി കാര്യാലയത്തില്‍ പ്രധാനിയായിരുന്ന ടി.കെ.എ. നായരുടെ പിന്തുണയും സ്വാധീനവും എന്നൊക്കെ ഇനി പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ചില വസ്തുതകള്‍ അവശേഷിക്കുന്നുണ്ട്. യു.ജി.സിയുടെ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഈ കല്‍പിത സര്‍വകലാശാലയെ നയിക്കാന്‍ ഇന്നത്തെ വി.സിക്ക് യോഗ്യതയില്ളെന്ന് അധികൃതകേന്ദ്രങ്ങളില്‍ നിന്നുപോലും പറയുമ്പോള്‍ അതങ്ങനെ തുടരുന്നതിന്‍െറ രഹസ്യമെന്ത്? ഒരു സ്ഥിരക്കാരനെ കിട്ടുന്നതുവരെ വി.സിയായി നിയമിക്കപ്പെട്ടയാളാണ് സുരേഷ്. കാലം കഴിഞ്ഞപ്പോള്‍ സീറ്റങ്ങ് ഉറച്ചുപോയി. കലാകേരളത്തിന്‍െറ കഷ്ടകാലം; എത്ര തിരഞ്ഞിട്ടും ഇതിനേക്കാള്‍ പറ്റിയൊരാളെ കിട്ടാനില്ലത്രെ. സെര്‍ച്ച് കമ്മിറ്റി നാടാകെ പരതിയതാണ് നല്ളൊരു വൈസ് ചാന്‍സലറെ കിട്ടാന്‍. മൂന്നു മാസം കൊണ്ട് ആളെ കണ്ടുപിടിക്കാനാണ് സെര്‍ച്ച് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. രക്ഷയില്ലാതെ വന്നതോടെ കമ്മിറ്റിയുടെ കാലാവധി നീട്ടിക്കൊടുത്തു -ആറു മാസത്തേക്ക്. അവര്‍ തിരിഞ്ഞുപിടിച്ച് വരുമ്പോഴേക്കും കലാമണ്ഡലത്തില്‍ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. പ്യൂണ്‍ മുതല്‍ ലെക്ചറര്‍ വരെ നിയമനങ്ങള്‍ ഏറെ നടക്കണം. അസൂയാലുക്കള്‍ പറയുന്നത് നിയമനങ്ങളില്‍ ക്രമക്കേടുകള്‍ നടക്കുമെന്നും അതിനു വേണ്ടിയാണ് പുതിയ വി.സിയെ നിയമിക്കാത്തത് എന്നുമാണ്. പറയുന്നവര്‍ പറയട്ടെ. കലാമണ്ഡലത്തിന്‍െറ ഏറ്റവും പുതിയ പരീക്ഷണം ഏതായാലും കാലത്തിനൊത്തതാണ്. പ്രായവും മെയ്വഴക്കവും പ്രശ്നമല്ല; നിങ്ങള്‍ക്ക് കഥകളി നടനോ നര്‍ത്തകിയോ ആകണോ? നമ്മള്‍ ശരിയാക്കിത്തരാം. അതിന് കലാമണ്ഡലത്തില്‍ വരണ്ട. നിങ്ങളുടെ നാട്ടില്‍ ഏതെങ്കിലുമൊരു തല്ലിപ്പൊളി ക്ളബ്ബെങ്കിലും കാണുമല്ളോ. അതിനെ കലാമണ്ഡലം പഠനകളരി എന്ന പേരിലങ്ങ് അംഗീകരിക്കും. സമയമുള്ളപ്പോള്‍ ഒന്നോ ഒന്നരയോ മണിക്കൂര്‍ വന്ന് ‘അഭ്യസിച്ച്’ പോകുക. വര്‍ഷമൊന്ന് കഴിയുമ്പോള്‍ ആശാനാക്കി കൈയില്‍ത്തരും, കലാമണ്ഡലം. ചുവടുവെക്കാന്‍ പഠിച്ചില്ളെങ്കിലെന്ത്, ചുളുവില്‍ പേരിനൊപ്പം കലാമണ്ഡലമെന്ന് വെക്കാമല്ളോ. തരക്കേടില്ലാത്ത കെട്ടിടങ്ങള്‍ പൊളിച്ച് പുതിയ അടിപൊളി നിര്‍മാണങ്ങള്‍, തട്ടുപലകകള്‍ വലിച്ചുപറിച്ചെടുത്ത് പുതിയത് കെട്ടുക, 800 ഓടു മാറ്റാന്‍ പറഞ്ഞാല്‍ 3600 ഓട് മാറ്റുക... ഇങ്ങനെയുള്ള പണികളാണ് നടക്കുന്നത്. കോടികള്‍ മതിക്കുന്ന ഒരു കെട്ടിടവും ഉയരുന്നുണ്ട്, എന്തിനാണാവോ?. ഏതായാലും നിര്‍മാണത്തില്‍ അഴിമതി ആരോപിച്ച് സര്‍വകലാശാലയുടെ ആദ്യ രജിസ്ട്രാര്‍ ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് നല്‍കിയ പരാതിയില്‍ ലോകായുക്തയുടെ തൃശൂര്‍ ബെഞ്ചിന്‍െറ ആദ്യ സിറ്റിങ്ങില്‍ത്തന്നെ കലാമണ്ഡലത്തിനെതിരെ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്. (തുടരും) |
Posted: 02 Nov 2014 06:48 PM PST Image: ![]() കേരളം ഉറ്റുനോക്കുന്നത് സി.പി.എമ്മില്‍ എന്തുസംഭവിക്കുന്നു എന്നാണ്. അതുകൊണ്ടാണ് പലപ്പോഴും ദേശീയവും അന്തര്‍ദേശീയവുമായ പല വിഷയങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം സി.പി.എം വാര്‍ത്തകള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ മാസാന്ത്യം ഡല്‍ഹിയില്‍ അവസാനിച്ച പാര്‍ട്ടി നേതൃസമ്മേളനവും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വര്‍ധിച്ചുവരുന്ന വര്‍ഗീയ-ഫാഷിസ്റ്റ് അധിനിവേശത്തിനെതിരെ ഒരു ജനപക്ഷ രാഷ്ട്രീയത്തിന്‍െറ സാധ്യത എപ്പോഴും ഇടതുപക്ഷത്തുണ്ട്. അതുകൊണ്ടാണ് സി.പി.എമ്മിനെ ഇപ്പോഴും ജനങ്ങള്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍, വിഭാഗീയതയുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് അതിന് രക്ഷപ്പെടാന്‍ കഴിയില്ല. അതിന് പാര്‍ട്ടിയിലും ജനങ്ങളിലും വിശ്വാസ്യത ഉണ്ടാവുന്നത് ഏകശിലാ സ്വഭാവത്താല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമ്പോഴാണ്. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അതില്‍ അഭിപ്രായ ഐക്യമില്ല. ഇതാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത്. പക്ഷേ, അതു തിരുത്താന്‍ കഴിഞ്ഞില്ല. പകരം അഭിപ്രായ വ്യത്യാസം കൂടുതല്‍ പ്രകടമായി. ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട അടവുനയ രേഖയുടെ കരടുരൂപം തയാറാക്കിയത് പോളിറ്റ്ബ്യൂറോ ആണ്. അതില്‍ അംഗമാണ് സീതാറാം യെച്ചൂരി. അദ്ദേഹത്തിന് വ്യത്യസ്തമായ അഭിപ്രായമുണ്ട്. ആ അഭിപ്രായം വേണമെങ്കില്‍ നയരേഖയില്‍ ചേര്‍ക്കുകയും ചര്‍ച്ചക്ക് അവതരിപ്പിക്കുകയും ചെയ്യാമായിരുന്നതാണ്. അതിനുപകരം അതൊരു ബദല്‍ രേഖയായി സി.സി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനുള്ള അനുവാദമാണ് അദ്ദേഹം പോളിറ്റ് ബ്യൂറോയില്‍നിന്ന് വാങ്ങിയത്. ബദല്‍ രേഖയുണ്ടാവുന്നത് ബദല്‍ അഭിപ്രായം ഉണ്ടാകുന്നതുകൊണ്ടു മാത്രമല്ല. അതൊരു ഗ്രൂപ്പിസ്റ്റ് പ്രവര്‍ത്തനമായി വികസിപ്പിക്കാന്‍ സാധ്യത കണ്ടത്തെുമ്പോഴാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് എം.വി. രാഘവന്‍ പാര്‍ട്ടിയില്‍ ബദല്‍ രേഖ അവതരിപ്പിച്ചത് ചരിത്രമാണ്. രാഘവനൊപ്പം കേരള നേതൃത്വത്തിന്‍െറ ഒരു ഭാഗവും യുവജന നിരയുടെ ഭൂരിഭാഗവും ഉണ്ടായിരുന്നു. കാരണം യുവജന സംഘടനകളുടെ പാര്‍ട്ടി ചാര്‍ജ് അന്ന് രാഘവനായിരുന്നു. യുവജന നിരയുടെ പിന്തുണ അവരോട് കൂട്ടുകൂടുന്നവര്‍ക്കാണ്. പ്രവര്‍ത്തകരും നേതാക്കളും വിഭാഗീയത വരുമ്പോള്‍ ഇത് അനുകൂല ഘടകമാക്കാറുണ്ട്. സീതാറാം യെച്ചൂരിക്ക് ഇപ്പോള്‍ ബംഗാള്‍ഘടകത്തിന്‍െറ ചാര്‍ജാണ്. അദ്ദേഹം ബംഗാളിന്‍െറ ചുമതലയിലായിട്ട് ഏറെ നാളായി. ദീര്‍ഘകാലത്തെ ബംഗാള്‍ ചങ്ങാത്തം അദ്ദേഹത്തെ ബംഗാളിന്‍െറ അടുപ്പക്കാരനാക്കി മാറ്റി. വിഭാഗീയത വരുന്ന വഴിയാണിത്. അതുകൊണ്ടാണ് പ്രകാശ് കാരാട്ടിനെതിരെ യെച്ചൂരിക്ക് ബദലുണ്ടാവുന്നത്. അടവു നയമല്ല അത് നടപ്പിലാക്കിയ രീതിയാണ് പരാജയപ്പെട്ടത് എന്ന് വാദം ഉന്നയിക്കുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ സംഭവിച്ചത് ബംഗാളിലാണ്. ബംഗാളില്‍ സി.പി.എമ്മിന്‍െറ തോല്‍വി ഗുരുതരമാണ്. നയം നടപ്പിലാക്കിയ രീതി ഏറ്റവും കൂടുതല്‍ തെറ്റിയത് ബംഗാളിലാണ്. വികസനത്തിനുവേണ്ടി കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്തതും പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിവെച്ചതും ബംഗാളിലായിരുന്നു. പാര്‍ട്ടിയുടെ അടിത്തറയായ മുസ്ലിം ന്യൂനപക്ഷങ്ങളെയും പാര്‍ട്ടിയുടെ നാവായിരുന്ന ബുദ്ധിജീവികളെയും പാര്‍ട്ടിയില്‍നിന്ന് തല്ലിയോടിച്ചതും ബംഗാളിലായിരുന്നു. പ്രയോഗപരമായിരുന്ന ഈ ഭീമന്‍ പാളിച്ചകള്‍ യെച്ചൂരിയുടെ നേതൃത്വത്തിലാണ് നടന്നത്. അവിടെ പാര്‍ട്ടി തെരെഞ്ഞെടുപ്പില്‍ പരാജയപ്പെടുക മാത്രമല്ല പാര്‍ട്ടിയിലെ അംഗങ്ങളും പാര്‍ട്ടി ഓഫിസു തന്നെയും ഒഴുകിപ്പോയി. എന്നിട്ടും യെച്ചൂരി ബദല്‍ കൊണ്ടുവന്നെങ്കില്‍ അത് വിഭാഗീയതയുടെ കൗശലക്കൂട്ടുകൊണ്ടുതന്നെയാണ്. സീതാറാം യെച്ചൂരി അവതരിപ്പിച്ച ബദല്‍ രേഖയില്‍ കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും മുഖരിതമാവുകയായിരുന്നു. അധികാരമൊഴിയുന്ന പ്രകാശ് കാരാട്ടിന് പകരം യെച്ചൂരിയാണ് പാര്‍ട്ടി സെക്രട്ടറിയായി വരാന്‍പോകുന്നത് എന്നത് അരമനയിലെ രഹസ്യം മാത്രമല്ല; ഏതാണ്ട് പാര്‍ട്ടിയാകെ അംഗീകരിക്കുന്ന കാര്യമാണ്. എങ്കിലും യെച്ചൂരി വിഭാഗത്തിന് ചില കണക്കുകള്‍ തീര്‍ക്കാനുണ്ട് എന്ന തോന്നല്‍ ശക്തിപ്പെടുത്തുകയായിരുന്നു ബദല്‍ രേഖ. അടവുനയ സംവാദം പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടിയെ കൊണ്ടുപോയത്. കേന്ദ്ര നേതൃത്വത്തിനും കേരളത്തിലെ സംസ്ഥാന നേതൃത്വത്തിനും എതിരായ നീക്കമായി അതുമാറി. യെച്ചൂരിയുടെ നീക്കത്തിന്‍െറ ഫലമായി രാഷ്ട്രീയ സമീപന രേഖയുടെ കാര്യത്തില്‍ ഏകോപിത നയമുണ്ടാക്കാന്‍ കഴിഞ്ഞില്ല. പി.ബി അവതരിപ്പിച്ച രേഖ പി.ബി വിഴുങ്ങി. യെച്ചൂരി പുതിയ ശ്രദ്ധാകേന്ദ്രമായി. പാര്‍ട്ടിയുടെ എപിക് സെന്‍ററായി സീതാറാം യെച്ചൂരി മാറി. വിമതന്‍ നായകനായി മാറുന്ന ഒരു മിഡാസ് ടച്ച് കേന്ദ്ര കമ്മിറ്റിയിലുണ്ടായി. സി.പി.എമ്മില്‍ പ്രബല ഘടകമായ കേരളം പ്രകാശ് കാരാട്ടിന് ഒപ്പമാണ്. എന്നാല്‍, സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കാന്‍ ആഗ്രഹിക്കുന്ന എം.എ. ബേബിക്കും, തോമസ് ഐസക്കിനും യെച്ചൂരിക്കൊപ്പം നില്‍ക്കാന്‍ ഇടമായി എന്നതാണ് കേന്ദ്ര കമ്മിറ്റിയുടെ സമ്മേളന ഫലം. ഇത് വിഭാഗീയതയെ പുതിയ മേച്ചില്‍പുറങ്ങളിലേക്ക് വികസിപ്പിച്ചെടുക്കും. പിണറായി വിജയന്‍െറ നേതൃത്വത്തിനെതിരെ വി.എസ് വെല്ലുവിളികള്‍ ഉയര്‍ത്തിയ ഘട്ടങ്ങളിലെല്ലാം യെച്ചൂരിയും ബംഗാള്‍ ഘടകവും വി.എസി ന് കലവറയില്ലാത്ത പിന്തുണ നല്‍കിയിരുന്നു. ആ പിന്തുണ പ്രത്യയ ശാസ്ത്ര പ്രേരിതമായിരുന്നില്ല. അതിന്‍െറ ലക്ഷ്യം കേരളനേതൃത്വം തന്നെയായിരുന്നു. കേരളത്തിലെ പാര്‍ട്ടിയില്‍ മലബാറും തിരുവിതാംകൂറും അധികാരത്തിന് ശ്രമിക്കുമ്പോള്‍ അഖിലേന്ത്യാ തലത്തില്‍ ബംഗാളും കേരളവും അതിനുവേണ്ടി കോപ്പുകൂട്ടുന്നു. അധികാരത്തിനു വേണ്ടിയുള്ള ഈ ഉള്‍പ്പാര്‍ട്ടി യുദ്ധങ്ങള്‍ അവസാനിക്കാതെ സി.പി.എമ്മിന് രക്ഷയില്ല. കരടുരേഖ പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ യെച്ചൂരി വിജയിച്ചപ്പോള്‍ പ്ളീനം വിളിക്കാന്‍ തീരുമാനമെടുപ്പിച്ചുകൊണ്ടാണ് പ്രകാശ് കാരാട്ട് അതിന് ബദല്‍ പണിതത്. 1978ല്‍ ജലന്തര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.എം എടുത്ത നിലപാട് പാര്‍ട്ടി സ്വതന്ത്രമായി ശക്തിപ്പെടണമെന്നായിരുന്നു. ഇടതു ജനാധിപത്യമുന്നണിയുടെ കാഴ്ചപ്പാടിന് പ്രാധാന്യം നല്‍കണമെന്നുമായിരുന്നു അന്നത്തെ തീരുമാനം. ജലന്തറില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന ഘട്ടത്തില്‍ തന്നെയാണ് പഞ്ചാബിലെ തന്നെ ഭട്ടിന്‍ഡയില്‍ സി. പി.ഐയുടെ കോണ്‍ഗ്രസ് നടന്നതും. ജലന്തര്‍-ഭട്ടിന്‍ഡ കോണ്‍ഗ്രസുകള്‍ കഴിഞ്ഞ് ഇരു പാര്‍ട്ടികളും അടുക്കാന്‍ തീരുമാനിച്ചു. അതുവരെ രണ്ടു പാര്‍ട്ടികളും തമ്മില്‍ ബന്ധപ്പെടാന്‍ പാടില്ല എന്ന തീരുമാനമാണ് ഉണ്ടായിരുന്നത്. ആ തീരുമാനം മാറ്റി എന്നത് പ്രധാനപ്പെട്ട കാര്യമായിരുന്നു. ഇപ്പോഴത്തെ കേന്ദ്ര കമ്മിറ്റിക്കും ഇതുപോലെ ചരിത്രപരമായ ഒരു നിയോഗമുണ്ടായിരുന്നു. ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ ശക്തിപ്രാപിക്കുമ്പോള്‍ അതിനെതിരെ യോജിച്ച മതേതര ബദലിനെക്കുറിച്ചുള്ള അന്വേഷണവും തീരുമാനവും ഉണ്ടായി. അതിന്‍െറ അടിസ്ഥാനത്തില്‍ നാല്‍പതു വര്‍ഷത്തിലധികം തൊട്ടുകൂടാതെനി ന്ന എസ്.യു.സി.ഐയും വിവിധ നക്സലൈറ്റ് ഗ്രൂപ്പുകളും സി.പി.എം ഇടതുപക്ഷ സമ്മേളനത്തില്‍ പങ്കെടുത്തു. അകത്ത് വിഭാഗീയതയുടെ കനലെരിയുമ്പോഴും പുറത്ത് വിശാല ഇടതുപക്ഷ മതേതര ബദല്‍ എന്ന സങ്കല്‍പത്തിന് ശക്തിയേറുകയാണ്. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യമോ ധാരണയോ വേണ്ടെന്ന ജലന്തര്‍ പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ തീരുമാനം പിന്തുടരാന്‍ അവസാനം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. അതേസമയം ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ വിലയിരുത്തി അതിന് അനുസൃതമായ രാഷ്ട്രീയ സമീപനങ്ങള്‍ സ്വീകരിക്കുന്നതില്‍ പാര്‍ട്ടിക്ക് സംഭവിച്ച വീഴ്ചകള്‍ കാണണമെന്നു തന്നെയാണ് കേന്ദ്ര കമ്മിറ്റിയുടെ അഭിപ്രായം. ആഗോളവത്കരണവും നിയോ ലിബറല്‍ നയങ്ങളും ഇന്ത്യയുടെ സാമൂഹിക സാഹചര്യങ്ങളില്‍ വരുത്തിയ മാറ്റവും മധ്യ വര്‍ഗത്തിന്‍െറ വളര്‍ച്ചയും ഗൗരവമായി കാണാന്‍ പാര്‍ട്ടി തയാറാവണമെന്നത് കേന്ദ്ര കമ്മിറ്റിയുടെ മറ്റൊരു വിലയിരുത്തലാണ്. അതോടൊപ്പം പാര്‍ട്ടിയുടെ സംഘടനാപരമായ ദൗര്‍ബല്യം പാര്‍ട്ടിക്ക് ഗൗരവമായി കാണേണ്ടിയിരിക്കുന്നു. ഭരണത്തില്‍ പാര്‍ട്ടി എത്തുമ്പോള്‍ വര്‍ഗ ബഹുജന സംഘടനകള്‍ സമരപാതകള്‍ ഉപേക്ഷിക്കുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നതെന്ന കാര്യം പാര്‍ട്ടി തിരിച്ചറിയുന്നു. ഏറ്റവും പ്രധാനമായ കാര്യം പാര്‍ട്ടി ഭൂതകാലത്തിന്‍െറ തടവറയിലാണെന്ന തിരിച്ചറിവാണ്. പ്രത്യയശാസ്ത്ര ആഭിമുഖ്യം കൊണ്ട് നഷ്ടമായത് കാര്യക്ഷമതയാണ്. പാര്‍ട്ടിയുടെ മാമൂലുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ട് പുതിയ കാലാവസ്ഥകളോട് പ്രതികരിക്കാനുള്ള ശേഷി അതിന് നഷ്ടപ്പെട്ടുപോയിരിക്കുന്നു. നേതൃത്വത്തിന്‍െറ ധാര്‍മികത ചോര്‍ന്നു. മുമ്പു കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ പാര്‍ട്ടിയുടെ അംബാസഡര്‍മാരായിരുന്നു. മതിപ്പുള്ള അവരുടെ വ്യക്തിത്വമായിരുന്നു പാര്‍ട്ടിയുടെ ഗുഡ്വില്‍. ഇന്ന് പാര്‍ട്ടി നേതൃത്വം ധാര്‍ഷ്ട്യത്തിന്‍െറ സിംഹഗോപുരങ്ങളാണ്. അവരുടെ ഭാഷ കാലം ഉപേക്ഷിച്ച ഫ്യൂഡല്‍ പ്രഭുക്കളുടെ പ്രേതശബ്ദങ്ങളാണ്. ഇതൊക്കെ തിരുത്താനാണ് പാര്‍ട്ടി ശ്രമിക്കേണ്ടത് എന്ന തിരിച്ചറിവിന്‍െറ ശബ്ദവും കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായി. ഭൂതകാലത്തിന്‍െറ തടവറയിലായ പാര്‍ട്ടിക്ക് ചലനാത്മകമായ വര്‍ത്തമാനകാലത്ത് ജീവിക്കാനാവില്ളെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് സി.പി.എമ്മിന്‍െറ കേന്ദ്ര കമ്മിറ്റി ഡല്‍ഹിയില്‍ അവസാനിച്ചത്. രാഷ്ട്രീയ അടവുനയ രേഖയില്‍ വിവാദം കൊഴുത്താണ് ചര്‍ച്ചകള്‍ മുറുകിയത്. സത്യത്തില്‍ രാഷ്ട്രീയ അടവുനയം എന്ന പ്രയോഗം തന്നെ കാലഹരണപ്പെട്ടതാണ്. സായുധ വിപ്ളവത്തിനുവേണ്ടി രഹസ്യ സംഘടനാ സംവിധാനങ്ങളോടുകൂടി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് അടവു നയം യുദ്ധതന്ത്രത്തിന്‍െറ ഭാഗമായി പ്രയോഗിക്കപ്പെട്ടിരുന്നത്. പിന്നീട് പല ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് കാലത്ത് അത് പ്രയോഗിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. പക്ഷേ, ക്രമേണ അടവു നയങ്ങള്‍ എതിരാളികള്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിയുന്ന പകര്‍പ്പുരേഖയായി. തന്ത്രങ്ങളും അടവുകളും പരസ്യമായാല്‍ നനഞ്ഞ വെടിമരുന്നുപോലെയാണ്. അവ പൊട്ടുകയില; ചീറ്റും. ചീറ്റിപ്പോകുന്ന പടക്കങ്ങളുടെ വെടിക്കെട്ടുശാലയായി സി.പി.എം മാറി. അതുകൊണ്ടാണ് അടവുനയ രേഖ അംഗീകാരം നേടാതെ മടങ്ങിയത്. പ്രതീക്ഷകള്‍ക്ക് കാതോര്‍ത്തിരുന്ന അണികളില്‍ ആശയക്കുഴപ്പം ചൊരിഞ്ഞുകൊണ്ടാണ് പുതിയ നയ രേഖ തയാറാക്കിവരാം എന്നുപറഞ്ഞ് കാരാട്ട് എ.കെ.ജി ഭവനിലേക്ക് കയറിപ്പോയത്. ഇതുവഴി സി.പി.എം, സന്ദിഗ്ധതയെ വീണ്ടും സൃഷ്ടിച്ചിരിക്കുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment