സ്വാഗതം
WELCOME

News Update..

Monday, November 24, 2014

രാഷ്ട്രപതി ആകുമെന്ന് സ്മൃതി ഇറാനിയോട് ജ്യോതിഷി Madhyamam News Feeds

രാഷ്ട്രപതി ആകുമെന്ന് സ്മൃതി ഇറാനിയോട് ജ്യോതിഷി Madhyamam News Feeds

Link to

രാഷ്ട്രപതി ആകുമെന്ന് സ്മൃതി ഇറാനിയോട് ജ്യോതിഷി

Posted: 24 Nov 2014 01:05 AM PST

Image: 

ജയ്പൂര്‍ : അഞ്ചു കൊല്ലത്തിനുള്ളില്‍ ഇന്ത്യയുടെ രാഷ്ട്രപതി ആകുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയോട് ജ്യോതിഷി. സ്മൃതിയുടെ സ്ഥിരം ജ്യോതിഷി പണ്ഡിറ്റ് നാഥുലാല്‍ വ്യാസ് ആണ് പ്രവചനം നടത്തിയത്.
ഞായറാഴ്ച ഭര്‍ത്താവ് സുബിന്‍ ഇറാനിയോടൊപ്പമാണ് മന്ത്രി ജ്യോതിഷിയെ കാണാന്‍ എത്തിയത്. ജയ്പൂരിര്‍ നിന്ന് 280 കി മീ അകലെ നാഥ്ദ്വാരിലാണ് വ്യാസ്. മുന്‍രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‍റെ സ്ഥിരം ജ്യോതിഷിയാണ് ഇദ്ദേഹം. പ്രതിഭയുടെ രാഷ്ട്രീയ ഭാവി ഇദ്ദേഹം പ്രവചിച്ചിരുന്നുവത്രേ.

നാലു മണിക്കൂറാണ് ജ്യോതിഷിയോടൊപ്പം കേന്ദ്ര മന്ത്രി ചെലവഴിച്ചത്. രാഷ്ട്രീയത്തില്‍ അടിക്കടി ഉയര്‍ച്ച ഉണ്ടാകുമെന്നാണ് ഗ്രഹനില നോക്കി പറഞ്ഞത്. തന്‍റെ വ്യക്തിപരമായ കാര്യം ആണിതെന്നും മാധ്യമങ്ങള്‍ അറിയേണ്ട കാര്യമില്ളെന്നും ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചു.  

വിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കുന്ന സ്മൃതി ഇറാനി മക്കളെ ഡല്‍ഹിയിലെ സ്കൂളില്‍ ചേര്‍ക്കാന്‍ ഭര്‍ത്താവിനെയും കൂട്ടി സ്കൂള്‍ അധികൃതരുടെ ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തത് ഈയിടെ വാര്‍ത്തയായിരുന്നു. മന്ത്രി ആണെങ്കിലും സ്കൂളിലെ നിയമം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്നാണ് ഇതേപറ്റി അവര്‍ പറഞ്ഞത്. പി.ടി.എ യോഗങ്ങളിലും താന്‍ മുടങ്ങാതെ പോകുമെന്ന് സ്മൃതി പറഞ്ഞു.
അതിനിടെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചാല്‍ സ്മൃതി ഇറാനി മുഖ്യമന്ത്രി ആകുമെന്ന പ്രചരണം മാധ്യമങ്ങളില്‍ ശക്തമാണ്.

ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ

Posted: 24 Nov 2014 12:25 AM PST

Image: 

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്‍െറ വോട്ടെടുപ്പ് നാളെ നടക്കും. ജമ്മു കശ്മീരിലെ 87ല്‍ 15 സീറ്റിലേക്കും ഝാര്‍ഖണ്ഡിലെ 81ല്‍ 13 സീറ്റിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ട പരസ്യ പ്രചാരണങ്ങള്‍ ഞായറാഴ്ച സമാപിച്ചിരുന്നു. ഇന്ന് നിശബ്ദ പ്രചാരണ ദിവസമാണ്. തീവ്രവാദി,നക്സല്‍ ഭീഷണി കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് രണ്ട് സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.  

കശ്മീരില്‍ ഉമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സും മെഹബൂബ മുഫ്തിയുടെ പിപ്പ്ള്‍സ് ഡെമോക്രറ്റിക് പാര്‍ട്ടിയും കോണ്‍ഗ്രസും ബി.ജെ.പിയുമാണ് മത്സര രംഗത്തുള്ളത്. ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും പി.ഡി.പിയും ശ്രമിക്കുമ്പോള്‍ മോദിയുടെ പ്രതിച്ഛായയില്‍ വിജയം നേടാനാണ് ബി.ജെ.പി നീക്കം.

ഝാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയന്‍ പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി എന്നിവര്‍ ഉള്‍പ്പെടുന്ന എന്‍.ഡി.എ സഖ്യത്തിനാണ് ഝാര്‍ഖണ്ഡില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്നത്. സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ഒറ്റക്കാണ് മത്സരിക്കുന്നത്. ആര്‍.ജെ.ഡി, ജെ.ഡി.യു പാര്‍ട്ടികള്‍ കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമാണ്.

അഞ്ച് ഘട്ടങ്ങളായാണ് ഇരു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ക്രമീകരിച്ചിട്ടുള്ളത്. കശ്മീരിലെയും ഝാര്‍ഖണ്ഡിലെയും രണ്ടാംഘട്ടം ഡിസം^2, മൂന്നാംഘട്ടം ഡിസം^9, നാലാംഘട്ടം ഡിസം^14. അഞ്ചാംഘട്ടം ഡിസം^20 തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 23നാണ് രണ്ടിടത്തും വോട്ടെണ്ണല്‍.

എം.എം മണിയുടെ വെളിപ്പെടുത്തല്‍: തുടരന്വേഷണം വേണ്ടെന്ന് ഹൈകോടതി

Posted: 23 Nov 2014 11:30 PM PST

Image: 

കൊച്ചി: വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍  തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈകോടതി തള്ളി. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ കേസില്‍ തുടരന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍  ഹൈകോടതിയില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാറിന്‍റെ ഈ ആവശ്യം കോടതി തള്ളി. 

കുറ്റകൃത്യത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. അന്വേഷണത്തില്‍  അതു സംബന്ധിച്ച തെളിവ് ലഭിച്ചിട്ടില്ളെന്നും കോടതി വ്യക്തമാക്കി.
സി.പി.എം നേതാവ് അയ്യപ്പദാസിനെ കൊന്നത് ഉമ്മന്‍ചാണ്ടിയുടെ ആളുകളാണെന്നും പ്രസംഗത്തില്‍  മണി പരാമര്‍ശിച്ചിരുന്നു. എന്തുകൊണ്ട് ഇതേകുറിച്ച് അന്വേഷണം നടത്തിയില്ളെന്നും  കോടതി ആരാഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വധത്തോടനുബന്ധിച്ചാണ് സി.പി.എം ജില്ലാ സെക്രട്ടറിയായ എം.എം മണി വിവാദ പ്രസംഗം നടത്തിയത്. ഇടുക്കി മേഖലയിലെ തോട്ടങ്ങളില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കി കൊന്നിട്ടുണ്ടെന്നാണ് പൊതുയോഗത്തില്‍ മണി പ്രസംഗിച്ചത്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം

Posted: 23 Nov 2014 10:07 PM PST

Image: 

മുംബൈ: വാരാരംഭത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം. ബോംബെ സൂചികയായ സെന്‍സെക്സ് 148.98 പോയന്‍റ് ഉയര്‍ന്ന് 28,483.61 പോയന്‍റിലെത്തി. 0.53 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ദേശീയ സൂചിക നിഫ്റ്റി 50.40 പോയന്‍റ് ഉയര്‍ന്നാണ് റെക്കോഡിട്ടത്. 8,527.75 പോയന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി നിഫ്റ്റി 8,500 പോയന്‍റിന് മുകളിലെ ത്തി.

ആഗോള വിപണിയിലെ മുന്നേറ്റവും ഏഷ്യന്‍ വിപണികളിലുണ്ടായ കുതിപ്പുമാണ് ഇന്ത്യന്‍ ഓഹരി വിപണിലെ ഉയര്‍ച്ചക്ക് വഴിവെച്ചത്. പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തില്‍ സാമ്പത്തിക പരിഷ്കരണ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തലും വിപണിയിലെ കയറ്റത്തിന് കാരണമായി.

ജിന്‍ഡാല്‍ സ്റ്റീല്‍, മണിവെല്‍ ഓട്ടോ, എം.ടി.എന്‍.എല്‍, ഗാത്തി, ജെ.കെ ടെയേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികള്‍ നേട്ടം കൊയ്തു. സ്പൈസ് ജെറ്റ്, ഡി.സി.എം ശ്രീറാം, എസാര്‍ ഓയില്‍, സി. മഹേന്ദ്ര എക്സ് തുടങ്ങിയവ നഷ്ടത്തില്‍

കലക്ടറുടെ നിരോധം മറികടന്ന് ഗജമേള

Posted: 23 Nov 2014 10:05 PM PST

പാലക്കാട്: കലക്ടറുടെ നിരോധം മറികടന്ന് ആന ഉടമാ സംഘം ചെറിയ കോട്ടമൈതാനത്ത് ഗജമേള നടത്തി. ഗജമേള, മൃഗങ്ങളെ ഉപയോഗിച്ച് പ്രദര്‍ശനം, കന്നുകാലിഓട്ടം എന്നിവക്ക് അനുമതി നല്‍കില്ളെന്ന് രണ്ട് ദിവസം മുമ്പാണ് കലക്ടര്‍ ഉത്തരവിറക്കിയത്. എന്നാല്‍, ആന ഉടമസംഘം ഞായറാഴ്ച നടത്തിയ സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി 18 ആനകളെ പങ്കെടുപ്പിച്ചാണ് ഗജസംഗമം എന്ന പേരില്‍ ഗജമേള നടത്തിയത്. എഴുന്നെള്ളിപ്പിന്‍െറ തരത്തില്‍ ആനകളെ അണിയിച്ചൊരുക്കിയാണ് ഗജസംഗമത്തില്‍ പങ്കെടുപ്പിച്ചത്. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കര്‍ണന്‍, ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍, ഉഷശ്രീ ശങ്കരന്‍കുട്ടി, പട്ടാമ്പി ചന്ദ്രശേഖരന്‍, തിരുവമ്പാടി കുട്ടിശങ്കരന്‍, ശ്രീകൃഷ്ണപുരം വിജയ്, അക്കിക്കാവ് ഗണപതി, ഒളരിക്കാവ് അമ്പാടിക്കണ്ണന്‍, ചത്തെല്ലൂര്‍ മുരളീകൃഷ്ണന്‍, പാലോട് ഗോവിന്ദന്‍കുട്ടി, കല്ളേക്കുളങ്ങര രാജഗോപാലന്‍ തുടങ്ങി 18 ആനകളെ നെറ്റിപ്പട്ടവും വെഞ്ചാമരവും മുത്തുക്കുടയുമായാണ് മേളയില്‍ പങ്കെടുപ്പിച്ചത്.
മേള കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ എത്തി. വൈകീട്ട് നാലോടെയാണ് മേള നടന്നത്. ഗജമേള ഉദ്ഘാടനം ചെയ്യുന്നത് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രനാണെന്ന് സംഘാടകര്‍ നോട്ടീസില്‍ പരസ്യപ്പെടുത്തിയിരുന്നുവെങ്കിലും കലക്ടര്‍ ഉദ്ഘാടനത്തിനത്തെിയില്ല. വനിതാ പൊലീസ് ഉള്‍പ്പെടെ മേള നടക്കുന്ന സ്ഥലത്ത് കാവലിന് ഏര്‍പ്പെടുത്തിയിരുന്നു. ഗജമേള നടത്തിയതിനെതിരെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ദക്ഷിണേന്ത്യ കോഓഡിനേറ്റര്‍ എസ്. ഗുരുവായൂരപ്പന്‍ ജില്ലാ കലക്ടര്‍, പ്രഥമ മുഖ്യവനപാലകന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

മലമ്പുഴ ഡാമിന് ചുറ്റും കമ്പിവേലി കെട്ടിയതില്‍ ക്രമക്കേട്

Posted: 23 Nov 2014 10:05 PM PST

പാലക്കാട്: മലമ്പുഴ റിസര്‍വോയറിന് ചുറ്റും കമ്പിവേലി കെട്ടുന്നതില്‍ അഴിമതിയെന്ന് ആക്ഷേപം. 500 ഹെക്ടറോളം വരുന്ന ഡാമിന്‍െറ വൃഷ്ടി പ്രദേശത്താണ് കമ്പിവേലി കെട്ടുന്നത്. 9,80,20,475 രൂപക്കാണ് വേലി നിര്‍മിക്കാന്‍ ടെന്‍ഡര്‍ നല്‍കിയത്.
ഇത്രയും സ്ഥലം സര്‍വേ നടത്തി വേലി നിര്‍മിക്കാനുള്ള ഭാഗം അടയാളപ്പെടുത്താന്‍ മാത്രം ജലസേചന വകുപ്പ് ചെലവഴിച്ചത് 18,27,000 രൂപയാണ്. 'സ്പാര്‍ക്' എന്ന സന്നദ്ധ സംഘടന വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകളിലാണ് ഇക്കാര്യം പറയുന്നത്.
200 ചതുരശ്ര കിലോമീറ്ററാണ് മലമ്പുഴ റിസര്‍വോയറിന്‍െറ വിസ്തൃതി. എല്ലാ ഭാഗത്തും കമ്പിവേലി കെട്ടണമെന്നാണ് ടെന്‍ഡറില്‍ വ്യക്തമാക്കിയത്.
എന്നാല്‍, ആതുരരാശ്രമം, എലിവാല്‍, ആനക്കല്ല്, തോണിക്കടവ്, കവ തുടങ്ങിയ സ്ഥലങ്ങളിലും എലിവാല്‍ പ്രദേശത്ത് ഡാമിന്‍െറ സ്ഥലത്തുള്ള അഞ്ചേക്കറോളം തെങ്ങിന്‍തോട്ടം ഭാഗത്തും കമ്പിവേലി കെട്ടിയിട്ടില്ല.
വെള്ളം വറ്റുമ്പോള്‍ ഡാമില്‍നിന്ന് മണലെടുക്കാനും ഡാമിനകത്തെ തുരുത്തുകളില്‍നിന്ന് വിറകുകള്‍ വെട്ടിക്കടത്താനുമാണ് ചില ഭാഗത്ത് കമ്പിവേലി കെട്ടാതെ വെറുതെയിട്ടിരിക്കുന്നതെന്ന് മലമ്പുഴ ഡാം സംരക്ഷണസമിതി ആരോപിക്കുന്നു. ചെങ്കല്‍ചൂള, പോത്ത് ഫാം എന്നിവ നടത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ കൂടിയാണിതെന്ന് ആരോപണമുണ്ട്. വേലി പൂര്‍ണമായി കെട്ടാത്തത് 500 ഹെക്ടറോളം വരുന്ന ഡാം പ്രദേശത്ത് കൈയേറ്റം നടത്തുന്നവരെ സഹായിക്കാനാണെന്നും പറയുന്നു.
ഗവര്‍ണര്‍ സ്ട്രീറ്റ് ഭാഗത്ത് മതില്‍ കെട്ടുന്നതിലും അഴിമതിയുണ്ടെന്ന് ആക്ഷേപമുണ്ട്.

കീച്ചേരി സംഘര്‍ഷം: സമാധാനത്തിന് ആഹ്വാനം

Posted: 23 Nov 2014 09:52 PM PST

പാപ്പിനിശ്ശേരി: കീച്ചേരിയില്‍ വെള്ളിയാഴ്ച നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തില്‍ സമാധാനത്തിന് ആഹ്വാനം. വളപട്ടണം സി.ഐ ഓഫിസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സി.പി.എം വിട്ടുനിന്നു.
സംഘര്‍ഷ മേഖലകളില്‍ പട്രോളിങ് ശക്തമായി തുടരുമെന്നും രാത്രികാലങ്ങളില്‍ കൊടിതോരണങ്ങളും മറ്റും കെട്ടരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ളെന്നും പൊലീസ് പറഞ്ഞു.
യോഗത്തില്‍ ബി.ജെ.പി, കോണ്‍ഗ്രസ്, മുസ്ലിംലീഗ്, എസ്.ഡി.പി.ഐ എന്നിവരുടെ ഭാരവാഹികള്‍, വളപട്ടണം സി.ഐ വി. ഉണ്ണികൃഷ്ണന്‍, എസ്.ഐ സുരേന്ദ്രന്‍ കല്യാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലയില്‍ ഡിസംബര്‍ ഒന്നുമുതല്‍ മണല്‍ വാരല്‍ ആരംഭിക്കും

Posted: 23 Nov 2014 09:36 PM PST

കാക്കനാട്: ജില്ലയില്‍ ഡിസംബര്‍ ഒന്നുമുതല്‍ മണല്‍വാരല്‍ ആരംഭിക്കുമെന്ന് കലക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. മൂന്ന് മാസത്തേക്കാണ് താല്‍ക്കാലികമായി മണല്‍ വാരാന്‍ അനുമതി നല്‍കുന്നത്.
കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ഇതുസംബന്ധിച്ച അനുമതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി വിളിച്ചുചേര്‍ത്ത ജില്ലാതല വിദഗ്ധ സമിതിയോഗമാണ് ഡിസംബര്‍ ഒന്നുമുതല്‍ ജില്ലയിലെ കടവുകളില്‍നിന്ന് മണല്‍വാരാന്‍ അനുമതി നല്‍കിയത്.
അക്ഷയകേന്ദ്രങ്ങളിലൂടെ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് ഇനി മുതല്‍ മണല്‍ വിതരണം നടക്കുക. മണല്‍ ആവശ്യമുള്ളവര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ അക്ഷയകേന്ദ്രങ്ങളിലാണ് അപേക്ഷ നല്‍കേണ്ടത്. തുടര്‍ന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് താലൂക്ക് ഓഫിസുകള്‍ വഴി മണല്‍ എടുക്കുന്നതിന് പാസ് അനുവദിക്കും. ഇതിന് ജില്ലയിലെ ഏഴ് താലൂക്കുകളില്‍ പ്രത്യേക കൗണ്ടര്‍ സജ്ജമാക്കുന്നുണ്ട്. മണല്‍ വാരല്‍ ഓണ്‍ലൈന്‍ ആക്കുന്നതിന്‍െറ ഭാഗമായി അക്ഷയകേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ചൊവ്വാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലനം.
ജില്ലയില്‍ നിലവില്‍ 110 അക്ഷയകേന്ദ്രങ്ങളാണ് ഉള്ളത്. എല്ലാ അക്ഷയകേന്ദ്രത്തിലും അപേക്ഷ സ്വീകരിക്കും. ഇവിടെനിന്ന് ലഭിക്കുന്ന പ്രത്യേക ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്. ആവശ്യമുള്ള മണലിന്‍െറ അളവ് അപേക്ഷ നല്‍കുന്ന മുറക്ക് പരിശോധിച്ച് അംഗീകാരം നല്‍കും. ഇത്തരത്തില്‍ ഓരോരുത്തര്‍ക്കും അനുവദിക്കുന്ന മണലിന്‍െറ വില താലൂക്കുകളിലെ കൗണ്ടറുകളില്‍ അടച്ചാണ് പാസ് വാങ്ങേണ്ടത്. ഈ പാസുമായി കടവുകളില്‍ ചെന്ന് മണലെടുക്കാം.
ജില്ലയില്‍ മണല്‍വാരല്‍ നിരോധം കഴിഞ്ഞ ഒക്ടോബര്‍ 31ന് അവസാനിച്ചിരുന്നെങ്കിലും മണല്‍വാരല്‍ പുനരാരംഭിച്ചിരുന്നില്ല. കോടതി ഉത്തരവുമൂലം കേന്ദ്ര പരിസ്ഥിതി സമിതിയുടെയും പ്രത്യേകം നിയോഗിച്ച പഠനകേന്ദ്രങ്ങളുടെയും അംഗീകാരവും റിപ്പോര്‍ട്ടും ലഭിച്ച ശേഷം മണല്‍വാരാന്‍ അനുമതി നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതിന് രണ്ട് നദികള്‍ക്കും പ്രത്യേക പഠന ഏജന്‍സിയെ നിയോഗിച്ചിരുന്നു. എന്നാല്‍, അവരുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. അതിനിടെയാണ് സര്‍ക്കാറിന്‍െറ പ്രത്യേക ഉത്തരവ് ഇറങ്ങിയത്. മണല്‍ക്ഷാമം മൂലം നിര്‍മാണമേഖല സ്തംഭിക്കുകയും തൊഴില്‍ ഇല്ലാതാവുകയും സര്‍ക്കാര്‍തലത്തില്‍തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് മൂന്നുമാസത്തേക്ക് മണല്‍വാരാന്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി ഉത്തരവ് ഇറക്കിയത്. ജില്ലയില്‍ ആകെ 53 കടവുകളാണ് ഉള്ളത്.
ഇതില്‍ ജില്ലാ വിദഗ്ധസമിതിയുടെ പരിശോധന പൂര്‍ത്തിയാക്കിയ അംഗീകാരം ലഭിച്ച കടവുകളില്‍നിന്നെല്ലാം അടുത്ത മൂന്നുമാസത്തേക്ക് മണല്‍വാരാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

ഇറാനില്‍ വോളിബോള്‍ കണ്ടതിന് തടവിലായ യുവതിക്ക് ജാമ്യം

Posted: 23 Nov 2014 09:33 PM PST

Image: 

തെഹ്റാന്‍: ഇറാനില്‍ പുരുഷന്‍മാരുടെ വോളിബാള്‍ മത്സരം കാണാന്‍ ശ്രമിച്ചതിന് തടവിലായ യുവതിക്ക് ജാമ്യം അനുവദിച്ചു. സര്‍ക്കാര്‍വിരുദ്ധ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇറാന്‍ ജയിലിലടച്ച ഗുന്‍ചി ഗവാമി (25) എന്ന ബ്രിട്ടീഷ് വംശജക്കാണ് ഇറാന്‍ കോടതി ജാമ്യം അനുവദിച്ചത്.

കോടതി ഒരു വര്‍ഷം തടവിനു ശിഷിച്ച ഗുന്‍ചി ഗവാമി ജയില്‍ നിരാഹാര സമരത്തിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ചാണ് കോടതി ഗവാമിക്ക് ജാമ്യം നല്‍കിയത്.  അപ്രതീക്ഷിതമായാണ് ജാമ്യം ലഭിച്ചതെന്നും അതില്‍ സന്തോഷമുണ്ടെന്നും ഗവാമി പ്രതികരിച്ചു.

ഇറാനില്‍ പുരുഷന്‍മാരുടെ കായികമത്സരങ്ങള്‍ കാണുന്നതിന് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 2012 ജൂണില്‍ പുരുഷന്മാരുടെ വോളിബാള്‍ മത്സരം കാണാന്‍ ശ്രമിച്ച സംഭവത്തില്‍ ഗവാമിയുള്‍പെടുന്ന സംഘത്തെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. തെഹ്റാനിലെ ആസാദി സ്റ്റേഡിയത്തില്‍ വെച്ചാണ് ഇവര്‍ പൊലീസ് പിടിയിലായത്. ഇവരെ പിന്നീട് വിട്ടയക്കുകയും കേസില്‍ വീണ്ടും അറസ്റ്റു ചെയ്ത് വിചാരണ നടത്തി ജയിലില്‍ അടക്കുകയുമായിരുന്നു.
ഗവാമിയെ ഉടന്‍തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍്റര്‍നാഷണല്‍ രംഗത്തത്തെിയിരുന്നു.

 

ലാപ്ടോപ്പ് അഴിമതി: ഡല്‍ഹിയിലെ 300 ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം

Posted: 23 Nov 2014 09:32 PM PST

Image: 

ന്യൂഡല്‍ഹി: കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും വാങ്ങുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ തിരിമറി നടത്തിയെന്ന കേസില്‍ ഡല്‍ഹിയിലെ 300 ഓളം കീഴ്കോടതി ജഡ്ജിമാക്കെതിരെ അന്വേഷണം. 2013 ലാണ് ഡല്‍ഹി സര്‍ക്കാറും ഹൈകോടതിയും ജഡ്ജിമാരുടെ കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതി ആവിഷ്കരിച്ചത്.

പദ്ധതിയുടെ കീഴില്‍ ഒരോ ജഡ്ജിനും 1.1 ലക്ഷം രൂപ ഇതിനാനി അനുവദിച്ചിരുന്നു. കേസുകള്‍ തീര്‍പ്പാക്കുന്നതിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് കമ്പ്യൂട്ടര്‍, ലാപ്പ്ടോപ്പ്, ഐ പാഡ് എന്നീ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചതും ഫണ്ട് അനുവദിച്ചതും. എന്നാല്‍ ഫണ്ട് വിനിയോഗിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ഹൈകോടതി നിരീക്ഷിക്കുകയും അന്വേഷിക്കുന്നതിനായി ചീഫ് ജസ്റ്റിസ് ജി. രോഹിണി അധ്യക്ഷയായ മൂന്നംഗ സമിതി രൂപീകരിക്കുകയും ചെയ്തു. വിപിന്‍ സാങ്ഖി, രാജീവ് ശാങ്ക്ദെര്‍, വി.കെ റാവു എന്നിവരാണ് മറ്റ് സമിതിയംഗങ്ങള്‍. ഫണ്ട് ചെലവഴിച്ചത് സംബന്ധിച്ച് അന്വേഷണ സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ച രേഖകള്‍ സൂക്ഷ്മപരിശോധന നടത്തുമെന്ന് സമിതി അറിയിച്ചു.

ഫണ്ട് ചെലവഴിച്ച എല്ലാ ജഡ്ജിമാരും അന്വേഷണത്തിന്‍റെ കീഴിലാണെന്നും ലാപ്ടോപ്പ് വാങ്ങിയെന്ന് കാണിച്ച് ജഡ്ജിമാര്‍ ഹൈകോടതിയില്‍ നല്‍കിയ ഫണ്ട് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുമെന്നും സമിതി അറിയിച്ചു. അന്വേഷണത്തില്‍ പലരും ഫണ്ട് ഉപയോഗിച്ച് ടി.വികളും ഹോം തിയറ്റര്‍ സിസ്റ്റങ്ങളുമാണ് വാങ്ങിയത്. കോടതി ഉദ്യോഗസ്ഥര്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തിലാണ് ഫണ്ട് തിരിമറി സംബന്ധിച്ച വിവരം പുറത്തു വന്നത്.

ഇതുവരെ ഫണ്ടില്‍ നിന്നും എത്ര രൂപയോളം കമ്പ്യുട്ടര്‍ വാങ്ങാന്‍ വിനിയോഗിച്ചുവെന്ന് വ്യക്തമല്ല. സാമ്പത്തിക തിരിമറിയും കോടതിയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിക്കലും ഗൗരവകരമായ കുറ്റങ്ങളാണ്. സാമ്പത്തിക തിരിമറി തെളിയിക്കപ്പെടുകയാണെങ്കില്‍ ജഡ്ജിമാരെ സര്‍വീസില്‍ നിന്നും മാറ്റുമെന്നും സമിതി അറിയിച്ചു.

 

സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് കിക്കോഫ്

Posted: 23 Nov 2014 09:24 PM PST

മലപ്പുറം: 51ാമത് സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന് കോട്ടപ്പടി മൈതാനത്ത് ആരവംമുറ്റിയ കിക്കോഫ്. ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയ പത്തനംതിട്ടയും ആലപ്പുഴയും കൊണ്ടും കൊടുത്തും മുന്നേറിയ കളിയാവേശം നിശ്ചിതസമയം സമനിലയില്‍ കലാശിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വിജയികളെ തീരുമാനിച്ചു. ആദ്യ പകുതിയില്‍ 1-3ന് പിന്നിട്ട് നിന്ന ശേഷമായിരുന്നു പത്തനംതിട്ടക്കാരുടെ തിരിച്ചുവരവ്.
ഗോളോടുഗോള്‍ തുടക്കം
കിക്കോഫിന് പിന്നാലെ കണ്ടത് പത്തനംതിട്ടയുടെ ഗോള്‍. ആലപ്പുഴക്കാരുടെ കാലില്‍ പന്ത് കിട്ടുംമുമ്പേ ക്യാപ്റ്റന്‍ ടി.എസ്. ശരത് മൈതാനത്തിന്‍െറ മധ്യത്തില്‍നിന്ന് ഒറ്റക്ക് മുന്നേറി എതിര്‍ടീം ഗോള്‍കീപ്പര്‍ മുഹമ്മദ് ഷഹദിനെ കാഴ്ചക്കാരനാക്കി (1-0). പത്തനംതിട്ട ക്യാമ്പിലെ ആഹ്ളാദം അവസാനിക്കും മുമ്പേ തിരിച്ചടിയത്തെി. പെനാല്‍റ്റി ഏരിയയില്‍ ആലപ്പുഴതാരം ശ്രീജീഷിനെ അജിത്ത് രാജേന്ദ്രന്‍ ഫൗള്‍ ചെയ്തപ്പോള്‍ റഫറി പെനാല്‍റ്റി വിധിച്ചു. ഫസലുറഹ്മാന്‍െറ കിക്ക് വലക്കകത്ത് തന്നെ (1-1).
എട്ടാം മിനിറ്റില്‍ ശ്രീജീഷിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഓഫ്സൈഡില്‍ അവസാനിച്ചു. പത്താം മിനിറ്റില്‍ ഫസലുറഹ്മാന്‍െറ ലോങ്റേഞ്ച് ഷോട്ട് ബാറിന് മുകളിലൂടെ പുറത്ത് പോയപ്പോള്‍ പത്തനംതിട്ട ക്യാമ്പില്‍ ആശ്വാസം. 14ാം മിനിറ്റില്‍ ആലപ്പുഴയുടെ മുഹമ്മദ് ജുനൈദിന്‍െറ ഉഗ്രനടിയും വല കടക്കുന്നതിന് മുമ്പ് ഓഫ്സൈഡ് വിസില്‍. ഇടക്ക് ടി. ഉനൈസ് ബോക്സിനകത്ത് വെച്ച് പന്ത് ശ്രീജീഷിന് നല്‍കിയപ്പോള്‍ പത്തനംതിട്ട ഗോളി മുഹമ്മദ് അന്‍സിലിന്‍െറ സന്ദര്‍ഭോചിത ഇടപെടല്‍.
ദീപകിന്‍െറ 'സെല്‍ഫി'
ആലപ്പുഴക്കാര്‍ പത്തനംതിട്ടയുടെ ഗോള്‍മുഖത്ത് അപകടം വിതറുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. 19ാം മിനിറ്റില്‍ ടി. റഷീദിന്‍െറ പാസ് ജുനൈദ് കാലിലാക്കി. ബോക്സിന് പുറത്തേക്ക് വന്നാണ് ഗോളി ആലപ്പുഴയുടെ അവസരം വൃഥാവിലാക്കിയത്. തൊട്ടുപിന്നാലെ മൈതാന മധ്യത്തില്‍നിന്ന് ശ്രീജീഷിന്‍െറ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്ത് പോയി. 24ാം മിനിറ്റില്‍ പത്തനംതിട്ടയിലൂടെ ആലപ്പുഴ ലീഡ് നേടുന്നതാണ് കണ്ടത്. ഗോള്‍മുഖത്ത് നിന്ന് പന്ത് തട്ടിയകറ്റാന്‍ നോക്കിയ ദീപക് ദിനകരന് പിഴച്ചു. മുന്നോട്ട് വന്ന് പന്ത് കൈവശപ്പെടുത്താന്‍ പത്തനംതിട്ട ഗോള്‍ കീപ്പര്‍ നടത്തിയ ശ്രമം പരാജയമായപ്പോള്‍ ദീപകിന്‍െറ അക്കൗണ്ടിലേക്ക് സെല്‍ഫ് ഗോള്‍ (1-2). ആലപ്പുഴ ആധിപത്യം തുടര്‍ന്നു. ടി. റഷീദും കെ. സജീനും പരസ്പരം പന്ത് നല്‍കി മുന്നേറിക്കൊണ്ടിരുന്നു. 26ാം മിനിറ്റില്‍ പത്തനംതിട്ടയുടെ ഡിഫന്‍ഡറുടെ കൈയില്‍ പന്ത് തട്ടിയത് റഫറിയുടെ കണ്ണില്‍പ്പെട്ടില്ല. ഇടക്ക് കിട്ടിയ ഫ്രീകിക്ക് പ്രയോജനപ്പെടുത്തുന്നതില്‍ പത്തനംതിട്ട പരാജയപ്പെട്ടു. 27ാം മിനിറ്റില്‍ ജുനൈദ് സ്കോര്‍ ചെയ്തപ്പോള്‍ സ്കോര്‍ 1-3. അജിത്തിന്‍െറ ഒറ്റപ്പെട്ട ചില നീക്കങ്ങളും ആദ്യ പകുതിയില്‍ കണ്ടു. 35ാം മിനിറ്റില്‍ ആലപ്പുഴയുടെ റഷീദിന്‍െറ ഇടങ്കാലന്‍ ഷോട്ട് ഗോളി രക്ഷപ്പെടുത്തി. അടുത്ത മിനിറ്റില്‍ പത്തനംതിട്ടക്കാരനെ ഫൗള്‍ ചെയ്തതിന് ഉനൈസിന് മഞ്ഞക്കാര്‍ഡ്.
സമനില പിടിച്ച് വീണ്ടും പെനാല്‍റ്റി
രണ്ടാം പകുതിയുടെ തുടക്കം മുതലേ പന്ത് പത്തനംതിട്ടയുടെ കൈവശമായി. 51ാം മിനിറ്റില്‍ ടീമിന് കോര്‍ണര്‍ ലഭിച്ചു. ഏതാനും സമയത്തിന് ശേഷം കളിയുടെ നിയന്ത്രണം ആലപ്പുഴ തിരിച്ചുപിടിച്ചു. ജുനൈദിന്‍െറ ഗോളെന്നുറപ്പിച്ച മുന്നേറ്റം ബാറിന് മുകളിലൂടെ ഗാലറിയിലേക്ക്. പിന്നാലെ രണ്ടുതവണ ആലപ്പുഴയുടെ ഗോള്‍മുഖത്ത് കൂട്ടപ്പൊരിച്ചില്‍. 65ാം മിനിറ്റില്‍ പന്തുമായി മുന്നോട്ടാഞ്ഞ ജുനൈദിനെ കാണികള്‍ പ്രോത്സാഹിപ്പിച്ചെങ്കിലും എങ്ങുമത്തെിയില്ല. 67ാം മിനിറ്റില്‍ പത്തനംതിട്ടയുടെ യദു എടുത്ത ഫ്രീകിക്ക് ഗോളി സാഹസികമായി തടഞ്ഞിട്ടു. 72ാം മിനിറ്റിലായിരുന്നു പത്തനംതിട്ടയുടെ രണ്ടാം ഗോള്‍. പോസ്റ്റിന്‍െറ 30 വാര അകലെ ഇടതുമൂലയില്‍ നിന്ന് പുറത്തേക്കെന്ന് തോന്നിയ മുഹമ്മദ് മുസമ്മിലിന്‍െറ ഷോട്ട് വലത്തേ അറ്റത്തുകൂടെ വലയില്‍ പറന്നിറങ്ങുന്നതാണ് കണ്ടത് (2-3) കളിയുടെ തുടക്കത്തില്‍ സമനില വഴങ്ങിയ പെനാല്‍റ്റി കിക്കിന് മറുപടി നല്‍കാന്‍ 87ാം മിനിറ്റില്‍ പത്തനംതിട്ടക്കായി. ഫൗളിനിരയായി വീണ അജിത്തിന്‍െറ കൈയില്‍ പന്ത് തട്ടിയത് റഫറി കാണാതിരുന്നപ്പോള്‍ പെനാല്‍റ്റി വിധിച്ചു. ക്യാപ്റ്റന്‍ ശരത് എടുത്ത ആദ്യ കിക്ക് വലയിലത്തെിയെങ്കിലും ഫൗള്‍. രണ്ടാം ശ്രമത്തിലും ശരത്തിന് പിഴച്ചില്ല (3-3).
ഷൂട്ടൗട്ടില്‍ 4-3
ഷൂട്ടൗട്ടില്‍ ആലപ്പുഴയുടെ റഷീദ് എടുത്ത ആദ്യ കിക്ക് ഗോളായി. അജിന്‍ തോമസിലൂടെ പത്തനംതിട്ടയുടെ തിരിച്ചടി. എന്നാല്‍, നജ്മുദ്ദീന്‍െറ ഷോട്ട് ഗോളി തടുത്തപ്പോള്‍ പത്തനംതിട്ട മുന്നില്‍. പിന്നാലെ ആലപ്പുഴയുടെ മുഹമ്മദ് സലാഹിന്‍െറ അടി പുറത്തേക്ക് പോയതോടെ പത്തനംതിട്ട ജയമുറപ്പിച്ചു. യദുവിന്‍െറ അടിയും ഗോളായി. ഫസലുറഹ്മാനിലൂടെ പ്രതീക്ഷ കാത്ത ആലപ്പുഴക്ക് വേണ്ടി അജികുമാറിന്‍െറ ഷോട്ട് ഗോളി തടഞ്ഞിട്ടു. എന്നാല്‍, ആലപ്പുഴയുടെ ഷമീറിന് മറുപടിയുമായി ക്യാപ്റ്റന്‍ ശരത് വല ചലിപ്പിച്ചതോടെ അവസാന ചിരി പത്തനംതിട്ടയുടേത്.

മദ്യവില്‍പനക്കാരുടെ വോട്ടും പണവും വേണ്ട ^സുധീരന്‍

Posted: 23 Nov 2014 09:17 PM PST

Image: 

കൊച്ചി: മദ്യ വില്‍പനക്കാരുടെ വോട്ട് വേണ്ടെന്നാണ് പാര്‍ട്ടിയുടെ നയമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഇത് സംബന്ധിച്ച് പാര്‍ട്ടി സമിതികളില്‍ കൂടിയാലോചിച്ച ശേഷം ഒൗദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷ യാത്രക്കിടെ കൊച്ചിയില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യ വില്‍പനക്കാരുടെ പണവും വോട്ടും വേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാട്. മദ്യ വര്‍ജനമാണ് മുന്നണിയുടെ നയമെന്ന യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍െറ വാദം സുധീരന്‍ തിരുത്തി. മദ്യ വര്‍ജനമല്ല, മദ്യ നിരോധമാണ് യു.ഡി.എഫിന്‍െറ പ്രഖ്യാപിത നയമെന്ന് അദ്ദേഹം പറഞ്ഞു.

മദ്യപാനികള്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ല. അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ ഇത് കള്‍ശനമായി നടപ്പാക്കും. മദ്യവില്‍പനക്കാരില്‍ നിന്ന് പണം സ്വീകരിക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാറുടമകളായ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ടോ എന്നകാര്യം അറിയില്ളെന്നും സുധീരന്‍ വ്യക്തമാക്കി. 

 ബാര്‍കോഴ ആരോപണം ഉന്നയിച്ചവര്‍ക്ക് ഇതുവരെ വിശ്വസനീയമായ തെളിവു നല്‍കാനായില്ല. യു.ഡി.എഫിലെ ശക്തനായ നേതാവാണ് മാണി. അതുകൊണ്ടാണ് ബാറുടമകള്‍ മാണിയെ ലക്ഷ്യം വെക്കുന്നത്. മാണിക്കെതിരെ ഇടതുപക്ഷം നടത്തുന്ന സമരം അഡ്ജസ്റ്റ്മെന്‍റ് സമരമാണ്. ബാര്‍ കോഴ ആരോപണം സംബന്ധിച്ച് ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് സി.പി.എമ്മിലും സി.പി.ഐയിലും തര്‍ക്കമുണ്ട്. ഈ തര്‍ക്കം തീര്‍ക്കാനുള്ള സമരമാണ് എല്‍.ഡി.എഫ് നടത്തുന്നത്. ഇതാണ് പൂര്‍വ ചരിത്രം പരിശോധിച്ച് പരസ്പരം കുറ്റപ്പെടുത്തുന്നത് വരെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിദ്വേഷ പ്രസംഗം നടത്തിയ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നായിരുന്നു സുധീരന്‍െറ പ്രതികരണം. കേസ് പിന്‍വലിക്കുമ്പോള്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.

വികലാംഗദിനാഘോഷത്തിന് ടാഗോര്‍ഹാള്‍ നിഷേധിച്ചത് വിവാദമാകുന്നു

Posted: 23 Nov 2014 09:16 PM PST

കോഴിക്കോട്: വികലാംഗദിനാഘോഷത്തിന് അനുവദിച്ച ടാഗോര്‍ഹാള്‍ കോഴിക്കോട് കോര്‍പറേഷന്‍ പിന്നീട് നിഷേധിച്ചത് വിവാദമാകുന്നു. സാമൂഹികക്ഷേമവകുപ്പും ജില്ലാഭരണകൂടവും ചേര്‍ന്ന് നടത്തുന്ന പരിപാടിക്കാണ് ഹാള്‍ അനുവദിക്കാനാവില്ളെന്ന് കാണിച്ച് കോര്‍പറേഷന്‍ കത്ത് നല്‍കിയിരിക്കുന്നത്.
ഡിസംബര്‍ മൂന്നിനാണ് പരിപാടി. ടാഗോര്‍ ഹാള്‍ നല്‍കാമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെയാണ് ഹാള്‍ നിഷേധം. എസ്.കെ. പൊറ്റെക്കാട്ട് ഹാളോ ജൂബിലി ഹാളോ അനുവദിക്കാമെന്നാണ് കോര്‍പറേഷന്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഇത് വികലാംഗരോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി വികലാംഗ സംഘടനകള്‍ രംഗത്തിറങ്ങാന്‍ തീരുമാനിച്ചു.
ജില്ലാകലക്ടര്‍ ചെയര്‍മാനും സാമൂഹികനീതി ഓഫിസര്‍ കണ്‍വീനറുമായ വിപുലമായ കമ്മിറ്റിയാണ് വികലാംഗദിനാചരണം സംഘടിപ്പിക്കുന്നത്. 1500 ലധികം പേര്‍ പങ്കെടുക്കുന്ന പരിപാടി സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ നടത്താന്‍ ആവശ്യപ്പെടുന്നത് അപമാനിക്കലാണെന്നാണ് ആരോപണം. സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ എത്തിപ്പെടുന്നത് വികലാംഗര്‍ക്ക് പീഡനമായി മാറും. സ്വകാര്യപരിപാടികള്‍ മാറ്റിവെച്ച് സര്‍ക്കാര്‍ പരിപാടികള്‍ക്ക് ഹാള്‍ അനുവദിക്കണമെന്ന ചട്ടവും ഇവിടെ ലംഘിക്കപ്പെട്ടു.
രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് ഇളവുകളോടെ ഹാള്‍ അനുവദിക്കുന്ന കോര്‍പറേഷന്‍ വികലാംഗരെ അവഗണിക്കുകയാണ് എന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ പരിപാടിയാണിതെന്ന് കാണിച്ച് കത്ത് ലഭിക്കാത്തതിനാലാവാം ഹാള്‍ നിഷേധിച്ചതെന്ന് കോര്‍പറേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ടാഗോര്‍ഹാള്‍ പരിപാലനം ചെലവേറിയതാണെന്നും പല സംഘടനകളും ഇളവ് ആവശ്യപ്പെടുന്നത് നഷ്ടമുണ്ടാക്കുന്നുവെന്നുമാണ് വിശദീകരണം. അങ്ങനെയെങ്കില്‍ ഹാള്‍ ആദ്യമനുവദിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യം ബാക്കിയാണ്.
വികലാംഗരുടെ പരിപാടിക്ക് 2012ല്‍ ടൗണ്‍ഹാള്‍ അനുവദിച്ചെങ്കിലും അവസാനനിമിഷം നിഷേധിച്ചത് വിവാദമായിരുന്നു. അന്ന് കെ.എസ്.ടി.യുവിന്‍െറ ജില്ലാസമ്മേളനത്തിന് വേണ്ടിയായിരുന്നു വികലാംഗര്‍ക്ക് അനുവദിച്ച ഹാള്‍ പിന്നീട് നിഷേധിച്ചത്.
ഇത് വിവാദമായതോടെ കോര്‍പറേഷന്‍ സെക്രട്ടറി ഇടപെട്ട് ടാഗോര്‍ഹാളില്‍ പരിപാടി നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,960 രൂപ

Posted: 23 Nov 2014 08:39 PM PST

Image: 

കൊച്ചി: വാരാരംഭത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 19,960 രൂപയിലും ഗ്രാമിന് 2,495 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ വാരത്തില്‍ ബുധനാഴ്ചയാണ് പവന്‍വില 19,880 രൂപയില്‍ നിന്ന് 19,960 രൂപയിലെത്തിയത്. തുടര്‍ന്ന് ഈ വില തുടരുകയായിരുന്നു.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 2.80 ഡോളര്‍ കൂടി 12,00.30 ഡോളറിലെത്തി.

വരുന്നു, ശരീഅ മ്യൂച്വല്‍ ഫണ്ട്

Posted: 23 Nov 2014 08:38 PM PST

Image: 
Subtitle: 
ഡിസംബര്‍ ഒന്നിന് വിപണിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി സര്‍ക്കാറിനു കീഴിലുള്ള ധനകാര്യ സ്ഥാപനം ശരീഅ ഇക്വിറ്റി ഫണ്ട് സമാഹരിക്കാന്‍ തീരുമാനിച്ചതോടെ ഇന്ത്യ ഒൗദ്യോഗികമായി പലിശരഹിത ഇസ്ലാമിക് ഫിനാന്‍സിലേക്ക്. സര്‍ക്കാറിനു കീഴിലുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് എസ്.ബി.ഐ ശരീഅ ഇക്വിറ്റി ഫണ്ട് എന്ന പേരില്‍ പ്രത്യേക മ്യൂച്വല്‍ ഫണ്ടിന് തുടക്കം കുറിച്ചത്.

ഇസ്ലാമിക ശരീഅത്തിന്‍െറ അടിസ്ഥാനത്തില്‍ നിക്ഷേപം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഡിസംബര്‍ ഒന്നിനാണ് ആദ്യമായി എസ്.ബി.ഐ ഒരു ഇസ്ലാമിക് ഫിനാന്‍സ് ഉല്‍പന്നം ഓഹരി വിപണിയിലിറക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അംഗീകാരത്തോടെയാണ് എസ്.ബി.ഐയുടെ ചുവടുവെപ്പ്. ഡിസംബര്‍ ഒന്നിന് ഇന്ത്യന്‍ ഓഹരി വിപണിയിലിറക്കുന്ന ശരീഅ ഇക്വിറ്റി ഫണ്ട് ഡിസംബര്‍ 15ന് ക്ളോസ് ചെയ്യും. തുടര്‍ന്ന്  ഡിസംബര്‍ 26 മുതല്‍ വീണ്ടും ശരീഅ ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപം സ്വീകരിച്ചുതുടങ്ങുമെന്ന് എസ്.ബി.ഐ അറിയിച്ചു.

ശരീഅ അടിസ്ഥാനമാക്കി നിക്ഷേപമിറക്കുന്നവര്‍ക്ക് മാത്രമല്ല, സാമൂഹിക തിന്മകളില്ലാത്ത നിക്ഷേപങ്ങളില്‍ പണമിറക്കാന്‍ ആഗ്രഹിക്കുന്ന മറ്റു ദീര്‍ഘകാല നിക്ഷേപകര്‍ക്കും അനുയോജ്യമാണ് ശരീഅ ഇക്വിറ്റി ഫണ്ട് എന്ന് എസ്.ബി.ഐ വ്യക്തമാക്കി. ഈ നിക്ഷേപം ഹൈ റിസ്ക് ഗണത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാധാരണ മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തിലെന്ന പോലെ നിക്ഷേപകര്‍ തങ്ങളുടെ ധനകാര്യ ഉപദേശകരുമായി കൂടിയാലോചിച്ചാണ് നിക്ഷേപം ഇറക്കേണ്ടതെന്നും എസ്.ബി.ഐ ഉപദേശിച്ചു. പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ സമാഹരിച്ച് ഓഹരി വിപണിയിലിറക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപവത്കരിച്ച എസ്.ബി.ഐ ഫണ്ട് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് ആയിരിക്കും  നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുക.

സമാഹരിക്കുന്ന നിക്ഷേപം ഇന്ത്യന്‍ ശരീഅ ബോര്‍ഡിന്‍െറ അംഗീകാരമുള്ള കമ്പനികളിലായിരിക്കും നിക്ഷേപിക്കുക. ഏത് കമ്പനിയാണ് ശരീഅ നിയമങ്ങള്‍ക്ക് അനുസൃതമായി നിക്ഷേപിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്താന്‍ ഇസ്ലാമിക പണ്ഡിതര്‍ അടങ്ങുന്ന ശരീഅ ബോര്‍ഡ് ഫത്വ പുറപ്പെടുവിക്കും. നിക്ഷേപങ്ങള്‍ ശരീഅ നിയമങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അവലംബിക്കും. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സെക്രട്ടറിയും ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി സെക്രട്ടറി ജനറലുമായ മൗലാന ഖാലിഖ് സൈഫുല്ലാ റഹ്മാനി, ബംഗളൂരുവിലെ ജാമിഅ ഇസ്ലാമിയ മസീഹുല്‍ ഉലൂം റെക്ടര്‍  മുഫ്തി മുഹമ്മദ് ശുഐബുല്ലാ ഖാന്‍ എന്നിവരാണ് നിലവില്‍ ഇന്ത്യന്‍ ശരീഅ ബോര്‍ഡിന്‍െറ ഫത്വ നല്‍കുക. ഡയറക്ട് പ്ളാന്‍, റെഗുലര്‍ പ്ളാന്‍ എന്നീ പേരുകളില്‍ രണ്ട് പദ്ധതികള്‍ ഫണ്ടിന് കീഴിലുണ്ടാകും. രണ്ട് പദ്ധതികളും മൂലധനവര്‍ധനയും ലാഭവിഹിതവും വാഗ്ദാനം ചെയ്യുന്നുണ്ട്.

രണ്ടാം പാദത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നിരാശ

Posted: 23 Nov 2014 08:35 PM PST

Image: 

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദം കോര്‍പ്പറേറ്റുകള്‍ക്ക് സമ്മാനിച്ചത് നിരാശ. ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച ഉയരുകയും പണപ്പെരുപ്പം കുറയുകയും ചെയ്തിട്ടും ഭൂരിഭാഗം മേഖലയിലെയും കമ്പനികള്‍ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

കമ്പനികളുടെ വില്‍പ്പനയുടെയും ലാഭത്തിന്‍െറയും ഗ്രാഫ് താഴേക്കാണ് നീങ്ങുന്നത്. അതേസമയം, ഓഹരി ബ്രോക്കറേജ്, സിമെന്‍റ്, വാഹന ഘടന നിര്‍മാണം തുടങ്ങിയ മേഖലയിലെ കമ്പനികള്‍ നേട്ടമുണ്ടാക്കി. വര്‍ഷത്തിന്‍െറ വരും പാദങ്ങളില്‍ സ്ഥിതി മാറുമെന്ന പ്രതീക്ഷയാണിപ്പോഴുള്ളത്.

2014 ജൂലൈ^ സെപ്തംബര്‍ പാദത്തില്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയുടെ വില്‍പ്പനയിലെ വളര്‍ച്ച മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.2 ശതമാനം മാത്രമാണ്. പ്രവര്‍ത്തനത്തില്‍ നിന്നുള്ള ശരാശരി ലാഭം വെറും എട്ട് ശതമാനവും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ വില്‍പ്പന 10 ശതമാനവും പ്രവര്‍ത്തന ലാഭം 23 ശതമാനവും വര്‍ധിച്ചിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ കമ്പനികളുടെ ശരാശരി അറ്റാദായം 29 ശതമാനം വര്‍ധിച്ചിട്ടുണ്ടെങ്കിലും അത് ആസ്തികളുടെ വില്‍പ്പന ഉള്‍പ്പെടെയുള്ള മറ്റ് വരുമാനവും നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവും ഉയര്‍ന്നതു മൂലമാണ്. ആദ്യപാദത്തില്‍ അറ്റാദായ വളര്‍ച്ച 31 ശതമാനമായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി കണ്ടുവന്ന വില്‍പ്പന വളര്‍ച്ച പതിയെ ഇല്ലാതാകുന്ന സുചനയാണ് കഴിഞ്ഞ രണ്ട് പാദങ്ങളില്‍ ലഭിക്കുന്നത്. ഈ സ്ഥിതി വരും നാളുകളിലും തുടരുമോയെന്ന ആശങ്ക വ്യവസായ മേഖലയില്‍ ശക്തമാണ്.

ഗള്‍ഫ് കപ്പ്: ഖത്തര്‍ x സൗദി ഫൈനല്‍

Posted: 23 Nov 2014 08:17 PM PST

Image: 

ദോഹ: പ്രതികൂല കാലാവസ്ഥയില്‍ കാണികള്‍ ഏറക്കുറെ മാറി നിന്ന ഗള്‍ഫ് കപ്പിലെ ആദ്യ സെമിയില്‍ ജയം ഖത്തറിന്. ടൂര്‍ണമെന്‍റിലെ ആദ്യകുതിപ്പില്‍ ഖത്തര്‍ ഫൈനലിലത്തെി. നോക്കൗട്ട് മത്സരങ്ങളിലെ മൂന്നു കളികളില്‍ സമനില വഴങ്ങി മൂന്നു പോയിന്‍റുമായി സെമിഫൈനലിലത്തെിയ ഖത്തര്‍ ഞായറാഴ്ച മികച്ച പ്രകടനത്തിലൂടെ ഒമാനെ ഒന്നിനെതിരെ മൂന്നു ഗോളിന് തകര്‍ത്താണ് ഫൈനലില്‍ പ്രവേശം നേടിയത്. ആദ്യപകുതിയില്‍ ഒമാനെ ഒരു ഗോള്‍ സമനിലയില്‍ പിടിച്ച ശേഷം രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയ അലി അസദിന്‍െറ എണ്ണം പറഞ്ഞ രണ്ടുഗോളുകളിലാണ് ഖത്തര്‍ ജയിച്ചടക്കിയത്. ബുധനാഴ്ച നടക്കുന്ന ഫൈനലില്‍ ഖത്തര്‍ ആതിഥേയരായ സൗദിയെ നേരിടും.
കളി തുടങ്ങി 24 ാം മിനിറ്റില്‍ റാഇദ് ഇബ്രാഹീം ഒമാന്‍െറ ആദ്യഗോള്‍ നേടി. പന്ത്രണ്ടു മിനിറ്റിന് ശേഷം ഹസന്‍ ഹൈദൂസ് ഖത്തറിനെ സമനിലയിലത്തെിച്ചു. 36-ാം മിനിറ്റില്‍ ഖത്തര്‍ താരത്തെ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടി അല്‍ ഹെയ്ദോസാണ് ഗോളാക്കിയത്. രണ്ടാം പകുതിയില്‍ ഖൂഖി ബൂ അലാമിനെ കയറ്റിയ കോച്ച് അലി അസദിനെ ഇറക്കി നടത്തിയ പരീക്ഷണം കുറിക്കുകൊണ്ടു. പത്തു മിനിറ്റിനുള്ളില്‍ രണ്ടു തവണ ഒമാന്‍ വല കുലുക്കി അസദ് രണ്ടു ഗോളിനുടമയായി. 59, 67 മിനിറ്റുകളിലായിരുന്നു അല്‍ അല്‍ അസദല്ലയുടെ ഗോളുകള്‍. പതറിയ ഒമാന്‍ പിന്നീട് ആക്രമിച്ചു കളിച്ചെങ്കിലും ഖത്തറിനെ പിടിക്കാനായില്ല. രണ്ടാം സെമി ഫൈനലില്‍ യു.എ.ഇയെ 2-1ന് പരാജയപ്പെടുത്തിയാണ് സൗദി ഫൈനലില്‍ കടന്നത്.
1992, 2004 വര്‍ഷങ്ങളില്‍ ഖത്തര്‍ ഗള്‍ഫ് കപ്പ് നേടിയിരുന്നു. നാല് തവണ റണ്ണേഴ്സ് അപ്പുമായിട്ടുണ്ട്. മൂന്നാം ഗള്‍ഫ് കപ്പ് കിരീടമാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. ഒമാനെതിരായ സെമിഫൈനല്‍ മത്സരം ടീമിന്‍െറ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ബുധനാഴ്ചത്തെ ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നും ഖത്തര്‍ പരിശീലകന്‍ ബെല്‍മാദി മത്സരശേഷം പ്രതികരിച്ചു. പരിക്കേറ്റ ക്യാപ്റ്റന്‍ ബിലാല്‍ മുഹമ്മദ് ഇന്നലെ കളത്തിലിറങ്ങിയില്ല.

ഡിപ്ളോമാറ്റ്സ് കപ്പ് ക്രിക്കറ്റ് വെള്ളിയാഴ്ച

Posted: 23 Nov 2014 08:13 PM PST

Image: 

ദുബൈ: ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെ 10 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഉന്നതരും പാഡണിയുന്ന രണ്ടാമത് ഡാന്യൂബ് ഡിപ്ളോമാറ്റ്സ് കപ്പ് അടുത്ത വെള്ളിയാഴ്ച ദുബൈയില്‍ നടക്കും.
ഡാന്യൂബ് ടെസ്റ്റ് പരമ്പര, ഡാന്യൂബ് അന്താരാഷ്ട്ര ഏകദിന പരമ്പര എന്നിവക്കും ഡിസംബറിലും ജനുവരിയിലുമായി ദുബൈ ആതിഥ്യം വഹിക്കും.
മൂന്നു ടൂര്‍ണമെന്‍റുകളുടെയും  പ്രഖ്യാപനം കഴിഞ്ഞദിവസം യു.എ.ഇ സാംസ്കാരിക-യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍െറയും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെയും ക്രിക്കറ്റ് കളിക്കാരുടെയും സാന്നിധ്യത്തില്‍ ദുബൈയില്‍ നടന്നു.
പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍  സൗഹൃദവും സമാധാനവും സഹവര്‍ത്തിത്വവും വളര്‍ത്തുകയാണ് ഡിപ്ളോമാറ്റ്സ് കപ്പിന്‍െറ  ലക്ഷ്യമെന്ന് സംഘാടകരായ ഡാന്യൂബ് ഗ്രൂപ്പ് ചെയര്‍മാന്‍ റിസ്വാന്‍ സാജന്‍ പറഞ്ഞു. ഇത്തവണ യൂ.എ.ഇ ടീമും പങ്കെടുക്കുന്നുണ്ട്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, ന്യുസിലാന്‍റ്,ശ്രീലങ്ക, ആസ്ട്രേലിയ,അഫ്ഗാനിസ്താന്‍,ഇംഗ്ളണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയാണ് മറ്റു ടീമുകള്‍.
അല്‍ഖൂസിലെ ഇന്‍സ്പോര്‍ട്സ് ഇന്‍ഡോര്‍ ക്ളബില്‍ വെള്ളിയാഴ്ച ഉച്ച ഒരു മണി മുതലാണ് മത്സരം. ഡാന്യൂബ് ടെസ്റ്റ് പരമ്പരയുടെ രണ്ടാം സീസണ്‍ ഡിസംബര്‍ 17 മുതല്‍ ഐ.സി.സി അക്കാദമിയില്‍ നടക്കും. നാലു ടീമുകള്‍ പങ്കെടുക്കും.
അടുത്ത ജനുവരിയിലാണ് നാലു ടീമുകള്‍ അണിനിരക്കുന്ന പ്രഥമ ഏകദിന ടൂര്‍ണമെന്‍റ്. കേരളത്തില്‍ നിന്നുള്ള ആലപ്പി റിപ്പ്ള്‍സ്, യൂറോകോണ്‍ അലുബോന്‍ഡ്, ഗ്രാന്‍റ് മിഡ്വെസ്റ്റ് ഹോട്ടല്‍സ്, ഡാന്യൂബ് ലയണ്‍സ് എന്നീ ടീമുകളാണ് ഏകദിനം കളിക്കുക. ദുബൈ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ സഹകരണത്തോടെയാണ് മൂന്നു ചാമ്പ്യന്‍ഷിപ്പുകളും നടക്കുക. പാംജുമൈറയില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ പ്രമുഖ കളിക്കാരും കോച്ചുമാരുമായ ജോണ്ടി റോഡ്സ്, മിസ്ബാഹുല്‍ ഹഖ്, വഖാര്‍ യൂനിസ്, മോയിന്‍ഖാന്‍, യൂനുസ് ഖാന്‍, ന്യുസിലാന്‍റ് കോണ്‍സുല്‍ ജനറല്‍ ക്ളേടണ്‍ കിംപ്റ്റണ്‍, ബംഗ്ളാദേശ് കോണ്‍സുല്‍ ജനറല്‍ മസൂദുറഹ്മാന്‍, പാകിസ്താന്‍ കോണ്‍സുല്‍ ജനറല്‍ ജാവേദ് ജലീല്‍ ഖട്ടക്ക് എന്നിവരും വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരും ഡാന്യൂബ് ഗ്രൂപ്പിലെ അനിസ് സാജന്‍, ആദില്‍ സാജന്‍ എന്നിവരും സംബന്ധിച്ചു.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.9 അടിയായി താഴ്ന്നു

Posted: 23 Nov 2014 08:03 PM PST

Image: 

കുമളി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.9 അടിയായി താഴ്ന്നു. ജലം കൊണ്ടു പോകുന്നതിന്‍റെ അളവ് തമിഴ്നാട് പരമാവധി വര്‍ധിപ്പിച്ചതാണ് ജലനിരപ്പ് കുറയാന്‍ കാരണം.

വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. സെക്കന്‍ഡില്‍ 1000 ഘനയടിയില്‍ താഴെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. സെക്കന്‍ഡില്‍ 2020 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്.

അതേസമയം, അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയുടെ അളവറിയാന്‍ കേരളം മഴമാപിനി യന്ത്രം സ്ഥാപിച്ചു.

ജലനിരപ്പ് 140 ന് മുകളിലെത്തുമ്പോള്‍ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്ന ഉന്നതതല സമിതി അംഗങ്ങള്‍ ഇന്ന് 11ന് അണക്കെട്ടിലെത്തും. ചെയര്‍മാന്‍ എല്‍.എ.വി. നാഥന്‍െറ നേതൃത്വത്തില്‍ നവംബര്‍ മൂന്നിനാണ് സമിതി അണക്കെട്ട് സന്ദര്‍ശിച്ചത്. അന്ന് ജലനിരപ്പ് 137.80 അടിയായിരുന്നു.

തൊഴില്‍ മന്ത്രിമാരുടെ യോഗം ഇന്നു കുവൈത്തില്‍; നിതാഖാത്ത് ശ്രദ്ധേയമാകും

Posted: 23 Nov 2014 08:02 PM PST

Image: 

റിയാദ്: ആറ് ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍മന്ത്രിമാരുടെ സമ്മേളനം തിങ്കളാഴ്ച കുവൈത്തില്‍ ചേരും. നവംബര്‍ 27 വരെ നീളുന്ന സമ്മേളനം കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹിന്‍െറ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. സ്വദേശിവത്കരണത്തിന്‍െറ തോത് വര്‍ധിപ്പിക്കലാണ് യോഗത്തിന്‍െറ മുഖ്യലക്ഷ്യം എന്നതിനാല്‍ സൗദി അറേബ്യ വിജയകരമായി നടപ്പാക്കിവരുന്ന ‘നിതാഖാത്ത്’ ശ്രദ്ധേയ ചര്‍ച്ചയാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ജി.സി.സി രാജ്യങ്ങളില്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കുക, സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി തൊഴിലാളികള്‍ക്ക് ഇതര രാജ്യങ്ങളില്‍ ജോലി മാറാനുള്ള സാധ്യത ലളിതമാക്കുക, നിര്‍ബന്ധ ജോലിയും മനുഷ്യക്കടത്തും ഇല്ലാതാക്കുക, ഗള്‍ഫ് സഹകരണം തൊഴില്‍ മേഖലയിലുണ്ടാക്കിയ ഉണര്‍വ് വിലയിരുത്തുക എന്നീ വിഷയങ്ങള്‍ ചതുര്‍ദിന സമ്മേളനം ചര്‍ച്ച ചെയ്യും. തൊഴില്‍ മന്ത്രാലയത്തിന് പുറമെ സിവില്‍ സര്‍വീസ് മന്ത്രാലയവും തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപന പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. സൗദിയില്‍ നിന്നുള്ള സംഘത്തിന് തൊഴില്‍ മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് നേതൃത്വം നല്‍കുമെന്ന് മന്ത്രാലയത്തിലെ അന്താരാഷ്ട്രകാര്യ അണ്ടര്‍സെക്രട്ടറി ഡോ. അഹ്മദ് അല്‍ഫുഹൈദ് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ സമാനതയുള്ളതാണെന്നതിനാല്‍ ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ ഒത്തുചേരല്‍ വളരെ സുപ്രധാനമാണെന്നും അല്‍ഫുഹൈദ് കൂട്ടിച്ചേര്‍ത്തു. സ്വദേശിവത്കരണത്തില്‍ മാതൃകാപങ്കാളിത്തം വഹിച്ച സ്ഥാപനത്തെയും തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധേയമായ ചെറുകിട സംരംഭത്തെയും സമ്മേളനത്തില്‍ ആദരിക്കും.

കുവൈത്തില്‍ വൈദ്യുതി, വെള്ളം, പെട്രോള്‍ സബ്സിഡി നിയന്ത്രണം ജനുവരിയോടെ

Posted: 23 Nov 2014 07:46 PM PST

Image: 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുചെലവ് നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി വൈദ്യുതി, വെള്ളം, പെട്രോള്‍ സബ്സിഡി നിയന്ത്രണം ജനുവരിയോടെയുണ്ടാവുമെന്ന് സൂചന. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടിന് മന്ത്രിതല സമിതി അംഗീകാരം നല്‍കിയതായും മന്ത്രസഭയുടെ പരിഗണനക്കായി സമര്‍പ്പിച്ചതായും സര്‍ക്കാറുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
സബ്സിഡി നിയന്ത്രണമുണ്ടാവുന്നതോടെ വൈദ്യുതി, വെള്ളം, പെട്രോള്‍ എന്നിവയുടെ വിലയില്‍ വര്‍ധനയുണ്ടാവും. ഇത് സ്വദേശികളെക്കാളേറെ വിദേശികളെയാണ് ബാധിക്കുക. നിലവില്‍ വളരെ കുറഞ്ഞ നിരക്കുള്ള ഈ മൂന്ന് വിഭാഗങ്ങളിലുമുണ്ടാവുന്ന വര്‍ധന സാധാരണക്കാരും ഇടത്തരക്കാരുമായ പ്രവാസികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാവും വരുത്തിവെക്കുക.
ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവക്കുള്ള സബ്സിഡി കുറക്കാന്‍ കഴിഞ്ഞമാസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സബ്സിഡി നിയന്ത്രണം പഠിക്കാനായി നിയോഗിച്ച വൈദ്യുത, ജല മന്ത്രാലയത്തിന്‍െറ കീഴിലുള്ള സമിതിയുടെ ശിപാര്‍ശ അംഗീകരിച്ചായിരുന്നു ഇത്. ഇതോടൊപ്പംതന്നെ വൈദ്യുതി, വെള്ളം, പെട്രോള്‍ സബ്സിഡി നിയന്ത്രണത്തിനും സമിതി ശിപാര്‍ശ ചെയ്തിരുന്നെങ്കിലും തല്‍ക്കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സബ്സിഡി ഇനത്തില്‍ പ്രതിവര്‍ഷം ചെലവാകുന്ന തുകയുടെ 20 ശതമാനം ലാഭിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിദഗ്ധ സമിതി സമര്‍പ്പിച്ചിരുന്നത്.
ലോകത്തുതന്നെ വെള്ളത്തിന്‍െറയും വൈദ്യുതിയുടെയും ശരാശരി ഉപയോഗത്തില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്നതനുസരിച്ച് നിരക്ക് ഏര്‍പ്പെടുത്തണമെന്നാണ് ശിപാര്‍ശ.
പ്രതിമാസം 12,000 കിലോവാട്ട് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് കിലോവാട്ടിന് രണ്ട് ഫില്‍സ് എന്ന നിലവിലെ നിരക്ക് തുടരാം. അതിലും കൂടുതലുള്ള ഉപയോഗത്തിന് കിലോവാട്ടിന് 12 ഫില്‍സ് ആക്കണമെന്നാണ് നിര്‍ദേശം. വെള്ളത്തിന് നിലവില്‍ പരിധിയില്ലാതെ 800 ഫില്‍സ് ആണ് ഈടാക്കുന്നത്. 10,000 ഗാലന്‍ വരെ ഉപയോഗിക്കുന്നവരില്‍നിന്ന് 1000 ഗാലന് 800 ഫില്‍സ് എന്ന നിരക്കിലും അതിലും കൂടുതലുള്ള ഉപയോഗത്തിന് ക്രമാനുഗതമായി രണ്ടര ദീനാര്‍ വരെയും ഈടാക്കണമെന്നാണ് വിദഗ്ധസമിതിയുടെ ശിപാര്‍ശ. സമീപകാലത്തായി പൊതുചെലവ് ക്രമാതീതമായി വര്‍ധിച്ചതാണ് സര്‍ക്കാറിനെ സബ്സിഡി വെട്ടിക്കുറക്കുന്നതടക്കമുള്ള സാമ്പത്തിക നിയന്ത്രണത്തിന് പ്രേരിപ്പിച്ചത്. 10 വര്‍ഷത്തിനിടെ പൊതുചെലവ് വളര്‍ച്ച 20.4 ശതമാനമായി വര്‍ധിച്ചപ്പോള്‍ വരുമാന വളര്‍ച്ച 16.2 ശതമാനം മാത്രമായിരുന്നു. ഈ കാലത്തിനിടെ സബ്സിഡി ഇനത്തില്‍ ചെലവഴിക്കുന്ന തുകയില്‍ വന്ന വന്‍ വര്‍ധനവാണ് പൊതുചെലവ് ഇത്രയും കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
2004-05 സാമ്പത്തിക വര്‍ഷത്തില്‍ 116 കോടി ദീനാറാണ് സബ്സിഡിക്കായി സര്‍ക്കാര്‍ ചെലവഴിച്ചിരുന്നതെങ്കില്‍ 2012-13 ആയപ്പോഴേക്കും അത് 505 കോടി ദീനാറിലത്തെുകയായിരുന്നു. അതായത് 23 ശതമാനം വാര്‍ഷിക വര്‍ധന. ഇക്കാലത്ത് എണ്ണവരുമാനം വര്‍ധിച്ചതുകൊണ്ടാണ് ബജറ്റ് മിച്ചം തന്നെയായി നിലനിന്നത്.
എന്നാല്‍, അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില നിലവിലെ അവസ്ഥയില്‍ തുടരുകയാണെങ്കില്‍ 2017-18 സാമ്പത്തിക വര്‍ഷം ആവുമ്പോഴേക്കും ബജറ്റ് 230 കോടി കമ്മിയിലത്തെുമെന്നാണ് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയത്.
ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി തുടങ്ങിയ സ്ഥാപനങ്ങളും കുവൈത്തിന്‍െറ പൊതുചെലവ് ഗണ്യമായി കുറക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അല്ളെങ്കില്‍ രാജ്യത്തിന്‍െറ സാമ്പത്തിക മേഖല സമീപഭാവിയില്‍ തകരുമെന്ന ഇവരുടെ കൂടി മുന്നറിയിപ്പുകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ സബ്സിഡി നിയന്ത്രണമടക്കമുള്ള നടപടികള്‍ക്ക് തുടക്കംകുറിച്ചത്.

അസ്ലമിനു വേണം സുമനസ്സുകളുടെ സഹായം

Posted: 23 Nov 2014 07:09 PM PST

Image: 

ഫറോക്ക്: കുടുംബത്തിലെ ഏക ആണ്‍തരിയായ അസ്ലം അരക്കുതാഴെ തളര്‍ന്ന് കിടപ്പായിട്ട് 10 വര്‍ഷം പിന്നിടുന്നു. രോഗിയായ പിതാവിന് ഇനി കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാനാവില്ല. സഹോദരിമാര്‍ രണ്ടുപേരും വിവാഹപ്രായം കഴിഞ്ഞ് നില്‍ക്കുന്നു. ഉമ്മയും ഉമ്മാമ്മയും രോഗികള്‍തന്നെ. ഇത് അഴിഞ്ഞിലം വടക്കയില്‍ പുലക്കത്ത് മണ്ണാക്കല്‍ അസ്ലം എന്ന 24കാരന്‍െറ കദനകഥ. ജന്മനാലുള്ള അസ്ഥിരോഗം കൂനനാക്കി മാറ്റിയ ബാല്യകാലമായിരുന്നു അസ്ലമിന്‍േറത്.

എന്നാല്‍, ഈ അവസ്ഥയും ഏറെക്കാലം നീണ്ടുനിന്നില്ല. എട്ടാം ക്ളാസിലത്തെുമ്പോഴേക്ക് ശരീരം ആകെ വളഞ്ഞ് അരക്കുതാഴെ തളര്‍ന്നനിലയിലായി. അതോടെ പഠനം മുടങ്ങി കിടപ്പിലായ മകനെയുമായി പിതാവ് മുഹമ്മദ് എന്ന അയമു ആശുപത്രികള്‍ തോറും ചികിത്സതേടി. എന്നാല്‍, ആര്‍ക്കും അവന് സൗഖ്യം നല്‍കാനായില്ല. കൂലിപ്പണിക്കാരനായ അയമുവിനും ഇതിനിടെ അസ്ഥി സംബന്ധമായ രോഗം വന്നു.

ഇതോടെ, നാട്ടുകാര്‍ മുന്‍കൈയെടുത്ത് ഇദ്ദേഹത്തിന് അറപ്പുഴ ടോള്‍ ബൂത്തില്‍ ആഴ്ചയില്‍ രണ്ടുനാള്‍ താല്‍ക്കാലികമായി തൊഴിലവസരം നല്‍കിയാണ് പട്ടിണിയില്‍നിന്ന് രക്ഷിച്ചത്. രോഗം കാരണം ഈ ജോലിയും അധികസമയം ചെയ്യാന്‍ കഴിയുന്നില്ല. അസ്ലമിന് ഇപ്പോള്‍ കോയമ്പത്തൂര്‍ സത്യമംഗലത്തെ സഹായി പുനരധിവാസ കേന്ദ്രത്തില്‍ ഫിസിയോ തെറപ്പി ചികിത്സ ചെയ്യുകയാണ്. ഒരു തവണത്തെ ചികിത്സക്ക് ഒരു ലക്ഷത്തിലധികം രൂപ ചെലവാകും. സുമനസ്സുകളുടെ സഹായത്തിന് പുറമെ ഭാരിച്ച കടവും പേറിയാണ് യാത്ര. വര്‍ഷത്തില്‍ നാലു ലക്ഷത്തിലധികം ചികിത്സക്ക് ചെലവു വരും. ഇപ്പോള്‍ കാലുകള്‍ക്ക് കൃത്രിമ ഉപകരണം പിടിപ്പിച്ച് നടക്കാനുള്ള ശ്രമത്തിലാണ്. ഇതിനും വലിയ തുക വേണം. സ്വന്തം വിധിയേക്കാളേറെ അസ്ലമിനെ വേദനിപ്പിക്കുന്നത് സഹോദരിമാരുടെ വിവാഹം വൈകുന്നതാണ്.

കുടുംബത്തിന്‍െറ കഷ്ടപ്പാട് കണ്ട് നാട്ടുകാര്‍ അഴിഞ്ഞിലം അരിയിലടക്കാട് അങ്കണവാടിക്കടുത്ത് കൊച്ചു വീട് പണിത് നല്‍കിയിട്ടുണ്ട്. തന്‍െറ ചികിത്സക്കും സഹോദരിമാരുടെ വിവാഹത്തിനും ഒരു കൈ സഹായം അഭ്യര്‍ഥിക്കുകയാണ് അസ്ലം.

വോട്ടിംഗ് 51 ശതമാനം; മിക്ക മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ്

Posted: 23 Nov 2014 07:04 PM PST

Image: 

മനാമ: രാജ്യത്ത് കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്‍റ്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മിക്ക മണ്ഡലങ്ങളിലൂം രണ്ടാം വട്ട തെരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന് ഫലങ്ങള്‍ തെളിയിക്കുന്നു. ആകെ പോള്‍ ചെയ്ത വോട്ടിന്‍െറ 50 ശതമാനത്തിലധികം ലഭിക്കാത്തവരെ ജയിച്ചതായി പ്രഖ്യാപിക്കാന്‍ നിയമം അനുവദിക്കുന്നില്ല. സാധാരണ ജനാധിപത്യരാജ്യങ്ങളില്‍ ഏറ്റവൂം കൂടുതല്‍ വോട്ട് ലഭിച്ചവരെ ജയിച്ചവരായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. പാര്‍ലമെന്‍റിലേക്ക് 51.5 ശതമാനവും മുനിസിപ്പാലിറ്റിയിലേക്ക് 53.7 ശതമാനവുമാണ് പോളിങ്്. രണ്ടാം വട്ട തെരഞ്ഞെടുപ്പ് നവംബര്‍ 29ശനിയാഴ്ച്ചയായിരിക്കും നടക്കുകയെന്ന് നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ആല്‍ഖലീഫ അറിയിച്ചു.
കാപിറ്റല്‍ ഗവര്‍ണറേറ്റിലെ എട്ടാം മണ്ഡലത്തില്‍ മജീദ് മുഹ്സിന്‍ മുഹമ്മദ് അല്‍അസ്ഫൂര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ഒമ്പത് മണ്ഡലങ്ങളിലും രണ്ടാംവട്ട തെരഞ്ഞെടുപ്പ് നടക്കും. മുഹറഖ് ഗവര്‍ണറേറ്റില്‍ നാലാം മണ്ഡലത്തില്‍ ഈസാ അബ്ദുല്‍ ജബ്ബാര്‍ കൂഹ്ജിയും എട്ടാ മണ്ഡലത്തില്‍ അബ്ദുറഹ്മാന്‍ അലിയും വിജയികളായപ്പോള്‍ ബാക്കി ആറ് മണ്ഡലങ്ങളില്‍ രണ്ടാം വട്ട പോളിംഗ് നടക്കും. ഉത്തര ഗവര്‍ണറേറ്റിലെ 11ാം മണ്ഡലത്തില്‍ ജമാല്‍ ദാവൂദ് സല്‍മാന്‍ അഹ്മദ് മാത്രമാണ് വിജയിച്ചത്. ബാക്കി 11 മണ്ഡലങ്ങളിലും രണ്ടാം വട്ട വോട്ടെടുപ്പ് നടക്കും. ദക്ഷിണ ഗവര്‍ണറേറ്റില്‍ മൂന്നാം മണ്ഡലത്തില്‍ നിന്ന് അബ്ദുല്‍ ഹലീം മുറാദും പത്താം മണ്ഡലത്തില്‍ നിന്ന് അഹ്മദ് റാഷിദ് അല്‍മുല്ലയും തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി എട്ട് മണ്ഡലങ്ങളിലും രണ്ടാം പോളിംഗ് നടക്കും.
മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഹറഖ് ഗവര്‍ണറേറ്റില്‍ നാലാം മണ്ഡലത്തില്‍ നിന്ന് ഗാസി അബ്ദുല്‍ അസീസ് അല്‍മുര്‍ബാതി മാത്രമാണ് ജയിച്ചു കയറിയത്. ബാക്കി ഏഴ് മണ്ഡലങ്ങളിലും രണ്ടാം വട്ട തെരഞ്ഞെടുപ്പ് നടക്കും. ഉത്തര ഗവര്‍ണറേറ്റില്‍ ഒന്നാം മണ്ഡലത്തില്‍ അലി അബ്ദുല്ല അശ്ശുവൈഖ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുന്നാം മണ്ഡലത്തില്‍ നിന്ന് അബ്ദുല്ല ഇബ്രാഹിം മുബാറക് ഖലീല്‍ അദ്ദൂസരിയും ഏഴാം മണ്ഡലത്തില്‍ ബദൂര്‍ ജഅ്ഫര്‍ ഹസന്‍ അബ്ദുറസൂല്‍ ബിന്‍ റജബും പന്ത്രണ്ടാം മണ്ഡലത്തില്‍ ഹുസൈന്‍ അലി ഹുസൈന്‍ മുഹമ്മദ് അബ്ദുല്ലയും തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി എട്ട് മണ്ഡലങ്ങളിലും രണ്ടാം വട്ട പോളിംഗ് ഉണ്ടാകും. ദക്ഷിണ ഗവര്‍ണറേറ്റില്‍ മൂന്നാം മണ്ഡലത്തില്‍ അഹ്മദ് യൂസുഫ് അബ്ദുല്‍ ഖാദിര്‍, അഞ്ചാം മണ്ഡലത്തില്‍ മുഹമ്മദ് മൂസ അലി മുഹമ്മദ്, ഒമ്പതാം മണ്ഡലത്തില്‍ ബദ്ര്‍ സുഊദ് ജബര്‍ അബ്ദുല്ല അദ്ദൂസരി, പത്താം മണ്ഡലത്തില്‍ ഈസ യൂസുഫ് അബ്ദുല്ല അഹ്മദ് അദ്ദൂസരി എന്നിവര്‍ വിജയികളായി. ബാക്കി ആറ് മണ്ഡലങ്ങളില്‍ രണ്ടാം വട്ട തെരഞ്ഞെടുപ്പ് നടക്കും.

ജീവന്മരണ പോരാട്ടത്തില്‍ ഡല്‍ഹിയും യുനൈറ്റഡും

Posted: 23 Nov 2014 06:32 PM PST

Image: 

ഗുവാഹതി: പോയന്‍റ് പട്ടികയില്‍ ഏഴും എട്ടും സ്ഥാനങ്ങളുടെ താഴ്ചയില്‍ കിടക്കുന്ന നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിക്കും ഡല്‍ഹി ഡൈനാമോസിനും ഇന്ന് ജീന്മരണ പോരാട്ടം. ഒമ്പത് മത്സരങ്ങള്‍ വീതം കളിച്ച ഇരുവര്‍ക്കും യഥാക്രമം 10 ഉം ഏഴും പോയന്‍റ് വീതമാണുള്ളത്.  ലീഗിന്‍െറ ആദ്യഘട്ടത്തില്‍ കരുത്തരെന്ന് പറയിപ്പിച്ചെങ്കിലും ഇരു യുനൈറ്റഡിന് ഇതുവരെയായി രണ്ടു ജയം മാത്രമാണ് നേടാനായത്.

കഴിഞ്ഞ അഞ്ചുമത്സരങ്ങളില്‍ രണ്ടു തോല്‍വിയും മൂന്നു പരാജയവുമാണ് ഹൈലാന്‍ഡേഴ്സ് ഏറ്റുവാങ്ങിയത്. ഡല്‍ഹിയാകട്ടെ ഒരു ജയം മാത്രം നേടി ലീഗിലെ ഏറ്റവും മോശം പ്രകടനത്തിന്‍െറ അവകാശികളാണ്. കഴിഞ്ഞ ആറു കളികളില്‍ നാലു തോല്‍വിയും രണ്ടു സമനിലയും.

ആദ്യ പാദത്തില്‍ ഇരുവരും പോരാടിയപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. ഇന്ന് ജയം നേടിയാല്‍ 13 പോയന്‍റുമായി ആദ്യ നാലിനുള്ളിലത്തൊന്‍ യുനൈറ്റഡിന് കഴിയും. മറിച്ച് ജയം നേടിയാലും ഡല്‍ഹിയുടെ നില പരിതാപകരമായി തുടരും.

മറക്കാനാകുമോ ഈ വീരസിംഹത്തെ?

Posted: 23 Nov 2014 06:23 PM PST

Image: 

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്ര ഭൂമികയില്‍ മലയാള മണ്ണില്‍നിന്ന് ഉദിച്ചുയര്‍ന്ന സൂര്യതേജസ്സായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്. ജാതി^മത ഭേദമെന്യേ ജനസാമാന്യത്തെ മതേതര മാര്‍ഗത്തിലൂടെ ഇന്ത്യന്‍ ദേശീയതയുടെ മുഖ്യധാരയിലേക്ക് നയിച്ച ദേശാഭിമാനി. നെഞ്ചില്‍ അദമ്യമായ സ്വാതന്ത്രേ്യച്ഛയുടെ തീക്കനല്‍ പേറി ധീരതക്ക് അദ്ദേഹം ഇതിഹാസ സമാനമായ തലങ്ങള്‍ തീര്‍ത്തു. സ്വന്തം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ നിരന്തരം പോരാടിയ പരിഷ്കര്‍ത്താവ്.

ഷേറെ മലബാര്‍ അഥവാ മലബാറിലെ സിംഹം എന്ന അപരനാമമാണ് മുഹമ്മദ് അബ്ദുറഹിമാന്‍ എന്ന പേരിനോടൊപ്പം പതിവായി ചേര്‍ത്തുവെക്കുന്നത്. കുറച്ചുകാലത്തേക്കെങ്കിലും ആ വിളിപ്പേര് മറക്കുക. പകരം, അദ്ദേഹത്തിന്‍െറ കേരള നേതാജി എന്ന അപരനാമം പ്രചാരം നേടട്ടെ. എന്തുകൊണ്ടെന്നാല്‍, മലബാറിലോ മലയാള മണ്ണിലോ ഒതുക്കപ്പെടേണ്ട ഒരു നാമമല്ല മുഹമ്മദ് അബ്ദുറഹിമാന്‍േറത്.
 സാമൂതിരി രാജാവിന്‍െറ കാലത്ത് മലബാറിലെ പ്രശസ്ത നാവികപ്പടയാളി കുടുംബമായിരുന്ന കോട്ടക്കല്‍ മരക്കാര്‍മാരുടെ വംശത്തില്‍പെട്ട കലന്തന്‍ പോക്കറുടെ പിന്മുറക്കാരനായ കറുകപ്പാടത്ത് അബ്ദുറഹിമാന്‍െറയും അയ്യാരില്‍ കൊച്ചൈശുമ്മയുടെയും മകനാണ് മുഹമ്മദ് അബ്ദുറഹിമാന്‍. ജനനം 1072 ഇടവം ഒന്നിന്. ഐ.സി.എസ് എന്ന സ്വപ്നം എളുപ്പത്തില്‍ സാക്ഷാത്കരിക്കാന്‍ മദ്രാസ് ഗവണ്‍മെന്‍റ് പ്രസിഡന്‍സി കോളജില്‍ ഓണേഴ്സ് പഠനം ആരംഭിച്ചു. ഈ ഘട്ടത്തിലാണ് സ്വാതന്ത്ര്യ സമരത്തിന്‍െറ ഭാഗമായി നിസ്സഹകരണ പ്രക്ഷോഭം തുടങ്ങുന്നത്. അബുല്‍കലാം ആസാദിന്‍െറ ഖിലാഫത്ത് ആന്‍ഡ് അല്‍ ജസീറത്തുല്‍ അറബ് എന്ന ഗ്രന്ഥം അബ്ദുറഹിമാനെ മാറ്റിമറിച്ചു. ആ ഗ്രന്ഥം മുഹമ്മദ് അബ്ദുറഹിമാനില്‍ ഉത്കടമായ സ്വാതന്ത്രേ്യച്ഛ ഉണ്ടാക്കി. വിധേയരെ സൃഷ്ടിക്കുന്ന കലാലയം ബഹിഷ്കരിക്കാന്‍ മുഹമ്മദ് അബ്ദുറഹിമാന് പിന്നെ ഒരു നിമിഷംപോലും ആലോചിക്കേണ്ടി വന്നില്ല. അന്നുമുതല്‍ക്കങ്ങോട്ട് ഭാരതത്തിന്‍െറ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ട വീഥിയിലെ ഓരോ നാഴികക്കല്ലിലും മുഹമ്മദ് അബ്ദുറഹിമാന്‍െറ രക്തവും വിയര്‍പ്പും വീണിട്ടുണ്ട്.

നിസ്സഹകരണ തന്ത്രത്തിന്‍െറ ഭാഗമായി സര്‍ക്കാര്‍ കലാലയങ്ങള്‍ ബഹിഷ്കരിച്ചവര്‍ക്കായി ഏതാനും ദേശീയ സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. അതില്‍ പ്രമുഖമായിരുന്നു അലീഗഢിലെ ജാമിഅ മില്ലിയ. ചരിത്രം ഐച്ഛിക വിഷയമായെടുത്ത് മുഹമ്മദ് അബ്ദുറഹിമാന്‍ ജാമിഅ മില്ലിയയില്‍ ബിരുദാനന്തര പാഠ്യപദ്ധതിയില്‍ ചേര്‍ന്നു. ഖിലാഫത്ത്- കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളിലെ മുന്‍നിര നേതാക്കളായ മൗലാനാ അബുല്‍കലാം ആസാദ്, ഡോ. എ.എം. അന്‍സാരി തുടങ്ങിയവരായിരുന്നു അവിടത്തെ അധ്യാപകര്‍. മുഹമ്മദ് അബ്ദുറഹിമാനെ ചരിത്രം പഠിപ്പിക്കാന്‍ എത്തിയതാകട്ടെ തീപ്പൊരി നേതാവ് മൗലാനാ മുഹമ്മദലിയും. ഹൃദ്യവും ഗാഢവുമായ ആ ഗുരു-ശിഷ്യ ബന്ധം മുഹമ്മദ് അബ്ദുറഹിമാന് പുതിയ ദിശാബോധം നല്‍കി. ഖിലാഫത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അബ്ദുറഹിമാന്‍ മലബാര്‍ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രതിനിധിയായി 1920 ഡിസംബറില്‍ നാഗ്പൂരില്‍ നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ വാര്‍ഷിക സമ്മേളനത്തില്‍ കെ. മാധവന്‍ നായരോടൊത്ത് പങ്കെടുത്തു.

പിന്നീട്, അലീഗഢിലത്തെി പഠനം തുടര്‍ന്നെങ്കിലും കേരള രാഷ്ടീയത്തില്‍ ആജ്ഞാശക്തിയും സമര്‍പ്പണ മനോഭാവവുമുള്ള ധീരനായ ഒരു നേതാവിന്‍െറ അഭാവമുണ്ടെന്ന് മനസ്സിലാക്കിയ മൗലാനാ മുഹമ്മദലി 23കാരനായ തന്‍െറ അരുമ ശിഷ്യനെ അവിടേക്ക് നിയോഗിച്ചു. ഗുരുവിന്‍െറ നിര്‍ദേശപ്രകാരം അലീഗഢില്‍നിന്ന് വണ്ടികയറിയ അബ്ദുറഹിമാന്‍ നേരെ ഒറ്റപ്പാലത്തെ ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിന്‍െറ പന്തലിലേക്കാണ് എത്തിയത്. തുടര്‍ന്ന്, പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മലബാറിന്‍െറ തലസ്ഥാനമായ കോഴിക്കോട്ടേക്ക് പോയി. മലബാര്‍, കൊച്ചി മേഖലയിലെ ഓരോ മുക്കിലും മൂലയിലും നിരന്തരം സഞ്ചരിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തിന്‍െറയും സ്വാതന്ത്ര്യസമരത്തിന്‍െറയും സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍െറ ആദ്യ അറസ്റ്റും ജയില്‍ വാസവും മലബാര്‍ലഹളയോട് ബന്ധപ്പെട്ടായിരുന്നു. ഖിലാഫത്ത്-കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ മലബാറിലേക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ പട്ടാളത്തെ അയച്ചത് കൂടുതല്‍ ദുരന്തങ്ങള്‍ക്ക് കാരണമായി. സ്ത്രീകളോടും കുട്ടികളോടും പട്ടാളം മനുഷ്യത്വപരമായി പെരുമാറണമെന്ന് അഭ്യര്‍ഥിച്ച് മുഹമ്മദ് അബ്ദുറഹിമാന്‍ മലബാര്‍ കലക്ടര്‍ക്ക് കത്തയച്ചു. കലക്ടര്‍ കത്ത് തിരിച്ചയച്ചു. ഇതത്തേുടര്‍ന്ന്, ബാധിത പ്രദേശങ്ങളിലെ യഥാര്‍ഥ അവസ്ഥ അദ്ദേഹം കേരളത്തിന് പുറത്തെ മാധ്യമങ്ങളെ എഴുതി അറിയിച്ചു. ഹിന്ദു (മദ്രാസ്), ബോംബെ ക്രോണിക്ക്ള്‍ തുടങ്ങിയ പത്രങ്ങള്‍ അദ്ദേഹത്തിന്‍െറ കത്ത് പ്രസിദ്ധീകരിക്കുക മാത്രമല്ല, വിഷയത്തില്‍ മുഖപ്രസംഗവും എഴുതി. കുപിതനായ കലക്ടറുടെ ഉത്തരവനുസരിച്ച് പട്ടാളനിയമ ഓര്‍ഡിനന്‍സ് 12ാം വകുപ്പ് പ്രകാരം മുഹമ്മദ് അബ്ദുറഹിമാനെ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ടുകൊല്ലത്തെ ജയില്‍ശിക്ഷ വിധിച്ചു. ബെല്ലാരി ജയിലില്‍ കിടന്ന കാലയളവിലാണ് കേരളത്തിലെ ദേശീയ പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റത്തിനും ഏകോപനത്തിനുമായി ഒരു പത്രം തുടങ്ങണമെന്ന് അദ്ദേഹം തീരുമാനമെടുത്തത്. അങ്ങനെയാണ് അല്‍അമീന്‍ പിറവിയെടുത്തത്.  

സൈമണ്‍ കമീഷന്‍, അന്തമാന്‍ സ്കീം, വാഗണ്‍ ട്രാജഡി, മാപ്പിള ഒൗട്ട്റേജസ് ആക്ട് എന്നിങ്ങനെ അല്‍അമീന്‍ പ്രസിദ്ധീകരണം നിലവില്‍ വന്നതിനുശേഷമുള്ള ഓരോ സംഭവങ്ങള്‍ക്കും കരിനിയമങ്ങള്‍ക്കുമെതിരെ ശക്തവും യുക്തവുമായ നിലപാട് വെളിപ്പെടുത്തി അല്‍-അമീന്‍ വേറിട്ടുനിന്നു. ഉപ്പ് സത്യഗ്രഹത്തോട് ബന്ധപ്പെട്ടായിരുന്നു അബ്ദുറഹിമാന്‍െറ രണ്ടാമത്തെ അറസ്റ്റ്. കെ. കേളപ്പന്‍, മുഹമ്മദ് അബ്ദുറഹിമാന്‍, കൃഷ്ണസ്വാമി അയ്യര്‍ എന്നിവരെ ഒമ്പത് മാസത്തേക്കാണ് അന്ന് ശിക്ഷിച്ചത്. അന്ന് സത്യഗ്രഹവേളയില്‍ ഏറ്റവുമധികം മര്‍ദനമേറ്റത് അദ്ദേഹത്തിനായിരുന്നു. ഉപ്പു കുറുക്കാന്‍ അദ്ദേഹത്തിന്‍െറ കൈയിലുണ്ടായിരുന്ന പാത്രം പിടിച്ചെടുക്കാന്‍ പൊലീസുകാര്‍ പണിപ്പെട്ടു. ലാത്തികള്‍കൊണ്ടും ബൂട്ടുകള്‍കൊണ്ടും മര്‍ദിച്ചു. തുടര്‍ച്ചയായുള്ള അടിയേറ്റ് പാത്രം തകര്‍ന്നുപോയി. തകര്‍ന്നുവീണ കഷണങ്ങള്‍ ചേര്‍ത്തുവെച്ച് അദ്ദേഹം പാത്രം വീണ്ടും കൈയിലെടുത്തു. മറ്റു നേതാക്കന്മാരെല്ലാം അടികൊണ്ട് വീണിട്ടും ഇദ്ദേഹം വീഴാതിരുന്നത് കണ്ടിട്ട് കഴുത്തിന്‍െറ ഇരുവശത്തും പൊലീസുകാര്‍ രണ്ട് ലാത്തികള്‍വെച്ച് ഞെരുക്കി ശ്വാസംമുട്ടിച്ചാണ് അദ്ദേഹത്തെ വീഴ്ത്തിയത്.

നേതാജി^കേരള നേതാജി
നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ ഉറ്റമിത്രമായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്. സ്വാതന്ത്ര്യസമരത്തെക്കുറിച്ചും സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍െറ വികസനത്തെക്കുറിച്ചും ഒരേ ആശയവും സമീപനവുമാണ് ഇരുവര്‍ക്കും ഉണ്ടായിരുന്നത്. നേതാജിയെപ്പോലെ മുഹമ്മദ് അബ്ദുറഹിമാനും അഹിംസാ സിദ്ധാന്തം മതമായി അംഗീകരിച്ചില്ല.  1939 ഏപ്രില്‍-മേയ് മാസങ്ങളില്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിനെതിരെയുള്ള സമരം ഊര്‍ജിതപ്പെടുത്താന്‍ കാര്‍ഷിക പ്രശ്നങ്ങളും മറ്റും മുന്‍നിര്‍ത്തി രാജ്യത്തിന്‍െറ പ്രമുഖ കേന്ദ്രങ്ങളില്‍ നേതാജിയും കൂട്ടരും സത്യഗ്രഹങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തി. ഗാന്ധിജി ഉള്‍പ്പെടെയുള്ള മിതവാദികളുടെ മെല്ളെപ്പോക്ക് നയത്തിനും കര്‍ഷക മുന്നേറ്റത്തിന് രാജ്യം സന്നദ്ധമായിട്ടില്ളെന്ന സര്‍ദാര്‍ പട്ടേലിന്‍െറ നിലപാടിനും എതിരായിരുന്നു നേതാജിയും അബ്ദുറഹിമാനും കൂട്ടാളികളും.

എ.ഐ.സി.സിയുടെ ത്രിപുര സമ്മേളനത്തില്‍ ഏറെപ്പേരുടെ നിര്‍ദേശപ്രകാരം സുഭാഷ്ചന്ദ്ര ബോസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിയായി. എന്നാല്‍, താനുമായി വ്യക്തമായി വിരുദ്ധചേരിയിലായിരുന്ന സുഭാഷ്ചന്ദ്രബോസിന്‍െറ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാന്‍ ഗാന്ധിജി തയാറായില്ല. ഗാന്ധിജി അബുല്‍കലാം ആസാദിനെ സ്ഥാനാര്‍ഥിയാക്കിയെങ്കിലും അദ്ദേഹം നേതാജിക്കെതിരെ മത്സരിക്കാന്‍ തയാറായില്ല. എന്നിട്ടും പിന്‍വാങ്ങാതെ ഗാന്ധിജി പട്ടാഭി സീതാരാമയ്യയെ സ്ഥാനാര്‍ഥിയാക്കി. വാശിയേറിയ മത്സരത്തില്‍ ഭൂരിപക്ഷം വോട്ടുകള്‍നേടി നേതാജി തന്നെ വിജയിച്ചു.

കേന്ദ്രനേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളത്തെുടര്‍ന്ന് നേതാജി തന്‍െറ ആശയങ്ങള്‍ മൂര്‍ത്തരൂപം നല്‍കാന്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ളോക് സ്ഥാപിച്ചു. അഖിലേന്ത്യാ ഫോര്‍വേഡ് ബ്ളോക്കിന്‍െറ നിര്‍വാഹക സമിതിയില്‍ ആത്മസുഹൃത്തായ അബ്ദുറഹിമാനെയും ഉള്‍പ്പെടുത്തി. ഫോര്‍വേഡ് ബ്ളോക് കേരള ഘടകം അധ്യക്ഷനായി നേതാജി നിയോഗിച്ചത് അബ്ദുറഹിമാനെയാണ്. നേതാജിയെയും സാഹിബിനേയും അടുത്തറിഞ്ഞിരുന്ന പട്ടാഭി സീതാരാമയ്യ ഇങ്ങനെ രേഖപ്പെടുത്തി: ദേശീയ ചരിത്രത്തില്‍ സുഭാഷ് ചന്ദ്ര ബോസിനെയും അബ്ദുറഹിമാനേയും പോലെ വളരെയധികംപേരെ ഞാന്‍ കണ്ടിട്ടില്ല. നിര്‍ഭയനായ അബ്ദുറഹിമാനെ ആരും സ്നേഹിക്കും.

വിവാഹം കഴിഞ്ഞ് കേവലം മൂന്ന് വര്‍ഷം തികയുന്നതിന് മുമ്പ് വസൂരി ബാധിച്ച് ഭാര്യ മരണമടഞ്ഞപ്പോള്‍ ഉറ്റവരും സ്നേഹിതരും അദ്ദേഹത്തെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചു. മുന്നോട്ടുള്ള പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തിന് ഒരു കൂട്ട് അത്യാവശ്യമാണെന്ന് ഉപദേശിച്ചവരോട്, എന്‍െറ കുഞ്ഞി ബീപാത്തു ഇപ്പോഴും എന്‍െറ കൂടെയുണ്ട്. എനിക്കവളെ കാണാം, എന്നാണ് അദ്ദേഹം പറഞ്ഞത്. ബഹുഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹത്തിന് ചരിത്ര-മത ഗ്രന്ഥങ്ങള്‍ക്ക് പുറമെ മിസ്റ്റിക് കവിതകളോട് താല്‍പര്യമുണ്ടായിരുന്നു.
1945 നവംബര്‍ 23ന് കൊടിയത്തൂരിരില്‍ ഒരു പൊതുസമ്മേളനത്തില്‍ ആവേശോജ്ജ്വലമായ പ്രസംഗത്തിനുശേഷം ചേന്ദമംഗലൂരില്‍ എ.എം. അബ്ദുസ്സലാമിന്‍െറ ആതിഥ്യം സ്വീകരിച്ച് മടങ്ങുകയായിരുന്നു അദ്ദേഹം. മണാശ്ശേരിയില്‍ കാത്തുകിടക്കുന്ന കാറിനടുത്തത്തൊന്‍ രണ്ടു നാഴിക നടക്കണം. പെട്രോമാക്സ് പിടിച്ച് മുന്നില്‍ അതിവേഗം കുതിക്കുന്ന സാഹിബിനൊപ്പമത്തൊന്‍ സഹയാത്രികര്‍ വിഷമിച്ചു. അത് മനസ്സിലാക്കിയ സാഹിബ് പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ വഴിക്ക് പോകൂ, ഞാന്‍ എന്‍െറ വഴിക്ക് പോകുകയാണ്.

ഏതാനും അടി മുന്നോട്ടുവെച്ചപ്പോഴേക്കും പെട്രോമാക്സ് കെട്ടു, അദ്ദേഹത്തിന് കാലിടറി. അണികള്‍ ഓടിവന്ന് താങ്ങി. അല്ലാഹ് എന്ന് മൂന്നുവട്ടം ആ ചുണ്ടുകള്‍ ചലിച്ചു. പിന്നെ നിശ്ചലം.   47 വര്‍ഷത്തെ ഹ്രസ്വമായ ആ ജീവിതത്തില്‍ ഒമ്പതു വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ചു. ശത്രുക്കള്‍പോലും തികഞ്ഞ ബഹുമാനത്തോടെയല്ലാതെ അദ്ദേഹത്തെ സ്മരിക്കാനിടയില്ല. സംഭവബഹുലമായ ആ ജീവിതത്തിന് കൊടുങ്കാറ്റിന്‍െറ ശക്തിയും വേഗതയും ഉണ്ടായിരുന്നു.
(കൊടുങ്ങല്ലൂരിലെ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ഫൗണ്ടേഷന്‍ സെക്രട്ടറിയാണ് ലേഖകന്‍)

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP