സ്വാഗതം
WELCOME

News Update..

Friday, November 28, 2014

മദ്യനയം തിരിച്ചടിയാകും ^മുഖ്യമന്ത്രിയുടെ ഓഫീസ് Madhyamam News Feeds

മദ്യനയം തിരിച്ചടിയാകും ^മുഖ്യമന്ത്രിയുടെ ഓഫീസ് Madhyamam News Feeds

Link to

മദ്യനയം തിരിച്ചടിയാകും ^മുഖ്യമന്ത്രിയുടെ ഓഫീസ്

Posted: 28 Nov 2014 12:17 AM PST

Image: 

തിരുവനന്തപുരം: സര്‍ക്കാറിന്‍െറ മദ്യനയം സംസ്ഥാനത്തെ കായല്‍ വിനോദസഞ്ചാരമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് നല്‍കിയ കുറിപ്പിലാണ് മദ്യനയത്തിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍െറ പരാമര്‍ശം. ഹൗസ് ബോട്ട് ഉടമകളുടെ വായ്പക്ക് മൊറട്ടോറിയം അനുവദിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.

മദ്യനയം സംസ്ഥാനത്തിന്‍െറ ടൂറിസം സാധ്യതകളെ ഇല്ലാതാക്കും. കേരളത്തില്‍ നിന്ന് വിനോദസഞ്ചാരികളെ പൂര്‍ണമായും അകറ്റും. വിദേശികളും തദ്ദേശീയരും മദ്യം ഉപയോഗിക്കുന്നവരാണ്. കായല്‍ വിനോദസഞ്ചാരമേഖലക്ക് നഷ്ടമുണ്ടാവാന്‍ ഇത് കാരണമാകും.

530ഓളം ഹൗസ് ബോട്ട് ഉടമകള്‍ വായ്പയെടുത്താണ് ഇപ്പോള്‍ ഉപജീവനം നടത്തുന്നത്. ഇവര്‍ക്ക് വായ്പ തിരിച്ചടക്കാന്‍ മാര്‍ഗമില്ലാതായെന്നും കുറിപ്പില്‍ പറയുന്നു.

കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയെയും പരിഗണിക്കണം ^ഹൈകോടതി

Posted: 27 Nov 2014 11:04 PM PST

Image: 

കൊച്ചി: സ്വകാര്യ^പൊതു മേഖലയില്‍ കരിമണല്‍ ഖനനത്തിനുള്ള അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈകോടതി നിര്‍ദേശം. ഇതുസംബന്ധിച്ച് 2013ലെ ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. 29 അപേക്ഷകളാണ് പരിഗണനക്കായി സര്‍ക്കാറിന്‍െറ മുന്നിലുള്ളത്. വൈകി ലഭിച്ച അപേക്ഷകള്‍ പരിഗണിക്കേണ്ടെന്നും കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ബാബു മാത്യൂ പി. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്‍േറതാണ് വിധി. ഖനനം കേന്ദ്ര വിഷയമായതിനാല്‍ സ്വകാര്യമേഖലയെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ല. ആറുമാസത്തിനകം അപേക്ഷകള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു.

ആന്‍ഡമാന്‍^ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം

Posted: 27 Nov 2014 10:24 PM PST

Image: 

പോര്‍ട്ട്ബ്ളെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായത്.

സ്മിത്ത് ദ്വീപിലെ ഭൂപ്രതലത്തിന്‍െറ 19 കിലോമിറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്‍്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പക്ഷിപ്പനി: ചെക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന

Posted: 27 Nov 2014 09:42 PM PST

തൊടുപുഴ: പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അജിത് പാട്ടീല്‍. അയല്‍ ജില്ലകളില്‍ പക്ഷിപ്പനി പകരുന്നതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താനും സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാനുമായി വിളിച്ച അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തി ജില്ലകളായ പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികള്‍ നടക്കുന്ന സാഹചര്യത്തില്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ജാഗ്രത നിര്‍ദേശത്തിന്‍െറ കീഴിലാണ്.
ജില്ലാ മൃഗസംരക്ഷണ വകുപ്പിന്‍െറ കണക്കുകളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ 15,000 താറാവുകളുണ്ട്. എന്നാല്‍, വളര്‍ത്ത് കേന്ദ്രങ്ങള്‍ ഇല്ല. ജില്ലയിലെ ചെക് പോസ്റ്റുകളില്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് കര്‍ശന പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ കുമരകത്തുനിന്നും മറ്റുമായത്തെുന്ന ദേശാടനപ്പക്ഷികളെ കര്‍ശനമായി നിരീക്ഷിക്കുന്നതിന് വനം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഈ പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പക്ഷിപ്പനി കണ്ടത്തെിയാല്‍ സ്ഥലത്തുവെച്ചുതന്നെ അവയെ നശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഒരു കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. പക്ഷിപ്പനിയുമായി ബന്ധപ്പെട്ടത്തെുന്ന ദ്രുതകര്‍മസേനയുടെ ടീമിന് വേണ്ട സജ്ജീകരണങ്ങള്‍ വില്ളേജ് ഓഫിസര്‍മാര്‍ ഒരുക്കും.
പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ സുരക്ഷയെ കരുതി ദ്രുതകര്‍മസേന അംഗങ്ങള്‍ക്ക് പത്ത് ദിവസത്തേക്ക് മറ്റ് ആളുകളുമായി സമ്പര്‍ക്കം പാടില്ല. അതുകൊണ്ട് ഇവര്‍ക്കാവശ്യമായ ഭക്ഷണം, താമസം, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ പ്രത്യേകം ഒരുക്കും.
കഴിഞ്ഞ ദിവസം അടിമാലിയിലെ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കോഴിക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്താന്‍ എത്തിയെങ്കിലും ഫാം ഉടമ അനുവദിച്ചിരുന്നില്ല. ഈ സ്ഥലത്ത് പൊലീസ് സംരക്ഷണത്തോടെ കര്‍ശന പരിശോധന നടത്താന്‍ എ.ഡി.എം വി.ആര്‍. മോഹനന്‍ പിള്ളക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. വെള്ളത്തൂവലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലയില്‍ അസുഖമുള്ള പന്നിയുടെ മാംസം വിറ്റതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പക്ഷികളുടെ അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി പരിശോധിക്കും. തുടര്‍ന്ന് തിരുവല്ലയിലെ റീജനല്‍ ഡിസ്ട്രിക്ട് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയക്കും.
ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് തെളിഞ്ഞാല്‍ കൂടുതല്‍ പരിശോധനക്കായി സാമ്പിള്‍ തിരുവനന്തപുരം പാലോട്ടെ സെന്‍ട്രല്‍ ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയക്കും.
പരിശോധനഫലം പോസിറ്റീവ് ആയാല്‍ സ്ഥിരീകരണത്തിനായി ഭോപാലിലെ ലാബിലേക്ക് അയക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം വഴി സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറും.
യോഗത്തില്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ ഡോ. കെ.ജെ. മറിയാമ്മ, ഇടുക്കി ഗവ. മെഡിക്കല്‍ കോളജ് പ്രന്‍സിപ്പല്‍ ഡോ. രവീന്ദ്രന്‍, ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. പ്രവീണ സാബു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.ജെ. അലോഷ്യസ്, വകുപ്പുതല മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോട്ടയത്ത് 3216 താറാവുകളെയും 1000ലധികം കോഴികളെയും കൊന്ന് സംസ്കരിച്ചു

Posted: 27 Nov 2014 09:38 PM PST

കോട്ടയം: പക്ഷിപ്പനി ബാധിച്ച അയ്മനം, കുമരകം പഞ്ചായത്തുകളില്‍ വ്യാഴാഴ്ച 3216 താറാവുകളെ ദ്രുതകര്‍മസേന കൊന്ന് സംസ്കരിച്ചതായി കലക്ടര്‍ അജിത് കുമാര്‍ അറിയിച്ചു. കലക്ടറേറ്റില്‍ പക്ഷിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. അയ്മനത്ത് 1870ഉം കുമരകത്ത് 1346ഉം താറാവുകളെയാണ് കൊന്ന സംസ്കരിച്ചത്. കഴിഞ്ഞ ദിവസം 1800 താറാവുകളെ കൊന്ന് സംസ്കരിച്ചിരുന്നു. ഇതോടെ 5016 താറാവുകളെ സംസ്കരിച്ചുകഴിഞ്ഞു. 1340 ബ്രോയ്ലര്‍ കോഴികളെയും മൂന്ന് നാടന്‍ കോഴികളെയും വ്യാഴാഴ്ച കൊന്ന് സംസ്കരിച്ചിരുന്നു. പക്ഷിപ്പനി നിയന്ത്രണ വിധേയമാണെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്.
ദ്രുതകര്‍മസേനയുടെ 10 ടീം അയ്മനത്തും അഞ്ച് ടീം കുമരകത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ടീമില്‍ ആറുപേര്‍ ഉണ്ടാകും. ജില്ലയില്‍ ആകെ 15 ടീമുകളാണ് പ്രവര്‍ത്തിക്കുന്നത്. അയ്മനത്ത് ഏകദേശം പൂര്‍ണമായി താറാവുകളെ കൊന്നുകഴിഞ്ഞു. സൂര്യതാപം ശക്തമായി ലഭിക്കുകയും മാലിന്യാവസ്ഥ അസുഖബാധിത മേഖലയില്‍നിന്ന് മാറുകയും ചെയ്താല്‍ പക്ഷിപ്പനിക്ക് വലിയതോതില്‍ മാറ്റമുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. അസി. കലക്ടര്‍ തേജ് ലോഹിത് റെഡ്ഢി, ആര്‍.ഡി.ഒ. സാവിത്രി, ഡി.എം.ഒ. എന്‍. എം. ഐഷാ ബായി, തഹസില്‍ദാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പക്ഷിപ്പനി: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

Posted: 27 Nov 2014 09:26 PM PST

പത്തനംതിട്ട: ജില്ലയില്‍ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി കണ്ടത്തെിയതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ അപ്പര്‍കുട്ടനാട് മേഖലയിലെ പുളിക്കീഴ് ബ്ളോക് പഞ്ചായത്ത് ഓഫിസില്‍ മന്ത്രിമാരായ കെ.പി. മോഹനന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.
ജില്ലയില്‍ പക്ഷിപ്പനി നിയന്ത്രണത്തിന് വിപുല നടപടി സ്വീകരിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് യോഗത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡം അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്‍െറ ഒരു കി.മീ. ചുറ്റളവിലെ വളര്‍ത്തുപക്ഷികളെ നശിപ്പിക്കുന്നത്. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്രസംഘം എത്തിയിട്ടുണ്ട്.
അപ്പര്‍കുട്ടനാട് മേഖലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ശുദ്ധജലം എത്തിക്കാന്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. വേങ്ങല്‍ എല്‍.പി.എസിലും ആലംതുരുത്തിയിലും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നശിപ്പിക്കുന്ന വളര്‍ത്തുപക്ഷികളുടെ കണക്കെടുത്ത് കര്‍ഷകര്‍ക്ക് അടിയന്തരമായി ധനസഹായം വിതരണം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
പ്രതിരോധപ്രവര്‍ത്തനത്തിന് ആവശ്യമായ മാസ്കുകള്‍ കേരളത്തില്‍ എത്തിച്ചതായും ജില്ലക്ക് ആവശ്യമുള്ളവ ലഭ്യമാക്കിയതായും കൃഷിമന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രതിരോധനടപടികള്‍ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ, കൃഷി മന്ത്രാലയങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കൃഷി വകുപ്പിന്‍െറ നേതൃത്വത്തില്‍ തയാറാക്കിയ ബോധവത്കരണ ലഘുലേഖകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തുതുടങ്ങിയതായി മന്ത്രി അറിയിച്ചു.ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ളെന്നും പക്ഷികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ.മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു.
പ്രതിരോധനടപടികള്‍ ഏകോപിപ്പിക്കാന്‍ തിരുവല്ല ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു. പ്രതിരോധനടപടിക്ക് വ്യാഴാഴ്ച അഞ്ചുസംഘങ്ങള്‍ പ്രവര്‍ത്തിച്ചു.
വെള്ളിയാഴ്ച 10 സംഘങ്ങള്‍ പ്രവര്‍ത്തിക്കും. മനുഷ്യരില്‍ രോഗം സ്ഥിരീകരിക്കുന്നതിന് ആവശ്യമായ വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയം കോട്ടയത്തുനിന്ന് എത്തിക്കും. പുതിയ സ്ഥലങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തത്തെി രോഗം സ്ഥിരീകരിച്ച് രണ്ടുമണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. ചത്ത പക്ഷികളെ കത്തിക്കുന്ന സമയത്ത് 500 മീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ നിയന്ത്രിക്കാനും പെരിങ്ങരയിലെ പ്രതിരോധനടപടികള്‍ ഈ മാസം 29ന് പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
പത്തനംതിട്ട ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ അടിയന്തര സാഹചര്യം നേരിടാന്‍ വേണ്ട സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഇവിടെ വെന്‍റിലേറ്റര്‍ സൗകര്യവും സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, പ്രമേഹ രോഗികള്‍, കാന്‍സര്‍ രോഗികള്‍, വിവിധ അസുഖങ്ങള്‍ക്ക് സ്റ്റിറോയിഡ് കഴിക്കുന്നവര്‍, 65 വയസ്സിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, വൃക്കരോഗികള്‍ എന്നിവരെ നിലവിലെ സാഹചര്യം പരിഗണിച്ച് ആരോഗ്യ വകുപ്പ് ഹൈ റിസ്ക് ഗ്രൂപ്പില്‍പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം വീടുകളില്‍ ബോധവത്കരണം നടത്തുന്നുണ്ട്.പുളിക്കീഴ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പന്‍ കുര്യന്‍ ഉള്‍പ്പെടെ തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പക്ഷിപ്പനി: നാല് സാമ്പ്ളുകളില്‍ രോഗബാധ സംശയം; ജില്ല ഭീതിയില്‍

Posted: 27 Nov 2014 09:19 PM PST

കൊല്ലം: കഴിഞ്ഞദിവസം ജില്ലയില്‍നിന്ന് ശേഖരിച്ച് പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലേക്കയച്ച നാല് സാമ്പ്ളുകളില്‍ പക്ഷിപ്പനി സംശയം. ഇതത്തേുടര്‍ന്ന് ഈ സാമ്പ്ളുകള്‍ വിദഗ്ധ പരിശോധനക്കും സ്ഥിരീകരണത്തിനുമായി ബംഗളൂരുവിലെ റീജനല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്കയച്ചു. ശാസ്താംകോട്ട പോരുവഴി, ഇരവിപുരം കൂട്ടിക്കട, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പ്ളുകളിലാണ് സംശയം. പോരുവഴിയില്‍ എട്ട് പേരുടെ ഉടമസ്ഥതയിലുള്ള 40ഓളം താറാവുകള്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തിരുന്നു. ഇരവിപുരത്ത് കോഴികള്‍ ചത്തതും, പിറവന്തൂരില്‍ കോഴികളും താറാവുകളും ചത്തതുമാണ് സംശയത്തിനിടയാക്കിയത്. വെള്ളിയാഴ്ച വൈകീട്ടോടെ ബംഗളൂരുവിലെ പരിശോധനാ ഫലം അറിയാന്‍ കഴിയുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഏത് അടിയന്തര ഘട്ടങ്ങളെയും നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിക്കുന്ന സ്ഥലങ്ങളില്‍ ഒരുകിലോമീറ്റര്‍ പരിധിയില്‍ പക്ഷികളെ കൊന്നൊടുക്കാനാണ് നിര്‍ദേശം. 300ഓളം സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. മാസ്ക്, കൈയുറകള്‍, കണ്ണട, തൊപ്പി, ഓവര്‍കോട്ട്, ഷൂസുകള്‍ എന്നിവയാണ് കിറ്റിലുള്ളത്. ജില്ലയില്‍ ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെങ്കിലും കോഴികളടക്കം ചാവുന്നുണ്ട്. ഇതിനിടെ ജില്ലയില്‍ വ്യാഴാഴ്ച അഞ്ചിടങ്ങളില്‍നിന്ന് സാമ്പ്ളുകള്‍ ശേഖരിച്ചു. മങ്ങാട്, ഇരവിപുരം, പത്തനാപുരം എന്നിവിടങ്ങളിലാണ് പക്ഷിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പക്ഷിപ്പനി തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കുന്നത്തൂര്‍, കരുനാഗപ്പള്ളി താലൂക്കുകളില്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേര്‍ക്കുകയും പ്രത്യേക കമ്മിറ്റികള്‍ രൂപവത്കരിക്കുകയും ചെയ്തു. തഹസില്‍ദാര്‍ നോഡല്‍ ഓഫിസറായ കമ്മിറ്റിയില്‍ ശാസ്താംകോട്ട മേഖലാ മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്‍റ് പ്രോജക്ട് ഓഫിസറും കരുനാഗപ്പള്ളി താലൂക്ക് വെറ്ററിനറി പോളി ക്ളിനിക്ക് സീനിയര്‍ വെറ്ററിനറി സര്‍ജനും കണ്‍വീനര്‍മാരാണ്. കോഴി, താറാവ് തുടങ്ങിയവയുടെ വഴിയോര കച്ചവടം അടിയന്തരമായി നിര്‍ത്തലാക്കാന്‍ യോഗം തീരുമാനിച്ചു. ഇത്തരത്തില്‍ വില്‍ക്കുന്ന കോഴികള്‍ വാങ്ങാന്‍ പാടില്ളെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍ക്കും പരിശീലനം നല്‍കി. കോഴിഫാമുകളിലെ അവശിഷ്ടങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത് തടയാനും രോഗബാധിത പ്രദേശങ്ങളില്‍നിന്നും കോഴി, താറാവ്, മുട്ട, കോഴിവളം എന്നിവ ജില്ലയില്‍ എത്തിക്കുന്നത് പോലീസ് സഹായത്തോടെ തടയും. പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളില്‍നിന്നുള്ള കോഴി ഇറച്ചിയല്ല വില്‍പന നടത്തുന്നതെന്ന് ആരോഗ്യവകുപ്പിന്‍െറ സഹായത്തോടെ ഉറപ്പുവരുത്തും. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരത്തെി പരിശോധിച്ച് ഉറപ്പുവരുത്തുമെന്നും ചത്ത പക്ഷികളുടെ എണ്ണം സഹിതം രേഖപ്പെടുത്തി ഉടമയില്‍നിന്ന് ഒപ്പിട്ടുവാങ്ങുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പക്ഷിപ്പനി: കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഇന്നുതന്നെ നല്‍കും

Posted: 27 Nov 2014 09:17 PM PST

Image: 

തിരുവനന്തപുരം: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്ന താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ഇന്നുതന്നെ നല്‍കുമെന്ന് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

4,500 ഗുളികകള്‍ ഇന്ന് ഉച്ചക്ക് മുമ്പുതന്നെ എത്തിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10,000 കിറ്റുകള്‍ കൂടി എത്തിച്ചിട്ടുണ്ട്. താറാവുകളെ കൊല്ലുന്നതിന് വേണ്ടി 75 സ്ക്വാഡുകളെ നിയോഗിച്ചു. ആലപ്പുഴ^50, കോട്ടയം^15, പത്തനംതിട്ട^10 എന്നിങ്ങനെയാണ് സ്ക്വാഡുകള്‍ നിയോഗിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്‍െറ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ കേന്ദ്രത്തെ അറിയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം കോട്ടയം ജില്ലയില്‍ കണ്ടത്തെിയതും എച്ച്5.എന്‍1 വൈറസാണെന്ന് സ്ഥിരീകരിച്ചു. ഭോപാലിലെ ഹൈസെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജില്ലയിലെ കുമരകം, അയ്മനം എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പിളുകളായിരുന്നു പരിശോധനക്കയച്ചത്.

അതിനിടെ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം അയ്മനത്തെ വെറ്ററിനറി സര്‍ജന്‍ ഡോ. കുര്യാക്കോസിനെയാണ് പനി ബാധിച്ച് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി ബാധിച്ച് നേരത്തെ ഒരു ആരോഗ്യപ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധച്ചൂടില്‍ തലസ്ഥാനം നിശ്ചലമായി

Posted: 27 Nov 2014 09:16 PM PST

തിരുവനന്തപുരം: ഇടതുപക്ഷ അധ്യാപക-സര്‍വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ തലസ്ഥാനനഗരം മണിക്കൂറുകളോളം നിശ്ചലമായി.
അഞ്ചുവര്‍ഷ തത്ത്വം ഉറപ്പാക്കി ശമ്പളപരിഷ്കരണം നടപ്പാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുക, അധ്യാപക-വിദ്യാര്‍ഥി അനുപാതം കാലോചിതമായി പരിഷ്കരിച്ച് അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുക, തസ്തികകള്‍ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ്, അധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി എന്നിവ സംയുക്തമായാണ് മാര്‍ച്ച് നടത്തിയത്. വിവിധ ജില്ലകളില്‍നിന്നുള്ള പതിനായിരക്കണക്കിന് ജീവനക്കാരും അധ്യാപകരും പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.
എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സെക്രട്ടറി എ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ഡിസംബറില്‍ രൂപവത്കരിച്ച ശമ്പളപരിഷ്കരണ കമീഷന്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തിയിട്ടില്ല. ശമ്പളപരിഷ്കരണം അനിശ്ചിതമായി നീട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പങ്കാളിത്ത പെന്‍ഷന്‍െറ പേരില്‍ ജീവനക്കാരില്‍നിന്ന് പിരിച്ചെടുക്കുന്ന വിഹിതം പുതുതലമുറ ബാങ്കുകളില്‍ നിക്ഷേപിക്കുകയാണ്.
ഇതില്‍ സര്‍ക്കാര്‍ വിഹിതം അടച്ചിട്ടില്ല. എത്ര രൂപ പെന്‍ഷന്‍ നല്‍കുമെന്ന് പോലും ഉറപ്പില്ല. സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ നാല് വഞ്ചനദിനമായി ആചരിക്കും. മറ്റ് തൊഴിലാളി സംഘടനകളുമായി സഹകരിച്ച് ജനുവരി മൂന്നാംവാരം പണിമുടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത സമരസമിതി ചെയര്‍മാന്‍ എസ്.വിജയകുമാരന്‍ നായര്‍, എ.കെ. ഉണ്ണികൃഷ്ണന്‍, പി.എച്ച്. ഇസ്മാഈല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമരത്തത്തെുടര്‍ന്ന് എം.ജി റോഡില്‍ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. സെക്രട്ടേറിയറ്റ് മുതല്‍ വി.ജെ.ടി ഹാള്‍വരെ റോഡ് സമരത്തിനത്തെിയവരെക്കൊണ്ട് നിറഞ്ഞു. ഉച്ചക്ക് ഒന്നോടെയാണ് ഗതാഗതം പുന$സ്ഥാപിച്ചത്. പൊലീസ് ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതറിയാതെയത്തെിയവര്‍ വാഹനങ്ങളുമായി വഴിയില്‍ കുടുങ്ങിക്കിടന്നു.

ഖുശ്ബുവിന്‍െറ രംഗപ്രവേശം: തമിഴക കോണ്‍ഗ്രസില്‍ ഉണര്‍വ്

Posted: 27 Nov 2014 09:04 PM PST

Image: 

കോയമ്പത്തൂര്‍: ജി.കെ. വാസന്‍െറ നേതൃത്വത്തിലുള്ള വിഭാഗം പിളര്‍ന്നുപോയ സാഹചര്യത്തില്‍ സിനിമാതാരം ഖുശ്ബുവിന്‍െറ കോണ്‍ഗ്രസ് പ്രവേശം പാര്‍ട്ടി അണികളില്‍ ആഹ്ളാദം പരത്തി. ജി.കെ. വാസന്‍ വിഭാഗം ചെന്നൈയില്‍ അവരുടെ പതാക പ്രകാശനം ചെയ്ത ദിവസത്തില്‍ ഖുശ്ബു ഡല്‍ഹിയില്‍ സോണിയാഗാന്ധിയെ സന്ദര്‍ശിച്ച് പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. വാസന്‍െറ പതാക പ്രകാശന ചടങ്ങിനെക്കാള്‍ ഖുശ്ബുവിന്‍െറ പാര്‍ട്ടി പ്രവേശത്തിന് മാധ്യമ വാര്‍ത്തകളില്‍ പ്രാമുഖ്യം ലഭിച്ചത് ഒൗദ്യോഗിക കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഇരട്ടി മധുരമാവുകയായിരുന്നു. വ്യാഴാഴ്ച രാവിലെ  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും ഖുശ്ബു സന്ദര്‍ശിച്ചു. തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ.വി.കെ.എസ്. ഇളങ്കോവനും ഖുശ്ബുവിനൊപ്പം ഉണ്ടായിരുന്നു.

തെന്നിന്ത്യന്‍ ഭാഷകളില്‍ നൂറുകണക്കിന് സിനിമകളില്‍ അഭിനയിച്ച ഖുശ്ബുവിന് തമിഴകത്തില്‍ നിരവധി ആരാധകരുണ്ട്. വിവാഹത്തിന് മുമ്പ് സുരക്ഷിത ലൈംഗിക ബന്ധമാവാമെന്ന ഖുശ്ബുവിന്‍െറ 2005ലെ പ്രസ്താവന വന്‍ വിവാദമാണ് ഉയര്‍ത്തിയത്. ദേശീയ ചാനലുകളില്‍ ഖുശ്ബു പങ്കെടുത്ത ചര്‍ച്ചകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ നാലു വര്‍ഷം മുമ്പ് സുപ്രീംകോടതി തള്ളി. ഇംഗ്ളീഷ്, തമിഴ് ഉള്‍പ്പെടെയുള്ള വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഖുശ്ബു നല്ല പ്രാസംഗിക കൂടിയാണ്.  

2010ലാണ് ഡി.എം.കെയില്‍ ചേര്‍ന്നത്. പിന്നീട് നടന്ന നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഖുശ്ബു പ്രചാരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ‘ക്രൗഡ് പുള്ളറാ’യാണ് ഖുശ്ബു അറിയപ്പെടുന്നത്. ഫേസ്ബുക്കില്‍ എട്ടര ലക്ഷത്തോളം പേരും ട്വിറ്ററില്‍ മൂന്നുലക്ഷത്തില്‍പരമാളുകളും ഖുശ്ബുവിനെ ഫോളോ ചെയ്യുന്നുണ്ട്. 2010 മാര്‍ച്ചിനുശേഷം സിനിമ, രാഷ്ട്രീയം തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 43,000ത്തോളം തവണ ഖുശ്ബു ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഖുശ്ബുവിനെ പോലെ ജനകീയമുഖമുള്ള വ്യക്തിയെ കോണ്‍ഗ്രസിന് ലഭിച്ചത് ഇപ്പോഴത്തെ പരിതാപകരമായ  സാഹചര്യത്തില്‍ ഗുണം ചെയ്യുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. മാസങ്ങള്‍ക്ക് മുമ്പ്് ഡി.എം.കെയില്‍നിന്ന് രാജിവെച്ച ഖുശ്ബു ബി.ജെ.പിയില്‍ ചേരുമെന്നാണ് അഭ്യൂഹമുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള ഖുശ്ബുവിന്‍െറ തീരുമാനം തമിഴക രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അദ്ഭുതമാണ് സൃഷ്ടിച്ചത്. ഡി.എം.കെയില്‍ ഖുശ്ബു സജീവമായിരുന്നുവെങ്കിലും സ്ഥാനമാനങ്ങളൊന്നും നല്‍കിയിരുന്നില്ല. ഖുശ്ബുവിന് ഡി.എം.കെയില്‍നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കിയത് സ്റ്റാലിനിനോടുള്ള അഭിപ്രായ ഭിന്നതയായിരുന്നു.

ഖുശ്ബുവിനെ പാര്‍ട്ടിയുടെ ദേശീയ വക്താവാക്കാനാണ് എ.ഐ.സി.സി നീക്കം. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാവുമെന്നാണ് സൂചന.

അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുഞ്ഞിനെ അച്ഛന്‍ വിറ്റു

Posted: 27 Nov 2014 08:52 PM PST

Image: 

പാലക്കാട്: അട്ടപ്പാടിയില്‍ രണ്ടര വയസുള്ള ആദിവാസി പെണ്‍കുഞ്ഞിനെ അച്ഛന്‍ വിറ്റതായി പരാതി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി.

ഈ മാസം 17 നായിരുന്നു സംഭവം. 80,000 രൂപക്കാണ് അച്ഛന്‍ തൃപ്പൂണിത്തുറ സ്വദേശിക്ക് കുഞ്ഞിനെ വിറ്റത്. ഭര്‍ത്താവ് കുഞ്ഞിനെ വിറ്റതായി അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് ആലത്തൂര്‍ സ്വദേശി ഷംസുദ്ദീന്‍, ഇടനിലക്കാരന്‍ ജോണ്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.

ജില്ലാ ആശുപത്രിയിലെ സായാഹ്ന ഒ.പി നിര്‍ത്താന്‍ നീക്കം

Posted: 27 Nov 2014 08:51 PM PST

കാഞ്ഞങ്ങാട്: നിര്‍ധനരും അവശരുമായ രോഗികള്‍ക്ക് ആശ്വാസമായിരുന്ന ജില്ലാ ആശുപത്രിയിലെ സായാഹ്ന ഒ.പി നിര്‍ത്താന്‍ നീക്കം. ദിനംപ്രതി ആയിരകണക്കിന് രോഗികളത്തെുന്ന ആശുപത്രിയിലെ സായാഹ്ന ഒ.പിയില്‍ മാത്രം ദിവസവും നൂറോളം പേര്‍ എത്താറുണ്ട്.
വിരമിച്ച ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തി എന്‍.ആര്‍.എച്ച്.എമ്മാണ് പനി പോലുള്ള രോഗങ്ങള്‍ക്കായി സായാഹ്ന ഒ.പി ആരംഭിച്ചത്. അടുത്തിടെയായി തുടര്‍ച്ചയായി മൂന്നു ദിവസം സായാഹ്ന ഒ.പി മുടങ്ങിയതോടെ രോഗികള്‍ വലഞ്ഞത് 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രത്യേക ഒ.പിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ അവധിയായതിനാലായിരുന്നു തുടര്‍ച്ചയായി ഒ.പി മുടങ്ങിയത്. ഞായറാഴ്ചകളില്‍ അവധിയെടുക്കുന്ന ഡോക്ടറെ തിങ്കളാഴ്ച കാഷ്വാലിറ്റി ഡ്യൂട്ടിക്ക് നിയമിച്ചതോടെ രണ്ട് ദിവസം ഒ.പി മുടങ്ങി. തൊട്ടടുത്ത ദിവസവും ഡോക്ടര്‍ ലീവായതാണ് രോഗികളെ വലച്ചത്.
ജില്ലയിലെ പ്രധാന ആശുപത്രിയായിട്ടും ഇത്തരം വീഴ്ചകള്‍ പരിഹരിക്കാന്‍ അധികൃതര്‍ നടപടി എടുക്കുന്നില്ല. ഇതിനിടെയാണ് സായാഹ്ന ഒ.പി നിര്‍ത്താനുള്ള തീരുമാനവും.
ആശുപത്രികളിലെ ജനറല്‍ ഒ.പി രാവിലെ എട്ട് മുതല്‍ ഉച്ച ഒന്നുവരെ പ്രവര്‍ത്തിക്കണമെന്നാണ് ചട്ടമെങ്കിലും ജില്ലാ ആശുപത്രിയിലിത് 10 മുതല്‍ 12 വരെയാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു.
ദിവസവുമത്തെുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് രണ്ട് മണിക്കൂര്‍കൊണ്ട് എന്ത് ചികിത്സ നല്‍കാനാവുമെന്നും നാട്ടുകാര്‍ ചോദിക്കുന്നു.
രാവിലെ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാനും പനി പോലുള്ള രോഗങ്ങള്‍ക്ക് അത്യാഹിത വിഭാഗത്തില്‍ ചികിത്സ നല്‍കില്ളെന്ന നിര്‍ദേശമുള്ളതിനാലും സായാഹ്ന ഒ.പി ഏറെ ജനോപകാരപ്രദമായിരുന്നു.
പനിയുടെ അളവ് കുറഞ്ഞതിനാല്‍ പ്രത്യേക ഒ.പി അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നും ഡിസംബര്‍ മുതല്‍ ജില്ലാ ആശുപത്രിയിലെ സായാഹ്ന ഒ.പി നിര്‍ത്തുമെന്നും സൂപ്രണ്ട് ഡോ. സുനിത നന്ദന്‍ അറിയിച്ചു.

ചക്കരക്കല്ലില്‍ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റി

Posted: 27 Nov 2014 08:45 PM PST

ചക്കരക്കല്ല്: ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍െറ ഭാഗമായി ചക്കരക്കല്ലില്‍ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചു മാറ്റി.
ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍െറ മുന്നിലെ വെള്ളച്ചാല്‍ റോഡില്‍ തിരക്കേറിയ സ്ഥലത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രമാണ് പഞ്ചായത്തധികൃതര്‍ പൊളിച്ചു മാറ്റിയത്. 48 വര്‍ഷം പഴക്കമുള്ള ബസ് കാത്തിരിപ്പു കേന്ദ്രമാണിത്. ചക്കരക്കല്ലില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അധികൃതര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ഇതിന്‍െറ ഭാഗമായി ചക്കരക്കല്ലിലെ പ്രധാന കേന്ദ്രങ്ങളില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ചിരുന്നു. ഇത് കേടായിട്ട് നാളേറെയായി.
റോഡിനിരുവശങ്ങളിലും നടപ്പാത സ്ഥാപിച്ച് വശങ്ങളില്‍ വീതി കൂട്ടിയെങ്കിലും റോഡരികിലുള്ള വൈദ്യുതി തൂണുകര്‍ റോഡ് വീതിയാക്കിയ ശേഷം മാറ്റി സ്ഥാപിക്കാത്തതും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. അതേസമയം, കഴിഞ്ഞ ഒക്ടോബര്‍ 10 മുതല്‍ സമഗ്രമായ ഗതാഗത പരിഷ്കരണത്തിന് കെ.കെ. നാരായണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജാഗ്രതാ കമ്മിറ്റിക്ക് രൂപം നല്‍കുകയും ഇതിന്‍െറ ഭാഗമായി ഇരുചക്ര വാഹനങ്ങള്‍, മറ്റു ചെറുകിട വാഹനങ്ങള്‍, ടാക്സികള്‍ ഇവ നിര്‍ത്തിയിടാന്‍ ടൗണിനു പുറത്ത് വിവിധ സ്ഥലങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് മൈക്ക് പ്രചാരണവും നടത്തിയിരുന്നെങ്കിലും പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു. പഞ്ചായത്തധികൃതര്‍, വ്യാപാരികള്‍, പൊലീസ് അധികൃതര്‍ എന്നിവര്‍ക്കായിരുന്നു പദ്ധതി നടത്തിപ്പിന്‍െറ ചുമതല. പക്ഷേ ശ്രമം വൃഥാവിലായി. ഗാതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ നിര്‍ത്തിയിടുന്ന ടെമ്പോ ടാക്സികള്‍, പിക്കപ്പ് ലോറികള്‍ എന്നിവ നേരത്തെ കമ്യൂണിറ്റി ഹാള്‍ നിന്നിരുന്ന സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമായി നിലവിലുണ്ട്. അതേസമയം, ഇപ്പോള്‍ പൊളിച്ചുമാറ്റുന്ന ബസ് കാത്തിരിപ്പു കേന്ദ്രം റോഡരികിലേക്ക് മാറ്റി സൗകര്യപ്രദമായ രൂപത്തില്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്‍റ് ഇബോള ബാധിത ഗിനിയ സന്ദര്‍ശിക്കുന്നു

Posted: 27 Nov 2014 08:42 PM PST

Image: 

പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് ഇബോള ബാധിത ആഫ്രിക്കന്‍ രാജ്യമായ ഗിനിയ സന്ദര്‍ശിക്കുന്നു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് ഓലന്‍ഡ് ഗിനിയന്‍ തലസ്ഥാനമായ കോനക്രിയില്‍ എത്തുന്നത്. ഇതോടെ ഇബോള രോഗം മാരകമായി ബാധിച്ച പ്രദേശം സന്ദര്‍ശിക്കുന്ന ആദ്യ പാശ്ചാത്യന്‍ നേതാവാകും ഓലന്‍ഡ്. ഇബോള ബാധിച്ച് 1,200 പേര്‍ മരിച്ച രാജ്യമാണ് ഗിനിയ. ഗിനിയയില്‍ അദ്ദേഹം ഐക്യദാര്‍ഢ്യ സന്ദേശം നല്‍കും. ഇബോള ക്ളിനിക്കുകളും ഫ്രഞ്ച് പ്രസിഡന്‍റ് സന്ദര്‍ശിക്കുമെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഇബോള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഫ്രാന്‍സ് സഹായം പ്രഖ്യാപിച്ചിരുന്നു. 100 ദശലക്ഷം യൂറോയാണ് ഗിനിയയില്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി ഫ്രാന്‍സ് അനുവദിച്ചത്. ഇതുകൂടാതെ മൊബൈല്‍ ക്ളിനിക്കുകളും പാരിസില്‍ നിന്ന് എത്തിക്കും. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഇബോള രോഗഭീതി കുറഞ്ഞതായി കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

5,400 പേരാണ് ഇബോള ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. ഗിനിയ, സിയറ ലിയോണ്‍, ലൈബീരിയ എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ പേര്‍ രോഗം ബാധിച്ച് മരണത്തിന് കീഴങ്ങിയത്.

ഈജിപ്തില്‍ വാന്‍ കനാലിലേക്ക് മറിഞ്ഞ് 12 മരണം

Posted: 27 Nov 2014 08:40 PM PST

Image: 

കെയ്റോ: ഈജിപ്തില്‍ ബെനി സൈഫ് മേഖലയില്‍ വാന്‍ കനാലിലേക്ക് മറിഞ്ഞ് 12 പേര്‍ മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തലസ്ഥാനമായ കെയ്റോയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ച സ്ഥലം. 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടെനെ ഓടിയത്തെിയ രക്ഷാപ്രവര്‍ത്തകര്‍ കനാലില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാളുടെ മൃതദേഹം ലഭിച്ചു. കാണാതായ മറ്റു 11 പേരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകായാണ്.

നഗരത്തില്‍ വനിതകള്‍ക്ക് മാത്രമായി ഹോട്ടല്‍ പദ്ധതി

Posted: 27 Nov 2014 08:39 PM PST

കൊച്ചി: പ്രതിപക്ഷത്തിന്‍െറ ശക്തമായ പ്രതിഷേധത്തിനും വാഗ്വാദങ്ങള്‍ക്കും തര്‍ക്കത്തിനുമൊടുവില്‍ നഗരത്തില്‍ വനിതകള്‍ക്ക് മാത്രമായി ഹോട്ടല്‍ പദ്ധതി നഗരസഭ വോട്ടിങ്ങിലൂടെ പാസ്സാക്കി. പ്രതിപക്ഷാവശ്യം അംഗീകരിച്ച് നടത്തിയ വോട്ടിങ്ങില്‍ ഭരണപക്ഷത്തുനിന്ന് 27 പേര്‍ അനുകൂലിച്ചും പ്രതിപക്ഷത്തുനിന്ന് 16 പേര്‍ പ്രതികൂലിച്ചും വോട്ട് ചെയ്തു. 7.40 കോടിയുടെ പദ്ധതി സ്വകാര്യ-പൊതുപങ്കാളിത്തത്തിലൂടെയാണ് (പി.പി.പി) നടപ്പാക്കുക.
പരമാര റോഡില്‍ നേരത്തേ ലിബ്ര ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന നഗരസഭാ കെട്ടിടമാണ് വനിതകള്‍ക്കുള്ള ഹോട്ടലായി രൂപാന്തരം വരുത്തുന്നത്. 50,000 ച.വിസ്തീര്‍ണമുള്ള നാലുനില കെട്ടിടത്തില്‍ 252 പേര്‍ക്ക് താമസിക്കാനാവും. മൊത്തം 109 മുറികളാവും ഉണ്ടാവുക.
താഴെ നിലയില്‍ 22 സിംഗ്ള്‍ മുറിയും രണ്ടും മൂന്നും നിലകളില്‍ 58 വീതം ഡബ്ള്‍ മുറികളുമുണ്ടാകും. നാലാം നിലയില്‍ ഡോര്‍മെറ്ററിയും ഹെല്‍ത്ത് സ്പായും നിര്‍മിക്കും. താഴെ നിലയോടുചേര്‍ന്ന് ബ്യൂട്ടി പാര്‍ലര്‍, രണ്ട് നിലകളില്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലും പ്രവൃത്തിക്കും. കെട്ടിടത്തില്‍ ലിഫ്റ്റ് സൗകര്യവും ഏര്‍പ്പെടുത്തും.
പ്രവൃത്തി ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കാനാവുമെന്ന് പ്രോജക്ട് റിപ്പോര്‍ട്ടും എസ്റ്റിമേറ്റ് തയാറാക്കിയ 'പെര്‍ഗോ അക്വാ' അറിയിച്ചു. ഏറ്റവും ചുരുങ്ങിയ പ്രവൃത്തി സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി നഗരസഭക്ക് ഏറ്റവും കൂടുതല്‍ വാര്‍ഷികവരുമാനം നല്‍കുമെന്ന് വാഗ്ദാനം നല്‍കുന്നവരെ പദ്ധതി ഏല്‍പ്പിക്കുമെന്ന് മേയര്‍ ടോണി ചമ്മണി സഭയെ അറിയിച്ചു.
പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തങ്ങള്‍ക്ക് പരിശോധനക്ക് ലഭിച്ചില്ളെന്ന് പ്രതിപക്ഷം ആരോപിച്ചു. പി.പി.പി വ്യവസ്ഥയില്‍ പദ്ധതി നടപ്പാക്കുന്നതിനെയും പ്രതിപക്ഷം എതിര്‍ത്തു. സ്വകാര്യ ഏജന്‍സികള്‍ക്കൊപ്പം പദ്ധതി ഏറ്റെടുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകളെയും പരിഗണിക്കണമെന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍െറ അഭിപ്രായം പ്രതിപക്ഷത്തിന് കരുത്തായി.
പി.പി.പി വ്യവസ്ഥയിലല്ലാതെ പദ്ധതി നടപ്പാക്കാനാവില്ളെന്ന് മേയര്‍ വ്യക്തമാക്കി. തര്‍ക്കങ്ങള്‍ക്കും പ്രതിഷേധത്തിനുമൊടുവില്‍ പ്രതിപക്ഷാംഗം അഡ്വ. എം. അനില്‍കുമാര്‍ വോട്ടിങ് ആവശ്യപ്പെടുകയായിരുന്നു. അനിലിനെ സമന്വയിപ്പിച്ച് ഐകകണ്ഠ്യേന അജണ്ട പാസ്സാക്കാന്‍ മേയര്‍ ശ്രമിച്ചെങ്കിലും വിഫലമായി.
74 അംഗ കൗണ്‍സിലില്‍ വോട്ടിങ് സമയത്ത് 43 പേരേ സഭയിലുണ്ടായിരുന്നുള്ളൂ. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനടക്കം പലരും പുറത്തായിരുന്നു അപ്പോള്‍.
അതേസമയം, മട്ടാഞ്ചേരി ആധുനിക അറവുശാലയുടെ അജണ്ട വിശദമായ പഠനത്തിനും വിദഗ്ധാഭിപ്രായത്തിനുമായി മാറ്റിവെച്ചു. പ്രതിപക്ഷാവശ്യത്തത്തെുടര്‍ന്നായിരുന്നു ഇത്.

കുട്ടികള്‍ ശാസ്ത്രം രചിക്കട്ടെ

Posted: 27 Nov 2014 08:29 PM PST

തിരൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്‍െറ മത്സര ഇനങ്ങള്‍ക്ക് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രൗഢഗംഭീര തുടക്കം. ശാസ്ത്രോത്സവം എന്ന പേരുമാറ്റത്തോടെയുള്ള പ്രഥമ മേളക്ക് സാക്ഷിയാകാന്‍ തുഞ്ചന്‍െറ മണ്ണിലേക്ക് ശാസ്ത്ര കുതുകികള്‍ ഒഴുകിയത്തെി.
ശാസ്ത്ര പരീക്ഷണത്തോടെയായിരുന്നു ഉദ്ഘാടന ചടങ്ങ്. പ്രത്യേക ബോര്‍ഡിലേക്ക് മന്ത്രി സോഡിയം ഹൈഡ്രോക്സൈഡ് ലായനി തളിച്ചതോടെ 'സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം' എന്ന എഴുത്ത് തെളിഞ്ഞ് വന്നു. തുടര്‍ന്ന് മന്ത്രിയുടെ ഹ്രസ്വ പ്രഭാഷണം. സംഘാടക സമിതി അധ്യക്ഷന്‍ സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
സി.വി. രാമന്‍ പ്രബന്ധ മത്സര വിജയികളായ സ്നേഹ ബോബി (കണ്ണൂര്‍ കൊളയാട് സെന്‍റ് കൊര്‍ണേലിയസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), കെ. അപര്‍ണ (പാലക്കാട് കൊടുമുണ്ട വെസ്റ്റ് ഗവണ്‍മെന്‍റ് ഹൈസ്കൂള്‍), എ. ഫാത്തിമ (കൊല്ലം പ്ളാപ്പന എസ്.വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) എന്നിവര്‍ക്ക് മന്ത്രി കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. വൊക്കേഷനല്‍ എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച ഹൈസ്കൂള്‍ ഉപന്യാസ മത്സര വിജയകളായ മനു മറിയന്‍ എബ്രഹാം (മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ടി.ജി. വിദ്യ (എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മലപ്പുറം), ഹയര്‍ സെക്കന്‍ഡറി തല വിജയികളായ പി.എം. വാഫിറ ഹന്ന (പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), നാജിദ ഗദ്ദാഫി (ഐഡിയല്‍ എച്ച്.എസ്.എസ് ധര്‍മഗിരി), അധ്യാപക വഭാഗം വിജയി പി. ജെന്‍സി (താനൂര്‍ ഗവ. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) എന്നിവര്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ നല്‍കി. എം.എല്‍.എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, അഡ്വ. എന്‍. ഷംസുദ്ദീന്‍, പി. ഉബൈദുല്ല, അഡ്വ. കെ.എന്‍.എ. കാദര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട്, വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉമര്‍ അറക്കല്‍, വെട്ടം ആലിക്കോയ, സലീം കുരുവമ്പലം, തിരൂര്‍ നഗരസഭാധ്യക്ഷ കെ. സഫിയ, ഉപാധ്യക്ഷന്‍ പി. രാമന്‍കുട്ടി, തിരൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുല്ലക്കുട്ടി, എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ഗഗന്‍ ഗുപ്ത, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എജുക്കേഷന്‍ ഡയറക്ടര്‍ സി.കെ. മോഹനന്‍, ഹയര്‍ സെക്കന്‍ഡറി ജോയിന്‍റ് ഡയറക്ടര്‍ പി.എ. സാജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പെരിന്തല്‍മണ്ണ കുന്നക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക എ. വിജയകുമാരിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. എല്‍. രാജന്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ഒ. ഷൗക്കത്തലി നന്ദിയും പറഞ്ഞു.
കോഴിക്കോട് റീജനല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജീസിലെ ശാസ്ത്രജ്ഞരാണ് ഉദ്ഘാടന ശാസ്ത്രപരീക്ഷണം ഒരുക്കിയത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വന്നേ തീരൂ; നാട് സമരത്തിന്

Posted: 27 Nov 2014 08:25 PM PST

കല്‍പറ്റ: വയനാടിന് അനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍കോളജ് സ്ഥാപിക്കുന്നതിന് പ്രാഥമികനടപടി പോലും പൂര്‍ത്തിയാക്കാത്ത സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു.
ജനപ്രതിനിധികളിലും സര്‍ക്കാര്‍പ്രഖ്യാപനങ്ങളിലും വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് വയനാട്ടുകാര്‍. അനുയോജ്യമായ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരം തുടങ്ങിയിട്ടുണ്ട്.
വ്യാഴാഴ്ച കലക്ടറേറ്റിന് മുന്നില്‍ ഈ വിഷയത്തില്‍ ഒരേസമയം രണ്ടു സമരങ്ങളാണ് നടന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ മെഡിക്കല്‍ കോളജിന് പ്രതീകാത്മക തറക്കല്ലിടല്‍ സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ കോളജ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നും ഭൂമിയുടെ ക്രയവിക്രയത്തിലുള്ള നിയന തടസ്സങ്ങള്‍ പരിഹരിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹമാവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ളെങ്കില്‍ ജനകീയപ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. ജില്ലാ പ്രസിഡന്‍റ് ബിനു വയനാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് വി. മുഹമ്മദ് ശരീഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജന. സെക്രട്ടറി ജോസഫ് അമ്പലവയല്‍ സ്വാഗതവും കെ. ഉസ്മാന്‍ നന്ദിയും പറഞ്ഞു. ശിഹാബുദ്ദീന്‍, മോഹനന്‍ പനമരം, റോസ്ലി, ശ്രീനാഥ്, കൃഷ്ണകുമാരി, സി.കെ. ജുമൈല, തനിമ അബ്ദുറഹ്മാന്‍, ഇഖ്ബാല്‍ പരിയാരം, ജൈനി ഷാജി, നൂറുദ്ദീന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കിസാന്‍ ജനത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. മെഡിക്കല്‍ കോളജ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊണ്ടുപോയാല്‍ ജനുവരി ആദ്യവാരം മുതല്‍ കലകട്റേറ്റിന് മുന്നില്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. കിസാന്‍ ജനത സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.ഒ. ദേവസ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് വി.പി. വര്‍ക്കി അധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് ജനത സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ജോര്‍ജ് പോത്തന്‍, വി.വി. ജിനചന്ദ്ര പ്രസാദ്, സൂസന്‍ ജയിംസ്, പൗലോസ് കുറുമ്പേമഠം, ബാബു കുന്നുപുറം, യു.എ. ഖാദര്‍, കെ.ബി. രാജുകൃഷ്ണ, ഒ.ഇ. കാസിം, എം.കെ. ബാലന്‍, കെ.കെ. രവി, അജ്മല്‍ സാജിദ്, കെ. പ്രകാശന്‍, ബി. രാധാകൃഷ്ണ പിള്ള, എല്‍.കെ. ബെന്നി, ഇ.പി. യാക്കോബ്, പി.വി. വര്‍ധമാന ഗൗഡര്‍, ഡി. രാജന്‍ എന്നിവര്‍ സംസാരിച്ചു. എം.സി. രവീന്ദ്ര കുമാര്‍, എ. ഷംസുദ്ദീന്‍, എം.സി. രാധാകൃഷ്ണന്‍, എന്‍.ബി. ഗോപാലന്‍, എ. അനന്തകൃഷ്ണ ഗൗഡര്‍, കെ. ഷിബു, ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അനുവദിച്ച മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിലെ കാലതാമസം അവസാനിപ്പിക്കണമെന്നും അതിന്‍െറ പിന്നില്‍ പ്രവര്‍ത്തിക്കുന്ന തല്‍പരകക്ഷികളെ ജനമധ്യത്തില്‍ തുറന്ന് കാട്ടുന്നതിനും വേണ്ടി ഡിസംബര്‍ 15ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ കല്‍പറ്റ നിയോജകമണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി തീരുമാനിച്ചു.
ആദിവാസികളടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങളും കര്‍ഷകത്തൊഴിലാളികളും കൂടുതല്‍ അധിവസിക്കുന്ന ജില്ലയില്‍ വേണ്ടത്ര ചികിത്സ ലഭിക്കാതെ നിരവധിയാളുകള്‍ മരണപ്പെടുന്നു. സൗജന്യമായി സ്ഥലം അനുവദിച്ചിട്ടും സ്ഥലം ഏറ്റെടുക്കുന്നതിന് സാങ്കേതിക തടസ്സം ചൂണ്ടിക്കാണിച്ച് മെഡിക്കല്‍ കോളജ് തുടങ്ങാന്‍ വൈകിപ്പിക്കുന്നത് ഖേദകരമാണെന്ന് യോഗം കുറ്റപ്പെടുത്തി.
എ.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. കേയംതൊടി മുജീബ്, കെ.എം. ഫൈസല്‍, ഷമീം പാറക്കണ്ടി, കെ.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ അബ്ബാസ് പുന്നോളി സ്വാഗതവും നാസര്‍ പൊഴുതന നന്ദിയും പറഞ്ഞു.

പക്ഷിപ്പനി: ജില്ലയില്‍ അതീവജാഗ്രത

Posted: 27 Nov 2014 08:22 PM PST

കോഴിക്കോട്: തെക്കന്‍ കേരളത്തില്‍ പടര്‍ന്നുപിടിച്ച പക്ഷിപ്പനി ജില്ലയില്‍ കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടില്ളെങ്കിലും മൃഗസംരക്ഷണ വകുപ്പ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുതുടങ്ങി. വെറ്ററിനറി സര്‍ജന്മാര്‍ക്ക് കഴിഞ്ഞ ദിവസം പരിശീലനം നല്‍കി.
ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍, അറ്റന്‍ഡര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് ശനി, തിങ്കള്‍ ദിവസങ്ങളില്‍ പരിശീലനം നല്‍കും. ദേശാടനപ്പക്ഷികളിലൂടെയാണ് പ്രധാനമായും പനി പകരുന്നതെന്നാണ് നിഗമനം.
ആ നിലക്ക് ജില്ലയില്‍ രോഗം വരാന്‍ സാധ്യത കുറവാണെങ്കിലും ഏത് സാഹചര്യത്തെയും നേരിടാന്‍ പാകത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിവരുകയാണെന്ന് മൃഗസംരക്ഷണ അധികൃതര്‍ പറഞ്ഞു.
ജില്ലയില്‍ മാവൂര്‍, കടലുണ്ടി ഭാഗങ്ങളിലാണ് പ്രധാനമായും ദേശാടനപ്പക്ഷികള്‍ എത്താറ്. എന്നാല്‍ ഇവിടെ സീസണ്‍ തുടങ്ങുന്നതേയുള്ളൂ. മേഖലയില്‍ താറാവുകൃഷി പരിമിതവുമാണ്. കോഴി, താറാവ് എന്നിവയുടെ കടത്തും ജില്ലയില്‍ പരിശോധിക്കുന്നുണ്ട്.
ബ്ളോക് തലത്തില്‍ ഒരു ഡോക്ടര്‍, രണ്ട് അറ്റന്‍ഡര്‍മാര്‍, രണ്ട് ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങിയ സ്ക്വാഡുകള്‍ക്ക് രൂപം നല്‍കും.
ഇതിന് പുറമെ ജില്ലാതലത്തില്‍ ഒമ്പത് സ്ക്വാഡുകളും രൂപവത്കരിക്കും. കോഴികള്‍, മറ്റു പക്ഷികള്‍, താറാവ് എന്നിവയുടെ അസ്വാഭാവിക ചലനങ്ങളും മരണങ്ങളും കണ്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കണം.
രോഗപ്രതിരോധത്തിന് ആവശ്യമായ മരുന്ന്, ബ്ളീച്ചിങ് പൗഡര്‍, കുമ്മായം എന്നിവയെല്ലാം കരുതുന്നുണ്ട്.
അത്യാവശ്യ ഫണ്ടായി 50,000 രൂപ അനുവദിച്ചു. പ്രതിരോധ പ്രവര്‍ത്തനത്തിന് ഫണ്ടിന്‍െറ അഭാവം പ്രശ്നമാകില്ല. ജില്ലാ ഭരണകൂടമാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. ഫോറസ്റ്റ്- ആരോഗ്യ വകുപ്പുകളുടെ സഹായങ്ങളും ലഭ്യമാക്കും.
ഇപ്പോള്‍ ആറ് മുതല്‍ ആറു മണിവരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ സമയം 24 മണിക്കൂറായി ദീര്‍ഘിപ്പിക്കും.
താറാവിന്‍െറയും കോഴിയുടെയും മുട്ടകളും ഇറച്ചികളും നന്നായി വേവിച്ചുകഴിക്കണമെന്ന മുന്നറിയിപ്പും മൃഗസംരക്ഷണ വകുപ്പ് നല്‍കി.

വെള്ളപ്പൊക്കം: ഗസ്സയില്‍ യു.എന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Posted: 27 Nov 2014 08:17 PM PST

Image: 

ഗസ്സ: ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സക്ക് തിരിച്ചടിയായി വെള്ളപ്പൊക്കവും. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയാണ്  വെള്ളപ്പൊക്കത്തിനിടയാക്കിയത്. ഗസ്സയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന യു.എന്‍ ഏജന്‍സിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഗസ്സയിലെ 63 സ്കൂളുകള്‍ അടച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നഗരത്തില്‍ രക്ഷാപ്രവര്‍ത്തന നടപടികള്‍ പുരോഗമിക്കുകയാണ്. മൂന്ന് മാസം മുമ്പ് ഇസ്രായേല്‍ നടത്തിയ ആക്രമണം ഗസ്സയിലെ ഒരു ലക്ഷത്തോളം പേരെയാണ് ഭവനരഹിതരാക്കിയത്. ഇവര്‍ ഇപ്പോഴും യു.എന്‍ ക്യാമ്പുകളിലാണ് കഴിയുന്നത്. 18 ലക്ഷമാണ് ഗസ്സമുനമ്പിലെ ജനസംഖ്യ.

ഒപെക്: ഉല്‍പാദന നിയന്ത്രണമില്ളെന്ന് ജി.സി.സി രാജ്യങ്ങള്‍

Posted: 27 Nov 2014 08:13 PM PST

Image: 

റിയാദ്: എണ്ണ ഉല്‍പാദന, കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഒപെക്’ പ്രതിനിധികള്‍ വിയന്നയില്‍ സമ്മേളിച്ചപ്പോള്‍ വിലയിടിവിന്‍െറ സാഹചര്യത്തിലും ഉല്‍പാദനം വെട്ടിക്കുറക്കേണ്ടതില്ളെന്ന നിലപാടിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. അള്‍ജീരിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങള്‍ ഉല്‍പാദന നിയന്ത്രണത്തിന് ശിപാര്‍ശ ചെയ്തപ്പോള്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജി.സി.സി രാജ്യങ്ങള്‍ നിയന്ത്രണത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഒപെക് ഉച്ചകോടി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ മാധ്യമക്കാരുടെ ചോദ്യത്തിന് പ്രതികരിക്കാന്‍ സൗദി പെട്രോളിയം മന്ത്രി ഡോ. അലി അന്നുഐമി തയ്യാറായില്ല. നിലവിലുള്ള വിലക്കുറവ് എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കാരണത്താലല്ളെന്നും വില നിയന്ത്രണം നടത്തുന്നത് ബാഹ്യശക്തികളാണെന്നും ജി.സി.സി പെട്രോളിയം മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. വിലക്കുറവ് പ്രതിസന്ധിയായി കാണേണ്ടതില്ളെന്ന് സൗദി, യു.എ.ഇ പെട്രോളിയം മന്ത്രിമാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പുറമെ നിലവിലുള്ള പ്രതിസന്ധി തങ്ങള്‍ക്ക് ഭീഷണയാവുന്നില്ളെന്ന് ഖത്തര്‍ പെട്രോളിയം മന്ത്രി മുഹമ്മദ് അസ്സാദയും വിയന്നയില്‍ വ്യക്തമാക്കി. എന്നാല്‍ പ്രതിസന്ധി എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്ന് അള്‍ജീരിയ പെട്രോളിയം മന്ത്രി യൂസുഫ് അല്‍യൂസുഫി പറഞ്ഞു. 30 ശതമാനം വിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ ഉല്‍പാദനം വെട്ടിക്കുറക്കണമെന്ന് വെനിസ്വേല എണ്ണ മന്ത്രി റാഫേല്‍ റാംറീസും അഭിപ്രായപ്പെട്ടു. എണ്ണ മേഖലയിലെ മുതല്‍മുടക്കുകാര്‍ ഈ സാഹചര്യത്തില്‍ സാമ്പത്തിക ഭീഷണി നേരിടുകയാണെന്നും ഉല്‍പാദന നിയന്ത്രണത്തെ ന്യായീകരിക്കുന്നവര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ ഒപെക് ഉച്ചകോടി ചേരുന്ന വേളയില്‍ വ്യാഴാഴ്ചയും എണ്ണക്ക് വിലയിടിവ് സംഭവിച്ചതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉച്ചകോടി ചേരാനിരിക്കെ എണ്ണക്ക് നേരിയ വര്‍ധനവ് അനുഭവപ്പെട്ടത് കഴിഞ്ഞ ദിവസം വീണ്ടും കുറയുകയായിരുന്നു.
 

ഉല്‍പാദനം കുറക്കേണ്ടെന്ന് ഒപെക്; എണ്ണവിലയില്‍ വന്‍ ഇടിവ്

Posted: 27 Nov 2014 07:40 PM PST

Image: 

വിയന്ന: എണ്ണയുടെ ഇപ്പോഴുള്ള ഉല്‍പാദനം കുറച്ച് വില താങ്ങിനിര്‍ത്തേണ്ടതില്ലെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് ന്‍െറ തീരുമാനം. വിയന്നയില്‍ നടക്കുന്ന സമ്മേളനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഒപെകിന്‍െറ തീരുമാനത്തോടെ അസംസ്കൃത എണ്ണയുടെ വില ബാരലിന് 72ഡോളറില്‍ താഴെയെത്തി. നാലു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യു.എസില്‍ കഴിഞ്ഞദിവസം മാത്രം അഞ്ച് ശതമാനം കുറവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കും.

ദിനേനയുള്ള എണ്ണയുല്‍പാദനം 30 ദശലക്ഷം ബാരല്‍ ആയി നിലനിര്‍ത്താനും ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചു. ഒപെക് സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ബദ് രിയാണ് ഇക്കാര്യം അറിയിച്ചത്. ആഗോള സാമ്പത്തിക വളര്‍ച്ച മന്ദഗതിയില്‍ തുടരുന്നതിനിടെ വടക്കന്‍ അമേരിക്കയില്‍ ഷെയില്‍ ഗ്യാസ് ഉല്‍പാദനം വര്‍ധിക്കുകകൂടി ചെയ്തതോടെയാണ് എണ്ണ വില ജൂണ്‍ മുതല്‍ 30 ശതമാനത്തോളം ഇടിഞ്ഞത്.

അല്‍ അയാല നൃത്തം യുനെസ്കോ പട്ടികയില്‍

Posted: 27 Nov 2014 07:16 PM PST

Image: 

മസ്കത്ത്: യു.എ.ഇയിലെയും ഒമാനിലെയും പരമ്പരാഗത നൃത്തമായ അയാല യുനെസ്കോയുടെ സാംസ്കാരിക പരമ്പരാഗത പട്ടികയില്‍ ഇടംനേടി. വ്യാഴാഴ്ച പാരിസില്‍ നടന്ന യുനെസ്കോ സാംസ്കാരിക പാരമ്പര്യ സംരക്ഷണ സമിതിയുടെ ഒമ്പതാമത് സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. ഇരു രാജ്യങ്ങളും സംയുക്തമായാണ് അപേക്ഷ സമര്‍പ്പിച്ചത്. അറബ് രാജ്യങ്ങളില്‍ യു.എ.ഇ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതില്‍ ഏറെ മുന്നിലാണെന്നും സമിതി കണ്ടത്തെി. പുരുഷന്മാരാണ് ഈ നൃത്തം അവതരിപ്പിക്കാറ്. മരുഭൂമി സംസ്കാരത്തിന്‍െറ ഭാഗമായ ഈ നൃത്തം എല്ലാ പ്രായക്കാരും നടത്താറുണ്ട്. വിവാഹം, പെരുന്നാള്‍ തുടങ്ങിയ ആഘോഷവേളകളിലാണ് ഈ പരമ്പരാഗത നൃത്തം നടത്തുന്നത്. നൃത്തത്തില്‍ നബാത്തിയന്‍ കവിതകളാണ് സാധാരണ ആലപിക്കുക. വിവിധയിനം സംഗീത ഉപകരണങ്ങളും ഡ്രമുകളും അകമ്പടിയായുണ്ടാവും. ഈ നൃത്തം പുതുതലമുറക്കും വരും തലമുറക്കും കൈമാറാന്‍ യു.എ.ഇയും ഒമാനും നടത്തുന്ന ശ്രമവും പരിഗണിക്കപ്പെട്ടിട്ടുണ്ട്.

തൊഴിലാളി റിക്രൂട്ടിങ്ങിന് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കും

Posted: 27 Nov 2014 07:06 PM PST

Image: 
Subtitle: 
തൊഴില്‍ദാതാക്കളുടെയും റിക്രൂട്ട്മെന്‍റ് രാജ്യങ്ങളുടെയും യോഗം

കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളിലേക്കുള്ള വിദേശ തൊഴിലാളി റിക്രൂട്ടിങ്ങിന് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാന്‍ കുവൈത്തില്‍ ചേര്‍ന്ന, വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്ന ഏഴ് രാജ്യങ്ങളുടെയും തൊഴിലാളികളെ വിദേശത്തേക്ക് ജോലിക്കയക്കുന്ന 11 രാജ്യങ്ങളുടെയും യോഗം ധാരണയിലത്തെി. വ്യാഴാഴ്ച കുവൈത്തില്‍ നടന്ന യോഗത്തില്‍ സൗദി, കുവൈത്ത്, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, മലേഷ്യ എന്നീ റിക്രൂട്ട്മെന്‍റ് രാജ്യങ്ങളും ഈ രാജ്യങ്ങളിലേക്ക് തൊഴിലാളികളെ അയക്കുന്ന ഇന്ത്യ, ചൈന, പാകിസ്താന്‍, ബംഗ്ളാദേശ്, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, നേപ്പാള്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമാണ് പങ്കെടുത്തത്.
അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാന്‍ യോഗത്തില്‍ സംബന്ധിച്ച രാജ്യങ്ങള്‍ ധാരണയിലത്തെിയതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച കുവൈത്ത് തൊഴില്‍ മന്ത്രി ഹിന്ദ് അല്‍സബീഹ് അറിയിച്ചു. 2008ല്‍ യു.എ.ഇയിലെ അബൂദബിയില്‍ തുടങ്ങിയ തൊഴില്‍ ദാതാക്കളുടെയും റിക്രൂട്ട്മെന്‍റ് രാജ്യങ്ങളുടെയും യോഗത്തിന്‍െറ തുടര്‍ച്ചയായുള്ള മൂന്നാമത്തെ യോഗമാണ് കുവൈത്തില്‍ നടന്നത്. ‘മൂന്നാമത് അബൂദബി ഡയലോഗ്’ എന്ന പേരില്‍ നടന്ന യോഗം ജി.സി.സി തൊഴില്‍ മന്ത്രിതല ഉച്ചകോടിയോടനുബന്ധിച്ചാണ് ഇത്തവണ അരങ്ങേറിയത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍, പാലിക്കേണ്ട അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും, തൊഴിലാളികളെ വിദേശത്തേക്കയക്കുന്നതിനുമുമ്പ് സ്വന്തം രാജ്യത്ത് നല്‍കേണ്ട പരിശീലനം തുടങ്ങിയവ യോഗം ചര്‍ച്ചചെയ്തു.
ഇതോടനുബന്ധിച്ച് കുവൈത്തും ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഏജന്‍സികളുമായി സംയുക്ത പ്രവര്‍ത്തക പദ്ധതിയില്‍ ഒപ്പുവെച്ചു.
ഇന്‍റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഇന്‍റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍, യുനൈറ്റഡ് നാഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാം എന്നീ ഏജന്‍സികളുമായാണ് കുവൈത്തിലെ തൊഴില്‍ വിപണിയെ ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന പദ്ധതിയില്‍ ഒപ്പുവെച്ചത്.

എബോള പ്രതിരോധത്തിന് യു.എ.ഇ 18.4 ദശലക്ഷം ദിര്‍ഹം നല്‍കും

Posted: 27 Nov 2014 06:56 PM PST

Image: 

അബൂദബി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച എബോള രോഗത്തിന്‍െറ പ്രതിരോധത്തിനായി യു.എ.ഇയുടെ സഹായ ഹസ്തം. ലൈബീരിയ, ഗിനിയ, സിയാറലിയോണ്‍ എന്നീ രാജ്യങ്ങളിലെ എബോള പ്രതിരോധത്തിനും ചികില്‍സക്കുമായാണ് യു.എ.ഇ സഹായം നല്‍കുന്നത്.
18.4 ദശലക്ഷം ദിര്‍ഹം നല്‍കാനാണ് തീരുമാനിച്ചത്. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ ഇതു സംബന്ധിച്ച കരാറില്‍ യു.എ.ഇ വികസന-രാജ്യാന്തര സഹകരണ വകുപ്പും യൂനിസെഫും ഒപ്പുവെച്ചു.  വികസന-രാജ്യാന്തര സഹകരണ വകുപ്പിന്‍െറ അബൂദബിയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി ശൈഖ ലുബ്ന അല്‍ ഖാസിമിയുടെ സാന്നിധ്യത്തില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹസ്സ മുഹമ്മദ് ഫലാഹ് അല്‍ ഖഹ്താനിയും യൂനിസെഫ് ഗള്‍ഫ് മേഖല പ്രതിനിധി ഇബ്രാഹിം ഇല്‍സിഖുമാണ് കരാര്‍ ഒപ്പുവെച്ചത്. എബോളക്കെതിരായ പോരാട്ടത്തിനുള്ള സഹായത്തിന് ഒക്ടോബര്‍ രണ്ടിനാണ് യു.എ.ഇ സഹായം പ്രഖ്യാപിച്ചത്. എബോള ബാധിതര്‍ക്കുള്ള സൗകര്യങ്ങള്‍ക്കൊപ്പം അനാഥരായ കുട്ടികളെ സഹായിക്കാനും സ്കൂളുകളില്‍ രോഗം പകരുന്നത് തടയുന്നതിന് അധ്യാപകര്‍ക്ക് ബോധവത്കരണം നടത്താനുമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ആറ് മാസത്തിനകം മൂന്ന് രാജ്യങ്ങളിലെ ഒന്നര ലക്ഷം പേര്‍ക്ക് ഫണ്ടിന്‍െറ പ്രയോജനം ലഭിക്കും.  ആഫ്രിക്കന്‍ രാജ്യങ്ങളെ എബോള രഹിതമാക്കുന്നതിന് അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ശൈഖ ലുബ്ന അല്‍ ഖാസിമി പറഞ്ഞു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP