സ്വാഗതം
WELCOME

News Update..

Thursday, November 20, 2014

അന്യജാതിക്കാരനുമായി വിവാഹം; യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി Madhyamam News Feeds

അന്യജാതിക്കാരനുമായി വിവാഹം; യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി Madhyamam News Feeds

Link to

അന്യജാതിക്കാരനുമായി വിവാഹം; യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

Posted: 19 Nov 2014 11:38 PM PST

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്യജാതിക്കാരനായ യുവാവിനെ വിവാഹം കഴിച്ചതിന് യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. ഡല്‍ഹി വെങ്കടേശ്വര കോളെജ് അവസാന വര്‍ഷ വിദ്യാര്‍ഥിനി ഭാവന യാദവ് (21)ആണ് ദുരഭിമാനക്കൊലക്കിരയായത്. സംഭവത്തില്‍ ഭാവനയുടെ മാതാപിതാക്കളായ ജഗ് മോഹന്‍ യാദവ്, സാവിത്രി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യാദവ് വിഭാഗത്തില്‍പെട്ട ഭാവന പഞ്ചാബിയായ അഭിഷേകിനെ(24) വിവാഹം കഴിച്ചതിനാണ് മാതാപിതാക്കള്‍ കൊലപാതകം നടത്തിയത്.

കാബിനറ്റ് സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്‍റ് പ്രോഗ്രാമറായ അഭിഷേകുമായുള്ള വിവാഹം ജാതി ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നേരത്തേ എതിര്‍ത്തിരുന്നു. വീട്ടുകാര്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെ നവംബര്‍ 12ന് ഇവര്‍ ആര്യസമാജം മന്ദിരത്തില്‍വെച്ച് വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരെ വിവാഹം നടന്ന കാര്യം അറിയിക്കുകയായിരുന്നു.

വിവാഹം അംഗീകരിക്കാന്‍ മാതാപിതാക്കള്‍ തയാറായില്ല. വരനും വധുവും തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ മാതാപിതാക്കള്‍ ഇവരെ അംഗീകരിച്ചെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കല്യാണം ദിവസം തന്നെ ഭാവനയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുയായിരുന്നു. എന്നാല്‍ കടുത്ത പീഡനമാണ് യുവതിക്ക് സ്വവസതിയില്‍ നിന്നും നേരിടേണ്ടി വന്നത്. ഇതോടെ നവംബര്‍ 14ന് യുവതി ഭര്‍തൃവീട്ടിലേക്കു തന്നെ തിരിച്ചു പോയി.

പിന്നീട് മാതാപിതാക്കള്‍  അയല്‍വാസികളെയും കൂട്ടി അഭിഷേകിന്‍്റെ വീട്ടിലത്തെുകയും തങ്ങളുടെ പെരുമാറ്റത്തില്‍ മാപ്പു പറയുകയും ചെയ്തിരുന്നു. ആചാരപ്രകാരം വിവാഹം നടത്താമെന്ന് ഉറപ്പു നല്‍കി ഭാവനയെ വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. യുവതിയുടെ അമ്മാവന്‍ അഭിഷേകിനെ വിളിച്ച് രണ്ടു പേരെയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ കൊല നടത്തുകയും രാജ്സഥാനിലെ ആല്‍വാറിലെ കുടുംബ പ്രദേശത്ത് എത്തിച്ച് യുവതിയുടെ ശവദാഹം നടത്തുകയും ചെയ്തു.

യുവതിയുടെ അമ്മാവന്‍െറ മകനാണ് മരണവാര്‍ത്ത അഭിഷേകിനെ അറിയിച്ചത്. അഭിഷേകിന്‍െറ പരാതിയില്‍ കേസെടുത്താണ് പൊലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. യുവതിയെ പാമ്പ് കടിച്ചെന്നും മന്ത്രവാദ ക്രിയകള്‍ നടത്തുന്നതിനായി രാജസ്ഥാനിലേക്ക് കൊണ്ടു പോകുകയാണെന്നും തന്നോട് പറഞ്ഞതായി അയല്‍വാസിയായ മഹീന്ദര്‍ പൊലീസിന് മൊഴി നല്‍കി.

 

സൂരജിനെ സസ്പെന്‍ഡ് ചെയ്യണം ^വി.എസ്

Posted: 19 Nov 2014 10:48 PM PST

Image: 

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനകേസില്‍ ആരോപണവിധേയനായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സസ്പെന്‍ഡ് ചെയ്യണമെന്ന്  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സൂരജിന്‍റെ അനധികൃത സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടണം. ഭരണപക്ഷത്തെ പ്രമുഖ കക്ഷി സൂരജിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇത് പ്രതിഷേധാര്‍ഹമാണെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

സൂരജ്  മാറാട് കേസിലും കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിലും ആരോപണവിധേയനാണ്. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് കോടികളുടെ അനധികൃത സമ്പാദ്യമെന്നും വി.എസ് ആരോപിച്ചു.

കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനെ ബാറുടമകള്‍ പണം കൊണ്ട് അഭിഷേകം ചെയ്യുകയാണ്. സുധീരന്‍റെ ജനപക്ഷ യാത്ര ബാറുടമകളില്‍ നിന്ന് പണം വാങ്ങി നടത്തുന്നതാണെന്നും വി.എസ് ആരോപിച്ചു.  ബാര്‍ കോഴ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ ഭരണം ജനങ്ങള്‍ക്ക് ബാധ്യതയാണെന്നും വി.എസ് കുറ്റപ്പെടുത്തി.

ടി.ഒ സൂരജിനെതിരെ കര്‍ശന നടപടി വേണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പിണറായി വിജയനും ആവശ്യപ്പെട്ടു.

കോണ്‍ഗ്രസില്‍ കെ.എം മാണിക്കു പിറകെ മുസ്ലിം ലീഗും അഴിമതിയില്‍ മുങ്ങിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു. പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് അനധികൃതമായി സ്വത്തു സമ്പാദിച്ച കേസില്‍ ലീഗിന് കൈ കഴുകാനാവില്ളെന്നും പന്ന്യന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

 

മുല്ലപ്പെരിയാര്‍: കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കണം–പരിസ്ഥിതി കൂട്ടായ്മ

Posted: 19 Nov 2014 10:14 PM PST

കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കാന്‍ സുപ്രീംകോടതി വിധിയിലെ 'ബദല്‍സംവിധാനം' ഉയര്‍ത്തി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ പരിസ്ഥിതിപ്രവര്‍ത്തകരുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ്മയില്‍ തീരുമാനം. കേരളത്തിലെയും തമിഴ്നാട്ടിലെയും എഴുത്തുകാരുടെ കൂട്ടായ്മ 'ഉയിര്' സംഘടന കോട്ടയം ടി.ബിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ 'മുല്ലപ്പെരിയാര്‍ ചര്‍ച്ച'യുടെ ഉദ്ഘാടനം എഴുത്തുകാരി സാറാജോസഫ് നിര്‍വഹിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയലക്ഷ്യത്തോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സമീപിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ജലനിരപ്പ് കുറച്ച് ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കണ്ടത്തെണം. പുതിയ അണക്കെട്ട് എന്നത് പെട്ടെന്നുള്ള പരിഹാരമാവില്ല. ഇത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും വഴിവെക്കും. അന്താരാഷ്ട്ര ഏജന്‍സിയെ ഉപയോഗിച്ച് പഠനംനടത്തി പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും അവര്‍ പറഞ്ഞു.
എല്ലാത്തിനും പരിഹാരം പുതിയ അണക്കെട്ടാണെന്ന വാദം കേരളം ഉയര്‍ത്തിയതാണ് മുല്ലപ്പെരിയാര്‍ വിഷയം ദുര്‍ബലമാക്കിയതെന്ന് മുഖ്യപ്രഭാഷണം നടത്തിയ പരിസ്ഥിതിപ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും ഉപയോഗിക്കാന്‍ ജലനിരപ്പ് 142 അടിയില്‍ നിലനിര്‍ത്തി കോടതിയെ ബോധ്യപ്പെടുത്തുകയാണ് തമിഴ്നാട്. വിഷയത്തില്‍ തമിഴ്നാട് പറയുന്നതെല്ലാം പച്ചക്കള്ളമാണ്. കേരളം അണക്കെട്ട് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാതെ കുമളിയിലെ വിനോദസഞ്ചാരത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ വിശകലനം നടത്താതെ ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമം. ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന ആലോചനകള്‍ കേരളത്തില്‍നിന്നുണ്ടാകണം. പുതിയ അണക്കെട്ട് വേണ്ടെന്ന് പറഞ്ഞാല്‍ അവരെ തമിഴ്നാടിന്‍െറ ആളുകളായി മുദ്രകുത്തുന്ന സ്ഥിതിയാണ്. മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട്ടിലെ അഞ്ചുജില്ലകള്‍ കൃഷി ചെയ്യുന്നുണ്ടെന്ന കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് മുല്ലപ്പെരിയാര്‍ നിയമപോരാട്ടത്തില്‍ അടിക്കടിയുണ്ടാകുന്ന പരാജയം പരിശോധിക്കണമെന്ന് മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി മുന്‍ചെയര്‍മാന്‍ പ്രഫ. സി.പി. റോയി ആവശ്യപ്പെട്ടു. സെന്‍ട്രല്‍ വാട്ടര്‍ കമീഷന്‍െറ തലപ്പത്ത് എക്കാലവും തമിഴ്നാടിന്‍െറ പ്രതിനിധികളാണ് വരുന്നത്. മുഴുവന്‍ചെലവും ഗുണഭോക്താക്കളായ തമിഴ്നാട് വഹിക്കണമെന്ന നിര്‍ദേശമുള്ളതിനാല്‍ കമീഷനെ സ്വാധീനിക്കാനും കഴിയും. 2006ലെ സുപ്രീംകോടതിവിധിയില്‍ ജലനിരപ്പ് 136 അടിയില്‍നിന്ന് 142ഉം ആവശ്യമെങ്കില്‍ 152മായി ഉയര്‍ത്താമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, 2014ലെ സുപ്രീംകോടതിവിധിയില്‍ കേരളത്തിന്‍െറ ആശങ്കയകറ്റാന്‍ ആവശ്യമെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്നും ഉഭയകക്ഷിചര്‍ച്ചയിലൂടെ 50 അടിഉയരത്തില്‍ പുതിയ തുരങ്കം നിര്‍മിച്ച് ജലനിരപ്പ് താഴ്ത്തി കേരളത്തിന്‍െറ സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ തീരസംരക്ഷണസമിതി ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, സണ്ണി പൈകട എന്നിവര്‍ സംസാരിച്ചു. ബോധവത്കരണത്തിന്‍െറ ആദ്യഘട്ടമായി തീരദേശവാസികളായ 10,000പേരുടെ ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

രാംപാലിന്‍െറ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

Posted: 19 Nov 2014 10:00 PM PST

Image: 

ചണ്ഡീഗഡ്: വിവാദ ആള്‍ദൈവം രാംപാലിന്‍െറ ജാമ്യാപേക്ഷ പഞ്ചാബ്^ ഹരിയാന ഹൈകോടതി തള്ളി. 2006ല്‍ അദ്ദേഹത്തിന്‍െറ അനുയായികളാല്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ട കേസിലാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം നിഷേധിച്ചത്. ഏറെ പരിശ്രമത്തിനൊടുവില്‍ ബുധനാഴ്ച രാത്രിയാണ് രാംപാലിനെ പൊലീസ് അറസ്റ്റു ചെയ്തത്.

ഇന്ന് ഉച്ചക്ക് 2 മണിക്ക് ഇയാളെ കോടതിയില്‍ ഹാജരാക്കും. രാംപാലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. രാംപാല്‍ ഇപ്പോള്‍ ആശുപത്രിയിലാണ് കഴിയുന്നത്. ആശുപത്രിക്കകത്തും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസും സൈന്യവും ഒരുക്കിയിരിക്കുന്നത്. ആശുപത്രിയുടെ പരിസരങ്ങളില്‍ ഒറ്റപ്പെട്ട രീതിയില്‍ രാംപാല്‍ അനുയായികള്‍ ഒരുമിച്ചുകൂടുന്നുണ്ട്. എന്നാല്‍ ഇവരെ ആശുപത്രി പരിസരങ്ങളിലേക്ക് സൈന്യം പ്രവേശിപ്പിക്കുന്നില്ല.

ബുധനാഴ്ച രാത്രിയാണ് ഹരിയാനയിലെ ഹിസാര്‍ ബര്‍വാലയിലുള്ള സത്ലോക് ആശ്രമത്തില്‍ നിന്ന് രാംപാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കനത്ത സുരക്ഷയില്‍ 10 വാഹനങ്ങളുടെ അകമ്പടിയോടെ ആംബുലന്‍സിലാണ് ഇയാളെ ചണ്ഡിഗഢിലേക്ക് കൊണ്ടു പോയത്. അറസ്റ്റ് സമയത്ത് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാംപാലിനെ പിടികൂടിയ നടപടിയില്‍ ഹരിയാന മുഖ്യമന്ത്രി എം.എല്‍ ഖാത്തര്‍ സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. വിവാദ ആള്‍ദൈവത്തിന്‍െറ അറസ്റ്റിനെ തുടര്‍ന്ന് ഹരിയാനയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

മുല്ലപ്പെരിയാര്‍: പെരിയാര്‍ തീരമേഖലയില്‍ സുരക്ഷാസംവിധാനം സജ്ജം- കലക്ടര്‍

Posted: 19 Nov 2014 09:57 PM PST

കട്ടപ്പന: മുല്ലപ്പെരിയാര്‍ അവലോകന യോഗം അയ്യപ്പന്‍കോവിലില്‍ നടന്നു. പെരിയാര്‍ തീരമേഖലയില്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമാണെന്ന് യോഗത്തില്‍ പങ്കെടുത്ത കലക്ടര്‍ അജിത് പാട്ടീല്‍ അറിയിച്ചു.
അപകട ഭീഷണിയുണ്ടായാല്‍ ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് നീക്കും. തീരമേഖലയില്‍ പൂര്‍ണമായി വഴിവിളക്കുകള്‍ സ്ഥാപിക്കും. ഇതിനായി കെ.എസ്.ഇ.ബി ജീവനക്കാരുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്‍െറ സ്പില്‍വേ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ എട്ട് മണിക്കൂര്‍ മുമ്പ് വിവരം ജനങ്ങളെ അറിയിക്കും. ഇക്കാര്യം സംബന്ധിച്ച് തമിഴ്നാട് അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ഹാളില്‍ കൂടിയ യോഗത്തില്‍ എ.ഡി.എം വി.ആര്‍. മോഹനപിള്ള, സബ് കലക്ടര്‍ ജാസര്‍ മാലിഹ്, ഡെപ്യൂട്ടി കലക്ടര്‍ പി. ഇന്ദിര, ആര്‍.ഡി.ഒ പി.വി. പൗളിന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ വിജയമ്മ ജോസഫ്, റോസമ്മ ജെയിംസ്, പഞ്ചമി പരമശിവം, ചിത്ര.എം.രാജന്‍, സാബു വേങ്ങവേലി എന്നിവര്‍ സംസാരിച്ചു.

അഭിലാഷിന്‍െറ മരണം: ദുരൂഹത നീങ്ങിയതോടെ പ്രദേശം പൂര്‍വ സ്ഥിതിയിലേക്ക്

Posted: 19 Nov 2014 09:54 PM PST

കാഞ്ഞങ്ങാട്: പത്താംക്ളാസ് വിദ്യാര്‍ഥി അഭിലാഷിന്‍െറ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ മീനാപ്പീസ് കടപ്പുറമുള്‍പ്പെടെ സമാധാനാന്തരീക്ഷത്തിലേക്ക് തിരിച്ചുവന്നു. നിത്യാനന്ദ പോളിടെക്നിക് കാമ്പസിലെ വെള്ളക്കെട്ടില്‍നിന്ന് മൃതദേഹം കണ്ടത്തെുമ്പോള്‍ ലഭിച്ച സാഹചര്യത്തെളിവുകള്‍ അനുകൂലമായിട്ടും മുങ്ങിമരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍െറ വെളിപ്പെടുത്തല്‍. വെള്ളക്കെട്ടിലെ ഞണ്ടും മീനും കടിച്ചാണ് മൃതദേഹത്തില്‍ മുറിവുണ്ടായതെന്നും പൊലീസ് സര്‍ജന്‍ പറഞ്ഞതോടെ നാട്ടുകാര്‍ പൊലീസിനെതിരെ രംഗത്ത് വന്നിരുന്നു. തീരദേശ മേഖലയിലെ ക്രമസമാധാന നില തകര്‍ന്നാല്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന് ഇന്‍റലിജന്‍സ് പൊലീസിന് മുന്നറിയിപ്പും നല്‍കിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഈ മേഖലയില്‍ ഒരു കലാപം ഉടലെടുത്തിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് വിവിധ കക്ഷി-രാഷ്ട്രീയ സംഘടനകളോട് ആത്മസംയമനം പാലിക്കാന്‍ ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കി. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
കുറുംബ ക്ഷേത്ര സമിതി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും യുവജന സംഘടനകളും ആദ്യാവസാനം സംയമനം പാലിച്ചതിനാല്‍ പ്രശ്നം മറ്റൊരു ദിശയിലേക്ക് വഴിമാറിയില്ല. വിദ്യാര്‍ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ മീനാപ്പീസ് ഭാഗത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. എ.ആര്‍ ക്യാമ്പിലെ രണ്ട് ബറ്റാലിയന്‍ സേനയെ പ്രദേശത്ത് വിന്യസിച്ചു.
പൊലീസ് കൊലപാതകത്തെ മുങ്ങിമരണമാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. കൊലപാതകം തെളിയിക്കാനാവാതെ ദുരൂഹത നീണ്ടുപോയാല്‍ പ്രദേശത്ത് സംഘര്‍ഷം ഉടലെടുക്കുമെന്ന ആശങ്ക എല്ലാവരിലും ഉണ്ടായിരുന്നു. അതിനിടെയാണ് ബുധനാഴ്ച നടന്ന ചോദ്യംചെയ്യലില്‍ വിദ്യാര്‍ഥികള്‍ കുറ്റം ഏറ്റുപറഞ്ഞത്. അഭിലാഷിനെ കാണാതായ ദിവസം രാത്രിയില്‍ വെള്ളക്കെട്ടും പരിസരവും പരിശോധിക്കുമ്പോഴും ഈ വിദ്യാര്‍ഥികള്‍ സമീപത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. കേസിലെ മുഖ്യപ്രതിയായ 17കാരനെ ഭയന്നിട്ടാകാം 15കാരനായ കൂട്ടുപ്രതി കുറ്റം സമ്മതിക്കാന്‍ വൈകിയതെന്നാണ് പൊലീസ് നിഗമനം. 17കാരന്‍െറ സ്വഭാവദൂഷ്യത്തെക്കുറിച്ച് മീനാപ്പീസ് ഭാഗത്തും സ്കൂളിലും നേരത്തേ ചില പരാതികള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങളുണ്ടായിരുന്നോ എന്നതും മറ്റും വിശദമായ അന്വേഷണത്തിന് വിധേയമാക്കുമെന്ന് ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിക്കാന്‍ വൈകിയിരുന്നെങ്കില്‍ പ്രദേശത്തെ സമാധാനാന്തരീക്ഷം തകരുമായിരുന്നു. മീനാപ്പീസ് പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.

മദ്യവ്യാപാരം: മന്ത്രി അടൂര്‍ പ്രകാശിന് നേരിട്ട് ബന്ധമുണ്ടോയെന്ന് പരിശോധിക്കും: സുധീരന്‍

Posted: 19 Nov 2014 09:52 PM PST

Image: 

തൃശൂര്‍: റവന്യു മന്ത്രി അടൂര്‍ പ്രകാശിന് മദ്യ വില്‍പനയുമായി നേരിട്ട് ബന്ധമുണ്ടോ എന്നറിയില്ളെന്നും അക്കാര്യം പരിശോധിക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. കോണ്‍ഗ്രസുകാര്‍ മദ്യ വ്യാപാരവുമായി ബന്ധം പാടില്ളെന്നത് പാര്‍ട്ടിയുടെ നയമാണ്. കാമ്പയിനുമായി മുന്നോട്ടു പോകുമ്പോള്‍ എല്ലാ കാര്യങ്ങളിലും മാറ്റമുണ്ടാവും. കെ.പി.സി.സി ഉദ്ദേശിക്കുന്ന വിധത്തില്‍ മാറ്റം സാധ്യമാവും. ഒറ്റ ദിവസം കൊണ്ട് എല്ലാം മാറുമെന്ന തോന്നലില്ളെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വിശ്വാസ്യതയും ഉത്തരവാദിത്തവുമില്ലാതെ ബാറുടമകള്‍ ഉന്നയിച്ച കോഴ ആരോപണം ഏറ്റുപിടിച്ച് ഇടതുപക്ഷം പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്മാറണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മുന്‍കാല സമരങ്ങളുടെ അതേഗതി വരുമെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്‍െറ നീക്കം ഫെഡറല്‍ സംവിധാനത്തിന്‍െറ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതില്‍ കാഴ്ചക്കാരാവാതെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സുധീരന്‍ പറഞ്ഞു.

അഴിമതിക്കാരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്ന നടപടി സ്വാഗതാര്‍ഹമാണ്. ഇതിന് പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്ന് സുധീരന്‍ പറഞ്ഞു.

മദ്യനയം സംബന്ധിച്ച കേസിന്‍െറ നടത്തിപ്പില്‍ സര്‍ക്കാരിന്‍െറ ഭാഗത്തു നിന്ന് ഇതുവരെ പോരായ്മ ഉണ്ടായിട്ടില്ല. ജനപക്ഷ യാത്രയെ കുറച്ച് കാണിക്കാന്‍ കളങ്കിതരുടെ കൈയില്‍ നിന്ന് പണം പിരിക്കാന്‍ വ്യാജന്മാരും ഇറങ്ങിയിട്ടുണ്ടാവാം. കോണ്‍ഗ്രസില്‍ ആരെങ്കിലും അത്തരക്കാരില്‍ നിന്ന് പിരിവ് വാങ്ങിയാല്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ജനപക്ഷയാത്ര കൊണ്ട് സംഘടനയിലെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും സുധീരന്‍ പറഞ്ഞു.
 

ഡല്‍ഹിയില്‍ മണിപ്പൂരി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി

Posted: 19 Nov 2014 09:34 PM PST

Image: 

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മണിപ്പൂരി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കോട്ട്ല മുബാറക്പുര്‍ ഏരിയയിലെ വസതിയിലാണ് പി.എച്ച്.ഡി വിദ്യാര്‍ഥിയായ സിന്‍ഗ്രാന്‍ കെന്‍ഗൂ (33) വിനെയാണ്  കൊല്ലപ്പെട്ട നിലയില്‍  കണ്ടെത്തിയത്.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ ഗവേഷണം ചെയ്യുന്നതിനായി കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് സിന്‍ഗ്രാന്‍ ഡല്‍ഹയിലെത്തിയത്. കോട്ട്ലയില്‍ വാടകക്കെടുത്ത മുറിയിലാണ് സിന്‍ഗ്രാന്‍ കഴിഞ്ഞിരുന്നത്.
മുറിയുടമാണ് സിന്‍ഗ്രാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലക്കും പരിക്കേറ്റിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കണ്ണൂര്‍ വിമാനത്താവള പ്രദേശത്തെ സ്ഫോടനം: വീടുകള്‍ക്കുള്ള നഷ്ട പരിഹാരം ഇനിയും ലഭിച്ചില്ല

Posted: 19 Nov 2014 09:30 PM PST

മട്ടന്നൂര്‍: വിമാനത്താവള പദ്ധതി പ്രദേശത്തു സ്ഫോടനം വഴിയുള്ള ഖനനത്തത്തേുടര്‍ന്ന് വീടുകള്‍ക്ക് വീണ്ടും ക്ഷതം സംഭവിച്ചിട്ടും രണ്ട് മാസം മുമ്പ് കേടുപാട് സംഭവിച്ച 70 ഓളം വീടുകള്‍ക്കുള്ള നഷ്ട പരിഹാരം ഇനിയും ലഭിച്ചില്ല. സ്ഥലം എം.എല്‍.എ. ഇ.പി. ജയരാജന്‍െറ നേതൃത്വത്തില്‍ കിയാല്‍ ഓഫീസില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ കേടുപാട് സംഭവിച്ച വീടുകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സ്ഫോടനം നടന്നു രണ്ട് മാസം കഴിഞ്ഞിട്ടും നഷ്ട പരിഹാരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. കിയാലിന്‍െറ നേതൃത്വത്തില്‍ ഐ.ഐ.ടി. നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചുള്ള നഷ്ട പരിഹാരം നല്‍കാനായിരുന്നു ധാരണയായത്.
ആദ്യകാലത്ത് 117 കുഴികള്‍ നിശ്ചയിച്ചായിരുന്നു ഖനനം നടത്തിയിരുന്നത്. സ്ഫോടനത്തില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ച സാഹചര്യത്തില്‍ കുഴികളുടെ എണ്ണം 40 ആക്കി ചുരുക്കിയിരുന്നു.
സ്ഫോടനത്തിന്‍െറ കമ്പനം മനസ്സിലാക്കുന്നതിനായി പരിസരത്തെ എല്ലാവീടുകളിലും ആധുനിക യന്ത്രം സ്ഥാപിക്കുവാനും സ്ഫോടന സമയങ്ങളില്‍ സൈറണ്‍ മുഴക്കുവാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പ്രഹസനമായി മാറിയതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പദ്ധതി പ്രദേശത്തിനു പുറത്ത് സ്ഫോടനത്തിന്‍െറ ആഘാതം ഇനിയുണ്ടാവില്ളെന്നു ഉറപ്പ് നല്‍കിയതിന്‍െറ അടിസ്ഥാനത്തിലായിരുന്നു നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസം സ്ഫോടനത്തില്‍ വീണ്ടും ആറു വീടുകള്‍ക്ക് കേട്പാട് സംഭവിച്ചു.
തുടര്‍ന്ന് കരിമ്പാറ പൊട്ടിക്കുന്നതിനുള്ള സ്ഫോടനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇതിനിടെ പദ്ധതി പ്രദേശത്ത് രാവും പകലും വ്യത്യാസമില്ലാതെ ടെര്‍മിനല്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തി നടന്നു വരികയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലാളികള്‍ എത്തിയ സാഹചര്യത്തില്‍ പദ്ധതി പ്രദേശത്ത് രണ്ടാമതൊരു കാന്‍റീനിനു ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്.

ടോള്‍ നിരക്ക് കൂട്ടിയതിനെതിരെ ബസുടമാ സംഘടനകള്‍ സമരത്തിന്

Posted: 19 Nov 2014 09:26 PM PST

കൊച്ചി: കുമ്പളം ടോള്‍ പ്ളാസയില്‍ ടോള്‍ നിരക്ക് കൂട്ടിയതിനെതിരെ ബസുടമ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. നാഷനല്‍ ഹൈവേ അതോറിറ്റി റൂള്‍സ് 1997ല്‍ പ്രതിപാദിക്കുന്ന ടോള്‍ പിരിവ് നിരക്കുകള്‍ക്ക് വിരുദ്ധമായാണ് കരാറുകാര്‍ ഇപ്പോള്‍ വാഹന ഉടമകളില്‍നിന്ന് വന്‍തുക പിരിച്ചെടുക്കുന്നതെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് കോണ്‍ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. കാറുകള്‍ക്ക് ഒരു കിലോമീറ്ററിന് 40 പൈസയും ചെറു വാണിജ്യവാഹനങ്ങള്‍ക്ക് 70 പൈസയും ലോറി, ബസ് തുടങ്ങിയവക്ക് 1.40 രൂപയുമാണ് നിയമപരമായി വാഹന ഉടമകള്‍ നല്‍കേണ്ടത്. ടോള്‍പ്ളാസയുടെ അധികാരപരിധി ഇടപ്പള്ളി മുതല്‍ അരൂര്‍പാലം വരെ മാത്രമാണ്. ഈ ദൂരം 16 കിലോമീറ്റര്‍ മാത്രമാണെന്നിരിക്കെ പത്ത് കിലോമീറ്റര്‍ മാത്രം സര്‍വിസിനായി ഉപയോഗിക്കുന്ന ബസുകളില്‍നിന്ന് അന്യായമായ നിരക്കാണ് ഈടാക്കുന്നത്.
പൊലീസിന്‍െറ ഒത്താശയോടെയാണ് ഈ പകല്‍ക്കൊള്ള. നാഷനല്‍ ഹൈവേ അതോറിറ്റി നിശ്ചയിച്ച തുകക്ക് വിരുദ്ധമായി വന്‍ തുക പിരിച്ചെടുക്കുകയും സ്വകാര്യ ബസുകള്‍ പ്ളാസയില്‍ തടഞ്ഞിട്ട് ഉടമകളെയും ജീവനക്കാരെയും ദ്രോഹിക്കുന്നതും പതിവാക്കിയി. ടോള്‍ പ്ളാസയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സമരവുമായി മുന്നോട്ടുപോകുമെന്ന് പി.ബി.ഒ.എ, പി.ബി.ഒ.ഒ, കെ.ബി.ടി.എ, പി.ബി.ഒ.എഫ് ഭാരവാഹികളാണ് അറിയിച്ചത്.

സ്വര്‍ണവില കുറഞ്ഞു; പവന് 19,880 രൂപ

Posted: 19 Nov 2014 08:55 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,880  രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,485 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബുധനാഴ്ച 20,000 രൂപയായിരുന്നു പവന്‍വില.

നവംബര്‍ 15നാണ് പവന്‍വില 19,600 രൂപയില്‍ നിന്ന് 400 രൂപ വര്‍ധിച്ച് 20,000 രൂപയിലെത്തിയത്. പിന്നീട് നാല് ദിവസം വില മാറ്റമില്ലാതെ തുടരുന്നു. നവംബര്‍ 18ന് 19,840 രൂപയായി താഴ്ന്നു.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 13.65 ഡോളര്‍ കുറഞ്ഞ് 11,79.95 ഡോളറിലെത്തി.

അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നഗരസഭയുടെ പടപ്പുറപ്പാട്

Posted: 19 Nov 2014 08:23 PM PST

തിരൂര്‍: അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ ഒടുവില്‍ നഗരസഭാധികൃതര്‍ രംഗത്ത്. എന്‍ജിനീയറിങ്, റവന്യൂ, ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത നേതൃത്വത്തില്‍ നഗരത്തില്‍ പരിശോധന തുടങ്ങി. നഗരസഭാ പരിധിയിലെ അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച് വ്യാഴാഴ്ച വീണ്ടും നഗരസഭയില്‍ പരിശോധനക്ക് വിജിലന്‍സ് സംഘമത്തെുമെന്ന വിവരത്തെ തുടര്‍ന്നാണ് തിരക്കുപിടിച്ച് പരിശോധനക്ക് തുടക്കമിട്ടത്. ചൊവ്വാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നടപടിയെടുക്കാത്തതിനെതിരെ കൗണ്‍സിലര്‍മാര്‍ രംഗത്തത്തെിയതും നടപടി വേഗത്തിലാക്കി.
14 കെട്ടിടങ്ങളില്‍ ബുധനാഴ്ച പരിശോധന നടത്തി. പലയിടത്തും അനധികൃത നിര്‍മാണം കണ്ടത്തെി. മാര്‍ക്കറ്റ് റോഡിലെ കെട്ടിടത്തിന് മുകളിലെ അനധികൃത നിര്‍മാണം അധികൃതര്‍ കൈയോടെ പിടികൂടി. പാന്‍ബസാറിലെ ബേക്കറി പ്രവര്‍ത്തിക്കുന്ന കെട്ടിടം, ഹോട്ടല്‍ കെട്ടിടം എന്നിവിടങ്ങളില്‍ നിന്നാണ് പരിശോധന തുടങ്ങിയത്. പിന്നീട് സെന്‍ട്രല്‍ ജങ്ഷനില്‍ ലീഗ് കൗണ്‍സിലറുടെ സഹോദരന്‍െറ കെട്ടിടത്തിലത്തെി. സമീപത്തെ കെട്ടിടങ്ങളും മാര്‍ക്കറ്റ് റോഡിലെ ഏതാനും കെട്ടിടങ്ങളും പരിശോധിച്ചു. മിക്ക കെട്ടിടങ്ങളിലും അനധികൃത നിര്‍മാണം കണ്ടത്തെി. കെട്ടിടത്തിന് പുറത്തേക്ക് താല്‍ക്കാലിക ഷെഡുണ്ടാക്കി അവിടെ കച്ചവടം നടത്തുകയാണ്. പാര്‍ക്കിങ് ഏരിയകളാണ് ഇതിന് ഉപോഗിക്കുന്നത്. വന്‍ കൈയേറ്റമാണ് ഇത്തരത്തില്‍ നടന്നിട്ടുള്ളത്. കെട്ടിടങ്ങളുടെ മുന്‍ഭാഗം പൂര്‍ണമായും കച്ചവടക്കാരുടെ കൈകളിലാണ്. വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തി കടകളിലേക്ക് കയറേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്.
ഇതിനിടെയാണ് രണ്ടുനില കെട്ടിടത്തിന് മുകളില്‍ അനധികൃതമായി ആസ്ബറ്റോസ് ഷീറ്റ് പാകുന്നത് സംഘത്തിന്‍െറ ശ്രദ്ധില്‍പെട്ടത്. ഇവിടെ നിര്‍മാണം പകുതിയിലേറെ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞയാഴ്ച നഗരസഭാ അധികൃതരത്തെി നിര്‍മാണം നിര്‍ത്താന്‍ ആവശ്യപ്പെട്ട കെട്ടിടത്തിലായിരുന്നു തിരക്കിട്ട പ്രവൃത്തി നടന്നത്. ജോലികള്‍ നിര്‍ത്തിവെപ്പിച്ചാണ് സംഘം മടങ്ങിയത്. നഗരസഭാ കൗണ്‍സിലിന്‍െറ പൂര്‍ണ പിന്തുണയോടെയാണ് നടപടി തുടങ്ങിയിട്ടുള്ളതെന്ന് സംഘത്തലവന്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍ സചീന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒരുപോലെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അനധികൃത നിര്‍മാണം കണ്ടത്തെിയവര്‍ക്കെല്ലാം രണ്ട് ദിവനസത്തിനകം നോട്ടീസ് നല്‍കും. തുടര്‍ന്ന് അവരുടെ വാദം കൂടി കേട്ട ശേഷം തുടര്‍നടപടിയെടുക്കും. പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്നും മുനിസിപ്പല്‍ എന്‍ജിനീര്‍ അറിയിച്ചു. റവന്യൂ ഓഫിസര്‍ വി. അച്യുതന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ആര്‍. രാജേന്ദ്രബാബു, അസി. എന്‍ജിനീയര്‍ ജുബൈരിയ, ഓവര്‍സിയര്‍മാരായ കെ. ഷാജി, വിപിന്‍, നിസാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്; ജലമെടുക്കുന്നത് തമിഴ്നാട് നിര്‍ത്തി

Posted: 19 Nov 2014 08:09 PM PST

Image: 

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു. രാവിലത്തെ കണക്ക് പ്രകാരം ജലനിരപ്പ് 141.8 അടിയായി. മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. സെക്കന്‍ഡില്‍ 700 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ ഒറ്റ ദിവസം കൊണ്ട് ജലനിരപ്പ് 142 അടിയില്‍ എത്തും.

അതേസമയം, ജലം കൊണ്ടു പോകുന്നത് തമിഴ്നാട് നിര്‍ത്തിവെച്ചു. രാവിലത്തെ കണക്കു പ്രകാരം സെക്കന്‍ഡില്‍ 147 ഘനയടി ജലമാണ് തമിഴ്നാട്ടിലേക്ക് ഒഴുകുന്നത്. ഇതാണ് 11 മണിയോടെ തമിഴ്നാട് അധികൃതര്‍ നിര്‍ത്തിവെച്ചത്. ഏതുവിധേനയും സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള 142 അടിയിലേക്ക് ജലനിരപ്പ് എത്തിക്കുക എന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.

ജലനിരപ്പ് 142 അടിയില്‍ എത്തിയാല്‍ സ്പില്‍വേയിലൂടെ അധിക ജലം പെരിയാര്‍ നദിയിലേക്ക് ഒഴുകുവാന്‍ തുടങ്ങും. ഇതിന് ശേഷം ജലം വൈഗ ഡാമിലേക്ക് തുറന്നുവിട്ട് ജലനിരപ്പ് കുറക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനം. തമിഴ്നാടിന്‍റെ ചില പ്രദേശങ്ങളിലെ കൃഷിക്ക് ജലം ആവശ്യമാണെങ്കിലും ജലനിരപ്പ് 142 അടിയില്‍ എത്തിക്കാനായി കൃഷിക്കാരും സര്‍ക്കാരിന്‍റെ നടപടിക്ക് അനുകൂലമാണ്.

ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേരള, തമിഴ്നാട് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമല്ളെന്ന് പ്രദേശവാസികള്‍ക്ക് പരാതിയുണ്ട്.

മിസ് ഹോണ്ടുറസിന്‍െറ കൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍

Posted: 19 Nov 2014 08:02 PM PST

Image: 

തെഗുസിഗല്‍പ: മിസ് ഹോണ്ടുറസും സഹോദരിയും കൊല്ലപ്പെട്ട കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മിസ് ഹോണ്ടുറസ് മരിയ ജോസ് അല്‍വറഡോയുടെ കാമുകന്‍ പ്ളൂട്ടാര്‍കോ റൂയിസ്, ഇയാളുടെ കൂട്ടാളി അരിസ് മല്‍ഡാനോഡോ എന്നിവരാണ് പിടിയിലായത്. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്ളൂട്ടാര്‍കോ റൂയിസ് ഇരുവരെയും വെടിവെച്ചു കൊല്ലുകയായിരുന്നു. മൃതദേഹങ്ങള്‍ മാറ്റാന്‍ സഹായിച്ചത് മല്‍ഡാനോഡോയാണെന്നും പൊലീസ് വ്യക്തമാക്കി.

മരിയ ജോസ് അല്‍വറഡോ  (19), സഹോദരി സോഫിയ ട്രിനിഡാഡ് (23) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ഒരു പാര്‍ട്ടിക്കിടെ മൂത്ത സഹോദരി മറ്റൊരാളുമായി നൃത്തം ചെയ്യുന്നത് കണ്ടതിലുള്ള പക മൂലമാണ് ഇയാള്‍ കൊല നടത്തിയതെന്ന് അനുമാനിക്കുന്നതായി പൊലീസ് വ്യക്തമാക്കുന്നു. കൊല നടത്താന്‍ ഉപയോഗിച്ച തോക്കും മൃതദേഹങ്ങള്‍ മാറ്റാനായി ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടത്തെിയിട്ടുണ്ട്. ഇന്നലെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ അഗ്വാഗ നദിക്കരയില്‍ കണ്ടത്തെിയത്.

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഇരുവരേയും കാണാതായത്. സാന്താ ബാര്‍ബറയില്‍ ഒരു ജന്മദിന ആഘോഷ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷമാണ് സഹോദരിമാരെ കാണാതായത്.  അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ലോക സുന്ദരി മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലായിരുന്നു മരിയ. ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് റൂയിസ് ഉള്‍പ്പെടെ നാലുപേരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

ടി. ഒ. സൂരജിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ

Posted: 19 Nov 2014 07:52 PM PST

Image: 

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനകേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെ സസ്പെന്‍ഡ് ചെയ്യുന്നതിന് വിജിലന്‍സ് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യും. സൂരജിന്‍റെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന വിജിലന്‍സ് ഇന്ന് ആരംഭിക്കും. സൂരജിന്‍റെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ 10 ബാങ്ക് അക്കൗണ്ടുകളുടെ രേഖ വിജിലന്‍സിന് ലഭിച്ചിരുന്നു.

ബുധനാഴ്ച സൂരജിന്‍റെ വീട്ടില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ ബിനാമി ഇടപാടുകള്‍ തെളിയിക്കുന്ന രേഖകളും കണ്ടെ ത്തിയിരുന്നു. പൊതുമരാമത്ത് കരാര്‍ സംബന്ധിച്ച രേഖകളും കരാറുകാര്‍ക്ക് കുടിശ്ശിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളും പിടിച്ചെടുത്തിട്ടുണ്ട്. വിജിലന്‍സ് റെയ്ഡ് ബുധനാഴ്ച രാത്രി വൈകിയാണ് അവസാനിച്ചത്.

സൂരജ് കോടികളുടെ ആസ്തി സ്വന്തമാക്കിയത് സംബന്ധിച്ച് നേരത്തെ പരാതികള്‍ ഉണ്ടായിരുന്നു. വിജിലന്‍സ് അന്വേഷണത്തില്‍ സൂരജിന്  1.83 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് കണ്ടെ ത്തുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ദുരിതക്കടലില്‍ നിന്ന് ദിനേശന്‍ എത്തി; ആഹ്ളാദം തിരതല്ലി

Posted: 19 Nov 2014 07:23 PM PST

Image: 

കൊയിലാണ്ടി: ഒരു വര്‍ഷത്തിലേറെ നീണ്ട കടല്‍ജീവിതത്തിനുശേഷം ദിനേശന്‍ തിരിച്ചത്തെി. കീഴരിയൂര്‍ നടുവത്തൂര്‍ കിണറുള്ളതില്‍വീട്ടില്‍ ആഹ്ളാദം അണപൊട്ടി. കരകാണാക്കടലില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത മാനസികവ്യഥയുമായി കഴിഞ്ഞ ദിനേശന്‍ ബുധനാഴ്ച വൈകുന്നേരം നാലിനാണ് വീട്ടിലത്തെിയത്. ഇപ്പോഴെങ്കിലും മോചിതനാകാന്‍ കഴിഞ്ഞത് പത്രമാധ്യമങ്ങളുടെ പങ്കുകൊണ്ടാണെന്ന് ദിനേശന്‍ പറഞ്ഞു.

കപ്പലില്‍ രണ്ട് മലയാളികള്‍ ഉള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്കും അത് ഗുണംചെയ്തു. മലയാള പത്രമാധ്യമങ്ങള്‍ പ്രത്യേകിച്ചും ‘മാധ്യമം’ വാര്‍ത്തകര്‍ പുറത്തത്തെിക്കുന്നതില്‍ വലിയ പങ്കുവഹിച്ചതായി ദിനേശന്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമൊക്കെ ഉള്‍പ്പെടുന്ന സുമനസ്സുകള്‍ മോചനത്തിനായി ആവതും ശ്രമിച്ചു. എന്നാല്‍, ഇന്ത്യന്‍ ഷിപ്പിങ് മന്ത്രാലയത്തിന്‍െറ ഭാഗത്തുനിന്ന് തുടക്കത്തില്‍ വലിയ ഇടപെടലുകളൊന്നും ഉണ്ടായില്ല. ഭക്ഷണം, കുടിവെള്ളം എന്നിവയുടെ ദൗര്‍ലഭ്യം, ഫോണ്‍കോള്‍ ലഭിക്കാനുള്ള പ്രയാസം, പുറംലോകവുമായി ബന്ധപ്പെടാന്‍ മാര്‍ഗമൊന്നുമില്ലാതെ ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു ജീവിതം. എവിടെനിന്നോ സംഭരിച്ച ധൈര്യത്താല്‍ പിടിച്ചുനിന്നു. കപ്പലില്‍നിന്നിറങ്ങി ദുബൈ തീരത്തത്തെിയെങ്കിലും നാട്ടിലത്തൊന്‍ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നില്ല. മുമ്പ് പലപ്പോഴും ഇത്തരം വാഗ്ദാനം ലഭിച്ചതാണ്. കപ്പലില്‍ താനും നാട്ടില്‍ വീട്ടുകാരും ഈ കാലമാത്രയും ദുരിതക്കയത്തിലായിരുന്നെന്ന് ദിനേശന്‍ പറഞ്ഞു.

12 മാസത്തെ ശമ്പളകുടിശ്ശികയുണ്ട്. ഇത് സാമ്പത്തിക പ്രയാസത്തിനിടയാക്കി. കുട്ടികളുടെ പഠനം, ജീവിതച്ചെലവ് എന്നിവയൊക്കെ തരണംചെയ്യേണ്ടതുണ്ടായിരുന്നു. രണ്ടു മാസത്തെ ശമ്പളകുടിശ്ശിക ഉടന്‍ തരാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. ബാക്കി ജനുവരിയിലും. എന്നാല്‍, ഇതില്‍ വിശ്വാസമില്ളെന്ന് ദിനേശന്‍ പറഞ്ഞു.
ജെറ്റ് എയര്‍വേസില്‍ പുലര്‍ച്ചെ അഞ്ചിനാണ് ദിനേശന്‍ മുംബൈയിലേക്ക് വന്നത്. അവിടെനിന്ന് ഇവരുടെതന്നെ വിമാനത്തില്‍ കരിപ്പൂരിലും. അവിടെ പിതാവും ഭാര്യയും മക്കളുമൊക്കെ ചേര്‍ന്ന് സ്വീകരിച്ചു. സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തതാണ് കപ്പല്‍. അതോറിറ്റി അവരാണെങ്കിലും കാര്യമായ ഇടപെടലുകളൊന്നും നടത്തിയില്ല. ദുരിതപര്‍വത്തില്‍ കുടുങ്ങിയെങ്കിലും കപ്പല്‍ ജീവനക്കാരനായിത്തന്നെ തുടരാനാണ് തീരുമാനം. 13 വര്‍ഷമായി കപ്പല്‍ ജീവനക്കാരനായിട്ട്. അതില്‍ എട്ടു വര്‍ഷം ഇതേ കപ്പല്‍ കമ്പനിയില്‍തന്നെയായിരുന്നു.

മുംബൈ ആസ്ഥാനമായുള്ള വരുണ്‍ ഷിപ്പിങ് കമ്പനിയുടെ മഹര്‍ഷി ഭാവത്രയ കപ്പലിലെ മോട്ടോര്‍മാനാണ് ഇദ്ദേഹം. കപ്പല്‍ റിപ്പയര്‍ ചെയ്തതിന് ചെലവായ തുക നല്‍കാന്‍ കഴിയാത്തതാണ് വിനയായത്. സാമ്പത്തിക പ്രശ്നങ്ങള്‍, അധികാര വടംവലി തുടങ്ങിയവ കമ്പനിയെ ബാധിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു കമ്പനി കപ്പലുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതുപോലെയുള്ള പ്രയാസങ്ങളിലും അപകടങ്ങളിലും പെടുന്നവരെ സഹായിക്കുന്ന കാര്യത്തില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കുണ്ടായ ദുരിതം മറ്റാര്‍ക്കുമുണ്ടാവരുത്. ഇപ്പോഴെങ്കിലും നാടുകാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അതിന് സഹായിച്ച എല്ലാവര്‍ക്കും നന്ദി ദിനേശ് പറഞ്ഞു.

ബ്ഹറൈനും യു.എ.ഇയും ഹാന്‍ഡ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചു

Posted: 19 Nov 2014 07:06 PM PST

Image: 

ദോഹ: ഖത്തറുമായുള്ള രാഷ്ട്രീയ അഭിപ്രായഭിന്നതകള്‍ പരിഹരിച്ചതോടെ അടുത്ത വര്‍ഷം ജനുവരിയില്‍ ദോഹയില്‍ നടക്കുന്ന ലോക പുരുഷ ഹാന്‍ഡ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈനും യു.എ.ഇയും പങ്കെടുക്കാന്‍ സാധ്യതയേറി. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള താല്‍പര്യം ഇരുരാജ്യങ്ങളും അറിയിച്ചതായി  ഇന്‍റര്‍നാഷണല്‍ ഹാന്‍ഡ്ബാള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ഖത്തറുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറിയത്. ഇക്കാര്യം യു.എ.യും ബഹ്റൈനും ഇന്‍റര്‍നാഷണല്‍ ഹാന്‍ഡ്ബാള്‍ ഫെഡറേഷനെ അറിയിച്ചു.
ഒമ്പത് മാസം മുമ്പ് തന്നെ ഇരു രാജ്യങ്ങളും ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടരാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ രണ്ട് രാജ്യങ്ങള്‍ക്കുമെതിരെ ഹാന്‍ഡ്ബാള്‍ ഫെഡറേഷന്‍ നടപടി സ്വീകരിക്കാനുള്ള സാധ്യത ഇല്ലാതായി. ഈ രാജ്യങ്ങളെ ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും ഉള്‍പ്പെടുത്തണമോയെന്ന് നാളെ ചേരുന്ന ഇന്‍റര്‍നാഷണല്‍ ഹാന്‍ഡ്ബോള്‍ ഫെഡറേഷന്‍ യോഗം തീരുമാനിക്കും. ഇരുരാജ്യങ്ങളും തങ്ങളുടെ ഈ തീരുമാനം പിന്‍വലിച്ചതോടെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. 24 രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് അടുത്ത വര്‍ഷം ജനുവരി 15 മുതലാണ് ദോഹയില്‍ നടക്കുന്നത്. ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സ്, സ്വീഡന്‍, ചെക്ക് റിപ്പബ്ളിക്,അള്‍ജീരിയ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കൊപ്പമായിരുന്നു യു.എ.ഇയെ ഉള്‍പ്പെടുത്തിയിരുന്നത്. ഗ്രൂപ്പ് ഡിയില്‍  അര്‍ജന്‍റീന, ഡെന്‍മാര്‍ക്ക്, ജര്‍മനി, പോളണ്ട്, റഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ബഹ്റൈന്‍. ഇരുരാജ്യങ്ങളെയും മത്സരിക്കാന്‍ അനുവദിച്ചാല്‍ ഈ ഗ്രൂപ്പുകളില്‍തന്നെയായിരിക്കും കളിക്കുക.
അതേസമയം ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ ഖത്തറില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ചാമ്പ്യന്‍ഷിപ്പിന്‍െറ ഒൗദ്യോഗിക എയര്‍ലൈന്‍ സ്പോണ്‍സര്‍ ഖത്തര്‍ എയര്‍വേസായിരിക്കും. ഇതുസംബന്ധിച്ച് ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ 2015ഉം തമ്മില്‍ ധാരണയിലത്തെിയിട്ടുണ്ട്. അടുത്തവര്‍ഷം ജനുവരി 15 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.  ചാമ്പ്യന്‍ഷിപ്പിന്‍െറ വിജയകരമായ നടത്തിപ്പിനായി 1000 വളണ്ടിയേഴ്സിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
 

സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധന: കാരണം വ്യക്തമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

Posted: 19 Nov 2014 07:03 PM PST

Image: 

1991 മുതല്‍ സ്വകാര്യ സ്കൂളുകള്‍ വര്‍ധിപ്പിച്ച ഫീസ് സംബന്ധിച്ച വിശദവിവരം  വെളിപ്പെടുത്തണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശിച്ചിട്ടുണ്ട്
കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ സ്കൂളുകളില്‍ വിവിധ ഫീസുകള്‍ വര്‍ധിപ്പിക്കാനുണ്ടായ കാരണം വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മുബാറക് അല്‍ ഖുറൈനജ് പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പാര്‍ലമെന്‍റില്‍ ഒരു അംഗം ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ റൂളിങ്ങിലാണ് ഡെപ്യൂട്ടി സ്പീക്കറുടെ നിര്‍ദേശം. രാജ്യത്തെ സ്വകാര്യ സ്കൂളുകള്‍ അടുത്തിടെയായി ഭീമമായ ഫീസ് വര്‍ധനയാണ് വരുത്തിയത്. ജീവിത ചെലവുകള്‍ക്കു പുറമെ മക്കളുടെ വിദ്യാഭ്യാസ ഫീസുകൂടി വര്‍ധിച്ചത് രക്ഷിതാക്കള്‍ക്ക് താങ്ങാന്‍ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഖുറൈനജ് ചില കാര്യങ്ങള്‍ക്ക് മന്ത്രി ഉത്തരം നല്‍കണമെന്നാവശ്യപ്പെട്ടു.
സ്വകാര്യ സ്കൂളുകളില്‍ വിദ്യാഭ്യാസ ഫീസ് വര്‍ധിപ്പിക്കാനുണ്ടായ കാരണവും സാഹചര്യവും, സ്വകാര്യ സ്കൂളുകളില്‍ വിദ്യാഭ്യാസ ഫീസ് വര്‍ധിപ്പിക്കുന്നതിന് വല്ല നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ടോ, ഉണ്ടെങ്കില്‍ ആ നിയമാവലിയുടെ ഒരു പകര്‍പ്പ് മേശപ്പുറത്ത് വെക്കണം, സ്വകാര്യ സ്കൂളുകളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ പക്കല്‍ സംവിധാനങ്ങളൊന്നുമില്ളേ, സ്വകാര്യ സ്കൂളുകളുകളുടെ നടത്തിപ്പുകാര്യങ്ങളില്‍ പ്രത്യേകിച്ച് ഫീസ് വര്‍ധനപോലുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ എന്ത് നടപടികളാണ് മന്ത്രാലയം കൈക്കൊണ്ടത്, അതല്ല മന്ത്രാലയത്തിന്‍െറ അനുവാദമൊന്നുമില്ലാതെതന്നെ സ്വകാര്യ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ ഫീസ് ഉള്‍പ്പെടെ വര്‍ധിപ്പിക്കാന്‍ നിയമപരമായ അവകാശമുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഡെപ്യൂട്ടി സ്പീക്കര്‍ വിദ്യാഭ്യാസ മന്ത്രിക്കു മുമ്പാകെവെച്ചത്. അങ്ങനെ അവകാശമുണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കുന്ന ഉത്തരവ് കാണിക്കണം. അതല്ല അനധികൃതമായി ഫീസ് വര്‍ധിപ്പിക്കുന്ന നിലപാടില്‍നിന്ന് സ്വകാര്യ സ്കൂളുകളെ വിലക്കുന്നതിന് പ്രതിബന്ധമായി നില്‍ക്കുന്ന ഘടകങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അത് സൂചിപ്പിക്കണം. 1991 മുതല്‍ ഇതുവരെ വിവിധ ഘട്ടങ്ങളിലായി സ്വകാര്യ സ്കൂളുകള്‍ വര്‍ധിപ്പിച്ച ഫീസ് സംബന്ധിച്ച വിശദവിവരം  വെളിപ്പെടുത്തണമെന്നും മുബാറക് അല്‍ ഖുറൈനജ് നിര്‍ദേശിച്ചിട്ടുണ്ട്.
 

റിയാദ് ധാരണ ഈജിപ്തിനുള്ള പിന്തുണ - അബ്ദുല്ല രാജാവ്

Posted: 19 Nov 2014 06:46 PM PST

Image: 

റിയാദ്: ജി.സി.സി രാജ്യങ്ങള്‍ ഐക്യകണ്ഠേന അംഗീകരിച്ച റിയാദ് ധാരണ തത്ത്വത്തില്‍ ഈജിപ്തിനുള്ള പിന്തുണയാണെന്ന് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്. സൗദിയും യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ ജി.സി.സി രാജ്യങ്ങളും നവംബര്‍ 16ന് ഞായറാഴ്ച റിയാദില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ ഒറ്റക്കെട്ടായി അംഗീകരിച്ച ധാരണ ജി.സി.സി രാജ്യങ്ങളുടെ മാത്രമല്ല, ഇതര അറബ് മു്സലിം സമൂഹങ്ങളുടെ കൂടി താല്‍പര്യം മുന്നില്‍ വെച്ചാണെന്ന് ബുധനാഴ്ച പുറപ്പെടുവിച്ച രാജവിജ്ഞാപനത്തില്‍ സൗദി ഭരണാധികാരി വ്യക്തമാക്കി.
അറബ് മുസ്ലിം സമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടുമെന്നും ഇക്കാര്യത്തില്‍ എല്ലാ അഭിപ്രായഭിന്നതകളും പിഴുതെറിയുകയും ചെയ്യുമെന്നാണ് റിയാദ് പ്രഖ്യാപനം. ഈ വിഷയത്തില്‍ ഈജിപ്തിന്‍െറ നീക്കങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ജി.സി.സി രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി ഈജിപ്തിനൊപ്പം നില്‍ക്കുമെന്ന് റിയാദ് ധാരണയില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ടെന്ന് രാജാവ് ചൂണ്ടിക്കാട്ടി. അറബ് ഐക്യദാര്‍ഢ്യത്തിന്‍െറ ഈ ചുവടുവെപ്പ് വിജയിപ്പിക്കാന്‍ ഈജിപ്ത് ഭരണകൂടവും ജനതയും ഒപ്പം നില്‍ക്കണമെന്ന് അബ്ദുല്ല രാജാവ് ആവശ്യപ്പെട്ടു. അറബ് നാടുകളിലെ ബുദ്ധിജീവികളും ചിന്തകന്മാരും വാര്‍ത്താമാധ്യമങ്ങളും അഭിപ്രായഭിന്നത അവസാനിപ്പിക്കാനുള്ള ഈ ധാരണ സാക്ഷാത്കരിക്കുന്നതിന് പരിശ്രമിക്കുമെന്നും അദ്ദേഹം ഉത്തമവിശ്വാസം പ്രകടിപ്പിച്ചു. ഈജിപ്തിനൊപ്പം ഒന്നിച്ചു നില്‍ക്കാനുള്ള അബ്ദുല്ല രാജാവിന്‍െറ പ്രഖ്യാപനത്തെ യു.എ.ഇ സ്വാഗതം ചെയ്തു. രാജാവിന്‍െറ വാക്കുകളെ വിലമതിക്കുന്നതായും ഈജിപ്ത് ‘അറബ്ഗേഹ’മായി അതിന്‍െറ ദൗത്യം സാക്ഷാത്കരിക്കുമെന്ന് കൈറോയില്‍ പ്രസിഡന്‍റിന്‍െറ ഓഫിസ് പ്രതികരിച്ചു. ജി.സി.സി രാഷ്ട്രങ്ങള്‍ നല്‍കുന്ന ഈ സത്യസന്ധമായ പിന്തുണ വൃഥാവിലാവില്ളെന്നും ഇക്കാര്യത്തില്‍ ബുദ്ധിജീവികളും മാധ്യമങ്ങളും ഉത്തരവാദിത്തബോധത്തോടെ പെരുമാറുമെന്നു പ്രത്യാശിക്കുന്നുവെന്നും ഓഫിസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് 2014: മീഡിയ സെന്‍റര്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

Posted: 19 Nov 2014 06:35 PM PST

Image: 

മനാമ: പാര്‍ലമെന്‍റ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ മീഡിയ സെന്‍റര്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രിയും സര്‍ക്കാര്‍ ഒൗദ്യോഗിക വക്താവുമായ സമീറ ഇബ്രാഹിം ബിന്‍ റജബ് വ്യക്തമാക്കി. ശൈഖ് ഈസ കള്‍ച്ചറല്‍ സെന്‍ററിലാണ് മീഡിയ സെന്‍റര്‍ പ്രവര്‍ത്തിക്കുക. ബഹ്റൈനിലുള്ള വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അംഗങ്ങള്‍, മീഡിയ പ്രവര്‍ത്തകര്‍, വിദേശ പത്ര പ്രതിനിധികള്‍, റിപ്പോര്‍ട്ടര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രവര്‍ത്തനം കാണാനും വിലയിരുത്താനും റിപ്പോര്‍ട്ട് ചെയ്യാനുമത്തെുന്ന മീഡിയ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കിക്കൊടുക്കും. രാജ്യത്തിന്‍െറ ഭാവി കൂടുതല്‍ ഭാസുരമാക്കുന്നതിനുള്ള ശ്രമങ്ങളാണ് രാജാവിന്‍െറ പരിഷ്കരണ പദ്ധതികളിലൂടെ സാധ്യമായിക്കൊണ്ടിരിക്കുന്നത്. തീരുമാനങ്ങളില്‍ ജനങ്ങളെ പങ്കെടുപ്പിക്കുന്നതിനുള്ള സംവിധാനമെന്ന നിലക്കാണ് പാര്‍ലമെന്‍റും മുനിസിപ്പല്‍ കൗണ്‍സിലുകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ അതുദ്ദേശിച്ച ദൗത്യം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പും ജനാധിപത്യത്തിന്‍െറ പുതിയ അധ്യായങ്ങള്‍ക്ക് തുടക്കം കുറിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
 

ബാറില്‍നിന്ന് പിരിവ്, വിനോദയാത്ര; കോണ്‍ഗ്രസില്‍ സുധീരനെതിരെ ആസൂത്രിതനീക്കം

Posted: 19 Nov 2014 06:29 PM PST

Image: 

പാലക്കാട്: മദ്യത്തിനെതിരെ നിലപാടെടുത്ത കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ പ്രായോഗിക നിലപാടില്ലാത്ത നേതാവായി ചിത്രീകരിക്കാനും ജനപക്ഷയാത്രയെ ‘ആളില്ലാ ജാഥ’യാക്കി  മാറ്റാനും കോണ്‍ഗ്രസില്‍ ആസൂത്രിതശ്രമം. കാസര്‍കോട്ട് നിന്നാരംഭിച്ച യാത്ര പാലക്കാട്ടത്തെിയത് മുതല്‍ മറനീക്കിയ ഈ നീക്കം വരുംദിനങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് സൂചന. ബാറുടമയില്‍നിന്ന് പണം പിരിച്ചതിന് തൃശൂരിലും യാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചതിന് പാലക്കാട്ടും പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ സുധീരന്‍ നടപടിയെടുത്തിരുന്നു. ജാഥ പരാജയപ്പെടുത്താന്‍ ശ്രമിച്ചതിന് പാലക്കാട്ട് താക്കീതിന് വിധേയനായ ഡി.സി.സി ഭാരവാഹി പി. ബാലഗോപാലന്‍ ബാറുടമയായ വിവാദ വ്യവസായിക്കൊപ്പം വിനോദയാത്രക്ക് പോയ സംഭവം ഫോട്ടോ സഹിതം കോണ്‍ഗ്രസുകാര്‍ തന്നെ പുറത്തുവിട്ടത് ഇതിനു പിന്നാലെയാണ്. ബാറില്‍നിന്ന് പണം പിരിച്ചതിന് നടപടിയെടുക്കുകയും ബാറുടമയോടൊപ്പം വിനോദയാത്ര  പോയതിന് നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നത് സുധീരന്‍െറ ഇരട്ടത്താപ്പായി ചിത്രീകരിക്കാനാണ് ഐ ഗ്രൂപ്പിലെ ചിലരുടെ നീക്കം. എന്നാല്‍, വിനോദയാത്ര പോയ സംഭവത്തില്‍ നടപടി വരുന്നതിനെതിരെ എ ഗ്രൂപ്പിലെ ചിലരും ഇതിനകം രംഗത്തിറങ്ങിയിട്ടുണ്ട്.

ജനപക്ഷയാത്ര പാലക്കാട്ടെ പര്യടനം പൂര്‍ത്തിയാക്കിയ ദിവസമാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി പി.സി. ബേബി, അട്ടപ്പാടി ബ്ളോക്ക് പ്രസിഡന്‍റ് എന്‍.കെ. രഘൂത്തമന്‍,  മണ്ഡലം പ്രസിഡന്‍റുമാരായ പി.ഐ. ജോസഫ്, ചിന്നസ്വാമി, സണ്ണി തോമസ് എന്നിവരെ പദവികളില്‍നിന്ന് നീക്കിയത്. മറ്റൊരു ഡി.സി.സി സെക്രട്ടറി പി. ബാലഗോപാലനെ താക്കീത് ചെയ്യാനും തീരുമാനിച്ചിരുന്നു. ഇവരില്‍ ബേബി, ബാലഗോപാല്‍, ജോസഫ് എന്നിവര്‍ എ ഗ്രൂപ്പുകാരും മറ്റുള്ളവര്‍ ഐ ഗ്രൂപ്പുകാരുമാണ്. ബാറുടമയില്‍നിന്ന് പിരിവ് നടത്തിയതിന് തൃശൂര്‍ ജില്ലയിലെ തിരുവില്വാമല മണ്ഡലം പ്രസിഡന്‍റ് ജോര്‍ജ് പുളിങ്കാലയെയും പദവിയില്‍നിന്ന് നീക്കിയിരുന്നു. തൊട്ടടുത്ത ദിവസമാണ് താക്കീത് ചെയ്യപ്പെട്ട പി. ബാലഗോപാലന്‍ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനോടൊപ്പം വിനോദയാത്ര നടത്തുന്ന ചിത്രം ചാനലുകള്‍ പുറത്തുവിട്ടത്. ഐ വിഭാഗക്കാരാണ് ഇതിനുപിന്നില്‍. വി.എം. സുധീരന്‍ ഉള്‍പ്പെട്ടിരുന്ന എ ഗ്രൂപ്പിലെ പ്രവര്‍ത്തകനായ ബാലഗോപാലന് വ്യവസായിയുമായി നേരത്തേ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ്  വന്നത്. യാത്ര നടത്തിയതായി ഇരുകൂട്ടരും സമ്മതിച്ചിട്ടുമുണ്ട്. കര്‍ണാടകയിലെ കാര്‍വാറിലേക്കായിരുന്നു യാത്ര. മലബാര്‍ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വി. ശശീന്ദ്രന്‍െറയും രണ്ട് മക്കളുടെയും ദുരൂഹമരണക്കേസില്‍ സി.ബി.ഐ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയ വ്യക്തിയാണ് വി.എം. രാധാകൃഷ്ണന്‍. മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസുകളിലും പ്രതിയാണ്.

സുധീരന്‍ മുന്നോട്ടുവെച്ച മദ്യനയത്തോട് എതിര്‍പ്പുള്ള പ്രബലവിഭാഗം കോണ്‍ഗ്രസിലുണ്ട്.  അതേസമയം, ഡി.സി.സി. ഭാരവാഹി വിവാദ വ്യവസായിയോടൊപ്പം വിനോദയാത്രക്ക് പോയ സംഭവത്തെക്കുറിച്ച് തല്‍ക്കാലം പ്രതികരിക്കുന്നില്ളെന്ന് പാലക്കാട് ഡി.സി.സി പ്രസിഡന്‍റിന്‍െറ ചുമതല വഹിക്കുന്ന മുന്‍ എം.പി വി.എസ്. വിജയരാഘവന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

കാരുണ്യവാനായ കാരണവര്‍

Posted: 19 Nov 2014 05:58 PM PST

Image: 

എഴുത്തിന്‍െറ ലോകത്ത് പെട്ടെന്നുള്ള പരിവര്‍ത്തനമായിരുന്നു എന്‍. ഗോപാലകൃഷ്ണന്‍ എന്ന വലിയ മനുഷ്യന്‍േറത്. കോഴിക്കോട്ട് സ്ഥിരതാമസമാക്കിയ അദ്ദേഹത്തെ  ആദ്യംതന്നെ പരിചയപ്പെടാനിടയാക്കിയത് എനിക്ക് ഭാഗ്യമായി. ‘സൂഫി പറഞ്ഞ കഥ’ എന്ന എന്‍െറ കഥ വായിച്ച് അദ്ദേഹം താല്‍പര്യപൂര്‍വം എന്നെ തേടിയത്തെുകയായിരുന്നു. ആ പരിചയപ്പെടല്‍ എന്‍െറ എഴുത്തുജീവിതത്തില്‍ വലിയ സഹായമായി മാറി. ‘സൂഫി പറഞ്ഞ കഥ’ അദ്ദേഹം ഇംഗ്ളീഷിലേക്ക് തര്‍ജമ ചെയ്തതോടെ  മറ്റു ഭാഷകളിലേക്കും അത്  മാറ്റിയെഴുതപ്പെട്ടു.
90കളുടെ അവസാനത്തിലാണ്  അദ്ദേഹം  മലയാളത്തില്‍ എഴുതിത്തുടങ്ങിയത്. വളരെ പെട്ടെന്ന് എഴുത്തില്‍ പുതിയതരം ആവിഷ്കാരരീതി കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു.മലയാളത്തിലെ ഓര്‍മയെഴുത്തും അനുഭവമെഴുത്തും തുടങ്ങി ആത്മകഥാഖ്യാനങ്ങളെ വരെ ഗോപാലകൃഷ്ണന്‍െറ എഴുത്ത് സ്വാധീനിച്ചു. സുഖപ്രദവും വരേണ്യവുമായ ജീവിതസാഹചര്യമായിരുന്നു അദ്ദേഹത്തിന്‍േറത്.

റെയില്‍വേയില്‍  ഉയര്‍ന്ന ഉദ്യോഗസ്ഥനായി ബംഗാള്‍, ബിഹാര്‍, ഒഡിഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ചുറ്റിക്കറങ്ങി. ബിഹാറിലെയും ഒഡിഷയിലെയും മറ്റും കഠിനമായ ദാരിദ്ര്യം, കപിലവസ്തുവിലെ സിദ്ധാര്‍ഥനെപ്പോലെയായിരുന്നു, സമൃദ്ധമായ നായര്‍ തറവാട്ടില്‍ സുഭിക്ഷമായി വളര്‍ന്ന ഗോപാലകൃഷ്ണനെ ഞെട്ടിച്ചത്. ഉദ്യോഗസ്ഥ ദുഷ്പ്രഭുവായി ഒടുങ്ങാന്‍ സമ്മതിക്കാത്ത മാറ്റം ഇവിടെവെച്ചാണ് ഗോപിയേട്ടന്‍െറ വ്യക്തിത്വരൂപവത്കരണത്തില്‍ സംഭവിച്ചത്. ലോകസാഹിത്യത്തോട് നേരത്തേ ഇടപഴകിയിരുന്നു അദ്ദേഹം. ഡീസി കിഴക്കേമുറിയുമായുള്ള ബന്ധത്തിലൂടെ മലയാള സാഹിത്യവും അദ്ദേഹത്തിന് പ്രിയപ്പെട്ടതായി മാറി.

അനുഭവസമ്പത്തും അതെല്ലാം വിശകലനംചെയ്യാനുള്ള ആലോചനാശക്തിയുമായാണ് ആ പ്രൗഢവ്യക്തിത്വം നാട്ടില്‍ തിരിച്ചത്തെിയത്. സാമ്പ്രദായികമായ സാഹിത്യരൂപങ്ങള്‍ പ്രകാശിപ്പിക്കാന്‍ സാധിക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്‍െറ ബോധമണ്ഡലത്തില്‍ നടന്നുകൊണ്ടിരുന്ന അനുഭവങ്ങളുടെയും ആലോചനകളുടെയും ഇണച്ചില്ലുകളും അതില്‍നിന്ന് നിഷ്പന്നമാകുന്ന വിവേകോദയങ്ങളും. അങ്ങനെയാണ് തന്‍േറതായ എഴുത്തുസമ്പ്രദായം വികസിപ്പിച്ചെടുക്കാന്‍ ഗോപാലകൃഷ്ണന്‍ നിര്‍ബന്ധിതനായത്. തുടര്‍ന്ന് മാതൃഭൂമിയിലും മാധ്യമത്തിലും ചന്ദ്രികയിലും മറ്റും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന അദ്ദേഹത്തിന്‍െറ ലേഖനങ്ങള്‍ ചിലപ്പോള്‍ ചെറുകഥകളുടെ സ്വഭാവം കാണിച്ചു. കാരണം അവയില്‍ ആഖ്യാനകലയുടെ ചാരുതയുണ്ടായിരുന്നു. മറ്റു ചിലപ്പോള്‍ അത് കവിതയുടെ ഒൗന്നത്യം തെളിയിച്ചു. കാരണം അവയില്‍ ഇമേജറിയുടെ സമൃദ്ധിയുണ്ടായിരുന്നു. വേറൊരു അവസരത്തില്‍ ഉപന്യാസത്തിന്‍െറ പ്രൗഢി പ്രദര്‍ശിപ്പിച്ചു. കാരണം അവയില്‍ ചിന്തയുടെ വിശകലന ശക്തിയുണ്ടായിരുന്നു. ഇനിയുമൊരു സന്ദര്‍ഭത്തില്‍ അരങ്ങിന്‍െറ ആര്‍പ്പുവിളികള്‍ ഉണ്ടാക്കി. കാരണം അവയില്‍ ഹാസ്യത്തിന്‍െറ ചിരിമരുന്നുണ്ടായിരുന്നു. രണ്ടര വര്‍ഷത്തോളം നീണ്ട ആ തകൃതിയായ എഴുത്ത് സഹൃദയലോകം ഹര്‍ഷത്തോടെ ഏറ്റുവാങ്ങിയ ‘വാഴ്വിന്‍െറ പെരുവഴി’ എന്ന ഉജ്ജ്വല ഗ്രന്ഥത്തിലാണ് കലാശിച്ചത്.

പിന്നീട് ബോധിവൃക്ഷച്ചുവട്ടിലേക്കെന്നപോലെ ഉള്‍വലിഞ്ഞ ഗോപിയേട്ടന്‍ കരുണാര്‍ദ്രമായ തന്നുടെ മറ്റൊരു ഭാവത്തിലേക്ക്  മെല്ളെ പുനര്‍ജനിച്ചു. പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ്  സൊസൈറ്റിയുമായി അദ്ദേഹം ബന്ധപ്പെട്ടു. ജീവിതാവസാനത്തെ അഭിമുഖീകരിക്കുന്ന കാന്‍സര്‍ രോഗികളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ പഠിച്ചു മനസ്സിലാക്കി.

തന്‍െറ സമ്പാദ്യത്തില്‍നിന്ന് ഭേദപ്പെട്ടൊരു തുക അവര്‍ക്കുവേണ്ടി മാറ്റിവെച്ചതുകൊണ്ടുമാത്രം ആ ഹൃദയത്തിലെ ദീനാനുകമ്പ തൃപ്തിയടഞ്ഞില്ല. കാന്‍സര്‍ രോഗികള്‍ക്ക് മന$ശക്തിയും ജീവിതാവബോധവും പരിചരണവും നല്‍കിക്കൊണ്ട് അദ്ദേഹം പാലിയേറ്റിവ് ക്ളിനിക്കിലെ നിത്യസന്ദര്‍ശകനായി പരിണമിച്ചു. പിന്നീട് വേദന തിന്നുന്ന സഹജീവികള്‍ക്കുവേണ്ടി ഒരു തുണിസഞ്ചിയുമായി തെണ്ടിനടന്ന് കൈ നീട്ടുന്ന ഗോപിയേട്ടനെയാണ് കോഴിക്കോടിന്‍െറ തെരുവുകള്‍ കാണുന്നത്്. ആ കൈനീട്ടം വെറും പണപ്പിരിവിനുവേണ്ടി മാത്രമായിരുന്നില്ല.
ഇങ്ങനെയും ചിലര്‍ ഇവിടെ ജീവിച്ചിരിക്കുന്നു, ഇവര്‍ക്കുവേണ്ടി നിങ്ങള്‍ എന്തു ചെയ്തു എന്ന വലിയ ചോദ്യം അദ്ദേഹം നാടുമുഴുക്കെ ഉയര്‍ത്തിവിട്ടു. ഇങ്ങനെ എന്‍. ഗോപാലകൃഷ്ണന്‍ തന്‍െറ ജീവിതത്തിലെ ശരിയായ സര്‍വിസിലിരിക്കുമ്പോള്‍ (ഇന്ത്യന്‍ റെയില്‍വേ സര്‍വിസല്ല, ഇന്ത്യന്‍ റിയല്‍ സര്‍വിസ്) അദ്ദേഹത്തിന്‍െറ ‘വാഴ്വെന്ന പെരുവഴി’എന്ന പുസ്തകത്തിന്‍െറ രചന ശിബി ചക്രവര്‍ത്തിയുടെ ദാനത്തിന് തുല്യമായ  ദൗത്യമാണ് അത് നിറവേറ്റിയത്. അവനവനെ ആവിഷ്കരിക്കാനുള്ള വിശപ്പുമായി വരുന്നവര്‍ക്ക് ഭാഷാഭിക്ഷ നല്‍കിക്കൊണ്ട് ആ ഗ്രന്ഥം മലയാളത്തില്‍ പുതിയതരം എഴുത്തുകള്‍ക്ക് ജീവന്‍ പകര്‍ന്നു.
                                                              
           

ഇതോ അധികാരത്തിന്‍െറ യോഗ്യതകള്‍?

Posted: 19 Nov 2014 05:54 PM PST

Image: 

തലസ്ഥാനഗരം വഴിയുള്ള യാത്രകള്‍ ഇനി കൂടുതല്‍ ജാഗ്രത ഇല്ലാതെ പറ്റില്ല. തെരുവുനായ്ക്കളോ കൊതുകുകളോ വാനരന്മാരോ ഉണ്ടാക്കാവുന്ന ശല്യം കൂടിവരുന്നതുകൊണ്ടല്ല എന്‍െറ ഈ മുന്നറിയിപ്പ്. സര്‍ക്കാര്‍ മന്ദിരങ്ങളില്‍ കയറിക്കൂടിയ ക്രിമിനലുകളുടെ എണ്ണത്തില്‍ കാണുന്ന വര്‍ധന മുന്‍നിര്‍ത്തി മാത്രമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി കാബിനറ്റ് പദവി നല്‍കിയ 21 ല്‍ 11 പേരും ക്രിമിനല്‍ കേസിലെ പ്രതികളാണെന്ന് ‘അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്’ എന്ന സ്വതന്ത്ര ചിന്താകേന്ദ്രം വെളിപ്പെടുത്തിയിരിക്കുന്നു. വര്‍ഗീയ വിഷം വമിപ്പിക്കല്‍, വധശ്രമം തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ക്കുപോലും മോദി ബര്‍ത്ത് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍പറത്തിയതിന്‍െറ പേരില്‍ പ്രതികളായവര്‍ക്കും മോദിയുടെ കടാക്ഷം ലഭ്യമായി.

ആഗ്രയില്‍നിന്നുള്ള പാര്‍ലമെന്‍റംഗമായ ശങ്കര്‍ കട്ടേരിയ 23 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഉമാഭാരതി ഉള്‍പ്പെടെയുള്ളവര്‍ വധശ്രമത്തിലെ പ്രതികളാണ്. ബിഹാറുകാരനായ ഗിരിരാജ് സിങ് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍പറത്തിയ കേസില്‍ കുറ്റവാളിയാണ്. മോദി വിരുദ്ധര്‍ പാകിസ്താനിലേക്ക് പോകട്ടെ എന്ന് പരസ്യമായി ആക്രോശിച്ച് നടന്ന നേതാവാണദ്ദേഹം. ഒരു കോടിയില്‍പരം രൂപയുടെ നോട്ടുകെട്ടുകള്‍ ഒളിപ്പിച്ചുവെച്ചനിലയില്‍ അദ്ദേഹത്തിന്‍െറ വീട്ടില്‍നിന്ന് കണ്ടത്തെിയ സംഭവം ആരെയും ഓര്‍മിപ്പിക്കേണ്ടതില്ല.

66 അംഗ കാബിനറ്റിലെ 92 ശതമാനവും (69 പേര്‍) കോടീശ്വരന്മാരാണ്. പുതിയ മന്ത്രിമാരുടെ ശരാശരി ആസ്തി 18.48 കോടി രൂപയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്രപ്രദേശുകാരനായ രാജ്യസഭാംഗം സത്യനാരായണ ചൗധരി എന്ന കോടീശ്വരന്‍ സെന്‍ട്രല്‍ ബാങ്കിന് നല്‍കാനുള്ള കുടിശ്ശിക കേട്ടാല്‍ നടുങ്ങിപ്പോകും. അദ്ദേഹത്തിന്‍െറ ഉടമസ്ഥതയിലുള്ള ‘സുജന ടവേഴ്സ്’ എന്ന കമ്പനി 317.61 കോടി രൂപയുടെ കുടിശ്ശികയാണ് തീര്‍ക്കാനുള്ളത്. പുതിയ മന്ത്രിമാരില്‍ വരുമാനത്തില്‍ ഒന്നാംസ്ഥാനക്കാരനാണിയാള്‍. 189.69 കോടിയാണ് പ്രഖ്യാപിത വരുമാനം.

കളങ്കിതമന്ത്രിമാരുടെ പട്ടികയില്‍ ആദ്യം റെയില്‍വേമന്ത്രിയും പിന്നീട് നിയമ മന്ത്രിയുമായ സദാനന്ദ ഗൗഡയുടെ  നാമവും ഉള്‍പ്പെടുന്നു. ഇക്കഴിഞ്ഞ മൂന്നുമാസംകൊണ്ട് ഇദ്ദേഹത്തിന്‍െറ വരുമാനം ഇരട്ടിയായി വര്‍ധിച്ചുവത്രെ. ഒമ്പത് കോടി രൂപയില്‍നിന്ന് 20.35 കോടി ആയാണ് വര്‍ധന.നജ്മ ഹിബത്തുല്ലയെയും മുഖ്താര്‍ അബ്ബാസ് നഖ്വിയേയും മന്ത്രിബംഗ്ളാവുകളില്‍ കുടിയിരുത്തിയാല്‍ മുസ്ലിം ന്യൂനപക്ഷ പിന്തുണ ഉറപ്പിക്കാമെന്ന് മോദിപക്ഷം വ്യാമോഹിക്കുന്നുണ്ടാകണം. ബി.ജെ.പിയോട് കാണിക്കുന്ന കൂറിന്‍െറ പേരില്‍ ഈ രണ്ടുപേരും ബംഗ്ളാവും കാറും അര്‍ഹിക്കെ മുസ്ലിം പ്രീണനത്തിനായി ഇവര്‍ക്ക് പ്രത്യേക പദവികള്‍ നല്‍കണമെന്നില്ല. മുസ്ലിം ന്യൂനപക്ഷ ക്ഷേമത്തിനായി സര്‍ക്കാര്‍ ഗിരിരാജ് സിങ്ങിനെ മന്ത്രിപദത്തില്‍ അവരോധിച്ചാലും നടുങ്ങേണ്ട കാര്യമില്ല. മുസ്ലിംകളെ ഛിന്നഭിന്നമാക്കാനും ധ്രുവീകരിക്കാനും കര്‍മനിരതനായിരിക്കുന്ന അദ്ദേഹത്തിന് മന്ത്രിസഭാ ദൗത്യങ്ങള്‍ക്ക് സമയം തികയുമോ എന്നതു മാത്രമാണ് സംശയിക്കേണ്ട കാര്യം.

അല്ളെങ്കില്‍, മുസ്ലിം ശിഥിലീകരണ മന്ത്രാലയം എന്നൊരു ഓഫിസ് തുറന്ന് തന്നെ അവിടെ പ്രതിഷ്ഠിക്കണമേ എന്ന് ഗിരിരാജ് സിങ് ആവശ്യപ്പെട്ടേക്കും. കശ്മീര്‍ താഴ്വരയില്‍ നിഷ്കളങ്കരായ രണ്ട് വിദ്യാര്‍ഥികളെ സൈന്യം നിഷ്കരുണം വെടിവെച്ചുകൊന്നപ്പോള്‍ ഉച്ചത്തില്‍ ശബ്ദിക്കാന്‍ എന്തേ ആരും രംഗപ്രവേശം ചെയ്തില്ല. യാദൃച്ഛിക വെടിവെപ്പായി അതിനെ ഞാന്‍ കണക്കാക്കുന്നില്ല. ശുദ്ധ കൊലപാതകംതന്നെ ആയിരുന്നു അത്. കശ്മീരിലെ മനുഷ്യരെയും മണ്ണിനേയും കാത്തുരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട സൈനിക ഓഫിസര്‍മാര്‍തന്നെ ജനങ്ങളുടെ ജീവന്‍ കവര്‍ന്നാല്‍ ആ സംസ്ഥാനം എങ്ങനെയാണ് സംരക്ഷിതമാവുക? അധികാരത്തിന്‍െറ ഇടനാഴികകളില്‍ കഴിയുന്നവരും അന്യദേശങ്ങളിലെ ചെറു മരണങ്ങളില്‍പോലും നെഞ്ചകം പൊട്ടി നിലവിളിക്കുന്നവരും ഈ നിഷ്കളങ്ക ബാലന്മാരുടെ കൊലയില്‍ മൗനംപൂണ്ടിരിക്കുന്നത് എന്തുകൊണ്ടാവാം. കുറ്റക്കാരായ പട്ടാളക്കാരെ കര്‍ശനമായി ശിക്ഷിക്കുന്നതിനുപകരം അവരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സംഭവത്തിന് തൊട്ടുപിറകേ അരങ്ങേറിയത്.

അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറിന്‍െറ 150ാം ചരമ വാര്‍ഷികം നവംബര്‍ ഏഴിന് കടന്നുപോയെങ്കിലും രാഷ്ട്രം അദ്ദേഹത്തെ വിസ്മരിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ മുന്‍നിരയില്‍ നിലയുറപ്പിച്ച അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ ബര്‍മയിലേക്ക് നാടുകടത്തുകയായിരുന്നു. അത്യധികം കദനഭാരത്തോടെയാണ് അദ്ദേഹം റങ്കൂണില്‍ ഇഹലോകവാസം വെടിഞ്ഞത്. മാതൃരാജ്യത്തായിരിക്കണം തന്‍െറ മൃതദേഹം സംസ്കരിക്കേണ്ടതെന്ന അന്ത്യാഭിലാഷംപോലും ബ്രിട്ടന്‍ ചെവിക്കൊണ്ടില്ല. ഡല്‍ഹിയില്‍തന്നെ  ചെലവഴിക്കേണ്ട സമയംപോലും അദ്ദേഹം നിശ്ചയിച്ച് അറിയിച്ചിരുന്നു.അദ്ദേഹത്തോടൊപ്പം  അദ്ദേഹത്തിന്‍െറ  മക്കളും പിന്മുറക്കാരും ബ്രിട്ടീഷ് രാജിന്‍െറ പീഡനങ്ങള്‍ക്കിരയായി. അദ്ദേഹത്തിന്‍െറ പുത്രന്മാരായ മീര്‍സ മുഹമ്മദിനെയും മീര്‍സ ഖിസറിനേയും വെള്ളക്കാര്‍ കൊലപ്പെടുത്തി. പൗത്രന്‍ മീര്‍സാ അബൂബക്കറിനേയും ബ്രിട്ടീഷ് സേന തോക്കിനിരയാക്കി.

 കവിയും ഗസല്‍ രചയിതാവും കൂടിയായ ബഹദൂര്‍ഷായുടെ ചരമവാര്‍ഷികത്തില്‍ സെമിനാറുകളോ അനുസ്മരണ ചടങ്ങുകളോ ഒന്നും അരങ്ങേറിയില്ല. ചരിത്രത്തിലെ ത്യാഗനിര്‍ഭരമായ ഏടുകള്‍ ഉദ്ധരിക്കാന്‍ കേന്ദ്ര മനുഷ്യവിഭവശേഷി വകുപ്പും തയാറായിക്കണ്ടില്ല. എങ്കിലും ജീവബലികളെ നമുക്ക് ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയാനാകില്ല.
                                                                  
 

ഭീകരവാദത്തിന്‍െറ വളര്‍ച്ച സമര്‍ഥിക്കുന്നത്

Posted: 19 Nov 2014 05:46 PM PST

Image: 

രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകരാജ്യങ്ങള്‍ ഒന്നടങ്കം കൈകോര്‍ത്ത് നടപ്പാക്കിയ ഒരു അജണ്ടയുണ്ടെങ്കില്‍ അത് ഭീകരതക്കെതിരായ പോരാട്ടമാണ്. 2001 സെപ്റ്റംബര്‍ 11ന്‍െറ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിനു ശേഷമുള്ള വ്യാഴവട്ടക്കാലം  ഈ വിഷയത്തില്‍ ചേര്‍ന്ന ഉച്ചകോടികള്‍ക്കും ആവിഷ്കരിച്ച തന്ത്രങ്ങള്‍ക്കും ചെലവഴിച്ച പണത്തിനും കൈയും കണക്കുമില്ല. ലോകസമൂഹത്തിന്‍െറ മുന്നിലെ ഏക ഭീഷണി ഭീകരവാദമാണ് എന്ന പ്രഖ്യാപനത്തോടെ വന്‍ശക്തികളുടെ നേതൃത്വത്തില്‍ തുടങ്ങിവെച്ച ഏകപക്ഷീയമായ സൈനിക, പ്രചാരണ കാമ്പയിന്‍ ലോകസമാധാനത്തിന്‍െറ നിര്‍വചനം തന്നെ മാറ്റിയെഴുതി. യു.എസ്. പ്രസിഡന്‍റ് ജോര്‍ജ് ഡബ്ള്യൂ. ബുഷിന്‍െറയും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറിന്‍െറയും കാര്‍മികത്വത്തില്‍ ‘തിന്മയുടെ അച്ചുതണ്ടിനെതിരായ’ പോരാട്ടത്തില്‍ നൂറുകണക്കിന് പാശ്ചാത്യ സൈനികര്‍ക്ക് ജീവന്‍ ബലികൊടുക്കേണ്ടിവന്നു. അമേരിക്കയുടെ ഖജനാവില്‍നിന്ന് മാത്രം അഫ്ഗാനിസ്താനിലും ഇറാഖിലും പോരാട്ടം നടത്തുന്നതിന് 4.4 ലക്ഷം കോടി ഡോളറാണത്രെ ചെലവിട്ടത്. രാജ്യംതന്നെ കുത്തുപാളയെടുക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ അധിനിവിഷ്ട രാജ്യങ്ങളില്‍ സമാധാനം കൈവന്നുവെന്നും ഭീകരവാദികളെ ഉന്മൂലനം ചെയ്യുന്നതില്‍ വലിയൊരളവോളം വിജയിച്ചെന്നും ഉച്ചത്തില്‍ പ്രഖ്യാപിച്ചാണ് സേനാപിന്മാറ്റത്തിന് ന്യായീകരണം കണ്ടത്തെിയത്്. എന്നാല്‍, ഏറ്റവുമൊടുവില്‍ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍ സെപ്റ്റംബര്‍ 11നു ശേഷം ലോകത്ത് ഭീകരാക്രമണം അഞ്ചുമടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 18,000 പേരാണത്രെ ഈയിനത്തില്‍ കൊല്ലപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 66 ശതമാനത്തിന്‍െറ വര്‍ധന. 2014ലെ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും നമുക്ക് ലഭിക്കാന്‍ പോകുന്നത്.
എന്താണ് ഈ റിപ്പോര്‍ട്ട് കൈമാറുന്ന സന്ദേശം? ഭീകരവിരുദ്ധ പോരാട്ടം എന്ന ആഗോളപരിപാടി പൂര്‍ണ പരാജയമാണ് എന്ന് മാത്രമല്ല, കൂടുതല്‍ രാജ്യങ്ങളിലേക്ക് ആത്യന്തികവാദം വ്യാപിപ്പിക്കാനും ലോകസമാധാനം തകര്‍ക്കാനുമുള്ള ബൃഹത്തായ ഒരു പദ്ധതിയായി അത് മാറിക്കഴിഞ്ഞുവെന്നല്ളേ? 2013ല്‍ പതിനായിരത്തിലേറെ ഭീകരാക്രമണങ്ങള്‍ ലോകത്തിന്‍െറ വിവിധഭാഗങ്ങളില്‍ അരങ്ങേറുകയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 87 രാജ്യങ്ങള്‍ക്ക് ഈ വിപത്തിന്‍െറ കെടുതികള്‍ ഏറ്റുവാങ്ങേണ്ടിവന്നു. 2013ല്‍ മാത്രം പുതുതായി 24 രാജ്യങ്ങളാണ് ഈ ഗണത്തില്‍ കയറിക്കൂടിയത്. ഏറ്റവും കൂടുതല്‍ ജീവഹാനി നേരിട്ടത് യു.എസ് പട്ടാളം ‘ജനാധിപത്യവും നിയമവാഴ്ചയും’ പുന$സ്ഥാപിച്ച ഇറാഖില്‍തന്നെ. ഗ്ളോബല്‍ ടെററിസം ഇന്‍ഡെക്സില്‍ ഇന്ത്യ ആറാം സ്ഥാനത്തു നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നത്.

ആഗോളതലത്തില്‍, അല്‍ഖാഇദ, ഐ.എസ്.ഐ.എസ്, ബോകോ ഹറാം, താലിബാന്‍ എന്നീ ഗ്രൂപ്പുകളാണ് 66 ശതമാനം ഭീകരവാദപ്രവര്‍ത്തങ്ങളുടെയും പിന്നിലെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ആഫ്രിക്കന്‍ വന്‍കരയില്‍ സമീപകാലത്തായി ശക്തിപ്രാപിച്ച ക്രിസ്ത്യന്‍ മിലിഷ്യ ഗ്രൂപ്പുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചതായി കാണുന്നില്ല. ദക്ഷിണ സുഡാനിലും കെനിയയിലും മധ്യ ആഫ്രിക്കന്‍ റിപ്പബ്ളിക്കുകളിലുമൊക്കെ നിര്‍ബാധം തുടരുന്ന രക്തച്ചൊരിച്ചിലും കൂട്ടക്കുരുതിയും ഭീകരവാദത്തിന്‍െറ നിര്‍വചനത്തില്‍ ഉള്‍പ്പെടില്ളേ എന്നതാണ് പ്രസക്തമായ ചോദ്യം. അപ്രകാരം തന്നെ, ഫലസ്തീനില്‍ ഹമാസിന്‍െറ ഭാഗത്തുനിന്നുള്ള കൊലകളെ ഭീകരവാദമായും അതിന്‍െറ പതിന്മടങ്ങ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന സയണിസ്റ്റ് ഇസ്രായേല്‍ നടപടിയെ ക്രമസമാധാനപാലനമായും കാണുന്ന മഞ്ഞളിച്ച കണ്ണിന്‍െറ തകരാര്‍ ഈ റിപ്പോര്‍ട്ടിലും പ്രകടമാണ്.

മൂന്നാം ലോകമാണ് ഭീകരവാദത്തിന്‍െറ സര്‍വകെടുതികളും സഹിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ളത്. തങ്ങളുടെ സ്വസ്ഥത കെടുത്തുന്ന ദുശ്ശക്തികള്‍ കുടികൊള്ളുന്ന മേഖല എന്ന നിലക്കാണ് ആഫ്രോ-ഏഷ്യന്‍ വന്‍കരകളില്‍ വന്‍ശക്തി രാജ്യങ്ങള്‍ ഒത്തൊരുമിച്ച് ഭീകരതക്കെതിരായ പോരാട്ടം എന്ന പേരിട്ട് അധിനിവേശങ്ങള്‍ തുടരുകയും റോക്കറ്റ്-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയും ആയിരങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്നത്. ആ അന്തരീക്ഷമാണ് ഭീകരവാദത്തിനു തഴച്ചുവളരാന്‍ സാഹചര്യമൊരുക്കുന്നത്. അധിനിവേശ ശക്തികള്‍ പുറത്തെടുക്കുന്ന അറ്റമില്ലാത്ത ക്രൂരതകളും മനുഷ്യത്വം തൊട്ടുതീണ്ടാത്ത നടപടികളും പുതുതലമുറയെ ആത്യന്തിക ചിന്തകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുകയാണ്. അതോടൊപ്പം തന്നെ, സാമ്രാജ്യത്വ താല്‍പര്യ സംരക്ഷണത്തിനായി ഓരോ രാജ്യത്തും വിഘടന-വിധ്വംസക ശക്തികളെ വളര്‍ത്തിയെടുക്കുന്നതിനും അവര്‍ക്ക് അര്‍ഥവും ആയുധവും നല്‍കി പോരാട്ടവഴിയില്‍ തള്ളിവിടുന്നതിനും ആഗോളതലത്തില്‍ തന്നെ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന  വിലയിരുത്തലുകള്‍ പ്രശ്നത്തിന്‍െറ മര്‍മം തൊട്ടുള്ളതാണ്. ഭീകരവാദത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പോലും അതിനെതിരായ പോരാട്ടത്തിന്‍െറ പേരില്‍ തങ്ങളുടെ ഒളിഅജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമല്ളെന്ന് ആര്‍ക്ക് പറയാനാവും?

ഇര്‍ബിലില്‍ കാര്‍ ബോംബ് സ്ഫോടനം; ആറു മരണം

Posted: 19 Nov 2014 10:53 AM PST

Image: 

ഇര്‍ബില്‍: ഇറാഖിലെ കുര്‍ദിസ്താന്‍ തലസ്ഥാനമായ ഇര്‍ബിലിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് ചാവേര്‍ കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തെങ്കിലും വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇര്‍ബില്‍ നഗരമധ്യത്തിലെ സര്‍ക്കാര്‍ മന്ദിരത്തിനു നേരെയാണ് ആക്രമണം. 2013ല്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതിന് ശേഷം, ഇര്‍ബിലില്‍ ഇത്തരമൊരു കനത്ത ആക്രമണം ആദ്യമാണ്. ചാവേറിന് പുറമെ മൂന്ന് സ്വദേശികളും രണ്ടു പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. കുര്‍ദ് സ്വയംഭരണ മേഖലയുടെ തലസ്ഥാനമായ ഇര്‍ബില്‍ സുരക്ഷിത മേഖലയായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, ബുധനാഴ്ചയിലെ ആക്രമണത്തോടെ, ഇര്‍ബിലും സുരക്ഷിതമല്ളെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷം മുമ്പാണ് ആഭ്യന്തരമന്ത്രാലയത്തെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. പിന്നീട് ആഗസ്റ്റില്‍ ആക്രമണം നടന്നെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായിരുന്നില്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP