സ്വാഗതം
WELCOME

News Update..

Sunday, November 23, 2014

ചാവറയച്ചന്‍െറയും എവുപ്രാസ്യമ്മയുടെയും ജീവിതയാത്ര Madhyamam News Feeds

ചാവറയച്ചന്‍െറയും എവുപ്രാസ്യമ്മയുടെയും ജീവിതയാത്ര Madhyamam News Feeds

Link to

ചാവറയച്ചന്‍െറയും എവുപ്രാസ്യമ്മയുടെയും ജീവിതയാത്ര

Posted: 23 Nov 2014 12:49 AM PST

Image: 

സഹനത്തിന്‍െറ വഴിത്താരയിലൂടെയായിരുന്നു വിശുദ്ധ പദവിയിലേക്ക് ഉയരുന്ന ചാവറയച്ചന്‍െറ ജീവിതയാത്ര. ചെറുപ്പകാലം മുതല്‍ ദേവാലയത്തോട് അടുത്ത് പ്രവര്‍ത്തിച്ച അദ്ദേഹം കുടുംബത്തിന്‍െറ എതിര്‍പ്പ് സ്നേഹപൂര്‍വം മറികടന്നാണ് സെമിനാരിയില്‍ ചേര്‍ന്നത്. അപാരമായ വേദനകള്‍ സഹിച്ചിരുന്നപ്പോഴും അദ്ദേഹം പ്രസന്നവദനനും ഒന്നിലും പരാതിയില്ലാത്തവനുമായിരുന്നു.

ആലപ്പുഴയിലെ കൈനകരി ഗ്രാമത്തിലാണ് ചാവറയച്ചന്‍ ജനിച്ചത്. പടിഞ്ഞാറെ ചാവറ എന്ന പുരാതനമായ കുടുംബത്തില്‍ കുര്യാക്കോസിന്‍െറയും മറിയത്തിന്‍െറയും ഇളയ പുത്രനായിരുന്ന അദ്ദേഹം 24ാമത്തെ വയസ്സില്‍ 1829 നവംബര്‍ 29ന് അര്‍ത്തുങ്കല്‍ ദേവാലയത്തിലായിരുന്നു വൈദിക പട്ടം സ്വീകരിച്ചത്. ജീവിത ലാളിത്യം കൊണ്ടും ചാവറ പിതാവ് ശ്രദ്ധേയനായി. അദ്ദേഹത്തിന്‍െറ ഭക്ഷണത്തിലും വസ്ത്രത്തിലും ഉപയോഗ വസ്തുക്കളിലും ഒരു പ്രത്യേകതയും ഇല്ലായിരുന്നു.

സുറിയാനി സഭയിലെ വികാരി ജനറാള്‍ കൂടിയായിരുന്ന അച്ചന്‍െറ മുറിയിലെ ഏക ആഡംബരം പെട്ടി മാത്രമായിരുന്നു. വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കൊച്ചുപെട്ടിക്ക് മുകളിലായിരുന്നു സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടവും. ചാവറ പിതാവിന്‍െറ ശാലീനമായ സംഭാഷണവും പെരുമാറ്റവും ഏവരെയും ആകര്‍ഷിച്ചിരുന്നു.

മാന്നാനത്ത് ആശ്രമം സ്ഥാപിക്കുമ്പോള്‍ സ്ഥലം കണ്ടെത്താനും അവിടെ പണികള്‍ നടത്താനും നാനാജാതി മതസ്ഥരായ ആളുകള്‍ അദ്ദേഹത്തോട് സഹകരിച്ചത് ഇതിന്‍െറ തെളിവാണ്. ഇടവകകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പലപ്പോഴും മെത്രാന്മാര്‍ അച്ചന്‍െറ സഹായം തേടിയിരുന്നതായും ചരിത്ര രേഖകളില്‍ പറയുന്നു. 1871 ജനുവരി മൂന്നിന് കൂനമ്മാവ് ആശ്രമത്തില്‍ ചാവറ പിതാവ് മരണമടഞ്ഞു.

സന്തോഷവും സമാധാനവും തേടിയെ ത്തുന്നവര്‍ക്ക് ആത്മശാന്തി നല്‍കിയ പുണ്യവതിയാണ് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന എവുപ്രാസ്യമ്മ. കാട്ടൂര്‍ എലുവത്തിങ്കല്‍ ചേര്‍പ്പുക്കാരന്‍ അന്തോണി ^കുഞ്ഞത്തേി ദമ്പതികളുടെ മകളായി 1877 ഒക്ടോബര്‍ 17ന് കാട്ടൂരില്‍ ജനിച്ച ഇവര്‍ സന്ന്യസ്തര്‍ക്ക് എക്കാലവും മാതൃകാ ജീവിതമാണ് നയിച്ചിരുന്നത്. മാതാപിതാക്കള്‍ ഇട്ട പേര് റോസ എന്നായിരുന്നു.

1897 മേയ് 10ന് ശിരോവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യ എന്ന പുതിയ പേര് സ്വീകരിച്ച് സന്ന്യസ്ത ജീവിതം ആരംഭിച്ചു. 1900ല്‍ ഒല്ലൂരില്‍ സെന്‍റ് മേരീസ് മഠം അധിപയായി ചുമതലയേറ്റു. മൂന്നു വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. ഇതു മാത്രമാണ് സിസ്റ്ററുടെ ജീവിതത്തിലെ ഒൗദ്യോഗിക പദവി.

മണലൂര്‍ മഠത്തിലും അമ്പഴക്കാട് മഠത്തിലും കുറച്ച് മാസം മാറിനിന്നതൊഴിച്ചാല്‍ തന്‍െറ ജീവിതത്തിലെ ഭൂരിഭാഗവും ഒല്ലൂര്‍ സെന്‍റ് മേരീസ് മഠത്തില്‍ ചെലവഴിച്ച സിസ്റ്റര്‍ 1952 ആഗസ്റ്റ് 29ന് മരിച്ചു. 

അഴിമതിക്കാരുടെ പേര് വെളിപ്പെടുത്തുമെന്ന് കെ.ബി ഗണേഷ്കുമാര്‍

Posted: 22 Nov 2014 11:49 PM PST

Image: 

തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനത്തില്‍ അഴിമതിക്കാരായ രണ്ട് പേരുകള്‍ വെളിപ്പെടുത്തുമെന്ന് കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എ. അഴിമതി നടത്തിയവരുടെ പേരുകള്‍ വെളിപ്പെടുമെന്ന് ടി.ഒ സൂരജ് പറഞ്ഞത് ശരിയാണ്. സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുണ്ട്. സൂരജ് പാവമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മഹാന്മാരായി നടിക്കുന്ന പലരുടെയും പല കാര്യങ്ങളും തനിക്കറിയാമെന്ന് സൂരജ് ശനിയാഴ്ച പറഞ്ഞിരുന്നു. സര്‍ക്കാര്‍ സര്‍വിസ് എന്ന ചട്ടക്കൂട്ടിനുള്ളില്‍ ഇരുന്നുകൊണ്ട് പറയുന്നതിന് പരിമിതിയുണ്ട്. ഇപ്പോള്‍ കുറ്റാരോപിതനായതുകൊണ്ടുമാത്രമാണ് പ്രതികരിക്കാത്തത്.

താന്‍ മാത്രമാണ് കുറ്റക്കാരനെന്ന് പറയുന്നവരോട് പറയാനൊന്നേയുള്ളൂ. 1979 മുതല്‍ സര്‍വിസിലുള്ള തനിക്ക് പലകാര്യങ്ങള്‍ സംബന്ധിച്ചും വിവരമുണ്ട്. പറയേണ്ട സമയം വരുമ്പോള്‍ പലതും പറയും. സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്നും സൂരജ് വ്യക്തമാക്കി.
 

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ ഇടുങ്ങിയ ഹാളില്‍

Posted: 22 Nov 2014 11:13 PM PST

മഞ്ചേരി: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2500ഓളം രോഗികള്‍ക്ക് ഇടുങ്ങിയ ഹാളില്‍ മണിക്കൂറുകളോളം തിങ്ങി ഞെരുങ്ങി നില്‍ക്കേണ്ട സ്ഥിതി. ഒ.പി, ഐ.പി, ഐ.സി.യു, ഓപറേഷന്‍ തിയറ്റര്‍, ബ്ളഡ്ബാങ്ക്, പ്രസവ വാര്‍ഡ്, ലേബര്‍ റൂം തുടങ്ങി എല്ലാസമയത്തും പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളിലേക്കുള്ള വഴിയും ഇതിലൂടെയാണ്. മുകളിലെ രണ്ട് നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലേക്കുള്ള യാത്രയും രോഗികളെ ബുദ്ധിമുട്ടിച്ചുകൊണ്ടുതന്നെ.
മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലിലേക്ക് മറ്റൊരു വഴി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പ്രവര്‍ത്തിക്കാറുള്ള ഇന്‍ഫര്‍മേഷന്‍ കൗണ്ടറും ഇവിടെയില്ല. രോഗിയെ കാണാന്‍ വരുന്നവര്‍ക്ക് വാര്‍ഡുകള്‍ മുഴുവന്‍ കയറി ഇറങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഒ.പിയില്‍ പരിശോധനക്കത്തെുന്ന രോഗികള്‍ക്ക് ശീട്ട് നല്‍കാനുള്ള വരിയും ഡോക്ടറെ കാണാന്‍ കാത്തിരിപ്പിനുള്ള സ്ഥലവും മരുന്നുവാങ്ങാന്‍ വരിനില്‍ക്കേണ്ട സ്ഥലവും ഒരിടത്താണ്. ഈ വരികള്‍ക്കിടയിലാണ് ഐ.സി.യുവില്‍ കിടക്കുന്ന രോഗികളുടെ ബന്ധുക്കള്‍ രാവും പകലും കാത്തിരിക്കുന്നതും.
പുതിയ കെട്ടിടത്തില്‍ ഏറ്റവും താഴെയുള്ള ഈ നിലയില്‍ സ്ട്രെച്ചറില്‍ അത്യാസന്ന നിലയിലായ രോഗിയെ കിടത്തി ഈ ആള്‍ക്കൂട്ടത്തിനിടയിലൂടെയാണ് ഐ.സി.യുവിലേക്കും ഓപറേഷന്‍ തിയറ്ററിലേക്കും അറ്റന്‍ഡര്‍മാര്‍ ഓടുന്നത്. മെഡിക്കല്‍ കോളജിന്‍െറ മുഴുവന്‍ ഒ.പികളും തുടങ്ങിയതോടെ ഇപ്പോഴത്തെ സ്ഥിതിയില്‍ മുന്നോട്ട് പോകാന്‍ പ്രതിസന്ധിയുണ്ട്. പുതുതായി ഒന്നും ചെയ്യുകയോ നിലവിലുള്ള പ്രശ്നങ്ങളില്‍ ഒന്നുപോലും പരിഹരിക്കുകയോ ചെയ്യില്ളെന്നാണ് സൂപ്രണ്ടടക്കമുള്ള ഉദ്യോഗസ്ഥരുടെ നിലപാടെന്ന് പരാതിയുണ്ട്. പ്രധാന തസ്തികയില്‍ നാലുപേരാണ് അഡ്മിനിസ്ട്രേഷനില്‍. ആശുപത്രിയില്‍ നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ ഇതില്‍ പലരും അറിയുന്നില്ല. ആശുപത്രി വികസന സമിതി ചേരുമ്പോള്‍ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനോ പരിഹാരമുണ്ടാക്കാനോ ജനപ്രതിനിധികള്‍ തുനിയുന്നില്ല. ഓഫിസിനകത്ത് തടഞ്ഞുവെച്ച് ബലം പ്രയോഗിച്ച് സമരം നടത്തിയ കാര്യങ്ങളിലേ ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുള്ളൂ.

ആയുര്‍വേദം പരിപോഷിപ്പിക്കാന്‍ സമഗ്ര പദ്ധതി –മന്ത്രി ശിവകുമാര്‍

Posted: 22 Nov 2014 10:53 PM PST

അത്തോളി: സംസ്ഥാനത്തെ സമ്പൂര്‍ണ ആയുര്‍വേദ ചികിത്സാ മേഖലയാക്കാന്‍ ദേശീയ ആയുര്‍മിഷന്‍െറ സഹായം തേടുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. മിഷന്‍ 676ന്‍െറ ഭാഗമായി തലക്കുളത്തൂര്‍ പാലോറക്കുന്നില്‍ ആരംഭിച്ച കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കുമുള്ള ആരോഗ്യകേന്ദ്രത്തിന്‍െറ നിര്‍മാണപ്രവൃത്തിയും ഒൗഷധസസ്യ സംരക്ഷണ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത ആയുര്‍വേദ ചികിത്സാ സമ്പ്രദായത്തെ പരിപോഷിപ്പിക്കാന്‍ നാഷനല്‍ ഹെല്‍ത്ത് മിഷന് പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാനത്ത് ശിശുമരണനിരക്ക് ഗണ്യമായി കുറഞ്ഞു. നവജാതശിശുക്കള്‍ക്ക് രക്തപരിശോധനയിലൂടെ ഓട്ടിസം, അപസ്മാരം തുടങ്ങിയ രോഗങ്ങള്‍ നിര്‍ണയിക്കാനാവുന്ന സ്ക്രീനിങ് പ്രോഗ്രാം ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് ആവിഷ്കരിച്ചു. തലക്കുളത്തൂര്‍ വില്ളേജിനെ ആയുര്‍വേദ വില്ളേജായി മാറ്റാന്‍ സംസ്ഥാന ഒൗഷധസസ്യബോര്‍ഡിന്‍െറ സഹകരണത്തോടെ സര്‍ക്കാര്‍തലത്തില്‍ സ്ഥലം ലഭ്യമാക്കി സൗജന്യമായി ഒൗഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ചേളന്നൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി. അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ.പി. ഷീബ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.എം. സാലി, ഭാരതീയ ചികിത്സാവകുപ്പ് ജോയന്‍റ് ഡയറക്ടര്‍ ഡോ. വി.എന്‍. ഗോപിനാഥന്‍, മുന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പി.കെ. വേണുഗോപാലന്‍, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. ശ്രീകുമാര്‍, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. പ്രമീള, വി.ഡി. ജോസഫ്, പൂളയില്‍ പ്രേമ, പി.കെ. സത്യന്‍, കെ.കെ. ശിവദാസന്‍, വി.വി. ചിത്രന്‍, പി. ബിന്ദു, എ.കെ. ബിന്ദു, എം.പി. ഫൈസല്‍, എം. സലീം, ജലജാമണി, സി.പ്രകാശന്‍, പി.എം. മുകുന്ദന്‍, കെ.പി. കൃഷ്ണന്‍കുട്ടി, ടി. ശശീന്ദ്രന്‍, കൃഷ്ണന്‍, കെ. ഉമ്മര്‍ഹാജി, കുറ്റിയില്‍ ദേവേശന്‍ ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. വത്സമ്മ മംഗലശ്ശേരില്‍ എന്നിവര്‍ സംസാരിച്ചു.

സര്‍ക്കാറിന്‍െറ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

Posted: 22 Nov 2014 10:39 PM PST

Image: 

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവാണ് യോഗം വിളിച്ചുചേര്‍ത്തത്. തൃണമൂല്‍ വക്താവും രാജ്യസഭാ എം.പിയുമായ ഡെരക് ഒബ്രിയനാണ് ഇക്കാര്യം അറിയിച്ചത്.

ചുരുങ്ങിയ സമയത്താണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു കൂട്ടിയത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രവൃത്തി ദിവസത്തില്‍ യോഗം വിളിക്കാതെ ഞായറാഴ്ച യോഗം വിളിച്ചത്. ബഹുരാഷ്ട്ര കുത്തകകളുടെ നയമാണ് സര്‍ക്കാറിന്. സാധാരണ ജനങ്ങളുടെ നയമാണ് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുടരുന്നത്. യോഗത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ച് കത്ത് നല്‍കുമെന്നും ഒബ്രിയന്‍ പറഞ്ഞു.

ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ശനിയാഴ്ച വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലും തൃണമൂല്‍ പങ്കെടുത്തിരുന്നില്ല. എല്ലാ കക്ഷികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നതായി സുമിത്ര മഹാജന്‍ പറഞ്ഞിരുന്നു. സഭകളുടെ സുഗമമായ നടത്തിപ്പിനായാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്തത്.

ശാരദാ ചിട്ടിതട്ടിപ്പുകേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അറസ്റ്റിലായതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറും തൃണമൂലും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു. കേസില്‍ കേന്ദ്രം തൃണമൂലിനെ വേട്ടയാടുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു.

ശനിയാഴ്ചത്തെ യോഗത്തില്‍ 18 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പസ്വാന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. തൃണമൂലിനെക്കൂടാതെ ഇടതുപാര്‍ട്ടികള്‍, സമാജ് വാദി പാര്‍ട്ടി, ശിവസേന എന്നീ പാര്‍ട്ടികളും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

മുലായത്തിന്‍റെ പിറന്നാളാഘോഷം: തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ചു

Posted: 22 Nov 2014 10:28 PM PST

Image: 

ബാദുവാന്‍: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങിന്‍റെ 75ാം പിറന്നാള്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മധ്യവയസ്ക മരിച്ചു. 52 വയസുകാരി ശര്‍ബാതി ദേവിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

മുലായത്തിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് വിതരണം ചെയ്ത കമ്പിളി പുതപ്പ് വാങ്ങാനുള്ള തിരക്കിനിടെയാണ് ഇവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ശര്‍ബാതി ദേവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരക്കില്‍പ്പെട്ട് പരിക്കേറ്റ മറ്റൊരു സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്.

റാംപൂരിലെ ജോഹര്‍ സര്‍വകലാശാലാ വളപ്പില്‍ ഗംഭീര പരിപാടികളോടെയാണ് മുലായത്തിന്‍റെ പിറന്നാള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ കൂടാതെ 40 മന്ത്രിമാരും രണ്ടു ദിവസത്തെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. 

ഡല്‍ഹി ഹാഫ് മാരത്തണില്‍ പ്രീജ ശ്രീധരന്‍ ചാമ്പ്യന്‍

Posted: 22 Nov 2014 09:40 PM PST

Image: 

ന്യൂഡല്‍ഹി: ഡല്‍ഹി ഹാഫ് മാരത്തണില്‍ ഇന്ത്യന്‍ വനിതകളുടെ വിഭാഗത്തില്‍ പ്രീജ ശ്രീധരന്‍ ചാമ്പ്യന്‍. 21.1 കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ 19 മിനിറ്റ് 3 സെക്കന്‍ഡിലാണ് പ്രീജ ഫിനിഫ് ചെയ്തത്. കഴിഞ്ഞ വര്‍ഷവും ഈ വിഭാഗത്തില്‍ പ്രീജയായിരുന്നു ചാമ്പ്യന്‍.

എതോപ്യയുടെ ഗുയെ അഡോള മാരത്തണ്‍ റെക്കോഡ് തിരുത്തി ഒന്നാം സ്ഥാനത്തെ ത്തി. 21.1 കിലോമീറ്റര്‍ 59.06 മിനിറ്റിന് ഫിനിഷ് ചെയ്ത്. 59.12 മിനിറ്റ് എന്ന റെക്കോഡാണ് അഡോള പിന്നിലാക്കിയത്.

തുനീഷ്യയില്‍ ഇന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്

Posted: 22 Nov 2014 09:35 PM PST

Image: 

തുനിസ്: അറബ് വസന്തത്തിന് തുടക്കമിട്ട തുനീഷ്യ ഇന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക്. 2011ലെ അറബ് വസന്തത്തിന് ശേഷം ആദ്യമായാണ് തുനീഷ്യയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബറില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇസ് ലാമിക പാര്‍ട്ടിയായ അന്നഹ്ദക്ക് തിരിച്ചടി നേരിട്ടിരുന്നു.

25 സ്ഥാനാര്‍ഥികളാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇതില്‍ ഇപ്പോള്‍ പ്രസിഡന്‍റായ മുന്‍സിഫ് മര്‍സൂകിയും ബാജി ഖാഇദ് സബ്സിയുമാണ് സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്നത്. അന്നഹ്ദക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കക്ഷിയായിരുന്ന ഇടതുപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഫോര്‍ റിപബ്ളികിന്‍െറ നേതാവാണ് മര്‍സൂകി. മതേതര പാര്‍ട്ടിയെന്നറിയപ്പെടുന്ന നിദാഅ് തുണിസിന്‍െറ നേതാവാണ് ബാജി ഖാഇദ് സബ്സി.

50 ലക്ഷം പേര്‍ക്കാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ടുള്ളത്. 4,500 പോളിംഗ് സ്റ്റേഷനുകളില്‍ രാവിലെത്തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. 80,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി രാജ്യമെമ്പാടും വിന്യസിച്ചത്. 600 വിദേശികളടക്കം 22,000 നിരീക്ഷകരും തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനായുണ്ട്. ഒരു സ്ഥാനാര്‍ഥിയും 50 ശതമാനം വോട്ടുനേടിയില്ലെങ്കില്‍ ഡിസംബര്‍ 31ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.

1956ല്‍ ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്യം നേടിയ ശേഷം രണ്ട് പ്രസിഡന്‍റ് മാത്രമാണ് തുനീഷ്യ ഭരിച്ചത്; ഹബീബ് ബുര്‍ഗ്വിബയും സൈനുല്‍ ആബിദീന്‍ ബിന്‍ അലിയും. ആദ്യ പ്രസിഡന്‍റായ ഹബീബിനെ 1987ല്‍ രക്തരഹിത അട്ടിമറിയിലൂടെ പുറത്താക്കി ബിന്‍ അലി അധികാരത്തില്‍ വരികയായിരുന്നു.

പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം 25 വരെ

Posted: 22 Nov 2014 08:53 PM PST

Image: 

ദുബൈ: കേരളത്തിലെ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം ചൊവ്വാഴ്ച  അവസാനിക്കും. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി  വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍  പ്രവാസികള്‍ക്ക് ഈ മാസം ഒന്നു മുതല്‍ 25 വരെയാണ് അവസരം നല്‍കിയത്. മറ്റു പല ജി.സി.സി രാജ്യങ്ങളിലും വിവിധ പ്രവാസി സംഘടനകള്‍ മത്സരബുദ്ധിയോടെ തന്നെ വോട്ടര്‍മാരെ ചേര്‍ക്കാന്‍ കാര്യമായ തോതില്‍ കാമ്പയിന്‍ നടത്തുമ്പോള്‍ യു.എ.ഇയില്‍ അത്തരമൊരു ആവേശം കാണാനില്ല.
വലിയൊരു വിഭാഗം ആളുകളും ഈയൊരു വിവരം അറിഞ്ഞിട്ടില്ളെന്നാണ് വ്യക്തമാക്കുന്നത്. പലരും വിമുഖത കാട്ടുന്നതായും ചൂണ്ടികാണിക്കപ്പെടുന്നു. പ്രവാസികള്‍ക്ക് വിദേശത്തുനിന്നു തന്നെ വോട്ടുചെയ്യാനുള്ള അവസരം സുപ്രീംകോടതിയുടെ ഇടപെടലോടെ ഉറപ്പായഘട്ടത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ അവസരം ലഭിക്കുമെന്നാണ് ഇപ്പോഴത്തെ ആവേശക്കുറവിന് സംഘടനാ നേതൃത്വങ്ങള്‍ പറയുന്ന കാരണം. എങ്കിലും മുന്‍കാലങ്ങളില്‍ ഒട്ടനവധി രേഖകളും കടമ്പകളും കടന്ന് മണിക്കൂറുകള്‍ ക്യൂനിന്ന് ചെയ്തിരുന്ന നടപടിക്രമമാണ് ഇന്‍റര്‍നെറ്റ് കണക്ഷനുള്ള ഫോണ്‍വഴിപോലും വളരെ സുതാര്യമായി ചെയ്യാന്‍ അവസരമൊരുങ്ങിയിരിക്കുന്നത്.
ചില അടിസ്ഥാന വിവരങ്ങളും ഫോട്ടോയുമുണ്ടെങ്കില്‍ പേര്‍ ചേര്‍ക്കാം. വിവരങ്ങള്‍ ശരിയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാവും. ഓണ്‍ലൈനായി പേരുചേര്‍ക്കാന്‍ പ്രവാസിക്ക് ആദ്യമായാണ് അവസരം ലഭിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും അപേക്ഷകള്‍ നാട്ടിലെ താലൂക്ക് ഓഫിസുകളില്‍ സമര്‍പ്പിക്കണമായിരുന്നു.
 ഇപ്പോള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്സൈറ്റായ www.ceo.kerala.gov.in വഴിയാണ് പേര് ചേര്‍ക്കേണ്ടത്. മൂന്ന് ഘട്ടങ്ങളുണ്ട് ഇതിന്. ജില്ല, ജനന തീയതി, പ്രവാസിയാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഒന്നാം ഘട്ടത്തിലുള്ളത്. കുടുബത്തിലെ തിരിച്ചറിയല്‍ കാര്‍ഡുള്ള ആരുടെയെങ്കിലും കാര്‍ഡ് നമ്പറും വിവരങ്ങളുമാണ് രണ്ടാം ഘട്ടത്തില്‍ നല്‍കേണ്ടത്. പേര്, വിലാസം, വീട്ടുനമ്പര്‍, വീട്ടുപേര് തുടങ്ങിയ ഏഴ് കോളങ്ങളാണ് മൂന്നാം ഘട്ടത്തിലുള്ളത്. പിന്നീട് ഫോട്ടോ അപ്ലോഡ്് ചെയ്യണം. വെളുത്തതോ ഇളം നിറത്തിലോ ബാക്ക്ഗ്രൗണ്ടുള്ളതാവണം ഫോട്ടോ. കണ്ണുകള്‍ ശരിയായി കാണുന്നതും മുഖം നേരെയുള്ളതുമാകണം. ഫോട്ടോ 180 കെ.ബിയില്‍ താഴെയുള്ളതാകണമെന്നും നിര്‍ദേശമുണ്ട്. അപ്ലോഡ് പൂര്‍ത്തിയായ ശേഷം ഹോം പേജില്‍ പോയി സ്പെഷല്‍ സമ്മറി മെസേജ് 2015 ല്‍ പോയാല്‍ അപേക്ഷ സ്വീകരിച്ചോ എന്ന് മനസ്സിലാവും. ഓണ്‍ലൈനില്‍ വോട്ട് ചേര്‍ത്തു കഴിഞ്ഞാല്‍ ബൂത്ത് ലവല്‍ ഓഫീസര്‍മാര്‍ പിന്നീട് വീടുകളില്‍ വന്ന് നിങ്ങളുടെ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതോടെ നടപടി പൂര്‍ത്തിയാവുന്നു.
 അതേസമയം, ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ചില പ്രയാസമുണ്ടെന്നും സാധാരണക്കാര്‍ക്കുകൂടി പൂരിപ്പിക്കാന്‍ പറ്റിയ രീതിയില്‍ ഇവ ലഘൂകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.  പലപ്പോഴും പൂരിപ്പിച്ചുകഴിഞ്ഞാല്‍ സ്വീകരിക്കപ്പെടാന്‍ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ടെന്നാണ് പേര് ചേര്‍ത്ത പലരും വ്യക്തമാക്കുന്നത്.
   വര്‍ഷങ്ങള്‍ നീണ്ട മുറവിളിക്ക് ശേഷമാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ അധികാരികള്‍ തയ്യാറായത്. വിദേശത്ത് നിന്നു തന്നെ വോട്ടുചെയ്യുകയെന്ന തങ്ങളുടെ ചിരകാലാഭിലാഷം നടപ്പാകുന്നതിന് മുന്നോടിയാണ് ഇപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ അവസരം നല്‍കുന്നത്. എന്നാല്‍ പലപ്പോഴും അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യാറുണ്ടെങ്കിലും അവ ലഭ്യമായിക്കഴിഞ്ഞാല്‍ ഉപയോഗപ്പെടുത്താന്‍ പലരും മടിക്കുന്നുവെന്നതിന് തെളിവാണ് യു.എ.ഇയില്‍ കാണുന്ന നിസംഗത. കെ.എം.സി.സി അവരുടെ അംഗങ്ങള്‍ക്ക് എസ്.എം.എസ് വഴി പേര് ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കിയത് മാത്രമാണ് ഇതിന് അപവാദം.

പടിഞ്ഞാറന്‍ ചൈനയില്‍ ഭൂകമ്പം: രണ്ടു മരണം

Posted: 22 Nov 2014 08:31 PM PST

Image: 

ബെയ്ജിങ്: പടിഞ്ഞാറന്‍ ചൈനയിലെ ജനവാസ പ്രദേശത്തുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. 54 പേര്‍ക്ക് പരിക്കേറ്റു. സിച്ചുവാന്‍ പ്രവശ്യയിലെ കാങ്ഡിങ് ടൗണിലാണ് റിക്ടര്‍ സെക് യിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്.

കുറച്ചു സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭൂചലനത്തില്‍ കാങ്ഡിങ്ങിലെ പ്രാദേശിക വിമാനത്താവളത്തിനും ബുദ്ധ ക്ഷേത്രത്തിനും കേടുപാടുകളുണ്ടായി. നഗരത്തിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു.
ഭൂചലനത്തെ തുടര്‍ന്ന് സിച്ചുവാന്‍^ തിബറ്റ് ഹൈവേയിലുണ്ടായ മണ്ണിടിച്ചിലില്‍ 100 ഓളം വാഹനങ്ങള്‍ കുടുങ്ങി. പ്രദേശത്തെ റയില്‍വേ സര്‍വീസും മുടങ്ങിയതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ജനസാന്ദ്രത കൂടിയ കിങ്ഡിങ് നഗരത്തില്‍ 70 ശതമാനത്തോളം തിബറ്റിയന്‍ പൗരന്‍മാരാണ് പാര്‍ക്കുന്നത്.

പേരോടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അറിയില്ല -കാന്തപുരം

Posted: 22 Nov 2014 08:17 PM PST

Image: 

ദോഹ: പേരോട് അബ്ദുറഹ്മാന്‍ സഖാഫിക്കെതിരെ കേസെടുത്തതും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും അറിയില്ളെന്ന് അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. ഇത് സംബന്ധിച്ച് നാട്ടിലത്തെി അന്വേഷിച്ചതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനത്തിന് ദോഹയിലത്തെിയ കാന്തപുരം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ബി.ജെ.പി ഗവണ്‍മെന്‍റിനെ വെളളപൂശി ചില പണ്ഡിതര്‍ ആനുകൂല്യങ്ങള്‍ പറ്റാന്‍ ശ്രമിക്കുന്നുവെന്ന സി.പി.എം സ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ വിമര്‍ശനത്തെക്കുറിച്ചും അറിയില്ളെന്ന് അദ്ദേഹം പ്രതികരിച്ചു. നാളെ നാട്ടിലത്തെിയ ശേഷം പിണറായി എന്താണ് പറഞ്ഞതെന്ന് അന്വേഷിച്ച് മറുപടി പറയാം. ഇന്നലെയും മിനഞ്ഞാന്നുമൊക്കെ തിരക്കിലായതിനാല്‍ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ സമയം ലഭിച്ചിട്ടില്ല. പാറക്കടവ് സ്കൂള്‍ സംഭവത്തെക്കുറിച്ചും പേരോടിന്‍െറ പ്രസംഗം സംബന്ധിച്ചുമെല്ലാം നാട്ടിലത്തെി കാര്യങ്ങള്‍ പഠിക്കാതെ എന്തെങ്കിലും പറയുന്നില്ല. പാറക്കടവിലെ പീഡന വാര്‍ത്തയുടെ വിശദാംശങ്ങള്‍ അറിയില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി കൂടുതല്‍ പഠിച്ചാലേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂ. മന്ത്രി ആര്യടന്‍ മുഹമ്മദ് ഇതു സംബന്ധിച്ച് ഒരു സഹായവും നല്‍കിയിട്ടില്ല. അദ്ദേഹവുമായി ഞങ്ങളാരും ഇക്കാര്യം സംസാരിച്ചിട്ടുപോലുമില്ല. അതെല്ലാം ചില തല്‍പര കക്ഷികള്‍ നടത്തുന്ന പ്രചാരണങ്ങളാണ്. ഏതായാലും ഞങ്ങളുടെ സ്ഥാപനത്തെ കരിവാരിത്തേക്കാന്‍ ഒരുവിഭാഗമാളുകള്‍ ശ്രമിച്ചുവെന്നത് തീര്‍ച്ചയാണ്.
ഇത് ഏത് വിഭാഗമാണെന്നത് കേസ് അന്വേഷണത്തില്‍ നിന്നും മറ്റും മനസിലാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
 

ഒമാനില്‍ അഭിപ്രായ സര്‍വേ ഇന്നാരംഭിക്കുന്നു

Posted: 22 Nov 2014 08:04 PM PST

Image: 

മസ്കത്ത്: ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സ്വദേശികളുടെ അഭിപ്രായമാരായാന്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന അഭിപ്രായ സര്‍വേ ഞായറാഴ്ച ആരംഭിക്കും. ഡിസംബര്‍ 15നാണ് സര്‍വേ അവസാനിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന വിവിധ സേവനങ്ങളെപ്പറ്റി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം സ്വരൂപിക്കാനാണ് സര്‍വേ നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലെ സര്‍ക്കാര്‍ സേവനങ്ങളെപ്പറ്റി വിശദമായ അഭിപ്രായം തേടുകയാണ് സര്‍വേ ലക്ഷ്യമിടുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട മറ്റു നിരവധി വിഷയങ്ങളും സര്‍വേയില്‍ വരും. വിനോദങ്ങള്‍, ടൂറിസം എന്നിവയും സര്‍വേയില്‍ വിഷയമാവും.
ഒമാനി പൗരന്മാരുടെ ജീവിതത്തിന്‍െറ വിവിധ വശങ്ങള്‍ വിലയിരുത്താനും അതനുസരിച്ച് പദ്ധതികള്‍ ആസൂത്രണംചെയ്യാനുമാണ് സര്‍വേ നടത്തുന്നതെന്ന് സെന്‍ററിന്‍െറ പൊതു അഭിപ്രായ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ഹാശിം ബിന്‍ മുഹമ്മദ് അല്‍ഹാശ്മി പറഞ്ഞു. നിത്യജീവിതത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച അഭിപ്രായവും വിവിധ ഏജന്‍സികളും സ്ഥാപനങ്ങളും നടത്തുന്ന സേവനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായവും സ്വരൂപിക്കാന്‍ സര്‍വേക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വേക്കായി പ്രത്യേക സെന്‍റര്‍ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. സര്‍വേ നടത്താനുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. വ്യക്തികളുമായി നേരിട്ടും ടെലിഫോണിലൂടെയും അഭിമുഖങ്ങള്‍ സംഘടിപ്പിക്കും. സാമ്പ്ള്‍ സര്‍വേയുടെ ഭാഗമായി 1200 പേരെയാണ് സര്‍വേയില്‍ പങ്കെടുപ്പിക്കുന്നത്. ഇതില്‍ ആണ്‍-പെണ്‍ വിഭാഗങ്ങളെയും വിവിധ പ്രായക്കാരെയും വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവരെയും പങ്കെടുപ്പിക്കും. എല്ലാ ഗവര്‍ണറേറ്റുകളിലും പെട്ട 18 വയസ്സിന് മുകളിലുള്ളവരായിരിക്കും സര്‍വേയില്‍ പങ്കെടുക്കുക.
സര്‍ക്കാറിന്‍െറയും വിവിധ ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ മാനിച്ച് ജനോപകാരപ്രദമായ രീതിയില്‍ പദ്ധതി നടത്താനും സര്‍വേ സഹായിക്കും.
 

അമേരിക്കയുമായി പ്രതിരോധ സഹകരണം മെച്ചപ്പെടുത്താന്‍ ധാരണ

Posted: 22 Nov 2014 07:48 PM PST

Image: 

റിയാദ്: നാഷണല്‍ ഗാര്‍ഡ് മന്ത്രിയും അബ്ദുല്ല രാജാവിന്‍െറ പുത്രനുമായ അമീര്‍ മുത്ഇബ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് അമേരിക്കയില്‍ നടത്തിയ ഒൗദ്യോഗിക പര്യടനം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധരംഗത്തെ സഹകരണം കൂടുതല്‍ സുദൃഢമാക്കും. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, പ്രതിരോധ മന്ത്രി ചക് ഹെഗല്‍, സെനറ്റര്‍ ജോണ്‍ മെക്കയിന്‍ എന്നിവരുമായി അമീര്‍ മുത്ഇബ് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നുവെന്ന് വാഷിങ്ടണിലെ എംബസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ സംസാരിക്കവെ മന്ത്രി അമീര്‍ മുത്ഇബ് പറഞ്ഞു.
മന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സൈനിക, പ്രതിരോധ രംഗത്തെ ഉന്നതര്‍ക്ക് വേണ്ടി സൗദി അംബാസഡര്‍ ആദില്‍ ജുബൈറാണ് അത്താഴവിരുന്ന് സംഘടിപ്പിച്ചത്.
ലോകസമാധാനത്തിന് സൗദിയും അമേരിക്കയും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മധ്യപൗരസ്ത്യ മേഖലയില്‍ ഭീഷണി സൃഷ്ടിക്കുന്ന ഐ.എസിനെതിരെയുള്ള പോരാട്ടത്തിന് സഖ്യസേനയില്‍ സൗദി ചേര്‍ന്നതും ഇതേ താല്‍പര്യത്തിന്‍െറ ഭാഗമാണ്. പ്രതിരോധ രംഗത്ത് അമേരിക്കയും സൗദിയും തമ്മിലുള്ള സഹകരണം 1973 മുതല്‍ ആരംഭിച്ചതാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ ബന്ധം കൂടുതല്‍ ശക്തിപ്പെട്ട് വന്നതിന്‍െറ തെളിവാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, രാഷ്ട്രീയ, നയതന്ത്ര രംഗത്തെ സഹകരണവും ശക്തമായി തുടരുകയാണെന്നും അമീര്‍ മുത്ഇബ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്; സമാധാനപരം

Posted: 22 Nov 2014 07:36 PM PST

Image: 

മനാമ: രാജ്യത്തെ പാര്‍ലമെന്‍റിലേക്കും മുനിസിപ്പാലിറ്റിയിലേക്കും നടന്ന തെരഞ്ഞെടുപ്പ് ശാന്തം. രാവിലെ മുതല്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ സജ്ജമാക്കിയ പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നല്ല തിരക്ക് അനുഭവപ്പെട്ടു. നേരത്തെ രാത്രി എട്ട് മണിക്ക് അവസാനിക്കുമെന്ന് പറഞ്ഞിരുന്ന വോട്ടെടുപ്പ് രണ്ട് മണിക്കൂര്‍ നീട്ടി 10 മണിക്കാണ് അവസാനിച്ചത്.
അതുകൊണ്ടുതന്നെ വോട്ടെണ്ണലും നീണ്ടു. എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
വിമാനത്താവളത്തിലടക്കം സജ്ജമാക്കിയ പോളിങ് സ്റ്റേഷനുകളില്‍ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെ വോട്ട് ചെയ്യാനത്തെിയവരുടെ നീണ്ട നിര കാണാമായിരുന്നു. കേന്ദ്രങ്ങള്‍ക്ക് പുറത്ത് വോട്ടര്‍മാരെ സഹായിക്കാനായി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രത്യേകം കൗണ്ടറുകളുണ്ടായിരുന്നു.
ഇവിടെ മധുര പാനീയങ്ങളും ഗഹ്വയും ഉള്‍പ്പെടെ ഒരുക്കിയാണ് വോട്ടര്‍മാരെ വരവേറ്റത്. കൗണ്ടറുകള്‍ വര്‍ണക്കൊടികളാല്‍ അലങ്കരിച്ചിരുന്നു. വികലാംഗര്‍, അന്ധര്‍ തുടങ്ങിയവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. അവധി ഇല്ലാത്ത വോട്ടര്‍മാര്‍ ഉച്ചക്കുള്ള വിശ്രമ വേളയിലും വൈകീട്ടും വോട്ട് രേഖപ്പെടുത്തി. വിവിധ രാജ്യങ്ങളിലെ ബഹ്റൈനി പൗരത്വമുള്ള വോട്ടര്‍മാരെ സ്വീകരിക്കാന്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളുടെ അനുകൂലികള്‍ കൗണ്ടറുകള്‍ക്ക് മുന്നില്‍ സ്ഥാനം പിടിച്ചിരുന്നു.
മൊത്തം 349713 വോട്ടര്‍മാരാണുണ്ടായിരുന്നത്. പാര്‍ലമെന്‍റിലേക്ക് 266 സ്ഥാനാര്‍ഥികളും മുനിസിപ്പാലിറ്റിയിലേക്ക് 153 സ്ഥാനാര്‍ഥികളുമാണ് മത്സരിച്ചത്.  പാര്‍ലമെന്‍റിലേക്ക് 40 സീറ്റുകളുള്ളതില്‍ 22 പേരും സ്വതന്ത്രന്മാരായായിരിക്കും എത്തുക. ബാക്കി 18 പേര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒമ്പതോളം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ്.
നാഷനല്‍ യൂനിറ്റി അസംബ്ളി, അല്‍ അസാല, അല്‍മിമ്പറുല്‍ ഇസ്ലാമി, അല്‍മീഥാക്ക്, അര്‍റാബിത്വ, ദേശീയ ഐക്യം, അസ്സ്വഫ്, അല്‍വസതുല്‍ അറബി, അല്‍വത്വന്‍, ദേശീയ സംവാദ സൊസൈറ്റി തുടങ്ങിയ സംഘടനകളാണ് മത്സര രംഗത്തുള്ളത്.
നാഷനല്‍ യൂനിറ്റി അസംബ്ളി ഏഴ് സ്ഥാനാര്‍ഥികളെയും അല്‍മിമ്പര്‍ അഞ്ച് പേരെയും  അല്‍മീഥാക്ക് നാല് പേരെയും അല്‍ വത്വന്‍ രണ്ട് പേരെയൂം വീതമാണ് പാര്‍ലമെന്‍റിലേക്ക് മല്‍സരിപ്പിക്കുന്നത്.
 

അനില്‍ ഇനി അഞ്ചുപേരുടെ ജീവനാകും

Posted: 22 Nov 2014 07:05 PM PST

Image: 

കോഴിക്കോട്: ജീവന്‍ പൊലിഞ്ഞെങ്കിലും വയനാട് കല്‍പറ്റ സ്വദേശിയായ 18കാരന്‍ ഇനി അഞ്ചുപേരിലൂടെ ജീവിക്കും. ജോസിന്‍െറയും സാലിയുടെയും മകന്‍ അനില്‍ ജോസാണ് അഞ്ചുപേര്‍ക്ക് കണ്ണും കരളും രക്തധമനിയുമാവുക. ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മസ്തിഷ്ക മരണം സംഭവിച്ചത്.

അനിലിന്‍െറ കുടുംബാംഗങ്ങളുടെ തീരുമാനപ്രകാരമാണ് അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് മാറ്റിവെച്ചത്. വൃക്കരോഗ വിദഗ്ധന്‍ ഡോ. സുനില്‍ ജോര്‍ജിന്‍െറ നേതൃത്വത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ മലപ്പുറം സ്വദേശിനിക്ക് വൃക്ക മാറ്റിവെച്ചു. മറ്റൊരു വൃക്ക മലപ്പുറത്തെ 28കാരനും കൈമാറി. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 17 കാരനിലൂടെ അനിലിന്‍െറ കരള്‍ മിടിക്കും.

രണ്ടു കണ്ണുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനും കൈമാറി. ഡോ. വിനുഗോപാല്‍, പ്രഫ. തോമസ് മാത്യു, ഡോ. ബേബി ജോസഫ്, പ്രഫ. റോയ്, ഡോ. പൗലോസ്, ഡോ. അനൂപ്, ഡോ. അജിത്ത്, ഡോ. അബ്ദുല്‍ അസീസ്, ഡോ. അനൂപ്, ഡോ. അജിത്ത്, ഡോ. രാംദാസ്, നിധിന്‍രാജ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ അഞ്ചുമണിക്കൂറോളം നീണ്ട ശ്രമമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

വ്യാഴാഴ്ച ഉച്ചക്ക് വയനാട് കല്‍പറ്റയില്‍ അപകടത്തില്‍പെട്ട അനിലിനെ ആശുപത്രിയിലത്തെിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ പത്തോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10ന് തുടങ്ങിയ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് പൂര്‍ത്തീകരിച്ചത്.

മുംബൈക്ക് ചെന്നൈ ചലഞ്ച്

Posted: 22 Nov 2014 06:23 PM PST

Image: 

മുംബൈ: മൂന്നു ഗോള്‍രഹിത സമനിലകളുടെ താഴ്ചയിലാണ് മുംബൈ സിറ്റി എഫ്.സി. ലീഗില്‍ അഞ്ചാം സ്ഥാനവുമായി നില്‍ക്കുന്ന അവര്‍ക്ക് ഇനിയും സമനിലകളും തോല്‍വിയും ആശ്വാസമാകില്ല എന്ന നിലയില്‍ ഇന്ന് ഒന്നാം സ്ഥാനക്കാരായ ചെന്നൈയിന്‍ എഫ്.സിയാണ് എതിരാളി. കഴിഞ്ഞ മൂന്നു മത്സരങ്ങളിലായി കേരള ബ്ളാസ്റ്റേഴ്സിനെതിരെയും ഗോവക്കെതിരെ രണ്ടു തവണയും എടുത്തുപറയാവുന്ന പ്രകടനമല്ല മുംബൈ ടീം പുറത്തെടുത്തത്.  

ഡല്‍ഹി ഡൈനാമോസിനെതിരെ നേടിയ 1-0ത്തിന്‍േറതാണ് അവരുടെ അവസാന ജയം. അഞ്ചു മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ ക്ളീന്‍ഷീറ്റുമായി വലകാക്കുന്ന സുബ്രത പോള്‍ മാത്രമാണ് അവര്‍ക്ക് ആശ്വാസം. പ്രതിരോധത്തില്‍ പവെല്‍ സിംവോ, മാനുവല്‍ ഫെഡ്രിച്, ജൊഹാന്‍ ലെറ്റ്സെല്‍റ്റര്‍ എന്നിവരുടെ പ്രയത്നവും അതിന് സഹായകമായിരുന്നു. എന്നാല്‍, നികളസ് അനല്‍കയും ആന്ദ്രെ മൊര്‍ട്ടിസും ചേര്‍ന്ന മുന്നേറ്റത്തിന് എതിര്‍ പ്രതിരോധത്തെ ഭേദിച്ച് കയറാന്‍ ഏറെ പ്രയാസമനുഭവപ്പെടുന്നുണ്ട്. ഏറ്റവും ഒടുവില്‍ അവര്‍ തോല്‍വി വഴങ്ങിയതും ചെന്നൈയിന് മുന്നിലായിരുന്നു. 5-1നായിരുന്നു തകര്‍ച്ച.

ദേശീയ ജൂനിയര്‍ മീറ്റ്: കേരളം നാളെ പുറപ്പെടും

Posted: 22 Nov 2014 06:23 PM PST

Image: 

കോഴിക്കോട്: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിനുള്ള കേരളസംഘം തിങ്കളാഴ്ച വിജയവാഡക്ക്.  പാലക്കാട്ട് ഞായറാഴ്ച അവസാനിക്കുന്ന മൂന്നു ദിവസത്തെ ക്യാമ്പിനു ശേഷമാണ് നിലവിലെ ജേതാക്കളായ കേരള ടീം പുറപ്പെടുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് വെസ്റ്റ്കോസ്റ്റ്  എക്സ്പ്രസില്‍ ചെന്നൈക്ക് തിരിക്കുന്ന ടീം വൈകീട്ട് നാലിന് പാടലിപുത്ര എക്സ്പ്രസില്‍ വിജയവാഡക്ക് വണ്ടികയറും. ഈ മാസം 26 മുതല്‍ 30 വരെ വിജയവാഡയിലെ ഇന്ദിര ഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയമാണ് മീറ്റിന് ആതിഥ്യമരുളുന്നത്.

വെള്ളിയാഴ്ച തുടങ്ങിയ ക്യാമ്പില്‍ ശനിയാഴ്ച വരെ 105 അത്ലറ്റുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിലെ 15 താരങ്ങളൊഴികെയുള്ള 170ഓളം പേര്‍ ടീമിനൊപ്പം ചേരുമെന്നാണ് കേരള അത്ലറ്റിക് അസോസിയേഷന്‍െറ പ്രതീക്ഷ. ഡോ. വി.സി. അലക്സാണ് സംഘത്തലവന്‍.  ഗോപാലകൃഷ്ണ പിള്ള, ജൂലിയസ് ജെ. മനയാനി, എ. ബോസ്, പി. അനില്‍ കുമാര്‍, എ. അവിനാശ്, ജോയ് ജോസഫ്, റോസമ്മ മാത്യു എന്നിവരാണ് പരിശീലകര്‍. പി.പി. രാജീവന്‍, ഡി. അജയന്‍, എസ്.എസ്. ശോഭന എന്നിവര്‍ മാനേജര്‍മാരായും ടീമിനൊപ്പമുണ്ടാകും.
 

രണ്ടു കേരളമക്കള്‍ ലോക ശ്രദ്ധയില്‍

Posted: 22 Nov 2014 06:18 PM PST

Image: 

ഭാരതസഭക്ക് അഭിമാനമായി രണ്ടുകേരളമക്കള്‍^ചാവറയച്ചനും എവുപ്രാസ്യാമ്മയും^ലോക ശ്രദ്ധയിലേക്ക് എത്തുകയാണ്. ദീര്‍ഘമായ നാമകരണ നടപടികള്‍ക്കൊടുവിലാണ് ഇവര്‍ കത്തോലിക്ക സഭയിലെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഇന്ന് വത്തിക്കാനില്‍ ഇരുവരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുകയാണ്. നാമകരണ പരിപാടികള്‍ ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ചല്ല, മരിച്ചവരെക്കുറിച്ചാണ് എന്ന് ആദ്യമേ മനസ്സിലാക്കേണ്ടതുണ്ട്. മരിച്ചവര്‍ ഒരു രാജ്യത്തേയും പൗരന്മാരല്ല, അവരെ സ്വര്‍ഗീയ പൗരന്മാരെന്നു വേണമെങ്കില്‍ വിളിക്കാം. ജീവിച്ചിരുന്ന കാലത്ത് ജീവിതവിശുദ്ധിയാല്‍ അറിയപ്പെട്ടവര്‍ മരിച്ചുകഴിഞ്ഞാലും അവരെ പരിചയപ്പെട്ടവര്‍ അവരുടെ ഓര്‍മ പുലര്‍ത്തുന്നത് സ്വാഭാവികമാണ്. ഇത്തരം വിശുദ്ധര്‍ സംസാരവിഷയമാവുകയുമെല്ലാം ചെയ്യുമ്പോഴാണ് സഭ പ്രാരംഭ നാമകരണനടപടികള്‍ തുടങ്ങുക.

കബറിടം സ്ഥിതിചെയ്യുന്നിടത്ത് രൂപതാധ്യക്ഷന്‍െറ പക്കലാണ് നാമകരണ നടപടികള്‍ തുടങ്ങാനായി ആവശ്യപ്പെടുക. രൂപതാധ്യക്ഷന്‍ ഒരു ചരിത്രപഠന കമീഷനെ വെച്ച് നിര്‍ദേശിക്കപ്പെട്ട ആളിന്‍െറ ജീവിതത്തെക്കുറിച്ച് പ്രാഥമികപഠനം നടത്തുന്നു. കമീഷന്‍ റിപ്പോര്‍ട്ടു പഠിച്ചശേഷം അര്‍ഹതയുണ്ടെന്നു മനസ്സിലായാല്‍, പൗരസ്ത്യസഭകളില്‍ മെത്രാന്മാരുടെ സിനഡുമായി ആലോചിച്ചശേഷം കൂടുതല്‍ വിശദ പഠനത്തിനുവേണ്ടി വിദഗ്ധ കമ്മിറ്റിയെയും അതിന്‍െറ അധ്യക്ഷനായി രണ്ടുപേരെ Postulator, Vice Postulator എന്ന പദവികളില്‍ നിയമിക്കുന്നു. അതോടെ പരിഗണിക്കപ്പെടുന്ന വ്യക്തിയെ ‘ദൈവദാസനായി’ (Servant of God) പ്രഖ്യാപിക്കുകയും ചെയ്യുന്നു.
പിന്നീട്, വളരെ വിശദമായ അന്വേഷണവും പഠനവുമാണ് നടക്കുക. വ്യക്തിയുടെ ജീവിതവും പ്രബോധനങ്ങളും പ്രവര്‍ത്തന ശൈലിയും അതോടു ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം പരിശോധനാവിധേയമാക്കും. ഇതിനുശേഷമാണ് സമഗ്രമായ റിപ്പോര്‍ട്ടില്‍ എല്ലാകാര്യങ്ങളും ചേര്‍ത്ത് മെത്രാന്‍ റോമിലേക്കു അയച്ചു കൊടുക്കുക. അവിടെ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന കാര്യാലയം വീണ്ടും കൂടുതല്‍ വിശദമായ അന്വേഷണത്തിനായി ഒരു സമിതിയെ നിശ്ചയിക്കും. അവിടെ രൂപതാതലത്തിലെ പഠനവിവരങ്ങള്‍ വിശകലനം ചെയ്യുകയും മറ്റ് അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യും.

അപ്പോള്‍ റോം അംഗീകരിക്കുന്ന ഒരു Postulator ഉണ്ടായിരിക്കും. റോമന്‍ കാര്യാലയത്തിന്‍െറ വിശദമായ പഠനത്തിലൂടെ വീരോചിതമായ പുണ്യങ്ങളുടെ ഉടമയാണ് നിര്‍ദേശിക്കപ്പെട്ടയാള്‍ എന്നു തീരുമാനിച്ചാല്‍ അദ്ദേഹത്തെ മാര്‍പാപ്പയുടെ അനുവാദത്തോടെ ‘ധന്യന്‍’ (Venerable) എന്ന പദവി നല്‍കി ആദരിക്കും. പരിഗണിക്കപ്പെട്ട വ്യക്തിയുടെ പ്രാര്‍ഥനാ സഹായത്താല്‍ അദ്ഭുതങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതു കര്‍ശനമായ പഠനത്തിനു വിഷയമാക്കും. വിദഗ്ധരുടെ ഈ പഠനത്തിലൂടെ അദ്ഭുതം നടന്നിട്ടുണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടാല്‍ വ്യക്തി ‘വാഴ്ത്തപ്പെട്ടവന്‍’ (Blessed) പദവിയിലേക്കു ഉയര്‍ത്തപ്പെടും. വീണ്ടും ഒരദ്ഭുതവും കൂടി നടന്നിട്ടുണ്ടങ്കില്‍ അതും സ്ഥിരീകരിക്കപ്പെട്ടു കഴിയുമ്പോഴാണ് ഒരാളെ മാര്‍പാപ്പ കര്‍ദിനാളന്മാരുമായി കൂടി ആലോചിച്ച് ‘വിശുദ്ധനായി’ പ്രഖ്യാപിക്കുക. ചാവറ കുര്യാക്കോസച്ചന്‍ 1871 ലാണ് നിര്യാതനായത്. ഏവുപ്രാസ്യാമ്മ 1952ലും. ദീര്‍ഘകാല പഠനത്തിനും പ്രാര്‍ഥനക്കും ശേഷം സഭ പ്രാര്‍ഥനാപൂര്‍വം ദൈവാനുഗ്രഹം തേടിയാണ് ഒരാള്‍ ദൈവകൃപ പൂര്‍ണമായി നേടിയെന്നും സഭയില്‍ വണക്കത്തിന് യോഗ്യനാണെന്നും അപ്രമാദിത്വപരമായ പ്രഖ്യാപനം നടത്തുന്നത്. വിശുദ്ധരായി (Saint) പ്രഖ്യാപിക്കപ്പെടുന്നവര്‍ സഭമുഴുവനിലും വണക്കത്തിന് അര്‍ഹരാകുന്നു എന്നും ഓര്‍മിക്കുക.

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആത്മീയത ദൈവചിന്തയിലും ഭക്തിയിലും മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ദൈവസ്നേഹവും സഹോദരസ്നേഹവും തമ്മില്‍ വേര്‍പെടുത്താനാവില്ല. ദൈവത്തെ സ്നേഹിക്കുന്നവന്‍ തന്നെപ്പോലെ തന്‍െറ അയല്‍ക്കാരനെയും സ്നേഹിക്കണം. ചാവറയച്ചനും എവുപ്രാസ്യാമ്മയും ദൈവസ്നേഹത്താല്‍ പ്രേരിതരായിട്ടാണ് കുടുംബവും നാടും മറ്റു ബന്ധങ്ങളും എല്ലാം ഉപേക്ഷിച്ച് സമര്‍പ്പിതജീവിതത്തിലേക്കും സന്യാസത്തിലേക്കും തിരിഞ്ഞത്. പ്രാര്‍ഥനയും ഭക്താനുഷ്ഠാനങ്ങളും അവര്‍ക്കു പ്രാണവായുപോലെയായിരുന്നു. മറ്റുള്ളവരേയും ദൈവോന്മുഖരാക്കാനും ഭക്താനുഷ്ഠാനങ്ങള്‍ പ്രചരിപ്പിക്കാനും ഇരുവരും സദാ സന്നദ്ധരായി.

എവുപ്രാസ്യാമ്മ ആശ്രമത്തിനുള്ളില്‍ കഴിഞ്ഞയാളായിരുന്നെങ്കിലും എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുക പതിവായിരുന്നു. അതുപോലെ പരിചിതരായവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുമായിരുന്നു. മറ്റുള്ളവരുടെ കുറവുകളും കുറ്റങ്ങളുമെല്ലാം സഹിക്കാനും ക്ഷമിക്കാനും അവര്‍ തയാറായിരുന്നു. ചാവറയച്ചന്‍ പ്രാര്‍ഥനയിലും ആരാധനയിലുമാണ് തന്‍െറ ജീവിതത്തെ ഉറപ്പിച്ചു നിര്‍ത്തിയത്. ഇടവകകളിലും കുടുംബങ്ങളിലും ഭക്താനുഷ്ഠാനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നേതൃത്വംവഹിച്ച അദ്ദേഹം സ്വന്തം ആധ്യാത്മികതയില്‍ മാത്രം ശ്രദ്ധിച്ചുകഴിയുകയായിരുന്നില്ല മറ്റുള്ളവരെയും ആധ്യാത്മികതയില്‍ ഉണര്‍ത്താനും ദൈവോന്മുഖരാക്കാനുമാണ് അദ്ദേഹം എന്നും ശ്രമിച്ചത്. സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നേതൃത്വം ചാവറയച്ചനെ ഒരു സാമൂഹിക പരിഷ്കര്‍ത്താവായിട്ടാണ് പൊതുസമൂഹം കാണുക.

19ാം നൂറ്റണ്ടിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ മുന്നേറ്റത്തില്‍ അച്ചന്‍ വഹിച്ച പങ്ക് തള്ളിക്കളയാനാവില്ല. ഇന്ന് പുതിയ പുതിയ സാംസ്കാരിക നാവോത്ഥാന നായകരെ ഉയര്‍ത്തിക്കാട്ടുവാനാണ് പലരും ശ്രമിക്കുന്നത്. ചരിത്രം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് തിരുത്തിക്കുറിക്കാന്‍ ഇന്ന് രാഷ്ട്രീയക്കാരും പ്രത്യയശാസ്ത്രക്കാരുമെല്ലാം കൊണ്ടുപിടിച്ചു ശ്രമിക്കയാണല്ളോ. വിദ്യാഭ്യാസമാണ് പുരോഗതിയുടെ യന്ത്രമെന്നും മറ്റും നാമിപ്പോള്‍ പറയാറുണ്ടല്ളോ. അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും കണക്കുകൂട്ടാനുമെല്ലാം എക്കാലവും വിദ്യാലയങ്ങള്‍ (കളരികള്‍) ഉണ്ടായിരുന്നു. ആയുധപരിശീലന കളരികളും ചിലയിടങ്ങളില്‍ ഉണ്ടായിരുന്നു. പക്ഷേ,  കേരളത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് ബ്രിട്ടീഷുകാരായിരുന്നുവെന്നു പറയാം. ഇംഗ്ളീഷ് ഭാഷവഴിയുണ്ടാകാവുന്ന പ്രൊട്ടസ്റ്റന്‍റ് സ്വാധീനത്തെക്കുറിച്ച് ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും താമസിയാതെ കത്തോലിക്ക സഭയും ഈ രംഗത്ത് പ്രവേശിച്ചു.

സുറിയാനി കത്തോലിക്കരുടേതായി സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ചാവറയച്ചന്‍ ഏറെ ശ്രദ്ധിച്ചു. അദ്ദേഹത്തിനു വിദ്യാഭ്യാസരംഗത്തു ഏറെ താല്‍പര്യമുണ്ടായിരുന്നു. സുറിയാനിക്കാരുടെ വികാരി ജനറാളാകുന്നതിനു മുമ്പുതന്നെ, 1846ല്‍ അദ്ദേഹം മാന്നാനത്ത് ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു. മെത്രാനച്ചന്‍െറ അംഗീകാരത്തോടെ പള്ളിയോടനുബന്ധിച്ചെല്ലാം പള്ളിക്കൂടങ്ങള്‍ നിര്‍മിക്കണമെന്ന് അദ്ദേഹം കര്‍ശനമായ നിര്‍ദേശം നല്‍കി. അങ്ങനെ ചെയ്യാത്ത പള്ളികള്‍ പൂട്ടിയിടേണ്ടിവരുമെന്നുവരെ താക്കീതു ചെയ്തതായിട്ടാണ് കേട്ടിട്ടുള്ളത്.

ക്രൈസ്തവ വിദ്യാലയങ്ങളുടെ പ്രത്യേകത അവര്‍ എല്ലാ മതസ്ഥര്‍ക്കുമായി വിദ്യാലയങ്ങള്‍ തുറന്നുകൊടുത്തു എന്നതായിരുന്നു. ഉയര്‍ന്ന ജാതിക്കാരുടെ ഭീഷണിമൂലം സര്‍ക്കാര്‍ സ്കൂളില്‍ പോലും താഴ്ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാതിരുന്ന കാലത്താണ് ചാവറയച്ചനും മറ്റും ഇതു ചെയ്തതെന്നോര്‍ക്കണം. പിന്നാക്ക ജാതിക്കാരില്‍നിന്ന് ആദ്യകാലത്ത് വിദ്യാഭ്യാസം നേടിയവരെല്ലാം ഇക്കാര്യം കൃതജ്ഞതയോടെ പറയുമായിരുന്നു. ഈ വിദ്യാലയങ്ങള്‍ സ്വാശ്രയ സ്ഥാപനങ്ങളായിട്ടാണ് ആരംഭിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെ സഹിച്ചാണ് വിദ്യാലയങ്ങള്‍ നടത്തിയത്. നടത്തിപ്പിനായിട്ടാണ് ‘പിടി അരി’ പിരിവ് (ഓരോ വീട്ടിലും ഭക്ഷണം പാകം ചെയ്യാനെടുക്കുമ്പോള്‍ ഒന്നോ രണ്ടോ ‘പിടി അരി’ പള്ളിക്കായി മാറ്റിവെച്ചുള്ള പതിവ്) ആരംഭിച്ചത്.

അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ തുടങ്ങിയ സന്യാസസമൂഹങ്ങളും വിദ്യാഭ്യാസത്തിനു ഏറെ പ്രാധാന്യം നല്‍കി. അവര്‍ കേരളത്തിന്‍െറ നാനാഭാഗങ്ങളിലായി ധാരാളം സ്കൂളുകളും കോളജുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രഫഷനല്‍ വിദ്യാഭ്യാസരംഗത്തും അവര്‍ മുമ്പന്തിയിലാണ്. കേരളത്തിന്‍െറ പ്രമുഖ വിദ്യാഭ്യാസ ഏജന്‍സികളുടെ ഗണത്തില്‍ ഈ സന്യാസ സമൂഹങ്ങളുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പെണ്‍പള്ളിക്കൂടങ്ങളും ബോര്‍ഡിങ്ങുകളും സ്ഥാപിച്ചത്, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസരംഗത്തു മുന്നേറാന്‍ ഇടയാക്കി. വിദ്യാഭ്യാസരംഗത്ത് ചാവറയച്ചന്‍ നല്‍കിയ ഈ പ്രോത്സാഹനം മറ്റു സമുദായങ്ങള്‍ക്കും പ്രചോദനമായി എന്നതാണ് വസ്തുത. വിദ്യാഭ്യാസരംഗത്ത് എല്ലാവരേയും ഉള്‍ക്കൊള്ളിക്കണമെന്നത് ഇന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്‍െറതന്നെ ഭാഗമാണ്.

എടുത്തുപറയേണ്ട ഒരു കാര്യം ചാവറയച്ചന്‍ ദലിതരുടെ ഉത്കര്‍ഷത്തില്‍ ശ്രദ്ധിച്ചു എന്നതാണ്. സാമൂഹികമായി പിന്നാക്കം നില്‍കുന്ന ആ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വിദ്യാഭ്യാസം അത്യാവശ്യമാണെന്നു മനസ്സിലാക്കിയ വിശുദ്ധന്‍ അവരെ വിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ താല്‍പര്യപ്പെട്ടു. അവര്‍ക്ക് സഹായകരമായിട്ടാണ് വിദ്യാലയങ്ങളില്‍ ഉച്ചക്കഞ്ഞി നല്‍കുന്ന സമ്പ്രദായം തുടങ്ങിയത്. അതുപോലെ തന്നെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മുണ്ടും ഉടുപ്പുകളുമെല്ലാം അദ്ദേഹം സൗജന്യമായി നല്‍കുകയുണ്ടായി. ഇതെല്ലാം ഇന്ന് സര്‍ക്കാറുതന്നെ ഏറ്റെടുത്തു ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടല്ളോ. മാന്നാനത്തും ചുറ്റുപാടുമുള്ള ദലിതരില്‍ അദ്ദേഹം കൂടുതല്‍ തല്‍പര്യമെടുത്തു. അവരെ വിളിച്ചുകൂട്ടുകയും സംസാരിക്കുകയും അവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയുമെല്ലാം അദ്ദേഹത്തിന്‍െറ പരിപാടികളായിരുന്നു. അവരുടെ ആധ്യാത്മികാഭിവൃദ്ധി സര്‍വപ്രധാനമായി അദ്ദേഹം കണ്ടു.

സാംസ്കാരിക രംഗത്തും അദ്ദേഹം മറ്റുള്ളവര്‍ക്കു പ്രചോദനമായിരുന്നു. അദ്ദേഹം പല ചെറു ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകളും നാടകങ്ങളുമെല്ലാം അദ്ദേഹത്തിന്‍െറ സാംസ്കാരിക രംഗത്തെ സംഭാവനകളായിട്ടുണ്ട്. കുടുംബങ്ങള്‍ക്കുവേണ്ടിയിട്ടുള്ള ‘നല്ല അപ്പന്‍െറ ചാവരുള്‍’ എന്ന ലഘുഗ്രന്ഥം ഏറെ പ്രസിദ്ധമാണ്. 19ാം നൂറ്റാണ്ടില്‍ കേരളത്തിലെ ഇന്നത്തെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ സമര്‍ഥമായ നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു ചാവറയച്ചന്‍. അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ മറ്റു സമുദായങ്ങളിലുള്ളവര്‍ക്ക് പ്രചോദനമായിരുന്നു. ആധ്യാത്മികതയെ മുറുകെ പിടിച്ചുകൊണ്ട് സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതു നിസ്സാരവത്കരിക്കുന്നതു ചരിത്രത്തോടു ചെയ്യുന്ന അനീതിയായിരിക്കും. മറ്റുള്ളവര്‍ ഈ രംഗങ്ങളില്‍ ചെയ്ത സംഭാവനകളെ ഇവിടെ നിഷേധിക്കുകയല്ല പക്ഷേ, അദ്ദേഹത്തിനു അര്‍ഹമായ അംഗീകാരം നല്‍കുകതന്നെ വേണം.

രാംദേവിന് ഇസെഡ് സുരക്ഷ; രാംപാലിന് ഗോതമ്പുണ്ട

Posted: 22 Nov 2014 06:13 PM PST

Image: 
Subtitle: 
ഡല്‍ഹി ഡയറി

സ്വാമിയായാല്‍ ആസാമിയായിരിക്കണം! ഹരിയാനയിലെ സത്ലോക് ആശ്രമാധിപനും വില്ലന്‍ വില്ലാളി വീരനുമായി വിരാജിച്ച ജഗത്ഗുരു രാംപാല്‍ തിരുവടികള്‍ ഇരുമ്പഴി പൂകിയതിനെ തുടര്‍ന്ന്, സ്വാമികളുടെ ആശ്രമം പരിശോധിക്കുന്ന പൊലീസ് കണ്ടെടുത്ത സാധനസാമഗ്രികളുടെ പ്രാഥമിക ലിസ്റ്റ് വായിക്കുക: പലതരം തോക്കുകള്‍, ഗ്രനേഡ്, ആസിഡ് സിറിഞ്ച്, 800 ലിറ്റര്‍ ഡീസല്‍, എറിയാന്‍ പാകത്തില്‍ ആസിഡ് നിറച്ചു തയാറാക്കി വെച്ച പ്ളാസ്റ്റിക് ബാഗുകള്‍, പെട്രോള്‍ ബോംബ്, മുളകുപൊടി... പിന്നെയും മുന്നോട്ടുപോയി രാംപാല്‍ സ്വാമികളുടെ വിശ്രമകേന്ദ്രത്തിലേക്ക് പൊലീസ് കടന്നപ്പോള്‍ മുന്നില്‍ വേറെ ഒരുകൂട്ടം കാഴ്ചകളായിരുന്നു: എ.സി മുറി, എ.സി ബാത്റൂം, നീന്തല്‍ക്കുളം, ടോയ്ലെറ്റില്‍ രഹസ്യ കാമറ, ഗര്‍ഭധാരണം നടന്നിട്ടുണ്ടോ എന്നു നിര്‍ണയിക്കുന്ന സ്ട്രിപ്... 12 ഏക്കറില്‍ പരന്നുകിടക്കുന്ന പ്രശാന്തസുന്ദരമായ ആശ്രമവളപ്പ് പൊലീസ് പരിശോധിച്ചു തീരുമ്പോഴേക്ക് ത്രസിപ്പിക്കുന്ന ഡിറ്റക്റ്റിവ് നോവലിനും ബ്ളോക് ബസ്റ്റര്‍ ചലച്ചിത്രത്തിനും എല്ലാ സ്കോപ്പുമുള്ള ലക്ഷണമുണ്ട്.

കള്ളനെ പിടിച്ചു കഴിഞ്ഞാല്‍ പതിവുപോലെ പൊലീസ് നടത്തുന്ന അമിതവര്‍ണനകള്‍ രാംപാല്‍ തിരുവടികളുടെ കാര്യത്തിലും നേരിയതോതില്‍ ഉണ്ടാകാം. പക്ഷേ, 5,000 വരുന്ന കമാന്‍ഡോ സംഘത്തെയും വിശ്വാസിവലയത്തെയും നേരിട്ട് അകത്തുകടന്ന് ആള്‍ദൈവത്തെ പൊലീസ് അറസ്റ്റ് ചെയ്തത് ചെറിയ കാര്യമല്ല. ശതകോടികളുടെ സമ്പാദ്യത്തിന് ഉടമയായ രാംപാലിന്, ലൗകികസുഖങ്ങളിലുള്ള അത്യാര്‍ത്തി ചെറുതായിരിക്കുകയുമില്ല. ആത്മീയതയെ ലൗകിക സുഖങ്ങളുമായി കൂട്ടിക്കുഴച്ചതിനല്ല ആള്‍ദൈവത്തെ ഹരിയാന പൊലീസിന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യേണ്ടി വന്നത്.

ആത്മീയതയുടെ മറവില്‍ കൊലക്കുറ്റമടക്കമുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും കോടതിയലക്ഷ്യവും മുന്‍നിര്‍ത്തി കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റിന് വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ്. സ്വാമിയെ പിടിക്കാന്‍ പോകുന്നുവെന്ന വിവരം കേട്ടു തടിച്ചുകൂടിയ അനുയായികളെ ബന്ദിയും ചാവേറുമാക്കി ഉപരോധം തീര്‍ത്തിട്ടും പൊലീസ് പിന്മാറിയില്ല. സംഭ്രമജനകമായ ആള്‍ദൈവ വേട്ടക്കഥക്ക് അവിടെ ഒരു രാഷ്ട്രീയ വഴിത്തിരിവുണ്ട്. സ്വാമിക്കുചുറ്റും ആരാധകവൃന്ദം തീര്‍ത്ത മനുഷ്യമതില്‍ ചൂണ്ടിക്കാട്ടി ഹരിയാന പൊലീസിന് പിന്‍വാങ്ങാമായിരുന്നു. ആത്മീയനേതാവിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത നിസ്സഹായത ചൂണ്ടിക്കാട്ടി സമയം നീട്ടിയെടുക്കാമായിരുന്നു. ക്രമസമാധാന പ്രശ്നത്തിന് മുന്നില്‍ കോടതിയും നിസ്സഹായമായേനെ. പക്ഷേ, രണ്ടിനും പൊലീസ് ഇക്കുറി ശ്രമിക്കാതിരുന്നത് എന്തുകൊണ്ട്? ഹരിയാനയിലെ ഭരണമാറ്റത്തിന് രാംപാലിന്‍െറ അറസ്റ്റുമായുള്ള ബന്ധം കടന്നുവരുന്നതവിടെയാണ്. കോണ്‍ഗ്രസ് ഹരിയാന ഭരിച്ചകാലത്ത് സത്ലോക് ആശ്രമവും രാംപാലും അവിടത്തെന്നെ ഉണ്ടായിരുന്നു. 49 തവണ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാകാന്‍ രാംപാല്‍ കൂട്ടാക്കാതിരുന്നത് ഇക്കാലത്താണ്. കോണ്‍ഗ്രസിന്‍െറ ആത്മീയഭയത്തിന് തക്ക പ്രത്യുപകാരം രാംപാല്‍ നല്‍കിയോയെന്ന് വ്യക്തമല്ല. പക്ഷേ, ആര്‍.എസ്.എസിനെതിരെ സത്സംഗ പ്രഭാഷണങ്ങള്‍ നടത്തുക പതിവായിരുന്ന രാംപാലിനോട് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ തരംകിട്ടിയപ്പോള്‍ പകതീര്‍ക്കുന്നുണ്ട്. ആള്‍ദൈവം അതിന്‍െറ പേരില്‍ ദയ അര്‍ഹിക്കുന്നുണ്ടോയെന്നത് വേറെ കാര്യം.

ആള്‍ദൈവങ്ങളുടെ തണല്‍ സംഘ്പരിവാറും, സംഘ്പരിവാറിന്‍െറ തണല്‍ ആള്‍ദൈവങ്ങളും സ്വീകരിച്ചുപോരുന്നതാണ് നിലവില്‍ നാട്ടുനടപ്പ്. പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കാമല്ളോ. ആത്മീയത വില്‍ക്കുന്നവരെ ഏറ്റെടുക്കുമ്പോള്‍, വിശ്വാസികളുടെ വലിയൊരു വോട്ടുബാങ്കാണ് സംഘ്പരിവാറും ബി.ജെ.പിയും കൈക്കലാക്കുന്നത്. അധികാരത്തിന്‍െറയും രാഷ്ട്രീയത്തിന്‍െറയും തണല്‍ ആള്‍ദൈവങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ദുരൂഹവും അല്ലാത്തതുമായ പ്രസ്ഥാനങ്ങള്‍ക്ക് ആവശ്യവുമുണ്ട്. ഇന്ത്യയില്‍ അറിയപ്പെടുന്ന ചെറുതും വലുതുമായ ആള്‍ദൈവങ്ങളെ ഇത്തരത്തില്‍ ബി.ജെ.പി പോറ്റുന്നുണ്ട്. ബി.ജെ.പിയെ കൈവിട്ട് ആള്‍ദൈവങ്ങളും കളിക്കാറില്ല. ദേരാസച്ചാ സൗദയുടെ ഗുര്‍മീത് രാംറഹിം മുതല്‍ അമൃതാനന്ദമയി വരെയുള്ളവര്‍ ഇക്കൂട്ടത്തില്‍പെടുന്നു. ഇതിനിടയില്‍ ആര്‍.എസ്.എസിന്‍െറ സംവിധാനങ്ങളെ വെല്ലുന്ന രാഷ്ട്രീയ സമാജ്സേവാ സമിതിയെന്ന ആര്‍.എസ്.എസ്.എസിന്‍െറ അയ്യായിരത്തോളം വരുന്ന കമാന്‍ഡോ സംഘത്തിന്‍െറ പരിപാലനത്തിലാണ് രാംപാല്‍ വാണരുളി വന്നത്.

നിയമം നിയമത്തിന്‍െറ വഴിക്കു നീങ്ങിയപ്പോള്‍ ഒരു വിഗ്രഹം വീണുടഞ്ഞു. ആസാറാം ബാപുവെന്ന മനുഷ്യദൈവത്തിന്‍െറ കഥയും മറ്റൊന്നല്ല. ലൈംഗിക ചൂഷണമാണ് ആസാറാം ബാപുവിനെയും മകനെയും കൂട്ടാളികളെയും ഇരുമ്പഴിയിലേക്കു നയിച്ചത്. അങ്ങേയറ്റം സുവ്യക്തമായ തെളിവുകളുള്ളതിനാല്‍ ആസാറാമിനെ കൈവിടുകയല്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേറെവഴി ഉണ്ടായിരുന്നില്ല. സിനിമാനടിയുമായുള്ള അവിഹിതബന്ധങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ വ്യാപിച്ചപ്പോഴാണ് നിത്യാനന്ദസ്വാമി കുടുങ്ങിയത്. ഇത്തരം ചുരുക്കംചില കേസുകള്‍ ഒഴിച്ചാല്‍ ആള്‍ദൈവങ്ങള്‍ അജയ്യരാണ്. ആത്മീയതയുടെ മറവില്‍ കള്ളപ്പണവും അനാശാസ്യവും അന്താരാഷ്ട്ര ബ്രോക്കര്‍പണിയും ബിസിനസും മയക്കുമരുന്നിടപാടും എല്ലാം നടക്കും. ആത്മീയതയുടെ മറവില്‍ അനാശാസ്യം നടത്തുന്നതിന് നേതൃത്വം നല്‍കുന്നവര്‍ അജയ്യരായിത്തന്നെ തുടരും. ഓരോ വര്‍ഷവും ചില പൂച്ചസന്ന്യാസികള്‍ നിയമത്തിനു മുന്നില്‍ കുടുങ്ങുന്നുണ്ട്. പക്ഷേ, ജനം പഠിക്കുന്നില്ല. വടക്കേ ഇന്ത്യയില്‍ മാത്രമല്ല, പ്രബുദ്ധതയുടെ മേലങ്കിയണിഞ്ഞു നില്‍ക്കുന്ന കൊച്ചുകേരളവും ആള്‍ദൈവങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മേച്ചില്‍പുറമാണല്ളോ.

രാംപാലിനെ അറസ്റ്റ് ചെയ്യുന്നതിന് ഏതാനും ദിവസം മുമ്പു മാത്രമാണ് ഹരിദ്വാറിലെ യോഗാസ്വാമി രാംദേവിന് കേന്ദ്രസര്‍ക്കാര്‍ ‘സെഡ്’ കാറ്റഗറി സുരക്ഷ നല്‍കിയത്. കള്ളനാണയമാണെങ്കിലും യോഗാസ്വാമിയോട് ബി.ജെ.പിക്ക് പ്രത്യേക മമതയുണ്ട്. പാര്‍ട്ടിയെ അധികാരത്തില്‍ കൊണ്ടുവരുന്നതിന് സഹായകമായ വിധത്തില്‍ കള്ളപ്പണം, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാനും യു.പി.എ സര്‍ക്കാറിനെ വേണ്ടവിധം പ്രഹരിക്കാനുമൊക്കെ യോഗാസ്വാമി ബി.ജെ.പിയെ കഴിവതും സഹായിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞദിവസം രാംദേവ് കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണ് സെഡ്-സുരക്ഷയില്‍ കമാന്‍ഡോ സംരക്ഷണം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്. അഴിമതിവിരുദ്ധസമരം പാതിവഴിയിലവസാനിപ്പിച്ച് രാംലീലാ മൈതാനിയില്‍നിന്ന് നൈറ്റിയുടുത്ത് പെണ്‍വേഷംകെട്ടി പാതിരാത്രി സമരപ്പന്തലില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ രാംദേവ് സ്വാമി ശ്രമിച്ചതൊക്കെ ചിരിക്ക് വകയുള്ള പഴങ്കഥ. ഇനി ഒരു നേരം 40 പേര്‍ എന്ന കണക്കില്‍ രാംദേവ് മുഴുസമയ കമാന്‍ഡോ സംരക്ഷണത്തിലായിരിക്കും. സുരക്ഷാഭീഷണികള്‍ നേരിടുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

അഖിലേന്ത്യാ സന്ന്യാസി സമാജത്തിന്‍െറയും അഖാഡ പരിഷത്തിന്‍െറയും വക്താവായ സ്വാമി ഹഠയോഗി മുമ്പ് യോഗാസ്വാമി ആരാണെന്ന് തുറന്നടിച്ചിട്ടുണ്ട്. ‘അയാള്‍ സന്ന്യാസിയല്ല. രാംദേവും സഹായിയായ ആചാര്യ ബാലകൃഷ്ണനും ആയിരക്കണക്കിനു കോടി രൂപയുടെ കള്ളപ്പണക്കാരാണ്. ജനത്തെ വിഡ്ഢികളാക്കുന്ന കള്ളപ്പണ സമരമാണ് രാംദേവ് നടത്തുന്നത്. ആരോഗ്യത്തിന്‍െറ പേരില്‍ തട്ടിപ്പു നടത്തുന്ന പതാഞ്ജലി യോഗപീഠവും ദിവ്യയോഗ ഫാര്‍മസിയുമൊക്കെ അയാളുടെ വകയാണ്. വന്‍തോതില്‍ സര്‍ക്കാര്‍ഭൂമി കൈയടക്കി വെച്ചിരിക്കുന്നു. ഇതേക്കുറിച്ചൊക്കെ സര്‍ക്കാര്‍ അന്വേഷണം വേണ്ടതാണ്’ -ഹഠയോഗി പറഞ്ഞു. അതിനെല്ലാമിടയിലാണ് യോഗവിറ്റ് കാശാക്കുന്ന രാംദേവിന് ‘സെഡ്’-സുരക്ഷ. ആത്മീയ തട്ടിപ്പുകാരുടെയും രാഷ്ട്രീയ തട്ടിപ്പുകാരുടെയും കൂട്ടുകച്ചവടത്തിനു നടുവില്‍നിന്ന് ജനത്തെ രക്ഷിക്കാന്‍ പുതിയൊരു ആള്‍ദൈവം വരുമായിരിക്കുമെന്ന് ആശിക്കാനേ കഴിയൂ!

മരാമത്തന്‍

Posted: 22 Nov 2014 06:10 PM PST

Image: 
Subtitle: 
മാധ്യമങ്ങളിലെ വ്യക്തി

‘എല്ലാ ആഡംബരവും ഒന്നുകില്‍ ധാര്‍മികതയെ അല്ളെങ്കില്‍ രാഷ്ട്രത്തെ ദുഷിപ്പിക്കുന്നു’ എന്നു പറഞ്ഞത് ജോസഫ് ജോബെയര്‍ ആണ്. പഠിപ്പിക്കുക എന്നാല്‍ രണ്ടു തവണ പഠിക്കുകയാണ് എന്നു പറഞ്ഞ ആ ദാര്‍ശനികന്‍ തന്നെ. ധാര്‍മികവാദിയായ ആ ഫ്രഞ്ച് ചിന്തകന്‍ രണ്ടു നൂറ്റാണ്ടുമുമ്പ് ഇങ്ങനെ പറയുമ്പോള്‍ മരാമത്ത് വകുപ്പ് ഇവിടെ നിലവില്‍വന്നിട്ടില്ല. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം എന്ന കലാപരിപാടി ഇത്രകണ്ട് വ്യാപകമായിട്ടുമില്ല. പുരട്ച്ചി തലൈവി എന്ന അവതാരത്തിന്‍െറ പിറവി മുന്നില്‍ കണ്ടുകൊണ്ടാണോ ദീര്‍ഘദര്‍ശിയായ ആ ദാര്‍ശനികന്‍ അന്നങ്ങനെ പറഞ്ഞത് എന്ന് നമ്മള്‍ ന്യായമായും സംശയിച്ചുപോകും. തലൈവിയെപ്പോലെ ആഡംബരങ്ങള്‍കൊണ്ടും ആര്‍ഭാടംകൊണ്ടും രാഷ്ട്രത്തെ ദുഷിപ്പിക്കുന്ന അവതാരങ്ങളുടെ പട്ടികയില്‍ തന്നാലാകുംവിധം കയറിപ്പറ്റിയിരിക്കുകയാണ് പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്.

രാഷ്ട്രത്തെ ദുഷിപ്പിക്കുക എന്ന വിശാലമായ ലക്ഷ്യമൊന്നും വിനീതനായ ഈ സര്‍ക്കാറുദ്യോഗസ്ഥന് ഉണ്ടാകാനിടയില്ല. ആര്‍ഭാടം ഒരു ജീവിതരീതിയായിപ്പോയി എന്നതാണ് പ്രശ്നം. പോകുന്നിടത്തെല്ലാം മാളികപ്പുരകള്‍ വേണം. ആയിരക്കണക്കിന് കോടികളുടെ ഇടപാട് നടക്കുന്ന മരാമത്തിന്‍െറ തലപ്പത്തിരിക്കുമ്പോള്‍ ആര്‍ക്കാണിത്തിരി മത്തുപിടിക്കാത്തത്? സമ്പത്തിന്‍െറ മത്തുപിടിച്ചതിനെ തുടര്‍ന്ന് സസ്പെന്‍ഷന്‍ കിട്ടിയെന്നത് നേരുതന്നെ. സര്‍വിസില്‍ തിരിച്ചെടുക്കുമെന്ന് ഉറപ്പ്. അങ്ങനെയാണല്ളോ ഈ ശ്യാമസുന്ദര കേരകേദാരഭൂമിയിലെ പതിവ്. ഇതിലും വലിയ പുകിലെത്ര ഉണ്ടാക്കിയിട്ടുണ്ട് തച്ചങ്കരി. ആ സംഗീതസംവിധായകന്‍ സര്‍വിസില്‍ തിരിച്ചെടുത്തപ്പോള്‍ പാട്ടും പാടി നടക്കുന്നത് കണ്ടിട്ടില്ളേ? പ്രമോഷന്‍ കിട്ടിയില്ളെന്നത് കാര്യമാക്കാനില്ല. സ്ഥാനക്കയറ്റം കിട്ടിയാല്‍ എത്തിപ്പിടിക്കാവുന്നതിന്‍െറ പത്തിരട്ടി വാങ്ങിക്കൂട്ടിയിട്ടുണ്ടല്ളോ.

അധികാരവും സമ്പത്തും ആരെയും മത്തുപിടിപ്പിക്കും. പന്തലില്ലാതെ നിലത്ത് പടര്‍ത്തി വളര്‍ത്തുന്ന പച്ചക്കറിയിനമായ മത്തന്‍പോലെയാണ് മരാമത്തില്‍ അഴിമതി പടരുക. അസൂയാലുക്കള്‍ പലതാണ് പറഞ്ഞുപരത്തുന്നത്. വനംവകുപ്പില്‍ റെയ്ഞ്ചറായി സര്‍ക്കാര്‍ സര്‍വിസിലത്തെുമ്പോള്‍ കൊട്ടാരക്കരയിലെ കുടുംബസ്വത്തായിരുന്നു ആകെയുണ്ടായിരുന്നത്. അന്നതിന് കാണിച്ചിരുന്ന മൂല്യം വെറും നാലു ലക്ഷം. 2004 തൊട്ടുള്ള 10 വര്‍ഷങ്ങളുടെ സമ്പാദ്യത്തിന്‍െറ വിവരങ്ങള്‍ പരിശോധിച്ച വിജിലന്‍സ് ഉദ്യോഗസ്ഥരുടെ കണ്ണുതള്ളിപ്പോയി. 30 കോടിയുടെ സമ്പത്തുണ്ടെന്നാണ് ഒരു മുത്തശ്ശിപ്പത്രം പറയുന്നത്. കണ്ണടച്ചുതുറക്കുന്നതിനുമുമ്പ് മാനംമുട്ടുന്ന മണിമാളികകളുടെ ഉടമയായി മാറുന്നതിനു പിന്നിലെ മായാജാലം എന്തുതന്നെയായാലും അതിന് ധാര്‍മികതയുടെ പിന്‍ബലമില്ളെന്ന് വരട്ടുധാര്‍മികവാദികള്‍. വെറും നാലു ലക്ഷം സമ്പാദ്യമുണ്ടായിരുന്ന ഒരാള്‍ക്ക് കൈനനയാതെ 30 കോടിയുണ്ടാക്കാന്‍ കഴിയുമെന്നിടത്താണ് അധികാരത്തിന്‍െറ ഗുട്ടന്‍സ് കിടക്കുന്നത്. ഭരിക്കുന്ന ഇടതു-വലതു മുന്നണികളെ പ്രീണിപ്പിച്ചുനിര്‍ത്തിയാല്‍ ഒരു ബ്യൂറോക്രാറ്റിന് എന്തൊക്കെ സാധിക്കും എന്നതിന്‍െറ ഉദാഹരണംകൂടിയാണ് കോടികളുടെ ഈ കണക്കുകള്‍.

രസതന്ത്രത്തിലും നിയമത്തിലുമാണ് ബിരുദം. ബിസിനസ് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദവും. അത്യാവശ്യം വേണ്ട കാര്യങ്ങളൊക്കെ അക്കാദമിക്കായി പഠിച്ചിട്ടുണ്ട്. ഇടതു-വലതു മുന്നണികളിലെ ശക്തികേന്ദ്രങ്ങളെയും പ്രബലരെയും പ്രീണിപ്പിക്കുന്നതിന്‍െറ രസതന്ത്രം നന്നായി പയറ്റിയിട്ടുണ്ട്. എത്രയെത്ര വിജിലന്‍സ് അന്വേഷണങ്ങള്‍ ഉണ്ടായതാണ്. ഒന്നും കാര്യമായി ഫലിച്ചില്ലല്ളോ. കോഴിക്കോട് ജില്ലാ കലക്ടറായിരിക്കെ കരിപ്പൂര്‍ വിമാനത്താവളവും കോഴിക്കോട് ബീച്ച് ആശുപത്രിയുമൊക്കെയായി ബന്ധപ്പെട്ട കേസുകള്‍ മലപോലെ വന്ന് എലിപോലെ പോവുകയായിരുന്നു. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങിയ കേസിലെ രണ്ടാംപ്രതി വരെയായിട്ടുണ്ട്. കലക്ടറുടെ ദുരന്തനിവാരണ ഫണ്ടില്‍നിന്നുപോലും കൈയിട്ടുവാരിയതായി വിജിലന്‍സ് കേസുണ്ടായിരുന്നു. അഞ്ചുകൊല്ലം മുമ്പുതന്നെ അനധികൃത സ്വത്ത് സമ്പാദനത്തിന്‍െറയും അഴിമതിയുടെയും പേരില്‍ നിരവധി അന്വേഷണങ്ങള്‍ നേരിട്ട ഒരാള്‍ക്ക് സ്ഥാനക്കയറ്റം കൊടുത്ത് പൊതുമരാമത്ത് സെക്രട്ടറിയാക്കണമെങ്കില്‍ അയാളുടെ സ്വാധീനം എത്രത്തോളം വിപുലമായിരിക്കണം.

നിയമത്തില്‍ ബിരുദമുള്ളതുകൊണ്ട് എങ്ങനെയെല്ലാം സുരക്ഷിതമായി നിയമലംഘനം നടത്താമെന്ന് പഠിച്ചുവെച്ചിട്ടുണ്ട്. കോഴിക്കോട് കലക്ടറായിരുന്ന കാലത്ത് മാറാട് കലാപം തടയുന്നതില്‍ വീഴ്ചവരുത്തിയെന്ന് അന്വേഷണ കമീഷന്‍ കണ്ടത്തെിയിരുന്നു. കലാപസാധ്യതയെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ചുവെന്നായിരുന്നു കണ്ടത്തെല്‍. അല്‍പസ്വല്‍പം വര്‍ഗീയത കളിച്ചുവെന്നുമുണ്ടായിരുന്നു ആരോപണം. നിയമം പഠിച്ചതുകൊണ്ട് കമീഷനെതിരെ കോടതിയില്‍ പോയി. ബിസിനസ് മാനേജ്മെന്‍റിലുള്ള ബിരുദാനന്തരബിരുദം ഇക്കഴിഞ്ഞ 10 വര്‍ഷക്കാലയളവിലാണ് വാസ്തവത്തില്‍ ഉപകാരമായത്. പൊതുമരാമത്താണ് ഭരിക്കുന്നതെങ്കിലും സ്വന്തമായി ചില ബിസിനസുകള്‍ മാനേജ് ചെയ്യുന്നുണ്ടായിരുന്നു. വസ്തു ഇടപാടുകളും നിക്ഷേപങ്ങളും ഒരു വഴിക്ക്. ഇടക്കൊച്ചിയിലും വൈറ്റില-ഇടപ്പള്ളി ദേശീയപാതയിലും അസൂയാലുക്കള്‍ ബിനാമി ഏര്‍പ്പാട് എന്നു വിളിക്കുന്ന കളികള്‍ വേറെ.

വയസ്സിപ്പോള്‍ 56 ആയി. തിരിഞ്ഞുനോക്കുമ്പോള്‍ കൃതാര്‍ഥനാണ്. കുറഞ്ഞ കാലത്തിനുള്ളില്‍ എന്തെല്ലാമാണ് ജീവിതത്തില്‍ സംഭവിച്ചത്. വനംവകുപ്പിലെ റെയ്ഞ്ച് ഓഫിസര്‍ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ ഡെപ്യൂട്ടി കലക്ടറായി. 1994ല്‍ ഐ.എ.എസ് കണ്‍ഫര്‍ ചെയ്തു കിട്ടി. പിന്നീടങ്ങോട്ട് അഭിവൃദ്ധിയുടെ പാതയിലായിരുന്നു കുതിപ്പ്. ആര്‍.ഡി.ഒയും സബ് കലക്ടറും കലക്ടറുമൊക്കെയായി വെച്ചടി വെച്ചടി കയറ്റം. ടൂറിസം ഡയറക്ടറും വ്യവസായ വകുപ്പ് ഡയറക്ടറും ലാന്‍ഡ് റവന്യൂ കമീഷണറുമൊക്കെയായി. റവന്യൂ വകുപ്പിലൊക്കെ സാധ്യതകള്‍ ഏറെയാണ്. അല്‍പസ്വല്‍പം മാന്യമായി കൈയിട്ടുവാരാന്‍ അറിയുന്നവര്‍ക്ക് ചക്കരക്കുടമാണ് റവന്യൂ, മരാമത്ത് വകുപ്പുകള്‍. കരിയര്‍ ഗ്രാഫില്‍ കളങ്കങ്ങള്‍ ഏറെയുള്ളവര്‍ക്ക് എന്തുകൊണ്ടാണ് ഇത്രയേറെ സ്ഥാനക്കയറ്റങ്ങള്‍ എന്ന് ആരും അന്വേഷിച്ചുപോയില്ല. യു.ഡി.എഫിന്‍െറ അനുഗ്രഹാശിസ്സുകളുണ്ടായിരുന്നു എന്നും താങ്ങായും തണലായും. സസ്പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ശിപാര്‍ശ ചെയ്യുന്നത് ഇതാദ്യമായല്ല. 2008 ജനുവരിയില്‍ ഒരിക്കല്‍ ഇങ്ങനെ സംഭവിച്ചതാണ്. ഇതൊക്കെ അതിന്‍െറ വഴിക്കുപോകും. മത്തന്‍ വളരുന്നതുപോലെ അഴിമതി നിലത്ത് പടര്‍ന്നുവളരും.

സമൂഹത്തിന്‍െറ പല തുറകളിലുള്ള മാന്യന്മാര്‍ക്ക് എതിരായ തെളിവുകള്‍ കൈയിലുള്ളയാളാണ്. എപ്പോഴാണ് എടുത്തു പ്രയോഗിക്കുക എന്നു പറയാന്‍ പറ്റില്ല. ഇപ്പോള്‍ പറയാത്തത് ആരോപണവിധേയനായതിനാല്‍ പ്രതികരണത്തിനുള്ള പ്രഹരശേഷി കുറയും എന്നതിനാലാണ്. ഈ കേസൊക്കെ തണുക്കുമ്പോള്‍ സര്‍വിസില്‍ തിരിച്ചെടുക്കുമ്പോള്‍ ആ ബോംബുകള്‍ പൊട്ടിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സോളാര്‍ കേസില്‍ സരിത അകത്തായപ്പോഴും നാം കേട്ടതാണ് ഭീഷണിയുടെ ഈ സ്വരം. സോളാര്‍ കേസ് സൗരോര്‍ജത്താല്‍ കുറച്ചുനേരം ആളിക്കത്തി പിന്നെ കെട്ടുപോയി. സൂരജ് എന്നാല്‍ സൂര്യന്‍. ഈ സൂര്യന്‍െറ കേസും അങ്ങനെയൊക്കത്തെന്നെ അണഞ്ഞുപോകാനാണ് സാധ്യത.

മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിലെ കിടപ്പുസമരം അവസാനിപ്പിച്ചു

Posted: 22 Nov 2014 06:06 PM PST

Image: 

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിക്ക് മുമ്പില്‍ വി.എസ്.ഡി.പി പ്രവര്‍ത്തകര്‍ ആരംഭിച്ച കിടപ്പുസമരം അവസാനിപ്പിച്ചു. സമരക്കാരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് രാവിലെ ഏഴരയോടെ സമരം അവസാനിപ്പിച്ചത്. വി.എസ്.ഡി.പി മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ രണ്ടാംഘട്ട ചര്‍ച്ച നവംബര്‍ 26ന് നടക്കുമെന്ന് വി.എസ്.ഡി.പി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ അറിയിച്ചു.

പുലര്‍ച്ചെ 5.30നാണ് വൈകുണ്ഠ സ്വാമി ധര്‍മ പ്രചാരണസഭ (വി.എസ്.ഡി.പി) ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ കിടപ്പുസമരം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള റോഡില്‍ ഗതാഗതം തടസം സൃഷ്ടിച്ചായിരുന്നു സമരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു വസതിക്ക് പുറത്ത് പൊലീസിനെ വിന്യസിച്ചിരുന്നു.

ചീഫ് വിപ്പ് പി.സി. ജോര്‍ജ് സമരം ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കില്‍ അദ്ദേഹം എത്തിയിരുന്നില്ല.

എവുപ്രാസ്യമ്മയെയും ചാവറ അച്ചനെയും ഇന്ന് വിശുദ്ധരായി പ്രഖ്യാപിക്കും

Posted: 22 Nov 2014 12:01 PM PST

Image: 
Subtitle: 
ഉച്ചക്ക് 2.30ന് വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലാണ് ചടങ്ങ്

തൃശൂര്‍/കോട്ടയം/വത്തിക്കാന്‍ സിറ്റി: എവുപ്രാസ്യമ്മയെയും ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഞായറാഴ്ച റോമില്‍ വിശുദ്ധരായി പ്രഖ്യാപിക്കും. ഇന്ത്യന്‍സമയം  ഉച്ചക്ക് 2.30ന് വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കുന്ന ചടങ്ങിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇവരെ കത്തോലിക്കാ സഭയിലെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ചടങ്ങിന് മുന്നോടിയായി ഇരുവരുടെയും ഛായാചിത്രങ്ങള്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ മുഖ്യകവാടത്തില്‍ സ്ഥാപിച്ചിരുന്നു. റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയില്‍ ജാഗരണ പ്രാര്‍ഥനയും നടന്നു. ശനിയാഴ്ച ഇന്ത്യന്‍സമയം 3.15ന് ആരംഭിച്ച പ്രാര്‍ഥനക്ക് കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, വരാപ്പുഴ ആര്‍ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, ഇന്ത്യയില്‍നിന്നുള്ള 25ഓളം ബിഷപ്പുമാര്‍, സി.എം.ഐ സഭയുടെ പ്രിയോര്‍ ജനറല്‍ ഡോ. പോള്‍ ആച്ചാണ്ടി, സി.എം.സി സഭ സുപ്പീരിയര്‍ ജനറല്‍ മദര്‍ സാങ്റ്റ കോലത്ത്, സി.എം.ഐ-സി.എം.സി ജനറല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി ആയിരത്തോളം മലയാളികള്‍ സന്നിഹിതരായി. ഞായറാഴ്ച നടക്കുന്ന ചടങ്ങുകളില്‍ അയ്യായിരത്തോളം മലയാളികളാണ് പങ്കെടുക്കുന്നത്. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍െറ നേതൃത്വത്തില്‍ കേന്ദ്രത്തിന്‍െറയും  മന്ത്രിമാരായ പി.ജെ. ജോസഫ്, കെ.സി. ജോസഫ് എന്നിവരുള്‍പ്പെട്ട കേരളത്തിന്‍െറയും സര്‍ക്കാര്‍ പ്രതിനിധി സംഘങ്ങളും വത്തിക്കാനിലത്തെിയിട്ടുണ്ട്. വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്‍െറ ഭാഗമായി ഇരുവരുടെയും കര്‍മമണ്ഡലമായ ഒല്ലൂരിലെ സെന്‍റ് മേരീസ് മഠം കപ്പേളയിലും മാന്നാനംകുന്ന് ബേസ്റൗമയിലും പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടക്കും.
സന്തോഷവും സമാധാനവും തേടിയത്തെുന്നവര്‍ക്ക് ആത്മശാന്തി നല്‍കിയ പുണ്യവതിയാണ് ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന എവുപ്രാസ്യമ്മ. കാട്ടൂര്‍ എലുവത്തിങ്കല്‍ ചേര്‍പ്പുക്കാരന്‍ അന്തോണി-കുഞ്ഞത്തേി ദമ്പതികളുടെ മകളായി 1877 ഒക്ടോബര്‍ 17ന് കാട്ടൂരില്‍ ജനിച്ച ഇവര്‍ സന്ന്യസ്തര്‍ക്ക് എക്കാലവും മാതൃകാ ജീവിതമാണ് നയിച്ചിരുന്നത്. മാതാപിതാക്കള്‍ ഇട്ട പേര് റോസ എന്നായിരുന്നു. 1897 മേയ് 10ന് ശിരോവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യ എന്ന പുതിയ പേര് സ്വീകരിച്ച് സന്ന്യസ്ത ജീവിതം ആരംഭിച്ചു. 1900ല്‍ ഒല്ലൂരില്‍ സെന്‍റ് മേരീസ് മഠം അധിപയായി ചുമതലയേറ്റു. മൂന്നുവര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. ഇതു മാത്രമാണ് സിസ്റ്ററുടെ ജീവിതത്തിലെ ഒൗദ്യോഗിക പദവി. മണലൂര്‍ മഠത്തിലും അമ്പഴക്കാട് മഠത്തിലും കുറച്ച് മാസം മാറിനിന്നതൊഴിച്ചാല്‍ തന്‍െറ ജീവിതത്തിലെ ഭൂരിഭാഗവും ഒല്ലൂര്‍ സെന്‍റ് മേരീസ് മഠത്തില്‍ ചെലവഴിച്ച സിസ്റ്റര്‍ 1952 ആഗസ്റ്റ് 29ന് മരിച്ചു.
സഹനത്തിന്‍െറ വഴിത്താരയിലൂടെയായിരുന്നു വിശുദ്ധപദവിയിലേക്ക് ഉയരുന്ന ചാവറയച്ചന്‍െറ ജീവിതയാത്ര. ചെറുപ്പകാലം മുതല്‍ ദേവാലയത്തോട് അടുത്ത് പ്രവര്‍ത്തിച്ച അദ്ദേഹം കുടുംബത്തിന്‍െറ എതിര്‍പ്പ് സ്നേഹപൂര്‍വം മറികടന്നാണ് സെമിനാരിയില്‍ ചേര്‍ന്നത്. അപാരമായ വേദനകള്‍ സഹിച്ചിരുന്നപ്പോഴും അദ്ദേഹം പ്രസന്നവദനനും ഒന്നിലും പരാതിയില്ലാത്തവനുമായിരുന്നു. ആലപ്പുഴയിലെ  കൈനകരി ഗ്രാമത്തിലാണ് ചാവറയച്ചന്‍ ജനിച്ചത്. പടിഞ്ഞാറെ ചാവറ എന്ന പുരാതനമായ കുടുംബത്തില്‍ കുര്യാക്കോസിന്‍െറയും മറിയത്തിന്‍െറയും ഇളയപുത്രനായിരുന്ന അദ്ദേഹം 24ാമത്തെ വയസ്സില്‍ 1829 നവംബര്‍ 29ന് അര്‍ത്തുങ്കല്‍ ദേവാലയത്തിലായിരുന്നു വൈദിക പട്ടം സ്വീകരിച്ചത്. ജീവിതലാളിത്യംകൊണ്ടും ചാവറ പിതാവ് ശ്രദ്ധേയനായി.  അദ്ദേഹത്തിന്‍െറ ഭക്ഷണത്തിലും വസ്ത്രത്തിലും ഉപയോഗവസ്തുക്കളിലും ഒരു പ്രത്യേകതയും ഇല്ലായിരുന്നു. സുറിയാനി സഭയിലെ വികാരി ജനറാള്‍ കൂടിയായിരുന്ന അച്ചന്‍െറ മുറിയിലെ ഏക ആഡംബരം പെട്ടിമാത്രമായിരുന്നു. വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കൊച്ചുപെട്ടിക്ക് മുകളിലായിരുന്നു സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടവും. ചാവറ പിതാവിന്‍െറ ശാലീനമായ സംഭാഷണവും പെരുമാറ്റവും ഏവരെയും ആകര്‍ഷിച്ചിരുന്നു. മാന്നാനത്ത് ആശ്രമം സ്ഥാപിക്കുമ്പോള്‍ സ്ഥലം കണ്ടത്തൊനും അവിടെ പണികള്‍ നടത്താനും നാനാജാതി മതസ്ഥരായ ആളുകള്‍ അദ്ദേഹത്തോട് സഹകരിച്ചത് ഇതിന്‍െറ തെളിവാണ്. ഇടവകകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പലപ്പോഴും മെത്രാന്മാര്‍ അച്ചന്‍െറ സഹായം തേടിയിരുന്നതായും ചരിത്രരേഖകളില്‍ പറയുന്നു. 1871 ജനുവരി മൂന്നിന് കൂനമ്മാവ് ആശ്രമത്തില്‍ ചാവറ പിതാവ് മരണമടഞ്ഞു.

 

സിനിമയെടുക്കുന്നത് ഹിന്ദുത്വം ഉള്‍ക്കൊണ്ട് –മേജര്‍ രവി

Posted: 22 Nov 2014 10:00 AM PST

Image: 

ന്യൂഡല്‍ഹി: ഹിന്ദുത്വ ആദര്‍ശത്തെ നെഞ്ചേറ്റി സിനിമയെടുക്കുന്ന തനിക്ക് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചതോടെ ആരെയും ഭയക്കാതെ ഇനി സിനിമയെടുക്കാന്‍ കഴിയുമെന്ന് മലയാള സംവിധായകന്‍ മേജര്‍ രവി.

സംഘ് പരിവാറിന്‍െറ നേതൃത്വ ത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലോകഹിന്ദു കോണ്‍ഗ്രസിന്‍െറ രണ്ടാം ദിവസം നടന്ന ഹിന്ദുമാധ്യമ സമ്മേളനത്തിലാണ് കോണ്‍ഗ്രസിനെയും സോണിയയെയും കടന്നാക്രമിച്ചും ഹിന്ദുത്വത്തെയും  മോദിയെയും പ്രകീര്‍ത്തിച്ചും മേജര്‍ രവി തന്‍െറ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വിനോദവ്യവസായത്തെ എങ്ങനെ ഹിന്ദുത്വവത്കരിക്കാം എന്ന വിഷയം ചര്‍ച്ച ചെയ്ത സമ്മേളന സെഷനില്‍ മലയാള സംവിധായകന്‍ പ്രിയദര്‍ശനും തെന്നിന്ത്യന്‍ നടി സുകന്യയും പങ്കെടുത്തു.

ഒരാളും ജന്മനാ ദേശസ്നേഹിയായി ജനിക്കുന്നില്ളെന്നും മറിച്ച് ഉള്‍ക്കൊള്ളുന്ന സംസ്കാരത്തില്‍നിന്നാണ് ദേശസ്നേഹം ലഭിക്കുകയെന്നും മേജര്‍ രവി പറഞ്ഞു. സൈന്യത്തില്‍ നിന്നാണ് എനിക്ക് ദേശസ്നേഹം ലഭിച്ചത്. ഹിന്ദുത്വം എന്നത് ദേശീയ വികാരമാണ്. ഹിന്ദുത്വം എന്ന വികാരത്തിന് മുന്നില്‍ നായരാണോ നമ്പ്യാരാണോ എന്നീ ചിന്തകള്‍ക്ക് പ്രസക്തിയില്ല. ഈ വികാരത്തില്‍നിന്നാണ് അഞ്ചു സിനിമയെടുത്തത്. ഇനി സിനിമകളെടുക്കുന്നതും അങ്ങനെയായിരിക്കും- മേജര്‍ രവി പറഞ്ഞു. ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുമ്പോള്‍ പാകിസ്താനു വേണ്ടി ജയ് വിളിക്കുന്ന മുസ്ലിംകളെ എങ്ങനെ ദേശസ്നേഹികളാക്കി മാറ്റാമെന്ന ചിന്തയില്‍നിന്നാണ് കീര്‍ത്തിചക്ര എന്ന പേരില്‍ മോഹന്‍ലാല്‍ എന്ന നടനെ വെച്ച് ആദ്യ മലയാള സിനിമയെടുത്തതെന്ന് മേജര്‍ രവി പറഞ്ഞു.

ഈ സിനിമ കേരളത്തില്‍ മുസ്ലിംകള്‍ കൂടുതലുള്ള മലപ്പുറത്തും കോഴിക്കോട്ടും പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ളെന്ന്  പലരും പറഞ്ഞു. എന്നാല്‍ ഈ സിനിമ മലപ്പുറത്തും കോഴിക്കോട്ടും ഹൗസ്ഫുള്‍ ആയി ഓടി നാലരക്കോടി കലക്ഷനുണ്ടാക്കി. 1980ല്‍ സോണിയ ഗാന്ധി ഇന്ത്യയില്‍ വന്നതു മുതല്‍ ഇന്ത്യക്ക് പ്രശ്നങ്ങളാണെങ്കില്‍ ഇറ്റലിയുടെ സാമ്പത്തിക വളര്‍ച്ച അന്ന് മുതല്‍ മേലോട്ടായിരിക്കുകയാണ്. രാജീവ് ഗാന്ധിയുടെ വധം ആസൂത്രിതമാണ്. രാജീവ് വേദിയിലേക്ക് നടക്കുമ്പോള്‍ മാറിനിന്ന കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്താല്‍ കാര്യമറിയും. ഇക്കാര്യം പറയുന്ന സുബ്രഹ്മണ്യം സ്വാമിയെക്കാള്‍ എല്ലാവര്‍ക്കും വിശ്വാസം  സോണിയാജിയെ ആണെന്ന് രവി കുറ്റപ്പെടുത്തി.

ഗോവന്‍ വിജയഗാഥ: പുണെ സിറ്റിയെ തകര്‍ത്തത് 2^0ത്തിന്

Posted: 22 Nov 2014 09:59 AM PST

Image: 

മഡ്ഗാവ്: സീക്കോയുടെ ചുണക്കുട്ടികള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തുടര്‍ച്ചയായ നാലാം മത്സരവും അപരാജിതരായി പൂര്‍ത്തിയാക്കി. ഇത്തവണ പുണെ സിറ്റിയെ 2-0 ത്തിന് തകര്‍ത്ത് വിലപ്പെട്ട മൂന്നു പോയന്‍റുമായാണ് സ്വന്തം തട്ടകത്തില്‍ എഫ്.സി ഗോവ കളിയവസാനിപ്പിച്ചത്. ഒപ്പം പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുനിന്ന് നാലാമതേക്കും അവര്‍ കുതിച്ചു. കളി തുടങ്ങി ആറാം മിനിറ്റില്‍ മനോഹരമായൊരു ഹെഡ്ഡറിലൂടെ എതിര്‍വല കുലുക്കി ഇന്ത്യന്‍ താരം റോമിയോ ഫെര്‍ണാണ്ടസാണ് ഗോവക്ക് ആശിച്ച ‘കിക്ക് ഓഫ്’ സമ്മാനിച്ചത്. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ മറ്റൊരു ‘ഗോവന്‍ തല’ പുണെയുടെ അവസാന പ്രതീക്ഷകളും അസ്തമിപ്പിച്ചു. മിറോസ്ളാവ് സ്ളെപിസ്കയായിരുന്നു ഇത്തവണ സ്വന്തം തലവെച്ച് ഗോവക്കായി വലകുലുക്കിയത്.

ആദ്യ മിനിറ്റുമുതല്‍ ആന്ദ്രെ സാന്‍േറാസിന്‍െറ നേതൃത്വത്തില്‍ ഗോവന്‍ മുന്നേറ്റം പുണെക്ക് ഭീഷണി സൃഷ്ടിച്ചു. അതിന്‍െറ ഫലമായി ലഭിച്ച ഫ്രീകിക്കാണ് ആതിഥേയരുടെ ആദ്യ ഗോളിന് വഴിവെച്ചത്. സാന്‍േറാസ് എടുത്ത ഫ്രീകിക്ക് പോസ്റ്റിന് തൊട്ടുമുന്നില്‍നിന്ന റോമിയോ തലയില്‍ കൊരുത്ത് നീക്കിയിട്ടത് നേരെവലയില്‍. ഗോവ 1-0ത്തിന് മുന്നിലും.  ഡേവിഡ് ട്രെസഗ്വെുടെയും ഡേവിഡ് കൊളംബയുടെയും അഭാവം പുണെ നിരയില്‍ പ്രകടമായിരുന്നു. പുണെ ആക്രമണമൊരുക്കുന്നതിനൊപ്പം, പ്രത്യാക്രമണങ്ങളുമായി അവരുടെ ഗോളി അരിന്ദം ഭട്ടാചാര്യക്ക് ഭീഷണിയുയര്‍ത്താന്‍ ഗോവയും അവസരങ്ങളൊരുക്കി. എന്നാല്‍, ലീഡുയര്‍ത്തുന്നതിന് കാര്യമായ കരുത്ത് പുറത്തെടുക്കാന്‍ അവര്‍ക്കും കഴിഞ്ഞില്ല. പുണെയുടെ കൊറിയന്‍ താരം പാര്‍ക് ക്വോങ്ങും ഗ്രീക്ക് താരം കോസ്റ്റാസ് കറ്റ്സൗറനിസും ഗോവന്‍ പ്രതിരോധത്തിനും കീപ്പര്‍ യാന്‍ സെദക്കും പലപ്പോഴും ഭീഷണി ഉയര്‍ത്തി.

അവസാന നിമിഷങ്ങളില്‍ നടത്തിയ സബ്സ്റ്റിറ്റ്യൂഷനാണ് ഗോവയുടെ രണ്ടാം ഗോളിലേക്ക് നയിച്ചത്. ഇഞ്ചുറി ടൈമില്‍ കളത്തിലത്തെിയ ജുവല്‍ രാജ വലതു വിങ്ങില്‍നിന്ന് ഉയര്‍ത്തിയ നല്‍കിയ പാസ് തലവെച്ച് ഗോള്‍ ബോക്സിന് തൊട്ടുമുന്നിലേക്ക് നീട്ടിയിട്ടു നല്‍കിയത് മിറാന്‍ഡ. സ്കോറിങ് പൊസിഷനില്‍ ബോക്സിന് മുന്നില്‍നിന്ന സ്ളെപിസ്കക്ക് തലകൊണ്ട് വലയിലേക്ക് പന്തിനെ കോരിയിടാന്‍ ഒരു പ്രയാസവുമുണ്ടായില്ല.

ഹോങ്കോങ് സൂപ്പര്‍ സീരീസ്: ശ്രീകാന്ത് സെമിയില്‍ പുറത്ത്

Posted: 22 Nov 2014 09:48 AM PST

Image: 

ഹോങ്കോങ്: ഹോങ്കോങ് സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം കിഡംബി ശ്രീകാന്തിന്‍െറ കുതിപ്പിന് വിരാമം. സെമിയില്‍ ഉയര്‍ന്ന സീഡ് ചൈനയുടെ ചെന്‍ ലോങ്ങിനോട് തോറ്റാണ് ശ്രീകാന്ത് പുറത്തായത്. സ്കോര്‍: 17-21, 21-19, 6-21.
ചൈനീസ് സൂപ്പര്‍ സീരീസ് കിരീടം നേടി ചരിത്രനേട്ടത്തിന്‍െറ പകിട്ടിലത്തെിയ ശ്രീകാന്ത് മികച്ച കളി പുറത്തെടുത്തെങ്കിലും ചൈനീസ് താരത്തിന്‍െറ തന്ത്രങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന ബി.ഡബ്ള്യു.എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴും ശ്രീകാന്തിനായിരുന്നു തോല്‍വി.

ഒപ്പത്തിനൊപ്പം പൊരുതിയ ശ്രീകാന്തിന് ആദ്യ ഗെയിം നേരിയ വ്യത്യാസത്തില്‍ നഷ്ടമായെങ്കിലും രണ്ടാം ഗെയിമില്‍ ഉജ്ജ്വലമായി തിരിച്ചുവരാനായി. എന്നാല്‍, മൂന്നാം ഗെയിമില്‍ തീര്‍ത്തും മങ്ങിപ്പോയ ഇന്ത്യന്‍താരം മത്സരം കൈവിടുകയായിരുന്നു. നേരത്തേ, വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP