സ്വാഗതം
WELCOME

News Update..

Saturday, November 29, 2014

കെ.എസ്.ആര്‍.ടി.സി: പേരിനായി പോരാടുമെന്ന് കേരളം Madhyamam News Feeds

കെ.എസ്.ആര്‍.ടി.സി: പേരിനായി പോരാടുമെന്ന് കേരളം Madhyamam News Feeds

Link to

കെ.എസ്.ആര്‍.ടി.സി: പേരിനായി പോരാടുമെന്ന് കേരളം

Posted: 29 Nov 2014 02:12 AM PST

Image: 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കപേര് ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനിലൂടെ കര്‍ണാടക സ്വന്തമാക്കിയതിനെതിരെ കേരളം നിയമനടപടിക്ക്. ട്രേഡ് മാര്‍ക്ക് കേരളത്തിന് നല്‍കിയില്ളെങ്കില്‍ ദേശീയ ട്രേഡ്മാര്‍ക്ക് രജിസ്ട്രിയെ സമീപിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ആന്‍്റണി ചാക്കോ അറിയിച്ചു. രജിസ്ട്രിയില്‍ നിന്നും അനുകൂലമായ നടപടിയുണ്ടായില്ളെങ്കില്‍ കോടതിയെ സമീപിക്കാനാണ് കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്.  കര്‍ണാടകയേക്കാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളം ഇതേ പേരില്‍ ബസ് സര്‍വീസ് തുടങ്ങിയതും കേരളം ചൂണ്ടികാട്ടും.

കഴിഞ്ഞ ദിവസം കേരളം കെ.എസ്.ആര്‍.ടി.സി എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ കര്‍ണാടക കത്ത് അയച്ചിരുന്നു. കേരളവും കര്‍ണാടകയും ബസ് സര്‍വീസുകള്‍ക്ക് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍പോര്‍ട്ട് കോര്‍പറേഷന്‍, കര്‍ണാടക സ്റ്റേറ്റ്  റോഡ് ട്രാന്‍പോര്‍ട്ട് കോര്‍പറേഷന്‍ എന്നിങ്ങനെ (കെ.എസ്.ആര്‍.ടി.സി) സമാന പേരുകള്‍ ഉപയോഗിക്കുന്നതാണ് കര്‍ണാടകയുടെ നടപടിക്ക് കാരണം.

2013 ല്‍ കര്‍ണാടക ട്രേഡ്മാര്‍ക്ക് ലൈസന്‍സിനായി അപേക്ഷിച്ചിരുന്നതായും നാലുമാസങ്ങള്‍ക്ക് മുമ്പ് ഇതില്‍ അനുമതി ലഭിച്ചതായും കര്‍ണാടക ആര്‍.ടി.സി അധികൃതര്‍ ചൂണ്ടികാട്ടി. ഇതുപ്രകാരം ഒരുമാസം മുമ്പ് കെ.എസ്.ആര്‍.ടി.സി എന്ന പേര് ഉപയോഗിക്കരുതെന്ന് ചൂണ്ടികാട്ടിയാണ് കേരളത്തിന് കത്തയതെന്ന് കര്‍ണാടക കെ.എസ്.ആര്‍.ടി.സി എം.ഡി രാജേന്ദ്രകുമാര്‍ കഡാരിയ പറഞ്ഞു. കേരളത്തിന് കൈമാറിയ കത്തില്‍ രജിസ്ട്രേഷന്‍, ട്രേഡ്മാര്‍ക്ക് എന്നിവയുടെ മുഴുവന്‍ രേഖകളും  ഉള്‍കൊള്ളിച്ചിരുന്നു. ട്രേഡ്മാര്‍ക്ക് ലഭിക്കുന്നതിനായി  തങ്ങള്‍ എല്ലാം നിയമപരമായാണ് ചെയ്തിട്ടുള്ളതെന്നും എപ്പോള്‍ സര്‍വീസ് തുടങ്ങി എന്നതല്ല ബ്രാന്‍റ് രജിസ്ട്രേഷന്‍ ചെയ്യുന്നതിലാണ് കാര്യമെന്നും കര്‍ണാടക ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി.

ട്രേഡ് മാര്‍ക്ക് സ്വന്തമാക്കിയത് സംബന്ധിച്ച് കര്‍ണാടകയുടെ ഭാഗത്തുനിന്ന് ഒൗദ്യോഗിക അറിയിച്ച് ലഭിച്ചിട്ടില്ളെന്ന് കേരള ആര്‍.ടി.സി വൃത്തങ്ങള്‍ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് ഒരു അഭിഭാഷകന്‍െറ പേരില്‍ വന്ന മെയില്‍ മാത്രമാണ് ഇതുമായി ബന്ധപെട്ട് കേരള ആര്‍.ടി.സി അധികൃതര്‍ക്ക് ലഭിച്ചതെന്നും ഓഫിസ് അറിയിച്ചു.

1937ല്‍ തിരുവിതാംകൂര്‍ സര്‍ക്കാറാണ് കേരളത്തില്‍ പൊതുഗതാഗത സംവിധാനം തുടങ്ങിയത്. തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് എന്നായിരുന്നു പേര്. 1950 ല്‍ റോഡ് ട്രാന്‍പോര്‍ട്ട് കോര്‍പറേഷന്‍ നിയമം നിലവില്‍ വന്നു. 1953 മുതല്‍  കെ.എസ്.ആര്‍.ടി.സി എന്ന ചുരുക്കപേര് കേരളം ഉപയോഗിച്ചുതുടങ്ങി. 1973 ലാണ് കര്‍ണാടക ഗതാഗത വകുപ്പ് കെ.എസ്.ആര്‍.ടി എന്ന് ഉപയോഗിച്ചു തുടങ്ങിയത്.
നേരത്തെ കേരള ആര്‍.ടി.സി ഉപയോഗിച്ച  ഗരുഡ എന്ന പേരിന് ആന്ധ്രപ്രദേശ് ട്രേഡ്മാര്‍ക്ക് നേടിയിരുന്നു. ഗുരുഡ എന്ന പേര് ആദ്യം മുതല്‍ ഇത് ഉപയോഗിച്ചുവരുന്നത് തങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയും വാണിജ്യ മുദ്രയ്ക്കായി രജിസ്ട്രിയെ സമീപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.കെ.എസ്.ആര്‍.ടി ഉപയോഗിച്ചു വരുന്ന  വേണാട്, മലബാര്‍, തിരുക്കൊച്ചി എന്ന പേരും രജിസ്റ്റര്‍ ചെയ്യും.
 

സംസ്ഥാന സ്കൂള്‍ കലോത്സവം: മലബാര്‍ ക്രിസ്ത്യന്‍ കോളജ് മുഖ്യവേദി

Posted: 28 Nov 2014 11:58 PM PST

Image: 

കോഴിക്കോട്: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ട് മുഖ്യവേദിയാകും. മന്ത്രി ഡോ.എം.കെ. മുനീറിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബി.ഇ.എം സ്കൂളില്‍ പതിനൊന്നരമണിക്ക് ചേര്‍ന്ന യോഗത്തില്‍ മന്ത്രി എം.കെ.മുനീര്‍, എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, എളമരം കരീം, സി.കെ നാണു, മേയര്‍ എ.കെ പ്രേമജം തുടങ്ങിയവര്‍ പങ്കെടുത്തു. ജനുവരി 15 മുതല്‍ 21 വരെയാണ് സംസ്ഥാന യുവജനോത്സവം. മേയറായിരിക്കും സ്വാഗത സംഘം ചെയര്‍മാന്‍.18 വേദികളിലായ നടക്കുന്ന മത്സരത്തിന് 20 സബ് കമ്മറ്റി രൂപീകരിക്കാനും തീരുമാനമായി.

മാനാഞ്ചിറ ‘കൈവിട്ടതോടെ’ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ട് സംസ്ഥാന യുവജനോത്സവത്തിന്‍െറ പ്രധാന വേദിയാക്കാന്‍ മുസ്ലിംലീഗ് തലത്തില്‍ ചരടുവലി ശക്തമായിരുന്നു. ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ട് മേളയുടെ പ്രധാന വേദിയാക്കാമെന്ന നിര്‍ദേശം മന്ത്രി ഡോ. എം.കെ. മുനീറാണ് മുന്നോട്ടുവെച്ചത്.

കായംകുളത്തെ ‘ബാര്‍ വിവാദം’: ജനപക്ഷ യാത്രയുടെ നിറം കെടുത്താനുള്ള ചില നേതാക്കളുടെ നീക്കമെന്ന്

Posted: 28 Nov 2014 11:22 PM PST

കായംകുളം: കെ.പി.സി.സി പ്രസിഡന്‍റ് നയിക്കുന്ന ജനപക്ഷ യാത്രയുടെ നിറം കെടുത്താനുള്ള ചില നേതാക്കളുടെ നീക്കങ്ങള്‍ക്ക് ചെയര്‍പേഴ്സണ്‍ കൂട്ടുനിന്നതാണ് കായംകുളത്ത് 'ബാര്‍ വിവാദം' ഉയരാന്‍ കാരണമായതെന്ന് സൂചന. വി.എം. സുധീരന് സ്വാധീനമുള്ള കായംകുളത്ത് യാത്ര എത്തുമ്പോള്‍ ജനശ്രദ്ധ തിരിക്കണമെന്ന് ചില നേതാക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നതായാണ് വിവരം. കെ.പി.സി.സി പ്രസിഡന്‍റ് കായംകുളത്ത് എത്തുന്നതിന് മുമ്പ് ബാര്‍ വിവാദം അവസാനിപ്പിക്കാനായി കോണ്‍ഗ്രസ് നടത്തിയ ഇടപെടലുകളാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്.
രണ്ടാംകുറ്റിയിലെ ഹോട്ടലിന് 10 മാസം മുമ്പ് നല്‍കിയ അനുമതി കഴിഞ്ഞ ശനിയാഴ്ച കൂടിയ അടിയന്തര കൗണ്‍സിലാണ് റദ്ദാക്കിയത്. എന്നാല്‍ ഈ തീരുമാനം നടപ്പാക്കാതിരിക്കാന്‍ ചെയര്‍പേഴ്സണ്‍തന്നെ രംഗത്തിറങ്ങിയത് കോണ്‍ഗ്രസിനെതന്നെ വെട്ടിലാക്കി. രണ്ടാംകുറ്റിയിലെ ഹോട്ടലിന് ബാര്‍ അനുമതി നല്‍കാനുള്ള 10 മാസം മുമ്പുള്ള നഗരസഭാ തീരുമാനത്തിന് പിന്നില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. മുസ്ലിം ലീഗിനെയും സംഭവം പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് വകുപ്പുമന്ത്രി ഇടപെട്ട് നഗരസഭാതീരുമാനം റദ്ദാക്കുകയായിരുന്നു. എന്നാല്‍, ഹോട്ടല്‍ ഉടമ ഹൈകോടതിയില്‍ നല്‍കിയ കേസില്‍ നഗരസഭാ തീരുമാനം നടപ്പാക്കണമെന്ന ഉത്തരവുണ്ടായി. ഇതേസമയം, സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ മാറ്റം സംഭവിച്ചതോടെ ബാര്‍ അനുമതി വിഷയം പുനരാലോചിക്കാന്‍ കായംകുളത്തെ കോണ്‍ഗ്രസ് നേതൃത്വം തയാറായി. തുടര്‍ന്ന് കൂടിയ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ അടിയന്തര കൗണ്‍സില്‍ കൂടി ബാര്‍ അനുമതി റദ്ദാക്കാന്‍ തീരുമാനിച്ചു. പ്രതിപക്ഷത്തിന്‍െറ എതിര്‍പ്പ് അവഗണിച്ചാണ് നേരത്തെ നല്‍കിയ അനുമതി കൗണ്‍സില്‍ യോഗം റദ്ദാക്കിയത്.
യോഗ തീരുമാനം പുറത്തുവന്നതോടെയാണ് അട്ടിമറി നീക്കം അരങ്ങേറിയത്. നഗരസഭയിലെ ഉത്തരവാദിത്തമുള്ളവര്‍ പോലും അറിയാതെ 'വിവാദ ബാര്‍ ഫയല്‍' പരിശോധിക്കാനായി ചെയര്‍പേഴ്സണ്‍' വാങ്ങുകയായിരുന്നു. കോടതി ആവശ്യങ്ങള്‍ക്കടക്കം യഥാസമയം ഫയല്‍ ലഭിക്കാതിരുന്നതോടെയാണ് സംശയങ്ങള്‍ ഉയര്‍ന്നത്. ഇതിനിടെ വിവാദ ഫയല്‍ ഹോട്ടല്‍ ഉടമയും അദ്ദേഹത്തിന്‍െറ അഭിഭാഷകനും കണ്ടതായും ചര്‍ച്ചയുണ്ടായി. അഭിഭാഷകന്‍െറ നിര്‍ദേശപ്രകാരം ഒരു പേപ്പര്‍ കീറിമാറ്റിയതായും വിവരമുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ ഫയല്‍ തിരികെ വാങ്ങാന്‍ കൂട്ടാക്കാതിരുന്ന സെക്രട്ടറി വിവരം റീജനല്‍ ഡയറക്ടര്‍ ഓഫിസില്‍ അറിയിച്ചു. ബുധനാഴ്ച ഉച്ചമുതല്‍ ഫയല്‍ തിരികെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വ്യാഴാഴ്ച വൈകുന്നേരമാണ് സെക്രട്ടറി ഏറ്റുവാങ്ങിയത്.
വ്യാഴാഴ്ച പ്രതിപക്ഷാംഗങ്ങള്‍ നഗരസഭയിലത്തെി ഫയല്‍ പരിശോധിച്ച്, രേഖകള്‍ കീറിയതായും തിരുത്തല്‍ വരുത്തിയതായും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മുകളില്‍നിന്നുള്ള നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് സെക്രട്ടറി ഫയല്‍ തിരികെ വാങ്ങിയത്. ഇതിനിടെ വിവാദത്തില്‍ അകപ്പെട്ട രാജശ്രീ കോമളത്തിനെ പാര്‍ട്ടി നേതൃത്വവും തള്ളിപ്പറയുകയാണ്. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പങ്കില്ളെന്നും ചെയര്‍പേഴ്സണ്‍ തന്നിഷ്ടം കാട്ടിയത് അധികാര ദുര്‍വിനിയോഗമാണെന്നുമാണ് സഹപ്രവര്‍ത്തകരുടെ അഭിപ്രായം. വിഷയം വിവാദമായതോടെ സംഭവത്തില്‍ ഡി.സി.സി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടു.
വി.എം. സുധീരന്‍ കായംകുളത്ത് എത്തുന്നതിനുമുമ്പ് വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന ആവശ്യവും ശക്തമാണ്.

ഐ.എസിനെ ഇന്ത്യയില്‍ വളരാന്‍ അനുവദിക്കില്ല: രാജ്നാഥ് സിങ്

Posted: 28 Nov 2014 11:18 PM PST

Image: 

ഗുവാഹത്തി: ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ വളരാന്‍ അനുവദിക്കില്ളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയില്‍ ഇസ് ലാമിക് സ്റ്റേറ്റിന്‍െറ സ്വാധീനം ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമിലെ ഗുവാഹത്തിയില്‍ പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില ഇന്ത്യന്‍ യുവാക്കള്‍ ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ആകൃഷ്ടരാകുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്‍റലിജന്‍സും പൊലീസും വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.

കശ്മീരില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ തീവ്രവാദികള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നില്ല. ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പാക്കിസ്താനിലെ സര്‍ക്കാര്‍ ഘടകങ്ങള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

നഗരസഭാ ഓഫിസ് ഉദ്ഘാടനത്തിന്‍െറ കണക്ക് കാണിക്കാത്തതിനെച്ചൊല്ലി ബഹളം

Posted: 28 Nov 2014 11:17 PM PST

ഇരിങ്ങാലക്കുട: സോളാറില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭാ ഓഫിസ് ഉദ്ഘാടനത്തിന് കൗണ്‍സിലിന്‍െറ അനുമതിയില്ലാതെ പിരിച്ച സംഖ്യ സംബന്ധിച്ച് കണക്ക് കാണിക്കാത്തതിനെച്ചൊല്ലി കൗണ്‍സിലില്‍ പ്രതിഷേധം.
നഗരസഭാ ഓഫിസ് ഉദ്ഘാടനത്തിന് കൗണ്‍സിലിന്‍െറ അനുമതിയില്ലാതെ ലക്ഷങ്ങള്‍ പിരിച്ചെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ അടുത്ത കൗണ്‍സിലില്‍ സംഭാവനയും ഉദ്ഘാടനത്തിന് ചെലവായ സംഖ്യ സംബന്ധിച്ചും കണക്ക് അവതരിപ്പിക്കാമെന്ന് ചെയര്‍പേഴ്സന്‍ മേരിക്കുട്ടി ജോയി ഉറപ്പ് നല്‍കിയിരുന്നു.വെള്ളിയാഴ്ച കൗണ്‍സില്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ തെരുവ് വിളക്കുകള്‍ കത്തിക്കണമെന്നും സോളാറിന്‍െറ ഉദ്ഘാടനത്തിന് വാങ്ങിയ സംഭാവന കണക്കുകള്‍ അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്ളക്കാര്‍ഡ് ഉയര്‍ത്തി. കണക്കുകള്‍ അവതരിപ്പിച്ച ശേഷം മതി കൗണ്‍സില്‍ എന്ന് പറഞ്ഞ് ചെയര്‍പേഴ്സന്‍െറ ഡെസ്ക്കിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ ഇരച്ചുകയറിയതോടെ കൗണ്‍സിലിന്‍െറ അജണ്ട കഴിയുന്ന മുറക്ക് കണക്ക് അവതരിപ്പിക്കുമെന്ന് ചെയര്‍പേഴ്സന്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം അവസാനിച്ചു.
എന്നാല്‍, കൗണ്‍സില്‍ അവസാനിച്ചിട്ടും ചെയര്‍പേഴ്സന്‍ കണക്ക് അവതരിപ്പിച്ചില്ല. ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് മുമ്പുള്ള ചെയര്‍പേഴ്സന്‍മാരും നഗരസഭ സംഘടിപ്പിച്ച പൊതുപരിപാടിക്ക് സംഭാവന പിരിച്ചിട്ടുണ്ടെന്നും അവരാരും ഇത്തരത്തില്‍ കണക്കുകള്‍ അവതരിപ്പിച്ചിട്ടില്ളെന്നും അറിയേണ്ടവര്‍ ഓഫിസില്‍ വന്നാല്‍ അറിയാമെന്നും പറഞ്ഞ് കൗണ്‍സില്‍ അവസാനിപ്പിക്കുകയായിരുന്നു ചെയര്‍പേഴ്സന്‍.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വനിതാ കൗണ്‍സിലര്‍മാരുടെയും പങ്കാളിത്തത്തോടെ ലക്ഷങ്ങള്‍ പിരിച്ചിട്ടുണ്ടെന്നും കണക്കുകള്‍ അവതരിപ്പിക്കാത്തതില്‍ അഴിമതിയുടെ അജണ്ടയുണ്ടെന്നും ഭരണകക്ഷിയുടെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും പ്രതിപക്ഷാംഗം ബെന്നി വിന്‍സെന്‍റ് പറഞ്ഞു.
സന്തോഷ് ബോബന്‍, രാജി സുരേഷ്, ഷാജു, ബെന്നി വിന്‍സന്‍റ്, കെ.എന്‍. ഗിരീഷ്, അഡ്വ. ജസ്റ്റിന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

മംഗലം ഡാം ശുദ്ധജല പദ്ധതിയില്‍ കണ്ണമ്പ്രയെ ഉള്‍പ്പെടുത്തും

Posted: 28 Nov 2014 11:09 PM PST

ആലത്തൂര്‍: നിയോജകമണ്ഡലത്തിലെ കണ്ണമ്പ്ര പഞ്ചായത്തിനെ കൂടി ഉള്‍പ്പെടുത്തി മംഗലം ഡാം ശുദ്ധജല വിതരണ പദ്ധതി വിപുലീകരിക്കും.
ആദ്യഘട്ടത്തില്‍ ഒമ്പത് കോടി രൂപ വകയിരുത്തിയ പദ്ധതി രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആലത്തൂര്‍, തരൂര്‍ നിയോ ജക മണ്ഡലങ്ങളിലായുള്ള വണ്ടാഴി, വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലാണ് മംഗലംഡാം ഉറവിടമാക്കി ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത്. ഡാമില്‍നിന്ന് അധികമായി വെള്ളം ലഭിക്കുകയാണെങ്കില്‍ പദ്ധതി പുതുക്കുമ്പോള്‍ കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു.
പദ്ധതിക്കായി ഡാമിന്‍െറ പീക്ക്പോയന്‍റില്‍ ജലശുദ്ധീകരണശാല നിര്‍മിക്കാനാണ് വാട്ടര്‍ അതോറിറ്റി ലക്ഷ്യമിടുന്നതെന്ന് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മംഗലം ഡാം ശുദ്ധജല വിതരണ പദ്ധതി സംബന്ധിച്ച് കഴിഞ്ഞ ജൂണില്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫിന്‍െറ അധ്യക്ഷതയില്‍ എം.എല്‍.എമാരായ എം. ചന്ദ്രന്‍, എ.കെ. ബാലന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടായത്.

എം.എല്‍.എ ഹോസ്റ്റലിലെ നിയന്ത്രണം മാറ്റണമെന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍

Posted: 28 Nov 2014 11:05 PM PST

Image: 

തിരുവനന്തപുരവം: എം.എല്‍.എ ഹോസ്റ്റലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ സര്‍വ്വകക്ഷിയോഗത്തില്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.
കൊച്ചി ബ്ളാക് മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ജയചന്ദ്രന്‍ മുന്‍ എം.എല്‍.എ ശരത്ചന്ദ്രപ്രസാദിന്‍െറ പേരിലെടുത്ത മുറിയില്‍ താമസിച്ചത് കണ്ടെ ത്തിയ പശ്ചാത്തലത്തിലാണ് ഹോസ്റ്റലില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഹോസ്റ്റലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഇളവു വരുത്തണമെന്ന് ആവശ്യപ്പെട് എ.കെ ബാലന്‍ എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്‍കി.
ഹോസ്റ്റലില്‍ എം.എല്‍.എമാരെ കാണാന്‍ വരുന്നവരെ അകറ്റുന്നത് പ്രശ്നപരിഹാരമല്ല. നിരീക്ഷണവിധേയമായി പൊതുജനങ്ങളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കണം. ക്രിമിനല്‍ കേസിലെ പ്രതി ഒളിച്ചു താമസിച്ചത് വാച്ച് ആന്‍്റ് വാര്‍ഡിന്‍്റെ ജാഗ്രതകുറവു മൂലമാണ്. അതിന് ഉത്തരവാദികളായവരെ നിയന്ത്രിക്കുകയാണ് വേണ്ടതെന്നും എ.കെ ബാലന്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കി. നോണ്‍ വെജിറ്റേറിയന്‍ കാന്‍റീന്‍ അടച്ചതും കോഫി ഹൗസ് അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 പ്രതി ഒളിച്ചു താമസിച്ച സാഹചര്യത്തില്‍ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ മുന്‍ എം.എല്‍.എമാര്‍ക്ക് മുറി അനുവദിക്കുന്നതില്‍ ഉള്‍പ്പെടെ എം.എല്‍.എ ഹോസ്റ്റലില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കരിമണല്‍ ഖനനം: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Posted: 28 Nov 2014 10:59 PM PST

Image: 

തിരുവനന്തപുരം: കരിമണല്‍ ഖനനം സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചുകൊണ്ടുള്ള ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഖനനാനുമതി സ്വകാര്യമേഖലക്ക് നല്‍കാനാകില്ലെന്ന് കേരളം വാദം ഉന്നയിക്കും. വിഷയം യു.ഡി.എഫിലും ചര്‍ച്ച ചെയ്യണമെന്നാണ് വ്യവസായ വകുപ്പിന്‍റെ നിലപാട്.  

കരിമണല്‍ ഖനനത്തിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍ തന്നെ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തത്തെിയിരുന്നു. കരിമണല്‍ ഖനനം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതില്‍ ഭരണ പ്രതിപക്ഷ ഭേദമെന്യേ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജും പ്രതികരിച്ചരുന്നു.

സ്വകാര്യ-പൊതു മേഖലയില്‍ കരിമണല്‍ ഖനനത്തിനുള്ള അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈകോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് 2013ലെ ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. 29 അപേക്ഷകളാണ് പരിഗണനക്കായി സര്‍ക്കാറിന്‍െറ മുന്നിലുള്ളത്. വൈകി ലഭിച്ച അപേക്ഷകള്‍ പരിഗണിക്കേണ്ടെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
 

കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിയാണെന്ന് പരിഭ്രാന്തി പരത്തി

Posted: 28 Nov 2014 10:43 PM PST

കണ്ണൂര്‍: തോട്ടടയില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. പ്രദേശത്തുള്ളവരുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. തോട്ടട ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തെ ഒരു വീടിനോട് ചേര്‍ന്ന് നടത്തുന്ന ഫാമിലെ 70ഓളം കോഴികളാണ് കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളില്‍ ചത്തത്. എന്നാല്‍, ഉടമസ്ഥര്‍ അധികൃതരെ വിവരമറിയിക്കാതെ കത്തിച്ചു കളയുകയായിരുന്നു. സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ ദ്രുത കര്‍മസേനയിലുള്ളവര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും ചത്തകോഴികളെ കണ്ടത്തൊനായില്ല. ഫാമിലുള്ള ചില കോഴികള്‍ അവശനിലയിലാണെന്നും ഇവയുടെ തൂവലുകള്‍ കൊഴിയുന്നുണ്ടെന്നും കണ്ടത്തെിയതിനെ തുടര്‍ന്ന് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഫാം പ്രവര്‍ത്തിക്കന്ന വീട്ടിലുള്ളവരോട് ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള മറ്റൊരു ഫാമില്‍ നിന്നാണ് കോഴികളെ ഇവിടേക്കു കൊണ്ടു വന്നതെന്ന് വീട്ടുകാര്‍ ആരോഗ്യ വകുപ്പധികൃതരോടു പറഞ്ഞു. അതേസമയം പക്ഷിപ്പനി പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും ജില്ലയില്‍ സജ്ജമാക്കിയതായി അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ ദേശാടന പക്ഷികള്‍ എത്തുന്ന കേന്ദ്രങ്ങള്‍, കൊറ്റില്ലങ്ങള്‍, പക്ഷികള്‍ ചേക്കേറുന്ന മേഖലകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തി വരുന്നുണ്ട്. കാട്ടാമ്പള്ളി, മുണ്ടയാട് എന്നീ പ്രദേശങ്ങളില്‍നിന്നു സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

കുമ്പളങ്ങി മോഡലിന് മന്‍മോഹന്‍സിങ് തിരിതെളിച്ചു

Posted: 28 Nov 2014 10:39 PM PST

കൊച്ചി: ആഗോള വിനോദസഞ്ചാര ഗ്രാമമായും തോമസ് മാഷിന്‍െറ കഥക്കൂട്ടിലൂടെയും ലോകമറിഞ്ഞ കൊച്ചിയിലെ കുമ്പളങ്ങി പഞ്ചായത്ത് അഞ്ച് സ്വപ്ന പദ്ധതികളുമായി വികസന വഴിയില്‍. പ്രഫ. കെ.വി. തോമസ് എം.പിയുടെ നേതൃത്വത്തിലുള്ള സ്വപ്ന പദ്ധതിക്ക് തിരികൊളുത്താന്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തന്നെ ഗ്രാമവഴിയിലെ നിറഞ്ഞ സദസ്സിനു മുന്നിലത്തെി.
ഹരിത ഗ്രാമം, ശുചിത്വ ഗ്രാമം, ലഹരി വിമുക്ത ഗ്രാമം, ജീവിതശൈലീ രോഗ വിമുക്ത ഗ്രാമം, സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക പോഷകാഹാര പദ്ധതി എന്നിവക്കാണ് തുടക്കം കുറിച്ചത്. ലോകത്തിന്‍െറ വെളിച്ചം, ഗ്രാമങ്ങളുടെ വെളിച്ചത്തില്‍ നിന്നാണ്. ആരോഗ്യപൂര്‍ണവും സന്തോഷനിര്‍ഭരവുമായ ഗ്രാമങ്ങളുണ്ടാകുമ്പോള്‍ ലോകം തന്നെ സന്തോഷത്തനിമര്‍പ്പിലാകുന്നു.
കുമ്പളങ്ങി ഇതിനുള്ള വഴി കാട്ടുകയാണ്. ഇന്നിവിടെ തെളിയുന്ന മെഴുകുതിരിവെട്ടം ലോകത്തിന് തന്നെ പ്രകാശ ഗോപുരമായി തീരട്ടെയെന്ന് മന്‍മോഹന്‍ സിങ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കുമ്പളങ്ങിയുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് അഞ്ചു പദ്ധതികള്‍ക്ക്് ഒരുമിച്ച് തുടക്കം കുറിക്കുന്നതെന്ന് പ്രഫ.കെ.വി. തോമസ് എം.പി പറഞ്ഞു. 113 വിദ്യാലയങ്ങളിലെ 30,000 വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന വിദ്യാപോഷണം പോഷകസമൃദ്ധം പദ്ധതിയുടെ ഉദ്ഘാടനവും മുന്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. തെരഞ്ഞെടുത്ത എട്ട് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപികമാര്‍ക്ക് ചെക്ക് നല്‍കിയാണ് ഒരു കോടിയുടെ പദ്ധതിക്ക് തുടക്കം കുറിച്ചത്.ഹരിതഗ്രാമം പദ്ധതിയില്‍പ്പെടുത്തി ഓരോ വീട്ടിലും ഫലവൃക്ഷം നടുന്നതിനുള്ള വൃക്ഷത്തൈ പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ ചാലവീട്ടിലും വിദ്യാര്‍ഥിയായ മേരി സെലീനയും മന്‍മോഹന്‍സിങില്‍ നിന്നും ഏറ്റുവാങ്ങി.
200 ബയോഗ്യാസ് പ്ളാന്‍റുകള്‍ക്കുള്ള അനുമതിരേഖ കൈമാറ്റവും, ലഹരിവിമുക്ത ഗ്രാമത്തിന്‍െറ ലോഗോയും, ജീവിതശൈലീ രോഗവിമുക്ത ഗ്രാമം പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. പദ്ധതികള്‍ക്കായി എം.എല്‍.എ ഫണ്ടില്‍ നിന്നും 10 ലക്ഷ രൂപ നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ പറഞ്ഞു. മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു എന്നിവര്‍ മുഖ്യാതിഥികളായി. കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഹൈബി ഈഡന്‍ എം.എല്‍.എ, ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ്, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൂസന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ഐ.എസിന്‍േറത് പ്രാകൃത ആക്രമണമെന്ന് മാര്‍പാപ്പ

Posted: 28 Nov 2014 10:37 PM PST

Image: 

അങ്കാറ:  തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍േറത്  പ്രാകൃത ആക്രമണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇറാഖിലും സിറിയയിലും ക്രൈസ്തവര്‍ക്കും ഇതര മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഐ.എസ്നടത്തുന്ന ആക്രമണങ്ങളെ ശക്തമായ ഭാഷയില്‍് മാര്‍പ്പാപ്പ അപലപിച്ചു.

എല്ലാത്തരം മതമൗലിക വാദങ്ങളേയും ഭീകരതയേയും നേരിടാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനമാണ് വേണ്ടതെന്ന് മാര്‍പ്പാപ്പ പറഞ്ഞു. സൈനിക ഇടപെടല്‍ കൊണ്ട് മാത്രം ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ല. വിശപ്പിനും ദാരിദ്ര്യത്തിനും എതിരെയുള്ള പോരാട്ടം ഏറെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

മൂന്നു ദിവസത്തെ തുര്‍ക്കി സന്ദര്‍ശനത്തിനത്തെിയതായിരുന്നു മാര്‍പ്പാപ്പ.

 

മൂന്നിയൂര്‍ നഴ്സിങ് ഹോം അക്രമം: രണ്ടുപേര്‍ അറസ്റ്റില്‍

Posted: 28 Nov 2014 10:34 PM PST

തിരൂരങ്ങാടി: ആലിന്‍ചുവട്ടിലെ മൂന്നിയൂര്‍ നഴ്സിങ് ഹോം അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
ഏ.ആര്‍ നഗര്‍ കൊടുവായൂര്‍ തിരുത്തി വീട്ടില്‍ മുസ്തഫ (36) ചെമ്പന്‍ ജംഷീദ് (33) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 18ന് വൈകുന്നേരം നാലരക്ക് ശേഷമാണ് ഒരുസംഘം ആശുപത്രിയിലത്തെി അക്രമം അഴിച്ചുവിട്ടത്. റിസപ്ഷന്‍ കൗണ്ടറും, കമ്പ്യൂട്ടറും ചില്ലുകളും അടിച്ച് തകര്‍ത്ത് ഫാര്‍മസിയില്‍ പെട്രോളൊഴിച്ച് തീയിട്ടുമാണ് പരാക്രമം കാട്ടിയത്. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളും ബന്ധുക്കളും പരിഭ്രാന്തരായി പുറത്തേക്ക് ഓടി.
ഏ.ആര്‍ നഗറിലെ യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചതാണ് അക്രമത്തിനിടയാക്കിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറിയിട്ടും അറസ്റ്റ് വൈകിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

പനമരത്ത് പക്ഷികള്‍ ചാവുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

Posted: 28 Nov 2014 10:24 PM PST

പനമരം: അപൂര്‍വ ഇനത്തില്‍പെട്ട പക്ഷികളുടെ സങ്കേതമായ പനമരത്തെ കൊറ്റില്ലത്തിനു സമീപം പക്ഷികളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടത്തെി.
പാതിരാകൊക്ക്, കാക്കകള്‍ എന്നിവയാണ് ചത്തത്. കല്‍പറ്റയില്‍ നിന്നത്തെിയ മെഡിക്കല്‍ സംഘം പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.
രണ്ടു കിലോയോളം തൂക്കമുള്ള പാതിരാകൊക്കിനെ പാലത്തിനു സമീപമാണ് വെള്ളിയാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടത്. ഇതിന് അല്‍പം അകലെയായി അക്കേഷ്യ മരങ്ങള്‍ക്കിടയില്‍ ഏതാനും കാക്കകളും ചത്തിരുന്നു. ആരോഗ്യവകുപ്പധികൃതര്‍ എത്തിയപ്പോഴേക്കും കാക്കകളെ അജ്ഞാതര്‍ എടുത്തുമാറ്റി.
പാതിരാകൊക്കിന്‍െറ ജഡം മൃഗാശുപത്രിയില്‍ എത്തിച്ച് ഡോ. വി. അനില്‍ പരിശോധിച്ചു. തുടര്‍ന്ന്, ഉച്ചയോടെ കല്‍പറ്റയില്‍നിന്ന് മെഡിക്കല്‍ സംഘമത്തെി.
ചത്ത പാതിരാകൊക്കിന്‍െറ വായില്‍നിന്ന് ഇളം ചുവപ്പു നിറത്തിലുള്ള ദ്രാവകം പുറത്തുവന്നിരുന്നു.
ശരീരത്തില്‍ ക്ഷതമേറ്റതിന്‍െറ പാടുകളൊന്നുമില്ല. അതിനാല്‍ കൂടുതല്‍ പരിശോധനക്കായി പാലക്കാട് റീജനല്‍ ഡയഗ്നോസിസ് ലബോറട്ടറിയിലേക്ക് കൊണ്ടുപോയി.
പക്ഷിപ്പനിയാണോയെന്ന് ലാബ് പരിശോധനാഫലം പുറത്തുവന്നാലേ സ്ഥിരീകരിക്കാനാവൂ എന്ന് ഡോ. എസ്. ബാബു, ഡോ. ഹനീഫ്, ഡോ. ഷിത, ഡോ. മുഹമ്മദ് എന്നിവര്‍ പറഞ്ഞു.
കൊറ്റില്ലത്തിലെ പക്ഷികള്‍ ജില്ലയിലൊട്ടുക്ക് സഞ്ചരിക്കാറുണ്ട്. അതിനാല്‍ പനമരം പ്രദേശത്ത് കര്‍ശന പ്രതിരോധനടപടി ആവശ്യമാണെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു.

ദേശീയ ഗെയിംസ് : വരവേല്‍പിന് ഒരുങ്ങി കോഴിക്കോട്

Posted: 28 Nov 2014 10:17 PM PST

കോഴിക്കോട്: ഫെബ്രുവരി ഒന്നു മുതല്‍ 14 വരെ കോഴിക്കോട്ട് നടക്കുന്ന ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്ക് എത്തുന്നത് 552 കായികതാരങ്ങള്‍. ഫുട്ബാള്‍, വോളിബാള്‍, ബീച്ച് വോളി എന്നീ ഇനങ്ങളിലായാണ് ഇത്രയും താരങ്ങള്‍ എത്തുന്നത്. ജനുവരി 30ന് ജില്ലയിലത്തെുന്ന താരങ്ങളെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. വോളിബാളിനാണ് ഏറ്റവും കൂടുതല്‍ കളിക്കാരത്തെുന്നത് -256 പേര്‍. ഫുട്ബാളിന് 200ഉം ബീച്ച് വോളിക്ക് 96ഉം താരങ്ങള്‍ എത്തും. കളിക്കാര്‍ക്കു പുറമെ ഒഫീഷ്യലുകളായി 189 പേര്‍ വേറെയുമത്തെും. ഇവര്‍ക്ക് താമസം, ഭക്ഷണം, പരിശീലനം എന്നിവ ഒരുക്കുന്നതിനുള്ള തയാറെടുപ്പ് പുരോഗമിക്കുകയാണ്. ഫെബ്രുവരി ഒന്നുമുതല്‍ ഒമ്പതുവരെയാണ് ഫുട്ബാള്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. കോര്‍പറേഷന്‍ സ്റ്റേഡിയം, മെഡിക്കല്‍ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വേദികള്‍. ജനുവരി 30ന് കോഴിക്കോട്ടത്തെുന്ന ടീമിന് മലബാര്‍ ക്രിസ്ത്യന്‍ കോളജ്, സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനങ്ങളിലാണ് പരിശീലനം. ദേശീയ ഗെയിംസ് ചീഫ് എന്‍ജിനീയര്‍ ഇരുവേദികളും ഇതിനകം സന്ദര്‍ശിച്ചു.
ഫെബ്രുവരി ഒമ്പതുമുതല്‍ 14 വരെയാണ് വോളിബാള്‍ മത്സരങ്ങള്‍. ഈസ്റ്റ്ഹില്‍ വി.കെ. കൃഷ്ണമേനോന്‍ സ്റ്റേഡിയമാണ് വേദി. ഇവിടത്തെ രണ്ട് കോര്‍ട്ടുകളിലായി പുരുഷ, വനിതാ മത്സരങ്ങള്‍ അരങ്ങേറും. ഫെബ്രുവരി ഏഴിന് എത്തുന്ന ടീമംഗങ്ങള്‍ 15ന് മടങ്ങും. കോര്‍പറേഷന്‍ സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് പരിശീലനം. ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചുവരെയാണ് ബീച്ച് വോളി മത്സരം ക്രമീകരിച്ചത്. കടപ്പുറത്താണ് ഇവര്‍ക്ക് പരിശീലനമൊരുക്കിയത്.
ഫുട്ബാളില്‍ കേരളം, ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര, മിസോറം, പഞ്ചാബ്, ബംഗാള്‍ തുടങ്ങി പ്രഗല്ഭ ടീമുകളാണ് പൂള്‍ എ, ബി വിഭാഗങ്ങളിലായി കോഴിക്കോട്ടെ ഇരു മൈതാനങ്ങളിലായി ഏറ്റുമുട്ടുന്നത്. കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും താമസത്തിനായി പ്രമുഖ ഹോട്ടലുകളാണ് ബുക് ചെയ്തത്.
ഇവര്‍ക്കുള്ള ഭക്ഷണത്തിനുള്ള എസ്റ്റിമേറ്റ് ജില്ലാ കലക്ടര്‍ക്ക് കൈമാറിയതായി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ജെ. മത്തായി പറഞ്ഞു. മത്സരങ്ങളുടെ ഒൗദ്യോഗിക ഫിക്സ്ചര്‍ ഇതുവരെ ലഭ്യമായിട്ടില്ളെന്നും അദ്ദേഹം അറിയിച്ചു.

നാലു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

Posted: 28 Nov 2014 09:33 PM PST

Image: 

കൊളംബോ: ശ്രീലങ്കന്‍ നാവികസേന നാലു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്. ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

സൂരജ് സര്‍ക്കാറിന് സമര്‍പ്പിച്ച സ്വത്ത് വിവരപ്പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്

Posted: 28 Nov 2014 09:12 PM PST

Image: 

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് സര്‍ക്കാറിന് സമര്‍പ്പിച്ച സ്വത്ത് വിവരപ്പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ്. യഥാര്‍ത്ഥ ആസ്തിയും സര്‍ക്കാറിന് സമര്‍പ്പിച്ച പട്ടികയിലെ ആസ്തിയും തമ്മില്‍ വലിയ അന്തരമുണ്ടെന്നും വിജിലന്‍സ് കണ്ടെ ത്തി. 10 വര്‍ഷത്തെ കണക്കുകളാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ഇതില്‍ അഞ്ച് വര്‍ഷത്തെ പരിശോധന പൂര്‍ത്തിയായി.

സൂരജിന്‍െറ സ്വത്ത് വിവരങ്ങളെക്കുറിച്ച് അറിയിക്കാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് രജിസ്ട്രേഷന്‍ ഐ.ജിക്ക് കത്ത് നല്‍കി. റെയ്ഡില്‍ കണ്ടത്തെിയ രേഖകളെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇനിയും വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ സൂരജിനും ബന്ധുക്കള്‍ക്കുമുണ്ടെന്നാണ് വിജിലന്‍സിന്‍റെ നിഗമനം.

ഇതനുസരിച്ചാണ് ഭൂമിയുടെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ തേടുന്നത്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനായിരിക്കെ സൂരജ് നല്‍കിയ 1000 കോടി രൂപയുടെ കരാറുകള്‍ക്ക് സുതാര്യതയില്ല എന്നും വിജിലന്‍സ് കണ്ടത്തെിയിട്ടുണ്ട്. ഈ കരാറുകള്‍ ലഭിച്ച കമ്പനികളില്‍ സൂരജിന് പങ്കാളിത്തമുണ്ടോ എന്നും അന്വേഷിച്ച് വരുകയാണ്.

മലയാളി പെണ്‍കൂട്ടായ്മ ദുബൈയില്‍ റസ്റ്റോറന്‍റ് തുടങ്ങുന്നു

Posted: 28 Nov 2014 08:49 PM PST

Image: 

ദുബൈ: കേരളത്തിലെ കുടുംബശ്രീ മാതൃകയില്‍ ദുബൈയില്‍ മലയാളി സ്ത്രീകള്‍ ചേര്‍ന്ന് റസ്റ്റോറന്‍റ് ആരംഭിക്കുന്നു. വിവിധ ജില്ലക്കാരായ 30 സ്ത്രീകളാണ് ഈ സംരംഭത്തിന് പിന്നില്‍. മലയാളികള്‍ നടത്തുന്ന ധാരാളം റസ്റ്റോറന്‍റുകള്‍ ദുബൈയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഊര്‍ജം ഉള്‍കൊണ്ടാണ് പെണ്‍കൂട്ടം പ്രവാസമണ്ണിലെ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. ഖിസൈസില്‍ ഡമാസ്കസ് സ്ട്രീറ്റിലാണ് ഭോജനശാല. ഡിസംബര്‍ ആദ്യവാരം ഉദ്ഘാടനം നടക്കും. പാലുകാച്ചല്‍ ചടങ്ങ് കഴിഞ്ഞദിവസം നടന്നു.
ലൈസന്‍സും അനുബന്ധ രേഖകളും ശരിയാക്കാനും മറ്റു മുന്നൊരുക്കങ്ങള്‍ക്കുമായി ഓടി നടക്കുന്നത്  സ്ത്രീകള്‍ തന്നെ. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നും സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും വരുന്ന വനിതകളാണ് കൂട്ടായ്മയിലുള്ളത്. വിവിധ സംഘടനകളുടെ സംഗമങ്ങളിലും മക്കളുടെ സ്കൂളുകളിലെ രക്ഷാകര്‍തൃ യോഗങ്ങളിലും സ്ഥിരമായി കണ്ടുമുട്ടുന്നവര്‍ വേറിട്ട് ചിന്തിച്ചതോടെയാണ് പെണ്‍ ഉണര്‍വിന് വഴിയൊരുങ്ങിയത്. ഡോക്ടറും വക്കീലും അക്കൗണ്ടന്‍റും വീട്ടമ്മമാരും എല്ലാം ഉള്‍പ്പെടുന്നതാണ് സംഘം.
ഭര്‍ത്താക്കന്‍മാര്‍ ജോലിക്കും മക്കള്‍ വിദ്യാലയങ്ങളിലും പോയാല്‍ ഉറങ്ങിയും ടെലിവിഷന്‍ കണ്ടും സമയം കൊല്ലാന്‍ പാടുപെടുന്ന പ്രവാസി വീട്ടമ്മമാരുടെ, ഒഴിവ് സമയം എങ്ങനെ ഫലപ്രദമായി ചെലവഴിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടുവന്നതെന്ന് ഡയറക്ടര്‍മാരായ മലപ്പുറം തിരൂര്‍ സ്വദേശി ഡോ.ബിന്‍ജൂസ് ബേബിയും കോഴിക്കോട്ടുകാരി ഷക്കീല സൈനുദ്ദീനും ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  വിദ്യഭ്യാസവും  മറ്റു നൈപുണ്യങ്ങളുമുണ്ടായിട്ടും വീട്ടില്‍ ഒതുങ്ങിക്കൂടിയവര്‍ ഒന്നിച്ചിരുന്ന് ആലോചിച്ചപ്പോള്‍ നാട്ടിലെ കുടുംബശ്രീയുടെ വിജയകഥകളും ചര്‍ച്ചയായി. പാര്‍ക്കുകളിലും മറ്റും  ഇടക്ക് ഒത്തുകൂടുമ്പോള്‍ വീടുകളില്‍ നിന്ന് കൊണ്ടുവരുന്ന രുചികരമായ ഭക്ഷണം അവസാനം അവരെ റസ്റ്റോറന്‍റ് തുടങ്ങാനുള്ള തീരുമാനമെടുപ്പിച്ചു. ഭര്‍ത്താക്കന്‍മാരുടെ സമ്മതവും ലഭിച്ചതോടെ ആവേശമായി. കുടുംബത്തിന് താങ്ങാകാന്‍ സ്ത്രീകളും  വരുമാന മാര്‍ഗം കണ്ടെത്തേണ്ടത് പ്രവാസ ജീവിതത്തില്‍ അത്യാവശ്യമാണെന്ന തിരിച്ചറിവും ഈ ആലോചനക്ക് പിന്നിലുണ്ടെന്ന് അവര്‍ പറഞ്ഞു.
മുന്നിലിറങ്ങി പ്രവര്‍ത്തിച്ചതെല്ലാം വനിതകള്‍ തന്നെ. കഴിവിനനുസരിച്ച് നിക്ഷേപമിറക്കാന്‍ അംഗങ്ങള്‍ തയാറായി.10,000 ദിര്‍ഹമാണ് ഒരു ഓഹരിക്ക് നല്‍കേണ്ടത്. 15 ലേറെ ഓഹരികള്‍ എടുത്തവരുണ്ട്. കൂടുതല്‍ വനിതകള്‍ കൂട്ടായ്മയില്‍ ചേരാനും പണം നല്‍കാനും മുന്നോട്ടുവരുന്നുണ്ടെങ്കിലും തല്‍ക്കാലം ഇനി ഓഹരി നല്‍കേണ്ടെന്നാണ് തീരുമാനം. രണ്ടു ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 10 പേരടങ്ങുന്ന എക്സിക്യൂട്ടീവ് ബോര്‍ഡാണ് സംരംഭത്തിന് നേതൃത്വം വഹിക്കുക.
ജന്മനാടിന്‍െറ സവിശേഷതകളായ നാളികേരവും നദികളും മനസ്സില്‍ചേര്‍ത്ത് ‘കൊക്കോറിവ’ എന്നു പേരിട്ടതും പെണ്‍പട തന്നെ. യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ മലയാളി റസ്റ്റോറന്‍റുകളിലൊന്നാണ് ഇവര്‍ ആറുമാസത്തെ ഒത്തുപിടിച്ചുള്ള കഠിനാധ്വാനത്തിലൂടെ ഒരുക്കിയിരിക്കുന്നത്. 7000 ചതുരശ്ര അടിയിലുള്ള റസ്റ്റോറന്‍റില്‍ പകുതിയിലേറെയും അടുക്കളക്കായി നീക്കിവെച്ചു. നൂറോളം പേര്‍ക്കിരിക്കാവുന്ന പാര്‍ട്ടിഹാള്‍ ഉള്‍പ്പെടെ 200 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാവും.
 അടുക്കളയിലെ നേതൃത്വം ഉള്‍പ്പെടെ സ്ഥാപനത്തിലെ എല്ലാ വിഭാഗങ്ങളുടെയും ചുമതല സ്ത്രീകള്‍ക്കായിരിക്കും. ദൈനംദിന നടത്തിപ്പും സ്ത്രീകളായിരിക്കും കൈകാര്യം ചെയ്യുക.  സഹായികളുടെ റോള്‍ മാത്രമായിരിക്കും പുരുഷന്‍മാര്‍ക്ക്.
മലയാളിത്തനിമയുള്ള ഭക്ഷണത്തിന് തന്നെയായിരിക്കും മുന്‍തൂക്കം. എന്നാല്‍ പുറം നാട്ടുകാരെയും ആകര്‍ഷിക്കാവുന്ന തരത്തില്‍ ചില പുതു വിഭവങ്ങളുമുണ്ടാകുമെന്ന് ബിന്‍ജൂസ് ബേബിയും ഷക്കീലയും പറഞ്ഞു.  വീട്ടിലുണ്ടാക്കുന്ന ഭക്ഷണം അതേ രുചിയും തനിമയും ചേര്‍ത്ത് വിളമ്പാനാകുമെന്നും അതുകൊണ്ടുതന്നെ മലയാളികള്‍ മാത്രമല്ല എല്ലാ നാട്ടുകാരും കൊക്കോറിവയെ വിജയത്തിലത്തെിക്കുമെന്നുമാണ് സത്രീകൂട്ടത്തിന്‍െറ വിശ്വാസം.

ഒമാനും ഖത്തറും മിഡില്‍ ഈസ്റ്റില്‍ ഭീകരവാദം ബാധിക്കാത്ത രാജ്യങ്ങള്‍

Posted: 28 Nov 2014 08:41 PM PST

Image: 

മസ്കത്ത്: ഭീകരവാദത്തിന്‍െറ കരങ്ങള്‍ കടന്നുചെല്ലാത്ത മിഡില്‍ ഈസ്റ്റിലെ രാഷ്ട്രങ്ങള്‍ ഒമാനും ഖത്തറുമെന്ന് റിപ്പോര്‍ട്ട്. ആസ്ട്രേലിയ ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് ആന്‍ഡ് പീസ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച 2013ലെ ആഗോള ഭീകരതാ സൂചികയിലാണ് ഭീകരവാദ ആക്രമണങ്ങള്‍ ഉണ്ടാകാത്ത രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒമാനെയും ഖത്തറിനെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭീകരവാദം ബാധിക്കാത്ത പൂജ്യം റേറ്റിങ് ഉള്ള 39 രാഷ്ട്രങ്ങളാണ് പട്ടികയിലുള്ളത്.
ഇറാഖാണ് ആഗോള പട്ടികയിലും മിഡില്‍ ഈസ്റ്റ് തലത്തിലും ഒന്നാം സ്ഥാനത്ത്. അഫ്ഗാനിസ്താന്‍, പാകിസ്താന്‍,നൈജീരിയ, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളാണ് ആഗോള പട്ടികയില്‍ രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനത്ത്. ഇന്ത്യക്ക് ആഗോള പട്ടികയില്‍ ആറാം സ്ഥാനമാണുള്ളത്. സിറിയ,യമന്‍, ഈജിപ്ത്, ലബനോന്‍, ലിബിയ എന്നിവയാണ് മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ രണ്ടു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ളവര്‍.
ആഗോള കണക്കെടുക്കുമ്പോള്‍ ഇറാഖ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍,നൈജീരിയ, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളിലാണ് 60 ശതമാനത്തിനു മുകളില്‍ ഭീകരാക്രമണങ്ങളും നടന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2013ല്‍ മാത്രം 10,000 ഭീകരാക്രമണങ്ങളാണ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്നത്. 18,000 ആളുകള്‍ ഈ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടു. ഇത് മുന്‍ വര്‍ഷത്തെക്കാള്‍ 61 ശതമാനം കൂടുതലാണ്. ഇറാഖ്, അഫ്ഗാനിസ്താന്‍, പാകിസ്ഥാന്‍, നൈജീരിയ, സിറിയ എന്നിവിടങ്ങളിലായാണ് 82 ശതമാനം പേരും അഥവാ 15,000 പേരും മരിച്ചത്. ഇറാഖില്‍ മാത്രം 2500 ആക്രമണങ്ങളിലായി 6300 ആളുകള്‍ മരിച്ചു. ഇറാഖിന് സൂചികയില്‍ കൂടിയ സ്കോറായ 10 പോയന്‍റാണ് നല്‍കിയിട്ടുള്ളത്. 162 രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരവാദം മൂലമുള്ള മരണം, പരിക്ക്, വസ്തുവകകളുടെ നാശം, മാനസികമായ ആഘാതങ്ങള്‍ തുടങ്ങിയ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ലോകജനസംഖ്യയുടെ 99.6 ശതമാനവും റിപ്പോര്‍ട്ടിന്‍െറ പരിധിയില്‍ വരുന്നുണ്ട്.
താലിബാന്‍, ബോക്കോഹറം, അല്‍ഖാഇദ, ഐ.എസ് എന്നിവയാണ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്ന ഭീകരവാദ സംഘടനകള്‍. 66 ശതമാനം കൊലപാതകങ്ങളും ഈ സംഘടനകളുടെ ആക്രമണങ്ങളിലാണ് നടന്നത്.  
ഭരണകൂട ഭീകരത, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, സംഘടിത പീഡനങ്ങള്‍, ഉയര്‍ന്ന തോതിലുള്ള ക്രിമിനല്‍വത്കരണം, ദാരിദ്ര്യം, വിദ്യാഭ്യാസത്തിലെ പോരായ്മ എന്നിവയാണ് ഭീകരവാദം മുളപൊട്ടുന്നതിനു കാരണം.
പൊലീസിന്‍െറയും പട്ടാളത്തിന്‍െറയും ഇടപെടലിലൂടെ ഭീകരവാദത്തിന് താല്‍ക്കാലിക ശമനം ഉണ്ടാക്കാന്‍ കഴിയുമെങ്കിലും ദീര്‍ഘകാല പരിഹാരത്തിന് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കുകയാണ് വേണ്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഭരണകൂട ഭീകരത അവസാനിപ്പിച്ച് നീതിയും നിയമവും എല്ലാവര്‍ക്കും ലഭ്യമാക്കിയാല്‍ ഭീകരവാദം എന്ന ഭീഷണി തുടച്ചുനീക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

തൊഴില്‍ ബോധവത്കരണ പദ്ധതിക്ക് മാര്‍ഗരേഖയായി

Posted: 28 Nov 2014 08:03 PM PST

Image: 

കുവൈത്ത് സിറ്റി: സമഗ്ര തൊഴില്‍ ബോധവത്കരണ പദ്ധതിക്ക് രൂപം നല്‍കി കുവൈത്തില്‍ അരങ്ങേറിയ മൂന്നാമത് അബൂദബി ഡയലോഗിന് പരിസമാപ്തി. വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്ന ഏഴു രാജ്യങ്ങളുടെയും തൊഴിലാളികളെ വിദേശത്തേക്ക് ജോലിക്കയക്കുന്ന 11 രാജ്യങ്ങളുടെയും യോഗം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും  വിവിധ പ്രശ്നങ്ങള്‍ അവലോകനം ചെയ്താണ് സമഗ്ര ബോധവത്കരണ പദ്ധതിക്ക് രൂപംനല്‍കിയത്.
വിവിധ രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങളും രീതികളും പഠിക്കുകയും അവിടങ്ങളിലെ നയങ്ങള്‍ക്കനുസൃതമായുള്ള തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യുകയെന്നതാണ് തൊഴില്‍ ബോധവത്കരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് രണ്ടു ദിവസം നീണ്ട യോഗത്തിന് സമാപനം കുറിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. സമഗ്ര തൊഴില്‍ പദ്ധതി നടപ്പാക്കുന്നതിന്‍െറ പ്രായോഗികത പരിശോധിക്കാനും സമയാസമയം ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കാനും എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘങ്ങളുടെ സഹായം പദ്ധതി നടപ്പാക്കാന്‍ പ്രയോജനപ്പെടുത്തും. ഇതുസംബന്ധിച്ച സാധ്യതാപഠനം നടത്താനായി അന്താരാഷ്ട്ര കുടിയേറ്റ സംഘടനയെ (ഇന്‍റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ റിക്രൂട്ട്മെന്‍റ് രാജ്യങ്ങളിലും തൊഴില്‍ ദാതാക്കളായ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തി വിശദ പഠനം നടത്തും. അടുത്തവര്‍ഷം അബൂദബിയില്‍ നടക്കുന്ന യോഗത്തില്‍ ഇതിന്‍െറ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.
മറ്റൊരു അന്താരാഷ്ട്ര ഏജന്‍സിയായ രാജ്യാന്തര തൊഴില്‍ സംഘടന (ഇന്‍റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍) മുന്നോട്ടുവെച്ച റിക്രൂട്ട്മെന്‍റിലെ തട്ടിപ്പുകള്‍ തടയുക, തൊളിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സ്വകാര്യ റിക്രൂട്ട്മെന്‍റ് നടപടികള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അബൂദബി ഡയലോഗ് സ്വാഗതം ചെയ്തു. ഇതിന്‍െറ കൂടി അടിസഥാനത്തില്‍ ശമ്പള സംരക്ഷണം, തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് അതിവേഗ പരിഹാരം, കഴിവുകള്‍ വികസിപ്പിക്കാനുള്ള പദ്ധതി, തൊഴിലിനായി പുറപ്പെടുന്നതിനു മുമ്പ് സ്വന്തം രാജ്യത്തുവെച്ചുള്ള പരിശീലനം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സ്പോണ്‍സര്‍ഷിപ് സമ്പ്രദായം അവസാനിപ്പിക്കല്‍, സൗദിയിലെ നിതാഖാത്ത് തുടങ്ങിയവ പരിഗണനക്ക് വന്നില്ല.

ഗള്‍ഫ് റിക്രൂട്ടിങ്ങിന് ‘സ്കില്‍ പാസ്പോര്‍ട്ട്’ വരുന്നു

Posted: 28 Nov 2014 07:50 PM PST

Image: 

റിയാദ്: ഗള്‍ഫിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് ഇലക്ട്രോണിക് സംവിധാനത്തിലൂടെ തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ നൈപുണിയും അളക്കാന്‍ ഉപകരിക്കുന്ന ‘സ്കില്‍ പാസ്പോര്‍ട്ട്’ പദ്ധതി നടപ്പാക്കാന്‍ ജി.സി.സി രാജ്യങ്ങള്‍ തീരുമാനിച്ചു. ഗള്‍ഫിലേക്ക് ഏറ്റവും കൂടുതല്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. ജി.സി.സി രാജ്യങ്ങളിലേക്ക് തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായി തൊഴില്‍ മന്ത്രാലയ പ്രതിനിധികള്‍ നടത്തിയ യോഗത്തിലാണ് പദ്ധതിക്ക് ധാരണയായത്.
തൊഴിലാളിയെ ഗള്‍ഫിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് മുമ്പ് വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയം, നൈപുണ്യം എന്നിവയും ഓണ്‍ലൈന്‍ വഴി ഉറപ്പുവരുത്തുന്നതാണ് പുതിയ സംവിധാനം. ഘട്ടംഘട്ടമായി നടപ്പാക്കുന്ന നിയമം 2015 അവസാനത്തോടെ നിര്‍ബന്ധമായിത്തീരും. തൊഴിലാളികളെ വിദേശത്തേക്ക് ജോലിക്ക് അയക്കുന്ന 11 രാജ്യങ്ങളുടെയും ജോലിക്കാരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്ന ഏഴ് രാജ്യങ്ങളുടെയും കുവൈത്തില്‍ ചേര്‍ന്ന ദ്വിദിന സമ്മേളനത്തിലാണ് പദ്ധതിയുടെ രൂപരേഖ ചര്‍ച്ച ചെയ്തതെന്ന് സൗദി തൊഴില്‍ സഹമന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി അറിയിച്ചു.
ഇന്ത്യ, ചൈന, പാകിസ്താന്‍, ബംഗ്ളാദേശ്, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, നേപ്പാള്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, വിയറ്റ്നാം, ഇന്തോനേഷ്യ, സൗദി, കുവൈത്ത്, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. സൗദിയിലെ വിദേശ ജോലിക്കാര്‍ രാഷ്ട്രത്തിന്‍െറ പുരോഗതിയിലും അഭിവൃദ്ധിയിലും നിര്‍ണായക പങ്ക് വഹിച്ചവരാണെന്നും അവരുടെ സേവനങ്ങളെ വിലമതിക്കുന്നുവെന്നും സഹമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

‘ജെറ്റി’ന്‍െറ സൗജന്യത്തില്‍ റോബര്‍ട്ട് വാദ്രയും ഭരത്ഭൂഷണും ഉലകം ചുറ്റി

Posted: 28 Nov 2014 07:33 PM PST

Image: 

ന്യൂഡല്‍ഹി: സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലായിരുന്ന കേരള ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥ പ്രമുഖരും റോബര്‍ട്ട് വാദ്രയടക്കം മറ്റു ചില ഉന്നതരും  സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസില്‍ സ്വാധീനം ചെലുത്തി  നിരവധി സൗജന്യ യാത്രകള്‍ നടത്തിയതായി തെഹല്‍ക വാരികയുടെ വെളിപ്പെടുത്തല്‍.

തനിക്കും കുടുംബത്തിനും അമൃത്സറില്‍നിന്ന് ഡല്‍ഹിയിലേക്ക് സഞ്ചരിക്കാന്‍ ഒമ്പതു ടിക്കറ്റുകള്‍ ഭരത്ഭൂഷണ്‍ സൗജന്യമായി സംഘടിപ്പിച്ചെന്നാണ് രേഖകളുടെ അടിസ്ഥാനത്തില്‍ വാരിക കണ്ടത്തെിയത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയും സഹായിയും ഇക്കണോമി ക്ളാസ് ടിക്കറ്റെടുത്ത് കൂടുതല്‍ പണം നല്‍കാതെ ബിസിനസ് ക്ളാസിലേക്ക് ഉയര്‍ത്തിയാണ് സ്ഥിരമായി ലണ്ടനില്‍ പോകുന്നത്. ഡല്‍ഹി-ലണ്ടന്‍ യാത്രക്ക് ഇക്കണോമി ക്ളാസില്‍ മുക്കാല്‍ ലക്ഷം രൂപയും ബിസിനസ് ക്ളാസില്‍ മൂന്നു ലക്ഷത്തിനു മേലെയുമാണ് ടിക്കറ്റ് നിരക്ക്.

ഒരു ലക്ഷം രൂപ മാത്രം മുടക്കി ഒരു ഐ.എ.എസുകാരന്‍ 28 തവണ കുടുംബവുമൊത്ത് വിദേശത്തേക്ക് വഴിവിട്ട സഞ്ചാരം നടത്തിയതിന്‍െറ രേഖകളും പുറത്തുവന്നിട്ടുണ്ട്. പശ്ചിമ ബംഗാള്‍ കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന മനോജ് മാളവ്യ സിവില്‍ ഏവിയേഷന്‍ ബ്യൂറോയില്‍ ജോലിചെയ്യവെയാണ് ആറു കോടി രൂപയുടെ യാത്രകള്‍ തരപ്പെടുത്തിയത്്. ഇതിനു പകരമായി ഉദ്യോഗസ്ഥര്‍ വിമാനകമ്പനിക്ക് വിദേശ പൈലറ്റുമാരുടെ നിയമനത്തിനുള്ള അനുമതി നീട്ടിക്കൊടുക്കുകയും മറ്റു വഴിവിട്ട സഹായങ്ങള്‍ അനുവദിച്ചു നല്‍കുകയും ചെയ്തതായി പറയുന്നു. വിമാന കമ്പനികള്‍ക്ക് ഓരോ വിമാനത്തിലും സൗജന്യ ടിക്കറ്റ് അനുവദിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, ഈ ഉദ്യോഗസ്ഥര്‍ക്ക് പതിവായി സൗജന്യം അനുവദിച്ചതിനു പിന്നില്‍ വഴിവിട്ട സഹായങ്ങളാണെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ തമ്മിലെ ഇ-മെയിലുകളില്‍നിന്ന് വ്യക്തമാവുന്നു.

മുന്‍ വ്യോമയാന മന്ത്രി അജിത്സിങ്, കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് തുടങ്ങിയവര്‍ പറ്റിയ സൗജന്യങ്ങളെക്കുറിച്ചും വൈകാതെ വെളിപ്പെടുത്തുമെന്ന് വാരികയുടെ പത്രാധിപ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 

ഇനിയും മരിച്ചിട്ടില്ലാത്ത വര്‍ണവിവേചന പ്രേതം

Posted: 28 Nov 2014 07:21 PM PST

Image: 

മിസ്സൂറിയിലെ ഫെര്‍ഗൂസനില്‍ കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് പതിനെട്ടുകാരനായ ആഫ്രോ-അമേരിക്കന്‍ വംശജന്‍ മൈക്കല്‍ ബ്രൗണിനെ വെടിവെച്ചുകൊന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഡാരന്‍ വില്‍സനെ ജൂറി വെറുതെ വിട്ടതിനെതിരെ അമേരിക്കയില്‍ വ്യാപകമായി നടന്ന പ്രക്ഷോഭം ശമിച്ചു തുടങ്ങിയെന്നാണ് വാര്‍ത്തയെങ്കിലും അത് അനാവരണം ചെയ്ത സത്യം പരിഷ്കൃത ലോകത്തിന്‍െറ മുമ്പാകെ അമേരിക്കയെ നാണം കെടുത്തുന്നതാണ്. നൂറ്റി അമ്പത്തൊന്ന് സംവത്സരങ്ങള്‍ക്കുമുമ്പ് 1863ല്‍ പ്രസിഡന്‍റ് അബ്രഹാം ലിങ്കന്‍ ഒപ്പുവെച്ച വിമോചന പ്രഖ്യാപനത്തിന്‍െറ ചൈതന്യം ഇനിയും അമേരിക്കയിലെ വെള്ളവര്‍ഗവും അവര്‍ക്ക് മേധാവിത്വമുള്ള സര്‍ക്കാറുകളും വേണ്ടയളവില്‍ ഉള്‍ക്കൊണ്ടിട്ടില്ളെന്നതാണത്. പ്രപിതാമഹന്മാര്‍ ആഫ്രിക്കയില്‍നിന്ന് മൃഗങ്ങളെപ്പോലെ ചങ്ങലക്കിട്ട് കൊണ്ടുവന്ന നീഗ്രോകളെ നൂറ്റാണ്ടുകളോളം അടിമകളായിവെച്ച അമേരിക്കയിലെ വെള്ളവര്‍ഗം അവരോട് കാട്ടിയ അതിക്രൂരവും മനുഷ്യത്വ രഹിതവുമായ പീഡനങ്ങളുടെ കഥ അമേരിക്കക്കാരന്‍ തന്നെയായ അലക്സ് ഹെയ്ലി ‘റൂട്ട്സി’ലൂടെ വരച്ചുകാണിച്ചിട്ടുണ്ട്. അടിമത്തവും അതിനാധാരമായ വര്‍ണ വിവേചനവും എന്നന്നേക്കുമായി അവസാനിപ്പിക്കുന്ന ദേശീയ പ്രഖ്യാപനത്തില്‍ അബ്രഹാം ലിങ്കന്‍ ഒന്നര നൂറ്റാണ്ട് മുമ്പ് ഒപ്പുവെച്ചുവെച്ചത് നേരാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെപ്പോലുള്ള നവോത്ഥാന നായകര്‍ വര്‍ണ-വംശ വിവേചനത്തിനെതിരെ ആയുഷ്കാലം മുഴുവന്‍ പൊരുതിയെന്നതും സത്യം തന്നെ. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍െറ ആദ്യ ദശകം പിന്നിട്ടപ്പോഴും വെള്ളക്കാരന്‍െറ മനസ്സില്‍നിന്ന് വര്‍ണവിവേചനത്തിന്‍െറയും വംശീയതയുടെയും കറുത്ത മുദ്രകള്‍ മായ്ച്ചുകളയാന്‍ ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും മാനവിക പരിഷ്കാരത്തെയും കുറിച്ച് വലിയവായില്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്ന കറുത്തവംശജനായ ബറാക് ഹുസൈന്‍ ഒബാമയെ പ്രസിഡന്‍റ് പദവിയില്‍ അവരോധിച്ചപ്പോഴും അമേരിക്കക്ക് സാധിച്ചിട്ടില്ല. അതിനുള്ള ഒടുവിലത്തെ സാക്ഷ്യപത്രമാണ് മൈക്കല്‍ ബ്രൗണ്‍ എന്ന കൗമാരക്കാരനെ നിഷ്കരുണം തോക്കിനിരയാക്കിയ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ട ന്യായാധിപകൂട്ടത്തിന്‍െറ വിധി. അമേരിക്കയിലെ കാലഹരണപ്പെട്ട നീതിന്യായ വ്യവസ്ഥയുടെ ഭാഗമായ ഗ്രാന്‍ഡ് ജൂറി അയാളുടെ പേരില്‍ കുറ്റം ചുമത്താന്‍പോലും തയാറാവാത്തതുകൊണ്ട് ഇനി അയാള്‍ വിചാരണ കോടതിയെ അഭിമുഖീകരിക്കേണ്ടതില്ല. താന്‍ തന്‍െറ ജോലി നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്ന് ഡാരന്‍ വില്‍സന്‍ ന്യായീകരിക്കുമ്പോള്‍ അയാള്‍ ഇരയെ 12 തവണ വെടിയുണ്ടകള്‍ ഉതിര്‍ത്ത് പച്ചയായി കൊല്ലുകയായിരുന്നെന്നാണ് ബ്രൗണിന്‍െറ അഭിഭാഷകനും അയാളുടെ മാതാപിതാക്കളും ആരോപിക്കുന്നത്. നീതിപൂര്‍വമായ ഒരു വിചാരണപോലും നിഷേധിക്കപ്പെട്ടതാണ് സംഭവത്തെ ഗൗരവതരമാക്കുന്നത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. സമാന സംഭവങ്ങള്‍ രാജ്യത്ത് പലതവണ നടന്നിട്ടുണ്ട്. നീതിന്യായ രംഗത്ത്  അനുഭവിക്കുന്ന വിവേചനം മാത്രവുമല്ല അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ നേരിടുന്ന പ്രശ്നം. വെള്ളക്കാരായ യുവാക്കളുടെ രണ്ടിരട്ടിയാണ് കറുത്ത വര്‍ഗക്കാരില്‍ തൊഴില്‍ രഹിതര്‍. വിദ്യാഭ്യാസത്തില്‍പോലും വെള്ളക്കാരുടെ നാല് വര്‍ഷം പിന്നിലാണ് കറുത്തവര്‍. അവരെ മൊത്തം ക്രിമിനലുകളായി ചാപ്പകുത്തി അവര്‍ താമസിക്കുന്ന ഇടങ്ങളില്‍ വന്‍തോതില്‍ സായുധ പൊലീസിനെ വിന്യസിപ്പിച്ചിരിക്കുന്നു. ശിശു പീഡനത്തിനിരയാവുന്ന കറുത്ത വര്‍ഗക്കാരുടെ എണ്ണം വെള്ളക്കാരെക്കാള്‍ മൂന്നിരട്ടി അധികമാണെന്നും കണക്കുകള്‍ കാണിക്കുന്നു. കൊള്ളക്കിരയാവുന്നവരുടെ സംഖ്യയും തഥൈവ. രാജ്യത്തിന്‍െറ ചരിത്രത്തിലാദ്യമായി ഒരു കറുത്ത വര്‍ഗക്കാരന്‍ വൈറ്റ് ഹൗസിന്‍െറ അമരത്തത്തെിയപ്പോള്‍ ലോകം മുഴുവന്‍ ആഹ്ളാദപൂര്‍വം കൈയടിച്ചിരുന്നു (നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ ആദ്യമായി ഒരു പിന്നാക്കക്കാരന്‍ തല്‍സ്ഥാനത്ത് അവരോധിതനായെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഘോഷിച്ചപോലത്തെന്നെ). പക്ഷേ, ആഘോഷവും പ്രചാരണങ്ങളും വേറെ, മനസ്സിലിരിപ്പ് വേറെ. വര്‍ണ, വംശ, ഭാഷാ വിവേചനങ്ങള്‍ക്കതീതമായി മനുഷ്യരെ മനുഷ്യരായി കാണാനുള്ള വിശാലത കറകളഞ്ഞ മാനവികതയില്‍നിന്നും ധാര്‍മികബോധത്തില്‍നിന്നും ഉല്‍പാദിപ്പിക്കപ്പെടേണ്ടതാണ്. ഭരണഘടനയുടെ അലംഘനീയ ഖണ്ഡികകളോ നിയമങ്ങളുടെ കാര്‍ക്കശ്യമോ ഒന്നും ഒരുപരിധിക്കപ്പുറം ഫലപ്രദമാവില്ല. നിയമപാലകര്‍ തന്നെ നിയമലംഘകരാവുന്ന സ്ഥിതിവിശേഷമാണ് അമേരിക്കയിലാണെങ്കിലും ഇന്ത്യയിലായാലും നിലനില്‍ക്കുന്നത്. കാരണം, പക്ഷപാതിത്വവും വിവേചനവും പുലരുന്ന സമൂഹത്തിന്‍െറ പരിച്ഛേദമാണ് പൊലീസും സുരക്ഷാസേനയും. ഏതായാലും മൈക്കല്‍ ബ്രൗണ്‍ എന്ന ഹതഭാഗ്യന്‍െറ ദുരനുഭവം  അമേരിക്കയുടെ പ്രതിച്ഛായക്ക് ഒരിക്കല്‍കൂടി മങ്ങലേല്‍പിച്ചിരിക്കുന്നു.
 

അട്ടിമറിക്കപ്പെട്ട വനിതാ സംവരണം

Posted: 28 Nov 2014 07:19 PM PST

Image: 

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും മേയറും കൊയിലാണ്ടി, വടകര നഗരസഭാ ചെയര്‍പേഴ്സന്മാരും ജില്ലാ കലക്ടറുമൊക്കെ വനിതകളാണെന്ന പ്രത്യേകത കോഴിക്കോടിനുണ്ട്. എന്നിട്ടും അഞ്ചു കൊല്ലത്തെ ഭരണം തീരുന്നത് പ്രത്യേകതയൊന്നും എടുത്തുപറയാനില്ലാതെയാണ്. സംസ്ഥാനത്തിന് മാതൃകയാവുന്ന ഒരു വികസനപദ്ധതിപോലും നടപ്പാക്കാന്‍ പാതി വനിതകള്‍ നേതൃത്വം നല്‍കുന്ന യു.ഡി.എഫ്എല്‍.ഡി.എഫ് ഭരണസമിതികള്‍ക്കായില്ല. 50 ശതമാനം വനിതകള്‍ ഭരിച്ച് അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നാലുകൊല്ലവും കാര്യങ്ങളെല്ലാം പഴയപടിതന്നെയായിരുന്നു. ബാക്കിയുള്ള ഒരുകൊല്ലം വോട്ടര്‍മാര്‍ നേരിട്ട് പ്രതികരിക്കുന്ന റോഡ് നന്നാക്കലും തെരുവുവിളക്ക് കത്തിക്കലും കുടിവെള്ളമത്തെിക്കലുമൊക്കെ നടത്തി മുഖം മിനുക്കാനുള്ള തത്രപ്പാടിലാണ് ജില്ലയിലെ ഭരണസമിതികള്‍. സംസ്ഥാന സര്‍ക്കാറിന്‍െറ സാമ്പത്തിക നിയന്ത്രണം ഇതിന് തടയിടുന്നതിനാല്‍ ഇരു മുന്നണികളും ഭരണവിരുദ്ധ വികാരം വല്ലാതെ ഭയക്കുകയാണ്.

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും മുനിസിപ്പാലിറ്റികളില്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും ബ്ളോക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും പ്രസിഡന്‍റ് സ്ഥാനങ്ങളും വനിതകള്‍ കൈകാര്യം ചെയ്യുകയാണ്. പദ്ധതി ആസൂത്രണത്തിലും ഫണ്ട് വിനിയോഗത്തിലും കാര്യമായ ഇടപെടലുകള്‍ നടത്താന്‍ വനിതകള്‍ക്ക് കഴിയാതെപോയത് തിരിച്ചടിയായി. മാലിന്യ സംസ്കരണമടക്കം വികസന കാര്യത്തിലും തികഞ്ഞ പരാജയമെന്ന മുദ്ര ഇപ്പോള്‍തന്നെ പല വനിതകള്‍ക്കുമെതിരെയും ഉയര്‍ന്നുവന്നുകഴിഞ്ഞു. സ്വന്തം കോട്ടകളില്‍നിന്നും എതിര്‍ കോട്ടകളില്‍നിന്നും ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം കോര്‍പറേഷനില്‍ തീരാദുരിതമായ മാലിന്യപ്രശ്നത്തില്‍ ശാശ്വതപരിഹാരം നിര്‍ദേശിക്കാന്‍ മേയര്‍ക്ക് കഴിഞ്ഞിട്ടില്ല. തെരുവുനായ്ക്കളും തെരുവുവിളക്ക് കത്തിക്കാത്തതുംമൂലമുള്ള ദുരിതവും അത് വരുത്തിവെച്ച പ്രതിഷേധവും വളരെ വലുതാണ്. തദ്ദേശഭരണ സംവിധാനത്തില്‍ ജനപക്ഷത്തുനിന്ന് ഉണ്ടാകുന്ന പ്രതികരണങ്ങളെ ക്രിയാത്മകമായി ചെറുക്കാനും പ്രതിവിധി കല്‍പിക്കാനും കഴിയാതെപോകുന്നതും കാണാനായി.
ജില്ലാ പഞ്ചായത്തില്‍ വികസന ഫണ്ട് വിനിയോഗത്തിലെ പക്ഷപാതിത്വം വരുത്തിവെച്ച അസ്വാരസ്യങ്ങള്‍ ചെറുതല്ല. രമണി പി. നായരുടെ പക്കല്‍നിന്ന് ജില്ലാ പഞ്ചായത്ത് ഭരണം അന്‍സജിത റസലിലേക്ക് കൈമാറപ്പെട്ടപ്പോള്‍ രമണി പി. നായരുടെ നയസമീപനങ്ങളില്‍നിന്ന് ഒരുപിടി പിന്നാക്കം പോയി എന്നുവേണം കരുതാന്‍. മുനിസിപ്പാലിറ്റികളിലും ബ്ളോക്ഗ്രാമപഞ്ചായത്ത് ഡിവിഷനുകളിലും സ്ഥിതി വിഭിന്നമല്ല. ഒന്നുകില്‍ ഭര്‍ത്താവിന്‍െറ പിന്‍സപ്പോര്‍ട്ടുകൂടിയുള്ള ഭരണം അതല്ളെങ്കില്‍ പാര്‍ട്ടി അനുയായികളുടെ നിലപാടിനനുസരിച്ച ഭരണം. മുന്‍പരിചയമില്ലാതെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിന്‍െറ പരിമിതികളും എതിരായി. സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സങ്കുചിത ചിന്തകള്‍ വനിതകളും ഏറ്റുപിടിച്ചത് തദ്ദേശഭരണ സങ്കല്‍പങ്ങള്‍ക്ക് തിരിച്ചടിയായി.

ചെയര്‍പേഴ്സന്‍ പദവി വനിതകള്‍ക്കായി സംവരണം ചെയ്ത കായംകുളത്ത് 15 മാസം വീതമുള്ള നാല് തവണകളായാണ് ഭരണം. പദവി വീതംവെക്കാനുള്ള രാഷ്ട്രീയ തീരുമാനം ഫലത്തില്‍ നഗര വികസനത്തെയാണ് ബാധിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ ചെയര്‍ പേഴ്സന്‍ കസേരയിലിരുത്തി കാര്യങ്ങള്‍ നടത്താനുള്ള കോണ്‍ഗ്രസിലെ  ഗ്രൂപ് നേതാക്കളുടെ വ്യഗ്രത ഒന്നു വേറെ. ആദ്യ രണ്ടുതവണ അധികാരത്തിലിരുന്നവര്‍ രണ്ടുമാസം വീതം കൂടുതലായി ഭരിച്ചു. തുടര്‍ന്ന് വരേണ്ടിയിരുന്നവരുടെ സമയം അവര്‍ അങ്ങനെ കൈവശം വെക്കുകയായിരുന്നു. ഓരോ തവണയും അടുത്ത ഊഴം സംബന്ധിച്ച തര്‍ക്കം കാരണം ദൈനം ദിന ഭരണകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തീരെ സമയമോ താല്‍പര്യമോ ഇല്ലാതായിരിക്കുകയാണ്. അടുക്കളയില്‍നിന്ന് അധികാര ക്കസേരകളിലേക്ക് നേരിട്ട് എത്തിയ വനിതകള്‍ കാര്യം പഠിച്ചുവരുമ്പോഴേക്കും പദവി ഒഴിയേണ്ടിവരുന്നു എന്നതാണ് ഇവിടത്തെ പ്രധാന പ്രശ്നം. നഗരസഭ അടക്കിഭരിക്കുന്ന ‘സ്ഥിരം കൗണ്‍സിലര്‍മാര്‍’ക്കാകട്ടെ സ്വകാര്യ താല്‍പര്യങ്ങളേയുള്ളൂ.

കാഞ്ഞങ്ങാട് നഗരസഭയിലും കുമ്പള, വോര്‍ക്കാടി പഞ്ചായത്തുകളിലും വനിതകള്‍ക്ക് സാരഥ്യം രാജിവെച്ചൊഴിയേണ്ടി വന്നു. സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയം പാകമായിക്കൊണ്ടിരിക്കെ കാഞ്ഞങ്ങാട്ടെ സ്വകാര്യ വ്യക്തിയുടെ നക്ഷത്ര ബാറിന് ലൈസന്‍സ് നല്‍കാന്‍ യു.ഡി.എഫ്, ബി.ജെ.പി, എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഐകകണ്ഠ്യേന തീരുമാനിച്ചപ്പോള്‍ നിശ്ശബ്ദമായി കൂട്ടുനില്‍ക്കേണ്ടിവന്ന ചെയര്‍പേഴ്സന്‍ ഹസീന താജുദ്ദീന്‍ സ്ഥാനം രാജിവെച്ച് ഗൃഹസ്ഥാശ്രമത്തിലേക്ക് പിന്തിരിഞ്ഞു. ചെയര്‍പേഴ്സന്‍ സ്ഥാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്ത നഗരസഭയില്‍ യു.ഡി.എഫിന് വേറെ വനിതാ പ്രതിനിധികള്‍ ഇല്ലാത്തതിനാല്‍ ഘടകകക്ഷിയായ സോഷ്യലിസ്റ്റ് ജനതയിലെ പി. ദിവ്യക്ക് നറുക്ക് വീണു.

കുമ്പള പഞ്ചായത്തില്‍ ‘പാര്‍ട്ടി പറഞ്ഞിടത്ത് നില്‍ക്കുന്നില്ല’ എന്ന കാരണം പറഞ്ഞാണ് പ്രസിഡന്‍റായിരുന്ന പി.എച്ച്. റംലയെ മുസ്ലിം ലീഗ് സമ്മര്‍ദം ചെലുത്തി രാജിവെപ്പിച്ചത്. പഞ്ചായത്ത് ഭരണസമിതി യോഗത്തിന്‍െറ മിനുട്സ് ബുക്കിലെ ഒഴിഞ്ഞ താളുകളില്‍ പ്രസിഡന്‍റിന്‍െറ കൈയൊപ്പ് ചാര്‍ത്തിച്ച ശേഷം യോഗത്തില്‍ കേള്‍ക്കാത്ത തീരുമാനം എഴുതിച്ചേര്‍ത്തതിന് വിവരാവകാശ രേഖകള്‍ സാക്ഷ്യമേകുന്നു.

കാസര്‍കോട് വോര്‍ക്കാടി പഞ്ചായത്തില്‍ മുന്‍ ബി.ജെ.പി പ്രതിനിധിയായിരുന്ന പ്രസിഡന്‍റിന്‍െറ ഭര്‍ത്താവാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. പ്രസിഡന്‍റിന്‍െറ മൊബൈല്‍ ഫോണും കൈകാര്യം ചെയ്തിരുന്നത് ഭര്‍ത്താവാണ്. നിലവില്‍ ഒരു സീറ്റ് മാത്രമുള്ള ബി.ജെ.പിയുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് പ്രസിഡന്‍റിന്‍െറ രാജിയിലത്തെിച്ചതെന്ന് അഭ്യൂഹമുണ്ട്.

പാലക്കാട് ആകെയുള്ള 91 പഞ്ചായത്തുകളില്‍ 47ലും വനിതാ സാരഥികളാണ്. വനിതകള്‍ക്കായി പ്രസിഡന്‍റ് പദം സംവരണം ചെയ്ത പഞ്ചായത്തുകളില്‍ യഥാര്‍ഥ ഭരണം പുരുഷ വൈസ് പ്രസിഡന്‍റുമാരോ വനിതാ പ്രസിഡന്‍റുമാരുടെ വേണ്ടപ്പെട്ടവരോ ആവുമെന്ന പരദൂഷണം ബാധകമായ പഞ്ചായത്തുകള്‍ ഉണ്ടെങ്കിലും ചങ്കുറപ്പോടെ ഭരണം കൊണ്ടുപോകുന്ന വനിതാ പ്രസിഡന്‍റുമാര്‍ കരിമ്പന നാട്ടില്‍ ഏറെയുണ്ട്. അട്ടപ്പാടിയിലെ ശിശുമരണകാലത്ത് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പങ്കെടുത്ത വിപുലമായ യോഗത്തില്‍ അട്ടപ്പാടിക്ക് വേണ്ടത് ഒൗദാര്യമല്ളെന്ന് വസ്തുതകള്‍ നിരത്തി സമര്‍പ്പിച്ചത് ബ്ളോക്കിലെ വനിതാ പ്രസിഡന്‍റായിരുന്നു. ആദിവാസികള്‍ക്ക് സൗജന്യമായി അരിയാണോ രാഖിയാണോ വേണ്ടതെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചോദ്യത്തിന് ‘രണ്ടും വേണ്ട, സൗജന്യമൊന്ന് നിര്‍ത്തരുതോ’ എന്ന് ചോദിച്ചതും ഉഷ എന്ന ഈ ബ്ളോക് പ്രസിഡന്‍റായിരുന്നു. ഭരണപക്ഷ കലഹം മൂലം പ്രതിസന്ധി ഉരുണ്ടുകൂടിയ പഞ്ചായത്തുകളിലും വനിതാ  സാരഥികള്‍ തന്നെ.

വയനാട് ജില്ലയില്‍ വനിതാ പ്രസിഡന്‍റുമാര്‍ വാഴുന്ന പല പഞ്ചായത്തുകളിലും വൈസ് പ്രസിഡന്‍റുമാരോ പാര്‍ട്ടി നേതൃത്വമോ ഒക്കെയാണ് ‘യഥാര്‍ഥ’ ഭരണകര്‍ത്താക്കള്‍. സംവരണത്തിന്‍െറ ഭാഗമായി ജയിച്ചത്തെുന്ന വനിതകള്‍ രാഷ്ട്രീയ, ഭരണപരിചയം കുറഞ്ഞവരാകുമ്പോള്‍ ഈ പിന്‍സീറ്റ് ഡ്രൈവിങ് എളുപ്പമാകുന്നു. തൊണ്ടര്‍നാട് പഞ്ചായത്തില്‍ പാര്‍ട്ടി നേതൃത്വം മാറ്റിപ്രതിഷ്ഠിച്ച മൂന്നാമത്തെ വനിതാ പ്രസിഡന്‍റാണ് ഇപ്പോള്‍ ഭരിക്കുന്നത്.

കൊല്ലത്ത് വനിതാ സംവരണംകൊണ്ട് വനിതാ ശാക്തീകരണം ഉദ്ദേശിച്ച ഫലം കണ്ടുവെന്ന് പറയാനാകില്ല. ഭര്‍ത്താവിന്‍െറ പിന്‍സീറ്റ്  ഡ്രൈവിങ്ങും നേതാവിന്‍െറ ബിനാമി ഭരണവും പലയിടത്തും നടന്നെങ്കിലും വലിയ വിവാദത്തിലേക്കൊന്നും അവ ചെന്നത്തെിയിട്ടില്ല.

കോട്ടയത്ത്  വനിതകള്‍ പ്രസിഡന്‍റ് സ്ഥാനത്തുള്ള പഞ്ചായത്തുകളില്‍, ഇടതുപക്ഷത്ത് പാര്‍ട്ടികളും വലതുപക്ഷത്ത് ഭര്‍ത്താക്കന്മാരോ പാര്‍ട്ടി നേതാക്കളോ ഭരണം നിയന്ത്രിക്കുന്നു. എന്നാല്‍, ഇത്തരം വിഷയങ്ങള്‍ പൊതുപ്രശ്നങ്ങളായി വന്നിട്ടില്ല. രാഷ്ട്രീയം നോക്കി പഞ്ചായത്തുകള്‍ക്ക് ഫണ്ടനുവദിക്കുന്ന രീതി കോട്ടയത്ത് വ്യാപകമാണെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. ഭൂരിപക്ഷം പഞ്ചായത്തുകളും യു.ഡി.എഫിന്‍േറതായതിനാല്‍ തങ്ങളുടെ പഞ്ചായത്തുകളിലേക്കും ബ്ളോക്കുകളിലേക്കും ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ല. ഇത് കിഴക്കന്‍ മേഖലയിലാണ് കൂടുതലുള്ളതെന്നും എല്‍.ഡി.എഫ് കുറ്റപ്പെടുത്തുന്നു.

ഇടുക്കി ജില്ലയിലെ 20ഓളം ഗ്രാമപഞ്ചായത്തുകളിലും രണ്ട് ബ്ളോക്കുകളിലും സ്ത്രീകളുടെ ഭരണമാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും തൊടുപുഴ നഗരസഭാ വൈസ് ചെയര്‍പേഴ്സനും വനിതയാണ്. ഗ്രാമപഞ്ചായത്തുകളില്‍ സ്ത്രീകളുടെ ഭരണത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ചില പഞ്ചായത്തുകളില്‍ പ്രസിഡന്‍റായ വനിതക്കുവേണ്ടി ഭര്‍ത്താവോ പാര്‍ട്ടി നേതാവോ ആണ് ഭരണം നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞ വനിതാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ജില്ലയില്‍ ഇല്ളെന്നുതന്നെ പറയാം. അതേസമയം, ചിലര്‍ വിവാദങ്ങളില്‍ നിറയുകയും ചെയ്തു.  നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ശ്യാമള വിശ്വനാഥന് തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടിവന്നു.
 

ഐ.എസില്‍ നിന്നും തിരിച്ചെത്തിയ യുവാവിനെ അറസ്റ്റു ചെയ്തു

Posted: 28 Nov 2014 07:15 PM PST

Image: 

മുംബൈ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഐ.എസിനൊപ്പം പ്രവര്‍ത്തിച്ച മുംബൈ കല്യാണ്‍ സ്വദേശിയായ ആരിഫ് മജീദാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.15 ന് തുര്‍ക്കിയില്‍ നിന്നും എന്‍.ഐ.എ സംഘത്തിനൊപ്പം മുംബൈയിലത്തെിയ ആരിഫിനെ ഇന്‍റലിജന്‍സ് വിഭാഗം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

സിറയയിലും തുര്‍ക്കിയിലും പേരാടുന്നതിന് വേണ്ടി  ഇറാഖില്‍ ഐ.എസ് 15 ദിവസത്തെ പരിശീലനം നല്‍കിയതായി ആരിഫ് മൊഴി നല്‍കി. ഐ.എസ് പോരാളികള്‍ക്കൊപ്പം തുര്‍ക്കിയിലത്തെുകയും ആക്രമണത്തില്‍ രണ്ടു തവണ വെടിയേല്‍ക്കുകയും ചെയ്തു. പരിക്കിനുശേഷം തുര്‍ക്കിയിലെ സുരക്ഷിതമായ പ്രദേശത്തേക്ക് ഒളിച്ചുകടക്കുകയായിരുന്നു. പരിക്കിന് ചികിത്സ അനിവാര്യമായ സാഹചര്യത്തിലാണ് ഐ.എസില്‍ നിന്നും തിരിച്ചുവരാന്‍ തീരുമാനിച്ചതെന്നും ആരിഫ് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. തന്‍റെ കൂടെണ്ടായിരുന്ന മൂന്നു പേരും ജീവനോടെ ഇരിക്കുന്നതായും ആരിഫ് അറിയിച്ചു.

കഴിഞ്ഞ മെയ് 25നാണ് കല്യാണ്‍ സ്വദേശികളായ ആരിഫ് മജീദ്, ഫഹദ് ശൈഖ്, അമാന്‍, സഹീം എന്നിവര്‍ ഇറാഖിലേക്ക് പോയത്. ഇവരില്‍ മുന്ന് പേര്‍ എഞ്ചീനീയറിങ് ബിരുദധാരികളാണ്. ഇറാഖിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന നാല്‍പതംഗ സംഘത്തോടൊപ്പമായിരുന്നു യാത്ര.

മെയ് 31 ന് മൂസിലില്‍ വെച്ച് ഇവരെ കാണാതാവുകയായിരുന്നു. ഇവര്‍ ഐ.എസില്‍ ചേര്‍ന്നെന്ന സംശയവും ഉയര്‍ന്നിരുന്നു. അതിനിടെ ബോംബാക്രമണത്തില്‍ ആരിഫ് കൊല്ലപ്പെട്ടതായി സഹീം സ്വന്തം സഹോദരനെ അറിയിച്ചു. പക്ഷേ നവംബര്‍ 20 ന് പിതാവ് ഡോ. ഇജാസ് മജീദിനെ ബന്ധപ്പെട്ട ആരിഫ് താന്‍ തുര്‍ക്കിയിലുണ്ടെന്ന് അറിയിക്കുകയായിരുന്നു. പിതാവാണ് ഇക്കാര്യം എന്‍.ഐ.എയെ അറിയിച്ചത്. മകനെ തിരിച്ചത്തെിക്കാന്‍ സഹായിക്കണമെന്നും ഇജാസ് മജീദ് ആവശ്യപ്പെട്ടിരുന്നു.
 

കാഴ്ചഭംഗിയൊരുക്കി സാഗോ; ഒപ്പം കുടപ്പനപ്പൂവും

Posted: 28 Nov 2014 06:32 PM PST

Image: 

പുല്‍പള്ളി: കേളക്കവല മദന്‍മൂല മൂന്നിലവുങ്കല്‍ ശ്രീധരന്‍െറ വീട്ടുമുറ്റത്ത് കാഴ്ചഭംഗിയൊരുക്കി കുടപ്പനയും സാഗോയും പൂത്തു. ഈ അപൂര്‍വകാഴ്ച കാണാന്‍ നിരവധി പേരാണ് എത്തുന്നത്. കുടപ്പന സാധാരണ 50^60 വര്‍ഷത്തിലൊരിക്കലാണ് പുഷ്പിക്കുക.

പൂവിട്ടുകഴിഞ്ഞാല്‍ മരം നശിക്കും. മുമ്പെല്ലാം പുരമേയാന്‍ ഇതിന്‍െറ ഇല ഉപയോഗിക്കുമായിരുന്നു. സ്വര്‍ണവര്‍ണ കതിര്‍ക്കുലപോലെയാണ് പൂവ്. ദൂരക്കാഴ്ചയാണ് ഏറെ ഹൃദ്യം. ഒരു സാഗോ പൂവിന്‍െറ നീളം 65 മുതല്‍ 75 സെ.മീ വരെയുണ്ടാകും.
ഓറഞ്ച് നിറമാണ്.

കാഴ്ചക്കാര്‍ക്ക് അദ്ഭുതമാകുകയാണ് ഈ വമ്പന്‍ പൂവ്. വിത്തുല്‍പാദിപ്പിക്കുന്ന പുരാതന സസ്യ വര്‍ഗത്തില്‍പെട്ട ചെടിയാണിത്. ഒരു പൂവ് വിരിഞ്ഞാല്‍ രണ്ടു മാസംവരെ കേടില്ലാതെ നിലനില്‍ക്കും. പരിമളംപരത്തുന്ന പുഷ്പമാണിത്. ആഫ്രിക്ക, ബ്രസീല്‍, ഇന്ത്യയിലെ ചില മഴക്കാടുകളിലുമാണ് സാഗോ സസ്യം കണ്ടുവരുന്ന്. ഇതു വളര്‍ന്ന് പൂവിട്ട് കാണുക അപൂര്‍വമാണ്. പനയോട് രൂപസാദൃശ്യമുള്ള ചെടിയാണിത്. തൈ തെങ്ങിന്‍െറ ഉയരമുണ്ട്. അലങ്കാരസസ്യമായി പലരും വീട്ടില്‍ വളര്‍ത്താറുമുണ്ട്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP