സ്വാഗതം
WELCOME

News Update..

Friday, November 21, 2014

സദാചാര പൊലീസിനെതിരെ മോഹന്‍ലാല്‍ Madhyamam News Feeds

സദാചാര പൊലീസിനെതിരെ മോഹന്‍ലാല്‍ Madhyamam News Feeds

Link to

സദാചാര പൊലീസിനെതിരെ മോഹന്‍ലാല്‍

Posted: 21 Nov 2014 01:49 AM PST

Image: 

ആണ്‍-പെണ്‍ സൗഹൃദങ്ങളെ നാം ഇപ്പോഴും പ്രാകൃതാവസ്ഥയിലും വൈകൃതാവസ്ഥയിലുമാണ് സമീപിക്കുന്നതെന്ന് നടന്‍ മോഹന്‍ലാല്‍. തന്‍െറ ബ്ലോഗിലാണ് സദാചാര പൊലീസിനെയും ചുംബന സമരത്തെയും പറ്റി മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയത്. ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരം നമ്മുടെ നാട്ടില്‍ മാത്രമേ നടക്കൂ. സദാചാരം എന്ന് പറഞ്ഞ് മലയാളികള്‍ പല അക്രമണങ്ങളും നടത്തുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ സാക്ഷരരെന്ന് ഞെളിയുന്ന നമ്മള്‍ ഇത്രയും വൈകൃതത്തോടെ സദാചാരപ്പൊലീസാകുന്നത് ലജ്ജാകരമാണെന്നും ലാല്‍ പറയുന്നു.

സ്ത്രീക്കും പുരുഷനും ഇടയില്‍ സെക്സ് മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന് കരുതുന്ന ഏകസമൂഹം മലയാളികളാണ്. സൗഹൃദം, നിഷ്കളങ്കമായ സ്നേഹം, ബഹുമാനം, മാതൃ-പുത്ര ഭാവം എന്നിവയെല്ലാമുണ്ട്. ഇതൊന്നും മലയാളിക്ക് അറിയുകയില്ല.

ലൈംഗികത എന്താണെന്നും മലയാളികള്‍ക്ക് അറിയില്ല. കടത്തിണ്ണയില്‍ കിടക്കുന്ന മൂന്നു വയസ്സുകാരിയെയും അമ്മയോളം പ്രായമുള്ളവരെയും പീഡിപ്പിക്കുന്നതാണ് മലയാളിയുടെ ലൈംഗികതയെന്നും മോഹന്‍ലാര്‍ വിമര്‍ശിക്കുന്നു.

സദാചാരത്തിന് കാവലാളാകുന്ന രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളാരും തന്നെ ഇത്രയും വീര്യത്തോടെ പൊതുപ്രശ്നങ്ങളില്‍ ഇടപെടുന്നത് കണ്ടിട്ടില്ല. വ്യക്തമായ നിയമസംവിധാനങ്ങളുള്ള നാടാണ് ഇന്ത്യ. രാഷ്ട്രീയ നേതാക്കളോ മതനേതാക്കളോ അല്ല നിയമപാലകര്‍. ഒരു തലമുറയുടെ ജീവിതം നിശ്ചയിക്കേണ്ടത് ഇക്കൂട്ടരല്ല്ള. ചുംബിക്കാനും ചുംബിക്കാതിരിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്. എന്നാല്‍ എന്‍െറ കണ്‍മുമ്പില്‍ വെച്ച് ചുംബിക്കരുതെന്ന് പറയാന്‍ എനിക്ക് അവകാശമില്ല. ഇഷ്ടമില്ലാത്ത കാഴ്ചകളില്‍ നിന്ന് ഞാനാണ് മാറിപ്പോകേണ്ടതെന്നും അതാണ്  മാന്യതയും മര്യാദയുമെന്നും ലാല്‍ വ്യക്തമാക്കുന്നു.

മകനെ പിന്‍ഗാമിയാക്കാന്‍ ഡല്‍ഹി ഇമാമിന് അധികാരമില്ല ^ഹൈകോടതി

Posted: 20 Nov 2014 11:17 PM PST

Image: 

ന്യൂഡല്‍ഹി: മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചതിനെക്കുറിച്ച് ഡല്‍ഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി വിശദീകരണം നല്‍കണമെന്ന് ഡല്‍ഹി ഹൈകോടതി. ബുഖാരിയുടെ നീക്കത്തിന് നിയമസാധുതയില്ലെന്ന് പറഞ്ഞ കോടതി, എന്നാല്‍ ജനുവരി 28ന് നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങ് റദ്ദ് ചെയ്തില്ല.

ഡല്‍ഹി ജുമാമസ്ജിദ് വഖഫ് ബോര്‍ഡ് സ്വത്താണെന്നും അതിന്‍െറ കാര്യങ്ങള്‍ ബുഖാരിക്ക് സ്വയം തീരുമാനിക്കാന്‍ കഴിയില്ലെന്നും കാണിച്ച് നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. മകന്‍െറ സ്ഥാനാരോഹണച്ചടങ്ങിന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ ക്ഷണിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാതിരിക്കുകയും ചെയ്ത ഡല്‍ഹി ഇമാമിന്‍െറ നടപടി വിവാദമായിരുന്നു.

അതിഥികള്‍ ആരാണെന്ന് ആതിഥേയര്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു ഡല്‍ഹി ഇമാമിന്‍െറ ഇതുസംബന്ധിച്ചുള്ള പ്രതികരണം. മോദിക്ക് എന്‍െറ മനസ്സില്‍ സ്ഥാനമില്ല. 2002ലെ ഗുജറാത്ത് കലാപം മുസ് ലിംകള്‍ മറന്നിട്ടില്ലെന്നും ബുഖാരി അന്ന് പ്രതികരിച്ചിരുന്നു.

ശ്രീലങ്ക വിട്ടയച്ച അഞ്ച് തമിഴ് മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി

Posted: 20 Nov 2014 10:30 PM PST

Image: 

ചെന്നൈ: ശ്രീലങ്കയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ശേഷം വിട്ടയച്ച അഞ്ച് തമിഴ് മത്സ്യത്തൊഴിലാളികള്‍ ചെന്നൈയില്‍ തിരിച്ചെത്തി. എമേഴ്സണ്‍, അഗസ്റ്റസ്, ആര്‍.വില്‍സണ്‍, കെ. പ്രശാന്ത്, ലാങ്ലെറ്റ് എന്നിവരാണ് മടങ്ങിയെത്തിയത്. ആദ്യം നേരിട്ട് തിരുച്ചിറപ്പള്ളിയില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹി വഴിയാണ് ഇവരെ ചെന്നൈയില്‍ എത്തിച്ചത്. വന്‍ സ്വീകരണമാണ് ഇവര്‍ക്ക് ചെന്നൈയില്‍ ലഭിച്ചത്.  

മത്സ്യത്തൊഴിലാളികളുടെ മോചനത്തിന്‍െറ അവകാശവാദത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നതും വിമാനത്താവളത്തില്‍ കണ്ടു. ചെന്നൈ വിമാനത്താവളത്തില്‍ ബി.ജെ.പിയുടെയും എ.ഐ.എ.ഡി.എം.കെയുടെയും പ്രവര്‍ത്തകര്‍ മത്സ്യത്തൊഴിലാളികളെ സ്വീകരിക്കാനെത്തി. നരേന്ദ്ര മോദിയുടെയും പാര്‍ട്ടിയുടെ തമിഴ്നാട് നേതാക്കളുടെയും ചിത്രങ്ങളേന്തിയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയത്. 2016ല്‍ സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് അവകാശവാദത്തിലൂടെ ബി.ജെ.പി ശ്രമിക്കുന്നതെന്ന് എ.ഐ.എ.ഡി.എം.കെ ആരോപിച്ചു.

മയക്കുമരുന്ന് കടത്തിയെന്ന കുറ്റത്തിന് 2011ലാണ് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലായത്. കഴിഞ്ഞ മാസമാണ് ഇവരെ കോടതി വധശിക്ഷക്ക് വിധിച്ചത്. ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സെ ഇടപെട്ട് ഇവരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
 

അടിപ്പാത കൊല്ലത്തിനുള്ള പുതുവത്സര സമ്മാനം –മന്ത്രി അലി

Posted: 20 Nov 2014 10:02 PM PST

കൊല്ലം: മന്ത്രി മഞ്ഞാളാംകുഴി അലി ചിന്നക്കട അടിപ്പാത നിര്‍മാണം വിലയിരുത്താനത്തെി. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ അപ്രതീക്ഷിതമായായിരുന്നു സന്ദര്‍ശം. ചിന്നക്കട അടിപ്പാത കൊല്ലത്തിനുള്ള പുതുവത്സര ഉപഹാരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബറില്‍തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി പാത നാടിന് സമര്‍പ്പിക്കും.
പണികള്‍ 100 ശതമാനം പൂര്‍ത്തിയാക്കിയിട്ടേ ഉദ്ഘാടനം നടത്തൂ. പാതയുടെ അവസാനഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ താന്‍ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബറില്‍ തന്നെ പണി പൂര്‍ത്തിയാകുമെന്ന് മുന്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ് സ്ഥാനം രാജിവെച്ച ഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞവട്ടം മന്ത്രി അടിപ്പാത സന്ദര്‍ശിച്ചപ്പോള്‍ ഒക്ടോബര്‍ 31ന് അടിപ്പാത ഉദ്ഘാടനം ചെയ്യനാകുമെന്ന് മുന്‍മേയര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാവര്‍ത്തികമായിരുന്നില്ല. നിലവില്‍ റെയില്‍വേ മേല്‍പ്പാലത്തിന്‍െറ ഭാഗത്തെ അപ്രോച് റോഡിനായുള്ള സ്ട്രെക്ചറിന്‍െറ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായിട്ടുണ്ട്. റീ ഇന്‍ഫോഴ്സ്മെന്‍റ് എര്‍തേണ്‍ഡ് പാനല്‍ (ആര്‍.ഇ പാനല്‍) സ്ഥാപിക്കല്‍, ക്രാഷ് ബാരിയറുകളുടെ നിര്‍മാണം, റോഡ് പണി എന്നിവ ഇനിയുണ്ട്.
ആര്‍.ഇ പാനലുകളുടെ നിര്‍മാണം ആശ്രാമം മൈതാനത്ത് ആരംഭിച്ചിട്ടുണ്ട്.
2014 മേയ് എട്ടിനാണ് അടിപ്പാത നിര്‍മാണതിനായി റെയില്‍വേ മേല്‍പ്പാലത്തിന്‍െറ അപ്രോച് റോഡ് പൊളിച്ചുതുടങ്ങിയത്. ദേശീയപാത കടന്നുപോകുന്ന സുപ്രധാന മേല്‍പ്പാലമായതിനാല്‍ പ്രവൃത്തികള്‍ 5 മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
ഈ സമയപരിധിയും പാലിക്കാനായിട്ടില്ല. 286 മീറ്റര്‍ നീളത്തില്‍ 9.5 മീറ്റര്‍ വീതിയിലാണ് അടിപ്പാത നിര്‍മിക്കുന്നത്.

കാഴ്ചക്കാരായി പൊലീസ്

Posted: 20 Nov 2014 09:57 PM PST

തൃശൂര്‍: ഗുണ്ടാ സംഘങ്ങള്‍ക്കു പുറമെ കവര്‍ച്ചക്കാരും നഗരത്തില്‍ വിലസുമ്പോള്‍ പൊലീസ് കാഴ്ചക്കാരുടെ റോളില്‍. അടിക്കടിയുണ്ടാകുന്ന അക്രമം അമര്‍ച്ച ചെയ്യാന്‍ എന്തുചെയ്യണമെന്നറിയാതെ അന്ധാളിപ്പിലാണ് പൊലീസ്. ജില്ലയില്‍ അടുത്തിടെയുണ്ടായ അതിക്രമങ്ങള്‍ക്ക് കാരണം പൊലീസിന്‍െറ നിഷ്ക്രിയത്വമാണെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് അക്രമം പെരുകുന്നത്.
നഗരപരിധിക്കടുത്ത് നെടുപുഴ, മണ്ണുത്തി, ഒല്ലൂര്‍ സ്റ്റേഷന്‍ പരിധികളിലാണ് അക്രമം ആവര്‍ത്തിക്കുന്നത്. നെടുപുഴ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ പലയിടത്തും അക്രമമുണ്ടായി. ഗുണ്ടകള്‍ താവളമാക്കിയ ഇവിടെ ഭീതിമൂലം നാട്ടുകാര്‍ പറയാന്‍ മടിക്കുന്ന സംഭവങ്ങളും ഏറെയാണ്.
ഇടക്കാലത്ത് ജില്ലയില്‍നിന്ന് നാടുകടത്തിയ ഗുണ്ടാത്തലവന്മാര്‍ ഈയിടെ തിരിച്ചത്തെിയിട്ടുണ്ട്. ഗുണ്ടാത്തലവന്‍ കടവി രഞ്ജിത്ത് നടത്തറ ഉത്സവത്തിന് വിലസി നടന്നത് പൊലീസിന്‍െറ മുന്നിലൂടെയാണ്. നാല് പൊലീസ് ജീപ്പുകള്‍ പട്രോളിങ് നടത്തുമ്പോഴാണ് നെടുപുഴ മേഖലയില്‍ സമാന്തര സംവിധാനമുണ്ടാക്കി ഗുണ്ടകള്‍ വിലസുന്നത്. ഒല്ലൂര്‍, മണ്ണുത്തി, പീച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മണ്ണുമാഫിയയും അവരുമായി ബന്ധപ്പെട്ട ഗുണ്ടാ സംഘങ്ങളും സജീവമാണ്. പൊലീസിന് പടികൊടുത്താണ് ഇവരുടെ പ്രവര്‍ത്തനം. ഒല്ലൂര്‍ മേഖലയില്‍ അനധികൃത മണ്ണെടുപ്പ് സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിട്ടും പൊലീസ് നടപടിയെടുത്തില്ല. പത്രവാര്‍ത്തകള്‍ വന്നപ്പോള്‍ കണ്ണില്‍ പൊടിയിടാന്‍ നാമമാത്ര പരിശോധന നടത്തി.
രാത്രികാല പട്രോളിങ് കാര്യക്ഷമമല്ളെന്ന ആക്ഷേപം ശക്തമാണ്. നഗരത്തിലേക്ക് കടക്കുന്ന പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ച് ഈസ്റ്റ്, വെസ്റ്റ് എസ്.ഐമാരുടെ നേതൃത്വത്തില്‍ മുമ്പ് രാത്രി ഏറെ വൈകിയും വാഹന പരിശോധന നടത്തിയിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി പിഴയീടാക്കുകയായിരുന്നു ലക്ഷ്യം. ബാറുകള്‍ പൂട്ടിയതോടെ രാത്രികാല പരിശോധന നിര്‍ത്തി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ പുത്തന്‍പള്ളിക്കു സമീപം വഴിയാത്രികനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയിട്ടും പൊലീസിന് പിടികൂടാനായില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് നെടുപുഴയില്‍ പള്ളിതിരുനാളിനിടെ 15 അംഗ ഗുണ്ടാസംഘം നാട്ടുകാരെ ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലായി. ഇതിനു പിന്നാലെയാണ് ബുധനാഴ്ച ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. പൊലീസ് പട്രോളിങ് വാഹനങ്ങള്‍ ചുറ്റുംകറങ്ങുമ്പോഴാണ് ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടമെന്ന് നാട്ടുകാര്‍ പറഞ്ഞു.
വീട്ടുകാരെ കെട്ടിയിട്ട് പണവും സ്വര്‍ണവും കവരുന്ന സംഭവം ജില്ലയില്‍ ഇത് രണ്ടാമത്തേതാണ്. നാലുമാസം മുമ്പാണ് താണിപ്പാടത്ത് വീട്ടമ്മയെയും കുട്ടിയെയും കെട്ടിയിട്ട് പണവും സ്വര്‍ണവും കവര്‍ന്നത്. ഈ കേസിലെ പ്രതികള്‍ പിടിയിലായതായി ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇവരെ ഗുണ്ടാലിസ്റ്റില്‍പെടുത്തി അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കണമോ അതോ കവര്‍ച്ചക്കേസില്‍ അറസ്റ്റ് കാണിക്കണമോ എന്ന തര്‍ക്കത്തിലാണത്രേ പൊലീസ് ഉന്നതര്‍. പലയിടത്തും പൊലീസ് പിരിവുകാരുടെ വേഷത്തിലാണെന്നും ആക്ഷേപമുണ്ട്.

കോട്ടയം നഗരസഭാ കൗണ്‍സിലില്‍ ബഹളം

Posted: 20 Nov 2014 09:54 PM PST

കോട്ടയം: അജണ്ടചര്‍ച്ചക്ക് എത്തുംമുമ്പേ ഭരണ-പ്രതിപക്ഷഅംഗങ്ങള്‍ കൊമ്പുകോര്‍ത്തതോടെ കോട്ടയം നഗരസഭ കൗണ്‍സില്‍യോഗം ബഹളത്തില്‍ മുങ്ങി. ജനത്തിന് പ്രയോജനകരമാകുന്നവിധം തീരുമാനമെടുക്കാതെ ഓരോകാര്യത്തിലും വിവാദം ഏങ്ങനെ ഉയര്‍ത്താമെന്ന് മത്സരിക്കുന്ന കാഴ്ചയായിരുന്നു കൗണ്‍സിലില്‍ അരങ്ങേറിയത്.
വ്യാഴാഴ്ച രാവിലെ നടന്ന യോഗത്തില്‍ മാലിന്യപ്രശ്നം മുതല്‍ ജൂബിലി പാര്‍ക്കില്‍ മ്യൂസിക് ഡാന്‍സിങ് ഫൗണ്ടന്‍ മോഷണംപോയതടക്കമുള്ള കാര്യങ്ങള്‍ നിരത്തിയായിരുന്നു വാദപ്രതിവാദങ്ങള്‍. ഹഡ്കോ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അഞ്ച് പദ്ധതികള്‍ക്ക് ഹഡ്കോയില്‍നിന്ന് വായ്പ അനുവദിക്കുമെന്ന ചര്‍ച്ചയിലാണ് ആദ്യബഹളം തുടങ്ങിയത്. കോടിമത ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ളക്സ്, നാഗമ്പടത്തെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, കഞ്ഞിക്കുഴിയില്‍ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് മാള്‍ തുടങ്ങിയ അഞ്ച് പദ്ധതികള്‍ക്ക് ഹഡ്കോ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ 11.45 ശതമാനം നിരക്കില്‍ വായ്പ അനുവദിക്കാമെന്ന് നഗരസഭയെ അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ ഒരുപദ്ധതിയും പൂര്‍ണമായും നടപ്പിലാക്കാത്തത് തട്ടിപ്പിന് കളമൊരുക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബഹളം കൈയാങ്കളിയിലേക്ക് വഴിമാറിയതോടെ ചെയര്‍മാന്‍ എം.പി സന്തോഷ്കുമാര്‍ പ്രശ്നത്തില്‍ ഇടപെട്ട് സംസാരിച്ചു.
പദ്ധതിയെക്കുറിച്ച് ഹഡ്കോ നേരിട്ടത്തെി വിശദീകരിച്ചതാണെന്നും വികസനകമ്മറ്റി പഠിച്ച് തീരുമാനമെടുക്കുമെന്നും യോഗത്തെ അറിയിച്ചു. കൗണ്‍സിലിന്‍െറ തീരുമാനപ്രകാരം മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോവുകയുള്ളൂവെന്നും വിശദീകരിച്ചു.
പിന്നീട് ചര്‍ച്ചക്കെടുത്ത ഓരോഅജണ്ടയും ഒച്ചപ്പാടില്‍ കലാശിച്ചു. വ്യാപാരികളെ ഭീഷണിപ്പെടുത്തി നഗരസഭാ കൗണ്‍സിലര്‍മാര്‍ പണം കൈപ്പറ്റുന്നുവെന്ന ആരോപണവും ബഹളത്തിന് ആക്കംകൂട്ടി. നഗരസഭയുടെ കീഴിലുള്ള വിവിധ കെട്ടിടങ്ങള്‍ അന്യായമായി ചിലര്‍ കൈവശം വെക്കുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ചിലര്‍ മുന്നോട്ടുവെച്ചു. നിയമവിരുദ്ധമായി ഒന്നും നടത്തിയിട്ടില്ളെന്നും പരസ്യമായ ലേലം നടത്തിയാണ് കേന്ദ്രങ്ങള്‍ കൈമാറിയിട്ടുള്ളതെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയുടെ കീഴില്‍ മാലിന്യപ്രശ്നം രൂക്ഷമായിട്ടും ശുചീകരണപ്രവര്‍ത്തനത്തിന് വേണ്ടത്ര ജീവനക്കാരില്ലാത്തത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കുമാരനല്ലൂര്‍ മേഖലയില്‍മാത്രം 15 വാര്‍ഡുകളില്‍ നിലവില്‍ ശുചീകരണ ജോലികള്‍ക്ക് സ്ഥിരം ജീവനക്കാരില്ല.
കോടിമതയില്‍ പാര്‍ക്കിന്‍െറ പേരില്‍ സ്വകാര്യ വ്യക്തി സ്ഥലം വാങ്ങിച്ചത് അന്വേഷിക്കണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവെച്ചു. ഐസ്ക്രീം പാര്‍ലറിനാണോ പാര്‍ക്കിനാണോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജൂബിലി പാര്‍ക്കില്‍ സ്ഥാപിച്ച മ്യൂസിക് ഡാന്‍സിങ് ഫൗണ്ടന്‍െറ വിലയേറിയ ഉപകരണങ്ങള്‍ മോഷണം പോയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇത് സ്ഥാപിക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കിയത് പാഴ്ചെലവായെന്ന് ചൂണ്ടിക്കാട്ടി ഓഡിറ്റര്‍ നല്‍കിയറിപ്പോര്‍ട്ട് ചര്‍ച്ചക്കെടുത്തപ്പോഴാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. 28.34 ലക്ഷം രൂപ ചെലവഴിച്ചാണ് 2008-09 വര്‍ഷത്തില്‍ നഗരസഭ ജൂബിലി പാര്‍ക്കില്‍ മ്യൂസിക് ഫൗണ്ടന്‍ സ്ഥാപിച്ചത്.

രഞ്ജിത് സിന്‍ഹയോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടും

Posted: 20 Nov 2014 09:54 PM PST

Image: 

ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവിന്‍്റെ പശ്ചാത്തലത്തില്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടും. 2ജി കേസ് അന്വേഷണത്തില്‍ നിന്ന് രഞ്ജിത് സിന്‍ഹയോട് മാറി നില്‍ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. സിന്‍ഹക്കെതിരെ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ ഉത്തരവിടുമെന്നാണ് റിപ്പോര്‍ട്ട്.

2ജി കേസ് അന്വേഷണത്തില്‍ നിന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ നീക്കം ചെയ്തു കൊണ്ടുള്ള ചരിത്രവിധി വ്യാഴാഴ്ചയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. 2ജി കേസിലെ ചില പ്രതികളെ രക്ഷിക്കാന്‍ ഡയറക്ടര്‍ ശ്രമിച്ചുവെന്നതിന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഹാജരാക്കിയ തെളിവ് വിശ്വാസ യോഗ്യമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ എം.ബി. ലോകൂര്‍, എ.കെ. സിക്രി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വിരമിക്കാന്‍ 12 ദിവസം മാത്രം ബാക്കിയിരിക്കേയാണ് രഞ്ജിത് സിന്‍ഹക്കെതിരെയുള്ള ഉത്തരവ്.

2ജി കേസ് അന്വേഷണച്ചുമതല 2ജി അന്വേഷണ സംഘത്തില്‍ സിന്‍ഹക്ക് തൊട്ടുതാഴെയുള്ള ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കണം. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായ തകര്‍ക്കരുതെന്ന് കരുതി വിഷയത്തില്‍ വിശദമായ ഉത്തരവ് പുറത്തിറക്കുന്നില്ളെന്നും സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
 

കോണ്‍ഗ്രസിനെ മറികടന്ന് ഒബാമ പുതിയ കുടിയേറ്റനിയമം പ്രഖ്യാപിച്ചു

Posted: 20 Nov 2014 09:39 PM PST

Image: 

വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസിനെ മറികടന്ന് രാജ്യത്തെ  50 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് ആശ്വാസമായി യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രഖ്യാപനം. യു.എസ് പൗരന്‍മാരുടെ അനധികൃത കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള തൊഴില്‍ അനുമതിക്ക് അപേക്ഷിക്കാമെന്നാണ് ഒബാമ പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷമോ അതിലധികമോ യു.എസില്‍ താമസിച്ചവര്‍ക്കാണ് ഈ അവസരം ലഭിക്കുക.

ഒബാമയുടെ തീരുമാനത്തിനെതിരെ റിപബ്ളിക്കന്‍ പാര്‍ട്ടി രംഗത്തുവന്നു. പ്രസിഡന്‍റിന്‍െറ അധികാരത്തിന് പുറത്തുള്ള കാര്യത്തിലാണ് ഒബാമ തീരുമാനമെടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസിന്‍െറ അനുമതിയില്ലാത്ത കാര്യമാണിതെന്നുമാണ് റിപബ്ളിക്കന്‍ പാര്‍ട്ടിയുടെ ആരോപണം. ജനുവരിയില്‍ ഡെമോക്രാറ്റുകളില്‍ നിന്ന് സെനറ്റ് പിടിച്ചെടുത്ത റിപബ്ളിക്കന്‍ പാര്‍ട്ടിക്കാണ് യു.എസ് കോണ്‍ഗ്രസിന്‍െറ മുഴുവന്‍ നിയന്ത്രണവും. ഇതിനെ തുടര്‍ന്നാണ് ഒബാമ കോണ്‍ഗ്രസിനെ മറികടന്ന് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയതെന്ന് കരുതുന്നു.

ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് ഒബാമ പ്രഖ്യാപനം നടത്തിയത്. നിഴലില്‍ നിന്ന് പുറത്ത് വന്ന് നിയമപരമായ അവകാശം നേടൂ എന്നാണ് ഒബാമ ഇതിനെക്കുറിച്ച് പറഞ്ഞത്. പൊതുമാപ്പല്ല നല്‍കുന്നതെന്നും ഒബാമ വ്യക്തമാക്കി.

രാജ്യത്ത് ജോലി ചെയ്യാനുള്ള അനുമതി ലഭിക്കുമെങ്കിലും യു.എസ് പൗരന്‍മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും ഇവര്‍ക്കുണ്ടാവില്ല. 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ യു.എസിലുണ്ടെന്നാണ് കണക്ക്.

തീര്‍ഥാടനം തുടങ്ങിയതോടെ പന്തളത്ത് ഗതാഗതക്കുരുക്ക് മുറുകി

Posted: 20 Nov 2014 09:28 PM PST

പന്തളം: ശബരിമല തീര്‍ഥാടനം ആരംഭിച്ചതോടെ പന്തളത്ത് ഗതാഗതക്കുരുക്ക് മുറുകി. വാഹനങ്ങളുടെ നീണ്ടനിര എം.സിറോഡില്‍ വടക്ക് മണികണ്ഠനാല്‍ത്തറ വരെയും തെക്കോട്ട് സി.എം ആശുപത്രിപ്പടിവരെയും നീളുന്നു. പത്തനംതിട്ട - പന്തളം റോഡിലും സീസണ്‍ തുടങ്ങിയതോടെ അയ്യപ്പഭക്തരത്തെുന്ന ബസുകളുടെ തിരക്കാണ്.
നേരത്തേ തന്നെ തിരക്കനുഭവപ്പെട്ടിരുന്ന പടിഞ്ഞാറുഭാഗത്ത് നിന്നുതിരിയാന്‍ ഇടമില്ലാത്ത വിധം ഗതാഗതക്കുരുക്കാണ് രാവിലെയും വൈകുന്നേരവും. ഇതിനിടെ, പാഞ്ഞത്തെുന്ന വി.ഐ.പി വാഹനങ്ങള്‍ക്ക് സുഗമമായി പോകാനായി സിഗ്നല്‍ ലൈറ്റ് ഓഫ് ചെയ്ത് ട്രാഫിക് നിയന്ത്രിക്കും.
മുഖ്യമന്ത്രിമാരടക്കമുള്ള പ്രധാനികളെ ട്രാഫിക് കുരുക്കില്‍പ്പെടാതെ കടത്തിവിടാനായി എസ്.ഐ അടക്കമുള്ള പൊലീസ് സംഘം മുന്‍കൂട്ടി എത്തിയാണ് ഗതാഗതനിയന്ത്രണം ഏറ്റെടുക്കുന്നത്. വി.ഐ.പികള്‍ പോയിക്കഴിയുമ്പോഴേക്കും സാധാരണക്കാര്‍ക്ക് പന്തളം ടൗണ്‍ കടന്നുകിട്ടാന്‍ ഏറെ പണിപ്പെടേണ്ടിവരും.
പന്തളം മാര്‍ക്കറ്റിന് മുന്നിലെ പ്രവേശ ഗോപുരകവാടം പാതിവഴിയില്‍ പണി നിലച്ചതിനാല്‍ ഇതുവഴി ലോഡുമായത്തെുന്ന ലോറികളടക്കമുള്ള വാഹനങ്ങള്‍ക്ക് ചന്തയക്കകത്തേക്ക് കടക്കാനാകുന്നില്ല. ചന്തദിവസങ്ങളോടനുബന്ധിച്ച് തിങ്കള്‍, വ്യാഴം ദിനങ്ങളില്‍ റോഡരികില്‍ ലോഡ് ഇറക്കേണ്ടിവരുന്നതും പന്തളം- മാവേലിക്കര റോഡില്‍ വാഹനക്കിരക്ക് കൂട്ടുന്നു.
പടിഞ്ഞാറുഭാഗത്തെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പോയിവരേണ്ട ബസുകളും ഇവിടെ കുടുങ്ങും. ലോഡ് ഇറക്കിമാറ്റാതെ പച്ചക്കറിയുമായത്തെുന്ന ലോറികള്‍ ഇവിടെനിന്ന് മാറ്റാനുമാകുന്നില്ല.
ചന്തയില്‍ പോയിവരുന്നവരുടെ ചെറുതും വലുതുമായ വാഹനങ്ങളും സ്വകാര്യ ബസുകളോടൊപ്പം ശബരിമല തീര്‍ഥാടകരുടെ ബസുകളടക്കമുള്ള വാഹനങ്ങളുടെയും തിരക്കാണ് ജങ്ഷനു പടിഞ്ഞാറുഭാഗത്ത് അനുഭവപ്പെടുന്നത്.
ഗതാഗതക്കുരുക്കിനിടെ രോഗികളുടെ ജീവന്‍ രക്ഷിക്കാനായി പാഞ്ഞുവരുന്ന ആംബുലന്‍സുകളെയും കടത്തിവിടേണ്ടതായുണ്ട്. ദിനംപ്രതി ശരാശരി 10 ആംബുലന്‍സുകള്‍ തലങ്ങും വിലങ്ങും അത്യാഹിതം സംഭവിച്ചവരുമായി ഇതുവഴി പോകുന്നുണ്ട്. തിരക്ക് വര്‍ധിച്ചതോടെ ട്രാഫിക് നിയന്ത്രിക്കുന്ന ഹോം ഗാര്‍ഡുകള്‍ക്ക് നിന്നുതിരിയാന്‍ സമയം കിട്ടാത്ത സ്ഥിതിയാണുള്ളത്.
നാലുപാടുനിന്നും എത്തുന്ന വാഹനനിര കൈകാര്യം ചെയ്യാന്‍ സിഗ്നല്‍ ലൈറ്റ് ഓഫാക്കി കഥകളി നടത്തേണ്ട ഗതികേടാണ് പൊലീസിന്.
പന്തളത്ത് പച്ച സിഗ്നല്‍ കിട്ടിയാലും വീതികുറഞ്ഞ കുറുന്തോട്ടയം പാലം കടന്നുകിട്ടാന്‍ പിന്നെയും പാടുപെടണം. പാലത്തിലൂടെ നടന്നുപോവുന്ന യാത്രക്കാരെക്കൂടി ശ്രദ്ധിക്കാതെ വാഹനമോടിച്ചാല്‍ അപകടം ഉറപ്പാണ്. പാലത്തില്‍ ഇരുവശത്തുനിന്നും വലിയ ബസുകള്‍ എത്തുമ്പോള്‍ കാല്‍നടക്കാര്‍ വണ്ടിതട്ടാതെ കഷ്ടിച്ച് രക്ഷപ്പെടുകയാണ്.
ഇതിനിടെ, പന്തളത്തെ ഗതാഗതക്കുരുക്കിന് കാരണങ്ങളിലൊന്നായ കുറുന്തോട്ടയം പാലം വീതികൂട്ടി പണിയണമെന്ന ആവശ്യമുയര്‍ത്തി വിവിധ സംഘടനകള്‍ നടത്തുന്ന സത്യഗ്രഹസമരം 10 ദിവസം പിന്നിട്ടു.
ജനകീയ വികസനസമതി സംഘടിപ്പിച്ച സമരത്തില്‍ ഇതിനോടകം യോഗക്ഷേമ സഭ, വൈ.എം.സി.എ, ബി.ജെ.പി, വനിതാ കൂട്ടായ്മ, മഞ്ജിമ ഗ്രന്ഥശാല പ്രവര്‍ത്തകര്‍, വേദി ക്ളബ്, ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം, ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സത്യഗ്രഹം നടത്തിയിരുന്നു.
സമരത്തിനിടയിലും കുറുന്തോട്ടയം പാലം പണിയണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും നിവേദനവുമായി വികസനസമതി ഭാരവാഹികള്‍ ബന്ധപ്പെട്ടിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച റാന്നിയില്‍ ശബരിമല പില്‍ഗ്രിം സെന്‍റര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ പന്തളം കുറുന്തോട്ടയം പാലം നിര്‍മിക്കാന്‍ നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉറപ്പ് നല്‍കി. വീതികുറഞ്ഞ പാലം പുതുക്കണമെന്ന ആവശ്യം ന്യായമാണെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച ഇതുസംബന്ധിച്ച എസ്റ്റിമേറ്റും രൂപരേഖയും അടങ്ങിയ ഫയല്‍ ധനവകുപ്പിന് കൈമാറുമെന്നും പറഞ്ഞിരുന്നു.
മന്ത്രി വാഗ്ദാനം ചെയ്തെങ്കിലും പാലത്തിന് പണം അനുവദിച്ച് ഉത്തരവാകുന്നതുവരെ വികസന സമതി സമരം തുടരാനാണ് സാധ്യത.
പന്തളത്തെ വാഹനത്തിരക്ക് കുറക്കാനായി പാലത്തോടൊപ്പം സമാന്തരപാതകളോ,ബൈപാസോ നിര്‍മിക്കണമെന്നും പൊതുജനാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇതിന്‍െറ സാധ്യതാപഠനം നടത്താന്‍ ഗ്രാമപഞ്ചായത്തടക്കമുള്ള സ്ഥാപനങ്ങള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും കഴിഞ്ഞിട്ടില്ല.
തീര്‍ഥാടക നഗരമെന്ന നിലയില്‍ വലിയകോയിക്കല്‍ കേന്ദ്രീകരിച്ചുള്ള വികസന സാധ്യതകള്‍ക്ക് രൂപം നല്‍കാന്‍ ദേവസ്വം ബോര്‍ഡും തുനിഞ്ഞിട്ടില്ല.
പന്തളം-കുളനട ബൈപാസിനും പാലത്തിനുമായി രണ്ടുകോടി രൂപ കഴിഞ്ഞ ബജറ്റില്‍ ടോക്കണായി ഉള്‍പ്പെടുത്തിയിരുന്നു. നിര്‍ദിഷ്ട വയറപ്പുഴ പുതിയ പാലവും എം.സി റോഡില്‍ മാന്തുകയില്‍നിന്നാരംഭിച്ച് ഞെട്ടൂര്‍ വയറപ്പുഴ ബൈപാസിനുള്ള സാധ്യതകളാണ് പരിഗണിച്ചത്. അച്ചന്‍കോവിലാറിന് കുറുകെ വയറപ്പുഴയില്‍ പാലം നിര്‍മിക്കാനുള്ള പദ്ധതിയും ഏറക്കുറെ ഉപേക്ഷിച്ച മട്ടാണ്.

ഒന്നര പതിറ്റാണ്ട് പണിതിട്ടും നിര്‍മാണം പാതിവഴിയില്‍

Posted: 20 Nov 2014 09:24 PM PST

മധൂര്‍: ഒന്നര പതിറ്റാണ്ട് മുമ്പ് തുടങ്ങിയ മധൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്‍െറ നിര്‍മാണം ഇനിയും പൂര്‍ത്തിയായില്ല. 1995-2000 വര്‍ഷത്തെ പഞ്ചായത്ത് ഭരണസമിതിയാണ് പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കി നിര്‍മാണം തുടങ്ങിയത്.
എന്നാല്‍, ഇതുസംബന്ധിച്ച രേഖകള്‍ ലഭ്യമല്ളെന്നാണ് അധികൃതര്‍ പറയുന്നത്.
വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കും വ്യക്തമായ മറുപടി ലഭിച്ചില്ല. 1998 മുതല്‍ 2008 വരെ 15 ലക്ഷത്തിലധികം രൂപ കമ്യൂണിറ്റി ഹാളിനുവേണ്ടി പഞ്ചായത്ത് അനുവദിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. ഇത്രയും തുക ചെലവഴിച്ചതിന്‍െറ തെളിവുകളൊന്നും ഇവിടെ കാണാനില്ല. പരാതികള്‍ ഉയര്‍ന്നതിന്‍െറ അടിസ്ഥാനത്തില്‍ 2011-2012 വര്‍ഷത്തില്‍ മേല്‍ക്കൂര മാറ്റി സ്ഥാപിക്കുന്നതിനും മറ്റുമായി 15 ലക്ഷം രൂപ ഭരണസമിതി നീക്കിവെച്ചു. ദ്രവിച്ചു തുടങ്ങി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുപോലും ലഭിക്കാത്ത പരുവത്തിലായ കെട്ടിടം ചുവരുകള്‍ വിണ്ടുകീറി ഏതുസമയത്തും നിലംപൊത്താമെന്ന അവസ്ഥയിലായിരുന്നു. ഹാളിന്‍െറ മേല്‍ക്കൂര പുതുക്കാനും ചുവരിലെ വിള്ളല്‍ അടക്കാനുമായി 15 ലക്ഷം രൂപ പൊടിപൊടിച്ചു. എന്നിട്ടും ഹാള്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന സ്ഥിതിയിലത്തെിയില്ല.
പ്ളാസ്റ്റിക് ഷീറ്റുകള്‍കൊണ്ടുണ്ടാക്കിയ മേല്‍ക്കൂരയും മറ്റും നീക്കേണ്ടിവന്നത് ലക്ഷക്കണക്കിന് രൂപ പാഴ്ചെലവായി. നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഹാളിന്‍െറ നിര്‍മാണത്തിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് സന്നദ്ധ സംഘടനകള്‍ വിജിലന്‍സില്‍ പരാതികള്‍ നല്‍കിയെങ്കിലും ഇതുസംബന്ധിച്ച അന്വേഷണം എങ്ങുമത്തെിയില്ല.

പാര്‍ക്കിങ് ഏരിയ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ കര്‍ശന നടപടി

Posted: 20 Nov 2014 09:18 PM PST

കണ്ണൂര്‍: കെട്ടിടങ്ങളുടെ പ്ളാനില്‍ പാര്‍ക്കിങ് ഏരിയ കാണിക്കുകയും നിര്‍മാണം പൂര്‍ത്തിയായാല്‍ ഇത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്ത കെട്ടിടങ്ങള്‍ക്കെതിരെ നഗരസഭ നടപടി കര്‍ശനമാക്കുന്നു. പാര്‍ക്കിങ് ഏരിയയായി കാണിക്കുന്ന സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതോടെ ഇത്തരം കോംപ്ളക്സുകളിലും കെട്ടിടങ്ങളിലും എത്തുന്നവരുടെ വാഹനങ്ങള്‍ പലയിടത്തായി നിര്‍ത്തിയിടേണ്ടിവരുന്നുണ്ട്. ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്ന സാഹചര്യമുണ്ട്.
പാര്‍ക്കിങ് ഏരിയ ഇല്ലാത്തതിന്‍െറ പേരിലാണ് വര്‍ഷങ്ങളായി നഗരത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തിനെതിരെ നഗരസഭ നടപടി തുടങ്ങി.
കാംബസാര്‍ ഈസ്റ്റ് വാര്‍ഡില്‍പെട്ട താവക്കര കോംപ്ളക്സിനെതിരെയാണ് നടപടി തുടങ്ങിയത്. പാര്‍ക്കിങ് ഏരിയയായി കാണിച്ച സ്ഥലം ആറ് മുറികളാക്കി മാറ്റിയതാണ് നടപടിക്ക് അടിസ്ഥാനം. ഈ സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നഗരസഭ നോട്ടീസ് നല്‍കിയിട്ടുണ്ട്. നഗരത്തില്‍ ഒട്ടേറെ കെട്ടിടങ്ങളും കോംപ്ളക്സുകളും ഇത്തരത്തില്‍ പാര്‍ക്കിങ് ഏരിയ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. നടപടി തുടരുമെന്നാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

കൊച്ചിക്ക് പുതുവത്സര സമ്മാനമായി ജനുറം കുടിവെള്ള പദ്ധതി

Posted: 20 Nov 2014 09:12 PM PST

കൊച്ചി: നഗരത്തിലും സമീപപ്രദേശങ്ങളിലും ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുന്ന ജനുറം പദ്ധതി പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു.
ദിനേന 100 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഇതോടെ ലഭ്യമാകുക.
കൊച്ചി നഗരമേഖലയില്‍ 25 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പദ്ധതി മൂലം അധികമായി കിട്ടുക. മരട് നഗരസഭ, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളാണ് പദ്ധതിയുടെ മറ്റ് ഗുണഭോക്താക്കള്‍. പദ്ധതി പൂര്‍ത്തീകരണത്തിന് ചെറിയ തടസ്സങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജനുറം പദ്ധതിയുടെ ഭാഗമായി മരടില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശുദ്ധജല സംസ്കരണ പ്ളാന്‍റ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, കൗണ്‍സിലര്‍ എം.ബി. മുരളീധരന്‍, മരട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ദേവരാജന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആന്‍റണി ആശാന്‍പറമ്പില്‍, അബ്ദുല്‍ മജീദ് മാസ്റ്റര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മരടിലെ വെല്‍ കം പമ്പ് ഹൗസ്, പമ്പ് സെറ്റുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍, നദീജലം എത്തിക്കുന്നതിന് പമ്പിങ് ലൈന്‍,സമ്പ് ഗ്രാവിറ്റി മെയിനുകള്‍, ശുദ്ധീകരണശാല എന്നിവ ഇതിനകം പണി പൂര്‍ത്തീകരിച്ച് കമീഷന്‍ ചെയ്തിട്ടുണ്ട്. മരട് പ്ളാന്‍റില്‍നിന്ന് വിവിധ സ്ഥലങ്ങളിലെ സംഭരണികളിലേക്കുള്ള പമ്പിങ് മെയിനുകള്‍ സ്ഥാപിക്കുന്ന ജോലിയും 90 ശതമാനത്തോളം പൂര്‍ത്തീകരിച്ചു. ഇതില്‍ കുമ്പളത്തേക്ക് ഇപ്പോള്‍തന്നെ ഏഴ് ദശലക്ഷം ലിറ്റര്‍ വെള്ളം നല്‍കുന്നുണ്ട്. അരൂര്‍, ചെല്ലാനം സംഭരണികളിലേക്കുള്ള പൈപ്പ്ലൈന്‍ പൂര്‍ത്തീകരിക്കാന്‍ അരൂര്‍ റെയില്‍വേ ക്രോസിങ്ങില്‍ പൈപ്പിടണം. ഇതിന് അനുമതി ഉടന്‍ ലഭിക്കും. തമ്മനത്തേക്കുള്ള നാലാം റീച്ച് പൈപ്പ് ലൈനില്‍ രണ്ടറ്റത്തും 30 മീറ്റര്‍ വീതം പൈപ്പ് സ്ഥാപിച്ച് കമീഷന്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
പോര്‍ട്ട് ട്രസ്റ്റ് സമ്പ്, തേവര സംഭരണി എന്നിവിടങ്ങളിലേക്കുള്ള ലൈനില്‍ ആകെ 1108 മീറ്റര്‍ വരുന്ന 12 ഗാപ്പുകളില്‍ പൈപ്പിടുന്ന ജോലി നടന്നുവരുന്നു. ഇതില്‍ നെട്ടൂര്‍ റെയില്‍വേ ക്രോസിങ്ങില്‍ 100 മീറ്റര്‍ പൈപ്പിടുന്നതിന് റീടെന്‍ഡര്‍ അന്തിമഘട്ടത്തിലാണ്. ചെല്ലാനം സംഭരണിയുടെ ഒരു അറ ഈ മാസം 30നകം പൂര്‍ത്തീകരിച്ച് കമീഷന്‍ ചെയ്യും. മരടില്‍ സംഭരണിയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഇവിടെ നിലവിലെ 15 ലക്ഷം ലിറ്ററിന്‍െറ ടാങ്ക് ജലവിതരണത്തിന് ഉപയോഗിക്കാനാകും.
1000 കെ.വി.എ വൈദ്യുതി കണക്ഷനാണ് മരട് പ്ളാന്‍റിലേക്ക് വേണ്ടത്. നിലവില്‍ 100 കെ.വി.എ കണക്ഷനാണുള്ളത്. 1000 കെ.വി.എ ട്രാന്‍സ്ഫോര്‍മറിന്‍െറ അനുബന്ധജോലികള്‍ പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്‍െറ അനുമതിയും കണക്ഷനും ലഭ്യമായാല്‍ മരട്, കുമ്പളം ഭാഗങ്ങളിലേക്ക് പമ്പിങ് നടത്താന്‍ കഴിയും. കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും ടാങ്കറുകളില്‍ കുടിവെള്ള വിതരണം നടത്തുന്നതിനും മരട് പ്ളാന്‍റില്‍ സൗകര്യമൊരുക്കും. പ്രതിദിനം നൂറ് ടാങ്കറുകള്‍ക്കാണ് വെള്ളം നല്‍കുക. ടാങ്കറുകള്‍ ഇവിടെനിന്ന് വെള്ളം ശേഖരിക്കണമെന്നത് നിര്‍ബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2007ല്‍ തുടക്കംകുറിച്ച ജനുറം പദ്ധതി പല കാരണങ്ങളാലും നീണ്ടുപോവുകയായിരുന്നു. എന്നാല്‍, യു.ഡി.എഫ് അധികാരത്തില്‍ വന്നതിനുശേഷം തടസ്സങ്ങള്‍ ഒന്നൊന്നായി പരിഹരിച്ച് പദ്ധതി വേഗത്തിലാക്കി. കഴിഞ്ഞ രണ്ടുവര്‍ഷം റെക്കോഡ് വേഗത്തിലാണ് നിര്‍മാണം മുന്നോട്ടുനീങ്ങിയത്. പൈപ്പിടുന്നതിന് കുഴിക്കല്‍ ഒഴിവാക്കുന്ന ട്രഞ്ച്ലൈസ് സാങ്കേതികവിദ്യ അവലംബിച്ചു തുടങ്ങിയതായും മന്ത്രി പറഞ്ഞു.

പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം

Posted: 20 Nov 2014 09:04 PM PST

ഹരിപ്പാട്: കുമാരപുരം പഞ്ചായത്തിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പമ്പ്ഹൗസ് സ്ഥാപിക്കാന്‍ പഞ്ചായത്ത് അനാസ്ഥ കാട്ടുന്നതാണ് കാരണമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍. പഞ്ചായത്തിലെ 10, 13, 14 വാര്‍ഡുകളിലായുള്ള എരിക്കാവ്, മുണ്ടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. ഇപ്പോള്‍ ഉപയോഗിക്കുന്ന കിണറില്‍ മണ്ണ് കയറുന്നതിനാല്‍ പമ്പിങ് കാര്യക്ഷമമായി നടക്കുന്നില്ളെന്നും ഈ കിണര്‍ അധികകാലം ഉപയോഗിക്കാന്‍ കഴിയില്ളെന്നുമാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ മുണ്ടപ്പള്ളിയില്‍ പുതിയ കുഴല്‍ക്കിണര്‍ നിര്‍മിച്ചതായും അധികൃതര്‍ പറഞ്ഞു. എന്നാല്‍, കുഴല്‍ക്കിണര്‍ സ്ഥാപിച്ച് ആറുമാസം കഴിഞ്ഞിട്ടും പമ്പ്ഹൗസ് നിര്‍മിക്കാനോ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാനോ പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ളെന്നാണ് പരാതി. കുമാരപുരം പഞ്ചായത്തില്‍നിന്ന് കുടിവെള്ള പദ്ധതിയാക്കായി ഒരുരൂപ പോലും ചെലവാക്കിയിട്ടില്ളെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ ആക്ഷേപം ഉന്നയിക്കുന്നു. കയര്‍തൊഴിലാളികളും മറ്റ് സാധാരണക്കാരും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ ജനങ്ങള്‍ പാരമ്പര്യ ജലസ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ഇത് ഉപ്പും ചളിയും കലര്‍ന്നതായതിനാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ഇരട്ടിക്കുന്നു. പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ 15 വര്‍ഷം മുമ്പ് സ്ഥാപിച്ച പമ്പ്ഹൗസ് പ്രവര്‍ത്തനരഹിതമാണ്. ഇവിടത്തെ മോട്ടോറും പൈപ്പുകളും തുരുമ്പെടുത്ത അവസ്ഥയിലാണ്. പുതിയ കുഴല്‍ക്കിണര്‍ പ്രവര്‍ത്തനസജ്ജമാക്കുകയോ പഴയത് പുതുക്കി കുടിവെള്ളം ലഭ്യമാക്കുകയോ ചെയ്യണമെന്നതാണ് ജനങ്ങളുടെ ആവശ്യം. അതേസമയം പ്രദേശത്ത് ജലവിതരണം നടക്കുന്ന സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുകയാണ്. എരിക്കാവ് ശ്രീനാരായണ ക്ഷേത്രത്തിന് സമീപത്തെ റോഡിലെ പൊതുടാപ്പ് പൊട്ടി ജലം പാഴാകാന്‍ തുടങ്ങിയിട്ട് ആറുമാസമായതായി പ്രദേശവാസികള്‍ പറഞ്ഞു. കുടിവെള്ള പ്രശ്നം കാണിച്ച് പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും ഫലമില്ളെന്നാണ് നാട്ടുകാരുടെ പരാതി.

ജില്ലയില്‍ മന്തുരോഗികള്‍ 1011; 300ഉം പാലക്കാട് നഗരത്തില്‍

Posted: 20 Nov 2014 09:02 PM PST

പാലക്കാട്: ജില്ലയില്‍ ഏറ്റവുമധികം മന്തുരോഗ ബാധിതരുള്ളത് പാലക്കാട് നഗരത്തില്‍. ജില്ലയില്‍ 1011 മന്തുരോഗ ബാധിതരുള്ളതില്‍ 300 പേര്‍ നഗരസഭാ പരിധിയിലാണ്. കേരളത്തില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവുമധികം മന്തുരോഗികളുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. വേണുഗോപാലും ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നാസറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്ന രോഗികളെക്കാള്‍ ഇത്തവണ കുറവുണ്ട്. നഗരസഭയിലും പരിസരങ്ങളിലെ 13 ഗ്രാമപഞ്ചായത്തുകളിലുമാണ് മന്തുരോഗ ബാധ കൂടുതലുള്ളത്.
ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മന്തുരോഗ നിര്‍മാര്‍ജന പ്രചാരണം നടത്തുമെന്ന് ഇവര്‍ അറിയിച്ചു. ദേശീയ മന്തുരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ഡിസംബര്‍ 14 മുതല്‍ ജനുവരി 10 വരെ മന്തുരോഗ നിവാരണ സാമൂഹിക ചികിത്സാ പദ്ധതി നടപ്പാക്കും. ഒന്നാംഘട്ടത്തില്‍ രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിലും രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ മറ്റു ഭാഗങ്ങളിലും ഗുളിക വിതരണം ചെയ്യും. മൈക്രോ ഫൈലേറിയ കൊതുകുകള്‍ മുഖാന്തിരമാണ് മന്തുരോഗം പടരുന്നത്. രോഗബാധയുടെ ലക്ഷണം കാണാന്‍ വര്‍ഷങ്ങളെടുക്കും. എന്നാല്‍, ഡി.ഇ.സി, ആല്‍ബന്‍റസോള്‍ ഗുളികകള്‍ നിശ്ചിത അളവില്‍ കഴിച്ചാല്‍ രോഗം വരാതെ തടയാനാവുമെന്ന് ഡി.എം.ഒ പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവ വഴിയും വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടത്തെിയും മന്തുരോഗ ഗുളികകള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മലേറിയ ഓഫിസര്‍ ഇന്‍ചാര്‍ജ് രവീന്ദ്രനാഥ്, മാസ്മീഡിയ ഓഫിസര്‍ പി.കെ. ലീല എന്നിവരും സംബന്ധിച്ചു.

കുറുവ ദ്വീപില്‍ പിന്‍വാതില്‍ നിയമന നീക്കമെന്ന്

Posted: 20 Nov 2014 08:53 PM PST

തിരുനെല്ലി: പാല്‍വെളിച്ചം കുറുവ ദ്വീപില്‍ ഇഷ്ടക്കാരെ ജീവനക്കാരായി കുത്തിനിറക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. ഡ്രൈവറും ഡി.ടി.പി ഓപറേറ്ററും അടക്കം പുതുതായി ഏഴുപേരെ നിയമിക്കാനാണ് നീക്കം.
നിയമനത്തിന്‍െറ മറവില്‍ ലക്ഷങ്ങളുടെ കോഴ ഇടപാടാണ് ആരോപിക്കപ്പെടുന്നത്. നിലവില്‍ മാനേജര്‍ അടക്കം 23 പേര്‍ ജോലിചെയ്യുന്ന കുറുവ ദ്വീപില്‍ ഡി.എം.സിയില്‍ പാര്‍ക്കിങ് ഫീസ് പിരിവും ഡോര്‍മിറ്ററി നടത്തിപ്പും പുറത്തുള്ളവര്‍ക്ക് കരാര്‍ കൊടുത്തിരിക്കുകയാണ്. പരിശീലനം ലഭിക്കാത്ത ബോട്ട്മാനെ ഈ തസ്തികയിലേക്ക് മാറ്റിയിരിക്കുന്നു. കൊല്ലത്തില്‍ ആറുമാസം മാത്രം തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്കാണ് പുതിയ നിയമനം. 23 ജീവനക്കാരില്‍ ഏഴുപേര്‍ 10വര്‍ഷം പൂര്‍ത്തിയാക്കിയവരാണ്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ഏഴുവര്‍ഷം പുറത്താക്കപ്പെട്ട ഒരാള്‍ ഒരുവര്‍ഷം മുമ്പ് ജോലിയില്‍ പ്രവേശിച്ചിരുന്നു.
അഞ്ചു കുടുംബശ്രീ വനിതകളെ ക്ളീനിങ് ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. രണ്ടുപേര്‍ സെക്യൂരിറ്റി ജീവനക്കാരാണ്. 10 വര്‍ഷം മുമ്പ് ജോലിയില്‍ പ്രവേശിച്ചവര്‍ക്കും അടുത്തകാലത്ത് നിയമനം ലഭിച്ചവര്‍ക്കും നല്‍കുന്ന ശമ്പളത്തില്‍ വൈരുധ്യമുണ്ട്. നിയോജകമണ്ഡലം എം.എല്‍.എ ചെയര്‍മാനും സബ്കലക്ടര്‍ കണ്‍വീനറുമായ ഭരണസമിതിയിലാണ് ഡി.എം.സിയിലുള്ളത്.
10 വര്‍ഷമായി ജോലിചെയ്യുന്നവര്‍ കഴിഞ്ഞദിവസം കോടതിയെ സമീപിച്ച് തങ്ങളെ ജോലിയില്‍ സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 10 വര്‍ഷമായവരെ സ്ഥിരപ്പെടുത്താന്‍ കഴിയാത്തിടത്താണ് വീണ്ടും പുതിയ നിയമനത്തിന് നീക്കം നടക്കുന്നത്. നൂറുകണക്കിന് സഞ്ചാരികളത്തെുന്ന ഇവിടെ സുരക്ഷാ ക്രമീകരണങ്ങളില്ല.
ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ലൈഫ് ജാക്കറ്റ് ഉപയോഗിക്കാതെയാണ് സഞ്ചാരികളെ ചങ്ങാടത്തില്‍ കടത്തുന്നത്. പാല്‍വെളിച്ചം ഭാഗത്തുനിന്ന് കുറുവ ഡി.എം.സിയും പുല്‍പള്ളി പാക്കം ഭാഗത്തുനിന്ന് വനംവകുപ്പിന്‍െറ കീഴിലുള്ള വനസംരക്ഷണ സമിതിയുമാണ് ടൂറിസ്റ്റ്കളെ ദ്വീപിനുള്ളില്‍ എത്തിക്കുന്നത്.

ഫണ്ട് അനുവദിക്കാന്‍ ധനമന്ത്രിക്ക് നിവേദനം

Posted: 20 Nov 2014 08:51 PM PST

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് സ്ഥലം വിട്ടുനല്‍കുന്നവരെ പങ്കെടുപ്പിച്ച് നടന്ന ഡി.എല്‍.പി.സി യോഗങ്ങളില്‍ വിലനിര്‍ണയം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി രൂപ ഉടനെ അനുവദിക്കുക, മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 കോടി രൂപ ഫെബ്രുവരിയിലെ സപ്ളിമെന്‍ററി ബഡ്ജറ്റിലും ബാക്കി തുക മാര്‍ച്ചിലെ പൊതു ബഡ്ജറ്റിലും വകയിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് റോഡ് ആക്ഷന്‍ കമ്മിറ്റി ധനമന്ത്രി കെ.എം. മാണിക്ക് നിവേദനം നല്‍കി.
2015 ഏപ്രില്‍ മാസത്തില്‍ കരട് വിജ്ഞാപനത്തിന്‍െറ കാലാവധി അവസാനിക്കുന്നതിനാല്‍ സ്ഥലം അക്വയര്‍ ചെയ്യുന്ന നടപടികള്‍ അതിനുമുമ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ധനമന്ത്രി ഉറപ്പുനല്‍കി.
ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. എം.ജി.എസ്. നാരായണന്‍െറ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

സ്വര്‍ണവില കൂടി; പവന് 19,960 രൂപ

Posted: 20 Nov 2014 08:50 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ കൂടി 19,960  രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,495 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വ്യാഴാഴ്ച 19,880 രൂപയായിരുന്നു പവന്‍വില.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 2.73 ഡോളര്‍ കൂടി 11,93.43 ഡോളറിലെത്തി.  
 

റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് നിരക്ക് വെളിപ്പെടുത്താന്‍ പത്ത് നാള്‍ കൂടി

Posted: 20 Nov 2014 08:33 PM PST

Image: 

റിയാദ്: സൗദിയിലേക്ക് വിദേശത്തുനിന്ന് തൊഴിലാളികളെയും വീട്ടുവേലക്കാരെയും റിക്രൂട്ട് ചെയ്യുന്ന കമ്പനികളും ഏജന്‍സികളും പത്ത് ദിവസത്തിനകം തങ്ങളുടെ നിരക്ക് വെളിപ്പെടുത്തണമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ കസ്റ്റമര്‍ സര്‍വീസ് ആന്‍ഡ് ലേബര്‍ റിലേഷന്‍സ് അണ്ടര്‍ സെക്രട്ടറി സിയാദ് അസ്സായിഗ് പറഞ്ഞു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 19 കമ്പനികള്‍ക്കും 338 ഏജന്‍സികള്‍ക്കുമാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ അനുമതിയുള്ളത്.
സൗദി തൊഴില്‍ മന്ത്രാലയം ആരംഭിച്ച www.musaned.gov.sa എന്ന വെബസൈറ്റിലാണ് റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ നല്‍കേണ്ടത്. വിവിധ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നിരക്കിന് പുറമെ റിക്രൂട്ട് ചെയ്യാനാവശ്യമായ സമയം, നടപടിക്രമങ്ങള്‍ എന്നിവയും വെബ്സൈറ്റ് വഴി ഉപഭോക്താക്കളെ അറിയിച്ചിരിക്കണം. നിരക്ക് പരസ്യപ്പെടുത്താത്ത കമ്പനികള്‍ക്കും റിക്രൂട്ടിങ് ഏജന്‍സികള്‍ക്കും ഇലക്ട്രോണിക് വകാലത്ത് നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് സിയാദ് അസ്സായിഗ് കൂട്ടിച്ചേര്‍ത്തു.
വിദേശ ജോലിക്കാരെയും വീട്ടുവേലക്കാരെയും റിക്രൂട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ക്കും സ്വദേശികള്‍ക്കും ആവശ്യമായ വിവരങ്ങള്‍ മുന്‍കൂട്ടി സുതാര്യമായി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തൊഴില്‍ മന്ത്രാലയം മുസാനിദ് എന്ന വെബ്സൈറ്റ് ആരംഭിച്ചിട്ടുള്ളത്. റിക്രൂട്ടിങ് ഉദ്ദേശിക്കുന്ന സ്വദേശികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ പൂര്‍ണ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
റിക്രൂട്ടിങ് മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ പുതിയ നടപടിയിലൂടെ സാധിക്കുമെന്ന് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നു. മന്ത്രാലയത്തിന്‍െറ അനുമതിയില്ലാത്തതോ നിരക്ക് പരസ്യപ്പെടുത്താത്തതോ ആയ കമ്പനികള്‍ക്ക് വിദേശ റിക്രൂട്ടിങ്ങിന് ഇലക്ട്രോണിക് വകാലത്ത് നല്‍കരുതെന്നും തൊഴില്‍ മന്ത്രാലയം ഉപഭോക്താക്കളെ ഉണര്‍ത്തി.

അബ്ബാസിയയിലും ഫര്‍വാനിയയിലും കവര്‍ച്ചക്കാര്‍ പിടിയില്‍

Posted: 20 Nov 2014 08:26 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ കൂടുതലായി താമസിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ മോഷണവും മറ്റു തട്ടിപ്പുകളും വ്യാപകമായി അരങ്ങേറുന്നതിനിടെ രണ്ടിടത്ത് മോഷ്ടാക്കളെ പ്രദേശവാസികള്‍ പിടികൂടി പൊലീസിലേല്‍പിച്ചു. അബ്ബാസിയയിലും ഫര്‍വാനിയയിലുമാണ് പ്രദേശവാസികളുടെ ജാഗ്രതമൂലം അക്രമികളെ പിടികൂടാനായത്.
അബ്ബാസിയയില്‍ ബുധനാഴ്ച രാത്രിയാണ് മൂന്നംഗ അക്രമിസംഘം കവര്‍ച്ചക്കായത്തെിയത്.  രാത്രി എട്ടരയോടെ അബ്ബാസിയക്കകത്തെ അവിവാഹിതര്‍ താമസിക്കുന്ന ഫ്ളാറ്റിലത്തെിയ പാകിസ്താനികളായ സംഘം മലയാളികള്‍ താമസിക്കുന്ന മുറിയില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബാഗ് കവരുകയായിരുന്നു. ആദ്യം പകച്ചുപോയ താമസക്കാര്‍ ഒച്ചവെച്ചതോടെ ഫ്ളാറ്റിന് സമീപമുണ്ടായിരുന്ന മലയാളികള്‍ ഓടിയത്തെി. ഇതോടെ, രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കളെ മറ്റുള്ളവര്‍ പിന്തുടരുന്നതിനിടെ ഒരു മോഷ്ടാവ് നിലത്ത് വീഴുകയായിരുന്നു. ഇയാളെ പ്രദേശവാസികള്‍ കെട്ടിയിടുകയും പിന്നീട് ജലീബുല്‍ ശുയൂഖ് പൊലീസിന് കൈമാറുകയും ചെയ്തു. ബാക്കി രണ്ടു പേര്‍ ഓടിമറഞ്ഞു.
ഫര്‍വാനിയയില്‍ മോഷ്ടിച്ച സിവില്‍ ഐ.ഡികളുമായി മൊബൈല്‍ കടകളില്‍ ഫോണ്‍ വാങ്ങാനത്തെുന്ന ഏഷ്യക്കാരനെയാണ് സംശയത്തെ തുടര്‍ന്ന് കടക്കാര്‍ ചേര്‍ന്ന് പിടികൂടിയത്. ദിവസങ്ങള്‍ക്കിടയില്‍ വ്യത്യസ്ത സിവില്‍ ഐ.ഡി കാര്‍ഡുകളുമായി പ്രദേശത്തെ ഷോപ്പിങ് കോംപ്ളക്സുകളിലെ വിവിധ കടകളിലത്തെി ഇയാള്‍ ഫോണ്‍ വാങ്ങിയിരുന്നു.  ഇയാള്‍ ഇടക്കിടെ വന്നതില്‍ സംശയം തോന്നിയ കടക്കാര്‍ ചോദ്യംചെയ്തപ്പോള്‍ വിവിധ കടകളില്‍നിന്ന് മറ്റുള്ളവരുടെ സിവില്‍ ഐ.ഡികളുപയോഗിച്ച് വിലകൂടിയ ഫോണുകള്‍ വാങ്ങിയത് ഇയാള്‍ സമ്മതിച്ചു.
കടകളില്‍ ഓഫറുകളായി ലഭിക്കുന്ന ഐ ഫോണ്‍ സിക്സ് അടക്കമുള്ള ഫോണുകളാണ് ഇയാള്‍ സ്വന്തമാക്കിയിരുന്നത്. സിവില്‍ ഐ.ഡി ഉടമകളുടെ മൊബൈല്‍ നമ്പറുകള്‍ പോലും ഇയാള്‍ക്കറിയില്ലായിരുന്നു. പിടിയിലായ ദിവസം വ്യത്യസ്ത കടകളില്‍നിന്നായി രണ്ട് ഐ ഫോണ്‍ സിക്സ് ഫോണുകള്‍ സ്വന്തമാക്കിയിരുന്നു. ഇവ ഇയാളില്‍നിന്ന് കണ്ടെടുത്തു.
രാജ്യത്ത് നിലനില്‍ക്കുന്ന രീതിയനുസരിച്ച് മറ്റുള്ളവരുടെ സിവില്‍ ഐ.ഡി ഉപയോഗിച്ച് ആര്‍ക്കും ഇത്തരത്തില്‍ മൊബൈല്‍ ഫോണും ഫോണ്‍, ഇന്‍റര്‍നെറ്റ് കണക്ഷനുകളും എടുക്കാവുന്ന അവസ്ഥയാണ്. നഷ്ടപ്പെട്ടുപോവുന്നവയും മോഷ്ടിക്കപ്പെടുന്നവയുമായ സിവില്‍ ഐ.ഡികളുപയോഗിച്ച് ഇത്തരം തട്ടിപ്പ് നടത്തുന്നത് അടുത്തിടെ വ്യാപകമായിരുന്നു. മൊബൈല്‍ കമ്പനിയില്‍ നിന്ന് വന്‍ തുക കുടിശ്ശികയുള്ളതയി ബില്‍ വരുമ്പോഴാണ് സിവില്‍ ഐ.ഡി ഉടമ തന്‍െറ പേരില്‍ ഫോണും കണക്ഷനുമൊക്കെയുള്ള വിവരം അറിയുക. വന്‍ തുക കുടിശ്ശിക വന്നാല്‍ യാത്രാവിലക്കും മറ്റു നിയമനടപടികളും നേരിടേണ്ടിവരും.

വിനിമയനിരക്കില്‍ ചാഞ്ചാട്ടം; റിയാല്‍ മൂല്യം161 കടന്നു, പിന്നെ താഴ്ന്നു

Posted: 20 Nov 2014 08:21 PM PST

Image: 
Subtitle: 
അമേരിക്കയില്‍ പലിശനിരക്ക് ഉയര്‍ത്തുന്ന പക്ഷം രൂപയുടെ വില ഇനിയും കുറയാനാണ് സാധ്യത

മസ്കത്ത്: ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലെ ചാഞ്ചാട്ടം ഗള്‍ഫ് കറന്‍സികളിലും പ്രകടമായി. വ്യാഴാഴ്ച ഒമാനി റിയാലിന് 161 രൂപ 58 പൈസ വരെ എത്തി. പിന്നീട് താഴ്ന്ന് 160 രൂപ 80 പൈസയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒമ്പതു മാസത്തിനിടയില്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ ചാഞ്ചാട്ടമാണ് ഇതെന്ന് മോഡേണ്‍ എക്സ്ചേഞ്ച് അധികൃതര്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ റിയാലിന് 160 രൂപ 93 പൈസ എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയോടെയാണ് ഇത് 161 കടന്നത്. രണ്ടു മണിക്കു ശേഷം ഇത് താഴ്ന്ന് ബുധനാഴ്ചയിലെ നിരക്കായ 160.93 രൂപയിലും താഴെ പോവുകയായിരുന്നു.  
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതാണ് ഗള്‍ഫ് കറന്‍സികളില്‍ പ്രതിഫലിച്ചത്. വ്യാഴാഴ്ച ഡോളറിന് 62 രൂപ 21 പൈസ വരെയാണ്  നിരക്ക് ഉയര്‍ന്നത്. ഒടുവില്‍ ബുധനാഴ്ചയിലെ ക്ളോസിങ് നിരക്കിനെക്കാള്‍ രണ്ട് പൈസ കുറഞ്ഞ്  61.94 രൂപക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. വില ഇടിഞ്ഞതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് രൂപ നില മെച്ചപ്പെടുത്താന്‍ വഴിയൊരുക്കിയത്.  യു.എ.ഇ, സൗദി കറന്‍സികളിലും സമാനമായ ചാഞ്ചാട്ടങ്ങള്‍ പ്രകടമായിരുന്നു. വ്യാഴാഴ്ച യു.എ.ഇ ദിര്‍ഹത്തിന്‍െറ വിനിമയ നിരക്ക് 16 രൂപ 94 പൈസ വരെ എത്തി. തുടര്‍ന്ന് തിരിച്ചിറങ്ങി 16 രൂപ 86 പൈസയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൗദി റിയാലിന്‍െറ മൂല്യമാകട്ടെ 16 രൂപ 58 പൈസ വരെ ഉയര്‍ന്ന ശേഷം 16.86 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 21നാണ് സമാനനിലവാരത്തിലേക്ക് രൂപ എത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതുമുതല്‍ രൂപ ശക്തമാവാന്‍ തുടങ്ങിയിരുന്നു. മേയ് 10 മുതല്‍തന്നെ രൂപ ശക്തിപ്രാപിച്ച് മേയ് 22ന് റിയാലിന് 151രൂപ 30 പൈസ എന്ന നിരക്കുവരെ എത്തി. പിന്നീട്, ശക്തി കുറഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ 156 എന്ന നിരക്കിലത്തെി. പിന്നീട് ഏതാനും മാസങ്ങളായി റിയാലിന് 158 മുതല്‍ 160 വരെ നിലവാരത്തിലായിരുന്നു.
അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന വാര്‍ത്തകളാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയാന്‍ വഴിയൊരുക്കിയതെന്ന് മോഡേണ്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ്പ് കോശി പറഞ്ഞു. ക്രൂഡോയില്‍ വില കൊടുത്ത് തീര്‍ക്കേണ്ടിവന്നതും ഡോളര്‍ രാജ്യത്തിനു പുറത്തേക്കൊഴുകാന്‍ കാരണമായി. അമേരിക്കയില്‍ പലിശനിരക്ക് ഉയര്‍ത്തുന്ന പക്ഷം രൂപയുടെ വില ഇനിയും കുറയാനാണ് സാധ്യത. അതുവരെ നിലവിലെ നിലവാരത്തില്‍തന്നെ വിനിമയ നിരക്ക് തുടരുമെന്നും  അദ്ദേഹം പറഞ്ഞു.
അതേസമയം, വിനിമയ നിരക്കിലെ ചാഞ്ചാട്ടം സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ശമ്പള തീയതി ആകാത്തതിനൊപ്പം ഓഫിസുകളുടെ പ്രവൃത്തി സമയത്താണ് നിരക്കിലെ വര്‍ധനയുണ്ടായതെന്നതും കാരണമാണ്. എന്നാല്‍, വന്‍തോതിലുള്ള പണമിടപാടുകള്‍ ധാരാളം നടന്നിട്ടുണ്ട്. വന്‍കിട ബിസിനസുകാര്‍ അടക്കമുള്ളവരാണ് ഈ അവസരം പ്രയോജനപ്പെടുത്തി പണമയച്ചത്.

ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ തീപ്പിടിത്തം; രണ്ട് ഗുദാമുകള്‍ ചാമ്പലായി

Posted: 20 Nov 2014 08:15 PM PST

Image: 

ഷാര്‍ജ: വ്യവസായ മേഖല 13ല്‍ വന്‍ തീപിടിത്തം. സ്റ്റേഷനി സാധനങ്ങള്‍ സൂക്ഷിക്കുന്ന രണ്ട് ഗുദാമുകള്‍ കത്തി ചാമ്പലായി. വന്‍ നാശനഷ്ടം കണക്കാക്കുന്നു. ആളപായമില്ല. അപകട കാരണം വ്യക്തമായിട്ടില്ല.
ബുധനാഴ്ച രാത്രി ഗുദാമുകളില്‍ നിന്ന് പെട്ടെന്ന് തീ ആളിപടരുകയായിരുന്നുവെന്ന് സമീപത്തുള്ളവര്‍ പറഞ്ഞു.
പെട്ടെന്ന് തന്നെ പരിസരമാകെ പുകപടലങ്ങള്‍ നിറഞ്ഞു. വളരെ അകലേക്ക് പോലും ഇത് ദൃശ്യമായിരുന്നു.
സ്റ്റേഷനറി സാധനങ്ങളും ഗ്യാസ് ലൈറ്ററുകളുമാണ് ഇതിനകത്ത് സൂക്ഷിച്ചിരുന്നത്. ഇത് തീ പെട്ടെന്ന് ആളിപ്പടരാന്‍ കാരണമായി. ദൃക്സാക്ഷികള്‍ ഉടനെ തന്നെ പൊലീസിലും സിവില്‍ ഡിഫന്‍സിലും വിവരമറിയിച്ചു.
സംഭവ സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ് കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ മുന്‍ കരുതലെടുത്തതിനാലാണ് സമീപത്തുള്ള ഗുദാമുകള്‍ അപകടത്തില്‍ നിന്ന് ഒഴിവായത്.  മണിക്കൂറുകള്‍ ശ്രമിച്ച് വ്യഴാഴ്ച രാവിലെയാണ് തീ അണച്ചത്.
ഷാര്‍ജക്ക് പുറമെ, ദുബൈ, അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷാപ്രവര്‍ത്തനത്തിനത്തെി. ഷാര്‍ജ നഗരസഭയുടെ ജലസംഭരണ ലോറികളും സ്ഥലത്തത്തെി. അപകട പ്രദേശത്തെ റോഡുകളിലൂടെയുള്ള ഗതാഗതം പൊലീസ് താല്‍ക്കാലികമായി നിറുത്തി. അപകട കാരണം അറിയാന്‍ ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്തത്തെി പരിശോധന നടത്തിയിട്ടുണ്ട്. മേഖലയില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കെട്ടിയിട്ട് കവര്‍ച്ച: രണ്ടു കുട്ടികളടക്കം നാലുപേര്‍ അറസ്റ്റില്‍

Posted: 20 Nov 2014 07:57 PM PST

Image: 

തൃശൂര്‍: നഗരത്തിനടുത്ത് കണിമംഗലത്ത് ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു കുട്ടികളടക്കം നാലു പേരെ സിറ്റി പൊലിസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാത്രി കൈതക്കോടന്‍ വീട്ടില്‍ വിന്‍സെന്‍റിനേയും ഭാര്യ ലില്ലിയേയും കെട്ടിയിട്ട് 10 പവന്‍െറ ആഭരണങ്ങളും അര ലക്ഷത്തോളം രൂപയും തട്ടിയെടുത്ത സംഭവത്തില്‍ ഒല്ലൂര്‍ കനകക്കുന്നേല്‍ വീട്ടില്‍ മനോജ് (35), കണിമംഗലം വേഴപ്പറമ്പില്‍ ഷൈനി (40) എന്നിവരും ഷൈനിയുടെ പ്ളസ്ടു വിദ്യാര്‍ഥിയായ മകനും സുഹൃത്തുമാണ് അറസ്റ്റിലായത്. കവര്‍ച്ചക്കിടെ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ വിന്‍സെന്‍റ് വ്യാഴാഴ്ച മരിച്ചിരുന്നു.

വിവാഹബന്ധം വേര്‍പെടുത്തിയ ഷൈനി കുറച്ചു കാലമായി മനോജുമായി അടുപ്പത്തിലാണെന്ന് പൊലിസ് പറഞ്ഞു. ഇരുവരും ചേര്‍ന്ന് നടത്തിയ ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് സാമ്പത്തിക പ്രയാസത്തിലായിരുന്നു. കവര്‍ച്ച നടന്ന വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു മനോജ്. കവര്‍ച്ചക്കു ശേഷം മനോജും ഷൈനിയും സ്ഥലത്തു തന്നെ ഉണ്ടായിരുന്നു. 5,000 രൂപ തരാമെന്നു വാഗ്ദാനം ചെയ്താണ് ഷൈനി സ്വന്തം മകനെയും കൂട്ടുകാരനെയും കവര്‍ച്ചക്ക് കൂട്ടു വിളിച്ചതെന്ന് സിറ്റി പൊലിസ് കമീഷണര്‍ ജേക്കബ് ജോബ് പറഞ്ഞു.

സിറ്റി പൊലീസ് കമീഷണര്‍ ജേക്കബ് ജോബിന്‍െറ നേതൃത്വത്തില്‍ വെസ്റ്റ് സി.ഐ ടി.ആര്‍. രാജേഷ്, നെടുപുഴ എസ്.ഐ ശെല്‍വരാജ്, ഷാഡോ പൊലീസ് എന്നിവരാണ് അന്വേഷണം നടത്തിയത്.

ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു ദമ്പതികളെ ആക്രമിച്ച് കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. കൈതക്കോടന്‍ വീട്ടില്‍ വിന്‍സെന്‍റും ഭാര്യ ലില്ലിയും ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരിച്ച് വീട്ടിലെത്തി വസ്ത്രം മാറുന്നതിനിടെ നാലംഗ സംഘം അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. കൈകളും കണ്ണും വായും മൂടിക്കെട്ടി 10 പവനും 50,000 രൂപയും കവര്‍ന്നു.

ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിന്‍സെന്‍റ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നെഞ്ചിനേറ്റ ക്ഷതമാണ് മരണത്തിന് ഇടയാക്കിയത്. 1972 മുതല്‍ ജര്‍മനിയില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന വിന്‍സെന്‍റ് അഞ്ചു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

പ്രധാനമന്ത്രിക്ക് ഹമദ് രാജാവിന്‍െറ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം

Posted: 20 Nov 2014 07:54 PM PST

Image: 

മനാമ: തായ്ലന്‍ഡില്‍ നിന്ന് ആരോഗ്യ പരിശോധനയും ചികിത്സയും കഴിഞ്ഞ് ഇന്നലെ ബഹ്റൈന്‍ മണ്ണില്‍ തിരിച്ചത്തെിയ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയെ ജനങ്ങള്‍ സന്തോഷാഹ്ളാദത്തോടെ എതിരേറ്റു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരിച്ച ശേഷമാണ് പ്രധാനമന്ത്രി അഭിവാദ്യമര്‍പ്പിക്കാനത്തെിയ ജനങ്ങള്‍ക്കിടയിലൂടെ തുറന്ന വാഹനത്തില്‍ യാത്രയയായത്.
രാജ്യത്തിന്‍െറ പുരോഗതിക്കും ഐക്യത്തിനും വികസനത്തിനുമായി തന്‍െറ ദൗത്യം തുടരുന്നതിന് പ്രധാനമന്ത്രിക്ക് സാധിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു. രാജ്യത്തെ സേവിക്കുന്നതിന് കൂടുതല്‍ ആയുസ്സും ആരോഗ്യവൂം അദ്ദേഹത്തിന് പ്രദാനം ചെയ്യട്ടെയെന്നും രാജാവ് പ്രാര്‍ഥിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ, രാജകുടുംബാംങ്ങളിലെ ഉന്നത വ്യക്തിത്വങ്ങള്‍, പാര്‍ലമെന്‍റ്-ശൂറാ കൗണ്‍സില്‍ അധ്യക്ഷന്‍മാര്‍, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനത്തെിയിരുന്നു. റോഡിനിരുവശങ്ങളിലും തടിച്ചുകൂടിയ ജനങ്ങള്‍ തങ്ങളുടെ സ്നേഹവും ആദരവും പ്രധാനമന്ത്രിക്ക് നേരുകയൂം ആരോഗ്യവാനായി തിരിച്ചത്തെിയതില്‍ ആശംസയര്‍പ്പിക്കുകയും ചെയ്തു. തന്നോട് കാണിക്കുന്ന അതിരറ്റ സ്നേഹത്തിന്‍െറയും ആദരവിന്‍െറയും മുന്നില്‍  വിനയാന്വിതനാകുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളൂടെ സ്നേഹം എന്‍െറ മനസ്സിനെ വീര്‍പ്പുമുട്ടിക്കുന്നുവെന്നും അവരുടെ ആദരവിനെ അര്‍ഹിക്കുന്ന വിലയോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ സ്വീകരിക്കാനത്തെിയ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്കും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്തിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫക്കും രാജകുടുംബാംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. ജനങ്ങളുടെ സ്നേഹത്തിനും സന്തോഷത്തിനും പകരം രാജ്യത്തെ കൂടുതല്‍ ആത്മാര്‍ഥതയോടെ സേവിക്കാനും ദേശീയ ഐക്യം ശക്തിപ്പെടുത്താനും ശ്രമിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മോശം പരാമര്‍ശം: പേരോട് അബ്ദുറഹ്മാന്‍ സഖാഫിക്കെതിരെ കേസെടുത്തു

Posted: 20 Nov 2014 07:07 PM PST

Image: 

നാദാപുരം: ലൈംഗിക പീഡനത്തിന് ഇരയായ നാലര വയസുകാരിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സിറാജുല്‍ഹുദാ എജുക്കേഷന്‍ കോംപ്ളക്സ് ജനറല്‍ സെക്രട്ടറി പേരോട് പി.എം അബ്ദുറഹ്മാന്‍ സഖാഫിക്കെതിരെ കേസെടുത്തു. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്. മാനഹാനി വരുത്തുന്ന തരത്തില്‍ പ്രസംഗിച്ചു, കുറ്റകൃത്യം മറച്ചുവെച്ചു, അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തില്‍ ഇടപെടല്‍ നടത്തി എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പീഡനത്തിന് ഇരയായ കുട്ടിക്കും കുടുംബത്തിനും എതിരെ പ്രസംഗത്തിലൂടെ മോശം പരാമര്‍ശം നടത്തിയെന്നാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡന വിവരം സ്ഥാപന അധികൃതരെ മാതാപിതാക്കള്‍ നേരിട്ട് അറിയിച്ചെങ്കിലും ഇക്കാര്യം പൊലീസിനെ അറിയിക്കുന്നതില്‍ മനഃപൂര്‍വം കാലതാമസം വരുത്തി. സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തിയെന്ന നിലയില്‍ അന്വേഷണത്തെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്നുമാണ് പൊലീസ് പറയുന്നത്.

വ്യാഴാഴ്ചയാണ് പീഡനത്തിന് ഇരയായ കുട്ടിയുടെ പിതാവ് നാദാപുരം സി.ഐക്ക് പരാതി നല്‍കിയത്. കുടുംബത്തിനെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയെന്നും  കേസിലെ പ്രതികളെ ന്യായീകരിക്കുന്ന രീതിയില്‍ പേരോട് സംസാരിച്ചതായും പിതാവിന്‍റെ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയെകുറിച്ച് മോശം പരാമര്‍ശം നടത്തിയ പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ നടപടി ഗൗരവതരമാണെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

വംഗനാടിനെതിരെ വമ്പേറും അങ്കം

Posted: 20 Nov 2014 06:44 PM PST

Image: 
Subtitle: 
മത്സരം രാത്രി 7.00 മുതല്‍, പോരാട്ടത്തിന് സാക്ഷിയാകാന്‍ ടീം ഉടമകളായ സചിനും സൗരവ് ഗാംഗുലിയുമുണ്ടാകില്ല

കൊച്ചി: ജീവനു തുല്യം ഫുട്ബാളിനെ നെഞ്ചേറ്റിയവര്‍  ഇന്ന് ഒരു പന്തിനുവേണ്ടി ഒന്നാകുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ളാസ്റ്റേഴ്സും വംഗനാട്ടില്‍നിന്നുള്ള അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മില്‍ കൊച്ചിയില്‍ ഏറ്റുമുട്ടുമ്പോള്‍ വെറുമൊരു മത്സരം എന്നതിനേക്കാള്‍, ഫുട്ബാളിനെ അതിരറ്റ് സ്നേഹിക്കുന്ന രണ്ട് നാടുകള്‍ തമ്മിലുള്ള പോരാട്ടമാകും അത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ സമകാലികരായ രണ്ടു സൂപ്പര്‍ താരങ്ങള്‍ രണ്ടു ചേരികളില്‍ അണിനിരക്കുന്നുവെന്ന വിശേഷംകൂടിയുണ്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഇന്നത്തെ അങ്കത്തിന്. എന്നാല്‍, പോരാട്ടത്തിന് സാക്ഷിയാകാന്‍ ടീം ഉടമകളായ സചിനും സൗരവ് ഗാംഗുലിയുമുണ്ടാകില്ല.

കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക് സ്റ്റേഡിയത്തിലെ ആദ്യ പാദത്തില്‍ കൊമ്പുകോര്‍ത്തപ്പോള്‍ സമനിലയായിരുന്നു ഫലം. എവേ മാച്ചില്‍ ഓരോ ഗോളടിച്ച് കരുത്തരായ എതിരാളിയെ പിടിച്ചുകെട്ടിയതിന്‍െറ മുന്‍തൂക്കം ബ്ളാസ്റ്റേഴ്സിനൊപ്പമാണ്. അന്ന് കേരളത്തെ നേരിട്ട ടീമില്‍ സസ്പെന്‍ഷന്‍ കാരണം പുറത്തായിരുന്ന ടഫേര ഫിക്രുവെന്ന അപകടകാരിയായ സ്ട്രൈക്കര്‍ ഇന്നു കളിക്കും. ഒപ്പം, സ്പാനിഷ് താരം ലൂയിസ് ഗാര്‍ഷ്യയും കൊല്‍ക്കത്തക്കുവേണ്ടി കളത്തിലിറങ്ങും.
രണ്ട് x മൂന്ന്
ഗോളില്ലായെന്ന മുറവിളിക്കൊടുവില്‍ ഒരു ഗോള്‍ പിറന്നപ്പോള്‍ നിലവാരവുംകൂടി ബ്ളാസ്റ്റേഴ്സിന്. തുടര്‍ച്ചയായ സമനിലകള്‍ക്കൊടുവില്‍ ഡല്‍ഹിയിലത്തെി ഡൈനാമോസിനെ 1-0ത്തിന് തോല്‍പിച്ചതോടെ ലഭിച്ച കനപ്പെട്ട മൂന്നു പോയന്‍റ് ടീമിനെ എലൈറ്റ് പൊസിഷനായ മൂന്നാം നമ്പറിലുമത്തെിച്ചു. അതേസമയം, ഒന്നില്‍നിന്ന് രണ്ടിലേക്ക് പടിയിറങ്ങിയാണ് സ്പാനിഷ് ക്ളബ് അത്ലറ്റികോ മഡ്രിഡിന്‍െറ ഇന്ത്യന്‍ ഫ്രാഞ്ചൈസിയത്തെുന്നത്. ഒമ്പതു കളിയില്‍ നാല് ജയവും നാല് സമനിലയും ഒരു തോല്‍വിയുമായി 16 പോയന്‍റുള്ള കൊല്‍ക്കത്ത ഗോള്‍വ്യത്യാസത്തിലാണ് ചെന്നൈയിന് പിന്നില്‍ രണ്ടാമതായത്.
സ്പാനിഷ് മസാല
ബ്രസീലിന് റിയോ ഡെ ജനീറോയും സ്പെയിനിന് മഡ്രിഡും പോലെയാണ് ഇന്ത്യന്‍ ഫുട്ബാളിന് കൊല്‍ക്കത്ത. ക്രിക്കറ്റിന്‍െറ മണ്ണില്‍ ഫുട്ബാളിന് വളക്കൂറ് ഏറെയുള്ള നാട്. ഐ.എസ്.എല്ലില്‍ പുതിയൊരു ടീമിനായി ക്ളബ് വൈര്യംമറന്ന് കൊല്‍ക്കത്തക്കാര്‍ ഒന്നിച്ചപ്പോള്‍ അവരുടെ വികാരത്തിന് മുന്നില്‍ നടക്കാന്‍ ക്രിക്കറ്റിലെ ‘ദാദ’തന്നെയിറങ്ങി. വന്‍കിട ടീമായൊരുക്കാന്‍ സ്പാനിഷ് ലാ ലിഗ ജേതാക്കളായ അത്ലറ്റികോ മഡ്രിഡുമത്തെി. ഐ.എസ്.എല്ലിനെ ആദ്യം ലോകശ്രദ്ധയിലത്തെിച്ചത് ഫ്രാഞ്ചൈസിക്ക് വിലപേശിയ സ്പാനിഷ് ടീമിന്‍െറ നീക്കമായിരുന്നു. ടീമിനെ സ്വന്തമാക്കിയശേഷം, ഒട്ടേറെ സ്പാനിഷ് ക്ളബുകളെ പരിശീലിപ്പിച്ച മുന്‍ അത്ലറ്റികോ മഡ്രിഡ് താരം അന്‍േറാണിയോ ലോപസ് പരിശീലകക്കുപ്പായമണിഞ്ഞപ്പോള്‍ വീണ്ടും വാര്‍ത്തയായി. മാര്‍ക്വീതാരമായി മുന്‍ സ്പാനിഷ് ദേശീയ താരം ലൂയി ഗാര്‍ഷ്യയുമത്തെി.
ടീമില്‍, ഇനിയുമുണ്ട് സ്പാനിഷ് മസാലക്കൂട്ട്. ശ്രദ്ധേയതാരം ജൊഫ്രി മതേവു, പ്രതിരോധനിരയിലെ ജൊസെമി, മുന്‍നിരയിലെ അര്‍നല്‍ ലിബര്‍ട്ട് എന്നിവരെല്ലാം സ്പാനിഷ് താരങ്ങള്‍. ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്, ലിവര്‍പൂള്‍ തുടങ്ങിയ ആരുംമോഹിക്കുന്ന ക്ളബുകള്‍ക്ക് പന്തുതട്ടിയ ഗാര്‍ഷ്യയുടെ പരിചയസമ്പത്ത് കൊല്‍ക്കത്തക്ക് കരുത്താകുന്നു. ഇതിനൊപ്പമാണ് ‘കുട്ടിക്കരണം മറിഞ്ഞ്’ ആരാധകമനംകവര്‍ന്ന ഇത്യോപ്യന്‍ താരം ടഫേര ഫിക്രുവിന്‍െറ സാന്നിധ്യം. ടൂര്‍ണമെന്‍റിലെ ഇന്ത്യന്‍ ഗോളടിയന്ത്രങ്ങള്‍ ബാല്‍ജിത് സാഹ്നി, കാവില്‍ ലോബോ, മികച്ച ഫോമിലുള്ള ഗോള്‍കീപ്പര്‍ സുബാശിഷ് റോയ് ചൗധരി തുടങ്ങിയവരെല്ലാം ബ്ളാസ്റ്റേഴ്സിന് ഇന്ന് തലവേദന തീര്‍ക്കും. 20 മഞ്ഞക്കാര്‍ഡുകളും മൂന്ന് ചുവപ്പുകാര്‍ഡുകളുമായി  ‘പരുക്കന്‍’ കളിയില്‍ ഏറെ മുന്നിലുള്ള കൊല്‍ക്കത്തയെ  കൊമ്പന്മാര്‍ എങ്ങനെ നേരിടുമെന്നതും കണ്ടറിയണം.
ചോപ്ര റിട്ടേണ്‍സ്
ഇയാന്‍ ഹ്യൂം-സബീത്ത്-പെന്‍ ഒര്‍ജി ത്രയങ്ങളില്‍ വട്ടംചുറ്റുന്ന ബ്ളാസ്റ്റേഴ്സിന് നല്ല വാര്‍ത്തയാണ് ഇംഗ്ളീഷ് സ്ട്രൈക്കര്‍ മൈക്കല്‍ ചോപ്രയില്‍നിന്ന്. പരിക്കുമൂലം കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ വിട്ടുനിന്ന ചോപ്ര പരിശീലനത്തിനിറങ്ങിയതായും സൗഹൃദമത്സരത്തിനിടെ രണ്ടു ഗോളുകള്‍ നേടിയതായും ടീമിന്‍െറ മുഖ്യ പരിശീലകന്‍  ഡേവിഡ് ജെയിംസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 ഇതിന്‍െറ അടിസ്ഥാനത്തില്‍ ഇന്നത്തെ നിര്‍ണായക അങ്കത്തില്‍ മൈക്കല്‍ ചോപ്ര ബ്ളാസ്റ്റേഴ്സിന്‍െറ രക്ഷകനായി അവതരിക്കുമെന്നാണ് സൂചന. ആരാധകരുടെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം കണ്ടാല്‍, ഗോളടിമറക്കുന്നുവെന്ന പരാതിക്ക് ഹ്യൂമിനൊപ്പം ചോപ്ര ഉത്തരം നല്‍കും. പരിക്ക് ഭേദമായി, പ്രതീക്ഷയില്‍ എന്ന് ചോപ്ര കഴിഞ്ഞ ദിവസം ഫേസ്ബുക് പേജിലും കുറിച്ചിരുന്നു.
ഇനിയുള്ള ഹോം മാച്ചുകളില്‍ വിജയിക്കുക എന്നതാണ് കേരള ബ്ളാസ്റ്റേഴ്സിന്‍െറ ലക്ഷ്യമെന്നും ജെയിംസ് പറഞ്ഞു.  കൊല്‍ക്കത്ത മികച്ച ടീമാണ്. മികച്ച താരങ്ങളും അവര്‍ക്കുണ്ട്. പക്ഷേ, ബ്ളാസ്റ്റേഴ്സ് ശുഭാപ്തിവിശ്വാസത്തിലാണ്. ഇനിയുള്ളത് അധികവും ഹോം മാച്ചാണെന്നുള്ളത് ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.  ലോക നിലവാരമുള്ള ഫാന്‍സാണ് കൊച്ചിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP