സ്വാഗതം
WELCOME

News Update..

Saturday, March 8, 2014

രാധയുടെ മൃതദേഹം കണ്ടത്തെിയ കുളം വറ്റിച്ചു; തെളിവുകളില്ളെന്ന് സൂചന Madhyamam News Feeds

രാധയുടെ മൃതദേഹം കണ്ടത്തെിയ കുളം വറ്റിച്ചു; തെളിവുകളില്ളെന്ന് സൂചന Madhyamam News Feeds

Link to

രാധയുടെ മൃതദേഹം കണ്ടത്തെിയ കുളം വറ്റിച്ചു; തെളിവുകളില്ളെന്ന് സൂചന

Posted: 08 Mar 2014 01:01 AM PST

പൂക്കോട്ടുംപാടം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം കണ്ടത്തെിയ കുളം വറ്റിച്ച് അന്വേഷണം സംഘം നടത്തിയ പരിശോധനയില്‍ തെളിവുകളൊന്നും ലഭിച്ചില്ല. അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട്  സ്വകാര്യ വ്യക് തിയുടെ ഉടമസ്ഥതിയിലുള്ള പരപ്പന്‍ പൂച്ചാലിക്കുളമാണ് വറ്റിച്ചത്. ഏഴു മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്താണ് വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കുളം വറ്റിച്ചത്. മൃതദേഹം കിടന്ന സ്ഥലത്തും പരിസരത്തും അന്വേഷണ സംഘം പരിശോധന നടത്തി. വസ്ത്രാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കാര്യമായ തെളിവുകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചില്ളെന്നാണ് സൂചന. മൃതദേഹം കണ്ടത്തെിയ കുളം വറ്റിച്ച് പരിശോധന നടത്തണമെന്നാവശ്യപ്പെട്ട്  ഇടതുപക്ഷ വനിതാ, യുവജന പ്രസ്ഥാനങ്ങള്‍ സമരരംഗത്ത് ഉണ്ടായിരുന്നു. നാട്ടുകാരുടെ ഭീതിയകറ്റുന്നതിനും  ഉപയോഗ യോഗ്യമാക്കുന്നതിനുമാണ് വറ്റിക്കാന്‍ തീരുമാനിച്ചത്.

നൂല്‍പുഴയില്‍ ആദിവാസി ക്ഷേമപദ്ധതികള്‍ അഴിമതിയില്‍ മുങ്ങി

Posted: 08 Mar 2014 12:58 AM PST

സുല്‍ത്താന്‍ ബത്തേരി: നൂല്‍പുഴ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ആദിവാസികളുടെ വീടുനിര്‍മാണം പാതിവഴിയില്‍. പലയിടത്തും കരാറുകാര്‍ ഫണ്ട് വാങ്ങി പോക്കറ്റിലിട്ടതല്ലാതെ നിര്‍മാണം എങ്ങുമത്തെിയില്ല.
2008-2009 സാമ്പത്തിക വര്‍ഷത്തില്‍ കല്ലുമുക്ക് മന്മഥന്‍ പാളി പണിയ കോളനിയിലെ വിധവയായ പുന്നാടത്തിക്ക് (60) ഇ.എം.എസ് ഭവന നിര്‍മാണ പദ്ധതിയില്‍ വീട് അനുവദിച്ചിരുന്നു. ഒന്നേകാല്‍ ലക്ഷം രൂപയാണ് അനുവദിച്ചത്. നല്ല വീട് മോഹിച്ച് താമസിച്ചിരുന്ന കുടില്‍ പൊളിച്ച പുന്നാടത്തിക്ക്  ഇപ്പോള്‍ വീടില്ലാത്ത അവസ്ഥയാണ്.
തറ,  ഭിത്തി, മേല്‍ക്കൂര എന്നീ  ക്രമത്തില്‍ പണി പൂര്‍ത്തിയാകുന്നതനുസരിച്ച് വാര്‍ഡ് അംഗത്തിന്‍െറ സാക്ഷ്യപത്രപ്രകാരമാണ് തുക നല്‍കുക. വീടിന്‍െറ നിര്‍മാണം ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. പുതിയ വീട് അനുവദിച്ചതോടെ വേറെ സ്ഥലമില്ലാത്തതിനാല്‍ നിലവിലുണ്ടായിരുന്ന കുടില്‍ പൊളിച്ചാണ് പുന്നാടത്തി പുതിയ വീടിന് സ്ഥലം സജ്ജമാക്കിയത്. എന്നാല്‍, വീടുപണി ആരംഭിക്കുകപോലും ചെയ്യാതെ, ഭവനനിര്‍മാണ ഫണ്ടിന്‍െറ മുഴുവന്‍ ഗഡുക്കളും തട്ടിയെടുത്ത് കരാറുകാരന്‍ മുങ്ങി.പ്രവൃത്തിയുടെ ഓരോ ഘട്ടവും പരിശോധിച്ച് ഒപ്പിട്ടു നല്‍കേണ്ട പഞ്ചായത്ത് അംഗവും ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥരും ഇപ്പോള്‍ കൈമലര്‍ത്തുന്നു. വീട് അനുവദിച്ചെന്നും വീടുനിര്‍മാണം ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കിയെന്നും ഫണ്ട് നല്‍കിയെന്നുമാണ് രേഖകളിലുള്ളത്. രേഖകള്‍പ്രകാരം വീടുനിര്‍മാണം പൂര്‍ത്തിയായെന്നാണ് ട്രൈബല്‍ ഓഫിസറുടെ വിശദീകരണം.  
ഇതേ കോളനിയില്‍ പണിതീര്‍ന്ന അഞ്ച് വീടുകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. അഴിമതി ചോദ്യംചെയ്ത ഒരു ഗുണഭോക്താവിന്‍െറ ബന്ധുവിനെ  കരാറുകാരനും ശിങ്കിടികളും ചേര്‍ന്ന് മര്‍ദിച്ചു. പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
കേന്ദ്രാവിഷ്കൃത ഫണ്ട് ഉപയോഗപ്പെടുത്തി കോട്ടനോട് കോളനിയില്‍ ആട് വിതരണം നടത്തി. രോഗം ബാധിച്ച് അവശനിലയിലായ ആടുകളെയാണ് വിതരണം ചെയ്തത്.  
വിതരണം കഴിഞ്ഞയുടനെ ആറെണ്ണം ചത്തു. 25,000 രൂപയുടെ പണിയായുധങ്ങള്‍ ഓരോ കുടുംബത്തിനും വിതരണം ചെയ്തെന്നാണ് രേഖകള്‍. പക്ഷേ, വിതരണം ചെയ്ത ഉപകരണങ്ങള്‍ക്ക് പൊതുവിപണിയില്‍ 5000 രൂപപോലും വരില്ളെന്നാണ് ആക്ഷേപം.
നൂല്‍പുഴ പഞ്ചായത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കാര്യത്തില്‍ ഒരേപോലെയാണെന്നാണ് ആക്ഷേപം.
 

വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തും –പശ്ചിമഘട്ട ജനസംരക്ഷണ സമിതി

Posted: 08 Mar 2014 12:34 AM PST

താമരശ്ശേരി: ചൊവ്വാഴ്ചക്കുള്ളില്‍ കരട് വിജ്ഞാപനം പുറത്തിറക്കിയില്ളെങ്കില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 സമിതിക്ക് സ്വാധീനമുള്ള 12 ലോക്സഭാ മണ്ഡലങ്ങളില്‍ ഉചിതമായ സമീപനം സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. മാസങ്ങള്‍ക്കുമുമ്പുതന്നെ ഇക്കാര്യം മലയോര ജനത രാഷ്ട്രീയ നേതൃത്വത്തിന്‍െറയും ഭരണാധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയതാണ്.തെരഞ്ഞെടുപ്പ് അടുത്തതോടെ ഭരണനേതൃത്വം നെട്ടോട്ടമോടുകയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ ഉണ്ടാകുന്ന തടസ്സങ്ങളെപ്പറ്റിയും ഭരണരാഷ്ട്രീയ നേതൃത്വത്തിന് ബോധ്യമുള്ളതാണ്. ഇലക്ഷന്‍ കമീഷന്‍ ഉന്നയിക്കുന്ന തടസ്സവാദങ്ങള്‍ മലയോരജനത ഉണ്ടാക്കിയതല്ല. യഥാസമയം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല.
ഓഫിസ് മെമ്മോറാണ്ടത്തിന്‍െറ പുകമറ സൃഷ്ടിച്ച് മലയോരജനതയെ കബളിപ്പിക്കാന്‍ അനുവദിക്കില്ല. വിവിധ രാഷ്ട്രീയ കക്ഷികളില്‍ പ്രവര്‍ത്തിച്ചിരുന്ന മലയോരജനത പശ്ചിമഘട്ട ജനസംരക്ഷണ സമിതിയുടെ കീഴില്‍ ജാതിമത ഭേദമന്യേ അണിനിരന്നിരിക്കുകയാണ്. ഇപ്പോഴും കരട് വിജ്ഞാപനത്തെ പ്രതീക്ഷയോടെ പശ്ചിമഘട്ട ജനസംരക്ഷണ സമിതി കാത്തിരിക്കുകയാണ്. ശനിയാഴ്ച മൂന്നു മണിക്ക് പശ്ചിമഘട്ട ജനസംരക്ഷണ സമിതിയുടെ മുഴുവന്‍ ഭാരവാഹികളുടെയും അടിയന്തര യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപംനല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ പശ്ചിമഘട്ട ജനസംരക്ഷണ സമിതി കോഓഡിനേറ്റര്‍ ഫാ. അബ്രഹാം കാവില്‍പുരയിടം, ജനറല്‍ കണ്‍വീനര്‍ പ്രഫ. ചാക്കോ കാളംപറമ്പില്‍, തിരുവമ്പാടി സംയുക്ത മഹല്ല് കമ്മിറ്റി പ്രസിഡന്‍റ് അഹ്മദ്കുഞ്ഞി പാങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു.
 

എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ സരിത പരാതി നല്‍കി

Posted: 08 Mar 2014 12:00 AM PST

Image: 

തിരുവനന്തപുരം: തന്നെ ശല്യപ്പെടുത്തിയെന്ന ആരോപണത്തില്‍ കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ സോളാര്‍ കേസ് പ്രതി സരിത നായര്‍ പരാതി നല്‍കി. തിരുവനന്തപുരം കന്‍േറാണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ജയില്‍ മോചിതയായ ശേഷം അബ്ദുല്ലക്കുട്ടിയുടെ ആള്‍ക്കാര്‍ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നു. ഇതാണ് പരാതി നല്‍കാനുള്ള കാരണമെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ല. സോളാര്‍ ബിസിനസിന്‍െറ ഭാഗമായി ഊര്‍ജ മന്ത്രാലയവുമായുള്ള കാര്യങ്ങള്‍ക്കാണ് വേണുഗോപാലിനെ സമീപിച്ചത്. മുന്‍ മന്ത്രി കെ.ബി ഗണേഷ്കുമാര്‍ തന്‍െറ നല്ല സുഹൃത്താണ്. മികച്ച മന്ത്രിയും ജനപ്രതിനിധിയുമാണ് അദ്ദേഹം. ക്ളിഫ് ഹൗസിലെ സുഹൃത്തുക്കള്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു.  

തനിക്ക് പറയാനുള്ളത് മുഴുവന്‍ പറഞ്ഞാല്‍ അത് കേരളം താങ്ങില്ളെന്ന് സരിത വ്യക്തമാക്കി. ആരെയും സംരക്ഷിക്കാന്‍ ഉദ്ദേശമില്ല. കൊട്ടാരക്കര എം.എല്‍.എ ഐഷപോറ്റിക്കെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടില്ല. 24 പേജുള്ള മൊഴി താന്‍ കോടതിയില്‍ നല്‍കിയിട്ടില്ല. നാല് പേജുള്ള മൊഴിയാണ് നല്‍കിയത്. മാധ്യമങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ചത്. തന്‍െറ ജീവന് ഭീഷണിയുണ്ടെന്നും സരിത പറഞ്ഞു.

239 പേരുമായി കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണു

Posted: 07 Mar 2014 11:27 PM PST

Image: 

ക്വാലാലംപൂര്‍:  239 പേരുമായി ക്വലാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്കുപോയ  പുറപ്പെട്ട മലേഷ്യന്‍ എയര്‍ ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന മുഴൂവന്‍ പേരും കൊല്ലപ്പെട്ടതായി സൂചന. അപകടത്തില്‍ പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാരും ഉള്‍പെട്ടിട്ടുണ്ടെന്നാണ് സൂചന.   വിയറ്റ്നാം അധീനതിയിലുള്ള തോചു ദ്വീപീനു സമീപം കടലില്‍ വിമാനം തകര്‍ന്ന് വീണതായി നാവികസേനയെ ഉദ്ധരിച്ച് വിയറ്റ്നാം ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  രണ്ട് കുട്ടികളടക്കം 227 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടതായി വിയറ്റ്നാം നാവിക മേധാവിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്നും ചൈനീസ് തലസ്ഥാനമായ ബെയ്ജിങിലേക്കു പോയ എം.എച്ച് 370  വിമാനമാണ് തകര്‍ന്നു വീണത്. പറന്നുയര്‍ന്ന് രണ്ട് മണിക്കുറിനുള്ളില്‍ വിയറ്റ്നാം വ്യോമ അതിര്‍ത്തിയില്‍ വച്ചാണ് വിമാനവുമായുള്ള  ബന്ധം നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രി ഇന്ത്യന്‍ സമയം 12.10 നാണ് വിമാനം കാണാതായത്.
യാത്രക്കാരില്‍  158 പേര്‍ ചൈനക്കാരാണെന്ന് ചൈനീസ് ഒൗദ്യോഗിക ടെലിവിഷന്‍ അറിയിച്ചു. ചൈനീസ് വ്യോമാതിര്‍ത്തിയില്‍ വിമാനം എത്തിയിട്ടില്ളെന്ന് നേരത്തെ  ്  ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനം കണ്ടത്തൊനുള്ള തെരച്ചില്‍ നടത്തിവരികയാണെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.

 

യഥാര്‍ഥ വല്യേട്ടന്‍ സി.പി.എം ആണെന്ന് വി.ഡി. സതീശന്‍

Posted: 07 Mar 2014 10:30 PM PST

Image: 

തിരുവനന്തപുരം: ലോക്സഭ സീറ്റ് നല്‍കാതെ ആര്‍.എസ്.പിയെ അപമാനിക്കുകയാണ് സി.പി.എം ചെയ്തതെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി. സതീശന്‍ എം.എല്‍.എ. ആര്‍.എസ്.പിയുമായി സീറ്റില്‍ വിഭജന കാര്യം സി.പി.എം ചര്‍ച്ച ചെയ്തില്ല. സി.പി.എമ്മും സി.പി.ഐയും സീറ്റ് പങ്കിട്ട ശേഷം സീറ്റില്ളെന്ന വിവരം ആര്‍.എസ്.പി നേതാക്കളെ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസിന് വല്യേട്ടന്‍ മനോഭാവമാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാല്‍ യഥാര്‍ഥ വല്യേട്ടന്‍ സി.പി.എം ആണെന്ന് ഇപ്പോള്‍ വ്യക്തമായി. ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് യു.ഡി.എഫില്‍ സീറ്റ് വിഭജനം നടക്കുന്നതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

വായന മരിക്കുന്നില്ല; പുസ്തകോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

Posted: 07 Mar 2014 10:28 PM PST

Image: 

മനാമ: വായനയും സംസ്കാരവും ഇഴചേര്‍ന്ന എട്ട് രാപകലുകള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. നിരവധി കലാ, സാംസ്കാരിക പരിപാടികള്‍ സമാജത്തിന്‍െറ മണ്ണില്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും എട്ടുദിനം നീണ്ടുനിന്ന ഇത്തരമൊരു പുസ്തകോത്സവം സമാജത്തിന്‍െറ ചരിത്രത്തില്‍ ഇതാദ്യമായിരുന്നു. കേരളത്തിന് പുറത്ത് ഷാര്‍ജയില്‍ പുസ്തകോത്സവം സംഘടിപ്പിച്ച ഡി.സി ബുക്സിനും ഇത് പുതിയ അനുഭവമായിരുന്നു. പല ഘടകങ്ങളാല്‍, തുടങ്ങിയ ദിവസങ്ങളിലെ സന്ദര്‍ശകരുടെ മാന്ദ്യത അവസാന നാളുകളില്‍ പരിഹരിച്ചപ്പോള്‍ സംഘാടകര്‍ക്കത് ആശ്വാസവും ആത്മവിശ്വാസവുമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നല്ല വില്‍പന നടന്നതായി ഡി.സി ബുക്സ് അധികൃതര്‍ വ്യക്തമാക്കി.
വിവിധ കാറ്റഗറിയിലുള്ള നൂറുകണക്കിന് പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും ബഹ്റൈനില്‍ ഗൗരവമാര്‍ന്ന വായനക്കാരാണെന്നത് സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഷാര്‍ജ പുസ്തകോത്സവത്തില്‍ അധികവും വില്‍പനയായത് ലളിത വായനക്കുതകുന്ന പുസ്തകങ്ങളായിരുന്നു. പ്രവാസികളുടെ വായനയോടുള്ള സമീപനം ബഹ്റൈനിലും വ്യത്യസ്താമയിരിക്കില്ളെന്ന ധാരണയില്‍ അത്തരം പുസ്തകങ്ങളാണ് സംഘാടകര്‍ അധികവും പ്രദര്‍ശനത്തിന് കൊണ്ടുവന്നിരുന്നത്. പക്ഷേ, മാറ്റിവെക്കപ്പെട്ട ഗൗരവമാര്‍ന്ന പുസ്തകങ്ങള്‍ക്കാണ് വായനക്കാരില്‍ നിന്ന് കൂടുതല്‍ അന്വേഷണമുണ്ടായത്. എങ്കിലും നിരവധി ക്ളാസിക്കുകളും പാചക പുസ്തകങ്ങളും കുട്ടികളുടെ പുസ്തകങ്ങളും വില്‍പനയായതായി ഡി.സി ബുക്സ് ക്ളസ്റ്റര്‍ ഹെഡ് ജെയ്സണ്‍ പി. മാത്യൂ പറഞ്ഞു. കുട്ടികളുടെ വായനയോടുള്ള താല്‍പര്യം എടുത്തുപറയേണ്ടതാണ്. പല കുട്ടികളും രക്ഷിതാക്കള്‍ക്കൊപ്പം എത്തി കെട്ടുകളായാണ് പുസ്തകങ്ങള്‍ കൊണ്ടുപോയത്. നിരവധി സ്കൂളുകളും പുസ്തകങ്ങള്‍ മൊത്തമായി വാങ്ങിയിട്ടുണ്ട്. അധികവും ഇംഗ്ളീഷ് പുസ്തകങ്ങളാണ് സ്കൂളുകള്‍ക്കായി കൊണ്ടുപോയത്. നിലവില്‍ ബഹ്റൈനിലുള്ള വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇംഗ്ളീഷ് പുസ്തകങ്ങള്‍ പുസ്തകോത്സവത്തില്‍ ലഭ്യമായതാണ് സ്കൂളുകളെ ആകര്‍ഷിച്ചത്. ഇന്ത്യയില്‍ നിന്ന് ഇറക്കുന്ന പുസ്തകങ്ങള്‍ക്ക് സാധാരണ നൂറും 150ഉം ശതമാനം അധിക വിലയിട്ടാണ് വില്‍പന നടത്തുന്നത്. എന്നാല്‍, ബഹ്റൈന്‍ പുസ്തകോത്സവത്തില്‍ 75 ശതമാനം മാത്രമാണ് അധികം ഈടാക്കിയതെന്നും ജെയ്സണ്‍ ചൂണ്ടിക്കാട്ടി.
കുട്ടികളുടെ പുസ്തക താല്‍പര്യത്തിന് പിന്നില്‍ ബഹ്റൈനില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന മലയാളം പാഠശാലകളും മറ്റു ബോധവത്കരണ പരിപാടികളും സ്വാധീനം ചെലുത്തിയതായി വിലയിരുത്തപ്പെടുന്നു.
കുട്ടികളില്‍ വായനാ താല്‍പര്യം വളര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള അവബോധവും എടുത്തുപറയേണ്ടതാണ്. ഏതാനും ആഴചകള്‍ക്ക് മുമ്പ് സമാജം മലയാളം പാഠശാലയും ‘ഗള്‍ഫ് മാധ്യമം’ ദിനപത്രവും ചേര്‍ന്ന് സംഘടിപ്പിച്ച വായനാ മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. കുട്ടികളില്‍ വായനാ താല്‍പര്യം വളര്‍ത്തുന്നതില്‍ ഇത്തരം പരിപാടികള്‍ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് പുസ്തക മേളയിലെ കുട്ടികളുടെ സാന്നിധ്യം വ്യക്തമാക്കുന്നത്. പുസ്തകോത്സവത്തോടനുബന്ധിച്ച് അറിയപ്പെടുന്ന എഴുത്തുകാരുടെ സാന്നിധ്യം സാംസ്കാരിക സായാഹ്നങ്ങളെ ധന്യമാക്കി. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയായ ജയശ്രീ മിശ്രയാണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്.
പ്രമുഖ സാഹിത്യകാരന്മാരായ കെ. സച്ചിദാനന്ദന്‍, എന്‍.എസ്.  മാധവന്‍, ടി.ഡി. രാമകൃഷ്ണന്‍, ബെന്യാമിന്‍ തുടങ്ങിയവരുടെ സാന്നിധ്യവും അവരുമായുള്ള മുഖാമുഖവും ശ്രദ്ധേയമായി. പക്ഷേ, പുസ്തകോത്സവത്തിന്‍െറ പ്രചാരണം രാജ്യത്തിന്‍െറ വിവിധ ദിക്കുകളിലേക്ക് എത്തിക്കുന്നതിലുള്ള താളപ്പിഴകള്‍ തുടക്കത്തില്‍ സന്ദര്‍ശകര്‍ കുറയാന്‍ ഇടയാക്കിയെന്നത് വസ്തുതയാണ്. ഭരണ തലത്തില്‍നിന്നുള്ള സാങ്കേതിക അനുമതി ലഭ്യമാകാന്‍ വൈകിയതും മറ്റുമാണ് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
വീഴ്ചകള്‍ പരിഹരിച്ച് അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ വിപുലമായ രീതിയില്‍ പുസ്തകോത്സവം നടത്താന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.

തളരാത്ത മനസുമായി ഹിലരി വഞ്ചിയേറുന്നു; ഇന്ത്യന്‍ മഹാസമുദ്രം കീഴടക്കാന്‍

Posted: 07 Mar 2014 09:56 PM PST

Image: 

മസ്കത്ത്: ഹിലരി ലിസ്റ്റര്‍ എന്ന ബ്രിട്ടീഷുകാരിക്ക് കടല്‍ ഒരു ഹരമാണ്. ചെറുപ്പം മുതല്‍ കടല്‍ കണ്ടാല്‍ അവള്‍ പിന്നെല്ലാം മറക്കും. നീന്തലില്‍ തുടങ്ങി, പായ്വഞ്ചിയിലൂടെ ഹിലരി സമുദ്രങ്ങള്‍ കീഴടക്കാന്‍ തുടങ്ങി. ആദ്യം ഇംഗ്ളീഷ് ചാനല്‍ അവള്‍ക്ക് വഴങ്ങി. പിന്നെ ഇംഗ്ളണ്ടിനെ പായ്വഞ്ചിയില്‍ ചുറ്റിവന്നു. യൂറോപ്പിലെ ഏതാണ്ടെല്ലാ ജലപാതകളും ഹിലരിയുടെ വരുതിയിലത്തെി. ഇതിനൊക്കെ എന്താണ് ഒരു പ്രത്യേകത. എത്രയെത്രയോ ആള്‍ക്കാര്‍ ദിനംപ്രതിയെന്നോണം ഈ വെല്ലുവിളികള്‍ വിജയകരമായി നേരിടുന്നുണ്ട്. അവിടെയാണ് ഹിലരി വാര്‍ത്തയാകുന്നത്. കഴുത്തിന് താഴേക്ക് തളര്‍ന്ന, പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കാത്തയാളാണ് ഹിലരി. കൈകളോ കാലുകളോ അനക്കാന്‍ പോലും ഹിലരിക്കാവില്ല.  ആ ഹിലരി പുതിയൊരു വെല്ലുവിളി ഏറ്റെടുക്കുകയാണ്. എത്രയെത്രയോ നാവികരെ വട്ടംചുറ്റിച്ച, വഴിതെറ്റിച്ച ഇന്ത്യന്‍ മഹാസമുദ്രമാണ് ഇത്തവണ ഹിലരിക്ക് മുന്നില്‍. മുംബൈയില്‍ നിന്ന് മാര്‍ച്ച് 10 ന് ഹിലരി വഞ്ചിയേറും. നേരെ ഒമാനിലേക്ക്. ഒപ്പം ഒരു ഒമാനി യുവതിയുമുണ്ട്, നശ്വ അല്‍കിണ്ടി. ഇരുവരും നേരെ മസ്കത്തിലേക്ക് വെച്ചുപിടിക്കും. രണ്ടു റെക്കോഡുകളാണ് ഇരുവരെയും കാത്തിരിക്കുന്നത്. ഹിലരി ഈ യാത്ര പൂര്‍ത്തിയാക്കിയാല്‍ ശരീരം തളര്‍ന്ന ഒരാള്‍ ആദ്യമായി ഈ പാത വിജയിച്ചതിന്‍െറ റെക്കോഡ്. നശ്വയാകട്ടെ, ആ നേട്ടം കൈവരിക്കുന്ന ആദ്യ ഒമാനി വനിതയുമാകും.
15 വയസുവരെ ഹിലരിക്ക് എല്ലാം നേരെയായിരുന്നു. ഒരു പ്രശ്നവുമില്ലാത്ത കൗമാരക്കാരി. ഒക്സ്ഫോഡിലെ ജീസസ് കോളജില്‍ ബയോകെമിസ്ട്രി വിദ്യാര്‍ഥിനിയായിരുന്നു ഹിലരി. കൈകളുടെയും കാലുകളുടെയും സ്വാധീനം കുറയുന്നതായിരുന്നു ആദ്യ പ്രശ്നം. ക്രമേണ കാലുകള്‍ പൂര്‍ണമായും സ്തംഭിച്ചു.
അധികം വൈകാതെ കൈകളും. പി.എച്ച്.ഡി ഗവേഷണം പാതിവഴിയില്‍ നിന്നു. ആരും തളര്‍ന്നുപോകുന്ന അവസ്ഥ. അവിടെ നിന്ന് കഥ മാറുകയാണ്. ശരീരശേഷിയില്ളെന്ന് പറഞ്ഞ് വീട്ടില്‍ ഒതുങ്ങാന്‍ ഹിലരി തയാറായില്ല. പക്ഷേ, തിരഞ്ഞെടുത്ത വഴി എല്ലാവരെയും ഞെട്ടിച്ചു. അവള്‍ തന്‍െറ ബാല്യ കൗതുകമായ കടലിലേക്കിറങ്ങി. 2003 ല്‍ ആദ്യ സംരംഭം. അത് വിജയിച്ചു. 2005 ല്‍ ലോകപ്രശസ്തമായ ഇംഗ്ളീഷ് ചാനല്‍ കീഴടക്കി. പിന്നെയുള്ളത് ചരിത്രം.
നിലച്ചുപോയ പി.എച്ച്.ഡി ഗവേഷണത്തിന് പകരം ,  ഓണററി ഡോക്ടററ്റേ് നല്‍കി സര്‍വകലാശാല ഹിലരിയുടെ ആത്മധൈര്യത്തെ ആദരിച്ചു.
ഹിലരി ഇതുവരെ കൈവെച്ചതില്‍ വെച്ചേറ്റവും വലിയ വെല്ലുവിളിയാണ് ഇന്ത്യന്‍ മഹാസമുദ്രം. അത് ഹിലരിക്ക് ബോധ്യമുണ്ട്.
‘ഈ വിസ്തൃതമായ ജലരാശിയിലൂടെയുള്ള യാത്ര വെല്ലുവിളി നിറഞ്ഞതാണെന്ന് എനിക്കറിയാം. പക്ഷേ, എനിക്ക് കാത്തിരിക്കാന്‍ വയ്യ. കടലെന്നെ വിളിക്കുകയാണ്. ഇതൊരു മഹത്തായ അംഗീകാരമായിരിക്കും. നശ്വ കൂടെയുള്ളത് വലിയ അനുഗ്രഹവും. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഒമാനി വനിതയാകാനുള്ള അവളുടെ ശ്രമത്തിനൊപ്പം യാത്ര ചെയ്യാന്‍ കഴിയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’-ഹിലരി പറയുന്നു.
ഒമാന്‍ കമ്പനികളായ മിസ്താല്‍, അജിത് ഖിംജി ഗ്രൂപ്പ്, യൂനൈറ്റഡ് എഞ്ചിനീയറിങ് സര്‍വീസസ് എന്നിവയാണ് ഈ സാഹസിക യാത്ര സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യ-ഒമാന്‍ വ്യപാര ബന്ധത്തിന്‍െറ പൗരാണിക പാതയിലൂടെയുള്ള ഈ യാത്ര ഒരു നാഴികക്കല്ലായിരിക്കുമെന്ന് അജിത് ഖിംജി ഗ്രൂപ്പ് എാ.ഡി ധര്‍മേഷ് ഖിംജി പറഞ്ഞു.

കൊല്ലം സീറ്റ് ലഭിച്ചില്ളെങ്കില്‍ ഒറ്റക്ക് മത്സരിക്കും -ആര്‍.എസ്.പി

Posted: 07 Mar 2014 09:34 PM PST

Image: 

തിരുവനന്തപുരം: കൊല്ലം സീറ്റ് ലഭിച്ചില്ളെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ആര്‍.എസ്.പി തീരുമാനം. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. അന്തിമ തീരുമാനം വൈകിട്ട് ചേരുന്ന സംസ്ഥാന സമിതി യോഗം കൈക്കൊള്ളും.

അതേസമയം കൊല്ലം ലോക്സഭ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് ആര്‍.എസ്.പി യുവജന വിഭാഗം ആര്‍.വൈ.എഫ് ആവശ്യപ്പെട്ടു. എല്‍.ഡി.എഫില്‍ ഇങ്ങനെ തടരുന്നതില്‍ അര്‍ഥമില്ളെന്നും ആര്‍.വൈ.എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ലോക്സഭാ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി ഇന്നലത്തെ എല്‍.ഡി.എഫ് യോഗം ബഹിഷ്കരിച്ചിരുന്നു. കൂടാതെ എന്‍.കെ. പ്രേമചന്ദ്രനെ മുന്‍നിര്‍ത്തി മണ്ഡലത്തില്‍ പ്രചാരണം ആരംഭിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നിര്‍ദേശവും നല്‍കി.

നാവിക ദുരന്തം: വിശദ അന്വേഷണത്തിന് ഉത്തരവിട്ടു

Posted: 07 Mar 2014 08:30 PM PST

Image: 

മുംബൈ: നിര്‍മാണത്തിലിരുന്ന യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊല്‍ക്കത്ത പൊട്ടിത്തെറിച്ച് നാവിക കമാന്‍ഡര്‍ മരിക്കാനിടയായ സംഭവത്തില്‍ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടു. അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിശദ അന്വേഷണത്തിനാണ് ഉത്തരവിട്ടിട്ടുള്ളതെന്ന് സേന പി.ആര്‍.ഒ അറിയിച്ചു. മാസ്ഗാവ് ടോക് യാര്‍ഡ് ലിമിറ്റഡാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതെന്നും പി.ആ.ര്‍ഒ കൂട്ടിച്ചേര്‍ത്തു.

അതേസമയം നാവിക ദുരന്തം ആവര്‍ത്തിക്കുന്നതിനെ വിമര്‍ശിച്ച് ഐ.എന്‍.എസ് സിന്ധുരത്ന അപകടത്തില്‍ മരണപ്പെട്ട ലഫ്. കമാണ്ടര്‍ കപിഷ് മുവലിന്‍െറ സഹോദരന്‍ രംഗത്തുവന്നു. സാങ്കേതിക സംവിധാനങ്ങളിലെ പിഴവാണ് അപകട കാരണങ്ങളെന്ന് തെളിഞ്ഞതായി മുവലിന്‍െറ സഹോദരന്‍ വിമര്‍ശിച്ചു. സാധാരണ കരാറുകാരെയാണ് നിര്‍മാണ പ്രവൃത്തികള്‍ക്കായി നിയോഗിക്കുന്നത്. സാങ്കേതിക പരിജ്ഞാനുള്ള സ്ഥിര ജോലിക്കാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ഉച്ചക്കാണ് മുംബൈയിലെ മസ്ഗാവ് ഡോക് യാര്‍ഡില്‍ നിര്‍മാണത്തിലിരുന്ന യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊല്‍ക്കത്തയിലെ സിലിണ്ടര്‍ വാല്‍വ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പൊട്ടിത്തെറിച്ചുവന്ന വാല്‍വ് നെഞ്ചിലിടിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കാണ് മെക്കാനിക്കല്‍ എന്‍ജിനീയറായ കമാന്‍ഡര്‍ കുന്തല്‍ വധ് വയുടെ മരണത്തിനിടയാക്കിയത്. കൂടാതെ കപ്പല്‍ നിര്‍മാണശാലയിലെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP