സ്വാഗതം
WELCOME

News Update..

Wednesday, March 26, 2014

പാകിസ്താനെ സഹായിക്കുന്നത് മൂന്ന് എ.കെകള്‍ -മോദി Madhyamam News Feeds

പാകിസ്താനെ സഹായിക്കുന്നത് മൂന്ന് എ.കെകള്‍ -മോദി Madhyamam News Feeds

Link to

പാകിസ്താനെ സഹായിക്കുന്നത് മൂന്ന് എ.കെകള്‍ -മോദി

Posted: 26 Mar 2014 12:54 AM PDT

Image: 

ശ്രീനഗര്‍: പാകിസ്താനെ സഹായിക്കുന്നത് മൂന്ന് എ.കെകളാണെന്ന് ബി.ജെ.പി നേതാവ് നരേന്ദ്ര മോദി. എ.കെ 47  തോക്കാണ് അതില്‍ ഒന്നാമത്തെത്. രണ്ടമത്തെത്  പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയാണ്. അദ്ദേഹം പാര്‍ലമെന്‍റില്‍ പറഞ്ഞത് ഇന്ത്യന്‍  പട്ടാളക്കാരെ വധിച്ചത് പാകിസ്താന്‍ യൂനിഫോമിട്ട് വന്നവരെന്നാണ്. മൂന്നാമത്തെത് എ.കെ 49 ആയ അരവിന്ദ് കെജ്രിവാളാണ്. അദ്ദേഹത്തിന്‍െറ കൂടെയുള്ളയാള്‍ പറയുന്നത് കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നാണെന്നും മോദി പറഞ്ഞു. ജമ്മുവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഇന്ത്യയിലെ യുവാക്കള്‍ക്ക് വേണ്ടത് ജോലിയാണെന്ന് ബി.ജെ.പി പറയുമ്പോള്‍ മറ്റുള്ളവര്‍ പറയുന്നത് മതേതരത്വം അപകടത്തിലാണെന്നാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ അവര്‍ വീണ്ടും പറയുന്നത് ആദ്യം മതേതരത്വത്തെ കുറിച്ച് പറയണമെന്നാണെന്നും മോദി വ്യക്തമാക്കി.

 

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് ജയം

Posted: 26 Mar 2014 12:32 AM PDT

Image: 
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ നഗര പോരാട്ടത്തില്‍ സിറ്റിക്ക് ജയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്‍െറ ജയവുമായാണ് സിറ്റി കേമത്തം കാണിച്ചത്. കളിയുടെ ഒന്നാം മിനിറ്റില്‍ തന്നെ എഡിന്‍ സെകോയിലൂടെ വലകുലുക്കിയ സിറ്റി രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ കൂടി അടിച്ചു. സെകോ ഇരട്ട ഗോള്‍ നേടിയപ്പോള്‍ യായാ ടുറെയുടെ വകയായിരുന്നു മൂന്നാം ഗോള്‍. 
തുടര്‍തോല്‍വികള്‍ക്കൊടുവില്‍ ഇംഗ്ളണ്ടിലും യൂറോപിലും ജയിച്ചു നില്‍ക്കെയാണ് യുനൈറ്റഡ് വീണ്ടും തോറ്റത്. പോയന്‍റ് പട്ടികയില്‍ ചെല്‍സിക്കു പിന്നില്‍ (69) സിറ്റി രണ്ടാം സ്ഥാനക്കാരായി (66). ലിവര്‍പൂള്‍ (65) മൂന്നും, ആഴ്നല്‍ (63) നാലും സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ആഴ്നലിനെ സ്വാന്‍സീ സിറ്റി 2-2ന് സമനിലയില്‍ തളച്ചു. 

ലാലൂര്‍ മാലിന്യ സംസ്കരണം രണ്ടുവര്‍ഷമായിട്ടും എങ്ങുമെത്തിയില്ല

Posted: 26 Mar 2014 12:25 AM PDT

Subtitle: 
മഴ തുടങ്ങിയാല്‍ മാലിന്യം വേര്‍തിരിക്കുന്നത് ദുഷ്കരമാകും

തൃശൂര്‍: ലാലൂരില്‍ മാലിന്യത്തിന് അടിക്കടി തീപിടിക്കുന്നത് വര്‍ധിക്കുമ്പോഴും സംസ്കരണകാര്യത്തില്‍ കോര്‍പറേഷന്‍ പദ്ധതികള്‍ പാതിവഴിയില്‍. രണ്ടുവര്‍ഷമായി സംസ്കരണം സംബന്ധിച്ച് ‘ആലോചനകള്‍’ നടത്തിയതു മാത്രമാണ് ഏക മുന്നേറ്റം. ലാലൂരിലെ മാലിന്യമണ്ണില്‍ നിന്ന് പ്ളാസ്റ്റിക് വേര്‍തിരിച്ച് കത്തിക്കാനുള്ള പുതിയ പദ്ധതിയാണ് ഇപ്പോള്‍ കോര്‍പറേഷന്‍ പരിഗണനയില്‍. നാലര ഏക്കറുള്ള ട്രഞ്ചിങ് മൈതാനി 50 സെന്‍റ് സ്ഥലം വീതമുള്ള പ്ളോട്ടുകളാക്കി ഇന്‍സിനേറ്റര്‍ ഉപയോഗിച്ച് കത്തിച്ചുകളയാനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നതെന്ന് മേയര്‍ രാജന്‍ ജെ. പല്ലന്‍ പറയുന്നു. മാലിന്യം സംസ്കരിച്ച് വളമാക്കുന്നത് എങ്ങുമെത്താത്തതിനാലാണ്  പുതിയ പദ്ധതി.
നേരത്തെ മാലിന്യങ്ങള്‍ കോള്‍ബണ്ട് നിര്‍മാണത്തിന് ഉപയോഗിക്കാനുള്ള പദ്ധതി പാതിവഴിയില്‍ അവസാനിപ്പിച്ചിരുന്നു. ഇതത്തേുടര്‍ന്ന് ഒരുവര്‍ഷത്തോളം മാലിന്യത്തിന്‍െറ കാര്യത്തില്‍ ഒരുനടപടിയും ഉണ്ടായില്ല. പുതിയ മേയര്‍ ചുമതലയേറ്റതോടെയാണ് വീണ്ടും മാലിന്യനീക്കം സംബന്ധിച്ച് ആലോചന നടന്നത്. 2012ലെ അഗ്നിബാധക്കുശേഷം കഴിഞ്ഞ വര്‍ഷവും ലാലൂര്‍ മാലിന്യത്തില്‍ തീ വീണിരുന്നു. ഫയര്‍ഫോഴ്സിന്‍െറ സംയോജിതമായ ഇടപെടല്‍ കൊണ്ടാണ് ഇത് ഗുരുതരമാകാതെ പോയത്. തീപിടിക്കാനുള്ള സാഹചര്യം വീണ്ടും ഉണ്ടാകുമെന്ന് മുന്നറിയിപ്പും ഉണ്ടായിരുന്നു. 2012ലേതിനു സമാനമായ അവസ്ഥയാണ് കഴിഞ്ഞ വെള്ളിയാഴ്ചയും മാലിന്യത്തിന് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായത്. പുതിയ പദ്ധതിക്ക് ലാലൂര്‍ മലിനീകരണവിരുദ്ധ സമരസമിതി പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. മഴ തുടങ്ങിയാല്‍ മാലിന്യം വേര്‍തിരിക്കുന്നത് ദുഷ്കരമാകും.
മാലിന്യം നീക്കാനുള്ള പതിയ പദ്ധതി കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയശേഷം തുടര്‍ നടപടിയെടുക്കുമെന്നാണ് മേയറുടെ വിശദീകരണം. മണ്ണ് നീക്കം ചെയ്യുന്നതോടെ ലാലൂരില്‍ ട്രഞ്ചിങ് ഗ്രൗണ്ടായ നാലരയേക്കര്‍ സ്ഥലം കൃഷി ഭൂമിയാക്കാനും പദ്ധതിയുണ്ട്. ഇത് കുടുംബശ്രീയെ ഏല്‍പിക്കാനാണ് തീരുമാനം. ലാലൂരിലെ മാലിന്യ പ്രദേശം കൃഷി ഭൂമിയാക്കാനുള്ള പദ്ധതികളെ പിന്തുണക്കുന്നതായി ലാലൂര്‍ മലിനീകരണവിരുദ്ധ സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു വ്യക്തമാക്കി.  നേരത്തെ ലാലൂരിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ പണം ഇതിനായി ചെലവഴിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നിര്‍വഹണം ലാംപ്സ് പദ്ധതി ഓഫിസര്‍ ജഗദീഷ്കുമാറിനെ ഏല്‍പിക്കും. ഈ പദ്ധതിയെങ്കിലും പ്രവര്‍ത്തനം തുടങ്ങി മാലിന്യം നീങ്ങുമെന്ന പ്രതീക്ഷയിലാണ് ലാലൂര്‍ നിവാസികള്‍.

വാട്ടര്‍ അതോറിറ്റിയുടെ വിതരണം നിലച്ചു; പാമ്പനാറ്റില്‍ ജലക്ഷാമം രൂക്ഷം

Posted: 26 Mar 2014 12:05 AM PDT

Subtitle: 
മൂന്നാം തവണയാണ് മോട്ടോര്‍ തകരാറിലാകുന്നത്

പീരുമേട്: വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയതോടെ പാമ്പനാറ്റില്‍ നാട്ടുകാര്‍ ദുരിതത്തിലായി. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്ന് പാമ്പനാര്‍ മേഖലയില്‍ കുടിവെള്ള വിതരണം മുടങ്ങുന്നത്.
കല്ലാറ്റിലെ പമ്പ്ഹൗസില്‍നിന്നാണ് പമ്പിങ് നടത്തുന്നത്. പാമ്പനാര്‍ ടൗണ്‍, കല്ലാര്‍ സേവനാലയം വളവ്, ചിദംബരം വളവ്, മുക്കര്‍ത്താന്‍ വളവ്, കുമാരപുരം കോളനി എന്നിവിടങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ഇതോടെ കുടിവെള്ളമില്ലാതെ ക്ളേശിക്കുകയാണ്.
തുടര്‍ച്ചയായി മോട്ടോര്‍ തകരാറിലായി കുടിവെള്ള വിതരണം തടസ്സപ്പെടുമ്പോഴും അടിയന്തര നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം ശക്തമായി.
മോട്ടോറിന്‍െറ തകരാര്‍ പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.നിരന്തരമായി മോട്ടോര്‍ തകരാറിലാകുന്നതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുടിവെള്ള വിതരണം നിലച്ചതിനാല്‍ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും വീട്ടുകളും വെള്ളം വിലയ്ക്ക് വാങ്ങിയാണ് ഉപയോഗിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല -അഴഗിരി

Posted: 26 Mar 2014 12:01 AM PDT

Image: 

ചെന്നൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ളെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കരുണാനിധിയുടെ മൂത്ത മകനുമായ എം.കെ അഴഗിരി. എന്നാല്‍ തന്നെ പുറത്താക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അഴഗിരി വ്യക്തമാക്കി.

ഡി.എം.കെ ഇപ്രാവശ്യം രണ്ട് സീറ്റിലെങ്കിലും വിജയിച്ചാല്‍ വലിയ കാര്യം തന്നെയൊണ്. സ്റ്റാലിന്‍ ഡി.എം.കെയുടെ പ്രസിഡന്‍റാകുന്നത് തനിക്ക് വിഷയമല്ളെന്നും അഴഗിരി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസമാണ് അഴഗിരിയെ ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയത്. അഴഗിരി ബി.ജെ.പിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഡി.എം.ഡി.കെയുമായി സഖ്യമുണ്ടാക്കാനുള്ള ഡി.എം.കെ ട്രഷററും സഹോദരനുമായ സ്റ്റാലിന്‍െറ നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നതിനായിരുന്നു അഴഗിരിയെ സസ്പെന്‍ഡ് ചെയ്തത്.

25,639 കന്നിവോട്ടര്‍മാര്‍; ലോക്സഭ മണ്ഡലത്തില്‍ മൊത്തം 13,23,906 പേര്‍

Posted: 25 Mar 2014 11:44 PM PDT

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ  മണ്ഡലത്തില്‍ പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം 13,23,906 വോട്ടര്‍മാര്‍. കന്നിവോട്ടര്‍മാര്‍ 25,639 പേര്‍. സര്‍വീസ് വോട്ടര്‍മാര്‍ 6055 പേര്‍. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ നിയമസഭ  മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ നിയമസഭ  മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്സഭ  മണ്ഡലം.
സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ അഞ്ച് ലോക്സഭ  മണ്ഡലങ്ങളില്‍ 9,83,566 വോട്ടര്‍മാരും പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭ  മണ്ഡലങ്ങളില്‍ 3,40,340 വോട്ടര്‍മാരുമുണ്ട്. ലോക്സഭ  മണ്ഡലത്തില്‍ 6,92,411 വനിത വോട്ടര്‍മാരും 6,31,495 പുരുഷവോട്ടര്‍മാരുമുണ്ട്. ആറന്മുള നിയോജക മണ്ഡലത്തിലാണ് വനിത വോട്ടര്‍മാര്‍ കൂടുതല്‍ - 1,14,487 പേര്‍. അടൂര്‍ - 1,07,363, തിരുവല്ല - 1,05,596, കോന്നി - 99,499, റാന്നി - 94,271, പൂഞ്ഞാര്‍ - 85,992, കാഞ്ഞിരപ്പള്ളി - 85,203 എന്നിങ്ങനെയാണ് മറ്റ് നിയമസഭ  മണ്ഡലങ്ങളിലെ വനിത വോട്ടര്‍മാരുടെ എണ്ണം. പുരുഷ വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ ആറന്മുള നിയമസഭ മണ്ഡലത്തിലാണ് - 99,748 പേര്‍. അടൂര്‍ -93,924, തിരുവല്ല -93,795, കോന്നി -88,067, റാന്നി -86,816, പൂഞ്ഞാര്‍ -86,567, കാഞ്ഞിരപ്പള്ളി - 82,578 എന്നിങ്ങനെയാണ് മറ്റ് നിയമസഭ  മണ്ഡലങ്ങളിലെ പുരുഷ വോട്ടര്‍മാരുടെ എണ്ണം. അടൂര്‍ നിയമസഭ  മണ്ഡലത്തിലാണ് സര്‍വീസ് വോട്ടര്‍മാര്‍ കൂടുതല്‍ - 1522. കോന്നി - 1416, ആറന്മുള - 1367 എന്നീ നിയോജക മണ്ഡലങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കാഞ്ഞിരപ്പള്ളി - 289, പൂഞ്ഞാര്‍ - 202, തിരുവല്ല - 818, റാന്നി - 441 എന്നിങ്ങനെയാണ് മറ്റ് നിയമസഭ  മണ്ഡലങ്ങളിലെ സര്‍വീസ് വോട്ടര്‍മാരുടെ എണ്ണം. സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടാതെ, നിയമസഭ  മണ്ഡലങ്ങള്‍, ആകെ വോട്ടര്‍മാര്‍, പുരുഷ വോട്ടര്‍മാര്‍ വനിത വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍ - കാഞ്ഞിരപ്പള്ളി: 1,67,492, 82,382, 85,110, പൂഞ്ഞാര്‍: 1,72,357, 86,430, 85,927, തിരുവല്ല: 1,98,573, 93,236, 1,05,337, റാന്നി: 1,80,646, 86,493, 94,153, ആറന്മുള: 2,12,868, 98,829, 1,14,039, കോന്നി: 1,86,150, 87,052, 99,098, അടൂര്‍: 1,99,765, 92,781, 1,06,984.
 

മീനച്ചിലിന്‍െറ മനമറിഞ്ഞ് ജോസ് കെ. മാണി

Posted: 25 Mar 2014 11:39 PM PDT

പാലാ: ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായ മണ്ഡലം പര്യടനത്തിന് പാലാ മണ്ഡലത്തില്‍ രണ്ടാംദിവസവും ആവേശോജ്ജ്വല സ്വീകരണം.
ചൊവ്വാഴ്ച രാവിലെ മീനച്ചില്‍ പഞ്ചായത്തിലെ പാറപ്പള്ളി പാട്ടുപാറ ജങ്ഷനില്‍ ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എലിക്കുളം, കൊഴുവനാല്‍, മുത്തോലി, പാലാ നഗരസഭ, കരൂര്‍, രാമപുരം എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
ഓരോ ജങ്ഷനിലും വാദ്യമേളങ്ങളുടെയും കുരുത്തോലത്തോരണത്തിന്‍െറയും മാലകളുടെയും അകമ്പടിയോടെ ജനക്കൂട്ടം സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ കാത്തു നിന്നിരുന്നു.
പൈക, മല്ലികശേരി, ചേര്‍പ്പുങ്കല്‍ ജങ്്ഷന്‍ വഴി മുത്തോലിയിലെ കടപ്പാട്ടൂരിലെത്തിയ പര്യടന വാഹനത്തെ ആവേശത്തോടെയാണ് ജനം സ്വീകരിച്ചത്.  മരിയന്‍ സെന്‍റര്‍ ജങ്ഷനില്‍ പാലാ നഗരസഭ അധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍െറയും നഗരസഭ അംഗങ്ങളുടെയും നേതൃത്വത്തില്‍ ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.
അന്തിനാട് വഴി രാമപുരം പഞ്ചായത്തില്‍ എത്തിയ പര്യടനം രാത്രി വൈകി ചക്കാമ്പുഴയില്‍ സമാപിച്ചു.
ബുധനാഴ്ച പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ പ്രവേശിക്കും. രാവിലെ എട്ടിന് അയര്‍ക്കുന്നം പഞ്ചായത്തിലെ ഒറവക്കലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അയര്‍ക്കുന്നം പഞ്ചായത്തിലെ പൂതിരി, അയര്‍ക്കുന്നം, അമയന്നൂര്‍, അകലക്കുന്നം എന്നിവിടങ്ങളില്‍ തുറന്ന ജീപ്പില്‍ പര്യടനം നടത്തും.
പാറപ്പുറം, പുളിഞ്ചോട്, ഇളപ്പാനി, മണ്ണൂര്‍പള്ളി,പാദുവ, മറ്റപ്പള്ളി, മഞ്ഞാമറ്റം, പങ്ങട, പാറാമറ്റം, മണര്‍കാട്, പറമ്പൂക്കര, കോട്ടപ്പുറം, പായിപ്പൊടി, വലേമറ്റം, മണര്‍കാട്കവല എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി രാത്രി വൈകി മണര്‍കാട് പഞ്ചായത്തില്‍ അവസാനിക്കും.
വ്യാഴാഴ്ച പാമ്പാടി, മീനടം പഞ്ചായത്തുകളിലാണ് പര്യടനം.

സൈനുദ്ദീന്‍ വധം: ആറു പ്രതികള്‍ക്കും ജീവപര്യന്ത്യം

Posted: 25 Mar 2014 11:34 PM PDT

Image: 

കൊച്ചി: കണ്ണൂര്‍ ഇരിട്ടിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ പാറക്കണ്ടം കുനിയില്‍ സൈനുദ്ദീന്‍ കൊല്ലപ്പെട്ട കേസില്‍ ആറു പ്രതികള്‍ക്ക് ജീവപര്യന്തം. 50,000 രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു. എറണാകുളം പ്രത്യകേ സി.ബി.ഐ കോടതിയുടേതാണ് വിധി. കുറ്റവാളികളായ ഒന്നാം പ്രതി നിജില്‍, രണ്ടാം പ്രതി കെ. പി. ബിജു, മൂന്നാം പ്രതി പി.പി. റിയാസ്, നാലാം പ്രതി ബിനീഷ്, അഞ്ചാം പ്രതി എ. സുമേഷ്, ഒമ്പതാം പ്രതി പി. പി. ബഷീര്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

ഇരിട്ടി കക്കയങ്ങോട് കുനിയില്‍ സൈനുദ്ദീന്‍ 2008 ജൂണ്‍ 23നാണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം കക്കയങ്ങോട്ടെ സുഹൃത്തിന്‍െറ ഇറച്ചിക്കടയില്‍ നില്‍ക്കവെയാണ് ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. രക്ഷപ്പെടാനായി കടയില്‍നിന്ന് ഇറങ്ങി ഓടിയെങ്കിലും പിന്തുടര്‍ന്ന അക്രമികള്‍ സമീപത്തെ ലെക്സി കോംപ്ളക്സിലെ ഒന്നാം നിലയില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന് പിന്നിലടക്കം 14 മാരക മുറിവുകളേറ്റാണ് സൈനുദ്ദീന്‍ മരിച്ചത്. എന്‍.ഡി.എഫ് -സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനിന്ന ശത്രുതയുടെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.

നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികള്‍ കുടിവെള്ളത്തിന് നെട്ടോട്ടത്തില്‍

Posted: 25 Mar 2014 11:28 PM PDT

Subtitle: 
കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് നാല് മാസം

നെല്ലിയാമ്പതി: കുടിവെള്ള പദ്ധതികള്‍ നിശ്ചലമായതോടെ നെല്ലിയാമ്പതി മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. എസ്റ്റേറ്റുകളിലെ തൊഴിലാളി കുടുംബങ്ങളാണ് ഇതുമൂലം പൊറുതിമുട്ടുന്നത്. സീതാര്‍കുണ്ട് ഊത്തുക്കുടി ഭാഗത്ത് ചന്ദ്രാമല എസ്റ്റേറ്റ് ഡിവിഷനിലെ തൊഴിലാളികള്‍ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് നാല് മാസമായെങ്കിലും നന്നാക്കാനുള്ള ശ്രമം തുടങ്ങിയിട്ടില്ല. പത്ത് വര്‍ഷം മുമ്പാണ് ജലക്ഷാമം രൂക്ഷമായ ഇവിടെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ കുടിവെള്ള പദ്ധതി ആരംഭിച്ചത്. കൊക്കര്‍ണിയും പമ്പിങ് മെഷീനും ഉപയോഗിച്ച് വേനല്‍ക്കാലത്ത് പ്രദേശവാസികള്‍ക്ക് മുഴുവന്‍ ഗുണകരമാവും വിധം ജലവിതരണം നടത്താന്‍ മുമ്പ് സാധിച്ചിരുന്നു. നൂറോളം എസ്റ്റേറ്റ് തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. പഞ്ചായത്തിന്‍െറ അധീനതയിലുള്ള ഈ കുടിവെള്ള പദ്ധതി നവീകരിക്കണമെന്ന് മാസങ്ങള്‍ക്ക് മുമ്പുതന്നെ തൊഴിലാളി കുടുംബങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ചന്ദ്രാമല എസ്റ്റേറ്റില്‍നിന്ന് വരുന്ന പൈപ്പ് ലൈനിലെ വെള്ളമാണ് ഇപ്പോള്‍ ഇവര്‍ക്ക് ആശ്രയം. കുടുംബത്തിന് ദിവസത്തില്‍ മൂന്നോ, നാലോ കുടം മാത്രം ലഭിക്കുന്ന വെള്ളം ഇവരുടെ ആവശ്യങ്ങള്‍ക്ക് പര്യാപ്തവുമല്ല. പമ്പിങ് മെഷീന്‍ നന്നാക്കിയാല്‍ പദ്ധതി പ്രവര്‍ത്തന സജ്ജമാവും.
ചന്ദ്രാമല എട്ടാം നമ്പര്‍ പാടികയിലെ ഏഴ് കുടുംബങ്ങള്‍ ജലത്തിനായി വളരെയധികം ദുരിതമനുഭവിക്കുന്നു. ചന്ദ്രാമലയില്‍ ജോലിക്കാരായ ഇവര്‍ക്ക് പഞ്ചായത്തിന്‍െറയോ എസ്റ്റേറ്റിന്‍െറയോ കുടിവെള്ള പദ്ധതിയില്ല. സമീപത്തുള്ള ചെറിയ പാറമടയില്‍നിന്ന് കുഴല്‍ ഉപയോഗിച്ച് വെള്ളം ഊറ്റിയെടുത്താണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്.
പുലയമ്പാറയിലെ അര നൂറ്റാണ്ടോളം പഴക്കമുള്ള കുഴല്‍കിണറില്‍നിന്നാണ് അമ്പതോളം കുടുംബങ്ങളും തൊട്ടടുത്തുള്ള സ്വകാര്യ റിസോര്‍ട്ടുകളും വെള്ളം ശേഖരിക്കുന്നത്. ഇത് നവീകരിച്ചാല്‍ കൂടുതല്‍ ജലം ലഭിക്കുമെങ്കിലും ഇതിനുള്ള നടപടി സ്വീകരിക്കുന്നില്ല. ബ്ളോക്ക് പഞ്ചായത്തിന്‍െറ അധീനതയിലുള്ള ഈ കുഴല്‍കിണര്‍ മോട്ടോര്‍ ഘടിപ്പിച്ച് പുതുക്കിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി.
 

തിരൂരങ്ങാടി വില്ലേജ് ഓഫിസ് വളപ്പിന് ചുറ്റുമതില്‍ കെട്ടുന്നതിന് ഹൈകോടതി സ്റ്റേ

Posted: 25 Mar 2014 11:18 PM PDT

Subtitle: 
സര്‍ക്കാര്‍ മതില്‍കെട്ടാന്‍ നടപടി സ്വീകരിക്കുന്നതിനിടയിലാണ് സ്വകാര്യവ്യക്തി സ്റ്റേ സമ്പാദിച്ചത്

മലപ്പുറം: തിരൂരങ്ങാടി വില്ലേജ് ഓഫിസ് വളപ്പിന് വേലിയോ മതിലോ കെട്ടുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. വില്ലേജ് ഓഫിസ് കെട്ടിടം സ്ഥിതി ചെയ്യുന്ന അഞ്ചുസെന്‍റ് സ്ഥലത്തില്‍നിന്ന് കെട്ടിടം ഒഴികെയുള്ള ഭൂമി തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതാവിന്‍െറ ബന്ധു ശ്രമം നടത്തുന്നത് സംബന്ധിച്ച് നേരത്തെ ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ബാക്കി സ്ഥലം പാട്ടത്തിന് നല്‍കാന്‍ ലാന്‍റ് റവന്യു കമീഷണര്‍ക്ക് അപേക്ഷ നല്‍കിയ വ്യക്തി തന്നെയാണ് ഹൈകോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചത്.
കോണ്‍ഗ്രസ് നേതാവ് എം.എന്‍. കുഞ്ഞഹമ്മദ് ഹാജിയുടെ സഹോദരപുത്രി എം.എന്‍. മൈമൂനത്താണ് ഹൈകോടതിയില്‍ ഹര്‍ജി  നല്‍കിയത്. മാര്‍ച്ച് ആറിനാണ് ജഡ്ജി പി.എന്‍ രവീന്ദ്രന്‍ സ്റ്റേ അനുവദിച്ചത്.
വില്ലേജ് ഓഫിസിന്‍െറ വടക്കുവശത്തായി മൈമൂനത്ത് അടക്കം നാലുപേരുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തില്‍ നിന്ന് റോഡിലേക്ക് വഴിയില്ലെന്ന് കാണിച്ചാണ് വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍െറ സ്ഥലം പാട്ടത്തിന് നല്‍കണമെന്ന ആവശ്യവുമായി ഇവര്‍ രംഗത്തുവന്നത്. ഇതുസംബന്ധിച്ച് നേരത്തെ  തിരൂരങ്ങാടി തഹസില്‍ദാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. തഹസില്‍ദാര്‍  അപേക്ഷ നിരസിച്ചു. രണ്ടാമത്തെ അപേക്ഷയില്‍ ജില്ലാകലക്ടര്‍ തീരുമാനമെടുത്തിട്ടില്ല.
എന്നാല്‍, ഈ സ്ഥലം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചതായാണ് ജില്ലാ കലക്ടര്‍ നേരത്തെ പറഞ്ഞിരുന്നത്. മുന്‍ ജില്ലാ കലക്ടറും ഇപ്പോള്‍ ലാന്‍ഡ് റവന്യൂ കമീഷണറുമായ മോഹന്‍ദാസിന്‍െറ ഓഫിസ് വഴിയാണ് രണ്ടാമത്തെ അപേക്ഷ കലക്ടറേറ്റിലെത്തിയത്.  
വില്ലേജ് ഓഫിസ് ഭൂമി പാട്ടത്തിന്  ലഭിക്കാന്‍ പ്രയാസമാണെന്നറിഞ്ഞപ്പോഴാണ് ഇവര്‍ ഹൈകോടതിയെ സമീപിച്ചത്. തന്‍െറ കെട്ടിടത്തിലേക്ക് നിര്‍മാണ സാധനങ്ങളും മറ്റും കൊണ്ടുപോകാനുള്ള ഏകവഴി വില്ലേജ് ഓഫിസ് വളപ്പിലൂടെയാണെന്ന് ഇവര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കയായിരുന്നു. പൊതുമരാമത്ത് റോഡിലേക്ക് 2.20 മീറ്റര്‍ വീതിയുള്ള വഴി ഇവര്‍ക്ക് സ്വന്തമായുണ്ടെന്നിരിക്കെയാണ് മറ്റ് വഴികളില്ലെന്ന് കോടതിയെ ധരിപ്പിച്ചത്.  1927 മുതലുള്ള രേഖകളനുസരിച്ച് ഈ ഭൂമി വില്ലേജ് ഓഫിസിന്‍െറ പേരിലാണ്.
കെട്ടിടനിര്‍മാണചട്ടം ലംഘിച്ചും ഗ്രാമപഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചുമാണ്വില്ലേജ് ഓഫിസിന് വടക്കുവശത്തെ ഭൂമിയില്‍ കെട്ടിടമുണ്ടാക്കിയത്. വില്ലേജ് ഓഫിസ് ഭൂമി ഇതുവരെ ആരും വഴിയായി ഉപയോഗിച്ചിട്ടില്ല. 2011 ലാണ് തൊട്ടടുത്ത ഭൂമി മൈമൂനത്തും മറ്റു ചിലരും ചേര്‍ന്നു വാങ്ങിയത്. ഈ ഭൂമി പാട്ടത്തിനു നല്‍കണമെന്ന് അപേക്ഷ നല്‍കിയതു തന്നെ ഭൂമിയില്‍ അവര്‍ക്കവകാശമില്ലെന്നതിന് തെളിവാണെന്ന് വില്ലേജ് അധികൃതര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
വില്ലേജ് ഓഫിസ് കെട്ടിടം മതില്‍കെട്ടി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനിടയിലാണ് സ്വകാര്യവ്യക്തി അതിനെതിരെ ഹൈകോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചിരിക്കുന്നത്.
വില്ലേജ് ഓഫിസ് ഭൂമി മതില്‍കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും ഇവിടെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP